Thrishakthi News

  • Home
  • Thrishakthi News

Thrishakthi News നേരിന്റെ പാതയിൽ ദേശീയതയ്ക്കൊപ്പം സു?

ആയുർവേദത്തിന് അഭിമാനമായി സുദർശനത്തിലൂടെ ഡോക്ടർ വർണക്കാഴ്ചകളുടെ ലോകത്തിലേക്ക്.. സന്തോഷ് സദാശിവമഠം തിരുവല്ല;രണ്ട് വർഷത്തിന...
20/06/2024

ആയുർവേദത്തിന് അഭിമാനമായി സുദർശനത്തിലൂടെ ഡോക്ടർ വർണക്കാഴ്ചകളുടെ ലോകത്തിലേക്ക്..

സന്തോഷ് സദാശിവമഠം

തിരുവല്ല;രണ്ട് വർഷത്തിനിടെ വർണ്ണക്കാഴചകൾ മതി വരുവോളം കണ്ട് ഡോക്ടർ രശ്മി അത്ഭുതമായി.നിഴലുകളും ഷെയ്ഡും ഇല്ലാതെ (ഗോസ്റ്റ് ഇമേജ് ) '
2008 ൽ കേവലം - 2.50 നമ്പർ മാറ്റുവാൻ ലാസിക് ശസ്ത്രക്രിയ നടത്തിയ ശേഷം കാഴ്ച ക്രമേണ അപകടത്തിലായ ഡോ.രശ്മിക്ക് തൻ്റെ തൊഴിലായ ലാപ്രോസ്കോപ്പിക് സർജറി 2015ഓടെ പൂർണ്ണമായും ഉപേക്ഷിക്കേണ്ട അവസ്ഥ സംജാതമായിരുന്നു.

ടെലിവിഷൻ നോക്കി കൃത്യതയോടെ ചെയ്യേണ്ട സർജറികൾക്ക് ബുദ്ധിമുട്ടേറിയതോടെയാണ് സർജറി ഉപേക്ഷിക്കേണ്ടി വന്നത്.

2021ൽ തിരുവല്ല സുദർശനത്തിൽ ആദ്യമായി വരുമ്പോൾ ചാർട്ടിൽ രണ്ടോ മൂന്നോ വരികൾ ഇരുപതോളം ഷെയ്ഡുകൾ ചേർന്ന് കണ്ണു തുറക്കുവാൻ പോലും പറ്റാത്ത ദുരവസ്ഥയിൽ നടക്കാനോ പുറത്ത് പോകാനോ കഴിയാതെ, ചുവരിനഭിമുഖമായ് ഇരുന്ന് മാത്രം ഭക്ഷണം കഴിച്ച്, പി - ക്യാപ് ധരിച്ച് താഴെ നോക്കി മാത്രം നടന്ന് വിഷമിച്ചിരുന്ന ഡോക്ടർ ഇന്ന് കണ്ണുകൾ വിടർത്തി പുഞ്ചിരിയോടെയും അതിലേറെ അദ്ഭുതത്തോടേയും ആളുകളുടെ മുഖം വ്യക്തമായിക്കണ്ട് ആശയ വിനിമയം നടത്തുന്നു.

സർജറിയിൽ സ്വർണ്ണ മെഡലോടു കൂടി യൂണിവേഴ്സിറ്റി റാങ്ക് ജേതാവായ ഡോ.രശ്മി വീണ്ടും തൻ്റെ വിദഗ്ധ തൊഴിലായ കീഹോൾ സർജറി ചെയ്യാൻ മാനസികമായി തയ്യാറെടുക്കുകയാണ്.
അവർക്ക് ഇപ്പോൾ ചെറിയ കറക്ഷനോടു കൂടി 6/9 വരെ വ്യക്തമായി കാണുന്ന രീതിയിൽ കാഴ്ചശക്തി തിരികെ ലഭിച്ചതിന് നിമിത്തമായ സുദർശനം നേത്ര ചികിത്സാലയം ചീഫ് ഫിസിഷ്യൻ ഡോ.ഗോകുലനെ കാൽ തൊട്ട് വന്ദിച്ച് സന്തോഷവും അകമഴിഞ്ഞ നന്ദിയും പ്രകാശിപ്പിച്ചാണ് സുദർശനത്തിൻ്റെ പടികൾ ഇറങ്ങിയത്.
മിയാമിയിലാണ് ഡോ.രശ്മി താമസിക്കുന്നത്..

06/06/2024

ഇൻഡി യോഗം സർക്കാർ രൂപീകരണം പ്രതീക്ഷയുമായി ചേർന്നെങ്കിലും മമത യുടെ അസാന്നിധ്യം യോഗത്തിനെ പ്രതിപക്ഷമായി ഇരിക്കാൻ നിർബ്ബന്ധിതമാക്കി.

ദേശീയ സഹകാർ ഭാരതി സംസ്ഥാന സമ്മേളനം ആഗസ്റ്റ് 10, 11 തീയതികളിൽ തിരുവല്ലയിൽ.തിരുവല്ല: ദേശീയ സഹകാർ ഭാരതി സംസ്ഥാന സമ്മേളനം ആഗ...
26/05/2024

ദേശീയ സഹകാർ ഭാരതി സംസ്ഥാന സമ്മേളനം ആഗസ്റ്റ് 10, 11 തീയതികളിൽ തിരുവല്ലയിൽ.

തിരുവല്ല: ദേശീയ സഹകാർ ഭാരതി സംസ്ഥാന സമ്മേളനം ആഗസ്റ്റ് 10 11 തീയതികളിൽ തിരുവല്ലയിൽ നടക്കും . ശനി, ഞായർ ദിവസങ്ങളിലായി എറണാകുളത്ത് നടന്ന സംസ്ഥാന കാര്യകാരി യോഗത്തിൽ ആണ് തീരുമാനിച്ചത്. ചക്കുളത്ത്കാവ് ഓഡിറ്റോറിയത്തിൽ ആണ് സമ്മേളനം നടക്കുന്നത്. സംസ്ഥാന സംഘടന സെക്രട്ടറി കെ.ആർ.കണ്ണൻ ഉദ്ഘാടനം ചെയ്തു. ദേശീയ സമിതി അംഗം എൽ.സദാനന്ദൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ബി. മോഹനചന്ദ്രൻ, സംസ്ഥാന സെക്രട്ടറി മാരായ ജി. രാജശേഖരൻ, ജി. പത്മഭൂഷൺ എന്നിവർ പ്രസംഗിച്ചു.ഇതിന് മുന്നോടിയായി ജൂൺ 8 മുതൽ 23 വരെ ജില്ലാ സമ്മേളനങ്ങളും നടക്കും. ജൂൺ 30 ന് തിരുവല്ലയിൽ സ്വാഗതസംഘം നടക്കുമെന്ന് പത്തനംതിട്ട ജില്ല പ്രസിഡന്റ് അഡ്വ.ശ്യാം മണിപ്പുഴ അറിയിച്ചു

11/05/2024

ലോക്സഭ ഫല പ്രഖ്യാപനത്തിന് മുമ്പ് ഒരു കേരള അവലോകനം
NDA 3 UDF 9 LDF 8

അഭിനന്ദനങ്ങൾ മോളെ... എറെ അഭിമാനം.....LSS പരീക്ഷയിൽ ഉന്നതവിജയം കരസ്ഥമാക്കി സ്കോളർഷിപ്പ് വിന്നറായ  ദിയ പ്രകാശ്...(ഗവ.യു.പി...
02/05/2024

അഭിനന്ദനങ്ങൾ മോളെ... എറെ അഭിമാനം.....LSS പരീക്ഷയിൽ ഉന്നതവിജയം കരസ്ഥമാക്കി സ്കോളർഷിപ്പ് വിന്നറായ ദിയ പ്രകാശ്...(ഗവ.യു.പി.സ്കൂൾ വള്ളംകുളം)
ദേശീയ സഹകാർ ഭാരതി തിരുവല്ല താലൂക്ക് പ്രസിഡന്റ് പ്രകാശ് ബി പിള്ള യുടേയും സഞ്ജു പ്രകാശിന്റേയും മകളാണ് ദിയ

22/04/2024

കേരളത്തിലെ പ്രി പോൾ അഭിപ്രായ സർവ്വെ...

21/ 4/24 വരെയുള്ള അടിസ്ഥാനത്തിൽ...
മോദി സർക്കാർ വീണ്ടും അധികാരത്തിൽ വരുമെന്ന്.. 43%
രാഹുൽ വരുമെന്ന് 17%
മോദി വന്നാൽ നല്ലതാണ്..18%
രാഹുൽ വന്നാൽ നല്ലതാണ്... 4%
അഭിപ്രായമില്ല ..18%

16/04/2024

അനിൽ ആന്റണി ഇന്ന് മല്ലപ്പള്ളി മേഖലയിൽ

മല്ലപ്പള്ളി: എൻഡിഎ സ്ഥാനാർഥി അനിൽ ആന്റണി യുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി 17 ന് സ്ഥാനാർഥി പര്യടനം മല്ലപ്പള്ളി മണ്ഡലത്തിൽ. പകൽ 1 ന് കവിയൂർ നിന്നും ആരംഭീച്ച് രാത്രി 8.30 ന് പുറമറ്റം പഞ്ചായത്തിൽ സമാപിക്കും. ബിജെപി മണ്ഡലം പ്രസിഡന്റ് വിനോദ് തോട്ടബ്ഭാഗം ത്തിന്റെ അദ്ധ്യക്ഷതയിൽ കവിയൂർ ഞാൽഭാഗം ജംഗ്ഷനിൽ ന്യൂനപക്ഷ മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി ബിജു മാത്യു ഉദ്ഘാടനം ചെയ്യു. വൈകിട്ട് 5 ന് മല്ലപ്പള്ളി ജംഗ്ഷനിൽ നടക്കുന്ന ജനശക്തി സമ്മേളനം ബിജെപി ദേശീയ സമിതി അംഗം ശ്രീനഗരി രാജൻ ഉദ്ഘാടനം ചെയ്യും. മല്ലപ്പള്ളി മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിൽ
2.10 തോട്ടഭാഗം
2.20മാഹാട്ടിക്കവല
2.30പോളച്ചിറ
2.40 കവിയൂർ മഹാ ക്ഷേത്ര ഗോപുരം
2.50 നാഴിപ്പാറ
2.55 പുന്നിലം
3.00 മുണ്ടിയപ്പള്ളി ബാങ്ക് പടി
3.15 ആഞ്ഞലിത്താനം
3.30 മാന്താനം
3.45 കുന്നംതാനം
4.00 ചെങ്ങരൂർ
4.15ശാസ്താംങ്കൽ
4.30കടമാൻകുളം
4.45 കല്ലൂപ്പാറ
5.00 അമ്പാട്ട്ഭാഗം
5.15 മല്ലപ്പള്ളി ടൌൺ
5.30 മാരിക്കൽ
5.45പുല്ലുകുത്തി
6.00 നൂറൻമാവ്
6.15 ചെട്ടിമുക്ക്
6.30 മുരണി
6.45 കീഴ്‌വായിപ്പൂർ
7.00 പടുതോട്
7.15മുതുപാല
7.30പുറമറ്റം സ്ഥാനാർഥി പര്യടനം എത്തിച്ചേരുമെന്ന് മണ്ഡലം പ്രഭാരി പ്രസന്നകുമാർ കുറ്റൂർ അറിയിച്ചു.

07/04/2024

ബ്രേക്കിംഗ്...
ഏപ്രിൽ 15ന് മോദിജി വീണ്ടും തൃശൂർ മേഖലയിൽ...
മുരളി തോറ്റാലും തൃശൂരിൽ സുരേഷ് ഗോപി ജയിക്കാതിരിക്കാൻ കോൺഗ്രസ് നീക്കം

സുദർശനം നേത്ര ചികിത്സാലത്തിന്റെ പുതിയ കെട്ടിടത്തിന്റെ ഗൃഹപ്രവേശംതിരുവല്ല:സുദർശനം ആയുർവേദ ഐ ഹോസ്പിറ്റൽ & പഞ്ചകർമ്മ സെൻ്ററ...
27/02/2024

സുദർശനം നേത്ര ചികിത്സാലത്തിന്റെ പുതിയ കെട്ടിടത്തിന്റെ ഗൃഹപ്രവേശം

തിരുവല്ല:സുദർശനം ആയുർവേദ ഐ ഹോസ്പിറ്റൽ & പഞ്ചകർമ്മ സെൻ്ററിൻ്റെ 2-ാമത്തെ അനക്സ് മന്ദിരം ഇന്ന് തുറന്നു. മുഖ്യ ആശുപത്രിയോട് ചേർന്ന് സൗകര്യപ്രദമായ അന്തരീക്ഷത്തിലാണ് കെട്ടിടം സ്ഥിതിചെയ്യുന്നത്.
മുനിസിപ്പൽ കൗൺസിലർ ജാസ് പോത്തൻ ഉദ്ഘാടനം നിർവ്വഹിച്ചു. ആശുപത്രി ഡയറക്ടർ ശാന്തി ഗോകുൽ, ഡപ്യൂട്ടി ചീഫ് ഫിസിഷ്യൻ ഡോ. ചിത്രാ രാജൻ സീനിയർ മോസ്റ്റ് തെറാപ്പിസ്റ്റ് രാജി സന്തോഷ് എന്നിവർ ചേർന്ന് അഞ്ജനം ഗോകുലം ശങ്കരം എന്നീ 3 കെട്ടിടങ്ങളുടെ സൂചകമായി 3 കേക്കുകൾ മുറിച്ചു.
ലയൺസ് ജേസീസ് റോട്ടറി ക്ലബുകളെ പ്രതിനിധീകരിച്ച് മാത്യു ചാണ്ടി, എബ്രഹാം മണക്ക് ബെൻസൺ, മനോജ് കുമാർ, ജെറിൻ, ജോളി ഔസേഫ്,ഹാരിസ് അബ്ദുൾ കരീം, ഷാജി വർഗ്ഗീസ്
വൈ എം സി എ സ്പോർട്ട്സ് സെക്രട്ടറി കുര്യൻ ചെറിയാൻ,ജനം ടിവി ജില്ലാ കോർഡിനേറ്റർ സന്തോഷ് സദാശിവമഠം, പ്രമുഖ സോപാ ഗായകൻ ശിവകുമാർ അമൃതകല, പ്രമുഖ ശിശുരോഗ വിദഗ്ധൻ ഡോ. പി. സുരേഷ്കുമാർ, സുനിൽകുമാർ സ്ഥപതി കൺസ്ട്രക്ഷൻസ്,പ്രമുഖ ഇൻ്റീരിയർ ഡിസൈനർ രേഖാ സുരേഷ് തുടങ്ങി നിരവധി പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.
രാവിലെ ബഹ്മശ്രികണ്ണൻ നമ്പൂതിരിയുടെ പ്രധാന കാർമികത്വത്തിൽ ഗണപതിഹോമവും വാസ്തു പൂജയും നടന്നു. ശാന്തി ഗോകുൽ പാല് കാച്ചൽ ചടങ്ങ് നിർവ്വഹിച്ചു. അതിഥികൾക്ക് സദ്യയും ഒരുക്കിയിരുന്നു.
സുദർശനത്തിൽ ഇപ്പോൾ 25 കുടുംബങ്ങൾക്ക് താമസിച്ച് വിദഗ്ധ ആയുർവേദ നേത്ര / പഞ്ചകർമ്മ ചികിത്സകൾ നടത്തുന്നതിനുള്ള സൗകര്യമാണ് സജ്ജീകരിച്ചിരിക്കുന്നത്. ജനറേറ്റർ വൈദ്യുതി, സൗജന്യ വൈഫൈ FSSAI അംഗീകൃത ഭക്ഷണശാല സോളാർ വാട്ടർ എന്നിവയും സുദർശനത്തിൽ ഇതിനോടകം സജ്ജമാണ്.
ചീഫ് ഫിസിഷ്യൻ ഡോ. ബി.ജി. ഗോകുലൻ സ്വാഗതം ആശംസിച്ചു.

ചരിത്ര മുഹൂർത്തത്തിന് സാക്ഷിയായി തൃക്കവിയൂർസന്തോഷ് സദാശിവമഠം തിരുവല്ല: അയോദ്ധ്യ ശ്രീരാമക്ഷേത്രത്തിൽ പ്രാണപ്രതിഷ്ഠ നടക്കു...
22/01/2024

ചരിത്ര മുഹൂർത്തത്തിന് സാക്ഷിയായി തൃക്കവിയൂർ
സന്തോഷ് സദാശിവമഠം
തിരുവല്ല: അയോദ്ധ്യ ശ്രീരാമക്ഷേത്രത്തിൽ പ്രാണപ്രതിഷ്ഠ നടക്കുന്നതിൽ പങ്ക് ചേർന്ന് തൃക്കവിയൂർ. തൃക്കവിയൂർ മഹാദേവക്ഷേത്രത്തിൽ വിശേഷാൽ ചടങ്ങുകൾ നടന്നു. രാവണ നിഗ്രഹത്തിന് ശേഷം അയോദ്ധ്യ യിലേക്കുള്ള മടക്കയാത്രയിൽ പ്രകൃതി രമണീയമായ തൃക്കവിയൂരിൽ സീതാസമേതനായി എത്തിയ ഭഗവാൻ ശ്രീരാമചന്ദ്രൻ തന്റെ മനോവിചാരത്താൽ ശിവപൂജയ്ക്കായി തയ്യാറാക്കിയ ശിവലിംഗത്തിന്റെ പ്രതിഷ്ഠാ സങ്കല്പം പാർവ്വതി സമേതനായ ശ്രി മഹാദേവനാണെന്നാണ് ഇവിടുത്തെ പ്രതിഷ്ഠാ മാഹാത്മ്യം. ശ്രി ഹനുമാൻ സ്വാമി യുടെ പ്രതിഷ്ഠ സാന്നിദ്ധ്യവും ഇവിടെ സവിശേഷമാണ്. വിശേഷാൽ നേദ്യവും പ്രസാദവിതരണവും നടന്നു. ഭക്തരുടെ രാമ നാമ ജപ ക്ഷേത്ര പ്രദക്ഷിണം, നാളീകേരമുടയ്ക്കൽ, എന്നിവയും നടന്നു
രാവിലെ മുതൽ ക്ഷേത്ര സമീപത്തുള്ള എൻ.എസ്.എസ്. കരയോഗം ഓഡിറ്റോറിയത്തിൽ നാമജപയജ്ഞം, അയോദ്ധ്യ ജനം ടിവി ലൈവ് ടെലികാസ്റ്റിംഗ് എന്നിവ നടന്നു. അയോദ്ധ്യ കർസേവകയിൽ പങ്കെടുത്ത അജിത്ത് പ്രസാദ്, എസ്.കെ.ഹരി എന്നിവരെ ധർമ്മജാഗരൺ ജില്ല പ്രമുഖ് നന്ദകുമാർ, കരയോഗം പ്രസിഡന്റ് എ.ജി.സുശീലൻ എന്നിവർ പൊന്നാടയണിയിച്ച് ആദരിച്ചു. തുടർന്ന് സമൂഹസദ്യയും ഉണ്ടായിരുന്നു.. വൈകിട്ട് തൃക്കവിയൂർ മഹാദേവ ക്ഷേത്രത്തിൽദീപ ജ്യോതി തെളിയിക്കൽ നടക്കും.

സുദർശനം ആയുർവേദ നേത്ര ചികിത്സാലയം വിജയ പാതയിൽ പ്രത്യേക ലേഖകൻ തിരുവല്ല: സുദർശനം നേത്ര ചികിത്സാലയത്തിന്റ അനുബന്ധ മന്ദിരത്ത...
12/12/2023

സുദർശനം ആയുർവേദ നേത്ര ചികിത്സാലയം വിജയ പാതയിൽ
പ്രത്യേക ലേഖകൻ
തിരുവല്ല: സുദർശനം നേത്ര ചികിത്സാലയത്തിന്റ അനുബന്ധ മന്ദിരത്തിന്റെ ഉദ്ഘാടനം ഞായറാഴ്ച ഉച്ചക്ക് 12.30 മണിക്ക് അഡ്വ.മാത്യു ടി തോമസ് എം എൽ എ നിർവ്വഹിച്ചു. ഡോ. സജീഷ് കുമാർ (ജില്ലാ പ്രസിഡന്റ്,ആയുർവേദ ഹോസ്പിറ്റൽ മാനേജ്മെന്റ്സ് അസോസിയേഷൻ )അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ. എൻ എസ് എസ് താലൂക്ക് യൂണിയൻ സെക്രട്ടറി ആർ.മോഹൻകുമാർ ഭദ്രദീപം തെളിയിച്ചു.

തൈമല,മഞ്ഞാടിയിൽ സുദർശനം ആസ്ഥാന മന്ദിരത്തിന് സമീപം പുതുക്കി നിർമ്മിച്ച പാർപ്പിട സമുച്ചയത്തിൽ ആണ് ചടങ്ങുകൾ നടന്നത്. വാർഡ് കൗൺസിലർ ജാസ് പോത്തൻ സ്വാഗതം ആശംസിച്ചു.
ജന്മഭൂമി ദിനപ്പത്രം ശബരിഗിരി എഡിഷൻ പ്രസാധകൻ
കെ.ആർ.പ്രതാപചന്ദ്രവർമ്മ, തിരുവല്ല സഹകരണ ബാങ്ക് പ്രസിഡന്റ് അഡ്വ ഹരികൃഷ്ണൻ,എം.സലിം(മെർച്ചന്റ്സ്അസോസിയേഷൻ ), വിനോദ് സെബാസ്റ്റ്യൻ (വ്യാപാരി വ്യവസായി ഏകോപന സമിതി ), സന്തോഷ് സദാശിവമഠം (മാദ്ധ്യമ പ്രവർത്തകൻ) ഡോ.ഏ.സി രാജീവ് കുമാർ (അശ്വതി ഭവൻ ചികിത്സാ നിലയം) , പ്രമോദ് ഫിലിപ്പ് - (സ്നേഹദീപം ട്രസ്റ്റ്, കുറ്റൂർ ), പി.സുനിൽകുമാർ (സ്ഥപതി കൺസ്ട്രക്ഷൻസ് ), കിരൺ എകെ ഡിസൈൻസ്, കുര്യൻ ചെറിയാൻ (വൈ എം സി എ ), ബിനു ( മാർവെൽസ് ടീം സുദർശനം എഫ് സി ), ചീഫ് ഫിസിഷ്യൻ ഡോ. ബി.ജി. ഗോകുലൻ , ഡയറക്ടർ ഡോ. എം എസ് ഹരിശങ്കർ , ഡോ.രതീഷ് കുമാർ , ഡോ. അഞ്ജന എസ് ഗോകുൽ എന്നിവർ പ്രസംഗിച്ചു.
ആർ ജെ, സുമേഷ് ചുങ്കപ്പാറ ചടങ്ങുകൾ നിയന്ത്രിച്ചു. തുടർന്ന് സൗഹൃദ വിരുന്നും നടന്നു.

തിരുനെല്ലി യുടെ കഥാകാരിക്ക്പ്രണാമം പി.വത്സല യാത്രയായിപ്രത്യേക ലേഖകൻ കോഴിക്കോട്:എഴുത്തുകാരിയും സാമൂഹിക പ്രവര്‍ത്തകയും അധ്...
22/11/2023

തിരുനെല്ലി യുടെ കഥാകാരിക്ക്
പ്രണാമം
പി.വത്സല യാത്രയായി
പ്രത്യേക ലേഖകൻ

കോഴിക്കോട്:എഴുത്തുകാരിയും സാമൂഹിക പ്രവര്‍ത്തകയും അധ്യാപികയുമായിരുന്ന പി വത്സല (84) അന്തരിച്ചു. കോഴിക്കോട് മുക്കം കെഎംസിടി മെഡിക്കല്‍ കോളജില്‍ രാത്രി 11 മണിയോടെയായിരുന്നു അന്ത്യം.

1960-കള്‍ മുതല്‍ മലയാള സാഹിത്യരംഗത്ത് സജീവമായിരുന്നു. മുഖ്യധാരയില്‍നിന്ന് അകന്നുനില്‍ക്കുകയോ അകറ്റപ്പെടുകയോ ചെയ്ത ഒരു സമൂഹത്തെയായിരുന്നു വത്സല തന്റെ കൃതികളിലൂടെ പ്രതിഷ്ഠിച്ചത്. തിരുനെല്ലിയുടെ കഥാകാരിയെന്നാണ് വത്സല അറിയപ്പെട്ടിരുന്നത്.

വയനാട്ടിലെ ആദിവാസികളുടെ ജീവിതത്തെ അടുത്തറിയുകയും മുന്‍വിധികളില്ലാതെ അതിനെപ്പറ്റി എഴുതുകയും ചെയ്ത എഴുത്തുകാരികൂടിയായിരുന്നു അവര്‍. എഴുത്തച്ഛന്‍ പുരസ്‌കാരം, കേരളസാഹിത്യ അക്കാദമി അവാര്‍ഡ്, തുടങ്ങി നിരവധി ബഹുമതികള്‍ ലഭിച്ചിട്ടുണ്ട്.നെല്ല് , റോസ്‌മേരിയുടെ ആകാശങ്ങള്‍ , ആരും മരിക്കുന്നില്ല , ആഗ്നേയം , ഗൗതമന്‍ , പാളയം തുടങ്ങി നിരവധി കൃതികള്‍ മലയാളത്തിന് സമ്മാനിച്ചു. 2021 ലാണ് എഴുത്തച്ഛന്‍ പുരസ്‌കാരം നേടിയത്. നെല്ലിന് കുങ്കുമം അവാര്‍ഡ് ലഭിച്ചു. എസ്പിസിഎസിന്റെ അക്ഷരപുരസ്‌കാരം, നിഴലുറങ്ങുന്ന വഴികള്‍ക്ക് കേരള സാഹിത്യ അക്കാദമി പുരസ്‌കാരം, സമഗ്ര സംഭാവനയ്ക്കുള്ള പത്മപ്രഭാ പുരസ്‌കാരം, പുലിക്കുട്ടന്‍ എന്ന കൃതിക്ക് സംസ്ഥാന ബാലസാഹിത്യ അവാര്‍ഡ്, വിലാപത്തിന് സി.എച്ച്. അവാര്‍ഡ്, ലളിതാംബികാ അന്തര്‍ജനം അവാര്‍ഡ്, സി വി കുഞ്ഞിരാമന്‍ സ്മാരക മയില്‍പ്പീലി അവാര്‍ഡ്, ബാലാമണിയമ്മയുടെ പേരിലുള്ള അക്ഷരപുരസ്‌കാരം, പി ആര്‍ നമ്പ്യാര്‍ അവാര്‍ഡ്, എം ടി ചന്ദ്രസേനന്‍ അവാര്‍ഡ്, ഒ ചന്തുമേനോന്‍ അവാര്‍ഡ്, സദ്ഭാവന അവാര്‍ഡ് എന്നിവയ്ക്ക് അര്‍ഹയായി.

കേരളത്തെ ദേശ വിരുദ്ധ ശക്തികളുടെ ഭൂമികയാക്കി.. കേണൽ എസ് ഡിന്നിപ്രത്യേക ലേഖകൻ തിരുവല്ല: കേരളത്തെ ദേശ വിരുദ്ധ ശക്തികളുടെ ഭൂ...
17/11/2023

കേരളത്തെ ദേശ വിരുദ്ധ ശക്തികളുടെ ഭൂമികയാക്കി..
കേണൽ എസ് ഡിന്നി
പ്രത്യേക ലേഖകൻ
തിരുവല്ല: കേരളത്തെ ദേശ വിരുദ്ധ ശക്തികളുടെ ഭൂമികയാക്കി മാറ്റിയതിലൂടെ രാഷ്ട്രത്തിന്റെ ദേശീയത എന്ന താളം ആണ് നഷ്ടമായതെന്ന് സൺ ഇന്ത്യ സംസ്ഥാന പ്രസിഡന്റ് കേണൽ എസ് ഡിന്നി അഭിപ്രായപ്പെട്ടു. വൈ എം സി ഹാളിൽ നടന്ന സൺ ഇന്ത്യ (സേവ് ഔവർ നേഷൻ ഇന്ത്യ) പത്തനംതിട്ട ജില്ല സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹമാസ് എന്ന തീവ്രവാദ ചിന്തയെ പ്രോത്സാഹനം ചെയ്യുവാൻ കേരളത്തിൽ പരസ്പരം മത്സരിക്കുന്ന കാഴ്ചയാണ് കാണപ്പെടുന്നത്. അന്ധമായ മതപ്രീണനത്തിന്റെ മറവിൽ തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഫലമായി ദേശവിരുദ്ധ ശക്തികളുടെ താവളമായി കേരളം മാറിയതായും അദ്ദേഹം കുറ്റപ്പെടുത്തി.

സൺ ഇന്ത്യ ജില്ലാ രക്ഷാധികാരി അഡ്വ.മാത്യു മഠത്തിലേത്ത് അദ്ധ്യക്ഷത വഹിച്ചു.

സംസ്ഥാന വൈസ്പ്രസിഡന്റ് ഷെരീഫ് മുഹമ്മദ്, സംസ്ഥാന ജനറൽസെക്രട്ടറി സണ്ണി ഇളങ്കുന്നം. ആർ.എസ്.എസ്. സംസ്ഥാന സമ്പർക്ക പ്രമുഖ് കെ.ബി.ശ്രീകുമാർ, ആർ.എസ്.എസ്. സംസ്ഥാന ഗോ സേവ സംയോജക് കെ.കൃഷ്ണൻകുട്ടി, സംഗീത സംവിധായകൻ രാജീവ് ആലുങ്കൽ, ബിജെപി നാഷണൽ കൗൺസിലംഗങ്ങളായ കെ.ആർ.പ്രതാപചന്ദ്രവർമ്മ, വിക്ടർ.ടി.തോമസ് എന്നിവർ പ്രസംഗിച്ചു.

സംസ്ഥാന വൈസ്പ്രസിഡന്റ് അഡ്വ. തോമസ് മാത്യൂ സ്വാഗതവും ജില്ലാ കൺവീനർ സി.രാജേഷ് കൃതജ്ഞതയും പറഞ്ഞു

08/11/2023

ഭാരതീയ സംസ്കൃതിയുടെ പാരമ്പര്യത്തിൽ ആയുർവേദത്തിലൂടെ സുദർശനം നേത്ര ചികിത്സാലയം

പ്രത്യേക ലേഖകൻ ( ആരോഗ്യ വാണി)

തിരുവല്ല: സുദർശനം " കേവലമൊരു സ്വകാര്യ സംരംഭമല്ല മറിച്ച് ഒരു പിടി ആയുർവേദ സ്നേഹികളുടേയും ശാസ്ത്രജ്ഞരുടേയും, ജീവകാരുണ്യ പ്രവർത്തകരുടേയും കൂട്ടായ ചിന്തയിൽ 1980 കളുടെ മദ്ധ്യത്തിൽ ഉരുത്തിരിഞ്ഞ ഒരാശയത്തിന്റെ ഒരു ഭാഗം ആണ്.
എട്ട് അംഗങ്ങൾ ഉള്ള - അഷ്ടാംഗായുർവേദത്തിലെ ഓരോ ശാഖകളേയും പുരാതന മേന്മയിലേക്ക് തിരികേ വളർത്തിയെടുക്കുക എന്ന ബൃഹത്തായ സ്വപ്നത്തിന്റെ ഭാഗമാണ് സുദർശനം. കായ, ബാല, ഗ്രഹ , ഊർദ്ധ്വാംഗ, ശല്യ ദംഷ്ട്ര, ജരാ ചികിത്സകളടങ്ങിയ 8 വിഭാഗങ്ങളിൽ ഊർദ്ധ്വാoഗ വിഭാഗത്തിൽ ഉപ വിഭാഗമാണ് നേത്രചികിത്സ - ശലാക - ശസ്ത്രം കൊണ്ട് ക്രിയകൾ ചെയ്യുന്ന എന്ന അർത്ഥത്തിൽ - ശാലാക്യ തന്ത്രം എന്നാണ് ഇത് അറിയപ്പെടുന്നത്. 5000ൽപരം വർഷങ്ങളുടെ ശ്രേഷ്ഠമായ ഭാരതീയ പാരമ്പര്യത്തിന്റെ മഹത്വത്തിലൂടെ ആണ് ആയുർവേദ ത്തിന്റെ പ്രയാണം എന്നത് അഭിമാനാർഹമാണെന്ന് സുദർശനം നേത്ര ചികിത്സാലയം ചീഫ് ഫിസീഷ്യൻ ഡോ. ബി. ജി. ഗോകുലൻ വാർത്താ സമ്മേളനത്തിൽ അഭിപ്രായപ്പെട്ടു.

1990 ൽ പ്രശസ്ത നേത്ര ശസ്ത്രക്രിയാ വിദഗ്ധനും പദ്മഭൂഷൺ ജേതാവുമായ ചെന്നൈ ശങ്കര നേത്രാലയം സ്ഥാപകൻ ഡോ.എസ് എസ് ബദരീനാഥിനോട് അഭ്യർത്ഥിച്ച പ്രകാരം അദ്ദേഹം തിരുവല്ലയിൽ വന്നു 2 ദിവസം താമസിച്ച് ആയുർവേദ നേത്രചികിത്സയുടെ മേന്മയും കുറവുകളും മനസ്സിലാക്കുകയും അതിനു പരിഹാരമായി 26 പേജോളം വരുന്ന ബൃഹത്തായ ഒരു കർമ്മ പദ്ധതി നിർദ്ദേശിക്കുകയും ചെയ്തതിന്റെ പശ്ചാത്തലത്തിൽ ആയുർവേദ ബിരുദധാരിയായ ഡോ. ബി.ജി.ഗോകുലനെ മെഡിക്കൽ റിസർച്ച് ഫൗണ്ടേഷന് കീഴിൽ എം എസ് ഫെല്ലോ വിദ്യാർത്ഥികൾക്കൊപ്പം ഒരു വർഷം പരീശീലിപ്പിക്കുകയും, പരിശോധനാ രീതികളുo ഗവേഷണ മാതൃകകളും പഠിപ്പിക്കുകയുമുണ്ടായി.

സ്വയം വിമർശനബുദ്ധിയോടെ ആധുനിക നേത്രചികിത്സയുടെ അനവധി ന്യൂനതകൾ ചൂണ്ടിക്കാട്ടിയ ഡോ. ബദരീനാഥ് , അവക്കെല്ലാം വലിയ അളവിലുള്ള പരിഹാര മാർഗ്ഗങ്ങൾ ആയുർവേദത്തിന് സംഭാവന ചെയ്യുവാൻ കഴിയും എന്നും തന്റെ പ്രവർത്തന റിപ്പോർട്ടിൽ സൂചിപ്പിക്കുകയുണ്ടായി.

ആധുനിക നേത്രപരിശോധനാ സങ്കേതങ്ങളിൽ പരിശീലനം വിജയകരമായി പൂർത്തിയാക്കിയ ശേഷം 1993 ൽ ആണ് സുദർശനം നേത്രചികിൽസാലയം ഔദ്യോഗികമായി പ്രവർത്തനം ആരംഭിക്കുന്നത്.

ആതുര സേവനത്തിന്റെ 30 വർഷങ്ങൾ പിന്നിടുന്ന ഈ വേളയിൽ അനവധി മറ്റു പ്രകാരത്തിൽ ചികിത്സയോ ശസ്ത്രക്രിയയോ സാദ്ധ്യമല്ലാത്ത ഞരമ്പു സംബന്ധമായ കാഴ്ച്ചക്കുറവിനും ഇതര നേത്രരോഗങ്ങൾക്കും ആശാവഹമായ പുരോഗതി നേടിക്കൊടുക്കുവാൻ സുദർശനത്തിന് സാധിച്ചു എന്നത് ഏറെ അഭിമാനകരമാണ്

കുട്ടികളിലെ വർദ്ധിച്ചു വരുന്ന കാഴ്ചവൈകല്യങ്ങൾ, മുതിർന്നവരിലെ ഞരമ്പു സംബന്ധമായ കാഴ്ചത്തകരാറുകൾ, അലർജി സംബന്ധമായ അനവധി നേത്രരോഗങ്ങൾ, പ്രതിരോധ സംവിധാനത്തിന്റെ തകരാർ മൂലമുണ്ടാകുന്ന (Auto immune ) രോഗങ്ങൾ, യുവാക്കളിൽ ക്രമേണ കാഴ്ച നശിപ്പിക്കുന്ന കെരറ്റോക്കോണസ് എന്നിവയെല്ലാം ആയുർവേദത്തിൽ ഫലപ്രാപ്തി നല്കുന്ന രോഗങ്ങളായി മാറി എന്നത് ഏറെ ശ്രദ്ധേയമാണ്

ഇത്തരത്തിലുള്ള നൂറുകണക്കിന് രോഗചികിത്സയുടെ ഡാറ്റ പരിശോധിച്ച് ഗവേഷണ ഫലം പ്രസിദ്ധീകരിക്കുവാനായി ഭാരതത്തിലെന്നെ മുൻ നിര ആയുർവേദ വിദ്യാഭ്യാസ സ്ഥാപനമായ ഗുജറാത്ത് പാരുൾ യൂണിവേഴ്സിറ്റിയുമായി ധാരണയിലെത്താനുള്ള നടപടികൾ പുരോഗമിക്കുകയാണ്. കൂടാതെ കേരളത്തിലെ അമൃത വിശ്വവിദ്യാലയത്തിലെ ആയുഷ് ഗവേഷണ വിഭാഗവുമായും ചർച്ചകൾ നടക്കുന്നുണ്ട്.

ഇന്ന് ഇവിടെ "കെരറ്റോക്കോണസ്" എന്ന കൃഷ്ണമണിയുടെ അപചയം മൂലം കാഴ്ചവൈകല്യം ബാധിച്ച 28 വയസ്സുള്ള ഝാർഖണ്ഡ് സ്വദേശിയുടെ ആയുർവേദ വിജയ കഥ പങ്കുവയ്ക്കുന്നതിനും അത് വഴി ഈ ദേശീയ ആയുർവേദ ദിനഘോഷ വേളയിൽ ആയുർവേദത്തിന്റെ കഴിവുകൾ ലോകസമക്ഷം എത്തിക്കുന്നതിനുമാണ് ഈ പത്രസമ്മേളനം കൊണ്ട് ഉദ്ദേശിക്കുന്നത് എന്ന് ഡോ.ബി.ജി.ഗോകുലൻ അവകാശപ്പെട്ടു.
അനിതരസാധാരണമായി സുദർശനത്തിൽ തദ്ദേശീയരായ നിർധന രോഗികൾക്ക് പൂർണ്ണ സൗജന്യമായും , മറ്റു നിർധന രോഗികൾക്ക് സൗജന്യ നിരക്കിലുമാണ് ചികിത്സകൾ നല്കിവരുന്നത്. കൂടാതെ ആയുർവേദ ഹോസ്പിറ്റൽ മാനേജ്മെന്റ് സ് അസ്സോസിയേഷന്റെ തീരുമാനമനുസരിച്ച്
കഴിഞ്ഞ 2 വർഷമായി
ഭാരതീയപ്രതിരോധ , പോലീസ് സേനാംഗങ്ങൾക്കും ഉറ്റ ബന്ധുക്കൾക്കും സൗജന്യ നിരക്കിൽ ചികിത്സകൾ നല്കിവരുന്നു എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പരുമല പെരുന്നാൾ തീർത്ഥാടന പദയാത്രകൾ എത്തിയതോടെ ഗ്രാമവീഥികൾ സ്തുതി ഗീതങ്ങളാൽ മുഖരിതമായി...
29/10/2023

പരുമല പെരുന്നാൾ തീർത്ഥാടന പദയാത്രകൾ എത്തിയതോടെ ഗ്രാമവീഥികൾ സ്തുതി ഗീതങ്ങളാൽ മുഖരിതമായി...

ജലവന്തിയിൽ പ്രതിഷ്ഠിച്ചിരുന്ന മഹാവിഷ്ണുവിൻ്റെ രഹസ്യ ബിംബം കണ്ടുകിട്ടിഉണ്ണിക്കൃഷ്ണൻ വസുദേവം (പ്രത്യേക ലേഖകൻ)തിരുവല്ല ശ്രീ...
27/10/2023

ജലവന്തിയിൽ പ്രതിഷ്ഠിച്ചിരുന്ന മഹാവിഷ്ണുവിൻ്റെ രഹസ്യ ബിംബം കണ്ടുകിട്ടി

ഉണ്ണിക്കൃഷ്ണൻ വസുദേവം
(പ്രത്യേക ലേഖകൻ)

തിരുവല്ല ശ്രീവല്ലഭ മഹാക്ഷേത്രത്തിൽ ജലവന്തിയിൽ പ്രതിഷ്ഠിച്ചിരുന്ന മഹാവിഷ്ണുവിൻ്റെ രഹസ്യ ബിംബം കണ്ടുകിട്ടി. ചതുർബാഹുവായി ശംഖ്, ചക്രം, ഗദ, പത്മം എന്നിവയോട് കൂടിയ വിഗ്രഹമാണ് ലഭിച്ചത്. പീഠത്തിൽ ഇരിക്കുന്ന നിലയിലാണ് വിഗ്രഹം കാണപ്പെട്ടത്.

ഇതോടൊപ്പം ബാണലിംഗങ്ങളും അവയുടെ പീഠങ്ങളും ലഭിച്ചിട്ടുണ്ട്. രഹസ്യ ബിംബം ആയതിനാലാണ് ജലത്തിന് അടിയിൽ പ്രതിഷ്ഠിച്ചിരിക്കുന്നത് എന്ന് ക്ഷേത്ര തന്ത്രി അഗ്നിശർമ്മൻ വാസുദേവൻ ഭട്ടതിരിപ്പാട് പറഞ്ഞു. എൺപതുകളിൽ ക്ഷേത്രക്കുളം വറ്റിച്ച സമയത്താണ് ബിംബം അവസാനമായി പുറത്തെടുത്ത് പൂജ നടത്തിയത് എന്ന് പറയപ്പെടുന്നു.

തുടർന്ന് തിരികെ പ്രതിഷ്ഠിച്ച വിഗ്രഹം ഇക്കുറി ദേവപ്രശ്ന പരിഹാരക്രിയകളുടെ ഭാഗമായി ജലവന്തിക്കുളം വറ്റിച്ചപ്പോഴാണ് പുറത്തെടുത്തത്. വ്യാഴാഴ്ച രാത്രി 10.15 ഓടെ വിഗ്രഹം ലഭിച്ചു തുടർന്ന് പ്രത്യേക പൂജകൾ നടത്തി വിഗ്രഹം ശ്രീവല്ലഭ ക്ഷേത്രത്തിന് ഉള്ളിലേക്ക് കൊണ്ടുപോയി. പ്രാർത്ഥനയ്ക്ക് ശേഷം പ്രദക്ഷിണമായി തിരികെ ജലവന്തി മാളികയിൽ കൊണ്ടുവന്നു.

ഓട്ടുപാത്രത്തിൽ അരി നിറച്ച് അതിനുള്ളിൽ വിഗ്രഹം വെച്ച് തിരികെ ജലപ്രതിഷ്ഠ നടത്തി വിഗ്രഹം ജലവന്തി യിൽ പുന:സ്ഥാപിച്ചു. രണ്ടുദിവസം നീണ്ട തുടർച്ചയായ പരിശ്രമത്തിന് ഒടുവിലാണ് ജലവന്തിക്കുളം വറ്റിച്ച് വിഗ്രഹങ്ങൾ പുറത്തെടുക്കാനായത്.
വെള്ളിയാഴ്ച പുലർച്ചെ മുതൽ അഖണ്ഡ നാമജപയജ്ഞം ക്ഷേത്രത്തിൽ ആരംഭിച്ചു.

ഭിന്നശേഷി അംഗപരിമിത നിയമനത്തിന് സർക്കാരിന്റെ കത്രിക പൂട്ട്സന്തോഷ് സദാശിവമഠംതിരുവനന്തപുരം: ഭിന്നശേഷി അംഗപരിമിത നിയമനങ്ങൾ ...
17/10/2023

ഭിന്നശേഷി അംഗപരിമിത നിയമനത്തിന് സർക്കാരിന്റെ കത്രിക പൂട്ട്

സന്തോഷ് സദാശിവമഠം

തിരുവനന്തപുരം: ഭിന്നശേഷി അംഗപരിമിത നിയമനങ്ങൾ സംബന്ധിച്ച സർക്കാർ ഉത്തരവ്എയ്ഡഡ് മാനേജ്മെന്റിനെ വെട്ടിലാക്കി.
സർക്കാർ സ്കൂളുകളിൽ ഭിന്നശേഷി നിയമനത്തിന് പണം ഈടാക്കുന്നതായ വ്യാപക പരാതി ഉയർന്ന സാഹചര്യത്തിൽ ആണ് സർക്കാർ ഇടപെടൽ ശക്തമായത്.

എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് സ്കൂൾ മാനേജര്‍മാര്‍ക്ക് നേരിട്ട് തന്നെ സർക്കാർ ഇക്കാര്യത്തിൽ നിർദേശം നൽകി. ഇതുവഴി മാനേജ്‌മെന്റുകളുടെ താല്പര്യ പ്രകാരമുള്ള നിയമനങ്ങൾ തടയാനാകും.സർക്കാരിൽനിന്ന് ഉള്ള ലിസ്റ്റ്ന്റെ അടിസ്ഥാനത്തിൽ മാത്രമേ നിയമനം നടത്താനാവും ഇന്റർവ്യൂ സമയത്ത് സർക്കാർ നോമിനി വെച്ച് വേണം ഇന്റർവ്യൂ നടത്താൻ പുതിയ ഒഴിവുകൾ ഭിന്നശേഷിക്കാർക്കായി സംവരണം ചെയ്യാനുമാണ് ഉത്തരവിലൂടെ സർക്കാർ ലക്ഷ്യം വെക്കുന്നത്.
എയ്ഡഡ് സ്കൂൾ നിയമനത്തിന് ലക്ഷങ്ങൾ കോഴ വാങ്ങുന്നത് തടയാനാണ് സർക്കാർ ശ്രമിക്കുന്നത്.സ്കൂൾ മാനേജ്മെന്റിന് ഇഷ്ടാനുസരണം നിയമനം നടത്താനാകില്ലെന്ന സൂചനയാണെന്നാണ് വിലയിരുത്തപ്പെടുന്നത്.

എയ്ഡഡ് സ്കൂൾ ആർ.പി.ഡബ്ലു.ഡി നിയമപ്രകാരം ബാക് ലോഗ് പട്ടിക അനുസരിച്ച് എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് സീനിയോറിറ്റി ലിസ്റ്റ് അനുസരിച്ച് വേണം നിയമനങ്ങൾ നടത്തേണ്ടത് . നിയമനങ്ങൾ നടത്തിയത് സംബന്ധിച്ച് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ അറിയിച്ച് ബാക് ലോഗ് പട്ടിക പ്രകാരമാണ് എന്ന് ഉറപ്പ് വരുത്തിയാലെ നിയമനം യാഥാർത്ഥ്യമാകു.

സർക്കാരിന്റെ ഈ തീരുമാനത്തെ എയ്ഡഡ് സ്കൂൾ മാനേജ്മെൻറുകളിൽ അമർഷം ഉണ്ടാക്കിയപ്പോൾ നൂറ് കണക്കിന് ഉദ്യോഗാർത്ഥികൾക്ക് ആണ് പ്രതീക്ഷ വർദ്ധിച്ചിരിക്കുന്നത്.

പ്രാദേശിക മാദ്ധ്യമ പ്രവർത്തകരുടെ ക്ഷേമത്തിന് ജേർണലിസ്റ്റ് ആൻഡ് മീഡിയ അസോസിയേഷൻ   പത്തനംതിട്ട :  പ്രാദേശിക മാദ്ധ്യമ പ്രവർ...
16/10/2023

പ്രാദേശിക മാദ്ധ്യമ പ്രവർത്തകരുടെ ക്ഷേമത്തിന് ജേർണലിസ്റ്റ് ആൻഡ് മീഡിയ അസോസിയേഷൻ

പത്തനംതിട്ട : പ്രാദേശിക മാദ്ധ്യമ പ്രവർത്തകരുടേയും മാദ്ധ്യമ സ്ഥാപനങ്ങളുടേയും ക്ഷേമം ലക്ഷ്യമാക്കി ജേർണലിസ്റ്റ് ആൻഡ് മീഡിയ അസോസിയേഷന്‍റെ (ജെ എം എ ) നേതൃത്വത്തില്‍ പ്രവർത്തനം ശക്തമാക്കാൻ പത്തനംതിട്ട ജില്ലാ കമ്മറ്റി രൂപം നല്‍കി .

ജേർണലിസ്റ്റ് ആൻഡ് മീഡിയ അസോസിയേഷന് (JMA) കീഴിലുള്ള ഗ്രീവിയൻസ് കൗൺസിലിന് (JMAGC) കേന്ദ്ര ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റ് മന്ത്രാലയത്തിന്‍റെ അംഗീകാരം ലഭിച്ചിട്ടുണ്ട് . ജില്ലയിലെ അംഗങ്ങളായ പമ്പ വിഷന്‍ ഡോട്ട് കോം ,എല്‍സ ന്യൂസ്‌ ഡോട്ട് കോം,കോന്നി വാര്‍ത്ത ഡോട്ട് കോം എന്നീ ഓണ്‍ലൈന്‍ ന്യൂസ്‌ പോര്‍ട്ടലുകള്‍ക്കുള്ള അംഗീകൃത സര്‍ട്ടിഫിക്കറ്റ് വിതരണവും യോഗത്തിൽ നടന്നു .

അംഗത്വ വിതരണം ശക്തമാക്കാൻ യോഗം തീരുമാനിച്ചു
സംസ്ഥാന ട്രഷറാര്‍ കൃഷ്ണകുമാര്‍ യോഗം ഉദ്ഘാടനം ചെയ്തു ജില്ലാ പ്രസിഡൻറ് വര്‍ഗ്ഗീസ് മുട്ടത്തില്‍ അദ്ധ്യക്ഷത വഹിച്ചു , ജില്ലാ സെക്രട്ടറി ബാബു വെമ്മേലി ,ട്രഷറാര്‍ ജിബു വിജയന്‍ തുടങ്ങിയവര്‍ സംസാരിച്ചു . അനീഷ് സ്വാഗതവും ജയന്‍ കോന്നി നന്ദിയും രേഖപ്പെടുത്തി.

ഡോ. ബി. ജി. ഗോകുലന്മാനവ സേവ പുരസ്കാര ആദരവ് റാന്നി: മാനവ സേവ പുരസ്കാരത്തിന് ഡോ.ബി.ജി.ഗോകുലൻ അർഹനായി..കൃസ്ത്യൻ പ്രസ്സ് അസ്...
12/10/2023

ഡോ. ബി. ജി. ഗോകുലന്
മാനവ സേവ പുരസ്കാര ആദരവ്

റാന്നി: മാനവ സേവ പുരസ്കാരത്തിന് ഡോ.ബി.ജി.ഗോകുലൻ അർഹനായി..
കൃസ്ത്യൻ പ്രസ്സ് അസ്സോസ്സിയേഷൻ 30-ാം വാർഷികത്തോടനുബന്ധിച്ച് ഏർപ്പെടുത്തിയ മാനവ സേവാ പുരസ്കാരമാണ് തിരുവല്ല സുദർശനം നേത്ര ചികിത്സാലയം ചീഫ് ഫിസീഷ്യൻ ഡോ. ബി.ജി.ഗോകുലന് ലഭിച്ചത്.പ്ലാങ്കമൺ കാർമ്മൽ അഗതിമന്ദിരത്തിൽ നടന്ന ചടങ്ങിൽ ബഹു.സംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാനാണ് പുരസ്കാരം നല്കി ആദരിച്ചത്.
നേത്ര രോഗ വിദഗ്ധൻ എന്ന നിലയിൽ മാത്രമല്ല ശ്രേഷ്ഠനായ ഒരു കലാകാരൻ കൂടിയായതിനാലാണ് അദ്ദേഹത്തിന് മാനവിക മൂല്യങ്ങൾ ജീവിതത്തിൽ ഉയർത്തിക്കാട്ടുവാൻ കഴിയുന്നതെന്ന് പുരസ്കാരം നല്കി കൊണ്ട് മന്ത്രി പറഞ്ഞു...മുൻ എംഎൽഎ രാജു ഏബ്രഹാം ഉൾപ്പെടെ നിരവധി പ്രമുഖർ പങ്കെടുത്തു.

തൃക്കവിയൂരിന് ആഘോഷമായി ഗണേശോത്സവം...പ്രത്യേക ലേഖകൻകവിയൂർ: തൃക്കവിയൂർ ദേശത്തിന് ഉത്സവച്ഛായ നല്കി മഹാഗണേശ ഘോഷയാത്ര നടന്നു....
27/09/2023

തൃക്കവിയൂരിന് ആഘോഷമായി ഗണേശോത്സവം...

പ്രത്യേക ലേഖകൻ

കവിയൂർ: തൃക്കവിയൂർ ദേശത്തിന് ഉത്സവച്ഛായ നല്കി മഹാഗണേശ ഘോഷയാത്ര നടന്നു.
പടിഞ്ഞാറ്റുംചേരി പലിപ്ര ശ്രിദുർഗ ദേവി ക്ഷേത്രത്തിൽ ശ്രിഗണേശ വിഗ്രഹ പ്രതിഷ്ഠ നടത്തി ത്രിദിന പൂജാ ചടങ്ങുകൾക്ക് ശേഷമാണ് മഹാഘോഷയാത്രയായി മനയ്ക്കച്ചിറ മണിമലയാറിന്റെ തീരത്തെ ശ്രിനാരായണ കൺവൻഷൻ നഗർ കടവിൽ ശ്രീഗണേശ വിഗ്രഹ നിമജ്ജനം നടത്തിയത്. മേൽശാന്തി മൂത്തേടത്തില്ലത്ത് കേശവരര് പൂജ കർമ്മങ്ങൾക്ക് മുഖ്യ കാർമ്മികത്വം വഹിച്ചു.
നിമഞ്ജന ഘോഷയാത്ര യുടെ ഉദ്ഘാടനം ചലച്ചിത്രതാരം സജി സോമൻ നിർവഹിച്ചു.
ഗണേശോത്സവ സംഘാടക സമിതി രക്ഷാധികാരി ഡോ.ബി.ജി.ഗോകുലൻ അദ്ധ്യക്ഷത വഹിച്ചു.കവിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ഡി.ദിനേശ് കുമാർ മുഖ്യപ്രഭാഷണം നടത്തി. സഹ രക്ഷാധികാരി ഡോ.സോമനാഥപണിക്കർ, ശ്രിപലിപ്ര ദേവിക്ഷേത്ര ഭരണസമിതിയംഗം ജി.ആർ. കവിയൂർ, ഗ്രാമപഞ്ചായത് അംഗങ്ങളായ അനിത സജി, ശ്രീകുമാരി രാധാകൃഷ്ണൻ എന്നിവർ ആശംസകൾ നേർന്നു. സംഘാടക സമിതി പ്രസിഡന്റ് കെ.സി.പ്രദീപ് ചന്ദ് സ്വാഗതവും സെക്രട്ടറി അനൂപ് കൃതജ്ഞതയും പറഞ്ഞു.
കൃഷി, വിദ്യാഭ്യാസം.കല, കായികം, ആരോഗ്യം എന്നീ മേഖലകളിൽ പ്രാഗത്ഭ്യം നേടിയവർക്ക് ഗ്രാമശ്രി പുരസ്കാരം നല്കി ആദരിച്ചു. താലപ്പൊലി, ദേശ ഭക്തി നൃത്ത ശൃംഖല,
വിവിധ നൃത്തരൂപങ്ങൾ, വാദ്യമേളങ്ങൾ, സംഗീത ഘോഷങ്ങൾ, എന്നിവ നിമജ്ജന ഘോഷയാത്ര യുടെ പകിട്ട് വർദ്ധിപ്പിച്ചു..
നദീവന്ദന പൂജകളോടെയാണ് ശ്രിഗണേശ മഹാവിഗ്രഹ നിമജ്ജനം നടത്തിയത്.
ആഘോഷങ്ങളുടെ ഭാഗമായി പുരാണ പാരായണം, ഭജന, സാംസ്കാരിക സത്സംഗവും നടന്നു. ആർ.എസ്.എസ്. ശബരിഗിരി ജില്ല സഹ സംഘചാലക് പ്രൊഫ. വി.പി.വിജയമോഹൻ സത്സംഗത്തിൽ മുഖ്യപ്രഭാഷണം നടത്തി.
യുവജനങ്ങളുൾപെടെ ആയിരക്കണക്കിന് ദേശവാസികൾ പങ്കെടുത്തു

ഭാരതത്തിന്റെ ആത്മാവ് ആണ് സനാതനത്വം....     വർഗീസ്. സി.തോമസ്തിരുവല്ല: ഭാരതത്തിന്റെ ആത്മാവ് ആണ് സനാതനത്വമെന്നും അതിനാൽ തന്...
17/09/2023

ഭാരതത്തിന്റെ ആത്മാവ് ആണ് സനാതനത്വം....
വർഗീസ്. സി.തോമസ്
തിരുവല്ല: ഭാരതത്തിന്റെ ആത്മാവ് ആണ് സനാതനത്വമെന്നും അതിനാൽ തന്നെ ഭാരതത്തിന് നാൾക്കുനാൾ ഉന്നതി മാത്രമേ ഉണ്ടാവുകയുള്ളൂയെന്നത് യാഥാർത്ഥ്യമാണന്നും പരിസ്ഥിതി മാദ്ധ്യമ പ്രവർത്തകനായ വർഗീസ് .സി. തോമസ് പറഞ്ഞു. ബ്രഹ്മാകുമാരീസ് ഈശ്വരീയ വിശ്വ വിദ്യാലയം രാജയോഗ ധ്യാന കേന്ദ്രത്തിന്റെ 21 മത് സംസ്ഥാന വാർഷിക ആഘോഷ മായ സ്വർണിമ ഭാരതം ദീപ പ്രോജ്ജ്വലനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
വേദോപനിഷത്തുക്കളുടെ വിശാലമായ കാഴ്ചപ്പാട് ആണ് ഭാരതീയത യുടെ അടിസ്ഥാനം.. ഇതിന്റെ സവിശേഷത ജീവിതത്തിൽ പ്രാവർത്തികമാക്കുമ്പോളാണ് മാനസികോന്നതി വ്യക്തി ജീവിതത്തിൽ പ്രാവർത്തികമാക്കപ്പെടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എല്ലാ നന്മകളേയും ആദരവോടെ ഉൾക്കൊള്ളുവാൻ കഴിയുന്ന സംസ്ക്കാരം ആണ് ഭാരതം എന്നും ഇവിടെ ഒരു പുൽക്കൊടിയായി എങ്കിലും ജനിക്കാൻ സാധിക്കുന്നതാണ് ഈശ്വരീയ വരദനമെന്ന് സ്വർണിമ ഭാരത ദീപ പ്രോജ്ജ്വലനം ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു ആർ.എസ്.എസ്. ശബരിഗിരി ജില്ല സംഘചാലക് ഉപാസന നാരായണൻ നമ്പൂതിരി പറഞ്ഞു.
കെ.ആർ.പ്രതാപചന്ദ്ര വർമ്മ അദ്ധ്യക്ഷത വഹിച്ചു.
രാജയോഗിനി ബ്രഹ്മാകുമാരി പങ്കജ് ബഹൻ ആദ്ധ്യാത്മിക സന്ദേശം നല്കി.
സ്വർണിമ ഭാരത സങ്കല്പ പദ്ധതി യെ സംബന്ധിച്ച് രാജയോഗിനി ബ്രഹ്മാകുമാരി ഗീത ബഹൻ പറഞ്ഞു.
രാജയോഗിനി ബ്രഹ്മാകുമാരി സുജാബഹൻ, അഡ്വ.സതീഷ് ചാത്തങ്കേരി, സന്തോഷ് സദാശിവമഠം, ബ്രഹ്മാകുമാർ സഞ്ജീവ് എന്നിവർ പ്രസംഗിച്ചു.
21 പ്രമുഖർ ചേർന്ന് സ്വർണിമ ഭാരത ദീപ പ്രോജ്ജ്വലനം നടത്തി..
തിരൂവാതിര യോടെ ആരംഭിച്ച ആഘോഷ പരിപാടികൾക്ക് വിവിധ നൃത്തങ്ങൾ മിഴിവേകി.
രാവിലെ സത്സംഗവും ഉച്ചയ്ക്ക് ബ്രഹ്മാഭോജനവും നടന്നു

12/09/2023

ശസ്ത്രക്രിയ ഇല്ലാതെ കാഴ്ച തിരികെ നല്കി സുദർശനം.

പ്രത്യേക ലേഖകൻ

തിരുവല്ല: കാഴ്ച നഷ്ടപ്പെട്ട യുവാവിന് ശസ്ത്രക്രിയ ഇല്ലാതെ ആയുർവേദ ചികിത്സ യിലൂടെ കാഴ്ച തിരികെ നല്കി സുദർശനം നേത്ര ചികിത്സാലയത്തിന്റെ വിജയക്കുതിപ്പ്.

പ്രമേഹ രോഗത്താൽ ഞരമ്പുകൾ പൊട്ടി കാഴ്ച നഷ്ടപ്പെട്ട കുളനട സ്വദേശി യായ യുവാവിനാണ് ഡോ.ബി.ജി.ഗോകുലന്റെ നേതൃത്വത്തിൽ ആയുർവേദ വിധിപ്രകാരം നടത്തിയ ചികിത്സയിലൂടെ കാഴ്ച തിരികെ ലഭിച്ചത്.
ശസ്ത്രക്രിയ നടത്തി കാഴ്ച തിരികെ ലഭിക്കും എന്ന് ഉറപ്പില്ലാതെ വിഷമത്താൽ കഴിയുന്ന കൃഷ്ണൻ കൂട്ടി രാജപ്പൻ എന്ന 49 കാരനും കുടുംബവും ഡോ.ബി.ജി.ഗോകുലന്റെ ചികിത്സ വിധികളെ ക്കുറിച്ച് സുഹൃത്ത് മൂലം അറിയാൻ ഇടയാവുകയും ഭാഗ്യപരീക്ഷണമെന്നോണമാണ്തിരുവല്ല സുദർശനം നേത്ര ചികിത്സാലയത്തിച്ചേർന്നത്.

എട്ട് ദിവസത്തെ സവിശേഷമായ ആയുർവേദ വിധിപ്രകാരം നടന്ന ചികിത്സയിലൂടെ കാഴ്ച തിരികെ ലഭിച്ച സന്തോഷത്തിലാണ് കൃഷ്ണൻകുട്ടിയും കുടുംബവും..

ചികിത്സയുടെ ആദ്യ ഘട്ടത്തിൽ തന്നെ കാഴ്ചയുടെ ലക്ഷണങ്ങൾ കണ്ടതോടെ ചികിത്സയിൽ ഇവർക്ക് പ്രതീക്ഷയേറി എന്ന് കൃഷ്ണൻകുട്ടിയും പത്നിയും ത്രിശക്തി ന്യൂസി നോട് പ്രതികരിച്ചു.
8 ദിവസത്തെ ചികിത്സ പൂർണമായപ്പോൾ തെളിമയാർന്ന കാഴ്ച ലഭിച്ചു എന്ന് മാത്രമല്ല ദൂരത്തിൽ ഫുട്ബോൾ കളിക്കുന്ന കുട്ടികളുടെ പന്ത് കൃത്യമായി കാണാൻ ഭർത്താവിന് കാണാൻ കഴിഞ്ഞു എന്ന് ഡോ.ബി.ജി.ഗോകുലനേയും ഡോ.ചിത്രയേയും ഏറെ ആഹ്ലാദത്തോടെ അറിയിച്ച് ഈശ്വരന് നന്ദി പറഞ്ഞു കൊണ്ടാണ് അവർ പടികളിറങ്ങിയത്.

തൊഴിലിന് പോലും പോകാൻ സാധിക്കാതെ ഏറെ ബുദ്ധിമുട്ടിലായ കൃഷ്ണൻകുട്ടിയും ഭാര്യയും ചികിത്സ യ്ക്ക് എത്തിയപ്പോൾ ഒരു കുടുംബത്തിന്റ പോലുള്ള കരുതലാണ് സുദർശനത്തിൽ ലഭ്യമായതെന്ന് അവർ സന്തോഷത്തോടെ പറയുന്നു.

09/09/2023

തിരുവല്ലഭപുരം ശ്രീവല്ലഭ ക്ഷേത്രം എന്ന് കേൾക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുന്നത് ക്ഷേത്ര നടയിൽ എല്ലാ ദിവസവും നടക്കുന്ന കഥകളി യാണ്. കഥകളി മണ്ഡപത്തിൽ ഭഗവാൻ കഥകളി കാണാൻ എത്തും എന്നാണ് ഭക്തരുടെ വിശ്വാസം

02/09/2023

പുതുപ്പള്ളി യിൽ ബിജെപി യും കോൺഗ്രസും തമ്മിലുളള മത്സരം എന്ന് വോട്ടർമാർ

ഗണേശോത്സവം ഒരുക്കങ്ങൾ പുരോഗമിക്കുന്നുനാളെഗണപതിയെ വരയ്ക്കാംതിരുവല്ല:നന്നൂർ ഗണേശോത്സവത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായി. മണിമ...
25/08/2023

ഗണേശോത്സവം ഒരുക്കങ്ങൾ പുരോഗമിക്കുന്നു
നാളെ
ഗണപതിയെ വരയ്ക്കാം

തിരുവല്ല:നന്നൂർ ഗണേശോത്സവത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായി. മണിമലയാറിന്റെ മനയ്ക്കച്ചിറ ശ്രിനാരായണ കടവിൽ ഗണേശ വിഗ്രഹ നിമഞ്ജനം ഞായറാഴ്ച നടക്കും.
സ്വാമിനി ഭവ്യാമൃത പ്രാണ മുഖ്യകാർമ്മികത്വം വഹിക്കും. ചലച്ചിത്ര താരം രാജീവ് പിള്ള മുഖ്യാതിഥിയാകും.

ശനിയാഴ്ച്ച രാവിലെ 10 ന് വിനായക ചതുർത്ഥി ഗണേശോത്സവത്തോടനുബന്ധിച്ച് *സനാതന ധർമ്മ പരിഷത്ത് ,ജോയ് ആലുക്കാസ് ഫൗണ്ടേഷനുമായി* ചേർന്ന് കുട്ടികൾക്കായി *ചിത്രരചനാ മത്സരം* നന്നൂർ ക്ഷേത്ര ആഡിറ്റോറിയത്തിൽ വച്ച് നടക്കും. ചിത്രരചനാ മത്സരം ജോയ്ആലുക്കാസ് മാൾ മാനേജർ ഷെൽടൺ വി.റാഫേൽ ഉത്ഘാടനം ചെയ്യും. പരിഷത്ത് അദ്ധ്യക്ഷൻ മധുസൂദനൻ ആചാരി അധ്യക്ഷത വഹിക്കും. വിവിധ സാമൂഹ്യ സാംസ്കാരിക നേതാക്കൾ ഗണേശോത്സവത്തിൽ പങ്കാളികളാകും.

വിജയികൾക്കും പ്രോത്സാഹനമായി എല്ലാ മത്സരാർത്ഥികൾക്കും സമ്മാനവും സർട്ടിഫിക്കറ്റും ഉണ്ടായിരിക്കും. കൂടുതൽ മൽസരാത്ഥികളെ പങ്കെടുപ്പിക്കുന്ന സ്കൂളുക്കൾക്കും സമ്മാനം നൽകും.
*സബ് ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിൽ +2*
വരെയുള്ള കുട്ടികൾക്ക് മത്സരത്തിൽ പങ്കെടുക്കാം.

ചിത്രരചന സബ് ജൂനിയർ വിഭാഗത്തിന് ക്രയോൺസ് / സ്കെച്ച് ഉപയോഗിച്ചുള്ളതും മറ്റ് വിഭാഗങ്ങൾക്ക് വാട്ടർ കളറിംഗും ആയിരിക്കും.
ഡ്രോയിംഗ് ഷീറ്റ് മൽസര കേന്ദ്രത്തിൽ നൽകുന്നതാണ്.വരയ്ക്കാനുള്ള സാമഗ്രികൾ കരുതണം..താൽപര്യമുള്ളവർ
അന്നേ ദിവസം 9.30 ന് എത്തിച്ചേരണം 81118 96495,
8281254787

21/08/2023

തെളിമയാർന്ന കാഴ്ചയൊരുക്കാൻ ആയൂർവേദത്തിലൂടെ തിരുവല്ല സുദർശനം...

പ്രത്യേക പ്രതിനിധി

ചെങ്ങന്നൂർ: കഴിഞ്ഞ ദിവസം അവിചാരിതമായി ഞങ്ങളുടെ പ്രതിനിധികൾക്ക് ലഭിച്ച വിവരത്തിന് നേർ സാക്ഷിയാകാൻ സാധിച്ചു.
കഴിഞ്ഞ ഏപ്രിൽ മുതൽ പല അലോപ്പതി ചികിത്സയും ചെയ്തിട്ടും നിരാശയിൽ കഴിഞ്ഞ കുടുംബം ആയുർവേദ ചികിത്സ സമ്പ്രദായത്തെ അടിസ്ഥാനമാക്കി തിരുവല്ല സുദർശനം നേത്ര ചികിത്സാലയത്തിലൂടെ ഗൃഹനാഥന് തെളിമയേറിയ കാഴ്ച തിരികെ ലഭിച്ച സന്തോഷത്തിലാണ്.
നിരവധി പഠനങ്ങളിലൂടെ ആയുർവേദ ചികിത്സ വിധിയിൽ അഭിമാനകരമായ സാന്നിധ്യം നേടിയെടുക്കാൻ സാധിച്ച ഡോ.ബി.ജി.ഗോകുലൻ ചീഫ് ഫിസീഷ്യനായ ആയുർവേദ നേത്ര ചികിത്സാലയം ആണ് പുലിയൂർ സ്വദേശിയായ ഈ യുവാവിന്റെ തെളിമയാർന്ന കാഴ്ച എന്ന പ്രതീക്ഷ യാഥാർത്ഥ്യമാക്കിയത്. നിരവധി ചികിത്സചെയ്തിട്ടും ഫലം കാണാഞ്ഞതിനെ തുടർന്ന് ഓൺലൈനിലൂടെ വിവരം അറിഞ്ഞാണ് Diabetic macular edema എന്ന അസുഖവുമായി സുതൻ തിരുവല്ല സുദർശനം നേത്ര ചികിത്സാലയത്തിൽ പരീക്ഷണാർഥം എത്തിയത്. എന്നാൽ എട്ട് ദിവസത്തെ ചികിത്സയിൽ 6/12 വരി വായിക്കുവാൻ സാധിച്ചു എന്ന സന്തോഷത്തിലാണ്
സുതന്റെ കുടുംബം..

20/08/2023

ഓണാശംസകൾ...

മലയാളത്തിന്റെ സാംസ്കാരിക ചേതനയായ പൊന്നോണ സന്ദേശവുമായി മാവേലി തമ്പുരാൻ പ്രജകളുമായി അത്തം ദിനത്തിൽ.....

ആലപ്പുഴ കാരിച്ചാൽ ബ്രദേഴ്സ് ആർട്സ് കൂട്ടായ്മയുടെ നേതൃത്വത്തിൽ ഭവനസന്ദർശനം നടത്തുമ്പോൾ ഞങ്ങൾക്ക് ലഭിച്ച അപൂർവ്വ ദൃശ്യം....

19/08/2023

ഭിന്നശേഷീ നീയമനം:
സർക്കാർ ഉത്തരവ് അട്ടിമറിക്കപ്പെടുന്നതായി ആക്ഷേപം

പ്രത്യേക ലേഖകൻ

തിരുവനന്തപുരം: കേ​ര​ള​ത്തി​ലെ എ​യ്‌​ഡ​ഡ്‌ സ്‌​കൂ​ളു​ക​ളളിൽ ഭി​ന്ന​ശേ​ഷി വി​ഭാ​ഗ​ക്കാ​രാ​യ ഉ​ദ്യോ​ഗാ​ർ​ഥി​ക​ളു​ടെ നി​യ​മ​ന ന​ട​പ​ടി​ക​ൾ വേ​ഗ​ത്തി​ലാ​ക്ക​ണ​മെ​ന്ന സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് മ​റി​ക​ട​ക്കാ​ൻ വ​ഴി​വി​ട്ട നീ​ക്കം ന​ട​ക്കു​ന്ന​താ​യി ആ​ക്ഷേ​പം.

പി.​എ​സ്.​സി വ​ഴി ജോ​ലി ല​ഭി​ച്ച​വ​രു​ടെ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ ഹാ​ജ​രാ​ക്കി നി​യ​മ​നം ന​ട​ന്ന​താ​യി കാ​ണി​ക്കാ​നു​ള്ള നീ​ക്ക​മാ​ണ് ന​ട​ന്ന​ത്. വെ​ള്ള​മു​ണ്ട​യി​ലെ ഒ​രു എ​യ്ഡ​ഡ് വി​ദ്യാ​ല​യ​ത്തി​ൽ വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​മ്പ് കു​റ​ച്ചു​കാ​ലം ജോ​ലി ചെ​യ്ത അ​ധ്യാ​പി​ക​യു​ടെ വി​ക​ലാം​ഗ സ​ർ​ട്ടി​ഫി​ക്ക​റ്റ് വെ​ച്ച് ഭി​ന്ന​ശേ​ഷി നി​യ​മ​നം ന​ട​ന്ന​താ​യി കാ​ണി​ച്ച​താ​യാ​ണ് വി​വ​രം. ഈ ​അ​ധ്യാ​പി​ക പി.​എ​സ്.​സി വ​ഴി ജോ​ലി ല​ഭി​ച്ച മ​റ്റൊ​രു വി​ദ്യാ​ല​യ​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. മാ​ന​ന്ത​വാ​ടി താ​ലൂ​ക്കി​ലാ​ണ് ചി​ല ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സ​ഹാ​യ​ത്തോ​ടെ പു​തി​യ നി​യ​മ​നം അ​ട്ടി​മ​റി​ക്കാ​ൻ ശ്ര​മ​മു​ണ്ടാ​യ​ത്.

അ​ധ്യാ​പി​ക വി​ദ്യാ​ല​യ​ത്തി​ൽ മു​മ്പ് ഭി​ന്ന​ശേ​ഷി ഒ​ഴി​വി​ല​ല്ല നി​യ​മി​ത​യാ​യ​തെ​ന്ന വി​വാ​ദ​വും ഉ​യ​ർ​ന്നി​ട്ടു​ണ്ട്. എന്നാൽ ക​ഴി​ഞ്ഞ കു​റെ വ​ർ​ഷ​ങ്ങ​ളാ​യി അ​ധ്യാ​പി​ക അ​വി​ടെ ജോ​ലി ചെ​യ്യു​ന്നു​മി​ല്ല. പു​തി​യ നി​യ​മ​നം ന​ട​ത്തു​ന്ന​തി​ന് പ​ക​രം അ​ധ്യാ​പി​ക​യു​ടെ രേ​ഖ​ക​ൾ ഉ​പ​യോ​ഗി​ച്ച് നി​യ​മ​നം ന​ട​ത്തി​യ​താ​യി കാ​ണി​ച്ച് ഒ​ഴി​വ് നി​ക​ത്താ​നു​ള്ള നീ​ക്ക​മാ​ണ് ന​ട​ന്ന​ത്.

ഭി​ന്ന​ശേ​ഷി നി​യ​മ​നം ന​ട​ന്ന​താ​യി കാ​ണി​ച്ചാ​ൽ മാ​ത്ര​മാ​ണ് ജ​ന​റ​ൽ അ​ധ്യാ​പ​ക നി​യ​മ​നം സാ​ധു​വാ​കു​ക. സം​സ്ഥാ​ന​ത്തെ എ​യ്‌​ഡ​ഡ് സ്‌​കൂ​ളു​ക​ളി​ലെ ഭി​ന്ന​ശേ​ഷി സം​വ​ര​ണ നി​യ​മ​നം സം​ബ​ന്ധി​ച്ച് സ​ർ​ക്കാ​ർ മാ​ർ​ഗ നി​ർ​ദേ​ശം മു​മ്പ് വ​ന്നി​രു​ന്നു. 1996 മു​ത​ൽ 2017 വ​രെ​യു​ള്ള നി​യ​മ​ന​ങ്ങ​ളി​ൽ ന​ട​പ്പാ​ക്കേ​ണ്ടി​യി​രു​ന്ന ഭി​ന്ന​ശേ​ഷി സം​വ​ര​ണം മു​ൻ​കാ​ല പ്രാ​ബ​ല്യ​ത്തോ​ടെ 2018 ന​വം​ബ​ർ 18 മു​ത​ലു​ള്ള ഒ​ഴി​വു​ക​ളി​ൽ നി​ക​ത്ത​ണ​മെ​ന്ന് ക​ഴി​ഞ്ഞ വ​ർ​ഷം ഹൈ​കോ​ട​തി ഉ​ത്ത​ര​വി​ട്ടി​രു​ന്നു. ഇ​ത് നി​ക​ത്താ​തെ 2018 ന​വം​ബ​ർ മു​ത​ൽ ന​ട​ത്തി​യ നി​യ​മ​ന​ങ്ങ​ൾ അം​ഗീ​ക​രി​ക്കി​ല്ലെ​ന്ന് സ​ർ​ക്കാ​റും അ​റി​യി​ച്ചി​രു​ന്നു. ഇ​തി​നെ​തി​രെ സ്‌​കൂ​ൾ മാ​നേ​ജ​ർ​മാ​രും നി​യ​മ​ന അം​ഗീ​കാ​രം ല​ഭി​ക്കാ​ത്ത അ​ധ്യാ​പ​ക​രും ഹൈ​കോ​ട​തി​യി​ൽ ഹ​ര​ജി ന​ൽ​കി​യ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് നി​യ​മ​ന​ങ്ങ​ൾ​ക്ക് താ​ൽ​ക്കാ​ലി​ക അം​ഗീ​കാ​രം ന​ൽ​കാ​ൻ നി​ർ​ദേ​ശ​മു​ണ്ടാ​യ​ത്.
ഇ​തി​ന്റെ മ​റ​വി​ലാ​ണ് നി​ല​വി​ൽ മ​റ്റൊ​രു വി​ദ്യാ​ല​യ​ത്തി​ൽ ജോ​ലി ചെ​യ്യു​ന്ന​വ​രു​ടെ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ വെ​ച്ച് നി​യ​മ​നം ന​ട​ന്ന​താ​യി കാ​ണി​ക്കാ​നു​ള്ള നീ​ക്കം ന​ട​ക്കു​ന്ന​ത്. ഭി​ന്ന​ശേ​ഷി ഉ​ദ്യോ​ഗാ​ർ​ഥി​ക​ളെ ആ​വ​ശ്യ​പ്പെ​ട്ട് സ്‌​കൂ​ൾ മാ​നേ​ജ​ർ എം​പ്ലോ​യ്മെ​ന്‍റ് ഓ​ഫി​സ​ർ​ക്ക് ന​ൽ​കി​യ അ​പേ​ക്ഷ ഫോ​മി​ന്‍റെ പ​ക​ർ​പ്പും ഒ​ഴി​വു​ക​ളു​ടെ വി​വ​ര​ങ്ങ​ളും ഹാ​ജ​രാ​ക്കി ശ​രി​യാ​ണെ​ന്ന് ബോ​ധ്യ​പ്പെ​ട്ടാ​ൽ മാ​ത്ര​മേ നി​ല​വി​ലു​ള്ള​വ​ർ​ക്ക് താ​ൽ​ക്കാ​ലി​ക അം​ഗീ​കാ​രം ന​ൽ​കു​ക.

എയ്ഡഡ് മാനേജ്മെന്റ് ആശ്രയ നിയമനങ്ങൾ നടത്തുന്നതിൽ വ്യാപകമായ ക്രമക്കേട് കാട്ടൂന്നതായി നിരവധി പരാതികൾ സർക്കാരിന് ലഭിച്ചിട്ടുണ്ടെന്നാണ് സൂചന

Address

CA

Telephone

+19496950399

Website

Alerts

Be the first to know and let us send you an email when Thrishakthi News posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Thrishakthi News:

Videos

Shortcuts

  • Address
  • Telephone
  • Alerts
  • Contact The Business
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share