National AYUSH Mission kannur

  • Home
  • National AYUSH Mission kannur

National AYUSH Mission kannur Promotion of public health through different Awareness programmes

08/03/2022
02/11/2021

Continuing ayurvedic recipe

02/11/2021
കണ്ണൂർ ജില്ലാ ഭാരതീയ ചികിത്സ വകുപ്പ്, നാഷണൽ ആയുഷ് മിഷൻ കണ്ണൂർ ചേർന്നുകൊണ്ട് ആയുർവേദ ദിനത്തിന്റെ ഭാഗമായി "പോഷണം ആയുർവേദത്...
01/11/2021

കണ്ണൂർ ജില്ലാ ഭാരതീയ ചികിത്സ വകുപ്പ്, നാഷണൽ ആയുഷ് മിഷൻ കണ്ണൂർ ചേർന്നുകൊണ്ട് ആയുർവേദ ദിനത്തിന്റെ ഭാഗമായി "പോഷണം ആയുർവേദത്തിലൂടെ " എന്ന വിഷയത്തെ അടിസ്ഥാനമാക്കി - "ആരോഗ്യത്തിനു ആയുർവേദ രീതിയിൽ ഉള്ള പാചകം " എന്ന വിഷയത്തിൽ ഫേസ്ബുക് ലൈവ് - പരിശീലനം നയിക്കുന്നത്
ഡോ. രമ്യ ശ്രീ
സ്പെഷ്യലിസ്റ്റ് മെഡിക്കൽ ഓഫീസർ , ആയുഷ്ഗ്രാമം , മട്ടന്നൂർ

ഡോ ദീപ്തി വി നായർ
സ്പെഷ്യലിസ്റ്റ് മെഡിക്കൽ ഓഫീസർ , ആയുഷ്ഗ്രാമം കുത്തുപറമ്പ

https://fb.me/e/1VKAd3IB4?ti=wa

ആയുഷ് സേവനങ്ങൾ ഇനി ഇ-സഞ്ജീവനി വഴിയുംഇന്ത്യയില്‍ ആദ്യമായി ഇ സഞ്ജീവനി ടെലി കണ്‍സള്‍ട്ടേഷന്‍ പ്ലാറ്റ് ഫോമിലൂടെ ആയുഷ് സേവനങ്...
26/09/2021

ആയുഷ് സേവനങ്ങൾ ഇനി ഇ-സഞ്ജീവനി വഴിയും

ഇന്ത്യയില്‍ ആദ്യമായി ഇ സഞ്ജീവനി ടെലി കണ്‍സള്‍ട്ടേഷന്‍ പ്ലാറ്റ് ഫോമിലൂടെ ആയുഷ് സേവനങ്ങള്‍ സംസ്ഥാനത്ത് ലഭ്യമാക്കുകയാണ്. കണ്ണൂര്‍, ആലപ്പുഴ ജില്ലകളിലാണ് ഈ സേവനത്തിനായി കണ്‍സോളുകള്‍ സജ്ജീകരിച്ചിട്ടുള്ളത്.
കണ്ണൂർ. ജില്ലയിൽ ജില്ലാ ആയുർവേദ ആശുപത്രിയിൽ പ്രവർത്തിക്കുന്ന യുണിറ്റിൽ നിന്നാണ് ആയുർവേദ ഓൺലൈൻ കൺസൾട്ടേഷൻ നടക്കുന്നത്. രോഗികൾക്ക് രജിസ്റ്റർ ചെയ്ത് ഡോക്ടറെ ഇ സഞ്ജീവനി ഫ്ലാറ്റ്ഫോമിലൂടെ വീഡിയോ കോൺഫറൻസിലൂടെ കണ്ട് സംസാരിക്കാം. രോഗികളുടെ മുൻ പരിശോധന കുറിപ്പുകൾ ടെസ്റ്റ് റിപ്പോർട്ടുകൾ എല്ലാം അപ് ലോഡ് ചെയ്ത് കൊടുക്കാവുന്നതാണ് പരിശോധനക്ക് ശേഷം നൽകുന്ന ചികിത്സാ കുറിപ്പുകൾ 24 മണിക്കൂറിനകം തൊട്ടടുത്ത ഡിസ്പൻസറിയിൽ കാണിച്ചാൻ മരുന്ന് സൗജന്യമായി ലഭിക്കുംഒരേ സമയം 2 ഡോക്ടർമാരാണ് ഇപ്പോൾ പ്രവർത്തനം നടത്തുന്നത്. ഇതിനായി ജില്ലയിൽ 12 ഡോക്ടർ പരിശീലനം നേടിയിട്ടുണ് ജൂൺ മുതൽ ആരംഭിച്ച ട്രയൽ പരിപാടിയിൽ ഇതുവരെ രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 900 രോഗികൾ പരിശോധന തേടിയിട്ടുണ്ട്

🙏🏻
10/03/2021

🙏🏻

ലോക ഗ്ലോക്കോമ വാരാചരണത്തിന്റെ ഭാഗമായി
ദൃഷ്ടി പദ്ധതി പാപ്പിനിശേരി ഗവണ്മെന്റ് ആയുർവേദ ഡിസ്പെന്സറിയിൽ നേത്ര രോഗ നിർണ്ണയ ക്യാമ്പ് സംഘടിപിച്ചു. ഡോ.സുധിർ ഇ വി ക്യാംപിനു നേതൃത്വം നൽകി.
നേത്രരോഗ വിദഗ്ധൻ ഡോ.അലോക് ജി ആനന്ദ് രോഗികളെ പരിശോധിച്ചു..

ലോക ഗ്ലോക്കോമ വാരാചരണത്തിന്റെ  ഭാഗമായി ദൃഷ്ടി പദ്ധതി പാപ്പിനിശേരി ഗവണ്മെന്റ് ആയുർവേദ ഡിസ്പെന്സറിയിൽ നേത്ര രോഗ നിർണ്ണയ ക്...
10/03/2021

ലോക ഗ്ലോക്കോമ വാരാചരണത്തിന്റെ ഭാഗമായി
ദൃഷ്ടി പദ്ധതി പാപ്പിനിശേരി ഗവണ്മെന്റ് ആയുർവേദ ഡിസ്പെന്സറിയിൽ നേത്ര രോഗ നിർണ്ണയ ക്യാമ്പ് സംഘടിപിച്ചു. ഡോ.സുധിർ ഇ വി ക്യാംപിനു നേതൃത്വം നൽകി.
നേത്രരോഗ വിദഗ്ധൻ ഡോ.അലോക് ജി ആനന്ദ് രോഗികളെ പരിശോധിച്ചു..

അന്താരാഷ്ട്ര വനിത ദിനാചരണം March8.... ആയുഷ്ഗ്രാമം  മട്ടന്നൂര്‍  കേരള മഹിളാ സമഖൃസൊസൈറ്റിയും ചേര്‍ന്ന് വിമണ്‍& ചില്‍ഡ്രണ്‍...
09/03/2021

അന്താരാഷ്ട്ര വനിത ദിനാചരണം March8.... ആയുഷ്ഗ്രാമം മട്ടന്നൂര്‍ കേരള മഹിളാ സമഖൃസൊസൈറ്റിയും ചേര്‍ന്ന് വിമണ്‍& ചില്‍ഡ്രണ്‍ കെയര്‍ ഹോമില്‍ ഈ വര്‍ഷത്തെ വനിതാദിനാചരണാഘോഷം സംഘടിപ്പിച്ചു....

പരിപാടിയില്‍സ്വാഗതം ശ്രീമതി അസീറ എന്‍.പി(DPC)കേരള മഹിള സമഖൃ സൊസൈറ്റി
അദ്ധൃക്ഷത വഹിച്ചത് ഡോക്ടര്‍ സോജ് നോഡല്‍ ഓഫീസര്‍,ഉദ്ഘാടനം ഡോക്ടര്‍ അജിത്ത് കുമാര്‍ (DPM) നിര്‍വഹിച്ചു ,ചടങ്ങില്‍ മുഖൃാഥിതി ശ്രീമതി സിസിലി ജോസഫ്,മെമ്പര്‍ (CWC)
''''സ്ത്രീകളുടെ മാനസീകാരോഗൃം''' എന്ന വിഷയത്തില്‍ ഡോ.പ്രീത(MO ഗവഃ ആയുര്‍വേദ ഡിസ്പെന്‍സറി ഏഴോം),ശ്രീ രാജീവന്‍ ടി.വേങ്ങാട്( Assi.Sub Inspector of Police.കൗണ്‍സിലര്‍ &സൈക്കോ തെറാപ്പിസ്റ്റ്) എന്നിവര്‍ ക്ളാസ് കൈകാരൃം ചെയ്തു
ഔഷധോദൃാനനിര്‍മ്മാണത്തിനായി അജിത്ത് ഡോക്ടറില്‍ നിന്ന് സിസിലി മാഡം ഔഷധച്ചെടി സ്വീകരിച്ചു. തുടര്‍ന്ന് യോഗപരിശീലനഉദ്ഘാടനവും ഡോക്ടര്‍ അജിത്ത് നിര്‍വഹിച്ചു .ഡോക്ടര്‍ രമൃശ്രീ ,ഷീല ജനാര്‍ദ്ധനന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു ,നന്ദി ഹോം മേനേജര്‍ അനസൂയ രേഖപ്പെടുത്തി
ആയുര്‍വേദ വുമായി ബന്ധപ്പെട്ട് കുട്ടികള്‍ക്ക് ക്വിസ് മതസരം സംഘടിപ്പിച്ചു

     #തില്ലങ്കേരി
15/02/2021

#തില്ലങ്കേരി

25/01/2021

ലോക വിദ്യാഭ്യാസ ദിനത്തോടനുബന്ധിച്ചു, നാഷണൽ ആയുഷ് മിഷൻ, ആയുഷ് ട്രൈബൽ യൂണിറ്റ് -കണ്ണൂർ, ഹോമിയോപ്പതി വിഭാഗം, എരമം -കുറ്റൂർ പഞ്ചായത്തിലെ കായപ്പൊയിൽ കോളനിയിൽ വെച്ച് നടത്തിയ ക്വിസ് മത്സരത്തിൽ നിന്ന്....

ആയുഷ് ട്രിബൽ മെഡിക്കൽ യൂണിറ്റ് ന്റെ നേതൃത്വത്തിൽ പുറവയൽ അംബേദ്കർ കോളിനിയിൽ girls child day യോട് അനുബന്ധിച്ചു പെൺ കുട്ടിക...
24/01/2021

ആയുഷ് ട്രിബൽ മെഡിക്കൽ യൂണിറ്റ് ന്റെ നേതൃത്വത്തിൽ പുറവയൽ അംബേദ്കർ കോളിനിയിൽ girls child day യോട് അനുബന്ധിച്ചു പെൺ കുട്ടികളുടെ വിദ്യാഭ്യാസം, ഇന്ന് നേരിടുന്ന ചൂഷണങ്ങൾ, സമത്വം എന്നിവയെ കുറച്ചു ക്ലാസ്സ്‌ tribal യൂണിറ്റ് സിദ്ധ ഡോക്ടർ അഭിന ക്ലാസ്സ്‌ എടുത്തു. ഇതിനോട് അനുബന്ധിച്ചു കുട്ടികളുടെ കലാപരിപാടികളും, കുട്ടികളുടെ games സംഘടിപ്പിച്ചു. വിജയിച്ചവർക്ക് സമ്മങ്ങളും നൽകി. പുറവയൽ അംബേദ്കർ കോളനി അംഗൻവാടി ആയിരുന്നു പരുപാടികൾ സംഘടിപ്പിച്ചത്. അംഗൻവാടി ടീച്ചർ ശ്രീജ യും പരുപാടിയിൽ ചേർന്നു.

ഔഷധ സസ്യ കൃഷിക്ക് തുടകംമായിനാഷണൽ ആയുഷ് മിഷൻ,ഭാരതീയ ചികിത്സ വകുപ്പ്, ആയുഷഗ്രാമം കൂത്തുപറമ്പ്,കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായ...
17/01/2021

ഔഷധ സസ്യ കൃഷിക്ക് തുടകംമായി
നാഷണൽ ആയുഷ് മിഷൻ,ഭാരതീയ ചികിത്സ വകുപ്പ്, ആയുഷഗ്രാമം കൂത്തുപറമ്പ്,കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത്, മാങ്ങാട്ടിടം ഗ്രാമപഞ്ചായത്ത് എന്നിവരുടെ ആഭിമുഖ്യത്തിൽ ഔഷധസസ്യ കൃഷി (ജൈവരീതിയിൽ) പ്രോത്സാഹിപ്പിക്കുന്നതിനായി ശങ്കരനെല്ലൂർ, പോളിക ജെ എൽ ജി ഗ്രൂപ്പ് തുടക്കം കുറിച്ചും. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി കെ സുരേഷ് ബാബു ഉദ്ഘാടനം നിർവഹിച്ചു. ശ്രീമതി ഷീല, ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ്‌ അധ്യക്ഷത വഹിച്ച. ഡോ അജിത് കുമാർ KC, പദ്ധിതി വിഷധികരിച്ചു. ചടങ്ങിൽ,മുഖ്യ അതിഥി Dr സുധ, DMO, ഭാരതീയ ചികിത്സാ വകുപ്പ, ശ്രീ ഗംഗധരൻ, പ്രസിഡന്റ്‌ മാങ്ങാട്ടിടം പഞ്ചായത്ത്, വാർഡ് മെമ്പർ ശ്വേത , ഡോ ജഷി ദിനകരൻ ,കൃഷി അസിസ്റ്റന്റ് ശ്രീ സന്തോഷ്‌ , എന്നിവർ ആശംസ അറിയിച്ചു. ജീവിതശൈലി രോഗങ്ങളെ ആയുഷ് ആരോഗ്യ ശീലങ്ങളിലൂടെ പ്രതിരോധിക്കുക എന്നതാണ് ഈ പദ്ധതിയുടെ മുഖ്യ ലക്ഷ്യം.അതോടൊപ്പം ഔഷധസസ്യങ്ങളെ പരിചയപ്പെടുത്തുകയും സംരക്ഷിക്കുകയും യോഗ പരിശീലനവും ജൈവകൃഷി പ്രോത്സാഹനവും ഇതിൻറെ മുഖ്യ വിഷയങ്ങളാണ്.

16/1/2021 ആയുഷ് ട്രൈബൽ മെഡിക്കൽ യൂണിറ്റ്ന്റെ ആയുർവേദ, സിദ്ധ, ഹോമിയോ മെഡിക്കൽ ക്യാമ്പ് കൊട്ടിയൂർ ട്രൈബൽ കോളനിയിൽ വച്ചു നട...
16/01/2021

16/1/2021 ആയുഷ് ട്രൈബൽ മെഡിക്കൽ യൂണിറ്റ്ന്റെ ആയുർവേദ, സിദ്ധ, ഹോമിയോ മെഡിക്കൽ ക്യാമ്പ് കൊട്ടിയൂർ ട്രൈബൽ കോളനിയിൽ വച്ചു നടത്തി. ക്യാമ്പ്ൽ dr. ഷീജ, dr. അഭിന, dr. ജയപ്രഭ എന്നിവർ പങ്കെടുത്തു.

ആയുഷ് ട്രൈബൽ യൂണിറ്റ്, കൊട്ടിയൂർ പഞ്ചായത്ത്‌ സന്ദർശിച്ചു. പ്രസിഡന്റ്‌ ശ്രീ റോയ് നമ്പുടാകം, വൈസ് പ്രസിഡന്റ്‌, മറ്റു മെമ്പർമാർ, ആരോഗ്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ തുടങ്ങിയവരുടെ സാന്നിധ്യത്തിൽ കോളനികളിലെ ട്രൈബൽ യൂണിറ്റിന്റെ പ്രവർത്തനങ്ങളെപ്പറ്റിയും, യൂണിറ്റിന്റെ പ്രവർത്തനമേഖലയിലേക്ക് ഇരട്ടത്തോട് കോളനി പോലെയുള്ള മറ്റു കോളനികൾ അടക്കം ഉൾപ്പെടുത്തുന്നതിനെപ്പറ്റിയും ചർച്ച ചെയ്തു. ട്രൈബൽ യൂണിറ്റിന്റെ സുഗമമായ പ്രവർത്തനത്തിന് പഞ്ചായത്തിന്റെ ഭാഗത്തു നിന്ന് എല്ലാ സഹായസഹകരണവും വാഗ്ദാനവും ചെയ്തു
Aneesh Kumar Abhina Murali

ഹർഷം പദ്ധതി പുനരാരംഭിച്ചിരിക്കുന്നു ...
04/01/2021

ഹർഷം പദ്ധതി പുനരാരംഭിച്ചിരിക്കുന്നു ...

സിദ്ധാ ദിനചാരണത്തോട്  സംബന്ധിച്ച് കൊട്ടിയൂർ thazhemandanchery കോളനിയിൽ നാഷണൽ ആയുഷ് മിഷൻ tribal മെഡിക്കൽ യൂണിറ്റിന്റെ ആഭി...
03/01/2021

സിദ്ധാ ദിനചാരണത്തോട് സംബന്ധിച്ച് കൊട്ടിയൂർ thazhemandanchery കോളനിയിൽ നാഷണൽ ആയുഷ് മിഷൻ tribal മെഡിക്കൽ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ രോഗപ്രതിരോധം സിദ്ധയിലൂടെ എന്ന വിഷയത്തെ ആസ്പദമാക്കി ക്ലാസ്സ്‌ നടത്തുകയും ഔഷധ സസ്യ പ്രദർശനവും, അതിന്റെ വിതരണവും tribal യൂണിറ്റ് സിദ്ധ മെഡിക്കൽ ഓഫീസർ Dr. Abhina Abhina Murali നിർവഹിച്ചു. പരിപാടിയിൽ വാർഡ് മെമ്പർ ശ്രീമതി .ജീജ സ്വാഗതം പറഞ്ഞു. പ്രൊമോട്ടർ പുഷ്പ നന്ദിയും പറഞ്ഞു.

കണ്ണൂർ ജില്ലാ ഹോമിയോ ആശുപത്രിയിലെസദ്ഗമയ യൂണിറ്റും ആയുഷ്മാൻ ഭവ യൂണിറ്റും സംയുക്തമായി കുട്ടികൾക്കുവേണ്ടി ഓൺലൈനായി സ്വസ്തി ...
27/12/2020

കണ്ണൂർ ജില്ലാ ഹോമിയോ ആശുപത്രിയിലെ
സദ്ഗമയ യൂണിറ്റും ആയുഷ്മാൻ ഭവ യൂണിറ്റും സംയുക്തമായി കുട്ടികൾക്കുവേണ്ടി ഓൺലൈനായി സ്വസ്തി wellness through Yoga എന്ന പരിപാടി സംഘടിപ്പിച്ചു.
ഈ കോവിഡ് -19 കാലയളവിൽ വീടിന്റെ ഏകാന്തതയുടെ കൂട്ടിലടയ്ക്കപ്പെട്ട കുട്ടികളുടെ ആത്മസംഘർഷങ്ങൾ ലഘൂകരിക്കാനും ആരോഗ്യ പരിപോഷണത്തിനുമായി ഡിസംബർ 21 മുതൽ മാർച്ച് 2021 വരെ നീളുന്ന സ്വസ്തി wellness through Yoga എന്ന പരിപാടി ഡിഎംഒ ഡോക്ടർ അബ്ദു സലാം ഉദ്ഘാടനം ചെയ്തു.
ആശുപത്രി സൂപ്രണ്ട് ഡോ.കെ സി വത്സല അധ്യക്ഷത വഹിച്ച ചടങ്ങിൽ കണ്ണൂർ നാം
ഡി പി എം ഡോ. അജിത്കുമാർ വിശിഷ്ടാതിഥിയായിരുന്നു. കൺവീനർമാരായ ഡോ.ഷെർന(സദ്ഗമയ), ഡോ.ഷിബി.പി. വർഗീസ്(ആയു ഷ് മാൻ ഭവ),
ഡോ.ഷിജില,ഡോ.ദീപ എന്നിവർ പ്രസംഗിച്ചു. സദ്ഗമയ കുട്ടികൾക്കുവേണ്ടി ഗൂഗിൾ മീറ്റ് വഴി ചൊവ്വ വെളളി ഞായർ ദിവസങ്ങളിൽ മൂന്ന് ഗ്രൂപ്പായിട്ടാണ് യോഗ നടത്തുന്നത്.
ഗ്രൂപ്പ് 1...serene (for ADHD,Behavioural issues)
Group 2... Tranquil ( For kids with learning disability)
Group 3.... Gifties (For ID & ASD kids). നാച്ചുറോപ്പതി ഡോക്ടർ അജ്ജന ഭദ്രൻ യോഗ ടീച്ചർ അനിത രവി കൃഷ്ണൻ എന്നിവർ യോഗ പരിശീലനം നൽകുന്നതായിരിക്കും.

കേരള സർക്കാർ ഹോമിയോപ്പതി വകുപ്പിൻറെ കുട്ടികളുടെ ബൗദ്ധിക  മാനസിക വികസന പദ്ധതിയായ സദ്ഗമയ,കണ്ണൂർ ജില്ലയിലെ ബഡ്സ് സ്കൂളുകൾക്...
26/12/2020

കേരള സർക്കാർ ഹോമിയോപ്പതി വകുപ്പിൻറെ കുട്ടികളുടെ ബൗദ്ധിക മാനസിക വികസന പദ്ധതിയായ സദ്ഗമയ,കണ്ണൂർ ജില്ലയിലെ ബഡ്സ് സ്കൂളുകൾക്ക് വേണ്ടി സ്പെഷ്യൽ സ്കൂൾ ഫെസ്റ്റ് The rising stars നടത്തി.
സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ട ഭിന്നശേഷി കുരുന്നുകളുടെ കഴിവുകൾ തിരിച്ചറിഞ്ഞ് അവ പ്രോത്സാഹിപ്പിക്കാൻ വേണ്ടി കണ്ണൂർ ജില്ല ഹോമിയോ ആശുപത്രി സദ്ഗമയ യൂണിറ്റ് നടത്തിയ Rising stars സ്പെഷ്യൽ സ്കൂൾ ഫെസ്റ്റിൽ നൂറ്റിയിരുപതോളം കുട്ടികൾ പങ്കെടുത്തു ഡിസംബർ മൂന്നു മുതൽ ഏഴു വരെയാണ് പരിപാടി നടത്തിയത്. വിജയികൾക്ക് കണ്ണൂർ ജില്ലാ ഹോമിയോ ആശുപത്രിയിൽ വച്ച് സമ്മാനദാനം നടത്തി .കണ്ണൂർ ജില്ലാ ഹോമിയോ ആശുപത്രി സൂപ്രണ്ട് ഡോക്ടർ കെ സി വത്സല അധ്യക്ഷത വഹിച്ച ചടങ്ങ് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. അബ്ദു സലാം
ഉദ്ഘാടനം ചെയ്യുകയും കണ്ണൂർ നാം ഡി പി എം ഡോക്ടർ അജിത് കുമാർ സമ്മാനദാനം നടത്തുകയും ചെയ്തു.കൺവീനർ ഡോ.ഷെർന സ്വാഗതം പറയുകയും, ഡോ.ഷിജില rising stars പരിപാടി വിശദീകരണം നടത്തുകയും ചെയ്തു.

04/12/2020

* #ലോക ഭിന്നശേഷി ദിനാചരണം (ഡിസംബർ-3ന്)...*കണ്ണൂർ ജില്ലാ ഹോമിയോ ആശുപത്രി - *"സദ്ഗമയ"* യൂണിറ്റ് സ്പെഷ്യൽ സ്കൂൾ/ബഡ്‌സ് സ്കൂ...
02/12/2020

* #ലോക ഭിന്നശേഷി ദിനാചരണം (ഡിസംബർ-3ന്)...*

കണ്ണൂർ ജില്ലാ ഹോമിയോ ആശുപത്രി - *"സദ്ഗമയ"* യൂണിറ്റ് സ്പെഷ്യൽ സ്കൂൾ/ബഡ്‌സ് സ്കൂൾ കുട്ടികൾക്കായി സംഘടിപ്പിക്കുന്ന-Online Special School Fest - *"RISING STARS*.

ഡിസംബർ 1-മുതൽ 7 വരെ മൂന്ന് വിഭാഗങ്ങളിലായിട്ടാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത് (ജൂനിയർ, സബ് ജൂനിയർ, സീനിയർ).

* #മത്സര ഇനങ്ങൾ*

🧚‍♂️ *SONGS* -നാടൻ പാട്ട്,ലളിത ഗാനം,സിനിമ ഗാനം 👇
*വീഡിയോ അയക്കേണ്ട നമ്പർ -*
*9447954370*
( *ഡോ ഇ സുധീർ*)..........................................
🧚‍♂️ *POEM RECITATION*- മലയാളം,ഇംഗ്ലീഷ് (3- മിനിറ്റ്) 👇

🧚‍♂️ *STORY TELLING WITH MORALS* (Duration 3 മിനുട്ട് ) 👇

*വീഡിയോ അയക്കേണ്ട നമ്പർ -*
*9961669777*
*(ഡോ.ടിൻഡിൽ തോമസ്)*..........................................
🧚‍♀️ *SPEECH*
വിഷയം "എന്റെ സ്കൂൾ"👇

*വീഡിയോ അയക്കേണ്ട നമ്പർ -*
*9349726519*
*(ഡോ.ഷെർണ സി.എം)*..........................................
🧚‍♀️ *PENCIL DRAWING*, *CRAYONS COLOURING*
, *PAPER CRAFT*👇

*വീഡിയോ അയക്കേണ്ട നമ്പർ -*
*9895624167*
*(ഡോ.നിമിഷ ഒ)*..........................................
🧚‍♀️ *MONO ACT* *MIMICRY*
*FANCY DRESS*👇

*വീഡിയോ അയക്കേണ്ട നമ്പർ -*
*9142165276*
*(ഡോ.ഷിജില വി പി )*..........................................
🧚‍♀️ *DANCE*
dance..single
dance..single
dance ...single👇

*വീഡിയോ അയക്കേണ്ട നമ്പർ -*
*9496802486*
*(ഡോ.ചിത്ര കെ എസ് )*..........................................

കുട്ടികളുടെ കലാപരിപാടികളുടെ റെക്കോർഡ് ചെയ്ത *വിഡിയോകൾ 3-മിനിറ്റിൽ കവിയരുത്.*
ഓരോ മത്സരത്തിന്റെയും ചുവടെ നൽകിയിട്ടുള്ള വാട്സ്ആപ് നമ്പറുകളിൽ മാത്രം വിഡിയോകൾ അയക്കുക.വീഡിയോ എഡിറ്റ്‌ ചെയ്യുവാൻ പാടില്ല.

*വിഡിയോകൾ ലഭിക്കേണ്ട അവസാന തീയതി : ഡിസംബർ-7.*
----------
സദ്ഗമയ -യൂണിറ്റ്
ഗവ ജില്ലാ ഹോമിയോ ആശുപത്രി, കണ്ണൂർ.

നവംബർ 15, ഞായർഇന്നത്തെ കാലഘട്ടത്തിൽ ജീവിതശൈലിയിലുള്ള വ്യതിയാനം മൂലം സമൂഹം നേരിടുന്ന ആരോഗ്യ ബുദ്ധിമുട്ടുകളെ കുറിച്ചും അതി...
14/11/2020

നവംബർ 15, ഞായർ

ഇന്നത്തെ കാലഘട്ടത്തിൽ ജീവിതശൈലിയിലുള്ള വ്യതിയാനം മൂലം സമൂഹം നേരിടുന്ന ആരോഗ്യ ബുദ്ധിമുട്ടുകളെ കുറിച്ചും അതിന്ടെ ആയുർവേദ ചികിത്സാ സാധ്യതകളെ കുറിച്ചും ഡോക്ടർ ഫേസ്ബുക്ക് ലൈവിലൂടെ സംസാരിക്കുന്നു.
വിഷയം :
👩‍👩‍👧‍👦 *കോവിഡ് കാലത്തെ ജീവിതശൈലീരോഗ നിയന്ത്രണം*

ഡോ. ശ്രുതി. ടി. പി
മെഡിക്കൽ ഓഫീസർ, ഗവ: ആയുർവേദ ഡിസ്‌പെൻസറി, ഇരിട്ടി

ഫേസ്ബുക്ക് കമന്റ്‌ ബോക്സിലൂടെ ഉള്ള നിങ്ങളുടെ ചോദ്യങ്ങൾക്ക് ഡോക്ടർ ഉത്തരം നല്കുന്നതാണ്.

നിങ്ങൾ ചെയേണ്ടത് ഇത്രേ മാത്രം.
National Ayush Mission, Kannur page സന്ദർശിക്കുക, ലൈക്‌ ചെയുക. പ്രോഗ്രാം തുടങ്ങുമ്പോൾ വരുന്ന നോട്ടിഫിക്കേഷൻ, ക്ലിക്ക് ചെയുക.

👩‍👩‍👧‍👦 *കുട്ടികൾക്ക്‌ ആയുർവ്വേദം* 👨‍👦‍👦നവംബർ 14 ശിശു ദിനത്തിൽ.*ഡോ.സനൽ കൃഷ്ണൻ*പ്രോജക്റ്റ്‌ മെഡിക്കൽ ഓഫീസര്‍ കുട്ടികളുടെ ...
14/11/2020

👩‍👩‍👧‍👦 *കുട്ടികൾക്ക്‌ ആയുർവ്വേദം* 👨‍👦‍👦

നവംബർ 14 ശിശു ദിനത്തിൽ.
*ഡോ.സനൽ കൃഷ്ണൻ*
പ്രോജക്റ്റ്‌ മെഡിക്കൽ ഓഫീസര്‍ കുട്ടികളുടെ വിഭാഗം
കണ്ണൂർ ജില്ലാ ആയുർവ്വേദ ആശുപത്രി,താണ

-കോവിഡ്‌ കാലവും കുട്ടികളും.
-രോഗ പ്രതിരോധവും ആയുർവ്വേദവും.
-ശൈത്യകാല രോഗ പ്രതിരോധം.
-ഗൃഹ വൈദ്യം.
-പുതിയ മരുന്നുകൾ.

ഈ വിഷയങ്ങളിൽ സംസാരിക്കുന്നു.

ഈ മെസ്സേജ്‌ രക്ഷിതാക്കൾക്കും അധ്യാപകര്‍ക്കും ഷെയർ ചെയ്യുക-
പങ്കെടുക്കുവാൻ 3 മണിക്ക്‌ ഈ ലിങ്കിൽ ക്ലിക്ക്‌ ചെയ്യുക-
(ഗൂഗിൾ മീറ്റ്‌ ലിങ്ക്‌)
http://meet.google.com/oku-ckuv-rsz

ആയുഷ്‌ ഗ്രാമം പദ്ധതി
കൂത്തുപറമ്പ്
നാഷണൽ ആയുഷ്‌ മിഷൻ

ആയുർവേദ ദിനാചരണത്തിന്റെ  ഭാഗമായി കൂത്തുപറമ്പ് ആയുഷ് ഗ്രാമം പദ്ധതി   **കോവിഡ് -19 കാലഘട്ടത്തിൽ  ജനങ്ങൾ അഭിമുഖീകരിക്കുന്ന ...
12/11/2020

ആയുർവേദ ദിനാചരണത്തിന്റെ ഭാഗമായി കൂത്തുപറമ്പ് ആയുഷ് ഗ്രാമം പദ്ധതി **കോവിഡ് -19 കാലഘട്ടത്തിൽ ജനങ്ങൾ അഭിമുഖീകരിക്കുന്ന ബുദ്ധിമുട്ടുകളും ആയുർവേദ പരിഹാരമാർഗ്ഗങ്ങളും ** എന്ന വിഷയത്തിൽ ഒരു മൾട്ടി സ്പെഷാലിറ്റി വെബീനർ സീരീസ് സംഘടിപ്പിക്കുന്നു.

ഒരാഴ്ചയോളം നീണ്ടു നിൽക്കുന്ന ഈ വെബീനർ സീരീസിൽ, **പ്രമുഖരായ ആയുർവേദ ഡോക്ടർമാർ നിങ്ങളുമായി സംസാരിക്കുന്നു. **ഫേസ്ബുക്ക് ലൈവലൂടെ ** സംഘടിപ്പിക്കുന്ന ഈ വെബിനാറിന്റെ ഭാഗമായി നിങ്ങളുടെ നിരവധി സംശയങ്ങൾ ദൂരീകരിക്കാവുന്നതാണ്.

ഫേസ്ബുക്ക് ലൈവിൽ അംഗങ്ങളാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ കയറി **National AYUSH Mission kannur ** ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക മാക്സിമം ഷെയർ ചെയ്യുക.

നന്ദി
ആയുഷ്‌ഗ്രാമം പദ്ധതി കൂത്തുപറമ്പ്.

Address

CA

Telephone

+19495709179

Website

Alerts

Be the first to know and let us send you an email when National AYUSH Mission kannur posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to National AYUSH Mission kannur:

Videos

Shortcuts

  • Address
  • Telephone
  • Alerts
  • Contact The Business
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share