The Mirror Ponnani

  • Home
  • The Mirror Ponnani

The Mirror Ponnani പ്രതിവാര വാര്‍ത്താപത്രിക

09/12/2025

തദ്ദേശ തെരഞ്ഞെടുപ്പ്: പരസ്യപ്രചാരണത്തിന്
ഇന്ന് കൊട്ടിക്കലാശം

തദ്ദേശ തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്ന മലപ്പുറം ജില്ലയില്‍ പരസ്യപ്രചാരണം ഇന്ന് (ചൊവ്വ) വൈകീട്ട് ആറിന് അവസാനിക്കും. ഡിസംബര്‍ 11 ന് രാവിലെ 7 മുതല്‍ വൈകീട്ട് ആറ് വരെയാണ് ജില്ലയില്‍ വോട്ടെടുപ്പ്. 1951 ലെ ജനപ്രാതിനിധ്യ നിയമം സെക്ഷന്‍ 126 (1) പ്രകാരം വോട്ടെടുപ്പ് അവസാനിക്കുന്നതിന് 48 മണിക്കൂര്‍ മുമ്പ് പരസ്യ പ്രചാരണം അവസാനിപ്പിക്കണമെന്ന വ്യവസ്ഥ തദ്ദേശസ്വയംഭരണ പൊതുതിരഞ്ഞെടുപ്പിനും ബാധകമാണ്.

പരസ്യപ്രചാരണം അവസാനിക്കുന്ന ദിവസത്തെ കൊട്ടിക്കലാശം സമാധാനപരവും പൊലീസ് അനുമതി പ്രകാരവും ആയിരിക്കണം. ചിലയിടങ്ങളില്‍ കൊട്ടിക്കലാശം ഒഴിവാക്കിയിട്ടുണ്ട്. ക്രമസമാധാന പ്രശ്‌നങ്ങളുണ്ടാകാതിരിക്കാനുള്ള മുന്‍കരുതല്‍ പൊലീസ് സ്വീകരിച്ചിട്ടുണ്ട്.

പ്രചാരണ പരിപാടികള്‍ എല്ലായിടത്തും സമാധാനപരമായിരിക്കണം. പൊതുജനങ്ങള്‍ക്ക് മാര്‍ഗതടസം സൃഷ്ടിച്ചുകൊണ്ടുള്ള പരിപാടികള്‍ പാടില്ല. പരസ്യ പ്രചാരണത്തിന്റെ സമാപനത്തിലുണ്ടാകുന്ന തര്‍ക്കങ്ങളും ശബ്ദ നിയന്ത്രണമില്ലാതെയുള്ള അനൗണ്‍സ്മെന്റുകളും പ്രചാരണ ഗാനങ്ങള്‍ ഉച്ചത്തില്‍ കേള്‍പ്പിച്ച് മത്സരിക്കുന്ന പ്രവണതയും കര്‍ശനമായി നിയന്ത്രിക്കും.
പരസ്യപ്രചാരണത്തിന്റെ സമാപനത്തിലും മാതൃകാ പെരുമാറ്റ ചട്ടവും ഹരിതച്ചട്ടവും പാലിക്കുന്നുണ്ടെന്ന് സ്ഥാനാര്‍ത്ഥികളും രാഷ്ട്രീയ പാര്‍ട്ടികളും ഉറപ്പുവരുത്തണം.

09/12/2025

പൊന്നാനിയിൽ ഒന്നര കോടിയുടെ ഹാൻസ് പിടികൂടി

പൊന്നാനി: മലപ്പുറം പൊന്നാനിയിൽ ലോറിയിൽ ഒളിപ്പിച്ച് കടത്തുകയായിരുന്ന ഒന്നര കോടി രൂപ വില വരുന്ന ഹാൻസ് പിടികൂടി.
ഇന്ന് ഉച്ചക്ക് പൊന്നാനി നാഷണൽ ഹൈവേയിൽ നടത്തിയ വാഹന പരിശോധനയിലാണ് 200 വലിയ ചാക്കുകൾ ആയി കടന്നു വന്ന 3 ലക്ഷത്തോളം ഹാൻസ് പാക്കറ്റുകൾ പിടികൂടിയത്. ഹാൻസിന് വിപണിയിൽ ഒന്നരക്കോടി രൂപയോളം വില വരും. മൈദച്ചാക്കുകൾ ചൂറ്റും വച്ചാണ് ഹാൻസ് കടത്തിയത്. മലപ്പുറം ജില്ലാ പോലീസ് മേധാവി ആറ് വിശ്വനാഥ ഐപിഎസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്രയും വലിയ തോതിലുള്ള ഹാൻസ് ശേഖരം പിടികൂടിയത്.

വാഹനത്തിന്റെ ഡ്രൈവർ പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം സ്വദേശിയായ മോഹൻദാസ് 42 വയസ്സ് എന്നയാളെയും പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. കാസർകോട് നിന്നും എറണാകുളം പെരുമ്പാവൂരിലേക്ക് ആണ് ഹാൻസ് കടത്തുന്നതെന്ന് പ്രതി പോലീസിനോട് പറഞ്ഞു. തിരൂർ ഡി വൈ എസ് പി കെ ജെ ജോൺസൺ, മലപ്പുറം ജില്ലാ നർക്കോട്ടിക് സെൽ ഡിവൈഎസ്പി സിബി. എൻ, ഒ, എന്നിവരുടെ നേതൃത്വത്തിൽ പൊന്നാനി ഇൻസ്പെക്ടർ എസ് അഷറഫ്, സബ് ഇൻസ്പെക്ടർ ജസ്റ്റിൻ കെ. ആർ, തിരൂർ, താനൂർ ഡാൻസാഫ് ടീമുകൾ, സിപി ഒ രഘൂ, ഐഡ്രിൻ കാർവാലിയോ എന്നിവർ അടങ്ങുന്ന സംഘമാണ് വൻതോതിൽ ലഹരി ശേഖരം പിടികൂടിയത്.

06/12/2025

കേരളം ലോകത്തിന് മുന്നില്‍ തല ഉയര്‍ത്തി നില്‍ക്കുന്ന ഒരു തുരുത്തായി മാറി
-എം സ്വരാജ്

പൊന്നാനി: കേരളം ലോകത്തിന് മുന്നില്‍ തല ഉയര്‍ത്തി നില്‍ക്കുന്ന ഒരു തുരുത്തായി മാറിയെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം സ്വരാജ് പറഞ്ഞു. പൊന്നാനിയിലും വെളിയങ്കോടും നടന്ന എല്‍ഡിഎഫ് പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു. ലോകത്തെ സന്ദര്‍ശകര്‍ കാണാന്‍ കൊതിക്കുന്ന വിസ്മയിപ്പിക്കുന്ന നാടായി കേരളം മാറി. സമസ്ത മേഖലകളിലും നമ്മുടെ നാട് ഒന്നാമതായി. ശിശു മരണനിരക്ക് അമേരിക്കയേക്കാള്‍ കുറഞ്ഞ നാടാണ് കേരളം. ദേശിയ പാതയും വാട്ടര്‍ മെട്രോയും ഉള്‍പ്പെടെ നാടിന്റെ മുഖച്ചായ മാറ്റിയ പദ്ധതികളാണ് കഴിഞ്ഞ പത്ത്' വര്‍ഷത്തിനുളളില്‍ നടപ്പിലാക്കിയത്. പെന്‍ഷന്‍ രണ്ടായിരമാക്കി ഉയര്‍ത്തിയും വീട്ടമ്മമാര്‍ക്ക് ആയിരം രൂപ പെന്‍ഷന്‍ നല്‍കിയും ക്ഷേമ പ്രവര്‍ത്തന രംഗത്തും കേരളം മാതൃക സൃഷ്ടിച്ചു. എന്നാല്‍ കേരളത്തില്‍ യു ഡി എഫിന് നില തെറ്റിയ സാഹചര്യമാണ് ജമാഅത്തുമായാണ് യുഡിഎഫിന്റെ കൂട്ടുകെട്ട് മൂന്നാമത്തെ ഘടക കക്ഷിയായി ജമാ അത്തെ ഇസ്ലാമി മാറി. മതരാഷ്ട്രവാദമാണ് അവരുടെ അജണ്ട. ഇത് മതനിരപേക്ഷ സമൂഹത്തിന് പരുക്കേല്‍പ്പിക്കുന്ന നിലപാടാണെന്ന് അദ്ദേഹം പറഞ്ഞു.

06/12/2025

പൊന്നാനി നഗരസഭയുടെ സമഗ്ര വികസനം ലക്ഷ്യമാക്കി നവീന കാഴ്ച്ചപ്പാടുകളുള്‍പ്പെടുത്തിയ പ്രകടന പത്രിക യൂഡിഎഫ് പുറത്തിറക്കി

പൊന്നാനി: പൊന്നാനി നഗരസഭയുടെ സമഗ്ര വികസനം ലക്ഷ്യമാക്കി നവീന കാഴ്ച്ചപ്പാടുകളുള്‍പ്പെടുത്തിയ പ്രകടന പത്രിക യൂഡിഎഫ് പ്രകാശനം ചെയ്തു. മുനിസിപ്പല്‍ ടൗണ്‍ഹാള്‍, മത്സ്യ മാംസ മാര്‍ക്കറ്റ്, ആരോഗ്യ മേഖലയിലെ പദ്ധതികള്‍, മാലിന്യസംസ്‌കരണവും ശുചിത്യവും, ജല സംരക്ഷണവും വെള്ളക്കെട്ട് നിവാരണവും, ഗതാഗതം,റോഡ് വികസനം, കായികം വിനോദം ടൂറിസം, തുടങ്ങി നിരവധിയായ കാഴ്ച്ചപ്പാടുകളാണ് പത്രികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. പത്തു വര്‍ഷത്തെ എല്‍ ഡി എഫ് ഭരണം നരകതുല്യമാക്കിയ നഗരസഭയെ മാതൃക നഗരസഭയാക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ ഉള്‍പ്പെടുത്തിയാണ് പ്രകടന പത്രിക പുറത്തിറക്കിയിട്ടുള്ളത് 'മികച്ച നഗരമാക്കാന്‍ ദീര്‍ഘവീക്ഷണത്തോടെ അടുത്ത അഞ്ച് വര്‍ഷത്തെ വികസനം എങ്ങനെയാകണമെന്ന് മനസിലാക്കിയാണ് പത്രിക തയാറാക്കിയിരിക്കുന്നതെന്ന് നേതാക്കള്‍ അഭിപ്രായപ്പെട്ടു. മുന്‍ രാജ്യസഭാംഗം സി ഹരിദാസ്, പി ടി അജയ് മോഹന്‍, കെ പി സി സി സെക്രട്ടറി കെ പി നൗഷാദലി, മുനിസിപ്പല്‍ യൂ ഡി എഫ് ചെയര്‍മാന്‍ കടവനാട് മുഹമ്മദ്, കണ്‍വീനര്‍ എം അബ്ദുല്‍ ലത്തീഫ്, എ പവിത്ര കുമാര്‍, ഫര്‍ഹാന്‍ ബിയ്യം എന്നിവര്‍ സംസാരിച്ചു.

06/12/2025

ഹാട്രിക് വിജയം അരക്കിട്ടുറപ്പിച്ച് എല്‍ഡിഎഫ് പൊന്നാനി മുനിസിപ്പല്‍ റാലി

പൊന്നാനി : പൊന്നാനി നഗരസഭയില്‍ ഹാട്രിക് വിജയം അരക്കിട്ടുറപ്പിച്ച് എല്‍ഡിഎഫ് പൊന്നാനി മുനിസിപ്പല്‍ റാലി. വണ്ടിപ്പേട്ടയില്‍ നിന്ന് 53 എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികളും ആയിരക്കണക്കിന് പ്രവര്‍ത്തകരും അണിനിരന്ന് പൊന്നാനിയെ ഇളക്കി മറിച്ച് നടന്ന പ്രകടനം പൊന്നാനി ബസ്റ്റാന്റിന് സമീപത്ത് സമാപിച്ചു തുടര്‍ന്ന് നടന്ന പൊതുയോഗം സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം സ്വരാജ് ഉദ്ഘാടനം ചെയ്തു. എല്‍ഡിഎഫ് പൊന്നാനി മുനിസിപ്പല്‍ കമ്മിറ്റി ചെയര്‍മാന്‍ എവറസ്റ്റ് ലത്തീഫ് അധ്യക്ഷനായി. മുന്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍, എല്‍ഡിഎഫ് നേതാക്കളായ അഡ്വ.പി കെ ഖലീമുദ്ധീന്‍, സി പി മുഹമ്മദ് കുഞ്ഞി, കെ കെ ബാബു, ഒ ഒ ഷംസു, ശിവദാസ് ആറ്റുപുറം, എ കെ ജബ്ബാര്‍, പി ഇന്ദിര, യു കെ അബൂബക്കര്‍, ബിന്ദു സിദ്ധാര്‍ത്ഥന്‍ എന്നിവര്‍ സംസാരിച്ചു. രജീഷ് ഊപ്പാല സ്വാഗതം പറഞ്ഞു.

06/12/2025

ഇന്ത്യയിലെ വിവിധ യൂണിവേഴ്‌സിറ്റികളില്‍ നിന്നുള്ള ഒരു ലക്ഷത്തോളം വ്യാജ സര്‍ട്ടിഫിക്കറ്റുകളുമായി പൊന്നാനി സ്വദേശിയുള്‍പ്പടെ 10 പേര്‍ അറസ്റ്റില്‍

പൊന്നാനി: ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് വ്യാജ സര്‍ട്ടിഫിക്കറ്റ് മാഫിയ സാമ്രാജ്യം പൊളിഞ്ഞത്.
തമിഴ്‌നാട്, ആന്ധ്ര, കര്‍ണ്ണാടക, തുടങ്ങിയ ഇരുപത്തിരണ്ട് യൂണിവേഴ്‌സിറ്റികളിലെ ഒരു ലക്ഷത്തോളം വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍
സീല്‍, പ്രിന്റിംഗ് മെഷീന്‍, കബ്യൂട്ടര്‍, സര്‍ട്ടിഫിക്കറ്റ് പ്രിന്റ് ചെയ്യാനുള്ള ബ്ലാങ്ക് പേപ്പറുകള്‍, എന്നിവ പിടിച്ചെടുത്തു. മുഖ്യ സൂത്രധാരന്‍ ധനീഷ് ധര്‍മന്‍, ജസീം, ഇര്‍ഷാദ്, അബ്ദുല്‍ നിസാര്‍, രാഹുല്‍, ഷഫീഖ്, രതീഷ്, ജൈനുലബീദീന്‍, അരവിന്ദ് കുമാര്‍, വെങ്കിടെഷ് എന്നിവരാണ് അറസ്റ്റിലായത്.

22/10/2025

ബിയ്യം ഫെസ്റ്റ് സംഘടിപ്പിച്ചു.

പൊന്നാനി: മനുഷ്യർ പരസ്പരം അകന്നു കൊണ്ടിരിക്കുന്ന കാലഘട്ടത്തിൽ സൗഹൃദത്തിന്റെയും, കൂട്ടായ്മയുടെയും സന്ദേശം വിളിച്ചോതി ബിയ്യം ഫെസ്റ്റ് സംഘടിപ്പിച്ചു. ബിയ്യം പ്രദേശവാസികളുടെ ഒത്തുചേരലിന് അവസരം ഒരുക്കിയായിരുന്നു ഫെസ്റ്റ് നടന്നത്. വിവിധ കലാ പരിപാടികളും ഫെസ്റ്റിൻ്റെ ഭാഗമായി നടന്നു. ഗിറ്റാർ ലൈവ് ഷോ, പുല്ലാങ്കുഴൽ സംഗീതം, സ്വാഗത നൃത്തം, ദഫ് പ്രദർശനം , തിരുവാതിര, കോൽക്കളി, സിനിമാറ്റിക് ഡാൻസ്, ഫ്യൂഷൻ ഡാൻസ്, മുട്ടിപ്പാട്ട് തുടങ്ങിയ ഫെസ്റ്റിന് മിഴിവേകി.

വാർഡ് കൗൺസിലർ ഫർഹാൻ ബിയ്യത്തിന്റെ നേതൃത്വത്തിലാണ് ബിയ്യം ഫെസ്റ്റ് സംഘടിപ്പിച്ചത്. നജീബ് കാന്തപുരം എം എൽ എ ഉദ്ഘാടനം നിർവ്വഹിച്ചു. തിരൂർ സബ്കളക്ടർ ദിലീപ് കെ കൈനിക്കര മുഖ്യാതിഥിയായി പങ്കെടുത്തു. ഫർഹാൻ ബിയ്യം അധ്യക്ഷത വഹിച്ചു.എം പി യൂസഫ് അമീർ, ഷബീർ ബിയ്യം, രാജീവ്, സലിം കളക്കര,ഇബ്രാഹീം മാസ്റ്റർ,ഡോ മേഡ ഡേവീസ്, എം പി സലാം എന്നിവർ സംസാരിച്ചു. പരിപാടിയിൽ വിവിധ മേഖലകളിൽ കഴിവ് തെളീയിച്ചവരെ ആദരിച്ചു

22/10/2025
22/10/2025

സമൂഹത്തിൻ്റെ പിന്നിലുള്ളവരെയും പരിഗണിക്കുന്നവരാകണം ഭരണകർത്താക്കൾ
നജീബ് കാന്തപ്പുരം എം എൽ എ

മനുഷ്യരെ ചേർത്ത് നിർത്താൻ സാധിക്കുന്ന ജനപ്രതിനിധികൾ ഈ കാലഘട്ടത്തിൽ നാടിൻ്റെ ആവശ്യകതയാണെന്ന് പെരിന്തൽമണ്ണ എം എൽ എ നജീബ് കാന്തപ്പുരം പറഞ്ഞു. പൊന്നാനി ബിയ്യം ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം ,മനുഷ്യരുടെ ജീവിതത്തെ തൊടാൻ ജനപ്രതിനിധികൾക്കാകണമെന്നും കുട്ടികളെ വലിയ സ്വപ്നങ്ങൾ കാണാൻ സജ്ജരാക്കണമെന്നും എം എൽ എ പറഞ്ഞു. തിരൂർ സമ്പ്കളക്ടർ ദിലീപ് കെ കൈനിക്കര ഐ എ എസ് മുഖ്യാതിഥിയായിരുന്നു. ഫർഹാൻ ബിയ്യം അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ വാർഡിലെ തൊഴിലുറപ്പ് തൊഴിലാളികൾക്ക് അക്ബർ ഗ്രൂപ്പിൻ്റെ നൂർ ഹോസ്പിറ്റൽ നൽകുന്ന പ്രിവിലേജ് കാർഡ് റെനി അനിൽകുമാർ, ഡോ: മെഡ ഡേവിസ്, ഷാരോൺ സി വഹാബ് എന്നിവർ ചേർന്ന് കൈമാറി സമ്പ്കളക്ടർ ഏറ്റുവാങ്ങി, യൂസഫ്അമീർ, ഷെബീർ ബിയ്യം, അലി ചെറുവത്തൂർ, രാജീവ്, സലീം കളക്കര, എം പി നിസാർ , എൻ ഫസലുറഹ്മാൻ, ഇബ്രാഹീം മാസ്റ്റർ, എം പി സലാം എന്നിവർ സംസാരിച്ചു.

21/10/2025

🎉 Meparambath Traders Power Onam Bumper Draw! 🎉
ഓണം പോയി, പക്ഷേ Power Onam Contest-ന്റെ ആവേശം ഇന്നും നിറഞ്ഞതാണ്!
ഓണം പ്രമാണിച്ചു Meparambath Traders സംഘടിപ്പിച്ച “Power Onam Contest”ന്റെ ബമ്പർ ഡ്രോ ഇന്ന് നടന്നു! ✨
ഓഗസ്റ്റ് 1 മുതൽ സെപ്റ്റംബർ 30 വരെ നടന്ന ഈ കോൺടെസ്റ്റിൽ,
നിരവധി ആകർഷകമായ സമ്മാനങ്ങൾ —
💫 ഡെയിലി ഗോൾഡ് കോയിൻസ്,
🎁 വീക്ക്ലി നറുക്കെടുപ്പിലൂടെ TV, വാഷിംഗ് മെഷീൻ തുടങ്ങി അനവധി സമ്മാനങ്ങൾ!
ഇതെല്ലാമിന്മേൽ,
ബമ്പർ സമ്മാനമായി ഒരു ഭാഗ്യശാലി കപ്പിളിന് വിദേശ യാത്രാ പാക്കേജ് ലഭിക്കുന്ന അവസരം! 🌍✈️

ഇന്ന്, Meparambath Traders -il വെച്ച്
ആ ഭാഗ്യശാലി വിന്നറെ ഞങ്ങൾ നറുക്കെടുത്തു! 🎊

🌟 ഇതുപോലെ നിങ്ങൾക്കും ഭാഗ്യശാലികൾ ആവാം!
ഇനിയും നിരവധി ഓഫറുകൾ നിങ്ങളെ കാത്തിരിക്കുന്നു —
ഇന്ന് തന്നെ Meparambath Traders, എടപ്പാൾ & പൊന്നാനി ബ്രാഞ്ചുകൾ സന്ദർശിക്കൂ! 🛍️

21/10/2025

പത്ത് വര്‍ഷത്തെ എല്‍ ഡി എഫ് ന്റെ നഗര ഭരണത്തില്‍ പൊതുജനം പൊറുതിമുട്ടിയോ?

സോഷ്യല്‍ മീഡിയയില്‍ സ്ഥാനാര്‍ത്ഥി പ്രഖ്യാപനവുമായി പോസ്റ്റുമായി സ്വതന്ത്രര്‍.
മത്സ്യതൊഴിലാളി യൂണിയന്‍ സി ഐ ടി യു മുന്‍ ഏരിയാ സെക്രട്ടറി സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ രംഗത്ത് . കൂടാതെ ജീവ കാരുണ്യ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന വോയ്‌സ് ഓഫ് പൊന്നാനി വാട്‌സ്ആപ്പ് കൂട്ടായ്മയും സ്ഥാനാര്‍ത്ഥികളെ നിറുത്തുന്നതായി സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ പ്രഖ്യാപനം നടത്തി. തീരദേശ മേഖലയില്‍ മറ്റെരു കൂട്ടായ്മയും മത്സര രംഗത്തേക്ക് ഇറങ്ങുന്നതായുള്ള സൂചനയും ലഭിക്കുന്നുണ്ട്. മുഖ്യ രാഷ്ട്രീയ കക്ഷികളോടുള്ള എതിര്‍പ്പാണോ നിലവിലെ ഭരണസംവിധാനത്തോടുള്ള അവമതിപ്പാണോ എന്ന് വരും ദിവസങ്ങളില്‍ ചിത്രം വ്യക്തമായാല്‍ അറിയാം.

21/10/2025

സി.പി.ഐ(എം) മുന്‍ ലോക്കല്‍ കമ്മിറ്റി അംഗം
അഡ്വ. സി.പി വാസുദേവന്‍ മുസ്ലിം ലീഗല്‍ ചേര്‍ന്നു.

പൊന്നാനി: മുന്‍ പോലീസ് സബ് ഇന്‍സ്പെക്ടറും സി.പി.എം ചെറുവായ്ക്കര ലോക്കല്‍ കമ്മിറ്റി അംഗവുമായിരുന്ന അഡ്വ സി പി വാസുദേവന്‍ മുസ്ലിം ലീഗില്‍ ചേര്‍ന്നു. മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങള്‍ മെമ്പര്‍ഷിപ് നല്‍കി സ്വീകരിച്ചു.
റിട്ടയര്‍മെന്റിന് ശേഷം സിപിഎമ്മിന്റെ സജീവ പ്രവര്‍ത്തകനും, പുഴമ്പ്രം ബ്രാഞ്ച് സെക്രട്ടറിയുമായിരുന്നു.

Address

The Mirror Ponnani, King Tower

679577

Alerts

Be the first to know and let us send you an email when The Mirror Ponnani posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to The Mirror Ponnani:

  • Want your business to be the top-listed Media Company?

Share