Free Kickz sports

  • Home
  • Free Kickz sports

Free Kickz sports GREEN TICKZ SPORTS CHANEL

30/01/2024
24/12/2023

ലോകം കീഴടക്കിയ അൽവാരെസ് /Julián Álvarez

12/08/2023

റയലിന് ഇത് തിരിച്ചടികളുടെ സമയം...ഗോൾ കീപ്പറും പുറത്ത് , ബോണോ റയലിലേക്കെന്നു സൂചന

05/06/2023

മെസ്സിയുടെ പി എസ ജിയിൽ നിന്നുള്ള വിടവാങ്ങൽ ..നെയ്മറുടെ കുറിപ്പ് വൈറലാകുന്നു /NEYMER ,MESSI

05/06/2023

ബെൻസെമയുടെ 14 വർഷത്തെ റയൽ ജീവിതത്തിന് അവസാനം /KARIM BENZEMA

ഒരുപാടു പ്രാധാന്യമുള്ള ഫോട്ടോ
01/06/2023

ഒരുപാടു പ്രാധാന്യമുള്ള ഫോട്ടോ

27/05/2023

മെസ്സിയെക്കാളും റൊണാൾഡോ വിനേക്കാളും മികച്ചതാരം വിനീഷ്യസ് ആയേക്കാം ..ലാലിഗ പ്രസിഡന്റ് ടെബാസ്

25/05/2023

യുണൈറ്റഡ് , ചെൽസി , ന്യൂ കാസിൽ ., നെയ്‌മറിന്റെ ലക്‌ഷ്യം പ്രീമിയർ ലീഗോ /NEYMER TRANSFER

25/05/2023

മാക് അലിസ്റ്റർക്കായി ലിവർ പൂളും, മാഞ്ചസ്റ്റർ സിറ്റിയും പിടിമുറുക്കുന്നു ..എങ്ങോട്ട് ചായും

25/05/2023

വിമര്ശനങ്ങൾക്കിടയിലും കിരീടത്തിനായ് പൊരുതുന്ന റൊണാൾഡോ , ഇനി രണ്ടു കളികൾ മാത്രം

24/05/2023

നെയ്‌മർ യൂണൈറ്റഡിലേക്ക് ..നീക്കം നടത്തി ബ്രസീൽ സൂപ്പർ താരം കാസമിറോ

കഴിഞ്ഞ ദിവസം ലാലിഗയിൽ നടന്ന റയൽ മാഡ്രിഡ്‌- വലൻസിയ മത്സരത്തിൽ റയൽ മാഡ്രിഡ്‌ താരം വിനിഷ്യസ് ജൂനിയറിന് നേരെ വലൻസിയ ആരാധകർ ന...
22/05/2023

കഴിഞ്ഞ ദിവസം ലാലിഗയിൽ നടന്ന റയൽ മാഡ്രിഡ്‌- വലൻസിയ മത്സരത്തിൽ റയൽ മാഡ്രിഡ്‌ താരം വിനിഷ്യസ് ജൂനിയറിന് നേരെ വലൻസിയ ആരാധകർ നടത്തിയ വംശീയധിക്ഷേപത്തിൽ നിയമനടപടിയുമായി റയൽ മാഡ്രിഡ്‌. ക്ലബ്‌ പുറത്തിറക്കിയ ഔദ്യോഗിക വാർത്താ കുറിപ്പിലാണ് സംഭവത്തിൽ നിയമനടപടിയുമായി ക്ലബ്‌ മുന്നോട്ട് പോകുന്ന കാര്യം വ്യക്തമാക്കിയത്.

വിനിഷ്യസിനെതിരായ വംശീയധിക്ഷേപത്തിൽ ക്ലബ്‌ അപലപ്പിക്കുന്നു. സംഭവത്തിൽ സ്പാനിഷ് അറ്റോണി ജനറലിന് പരാതി നൽകിയതായും ക്ലബ്‌ അറിയിച്ചു. സംഭവത്തിൽ വിശദമായി അന്വേഷണം നടത്തണമെന്നും ക്ലബ്‌ ആവശ്യപ്പെട്ടു.സ്പാനിഷ് ഭരണഘടനയിലെ ആർട്ടിക്കിൾ 124 പ്രകാരം പൗരന്മാരുടെ അവകാശങ്ങൾ, പൊതുതാല്പര്യങ്ങൾ എന്നിവ സംരക്ഷിക്കപ്പെടേണ്ടതാണെന്നും അറ്റോണി ജനറൽ സംവിധാനം സ്ഥാപിതമായത് ഇവ പാലിക്കപ്പെടാനാണെന്നും ക്ലബ്ബിന്റെ വാർത്താ കുറിപ്പിൽ പറയുന്നു.

റയൽ മാഡ്രിഡ്‌ സംഭവുമായി ബന്ധപ്പെട്ട് അറ്റോണി ജനറലിനെ സമീപിച്ചതോടെ വിഷയം കളിക്കളത്തിന് പുറത്തേക്ക് എത്തിയിരിക്കുന്നു. കളിക്കളത്തിനുള്ളിൽ ഈ സംഭവത്തിന് നീതി കിട്ടാൻ സാധ്യതയില്ലെന്ന് വിനിഷ്യസിന്റെ വാക്കുകളിൽ നിന്ന് വ്യക്തമാണ്.
ലാലിഗയിൽ ഇത്തരത്തിലുള്ള വംശീയധിക്ഷേപം ആവർത്തിക്കുകയാണ് എന്നും ഫെഡറേഷനും ലാലിഗയും ഇതിനെ പ്രോത്സാഹിപ്പിക്കുന്ന സമീപനമാണ് സ്വീകരിക്കുന്നതെന്നും വിനിഷ്യസ് പ്രതികരിച്ചിരുന്നു. കൂടാതെ വിഷയത്തിൽ ലാലിഗ പ്രസിഡന്റ്‌ ഹാവിയർ ടെബാസിന്റെ മൗനവും വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.

20/05/2023

ആൻസലോട്ടിയുടെ നില ഭദ്രം ...റയലിന്റെ മുമ്പിൽ ഇനി എന്ത്

20/05/2023

അന്താരാഷ്ട്ര ഫുട്ബാളിലേക്കില്ല ..മെക്സിക്കൻ ഫുട്ബോൾ താരം വിരമിക്കൽ പ്രഖ്യാപിച്ചു

20/05/2023

മെസ്സിയുടെ റെക്കോർഡും മറികടന്ന് അൽവാരസ്

അർജന്റൈൻ ആരാധകർക്ക് ദുഃഖ വാർത്ത, വരുന്ന ഫ്രണ്ട്‌ലി മത്സരങ്ങൾക്ക് സുപ്രധാനതാരം ഉണ്ടാവില്ലലോക ചാമ്പ്യന്മാരായ അർജന്റീന സമീപ...
18/05/2023

അർജന്റൈൻ ആരാധകർക്ക് ദുഃഖ വാർത്ത, വരുന്ന ഫ്രണ്ട്‌ലി മത്സരങ്ങൾക്ക് സുപ്രധാനതാരം ഉണ്ടാവില്ല

ലോക ചാമ്പ്യന്മാരായ അർജന്റീന സമീപകാലത്ത് തകർപ്പൻ പ്രകടനമാണ് പുറത്തെടുക്കുന്നത്.കഴിഞ്ഞ കുറേക്കാലത്തിനിടെ സൗദി അറേബ്യയോട് മാത്രമാണവർ പരാജയപ്പെട്ടിട്ടുള്ളത്.വേൾഡ് കപ്പിലെ ആദ്യ മത്സരത്തിൽ പരാജയപ്പെട്ട് പിന്നീട് ആ വേൾഡ് കപ്പ് തന്നെ അർജന്റീന നേടിയത് ഏവർക്കും ആശ്ചര്യം നൽകിയ കാര്യമായിരുന്നു.അർജന്റീന ടീമിലെ ഓരോ താരങ്ങളും അവരുടെ ഈ കിരീടനേട്ടത്തിൽ പങ്കാളിത്തം വഹിച്ചിട്ടുണ്ട്.
വേൾഡ് കപ്പിന് ശേഷം നടന്ന രണ്ട് സൗഹൃദ മത്സരങ്ങളിലും മികച്ച വിജയം നേടാൻ അർജന്റീനക്ക് കഴിഞ്ഞിരുന്നു.വരുന്ന ജൂൺ മാസത്തിലെ ഇന്റർനാഷണൽ ബ്രേക്കിൽ രണ്ട് സൗഹൃദമത്സരങ്ങളാണ് അർജന്റീനയുടെ ദേശീയ ടീം കളിക്കുക.ഒരു ഏഷ്യൻ ടൂറാണ് അർജന്റീന നടത്തുക എന്നത് നേരത്തെ തന്നെ സ്ഥിരീകരിക്കപ്പെട്ട ഒരു കാര്യമാണ്.
ബംഗ്ലാദേശിന്റെയും ചൈനയുടെയുമൊക്കെ പേരുകൾ അർജന്റീനയുടെ എതിരാളികളായി തുടക്കത്തിൽ വന്നിരുന്നുവെങ്കിലും ഇപ്പോൾ സ്ഥിതിഗതികൾ ഒക്കെ മാറിയിട്ടുണ്ട്.ഇന്തോനേഷ്യ,ഓസ്ട്രേലിയ എന്നീ രാജ്യങ്ങൾക്കെതിരെയായിരിക്കും അർജന്റീന അടുത്ത മാസത്തെ സൗഹൃദ മത്സരം കളിക്കുക. പക്ഷേ ഇക്കാര്യത്തിൽ ഒഫീഷ്യൽ പ്രഖ്യാപനം വന്നിട്ടില്ല. എതിരാളികൾ,തീയതി,വേദി എന്നിവയൊക്കെ വൈകാതെ ഒഫീഷ്യലായി പ്രഖ്യാപിക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
പക്ഷേ ഇതിനിടെ അർജന്റീന ദേശീയ ടീമിന് നിരാശ നൽകുന്ന ഒരു വാർത്ത പുറത്തേക്ക് വന്നിട്ടുണ്ട്.അതായത് അവരുടെ പ്രതിരോധനിരയിലെ സൂപ്പർ താരമായ ലിസാൻഡ്രോ മാർട്ടിനസിന് ഈ സൗഹൃദ മത്സരങ്ങളിൽ പങ്കെടുക്കാൻ കഴിയില്ല.പരിക്കാണ് അദ്ദേഹത്തിന് തടസ്സമായിരിക്കുന്നത്.യുണൈറ്റഡിന് വേണ്ടിയുള്ള ഈ സീസണിലെ അവസാന മത്സരങ്ങളും താരത്തിന് നഷ്ടമാവും.കൂടാതെ അർജന്റീനയുടെ മത്സരങ്ങളിലും പങ്കെടുക്കാൻ കഴിയില്ല.
അർജന്റൈൻ മാധ്യമപ്രവർത്തകനായ ഗാസ്റ്റൻ എഡ്യൂളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്.യൂറോപ ലീഗിൽ സെവിയ്യക്കെതിരെ നടന്ന മത്സരത്തിലാണ് താരത്തിന് ഗുരുതരമായി പരിക്കേറ്റത്.അതിനുശേഷം കളിക്കളത്തിലേക്ക് തിരിച്ചെത്താൻ ഈ പ്രതിരോധനിര താരത്തിന് കഴിഞ്ഞിട്ടില്ല.വരുന്ന ജൂലൈ മാസത്തിലെങ്കിലും അദ്ദേഹം കളിക്കളത്തിലേക്ക് മടങ്ങിയെത്തും എന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. താരത്തിന്റെ അഭാവം അർജന്റീന ആരാധകർക്ക് നിരാശ നൽകുന്ന ഒന്നുതന്നെയാണ്.

Address


Alerts

Be the first to know and let us send you an email when Free Kickz sports posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Free Kickz sports:

Videos

Shortcuts

  • Address
  • Telephone
  • Alerts
  • Contact The Business
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share