Swedish Mallu

Swedish Mallu Kontaktinformation, kartor och vägbeskrivningar, kontaktformulär, öppettider, tjänster, betyg, foton, videor och meddelanden från Swedish Mallu, Digital kreatör, Stockholm.

സ്കാൻഡിനേവിയൻ മലയാളിയുടെ ജീവിതം 🇸🇪 🇳🇴 🇫🇮 | Exploring Life in Scandinavia
യാത്ര, കഥകൾ, സന്തോഷം | Travel | Stories | Culture Featured in Safari TV
ManoraManorama News TVravel blog https://readmystories.in

സ്പെയിനിലെ Ponts എന്ന സ്ഥലത്തുവെച്ചാണ് അന്നയെ പരിചയയപെടുന്നത് . ഇരുപതു വർഷങ്ങൾക്ക് മുൻപ് ഇവർ ഇന്ത്യയിൽ വന്നിട്ടുണ്ട്. ഇവ...
11/01/2025

സ്പെയിനിലെ Ponts എന്ന സ്ഥലത്തുവെച്ചാണ് അന്നയെ പരിചയയപെടുന്നത് . ഇരുപതു വർഷങ്ങൾക്ക് മുൻപ് ഇവർ ഇന്ത്യയിൽ വന്നിട്ടുണ്ട്. ഇവിടെ പെട്രോൾ പമ്പ് നടത്തുന്നു.

ഇവരോട് യാത്ര പറഞ്ഞു പോകുമ്പോൾ നമ്മുടെ നാടിനെ ഓർക്കാൻ ഇവർക്കൊരു സമ്മാനവും കൊടുത്തു . എന്താണെന്ന് ആർക്കെങ്കിലും പറയാമോ . ഫോട്ടോ നോക്കിയാൽ ചിലപ്പോൾ കണ്ടുപിടിക്കാൻ പറ്റുമായിരിക്കും 😍

Shout out to my newest followers! Excited to have you onboard!Joju Devassy, Abraham Mathew, Pradeep John, Irshad Neelan,...
07/01/2025

Shout out to my newest followers! Excited to have you onboard!

Joju Devassy, Abraham Mathew, Pradeep John, Irshad Neelan, Nihas Noohu, Anil Thomas Mathew, Jishnu Raj, Alex Dasan, Rajesh Kumar, Anees, Nikhil Jacob, Mirshad Mirshu, Shibu George, Sanjay K Sanju, Thanseer Mundamatta, Anilgrameenam Karthika, Siju Ravi, Shiju Varghese, Aniyan George, Thomas Moolayil, എന്റെ കേരളം, Al Sadar, TP Nisar, Visak V Nair

യേശുവിന് ഇന്ന് മീൻ കിട്ടുമോ ? സ്പെയിനിലെ കടൽത്തീര ഗ്രാമമായ L’Ampola യിൽ വെച്ചാണ് ഞാൻ യേശുവിനെ കാണുന്നത്. തൊട്ടടുത്ത ഗ്രാ...
06/01/2025

യേശുവിന് ഇന്ന് മീൻ കിട്ടുമോ ?

സ്പെയിനിലെ കടൽത്തീര ഗ്രാമമായ L’Ampola യിൽ വെച്ചാണ് ഞാൻ യേശുവിനെ കാണുന്നത്. തൊട്ടടുത്ത ഗ്രാമത്തിൽ നിന്നും കടലിൽ ചൂണ്ടയിട്ട് മീൻ പിടിക്കാൻ വന്നതാണ് അയാൾ.

അയാളുടെ ഗ്രാമത്തിലുള്ളവരുടെ ഉപജീവനമാർഗം അല്പം കൃഷിയും പന്നി വളർത്തലുമാണ്. അയാൾ മിക്ക ദിവസവും ഇവിടുത്തെ കടൽ തീരത്ത്‌ മീൻ പിടിക്കാൻ എത്തും. ചില ദിവസങ്ങളിൽ മീൻ കിട്ടാതെ നിരാശനായി മടങ്ങും. അടുത്ത ദിവസം പ്രതീക്ഷയോടെ വീണ്ടുമെത്തും.

പ്രതീക്ഷകളാണല്ലോ മനുഷ്യനെ മുന്നോട്ടു നയിക്കുന്നത്.

ഞാൻ വായിച്ചറിഞ്ഞിട്ടുള്ള യേശു , വലയിട്ടാൽ കൊട്ടക്കണക്കിന് മീൻ കിട്ടുന്ന ആളാണ്.

ഇത് സ്പെയിനിലെ യേശു അഥവാ Jesus അല്ലെങ്കിൽ സ്പാനിഷിൽ ഹെസുസ്‌ .

ഇംഗ്ലീഷ് അത്ര വശമില്ലാത്ത സ്പാനിഷ് യേശുവിനോടു ട്രാൻസലേറ്റർ ഉപയോഗിച്ചും ആംഗ്യഭാഷയിലും അല്പം കുശലാന്വേഷണം നടത്തിയാണ് പിരിഞ്ഞത്.

പോരാൻനേരം ഒരു സ്പാനിഷ് ബിയർ സമ്മാനമായി നൽകിയപ്പോൾ മീൻ കിട്ടാത്തതിന്റെ നിരാശ മാറ്റിവെച്ചു ഫോട്ടോയ്ക്കും പോസ് ചെയ്തു യേശു.

പിരിയാൻ നേരം ഒന്ന് മാത്രമേ പ്രാർത്ഥിച്ചുള്ളു . "യേശുവിന് ഇന്ന് മീൻ കിട്ടണേ".

ആ കസേര ആരുടേതാണ്?(ഒരു മാധ്യമ പ്രവർത്തകയുടെ ഇന്ത്യൻ ഗ്രാമയാത്രകൾ .) എന്ന ബീന ചേച്ചിയുടെ പുസ്തകം ചിന്ത പബ്ലിഷേഴ്സ് പുറത്തി...
03/01/2025

ആ കസേര ആരുടേതാണ്?

(ഒരു മാധ്യമ പ്രവർത്തകയുടെ ഇന്ത്യൻ ഗ്രാമയാത്രകൾ .) എന്ന ബീന ചേച്ചിയുടെ പുസ്തകം ചിന്ത പബ്ലിഷേഴ്സ് പുറത്തിറക്കുകയാണ്.
പഞ്ചായത്തുകളിൽ ദളിതർക്കും സ്ത്രീകൾക്കും നൽകിയ സംവരണം അവരുടെ ജീവിതത്തിലും സമൂഹത്തിലും ഉണ്ടാക്കിയ മാറ്റങ്ങൾ എന്തൊക്കെയാണ് എന്ന ചോദ്യത്തിന് ഉത്തരം കണ്ടത്താൻ നടത്തിയ യാത്രകളാണ് ഈ പുസ്തകത്തിൽ ഉള്ളത്.
തമിഴ് നാട്, ഉത്തർ പ്രദേശ് , ബീഹാർ, പശ്ചിമ ബംഗാൾ,
ഹരിയാന, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിലെ ഗ്രാമങ്ങളിലെ മനുഷ്യർ, കാഴ്ചകൾ ഇതിലുണ്ട്.
ആദ്യം
കണ്ടുമുട്ടിയ മനുഷ്യരെ വർഷങ്ങൾക്ക് ശേഷം വീണ്ടും കാണാൻ പോകുകയും അവരുടെ മാറിയ ജീവിതങ്ങളെ രേഖപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തിട്ടുണ്ട്. അധികാര കസേരകളുടെ യാഥാർത്ഥ്യം എന്തെന്ന് കണ്ടെത്താനുള്ള ഏതാണ്ട് പത്തു വർഷക്കാലം നീണ്ട് നിന്ന യാത്രകളുടെ പുസ്തകം.
പുസ്തകത്തിൻ്റെ കവർ പ്രകാശനത്തിൽ പങ്ക് ചേരുന്നു

Welcome to Nice , Nice to meet you 😀മെഡിറ്ററേനിയൻ സ്പന്ദനം ഏറ്റുവാങ്ങുന്ന ഫ്രഞ്ച് പട്ടണമാണ് നീസ്‌. നൈസ് എന്ന് എഴുതും എങ്...
27/12/2024

Welcome to Nice , Nice to meet you 😀

മെഡിറ്ററേനിയൻ സ്പന്ദനം ഏറ്റുവാങ്ങുന്ന ഫ്രഞ്ച് പട്ടണമാണ് നീസ്‌. നൈസ് എന്ന് എഴുതും എങ്കിലും വായിക്കുന്നത് നീസ് എന്നാണ്. ഇനി രണ്ടു ദിവസം ഇവിടുത്തെ കാഴ്ചകൾ അനുഭവങ്ങൾ 😍

ഒരു ഇൻഡോ ഫ്രഞ്ച് ജർമ്മൻ ഇറ്റാലിയൻ ക്രിസ്മസ് ഇത്തവണത്തെ ക്രിസ്മസ് യൂറോപ്പിന്റെ ക്രിസ്മസ് ക്യാപിറ്റൽ എന്നറിയപ്പെടുന്ന ഫ്രാ...
26/12/2024

ഒരു ഇൻഡോ ഫ്രഞ്ച് ജർമ്മൻ ഇറ്റാലിയൻ ക്രിസ്മസ്

ഇത്തവണത്തെ ക്രിസ്മസ് യൂറോപ്പിന്റെ ക്രിസ്മസ് ക്യാപിറ്റൽ എന്നറിയപ്പെടുന്ന ഫ്രാൻസിലെ സ്ട്രാസ്ബർഗിൽ ആയിരുന്നു. മനോഹരമായി അണിയിച്ചൊരുക്കിയ ക്രിസ്മസ് മാർക്കെറ്റ് കാണുവാൻ ഏതാണ്ട് ഇരുപതുലക്ഷം സന്ദർശകർ വന്നെത്തുന്നു എന്നറിയുമ്പോഴാണ് ക്രിസ്മസ് ഒരു നാടിന്റെ സമ്പദ്‌ വ്യവസ്ഥയിൽ ഉണ്ടാക്കുന്ന ചലനങ്ങൾ മനസിലാവുന്നത്. 128 കോടി രൂപയാണ് ഒരൊറ്റമാസം ഈ കൊച്ചു പട്ടണം വാരി കൂട്ടുന്നത്.

ക്രിസ്മസ് നാളുകളിൽ അവിടെ താമസിക്കാനൊരു മുറി തിരക്കിയാൽ മത്തായിച്ചേട്ടൻ റാംജിറാവു സ്പീക്കിങ്ങിൽ പറഞ്ഞതുപോലെ "കാഴ്ചബംഗ്ലാവിൽ " കിടക്കേണ്ടിവരുമെന്നു ചുരുക്കം. ഒരുവർഷം മുന്നേ കൂട്ടി ബുക്ക് ചെയ്തെങ്കിൽ മാത്രമേ പലപ്പോഴും താമസം തരപ്പെടുകയുള്ളു.

ഞങൾ അല്പം മാറി ഫോർബാക്കൻ എന്ന പട്ടണത്തിലാണ് താമസം ബുക്ക് ചെയ്തത്. ക്രിസ്മസ് ദിനത്തിലെ ബ്രേക്ക്ഫാസ്റ്റ് ഒഴിവാക്കാനാവാത്തതിനാൽ ഞങ്ങൾ ബ്രെഡും ചിക്കൻ സ്റ്റൂവും തയ്യാറാക്കി. അവിടുത്തെ എയർ ബീ എൻ ബീ ഹോസ്റ്റ് അലൈനും ഞങ്ങൾ നമ്മുടെ ചിക്കൻ സ്റ്റൂവിന്റെ രുചി നുകരാൻ നൽകി. പകരം ജർമ്മൻ ഗ്ലൂ വൈനും ഇറ്റാലിയൻ ക്രിസ്മസ് ബ്രെഡായ പനെടോണുമായിരുന്നു അലൈന്റെ സമ്മാനം

അങ്ങനെ അപ്രതീക്ഷിതമായി ഒരു ക്രിസ്മസ് സമ്മാനം കൂടി . ഫ്രഞ്ചുകാരൻ നൽകിയ ജർമൻ - ഇറ്റാലിയൻ സമ്മാനം.

എല്ലാ കൂട്ടുകാർക്കും ഒരിക്കൽക്കൂടി ക്രിസ്മസ് ആശംസകൾ 😍

അച്ചപ്പത്തിന്റെ അവിഹിതം.ക്രിസ്മസ് കാലമായാൽ സ്വീഡനിലെ സൂപ്പർ മാർക്കറ്റുകളിൽ അച്ചപ്പത്തിന്റെ വകയിലൊരു അമ്മാവനായ struvor വാ...
16/12/2024

അച്ചപ്പത്തിന്റെ അവിഹിതം.

ക്രിസ്മസ് കാലമായാൽ സ്വീഡനിലെ സൂപ്പർ മാർക്കറ്റുകളിൽ അച്ചപ്പത്തിന്റെ വകയിലൊരു അമ്മാവനായ struvor വാങ്ങാൻ കിട്ടും. നമ്മുടെ അച്ചപ്പം തനി നാടൻ അരിപ്പൊടിയിൽ ആണെങ്കിൽ അമ്മാവൻ മൈദയിലാണ് രൂപം കൊണ്ടത്.

അച്ചപ്പത്തിന്റെ DNA ടെസ്റ്റ് നടത്തിയാൽ ഒരു പക്ഷെ നമ്മൾ ചെന്ന് നില്കുന്നത് പോർച്ചുഗലിൽ ആയിരിക്കും.

അവിടുത്തെ filhós de forma യുടെ DNA യും നമ്മുടെ അച്ചപ്പത്തിന്റെ DNA സാമ്പിളും പരിശോധിച്ചതിൽ നിന്നും മനസിലായത് ഇവർ തമ്മിൽ എന്തോ ഒരു അവിഹിതമുണ്ടെന്നാണ്.

അങ്ങനെ അവിഹിതം തിരഞ്ഞു പോയാൽ ഇവിടെങ്ങും നിൽക്കില്ല.സ്പെയിനിലെ flores manchegas,ഡെന്മാർക്കിലെ rosetbakkelse,ഫിൻലാന്റിലെ rosetti,നോർവേയിലെ rosettbakkels, മെക്സിക്കോയിലെ buñuelos de viento , അഫ്ഗാനിസ്ഥാനിലെ kulcha-e-panjerei, ടുണീഷ്യയിലെ chebbak el-janna അങ്ങനെ ലോകം മുഴുവൻ പടർന്നു പന്തലിച്ചു കിടക്കുന്നു നമ്മൾ സ്വന്തമെന്നു കരുതി വീട്ടിലെ ഭരണിയിൽ അടച്ചു സൂക്ഷിച്ചിരുന്ന അച്ചപ്പത്തിന്റെ അവിഹിതം.

ഞങ്ങൾ മധ്യതിരുവിതാംകൂർ ക്രിസ്ത്യാനികൾ സ്വന്തം എന്ന് കരുതി വറുത്തെടുത്തു ബന്ധുക്കൾക്കും ശത്രുക്കൾക്കും വരെ വിളമ്പിയ അച്ചപ്പം കൈവിട്ടു പോയതിൽ മനം നൊന്തെഴുതിയ പോസ്റ്റ്

അപ്പോൾ എല്ലാവര്ക്കും അഡ്വാൻസ് ക്രിസ്മസ് ആശംസകൾ.

എന്തൊക്കെയാണ് നിങ്ങളുടെ അച്ചപ്പഓർമ്മകൾ ?

Swedish Struvor recipe

ബാറ്റർ

• 1 ¼ കപ്പ് (300 ml) പാൽ

• 2 മുട്ട

• ഒരു ചെറിയ ഉപ്പ്

• 2 ½ ടേബിൾസ്പൂൺ ബിയർ

• 1 ¼ കപ്പ് (6.25 oz, 180 g) മൈദാ

• 1 കപ്പ് (250 ml) സൺഫ്ലവർ ഓയിൽ

പാൽ, മുട്ട, ഉപ്പ്, ബിയർ എന്നിവ ഒരുമിച്ച് അടിക്കുക. മൈദ അരിച്ചെടുത്ത് നന്നായി ഇളക്കി യോജിപ്പിക്കുക

ഒരു ചീനച്ചട്ടിയിൽ, എണ്ണ കുറഞ്ഞത് 355°F (180°C) വരെ ചൂടാക്കുക.

അച്ച് ചൂട് എണ്ണയിൽ മുക്കി മാവിൽ മുക്കി വീണ്ടും എണ്ണയിലേക്ക് മുക്കുക. മാവ് അച്ചിൽ നിന്നും വിട്ടുപോരുന്നതിനാണ് ആദ്യം എണ്ണയിൽ മുക്കുന്നത്. മാവ് തീരുന്നതു വരെ ഈ പ്രക്രിയ തുടരുക. മൊരിയുന്നതിനനുസരിച്ചു കോരി മാറ്റി പൊടിച്ച പഞ്ചസാര തൂകി ഉപയോഗിക്കാം

ഇപ്പോൾ നിങ്ങളുടെ മുന്നിലുള്ളതാണ് സ്വീഡിഷ് അച്ചപ്പം.

25,000 Thank You!I’m truly overwhelmed and grateful to be celebrating this incredible milestone with all of you. Reachin...
10/12/2024

25,000 Thank You!

I’m truly overwhelmed and grateful to be celebrating this incredible milestone with all of you. Reaching 25,000 followers isn’t just a number — it’s a reminder of the amazing community we’ve built together. Your support, your likes, your comments, and your encouragement mean more than words can express.

Every story shared, every journey explored, and every connection made has been possible because of YOU. Thank you for being a part of this adventure, for believing in the content, and for inspiring me every day to keep going.

Here’s to growth, exploration, and many more moments shared together. I’m excited for what’s to come, and I’m so glad to have you with me on this journey.

With all my heart, thank you! ❤️✨

Shout out to my newest followers! Excited to have you onboard!Justin John, Suhail Abdulla, Linson Anto, Hareesh Balan, A...
05/12/2024

Shout out to my newest followers! Excited to have you onboard!

Justin John, Suhail Abdulla, Linson Anto, Hareesh Balan, Antony Chullickat, Royjone Karunyaminterier, Renjith Ravindran, Monson Raju, Hareesh Subi, Pavithran Pavi, Lijo Paul, Sajan Varghese, David John, Karthi Kummil, Kochumon Appanchira, Shiji Rajesh, Vidhu Sathish, Sam P Varghese, Sreegith B, Suresh Kochucherukkan, Saeed Ahmed, ബിൻസി വിനോദ്, Shibu Shibu Shibu

ഇരുന്നൂറ്റി ഇരുപത്തിയെട്ടു വർഷങ്ങൾക്കു മുമ്പ് ഇതേദിവസം പാശ്ചാത്യ സംഗീത ലോകത്തെ അത്ഭുത പ്രതിഭയായ മോസാർട്ട് ഈ ലോകത്തോട് വി...
05/12/2024

ഇരുന്നൂറ്റി ഇരുപത്തിയെട്ടു വർഷങ്ങൾക്കു മുമ്പ് ഇതേദിവസം പാശ്ചാത്യ സംഗീത ലോകത്തെ അത്ഭുത പ്രതിഭയായ മോസാർട്ട് ഈ ലോകത്തോട് വിടപറഞ്ഞു. ഒരു പക്ഷെ ഇന്ന് പലരും 'ആരാണയാൾ' എന്ന് പറഞ്ഞു നെറ്റി ചുളിക്കാൻ സാധ്യത ഉണ്ട് എങ്കിലും അദ്ദേഹം ചിട്ടപ്പെടുത്തിയ സംഗീതം ഇനി ഒരായിരം വർഷങ്ങൾ കഴിഞ്ഞാലും ആരും മറക്കില്ലെന്നുറപ്പാണ്. 2024 ഡിസംബർ അഞ്ച് മൊസാർട്ടിന്‍റെ ചരമ വാർഷിക ദിനം.

കേവലം മുപ്പത്തിയഞ്ചു വർഷക്കാലം മാത്രം ജീവിച്ചിരുന്ന, സംഗീത ലോകത്ത് തന്‍റേതായ വ്യക്തിമുദ്ര പതിപ്പിച്ച ലോക പ്രശസ്ത സംഗീതജ്ഞനായിരുന്നു മൊസാർട്ട് എന്ന Wolfgang Amadeus Mozart . അദ്ദേഹത്തിന്‍റെ നാട്ടിലേക്കുള്ള ഞങ്ങളുടെ യാത്ര വായിക്കാം ലിങ്ക് വേണ്ടവർക്ക് കമന്റിൽ 😍



ജർമനിയിലെ മ്യൂണിക്കിൽ ഒക്ടോബർ ഫെസ്റ്റിന് പോയ വിശേഷങ്ങൾ ഈ ലക്കം മനോരമ ട്രാവലറിൽ . കൂട്ടുകാർ വായിച്ചിട്ടു അഭിപ്രായം പറയണേ ...
02/12/2024

ജർമനിയിലെ മ്യൂണിക്കിൽ ഒക്ടോബർ ഫെസ്റ്റിന് പോയ വിശേഷങ്ങൾ ഈ ലക്കം മനോരമ ട്രാവലറിൽ .

കൂട്ടുകാർ വായിച്ചിട്ടു അഭിപ്രായം പറയണേ 🥰😍

ക്രിസ്മസ് പാപ്പാമാരുടെ കൂട്ടയോട്ടത്തിൽ പങ്കെടുത്തപ്പോൾ
02/12/2024

ക്രിസ്മസ് പാപ്പാമാരുടെ കൂട്ടയോട്ടത്തിൽ പങ്കെടുത്തപ്പോൾ

ഞങ്ങൾക്കിവൻ ഏത്തക്കാപ്പം ചിലർക്ക് വാഴക്കാപ്പം നിങ്ങൾക്കെന്താണ് ?കറി വെക്കാൻ വാങ്ങിയ പച്ചക്കായ തല്ലി പഴുപ്പിച്ചു ഏത്തക്കാ...
28/11/2024

ഞങ്ങൾക്കിവൻ ഏത്തക്കാപ്പം
ചിലർക്ക് വാഴക്കാപ്പം

നിങ്ങൾക്കെന്താണ് ?

കറി വെക്കാൻ വാങ്ങിയ പച്ചക്കായ തല്ലി പഴുപ്പിച്ചു ഏത്തക്കാപ്പം ഉണ്ടാക്കി കഴിച്ചപ്പോൾ കിട്ടിയ ഒരു ഫീൽ .. എന്റെ സാറേ ..( ഇവിടെ പഴുത്ത ഏത്തക്കായ കിട്ടില്ല എന്ന സങ്കടം കൂടി പറഞ്ഞുകൊള്ളട്ടെ 🥲)

മഞ്ഞിൽ വിരിഞ്ഞ ദാമു ആംസ്റ്റർഡാമിൽ ഈ സീസണിലെ ആദ്യത്തെ മഞ്ഞുവീഴ്ചയായിരുന്നു ഇന്നലെ. പ്രതീക്ഷിച്ചതിലും കൂടുതലായി മഞ്ജു വീണത...
21/11/2024

മഞ്ഞിൽ വിരിഞ്ഞ ദാമു

ആംസ്റ്റർഡാമിൽ ഈ സീസണിലെ ആദ്യത്തെ മഞ്ഞുവീഴ്ചയായിരുന്നു ഇന്നലെ. പ്രതീക്ഷിച്ചതിലും കൂടുതലായി മഞ്ജു വീണതുകാരണം കാര്യങ്ങൾ ആകപ്പാടെ താളംതെറ്റി.

ആംസ്റ്റർഡാം എയർപോർട്ടിൽ എത്തിയപ്പോഴാണ് മൊബൈലിൽ വന്ന മെസ്സേജ് ശ്രദ്ധിക്കുന്നത്. സ്റ്റോക്‌ഹോമിന് പോകാനുള്ള ഫ്ലൈറ്റ് ക്യാൻസൽ ചെയ്തിരിക്കുന്നു.പകരം രാവിലെ സ്റ്റോക്ക്ഹോമിലെക്കുള്ള ഫ്ലൈറ്റിനു ടിക്കറ്റ് റീബുക്ക് ചെയ്തിട്ടുണ്ട് .

തണുത്തുറഞ്ഞ വിരസമായ ഒരു സായാഹ്‌നം എങ്ങനെ ചിലവഴിക്കും എന്നോർത്തിരിക്കുമ്പോഴാണ് ഞാൻ ദാമുവിനെ വിളിക്കുന്നത്. കുറെ നാളായി ഫേസ്‌ബുക് വഴി പരിചയമുണ്ടെങ്കിലും ഇതുവരെ നേരിട്ട് കണ്ടിട്ടില്ല.

"ചേട്ടൻ ഹോട്ടൽ കണ്ടുപിടിച്ചു ചെക്കിൻ ചെയ്തോ ഞാൻ അവിടേക്കെത്തിക്കോളാം. " ദാമു പോലും അറിയാതെ അവൻ ഒരു കൺവിൻസിംഗ് സ്റ്റാർ ആയി മാറി.

ഹോട്ടലിൽ ചെന്ന് ഒരു കുളിയൊക്കെ പാസ്സാക്കി കഴിഞ്ഞപ്പോൾ വീണ്ടും ദാമുവിന്റെ വിളി. ഹോട്ടലിലെ റിസപ്‌ഷനിൽ കാത്തു നിൽപ്പുണ്ട്.

പിന്നൊന്നും നോക്കിയില്ല ദാമുവിനെയും കൂട്ടി ഒരുമിച്ചൊരു അത്താഴം.പുറത്ത് ആംസ്റ്റർഡാം നഗരം നിശബ്ദമായിരുന്നു.പെയ്ത മഞ്ഞെല്ലാം ഉരുകി കനാലുകളിലേക്ക് ഒഴുകി തുടങ്ങി.

ഒരു സെല്ഫിയുമെടുത്തു ദാമുവിനെ യാത്രയാക്കി.

ഞാനിപ്പോൾ രാവിലെ സ്റ്റോക്‌ഹോമിലേക്കുള്ള ഫ്‌ളൈറ്റിലാണ്. 6:55നു പുറപ്പെടേണ്ട ഫ്ലൈറ്റ് ഉടനെ പുറപ്പെടുമെന്നു ഇടക്കിടക്ക് അന്നൗൻസ് ചെയ്തു ക്യാബിൻ ക്രൂ കൺവിൻസ് ചെയ്യാൻ ശ്രമിക്കുന്നുണ്ട്. സമയം 7:25 ആയി. ഞാനത്ര കൺവിവിൻസ്‌ഡ് അല്ല എന്ന് വിളിച്ചു പറയണമെന്നുണ്ട് .

അല്ല അതിന് കാരണവുമുണ്ട് ഇതുവരെ വെള്ളത്തിൽ വീണാൽ വിസിലടിച്ചു ആളെ കൂട്ടുന്നതെങ്ങനെയുന്നുള്ള ക്ലാസ് തുടങ്ങിയിട്ടില്ല .

Shout out to my newest followers! Excited to have you onboard!Ranjith Thomas, Anurush Rajan, Jaiikumar Ravi, Prasanth Tm...
19/11/2024

Shout out to my newest followers! Excited to have you onboard!

Ranjith Thomas, Anurush Rajan, Jaiikumar Ravi, Prasanth Tmala U, Xavier Joseph, Arun P Karthikeyan, Bincy Sovi, Ajesh Prakash, Bino Luckose, Rayees Ck Raz, Joyphilip Pattara Vallavannthara, Remya Manoj, Sree Shyl, Pallippuram Jithin Unnikuttan, Joby George, Xavier Mathew, Aji Anto, Bestin P J, Dhanya Vishnu, Abitha Anand, Sabi Sabees

ആംസ്റ്റർഡാമിലെ ഈച്ച ഹാംബർഗിൽ എത്തിയപ്പോൾ.ടോയ്‌ലെറ്റ് നിമ്മാതാക്കളെ കുഴക്കിയിരുന്ന ഒന്നായിരുന്നു ടോയ്‌ലറ്റിലിനുള്ളിലെ ശുച...
18/11/2024

ആംസ്റ്റർഡാമിലെ ഈച്ച ഹാംബർഗിൽ എത്തിയപ്പോൾ.

ടോയ്‌ലെറ്റ് നിമ്മാതാക്കളെ കുഴക്കിയിരുന്ന ഒന്നായിരുന്നു ടോയ്‌ലറ്റിലിനുള്ളിലെ ശുചിത്വം. പുരുഷന്മാരുടെ മൂത്രപ്പുരയിൽ അലക്ഷ്യമായി മൂത്രം ഒഴിക്കുന്നത് കാരണം അവിടവിടെയായി തെറിച്ചു വീഴുന്ന മൂത്രത്തുള്ളികൾ ടോയ്‌ലറ്റ് നിർമ്മാതാക്കളെ മാത്രമല്ല ക്‌ളീനിംഗ് തൊഴിലാളികളെയും പൊതു ശുചിമുറി ഉപയോഗിക്കുന്നവരെയും അസ്വസ്ഥരാക്കിയിരുന്നു.

ടോയ്‌ലറ്റ് നിർമ്മാതാക്കൾ പലതരം ടോയ്‌ലറ്റ് ഡിസൈനുകൾ പരീക്ഷിച്ചു എങ്കിലും പരാജയമായിരുന്നു ഫലം. അങ്ങനെയിരിക്കെ ആംസ്റ്റർഡാമിലെ സ്കിഫോൾ എയർപോർട്ടിൽ പ്രശ്നത്തിനൊരു പരിഹാരം കണ്ടെത്തി.

പുരുഷന്മാരുടെ യൂറിനലിൽ ഒരു ഈച്ചയുടെ പടം വെക്കുക. മൂത്രം ഒഴിക്കുന്നവർ ഈച്ചയെ ഉന്നം വെക്കുന്നതോടുകൂടി പുറത്തേക്ക് മൂത്രം തെറിക്കുന്നത് 80% കുറയുകയും അതുവഴി ക്‌ളീനിംഗ് ചെലവ് 8% കുറക്കുകയും ശുചിത്വമുള്ള പൊതു ശുചിമുറി ലഭിക്കുകയും ചെയ്യും.

2017ൽ ചിക്കാഗോ സർവകലാശാലയിലെ പ്രൊഫസർ റിച്ചാർഡ് താലറിനാണ് സാമ്പത്തീക ശാസ്ത്രത്തിനുള്ള നോബൽ സമ്മാനം ലഭിച്ചത്.

മനുഷ്യർ എങ്ങനെ തീരുമാനങ്ങൾ എടുക്കുന്നുവെന്ന് മനസിലാക്കാൻ ശ്രമിക്കുന്ന പെരുമാറ്റ സാമ്പത്തിക ശാസ്ത്രത്തെക്കുറിച്ചുള്ള തന്റെ ഗവേഷണത്തിനാണ് അദ്ദേഹത്തിന് സമ്മാനം ലഭിച്ചത്. മനഃശാസ്ത്രവും സാമ്പത്തിക ശാസ്ത്രവും സമന്വയിക്കുന്ന താരതമ്യേന പുതിയൊരു മേഖലയാണ് പെരുമാറ്റ സാമ്പത്തിക ശാസ്ത്രം (behavioural economics).

അദ്ദേഹത്തിന്റെ പുസ്തകം Nudge: Improving Decisions About Health, Wealth, and Happiness”,അദ്ദേഹം മനുഷ്യരുടെ പെരുമാറ്റത്തിൽ വരുത്തുന്ന മാറ്റത്തെപ്പറ്റി പ്രതിപാദിക്കുന്നുണ്ട്.

സാമ്പത്തിക പ്രോസൽഹനങ്ങളോ സമ്മാനങ്ങളോ നൽകാതെ ആളുകളുടെ പെരുമാറ്റത്തിൽ പ്രവചനാതീതമായി മാറ്റം വരുത്തുന്ന ഒന്നാണ് നഡ്ജ്. നഡ്ജുകൾ ഒരു നിർബന്ധിത നിയമമല്ല. മൂത്രപ്പുരയിലെ ഈച്ചയെ ഒരു നഡ്‌ജിന്റെ പ്രിയപ്പെട്ട ചിത്രമെന്നാണ് താലെർ വിളിക്കുന്നത്.

അടുത്തിടെ രണ്ടുതവണ ആംസ്റ്റർഡാം എയർപോർട്ട് സന്ദര്ശിച്ചപ്പോഴും മൂത്രപ്പുരയിൽ മുൻപ്‌ ഉണ്ടായിരുന്ന ഈച്ചയെ കണ്ടില്ല.

ഹാംബർഗ് യാത്രയിലാണ് ആംസ്റ്റർഡാമിലെ ഈച്ചയെ പിന്നെ കാണുന്നത് അവിടുത്തെ എയർപോർട്ടിലെ മൂത്രപ്പുരയിൽ .

ഈ ആംസ്റ്റർഡാമിലെ ഈച്ച എങ്ങനെയാണ് ഹാംബർഗിൽ എത്തിയത് എന്ന് ചിന്തിച്ചിട്ട് ഒരെത്തും പിടിയും കിട്ടുന്നില്ല നിങ്ങൾക്കെന്താണ് തോന്നുന്നത് ?

Shout out to my newest followers! Excited to have you onboard!Joemon Paul Thachampillil, Maya Stephen, Jansher Ahammed, ...
13/11/2024

Shout out to my newest followers! Excited to have you onboard!

Joemon Paul Thachampillil, Maya Stephen, Jansher Ahammed, Sajith Chandrasekharan Nair, Sahib Ahamed Abdulla, Sibi Paravur, Don Mekha, Nibin Mohammed, Bibin Mathew, Roshen Sebastian, Sibi Antony, Abu Joseph, Azhar Bin KaBeer, Amruth V Israel, Jomy Chottakara, Vishnu Kumarapuram, Rajeev M Raghavan, Rinoj Joseph Mj, Mizta Nesh, Shejeer Ps, Rajendran Enthaniyil, Jose Chungath, Powel Jose Konikkara, Ranjith Kodungallur, Sonu Lal, Joy Palamittam, Soniya Sijo, Varghese Ouseph, Rajan Valsala, Sujith Kutty Govindian Kutty, Shiyas Y Tvm, Sanju Saji, Nitheesh Nitheesh, Vinu Ktrm, Sony Mathew, Leslie Mavelil, Steaphen Varghese, Ashiqnalakath NA, Aslam Muhammad, Saju Rudhra, Bipin Thomas, A Shiva, Sura Sura, Afsal Haneefa

📣Instagram Live 📣  ഓസ്ട്രേലിയൻ വിശേഷങ്ങൾക്കൊപ്പം കുറച്ച് യൂറോപ്യൻ വിശേഷങ്ങളും കൂടിയായാലോ. “മിണ്ടിയും  പറഞ്ഞും ” Migrate ...
08/11/2024

📣Instagram Live 📣 ഓസ്ട്രേലിയൻ വിശേഷങ്ങൾക്കൊപ്പം കുറച്ച് യൂറോപ്യൻ വിശേഷങ്ങളും കൂടിയായാലോ. “മിണ്ടിയും പറഞ്ഞും ” Migrate , Study ,Work, Life എന്നീ വിഷയങ്ങളെക്കുറിച്ച് കുറച്ചുനേരം ലൈവിൽ സംസാരിക്കാം. ഞാനും ഒപ്പം Swedish mallu . Instagram ലിങ്ക് കമൻറ് ബോക്സിൽ ഉണ്ട്. വാ കുറച്ചുനേരം നമുക്ക് മിണ്ടിയും പറഞ്ഞും ഇരിക്കാം.

Adress

Stockholm

Aviseringar

Var den första att veta och låt oss skicka ett mail när Swedish Mallu postar nyheter och kampanjer. Din e-postadress kommer inte att användas för något annat ändamål, och du kan när som helst avbryta prenumerationen.

Videor

Dela