Chirayinkeezhu - LIVE

  • Home
  • Chirayinkeezhu - LIVE

Chirayinkeezhu - LIVE Chirayinkeezhu LIVE

ചിറയിൻകീഴിലെ കാഴ്ചകൾ,വാർത്തകൾ,വിശേഷങ്ങൾ, ജോലി അന്വേഷണം, ചിറയിൻകീഴിൽ സ്വന്തം കഴിവുകൾ തെളിയിച്ച പ്രകത്ഭരായവരെ മറ്റുള്ളവരിലേക്ക് പങ്കുവെയ്ക്കുക എന്ന ലക്ഷ്യവുമായി തുടങ്ങിയ പേജ് ആണ്

ഈ രക്തം കിട്ടാൻ പ്രയാസമാണ്, രണ്ട് ലക്ഷം ആളുകളിൽ ഒരാൾക്കേ ഉണ്ടാവൂ എന്നാണ് അറിയുന്നത്, ആരെങ്കിലും ഉണ്ടെങ്കിൽ ഉടൻ അറിയിക്കു...
08/12/2023

ഈ രക്തം കിട്ടാൻ പ്രയാസമാണ്, രണ്ട് ലക്ഷം ആളുകളിൽ ഒരാൾക്കേ ഉണ്ടാവൂ എന്നാണ് അറിയുന്നത്, ആരെങ്കിലും ഉണ്ടെങ്കിൽ ഉടൻ അറിയിക്കുക...

ദൈവം എനിക്ക് തന്ന നിധി 🥰 കുഞ്ഞാറ്റ ആദ്യ വിവാഹത്തിൽ കുഞ്ഞുങ്ങൾ ഇല്ലാതെ ഇരുന്നപ്പോൾ ഭർത്താവിന്റെ വീട്ടുകാരുടേം എല്ലാം കുറ്...
04/11/2023

ദൈവം എനിക്ക് തന്ന നിധി 🥰 കുഞ്ഞാറ്റ ആദ്യ വിവാഹത്തിൽ കുഞ്ഞുങ്ങൾ ഇല്ലാതെ ഇരുന്നപ്പോൾ ഭർത്താവിന്റെ വീട്ടുകാരുടേം എല്ലാം കുറ്റങ്ങൾ എല്ലാം കേട്ട് കരയാനെ എനിക്ക് കഴിഞ്ഞുള്ളു. എനിക്ക് കുഞ്ഞുങ്ങൾ ഉണ്ടാവാത്തത് ആണെന്ന് എല്ലാരും പറഞ്ഞപ്പോൾ ഞാനും അത് വിശ്വസിച്ചു. എല്ലാ കഷ്ടപ്പടുകളും സഹിച്ചു ഒരു കുഞ്ഞുണ്ടായാൽ സന്തോഷിക്കാല്ലോ എന്ന് കരുതി. പക്ഷെ ഒന്നും ഉണ്ടായില്ല. ആ ജീവിതത്തിൽ നിന്ന് പടിയിറങ്ങുമ്പോൾ അറിഞ്ഞിരുന്നില്ല എനിക്ക് ഒരു കുഴപ്പവും ഇല്ലായിരുന്നു എന്ന്. അതുകൊണ്ട് തന്നെ രണ്ടാമത്തെ കല്യാണത്തിന് ഞാൻ ആദ്യമേ പറഞ്ഞിരുന്നു എനിക്ക് കുഞ്ഞുങ്ങൾ ഉണ്ടാവില്ല എന്ന്. പക്ഷെ എന്റെ ഭർത്താവ് എന്നെ ചേർത്ത് നിർത്തി . ഉറപ്പായും നീ അമ്മ ആകും എന്ന് പറഞ്ഞു. പ്രതീക്ഷിക്കാതെ അങ്ങനെ ഞാൻ പോലും അറിയാതെ ഞാൻ ഒരു അമ്മ ആയി. ജീവന്റെ തുടിപ്പുകൾ എന്നിൽ പിറന്നപ്പോൾ ചിരിയല്ല എനിക്ക് വന്നത് കരച്ചിൽ ആയിരുന്നു. ഞാൻ അത്രയും നാളും അനുഭവിച്ച സങ്കടങ്ങൾ കരഞ്ഞു തീർക്കുക ആയിരുന്നു. ഓരോ കുഞ്ഞു മക്കളെ കാണുമ്പോഴും ഉള്ളിൽ ഒരുപാട് കരഞ്ഞിരുന്നു.
ഒരുപാട് കഷ്ടപ്പാടുകൾക്ക് ഒടുവിൽ ആദ്യമായി എന്റെ പോന്നോമനയെ കണ്ടപ്പോ ഉണ്ടായ സന്തോഷം ഇപ്പോഴും എനിക്ക് പറഞ്ഞറിയിക്കാൻ കഴിയുന്നില്ല. 🥰
ജീവിതാവസാനം വരെ എന്നോടൊപ്പം എന്റെ മോളും ഉണ്ടാവാൻ ദൈവമേ കാക്കണേ 🥰©️✍️

"കോഴിക്കോട് Byepass ൽ Park ചെയ്തിരുന്ന എന്റെ Bullet ൽ ആരോ എഴുതി വച്ചു പോയത്."കൈ നിറയെ ധനം ഉള്ളവനല്ല മനസ്സ് നിറയെ നന്മയുള...
25/07/2023

"കോഴിക്കോട് Byepass ൽ Park ചെയ്തിരുന്ന എന്റെ Bullet ൽ ആരോ എഴുതി വച്ചു പോയത്.
"കൈ നിറയെ ധനം ഉള്ളവനല്ല മനസ്സ് നിറയെ നന്മയുള്ളവനാണ് സമ്പന്നൻ" courtesy Arunlal vb post"

എന്റെ ഭാര്യ 10ദിവസത്തിന് അവളുടെ  വീട്ടിലേക്കുപോയപ്പോൾ എഴുതി  വെച്ചകുറിപ്പ് ഞാൻ ഇവിടെ ഇടുന്നു 🌹ആരും  കരയരുത് 😭1   കൂട്ടുക...
06/04/2023

എന്റെ ഭാര്യ 10ദിവസത്തിന്
അവളുടെ വീട്ടിലേക്കു
പോയപ്പോൾ എഴുതി വെച്ച
കുറിപ്പ് ഞാൻ ഇവിടെ ഇടുന്നു 🌹
ആരും കരയരുത് 😭

1 കൂട്ടുകാരെ വീട്ടിൽ വിളിച്ച് വേണ്ടാത്ത "പെപ്സി " കുടിക്കരുത് 🤔

2 വേലക്കാരി ദേവിക്കു പൈസവല്ലതും വേണോ എന്ന് ചോദിച്ചു ഞെളിയണ്ട
പൈസ ഞാൻ കൊടുത്തു 😡കേട്ടല്ലോ ❓️

3 പഞ്ചാരയോ ചായപ്പൊടിയോ ചോദിച്ചു അടുത്ത വീട്ടിലെ ആയിഷയുടെ വീട്ടിൽ പോകണ്ട എല്ലാം ഞാൻ വാങ്ങിവെച്ചിട്ടുണ്ട് 🙄

4 നിങ്ങള്ക്ക് ഒരു കുഴപ്പവും ഇല്ല ഓരോന്ന് പറഞ്ഞു ആ ഡോക്ടർ ഷൈലയുടെ അടുത്ത് എപ്പോഴും പോകണ്ട 👜

5എന്റെ കൂട്ടുകാരിയുടെ പിറന്നാൾ കഴിഞ്ഞു ആശംസകൾ അറിയിക്കാൻ ഒന്നും അവളുടെ വീട്ടിൽ പോകണ്ട 🧚‍♀️

6 വൈഫൈ കണക്ഷൻ 10ദിവസത്തേക്ക് ഞാൻ കട്ട് ചെയ്തിട്ടുണ്ട്
നേരത്തെ ഉറങ്ങാൻ നോക്ക് 🍼

7കൂടുതൽ ഓവർ സ്മാർട്ട് ആകണ്ട നിങ്ങളെ അറിയിക്കാതെ ഏത് നിമിഷവും ഞാൻ തിരിച്ചെത്താം
ഓർമയിൽ ഇരിക്കട്ടെ 🐅
ChirayinkChirayinkeezhu - LIVEChirayinkeezhu - LIVEChirayinkeezhu - LIVE

🔥🔥എല്ലാവരും ഒന്നിച്ചാല്‍ കൈകൂലിക്കര്‍ക്കിട്ട് ഒരു പണികൊടുക്കം !! അപ്പൊ റെഡിയല്ലേ  🔥🔥
08/03/2023

🔥🔥
എല്ലാവരും ഒന്നിച്ചാല്‍ കൈകൂലിക്കര്‍ക്കിട്ട് ഒരു പണികൊടുക്കം !! അപ്പൊ റെഡിയല്ലേ 🔥🔥

25/02/2023
🌹അച്ഛന്റെ കണ്ണിലെ പൊടി🌹അമ്മൂമ്മ മരിച്ചപ്പോഴും അച്ഛൻ കരഞ്ഞതാരും കണ്ടിട്ടില്ല. അമ്മൂമ്മയെ ചിതയിലേക്കെടുക്കുമ്പോഴമ്മ കരഞ്ഞ്...
25/01/2023

🌹അച്ഛന്റെ കണ്ണിലെ പൊടി🌹

അമ്മൂമ്മ മരിച്ചപ്പോഴും അച്ഛൻ കരഞ്ഞതാരും കണ്ടിട്ടില്ല. അമ്മൂമ്മയെ ചിതയിലേക്കെടുക്കുമ്പോഴമ്മ കരഞ്ഞ് മൂക്കുപിഴിഞ്ഞു കൊണ്ട് മെല്ലെ അച്ഛനോട് ചോദിച്ചു.
"ദേ മനുഷ്യാ നിങ്ങളുടെ അമ്മയല്ലേ മരിച്ചത് നിങ്ങൾക്കൊന്ന് കരഞ്ഞൂടെ .

അപ്പോഴച്ഛൻ പറഞ്ഞു
" വർഷങ്ങളായി അമ്മയീ കിടപ്പിൽ പുറം പൊട്ടിയൊലിച്ച് വേദനിച്ച് ഓർമ്മയില്ലാതെ കിടന്ന് നരകിക്കുന്നു. ഈ മരണം അമ്മയ്ക്ക് ഒരനുഗ്രഹമല്ലേ . ഇനിയമ്മയ്ക്ക് വേദനിക്കണ്ടാലോ. വിതുമ്പി പോയ ചുണ്ടുകടിച്ചു കൊണ്ട് കരയാതെ അച്ഛൻ മറുപടി പറഞ്ഞു.

അന്ന് രാത്രി എല്ലാരുമുറങ്ങി കഴിഞ്ഞപ്പോൾ ഉറക്കം ഞെട്ടി കരഞ്ഞ കുഞ്ഞാവയെ എടുത്ത് അച്ഛൻ ചായ്പിലേക്ക് നടന്നു. ചായ്പിലിരുന്നു കുഞ്ഞാവയെ മടിയിലിരുത്തി താരാട്ടുപാടിയുറക്കുമ്പോൾ കുഞ്ഞാവയുടെ മുഖത്ത് രണ്ടു തുള്ളി കണ്ണീർ വീണു .
കുഞ്ഞാവ ഉറക്കം ഞെട്ടി കണ്ണുതുറന്നച്ഛനെ നോക്കുമ്പോൾ അച്ഛൻ പറഞ്ഞു.
"അച്ഛന്റെ കണ്ണിലെന്തോ പൊടി പോയി കുഞ്ഞാവയുറങ്ങിക്കോ.

"അതെ അച്ഛൻ കരയാറില്ല.

വല്യേച്ചിയൊരാളുടെ കൂടെ ഇറങ്ങിപ്പോയപ്പോഴും അമ്മ കരഞ്ഞാർത്തു വിളിച്ചു നെഞ്ചത്തടിച്ചു കരഞ്ഞു കൊണ്ടച്ഛനോട് ചോദിച്ചു

"മൂത്തത് പെൺകുട്ടിയാണ് , അവളച്ഛന്റെ രാജകുമാരിയാണെന്നും പറഞ്ഞ് നിങ്ങള് പുന്നാരിച്ചു കൊണ്ടു നടന്നതല്ലേ .എന്നിട്ടവള് നിങ്ങളെപ്പോലുമോർക്കാതെ നമ്മളെ ഉപേക്ഷിച്ചു പൊയ്ക്കളഞ്ഞില്ലേ .
നിങ്ങൾക്കൊരു സങ്കടവുമില്ലേ . നിങ്ങൾക്കൊന്നു കരഞ്ഞുടെ "

" ശരിയാ അവളെന്റെ രാജകുമാരി തന്നെയാ . പക്ഷേ അവൾക്കിഷ്ടപ്പെട്ട രാജകുമാരന്റെ കൂടെയാ പോയത്. നമ്മുടെ ഇഷ്ടം അവളിൽ അടിച്ചേൽപ്പിച്ച് അവള് നമ്മുടെ മുമ്പിൽ സന്തോഷമഭിനയിച്ച് ചിരിക്കുന്നതിലും നല്ലതല്ലേ ,അവളുടെ സന്തോഷവും ചിരിയും അവൾ തന്നെ കണ്ടെത്തിയത്.

"ഇതിപ്പോ ചിരിയാവുമോ കരച്ചിലാവുമോ എന്നാർക്കറിയാം ..

" അതവളുടെ വിധി. അതവൾ തന്നെ തിരഞ്ഞെടുത്തു. അച്ഛൻ അമ്മയോടങ്ങനെ പറഞ്ഞ് കുഞ്ഞാവയെ എടുത്ത് ചായ്പിലേക്ക് നടന്നു.

കുഞ്ഞാവയുടെ കവിളിൽ കണ്ണുനീർ വീണ് കുഞ്ഞാവ ഉണർന്നപ്പോളച്ഛൻ പറഞ്ഞു.

"കണ്ണിൽ പൊടി വീണതാ കുഞ്ഞാവ ഉറങ്ങിക്കോ "

ഉറക്കം ഞെട്ടി കണ്ണു തുറന്നച്ഛനെ നോക്കി ചിരിച്ചുകൊണ്ട് കുഞ്ഞാവ വീണ്ടുമുറങ്ങി.

ബാങ്കിന്റെ ജപ്തി നോട്ടീസു വന്നിട്ടും പൈസയടയ്ക്കാനാവാതെ ബാങ്കിൽ നിന്നും ആള് വന്ന് വീട് ജപ്തിയായപ്പോഴും
അമ്മ ആർത്തു വിളിച്ച് കരഞ്ഞ് തലയിൽ കൈ വെച്ച് പ്രാകി കൊണ്ട് കൊണ്ടച്ഛനോട് പറഞ്ഞു.

"പണ്ടാരം ബേങ്ക്കാര് നശിച്ച് പോവത്തേ ഉള്ളൂ .നമ്മുടെ വീട് ജപ്തിയായി ഇനി നമ്മളെങ്ങോട്ട് പോവും.
നിങ്ങൾക്ക് സങ്കടമില്ലേ . നിങ്ങൾക്കൊന്നു കരഞ്ഞൂടെ മനുഷ്യാ ..

എന്നെ സ്നേഹിച്ച് വളർത്തിയ അച്ഛൻ എന്റെ ചെറുപ്പത്തിലേ മരിച്ചു പോയി. പിന്നീട് കഷ്ടപ്പെട്ട് എന്നെ വളർത്തിയ അമ്മ മരിച്ചു . മരണത്തോടെ അമ്മ രക്ഷപ്പെട്ടു എന്ന് പറയുന്നതാവും ശരി.
ഞാൻ സ്നേഹിച്ച് വളർത്തിയ എന്റെ മോള് പോയി. അതിലും വലുതൊന്നുമ്മല്ലാലോ വീട്. നമുക്ക് വാടക വീട്ടിലേക്ക് മാറാം. ചുണ്ട് വിതുമ്പാതെ കടിച്ചു പിടിച്ചു കൊണ്ടച്ഛൻ പറഞ്ഞു.

അന്ന് രാത്രിയും അച്ഛന്റെ കണ്ണിൽ പൊടി പോയിരുന്നു. കുഞ്ഞാവ കണ്ടതാ
ശരിക്കും കണ്ടതാ .. അച്ഛന്റെ കണ്ണിൽ വല്യ പൊടിയാ പോയതെന്ന് തോന്നുന്നു.

"കാരണം അന്ന് അച്ഛന്റെ കണ്ണിൽ നിന്നും വന്നത് കണ്ണുനീരല്ലാ ..

ഒരു മഴയാണ് പെയ്തത്.

✍️ഷിജിത് പേരാമ്പ്ര🌹

08/01/2023

നന്മ mമരിച്ചട്ടില്ലാത്ത aആളുകൾ ഇനിയും. ഉണ്ട്

08/01/2023

കടലിൽ നിന്നും കിട്ടിയ ഒരു കണ്ണാടി പോലെ ഉള്ള. ജീവി

ഒരു മകളെ  ലഭിക്കുന്നതിലൂടെ,ഒരു പെൺകുട്ടിയുടെ പിതാവ്  ആകുന്നതിലൂടെ  ആജീവനാന്ത സുഹൃത്തിനെയാണ് ദൈവം  പുരുഷന് നൽകുന്നത്....പ...
01/01/2023

ഒരു മകളെ ലഭിക്കുന്നതിലൂടെ,ഒരു പെൺകുട്ടിയുടെ പിതാവ് ആകുന്നതിലൂടെ ആജീവനാന്ത സുഹൃത്തിനെയാണ് ദൈവം പുരുഷന് നൽകുന്നത്....

പിതാവ് എന്നത് മകന് ആദ്യത്തെ ഹീറോ ആണെങ്കിൽ മകൾക് ആദ്യത്തെ സ്നേഹമാണ്..

പിതാവും മകളും തമ്മിലുള്ള സ്നേഹത്തിനു അകലം കുറവായിരിക്കും...

അവളെ ഒരിക്കലും ഉപദ്രവിക്കാത്ത ഒരു പുരുഷൻ പിതാവാണ് എന്നുള്ളത് തന്നെയാണ് പെണ്മക്കൾ പിതാവിനെ കൂടുതലായി സ്നേഹിക്കുന്നതിനു കാരണം.....

മകളായും പിന്നീട് മറ്റൊരുത്തന്റെ മണവാട്ടിയായും ജീവിതത്തിൽ അവൾ മാറിയാലും അവൾ എല്ലായ്പ്പോഴും അവളുടെ പിതാവിന്റെ
അഭിമാനമായിരിക്കും...

പിതാവ് കൈപിടിച്ചേല്പിക്കുന്ന പുരുഷന് അവൾ രാജ്ഞിയായില്ലേലും പക്ഷേ പിതാവിന് എല്ലായ്പ്പോഴും അവൾ ഒരു രാജകുമാരിയായിരിക്കും...

ജീവിതത്തിൽ സ്വന്തം മകളുടെ കൈ അൽപനേരം മാത്രമേ പിടിക്കാൻ സാധിക്കൂ എങ്കിലും അവളുടെ ഹൃദയം എന്നും പിതാവിന്റെ അടുക്കൽ ഭദ്രമായിരിക്കും....

അതിനാൽ ജീവിതത്തിൽ ഏറ്റവും ധാർമ്മിക ശക്തിയായ അവളുടെ പിതാവിന്റെ സ്നേഹം അവളോടൊപ്പമുണ്ടെങ്കിൽ അവൾ ഒരിക്കലും ഒറ്റപ്പെടില്ല....

മാളികപ്പുറം കണ്ടു. ശബരിമലയിൽ പോയി അയ്യപ്പസ്വാമിയെ തൊഴുത് മടങ്ങിയ ഫീൽ. ഏതൊരു അയ്യപ്പഭക്തനേയും കണ്ണുനിറയിക്കുകയും കയ്യടിപ്...
30/12/2022

മാളികപ്പുറം കണ്ടു. ശബരിമലയിൽ പോയി അയ്യപ്പസ്വാമിയെ തൊഴുത് മടങ്ങിയ ഫീൽ. ഏതൊരു അയ്യപ്പഭക്തനേയും കണ്ണുനിറയിക്കുകയും കയ്യടിപ്പിക്കുകയും ശരണം വിളിപ്പിക്കുകയും ചെയ്യുന്ന ഒരു മനോഹരമായ സിനിമ. ശബരിമലയ്ക്ക് പോയവർക്കെല്ലാം തങ്ങളുടെ യാത്രയിൽ എവിടെയൊക്കെയോ അനുഭവപ്പെടുന്ന സ്വാമിയുടെ ഒരു സാനിധ്യമുണ്ട്. അതാണ് മാളികപ്പുറത്തിലൂടെ നമുക്ക് കാണാൻ സാധിക്കുന്നത്. "ഭക്തന്റെ കൂടെ ഈശ്വരൻ മനുഷ്യ രൂപത്തിലെത്തും" എന്ന സിനിമയിലെ ഡയലോഗ് തന്നെയാണ് ഈ ചിത്രത്തിന്റെ ഹൈലൈറ്റ്. മുത്തശ്ശിയിലൂടെ എട്ട് വയസുകാരിയായ ഒരു പെൺകുട്ടിക്ക് പകർന്നു കിട്ടിയ അയ്യപ്പഭക്തിയും തന്റെ സ്വാമിയെ കാണാനുള്ള ആ പെൺകുട്ടിയുടെ അതിയായ ആഗ്രഹവും. അതിന് വേണ്ടി അവൾ എടുക്കുന്ന റിസ്ക്കും സൂക്ഷ്മമായി അവതരിപ്പിക്കാൻ സംവിധായകന് സാധിച്ചു.
രണ്ടാം പകുതിയിൽ ഉണ്ണി മുകുന്ദൻ ആറാടുകയാണ്. വനത്തിലെ ഫൈറ്റ് സീനും പശ്ചാത്തല സംഗീതവും നമ്മെ ആവേശത്തിന്റെ കൊടുമുടിയിലെത്തിക്കുന്നു. കാന്താരയിലെ ക്ലൈമാക്സ് രംഗത്തെ പോലെ ഉജ്ജ്വലമാണ് ഉണ്ണിയുടെ ഫൈറ്റ് രംഗങ്ങളും. എടുത്തു പറയേണ്ട മറ്റൊരു കാര്യം കുട്ടികളുടെ അഭിനയമാണ്. കല്ലു മാളികപ്പുറവും ഉണ്ണി സ്വാമിയും പ്രേക്ഷകരുടെ ഹൃദയം കവരുന്ന പ്രകടനമാണ് നടത്തിയത്. സൈജു കുറുപ്പം രമേഷ് പിഷാരടിയുമെല്ലാം തങ്ങളുടെ റോൾ ഭംഗിയാക്കി. ലോകമെമ്പാടുമുള്ള മലയാളികൾ ഈ ചിത്രം നെഞ്ചോടു ചേർത്തുവെക്കുമെന്ന കാര്യത്തിൽ സംശയമില്ല.

കളിച്ചവരൊക്കെ ഓരോ ലൈക് അടിച്ചേ..
30/12/2022

കളിച്ചവരൊക്കെ ഓരോ ലൈക് അടിച്ചേ..

ഈ നീണ്ട നിര എന്തിനാണന്നറിയോ..?സ്വന്തം മക്കളെയൊന്ന് കാണാനുള്ള തിരക്കാണ്.കൈപിടിച്ചിത്തിരിനേരം അവരുമായി നടക്കാന്‍.കണ്ണീര് ക...
30/12/2022

ഈ നീണ്ട നിര എന്തിനാണന്നറിയോ..?

സ്വന്തം മക്കളെയൊന്ന് കാണാനുള്ള തിരക്കാണ്.

കൈപിടിച്ചിത്തിരിനേരം അവരുമായി നടക്കാന്‍.
കണ്ണീര് കലര്‍ന്ന പുഞ്ചിരിയോടെ പൊന്നു മക്കളുടെ കവിളിലൊന്ന് ഉമ്മവെക്കാന്‍
കോടതിവരാന്തയില്‍ തന്‍റെ ഊഴം കാത്ത് നില്‍ക്കുന്ന മാതാപിതാക്കളാണത്...

പറഞ്ഞ് തീര്‍ക്കാന്‍ കഴിയുമായിരുന്നതും തമ്മില്‍ സംസാരിച്ചാല്‍ തീരാവുന്നതുമായ ചെറിയ ചെറിയ പിണക്കങ്ങള്‍ അഹങ്കാരികളായ ചിലരുടെ വാശി മൂലം കുടുംബ കോടതിയില്‍ എത്തുബോള്‍ അവിടെ നിറകണ്ണുകളോടെ നിസ്സഹായകരായി ചുമരില്‍ ചേര്‍ന്ന് നിന്ന് കരയുന്ന മക്കളുടെ മുഖം കാണാം.
തെല്ല് പോലും കുറയാത്ത വീറോടെ വാദിച്ച് കിതച്ച് കോടതിയുടെ വാതില്‍ കടന്ന് പുറത്തേക്ക് വരുമ്പോള്‍ ലോകം കൈപിടിയിലൊതുക്കിയ വിജയഭാവമാണ് ചിലരുടെ മുഖത്ത്.

ഇവിടെ ...
ഈ ആള്‍കൂട്ടത്തിലെവിടേയോ എന്‍റെ ജീവന്‍റെ പാതിയുണ്ട്.
അവളെന്നെ തിരയുന്നുണ്ടാവും...
ഞാനും തിരയുന്നുണ്ട്.
ചക്കരമോള്‍ക്കായി വാങ്ങിയ കോല് മിഠായിയും
അവള്‍ക്കിഷ്ടപ്പെട്ട ചോക്ക്ലേറ്റുമുണ്ട് എന്‍റെ കയ്യില്‍.
ഇന്നലെ സ്ക്കൂളില്‍ നടന്ന ക്രിസ്തുമസ് സെലിബ്രേഷന്‍റെ വിശേഷങ്ങള്‍ പറയാനും ടീച്ചര്‍ പഠിപ്പിച്ച പുതിയ പാട്ടും എന്‍റെ തോളില്‍ കിടന്ന് പാടിതരാനുമാണ് അവള്‍ എന്നെ തിരയുന്നത്.
പിന്നെ വാപ്പയുമായി കണ്ണ് പൊത്തി കളിക്കണം,
കുറെ കഥ പറയണം....

അതിനിടയില്‍ അവളെന്നൊട് ചോദിച്ച് കൊണ്ടിരിക്കും..
നമ്മളെന്നാണ് വാപ്പാടെ വീട്ടിലേക്ക് പോകുന്നത്.
എനിക്ക് വാപ്പാടെ വീട്ടിലേക്ക് പോരണം.
എന്നെ കൊണ്ട് പോവോ വാപ്പാ....

എന്നിട്ട്
കുറേ നേരം കരയും.......
അവളും ഞാനും....

കടപ്പാട് പോസ്റ്റ് മുതലാളി

ആരെയും ചെറുതായി കാണരുതേ എന്നതിന് ഉദാഹരണം ആണ് അയ്യപ്പൻ ചേട്ടൻ ❤️.....ട്രെയിനിൽ  ഏകദേശം 20 വർഷത്തോളമായി ബനിയൻ കച്ചവടം നടത്...
30/12/2022

ആരെയും ചെറുതായി കാണരുതേ എന്നതിന് ഉദാഹരണം ആണ് അയ്യപ്പൻ ചേട്ടൻ ❤️.....

ട്രെയിനിൽ ഏകദേശം 20 വർഷത്തോളമായി ബനിയൻ കച്ചവടം നടത്തുകയാണ് അയ്യപ്പൻ ചേട്ടൻ. ട്രെയിനിൽ സ്ഥിരമായി യാത്ര ചെയ്യുന്ന ഒരു സഹോദരൻ അയ്യപ്പൻ ചേട്ടന്റെ അടുത്ത സുഹൃത്തായി. വീട്ടിലെ വിശേഷങ്ങളൊക്കെ പറയുമായിരുന്നു....

മൂന്നു വർഷത്തോളമായി അയ്യപ്പൻ ചേട്ടനെ കണ്ടിട്ടില്ല അപ്രതീക്ഷിതമായി ഇന്ന് നേരിൽ കാണാൻ ഇടയായി അയ്യപ്പൻ ചേട്ടനെ..വീട്ടുവിശേഷങ്ങൾ ചോദിക്കുന്നതിനിടയിൽ അയ്യപ്പൻ ചേട്ടൻ ഒരു നല്ല സെയ്‌തി സൊള്ളട്ടുമാ എന്നൊരു ചോദ്യം...

എന്റെ മകൾ IAS സിവിൽ സർവിസ് പരീക്ഷ പാസായി അവൾ അസിസ്റ്റന്റ് ജില്ലാ കളക്ടർ ആയി കുമ്പക്കോണത്തു ജോലി കിട്ടി എന്ന് പറഞ്ഞപ്പോൾ ആ സഹോദരൻ ഒരു നിമിഷം പെട്ടെന്ന് സ്തംഭിച്ചു പോയി...കേട്ടയുടനെ ട്രെയിനിൽ ഉണ്ടായിരുന്ന കുറച്ചു പേര് അയ്യപ്പൻ ചേട്ടനെ വാരിപ്പുണർന്നു... സെൽഫിയെടുത്തു സന്തോഷം പങ്കിട്ടു....

പിന്നെ ഒന്നുംകൂടെ പറയട്ടുമാ സർ എന്നൊരു ചോദ്യവും .... എന്റെ പയ്യന് IPS കിട്ടി പ്രിമിലറി പാസായെന്നും......
സത്യം പറഞ്ഞാൽ ഒരുപാട് സന്തോഷം തോന്നി..ഇതിൽ നിന്നും മനസിലാക്കാൻ ഒന്നേ ഉള്ളോ വസ്ത്രം കൊണ്ടും,, തൊഴിൽ കൊണ്ടും ആർക്കും ആരെയും അളക്കാൻ സാധിക്കില്ല....

പിറന്നാൾക്കാരി സുന്ദരി അല്ലെ കൂട്ടുകാരെ😊
30/12/2022

പിറന്നാൾക്കാരി സുന്ദരി അല്ലെ കൂട്ടുകാരെ😊

CONGRATS... CONGRATS...സമയം സന്ധ്യയോടടുത്തിരിക്കുന്നു.  പമ്പയിലേയ്ക്ക് എത്തുന്ന അയ്യപ്പഭക്തരുടെ എണ്ണം കൂടുകയാണ്. മറ്റ് ഉ...
30/12/2022

CONGRATS... CONGRATS...
സമയം സന്ധ്യയോടടുത്തിരിക്കുന്നു. പമ്പയിലേയ്ക്ക് എത്തുന്ന അയ്യപ്പഭക്തരുടെ എണ്ണം കൂടുകയാണ്. മറ്റ് ഉദ്യോഗസ്ഥരെ പോലെതന്നെ തന്‍റെ ജോലിയിൽ ജാഗരൂകനായിരുന്നു പമ്പയിൽ നിയമിതനായ വടകര കണ്‍ട്രോള്‍ റൂമിലെ *സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ഇ.എം സുഭാഷ്.*

പമ്പയില്‍ കാല്‍നടയായി പട്രോളിങ് നടത്തുന്നതിനിടെ പെട്ടെന്നായിരുന്നു അയ്യപ്പഭക്തന്‍മാരുടെ കുളിക്കടവില്‍ നിന്ന് രക്ഷിക്കണേയെന്ന ശബ്ദം ഉയര്‍ന്നത്.

ഓടി കടവിലെത്തിയ അദ്ദേഹം കണ്ടത് മൂന്ന് അയ്യപ്പഭക്തന്‍മാര്‍ നദിയില്‍ മുങ്ങിത്താഴുന്നതാണ്.

സുഭാഷിന് മറ്റൊന്നും ആലോചിക്കാൻ ഉണ്ടായിരുന്നില്ല. തന്‍റെ കൈയിലിരുന്ന വയര്‍ലെസ് സെറ്റ് കൂടെയുണ്ടായിരുന്ന ഉദ്യോഗസ്ഥനെ ഏല്‍പ്പിച്ച അദ്ദേഹം ഒരു നിമിഷം പാഴാക്കാതെ നദിയിലേയ്ക്ക് ചാടി. മൂന്നു പേരെയും ജീവിതത്തിലേയ്ക്ക് വലിച്ചുകയറ്റാൻ മിനിറ്റുകളേ അദ്ദേഹത്തിന് വേണ്ടിവന്നുള്ളൂ.

ആരും പകച്ചുപോകുന്ന അവസരത്തിൽ സ്വന്തം ജീവന്‍ പോലും പണയം വെച്ച് മൂന്ന് അയ്യപ്പഭക്തരെ കഠിനശ്രമത്തിലൂടെ രക്ഷിക്കാന്‍ സാധിച്ചതിന്‍റെ ആത്മനിര്‍വൃതിയിലാണ് സുഭാഷ്.

ഇന്ത്യയുടെ ധീര സൈനികൻ, പാലക്കാട് സന്ദേശി വൈശാഖ് നാടിന്റെ സേവനത്തിനിടയ്ക്ക് ഉണ്ടായ അപകടത്തിൽ വീരമൃത്യു വരിച്ചു. ആദരാഞ്ജലി...
30/12/2022

ഇന്ത്യയുടെ ധീര സൈനികൻ, പാലക്കാട് സന്ദേശി വൈശാഖ് നാടിന്റെ സേവനത്തിനിടയ്ക്ക് ഉണ്ടായ അപകടത്തിൽ വീരമൃത്യു വരിച്ചു. ആദരാഞ്ജലികൾ 🙏❤️

ഭർത്താവിന്റെ മൃതദേഹത്തോട്  അനാദരവ് കാട്ടിയ ഭാര്യയെക്കുറിച്ചും രണ്ട് മക്കളെക്കുറിച്ചുമാണ് എനിക്കിന്ന്  പറയേണ്ടിവരുന്നത്. ...
30/12/2022

ഭർത്താവിന്റെ മൃതദേഹത്തോട് അനാദരവ് കാട്ടിയ ഭാര്യയെക്കുറിച്ചും രണ്ട് മക്കളെക്കുറിച്ചുമാണ് എനിക്കിന്ന് പറയേണ്ടിവരുന്നത്. ഒരു മനുഷ്യൻ മരണപ്പെട്ടാൽ അയാളുടെ നിർജ്ജീവമായ ദേഹത്തെ ഭൂമിയിൽ മറവുചെയ്യുക എന്നത് കുടുംബത്തിന്റെ കടമയാണ്. കുടുംബം ഇല്ലാത്തവരുടെ ചുമതല സമൂഹം ഏറ്റെടുക്കുന്നു.

അയാൾ വന്നിട്ട് അഞ്ചുവർഷം കഴിഞ്ഞിരുന്നു. പല കാരണങ്ങളെക്കൊണ്ടും യാത്ര നീട്ടി വയ്ക്കുകയായിരുന്നു. പതിറ്റാണ്ടുകളോളം സ്വന്തം കുടുംബത്തിനുവേണ്ടി ചുട്ടുപൊള്ളുന്ന വെയിലിൽ പണിയെടുത്ത് കിട്ടുന്നതിൽ നിന്നും സ്വന്തം ഭക്ഷണത്തിനുപോലും കാര്യമായി എടുക്കാതെ നാട്ടിലേക്ക് കൃത്യമായി അയാൾ അയച്ചുകൊണ്ടിരുന്നു. മനോഹരമായ വീട് നിർമിച്ചു. അയാളെ വീണ്ടും വീണ്ടും കടത്തിലാഴ്ത്തി. രാവും പകലും പണിയെടുത്ത് ആ പാവം കുഴങ്ങിയിരുന്നു.

എന്തായാലും ഇന്നലെ അയാൾ തന്റെ അറുപത്തിരണ്ടാം വയസ്സിൽ പ്രവാസിയായി മരണപ്പെട്ടു.

പതിവുപോലെ അയാളുടെ കുടുംബത്തെ വിളിച്ച് മരണവിവരം ധരിപ്പിച്ചു.
അപ്പോള്‍ അവർ പറഞ്ഞു
മൃതദേഹം നാട്ടിലേക്ക് കെട്ടിയൊരുക്കി അയക്കേണ്ടെന്നും ഭാര്യയും മക്കളും ഒരേസ്വരത്തിൽ ആവർത്തിച്ചു. പരേതരോടൊപ്പമുള്ള ജീവിതയാത്രയിലെ ഈ ആദ്യാനുഭവം എന്റെ ഹൃദയത്തെ പൊള്ളിക്കുന്നതായിരുന്നു... ഇനിയെന്ത് ചെയ്യണം എന്നറിയാതെ പകച്ചുനിന്നുപോയ നിമിഷം...
എന്റെ കടമ എനിക്ക് നിർവ്വഹിച്ചേ മതിയാവൂ.... അയാളുടെ നാട്ടിലെ പോലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ടു. അവരെ വിവരങ്ങൾ ധരിപ്പിച്ചു. പിന്നീട് ഒട്ടേറെ ഫോൺ വിളികൾ...

മൃതദേഹം തങ്ങൾക്ക് വേണ്ടെന്ന് ഭാര്യ സ്റ്റേഷനിൽ എഴുതി ഒപ്പിട്ടുകൊടുത്തു.

ഭാര്യ നിഷേധിച്ച ഭർത്താവിന്റെ ദേഹത്തെ അവസാനം അയാളുടെ സഹോദരിയുടെ മക്കൾ ഏറ്റെടുക്കാൻ തയ്യാറായി മുന്നോട്ടുവന്നു.

ദൈവം തന്റെ സൃഷ്ടികളിൽ കരുണയുള്ളവനാണ്. അയാൾക്കുവേണ്ടി നന്മയുള്ള ചിലരെയെങ്കിലും നാട്ടിൽ ഒരുക്കിനിർത്താൻ ദൈവം മറന്നിരുന്നില്ല.

മരണത്തോടെ അവശേഷിക്കുന്ന ശരീരത്തോട് ഒരാളും അനാദരവ് കാട്ടരുത്. അത് ഏത് ജീവിയുടേതായാലും. എങ്കിലേ നമുക്ക് മനുഷ്യനെന്ന് അഭിമാനിക്കാനാകൂ...
നമുക്കും ഒരു ശരീരമുണ്ട്... നാളെ അതിന്റെ അവസ്ഥ എന്തായിരിക്കുമെന്ന് ആർക്കും പറയാനാവില്ല. ഇനി ഒരാൾക്കും ഈ ഗതി വരാതിരിക്കട്ടെ... നമുക്ക് പ്രാർത്ഥിക്കാം...

എന്റെ രണ്ട് കുഞ്ഞ് പെണ്മക്കളെ ഓർത്ത് അവരുടെ അച്ഛന്റെ ജീവൻ രക്ഷിക്കാൻ എല്ലാവരും സഹായിക്കണേ 😢🙏എന്റെ പേര് ശരണ്യ. തിരുവനന്തപ...
30/12/2022

എന്റെ രണ്ട് കുഞ്ഞ് പെണ്മക്കളെ ഓർത്ത് അവരുടെ അച്ഛന്റെ ജീവൻ രക്ഷിക്കാൻ എല്ലാവരും സഹായിക്കണേ 😢🙏
എന്റെ പേര് ശരണ്യ. തിരുവനന്തപുരം ജില്ലയിൽ നെയ്യാറ്റിൻകര സ്വദേശിനിയാണ്. എന്റെ ഭർത്താവിന് കരൾ രോഗം പിടിപെട്ട് എറണാംകുളം അമൃതാ ഹോസ്പിറ്റലിൽ ചികിത്സയിലാണ്. ഡിസംബർ 28 അദ്ദേഹത്തിന്റെ കരൾ മാറ്റിവെക്കൽ ശാസ്ത്രക്രിയ നിർദ്ദേശിച്ചിരുന്നെങ്കിലും പണമില്ലാത്തതിന്റെ പേരിൽ ശസ്ത്രക്രിയ നടക്കില്ല. CC tv ജോലിക്കാരനായ എന്റെ ഭർത്താവിനെകൊണ്ട് കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് ആവശ്യമായ 35 ലക്ഷം രൂപ സ്വപ്നം പോലും കാണാൻ കഴിയില്ല. ഞങ്ങളുടേത് love മാര്യേജ് ആയിരുന്നതിനാൽ വീട്ടുകാരുമായി അകന്ന് ഒരു വാടക വീട്ടിലാണ് താമസിക്കുന്നത്. സർജറിക്കുള്ള പണം കണ്ടെത്താൻ ഇനി യാതൊരു വഴിയും ഞങ്ങളുടെ മുന്നിൽ ഇല്ല,അതിനാൽ ഈ പോസ്റ്റ്‌ കാണുന്ന സുമനസ്സുകൾ എന്റെ ഭർത്താവിന്റെ സർജറിക്ക്‌ കഴിയുന്ന പോലെ സഹായിക്കണം എന്ന് അഭ്യർത്ഥിക്കുന്നു. എന്റെ അക്കൗണ്ട് വിവരവും മെഡിക്കൽ സർട്ടിക്കറ്റും താഴെ ചേർക്കുന്നു.
post date: 26/12/2022
Gpay no: 9778387143
Account holder: SARANYA MADHU
Acc No: 12950100165325
IFSC CODE: FDRL0001295
FEDERAL BANK CHERANALLOOR

രാഗിന എന്ന കലാകാരി ക്യാൻവാസിൽ വരച്ച ഒരു  കഥകളി പെയിന്റിംഗ് ,  എങ്ങനെയുണ്ട്..?? അടിപൊളി അല്ലെ
30/12/2022

രാഗിന എന്ന കലാകാരി ക്യാൻവാസിൽ വരച്ച ഒരു കഥകളി പെയിന്റിംഗ് , എങ്ങനെയുണ്ട്..?? അടിപൊളി അല്ലെ

ഇവർക്ക് നമ്മളെ ഉള്ളു ആശംസകൾ നേരാൻ 💐❤️ഗാന്ധിഭവനിലെ പൊന്നൂസിന് ഇന്ന് പിറന്നാൾ. 🌹ഈ പൊന്നുമോന് നൽകാം ഹൃദയത്തിൽ നിന്നുമൊരു പി...
30/12/2022

ഇവർക്ക് നമ്മളെ ഉള്ളു ആശംസകൾ നേരാൻ 💐❤️
ഗാന്ധിഭവനിലെ പൊന്നൂസിന് ഇന്ന് പിറന്നാൾ. 🌹
ഈ പൊന്നുമോന് നൽകാം ഹൃദയത്തിൽ നിന്നുമൊരു പിറന്നാൾ ആശംസ 🎁🎈

കിട്ടില്ലാന്നറിയാം എന്നാലും ചോദിക്കുവാ ഒരു " കുഞ്ഞ് ഹായ് " തരാവോ സാരിയൊക്കെ അണിഞ്ഞതല്ലെ
30/12/2022

കിട്ടില്ലാന്നറിയാം എന്നാലും ചോദിക്കുവാ ഒരു " കുഞ്ഞ് ഹായ് " തരാവോ സാരിയൊക്കെ അണിഞ്ഞതല്ലെ

ആദിത്യൻ മോനെ എല്ലാവരും ഒന്ന് വിഷ് ചെയ്യണേ...👍❤️
30/12/2022

ആദിത്യൻ മോനെ എല്ലാവരും ഒന്ന് വിഷ് ചെയ്യണേ...👍❤️

ട്രെയിന്‍ തട്ടിയ വൃദ്ധയായ അമ്മയെ മൂന്നൂറ് മീറ്ററോളം ദൂരം തോളിലെടുത്ത് പോലീസ് ജീപ്പിൽ ആശുപത്രിയിൽ എത്തിച്ച് പോലീസുകാരൻ   ...
30/12/2022

ട്രെയിന്‍ തട്ടിയ വൃദ്ധയായ അമ്മയെ മൂന്നൂറ് മീറ്ററോളം ദൂരം തോളിലെടുത്ത് പോലീസ് ജീപ്പിൽ ആശുപത്രിയിൽ എത്തിച്ച് പോലീസുകാരൻ

പാറശ്ശാല റെയില്‍വേ പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ വൈശാഖ് ആണ് പരിക്കേറ്റ വയോധികയെ വേഗം ആശുപത്രിയിൽ എത്തിക്കാൻ ഇത്തരത്തിലൊരു നീക്കം നടത്തിയത്. പരശുവയ്ക്കല്‍ റെയില്‍വേ ട്രാക്കില്‍ ഇന്നലെ നാലര മണിയോടെ ആണ് കാരോട്,ചൂരക്കുഴി വീട്ടില്‍ കുഞ്ഞി (80) എന്ന വയോധിക ട്രെയിന്‍ തട്ടി അപകടത്തില്‍പ്പെടുന്നത്. ലോക്കോ പൈലറ്റ് ഉടനെ അടുത്ത സ്റ്റോപ്പായ പാറശ്ശാല റെയില്‍വേ സ്റ്റേഷനില്‍ വിവരം അറിയിക്കുകയായിരുന്നു. റെയില്‍വേ പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസുകാരായ വൈശാഖ്, അനുരാജ് എന്നിവര്‍ ട്രാക്കിലൂടെ നടന്നു പരിശോധന നടത്തിയപ്പോള്‍ പരശുവയ്ക്കലാണ് അപകടം എന്ന് മനസ്സിലാക്കി ഉടന്‍ സ്ഥലത്തെത്തി. ഇരുവരുടെയും പരിശോധനയില്‍ അബോധ അവസ്ഥയിലായിരുന്ന വയോധികയ്ക്ക് പള്‍സ് ഉണ്ടെന്ന് മനസിലായി. ആംബുലൻസ് എത്താൻ വൈകിയതോടെ വാഹന സൗകര്യം ഇല്ലാത്ത സ്ഥലത്തു നിന്നും വൈശാഖ് വയോധികയെ തോളില്‍ എടുത്ത് മൂന്നൂറ് മീറ്ററോളം നടന്നു റോഡിലെത്തി. പ്രധാന റോഡില്‍ എത്തിയതോടെ പാറശ്ശാല പൊലീസ് സ്റ്റേഷനിലെ എസ്.ഐ ജിതിന്‍വാസും ഡ്രൈവറും ബിനുവും സ്ഥലത്ത് എത്തിയിരുന്നു. ഉടനെ ജീപ്പില്‍ തന്നെ വയോധികയെ പാറശാല താലൂക്ക് ആശുപത്രിയില്‍ എത്തിച്ചുയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മനസ്സാന്നിധ്യത്തോടെ സാഹചര്യത്തിനനുസൃതമായ നീക്കത്തിലൂടെ ഒരു ജീവൻ രക്ഷിക്കാനുള്ള വൈശാഖിന്റെ ശ്രമം പാഴായി എങ്കിൽക്കൂടിയും അദ്ദേഹത്തിന്റെ ഇടപെടൽ സ്തുത്യർഹമാണ്.. നിസ്വാർഥ കർമ്മത്തിലൂടെ പോലീസ് സേനയുടെ യശസ്സുയർത്തിയ വൈശാഖിന്റെ പ്രവൃത്തിക്ക് നന്മയുടെ സല്യൂട്ട്.


Address


Alerts

Be the first to know and let us send you an email when Chirayinkeezhu - LIVE posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Shortcuts

  • Address
  • Alerts
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share