Europe vartha vision-യൂറോപ്പ് വാർത്താ വിഷൻ

  • Home
  • Europe vartha vision-യൂറോപ്പ് വാർത്താ വിഷൻ

Europe vartha vision-യൂറോപ്പ് വാർത്താ വിഷൻ ഇവിടെയുണ്ട് യൂറോപ്പ്

ടയറിൽ കാറ്റ് നിറയ്ക്കാൻ ശ്രമിച്ച ഉടമയെ തള്ളി മാറ്റി കാർ മോഷണം; ഉടമയ്ക്ക് പരുക്ക്, കാർ കണ്ടെത്തി *യൂറോപ്പിലെ വാർത്തകൾ തൽസ...
15/11/2023

ടയറിൽ കാറ്റ് നിറയ്ക്കാൻ ശ്രമിച്ച ഉടമയെ തള്ളി മാറ്റി കാർ മോഷണം; ഉടമയ്ക്ക് പരുക്ക്, കാർ കണ്ടെത്തി

*യൂറോപ്പിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍*
https://chat.whatsapp.com/LKNmSnQhhzx6g0tIniWIRU

ബിജു കുളങ്ങര

ബർമിങാം ∙ ബർമിങ്ങാമിൽ കാറിന്റെ ടയറുകളിൽ കാറ്റ് നിറയ്ക്കാൻ ശ്രമിച്ച ഉടമയെ തള്ളി മാറ്റി മോഷ്ടാവ് കാറുമായി കടന്നുകളഞ്ഞു. മോഷണശ്രമം തടയുന്നതിനായി കാറിന്റെ ബോണറ്റിൽ കയറിയ ഉടമയ്ക്ക് താഴെ വീണ് ഗുരുതരമായ പരുക്കു പറ്റി ആശുപത്രിയിലാണ്. നവംബർ 10 ന് ബർമിങാമിലെ കാസിൽ വേൽ റീട്ടെയിൽ പാർക്കിലെ ചെസ്റ്റർ റോഡിലുള്ള സെയിൻസ്ബറി പെട്രോൾ സ്റ്റേഷനിലാണ് ഇത്തരത്തിൽ ഒരു കാർ മോഷണം നടന്നത്.

മോഷ്ടിക്കപ്പെട്ട കാർ പിന്നീട് ചെംസ് ലി വുഡിൽ നിന്ന് വെസ്റ്റ്മിഡ്‌ലാൻഡ്സ് പൊലീസ് കണ്ടെടുത്തു. എന്നാൽ മോഷ്ടാക്കളെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. സംഭവത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയാവുന്നവർ 101 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് വെസ്റ്റ്മിഡ്‌ലാൻഡ്സ് പൊലീസ് അഭ്യർഥിച്ചിട്ടുണ്ട്. താക്കോൽ വണ്ടിയിൽ തന്നെ വച്ചിട്ട് പെട്രോൾ നിറയ്ക്കുകയോ ടയറുകൾക്ക് എയർ അടിക്കുകയോ ചെയ്യുന്നത് മോഷണശ്രമത്തിന് കാരണമാകുമെന്ന് പൊലീസ് അറിയിച്ചു.

യൂസഫലിക്ക് ഇന്ന് പിറന്നാൾ; ലണ്ടൻ ചിത്രങ്ങൾ പങ്കുവച്ച് മമ്മൂട്ടിയും മോഹൻലാലും, വൈറൽ *യൂറോപ്പിലെ വാർത്തകൾ തൽസമയം അറിയാൻ വാ...
15/11/2023

യൂസഫലിക്ക് ഇന്ന് പിറന്നാൾ; ലണ്ടൻ ചിത്രങ്ങൾ പങ്കുവച്ച് മമ്മൂട്ടിയും മോഹൻലാലും, വൈറൽ

*യൂറോപ്പിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍*
https://chat.whatsapp.com/LKNmSnQhhzx6g0tIniWIRU

ബിജു കുളങ്ങര

ലണ്ടൻ∙ പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം.എ. യൂസഫലിക്ക് ഇന്ന് പിറന്നാൾ. ആശംസകൾ നേർന്ന് മമ്മൂട്ടിയും മോഹൻലാലും. സമൂഹ മാധ്യമത്തിലൂടെയാണ് ഇരു താരങ്ങളും ആശംസകൾ നേർന്നത്. ആശംസകൾക്ക് ഒപ്പം ലണ്ടനിൽ യൂസഫലിക്ക് ഒപ്പം നിൽക്കുന്ന ചിത്രങ്ങളാണ് ഇരുവരും പങ്കുവച്ചത്. പ്രിയ സഹോദരൻ എന്നാണ് മമ്മൂട്ടി പിറന്നാൾ ആശംസയിൽ യൂസഫലിയെ വിശേഷിപ്പിച്ചത്. 'ജന്മദിനാശംസകൾ, പ്രിയ സഹോദരൻ യൂസഫ് അലി എം.എ., ഈ വർഷം നിങ്ങൾക്ക് സമാനതകളില്ലാത്ത വിജയവും അനന്തമായ സന്തോഷവും നല്ല ആരോഗ്യത്തിന്റെ ശാശ്വതമായ അനുഗ്രഹങ്ങളും നൽകട്ടെ..' മമ്മൂട്ടി യൂസഫലിയ്ക്കൊപ്പമുള്ള ലണ്ടൻ ചിത്രത്തോടൊപ്പം കുറിച്ചു.

ഇറ്റലിയിൽ സർക്കസ് കൂടാരത്തിൽനിന്ന് രക്ഷപ്പെട്ട സിംഹം തെരുവിലിറങ്ങി *യൂറോപ്പിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്...
15/11/2023

ഇറ്റലിയിൽ സർക്കസ് കൂടാരത്തിൽനിന്ന് രക്ഷപ്പെട്ട സിംഹം തെരുവിലിറങ്ങി

*യൂറോപ്പിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍*
https://chat.whatsapp.com/LKNmSnQhhzx6g0tIniWIRU

വിപിൻ ജോസ് അർത്തുങ്കൽ

റോം ∙ സർക്കസിൽ വന്യമൃഗങ്ങളെ ഉപയോഗിക്കുന്നത് നിരോധിക്കണമെന്ന ആഹ്വാനവുമായി ഇറ്റാലിയൻ മൃഗസ്നേഹികൾ. കഴിഞ്ഞദിവസം രാത്രി റോമിനടുത്തുള്ള സർക്കസ് കൂടാരത്തിൽനിന്ന് ഒരു ആൺ സിംഹം രക്ഷപ്പെട്ടത് രാജ്യത്ത് ഏറെ ചർച്ചയായിരുന്നു. ജനവസമേഖലയിലെ പൊതുനിരത്തിൽ കറങ്ങിനടന്ന സിംഹത്തെ ആറു മണിക്കൂറുകൾക്കുശേഷമാണ് മയക്കുവെടിവച്ച് തിരിച്ചു കൂട്ടിലാക്കാൻ കഴിഞ്ഞത്. സർക്കസ് ക്യാംപിൽനിന്നു രക്ഷപ്പെട്ടത് രാജ്യത്ത് ഏറെ ചർച്ചയായിരുന്നു. ജനവസമേഖലയിലെ പൊതുനിരത്തിൽ കറങ്ങിനടന്ന സിംഹത്തെ ആറു മണിക്കൂറുകൾക്കുശേഷമാണ് മയക്കുവെടിവച്ച് തിരിച്ചു കൂട്ടിലാക്കാൻ കഴിഞ്ഞത്. സർക്കസ് ക്യാംപിൽനിന്നു രക്ഷപ്പെട്ട സിംഹത്തെക്കുറിച്ചുള്ള വാർത്തകൾ ലോകമെമ്പാടും മാധ്യമശ്രദ്ധ നേടിയതോടെ, ഇറ്റലിയിലെ സർക്കസുകളിൽ മൃഗങ്ങൾ ഇപ്പോഴും പ്രകടനം നടത്തുന്നതിനെതിരെ വിമർശനങ്ങൾ ഉയർന്നു. സംഭവത്തെ സിംഹം രക്ഷപെട്ട സർക്കസ് ക്യാംപിനു പുറത്ത് മൃഗാവകാശ പ്രവർത്തകർ പ്രകടനം നടത്തി. സർക്കസുകളിൽ മൃഗങ്ങൾക്ക് നിരോധനം ഏർപ്പെടുത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്ന് ഇറ്റാലിയൻ ഗ്രീൻ പാർട്ടിയായ യൂറോപ്പ വെർദേയുടെ പ്രതിനിധി ഫ്രാൻചെസ്കോ ബോറെല്ലി പറഞ്ഞു. റിപ്പോർട്ടുകൾ പ്രകാരം, രാജ്യത്തെ സർക്കസ് ഷോകളിൽ രണ്ടായിരത്തോളം മൃഗങ്ങളെ ഉപയോഗിക്കുന്നുണ്ടെന്നാണ് കണക്ക്.

ജനുവരി മുതൽ ഒക്ടോബര്‍ വരെ യുകെയില്‍ എത്തിയത് ഒരു ലക്ഷം മലയാളികൾ; വിദ്യാര്‍ഥികളുടെ ആശ്രിത വീസ നിയന്ത്രണങ്ങള്‍ പിന്‍വലിക്ക...
15/11/2023

ജനുവരി മുതൽ ഒക്ടോബര്‍ വരെ യുകെയില്‍ എത്തിയത് ഒരു ലക്ഷം മലയാളികൾ; വിദ്യാര്‍ഥികളുടെ ആശ്രിത വീസ നിയന്ത്രണങ്ങള്‍ പിന്‍വലിക്കില്ല

*യൂറോപ്പിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍*
https://chat.whatsapp.com/LKNmSnQhhzx6g0tIniWIRU

ബിജു കുളങ്ങര

വീസകള്‍ ഇന്ത്യയ്ക്ക് നല്‍കി. യുകെ നല്‍കിയ 30% വീസകള്‍ ഇന്ത്യാക്കാര്‍ക്കാണ് അനുവദിക്കപ്പെട്ടത്. ഇങ്ങനെ പോകുന്നു ചന്ദ്രു അയ്യരുടെ 'യുകെ ഇന്‍ കേരള' വാരാചരണത്തിലെ വെളിപ്പെടുത്തലുകൾ.

കേരളത്തില്‍ നിന്നുള്ള നഴ്സുമാര്‍ക്ക് യുകെയിലെ എൻഎച്ച്എസ് അവസരങ്ങളെ കുറിച്ച് അറിയുവാൻ നോര്‍ക്ക റൂട്ട്സ്, ഒഡിഇപിസി (ഓവര്‍സീസ് ഡെവലപ്മെന്റ് ആന്‍ഡ് എംപ്ലോയ്മെന്റ് പ്രൊമോഷന്‍ കണ്‍സള്‍ട്ടന്റ്സ്) തുടങ്ങിയ സംസ്ഥാന സര്‍ക്കാര്‍ ഏജന്‍സികളുമായി ബന്ധപ്പെടാവുന്നതാണ്. ഏജന്‍സികള്‍ അടുത്തിടെ കേരളത്തിൽ സംഘടിപ്പിച്ച രണ്ട് കരിയര്‍ ഫെസ്റ്റുകള്‍ക്ക് ശേഷം 200 നഴ്സിങ്‌ പ്രൊഫഷണലുകള്‍ എൻഎച്ച്എസിൽ നിന്നും ഓഫറുകള്‍ സ്വീകരിച്ചതായും ചന്ദ്രു അയ്യർ പറഞ്ഞു.

യുകെ മലയാളി ഹൃദയാഘാതം മൂലം അന്തരിച്ചു; വിടപറഞ്ഞത് കുറുവിലങ്ങാട് സ്വദേശി ജോയ് അഗസ്റ്റിൻ*യൂറോപ്പിലെ വാർത്തകൾ തൽസമയം അറിയാൻ...
14/11/2023

യുകെ മലയാളി ഹൃദയാഘാതം മൂലം അന്തരിച്ചു; വിടപറഞ്ഞത് കുറുവിലങ്ങാട് സ്വദേശി ജോയ് അഗസ്റ്റിൻ

*യൂറോപ്പിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍*
https://chat.whatsapp.com/LKNmSnQhhzx6g0tIniWIRU

മാഞ്ചസ്റ്റര്‍ ∙ യുകെയിലെ മാഞ്ചസ്റ്ററിന് സമീപം റോച്ച്ഡെയിലില്‍ മലയാളി ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. ഏറെ വർഷങ്ങൾക്ക് മുൻപ് യുകെയിൽ എത്തിയ കോട്ടയം കുറവിലങ്ങാട് സ്വദേശി ജോയ് അഗസ്റ്റിന്‍ ആണ് വിടപറഞ്ഞത്. ഇന്ന് പുലര്‍ച്ചെയാണ് മരണം സംഭവിച്ചത്. ജോയ് അഗസ്റ്റിൻ ശാരീരിക ആസ്വസ്ഥതകളെ തുടർന്ന് രണ്ട് ദിവസം മുൻപാണ് ബറിയിലെ ഫെയർഫീൽഡ് ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയത്. ചികിത്സയിലിരിക്കെയാണ് മരണം.

ഭാര്യ: മേരി ജോയ്. മക്കൾ: നയന ജോയ്, ജിബിൻ ജോയ്, ജീന ജോയ്. മരുമക്കൾ: പ്രശാന്ത്, ചിപ്പി. റോച്ച്ഡെയിൽ ഇന്ത്യൻ മലയാളി അസോസിയേഷന്റെ (റിമ) മുൻ പ്രസിഡന്റ് ആണ്. ജോയ് അഗസ്റ്റിന്റെ അപ്രതീക്ഷിത വിയോഗം വിശ്വസിക്കാൻ കഴിതെ വിതുമ്പുകയാണ് ബന്ധുക്കളും സുഹൃത്തുക്കളും. സംസ്കാരം പിന്നീട്.

പുറത്തായത് ബ്രക്സിറ്റ് റഫറണ്ടത്തോടെ ഏഴു വർഷത്തിന് ശേഷം മടങ്ങി വരവ് ; ലക്ഷ്യം കൺസർവേറ്റീവ് പാർട്ടി നേതൃസ്ഥാനമെന്ന് സൂചന*യ...
14/11/2023

പുറത്തായത് ബ്രക്സിറ്റ് റഫറണ്ടത്തോടെ ഏഴു വർഷത്തിന് ശേഷം മടങ്ങി വരവ് ; ലക്ഷ്യം കൺസർവേറ്റീവ് പാർട്ടി നേതൃസ്ഥാനമെന്ന് സൂചന

*യൂറോപ്പിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍*
https://chat.whatsapp.com/LKNmSnQhhzx6g0tIniWIRU

ടോമി വട്ടവനാൽ

ലണ്ടൻ∙ രാഷ്ട്രീയ വനവാസത്തിന് ശേഷം മുൻ ബ്രിട്ടിഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൺ വീണ്ടും സജീവ രാഷ്ട്രീയത്തിലേക്ക് മടങ്ങി വരുന്നതോടെ രൂപപ്പെടുന്നത് പുതുചരിത്രം. ഔദ്യോഗികമായി വിദേശകാര്യ മന്ത്രി പദം സ്വീകരിച്ചതോടെ സമാനതകളില്ലാത്ത ചരിത്രമാണ് കാമറണിലൂടെ ബ്രിട്ടിഷ് രാഷ്ട്രീയത്തിൽ പ്രധാനമന്ത്രി ഋഷി സുനക‌് എഴുതിച്ചേർത്തിരിക്കുന്നത്.

ബ്രിട്ടനിൽ ബ്രക്സിറ്റ് റഫറണ്ടത്തിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രിപദം ഒഴിയേണ്ടിവന്ന ഡേവിഡ് കാമറൺ വീണ്ടും രാഷ്ട്രീയത്തിലേക്ക് മടങ്ങിയത്തി. 2016ൽ എംപിസ്ഥാനം വരെ രാജിവച്ച് പ്രസംഗവും പുസ്തകമെഴുത്തും ബിസിനസുമൊക്കെയായി ഒതുങ്ങിക്കഴിഞ്ഞ കാമറൺ ഏഴുവർഷത്തെ ഇടവേളയ്ക്കു ശേഷമാണ് വിദേശകാര്യ മന്ത്രിസ്ഥാനം ഏറ്റെടുത്ത് സജീവ രാഷ്ട്രീയത്തിലേക്കും അധികാരത്തിലേക്കും തിരികെയെത്തുന്നത്. 2010 മുതൽ 2016 വരെയാണ് കാമറൺ ബ്രിട്ടന്റെ പ്രധാനമന്ത്രി പദത്തിലിരുന്നത്. അതിനു മുമ്പ് അഞ്ചുവർഷം പ്രതിപക്ഷ നേതാവായും തിളങ്ങി.

നേതാക്കൾ ഇല്ലെന്നുതന്നെ പറയാവുന്ന സ്ഥിതിയായി. നിലവിലെ പ്രധാനമന്ത്രിയാണെങ്കിൽ തിരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തയ ആളുമല്ല. ഇന്ത്യൻ വംശജനായ ഋഷിയുടെ നേതൃത്വത്തിൽ കൺസർവേറ്റീവുകൾ തിരഞ്ഞെടുപ്പിനിറങ്ങിയാൽ എന്താകും സ്ഥിതിയെന്ന് കണ്ടറിയണം. ബോറിസ് അധികാരം ഒഴിഞ്ഞശേഷം നേതൃസ്ഥാനത്തേക്ക് പാർട്ടി അംഗങ്ങൾക്കിടയിൽ നടത്തിയ തിരഞ്ഞെടുപ്പിൽ പോലും ജയിക്കാൻ കഴിയാതെപോയ നേതാവാണ് ഋഷി സുനക്. ലിസ് ട്രസ്സിനെയായിരുന്നു പാർട്ടി അംഗങ്ങൾ നേതാവായി തിരഞ്ഞെടുത്തത്തും പ്രധാനമന്ത്രി ആക്കിയതും. എന്നാൽ ലിസിന്റെ കഴിവുകേടിൽ ആ മന്ത്രിസഭ 45 ദിവസം മാത്രം അധികാരത്തിലിരുന്ന് പുറത്തായപ്പോൾ മറ്റൊരു മാർഗവുമില്ലാതെയാണ് പാർട്ടി എംപിമാർ പ്രധാനമന്ത്രിസ്ഥാനത്തേക്ക് ഋഷിയെ തിരഞ്ഞെടുത്തത്.

ശക്തമായ നേതൃരാഹിത്യത്തിന്റെ ഈ സാഹചര്യം മനസിലാക്കിയാണ് കാമറൺ വീണ്ടും രാഷ്ട്രീയത്തിലേക്ക് തിരിച്ചുവരുന്നതെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. ഹൗസ് ഓഫ ലോഡ്സിൽ അംഗമായി ‘ലോർഡ് കാമറണാ’യാണ് മുൻ പ്രധാനമന്ത്രി വിദേശകാര്യ മന്ത്രിയാകുന്നത്. പ്രധാനമന്ത്രി പദത്തിലെ അനുഭവ സമ്പത്തും ലോക നേതാക്കളുമായുള്ള വ്യക്തബന്ധങ്ങളുമെല്ലാം കാമറണിനെ വീണ്ടും ലോക നേതാക്കളുടെ പട്ടികയിലേക്ക് അതിവേഗം ഉയർത്തുമെന്ന് ഉറപ്പാണ്. ഒപ്പം കൺസർവേറ്റീവ് പാർട്ടിയുടെ നേതൃസ്ഥാനവും ലക്ഷ്യം വച്ചാണ് കാമറണിന്റെ ഈ രണ്ടാം വരവ്.

വിയോജിപ്പുണ്ടായിരിക്കാമെങ്കിലും, പ്രയാസകരമായ സമയത്ത് മാതൃകാപരമായ നേതൃത്വം പ്രകടിപ്പിക്കുന്ന ശക്തനും കഴിവുള്ളതുമായ പ്രധാനമന്ത്രിയാണ് ഋഷി സുനക് എന്ന് എനിക്ക് വ്യക്തമാണ്. നമ്മുടെ രാജ്യത്തിന് ആവശ്യമായ സുരക്ഷയും സമൃദ്ധിയും നൽകാനും യുണൈറ്റഡ് കിംഗ്ഡത്തെ സേവിക്കുന്ന ഏറ്റവും ശക്തമായ ടീമിന്റെ ഭാഗമാകാനും അദ്ദേഹത്തെ സഹായിക്കാനും പൊതുതിരഞ്ഞെടുപ്പ് നടക്കുമ്പോൾ രാജ്യത്തിന് സമർപ്പിക്കാനും ഞാൻ ആഗ്രഹിക്കുന്നു.

ഞാൻ പൊതുസേവനത്തിൽ വിശ്വസിക്കുന്നു. 1980 കളിൽ രാഷ്ട്രീയത്തിൽ ഇടപെടാനും 1990 കളിൽ സർക്കാരിൽ പ്രവർത്തിക്കാനും 2000 കളിൽ പാർലമെന്റ് അംഗമാകാനും പാർട്ടി നേതാവും പ്രധാനമന്ത്രിയുമായി എന്നെ മുന്നോട്ടു കൊണ്ടുവരാനും എന്നെ ആദ്യം പ്രേരിപ്പിച്ചത് അതാണ്.

യുകെയുടെ ഫോറിൻ ഓഫിസ്, ഡിപ്ലോമാറ്റിക് സർവീസ്, ഇന്റലിജൻസ് സർവീസസ് എന്നിവ ലോകത്തിലെ ഏറ്റവും മികച്ചതാണ്.

പ്രഗത്ഭരും ദേശസ്‌നേഹികളും കഠിനാധ്വാനികളുമായ ആളുകളാണ് അവിടെ ജോലി ചെയ്യുന്നതെന്ന് എന്റെ പ്രധാനമന്ത്രിയായിരുന്നു കാലം മുതൽ എനിക്കറിയാം. ജെയിംസ് ക്ലെവർലി അവരെ നന്നായി നയിച്ചു, അദ്ദേഹത്തോടൊപ്പം അദ്ദേഹത്തിന്റെ സുപ്രധാനമായ പുതിയ റോളിൽ പ്രവർത്തിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.

നിയമപോരാട്ടമില്ലാത്ത ലോകത്തേക്ക് കു​ഞ്ഞ് ഇൻഡി യാത്രയായി; ബ്രിട്ടിഷ് പെൺകുട്ടിയുടെ വിയോഗത്തിൽ അനുശോചിച്ച് ഫ്രാൻസിസ് മാർപാ...
14/11/2023

നിയമപോരാട്ടമില്ലാത്ത ലോകത്തേക്ക് കു​ഞ്ഞ് ഇൻഡി യാത്രയായി; ബ്രിട്ടിഷ് പെൺകുട്ടിയുടെ വിയോഗത്തിൽ അനുശോചിച്ച് ഫ്രാൻസിസ് മാർപാപ്പയും ഇറ്റാലിയൻ പ്രധാനമന്ത്രിയും

*യൂറോപ്പിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍*
https://chat.whatsapp.com/LKNmSnQhhzx6g0tIniWIRU

ലണ്ടൻ∙ ചികിത്സയെച്ചൊല്ലിയുള്ള നിയമപോരാട്ടത്തിനൊടുവിൽ ഗുരുതര രോഗം ബാധിച്ച ബ്രിട്ടിഷ് പെൺകുട്ടി മരണത്തിന് കീഴടങ്ങി. ഡോക്ടർമാർ ജീവൻ രക്ഷാ ഉപകരണങ്ങൾ നീക്കം ചെയ്ത് 24 മണിക്കൂറിനുള്ളിലാണ് 8 മാസം പ്രായമുള്ള കുട്ടി മരണത്തിന് കീഴടങ്ങിയതെന്ന് മാതാപിതാക്കൾ അറിയിച്ചു.
ബ്രിട്ടനിലെ നിയമ-ആരോഗ്യ പരിപാലന സംവിധാനങ്ങൾക്ക് എതിരെ വൻ തോതിലുള്ള ജനരോക്ഷമാണ് സംഭവം ഉയർത്തുന്നത്. ഇൻഡി ഗ്രിഗറിയെന്ന 8 മാസം പ്രായമുള്ള കുട്ടിയെ ചികിത്സയ്ക്കായി ഇറ്റലിയിലേക്ക് മാറ്റാനുള്ള ശ്രമം മാതാപിതാക്കൾ നടത്തിവരികയായിരുന്നു. ശരീരത്തിലെ കോശങ്ങൾ ഊർജം ഉൽപ്പാദിപ്പിക്കുന്നതിനെ തടയുന്ന ജനിതക അവസ്ഥയായ മൈറ്റോകോൺ‌ഡ്രിയൽ രോഗമാണ് ഇൻഡിക്ക് കണ്ടെത്തിയത്.

ഈ രോഗത്തിന് ചികിത്സയില്ല. കുട്ടിയുടെ മാതാപിതാക്കളായ ക്ലെയർ സ്റ്റാനിഫോർത്തും ഡീൻ ഗ്രിഗറിയും വത്തിക്കാൻ ഉടമസ്ഥതയിലുള്ള ബാംബിനോ ഗെസു ആശുപത്രിയിൽ ചികിത്സ നൽക്കണമെന്ന് ആഗ്രഹിച്ചിരുന്നു. അതേസമയം, ബ്രിട്ടനിലെ നാഷനൽ ഹെൽത്ത് സർവീസും (NHS) ഒന്നിലധികം യുകെ കോടതികളും കുട്ടിയെ റോമിലേക്ക് കൊണ്ടു പോകുന്നത് തടഞ്ഞു. കുട്ടിയുടെ പ്രായവും ആരോഗ്യസ്ഥിതിയും പരിഗണിച്ചാണ് വിധിയെന്ന് നാഷനൽ ഹെൽത്ത് സർവീസും കോടതികളും വ്യക്തമാക്കിയിരുന്നു. ഇതിനിടെ കുട്ടിക്ക് റോമിലെ സർക്കാർ പൗരത്വം നൽകി.കുട്ടിയുടെ ജീവൻ രക്ഷാ ഉപകരണങ്ങൾ വീട്ടിൽ വച്ച് മാത്രം നീക്കം ചെയ്യാവൂ, ആശുപത്രിയിൽ വച്ച് പാടില്ലെന്ന അപേക്ഷയും വെള്ളിയാഴ്ച അപ്പീൽ കോടതി നിരസിച്ചു.

‘‘എൻഎച്ച്എസും കോടതികളും കുട്ടിക്ക് കൂടുതൽ കാലം ജീവിക്കാനുള്ള അവസരം നഷ്ടപ്പെടുത്തുക മാത്രമല്ല. കുടുംബവീട്ടിൽ വച്ച് ഇഹലോക വാസം വെടിയാനുള്ള അവസരവും നഷ്ടമാക്കി’’– ഡീൻ ഗ്രിഗറി പ്രസ്താവനയിൽ പറഞ്ഞു.

പരമ്പരാഗത കത്തോലിക്കാ കുടുംബ മൂല്യങ്ങളെ പ്രോത്സാഹിപ്പിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന ബ്രദേഴ്‌സ് ഓഫ് ഇറ്റലി പാർട്ടിയുടെ നേതാവും ഇറ്റാലിയൻ പ്രധാനമന്ത്രിയുമായ ജോർജിയ മെലോനി, ഇൻഡി ഗ്രിഗറിക്ക് ഇറ്റാലിയൻ പൗരത്വം നൽകിയതായി കഴിഞ്ഞ ആഴ്ച പ്രഖ്യാപിച്ചിരുന്നു.

നാട്ടിൽ നിന്നും യുകെയിലേക്ക് മടങ്ങിയെത്തിയ മകളെ തേടിയെത്തിയത് അമ്മയുടെ വിയോഗ വാർത്ത *യൂറോപ്പിലെ വാർത്തകൾ തൽസമയം അറിയാൻ വ...
14/11/2023

നാട്ടിൽ നിന്നും യുകെയിലേക്ക് മടങ്ങിയെത്തിയ മകളെ തേടിയെത്തിയത് അമ്മയുടെ വിയോഗ വാർത്ത

*യൂറോപ്പിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍*
https://chat.whatsapp.com/LKNmSnQhhzx6g0tIniWIRU

ബിജു കുളങ്ങര

ഗ്ലാസ്‌ഗോ/റാന്നി∙ യുകെ സ്കോട്ലൻഡിലെ ഗ്ലാസ്ഗോ മലയാളിയായിരുന്ന ഡോ. ആനി വർഗീസ് (65) നാട്ടിൽ അന്തരിച്ചു.

ഗ്ലാസ്‌ഗോ മലയാളികളുടെ ജനപ്രിയയായ ഡോക്ടറായിരുന്നു ആനി.ഗ്ലാസ്ഗോ ഇഞ്ച് ഗ്രോവര്‍ റോഡില്‍ താമസമായിരുന്നു.

പത്തനംതിട്ട റാന്നി സ്വദേശിനിയാണ്. കഴിഞ്ഞ ഒരു വര്‍ഷക്കാലമായി ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് നാട്ടിലായിരുന്നു. കുടുംബമായി യുകെയില്‍ താമസമാക്കിയിരുന്ന ഡോക്ടറുടെ മരണസമയത്ത് ഭര്‍ത്താവ് ഡോ. വര്‍ഗീസ് മാത്യു സമീപത്ത് ഉണ്ടായിരുന്നു. അമ്മയെ പരിചരിക്കുവാനായി മകള്‍ ഷാരോണ്‍ കഴിഞ്ഞ മൂന്ന് ആഴ്ചയായി നാട്ടിലുണ്ടാരുന്നു. ഗ്ലാസ്ഗോയിൽ മടങ്ങിയെത്തിയത് കഴിഞ്ഞ വ്യാഴ്ചയായിരുന്നു. അന്നു തന്നെയാണ് അമ്മ മരിച്ച വിവരം വിമാനത്താവളത്തിൽ വെച്ച് അറിയുന്നത്. മരണവിവരം അറിഞ്ഞ് മകള്‍ ഷാരോണും ഭര്‍ത്താവ് ഡയസും സഹോദരന്‍ റോജിയും ശനിയാഴ്ച നാട്ടിലേക്ക് യാത്രയായിരുന്നു. ഡോ. ആനി വര്‍ഗീസിന്റെ മൃതദേഹം നവംബര്‍ 14 ചൊവ്വാഴ്ച കടമന്‍പതളില്‍ കീകൊഴൂറല്‍ വീട്ടില്‍ രാവിലെ 8 ന് കൊണ്ടുവരുന്നതും 10.30 ന് ഭവനത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം കീകൊഴൂര്‍ മാര്‍ത്തോമാ പള്ളിയില്‍ സംസ്കാരിക്കുന്നതുമാണ്.

ബ്രിട്ടനിൽ അപ്രതീക്ഷിത രാഷ്ട്രീയ നീക്കം; എംപിയല്ലാത്ത മുൻ പ്രധാനമന്ത്രി ഡേവിഡ് കാമറൂൺ ഋഷി സുനക് മന്ത്രിസഭയിൽ വിദേശകാര്യമ...
13/11/2023

ബ്രിട്ടനിൽ അപ്രതീക്ഷിത രാഷ്ട്രീയ നീക്കം; എംപിയല്ലാത്ത മുൻ പ്രധാനമന്ത്രി ഡേവിഡ് കാമറൂൺ ഋഷി സുനക് മന്ത്രിസഭയിൽ വിദേശകാര്യമന്ത്രി

*യൂറോപ്പിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍*
https://chat.whatsapp.com/LKNmSnQhhzx6g0tIniWIRU

ബിജു കുളങ്ങര

ലണ്ടൻ∙ ബ്രിട്ടനിലെ മുൻ പ്രധാനമന്ത്രി ഡേവിഡ് കാമറൂണിനെ ഋഷി സുനക് മന്ത്രിസഭയിൽ വിദേശകാര്യ മന്ത്രിയായി നിയമിച്ചു. 2010 മുതൽ 2016 വരെ യാണ് കാമറൂൺ പ്രധാനമന്ത്രിയായി സേവനമനുഷ്ഠിച്ചത്. 2005 മുതൽ 2016 വരെ പ്രതിപക്ഷ നേതാവായും സേവനമനുഷ്ഠിച്ചു. ബ്രിട്ടനിൽ അഭ്യന്തരമന്ത്രി സുല്ല ബ്രാവർമാനെ പുറത്താക്കിയതിനേക്കാൾ പ്രാധാന്യമാണ് ഇപ്പോൾ കാമറൂണിന്റെ മന്ത്രിസഭ പ്രവേശനത്തിന് ലഭിച്ചിരിക്കുന്നത്.

ഋഷി സുനക് എടുത്ത ചില വ്യക്തിഗത തീരുമാനങ്ങളോട് താൻ വിയോജിക്കുന്നുവെങ്കിലും, പ്രധാനമന്ത്രി ശക്തനും കഴിവുള്ളവനുമായ നേതാവാണെന്ന് താൻ വിശ്വസിക്കുന്നുവെന്ന് കാമറൂൺ പറഞ്ഞു. സുവല്ല ബ്രാവർമാനെ പുറത്താക്കിയതിനേക്കാൾ പ്രാധാന്യമാണ് ഇപ്പോൾ കാമറൂണിന്റെ മന്ത്രിസഭ പ്രവേശനത്തിന് ലഭിച്ചിരിക്കുന്നത്.

ഋഷി സുനക് എടുത്ത ചില വ്യക്തിഗത തീരുമാനങ്ങളോട് താൻ വിയോജിക്കുന്നുവെങ്കിലും, പ്രധാനമന്ത്രി ശക്തനും കഴിവുള്ളവനുമായ നേതാവാണെന്ന് താൻ വിശ്വസിക്കുന്നുവെന്ന് കാമറൂൺ പറഞ്ഞു. സുവല്ല ബ്രാവർമാനെ പുറത്താക്കിയതിനെ തുടർന്ന് വിദേശകാര്യ മന്ത്രിയായിരുന്ന ജെയിംസ് ക്ലെവർലിയെ ആണ് ആഭ്യന്തര മന്ത്രി ആയി നിയമിച്ചത്. ജെയിംസ് ക്ലെവർലി ഒഴിഞ്ഞ പദവിയിലാണ് ഡേവിഡ് കാമറൂൺ വിദേശകാര്യ മന്ത്രി ആയത്.

ഋഷി സുനകിന്റെ മന്ത്രിസഭ പുനഃസംഘടന തുടരുന്നതിനിടെ രണ്ട് ജൂനിയർ മന്ത്രിമാർ സർക്കാരിൽ നിന്ന് രാജിവെക്കുന്നതായി പ്രഖ്യാപിച്ചു. ദീർഘകാലം സേവനമനുഷ്ഠിച്ച സ്‌കൂൾ മന്ത്രി നിക്ക് ഗിബ് താൻ രാജിവെക്കുകയാണെന്നും അടുത്ത തിരഞ്ഞെടുപ്പിൽ എംപി സ്ഥാനം ഒഴിയുമെന്നും പ്രഖ്യാപിച്ചു. അതേസമയം ആരോഗ്യമന്ത്രി എന്ന സ്ഥാനം താൻ ഉപേക്ഷിച്ചതായി നീൽ ഒബ്രിയൻ പറഞ്ഞു.

ഡൗണിങ് സ്ട്രീറ്റ് 10 ൽ ദീപം തെളിയിച്ച് ഋഷി സുനകിന്റെ ദീപാവലി ആഘോഷം; ഗണപതിയുടെ പ്രതിമ മോദിയുടെ സമ്മാനം*യൂറോപ്പിലെ വാർത്തക...
13/11/2023

ഡൗണിങ് സ്ട്രീറ്റ് 10 ൽ ദീപം തെളിയിച്ച് ഋഷി സുനകിന്റെ ദീപാവലി ആഘോഷം; ഗണപതിയുടെ പ്രതിമ മോദിയുടെ സമ്മാനം

*യൂറോപ്പിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍*
https://chat.whatsapp.com/LKNmSnQhhzx6g0tIniWIRU

ബിജു കുളങ്ങര

ലണ്ടൻ• ക്രിസ്മസും ന്യൂ ഇയറും പോലെ തന്നെ ബ്രിട്ടനിലെ ഏറ്റവും വലിയ ആഘോഷമായി ദീപാവലിയും മാറുമ്പോൾ ഏറെ ശ്രദ്ധ ആകർഷിക്കുന്ന ഒരു ഇടമാണ് ബ്രിട്ടിഷ് പ്രധാനമന്ത്രിയുടെ ഔദ്യോഗിക ഓഫിസായ ഡൗണിങ് സ്ട്രീറ്റ് 10. ഡൗണിങ് സ്ട്രീറ്റില്‍ ഋഷി സുനകും ഭാര്യ അക്ഷത മൂര്‍ത്തിയും ദീപങ്ങള്‍ തെളിയിച്ച് ആഘോഷങ്ങള്‍ ഏതാനം ദിവസങ്ങൾക്ക് മുൻപേ ആരംഭിച്ചിരുന്നു.

പ്രധാനമന്ത്രിയുടെ വസതിയില്‍ നടന്ന ആഘോഷത്തില്‍ പാര്‍ലമെന്‍റ് അംഗങ്ങള്‍, പ്രമുഖ വ്യവസായികള്‍, ബോളിവുഡ് താരങ്ങള്‍, ബ്രിട്ടനിലെ വിവിധ ഇന്ത്യന്‍ സമൂഹങ്ങളിലെ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തിരുന്നു. ദീപാവലി ദിവസമായ ഇന്നലെ പത്താം നമ്പർ ഓഫിസിന് മുന്നിൽ മണ്‍ചിരാതുകള്‍ തെളിയിച്ച് വിപുലമായാണ് ദീപാവലി ആഘോഷിച്ചത്. ബ്രിട്ടന്‍റെ പ്രധാനമന്ത്രിയായി നിയോഗിക്കപ്പെട്ടിട്ട് ഒരു വര്‍ഷം തികഞ്ഞ സമയത്താണ് ഇത്തവണത്തെ ദീപാവലി ആഘോഷങ്ങൾ. അതോടൊപ്പം ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ദീപാവലി സമ്മാനങ്ങളും ഋഷി സുനകിനെ തേടി എത്തിയിരുന്നു.

കേന്ദ്രമന്ത്രി ഡോ. എസ്. ജയശങ്കറും ഭാര്യ ക്യോക്കോ ജയശങ്കറും ഡൗണിങ്‌ സ്ട്രീറ്റ് 10 ൽ സന്ദർശനം നടത്തിയാണ് ആശംസകളും സമ്മാനങ്ങളും കൈമാറിയത്. ഗണപതിയുടെ ഒരു പ്രതിമയും ക്രിക്കറ്റ് താരം വിരാട് കോലിയുടെ ഓട്ടോഗ്രാഫ് എഴുതിയ ക്രിക്കറ്റ് ബാറ്റുമാണ് ഋഷി സുനകിന് സമ്മാനിച്ചത്. ദീപാവലി ദിനത്തിൽ ബ്രിട്ടിഷ് പ്രധാനമന്ത്രി ഋഷി സുനകിനെ സന്ദർശിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് എസ്. ജയശങ്കർ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആശംസകൾ അറിയിച്ചു. ഇന്ത്യയും യുകെയും സമകാലിക കാലത്തെ ബന്ധം പുനഃസ്ഥാപിക്കുന്നതിൽ സജീവമായി ഏർപ്പെട്ടിരിക്കുകയാണ്. അവരുടെ ഊഷ്മളമായ സ്വീകരണത്തിനും മാന്യമായ ആതിഥ്യത്തിനും നന്ദിയുണ്ടെന്നും എസ്. ജയശങ്കർ കൂട്ടിച്ചേർത്തു.

തുടർന്ന് ലണ്ടനിലെ നീസ്ഡൻ ക്ഷേത്രം എന്നറിയപ്പെടുന്ന ബാപ്സ് ശ്രീ സ്വാമിനാരായണ മന്ദിർ ജയശങ്കറും കുടുംബവും സന്ദർശിച്ചു.

തിങ്കളാഴ്ച മുതൽ ബ്രിട്ടനിൽ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത*യൂറോപ്പിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അം...
12/11/2023

തിങ്കളാഴ്ച മുതൽ ബ്രിട്ടനിൽ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത

*യൂറോപ്പിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍*
https://chat.whatsapp.com/LKNmSnQhhzx6g0tIniWIRU

ബിജു കുളങ്ങര

എക്‌സീറ്റർ/ബെൽഫാസ്റ്റ്∙ യുകെയെ ബാധിക്കുന്ന പുതിയ കാലാവസ്ഥാ മുന്നറിയിപ്പുമായി മെറ്റ് ഓഫിസ് രംഗത്തെത്തി. ഇത് പ്രകാരം തിങ്കളാഴ്ച മുതൽ രാജ്യത്താകമാനം ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത ഉണ്ടെന്നാണ് മുന്നറിയിപ്പ്. ഇംഗ്ലണ്ടിലെയും വെയില്‍സിലെയും സതേണ്‍, വെസ്റ്റേണ്‍ കൗണ്ടികളില്‍ കടുത്ത ആലിപ്പഴ വർഷം ഉണ്ടാകുമെന്ന് പ്രവചനമുണ്ട്.
യുകെയുടെ അംഗ രാജ്യങ്ങളിൽ ഒന്നായ നോർത്തേൺ അയർലൻഡിലാണ് കൂടുതൽ മഴയും കാറ്റും ഉണ്ടാവുകയെന്ന് മെറ്റ് ഓഫിസ് പറഞ്ഞു. ഇവിടെ തിങ്കളാഴ്ച യെല്ലോ ജാഗ്രത മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. മെറ്റ് ഓഫിസ് മുന്നറിയിപ്പ് പ്രകാരം യുകെയിൽ അടുത്ത ഏതാനും ദിവസങ്ങള്‍ നനവാര്‍ന്നതും കാറ്റുകളുള്ളതുമായിരിക്കും. നവംബറിന്റെ അവസാനത്തിലും ഡിസംബറിലും ശക്തമായ കാറ്റും മഴയുമുണ്ടാകുമെന്നും മെറ്റ് ഓഫിസ് മുന്നറിയിപ്പേകുന്നു.

പ്രവചനങ്ങളില്‍ ചില മാറ്റങ്ങളുണ്ടാകാനുള്ള സാധ്യതകളും മെറ്റ് ഓഫിസ് തള്ളിക്കളയുന്നില്ല. തിങ്കളാഴ്ച രാവിലെ 3 മുതൽ ഉച്ചയ്ക്ക് 2 വരെയാണ് മഴയ്ക്കും കാറ്റിനുമുള്ള സാധ്യത. ചില സ്ഥലങ്ങളിൽ ആറ് മണിക്കൂറിനുള്ളിൽ 40 മില്ലിമീറ്റർ വരെ മഴ പെയ്തേക്കാം, കൂടാതെ ശക്തമായ കാറ്റ് 100 കി.മീ/മണിക്കൂർ (60 മൈൽ) ഉള്ളിലേക്ക് വരെ ഉയരുമെന്ന് പ്രവചിക്കപ്പെടുന്നു. തീരപ്രദേശങ്ങളിൽ 120 കി.മീ/മണിക്കൂർ (70 മൈൽ) വരെ വേഗത രേഖപ്പെടുത്താം.

മാർട്ടി അഹ്തിസാരിക്ക് കണ്ണീരോടെ വിട ചൊല്ലി ഫിന്നിഷ് ജനത*യൂറോപ്പിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക...
12/11/2023

മാർട്ടി അഹ്തിസാരിക്ക് കണ്ണീരോടെ വിട ചൊല്ലി ഫിന്നിഷ് ജനത

*യൂറോപ്പിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍*
https://chat.whatsapp.com/LKNmSnQhhzx6g0tIniWIRU

നവമി ഷാജഹാൻ

ഹെൽസിങ്കി∙ മുൻ ഫിന്നിഷ് പ്രസിഡന്‍റും സമാധാന നൊബേൽ പുരസ്കാര ജേതാവുമായ മാർട്ടി അഹ്തിസാരിക്ക് (86) ദുഖത്തോടെ രാജ്യം വിട ചൊല്ലി.മാർട്ടി അഹ്തിസാരിയോടുള്ള ആദര സൂചകമായി കഴിഞ്ഞ വെള്ളിയാഴ്ച്ച ഫിന്നിഷ് പതാകകൾ രാജ്യത്തുടനീളം പകുതി താഴ്ത്തിക്കെട്ടി. ഹെൽസിങ്കിയിലെ ലൂഥറൻ കത്തീഡ്രലിൽ നടന്ന സംസ്കാരചടങ്ങിൽ വേദനയോടെയാണ് രാജ്യം പങ്കുചേർന്നത്. ഹെൽസിങ്കിയിലെ ഹിയതനിയമി സെമിത്തേരിയിൽ മൃതദേഹം സംസ്കരിച്ചു. അൽഷിമേഴ്‌സ് രോഗബാധിതനായിരുന്നു. കഴിഞ്ഞ മാസം 16 നാണ് മാർട്ടി അഹ്തിസാരി അന്തരിച്ചത്.

മുൻ പ്രസിഡന്റുമാരായ ഉർഹോ കെക്കോണൻ , മൗനോ കോവിസ്റ്റോ , റിസ്റ്റോ റൈറ്റി എന്നിവരുടെ സമീപത്താണ് മാർട്ടി അഹ്തിസാരിയുടെയും അന്ത്യ വിശ്രമം. നൂറുകണക്കിന് പൊതുജനങ്ങളും എണ്ണൂറിലധികം ക്ഷണിക്കപ്പെട്ട അതിഥികളും പ്രിയ നേതാവിന് വിട ചൊല്ലാനായി സംസ്കാരചടങ്ങുകളിൽ പങ്കെടുക്കാനായി എത്തിയിരുന്നു.

സ്വീഡൻ രാജാവ് കാൾ പതിനാറാമൻ ഗുസ്താഫ് , കൊസോവോ പ്രസിഡന്റ് വ്ജോസ ഉസ്മാനി , നമീബിയയുടെ പ്രസിഡന്റ് ഹഗെ ഗിംഗോബ് , ടാൻസാനിയയുടെ മുൻ പ്രസിഡന്റ് ജകായ കിക്വെറ്റെ , അയർലൻഡിന്റെ മുൻ പ്രസിഡന്റ് മേരി റോബിൻസൺ എന്നിവരും സന്നിഹിതരായിരുന്നു .

‘‘ഫിന്നിഷ് ചരിത്രത്തിലും രാജ്യാന്തര ചരിത്രത്തിലും തന്റേതായ മുദ്ര പതിപ്പിച്ച ‘മഹത്തായ ഫിൻ’ ആയിരുന്നു അഹ്തിസാരി.‌ എല്ലാ പ്രവർത്തനങ്ങളിലും, അദ്ദേഹം ആളുകളെ അദ്ദേഹം ഹൃദയത്തിൽ പ്രതിഷ്ഠിച്ചു. എല്ലാവരേയുംസഹജീവികളായി കാണുവാനും ഏറ്റവും കഠിനരായ വ്യക്തികളിൽ പോലും എത്തിച്ചേരാനും സമാധാനം കെട്ടിപ്പടുക്കാൻ അശ്രാന്തമായി പ്രവർത്തിക്കുകയും ചെയ്തു ’’– അനുസ്മരണ പ്രസംഗത്തിൽ പ്രസിഡന്റ് സൗലി നിനിസ്റ്റോ പറഞ്ഞു.

∙ സമാധാന ദൂതൻ

മൂന്ന് പതിറ്റാണ്ടിലേറെയായി നിരവധി ഭൂഖണ്ഡങ്ങളിലെ രാജ്യാന്തര സംഘർഷ പരിഹാരത്തിന് നൽകിയ സംഭാവനകൾക്ക് 2008 ൽ സമാധാനത്തിനുള്ള നൊബൽ സമ്മാനം ‌മാർട്ടി അഹ്തിസാരിയെ തേടിയെത്തിയത്. 1989-90-ൽ നമീബിയ സ്വാതന്ത്ര്യം നേടിയപ്പോഴും, 1999-ലും 2005-07-ലും കൊസോവോയിൽ മധ്യസ്ഥത നേടിയപ്പോഴും, ഇന്തോനേഷ്യയിലെ ആഷെ പ്രവിശ്യയിൽ ദീർഘകാലം നിലനിന്നിരുന്ന സംഘർഷം 2005ൽ അവസാനിപ്പിക്കാനുമെല്ലാം അഹ്തിസാരി പങ്കുവച്ചു.

ആരോഗ്യം മോശമാകുന്നത് വരെ, ഹെൽസിങ്കി ആസ്ഥാനമായുള്ള മാർട്ടി അഹ്തിസാരി പീസ് ഫൗണ്ടേഷൻ - ക്രൈസിസ് മാനേജ്‌മെന്റ് ഇനിഷ്യേറ്റീവിലും നെൽസൺ മണ്ടേല സ്ഥാപിച്ച ‘എൽഡേഴ്‌സ്’ എന്നറിയപ്പെടുന്ന മുൻ ലോക നേതാക്കളുടെ ഗ്രൂപ്പിലെ അംഗമായും അഹ്തിസാരി ജനക്ഷേമ പ്രവർത്തനങ്ങൾ തുടർന്നിരുന്നു .

നിലവിൽ റഷ്യയുടെ ഭാഗമായ വൈബോർഗിൽ 1937 ജൂൺ 23 നാണ് അഹ്തിസാരി ജനിച്ചത്. 2021 സെപ്റ്റംബറിൽ അൽഷിമേഴ്‌സ് രോഗത്തെ തുടർന്ന് അദ്ദേഹം പൊതുജീവിതത്തിൽ നിന്ന് വിരമിച്ചു .രാജ്യത്തെ പോസ്റ്റൽ സർവീസ് ഡിസംബർ15 നു അദ്ദേഹത്തിന്റെ ഛായാചിത്രമടങ്ങിയ സ്റ്റാംപ് പ്രസിദ്ധീകരിക്കും.

സ്കോട്‌ലൻഡിൽ കേരള ഫുഡ് ഫെസ്റ്റിവൽ ആഘോഷിച്ചു*യൂറോപ്പിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക‍‍‍‍‍‍‍‍‍‍‍‍...
12/11/2023

സ്കോട്‌ലൻഡിൽ കേരള ഫുഡ് ഫെസ്റ്റിവൽ ആഘോഷിച്ചു

*യൂറോപ്പിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍*
https://chat.whatsapp.com/LKNmSnQhhzx6g0tIniWIRU

സ്കോട്‌ലൻഡ് ∙ മലയാളി മുസ്‌ലിം അസോസിയേഷന്റെ നേതൃത്വത്തിൽ ഗ്ലാസ്‌ഗോവിൽ കേരള ഫുഡ് ഫെസ്റ്റിവൽ സംഘടിപ്പിച്ചു. രാവിലെ 11 മണി മുതൽ 4 മണി വരെ നീണ്ടു നിന്ന പരിപാടിയിൽ സ്കോട്‌ലൻഡിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി രണ്ടായിരത്തോളം പേർ പങ്കെടുത്തു.
യുഎംഎംഎ അഡ്വൈസറി ബോർഡ് അംഗം സൈദലവി വാഴയ്ക്കാപ്പറമ്പിൽ ഉദ്ഘാടനം ചെയ്തു. ആളുകൾ വീടുകളിൽ നിന്നും തയാറാക്കി കൊണ്ട് വന്ന ഭക്ഷണ വിഭവങ്ങൾ 25 ലധികം സ്റ്റാളുകളിലായി തയാറാക്കിയിരുന്നു. സ്നാക്സുകൾ, ബിരിയാണി, മന്തി, നെയ്‌ച്ചോർ, പത്തിരി, പത്തിൽ, പൊറോട്ട, വിവിധ ഇനം കറികൾ, കേക്കുകൾ, പുഡ്ഡിങ്, പായസം എന്നിങ്ങനെ നിരവധി ഇനങ്ങൾ സ്റ്റാളുകളുടെ മാറ്റു കൂട്ടി. കുട്ടികളുടെ സ്റ്റാളുകളും ശ്രദ്ധ പിടിച്ചു പറ്റി.

പരിപാടിയിൽ ഗ്ലാസ്‌ഗോവിൽ നിന്നുള്ള നാലോളം കച്ചവടക്കാരുടെ സ്റ്റാളുകളുമുണ്ടായിരുന്നു. അഷ്‌റഫ് കിച്ചൻ ക്ലാർക്സ്റ്റൻ, മദ്രാസ് ദോശ ഗ്ലാസ്ഗോ എന്നിവർ ഭക്ഷണ ശാലകൾ തയാറാക്കിയപ്പോൾ, ഏഷ്യൻ ഫ്രഷ് സൂപ്പർമാർകെറ്റ് സ്റ്റാളിൽ വെച്ച് മീൻ പൊരിച്ചു നൽകി, അതോടൊപ്പം ഹൈദരാബാദി സ്റ്റാളും ഉണ്ടായിരുന്നു. യുഎംഎംഎ പ്രസിഡന്റ് ഫൈസൽ അഹമ്മദ് നേതൃത്വം നൽകി.

‘ആർമിസ്റ്റിസ് ദിന ചടങ്ങുകളേക്കാൾ പ്രാധാന്യം പലസ്തീൻ മാർച്ചിനെന്ന്’ വ്യാജ ഓഡിയോ ; ക്രിമിനൽ കുറ്റമല്ലെന്ന് മെട്രോപോളിറ്റൻ ...
12/11/2023

‘ആർമിസ്റ്റിസ് ദിന ചടങ്ങുകളേക്കാൾ പ്രാധാന്യം പലസ്തീൻ മാർച്ചിനെന്ന്’ വ്യാജ ഓഡിയോ ; ക്രിമിനൽ കുറ്റമല്ലെന്ന് മെട്രോപോളിറ്റൻ പൊലീസ്

*യൂറോപ്പിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍*
https://chat.whatsapp.com/LKNmSnQhhzx6g0tIniWIRU

ബിജു കുളങ്ങര

ലണ്ടൻ : സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന ലണ്ടൻ മേയർ സാദിഖ് ഖാന്റെ വ്യാജ ഓഡിയോ 'ക്രിമിനൽ കുറ്റമല്ലെന്ന്' മെട്രോപോളിറ്റൻ പൊലീസ് പറഞ്ഞു. ലണ്ടൻ മേയറുടെ ശബ്ദവും പെരുമാറ്റരീതികളും ഉപയോഗിച്ച് ഡിജിറ്റലായി ജനറേറ്റുചെയ്‌ത ഓഡിയോ കഴിഞ്ഞ ദിവസം നടന്ന 'റിമമ്പറൻസ്' വീക്കെൻഡിലെ ആർമിസ്റ്റിസ് ദിന ചടങ്ങുകളുടെ പ്രാധാന്യം കുറച്ച് കാണിച്ചിരുന്നു. ആർമിസ്റ്റിസ് ദിന ചടങ്ങുകളേക്കാൾ പ്രാധാന്യം നൽകേണ്ടത് ശനിയാഴ്ച നടക്കുന്ന ഒരു ദശലക്ഷം ആളുകൾ പങ്കെടുക്കുന്ന പലസ്തീൻ മാർച്ചിനാണെന്നും വ്യാജ റെക്കോർഡിങിൽ പറയുന്നു.
അതേസമയം മേയറുടെ കൃത്രിമ ഓഡിയോ പ്രചരിക്കുന്നതിന് കുറിച്ച് തങ്ങൾ ബോധവാന്മാരാണെന്നും സ്പെഷ്യലിസ്റ്റ് ഓഫിസർമാർ ഈ ഓഡിയോ അവലോകനം ചെയ്ത് ഇത് ക്രിമിനൽ കുറ്റമല്ലെന്ന് വിലയിരുത്തുകയും ചെയ്തതായി മെറ്റ് പൊലീസ് വക്താവ് പറഞ്ഞു. റിമമ്പറൻസ് വീക്കെൻഡിന് താൻ യാതൊരു വിധ പ്രധാന്യവും നൽകുന്നില്ല എന്ന ഉള്ളടക്കം അടങ്ങിയ മേയറുടെ ഓഡിയോയാണ് സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. എന്നാൽ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്ന വ്യാജ വിഡിയോയെക്കുറിച്ച് മെറ്റ് പൊലീസിന് അറിയാമെന്നും നിലവിൽ ഇതിനെ കുറിച്ചുള്ള അന്വേഷണം സജീവമായി നടന്നുവരികയാണെന്നും മേയറുടെ വക്താവ് പറഞ്ഞു. പാകിസ്ഥാൻ വംശജനാണ് ലണ്ടൻ മേയർ സാദിഖ്‌ ഖാൻ.

ആർമിസ്റ്റിസ് ദിനത്തിൽ ലക്ഷക്കണക്കിന് പലസ്തീൻ അനുകൂല പ്രതിഷേധക്കാർ ലണ്ടനിൽ ഒത്തുകൂടിയിരുന്നു. നിലവിൽ പ്രചരിക്കുന്ന വ്യാജ ഓഡിയോ ക്ലിപ്പ് കൂടുതൽ പ്രശ്‌നങ്ങൾക്ക് വഴിവയ്ക്കുമോ എന്ന ആശങ്കയിലാണ് അധികൃതർ. കഴിഞ്ഞ ദിവസം ലണ്ടനിൽ തീവ്ര വലതുപക്ഷ ഗ്രൂപ്പുകളും ഹമാസ് അനുകൂലികളും പൊലീസുമായി ഏറ്റുമുട്ടിയിരുന്നു. കഴിഞ്ഞ ദിവസം യുകെയുടെ വിവിധ പ്രദേശങ്ങളിൽ ആർമിസ്റ്റിസ് ദിനാചരണം നടന്നിരുന്നു. 1918 ലെ ഒന്നാം ലോകമഹായുദ്ധത്തിന്റെ അവസാനത്തെ അടയാളപ്പെടുത്താനും സംഘട്ടനത്തിൽ ജീവൻ നഷ്ടപ്പെട്ടവരെ ഓർക്കാനുമാണ് രാഷ്ട്രം ആർമിസ്റ്റിസ് ദിനാചരണം നടത്തിയത്.

24 കാരനായ കാമുകനെ സ്‌ക്രൂഡ്രൈവറും കത്തിയും ഉപയോഗിച്ച് കൊലപ്പെടുത്തിയ 47കാരിക്ക് ജീവപര്യന്തം തടവ്*യൂറോപ്പിലെ വാർത്തകൾ തൽസ...
11/11/2023

24 കാരനായ കാമുകനെ സ്‌ക്രൂഡ്രൈവറും കത്തിയും ഉപയോഗിച്ച് കൊലപ്പെടുത്തിയ 47കാരിക്ക് ജീവപര്യന്തം തടവ്

*യൂറോപ്പിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍*
https://chat.whatsapp.com/LKNmSnQhhzx6g0tIniWIRU

ബിജു കുളങ്ങര

ലിവർപൂൾ∙ സ്‌ക്രൂഡ്രൈവറും കത്തിയും ഉപയോഗിച്ച് 24 കാരനായ കാമുകനെ ക്രൂരമായി കൊലപ്പെടുത്തിയ 47 കാരിക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് ലിവര്‍പൂള്‍ ക്രൗണ്‍ കോടതി. നതാലി ബെന്നറ്റ് എന്ന സ്ത്രീ തന്റെ പങ്കാളിയായ കാസി ആന്‍ഡേഴ്‌സനെ കഴിഞ്ഞ മാസം കൊലപ്പെടുത്തിയ കേസിലാണ് കോടതി ശിക്ഷ വിധിച്ചത്.

2023 മാര്‍ച്ചില്‍ കാസി ആന്‍ഡേഴ്‌സന്റെ 25-ാം ജന്മദിനത്തിന് ഒരാഴ്ച മുൻപാണ് കൊലപാതകം നടന്നത്. കത്തികൊണ്ട് പലതവണ ഇരയെ വെട്ടിയ ശേഷം കത്തി അയാളുടെ ഹൃദയത്തിലേക്ക് കുത്തിയിറക്കുകയായിരുന്നു. കൊലയ്ക്കായി സ്‌ക്രൂഡ്രൈവറും ഉപയോഗിച്ചു. വീടിനടുത്തുള്ള വഴിയില്‍ മാരകമായി പരുക്കേറ്റ് സഹായത്തിനായി കേഴുമ്പോളും പ്രതി കാസിയുടെ തലയില്‍ കുത്താന്‍ ശ്രമിച്ചതായും പ്രോസിക്യൂഷന്‍ ആരോപിച്ചു.

താന്‍ മരിക്കുകയാണെന്ന് അടിയന്തര നമ്പറിൽ വിളിച്ച് (999 എന്ന നമ്പർ) ആന്‍ഡേഴ്‌സണ്‍ പറഞ്ഞതായി ലിവര്‍പൂള്‍ എക്കോ റിപ്പോര്‍ട്ട് ചെയ്തു. എന്നാൽ 999 ൽ നിന്നുള്ളവർ എത്തിയപ്പോള്‍ ലിവര്‍പൂളിലെ ക്രോക്സ്റ്റെത്തിലെ തന്റെ വീട്ടിലേക്ക് കുത്തേറ്റ മുറിവുകളുമായി ഇര എത്തുകയായിരുന്നുവെന്നും നതാലി ബെന്നറ്റ് കള്ളം പറഞ്ഞു. പ്രോസിക്യൂഷൻ വാദങ്ങൾ കേട്ട ജഡ്ജി ഡെനിസ് വാട്സണ്‍ കെസി 18 വർഷത്തെ കഠിന തടവാണ് നതാലി ബെന്നറ്റിന് നൽകിയത്.

എമ്പുരാൻ 'എൽ 2': രണ്ടാംഘട്ട ചിത്രീകരണത്തിനായി പൃഥ്വിരാജും സംഘവും ലണ്ടനിൽ; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്*യൂറോപ്പിലെ വാർ...
11/11/2023

എമ്പുരാൻ 'എൽ 2': രണ്ടാംഘട്ട ചിത്രീകരണത്തിനായി പൃഥ്വിരാജും സംഘവും ലണ്ടനിൽ; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

*യൂറോപ്പിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍*
https://chat.whatsapp.com/LKNmSnQhhzx6g0tIniWIRU

ബിജു കുളങ്ങര

ലണ്ടൻ∙ സൂപ്പർഹിറ്റ് ചിത്രം ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാന്റെ രണ്ടാം ഘട്ട ഷൂട്ടിങ്ങിന്റെ ലൊക്കേഷൻ തേടുന്നതിനായി ചിത്രത്തിന്റെ സംവിധായകനും സിനിമാ താരവുമായ പൃഥ്വിരാജ് സുകുമാരനും സംഘവും ലണ്ടനിലെത്തി. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മോഹൻലാൽ, പൃഥ്വിരാജ് എന്നിവർ ഉൾപ്പടെയുള്ളവർ തങ്ങളുടെ സമൂഹ മാധ്യമ അക്കൗണ്ടുകളിലൂടെ പങ്കുവെച്ചു. പൃഥ്വിരാജ് അണിയറ പ്രവർത്തകർക്ക് ഒപ്പം ലണ്ടനിലെ ബക്കിങ്ഹാം കൊട്ടാരത്തിന് മുന്നിൽ നിൽക്കുന്ന ചിത്രങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. എമ്പുരാൻ (എൽ 2) എന്ന പേരിൽ ഇറങ്ങുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ഇരുപതോളം രാജ്യങ്ങളിൽ നടക്കുമെന്നാണ് പുറത്തു വരുന്ന വിവരങ്ങൾ. മലയാളം, തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി എന്നീ ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങുന്നത്.

മോഹൻലാൽ, പൃഥ്വിരാജ് സുകുമാരൻ എന്നിവരെ കൂടാതെ ടൊവിനോ തോമസ്, മഞ്ജു വാര്യർ, ഇന്ദ്രജിത്ത് തുടങ്ങീ വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. കൂടാതെ നിരവധി വിദേശ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. 2019 ലെ ഏറ്റവും വലിയ ഹിറ്റായിരുന്നു ലൂസിഫർ. 200 കോടി ക്ലബിൽ കയറിയ ചിത്രം നിലവിൽ മലയാളത്തിലെ ഏറ്റവും വലിയ പണംവാരിപ്പടമാണ്. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. ഒക്ടോബര്‍ 5നാണ് ചിത്രീകരണം ആരംഭിച്ചത്.

ഡൽഹി, ഹരിയാന അതിര്‍ത്തിയിലെ ഫരീദാബാദില്‍ തുടങ്ങിയ സിനിമയുടെ ആദ്യ ഷെഡ്യൂള്‍ നേരത്തെ പൂർത്തിയായിരുന്നു. ആശിര്‍വാദ് സിനിമാസിനൊപ്പം തമിഴിലെ പ്രമുഖ നിർമ്മാതാക്കളായ ലൈക്ക പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് നിര്‍മ്മാണം. ലൂസിഫറിന്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച സ്റ്റീഫന്‍ നെടുമ്പള്ളിയുടെ മറ്റൊരു മുഖമായ അബ്രാം ഖുറേഷിയുടെ ലൂസിഫര്‍ ടെയില്‍ എന്‍ഡ് സീനിനെ ഓര്‍മ്മിപ്പിക്കുന്നതാണ് ഫസ്റ്റ് ലുക്ക് പോസ്റ്റർ.

ആദ്യ ദിനം 100 അഭിമുഖങ്ങള്‍; യുകെയില്‍ തൊഴിലവസരങ്ങളിലേക്ക് വാതില്‍ തുറന്ന് കരിയര്‍ ഫെയര്‍*യൂറോപ്പിലെ വാർത്തകൾ തൽസമയം അറിയ...
09/11/2023

ആദ്യ ദിനം 100 അഭിമുഖങ്ങള്‍; യുകെയില്‍ തൊഴിലവസരങ്ങളിലേക്ക് വാതില്‍ തുറന്ന് കരിയര്‍ ഫെയര്‍

*യൂറോപ്പിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍*
https://chat.whatsapp.com/LKNmSnQhhzx6g0tIniWIRU

തിരുവനന്തപുരം: നോര്‍ക്ക-യു.കെ കരിയര്‍ ഫെയര്‍ മൂന്നാം എഡിഷന് കൊച്ചിയില്‍ തുടക്കമായി. ആദ്യദിനം പൂര്‍ത്തിയായത് 21 ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ 100 പേരുടെ അഭിമുഖങ്ങള്‍.
കേരളത്തിലെ ആരോഗ്യമേഖലയില്‍ നിന്നുളളവര്‍ക്ക് യുണൈറ്റഡ് കിംങ്ഡമിലെ (UK) ഇംഗ്ലണ്ടിലെയും, വെയില്‍സിലേയും വിവിധ എന്‍.എച്ച്.എസ് ട്രസ്റ്റുകളിലേയ്ക്ക് അവസരമൊരുക്കുന്ന നോര്‍ക്ക റൂട്ട്സ് യു.കെ കരിയര്‍ ഫെയറിന്റെ മൂന്നാമത് എഡിഷന് കൊച്ചിയില്‍ തുടക്കമായി. ആദ്യ ദിനമായ തിങ്കളാഴ്ച (09-11-2023) വിവിധ സ്പെഷ്യാലിറ്റികളിലായി 21 ഡോക്ടർമാരും 79 നഴ്സമാരും അഭിമുഖങ്ങളില്‍ പങ്കെടുത്തു. കൊച്ചി മരടിലെ ക്രൗണ്‍പ്ലാസാ ഹോട്ടലില്‍ രാവിലെ 8 ന് തുടങ്ങിയ വിവിധ അഭിമുഖങ്ങള്‍ വൈകിട്ട് നാലു മണിക്ക് പൂര്‍ത്തിയായി (ഒന്നാംദിനം).

നേരത്തേ അപേക്ഷ നല്‍കിയവരില്‍ നിന്നും യു.കെ യിലെ തൊഴില്‍ദാതാക്കള്‍ ഷോട്ട്ലിസ്റ്റ് ചെയ്തവരെയാണ് അഭിമുഖങ്ങള്‍ ക്ഷണിച്ചത്. വിവിധ സ്പെഷ്യാലിറ്റികളിലേയ്ക്കുളള ഡോക്ടര്‍മാര്‍, നഴ്സുമാര്‍ എന്നിവര്‍ക്കാണ് മൂന്നാമത് എഡിഷനില്‍ അവസരമുളളത്. യു.കെ യില്‍ നിന്നുളള മൈക്ക് റീവ് (ഡെപ്യൂട്ടി സിഇഒ നാവിഗോ), ജോളി കാരിംഗ്ടൺ (അന്താരാഷ്ട്ര റിക്രൂട്ട്‌മെന്റ്, പ്രോജക്ട് ലീഡ്) അഞ്ജല ജോൺ, എന്‍.എച്ച്.എസ് പ്രതിനിധികള്‍ എന്നിവരുടെ നേതൃത്വത്തിലുളള 40 അംഗസംഘമാണ് റിക്രൂട്ട്മെന്റിന് നേതൃത്വം നല്‍കുന്നത്. സംഘം നാളെ എറണാകുളം മെഡിക്കല്‍ കോളേജ് സന്ദര്‍ശിക്കുന്നുണ്ട്. നോർക്ക റൂട്സില്‍ നിന്നും റിക്രൂട്ട്മെന്റ് മാനേജർ ശ്യാം T K യുടെ നേതൃത്വത്തിലുളള സംഘവും നടപടിക്രമങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നുണ്ട്.

നവംബര്‍ 10 ന് അവസാനിക്കും. നോര്‍ക്ക-യു.കെ കരിയര്‍ ഫെയറിന്റെ ആദ്യഘട്ടം 2022 നവംബര്‍ 21 മുതല്‍ 25 വരെയും രണ്ടാംഘട്ടം 2023 മെയ് 04 മുതലേ 06 വരെയും എറണാകുളത്തായിരുന്നു. ഇരു കരിയര്‍ ഫെയറുകളിലുമായി തിരഞ്ഞെടുക്കപ്പെട്ട 109 പേര്‍ (വിവിധ വിഭാഗങ്ങളിലായി) ഇതിനോടകം യു.കെയിലെത്തി. ഇവരുടെ കൂട്ടായ്മ കഴിഞ്ഞ മാസം യോർക്ക്ഷെയറിൽ (യു.കെ) സംഘടിപ്പിച്ചിരുന്നു. നോര്‍ക്ക യു.കെ റിക്രൂട്ട്മെന്റ് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് 24 മണിക്കൂറും പ്രവൃത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോൾ ഫ്രീ നമ്പറിൽ (ENGLISH, MALAYALAM) 18004253939 ഇന്ത്യയിൽ നിന്നും +91 8802012345 വിദേശത്തു നിന്നും (മിസ്ഡ്‌ കോൾ സൗകര്യം) ബന്ധപ്പെടാവുന്നതാണ്. www.norkaroots.org, www.nifl.norkaroots.org എന്നീ വെബ്ബ്സൈറ്റുകളിലും വിവരങ്ങള്‍ ലഭിക്കും.

ലണ്ടനില്‍ നിന്നും വിമാനം പറന്നുയര്‍ന്നത് 2 ജാലകങ്ങളില്ലാതെ; അറിഞ്ഞത് 14,500 അടി ഉയരത്തില്‍; നടുക്കം*യൂറോപ്പിലെ വാർത്തകൾ ...
08/11/2023

ലണ്ടനില്‍ നിന്നും വിമാനം പറന്നുയര്‍ന്നത് 2 ജാലകങ്ങളില്ലാതെ; അറിഞ്ഞത് 14,500 അടി ഉയരത്തില്‍; നടുക്കം

*യൂറോപ്പിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍*
https://chat.whatsapp.com/LKNmSnQhhzx6g0tIniWIRU

ലണ്ടൻ ∙ ലണ്ടനില്‍ നിന്നും ഫ്ലോറി‍ഡയിലേക്ക് പറന്നുയര്‍ന്ന ടൈറ്റന്‍ എയര്‍വെയ്സിന്‍റെ എ 321 വിമാനത്തിന് രണ്ട് ജാലകങ്ങളില്ലായിരുന്നുവെന്ന് കണ്ടെത്തല്‍. വിമാനം 14,500 അടിയോളം ഉയരത്തിലെത്തിയ ശേഷമാണ് രണ്ട് ജാലകവാതിലുകളില്ലെന്നും രണ്ടെണ്ണം തകരാറിലാണെന്നും കണ്ടെത്തിയത്. ഒക്ടോബര്‍ നാലിനായിരുന്നു സംഭവം. ഒന്‍പത് യാത്രക്കാരും 11 ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. ഗുരുതരമായ തകരാറ് കണ്ടെത്തിയതിനെ തുടര്‍ന്ന് വിമാനം എസക്സില്‍ ഇറക്കുകയായിരുന്നു.

സിനിമാ ചിത്രീകരണത്തിനായി വിമാനം വിട്ടുനല്‍കിയിരുന്നുവെന്നും ഇതിനിടയില്‍ സൂര്യോദയത്തിന്‍റെ മായാക്കാഴ്ച സൃഷ്ടിക്കാന്‍ ശക്തിയേറിയ വെളിച്ചമുള്ള ലൈറ്റുകള്‍ വിമാനജാലകത്തിന് സമീപം വച്ചിരുന്നതായും അന്വേഷണത്തില്‍ കണ്ടെത്തി. വിമാനത്തിന്‍റെ ജാലകത്തില്‍ നിന്നും പത്ത് മീറ്ററോളം അകലെ വേണം ലൈറ്റുകള്‍ സ്ഥാപിക്കാനെന്നിരിക്കെ ചിത്രീകരണത്തിനിടയില്‍ ആറു മീറ്ററോളം അടുത്താണ് വച്ചതെന്നു റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇതോടെയാണ് ജാലകങ്ങള്‍ അടര്‍ന്ന് പോയതെന്നും രണ്ടെണ്ണം തകരാറിലായതെന്നും റിപ്പോര്‍ട്ട് പറയുന്നു.

ജീവന്‍ കയ്യില്‍പിടിച്ചുള്ള സാഹസമായിരുന്നു ഇതെന്നും അന്വേഷണ സമിതി റിപ്പോര്‍ട്ട് നല്‍കി. സംഭവത്തില്‍ വലിയ സുരക്ഷാവീഴ്ചയുണ്ടായെന്നും തുടര്‍ന്ന് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള നടപടി സ്വീകരിക്കണമെന്നും എയർ ആക്സിഡന്റ്സ് ഇൻവെസ്റ്റിഗേഷൻ ബ്രാഞ്ച് (എഎഐബി) പുറത്തിറക്കിയ റിപ്പോര്‍ട്ടിൽ പറയുന്നു.

രാജാവെന്ന നിലയിൽ ആദ്യത്തെ പ്രസംഗം നടത്തി ചാൾസ്; ശിക്ഷകൾ കർശനമാക്കുന്നത് ഉൾപ്പെടെയുള്ള ബില്ലുകൾ പ്രഖ്യാപിച്ചു*യൂറോപ്പിലെ ...
08/11/2023

രാജാവെന്ന നിലയിൽ ആദ്യത്തെ പ്രസംഗം നടത്തി ചാൾസ്; ശിക്ഷകൾ കർശനമാക്കുന്നത് ഉൾപ്പെടെയുള്ള ബില്ലുകൾ പ്രഖ്യാപിച്ചു

*യൂറോപ്പിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍*
https://chat.whatsapp.com/LKNmSnQhhzx6g0tIniWIRU

ബിജു കുളങ്ങര

ലണ്ടൻ• ലൈംഗിക കുറ്റകൃത്യങ്ങൾക്കുള്ള ശിക്ഷ കർശനമാക്കാൻ ബ്രിട്ടിഷ് സർക്കാർ ഒരുങ്ങുന്നു. യുകെ പാർലമെന്റിന്റെ സ്റ്റേറ്റ് ഓപ്പണിങ്ങിന്റെ ഭാഗമായി നടന്ന പ്രസംഗത്തിൽ ചാൾസ് രാജാവാണ് ഇത് പ്രഖ്യാപിച്ചത്. കുറ്റവാളികളെ ഡോക്കിൽ ഹാജരാകാൻ നിർബന്ധിക്കുന്ന നടപടികളും തടവുകാർ വിവാഹം കഴിക്കുന്നത് തടയുന്നതിനുള്ള നിയമവും ഇതിൽ ഉൾപ്പെടും. ഇതാദ്യമായാണ് ചാൾസ് രാജാവെന്ന നിലയിൽ പ്രസംഗിക്കുന്നത്.

കുറ്റകൃത്യ ബില്ലുകൾക്ക് പുറമേ നോർത്ത് സീയിലെ എണ്ണ, വാതക പദ്ധതികൾക്ക് വർഷം തോറും ലൈസൻസ് അനുവദിക്കുന്ന ബില്ലും സിഗരറ്റ് വാങ്ങാനുള്ള പ്രായം ഉയർത്തി ക്രമേണ പുകവലി നിരോധിക്കാനുള്ള പദ്ധതിയും ഇതിൽ ഉൾപ്പെടുന്നു. ഇംഗ്ലണ്ടിനും വെയിൽസിനുമായി മൂന്ന് ക്രൈം ബില്ലുകൾ പ്രഖ്യാപിക്കുമെന്ന് സർക്കാർ സ്ഥിരീകരിച്ചു.

നീതിന്യായ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് നിലവിൽ 67 ജീവപര്യന്തം തടവുകാരാണുള്ളത്. കുറ്റവാളികളെ ഡോക്കിൽ ഹാജരാക്കാൻ ന്യായമായ ബലപ്രയോഗം നടത്താമെന്ന് ബില്ലിൽ വ്യക്തമാക്കുമെന്ന് സർക്കാർ പറയുന്നു. വിസമ്മതിക്കുന്ന കുറ്റവാളികൾക്ക് രണ്ട് വർഷം അധിക തടവ് ലഭിക്കും. ശിക്ഷകൾ കൂടുതൽ ശക്തമാക്കാനാണ് സർക്കാർ ശ്രമം.

കൺസർവേറ്റീവുകൾ ഒരു വർഷത്തിലേറെയായി അഭിപ്രായ വോട്ടെടുപ്പിൽ ലേബറിനേക്കാൾ പിന്നിലാണ്. ചാൾസ് രാജാവിന്റെ പ്രസംഗത്തിൽ പ്രഖ്യാപിച്ച ബില്ലുകൾ പാർട്ടിയുടെ തിരഞ്ഞെടുപ്പ് സാധ്യതകൾ മെച്ചപ്പെടുത്താൻ സഹായിക്കുമെന്ന് പ്രധാനമന്ത്രി ഋഷി സുനകിന്റെ ഓഫിസ് പ്രതീക്ഷിക്കുന്നു.

Address


Website

Alerts

Be the first to know and let us send you an email when Europe vartha vision-യൂറോപ്പ് വാർത്താ വിഷൻ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Shortcuts

  • Address
  • Alerts
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share