Nalla Vachanam നല്ല വചനം

Nalla Vachanam നല്ല വചനം Nalla Vachanam
Biblical Messages, fully loaded with Doctrinal Values.

01/12/2025

BIBLE 17പഴയ നിയമ കാനോനിനെ സംബന്ധിച്ചു യേശുക്രിസ്തു EvgESThomas
Christ about Old Testmat Canon
Evg ES Thomas
"യേശു അവരോടു: “വീടുപണിയുന്നവർ തള്ളിക്കളഞ്ഞ കല്ലു മൂലക്കല്ലായി തീർന്നിരിക്കുന്നു; ഇതു കർത്താവിനാൽ സംഭവിച്ചു നമ്മുടെ ദൃഷ്ടിയിൽ ആശ്ചര്യവുമായിരിക്കുന്നു' എന്നു നിങ്ങൾ തിരുവെഴുത്തുകളിൽ ഒരിക്കലും വായിച്ചിട്ടില്ലയോ?"
"അവൻ ഇതു പറഞ്ഞു എന്നു അവൻ മരിച്ചവരിൽ നിന്നു ഉയിർത്തെഴുന്നേറ്റ ശേഷം ശിഷ്യന്മാർ ഓർത്തു തിരുവെഴുത്തും യേശു പറഞ്ഞ വചനവും വിശ്വസിച്ചു."
അ"വൻ ഇതു പറഞ്ഞു എന്നു അവൻ മരിച്ചവരിൽ നിന്നു ഉയിർത്തെഴുന്നേറ്റ ശേഷം ശിഷ്യന്മാർ ഓർത്തു തിരുവെഴുത്തും യേശു പറഞ്ഞ വചനവും വിശ്വസിച്ചു.
പ്രശസ്ത ബൈബിൾ ഉപദേഷ്ടവായ സുവിശേഷകൻ ഇ.സ്.തോമസ് ഈ പഠന പരമ്പര കൈകാര്യം ചെയ്യുന്നു.പുതിയനിയമ സഭയുടെ എല്ലാ ഉപദേശ വിഷയങ്ങളും തുടർന്നുള്ള എപ്പിസോഡുകളിൽ കേൾക്കാം...
കേൾക്കു...അനേകരിലേക്കു ഈ സത്യഉപദേശം എത്തിക്കൂ ...
നിങ്ങൾക്കുള്ള സംശയങ്ങൾ ..
Evg E .S .Thomas +919995715708
വിശദാംശങ്ങളിലേക്കു പ്രവേശിച്ചാലും...

01/09/2025

TULIP 3
പരിമിത പ്രായിശ്ചിത്തം Evg ES Thomas
Limited Atonment
കാൽവിൻ സിദ്ധാന്തം
പ്രമാധികാരിയായ ദൈവം തിരഞ്ഞെടുത്തവരെ മാത്രം രക്ഷിക്കുവാൻ കർത്താവു ഭൂമിയിൽ വന്നു.തിരഞ്ഞെടുക്കപ്പെടാത്ത ആദാമ്യ സന്തതികളെല്ലാവരും നിത്യ നാശത്തിലേക്കു പോകുന്നു.
ഇതു തികച്ചും ദുരുപദേശവും ദൈവ നീതിക്കു നിരക്കാത്തതും ആണ്.സർവ്വ ലോക രക്ഷിതാവായ യേശുക്രിസ്തുവിനെയും,കരുണാമയനായ പിതാവായ ദൈവത്തെയും,സത്യത്തെക്കുറിച്ചും,നീതിയെക്കുറിച്ചും ന്യായവിധിയെ കുറിച്ചും ബോധം വരുത്തുന്ന പരിശുദ്ധാൽമാവിനെയും സ്വേഛാധിപതിയായി ചിത്രീകരിക്കുന്ന പൈശാചിക തന്ത്രം മാത്രമാണിത്.
"ഒരു വ്യത്യാസവുമില്ല; എല്ലാവരും പാപം ചെയ്തു ദൈവതേജസ്സു ഇല്ലാത്തവരായിത്തീർന്നു"
"പാപത്തിന്റെ ശമ്പളം മരണമത്രേ; ദൈവത്തിന്റെ കൃപാവരമോ നമ്മുടെ കർത്താവായ യേശുക്രിസ്തുവിൽ നിത്യജീവൻ തന്നേ."
തന്റെ ഏകജാതനായ പുത്രനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കേണ്ടതിന്നു ദൈവം അവനെ നല്കുവാൻ തക്കവണ്ണം ലോകത്തെ സ്നേഹിച്ചു.
"ദൈവം തന്റെ പുത്രനെ ലോകത്തിൽ അയച്ചതു ലോകത്തെ വിധിപ്പാനല്ല ലോകം അവനാൽ രക്ഷിക്കപ്പെടുവാനത്രേ.
അവനിൽ വിശ്വസിക്കുന്നവന്നു ന്യായവിധി ഇല്ല; വിശ്വസിക്കാത്തവന്നു ദൈവത്തിന്റെ ഏകജതാനായ പുത്രന്റെ നാമത്തിൽ വിശ്വസിക്കായ്കയാൽ ന്യായവിധി വന്നുകഴിഞ്ഞു.
ന്യായവിധി എന്നതോ, വെളിച്ചം ലോകത്തിൽ വന്നിട്ടും മനുഷ്യരുടെ പ്രവൃത്തി ദോഷമുള്ളതു ആകയാൽ അവർ വെളിച്ചത്തെക്കാൾ ഇരുളിനെ സ്നേഹിച്ചതു തന്നേ."
"യഹോവെക്കുള്ള ചീട്ടു വീണ കോലാട്ടുകൊറ്റനെ അഹരോൻ കൊണ്ടുവന്നു പാപയാഗമായി അർപ്പിക്കേണം.
അസസ്സേലിന്നു ചീട്ടു വീണ കോലാട്ടുകൊറ്റനെയോ, അതിനാൽ പ്രായശ്ചിത്തം കഴിക്കേണ്ടതിന്നും അതിനെ അസസ്സേലിന്നു മരുഭൂമിയിലേക്കു വിട്ടയക്കേണ്ടതിന്നുമായി യഹോവയുടെ സന്നിധിയിൽ ജീവനോടെ നിർത്തേണം."
"നാം ബലഹീനർ ആയിരിക്കുമ്പോൾ തന്നേ ക്രിസ്തു തക്കസമയത്തു അഭക്തർക്കുവേണ്ടി മരിച്ചു.
നീതിമാന്നുവേണ്ടി ആരെങ്കിലും മരിക്കുന്നതു ദുർല്ലഭം; ഗുണവാന്നുവേണ്ടി പക്ഷേ മരിപ്പാൻ തുനിയുമായിരിക്കും.
ക്രിസ്തുവോ നാം പാപികൾ ആയിരിക്കുമ്പോൾ തന്നേ നമുക്കുവേണ്ടി മരിക്കയാൽ ദൈവം തനിക്കു നമ്മോടുള്ള സ്നേഹത്തെ പ്രദർശിപ്പിക്കുന്നു.
അവന്റെ രക്തത്താൽ നീതീകരിക്കപ്പെട്ടശേഷമോ നാം അവനാൽ എത്ര അധികമായി കോപത്തിൽ നിന്നു രക്ഷിക്കപ്പെടും."
"ഒരിക്കൽ മരിക്കയും പിന്നെ ന്യായവിധിയും മനുഷ്യർക്കു നിയമിച്ചിരിക്കയാൽ
ക്രിസ്തുവും അങ്ങനെ തന്നേ അനേകരുടെ പാപങ്ങളെ ചുമപ്പാൻ ഒരിക്കൽ അർപ്പിക്കപ്പെട്ടു തനിക്കായി കാത്തുനില്ക്കുന്നവരുടെ രക്ഷെക്കായി അവൻ പാപം കൂടാതെ രണ്ടാമതു പ്രത്യക്ഷനാകും".
പ്രശസ്ത ബൈബിൾ ഉപദേഷ്ടവായ സുവിശേഷകൻ ഇ.സ്.തോമസ് ഈ പഠന പരമ്പര കൈകാര്യം ചെയ്യുന്നു.പുതിയനിയമ സഭയുടെ എല്ലാ ഉപദേശ വിഷയങ്ങളും തുടർന്നുള്ള എപ്പിസോഡുകളിൽ കേൾക്കാം...
കേൾക്കു...അനേകരിലേക്കു ഈ സത്യഉപദേശം എത്തിക്കൂ ...
നിങ്ങൾക്കുള്ള സംശയങ്ങൾ ..
Evg E .S .Thomas +919995715708
വിശദാംശങ്ങളിലേക്കു പ്രവേശിച്ചാലും...

01/07/2025

വിശ്വാസ വീരന്മാർ
CLOUD OF WITNESSES
Speaker : Evg. Chandapilla Philip
Coordinator : Evg. Pramod Thomas
Shoot and Edit : Aby Varghese.
Special Thanks : Alfa TV https://youtu.be/xbP_og027IM
: Evg. Sajeev Varghese.
Cover Design : Subin Kumar

https://youtu.be/CoDQQTtBXb8 Click here for full song
# റെക്കോർഡിങ് :‌ അമൈസ് മീഡിയ നെല്ലിക്കുന്നം.
# വോക്കൽ : ആദിത്യ സുരേഷ്.
# കോഓർഡിനേറ്റർ : റെജി. റ്റി
Banner: Nalla Pattanu

വിശ്വാസത്തിന്റെ ഉറപ്പു നമുക്ക് കർത്താവുതന്നെയാണ്. വിശ്വാസത്തിന്റെ അനന്ത സാദ്ധ്യതകൾ വിശദീകരിച്ചു കർത്താവിൽ പ്രസിദ്ധ സുവിശേഷകൻ ചാണ്ടപ്പിള്ള ഫിലിപ്പ് നമ്മോടൊപ്പം.സഹയാത്രികൻ സുവിശേഷകൻ പ്രമോദ് തോമസ്.
പൂർണ്ണഹൃദയത്തോടെ യഹോവയിൽ ആശ്രയിക്ക; സ്വന്ത വിവേകത്തിൽ ഊന്നരുതു. നിന്റെ എല്ലാവഴികളിലും അവനെ നിനെച്ചുകൊൾക; അവൻ നിന്റെ പാതകളെ നേരെയാക്കും;
കൃപയാലല്ലോ നിങ്ങൾ വിശ്വാസംമൂലം രക്ഷിക്കപ്പെട്ടിരിക്കുന്നതു; അതിന്നും നിങ്ങൾ കാരണമല്ല; ദൈവത്തിന്റെ ദാനമത്രേയാകുന്നു.
ആരും പ്രശംസിക്കാതിരിപ്പാൻ പ്രവൃത്തികളും കാരണമല്ല.
നാം അവന്റെ കൈപ്പണിയായി സൽപ്രവർത്തികൾക്കായിട്ടു ക്രിസ്തുയേശുവിൽ സൃഷ്ടിക്കപ്പെട്ടവരാകുന്നു; നാം ചെയ്തുപോരേണ്ടതിന്നു ദൈവം അവ മുന്നൊരുക്കിയിരിക്കുന്നു.

01/05/2025

BIBLE(16 B)
പഴയ നിയമ കാനോൻ
The Old Testment Canon EvgESThomas
യഹൂദന്മാരുടെ വേദപുസ്തക കാനോൻ അനുസരിച്ചു ന്യായപ്രമാണ പുസ്തകം,പദ്യ സാഹിത്യം,.പ്രവാചകന്മാർ,ചരിത്ര പുസ്തകം,എന്നിങ്ങനെ തിരിച്ചിരിക്കുന്നു.ഈ പുസ്തകങ്ങളെ തരം തിരിച്ചു പരിശോധിക്കാം
പ്രശസ്ത ബൈബിൾ ഉപദേഷ്ടവായ സുവിശേഷകൻ ഇ.സ്.തോമസ് ഈ പഠന പരമ്പര കൈകാര്യം ചെയ്യുന്നു.പുതിയനിയമ സഭയുടെ എല്ലാ ഉപദേശ വിഷയങ്ങളും തുടർന്നുള്ള എപ്പിസോഡുകളിൽ കേൾക്കാം...
കേൾക്കു...അനേകരിലേക്കു ഈ സത്യഉപദേശം എത്തിക്കൂ ...
നിങ്ങൾക്കുള്ള സംശയങ്ങൾ ..
Evg E .S .Thomas +919995715708

"പിന്നെ അവൻ അവരോടു: “ഇതാകുന്നു നിങ്ങളോടുകൂടെ ഇരിക്കുമ്പോൾ ഞാൻ പറഞ്ഞ വാക്കു. മോശെയുടെ ന്യായപ്രമാണത്തിലും പ്രവാചകപുസ്തകങ്ങളിലും സങ്കീർത്തനങ്ങളിലും എന്നെക്കുറിച്ചു എഴുതിയിരിക്കുന്നതു ഒക്കെയും നിവൃത്തിയാകേണം എന്നുള്ളതു തന്നേ എന്നു പറഞ്ഞു"
"യേശു അവരോടു: “നിങ്ങൾ ദേവന്മാർ ആകുന്നു എന്നു ഞാൻ പറഞ്ഞു എന്നു നിങ്ങളുടെ ന്യായപ്രമാണത്തിൽ എഴുതിയിരിക്കുന്നില്ലയോ?"
PLEASE LISTEN NOW...

01/03/2025

CHURCH (5)
സഭ പുരോഹിത വർഗം EvgSajeevVarghese Puthuppally
Church Priesthood
മഹാപുരോഹിതനും ഏക മധ്യസ്ഥനുമായ കർത്താവു തന്റെ ശരീര യാഗത്താൽ നമ്മെ വീണ്ടെടുത്ത് അവന്റെ രാജ്യവും പുരോഹിതന്മാരും ആക്കി മാറ്റി.ലേവ്യ യാഗങ്ങൾക്കും ,ക്രമങ്ങൾക്കും തിരശീല വീഴുകയും വേർപാടിന്റെ നടുച്ചുവരിടിയുകയും ചെയ്തു.ലേവ്യ പുരുഷന്മാരിലെ തിരഞ്ഞെടുക്കപ്പട്ടവർ പുരോഹിതരുടെ സ്ഥാനത്തു ശിശ്രൂഷ ചെയ്തപ്പോൾ,ഇന്ന് വീണ്ടെടുക്കപ്പട്ട എല്ലാ ദൈവമക്കളും സ്ത്രീ പുരുഷ വ്യത്യാസമില്ലാതെ അവന്റെ പുരോഹിത വർഗമായി വിളിക്കപ്പെട്ടു.സമ ർപ്പണ ജീവിതവും,സ്തോത്രങ്ങളും,സുവിശേഷ ഘോഷണവും,സാമ്പത്തീക കൂട്ടായ്മയും,നന്മനിറഞ്ഞ ജീവിതവും ഇന്ന് യാഗമായി അർപ്പിക്കേണ്ടുന്നതുമാണ്.
"നിങ്ങളോ അന്ധകാരത്തിൽനിന്നു തന്റെ അത്ഭുത പ്രകാശത്തിലേക്കു നിങ്ങളെ വിളിച്ചവന്റെ സൽഗുണങ്ങളെ ഘോഷിപ്പാന്തക്കവണ്ണം തിരഞ്ഞെടുക്കപ്പെട്ട ഒരു ജാതിയും രാജകീയപുരോഹിതവർഗ്ഗവും വിശുദ്ധവംശവും സ്വന്തജനവും ആകുന്നു."
"അതുകൊണ്ടു വിശുദ്ധ സഹോദരന്മാരേ, സ്വർഗ്ഗീയവിളിക്കു ഓഹരിക്കാരായുള്ളോരേ, നാം സ്വീകരിച്ചുപറയുന്ന അപ്പൊസ്തലനും മഹാപുരോഹിതനുമായ യേശുവിനെ ശ്രദ്ധിച്ചുനോക്കുവിൻ."
"അവിടേക്കു യേശു മൽക്കീസേദെക്കിന്റെ ക്രമപ്രകാരം എന്നേക്കും മഹാപുരോഹിതനായി മുമ്പുകൂട്ടി നമുക്കുവേണ്ടി പ്രവേശിച്ചിരിക്കുന്നു."
"ഇങ്ങനെയുള്ള മഹാപുരോഹിതനല്ലോ നമുക്കു വേണ്ടിയതു: പവിത്രൻ, നിർദ്ദോഷൻ, നിർമ്മലൻ, പാപികളോടു വേറുവിട്ടവൻ, സ്വർഗ്ഗത്തെക്കാൾ ഉന്നതനായിത്തീർന്നവൻ;"

ഈ ക്ലാസുകൾ നയിക്കുന്നത് പ്രശസ്ത ബൈബിൾ പ്രാസംഗീകനും,വേദ അദ്ധ്യാപകനുമായ സുവിശേഷകൻ സജീവ് വര്ഗീസ് പുതുപ്പള്ളിയാണ്.നിങ്ങളുടെ വിലപ്പെട്ട സമയത്തിൽ അഞ്ചു മിനിറ്റ ഈ പഠനത്തിനായി വേറിട്ടെടുത്താൽ അതൊരു മുതൽക്കൂട്ട് തന്നെ ആയിരിക്കും.നല്ലവചനം സബ്സ്ക്രൈബ് ചെയ്തു അനേകരിലേക്കു എത്തിക്കണമേ.എല്ലാ മഹത്വവും കർത്താവിനു തന്നെ.
നല്ല വചനം.

തുടർന്ന് കേൾക്കുക ...

12/30/2024

യെശൂരന്റെ ദൈവം Evg E S Thomass
God Of Jeshuroon (ദൈവനീതി ലഭിച്ചവരുടെ ദൈവം)
Year Ending and New Year Message.
"നാല്പതാണ്ടും മരുവിൽ തൻ ജനത്തെ നന്നായി പോറ്റിയ
നല്ലിടയനെന്നെയും നാൾതോറും നടത്തിടും ...
എൻ മനമേ വാഴ്ത്തുക നാഥനെ അവനെന്നും നല്ലവൻ"

രണ്ടായിരത്തി ഇരുപത്തിനാലു എല്ലാവിധമായ ശബ്ദ കോലാഹലങ്ങളോടും കൂടി കെട്ടടങ്ങുന്നു.സുഖവും,ദുഖവും സമിശ്രിതമായി പലരെയും സന്ദർശിച്ചു മടങ്ങവേ,ചില പുനർചിന്തനങ്ങളും,,നന്ദിയോടെ സ്തുതിസ്‌തോത്രങ്ങളും ,പ്രതീക്ഷ നിറയുന്ന പുതുവത്സര ദൈവിക വരവേൽപ്പ് ചിന്തകളുമായി നല്ലവചനം നിങ്ങൾക്കായി ഒരുക്കുന്നു ദൈവത്തിന്റെ വാത്സല്യ പുത്രൻ യെശൂർ ....
'യെശൂരന്റെ ദൈവം' 'ദൈവം നീതീകരിച്ചവരുടെ ദൈവം'
ദൈവീക പരിപാലനമില്ലാത് ഒരു നിമിഷം പോലും ഒരു ഭക്തന്റെ ജീവിതത്തിലില്ല..തുടർന്ന് കേട്ടാലും

"യെശൂരൂന്റെ ദൈവത്തെപ്പോലെ ഒരുത്തനുമില്ല; നിന്റെ സഹായത്തിന്നായി അവൻ ആകാശത്തുടെ തന്റെ മഹിമയിൽ മേഘാരൂഢനായി വരുന്നു.
പുരാതനനായ ദൈവം നിന്റെ സങ്കേതം; കീഴെ ശാശ്വതഭുജങ്ങൾ ഉണ്ടു; അവൻ ശത്രുവിനെ നിന്റെ മുമ്പിൽനിന്നു നീക്കിക്കളഞ്ഞു. സംഹരിക്ക എന്നു കല്പിച്ചിരിക്കുന്നു.
ധാന്യവും വീഞ്ഞുമുള്ള ദേശത്തു യിസ്രായേൽ നിർഭയമായും യാക്കോബിൻ ഉറവു തനിച്ചും വസിക്കുന്നു; ആകാശം അവന്നു മഞ്ഞു പൊഴിക്കുന്നു.
യിസ്രായേലേ, നീ ഭാഗ്യവാൻ; നിനക്കു തുല്യൻ ആർ? യഹോവയാൽ രക്ഷിക്കപ്പെട്ട ജനമേ, അവൻ നിന്റെ സഹായത്തിൻ പരിചയും നിന്റെ മഹിമയുടെ വാളും ആകുന്നു. നിന്റെ ശത്രുക്കൾ നിന്നോടു അനുസരണം നടിക്കും. നീ അവരുടെ ഉന്നതങ്ങളിന്മേൽ നടകൊള്ളും."
"നാം ദൈവത്തിന്റെ മക്കൾ എന്നു ആത്മാവുതാനും നമ്മുടെ ആത്മാവോടുകൂടെ സാക്ഷ്യം പറയുന്നു.
നാം മക്കൾ എങ്കിലോ അവകാശികളും ആകുന്നു; ദൈവത്തിന്റെ അവകാശികളും ക്രിസ്തുവിന്നു കൂട്ടവകാശികളും തന്നേ; നാം അവനോടുകൂടെ തേജസ്കരിക്കപ്പെടേണ്ടതിന്നു അവനോടുകൂടെ കഷ്ടമനുഭവിച്ചാലത്രേ.
നമ്മിൽ വെളിപ്പെടുവാനുള്ള തേജസ്സു വിചാരിച്ചാൽ ഈ കാലത്തിലെ കഷ്ടങ്ങൾ സാരമില്ല എന്നു ഞാൻ എണ്ണുന്നു."

12/27/2024

Revelation Episode 36JohnPThomas JohnSebastian
കർത്താവിൽ പ്രസിദ്ധരായ സുവിശഷകന്മാർ ജോൺ പി തോമസും,ജോൺ സെബാസ്ത്യനും നയിക്കുന്ന വെളിപ്പാട് പുസ്തക പഠനം എപ്പിസോഡ് 36 തുടർന്ന് കേൾക്കുക.
ഈ പഠനം വളരെ പ്രയോജനകരമായതിനാൽ മറ്റു സഹോദരന്മാരിലേക്കും ഷെയർ ചെയ്യുക.
"നാലാമത്തെ ദൂതൻ ഊതി; അപ്പോൾ സൂര്യനിൽ മൂന്നിലൊന്നിനും ചന്ദ്രനിൽ മൂന്നിലൊന്നിന്നും നക്ഷത്രങ്ങളിൽ മൂന്നിലൊന്നിന്നും ബാധ തട്ടി; അവയിൽ മൂന്നിലൊന്നു ഇരുണ്ടുപോയി രാവും പകലും മൂന്നിലൊന്നു വെളിച്ചമില്ലാതെയായി.
അനന്തരം ഒരു കഴുകു: ഇനി കാഹളം ഊതുവാനുള്ള മൂന്നു ദൂതന്മാരുടെ കാഹളനാദം ഹേതുവായി ഭൂവാസികൾക്കു കഷ്ടം, കഷ്ടം, കഷ്ടം എന്നു ഉറക്കെ പറഞ്ഞുകൊണ്ടു ആകാശമദ്ധ്യേ പറക്കുന്നതു ഞാൻ കാൺകയും കേൾക്കയും ചെയ്തു."
"വേറൊരു ദൂതൻ ആകാശമദ്ധ്യേ പറക്കുന്നതു ഞാൻ കണ്ടു; ഭൂവാസികളായ സകലജാതിയും ഗോത്രവും ഭാഷയും വംശവും ആയവരോടു അറിയിപ്പാൻ അവന്റെ പക്കൽ ഒരു നിത്യസുവിശേഷം ഉണ്ടായിരുന്നു.
ദൈവത്തെ ഭയപ്പെട്ടു അവന്നു മഹത്വം കൊടുപ്പിൻ; അവന്റെ ന്യായവിധിയുടെ നാഴിക വന്നിരിക്കുന്നു. ആകാശവും ഭൂമിയും സമുദ്രവും നീരുറവകളും ഉണ്ടാക്കിയവനെ നമസ്കരിപ്പിൻ എന്നു അവൻ അത്യുച്ചത്തിൽ പറഞ്ഞുകൊണ്ടിരുന്നു."
തുടർന്ന് കേൾക്കുക

12/24/2024

സ്വർഗം ഭൂമിയെ സന്ദർശിച്ചപ്പോൾ
Thus Heaven visited The Earth EvgE S Thomas
"അത്യുന്നതങ്ങളിൽ ദൈവത്തിന്നു മഹത്വം; ഭൂമിയിൽ ദൈവപ്രസാദമുള്ള മനുഷ്യർക്കു സമാധാനം”
ക്രിസ്തുമസ് യാഥാർഥ്യങ്ങളിലേക്കു നിങ്ങളെ നല്ലവചനം നയിക്കുന്നു.ഈ സന്ദേശം കേൾക്കുകയും അനേകരിലേക്കു എത്തിക്കുകയും ചെയ്യുമല്ലോ.
എല്ലാവര്ക്കും നല്ലൊരു ക്രിസ്തുമസ് ആശംസിക്കുന്നു.
ദൈവം മനുഷ്യനായി മണ്ണിൽ പിറന്നത് അവനു പാപ മോചനം നൽകുവാൻ വേണ്ടിയാണു..
കന്യകാ സുധനായി ജനിച്ചു,മനുഷ്യനെയും ദൈവത്തെയും തമ്മിൽ ഒന്നുചേർത്ത് അവനെ വീണ്ടെടുത്തു.ഇപ്പോൾ വിശുദ്ധർ അവരുടെ ശരീര വീണ്ടെടുപ്പിനായി കർത്താവിനെ പ്രത്യാശയോട് കാത്തിരിക്കുന്നു.. സർവ്വ സൃഷ്ഠികളും വിശുദ്ധരുടെ ഈ ശരീര വീണ്ടെടുപ്പിനായി ഈറ്റുനോവോടെ കാത്തിരിക്കുന്നു.
"ദൈവത്തെ ആരും ഒരുനാളും കണ്ടിട്ടില്ല; പിതാവിന്റെ മടിയിൽ ഇരിക്കുന്ന ഏകജാതനായ പുത്രൻ അവനെ വെളിപ്പെടുത്തിയിരിക്കുന്നു."
"ദൈവം ഒരുവനല്ലോ. ദൈവത്തിന്നും മനുഷ്യർക്കും മദ്ധ്യസ്ഥനും ഒരുവൻ:"
മക്കൾ ജഡരക്തങ്ങളോടു കൂടിയവർ ആകകൊണ്ടു അവനും അവരെപ്പോലെ ജഡരക്തങ്ങളോടു കൂടിയവനായി മരണത്തിന്റെ അധികാരിയായ പിശാചിനെ
തന്റെ മരണത്താൽ നീക്കി ജീവപര്യന്തം മരണഭീതിയാൽ അടിമകളായിരുന്നവരെ ഒക്കെയും വിടുവിച്ചു."
"നമ്മിൽ വെളിപ്പെടുവാനുള്ള തേജസ്സു വിചാരിച്ചാൽ ഈ കാലത്തിലെ കഷ്ടങ്ങൾ സാരമില്ല എന്നു ഞാൻ എണ്ണുന്നു.
സൃഷ്ടി ദൈവപുത്രന്മാരുടെ വെളിപ്പാടിനെ ആകാംക്ഷയോടെ കാത്തിരിക്കുന്നു."
തുടർന്ന് കേൾക്കുക ..

12/18/2024

തിരുവെഴുത്തിലെ സഭ (4)
സഭ ഒരു ആട്ടിൻ കൂട്ടം
Church,One FlockEvgSajeevVarghesePuthuppally

"ഞാൻ നല്ല ഇടയൻ ആകുന്നു; നല്ല ഇടയൻ ആടുകൾക്കു വേണ്ടി തന്റെ ജീവനെ കൊടുക്കുന്നു.
ഇടയനും ആടുകളുടെ ഉടമസ്ഥനുമല്ലാത്ത കൂലിക്കാരൻ ചെന്നായ് വരുന്നതു കണ്ടു ആടുകളെ വിട്ടു ഓടിക്കളയുന്നു; ചെന്നായ് അവയെ പിടിക്കയും ചിന്നിച്ചുകളകയും ചെയ്യുന്നു.
അവൻ കൂലിക്കാരനും ആടുകളെക്കുറിച്ചു വിചാരമില്ലാത്തവനുമല്ലോ.
ഞാൻ നല്ല ഇടയൻ; പിതാവു എന്നെ അറികയും ഞാൻ പിതാവിനെ അറികയും ചെയ്യുന്നതുപോലെ ഞാൻ എനിക്കുള്ളവയെ അറികയും എനിക്കുള്ളവ എന്നെ അറികയും ചെയ്യുന്നു.
ആടുകൾക്കു വേണ്ടി ഞാൻ എന്റെ ജീവനെ കൊടുക്കുന്നു.
ഈ തൊഴുത്തിൽ ഉൾപ്പെടാത്ത വേറെ ആടുകൾ എനിക്കു ഉണ്ടു; അവയെയും ഞാൻ നടത്തേണ്ടതാകുന്നു; അവ എന്റെ ശബ്ദം കേൾക്കും; ഒരാട്ടിൻ കൂട്ടവും ഒരിടയനും ആകും.
ഈ ക്ലാസുകൾ നയിക്കുന്നത് പ്രശസ്ത ബൈബിൾ പ്രാസംഗീകനും,വേദ അദ്ധ്യാപകനുമായ സുവിശേഷകൻ സജീവ് വര്ഗീസ് പുതുപ്പള്ളിയാണ്.നിങ്ങളുടെ വിലപ്പെട്ട സമയത്തിൽ അഞ്ചു മിനിറ്റ ഈ പഠനത്തിനായി വേറിട്ടെടുത്താൽ അതൊരു മുതൽക്കൂട്ട് തന്നെ ആയിരിക്കും.നല്ലവചനം സബ്സ്ക്രൈബ് ചെയ്തു അനേകരിലേക്കു എത്തിക്കണമേ.എല്ലാ മഹത്വവും കർത്താവിനു തന്നെ.
നല്ല വചനം.

12/15/2024

ബൈബിളും കാനോനും
Bible and Canon Evg E S Thomas
പുതിയനിയമം ഉപദേശ സത്യങ്ങൾ.
കാനോൻ = അളവുകോൽ
ദൈവ വചനത്തിന്റെ നിശ്വാസ്യതയെ അളക്കുവാനുള്ള അളവുകോൽ ആണ് കാനോൻ.ഇത് സഭ തീരുമാനിച്ചതല്ല.ആദ്യമായി കാനോൻ എന്ന വാക്ക് ഉപയോഗിച്ചത് സഭാപിതാവായ ഒറിഗൻ ആണ്.
എന്നാൽ ബൈബിൾന്റെ ആധികാരികത നിർണയിക്കുന്ന അഞ്ചു കാര്യങ്ങൾ അറിഞ്ഞിരിക്കണം.
1)ആധികാരികമോ (Authoritative?)
2)പ്രവചനികമോ? (Prophetic?)
3)വിശ്വാസയോഗ്യമോ?(Authentic?)
4)പരിവർത്തനാല്മകമോ?(Dinamic?)
5)നല്കപ്പെട്ടതും,കൈക്കൊണ്ടതും,
ഉപയോഗിച്ചതും,സ്വീകരിച്ചതുമാണോ?
(Rcieved?Collected,Used,Accepted?)
പ്രശസ്ത ബൈബിൾ ഉപദേഷ്ടവായ സുവിശേഷകൻ ഇ.സ്.തോമസ് ഈ പഠന പരമ്പര കൈകാര്യം ചെയ്യുന്നു.പുതിയനിയമ സഭയുടെ എല്ലാ ഉപദേശ വിഷയങ്ങളും തുടർന്നുള്ള എപ്പിസോഡുകളിൽ കേൾക്കാം...
കേൾക്കു...അനേകരിലേക്കു ഈ സത്യഉപദേശം എത്തിക്കൂ ...
നിങ്ങൾക്കുള്ള സംശയങ്ങൾ ..
Evg E .S .Thomas +919995715708

12/14/2024

THULIP (2) ഉപാധി രഹിത....
UNCONDITIONAL EvgESThomas
പരമാധികാരി എന്നതിലുപരിയായി സ്വേശ്ചാധിപതിയായ ഒരു ദൈവത്തെയാണ് കാൽവിൻ അവധരിപ്പിച്ചത്.
ചിലരെ നിത്യ ജീവനായി നിയമിച്ചു.ചിലരെ നിത്യ നാശത്തിനായും.മനുഷ്യനെന്ന നിലയിൽ യാതൊരു ഇച്ഛാശക്തിയും ബാധകമല്ല.അവനു യാതൊരു തിരഞ്ഞെടുപ്പുമില്ല.അങ്ങനെയെങ്കിൽ സ്നേഹവാനായ പിതാവിനെയല്ല കരുണയറ്റ ഒരു ദൈവത്തെ യാണ് കാണുന്നത്.എങ്കിൽ ക്രൂശിലെ സ്നേഹം,ത്യാഗം,സമ്പൂർണ പാപ പരിഹാര യാഗം,വിശ്വാസത്തിലൂടെയുള്ള രക്ഷ,രക്ഷാ സന്ദേശം,സുവിശേഷ പ്രഘോഷണം എല്ലാം എന്തിനായി?
സർവ്വജ്ഞാനിയായ ദൈവത്തിന്റെ മുന്നറിവിൽ എല്ലാം ദൈവം അറിയുന്നു.മുൻനിയമനവും,തിരഞ്ഞെടുപ്പും എല്ലാം കാലാധീനനായ ദൈവത്തിന്റെ ഈ മുന്നറിവുമായി ബന്ധപ്പെടുന്നു എന്നേയുള്ളു.ദൈവ നീതിയുടെ പ്രദർശനസ്ഥലമായ ക്രൂശും,രക്ഷാകരണമായ കർത്താവിന്റെ പാപപരിഹാരര ബലിയും വിശ്വസിക്കുകയോ നിരസിക്കുകയോ ചെയ്യുവാനുള്ള അവകാശം മനുഷ്യർക്ക് നൽകിയിട്ടുണ്ട്.പരിശുദ്ധാൽമാവ് മനുഷ്യന് ദാനമായി നൽകപ്പെട്ടിരിക്കുകയും രക്ഷയ്ക്ക് വേണ്ടുന്ന ഉൾപ്രേരണ നൽകുകയും ചെയ്യുന്നു.എന്നാൽ പിശാചെന്ന പിതാവിൽനിന്നും സ്വർഗ്ഗസ്ഥനായ ദൈവത്തിന്റെ അടുക്കൽ വരുവാൻ ഈ രക്ഷകനെ ഹൃദയം കൊണ്ട് വിശ്വസിക്കതന്നെ ചെയ്യണം...തുടർന്ന് കേൾക്കുക.
പ്രശസ്ത ബൈബിൾ ഉപദേഷ്ടവായ സുവിശേഷകൻ ഇ.സ്.തോമസ് ഈ പഠന പരമ്പര കൈകാര്യം ചെയ്യുന്നു.പുതിയനിയമ സഭയുടെ എല്ലാ ഉപദേശ വിഷയങ്ങളും തുടർന്നുള്ള എപ്പിസോഡുകളിൽ കേൾക്കാം...
കേൾക്കു...അനേകരിലേക്കു ഈ സത്യഉപദേശം എത്തിക്കൂ ...
നിങ്ങൾക്കുള്ള സംശയങ്ങൾ ..
Evg E .S .Thomas +919995715708

12/12/2024

തിരുവെഴുത്തിലെ സഭ" (3)സഭാസ്ഥാപനത്തിലെ ദൈവീക ഉദ്ദേശ്യം
Purpose of God Behind Church Formation EvgSajeev Varghese Puthuppally

1)സഭ :-മനുഷ്യരുടെ ഇടയിൽ നിന്നും സ്വന്തം എന്നുള്ള ഒരു കൂട്ടം.
2)സഭ:-ദൈവത്തിനു മഹത്വം കൊടുക്കുവാൻ ഒരു കൂട്ടം.
3)സഭ:-ദൈവത്തെ ലോകമെങ്ങും സാക്ഷിക്കുവാൻ ഒരു കൂട്ടം

"നിങ്ങളോ അന്ധകാരത്തിൽനിന്നു തന്റെ അത്ഭുത പ്രകാശത്തിലേക്കു നിങ്ങളെ വിളിച്ചവന്റെ സൽഗുണങ്ങളെ ഘോഷിപ്പാന്തക്കവണ്ണം തിരഞ്ഞെടുക്കപ്പെട്ട ഒരു ജാതിയും രാജകീയപുരോഹിതവർഗ്ഗവും വിശുദ്ധവംശവും സ്വന്തജനവും ആകുന്നു."
"അവനിൽ താൻ മുന്നിർണ്ണയിച്ച തന്റെ പ്രസാദത്തിന്നു തക്കവണ്ണം തന്റെ ഹിതത്തിന്റെ മർമ്മം അവൻ നമ്മോടു അറിയിച്ചു. അതു സ്വർഗ്ഗത്തിലും ഭൂമിയിലുമുള്ളതു എല്ലാം പിന്നെയും ക്രിസ്തുവിൽ ഒന്നായിച്ചേർക്ക എന്നിങ്ങനെ കാലസമ്പൂർണ്ണതയിലെ വ്യവസ്ഥെക്കായിക്കൊണ്ടു തന്നേ. അവനിൽ നാം അവകാശവും പ്രാപിച്ചു, തന്റെ ഹിതത്തിന്റെ ആലോചനപോലെ സകലവും പ്രവർത്തിക്കുന്നവന്റെ നിർണ്ണയപ്രകാരം മുന്നിയമിക്കപ്പെട്ടതു മുമ്പിൽകൂട്ടി
ക്രിസ്തുവിൽ ആശവെച്ചവരായ ഞങ്ങൾ അവന്റെ മഹത്വത്തിന്റെ പുകഴ്ചെക്കാകേണ്ടതിന്നു തന്നേ.
അവനിൽ നിങ്ങൾക്കും നിങ്ങളുടെ രക്ഷയെക്കുറിച്ചുള്ള സുവിശേഷം എന്ന സത്യവചനം നിങ്ങൾ കേൾക്കയും അവനിൽ വിശ്വസിക്കയും ചെയ്തിട്ടു,
തന്റെ സ്വന്തജനത്തിന്റെ വീണ്ടെടുപ്പിന്നു വേണ്ടി തന്റെ മഹത്വത്തിന്റെ പുകഴ്ചെക്കായിട്ടു നമ്മുടെ അവകാശത്തിന്റെ അച്ചാരമായ വാഗ്ദത്തത്തിൻ പരിശുദ്ധാത്മാവിനാൽ മുദ്രയിട്ടിരിക്കുന്നു."
"തിരുവെഴുത്തിലെ സഭ" എന്ന അനുഗ്രഹ വിഷയ.സമഗ്രവും,ആധികാരികവുമയി ഈ പഠനത്തിൽ നമ്മെ നയിക്കുന്നത് പ്രശസ്ത ബൈബിൾ പ്രാസംഗീകനും,വേദ അദ്ധ്യാപകനുമായ സുവിശേഷകൻ സജീവ് വര്ഗീസ് പുതുപ്പള്ളിയാണ്.നിങ്ങളുടെ വിലപ്പെട്ട സമയത്തിൽ അഞ്ചു മിനിറ്റ ഈ പഠനത്തിനായി വേറിട്ടെടുത്താൽ അതൊരു മുതൽക്കൂട്ട് തന്നെ ആയിരിക്കും.നല്ലവചനം സബ്സ്ക്രൈബ് ചെയ്തു അനേകരിലേക്കു എത്തിക്കണമേ.എല്ലാ മഹത്വവും കർത്താവിനു തന്നെ.
നല്ല വചനം.

12/09/2024

BIBLE 15 ബൈബിളിന്റെ ആദിമ പതിപ്പുകൾ
The early version of the Bible Evg E S Thomas.
ബൈബിൾ യെഹൂദന്റെ എബ്രായ പുസ്തകം മാത്രമായിരുന്ന കാലത്തു ഒരു പുസ്തക വിഭജനമോ അധ്യായ വിഭജനമോ വാക്യ വിഭജനമോ ഇല്ലായിരുന്നു.മോശയുടെ പഞ്ചഗ്രൻഥങ്ങളോടെയാണ് തുടക്കം (BC 1300/ 1100)
1) BC 586 Pentateuch (തോറ)
2) BC 536 Parashoh 659 ഭാഗങ്ങൾ അദ്യായ വിഭജനം
3) AD 250 ഗ്രീക്ക് ബൈബിൾ വിഭജനമില്ലാതെ ഉണ്ടായിരുന്നു.
4) AD1256 പാരീസ് യൂണിവേഴ്‌സിറ്റി പ്രൊഫസർ സ്റ്റീഫൻ ലാങ്ടൺ അദ്യായ വിഭജനമാക്കി.
5) AD1551റോബർട്ട് സ്റ്റീന്നെ എന്ന സ്റ്റീഫനോസ് അദ്യായ,വാക്യ വിഭജനമാക്കി.
പ്രശസ്ത ബൈബിൾ ഉപദേഷ്ടവായ സുവിശേഷകൻ ഇ.സ്.തോമസ് ഈ പഠന പരമ്പര കൈകാര്യം ചെയ്യുന്നു.പുതിയനിയമ സഭയുടെ എല്ലാ ഉപദേശ വിഷയങ്ങളും തുടർന്നുള്ള എപ്പിസോഡുകളിൽ കേൾക്കാം...
കേൾക്കു...അനേകരിലേക്കു ഈ സത്യഉപദേശം എത്തിക്കൂ ...
നിങ്ങൾക്കുള്ള സംശയങ്ങൾ ..
Evg E .S .Thomas +919995715708

12/06/2024

TULIP സമ്പൂർണ അധഃപതനം TotalDepravity
Evg E S Thomas(Calvinism Explanation)
അനേകം പുസ്തകങ്ങൾ ,ദൃശ്യവിവരണങ്ങൾ കാൽവിനിസം എന്ന ശാഖയെപ്പറ്റി അനുകൂലിച്ചും പ്രതികൂലിച്ചും നാം കാണാറുണ്ട്.എന്നാൽ ലളിതമായി ഏതൊരു പഠിതാവിനും മനസിലാക്കുവാൻ കഴിയുന്നത്ര ലളിതവും ചുരുക്കവുമായി TULIP വിശദീകരിക്കണമെന്ന് നല്ലവചനത്തിന്റെ ആഗ്രഹത്തെ തെല്ലും നിരാശപെടുത്താതെയാണ് സുവിശേഷകൻ ഇ എസ് തോമസ് അവറുകൾ കൈകാര്യം ചെയ്തിരിക്കുന്നത്.
കാൽവിൻ പറയുന്നു സമ്പൂർണ അധഃപതനം അൽമാവിനാൽ മരിച്ചു എന്നേക്കുമായി നഷ്ടപെട്ട ആദാമ്യ സന്തതിയ്ക്ക് ഒരിക്കലും രക്ഷപെടുവാൻ സാധ്യം അല്ലാത്ത അവസ്ഥ നിലനിൽക്കുന്നു.അവിടെ ഒരു മാനുഷിക നിലയിലും വഴിയില്ല എന്നുമാത്രമല്ല ദൈവം പരമാധികാരി എന്ന നിലയിൽ ചിലരിലേക്കു മാത്രം ജീവൻ സന്നിവേശിപ്പിക്കുന്നു...
ഈ പഠനം തുടർമാണമായി കേൾക്കുക....
പ്രശസ്ത ബൈബിൾ ഉപദേഷ്ടവായ സുവിശേഷകൻ ഇ.സ്.തോമസ് ഈ പഠന പരമ്പര കൈകാര്യം ചെയ്യുന്നു.പുതിയനിയമ സഭയുടെ എല്ലാ ഉപദേശ വിഷയങ്ങളും തുടർന്നുള്ള എപ്പിസോഡുകളിൽ കേൾക്കാം...
കേൾക്കു...അനേകരിലേക്കു ഈ സത്യഉപദേശം എത്തിക്കൂ ...
നിങ്ങൾക്കുള്ള സംശയങ്ങൾ ..
Evg E .S .Thomas +919995715708

12/04/2024

തിരുവചനത്തിലെ സഭ (2) സഭ പെന്തക്കോസ്തു നാൾ മുതൽ
Church from Pentacost Day EvgSajeevVarghesePuthuppally
"തിരുവെഴുത്തിലെ സഭ" എന്ന അനുഗ്രഹ വിഷയ.സമഗ്രവും,ആധികാരികവുമയി ഈ പഠനത്തിൽ നമ്മെ നയിക്കുന്നത് പ്രശസ്ത ബൈബിൾ പ്രാസംഗീകനും,വേദ അദ്ധ്യാപകനുമായ സുവിശേഷകൻ സജീവ് വര്ഗീസ് പുതുപ്പള്ളിയാണ്.നിങ്ങളുടെ വിലപ്പെട്ട സമയത്തിൽ അഞ്ചു മിനിറ്റ ഈ പഠനത്തിനായി വേറിട്ടെടുത്താൽ അതൊരു മുതൽക്കൂട്ട് തന്നെ ആയിരിക്കും.നല്ലവചനം സബ്സ്ക്രൈബ് ചെയ്തു അനേകരിലേക്കു എത്തിക്കണമേ.എല്ലാ മഹത്വവും കർത്താവിനു തന്നെ.നല്ല വചനം.
"അവനിൽ നമുക്കു അവന്റെ രക്തത്താൽ അതിക്രമങ്ങളുടെ മോചനമെന്ന വീണ്ടെടുപ്പു ഉണ്ടു.
അതു അവൻ നമുക്കു താൻ ധാരാളമായി കാണിച്ച കൃപാധനപ്രകാരം സകലജ്ഞാനവും വിവേകവുമായി നല്കിയിരിക്കുന്നു.
അവനിൽ താൻ മുന്നിർണ്ണയിച്ച തന്റെ പ്രസാദത്തിന്നു തക്കവണ്ണം തന്റെ ഹിതത്തിന്റെ മർമ്മം അവൻ നമ്മോടു അറിയിച്ചു.
അതു സ്വർഗ്ഗത്തിലും ഭൂമിയിലുമുള്ളതു എല്ലാം പിന്നെയും ക്രിസ്തുവിൽ ഒന്നായിച്ചേർക്ക എന്നിങ്ങനെ കാലസമ്പൂർണ്ണതയിലെ വ്യവസ്ഥെക്കായിക്കൊണ്ടു തന്നേ."

12/03/2024

BIBLE 14 The Writing Instruments EvgESThomas
ബൈബിൾ എഴുതുവാൻ ഉപയോഗിച്ച ഉപകരണങ്ങൾ.
1 )CHISSEL കല്ലുളി, കല്ലിൽ എഴുതുവാൻ.
2 }Metal Styles മൺകട്ടകളിൽ എഴുതുവാൻ ,
3 )Pen 6"മുതൽ 16 "വരെ നീളമുള്ള റീഡിൽ കൽക്കരി,പശ,വെള്ളം എന്നീ മിശ്രിതം
ഉപയോഗിച്ചുള്ള മഷി കൊണ്ടെഴുതുവാൻ ,
4 )തുകൽ ചുരുളുകൾ പാപ്പിറസ് രൂപപ്പെടുത്തി എഴുതുവാൻ ഉപയോഗിച്ച്,കർത്താവും
തുകൽ ചുരുൾ വായിച്ചതായി ബൈബിൾ പറയുന്നു.
5 )പുസ്തക രൂപം ഇന്ന് നാം ഉപയോഗിക്കുന്നു.
തുടർന്ന് കേൾക്കുക...
പ്രശസ്ത ബൈബിൾ ഉപദേഷ്ടവായ സുവിശേഷകൻ ഇ.സ്.തോമസ് ഈ പഠന പരമ്പര കൈകാര്യം ചെയ്യുന്നു.പുതിയനിയമ സഭയുടെ എല്ലാ ഉപദേശ വിഷയങ്ങളും തുടർന്നുള്ള എപ്പിസോഡുകളിൽ കേൾക്കാം...
കേൾക്കു...അനേകരിലേക്കു ഈ സത്യഉപദേശം എത്തിക്കൂ ...
നിങ്ങൾക്കുള്ള സംശയങ്ങൾ ..
Evg E .S .Thomas +919995715708

12/02/2024

Revelation EPISODE 35EvgJohnSebatianEvgJohnPThomas
കർത്താവിൽ പ്രസിദ്ധരായ സുവിശഷകന്മാർ ജോൺ പി തോമസും,ജോൺ സെബാസ്ത്യനും നയിക്കുന്ന വെളിപ്പാട് പുസ്തക പഠനം എപ്പിസോഡ് 35 തുടർന്ന് കേൾക്കുക.
ഈ പഠനം വളരെ പ്രയോജനകരമായതിനാൽ മറ്റു സഹോദരന്മാരിലേക്കും ഷെയർ ചെയ്യുക.
"ഒന്നാമത്തവൻ ഊതി; അപ്പോൾ രക്തം കലർന്ന കല്മഴയും തീയും ഭൂമിമേൽ ചൊരിഞ്ഞിട്ടു ഭൂമിയിൽ മൂന്നിലൊന്നു വെന്തുപോയി; വൃക്ഷങ്ങളിൽ മൂന്നിലൊന്നു വെന്തുപോയി; എല്ലാ പച്ചപ്പുല്ലും വെന്തുപോയി.
രണ്ടാമത്തെ ദൂതൻ ഊതി; അപ്പോൾ തീ കത്തുന്ന വൻമലപോലെയൊന്നു സമുദ്രത്തിലേക്കു എറിഞ്ഞിട്ടു കടലിൽ മൂന്നിലൊന്നു രക്തമായിത്തീർന്നു.
സമുദ്രത്തിൽ പ്രാണനുള്ള സൃഷ്ടികളിൽ മൂന്നിലൊന്നു ചത്തുപോയി; കപ്പലുകളിലും മൂന്നിലൊന്നു ചേതം വന്നു.
മൂന്നാമത്തെ ദൂതൻ ഊതി; അപ്പോൾ ദീപം പോലെ ജ്വലിക്കുന്ന ഒരു മഹാ നക്ഷത്രം ആകാശത്തുനിന്നു വീണു; നദികളിൽ മൂന്നിലൊന്നിന്മേലും നീരുറവുകളിന്മേലും ആയിരുന്നു വീണതു.
ആ നക്ഷത്രത്തിന്നു കാഞ്ഞിരം എന്നു പേർ; വെള്ളത്തിൽ മൂന്നിലൊന്നു കാഞ്ഞിരംപോലെ ആയി; വെള്ളം കൈപ്പായതിനാൽ മനുഷ്യരിൽ പലരും മരിച്ചുപോയി. നാലാമത്തെ ദൂതൻ ഊതി; അപ്പോൾ സൂര്യനിൽ മൂന്നിലൊന്നിനും ചന്ദ്രനിൽ മൂന്നിലൊന്നിന്നും നക്ഷത്രങ്ങളിൽ മൂന്നിലൊന്നിന്നും ബാധ തട്ടി; അവയിൽ മൂന്നിലൊന്നു ഇരുണ്ടുപോയി രാവും പകലും മൂന്നിലൊന്നു വെളിച്ചമില്ലാതെയായി.
അനന്തരം ഒരു കഴുകു: ഇനി കാഹളം ഊതുവാനുള്ള മൂന്നു ദൂതന്മാരുടെ കാഹളനാദം ഹേതുവായി ഭൂവാസികൾക്കു കഷ്ടം, കഷ്ടം, കഷ്ടം എന്നു ഉറക്കെ പറഞ്ഞുകൊണ്ടു ആകാശമദ്ധ്യേ പറക്കുന്നതു ഞാൻ കാൺകയും കേൾക്കയും ചെയ്തു."

11/30/2024

ബൈബിൾ ഒരുക്കപ്പെട്ടതു എങ്ങനെ (13)
HOW THE BIBLE WAS PREPARED EvgESThomas
പുരാവസ്തു ഗവേഷകരും,ചരിത്രകാരന്മാരും രേഖപ്പെടുത്തിയിട്ടുള്ള കാര്യം ബൈബിൾ പല രീതിയിൽ എഴുതി സൂക്ഷിച്ചു പോന്നു എന്നതാണ് ..ആറു വിധമായാ കാര്യങ്ങൾ തെളിവായിട്ടുണ്ട്.
1)പാപ്പിറസ് പോളകൾ (ബിബ്‌ളൂസ്):-
ഏറ്റവും കൂടുതൽ കണ്ടെടുത്തത് ഈ ലിഖിതങ്ങളാണ്.
അതിൽ നിന്നാണ് ബൈബിൾ എന്ന പേരും നിലവിൽ വന്നത്.
2)പാർക്കമെന്റ് :-
വിവിധ തരം ആടുകളുടെ തോലിൽ എഴുതിയത്.
3)വെല്ലം:-
പശുക്കിടാവിനെ തോൽ ശരിപ്പെടുത്തി എടുത്തതിൽ എഴുതിയത്.
4 )ഓസ്ട്രക്കാ:-
മിനുസപ്പെടുത്താത്ത മണ്ണിൻ പാത്രത്തിൽ എഴുതിയത് .
5 )കല്ലുകളിൽ ഇരുമ്പു കോൽ കൊണ്ടെഴുതിയതു.
6)മണ്ണുകട്ടയിൽ എഴുതിയത്.
പ്രിന്റിങ് ടെക്നോളജിയുടെ പ്രചുര പ്രചാരണമാണ് ബൈബിൾ നെ നാം ഇന്ന് കാണുന്ന മനോഹര രൂപമാക്കിയത്. തുടർന്ന് കേൾക്കുക....
പ്രശസ്ത ബൈബിൾ ഉപദേഷ്ടവായ സുവിശേഷകൻ ഇ.സ്.തോമസ് ഈ പഠന പരമ്പര കൈകാര്യം ചെയ്യുന്നു.പുതിയനിയമ സഭയുടെ എല്ലാ ഉപദേശ വിഷയങ്ങളും തുടർന്നുള്ള എപ്പിസോഡുകളിൽ കേൾക്കാം...
കേൾക്കു...അനേകരിലേക്കു ഈ സത്യഉപദേശം എത്തിക്കൂ ...
നിങ്ങൾക്കുള്ള സംശയങ്ങൾ ..
Evg E .S .Thomas +919995715708

Address

1100 Blackjack Creek Drive
Yukon, OK
73099

Telephone

+14056282152

Website

Alerts

Be the first to know and let us send you an email when Nalla Vachanam നല്ല വചനം posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Share

Category