News Wave Kerala

  • Home
  • News Wave Kerala

News Wave Kerala Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from News Wave Kerala, Media/News Company, .

14/11/2024

ഒരു ഫയലും തീർപ്പാകാതെ 5 ദിവസത്തിൽ കൂടുതൽ വെച്ചാൽ കർശന നടപടിയെടുക്കും.
മന്ത്രി ഗണേഷ് കുമാർ

12/11/2024

മംഗ്ലൂരിൽ പെട്രോൾ പാമ്പിനു സമീപം കാറിന് തീ പിടിച്ചു.

09/11/2024

നോർമലി ടൈഗർ 15 വർഷമേ ജീവിക്കു.
DFO Talks

09/11/2024

ഇരുകാലിൽ നിൽക്കുന്ന അനിമൽന്നെ ടൈഗർ അറ്റാക്ക് ചെയ്യില്ല.
DFO Talks

പി.പി ദിവ്യയ്ക്ക് ജാമ്യംതലശ്ശേരി: കണ്ണൂർ എഡിഎം നവീൻ ബാബുവിന്‍റെ മരണത്തിൽ പ്രതി പി.പി ദിവ്യയ്ക്ക് ജാമ്യം.തലശ്ശേരി പ്രിൻസി...
08/11/2024

പി.പി ദിവ്യയ്ക്ക് ജാമ്യം

തലശ്ശേരി: കണ്ണൂർ എഡിഎം നവീൻ ബാബുവിന്‍റെ മരണത്തിൽ പ്രതി പി.പി ദിവ്യയ്ക്ക് ജാമ്യം.
തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചു കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. കഴിഞ്ഞ പതിനൊന്ന് ദിവസമായി പളളിക്കുന്നിലെ വനിതാ ജയിലിൽ റിമാൻഡിൽ കഴിയുകയായിരുന്നു പി.പി ദിവ്യ.

ജില്ലയിൽ സിറ്റി ഗ്യാസ് പദ്ധതിയിൽ 12 സി.എൻ.ജി സ്റ്റേഷനുകൾ കൂടികണ്ണൂർ: സി എൻ ജി (കംപ്രസ്ഡ് നാച്ചുറൽ ഗ്യാസ്) വാഹനങ്ങളുടെ എണ...
07/11/2024

ജില്ലയിൽ സിറ്റി ഗ്യാസ് പദ്ധതിയിൽ 12 സി.എൻ.ജി സ്റ്റേഷനുകൾ കൂടി

കണ്ണൂർ: സി എൻ ജി (കംപ്രസ്ഡ് നാച്ചുറൽ ഗ്യാസ്) വാഹനങ്ങളുടെ എണ്ണം കൂടിയതോടെ സിറ്റി ഗ്യാസ് പദ്ധതിയുടെ ഭാഗമായി കൂടുതൽ സി എൻ ജി സ്റ്റേഷനുകൾ തുറക്കുന്നു.

കണ്ണൂരിലും മാഹിയിലുമായി 12 സി എൻ ജി സ്റ്റേഷനാണ് 2025 മാർച്ച് മാസത്തിനകം കമ്മിഷൻ ചെയ്യുക. ഇവയുടെ നിർമാണം നേരത്തേ തുടങ്ങി.

നിലവിൽ കണ്ണൂരിൽ ഒൻപത് സി എൻ ജി സ്റ്റേഷനുകളാണ് ഉള്ളത്. വാഹനങ്ങൾ കൂടിയതോടെ ലഭ്യത ഉറപ്പാക്കാൻ ആയാണ് കൂടുതൽ സ്റ്റേഷനുകൾ നിർമിക്കാൻ തീരുമാനിച്ചത്.

ആദ്യഘട്ടമായി ഈ മാസം അഞ്ച് സി എൻ ജി സ്റ്റേഷനുകൾ തുറക്കും. തളിപ്പറമ്പ്, തലശ്ശേരി, വാരം, പാപ്പിനിശ്ശേരി, മാഹി എന്നിവിടങ്ങളിലാണ് ആദ്യം പ്രവർത്തനം ആരംഭിക്കുന്നത്.

തളിപ്പറമ്പ്, ഇരിട്ടി, പഴയങ്ങാടി, മാഹി എന്നിവിടങ്ങളിലെ സ്റ്റേഷനുകളുടെ നിർമാണം അവസാന ഘട്ടത്തിലാണ്. ഇവ ജനുവരിയിൽ ഉദ്ഘാടനം ചെയ്യാനാകും എന്നാണ് പ്രതീക്ഷ.

നിർമാണത്തിലിരിക്കുന്ന ചെറുപുഴ, അഞ്ചരക്കണ്ടി, മുഴപ്പിലങ്ങാട് എന്നിവിടങ്ങളിലെ സ്റ്റേഷനുകളാണ് മാർച്ചിൽ പ്രവർത്തനം തുടങ്ങുക.

ജില്ലയിലെ സി എൻ ജി സ്റ്റേഷനുകളിലേക്ക് കൂടാളിയിലെ സിറ്റി ഗേറ്റ് സ്റ്റേഷനിൽ നിന്നാണ് ഇന്ധനം എത്തിക്കുക.

03/11/2024

മിന്നിത്തിളങ്ങി മുഴപ്പിലങ്ങാട് ബീച്ച്

മനോഹരമായ മലബാര്‍ തീരത്തിലൂടെ നാലു കിലോമീറ്റര്‍ മണല്‍പ്പാതയില്‍ കാറോടിക്കാന്‍ സൗകര്യമുള്ള ഏക കടല്‍ത്തീരം. എഷ്യയിലെ ഏറ്റവും നീളം കൂടിയ ഡ്രൈവിംഗ് ബീച്ച്.
മുഴപ്പിലങ്ങാട്, ധർമടം ബീച്ചുകളിൽ 4 ഘട്ടങ്ങളിലായി 233 കോടി രൂപയുടെ വികസന പദ്ധതികളാണ് നടപ്പാക്കുന്നത്.

എഡിഎം കെ.നവീന്‍ ബാബുവിന്റെ മരണത്തില്‍ കണ്ണൂര്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ പോലീസിന് മുൻപാകെ കീഴടങ്ങിക...
29/10/2024

എഡിഎം കെ.നവീന്‍ ബാബുവിന്റെ മരണത്തില്‍ കണ്ണൂര്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ പോലീസിന് മുൻപാകെ കീഴടങ്ങി

കണ്ണൂർ | എഡിഎം കെ.നവീന്‍ ബാബുവിന്റെ മരണത്തില്‍ കണ്ണൂര്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ പോലീസിന് മുൻപാകെ കീഴടങ്ങി.
മൂന്‍കൂര്‍ ജാമ്യാപേക്ഷ തളളിയതോടെ ആണ് അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ദിവ്യ കീഴടങ്ങിയത്.

എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ പി പി ദിവ്യക്ക് ജാമ്യം ലഭിച്ചിരുന്നില്ല. ദിവ്യയുടെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി കോടതി തള്ളി.

തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി നിസാര്‍ അഹമ്മദാണ് വിധി പ്രസ്താവിച്ചത്. എഡിഎമ്മിന്റെ മരണത്തില്‍ ദിവ്യക്ക് എതിരെ ആത്മഹത്യാ പ്രേരണ കുറ്റമാണ് ചുമത്തിയിരുന്നത്.

പി പി ദിവ്യയ്ക്ക് തിരിച്ചടി: മുന്‍കൂർ ജാമ്യം ഇല്ല, അപേക്ഷ തള്ളികണ്ണൂർ: പി പി ദിവ്യയ്ക്ക് മുന്‍കൂർ ജാമ്യമില്ല. തലശ്ശേരി പ...
29/10/2024

പി പി ദിവ്യയ്ക്ക് തിരിച്ചടി: മുന്‍കൂർ ജാമ്യം ഇല്ല, അപേക്ഷ തള്ളി

കണ്ണൂർ: പി പി ദിവ്യയ്ക്ക് മുന്‍കൂർ ജാമ്യമില്ല.
തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് വിധി പറഞ്ഞത്. എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ ആത്മഹത്യാ പ്രേരണാകുറ്റം ചുമത്താന്‍ തക്ക പ്രവര്‍ത്തി താന്‍ ചെയ്തിട്ടില്ലെന്നായിരുന്നു ദിവ്യയുടെ പ്രധാന വാദം. ഏതു ഉപാധികളും അംഗീകരിക്കാം എന്നും സ്ത്രീയെന്ന പരിഗണന നല്‍കി മുന്‍കൂര്‍ ജാമ്യം നല്‍കണമെന്നും ദിവ്യ കോടതിയില്‍ അപേക്ഷിച്ചിരുന്നു. പ്രോസിക്യൂഷനും നവീന്‍ ബാബുവിന്റെ കുടുംബ അഭിഭാഷകനും ദിവ്യയുടെ വാദങ്ങളെ കോടതിയില്‍ എതിര്‍ത്തിരുന്നു.

29/10/2024

Chief Minister Pinarayi Vijayan vehicle met with accident | മുഖ്യമന്ത്രിയുടെ വാഹനം അപകടത്തിൽ പെട്ടു

ആനകള്‍ നേരിടുന്നത് അങ്ങേയറ്റത്തെ ക്രൂരത, ഉത്സവങ്ങള്‍ക്ക് ആനകളെ എഴുന്നള്ളിക്കുന്നത് ദുരിതമെന്ന് ഹൈക്കോടതി ഉത്സവങ്ങള്‍ക്ക്...
26/10/2024

ആനകള്‍ നേരിടുന്നത് അങ്ങേയറ്റത്തെ ക്രൂരത, ഉത്സവങ്ങള്‍ക്ക് ആനകളെ എഴുന്നള്ളിക്കുന്നത് ദുരിതമെന്ന് ഹൈക്കോടതി

ഉത്സവങ്ങള്‍ക്ക് ആനയെ എഴുന്നള്ളിക്കുന്നതിനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. ഉത്സവങ്ങള്‍ക്ക് ആനകളെ എഴുന്നള്ളിക്കുന്നത് ദുരിതമെന്നും ആനകള്‍ നേരിടുന്നത് അങ്ങേയറ്റത്തെ ക്രൂരതയെന്നും ഡിവിഷന്‍ ബെഞ്ച് നിരീക്ഷിച്ചു.

എഴുന്നള്ളത്തിന് കരയിലെ ഏറ്റവും വലിയ ജീവിയെ ഉപയോഗിക്കുന്നത് മനുഷ്യന്റെ അഹന്തയാണ്. തിമിംഗലം കരയിലെ ജീവി അല്ലാത്തതിന് ദൈവത്തിന് നന്ദി പറയണമെന്നും കോടതി പറഞ്ഞു. ക്ഷേത്രക്കമ്മിറ്റികള്‍ തമ്മിലുള്ള വൈരമാണ് വലിയ ആനകളുടെ എഴുന്നള്ളത്തിന് പിന്നിലെന്നും ഇതൊന്നും ആചാരമല്ല, മനുഷ്യന്റെ വാശിയാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.

ബെംഗളൂരു എയർപോർട്ടിൽ ലോഞ്ച് ആക്‌സസ് ലഭിക്കാൻ ആപ്പ് ഡൗൺലോഡ് ചെയ്‌തു; യുവതിക്ക് നഷ്ടമായത് 87,000 രൂപബെം​ഗളൂരു: ബെംഗളൂരു അന...
23/10/2024

ബെംഗളൂരു എയർപോർട്ടിൽ ലോഞ്ച് ആക്‌സസ് ലഭിക്കാൻ ആപ്പ് ഡൗൺലോഡ് ചെയ്‌തു; യുവതിക്ക് നഷ്ടമായത് 87,000 രൂപ

ബെം​ഗളൂരു: ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിൽ തട്ടിപ്പിനിരയായ യുവതിക്ക് നഷ്ടമായത് 87,000 രൂപ. വിമാനത്താവളത്തിലെ ലോഞ്ചിൽ എത്തിയ ഭാർഗവി മണി എന്ന സ്ത്രീയാണ് തട്ടിപ്പിന് ഇരയായത്. യുവതി തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ തട്ടിപ്പിന് ഇരയായ കാര്യം മാധ്യമങ്ങളെ അറിയിച്ചത്.

ക്രെഡിറ്റ് കാർഡ് കൈവശം ഇല്ലാതിരുന്നതിനാൽ ക്രെഡിറ്റ് കാർഡിന്റെ ഫോട്ടോ ലോഞ്ച് ജീവനക്കാരെ കാണിച്ചതായും. സുരക്ഷാ ആവശ്യങ്ങൾക്കായി ഒരു ആപ്പ് ഡൗൺലോഡ് ചെയ്യാനും ഫെയ്‌സ് സ്‌ക്രീനിംഗിന് ചെയ്യാനും ലോഞ്ച് ജീവനക്കാർ ആവശ്യപ്പെട്ടതായും യുവതി പറയുന്നു. നിർദ്ദേശങ്ങൾ എല്ലാം പാലിച്ചെന്നും എന്നാൽ ക്രെഡിറ്റ് കാർഡ് ബിൽ ലഭിച്ചതിന് ശേഷമാണ് തട്ടിപ്പ് മനസ്സിലായതെന്നും യുവതി വീ‍‍ഡിയോയിൽ പറയുന്നു

ലോഞ്ച് പാസ്" ആപ്പാണ് ഡൗൺലോഡ് ചെയ്‌തതെന്നും എന്നാൽ ആപ്പ് ഉപയോ​ഗിച്ചില്ലെന്നും യുവതി പറയുന്നു. ഫോണിലേക്ക് OTP വരാതിരിക്കാൻ സ്‌കാമർമാർ ആപ്പ് ഉപയോഗിച്ചതായും സംശയമുണ്ടെന്നും യുവതി ആരോപിക്കുന്നു.
ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തെയോ അതിൻ്റെ അധികൃതരെയോ താൻ ഒരു ഘട്ടത്തിലും കുറ്റപ്പെടുത്തിയിട്ടില്ലെന്നും മണി വീഡിയോയിൽ വ്യക്തമാക്കി. എയർപോർട്ട് അധികൃതർ തന്നെ സമീപിച്ചിട്ടുണ്ടെന്നും യുവതി പറഞ്ഞു. സൈബർ ക്രൈം ഡിപ്പാർട്ട്‌മെൻ്റിനെ വിവരം അറിയിക്കുകയും കാർഡ് ബ്ലോക്ക് ചെയ്യുകയും ചെയ്തുവെന്നും യുവതി കൂട്ടിച്ചേർത്തു.

റോഡ് സുരക്ഷ പഠിക്കാതെ ഇനി ലൈസൻസ് കിട്ടില്ല, കടുപ്പിച്ച് മോട്ടോര്‍വാഹനവകുപ്പ്ഡ്രൈവിങ് ലൈസൻസ് ടെസ്റ്റില്‍ പങ്കെടുക്കാൻ റോഡ...
20/10/2024

റോഡ് സുരക്ഷ പഠിക്കാതെ ഇനി ലൈസൻസ് കിട്ടില്ല, കടുപ്പിച്ച് മോട്ടോര്‍വാഹനവകുപ്പ്

ഡ്രൈവിങ് ലൈസൻസ് ടെസ്റ്റില്‍ പങ്കെടുക്കാൻ റോഡ് സുരക്ഷാ ബോധവത്കരണ ക്ലാസില്‍ പങ്കെടുത്ത രേഖ നിർബന്ധമാക്കി മോട്ടോർവാഹനവകുപ്പ്.

ഇതിനായി ലേണേഴ്സ് ടെസ്റ്റില്‍ വിജയിക്കുന്നവർക്ക് ആഴ്ചതോറും നിശ്ചിതദിവസങ്ങളില്‍ ആർ.ടി.ഒ. ഓഫീസുകളില്‍ റോഡ് സുരക്ഷാ ബോധവത്കരണ ക്ലാസ് നടത്തും. ഇതില്‍ പങ്കെടുത്തതിന്റെ രേഖയുമായി എത്തിയാലേ ലൈസൻസ് ടെസ്റ്റ് നടത്തുകയുള്ളൂ.

നേരത്തേ ലൈസൻസ് അപേക്ഷകർക്ക് റോഡ് സുരക്ഷാ ബോധവത്കരണക്ലാസ് ഉണ്ടായിരുന്നു. കോവിഡ് കാലത്താണ് ഇവ നിലച്ചത്. ക്ലാസുകള്‍ വീണ്ടും തുടങ്ങാൻ കഴിഞ്ഞദിവസമാണ് ട്രാൻസ്പോർട്ട് കമ്മിഷണർ നിർദേശിച്ചത്. ക്ലാസിന് കൃത്യമായ സിലബസും നിർദേശങ്ങളും തയ്യാറാക്കിയിട്ടുണ്ട്. മോട്ടോർ വെഹിക്കിള്‍സ് (ഡ്രൈവിങ്) റെഗുലേഷൻസ് 2017 പ്രകാരം വാഹനം ഓടിക്കുമ്ബോള്‍ ശ്രദ്ധിക്കേണ്ട നിർദേശങ്ങളാണ് രണ്ടു മണിക്കൂർ ദൈർഘ്യമുള്ള ക്ലാസില്‍ നല്‍കുക.

മോട്ടോർ വെഹിക്കിള്‍ ഇൻസ്പെക്ടർമാർ, അസിസ്റ്റൻറ് ഇൻസ്പെക്ടർമാരുള്‍പ്പെടുന്ന ഉദ്യോഗസ്ഥർ ക്ലാസെടുക്കും.ഓരോ ഓഫീസിലും സൗകര്യാനുസരണം മാറ്റങ്ങളുണ്ടാകാമെങ്കിലും ബുധൻ, ശനി ദിവസങ്ങളില്‍ രാവിലെ എട്ടുമുതല്‍ പത്തുവരെയാണ് ക്ലാസുകള്‍ നടത്തുക.

കണ്ണൂർ കളക്ടറേറ്റിൽ സുരക്ഷ ശക്തമാക്കികണ്ണൂർ: എ.ഡി.എമ്മിന്റെ മരണവുമായി ബന്ധപ്പെട്ട് യുവജന സംഘടനകൾ കളക്ടറേറ്റിലേക്കും സമരം...
20/10/2024

കണ്ണൂർ കളക്ടറേറ്റിൽ സുരക്ഷ ശക്തമാക്കി

കണ്ണൂർ: എ.ഡി.എമ്മിന്റെ മരണവുമായി ബന്ധപ്പെട്ട് യുവജന സംഘടനകൾ കളക്ടറേറ്റിലേക്കും സമരം നടത്തുന്നതിനെ തുടർന്ന് കളക്ടറേറ്റിന് അകത്തും പുറത്തും സുരക്ഷ ശക്തമാക്കി.

കളക്ടർ രാജിവെക്കണം എന്നാവശ്യപ്പെട്ട് പ്രതിപക്ഷ യുവജന സംഘടനകൾ സമരം നടത്തുമെന്ന രഹസ്യ അന്വേഷണ വിഭാഗം റിപ്പോർട്ട് നൽകിയതിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷ കർശനമാക്കിയത്.

കളക്ടറേറ്റിലെ പ്രവേശന കവാടത്തിലും പ്രധാന ഗേറ്റിലും പോലീസിനെ വിന്ന്യസിച്ചു. വരും ദിവസങ്ങളിൽ പ്രതിഷേധം കടുപ്പിക്കുമെന്ന് പ്രതിപക്ഷ യുവജന സംഘടനകൾ അറിയിച്ചു.

കണ്ണൂർ നഗരപരിധിയിൽ 15,000 സിറ്റി ഗ്യാസ് കണക്‌ഷൻകണ്ണൂർ: കണ്ണൂർ കോർപ്പറേഷനിൽ 2025 മെയിൽ 15,000 സിറ്റി ഗ്യാസ് കണക്‌ഷൻ ലഭ്യമ...
19/10/2024

കണ്ണൂർ നഗരപരിധിയിൽ 15,000 സിറ്റി ഗ്യാസ് കണക്‌ഷൻ

കണ്ണൂർ: കണ്ണൂർ കോർപ്പറേഷനിൽ 2025 മെയിൽ 15,000 സിറ്റി ഗ്യാസ് കണക്‌ഷൻ ലഭ്യമാക്കും. ഈ വർഷം ഡിസംബറോടെ 5000 കണക്‌ഷനുകൾ പൂർത്തീകരിക്കുന്നതിനുള്ള പ്രവർത്തനങ്ങളാണ് പുരോഗമിക്കുന്നത്. നിലവിൽ എട്ട് ഡിവിഷനിലാണ് കണക്ഷനുകൾ നൽകുന്നത്. വാണിജ്യാവശ്യ ങ്ങൾക്കുള്ള കണക്‌ഷനും രജിസ്ട്രേഷൻ തുടങ്ങിയിട്ടുണ്ട്. ഇതുവരെ 11,000 കുടുംബങ്ങളാണ് സിറ്റി ഗ്യാസ് പദ്ധതിയിൽ രജിസ്റ്റർ ചെയ്ത‌ത്.

ചേലോറ, എളയാവൂർ സോണലുകളിലാണ് നിലവിൽ കണക്ഷൻ നൽകുന്നത്. 13 മുതൽ 20 വരെയുള്ള ഡിവിഷനുകളിലാണിത്. ഇവിടെ പ്രതിദിനം നാൽപത് കണക്ഷനുകൾ നൽകുന്നുണ്ട്. 1500 ഓളം ഗാർഹിക ഉപഭോക്താക്കൾ കണക്‌ഷന് പണമടച്ചു. നഗരത്തിലേക്കുള്ള മെയിൻ ലൈനിൽ ഗ്യാസ് എത്തിയതിനാൽ വേഗത്തിലാണ് കണക്‌ഷനുകൾ നൽകുന്നത്.

കോർപ്പറേഷനിലെ ഒമ്പത് ഡിവിഷനുകളിൽ കൂടി രജിസ്ട്രേഷൻ ആരംഭിച്ചിട്ടുണ്ട്. 19, 21, 23, 24, 26, 27, 28, 30, 31 എന്നീ ഡിവിഷനുകളിലാണ് രജിസ്ട്രേഷൻ തുടങ്ങിയത്. കോർപ്പറേഷനിൽനിന്ന് അനുമതി ലഭിക്കുന്ന മുറയ്ക്ക് ഈ ഡിവിഷനുകളിൽ പൈപ്പ് ലൈൻ പ്രവൃത്തി ആരംഭിക്കും. ഡിസംബർ ആദ്യവാരം മുതൽ തന്നെ ഈ ഡിവിഷനുകളിലെയും പണമടക്കുന്നവർക്ക് കണക്ഷൻ ലഭ്യമാക്കാനാണ് സിറ്റി ഗ്യാസ് അധികൃതർ ലക്ഷ്യമിടുന്നത്.

ഇന്ത്യൻ ഓയിൽ കോർപ്പറേഷനും അദാനി ഗ്യാസ് പ്രൈവറ്റ് ലിമിറ്റഡും ചേർന്നാണ് സീറ്റി ഗ്യാസ് പദ്ധതി നടപ്പാക്കുന്നത്. സുരക്ഷിതമായ പോളി എത്തിലിൻ പൈപ്പ് ഉപയോഗിച്ചാണ് വീടുകളിൽ പാചകവാതകമെത്തി ക്കുന്നത്. തടസ്സമില്ലാതെ പാചകവാതകം ലഭ്യമാകുമെന്നതാണ് പദ്ധതിയുടെ സവിശേഷത.

മദ്രസകള്‍ പൂട്ടണമെന്ന നിര്‍ദേശം: കേരളത്തെ ബാധിക്കില്ല, സര്‍ക്കാര്‍ ഫണ്ട് നല്‍കുന്ന മദ്രസകള്‍ സംസ്ഥാനത്തില്ലതിരുവനന്തപുരം...
13/10/2024

മദ്രസകള്‍ പൂട്ടണമെന്ന നിര്‍ദേശം: കേരളത്തെ ബാധിക്കില്ല, സര്‍ക്കാര്‍ ഫണ്ട് നല്‍കുന്ന മദ്രസകള്‍ സംസ്ഥാനത്തില്ല

തിരുവനന്തപുരം: മദ്രസ ബോര്‍ഡുകള്‍ പിരിച്ചുവിടണമെന്ന കേന്ദ്രബാലാവകാശ കമ്മീഷന്റെ നിര്‍ദേശം കേരളത്തെ ബാധിക്കില്ല. കേരളത്തില്‍ സര്‍ക്കാര്‍ ഫണ്ട് നല്‍കുന്ന മദ്രസകള്‍ ഇല്ലെന്ന് അധികൃതര്‍ അറിയിച്ചു. മദ്രസകള്‍ പൂട്ടുന്നതുമായി ബന്ധപ്പെട്ട് കേരള ചീഫ് സെക്രട്ടറിക്കും ദേശീയ ബാലാവകാശ കമ്മീഷന്റെ നിര്‍ദേശം ലഭിച്ചിരുന്നു.
കേരളത്തില്‍ സര്‍ക്കാര്‍ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന മദ്രസ ബോര്‍ഡുകളോ, സര്‍ക്കാര്‍ ശമ്പളം നല്‍കുന്ന അധ്യാപകരോ ഇല്ല. മദ്രസാ അധ്യാപകര്‍ക്കുള്ള ക്ഷേമനിധി മാത്രമാണ് ആകെയുള്ളതെന്നും അധികൃതര്‍ അറിയിച്ചു.

രാജ്യത്തെ മദ്രസകളുടെ പ്രവര്‍ത്തനങ്ങളെ കുറിച്ച് ഗുരുതരമായ ആശങ്കകള്‍ രേഖപ്പെടുത്തുന്നതായിരുന്നു ദേശീയ ബാലാവകാശ കമ്മീഷന്റെ റിപ്പോര്‍ട്ട്. രാജ്യത്തെ മദ്രസകള്‍ നിര്‍ത്തണമെന്നും മദ്രസകള്‍ക്കും മദ്രസ ബോര്‍ഡുകള്‍ക്കും നല്‍കുന്ന ഫണ്ടിങ്ങുകള്‍ നിര്‍ത്തണമെന്നും ആവശ്യപ്പെട്ട് ദേശീയ ബാലാവകാശ കമ്മീഷന്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും കത്തയച്ചിരുന്നു.

മദ്രസകളിലെ വിദ്യാഭ്യാസ രീതി കുട്ടികളുടെ ഭരണഘടനാവകാശങ്ങള്‍ ലംഘിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് നീക്കം. മുസ്ലിം വിദ്യാര്‍ത്ഥികളെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതില്‍ മദ്രസകള്‍ പരാജയപ്പെട്ടെന്നും വിദ്യാഭ്യാസ അവകാശങ്ങള്‍ക്ക് എതിരായാണ് മദ്രസകളുടെ പ്രവര്‍ത്തനമെന്നും കമ്മീഷന്‍ പറയുന്നു. ഇതിനാല്‍ മദ്രസ വിദ്യാഭ്യാസം പിന്തുടരുന്ന വിദ്യാര്‍ത്ഥികളെ സ്‌കൂളില്‍ ചേര്‍ക്കാനാണ് നിര്‍ദേശം. ഒക്ടോബര്‍ 11നാണ് കത്ത് അയച്ചത്. എന്‍ഡിഎ ഘടകകക്ഷികള്‍ ഉള്‍പ്പടെ തീരുമാനത്തില്‍ എതിര്‍പ്പുമായി രംഗത്തെത്തിയിട്ടുണ്ട്.

സിപിഐഎം മുൻ സംസ്ഥാന സെക്രട്ടറിയും ആഭ്യന്തര മന്ത്രിയുമായിരുന്ന കോടിയേരി ബാലകൃഷ്ണന്‍ അന്തരിച്ചിട്ട് ഇന്നേക്ക് രണ്ട് വര്‍ഷം...
01/10/2024

സിപിഐഎം മുൻ സംസ്ഥാന സെക്രട്ടറിയും ആഭ്യന്തര മന്ത്രിയുമായിരുന്ന കോടിയേരി ബാലകൃഷ്ണന്‍ അന്തരിച്ചിട്ട് ഇന്നേക്ക് രണ്ട് വര്‍ഷം.

സമരതീഷ്ണവും സംഭവ ബഹുലവുമായ കോടിയേരിയുടെ ജീവിതത്തിന് ജനകോടികളുടെ മനസ്സില്‍ മരണമില്ല. പാര്‍ട്ടി സെക്രട്ടറിയെന്ന നിലയിലും ഭരണാധികാരിയെന്ന നിലയിലും വെല്ലുവിളികളുടെ കാലങ്ങളെ അചഞ്ചലമായി നേരിട്ട ജനനായകനാണ് കോടിയേരി.

കര്‍ക്കശ്യങ്ങളുടെ ഭാരമില്ലാതെ ജനഹൃദയങ്ങളിലേക്ക് ഇറങ്ങിയ നയതന്ത്രജ്ഞതയുടെയും, സമവായത്തിന്റെയും കമ്മ്യൂണിസ്റ്റ് മുഖമായിരുന്നു കോടിയേരി. കോടിയേരിയുടെ അസാന്നിധ്യം സൃഷ്ടിച്ച ശൂന്യത ഇനിയും മറികടക്കാന്‍ കുടുംബത്തിന് മാത്രമല്ല സിപിഐഎമ്മിനും ആയിട്ടില്ല. ഏത് ഘട്ടത്തിലും കോടിയേരിയുടെ വിടവ് നികത്താനാകാത്തതാണെന്ന് അദ്ദേഹത്തിന്റെ ഭാര്യ വിനോദിനിയും മക്കളായ ബിനീഷും ബിനോയിയും പറഞ്ഞു.

കോടിയേരിയുടെ സ്മരണ പുതുക്കാന്‍ സംസ്ഥാന വ്യാപകമായി പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്. കണ്ണൂരില്‍ പയ്യാമ്ബലത്തെ സ്മൃതിമണ്ഡപത്തില്‍ 8.30ന് പുഷ്പാര്‍ച്ചന നടന്നു. പകല്‍ 11.30ന് കോടിയേരി മുളിയില്‍ നടയിലെ വീട്ടില്‍ കോടിയേരിയുടെ വെങ്കല പ്രതിമ മുഖ്യമന്ത്രി പിണറായി വിജയന്‍ അനാച്ഛാദനംചെയ്തു . വൈകിട്ട് 4.30ന് മുളിയില്‍നടയില്‍ പൊതുസമ്മേളനം ബൃന്ദ കാരാട്ട് ഉദ്ഘാടനംചെയ്യും.

വാ​ഹനങ്ങളിൽ കൂളിങ് ഫിലിം ഒട്ടിക്കുമ്പോൾ മാനദണ്ഡങ്ങൾ കൃത്യമായി അറിഞ്ഞിരിക്കണംവാഹനങ്ങളുടെ ചില്ലുകളിൽ മാനദണ്ഡങ്ങൾ പാലിച്ചുക...
23/09/2024

വാ​ഹനങ്ങളിൽ കൂളിങ് ഫിലിം ഒട്ടിക്കുമ്പോൾ മാനദണ്ഡങ്ങൾ കൃത്യമായി അറിഞ്ഞിരിക്കണം

വാഹനങ്ങളുടെ ചില്ലുകളിൽ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് കൂളിങ് ഫിലിം പതിപ്പിക്കാമെന്ന ഹൈക്കോടതി വിധി പുറത്തുവന്നതിന് പിന്നാലെ സംസ്ഥാനത്ത് കാറുകളിൽ കൂളിം​ഗ് ഫിലിം പതിപ്പിക്കുന്നവരുടെ തിരക്കാണ്.

കേരളത്തിലെ കൊടും വേനലിൽ നിന്നും രക്ഷനേടാനായാണ് എല്ലാവരും വാഹനങ്ങളിൽ കൂളിങ് ഫിലിം പതിപ്പിക്കുന്നത്. എന്നാൽ, കോടതിവിധിയുണ്ട് എന്ന ധൈര്യത്തിൽ ഏത് സൺ ഫിലിമും വാഹനങ്ങളിലെ ​ഗ്ലാസുകളിൽ പതിപ്പിച്ചാൽ പിടിവീഴും. പിഴ ഒടുക്കേണ്ടിയും വരും. സംസ്ഥാനത്തെ വാഹനങ്ങളുടെ ​ഗ്ലാസുകളിൽ പതിപ്പിക്കാവുന്ന കൂളിങ് ഫിലിമുകൾക്ക് കൃത്യമായ മാനദണ്ഡങ്ങളുണ്ട്. അതുപാലിച്ച് മാത്രമേ വാഹനങ്ങളിൽ കൂളിങ് ഫിലിം പതിപ്പിക്കാവൂ എന്ന് മോട്ടോർ വാ​ഗന വകുപ്പ് ഉദ്യോ​ഗസ്ഥർ മുന്നറിയിപ്പ് നൽകുന്നു.
വാഹനത്തിന്റെ മുൻപിലും പിന്നിലുമുള്ള ചില്ലുകളിൽ 70 ശതമാനം പ്രകാശം കടന്നുപോകുന്ന കൂളിങ് ഫിലിം വേണം ഒട്ടിക്കാൻ. വശങ്ങളിൽ 50 ശതമാനം പ്രകാശം കടന്നുപോകുന്ന തരത്തിൽ കൂളിങ് ഫിലിം ഒട്ടിക്കാം. ഹൈക്കോടതി വിധിയിലും ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. വാഹനത്തിന്റെ ഉൾവശം കാണാത്തതരത്തിൽ ഫിലിം ഒട്ടിച്ചാൽ ഇനിയും പിടി വീഴും. അനുവദനീയമായ കൂളിങ് ഫിലിമുകൾ ബി.എസ്.ഐ, ഐ.എസ്.ഐ. മുദ്രകളോടെയാണ് വരുന്നത്. ക്യു.ആർ. കോഡുകളും നൽകുന്നുണ്ട്. ഇത് സ്‌കാൻ ചെയ്താൽ ട്രാൻസ്പാരൻസി ശതമാനവും ഗുണനിലവാര വിവരങ്ങളും മനസ്സിലാക്കാം.
മോട്ടോർ വാഹനങ്ങളിൽ അംഗീകൃത വ്യവസ്ഥകൾ പാലിച്ച് കൂളിങ് ഫിലിം (സൺ ഫിലിം) പതിപ്പിക്കുന്നത് അനുവദനീയമാണെന്നും ഇതിന്റെ പേരിൽ വാഹനങ്ങൾക്കെതിരേ നിയമനടപടി സ്വീകരിക്കാനോ പിഴ ചുമത്താനോ അധികൃതർക്ക് അവകാശമില്ലെന്നുമാണ് ജസ്റ്റിസ് എൻ.നഗരേഷ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്.

മോട്ടോർ വാഹനങ്ങളിൽ 'സേഫ്റ്റി ഗ്ലേസിങ്' ചില്ലുകൾ ഘടിപ്പിക്കുന്നതിന് നിയമതടസ്സമില്ലെന്നും ഹൈക്കോടതി അറിയിച്ചു.
ഉൾപ്രതലത്തിൽ പ്ലാസ്റ്റിക് ഫിലിം പിടിപ്പിച്ച് ബി.എസ്.എസ്. നിലവാരത്തോടെ പുറത്തിറക്കുന്ന ചില്ലുകളാണ് അനുവദനീയ ഗണത്തിൽപ്പെടുന്നതെന്നും ജസ്റ്റിസ് എൻ. നഗരേഷ് വ്യക്തമാക്കി. വാഹന ഉടമയ്ക്കെതിരേ ഉൾപ്പെടെ മോട്ടോർ വാഹനവകുപ്പ് നൽകിയ നോട്ടീസും മറ്റും റദ്ദാക്കിയാണ് ഹൈക്കോടതിയുടെ ഉത്തരവ്. സേഫ്റ്റി ഗ്ലാസിന്റെ ഉൾപ്രതലത്തിൽ പ്ലാസ്റ്റിക് ഫിലിം പതിപ്പിച്ചതിനെ സേഫ്റ്റി ഗ്ലേസിങ്ങിന്റെ നിർവചനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ചട്ടങ്ങളിൽ നിഷ്‌കർഷിക്കുന്ന സുതാര്യത പാലിക്കുന്ന സേഫ്റ്റി ഗ്ലേസിങ് ഉപയോഗിക്കുന്നത് നിയമപരമാണെന്നും ഉത്തരവിൽ പറയുന്നു. മുന്നിലേയും പിന്നിലേയും ഗ്ലാസുകളിൽ 70 ശതമാനത്തിൽ കുറയാത്ത സുതാര്യമായ ഫിലിം പതിപ്പിക്കാമെന്നും വശങ്ങളിലെ സുതാര്യത 50 ശതമാനത്തിൽ കുറയരുതെന്നുമാണ് നിയമം അനുശാസിക്കുന്നത്. സേഫ്റ്റി ഗ്ലേസിങ് വാഹനങ്ങളിൽ ഘടിപ്പിക്കുന്നതിന് വാഹന നിർമാതാക്കൾക്ക് മാത്രമല്ല, വാഹന ഉടമകൾക്കും അവകാശമുണ്ടെന്നും ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം, വാഹനങ്ങളുടെ ചില്ലുകളിൽ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് കൂളിങ് ഫിലിം പതിപ്പിക്കാമെന്ന ഹൈക്കോടതിവിധി നടപ്പാക്കുന്നതിന് ട്രാൻസ്‌പോർട്ട് കമ്മിഷണറുടെ പ്രത്യേക ഉത്തരവിന്റെ ആവശ്യമില്ലെന്ന് സംസ്ഥാന ട്രാൻസ്‌പോർട്ട് കമ്മിഷണർ സി.എച്ച്. നാഗരാജു വ്യക്തമാക്കുന്നു. ഇവയുടെ ഗുണനിലവാരവും മാനദണ്ഡവും പരിശോധിക്കുന്നതിനുള്ള ഉപകരണം വാങ്ങുമെന്നും അദ്ദേഹം അറിയിച്ചു. അടിയന്തരമായി നൂറെണ്ണം വാങ്ങി ആർ.ടി.ഒ. ഓഫീസുകളിലേക്കെത്തിക്കുമെന്നും നാഗരാജു പറഞ്ഞു.

Address

CT

Telephone

+18606334532

Website

Alerts

Be the first to know and let us send you an email when News Wave Kerala posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to News Wave Kerala:

Videos

Shortcuts

  • Address
  • Telephone
  • Alerts
  • Contact The Business
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share