NEW LOOKS MEDIA

  • Home
  • NEW LOOKS MEDIA

NEW LOOKS MEDIA NewLooks Media is a film casting and model agency and Online Promotion company. show yourself to the

16/08/2024
16/08/2024

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്
മികച്ച ചിത്രം 'കാതല്‍'

16/08/2024

മികച്ച സ്വഭാവ നടൻ : വിജയരാഘവൻ (ചിത്രം: പൂക്കാലം)

16/08/2024

മികച്ച എഡിറ്റർ: സംഗീത് പ്രതീപ് (ചിത്രം: ലിറ്റിൽ മിസ്സ് റാവുത്തർ)

16/08/2024

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്
ജനപ്രിയ ചിത്രം ആടുജീവിതം♥

16/08/2024

വേദനയും നിരാശയും ദേഷ്യവും അതിനൊപ്പം അർഥ​ഗർഭമായ ശാന്തതയുമൊക്കെ ലീലാമ്മയിൽ മിന്നി മറ‍ഞ്ഞപ്പോൾ ഉർവശി വീണ്ടും അംഗീകരിക്കപ്പെടുമെന്നും ആറാമതും സംസ്ഥാനത്തെ മികച്ച നടിയാവുമെന്നും കരുതിയിരുന്നവർ ഏറെയായിരുന്നു

16/08/2024

സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിജയികൾക്ക് അഭിനന്ദനങ്ങൾ ..!!
----------------------------------

തിരുവനന്തപുരം : 54-ാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. ജനപ്രിയ ചിത്രമായി ആടുജീവിതം തിരഞ്ഞെടുത്തു. മികച്ച നടിയായി ഉർവശിയും ബീന ആർ ചന്ദ്രനും തിരഞ്ഞെടുക്കപ്പെട്ടു. ഉള്ളൊഴുക്കിലെ അഭിനയത്തിനാണ് ഉർവശിക്ക് അംഗീകാരം, തടവിലെ പ്രകടനത്തിനാണ് ബീന ആർ ചന്ദ്രന് പുരസ്കാരം. ആടുജീവതത്തിലെ അഭിനയം പൃഥ്വിരാജിന് മികച്ച നടനുള്ള പുരസ്കാരം നേടിക്കൊടുത്തു. മികച്ച ചിത്രമായി ജിയൊ ബേബി സംവിധാനം ചെയ്ത കാതല്‍ ദ കോർ തിരഞ്ഞെടുക്കപ്പെട്ടു. ബ്ലെസിയാണ് മികച്ച സംവിധായകൻ ( ആടുജീവിതം)

അഭിനയത്തിനുള്ള പ്രത്യേക പരാമർശം മൂന്ന് പേർക്കാണ് ലഭിച്ചത്. കൃഷ്ണൻ (ജൈവം), കെ ആർ ഗോകുല്‍ (ആടുജീവിതം), സുധി കോഴിക്കോട് (കാതല്‍). ഗഗനചാരിക്ക് പ്രത്യേക ജൂറി അവാർഡ് ലഭിച്ചു. മികച്ച നവാഗത സംവിധായകനായി ഫാസില്‍ റസാഖിനെ തിരഞ്ഞെടുത്തു (തടവ്).

മികച്ച മേക്കപ്പ് ആർട്ടിസ്റ്റ് - രഞ്ജിത്ത് അമ്പാടി (ആടുജീവിതം)

മികച്ച പിന്നണിഗായകൻ - വിദ്യാധരൻ മാസ്റ്റർ (പതിരാണെന്നോർത്തൊരു കനവില്‍, ജനനം 1947 പ്രണയം തുടരുന്നു)

മികച്ച പിന്നണിഗായിക - ആൻ ആമി (തിങ്കള്‍പ്പൂവിൻ, പാച്ചുവും അത്ഭുതവിളക്കും)

കലാസംവിധായകൻ - മോഹൻദാസ് (2018)

മികച്ച ചിത്രസംയോജകൻ - സംഗീത് പ്രതാപ് (ലിറ്റില്‍ മിസ് റാവുത്തർ)

മികച്ച സംഗീത സംവിധായകൻ - ജസ്റ്റിൻ വർഗീസ് (ചാവേർ)

മികച്ച പശ്ചാത്തല സംഗീതം - മാത്യൂസ് പുളിക്കല്‍ (കാതല്‍)

മികച്ച ഗാനരചയിതാവ് - ഹരീഷ് മോഹനൻ (ചെന്താമരപ്പൂവിൻ, ചാവേർ)

മികച്ച ശബ്ദമിശ്രണം - റസൂല്‍ പൂക്കുട്ടി, ശരത് മോഹൻ (ആടുജീവതം)

മികച്ച സിങ്ക് സൗണ്ട് - ഷമീർ അഹമ്മദ് (ഒ ബേബി)

മികച്ച തിരക്കഥ - ആടുജീവിതം (ബ്ലെസി)

മികച്ച തിരക്കഥാകൃത്ത് - രോഹിത് എം ജി കൃഷ്ണൻ (ഇരട്ട)

മികച്ച കഥാകൃത്ത് - ആദർശ് സുകുമാരൻ (കാതല്‍)

മികച്ച ഛായാഗ്രാഹകൻ - സുനില്‍ കെ എസ് (ആടുജീവിതം)

മികച്ച പ്രൊസസിംഗ് ലാബ്/കളറിസ്റ്റ് - വൈശാഖ് ശിവഗണേഷ് (ആടുജീവിതം)

മികച്ച ബാലതാരം (പെണ്‍) - തെന്നല്‍ (ശേഷം മൈക്കില്‍ ഫാത്തിമ)

മികച്ച ബാലതാരം (ആണ്‍) - അവ്യുക്ത് മേനൻ (പാച്ചുവും അത്ഭുതവിളക്കും)

മികച്ച സ്വഭാവനടി - ശ്രീഷ്മ ചന്ദ്രൻ (പെമ്പുള ഒരുമൈ)

മികച്ച സ്വഭാവനടൻ - വിജയരാഘവൻ (പൂക്കാലം)

മികച്ച നടി - ഉർവശി (ഉള്ളൊഴുക്ക്), ബീന ആർ ചന്ദ്രൻ (തടവ്)

മികച്ച നടൻ - പൃഥ്വിരാജ് സുകുമാരൻ (ആടുജീവിതം)

മികച്ച സംവിധായകൻ - ബ്ലെസി (ആടുജീവിതം)

മികച്ച രണ്ടാമത്തെ ചിത്രം - ഇരട്ട

മികച്ച ചിത്രം - കാതല്‍ ദ കോർ

മികച്ച ചലച്ചിത്രം ഗ്രന്ഥം - മഴവില്‍ക്കണ്ണിലൂടെ മലയാള സിനിമ (കിഷോർ കുമാർ)

മികച്ച ചലച്ചിത്ര ലേഖനം - ദേശീയതയെ അഴിച്ചെടുക്കുന്ന സിനിമകള്‍ (ഡോ. രാജേഷ് എംആർ)

മികച്ച വസ്ത്രാലങ്കാരം - ഫെമിന ജെബ്ബാർ (ഒ ബേബി)

മികച്ച ഡബ്ബിങ് ആർട്ടിസ്റ്റ് (ആണ്‍) - റോഷൻ മാത്യു (ഉള്ളൊഴുക്ക, വാലാട്ടി)

മികച്ച ഡബ്ബിങ് ആർട്ടിസ്റ്റ് (പെണ്‍) - സുമംഗല (ജനനം 1947 പ്രണയം തുടരുന്നു)

മികച്ച നൃത്തസംവിധാനം - ജിഷ്ണു (സുലൈഖ മൻസില്‍)

മികച്ച വിഷ്വല്‍ എഫക്‌ട്‌സ് - ആൻഡ്രു ഡിക്രൂസ്, വിശാഖ് ബാബു (2018)

സ്ത്രീ/ട്രാൻസ്‌ജെൻഡർ വിഭാഗങ്ങള്‍ക്കുള്ള പ്രത്യേക പരാമർശം - ശാലിനി ഉഷാദേവി (എന്നെന്നും)

വിജയികൾക്ക് ഫെഫ്ക ഡയറക്‌ടേഴ്‌സ് യൂണിയന്റെ അഭിനന്ദനങ്ങൾ ..!!!

16/08/2024

മലയാളത്തിന് നല്ല വെള്ളിയാഴ്ചയാകുമോ? ദേശീയ, സംസ്ഥാന പുരസ്കാരങ്ങൾ ഇന്ന് പ്രഖ്യാപിക്കും. സംസ്ഥാന ചലച്ചിത്ര അവാർഡ് ഉച്ചയ്ക്ക് 12 മണിക്കും, ദേശീയ ചലച്ചിത്ര അവാർഡ് വൈകീട്ട് 3 മണിക്കും പ്രഖ്യാപിക്കും

15/08/2024
15/08/2024
15/08/2024

Nunakuzhi releasing tomorrow in theatres near you .
Best wishes Jeethu Joseph , Basil Joseph and Team.
An Aashirvad cinemas release.

15/08/2024

On this momentous day, let us celebrate the spirit of freedom and the values that unite us as a nation. May we continue to honor the sacrifices of those who fought for our independence and strive to build a future filled with unity, progress, and peace.

Wishing everyone a joyful and patriotic Independence Day!

15/08/2024

First lyric video of the from Mr & Mrs Bachelor releasing on August 15th Independence Day at 6 pm

in Theatres from Aug 23.

15/08/2024

HappyIndependenceDay 🇮🇳

*മലയാളത്തിലെ ആദ്യ* *ഗയിം ത്രില്ലർ സിനിമയായ*  *ബസൂക്ക* - *ടീസർ പ്രകാശനം* *ചെയ്തു.* https://youtu.be/ru5Cku2t1JU?si=SUetn8...
15/08/2024

*മലയാളത്തിലെ ആദ്യ* *ഗയിം ത്രില്ലർ സിനിമയായ*
*ബസൂക്ക*
- *ടീസർ പ്രകാശനം* *ചെയ്തു.*

https://youtu.be/ru5Cku2t1JU?si=SUetn8r6M0DMPOwA
...................................

വ്യത്യസ്ഥ വേഷങ്ങളിലൂടെയും, ഭാവങ്ങളിലൂടെയും മെഗാ സ്റ്റാർ മമ്മൂട്ടി പ്രേക്ഷകരെ വിസ്മയിപ്പിക്കുവാൻ എത്തുന്ന ചിത്രമായ ബസൂക്കയുടെ ഒഫീഷ്യൽ ടീസർ പ്രകാശനം ചെയ്തിരിക്കുന്നു. സ്വാതന്ത്ര്യ ദിനമായ ആഗസ്റ്റ് പതിനഞ്ച് ദിനത്തിലാണ് ടീസർ പ്രകാശനം നടത്തിയിരിക്കുന്നത്.
നവാഗതനായ ഡിനോഡെന്നിസ് തിരക്കഥ രചിച്ച്
സംവിധാനം ചെയ്യുന്ന ഈ ചിത്രം മലയാളത്തിലെ ആദ്യത്തെ ഗയിം ത്രില്ലർ സിനിമയാണ്.
തീയേറ്റർ ഓഫ് ഡ്രീംസ് ഇൻ അസ്സോസ്സിയേഷൻ വിത്ത് സരിഗമയുടെ ബാനറിൽ പ്രശസ്ത തിരക്കഥാകൃത്ത് ജിനു.വി. ഏബ്രഹാം, ഡോൾവിൻ കുര്യാക്കോസ് എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്.

ബുദ്ധിയും, കൗശലവും കോർത്തിണക്കിയ മമ്മൂട്ടിയുടെ കഥാപാത്രം
ഏറെ കൗതുകം നിറഞ്ഞതായിരിക്കും.. പാൻ ഇൻഡ്യൻ വിഭാഗത്തിൽപ്പെടുത്താവുന്നഈ ചിത്രത്തിൻ്റെ
ചിത്രത്തിൻ്റെ ഓരോ ഘട്ടത്തിലും സസ്പെൻസും, ഉദ്വേഗവും നിലനിർത്തിക്കൊണ്ടാണ് അവതരണം.

വ്യത്യസ്ഥമായ പ്രമേയവുമായി വരുന്ന ഈ ചിത്രം
പുതിയൊരു ദൃശ്യാനുഭവം തന്നെ സമ്മാനിക്കുമെന്നതിൽ സംശയമില്ല.
മമ്മൂട്ടിക്കു പുറമേ ഗൗതം വാസുദേവ മേനോൻ ഈ ചിത്രത്തിൽ മറ്റൊരു മുഖ്യമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു
സിദ്ധാർത്ഭരതൻ, ഷൈൻ ടോം ചാക്കോ,, ഡീൻ ഡെന്നിസ് സുമിത് നേവൽ (ബ്രിഗ് ബി ഫെയിം) ദിവ്യാപിള്ള ഐശ്യര്യാ മേനോൻ, സ്* ഫടികം ജോർജ്ജ്
എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.
ഇവർക്കൊപ്പം നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.
സംഗീതം - മിഥുൻ മുകുന്ദ്.
ഛായാഗ്രഹണം.. നിമേഷ് രവി.
എഡിറ്റിംഗ് - നൗഫൽ അബ്ദുള്ള
കലാസംവിധാനം - അനീസ് നാടോടി.

മേക്കപ്പ്- ജിതേഷ് പൊയ്യ.
കോസ്റ്റ്യും ഡിസൈൻ-സമീരാ
സനീഷ്.
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - സുജിത്.
പ്രൊഡക്ഷൻ എക്സിക്കുട്ടീവ്സ് - ഷെറിൻ സ്റ്റാൻലി,, പ്രതാപൻ കല്ലിയൂർ
പ്രൊഡക്ഷൻ കൺട്രോളർ - സഞ്ജു ജെ.

കൊച്ചി, പാലക്കാട്, കോയമ്പത്തൂർ, ബാംഗ്ളൂർ എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയായ ഈ ചിത്രം ഓണക്കാലത്ത് പ്രദർശനത്തിനെ
ത്തുന്നു.
വാഴൂർ ജോസ്.

*മലയാളത്തിലെ ആദ്യ* *ഗയിം ത്രില്ലർ സിനിമയായ*  *ബസൂക്ക* - *ടീസർ പ്രകാശനം* *ചെയ്തു.* https://youtu.be/ru5Cku2t1JU?si=SUetn8...
15/08/2024

*മലയാളത്തിലെ ആദ്യ* *ഗയിം ത്രില്ലർ സിനിമയായ*
*ബസൂക്ക*
- *ടീസർ പ്രകാശനം* *ചെയ്തു.*

https://youtu.be/ru5Cku2t1JU?si=SUetn8r6M0DMPOwA
...................................

വ്യത്യസ്ഥ വേഷങ്ങളിലൂടെയും, ഭാവങ്ങളിലൂടെയും മെഗാ സ്റ്റാർ മമ്മൂട്ടി പ്രേക്ഷകരെ വിസ്മയിപ്പിക്കുവാൻ എത്തുന്ന ചിത്രമായ ബസൂക്കയുടെ ഒഫീഷ്യൽ ടീസർ പ്രകാശനം ചെയ്തിരിക്കുന്നു. സ്വാതന്ത്ര്യ ദിനമായ ആഗസ്റ്റ് പതിനഞ്ച് ദിനത്തിലാണ് ടീസർ പ്രകാശനം നടത്തിയിരിക്കുന്നത്.
നവാഗതനായ ഡിനോഡെന്നിസ് തിരക്കഥ രചിച്ച്
സംവിധാനം ചെയ്യുന്ന ഈ ചിത്രം മലയാളത്തിലെ ആദ്യത്തെ ഗയിം ത്രില്ലർ സിനിമയാണ്.
തീയേറ്റർ ഓഫ് ഡ്രീംസ് ഇൻ അസ്സോസ്സിയേഷൻ വിത്ത് സരിഗമയുടെ ബാനറിൽ പ്രശസ്ത തിരക്കഥാകൃത്ത് ജിനു.വി. ഏബ്രഹാം, ഡോൾവിൻ കുര്യാക്കോസ് എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്.

ബുദ്ധിയും, കൗശലവും കോർത്തിണക്കിയ മമ്മൂട്ടിയുടെ കഥാപാത്രം
ഏറെ കൗതുകം നിറഞ്ഞതായിരിക്കും.. പാൻ ഇൻഡ്യൻ വിഭാഗത്തിൽപ്പെടുത്താവുന്നഈ ചിത്രത്തിൻ്റെ
ചിത്രത്തിൻ്റെ ഓരോ ഘട്ടത്തിലും സസ്പെൻസും, ഉദ്വേഗവും നിലനിർത്തിക്കൊണ്ടാണ് അവതരണം.

വ്യത്യസ്ഥമായ പ്രമേയവുമായി വരുന്ന ഈ ചിത്രം
പുതിയൊരു ദൃശ്യാനുഭവം തന്നെ സമ്മാനിക്കുമെന്നതിൽ സംശയമില്ല.
മമ്മൂട്ടിക്കു പുറമേ ഗൗതം വാസുദേവ മേനോൻ ഈ ചിത്രത്തിൽ മറ്റൊരു മുഖ്യമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു
സിദ്ധാർത്ഭരതൻ, ഷൈൻ ടോം ചാക്കോ,, ഡീൻ ഡെന്നിസ് സുമിത് നേവൽ (ബ്രിഗ് ബി ഫെയിം) ദിവ്യാപിള്ള ഐശ്യര്യാ മേനോൻ, സ്* ഫടികം ജോർജ്ജ്
എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.
ഇവർക്കൊപ്പം നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.
സംഗീതം - മിഥുൻ മുകുന്ദ്.
ഛായാഗ്രഹണം.. നിമേഷ് രവി.
എഡിറ്റിംഗ് - നൗഫൽ അബ്ദുള്ള
കലാസംവിധാനം - അനീസ് നാടോടി.

മേക്കപ്പ്- ജിതേഷ് പൊയ്യ.
കോസ്റ്റ്യും ഡിസൈൻ-സമീരാ
സനീഷ്.
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - സുജിത്.
പ്രൊഡക്ഷൻ എക്സിക്കുട്ടീവ്സ് - ഷെറിൻ സ്റ്റാൻലി,, പ്രതാപൻ കല്ലിയൂർ
പ്രൊഡക്ഷൻ കൺട്രോളർ - സഞ്ജു ജെ.

കൊച്ചി, പാലക്കാട്, കോയമ്പത്തൂർ, ബാംഗ്ളൂർ എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയായ ഈ ചിത്രം ഓണക്കാലത്ത് പ്രദർശനത്തിനെ
ത്തുന്നു.
വാഴൂർ ജോസ്.

For more latest songs & videos, subscribe 👉 https://bit.ly/Saregama_MalayalamPresenting the official teaser of "Bazooka" starring Mammootty, Gautham Vasudev...

"വാഴ" ഇന്നു മുതൽ."""""""""""""'ജയ ജയ ജയ ജയഹേ', 'ഗുരുവായൂർ അമ്പലനടയിൽ' എന്നീ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളുടെ സംവിധായകനായ വിപ...
15/08/2024

"വാഴ"
ഇന്നു മുതൽ.
"""""""""""""

'ജയ ജയ ജയ ജയഹേ', 'ഗുരുവായൂർ അമ്പലനടയിൽ' എന്നീ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളുടെ സംവിധായകനായ വിപിൻ ദാസിന്റെ തിരക്കഥയിൽ ആനന്ദ് മേനോൻ സംവിധാനം നിർവഹിക്കുന്ന 'വാഴ- ബയോപിക് ഓഫ് എ ബില്ല്യൺ ബോയ്സ് "ഇന്നു മുതൽ പ്രദർശനത്തിനെത്തുന്നു.
നർമ്മത്തിന് പ്രാധാന്യം നൽകുന്ന ഈ ചിത്രത്തിൽ
സോഷ്യൽ മീഡിയ താരങ്ങളായ സിജു സണ്ണി, സാഫ് ബോയ്, ജോമോൻ ജ്യോതിർ, ഹാഷിർ, അലൻ, വിനായക്, അജിൻ ജോയ്, അമിത് മോഹൻ, അനുരാജ്, അൻഷിദ് അനു, അശ്വിൻ വിജയൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നു. ജഗദീഷ്, നോബി മാർക്കോസ്, കോട്ടയം നസീർ, അസിസ് നെടുമങ്ങാട്, അരുൺ സോൾ, രാജേശ്വരി, ശ്രുതി മണികണ്ഠൻ, മീനാക്ഷി ഉണ്ണികൃഷ്ണൻ, സിയാ വിൻസെന്റ്, സ്മിനു സിജോ, പ്രിയ ശ്രീജിത്ത്, എന്നിവരാണ് മറ്റ് താരങ്ങൾ.
WBTS പ്രൊഡക്ഷൻസ്, ഇമാജിൻ സിനിമാസ്, ഐക്കൺ സ്റ്റുഡിയോസ്, സിഗ്നചർ സ്റ്റുഡിയോസ് എന്നീ ബാനറിൽ വിപിൻ ദാസ്, ഹാരിസ് ദേശം, പി ബി അനീഷ്, ആദർശ് നാരായൺ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. പാർവതിഷ് പ്രദീപ്, നൊമാഡിക് വോയിസ്, ഇലക്ട്രോണിക് കിളി, റാക്സ് റേഡിയൻറ്, രജത് പ്രകാശ്, ജയ് സ്റ്റെല്ലാർ എന്നിവർ അടങ്ങുന്ന വാഴ മ്യൂസിക് ടീം മെമ്പേഴ്സിന്റെ ഗ്രൂപ്പ് ഹെഡ് അങ്കിത് മേനോനാണ്.
നീരജ് മാധവിന്റെ 'ഗൗതമൻ്റെ രഥം' എന്ന ചിത്രത്തിനു ശേഷം ആനന്ദ് മേനോൻ സംവിധാനം ചെയ്ത 'വാഴ-ബയോപിക് ഓഫ് എ ബില്ല്യൺ ബോയ്സ്'. പുതുമുഖങ്ങൾക്ക് ഏറെ പ്രാധാന്യം നൽകുന്ന ഈ ചിത്രത്തിന്റെ
ഛായാഗ്രഹണം അരവിന്ദ് പുതുശ്ശേരി നിർവ്വഹിക്കുന്നു. ചിത്രസംയോജനം- കണ്ണൻ മോഹൻ, മ്യൂസിക് സൂപ്പർ വിഷൻ- അങ്കിത് മേനോൻ, കലാസംവിധാനം- ബാബു പിള്ള, ചീഫ് അസോസിയേറ്റ്- ശ്രീലാൽ, മേക്കപ്പ്- സുധി സുരേന്ദ്രൻ, വസ്ത്രാലങ്കാരം- അശ്വതി ജയകുമാർ, പ്രൊഡക്ഷൻ കൺട്രോളർ-റിന്നി ദിവാകരൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- അനീഷ് നന്തിപുലം, അസോസിയേറ്റ് ഡയറക്ടർ-അനൂപ് രാജ്, സവിൻ, സൗണ്ട് ഡിസൈൻ- അരുൺ എസ് മണി, സൗണ്ട് മിക്സിംങ്- വിഷ്ണു സുജതൻ, ആക്ഷൻ ഡയറക്ടർ- കലൈ കിങ്സൺ, ഡിജിറ്റൽ പി ആർ ഒ-വിപിൻ കുമാർ, ഡിഐ- ജോയ്നർ തോമസ്, സ്റ്റിൽസ്-അമൽ ജെയിംസ്, ടൈറ്റിൽ ഡിസൈൻ- സാർക്കാസനം, ഡിസൈൻ-യെല്ലോ ടൂത്ത്സ്,പി ആർ ഒ-എ എസ് ദിനേശ്.

"കഥ ഇന്നുവരെ” ഫസ്റ്റ് ലുക്ക്  പോസ്റ്റർ.""""""""""""""""""""""""""""""""""'മേപ്പടിയാൻ' എന്ന ചിത്രത്തിന് ശേഷം ബിജു മേനോനെ ...
15/08/2024

"കഥ ഇന്നുവരെ”
ഫസ്റ്റ് ലുക്ക് പോസ്റ്റർ.
""""""""""""""""""""""""""""""""""

'മേപ്പടിയാൻ' എന്ന ചിത്രത്തിന് ശേഷം ബിജു മേനോനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ വിഷ്‌ണു മോഹൻ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമായ “കഥ ഇന്നുവരെ”യുടെ ഫസ്റ്റ് ലുക്ക് മോഷൻ പോസ്റ്റർ പുറത്തിറങ്ങി. മലയാളികളുടെ പ്രിയതാരങ്ങളായ മമ്മൂട്ടി, പൃഥ്വിരാജ് സുകുമാരൻ, കുഞ്ചാക്കോ ബോബൻ, ഉണ്ണി മുകുന്ദൻ എന്നിവരുടെ സോഷ്യൽ മീഡിയ പേജുകളിലൂടെയാണ് “കഥ ഇന്നുവരെ”യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തത്. പ്രശസ്‌ത നർത്തകിയായ മേതിൽ ദേവിക പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ആദ്യമായിട്ടാണ് മേതിൽ ദേവിക ഒരു സിനിമയിൽ അഭിനയിക്കുന്നത്.
ഓണം റിലീസിന് ഒരുങ്ങുന്ന ഈ
ചിത്രത്തിൽ നിഖില വിമൽ,ഹക്കീം ഷാജഹാൻ,അനുശ്രീ, അനു മോഹൻ, സിദ്ധിഖ്,രഞ്ജി പണിക്കർ,കോട്ടയം രമേശ്,കൃഷ്ണപ്രസാദ്, അപ്പുണ്ണി ശശി, കിഷോർ സത്യ, ജോർഡി പൂഞ്ഞാർ‌ തുടങ്ങിയ പ്രമുഖരും അഭിനയിക്കുന്നു. വിഷ്‌ണു മോഹൻ സ്റ്റോറീസിന്റെ ബാനറിൽ വിഷ്ണു മോഹനും, ഒപ്പം ജോമോൻ ടി ജോൺ, ഷമീർ മുഹമ്മദ്, ഹാരിസ് ദേശം, അനീഷ് പിബി, കൃഷ്ണമൂർത്തി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ
ഛായാഗ്രഹണം ജോമോൻ ടി ജോൺ നിർവ്വഹിക്കുന്നു. എഡിറ്റിംഗ്-ഷമീർ മുഹമ്മദ്,സംഗീതം - അശ്വിൻ ആര്യൻ, പ്രൊഡക്ഷൻ കൺട്രോളർ-റിന്നി ദിവാകർ,പ്രൊഡക്ഷൻ ഡിസൈനർ-സുഭാഷ് കരുൺ,കോസ്റ്റ്യൂംസ്- ഇർഷാദ് ചെറുകുന്ന്, മേക്കപ്പ്-സുധി സുരേന്ദ്രൻ,പ്രോജക്‌ട് ഡിസൈനർ-വിപിൻ കുമാർ,വി എഫ് എക്സ്-കോക്കനട്ട് ബഞ്ച്,സൗണ്ട് ഡിസൈൻ - ടോണി ബാബു,സ്റ്റിൽസ്-അമൽ ജെയിംസ്, ഡിസൈൻസ് - ഇല്യൂമിനാർട്ടിസ്റ്, പ്രൊമോഷൻസ്-ടെൻജി മീഡിയ,പി ആർ ഒ-എ എസ് ദിനേശ്.

നൃത്ത ശില്പശാല സമാപനം.മമ്മൂട്ടി മുഖ്യാതിഥി.""""""""""""""""""""""""""""""രണ്ട് ദിവസമായിഅമ്മ കോംപ്ലക്സ് ഹാളിൽ സംഘടിപ്പിച്...
15/08/2024

നൃത്ത ശില്പശാല സമാപനം.
മമ്മൂട്ടി മുഖ്യാതിഥി.
""""""""""""""""""""""""""""""

രണ്ട് ദിവസമായി
അമ്മ കോംപ്ലക്സ് ഹാളിൽ സംഘടിപ്പിച്ച നൃത്ത ശില്പശാലയുടെ സമാപന ചടങ്ങിൽ മെഗാസ്റ്റാർ മമ്മൂട്ടി മുഖ്യാതിഥിയായി പങ്കെടുത്തു.നടനും സംവിധായകനുമായ
ബേസിൽ ജോസഫ് ചടങ്ങിൽ സന്നിഹിതനായിരുന്നു.
ക്യാമ്പിൽ പങ്കെടുത്തവർക്ക് മമ്മൂട്ടിയും ബേസിലും
ചേർന്ന് സർട്ടിഫിക്കറ്റുകൾ
സമ്മാനിച്ചു.
അമ്മ അംഗങ്ങളും ചടങ്ങിൽ എത്തിയിരുന്നു.
ചലച്ചിത്ര താരം സരയു കോ-ഓർഡിനേറ്റ് ചെയ്ത നൃത്ത ശില്പശാലയിൽ,രചന നാരായണൻകുട്ടിയുടെ നേതൃത്വത്തിലായിരുന്നു ക്ലാസ്.
ആദ്യമായി അമ്മ സംഘടിപ്പിച്ച വർക്ക്ഷോപ്പിൽ, ലഭിച്ച അപേക്ഷകരിൽ നിന്നും തിരഞ്ഞെടുത്ത മുപ്പത്തിയൊന്ന് പേർ പങ്കെടുത്തു.പന്ത്രണ്ടു വയസ് മുതൽ ഉള്ളവർ പങ്കെടുത്ത ഈ ക്യാമ്പിൽ ലണ്ടൻ, ബാംഗ്ലൂർ, ബോംബേ എന്നിവിടങ്ങളിൽ നിന്നുള്ളവരുണ്ടായിരുന്നു.കലാ സിനിമാ സ്നേഹികളായ പൊതു ജനങ്ങളെ ചേർത്തു നിർത്തി താര സംഘടനയായ അമ്മ സംഘടിപ്പിച്ച ഈ നൃത്ത ശില്പശാല ശനിയാഴ്ച അമ്മ പ്രസിഡന്റ് മോഹൻ ലാലാണ് ഉൽഘാടന കർമ്മം നിർവഹിച്ചത്.

*വീണ്ടും കൗതുകവുമായി*  *ഭരതനാട്യം*  *പോസ്റ്റർ*.............................................ആർക്കും കൗതുകം പകർന്നു കൊണ്ട്...
15/08/2024

*വീണ്ടും കൗതുകവുമായി*
*ഭരതനാട്യം*
*പോസ്റ്റർ*.............................................
ആർക്കും കൗതുകം പകർന്നു കൊണ്ട് ഭരതനാട്യം എന്ന ചിത്രത്തിൻ്റെ പുതിയ പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നു.
ഗ്രാമീണ ജീവിതത്തിൻ്റെ ലാളിത്യവും, വേഷവിധാനവും ഒക്കെ ആയുള്ള ഒരു കുടുംബത്തിൻ്റെ പശ്ചാത്തലമാണ് ഈ പോസ്റ്ററ്റിലൂടെയും പ്രകടമാകുന്നത്. സൈജു ക്കുറുപ്പ് ,നന്ദു പൊതുവാൾ അഭിരാം രാധാകൃഷ്ണൻ സ്വാതി ദാസ്പ്രഭു. എന്നിവരാണ് ഈ പോസ്റ്ററ്റിലെ അഭിനേതാക്കൾ
കൃഷ്ണദാസ് മുരളി തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ഈ ചിത്രം തികഞ്ഞ ഒരു കുടുംബകഥ പറയുകയാണ്.
നർമ്മ മുഹൂർത്തങ്ങളിലൂടെ കാമ്പുള്ള ഒരു കുടുംബകഥ പറയുന്ന ഈ
ചിത്രത്തിൻ്റെ കഥാപുരോഗതിയിൽ അപ്രതീക്ഷിതമായ ചില വഴിത്തിരിവുകളും സമ്മാനിക്കുന്നു '
തോമസ് തിരുവല്ലാ, ഫിലിംസ് ഇൻ അസ്സോസ്സിയേഷൻ വിത്ത്
സൈജു ക്കുറുപ്പ് എന്റർടൈൻമെൻ്റിൻ്റെ ബാനറിൽ ലിനി മറിയം ഡേവിഡ് ,അനുപമാ നമ്പ്യാർ എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്.

സൈജു ക്കുറുപ്പ് നായകനായി അഭിനയിക്കുന്ന ഈ ചിത്രത്തിൽ
നായ്കുമാർ മുഖ്യമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
കലാരഞ്ജിനി, സോഹൻ സീനു ലാൽ ,മണികണ്ഠൻ പട്ടാമ്പി, സലിംഹസ്സൻ, ശ്രീജ രവി ,ദിവ്യാ .എം.നായർ, ശ്രുതി സുരേഷ്, എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്.
ഗാനങ്ങൾ - മനു മഞ്ജിത്ത്.
സംഗീതം -സാമുവൽ
എബി.
ഛായാഗ്രഹണം -ബബിലുഅജു.
എഡിറ്റിംഗ് - ഷഫീഖ്.വി.ബി.
കലാസംവിധാനം - ബാബു പിള്ള
മേക്കപ്പ് - കിരൺ രാജ്
കോസ്റ്റും ഡിസൈൻ. സുജിത് മട്ടന്നൂർ
നിശ്ചല ഛായാഗ്രഹണം -ജസ്റ്റിൻ ജെയിംസ്
ചീഫ് അസോസിയേറ്റ് ഡയറക്ടർ. സാംസൺ സെബാസ്റ്റ്യൻ
പ്രൊഡക്ഷൻഎക്സിക്യൂ
ട്ടീവ്സ് -കല്ലാർ അനിൽ. ജോബി ജോൺ
പ്രൊഡക്ഷൻ കൺട്രോളർ
ജിതേഷ് അഞ്ചുമന
ആഗസ്റ്റ് ഇരുപത്തിമൂന്നിന് ഈ ചിത്രം പ്രദർശനത്തിനെത്തുന്നു.
വാഴൂർ ജോസ്.

*ബസൂക്ക ടീസർ പ്രകാശനം*  *ആഗസ്റ്റ് പതിനഞ്ചിന്.*...........................................    മെഗാസ്റ്റാർമമ്മൂട്ടിയെ നായക...
15/08/2024

*ബസൂക്ക ടീസർ പ്രകാശനം*
*ആഗസ്റ്റ് പതിനഞ്ചിന്.*........................................... മെഗാസ്റ്റാർമമ്മൂട്ടിയെ നായകനാക്കി ഡിനോഡെന്നിസ് സംവിധാനം ചെയ്യുന്ന ബസൂക്ക എന്ന ചിത്രത്തിൻ്റെ ടീസർ പ്രകാശനം ഇൻഡ്യൻ സ്വാതന്ത്ര്യ ദിനമായ ആഗസ്റ്റ് പതിനഞ്ചിന് നടത്തുന്നു.
തീയേറ്റർ ഓഫ് ഡ്രീംസ് ഇൻ അസ്സോസ്സിയേഷൻ വിത്ത്
സരിഗമ യുടെ ബാനറിൽ ജിനു വി. ഏബ്രഹാം. ഡോൾവിൻ കുര്യാക്കോസ് എന്നിവരാണ് ഈ ചിത്രം നിർമിക്കുന്നത്.
വാഴൂർ ജോസ്.

Address

Kadavil Building, Kidangoor,kottayam
Kerala
686572

Website

Alerts

Be the first to know and let us send you an email when NEW LOOKS MEDIA posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Shortcuts

  • Address
  • Alerts
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share