IBC Malayalam

  • Home
  • IBC Malayalam

IBC Malayalam iBC MOJO NEWS

27/05/2023

കോഴിക്കോട് ഒളവണ്ണയിലെ ഹോട്ടലുടമ തിരൂർ എഴൂർ സ്വദേശി മെച്ചേരി സിദ്ധിഖിനെ ലോഡ്ജ് മുറിയിൽ കൊലപ്പെടുത്തി ട്രോളി ബാഗുകളിലാക്കി കൊക്കയിൽ തള്ളിയ കേസിൽ പോലീസ് അറസ്റ്റ് ചെയ്ത മൂന്ന് പേരിൽ രണ്ടു പേരെയാണ് തിരൂരിലെത്തിച്ചത് '
സിദ്ധിഖിൻ്റെ ഹോട്ടലിലെ മുൻ ജീവനക്കാരൻ പാലക്കാട് വല്ലപ്പുഴ അച്ചീരിഞ്ഞൊടി വീട്ടിൽ ഷിബിലി; സുഹൃത്ത് ഒറ്റപ്പാലം ചളവറ കൊറോടി വീട്ടിൽ ഖദീജത്ത് ഫർഹാന എന്നിവരെയാണ് തിരൂർ ഡി വൈ എസ് പി ഓഫീസിലെത്തിച്ചത്
ഫർഹാനയുടെ സുഹൃത്ത് ആഷിഖ് എന്ന ചിക്കുവാണ് ഈ സംഭവവുമായി അറസ്റ്റിലായ മൂന്നാമൻ,
പോലീസ് തിരയുന്നുണ്ടറിഞ്ഞ പ്രതികൾ ജാർഖണ്ഡിലേക്ക് കടക്കാനിരുന്നതിനിടെ ആർ പി എഫിൻ്റെയും തമിഴ്നാട് പോലീസിൻ്റെയും സഹായത്തോടെ ചെന്നൈ എഗ്മൂർ റെയിൽവേ സ്റ്റേഷനിൽ വെച്ച് വ്യാഴാഴ്ച്ച രാത്രിയാണ് പിടികൂടിയത്.
ശനിയാഴ്ച്ച പുലർച്ചെയോടെയാണ് രണ്ടു പേരെയും തിരൂർ ഡി വൈ എസ് പി ഓഫീസിലെത്തിച്ചത്

26/05/2023

നിറയെ ചുവന്ന പൂക്കൾ...
മലപ്പുറം ജില്ലയിലെ മേലാറ്റൂർ റെയിൽവേ സ്റ്റേഷൻ

നിങ്ങളുടെ കുട്ടിക്ക് മാത്രമായി ട്യൂഷൻ (Individual tuition) All Subjects,Onlinehttps://m.facebook.com/story.php?story_fbi...
23/04/2023

നിങ്ങളുടെ കുട്ടിക്ക് മാത്രമായി ട്യൂഷൻ (Individual tuition) All Subjects,Online

https://m.facebook.com/story.php?story_fbid=623517713125028&id=100064004141314&mibextid=Nif5oz

നിങ്ങളുടെ കുട്ടിക്ക് മാത്രമായി ഇൻഡിവിജ്വൽ ട്യൂഷൻ.

നിങ്ങളുടെ കുട്ടികളെ പഠനത്തിൽ മുന്നോട്ടുകൊണ്ടുവരാനായി കൗൺസിലിംഗ് ആവശ്യമാണോ?

വ്യക്തിഗത ട്യൂഷൻ,ഗ്രൂപ്പ് ട്യൂഷൻ, കൗൺസിലിംഗ്,എല്ലാം ഓൺലൈനായി ലഭ്യമാക്കുന്നു

Whatsapp Now :
9895 355 155

ബൈക്കുകൾ കൂട്ടി ഇടിച്ച് എം ബി ബി എസ്   വിദ്യാർത്ഥിനി മരിച്ചു.പെരിന്തൽമണ്ണ:    ബൈക്കുകൾ കൂട്ടിയിടിച്ച് എം ബി ബി എസ് വിദ്യ...
20/03/2023

ബൈക്കുകൾ കൂട്ടി ഇടിച്ച് എം ബി ബി എസ് വിദ്യാർത്ഥിനി മരിച്ചു.

പെരിന്തൽമണ്ണ: ബൈക്കുകൾ കൂട്ടിയിടിച്ച് എം ബി ബി എസ് വിദ്യാർത്ഥിനി മരിച്ചു. കോഴിക്കോട്-പാലക്കാട്‌ ദേശീയ പാതയിൽ അങ്ങാടിപ്പുറത്തിന് സമീപം തിരൂർക്കാട് വെച്ചാണ് ബൈക്കുകൾ കൂട്ടിയിടിച്ച് എം ബി ബി എസ് വിദ്യാർത്ഥിനി മരിച്ചത്. എം ഇ എസ് മെഡിക്കൽ കോളേജിൽ പഠിക്കുന്ന ആലപ്പുഴ വാടക്കൽ പൂമന്ദരശ്ശേരി നിത്സന്റെ മകൾ അൽഫോൻസ (22)

ആണ് മരിച്ചത്. തിങ്കളാഴ്ച്ച രാവിലെയാണ് അപകടം നടന്നത് . അപകടത്തിൽ കൂടെയുണ്ടായിരുന്ന തൃശൂർ സ്വദേശി അശ്വിനു (21) പരിക്കേറ്റിട്ടുണ്ട്.പോലീസ് സ്ഥലതെത്തി മേൽനടപടികൾ സ്വീകരിച്ചു.

ഇന്ത്യ@75 ......................വീഡിയൊയിലെ ചോദ്യത്തിന് ഉത്തരമെഴുതൂ, ഇന്ത്യ ഗവ. സർട്ടിഫിക്കറ്റ് നേടൂ..................Wat...
08/04/2022

ഇന്ത്യ@75 ......................
വീഡിയൊയിലെ ചോദ്യത്തിന് ഉത്തരമെഴുതൂ, ഇന്ത്യ ഗവ. സർട്ടിഫിക്കറ്റ് നേടൂ..................
Watch, Win and Share👍😍

ലഹരിമരുന്ന് ഉപയോഗവും,ബൈക്ക് അഭ്യാസവും പരാതിപ്പെട്ടു; യുവാവിന് സ്കൂൾ വിദ്യാർത്ഥികളുടെ മർദനംനടിയെ ആക്രമിച്ച ക....

കെഎസ്ഇബിയില്‍ അച്ചടക്കനടപടി തുടരുന്നു; ബി ഹരികുമാറിന് സസ്‌പെന്‍ഷന്‍കെഎസ്ഇബിയില്‍ ഇടത് സംഘടനകളും ചെയര്‍മാനും തമ്മിലുള്ള പ...
08/04/2022

കെഎസ്ഇബിയില്‍ അച്ചടക്കനടപടി തുടരുന്നു; ബി ഹരികുമാറിന് സസ്‌പെന്‍ഷന്‍

കെഎസ്ഇബിയില്‍ ഇടത് സംഘടനകളും ചെയര്‍മാനും തമ്മിലുള്ള പോരിനിടെ സംഘടനാ നേതാക്കള്‍ക്കെതിരായ അച്ചടക്ക നടപടി തുടരുന്നു. സംഘടനാ നേതാക്കള്‍ക്കെതിരായ നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് ചെയര്‍മാന്‍ ബി അശോക്. കെഎസ്ഇബി ഓഫിസേഴ്‌സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ബി ഹരികുമാറിനെ സസ്‌പെന്‍ഡ് ചെയ്തു. ബോര്‍ഡ് യോഗത്തില്‍ തള്ളിക്കയറിയവര്‍ക്കെതിരേയും നടപടി ഉണ്ടാകുമെന്നാണ് ചെയര്‍മാന്‍ വ്യക്തമാക്കിയിരിക്കുന്നത്. സര്‍വീസ് ലംഘനം നടത്തിയെന്ന് ആരോപിച്ച് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് എം ജി സുരേഷിനേയും കഴിഞ്ഞ ദിവസം സസ്‌പെന്‍ഡ് ചെയ്തിരുന്നു. ചെയര്‍മാന്റെ നടപടി രാഷ്ട്രീയ പ്രേരിതമാണെന്നാണ് സംഘടന ആരോപിക്കുന്നത്. കെഎസ്ഇബിയിലെ വനിതാ എക്‌സിക്യൂട്ടീവ് എഞ്ചിനീയറെ നിയമവിരുദ്ധമായി സസ്‌പെന്‍ഡ് ചെയ്തതാണ് നിലവിലെ പ്രശ്‌നങ്ങള്‍ക്ക് കാരണം. അനുമതി കൂടാതെ അവധിയില്‍ പോയി, ചുമതല കൈമാറുന്നതില്‍ വീഴ്ച വരുത്തി എന്നീ ആരോപണങ്ങള്‍ ഉന്നയിച്ച് മാര്‍ച്ച് 28നായിരുന്നു സസ്‌പെന്‍ഷന്‍ ഉത്തരവ് നല്‍കിയത്.

പാലക്കാട് ബൈക്ക് മോഷണം ആരോപിച്ച് യുവാവിനെ മർദിച്ച് കൊലപ്പെടുത്തിപാലക്കാട് ഒലവക്കോട് യുവാവിനെ മർദിച്ച് കൊലപ്പെടുത്തി. മലമ...
08/04/2022

പാലക്കാട് ബൈക്ക് മോഷണം ആരോപിച്ച് യുവാവിനെ മർദിച്ച് കൊലപ്പെടുത്തി

പാലക്കാട് ഒലവക്കോട് യുവാവിനെ മർദിച്ച് കൊലപ്പെടുത്തി. മലമ്പുഴ കടുക്കാംകുന്നം സ്വദേശി റഫീഖാണ് (27) മരിച്ചത്. ബൈക്ക് കവർച്ച ആരോപിച്ചായിരുന്നു മർദനം. ഒലവക്കോട് ഐശ്വര്യ നഗർ കോളനിയിലാണ് സംഭവം നടന്നത്. പുലർച്ചെ ഒരു മണിയോടെ മോഷണം ആരോപിച്ച് ഒരു സംഘം യുവാവിനെ മർദിക്കുകയായിരുന്നു. ഒലവക്കോടുള്ള ബാറിന് സമീപം ഒരു കൂട്ടം യുവാക്കളുടെ ബൈക്ക് മോഷണം പോയി. സിസിടിവി ദൃശ്യങ്ങളിൽ നിന്ന് ബൈക്ക് മോഷ്ടിച്ചത് റഫീക്കാണെന്ന് സംശയം തോന്നിയതാണ് റഫീക്കിനെ വളഞ്ഞിട്ട് മർദിക്കാനുള്ള പ്രകോപനമായത്. ക്രൂരമായി മർദനമേറ്റ റഫീക്കിനെ നാട്ടുകാരും പൊലീസും ചേർന്ന് ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാൻ കഴിഞ്ഞില്ല.കേസുമായി ബന്ധപ്പെട്ട് പലശ്ശന, ആലത്തൂർ, കൊല്ലങ്കോട് സ്വദേശികളായ മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ചരിത്രമെഴുതി യുഎസ്; സുപ്രിംകോടതിയിൽ ആദ്യ കറുത്തവംശജ ജഡ്ജി അമേരിക്കൻ സുപ്രിംകോടതിയിൽ ആദ്യമായി കറുത്തവർഗക്കാരി ജഡ്ജിയാകുന്...
08/04/2022

ചരിത്രമെഴുതി യുഎസ്; സുപ്രിംകോടതിയിൽ ആദ്യ കറുത്തവംശജ ജഡ്ജി

അമേരിക്കൻ സുപ്രിംകോടതിയിൽ ആദ്യമായി കറുത്തവർഗക്കാരി ജഡ്ജിയാകുന്നു. കെറ്റാൻജി ബ്രൗൺ ജാക്‌സണാണ് അമേരിക്കയുടെ പരമോന്നത കോടതിയിൽ ജഡ്ജിയായെത്തുന്നത്. യുഎസ് സെനറ്റിൽ നടന്ന തെരഞ്ഞെടുപ്പിലാണ് ജോ ബൈഡന്റെ നോമിനിയായി 51കാരിയായ കെറ്റാൻജി ബ്രൗൺ തെരഞ്ഞെടുക്കപ്പെട്ടത്.

47നെതിരെ 53 വോട്ടുകൾക്കാണ് ബ്രൗണിന്റെ ചരിത്രപരമായ വിജയം. വൈസ് പ്രസിഡന്റ് കമലാ ഹാരിസിന്റെ അധ്യക്ഷതയിലായിരുന്നു തെരഞ്ഞെടുപ്പ്. രാജ്യത്തിന്റെ വൈവിധ്യം പ്രതിഫലിപ്പിച്ചുകൊണ്ട് പുതിയൊരു ചുവടുവയ്പ്പ് നടത്തുന്നതായി ബൈഡൻ ട്വീറ്റ് ചെയ്തു. കെറ്റാൻജി ബ്രൗണിന്റെ പേര് കമലാ ഹാരിസ് പ്രഖ്യാപിക്കുമ്പോൾ ജോ ബൈഡൻ അവരെ ചേർത്തുനിർത്തിയാണ് സന്തോഷം പ്രകടിപ്പിച്ചത്. ജസ്റ്റിസ് സ്റ്റീഫൻ ബ്രെയർ വിരമിക്കുന്നതോടെയാണ് ജാക്‌സൺ സ്ഥാനത്തെത്തുക. കഴിഞ്ഞ സെനറ്റ് ഹിയറിംഗുകളിൽ ജാക്‌സൺ, തന്റെ മാതാപിതാക്കളുടെ വംശീയതയെ കുറിച്ചും വംശീയ വേർതിരിവിനിടയിലെ തങ്ങളുടെ പോരാട്ടത്തെ കുറിച്ചും സംസാരിച്ചിരുന്നു.

സില്‍വര്‍ ലൈനില്‍ മറുപടി പറയാന്‍ കേന്ദ്രവും ബാധ്യസ്ഥര്‍; നാല് കാര്യങ്ങളില്‍ വ്യക്തത ആവശ്യപ്പെട്ട് ഹൈക്കോടതിസില്‍വര്‍ ലൈന...
07/04/2022

സില്‍വര്‍ ലൈനില്‍ മറുപടി പറയാന്‍ കേന്ദ്രവും ബാധ്യസ്ഥര്‍; നാല് കാര്യങ്ങളില്‍ വ്യക്തത ആവശ്യപ്പെട്ട് ഹൈക്കോടതി

സില്‍വര്‍ ലൈന്‍ വിഷയത്തില്‍ മറുപടി പറയാന്‍ കേന്ദ്രസര്‍ക്കാരും ബാധ്യസ്ഥരെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. സാമൂഹികാഘാത പഠനത്തിന് കേന്ദ്രാനുമതി ഉണ്ടോയെന്ന് മറുപടി അറിയിക്കാന്‍ കോടതി നിര്‍ദേശം നല്‍കി. സില്‍വര്‍ ലൈന്‍ വിഷയത്തില്‍ വ്യക്തത വേണമെന്നും ഹൈക്കോടതി വ്യക്തമാക്കി.

നാല് കാര്യങ്ങളിലാണ് ഹൈക്കോടതി വ്യക്തത ആവശ്യപ്പെട്ടിരിക്കുന്നത്. ജനങ്ങള്‍ക്ക് മുന്‍കൂര്‍ നോട്ടിസ് നല്‍കിയ ശേഷമാണോ ഉദ്യോഗസ്ഥര്‍ അതിരടയാള കല്ലുകള്‍ സ്ഥാപിക്കുന്നത്? സാമൂഹിക ആഘാത പഠനം നടത്താന്‍ അനുമതിയുണ്ടോ? സ്ഥാപിക്കുന്ന കല്ലുകളുടെ വലുപ്പം നിയമാനുസൃതമാണോ? പുതുച്ചേരിയിലൂടെ റെയില്‍ പോകുന്നുണ്ടോയെന്ന് അറിയിക്കണം, എന്നീ കാര്യങ്ങളിലാണ് വ്യക്തത വരുത്തേണ്ടത്.
സില്‍വര്‍ ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട ഹര്‍ജികളില്‍ നേരത്തെയും ഹൈക്കോടതി കേന്ദ്രത്തിന് നേരെ വിമര്‍ശനമുന്നയിച്ചിരുന്നു. സര്‍വേ നടപടികള്‍ സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ മൗനം പാലിക്കുകയാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. പദ്ധതിയില്‍ 49 ശതമാനം ഓഹരി പങ്കാളിത്തമുള്ള കേന്ദ്ര സര്‍ക്കാര്‍ സര്‍വേ സംബന്ധിച്ച് വ്യക്തത വരുത്തണം. കേന്ദ്രത്തിന്റെ മൗനം ആശ്ചര്യപ്പെടുത്തുന്നു എന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു.

ഉഡുപ്പിയില്‍ രണ്ട് മലയാളി വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചുകര്‍ണാടകയിലെ ഉഡുപ്പിയില്‍ വിനോദസഞ്ചാരത്തിന് പോയ രണ്ട് മലയാളി വി...
07/04/2022

ഉഡുപ്പിയില്‍ രണ്ട് മലയാളി വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

കര്‍ണാടകയിലെ ഉഡുപ്പിയില്‍ വിനോദസഞ്ചാരത്തിന് പോയ രണ്ട് മലയാളി വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു. പാമ്പാടി വെള്ളൂര്‍ സ്വദേശി അലന്‍ റെജി, കോട്ടയം കുഴിമറ്റി സ്വദേശി അമല്‍ സി.അനില്‍ എന്നിവരാണ് മരിച്ചത്. ഉദയംപേരൂര്‍ ചിറമേല്‍ സ്വദേശി ആന്റണി ഷേണായി എന്ന വിദ്യാര്‍ത്ഥിക്കായി തെരച്ചില്‍ നടക്കുകയാണ്. 42 പേരുമായി കോട്ടയം ഏറ്റുമാനൂര്‍ മംഗളം എഞ്ചിനീയറിംഗ് കോളജില്‍ നിന്ന് വിനോദയാത്രയ്ക്ക് പുറപ്പെട്ടതാണ് സംഘം. ഉഡുപ്പി സെന്റ് മേരീസ് ഐലന്‍ഡിന് സമീപം കടലില്‍ കുളിക്കുന്നതിനിടയിലാണ് അപകടമുണ്ടായത്.

ശ്രീനിവാസന്റെ ആരോഗ്യനില തൃപ്തികരമെന്ന് മെഡിക്കൽ ബുള്ളറ്റിൻകൊച്ചി: ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശ...
07/04/2022

ശ്രീനിവാസന്റെ ആരോഗ്യനില തൃപ്തികരമെന്ന് മെഡിക്കൽ ബുള്ളറ്റിൻ

കൊച്ചി: ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന നടൻ ശ്രീനിവാസന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. മരുന്നുകളോട് പ്രതികരിക്കുന്നുണ്ട്. രോഗം ഭേദമായി വരുന്നതായും ആശുപത്രി പുറത്തിറക്കിയ മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നു. നെഞ്ചുവേദയെ തുടർന്ന് മാർച്ച് 30 നാണ് ശ്രീനിവാസനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തൊട്ടടുത്ത ദിവസം ബൈപാസ് സർജറിക് വിധേയനാക്കിയിരുന്നു.

Address


Website

Alerts

Be the first to know and let us send you an email when IBC Malayalam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Shortcuts

  • Address
  • Alerts
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share