VK Newswaves

VK Newswaves വാർത്തകളും ചുറ്റുവട്ട കാഴ്ചകളും

29/07/2022
സേഫ് കേരളാ പദ്ധതി; ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ക്യാമറകളുമായി മോട്ടോര്‍ വാഹന വകുപ്പ്റോഡിൽ ഓവറായാൽ ഇനി കുടുങ്ങും തൊടുപുഴ...
04/02/2022

സേഫ് കേരളാ പദ്ധതി; ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ക്യാമറകളുമായി മോട്ടോര്‍ വാഹന വകുപ്പ്

റോഡിൽ ഓവറായാൽ ഇനി കുടുങ്ങും

തൊടുപുഴ: വാഹന ഗതാഗതവുമായി ബന്ധപ്പെട്ട് നടക്കുന്ന എല്ലാവിധ നിയമ ലംഘനങ്ങളും പിടികൂടാന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ക്യാമറകളുമായി മോട്ടോര്‍ വാഹന വകുപ്പ്. സേഫ് കേരളാ പദ്ധതിയുടെ ഭാഗമായി ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട പ്രധാന സ്ഥലങ്ങളിലായി 72 അത്യാധുനിക സൗകര്യങ്ങളുള്ള ക്യാമറാകളാണ് സജ്ജീകരിക്കുക. ക്യാമറാ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടുള്ള ജോലികള്‍ ആരംഭിച്ച് കഴിഞ്ഞു. നഗരങ്ങള്‍ കേന്ദ്രീകരിച്ചാണ് ആദ്യഘട്ടത്തില്‍ ക്യാമറാ സ്ഥാപിക്കുന്നത്. തൊടുപുഴ നഗരത്തില്‍ മാത്രം 12 എണ്ണമാണുള്ളത്. ഇലക്ട്രോണിക് പൊതുമേഖലാ സ്ഥാപനമായ കെല്‍ട്രോണിന്റെ നേതൃത്വത്തിലാണ് ക്യാമറാകള്‍ സ്ഥാപിക്കുന്നത്.

നിയമ ലംഘനം കണ്ടെത്താന്‍ നിര്‍മ്മിത ബുദ്ധി

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സംവിധാനത്തിലാണ് ഈ ക്യാമറകളുടെ പ്രവര്‍ത്തനം. ട്രാഫിക് നിയമലംഘനം നടത്തുന്നവരെ നിര്‍മ്മിത ബുദ്ധിയിലൂടെയാണ് കണ്ടെത്തുന്നത്. വ്യക്തമായ ചിത്രങ്ങള്‍ സഹിതമായിരിക്കും നിയമ ലംഘനം നടത്തുന്ന വാഹന ഉടമകള്‍ക്ക് നോട്ടീസ് ലഭിക്കുക. ജില്ലയിലെവിടെയും നടക്കുന്ന ഗതാഗത നിയമ ലംഘനങ്ങള്‍ കണ്ടെത്തിയാലുടന്‍ ചിത്ര സഹിതം സന്ദേശം തൊടുപുഴ വെങ്ങല്ലൂരിലെ കണ്‍ട്രോള്‍ റൂമുകളില്‍ എത്തും. വൈകാതെ തന്നെ വാഹന ഉടമകള്‍ക്ക് നിയമ ലംഘന നോട്ടീസുകള്‍ നല്‍കുകയും ചെയ്യും.

ഇനം തിരിച്ചറിയാം നിയമ ലംഘനങ്ങള്‍

അത്യാധുനിക സാങ്കേതിക വിദ്യ ഘടിപ്പിച്ചിട്ടുള്ള ക്യാമറകളായതിനാല്‍ വിവിധ തരം ട്രാഫിക് നിയമ ലംഘനങ്ങള്‍ വേര്‍തിരിച്ചു കണ്ടെത്താന്‍ സാധിക്കുമെന്നതാണ് ഇതിന്റെ ഏറ്റവും പ്രധാന പ്രത്യേകത. ഹെല്‍മറ്റ് ധരിക്കാത്തവരുടെ മാത്രം വിവരങ്ങളാണു ശേഖരിക്കുന്നതെങ്കില്‍ നിര്‍മിത ബുദ്ധിയുടെ സഹായത്തോടെ അവ മാത്രം കണ്ടെത്താന്‍ ഉദ്യോഗസ്ഥര്‍ക്ക് സാധിക്കും. സീറ്റ് ബെല്‍റ്റ് ധരിക്കാത്തവര്‍, മൊബൈല്‍ ഫോണില്‍ സംസാരിച്ചുകൊണ്ട് വാഹനം ഓടിക്കുന്നവര്‍ എന്നിങ്ങനെ ഏത് തരം നിയമലംഘനവും വേര്‍തിരിച്ചറിയാം.

കൃത്രിമത്വം ഇനി നടക്കില്ല

ഹെല്‍മറ്റിനു പകരം സമാനരീതിയിലുള്ള തൊപ്പിയും തലക്കെട്ടുമൊക്കെ ധരിച്ചാലും പുത്തന്‍ ക്യാമറ കണ്ടുപിടിച്ചിരിക്കും. ഹെല്‍മറ്റ്, സീറ്റ് ബെല്‍റ്റ് എന്നിവ ഉപയോഗിക്കാതിരിക്കുക, അമിത വേഗം, അപകടകരമായ ഡ്രൈവിംഗ്, കൃത്യതയില്ലാത്ത നമ്പര്‍പ്ലേറ്റ്, മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് വാഹനമോടിക്കല്‍, ഇരുചക്ര വാഹനത്തില്‍ മൂന്നുപേരെ വച്ച് ഓടിക്കല്‍ തുടങ്ങിയ നിയമ ലംഘനങ്ങളും ഇതിലൂടെ കണ്ടെത്താനാവും. അതീവ സുരക്ഷാ നമ്പര്‍ പ്ലേറ്റുകള്‍ വ്യാപകമായതോടെ ഇത്തരം ക്യാമറകള്‍ക്കു വാഹനങ്ങളെയും ഉടമകളെയും തിരിച്ചറിയാനും എളുപ്പമാണ്. അതുകൊണ്ടുതന്നെ കുറ്റകൃത്യങ്ങളുടെ അന്വേഷണത്തിലും ഇത്തരം ക്യാമറകള്‍ സഹായകരമാകും. ഇന്‍ഷുറന്‍സ് ഇല്ലാത്ത വാഹനങ്ങളെ കണ്ടെത്താനും ഈ നിര്‍മിതബുദ്ധി ക്യാമറകള്‍ക്കു സാധിക്കും.

സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കും ക്യാമറകള്‍

സൗരോര്‍ജ്ജത്തിലാണ് ഈ ക്യാമറകള്‍ പ്രവര്‍ത്തിക്കുക. ക്യാമറ സ്ഥാപിക്കുന്ന പോസ്റ്റില്‍ തന്നെ സോളാര്‍ പാനലുമുണ്ടാകും. ട്രാഫിക് സിഗ്‌നലുകള്‍, എല്‍.ഇ.ഡി സൈന്‍ ബോര്‍ഡുകള്‍, ടൈമറുകള്‍ എന്നിവ ഉള്‍പ്പെടുന്നതാണ് നിരീക്ഷണ ക്യാമറകള്‍. വയര്‍ലെസ് ക്യാമറകളായതിനാല്‍ ഇടയ്ക്കിടെ എടുത്തുമാറ്റാനും സാധിക്കും. വരും കാലങ്ങളില്‍ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ റോഡരികില്‍ വാഹന പരിശോധനക്ക് എത്തേണ്ട സാഹചര്യം ഒഴിവാക്കാനാവുമെന്നാണ് പ്രതീക്ഷയെന്ന് ഇടുക്കി ജില്ലാ എന്‍ഫോഴ്സ്മെന്റ് ആര്‍.ടി.ഒ പി.എ. നസീര്‍ പറഞ്ഞു.

കെല്‍ട്രോണ്‍ വക അഞ്ച് വര്‍ഷത്തെ ഗ്യാരന്റിയും

ഗതാഗത നിയമലംഘനം തടയല്‍ പ്രവര്‍ത്തനങ്ങളില്‍ അതിനൂതന സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിന്റെ ഭാഗമായാണ് സേഫ് കേരളാ പദ്ധതിക്കുവേണ്ടി സര്‍ക്കാര്‍ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ കെല്‍ട്രോണ്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ക്യാമറകള്‍ സജ്ജമാക്കുന്നത്.
അഞ്ച് വര്‍ഷത്തെ ഗ്യാരന്റിയിലാണ് ഇവ മോട്ടോര്‍ വാഹന വകുപ്പിന് കൈമാറുന്നത്. കുറ്റമറ്റ പ്രവര്‍ത്തനം ഉറപ്പാക്കുന്നതിനായി എല്ലാ സാങ്കേതിക സംവിധാനങ്ങളുമൊരുക്കി അഞ്ചു വര്‍ഷത്തെ പ്രവര്‍ത്തനച്ചുമതല പൂര്‍ണമായും കെല്‍ട്രോണിനാണ്. അസംബ്ലിങ്ങും ടെസ്റ്റിങ്ങും കെല്‍ട്രോണിന്റെ പ്രത്യേക യൂണിറ്റ് നടത്തും.

04/02/2022

മിന്നല്‍ പരിശോധനയുമായി മോട്ടോര്‍ വാഹന വകുപ്പ്; മൂന്ന് മണിക്കൂറിനുള്ളില്‍ രജിസ്റ്റര്‍ ചെയ്തത് 518 കേസുകള്‍

പിഴയായി ലഭിച്ചത് അഞ്ചുലക്ഷത്തോളം രൂപ

തൊടുപുഴ: മോട്ടോര്‍ വാഹന വകുപ്പിന്റെ നേതൃത്വത്തില്‍ തൊടുപുഴ നഗരത്തില്‍ മിന്നല്‍ പരിശോധന നടത്തി. നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി മൂന്ന് മണിക്കൂര്‍ നേരത്തേക്ക് നടത്തിയ പരിശോധനയില്‍ ഒട്ടനവധി നിയമ ലംഘനങ്ങളാണ് പിടികൂടിയത്. ഇതിന്റെ ഭാഗമായി 518 പേര്‍ക്കെതിരെ കേസെടുക്കുകയും ഇവരില്‍ നിന്ന് അഞ്ചുലക്ഷത്തോളം രൂപ പിഴയും ഈടാക്കി. കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി ഇടുക്കി ജില്ലയില്‍ ഉണ്ടായ വാഹനാപകടങ്ങളില്‍ നിരവധി ഇരുചക്ര യാത്രക്കാര്‍ക്ക് ജീവഹാനി സംഭവിച്ചതിന്റെ പശ്ചാത്തലത്തിലായിരുന്നു നടപടി.
പരിശോധനക്ക് മുന്നോടിയായി ഇടുക്കി ജില്ലാ എന്‍ഫോഴ്സ്മെന്റ് ആര്‍.ടി.ഒ പി.എ. നസീറിന്റെ നേതൃത്വത്തില്‍ തൊടുപുഴ ഡിവൈ.എസ്.പി. എ.ജി. ലാല്‍, ഇടുക്കി ആര്‍.ടി.ഒ ആര്‍.രമണന്‍, തൊടുപുഴ ജോ.ആര്‍.ടി.ഒ പ്രദീപ്.എസ്.എസ് എന്നിവരുടെ നേതൃത്വത്തില്‍ പ്രത്യേക യോഗം സംഘടിപ്പിച്ചിരുന്നു.

പരിശോധനക്ക് സഹായവുമായി പോലീസും

മോട്ടോര്‍ വാഹന വകുപ്പിലേയും പോലീസിലെയും 40 ഓളം ഉദ്യോഗസ്ഥരെ അണിനിരത്തി 11 സ്‌ക്വാഡുകളായി തിരിഞ്ഞായിരുന്നു തൊടുപുഴ നഗരസഭാ അതിര്‍ത്തിക്കുള്ളില്‍ നടത്തിയ മിന്നല്‍ പരിശോധന. ഇതില്‍ പ്രധാനമായും ഇരുചക്ര വാഹന ഗതാഗത നിയമലംഘനങ്ങളാണ് പിടികൂടിയത്. മൂന്ന് മണിക്കൂര്‍ നടത്തിയ പരിശോധനയില്‍ ഒട്ടനവധി നയമ ലംഘനങ്ങള്‍ പിടികൂടി. ഇതിന്റെ പേരില്‍ 518 കേസുകളാണ് റജിസ്റ്റര്‍ ചെയ്തത്. തുടര്‍ നടപടികളുടെ ഭാഗമായി അഞ്ചുലക്ഷത്തോളം രൂപ പിഴയും ഈടാക്കി.

ഹെല്‍മറ്റ് ധരിക്കാത്തത് മുതല്‍ നമ്പര്‍ പ്ലേറ്റ് ഇല്ലാത്തത് വരെ

പടികൂടിയതില്‍ 395 കേസുകള്‍ ഹെല്‍മറ്റ് ധരിക്കാത്തതുമായി ബന്ധപ്പെട്ടാണ്. വാഹനം ഓടിക്കുന്ന ആളും പിന്‍ സീറ്റ് യാത്രക്കാരും ഹെല്‍മെറ്റ് ധരിക്കാത്ത സംഭവങ്ങള്‍, ഹെല്‍മെറ്റ് സ്ട്രാപ്പ് ശരിയാം വിധം ധരിക്കാത്തവ തുടങ്ങിയുള്ള ഹെല്‍മറ്റ് നിയമ ലംഘനങ്ങളാണ് പിടികൂടിയത്. ഇന്‍ഷുറന്‍സ് ഇല്ലാത്ത 51 വാഹനങ്ങളും, റജിസ്ട്രേഷന്‍ നമ്പര്‍ വ്യക്തമായി പ്രദര്‍ശിപ്പിക്കാത്ത 11 വാഹനങ്ങളും, അമിത ശബ്ദം പുറപ്പെടുവിക്കുന്ന സൈലന്‍സര്‍ ഉള്ള 9 വാഹനങ്ങളും, ലൈസന്‍സില്ലാതെ വാഹനം ഓടിച്ച 17 കേസുകളും, ടാക്സ് ഇല്ലാത്ത 4 വാഹനങ്ങളും, മൂന്നു പേരുമായി പോയ അഞ്ചു കേസുകളും പിടികൂടിയതായി ആര്‍.ടി.ഒ എന്‍ഫോഴ്സമെന്റ് വിഭാഗം അറിയിച്ചു.

ജില്ലയിലെമ്പാടും തുടര്‍ പരിശോധന; വാഹനങ്ങള്‍ പിടിച്ചെടുക്കും

വരും ദിവസങ്ങളില്‍ നിയമ ലംഘനങ്ങള്‍ പിടികൂടുന്നതിനായി ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ സ്പെഷ്യല്‍ ഓപ്പറേഷനുകള്‍ സംഘടിപ്പിക്കുമെന്ന് എന്‍ഫോഴ്സ്മെന്റ് വിഭാഗം ആര്‍.ടി.ഒ പി.എ. നസീര്‍ അറിയിച്ചു. ശരിയായവിധം റജിസ്ട്രേഷന്‍ നമ്പര്‍ പ്രദര്‍ശിപ്പിക്കാത്ത/ഇല്ലാത്ത ഇരുചക്ര വാഹനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത്തരം സംഭവങ്ങളില്‍ വാഹനം പിടിച്ചെടുക്കുന്നത് ഉള്‍പ്പെടെയുള്ള കര്‍ശന നടപടികള്‍ സ്വീകരിക്കും. മുനിസിപ്പല്‍ പരിസരങ്ങളില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ക്യാമറകള്‍ സ്ഥാപിക്കുന്ന ജോലികള്‍ പുരോഗമിക്കുന്നതായും അദ്ദേഹം പറഞ്ഞു.

ബൊലേറൊ ജീപ്പും സ്‌കൂട്ടിയും കൂട്ടിയിയിടിച്ചു  ഒരാള്‍ മരിച്ചു  പന്നിയാര്‍കൂട്ടി കുളത്രകുഴിക്ക് സമീപം ബോലേറോ ജീപ്പും ഇരുചക...
03/02/2022

ബൊലേറൊ ജീപ്പും സ്‌കൂട്ടിയും കൂട്ടിയിയിടിച്ചു ഒരാള്‍ മരിച്ചു

പന്നിയാര്‍കൂട്ടി കുളത്രകുഴിക്ക് സമീപം ബോലേറോ ജീപ്പും ഇരുചക്രവാഹനവും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. ഇരുചക്ര വാഹന യാത്രികനായ രാജകുമാരി സ്വദേശി പട്ടരുമഠത്തില്‍ സനു വര്‍ഗീസ്(43) ആണ് മരിച്ചത്. അപകടത്തില്‍ നിയന്ത്രണം വിട്ട് കൊക്കയിലേക്ക് പതിച്ച ജീപ്പില്‍ നിന്നും പിഞ്ചുകുഞ്ഞടക്കം അദ്ഭുതകരമായി രക്ഷപെട്ടു. ഇന്നലെ
രാവിലെ ഏഴ് മണിയോടെയാണ് അപകടം ഉണ്ടായത്. അപകടത്തില്‍ സ്‌കൂട്ടറില്‍ സഞ്ചരിച്ച സനു തല്‍ക്ഷണം മരിച്ചു. മറ്റൊരു വാഹനത്തിനെ മറികടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തില്‍ നിയന്ത്രണം നഷ്ടപ്പെട്ട ജീപ്പ് സമീപത്തെ മരത്തില്‍ ഇടിച്ചു മറിഞ്ഞു.
അമ്മയും 2 മാസം പ്രായമായ കുഞ്ഞും ഉള്‍പ്പടെ 3 സ്ത്രീകളും ഡ്രൈവറുമായിരുന്നു ഈ വാഹനത്തില്‍ ഉണ്ടായിരുന്നത് . വാഹനം റോഡ് സൈഡിലെ മരത്തില്‍ ഇടിച്ചു നിന്നതിനാല്‍ കൊക്കയിലേക്ക് വീഴാതെ വന്‍ അപകടം ഒഴിവായി. അമ്മയും കുഞ്ഞും മറ്റ് യാത്രികരും നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഇവരെ അടിമാലി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
റോഡിന്റെ അശാസ്ത്രീയ നിര്‍മാണവും കൊടും വളവുകളും കുത്തിറക്കവുമാണ് അപകടത്തിന് കാരണമെന്ന് പ്രദേശവാസികള്‍ പറഞ്ഞു. ചെറുതും വലുതുമായ വാഹനങ്ങള്‍ ഇവിടെ അപകടത്തില്‍ പെടുന്നത് നിത്യസംഭവമാണ്. രാജാക്കട് പൊലീസ് സംഭവ സ്ഥലം പരിശോധിച്ചു. സനുവിന്റെ മൃദദേഹം അടിമാലി താലൂക് ആശുപത്രിയില്‍ പോസ്റ്റ്മാര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി. സംസ്‌കാരം വെള്ളി (4/2/22) 11 ന് ഗലീലാക്കുന്ന് സെന്റ് ജോണ്‍സ് പള്ളിയില്‍. ഭാര്യ സോണി. മക്കള്‍: ജോയല്‍ (നാലാം ക്ലാസ് വിദ്യാര്‍ഥി) , നേഹല്‍ (5 വയസ് )

മഹാമാരിക്കെതിരെ വീണ്ടും കോവിഡ് ബ്രിഗേഡ്; ആരോഗ്യ വകുപ്പില്‍ 286 താത്കാലിക തസ്തികതൊടുപുഴ: കൊവിഡ് മൂന്നാം തരംഗത്തില്‍ ജില്ല...
03/02/2022

മഹാമാരിക്കെതിരെ വീണ്ടും കോവിഡ് ബ്രിഗേഡ്; ആരോഗ്യ വകുപ്പില്‍ 286 താത്കാലിക തസ്തിക

തൊടുപുഴ: കൊവിഡ് മൂന്നാം തരംഗത്തില്‍ ജില്ലയിലെ ആരോഗ്യ രംഗം പ്രതിരോധത്തിലായതോടെ കൂടുതല്‍ താത്കാലിക ജീവനക്കാരെ നിയമിക്കാന്‍ ഒടുവില്‍ ആരോഗ്യവകുപ്പ് തീരുമാനിച്ചു. ഇതിന്റെ ഭാഗമായി 286 താത്കാലിക ജീവനക്കാരുടെ തസ്തികയാണ് പുതുതായി അനുവദിച്ചിരിക്കുന്നത്. ആദ്യ ഘട്ടമെന്ന നിലയില്‍ ഇവരില്‍ 120 പേരെ കിടത്തി ചികിത്സയുള്ള ആശുപത്രികളിലും സി.എഫ്.എല്‍.ടി.സികളിലുമാണ് നിയമിക്കുക. ഇവരെ നിയമിക്കാനുള്ള ഇന്റര്‍വ്യൂവടക്കമുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. അതത് പ്രദേശത്തെ നോഡല്‍ ആഫീസര്‍മാര്‍ക്കാണ് ഇതിന്റെ ചുമതല. പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം താഴാതെ നില്‍ക്കുന്നതിനാലും ജീവനക്കാരുടെ അഭാവം മൂലം പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ താളം തെറ്റിയതോടെയുമാണ് പിരിച്ചുവിട്ട ജീവനക്കാരെയടക്കം തിരിച്ചെടുക്കാന്‍ തീരുമാനിച്ചത്.

തിരിച്ചെത്തുന്നത് മഹാമാരിക്കെതിരെ പ്രതിരോധം തീര്‍ത്തവര്‍

മുന്‍ വര്‍ഷങ്ങളില്‍ കൊവിഡ് ബ്രിഗേഡ് എന്ന പേരിലുണ്ടായിരുന്ന താല്‍ക്കാലിക ജീവനക്കാരായിരുന്നു മഹാമാരിക്കെതിരെ പ്രതിരോധം തീര്‍ക്കുന്നതിലെ മുന്‍ നിരപ്പോരാളികള്‍. ഡോക്ടര്‍മാര്‍ മുതല്‍ ശുചീകരണ തൊഴിലാളികള്‍ വരെയുള്ളവരടങ്ങിയ എണ്ണൂറോളം ജീവനക്കാരാണ് കരാര്‍ അടിസ്ഥാനത്തില്‍ കൊവിഡ് ബ്രിഡേഗിലുണ്ടായിരുന്നത്. ഇവരെ ഒരു മുന്നറിയിപ്പുമില്ലാതെ കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ പിരിച്ചുവിടുകയായിരുന്നു. ഇതോടെ ദിവസവും ആയിരക്കണക്കിന് രോഗികളെത്തുന്ന തൊടുപുഴ ജില്ലാ ആശുപത്രിയിലും ഇടുക്കി മെഡിക്കല്‍ കോളേജിലും മാത്രമായി മൂന്നൂറോളം ജീവനക്കാരാണ് ഇല്ലാതായത്. കോവിഡ് ബ്രിഗേഡ് തിരിച്ചെത്തുന്നതോടെ മഹമാരിയെ വരുതിയിലാക്കാമെന്നാണ് ആരോഗ്യ വകുപ്പിന്റെ പ്രതീക്ഷ.

ജീവനക്കാരുടെ അഭാവം; നിശ്ചലമായി ആരോഗ്യ വകുപ്പ്

മൂന്നാം തരംഗം ആരംഭിച്ചതു മുതല്‍ കോവിഡ് ബ്രിഗേഡിനെ തിരികെയെടുക്കണമെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും സര്‍ക്കാര്‍ ഇക്കാര്യത്തില്‍ നടപടിയെടുത്തിരുന്നില്ല. ഇതോടെ ആവശ്യത്തിന് ജീവനക്കാരില്ലാതെ ജില്ലയിലെ ആരോഗ്യമേഖലയിലെ സേവനങ്ങള്‍ പ്രതിസന്ധിയിലായി. ആരോഗ്യപ്രവര്‍ത്തകര്‍ പലരും കൊവിഡ് ബാധിതരായതിനെ തുടര്‍ന്ന് ഇടുക്കി ഗവ. മെഡിക്കല്‍ കോളേജ്, തൊടുപുഴ ജില്ലാ ആശുപത്രി എന്നിവയുടെ പ്രവര്‍ത്തനം ഭാഗികമായി തടസ്സപ്പെടുന്ന സാഹചര്യത്തിലേക്കെത്തി. ഡോക്ടര്‍മാര്‍, പാരാ മെഡിക്കല്‍ സ്റ്റാഫ്, നഴ്സിംഗ് ജീവനക്കാര്‍, ലബോറട്ടറി ജീവനക്കാര്‍ എന്നിവരടക്കം നൂറിലേറെ പേര്‍ക്കാണ് ജില്ലയില്‍ ഒരു മാസത്തിനിടെ കൊവിഡ് ബാധിച്ചത്. പരിചരിക്കാന്‍ ആളില്ലാത്തതിനാല്‍ ഗുരുതര രോഗികള്‍ക്ക് പോലും കിടത്തി ചികിത്സ നല്‍കാന്‍ സാധിക്കാത്ത സ്ഥിതിയായിരുന്നു.

കൂടുതല്‍ സി.എഫ്.എല്‍.ടിസികള്‍ ആരംഭിക്കും

കിടത്തി ചികിത്സ ആവശ്യമായ രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ സി.എഫ്.എല്‍.ടി.സികള്‍ ആരംഭിക്കും. നെടുങ്കണ്ടം, കുമളി, അടിമാലി എന്നിവിടങ്ങളിലാണ് സി.എഫ്.എല്‍.ടി.സികള്‍ ആരംഭിക്കുക. നിലവില്‍ തൊടുപുഴ ജില്ലാ ആശുപത്രി, ഇടുക്കി മെഡിക്കല്‍ കോളേജില്‍ രണ്ടിടങ്ങളില്‍, കട്ടപ്പന സി.എഫ്.എല്‍.ടി.സി എന്നിവിടങ്ങളിലാണ് കിടത്തി ചികിത്സയ്ക്ക് സൗകര്യമുള്ളത്. താത്കാലിക ജീവനക്കാരെ നിയമിക്കാനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ച് കഴിഞ്ഞു. കിടത്തി ചികിത്സയുള്ളയിടങ്ങളിലാണ് ആദ്യഘട്ടത്തില്‍ ഇവര്‍ക്ക് നിയമനം നല്‍കുക.രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്ന സാഹചര്യമുണ്ടായാല്‍ ആവശ്യമെങ്കില്‍ കൂടുതല്‍ സ്ഥലങ്ങളില്‍ സി.എഫ്.എല്‍.ടി.സികള്‍ തുറക്കുമെന്നും ആരോഗ്യ വകുപ്പധികൃതര്‍ പറഞ്ഞു.

കുത്തുങ്കലിൽ മൂന്നു പേരുടെ മൃതദേഹങ്ങൾ കണ്ടെത്തി ഇടുക്കി കുത്തുങ്കലില്‍ പുഴയില്‍ മൂന്ന് പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി.ഒരു...
02/02/2022

കുത്തുങ്കലിൽ മൂന്നു പേരുടെ മൃതദേഹങ്ങൾ കണ്ടെത്തി

ഇടുക്കി കുത്തുങ്കലില്‍ പുഴയില്‍ മൂന്ന് പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി.ഒരു സ്ത്രീയുടേയും രണ്ട് പുരുഷന്‍മാരുടേയും മൃതദേഹങ്ങളാണ് കണ്ടെത്തിയത്.

മധ്യപ്രദേശ് സ്വദേശികളായ റോഷ്നി (20) അജയ് (20) ദുലീപ് (22) എന്നിവരാണ് മരിച്ചത്. കുത്തുങ്കല്‍ പവര്‍ ഹൗസിന് സമീപത്ത് നിന്നുമാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മൂന്ന് ദിവസങ്ങള്‍ക്ക് മുന്‍പ് അന്യ സംസ്ഥാന തൊഴിലാളികളായ റോഷ്നി, അജയ്, ദുലീപ് എന്നിവരെ തൊഴില്‍ സ്ഥലത്ത് നിന്നും കാണാതാവുകയായിരുന്നു. തൊഴിലാളികളെ കാണാതായത് സംബന്ധിച്ച്, ഉടുമ്പന്‍ചോല പോലിസില്‍ പരാതി നല്‍കിയിരുന്നു. പോലിസിന്റെ നേതൃത്വത്തില്‍ തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇന്ന് രാവിലെയാണ്, പവര്‍ ഹൗസിന് സമീപത്തെ വെള്ളചാട്ടത്തില്‍ നിന്നും രണ്ട് മൃതദേഹങ്ങളും, സമീപത്ത്, പാറയിടുക്കില്‍ അകപെട്ട നിലയില്‍ ഒരാളുടെ മൃതദേഹവും കണ്ടെത്തിയത്. നെടുങ്കണ്ടം ഫയര്‍ ഫോഴ്സും ഉടുമ്പന്‍ചോല പോലിസും മണിക്കൂറുകള്‍ പണിപെട്ടാണ് മൃതദേഹങ്ങള്‍ പുറത്തെത്തിച്ചത്. രണ്ടാഴ്ചയായി കുത്തുങ്കല്‍ സ്വദേശിയുടെ വീട്ടില്‍ വാടകയ്ക്ക് താമസിച്ച്, സീമപത്തെ കൃഷിയിടങ്ങളില്‍ ജോലി ചെയ്തു വരികയായിരുന്നു ഇവര്‍. ആറ് പേരാണ് ഇവിടെ കഴിഞ്ഞിരുന്നത്. ഞായറാഴ്ച ലോക്ഡൗണ്‍ ആയതിനാല്‍ ഇവര്‍ ജോലിയ്ക്ക് പോയിരുന്നില്ല. വൈകിട്ടോടെ, കുളിയ്ക്കാനായി റോഷ്നിയും അജയും ദുലിപൂം പുഴയിലേയ്ക്ക് പോയതായാണ് കൂടെയുള്ളവര്‍ പറയുന്നത്. കുളിയ്ക്കാനിറങ്ങുന്നതിനിടെ ഒഴുക്കില്‍പെട്ടതാകാമെന്നാണ് പ്രാഥമീക നിഗമനം.

10/01/2022

കല്യാണം, മരണാനന്തര ചടങ്ങുകൾ എന്നിവയിൽ പങ്കെടുക്കാവുന്നവരുടെ എണ്ണം പരമാവധി 50 ആക്കും

നിലവിലെ ഒമിക്രോൺ വ്യാപന സാഹചര്യത്തിൽ കല്യാണം, മരണാനന്തര ചടങ്ങുകൾ എന്നിവയിൽ പങ്കെടുക്കാവുന്നവരുടെ എണ്ണം പരമാവധി 50 ആയി പരിമിതപ്പെടുത്താൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന കോവിഡ് അവലോകന യോഗം തീരുമാനിച്ചു.

ഒത്തുചേരലുകളും, ചടങ്ങുകളും പൊതുവായ സാമൂഹ്യ, രാഷ്ട്രീയ, സാംസ്കാരിക, സാമുദായിക പരിപാടികളും അത്യാവശ്യ സന്ദർഭങ്ങളിലൊഴികെ ഓൺലൈനായി നടത്തണം. അത്യാവശ്യ സന്ദർഭങ്ങളിൽ പരിപാടികൾ നേരിട്ട് നടത്തുമ്പോൾ ശാരീരിക അകലമടക്കമുള്ള മുൻകരുതലുകൾ എടുക്കണം. പൊതുയോഗങ്ങൾ ഒഴിവാക്കണം.

15 വയസ്സിന് മുകളിലുള്ള വിദ്യാർത്ഥികൾക്കുള്ള വാക്സിനേഷൻ ഈ ആഴ്ച്ച തന്നെ പൂർത്തീകരിക്കുമെന്ന് ആരോഗ്യ, വിദ്യാഭ്യാസ വകുപ്പുകൾ ഉറപ്പു വരുത്തണം. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പോയി വാക്സിനേഷൻ നൽകുന്ന കാര്യം പരിശോധിക്കും.

കുടുംബശ്രീ തെരഞ്ഞെടുപ്പ്, ഗ്രാമസഭ എന്നിവ ശാരീരിക അകലം പാലിച്ച് കോവിഡ് മാനദണ്ഡമനുസരിച്ച് നടത്താവുന്നതാണ്. ടെലിമെഡിസിൻ സംവിധാനം നല്ലതുപോലെ നടപ്പാക്കാനാവണം. ഒമിക്രോണുമായി ബന്ധപ്പെട്ട് വലിയതോതിൽ ബോധവൽക്കരണം നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

0 ഉൾക്കനൽ എന്ന സിനിമയിലെ വീഡിയോ സോംങ് മന്ത്രി റോഷി അഗസ്റ്റിൻ പ്രകാശനം ചെയ്തുഗാനഗന്ധർവ്വന് പിറന്നാൾ മധുരമായി ഗാനോപഹാരംതൊട...
09/01/2022

0 ഉൾക്കനൽ എന്ന സിനിമയിലെ വീഡിയോ സോംങ് മന്ത്രി റോഷി അഗസ്റ്റിൻ പ്രകാശനം ചെയ്തു

ഗാനഗന്ധർവ്വന് പിറന്നാൾ
മധുരമായി ഗാനോപഹാരം

തൊടുപുഴ:

ജീവനരാഗം പാടാം... പാടാം
ജീവിത താളം തേടാം.. തേടാം
വിധി വിളയാട്ടങ്ങൾക്കും വേദനങ്ങൾക്കും മേലെ
സാന്ത്വനമെന്നും ജയിപ്പൂ...
സാന്ത്വനമെന്നുംവിജയിപ്പൂ..

ഗാനഗന്ധർവ്വൻ യേശുദാസിന് പിറന്നാൾ മധുരമായി ഗാനോപഹാരം. കൈതപ്രം ദാമോദരൻ നമ്പൂതിരി രചിച്ച് യേശുദാസ് ആലപിച്ച 'ജീവനരാഗം പാടാം' എന്ന ഗാനമുൾപ്പെടെ, ഉൾക്കനൽ എന്ന സിനിമയിലെ മൂന്ന് ഗാനങ്ങളാണ് തൊടുപുഴ പ്രസ് ക്ലബ്ബ് ഹാളിൽ നടന്ന ചടങ്ങിൽ മന്ത്രി റോഷി അഗസ്റ്റിൻ പ്രകാശനം ചെയ്തത്. യേശുദാസിൻ്റെ പിറന്നാൾ ദിനത്തിൽ അദേഹത്തിനുള്ള സ്നേഹോപഹാരമെന്ന നിലയ്ക്കാണ് വീഡിയോ ഗാനങ്ങൾ പുറത്തിറക്കുന്നതെന്ന് സിനിമയുടെ നിർമാതാവായ കെ.എസ്.ഇ.ബി. മുൻ ചീഫ് എഞ്ചിനീയർ കറുപ്പൻ കുട്ടി പറഞ്ഞു.
മലയാള തനിമ നിറഞ്ഞ വരികൾക്ക് അട്ടപ്പാടിയുടെ മനോഹാരിത മികച്ച ദൃശ്യവിരുന്നാണൊരുക്കിയത്. അട്ടപ്പാടിയിൽ മാത്രം ചിത്രീകരിച്ച് ആദിവാസികൾ അഭിനയിച്ച സിനിമയെന്ന പ്രത്യേകതയോടെയാണ് ഉൾക്കനൽ റിലീസിനൊരുങ്ങുന്നത്.
പൂവച്ചൽ ഖാദർ, പ്രഭാവർമ്മ എന്നിവരും ഗാനരചന നിർവ്വഹിച്ച സിനിമയിൽ പി.ജയചന്ദ്രൻ, കെ.എസ്.ചിത്ര, അപർണ ബാലമുരളി, ആദിവാസി ഗായിക നഞ്ചമ്മ എന്നിവരാണ് മറ്റ് ഗായകർ. നഞ്ചമ്മ ആദ്യമായി പാടിയ സിനിമയാണ് ഉൾക്കനൽ. അട്ടപ്പാടി ഊരുകളിൽ ചിത്രീകരിച്ച സിനിമ ആദിവാസി ഗോത്ര ജീവിതത്തിൻ്റെ നേർസാക്ഷ്യമാണ്. പ്രമുഖ നടൻ സായ്കുമാർ 192 ഊരുകളുടേയും മൂപ്പനായി വേഷമിടുന്നു.
പാർശ്വവത്ക്കരിക്കപ്പെട്ട ആദിവാസി വിഭാഗത്തിൻ്റെ ഉള്ളറകളിലേക്ക് വെളിച്ചം വീശുന്ന സിനിമ, സാമൂഹ്യപ്രതിബദ്ധതയിലൂന്നിയ പ്രവർത്തനത്തിൻ്റെ ഭാഗമാണെന്ന് റോഷി അഗസ്റ്റിൻ പറഞ്ഞു. ആദിവാസികളുടെ ഗോത്രാചാരങ്ങളും ഭരണ സംവിധാനങ്ങളുമൊക്കെ കൃത്യമായി അടയാളപ്പെടുത്തുന്ന ഉൾക്കനൽ എന്ന സിനിമ, പഠനാർഹമായ കലാസൃഷ്ടിയായി മാറുമെന്നതിൽ സംശയമില്ല. സർക്കാർ ഉദ്യോഗസ്ഥനായിരിക്കെ തന്നെ മികച്ച പ്രവർത്തനം കാഴ്ചവെച്ച കറുപ്പൻ കുട്ടി, വിരമിച്ച ശേഷവും സാമൂഹ്യപ്രതിബന്ധനയിലൂന്നിയ പ്രവർത്തനവുമായി മുന്നോട്ട് പോകുന്നതിൽ സന്തോഷമുണ്ടെന്നും മന്ത്രി പറഞ്ഞു.
സർക്കാർ ഉദ്യോഗസ്ഥനായിരിക്കെ അനുഭവിച്ചറിഞ്ഞ ആദിവാസി ഗോത്ര ജീവിതം ദൃശ്യവത്ക്കരിക്കാനാണ് ഉൾക്കനലിലൂടെ ശ്രമിച്ചതെന്ന് കറുപ്പൻ കുട്ടി പറഞ്ഞു. മാറ്റി നിർത്തേണ്ടവരല്ല; ഒപ്പം നിർത്തേണ്ടവരാണ് ആദിവാസികളെന്നും അവരുടെ ജീവിതരീതിയും ഭരണ സംവിധാനങ്ങളും പുതുതലമുറയ്ക്ക് മാതൃകാപരമായ സന്ദേശമാണെന്നും ബോധ്യപ്പെടുത്താനാണ് സിനിമയിലൂടെ ശ്രമിച്ചത്. പൊതുജനങ്ങൾക്കിടയിൽ ശക്തമായ സ്വാധീനം ചെലുത്തുന്ന മാധ്യമം എന്ന നിലയിലാണ് സിനിമ തെരഞ്ഞെടുത്തതെന്ന് കറുപ്പൻ കുട്ടി പറഞ്ഞു. ഹൃദയസ്പർശിയായ കുടുംബ കഥയാണ് ഉൾക്കനലിൻ്റെ ഇതിവൃത്തം. സിനിമയിൽ പ്രധാന കഥാപാത്രത്തെയും കറുപ്പൻ കുട്ടി അവതരിപ്പിച്ചിട്ടുണ്ട്.
സംഗീത സംവിധായകൻ മണക്കാല ഗോപാലകൃഷ്ണൻ, പ്രസ് ക്ലബ്ബ് സെക്രട്ടറി വിനോദ് കണ്ണോളി, ജിനേഷ് പൂനത്ത് എന്നിവർ സംസാരിച്ചു.
അട്ടപ്പാടിയിലെ 192 ഊരുകളേയും ബന്ധിപ്പിച്ച് ഗോത്ര സംസ്കൃതിയുടെ കാണാപ്പുറങ്ങൾ തേടിയുള്ള യാത്രയാണ് സിനിമ. സായ്കുകുമാറാണ് 192 ഊരുകളുടേയും മൂപ്പനായി വേഷമിടുന്നത്. കുടുംബ ബന്ധങ്ങളുടെ സങ്കീർണർതയും പ്രാചീന ഗോത്ര ഭരണ സംവിധാനത്തിൻ്റെ സവിശേഷതയും ഇഴചേർത്താണ് സിനിമ പുരോഗമിക്കുന്നത്. ശിവരാത്രി നാളിൽ മല്ലീശ്വരൻമുടിയിലേക്കുള്ള ആദിവാസി പൂജാരിമാരുടെ തീർത്ഥാടനം, തീർത്ഥത്തിനും പൂജാപുഷ്പത്തിനുമായുള്ള കുടികളിലെ കാത്തിരിപ്പും ഉത്സവാഘോഷ തിമർപ്പും, ജനന-മരണവുമായി ബന്ധപ്പെട്ട് ഊരുകളിൽ നിലനിന്ന ആചാരക്രമങ്ങൾ, തനത് വിവാഹ രീതിയും ചടങ്ങും തുടങ്ങി വിത്തും വിതയും ഗോത്ര വിഭാഗത്തിൻ്റെ കാർഷിക സംസ്കൃതി വരെ സിനിമയിൽ അടയാളപ്പെടുത്തുന്നുണ്ട്. ഗഞ്ചിചീരുവെന്ന മരണാന്തര, ശ്രാദ്ധ, ചടങ്ങും സിനിമയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മൂപ്പനും മൂപ്പനെ സാമ്പത്തിക- കാർഷിക ക്രമീകരണത്തിന് സഹായിക്കാൻ മൂന്ന് ഉപമൂപ്പൻമാരും അടങ്ങുന്ന ഊരുകളിലെ ഭരണസംവിധാനവും സിനിമയിൽ നിർണ്ണായക ഘടകമായി മാറുന്നു.
ആദിവാസികളുടെ തനത് വാദ്യോപകരങ്ങളുടെ താളവും ലയവും സിനിമയ്ക്ക് വൈകാരിക തീവ്രതയേകുന്നു. തനതു ജീവിത രീതിയേയും സാമൂഹ്യ വ്യവസ്ഥയേയും പ്രതികൂലമായി ബാധിച്ച മദ്യശാലയ്ക്കെതിരേ ഊരുകളിൽ നിന്നുയർന്ന സ്ത്രീകളുടെ പ്രതിഷേധവും സ്ത്രീ ശാക്തീകരണ വിജയവും കരുത്തും സിനിമയിൽ ദൃശ്യവൽക്കരിക്കുന്നുണ്ട്. പ്രാചീനകാലം മുതലേ
മൂപ്പൻമാരുടെ സഞ്ചാര സംവിധാനമായ ഒറ്റക്കാളയെ പൂട്ടിയ വണ്ടി തന്നെയാണ് സിനിമയിൽ മൂപ്പൻ്റേയും വാഹനം. ഊരുകാലത്തിൻ്റെ തനിമ ചോരാതെയാണ് കലാസംവിധാനം.

ഫോട്ടോ കാപ്ഷൻ/
ഉൾക്കനൽ എന്ന സിനിമയിലെ വീഡിയോ ഗാനങ്ങൾ മന്ത്രി റോഷി അഗസ്റ്റിൻ പ്രകാശനം ചെയ്യുന്നു.

കുസൃതി കൂടുതലെന്ന്അഞ്ചുവയസ്സുകാരനെ പൊള്ളലേല്‍പ്പിച്ച് അമ്മയുടെ ക്രൂരതരാജകുമാരി : ശാന്തമ്പാറ പഞ്ചായത്തിലെ പേത്തൊട്ടിയിലാണ...
07/01/2022

കുസൃതി കൂടുതലെന്ന്

അഞ്ചുവയസ്സുകാരനെ പൊള്ളലേല്‍പ്പിച്ച് അമ്മയുടെ ക്രൂരത

രാജകുമാരി : ശാന്തമ്പാറ പഞ്ചായത്തിലെ പേത്തൊട്ടിയിലാണ് അഞ്ചുവയസ്സുകാരനോട് അമ്മയുടെ ക്രൂരത. നാല് ദിവസ്സം മുമ്പാണ് കുട്ടിയെ പൊള്ളല്‍ ഏല്‍പ്പിച്ചത്. സ്റ്റീല്‍ തവി അടുപ്പില്‍ വച്ച് ചൂടാക്കി കുട്ടിയുടെ ഉള്ളന്‍കാലിലും ഇടുപ്പിലും പൊള്ളലേല്‍പ്പിക്കുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ തമിഴ്‌നാട്ടിലേയ്ക്ക് പോയി. ഇവിടെ എത്തിച്ച് ചികിത്സ നല്‍കിയതായും മാതാപിതാക്കള്‍ പറയുന്നു. പിന്നീട് കഴിഞ്ഞ ദിവസ്സം തിരിച്ചെത്തിയ കുട്ടിയ്ക്ക് നടക്കാന്‍ കഴിയാത്ത അവസ്ഥകണ്ട് സമീപവാസികളാണ് ചൈല്‍ഡ് ലൈനില്‍ വിവരമറിയിക്കുന്നത്. തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ നേരിട്ടെത്തുകയും ശാന്തമ്പാറ പൊലീസില്‍ വിവരമറിയിക്കുകയുമായിരുന്നു.
കുട്ടി പറഞ്ഞാല്‍ കേള്‍ക്കില്ലെന്നും കുസൃതി കുറയ്ക്കുന്നതിന് വേണ്ടിയാണ് ഇരുകാലുകളിലും പൊള്ളലേല്‍പ്പിച്ചതെന്നുമാണ് അമ്മ പറയുന്നത്. കുട്ടിയെ ചൈല്‍ഡ് ലൈന്റെ നേതൃത്വത്തില്‍ ശാന്തമ്പാറ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ എത്തിച്ച് പ്രാഥമിക ചികിത്സ നല്‍കിയതിന് ശേഷം അടിമാലി താലൂക്ക് ആശുപത്രിയിലേയ്ക്ക് മാറ്റി. കാലില്‍ ഗുരുതരമായി പൊള്ളലേല്‍ക്കുകയും ഒരു കാലില്‍ പഴുപ്പ് ബാധിക്കുകയും ചെയ്തതായി ശാന്തമ്പാറ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഡോക്ടര്‍ പറഞ്ഞു.
ചൈല്‍ഡ് ലൈന്റെ നിര്‍ദ്ദേശ പ്രകാരം ജൂവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം ശാന്തന്‍പാറ പോലീസ് കേസെടുത്തിട്ടുണ്ട്. ഉടന്‍ തന്നെ മാതാപിതാക്കളെ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് അറിയിച്ചു. അതേസമയം കുട്ടിയുടെ സുരക്ഷ ഉറപ്പാക്കുന്നതിന് വേണ്ടതെല്ലാം ചെയ്യുമെന്നും ചൈല്‍ഡ് ലൈന്‍ അധികൃതര്‍ വ്യക്തമാക്കി.

31/07/2021

അയൻ സിനിമയിലെ സൂര്യയുടെ നൃത്തരംഗം
പുനരാവിഷ്‌ക്കരിച്ച് വൈറലായി വിരുന്ന് എന്ന സിനിമയിൽ അഭിനയിക്കാൻ സെറ്റിലെത്തിയ ചെങ്കൽച്ചൂളയിലെ കുട്ടികൾക്കൊപ്പം നടി
നിക്കി ഗൽറാണി നൃത്തം ചെയ്തപ്പോൾ...

സൂര്യയുടെ നൃത്തരംഗംപുനരാവിഷ്‌ക്കരിച്ച് വൈറലായിചെങ്കൽച്ചൂളയിലെ കുട്ടികളെ സിനിമയിലെടുത്തെ  അയൺ സിനിമയിലെ നൃത്തരംഗവും സ്റ്റ...
31/07/2021

സൂര്യയുടെ നൃത്തരംഗം
പുനരാവിഷ്‌ക്കരിച്ച് വൈറലായി

ചെങ്കൽച്ചൂളയിലെ കുട്ടികളെ സിനിമയിലെടുത്തെ

അയൺ സിനിമയിലെ നൃത്തരംഗവും സ്റ്റണ്ടും പുനരാവിഷ്‌ക്കരിച്ച് വൈറലായ ചെങ്കൽച്ചൂളയിലെ കുട്ടികൾ ഇനി വെള്ളിത്തിരയിൽ തിളങ്ങും. കണ്ണൻ താമരക്കുളം സംവിധാനം ചെയ്യുന്ന 'വിരുന്ന്' എന്ന സിനിമയിലാണ് ഇനി കുട്ടികളുടെ അത്ഭുത പ്രകടനം കാണാനാകുക. തമിഴ് നടൻ അർജുനും നിക്കി ഗൽറാണിക്കും ഒപ്പമാണ് ആദ്യത്തെ അഭിനയം. ഇഷ്ടതാരമായ തമിഴ് നടൻ സൂര്യയുടെ ജന്മദിനത്തിലാണ് ചെങ്കൽച്ചൂളയിലെ ഈ കുട്ടികൾ 'അയൺ' സിനിമയിലെ നൃത്തരംഗം പുനരാവിഷ്‌ക്കരിച്ച് സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തത്. മൊബൈൽ കാമറ ഉപയോഗിച്ച് കുട്ടികൾ തന്നെയാണ് ചിത്രീകരണവും എഡിറ്റിങും നിർവഹിച്ചത്. സൂര്യ അടക്കമുള്ള പ്രമുഖർ ഷെയർ ചെയ്തതോടെ സംഭവം വൈറലായി. മാത്രമല്ല നടൻ സൂര്യ ഇവരെ അഭിനന്ദിച്ച് പോസ്റ്റിടുകയും ചെയ്തു. സിനിമയിൽ അഭിനയിക്കാനാണ് ആഗ്രഹമെന്ന് അന്ന് ഇന്റർവ്യൂവിൽ കുട്ടികൾ വ്യക്തമാക്കിയിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട സംവിധായകൻ കണ്ണൻ താമരക്കുളവും നിർമാതാവും നടനുമായ ഗിരീഷ് നെയ്യാറും ഇവരെ തേടിയെത്തുകയായിരുന്നു. ഇപ്പോൾ കുട്ടിക്കാനത്ത് ചിത്രീകരണം നടക്കുന്ന സിനിമയിൽ 11 അംഗ സംഘത്തിന് വേഷവും നൽകി. സിനിമയിൽ നായിക നിക്കി ഗൽറാണിയെ തട്ടിക്കൊണ്ടുപോകുന്ന സംഘത്തിലെ അംഗങ്ങളായാണ് ഇവർ ആദ്യമായി വെള്ളിത്തിരയിലെത്തുക. സംഘത്തിന്റെ തലവനായി അഭിനയിക്കുന്നത് പ്രമുഖ സംവിധായകൻ അജയ് വാസുദേവാണെന്നതും മറ്റൊരു പ്രത്യേകതയാണ്. കുട്ടിക്കാനത്ത് ഷൂട്ടിങ്ങിനിടെ കുട്ടികളുടെ ഡാൻസ് കണ്ട നടി നിക്കി ഗൽറാണിയും സെറ്റിൽ ഇവർക്കൊപ്പം ചുവടുവച്ചു. മൊബൈൽ കാമറയിൽ നൃത്തരംഗം എഡിറ്റുചെയ്ത കുട്ടികളുടെ സംഘത്തിലെ അബിക്ക് സിനിമയിൽ എഡിറ്ററാകണമെന്നായിരുന്നു ആഗ്രഹം. ഇത് തിരിച്ചറിഞ്ഞ ഈ സിനിമയുടെ എഡിറ്റർ കൂടിയായ വി.ടി.ശ്രീജിത്ത് അദ്ദേഹത്തിന്റെ സഹായിയാക്കുകയും ചെയ്തിട്ടുണ്ട്. മികച്ച കഴിവുള്ള കുട്ടിയെ വരും സിനിമകളിലും ഒപ്പം കൂട്ടുമെന്ന് വി.ടി. ശ്രീജിത്ത് പറഞ്ഞു. സിനിമയിൽ എടുത്തതിൽ വലിയ സന്തോഷമുണ്ടെന്നും തങ്ങളുടെ എളിയശ്രമം ഇഷ്ടതാരമായ സൂര്യ അടക്കമുള്ളവർ സ്വീകരിച്ചതിൽ ചാരിതാർഥ്യമുണ്ടെന്നും അബിയും കാർത്തിക്കും പറഞ്ഞു. രവിചന്ദ്രനാണ് സിനിമയുടെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്.

വീടിനുമുകളിലേക്ക് കല്ലുകള്‍ വീഴുന്നു; കല്ലുകള്‍ ഭൂമിയില്‍ നിന്നും തനിയെ ഉയരുന്നതായി വീട്ടുകാര്‍ഉപ്പുതറ: പുരയിടത്തിലും മു...
24/07/2021

വീടിനുമുകളിലേക്ക് കല്ലുകള്‍ വീഴുന്നു; കല്ലുകള്‍ ഭൂമിയില്‍ നിന്നും തനിയെ ഉയരുന്നതായി വീട്ടുകാര്‍

ഉപ്പുതറ: പുരയിടത്തിലും മുറ്റത്തും കിടക്കുന്ന കല്ലുകള്‍ വീടുകള്‍ക്ക് മുകളിലേയ്ക്ക് വീഴുന്നു. നിജസ്ഥിതി അറിയാതെ രണ്ടു കുടുംബങ്ങള്‍. വളകോട് പുളിങ്കട്ട പാറവിളയില്‍ സെല്‍വരാജിന്റെയും സുരേഷിന്റെയും വീടിന് മുകളിലേക്കാണ് ചെറിയ പാറക്കല്ലുകള്‍ ഭൂമിയില്‍ നിന്ന് വീഴുന്നത്. ഈ മാസം രണ്ടുമുതലാണ് വീടുകള്‍ക്ക് മുകളിലേക്ക് പാറക്കഷണങ്ങള്‍ വീഴാന്‍ തുടങ്ങിയത്. തുടര്‍ ദിവസങ്ങളിലും കല്ലുകള്‍ വീഴാന്‍ തുടങ്ങിയതോടെ വാഗമണ്‍ പോലീസില്‍ പരാതി നല്‍കി. പോലീസ് സമീപത്തെല്ലാം പരിശോധന നടത്തിയ ശേഷം വീട് പരിശോധിക്കുന്നതിനിടയിലും പാറക്കല്ലുകള്‍ വീണു. ആദ്യം രാത്രിയില്‍ മാത്രമായിരുന്നു കല്ലുകള്‍ വീണിരുന്നത്. ഇപ്പോള്‍ രാത്രിയും പകലും ഒരു പോലെയാണ് കല്ലുകള്‍ വീഴുന്നത്. ഇതു മൂലംവീടിന് പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയിലാണ് വീട്ടുകാര്‍. വലിയ ശക്തിയിലാണ് പാറക്കഷ്ണങ്ങള്‍ എത്തുന്നത്. കല്ലുകള്‍ വീണ് രണ്ട് വീടിന്റെയും ആസ്ബറ്റോസ് ഷീറ്റുകള്‍ പൂര്‍ണമായും തകര്‍ന്നു. രണ്ട് വീടുകളിലായി ആറ് കുട്ടികളും ഉണ്ട്. കല്ല് വീഴുന്നതിനാല്‍ കുഞ്ഞുങ്ങളെ വീടിന് പുറത്തിറക്കാന്‍ കഴിയാത്ത അവസ്ഥയിലുമാണ്. ഈ വീടുകളില്‍ തനിയെ കല്ല് ഉയര്‍ന്ന് വീഴുന്നതറിഞ്ഞ് ധാരാളമായി ആളുകള്‍ ഇത് കാണാനെത്തുന്നുമുണ്ട്. വീടുകള്‍ ഇരിക്കുന്ന ഭൂമി ഇടിഞ്ഞ് താഴ്ന്നിട്ടുമുണ്ട്. ഒരു വീടിന്റെ ചുവരുകള്‍ക്ക് വിള്ളല്‍ ഏല്‍ക്കുകയും ചെയ്തു. കല്ലുകള്‍ സദാ സമയവും വീഴുന്നത് എന്തുകൊണ്ടാണെന്ന് വ്യക്തമായിട്ടില്ല.
ഭൂമിയുടെ ഉപരിതലത്തില്‍ ഉണ്ടാവുന്ന ഏതെങ്കിലും പ്രതിഭാസമാകാനാണ് സാധ്യതയെന്നാണ് പ്രാഥമിക നിഗമനം. ജനപ്രതിനിധികള്‍ വീട്ടിലെത്തിയപ്പോഴും കല്ലേറ് നേരില്‍ കണ്ടിരുന്നു. മുറ്റത്ത് നിന്ന് കല്ലുയരുന്നത് വീട്ടുകാര്‍ പലവട്ടം കാണുകയും ചെയ്തിട്ടുണ്ട്. വീട് സന്ദര്‍ശിച്ച ജനപ്രതിനിധികള്‍ വീട്ടുകാരെ ബന്ധുക്കളുടെ വീടുകളിലേക്ക് മാറ്റി പാര്‍പ്പിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. തിങ്കളാഴ്ച തൊടുപുഴയില്‍ നിന്നുള്ള ജിയോളജിക്കല്‍ വകുപ്പ് അധികൃതര്‍ സ്ഥലത്ത് പരിശോധന നടത്തും.

കൈവശഭൂമിക്ക് പട്ടയം: അട്ടിമറിക്കാൻ ആസൂത്രിത ശ്രമമെന്ന് ഐക്യ മല അരയ മഹാസഭതൊടുപുഴ: പട്ടികജാതി പട്ടികവർഗ്ഗ ജനവിഭാഗത്തിന്റെയ...
30/06/2021

കൈവശഭൂമിക്ക് പട്ടയം: അട്ടിമറിക്കാൻ ആസൂത്രിത ശ്രമമെന്ന് ഐക്യ മല അരയ മഹാസഭ

തൊടുപുഴ: പട്ടികജാതി പട്ടികവർഗ്ഗ ജനവിഭാഗത്തിന്റെയും, മലയോര കർഷകരുടെയും കൈവ ശഭൂമിക്ക് പട്ടയം നൽകുന്നതിനായി ഇടതുപക്ഷ സർക്കാർ പുറപ്പെടുവിച്ച ചരിത്രപരമായ ഉത്തരവ് അട്ടിമറി ക്കുവാൻ ഇന്നും ചില കേന്ദ്രങ്ങളിൽ നിന്നും ആസൂത്രിത ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന് ഐക്യ മല അരയ മഹാസഭ നേതാക്കൾ പത്ര സമ്മേളനത്തിൽ പറഞ്ഞു. അർഹരായ കർഷക ജനതയ്ക്ക് പട്ടയവിതരണവുമായി മുന്നോട്ട് പോകുന്ന സംസ്ഥാന സർക്കാരിനും, വന്യൂ ഉദ്യാഗസ്ഥർക്കും എല്ലാ വിധ പിന്തുണകളും ന ല്കുമെന്ന് സഭാനേതാക്കൾ കൂട്ടിച്ചേർത്തു. മുഖ്യമന്ത്രി പിണറായി വിജയൻ, സി.പി.ഐ സംസ്ഥാന സെക്ര ട്ടറി കാനം രാജേന്ദ്രൻ, സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറിയറ്റ് അംഗം കെ.ജെ. തോമസ്, ഐക്യ മല അരയ മഹാസഭജനറൽ സെക്രട്ടറി പി.കെ. സജീവ് എന്നിവരുടെ ഇടപെടലുകളിലൂടെയാണ് പട്ടയം നൽകു ന്നതിനുള്ള 2020 ലെ ചരിത്രപരമായ ഉത്തരവ് സർക്കാർ പുറപ്പെടുവിച്ചത്. ഉത്തരവ് പ്രകാരം കോട്ടയം, ഇടു ക്കി, പത്തനംതിട്ട, എറണാകുളം ജില്ലകളിലെ റവന്യൂ രേഖകളിൽ തരി പുരയിടം പുറമ്പോക്ക് എന്നിങ്ങനെ രേഖപ്പെടുത്തിയിട്ടുള്ളതും വനം വകുപ്പിന്റെ ജണ്ടയ്ക്ക് പുറത്ത് സ്ഥിതി ചെയ്യുന്നതുമായ മലയോര കർഷക രുടെയും, പട്ടികജാതിപട്ടികവർഗ്ഗ ജനതയുടെയും കൈവശഭൂമിക്ക് പട്ടയം എന്ന പതിറ്റാണ്ട് കാലത്തെ സ്വ പമാണ് സഫലമായത്. ഇതിൻ പ്രകാരം ഇടുക്കി ജില്ലയുടെ പല പഞ്ചായത്തുകളിലും നടപടിക്രമങ്ങൾ പൂർ ത്തീകരിച്ച് പട്ടയം വിതരണം ചെയ്തു. തുടർ നടപടികളുമായി ജില്ലാ ഭരണകൂടം മുന്നോട്ട് പോകുമ്പോളാണ് സ്വാർത്ഥ താത്പര്യക്കാർ കർഷകവിരുദ്ധ നിലപാട് സ്വീകരിച്ച് വ്യാജ പ്രചരണങ്ങളുമായി രംഗത്തെത്തിയിരി ക്കുന്നത്. ഹൈറേഞ്ചിലെ നിബിഡ വനങ്ങളിലടക്കം അനധികൃത കുടിയേറ്റങ്ങൾ നടന്നപ്പോൾ കാണാതിരു ന്നവരാണ് ആദിവാസി മലയോര കർഷക മേഖലകളിൽ പട്ടയം നൽകുന്നതിനെ തകർക്കാർ ശ്രമിക്കുന്നത്. പ ട്ടയം വ്യാജമെന്ന് പറഞ്ഞ് ഇത്തരക്കാർ കർഷകരുടെ ഇടയിൽ ഭീതി സൃഷ്ടിക്കുകയാണ്. മണ്ണിൽ പണിയെടു ക്കുന്ന കർഷകരുടെ താത്പര്യങ്ങൾ അട്ടിമറിക്കുന്ന വ്യാജ പ്രചാരകർക്കെതിരെ പ്രതിരോധനടപടികളുമായി മൂന്നോട്ട് പോകാനാണ് ഐക്യ മല അരയ മഹാസഭയുടെ തീരുമാനം, സഭയും, പട്ടയാവകാശ സമര സമി തിയും സംസ്ഥാന സർക്കാരിന് പിന്തുണയും, ഉദ്യോഗസ്ഥർക്ക് സംരക്ഷണവും നൽകും. ഒടുവിലത്തെ കർ ഷകനും പട്ടയം നേടിയെടുക്കുകയെന്നതാണ് സഭയുടെയും സമിതിയുടെ ആത്യന്തിക ലക്ഷ്യം.കർഷകർ നട്ടുവളർത്തിയ മരം മുറിക്കുന്നതിന് പൂർണ്ണമായ അധികാരം കർഷകർക്കാണുള്ളത്. വ നം വകുപ്പിന്റെ ഭൂമി ജണ്ട കെട്ടി തിരിച്ചിട്ടുള്ളതാണ്. ഇക്കാര്യത്തിലും സഭ കർഷകർക്കൊപ്പമുണ്ടാകും. പത്ര സമ്മേളനത്തിൽ ഐക്യ മല അരയ മഹാസഭ സംസ്ഥാന പ്രസിഡന്റ് സി.ആർ. ദിലീപ് കുമാർ, ഇ.കെ. രാ ജപ്പൻ, സിന്ദു പുഷ്പരാജൻ, സി.ആർ രാജീവ്, എൻ റ്റി. ഗോപൻ തുടങ്ങിയവർ പങ്കെടുത്തു.

കരിങ്കുന്നം ഗ്രാമപഞ്ചായത്തിന്റെയും, പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെയും കാരുണ്യ പാലിയേറ്റീവ് ഹോം കെയർ സൊസൈറ്റിയുടെയും സംയു...
25/06/2021

കരിങ്കുന്നം ഗ്രാമപഞ്ചായത്തിന്റെയും, പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെയും കാരുണ്യ പാലിയേറ്റീവ് ഹോം കെയർ സൊസൈറ്റിയുടെയും സംയുക്താഭിമുഖ്യത്തിൽ പാലിയേറ്റീവ് കെയർ രോഗികൾക്കുള്ള കോവിഡ് പ്രതിരോധ കുത്തിവെയ്പ്പ് വീടുകളിൽ എത്തിച്ചുനൽകുന്നതിനായി തുടക്കം കുറിച്ചു.

കരിങ്കുന്നം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ജോജി എടാം പുറത്തിന്റെ നേതൃത്വത്തിൽ മെമ്പർമാരായ അജിമോൻ കെ.എസ്, ഹരിദാസ് ഗോപാലൻ, പി.എച്ച്.സി മെഡിക്കൽ ഓഫീസർ ഡോ.റീം, പി.എച്ച്.സി സ്റ്റാഫ് എന്നിവർ പങ്കെടുത്തു.

തണ്ണിപ്പാറയിൽ അയൽവാസി വിമുക്തഭടനെ കോടാലിക്ക് വെട്ടിക്കൊന്നു കരുണാപുരം  തണ്ണിപ്പാറയിൽ അയൽവാസി വിമുക്തഭടനെ  കോടാലിക്കു വെട...
18/10/2020

തണ്ണിപ്പാറയിൽ അയൽവാസി വിമുക്തഭടനെ കോടാലിക്ക് വെട്ടിക്കൊന്നു

കരുണാപുരം തണ്ണിപ്പാറയിൽ അയൽവാസി വിമുക്തഭടനെ കോടാലിക്കു വെട്ടിക്കൊന്നു. ജാനകിമന്ദിരം രാമഭദ്രൻ 71 ആണ് മരിച്ചത്. അയൽവാസിയായ തെങ്ങുംപള്ളിൽ ജോർജുകുട്ടി (63) കസ്റ്റഡിയിലെന്ന് സൂചന. ഇന്നലെ രാത്രിയിൽ രാമഭദ്രനും ജോർജുകുട്ടിയും പ്രതിയുടെ വീട്ടിൽ ഒരുമിച്ചിരുന്നു മദ്യപിച്ചു വാക്കുതർക്കത്തിൽ ഏർപ്പെട്ടിരുന്നു. തുടർന്നുണ്ടായ സംഘർഷത്തിൽ രാമഭദ്രൻ്റെ തലയ്ക്കു കോടാലിക്കു വെട്ടേറ്റു. രാമഭദ്രൻ്റെ വാരിയെല്ലുകളും ജോർജുകുട്ടി ചവിട്ടിയൊടിച്ചു. ജോർജുകുട്ടിയുടെ തലക്കും പരുക്കേറ്റിട്ടുണ്ട്. കൊലപാതകത്തിൽ കമ്പംമെട്ട് പൊലീസ് അന്വേഷണം നടത്തി വരികയാണ്.

റിസോർട്ടിൽ നിന്ന് രണ്ടര കോടിയുടെ സാധനങ്ങൾ അടിച്ചു മാറ്റിമാനേജരടക്കം അറസ്റ്റിൽ ഇടുക്കി : തേക്കടിയിൽ ജംഗിൾ വില്ലേജ്  എന്ന ...
18/10/2020

റിസോർട്ടിൽ നിന്ന് രണ്ടര കോടിയുടെ സാധനങ്ങൾ അടിച്ചു മാറ്റി

മാനേജരടക്കം അറസ്റ്റിൽ

ഇടുക്കി : തേക്കടിയിൽ ജംഗിൾ വില്ലേജ് എന്ന സ്വകാര്യ റിസോർട്ടിൽ നിന്നും രണ്ടര കോടി രൂപാ വിലയുള്ള സാധനങ്ങൾ മോഷണം പോയതായി പരാതി. സംഭവവുമായി ബന്ധപെട്ട് മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. റിസോർട്ട് മാനേജർ ആലപ്പുഴ വെള്ളികുളങ്ങര കീളത്ത് രതീഷ് (35) റിസോർട്ടിലെ സെക്യുരിറ്റി ജീവനക്കാരായ കുമളി അട്ടപ്പള്ളം പുതു പറമ്പിൽ പ്രഭാകര പിള്ള (61) കുമളി കൊല്ലം പട്ടട അരുൺ ഹൗസിൽ നീതി രാജാ (36) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. റിസോർട്ടിലെ ഫർണിച്ചറുകൾ, ബെഡ്ഡുകൾ, ടി.വി, സെറ്റാ ബോക്സുകൾ, ഫ്രിഡ്ജ, മോട്ടോർ , തുടങ്ങി നിരവധി സാധനങ്ങളാണ് കവർ ചെയ്യെപെട്ടത്. റിസോർട്ട് പ്രവർത്തനത്തിന് ഉണ്ടായിരുന്ന മുഴുവൻ സാധനങ്ങളും അടിച്ച് മാറ്റിയതായാണ് പരാതി. മോഷണത്തെ കുറിച്ച് പോലീസ് പറയുന്നത് . ലോക് ഡൗണു മായി ബന്ധപ്പെട്ട് കുറെ കാലമായി റിസോർട്ട് അടഞ്ഞ് കിടക്കുകയായിരുന്നു. ഈ കാലയളവിലാണ് പല ഘട്ടങ്ങളിലായി സാധനങ്ങൾ മോഷ്ടിച്ച് വില്പന നടത്തിയത്. ജംഗിൾ വില്ലേജ്ന്റെ വാഗമണ്ണിലെ മാനേജരാണ് പ്രതികളിൽ ഒരാളായ രതീഷ് . ആലപ്പുഴ സ്വദേശിയായ ഇയാൾ മധ്യപ്രേദേശിലെ ജബൽപൂരിൽ കൂടുംബമായി താമസമാക്കിയ ആളാണ് . തിരുവനന്തപുരം സ്വദേശി സാജൻ വർഗീസിന്റെ ഉടമസ്ഥതയിലുള്ള താണ് റിസോർട്ട് . റിസോർട്ട് വില്പനക്കായി ഉടമ പദ്ധതിയിട്ടിരുന്നു. ഇതെ തുടർന്ന് റിസോർട്ട് കാണാനെത്തിയവർക്ക് ഫർണിച്ചർ ഉൾപ്പെടെയുള്ള സാധനങ്ങൾ റിസോർട്ടിൽ കാണാൻ കഴിഞ്ഞില്ല. ഇക്കാര്യം ഉടമയെ വിളിച്ച് തിരക്കി. റിസോർട്ട് ഉടമ സ്ഥലെത്തെത്തി അന്വേഷിച്ച പ്പോഴാണ് സാധനങ്ങൾ മോഷണം പോയതാണെന്ന് ബോധ്യപെട്ടതും
പരാതി നൽകിയതും.. മോഷണ വസ്തുക്കൾ ആണെന്ന് അറിഞ്ഞും അറിയാതെയും പലരും ഇവരിൽ നിന്ന് സാധനങ്ങൾ വാങ്ങിയതായി പോലീസ് കണ്ടത്തിയിട്ടുണ്ട്. ഇത്രയധികം സാധനങ്ങൾ മോഷണം പോയിട്ടുള്ള തി നാ ൽ തൊണ്ടിമുതൽ കണ്ടത്താൻ ദിവസങ്ങൾ വേണ്ടി വരും.
കുമളി സി.ഐ. ജോബിൻ ആന്റണിയുടെ നേതൃത്വത്തിൽ എസ്.ഐ. മാരായ പ്രശാന്ത് പി. നായർ , ഷാജി തോമസ്, അരുൺ കുമാർ , സന്തോഷ് കുമാർ , എ.എസ്. ഐ മാരായ മാർട്ടിൻ , അക്ബർ, സിയാത്, സി.പി.ഒ.മാരായ ഗോപകുമാർ , ജയ് മോൻ , ടോം, ഷിനാസ് എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.

പാൽപ്പുഴയായി പുന്നയാര്‍ മനം നിറയും കാഴ്ചസഞ്ചാരികള്‍ക്ക് കാഴ്ച്ചയുടെ വിസ്മയം തീര്‍ത്ത് പുന്നയാര്‍ വെള്ളച്ചാട്ടം. അധികമാരാ...
17/10/2020

പാൽപ്പുഴയായി പുന്നയാര്‍

മനം നിറയും കാഴ്ച

സഞ്ചാരികള്‍ക്ക് കാഴ്ച്ചയുടെ വിസ്മയം തീര്‍ത്ത് പുന്നയാര്‍ വെള്ളച്ചാട്ടം. അധികമാരാലും അറിയപ്പെടാത്ത പുന്നയാര്‍ വെള്ളച്ചാട്ടം കഞ്ഞിക്കുഴി പഞ്ചായത്തിലെ ടൂറിസം വികസനത്തിന് അനന്ത സാധ്യത പകരുന്നതാണ്. മൈലപ്പുഴയുടെ മലയടിവാരത്തു നിന്നും പിറവി എടുക്കുന്ന പഴയരിക്കണ്ടം പുഴ, ഇടുക്കിയുടെ സൗന്ദര്യം ആവാഹിച്ച് അഞ്ച് കിലോമീറ്റര്‍ ദൂരം ശാന്തമായി ഒഴുകി പുന്നയാറില്‍ എത്തുമ്പോള്‍ രൗദ്രഭാവം പൂണ്ട് ആര്‍ത്ത് അലച്ച് ചെങ്കുത്തായ പാറയിലൂടെ പാല്‍പുഴയായൊഴുകി അഗാധ ഗര്‍ത്തത്തിലേയ്ക്കു പതിക്കുമ്പോഴാണ് വെള്ളച്ചാട്ടത്തിന് പൂര്‍ണത കൈവരുന്നത്. അടിമാലി-കുമളി ദേശീയപാത കടന്നു പോകുന്ന കീരിത്തോട്ടില്‍ നിന്ന് നാല് കിലോമിറ്റര്‍ ദൂരവും ആലപ്പുഴ-മധുര സംസ്ഥാന പാതയില്‍ വട്ടോന്‍ പാറയില്‍ നിന്ന് മൂന്നര കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ പുന്നയാര്‍ വെള്ളച്ചാട്ടത്തിനടുത്തെത്തും. എന്നാല്‍ ഇവിടേയ്ക്ക് ഒന്നര കിലോമീറ്റര്‍ ദൂരം റോഡ് ഗതാഗതയോഗ്യമല്ലാത്തതിനാല്‍ കാല്‍നട യാത്രയായി വേണം വെള്ളച്ചാട്ടത്തിന് അടുത്തെത്തുവാന്‍. സഞ്ചാരികള്‍ക്ക് വെള്ളച്ചാട്ടം കാണുന്നതിന് സൗകര്യം ഒരുക്കുന്നതിനായി പഞ്ചായത്തോ ടൂറിസം വകുപ്പോ ഇതുവരെയും ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. അധികമാരാലും അറിയപ്പെടാതെ കിടന്ന വെള്ളച്ചാട്ടം അടുത്ത നാളുകളില്‍ സോഷ്യല്‍ മീഡിയാ വഴിയാണ് പുറം ലോകം അറിയുന്നത്. ഇവിടെ വേണ്ടത്ര അടിസ്ഥാന സൗകര്യം ഒരുക്കിയാല്‍ ഇടുക്കിയിലെ ടൂറിസം ഭൂപടത്തില്‍ പുന്നയാര്‍ വെള്ളച്ചാട്ടം ഇടം പിടിക്കും. അത്രയ്ക്കും മനോഹര കാഴച്ചയാണ് പുന്നായാര്‍ വെള്ളച്ചാട്ടം സഞ്ചാരികള്‍ക്ക് സമ്മാനിക്കുന്നത് .

13/10/2020

ചികിത്സയ്ക്കെത്തിയ യുവതിയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ വൈദിക ഡോക്ടർ കസ്റ്റഡിയിൽ

ഇടുക്കി : ചികിത്സയ്ക്കെത്തിയ യുവതിയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ വൈദിക ഡോക്ടറെ പോലീസ് കസ്റ്റഡിയിലെടുത്തു. അടിമാലി കല്ലാർകുട്ടി റോഡിൽ പാലക്കാടൻ ആയൂർവേദ വൈദ്യശാല നടത്തുന്ന ഡോക്ടർ റെജിയാണ് അറസ്റ്റിലായത്. തിങ്കളാഴ്ച്ച വൈകുനേരം ആറു മണിയോടെയായിരുന്നു സംഭവം. അമ്മയോടൊപ്പം വൈദ്യശാലയിൽ മരുന്ന് വാങ്ങാൻ എത്തിയ 22 കാരിയായ യുവതിയോട് വൈദീകൻ അപമര്യാദയായി പെരുമാറിയെന്നാണ് യുവതിയുടെ മൊഴി. ചികിത്സയുടെ ഭാഗമായി പ്രാർത്ഥിക്കുന്നതിനിടെ ശാരീരികമായി പീഡനം നടത്തിയെന്നും പോലീസ് പറഞ്ഞു. ആയുർവേദ ആശുപത്രിയിൽ നിന്നും തിരികെ വീട്ടിലെത്തിയ യുവതി ബന്ധുക്കളോടും വിവരം പറയുകയായിരുന്നു. തുടർന്ന് ബന്ധുക്കളും നാട്ടുകാരും ആശുപത്രിയിലെത്തി വൈദികനെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചു. സംഭവമറിഞ്ഞെത്തിയ പോലീസ് ഇരുവിഭാഗത്തെയും പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. തുടർന്നാണ് പെൺകുട്ടിയുടെ മൊഴിയനുസരിച്ച് കേസെടുത്തത്.
സെക്ഷൻ 354 ഐ.പി.സി വകുപ്പ് പ്രകാരമാണ് കേസ് എടുത്തിരിക്കുന്നതെന്ന് സി.ഐ: അനിൽ ജോർജ് പറഞ്ഞു. ഇന്നു വൈദികനെ കോടതിയിൽ ഹാജരാക്കുമെന്നും പോലീസ് പറഞ്ഞു.

മൂന്നാറിൽ സഞ്ചരികൾക്ക് താമസിക്കാൻകെ. എസ് ആർ ടി സി ബസ് ഒരുങ്ങി മൂന്നാർ: മൂന്നാറിലെത്തുന്ന വിനോദ സഞ്ചാരികൾക്ക് ഇനി മുതൽ കെ...
13/10/2020

മൂന്നാറിൽ സഞ്ചരികൾക്ക് താമസിക്കാൻ
കെ. എസ് ആർ ടി സി ബസ് ഒരുങ്ങി

മൂന്നാർ: മൂന്നാറിലെത്തുന്ന വിനോദ സഞ്ചാരികൾക്ക് ഇനി മുതൽ കെ.എസ്.ആർ.ടി.സി.ബസിലും താമസിക്കാം. മൂന്നാർ സന്ദർശനത്തിനെത്തുന്നവർക്ക് കുറഞ്ഞ ചെലവിൽ താമസ സൗകര്യമൊരുക്കുക എന്ന ലക്ഷ്യമിട്ട് കെ.എസ്.ആർ.ടി.സിയാണ് ഇങ്ങനെയൊരു പദ്ധതിയുമായി രംഗത്തെത്തിയിരിക്കുന്നത്. 16 പേർക്ക് ഒരെ സമയം താമസിക്കാനുള്ള സൗകര്യമാണ് ബസിലൊരുക്കുന്നത്. ട്രെയിനുകളിലെ സ്ലീപ്പർ കോച്ച് മാതൃകയിൽ ഒരാൾക്ക് മാത്രം കിടക്കാവുന്ന കംപാർട്മെൻറുകളാണ് സജ്ജമാക്കുക. മൂന്നാർ കെ.എസ്.ആർ.ടി.സി. ഡിപ്പോയിലാണ് പരീക്ഷണാർത്ഥം പദ്ധതി നടപ്പാക്കാനൊരുങ്ങുന്നത്. സംസ്ഥാനത്തെ പ്രധാന കെ.എസ്.ആർ.ടി.സി. ഡിപ്പോകളിൽ വിദൂര സ്ഥലങളിൽ നിന്നും ഓടിയെത്തുന്ന വാഹനങ്ങളിലെ ജീവനക്കാർക്ക് വിശ്രമിക്കുന്നതിനായി സ്റ്റാഫ് ബസ് ഇറക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് കെ.എസ്.ആർ.ടി.സി.എം.ഡി ബിജു പ്രഭാകർ വിനോദ സഞ്ചാര മേഖലയിൽ മിതമായ നിരക്കിൽ ബസിൽ താമസ സൗകര്യം നൽകാമെന്ന ആശയം പങ്കുവെക്കുന്നത്. ബസിൽ താമസിക്കുന്നവർക്ക് ഡിപ്പോയിലെ ശുചി മുറികളടക്കം ഉപയോഗിക്കാനുള്ള സൗകര്യവും നൽകും. മൂന്നാർ ഡിപ്പോയിലായിരിക്കും ബസ് പാർക്ക് ചെയ്യുക. താമസ നിരക്ക് സംബന്ധിച്ച് എം.ഡിയുടെ ഉത്തരവ് ഉടൻ ലഭിക്കുമെന്നും വിനോദ സഞ്ചാര മേഖല തുറന്നാലുടൻ ബസ് താമസത്തിനായി നൽകുമെന്നും ഡിപ്പോ ഇൻസ്പെക്ടർ ഇൻ ചാർജ് സേവി ജോർജ് പറഞ്ഞു. മൂന്നാറിൽ തിരക്ക് വർധിക്കുന്ന സാഹര്യങ്ങളിൽ സഞ്ചാരികൾ നേരിടുന്ന പ്രധാന വെല്ലുവിളി റൂം കിട്ടാതെ വരുന്നതാണ്. അങ്ങനെയുള്ളവർക്കും കെ.എസ്.ആർ.ടി.സിയുടെ ഈ സൗകര്യം ഗുണം ചെയ്യും. കെ.എസ്.ആർ.ടി.സിക്ക് അമിത വരുമാനം ലഭിക്കുന്ന ഈ പദ്ധതി മറ്റ് വിനോദസഞ്ചാര മേഖലകളിലും നടപ്പാക്കാനാണ് ലക്ഷ്യമിടുന്നത്.

Address

തൊടുപുഴ
NC

Telephone

+19846089327

Website

Alerts

Be the first to know and let us send you an email when VK Newswaves posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to VK Newswaves:

Videos

Shortcuts

  • Address
  • Telephone
  • Alerts
  • Contact The Business
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share