Qatar Times

Qatar Times ഖത്തറില്‍ നിന്നുള്ള മലയാളം വാര്‍ത്തകൾ.....

ഈദ് അൽ ഫിത്തർ നമസ്കാരം സമയം രാവിലെ 5:43 ന്; 690 പള്ളികളിൽ പ്രാർത്ഥന.....രാജ്യത്തുടനീളമുള്ള 690 പള്ളികളും പ്രാർത്ഥനാ സ്ഥല...
29/03/2025

ഈദ് അൽ ഫിത്തർ നമസ്കാരം സമയം രാവിലെ 5:43 ന്; 690 പള്ളികളിൽ പ്രാർത്ഥന.....

രാജ്യത്തുടനീളമുള്ള 690 പള്ളികളും പ്രാർത്ഥനാ സ്ഥലങ്ങളും ഈദുൽ ഫിത്തർ പ്രാർത്ഥനയ്ക്കായി തയ്യാറാണെന്ന് എൻഡോവ്‌മെന്റ് ആൻഡ് ഇസ്ലാമിക് അഫയേഴ്‌സ് മന്ത്രാലയം (ഔഖാഫ്) അറിയിച്ചു. ഈദ് അൽ ഫിത്തർ പ്രാർത്ഥന രാവിലെ 5:43 ന് നടക്കുമെന്നും ഔഖാഫ് മന്ത്രാലയം കൂട്ടിച്ചേർത്തു.

ഹിജ്‌റ 1446 ലെ ഈദുൽ ഫിത്തറിനായുള്ള പള്ളികളുടെയും പ്രാർത്ഥനാ സ്ഥലങ്ങളുടെയും പട്ടിക മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിൽhttps://islam.gov.qa/pdf/eid-fater46.pdf എന്ന ലിങ്ക് വഴി കാണാൻ കഴിയും.

ഖത്തറിലെ അനുദിന വാർത്തകളും വിശേഷങ്ങളും അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാം..... 👇

https://chat.whatsapp.com/GgoIvaG0215FP72CWAgCwq

#ഈദ്അൽഫിത്തർ #നമസ്കാരം #ഖത്തർ
#മുഹമ്മദ്‌_സഗീർ_പണ്ടാരത്തിൽ

എല്ലാവര്‍ക്കും  ഈദുല്‍ഫിത്തർ ആശംസകള്‍.....അനുഗ്രഹത്തിന്റെ പുണ്യകവാടങ്ങള്‍ തുറന്ന റമദാന്‍ നമ്മോട് വിടപറഞ്ഞു. സത്യവിശ്വാസി...
29/03/2025

എല്ലാവര്‍ക്കും ഈദുല്‍ഫിത്തർ ആശംസകള്‍.....

അനുഗ്രഹത്തിന്റെ പുണ്യകവാടങ്ങള്‍ തുറന്ന റമദാന്‍ നമ്മോട് വിടപറഞ്ഞു. സത്യവിശ്വാസികള്‍ക്ക് സല്‍കര്‍മ്മങ്ങളുടെ വസന്തോത്സവമായ റമദാന്‍ മനുഷ്യ സമൂഹത്തിന്റെ അഞ്ചിലൊന്നു വരുന്ന മുസ്ലീങ്ങളുടെ ജീവിത ചിട്ടകളില്‍ മാറ്റം വരുത്തിയിരിക്കുന്നു.

പൂര്‍വ്വ ചക്രവാളത്തില്‍ പ്രഭാതത്തിന്റെ വെള്ളിരേഖ പ്രത്യക്ഷപ്പെടുന്നത് വിളിച്ചറിയിക്കുന്ന വിളി (ബാങ്ക്) യെത്തി കഴിഞ്ഞാല്‍ അന്നപാനാദികളില്ല/ശാരീരിക ബന്ധങ്ങളില്ല/തെറ്റായ വാക്കും പ്രവര്‍ത്തിയുമില്ല/ തികഞ്ഞ ശ്രദ്ധയാണെല്ലാറ്റിലും/പൂര്‍ണ്ണ സൂക്ഷ്മതയാണെങ്ങും. കണ്ണും കാതും ഹൃദയവുമെല്ലാം പൂര്‍ണ്ണ നിയന്ത്രിതം. വാക്കും നോക്കും പോക്കുമൊക്കെ സൃഷ്ടാവിന്റെ ആജ്ഞകള്‍ക്ക് വിധേയം.

പാപമോചനത്തിനായുള്ള കഴിഞ്ഞ ഒരു മാസം പ്രവാചകസന്ദേശങ്ങള്‍ പാലിച്ച് കഠിന വ്രതം ചെയ്യാനുള്ള ശ്രമമായിരുന്നു. വര്‍ഷത്തിലൊരു മാസത്തിലെ വ്രതാനുഷ്ഠനങ്ങള്‍ മനുഷ്യന്റെ ഇന്ദ്രിയങ്ങളെ സ്വാധീനിക്കുകയും അല്ലാഹുവിന്റെ സാന്നിദ്ധ്യത്തെ സദാ ഓര്‍മ്മിപ്പിക്കുകയും ചെയ്യുന്നു.

ഉപവാസമെന്നാല്‍ ഭക്ഷണം ഉപേക്ഷിക്കല്‍ മാത്രമല്ല. പരിപൂര്‍ണ്ണമായ ഇന്ദ്രിയ സമന്വയവുമാണ്. നാവ്/കാത്/കണ്ണ്/ശരീരം/മനസ്സ് എന്നിവയെ നിയന്ത്രിക്കുക. ഉപവാസകാലത്ത് മനസ്സ് പൂണ്ണമായുമാല്ലാഹുവിനായി സമര്‍പ്പിക്കണം ചിന്തയും വികാരങ്ങളും നിയന്ത്രിക്കണം.
ഖുറാന്‍ പാരായണം ചെയ്തും/ഉംറ നിര്‍വ്വഹിച്ചും/ ദാനധര്‍മ്മങ്ങള്‍ നടത്തിയും വിശ്വാസസമൂഹം പാപപരിഹാരത്തിനായി പള്ളികളില്‍ ദിനരാത്രങ്ങള്‍ ചെലവഴിക്കുകയും ചെയ്യുന്ന കാഴ്ച്ചയായിരുന്നു എങ്ങും.

അല്ലാഹു അല്ലാതെ മറ്റൊരു ആരാധ്യനും ഇല്ലെന്നും/ മുഹമ്മദ് നബി അല്ലാഹുവിന്റെ പ്രവാചകനാനെന്നും ഇസ്ലാം വിശ്വസിക്കുന്നു. പ്രധാനപ്പെട്ട അഞ്ചു കാര്യങ്ങളാണ് ഇസ്ലാമിലുള്ളത്. ഇവയെ ഇസ്ലാമിന്റെ പഞ്ച സ്തംഭങ്ങള്‍ എന്നു വിളിക്കാം.

അല്ലാഹു വല്ലാതെ ഒരാരാധ്യനുമില്ലെന്നും/ മുഹമ്മദ് നബി അവന്റെ പ്രവാചകനാണെന്നും സാക്ഷ്യം വഹിക്കുക/നിസ്കാരം നിര്‍വ്വഹിക്കുക/ സക്കാത്ത് കൊടുക്കുക/റംസാന്‍ മാസം വ്രതമനുഷ്ഠിക്കുക/കഴിവുള്ളവര്‍ ഹജ്ജ് കര്‍മ്മം നിര്‍വ്വഹിക്കുക.

പ്രപഞ്ചനാഥനായ ദൈവത്തെയാണ് അല്ലാഹു എന്നു പറയുന്നത്. അല്ലാഹു എല്ലാ നിലയ്ക്കും ഏകനും പരാശ്രയരഹിതനുമാകുന്നു. സര്‍വ്വജ്ഞനും സര്‍വ്വശക്തനുമാണവന്‍.

ദൈവവചനങ്ങള്‍ പ്രവാചകന് മാലാഖ വഴി എത്തിച്ചതിന്റെ ഗ്രന്ഥരൂപമാണ് ഖുര്‍ ആന്‍. ഇസ്ലാമിന്റെ വിശുദ്ധ ഗ്രന്ഥമാണിത്. ഇതിൽ 114 പാഠങ്ങളാണുള്ളത്.

ദൈവനാമത്തില്‍ എന്നര്‍ത്ഥം വരുന്ന ബിസ്മില്ലയില്‍ ആണ് ഖുര്‍ അന്‍ തുടങ്ങുന്നത്. ഒരു മുസ്ലിം ഏതുകാര്യം ചെയ്യുമ്പോഴും തുടക്കത്തില്‍ ഈ പദംകൊണ്ട് തുടങ്ങണം. ഇത് ജീവിത സൂക്ഷ്മത നല്കുന്നു എന്നാണ് വിശ്വാസം.

വ്രതാനുഷ്ഠാനകാലത്ത് കാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടേണ്ടതും അത്യാവശ്യമാണ്. പാവപ്പെട്ടവന് ഒരു താങ്ങായി മാറാന്‍ കഴിഞ്ഞാല്‍ സര്വ്വശക്തന്റെ അനുഗ്രഹങ്ങള്‍ നമുക്ക് ലഭിക്കും. നാം ഭക്ഷണം ഉപേക്ഷിക്കുമ്പോഴും വയറുവിശക്കുന്നവന് ആഹാരമേകാനുള്ള ഹൃദയ വിശാലത നാം കൈവരിക്കണം. അങ്ങനെ കാരുണ്യവും ദയയും നിറഞ്ഞ ഒരു മനസ് രൂപപ്പെടുത്താനും റമദാന്‍ വ്രതം സഹായിക്കുന്നു.

ലോകത്തിലെ എല്ല മതങ്ങളും അവയുടെ ആചാരങ്ങളും മനുഷ്യനെ നയിക്കുന്നത് പരമ കാരുണ്യവാനായ ദൈവത്തിലേക്കാണ്. ദൈവത്തിന്റെ നന്മയുടെ അംശങ്ങള്‍ ഉള്‍ക്കൊണ്ട് അത് ജീവിതത്തില്‍ പകര്‍ത്തി അവനവനും കുടുംബത്തിനും സമൂഹത്തിന്നും ഈ ലോകത്തിന്നും തന്നെ നന്മ പകരുവാന്‍ ശ്രമിക്കുകയാണ് ഈ വ്രത കാലത്ത് വിസ്വാസികള്‍ ചെയ്തത്.

ഈശ്വരനിലേക്ക് എത്താനുള്ള വഴികളില്‍ ഏറ്റവും മഹത്തരമാണ് റമദാന്‍ വ്രതാനുഷ്ഠാനം. ആത്മീയ സാക്ഷാത്ക്കാരത്തിന് തടസമാകുന്ന ചിന്തകളെയെല്ലാം ഉദ്ദീപിപ്പിക്കുന്നത് നാം കഴിക്കുന്ന ഭക്ഷണമാണ്. അതുക്കൊണ്ട് തന്നെ ഭക്ഷണ നിയന്ത്രണം ശരീരത്തിലും മനസിലും ഉണ്ടാക്കുന്ന വ്യത്യാസം വളരെ വലുതാണ്. ഭക്ഷണ നിയന്ത്രണത്തിലൂടെ പൈശാചികമായ പല സ്വഭാവങ്ങളില്‍ നിന്നും നമ്മുക്ക് രക്ഷ നേടാനാവും. വിശപ്പിനെ നിയന്ത്രിക്കാനായാല്‍ ശരീരത്തെ നമ്മുടെ നിയന്ത്രണത്തിലാക്കി എന്നു തന്നെയാണ് അര്‍ത്ഥം. പാവപ്പെട്ടവന്റെ ദുരിതം മനസിലാക്കാന് അവനെ സഹായിക്കാനായി ഒരു മനസ് സൃഷ്ടിക്കാന്‍ വ്രതത്തിലൂടെ കഴിയും.

ഇനി സക്കാത്തിന്റെ അവകാശികള്‍ ആരൊക്കെയാണെന്നു നോക്കാം
നിത്യവൃത്തിക്ക് കഴിവില്ലാത്ത അദ്ധ്വാനിക്കാന്‍ ശേഷിയില്ലാത്തവര്‍/ജീവിതത്തിനുതന്നെ തികയാതെ കഷ്ടിച്ചു കഴിയുന്ന പാവങ്ങള്‍/ സക്കാത്ത് സംഭരിച്ചു വിതരണം ചെയ്യുന്നതിനു നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥര്‍/ പുതിയ മുസ്ലീങ്ങള്‍/കടം വീട്ടാന്‍ കഴിയാതെ വിഷമിക്കുന്നവര്‍/ഇസ്ലാമിനുവേണ്ടി പോരാടുന്ന യോദ്ധാക്കള്‍, അശരണരായ വഴിയാത്രക്കാര്‍ എന്നിവരാണ്.

റമദാന്‍ പൂര്‍ത്തിയാക്കി ശവ്വാല്‍ മാസപ്പിറവി കണ്ടാല്‍ നോമ്പുകാരന്‍ തന്നെ ചെലവിനും പോയിട്ട് ബാക്കിയുണ്ടെങ്കില്‍ 2.3 കിലോ അരിവീതം പാവങ്ങള്‍ക്ക് കൊടുക്കണം. പെരുന്നാള്‍ ദിവസം ആരും പട്ടിണി കിടക്കാന്‍ പാടില്ല എന്നതാണിതിന്റെ ലക്ഷ്യം.

റമദാന്‍ വ്രതാനുഷ്ഠാനത്തിലൂടെ മനുഷ്യന്‍ നേടിയെടുക്കുന്ന നന്മകള്‍ക്കെല്ലാം നാം കടപ്പെട്ടിരിക്കുന്നത് സര്‍വ്വശക്തനായ അള്ളാഹുവിനോടാണ്. പരമ കാരുണ്യവാനയ ദൈവം അവന്റെ ദാസന്മാരായ മനുഷ്യന്‍ ജീവിക്കാനുള്ള എല്ലാ സാഹചര്യങ്ങളും ഈ ഭൂലോകത്തില്‍ ഒരുക്കിയിട്ടുണ്ട്. അവയെ കണ്ടെത്തി നന്മയുടേയും ധര്‍മ്മത്തിന്റെയും പാത ഉപയോഗിക്കുകയാണ് മനുഷ്യന്‍ ചെയ്യേണ്ടത്. ഇത് ഓര്‍ത്തുകൊണ്ടായിരിക്കണം ചെറിയ പെരുന്നാള്‍ ആഘോഷിക്കേണ്ടത്.

ആഘോഷങ്ങള്‍ സമൂഹത്തിന്‍റെ ചരിത്രപരവും പ്രകൃതിപരവുമായ ആവശ്യമാണെന്നും ആ ആവശ്യത്തെ ഇസ്ലാം മാനിക്കുന്നുവെന്നും വിവിധ ഹദീസുകളില്‍ നിന്ന് വ്യക്തമാണ്. പെരുന്നാള്‍ സുദിനം അനുവദിനീയമായ രീതിയില്‍ ആഘോഷിക്കാന്‍ വേണ്ടിയാണ്‌ അന്നത്തെ ദിനത്തില്‍ വ്രതാചരണം നിഷിദ്ധമായി പ്രഖ്യാപിച്ചത്‌.

പെരുന്നാള്‍ സുദിനത്തില്‍ പ്രാധാന്യമേറിയ സദ്കര്‍മ്മമാണ്‌ തക്ബീര്‍ ചൊല്ലല്‍. പെരുന്നാള്‍ ദിനത്തിലെ തക്ബീര്‍ ഘോഷത്തെപറ്റി വിശുദ്ധ ഖുര്‍ആനില്‍ നിര്‍ദ്ദേശമുണ്ട്‌. ശവ്വാല്‍ മാസപ്പിറവി ദൃശ്യമായാല്‍ പിന്നെ പെരുന്നാളാഷോഘത്തില്‍ നിന്നു വിരമിക്കുന്നത്‌ വരെ തക്ബീര്‍ ചൊല്ലല്‍ മുസ്ലിംകള്‍ക്കു ബാധ്യതയാണ്‌.

ഈദുല്‍ഫിത്വറില്‍ തക്ബീര്‍ മുഴക്കേണ്ട സമയം പെരുന്നാള്‍ രാവിന്‍റെ ആരംഭം കുറിക്കുന്ന സൂര്യാസ്തമയം മുതല്‍ ഇമാം പെരുന്നാള്‍ നിസ്കാരത്തില്‍ പ്രവേശിക്കുന്നത്‌ വരെയാണ്‌. ഈ സമയത്തിനിടയില്‍ എപ്പോഴും തക്ബീര്‍ സുന്നത്താണ്‌.

തക്ബീര്‍ ചൊല്ലല്‍ യാത്രക്കാര്‍ക്കും അല്ലാത്തവര്‍ക്കും സുന്നത്താണ്‌. വീടുകള്‍/ പള്ളികള്‍/നടവഴികള്‍/അങ്ങാടികള്‍ തുടങ്ങി എവിടെ വെച്ചും തക്‌ബീര്‍ മുഴക്കാം. സ്ത്രീകള്‍ക്കും തക്ബീര്‍ സുന്നത്താണ്‌.

അല്ലാഹു അക്ബര്‍, അല്ലാഹു അക്ബര്‍, അല്ലാഹു അക്ബര്‍; ലാഹിലാഹ ഇല്ലല്ലാഹു അല്ലാഹു അക്ബര്‍... നാനാഭാഗത്ത് നിന്ന് തക്ബീര്‍ ധ്വനികള്‍ മുഴങ്ങുകയായി...

റമദാന്‍ വ്രതാനുഷ്ടാനത്തിന്റെ സൂക്ഷ്മവശങ്ങളും ഈദുല്‍ഫിത്തര്‍ വിവരങ്ങളും അടങ്ങിയ ഈ കുറിപ്പ് നിറുത്തുന്നതിനുമുന്‍പ് ഒരിക്കല്‍ കൂടി എല്ലാ വായനാക്കാര്‍ക്കും ഈദുല്‍ഫിത്തർ ആശംസകള്‍ നേരുന്നു.....

ഖത്തറിലെ അനുദിന വാർത്തകളും വിശേഷങ്ങളും അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാം..... 👇

https://chat.whatsapp.com/GgoIvaG0215FP72CWAgCwq

#ഈദുൽഫിത്തർ #ഈദ്മുബാറക്
#മുഹമ്മദ്‌_സഗീർ_പണ്ടാരത്തിൽ

ഈവന്റ് മേഖലയിൽ പ്രശസ്തനായ ഹരി നായർ ഖത്തറിൽ അന്തരിച്ചു.....ഗൾഫ് മേഖലയിലെ ഈവന്റ് ഓഡിയോ വിഷ്വൽ രംഗത്തെ പ്രമുഖനും പാലക്കാട് ...
22/03/2025

ഈവന്റ് മേഖലയിൽ പ്രശസ്തനായ ഹരി നായർ ഖത്തറിൽ അന്തരിച്ചു.....

ഗൾഫ് മേഖലയിലെ ഈവന്റ് ഓഡിയോ വിഷ്വൽ രംഗത്തെ പ്രമുഖനും പാലക്കാട് കല്ലടി സ്വദേശിയുമായ ഹരി നായർ ഖത്തറിൽ ചികിത്സയിലിരിക്കെ ഇന്ന് 2025 മാർച്ച്‌ 23 ആം തിയതി നിര്യാതനായി.

50 വയസ്സുള്ള ഇദ്ദേഹം അസുഖബാധിതനായി ഏതാനും ദിവസമായി ഹമദ് മെഡിക്കൽ കോർപ്പറേഷൻ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിക്കും.

ദുബായ് കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന മീഡിയ ക്രാഫ്റ്റ് എന്ന സൗണ്ട് & ലൈറ്റ് പ്രൊഡക്ഷൻ കമ്പനിയുടെ മാനേജർ ആയിരുന്നു ഹരി നായർ. പിന്നീട് ഖത്തറിലേക്ക് പ്രവർത്തനം വ്യാപിപ്പിച്ച് സ്വന്തമായി ലൈറ്റ് & സൗണ്ട് പ്രൊഡക്ഷൻ കമ്പനി രൂപീകരിച്ചു.

ഫിഫ ലോകകപ്പ് ഫാൻ സോൺ ഉൾപ്പെടെ ശ്രദ്ധേയമായ പ്രൊഡക്ഷൻ പ്രവർത്തനങ്ങളിലും പങ്കാളിയായിട്ടുള്ള ഇദ്ദേഹം നിരവധി സ്റ്റേജ് ഷോകൾക്കും വിവിധ ചാനലുകളിലെ റിയാലിറ്റി ഷോകൾക്കും ലൈറ്റ് & സൗണ്ട് ഡയറക്ഷൻ നിർവഹിച്ചിട്ടുണ്ട്.

ഖത്തറിലെ അനുദിന വാർത്തകളും വിശേഷങ്ങളും അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാം..... 👇

https://chat.whatsapp.com/GgoIvaG0215FP72CWAgCwq

#ഖത്തർ #മരണം #ഹരിനായർ #മുഹമ്മദ്‌_സഗീർ_പണ്ടാരത്തിൽ

ഇന്ന് ബദര്‍ യുദ്ധദിനം.....ഇന്ന് റമദാൻ പതിനേഴ്, ബദര്‍ യുദ്ധദിനം, 1401 വര്‍ഷങ്ങള്‍ക്ക് മുന്‍പ്, 624 മാര്‍ച്ച് 27 ആം തിയതി ...
17/03/2025

ഇന്ന് ബദര്‍ യുദ്ധദിനം.....

ഇന്ന് റമദാൻ പതിനേഴ്, ബദര്‍ യുദ്ധദിനം, 1401 വര്‍ഷങ്ങള്‍ക്ക് മുന്‍പ്, 624 മാര്‍ച്ച് 27 ആം തിയതി ഇസ്ലാമും ഇസ്ലാമിന്റെ ശത്രുക്കളും ആദ്യമായ്‌ ഉണ്ടായ യുദ്ധമാണ്‌ ബദര്‍ യുദ്ധം. ഇത്‌ നടന്നത്‌ ഹിജറ രണ്ടാം വര്‍ഷത്തിലെ റമദാന്‍ പതിനേഴിനായിരുന്നു.

മുഹമ്മദ്‌ നബി മക്കാ ജീവിതത്തില്‍ നടത്തിയ പ്രവര്‍ത്തനത്തേയും, പ്രബോധനത്തേയും അവജ്ഞാപൂര്‍വം വീക്ഷിച്ചിരുന്നവര്‍ അതിന്റെ അന്ത്യഘട്ടത്തില്‍ ഇത്‌ ഗുരുതരമായ അപകടമായി തീരും എന്നറിഞ്ഞ്‌ അവരുടെ മുഴുവന്‍ ശക്തിയും ഉപയോഗിച്ച്‌ അടിച്ചമര്‍ത്തുവാന്‍ തീരുമാനിച്ചു.

അതിനുമുന്‍പേ ഈ പ്രബോധനത്തില്‍ വിശ്വാസം ഉള്‍ക്കൊണ്ട്‌ വലിയ ഒരു വിഭാഗം ജനങ്ങള്‍ മുഹമ്മദ്‌ നബിയുടെ കീഴില്‍ ഉയര്‍ന്നുവന്നിരുന്നു. ഇവര്‍ക്ക്‌ ഖുറൈശികളില്‍ നിന്ന് മര്‍ദ്ദനമുറകള്‍ ഏലക്കേണ്ടിവന്നെങ്കിലും, അവര്‍ വിശ്വസിച്ച തത്ത്വങ്ങളില്‍ നിന്ന് വ്യതിചലിച്ചില്ല.

ഈ ഒരു സംഭവം ഖുറൈശികളുടെ മുന്നില്‍ ഇവര്‍ക്ക്‌ യഥാര്‍ത്ഥമായ്‌ ഇസ്ലാമിനോട്‌ സ്നേഹവും വിശ്വാസവുമുണ്ടെന്നു കാണിക്കുവാന്‍ കഴിഞ്ഞു. ശത്രുക്കളുടെ മുന്നില്‍ ഇസ്ലാമിന്റെ ശബ്ദം അതിന്റെ നേട്ടങ്ങളുടെ വളരെ അടുത്തെത്തിയെന്നു കാണിക്കുവാന്‍ പറ്റിയ ഒരു ഉത്തമ ഉദാഹരണവുമാണിത്‌.

സ്വന്തം ആദര്‍ശങ്ങളും ലക്ഷ്യങ്ങളും വിലകല്‌പ്പിക്കാതെ ഇസ്ലാമിനു വേണ്ടി ആത്മത്യാഗം ചെയ്യാന്‍ കഴിവുള്ള ഒരു സംഘം ആളുകളെ ലഭിച്ചുവെങ്കിലും, മണലില്‍ കാലുറപ്പിച്ചു നടക്കാന്‍ പറ്റുന്ന ഒരു സ്ഥിതി കൈവന്നിരുന്നില്ല. എങ്കിലും ഈ സംഘത്തിനു ഇസ്ലാമിക പ്രബോധനം വ്യാപിപ്പിക്കുവാന്‍ കഴിഞ്ഞു എന്നത്‌ ഒരു വലിയ വിജയം തന്നെയായിരുന്നു.

മക്കയില്‍ നിന്ന് ഈ സംഘത്തിനു വലിയ പരീക്ഷണങ്ങള്‍ നേരിടേണ്ടിവന്നതിനാല്‍ ഇസ്ലാമിന്റെ ഈ പ്രബോധനം സത്യസന്ധമാണെന്നു തെളിയിക്കാന്‍ വേണ്ടത്ര സമയം ലഭിക്കാതെ വന്നു. ഇതിന്റെ മുഖ്യകാരണം പല ഘടകങ്ങളായി വികടിച്ചു കിടന്നിരുന്ന ഗോത്രങ്ങളെ ഒന്നിപ്പിക്കാനുള്ള ബുദ്ധിമുട്ടായിരുന്നു.

മക്കയിലെ അവസാന വര്‍ഷങ്ങളിലെ ഹജ്ജ്‌ കാലത്ത്‌ പ്രവാചകനു ലഭിച്ച 75 പേരടങ്ങുന്ന ഒരു സംഘം പിന്നീട്‌ ഇസ്ലാമിന്റെ ചരിത്രത്തില്‍ വിപ്ലാവാതമകമായ വഴിതിരിവായ്‌ തീര്‍ന്നു. ഇവര്‍ നല്‍കിയ ഉറപ്പിന്മേലാണ്‌ പ്രവാചകന്‍ മദീനയില്‍ സഘടിതമായ ഒരു സമൂഹം കെട്ടിപടുക്കുവാന്‍ തീരുമാനിക്കുന്നതും, അതിനായ്‌ മക്കവിട്ട്‌ മദീനയിലേക്കു ചേക്കേറിയതും. അങ്ങിനെ അവിടെ 'മദീനത്തുല്‍ ഇസ്ലാം' അഥവാ ഇസ്ലാമിന്റെ നഗരം പടുത്തുയര്‍ത്തുന്നതിന്റ ഭാഗമായ്‌, ഇസ്ലാമിന്റെ പ്രഥമകേന്ദ്രമായ 'ദാറുല്‍ ഇസ്ലാം' സ്ഥപിച്ചതും. ഇതിന്റെ ഭാഗമായ്‌ ഇസലാമിന്റെ ചരിത്രത്തിലെ രണ്ടാം 'അഖബ' ഉടമ്പടിയെന്ന പ്രശസ്ഥമായ 'ബൈഅത്ത്‌' നടന്നതും.

ഈ ഉടമ്പടിയില്‍ പറയുന്ന കാര്യങ്ങള്‍ വളരെയേറേ പ്രചോധനം ഉള്‍കൊണ്ടതാണെന്ന്‌ നമുക്ക്‌ ഇതു കേള്‍ക്കുന്ന നിമിഷം മനസിലാവും. ഈ എഴുപത്തിയഞ്ചുപേരടങ്ങുന്ന ആദ്യകാലസംഘത്തിനെ വിളിച്ചിരുന്ന പേര്‍ 'അന്‍സ്വാര്‍'എന്നായിരുന്നു. ഇവര്‍ പ്രവാചകന്റെ കയ്യില്‍ കൈ വെച്ചാണ്‌ ഈ ഉടമ്പടി നടത്തിയത്‌.

"അല്ലാഹുവിന്റെ ദൂതനാണ്‌ എന്നറിഞ്ഞുകൊണ്ട്‌ ആകുന്നു നാം ഇദ്ദേഹത്തെ ഈ മദീനയിലേക്കു കൂട്ടികൊണ്ടുവന്നത്‌. ഇത്‌ ഇവിടെയുള്ളവരുമായ്‌ ശത്രുതക്കിടം വരുത്തുകയും തന്‍ മൂലം നമ്മളില്‍ പലരും വധിക്കപ്പെടുകയോ, പീഡിപ്പിക്കപ്പെടുകയോ ഉണ്ടായാലും, അതെല്ലം സഹിച്ച്‌ നമുക് ഇദേഹത്തെ സ്വീകരിക്കാം. ഇതിനെല്ലാം പ്രതിഫലം അല്ലാഹുവില്‍ ആണെന്നും അറിയുക. അല്ലാത്ത പക്ഷം നമുക് ഇദേഹത്തെ സ്വീകരിക്കാതിരിക്കാം. അല്ലാതെ നമ്മള്‍ നശിക്കുമ്പോള്‍, നേതാക്കള്‍ വധിക്കപ്പെടുമ്പോള്‍ ഇദേഹത്തെ ശത്രുക്കളെ ഏല്‍പ്പിച്ചുകൊടുക്കുകയാണെങ്കില്‍ നമുക്കിപ്പോള്‍ തന്നെ പിരിയാം, അതാണ്‌ അല്ലാഹുവിന്റെ അടുക്കല്‍ കൂടുതല്‍ സ്വീകാര്യമായത്‌. അങ്ങിനെ ഇദേഹത്തെ ശത്രുക്കള്‍ക്കു ഏല്‍പ്പിച്ചു കൊടുക്കുന്നത്‌ അല്ലാഹുവാണേ ഇരുലോകത്തിനും അപമാനമായിരിക്കും. ഈ സംഘത്തിലെ അംഗങ്ങളുടെ പ്രസംഗം കഴിഞ്ഞപ്പോള്‍ എല്ലാവരും ഒരേ സ്വരത്തില്‍ പറഞ്ഞു "ധനനഷ്‌ടമോ, നേതാക്കളുടെ വധമോ, എന്തുതന്നെ വന്നാലും ഞങ്ങള്‍ ഇദേഹത്തെ സ്വീകരിക്കും" ഇതാണ്‌ പ്രശസ്ഥമായ 'അഖബ' ഉടമ്പടിയെന്ന 'ബൈഅത്ത്‌'.

പ്രവാചകന്റെ വ്യക്തിത്വവും യോഗ്യതയും നല്ലപോലെ മനസിലാക്കിയിരുന്ന ഖുറൈശികള്‍ ഇതെല്ലാം അറിഞ്ഞ്‌ അസ്വസ്തരായ്‌ തീര്‍ന്നു. മുഹമ്മദ് നബിക്ക് മദീനയില്‍ മുസ്ലീമുകളെ ഒത്തു ചേര്‍ക്കാനായ്‌ താവളം ലഭിച്ചാല്‍, ഖുറൈശികളും മറ്റുഗോത്രങ്ങളും ജീവിതമാര്‍ഗമായ്‌ കണ്ടിരുന്ന കച്ചവടം (യമനില്‍ നിന്ന് ശാമിലേക്കുള്ള ചെങ്കടല്‍ തീരത്തില്‍ കൂടി നടന്നിരുന്ന കച്ചവടം) മുസ്ലീമുകളുടെ അധീനതയിലാകുമോ എന്ന ഭയവും അവരെ അതിനെതിരെ നീങ്ങുവാന്‍ തീരുമാനിച്ചു.

ഉടമ്പടി ഉണ്ടായ അന്നുതൊട്ട്‌ മക്കാ നിവാസികള്‍ മുഹമ്മദ്‌ നബിയെ ഒറ്റപ്പെടുത്തുവാന്‍ നീക്കം ആരംഭിച്ചിരുന്നു. പക്ഷേ ഇതെല്ലാം വിഫലമായെന്നു മാത്രമല്ല, മുസ്ലീമായ മക്കാ നിവാസിക്കള്‍ ഓരോരുത്തരായ്‌ മദീനയിലേക്ക്‌ പോയി തുടങ്ങിയതോടെ ഖുറൈശികള്‍ പ്രവാചകനെ വധിക്കുവാന്‍ തീരുമാനിച്ചു. അതിനായ്‌ നബിയുടെ ഗോത്രത്തില്‍ (ബനു ഹാശിം) നിന്നൊഴികെ മറ്റെല്ലാ ഖുറൈശി ഗോത്രത്തില്‍ നിന്നും ഓരോരുത്തരെ വീതം തിരഞ്ഞെടുത്തു.

ബനു ഹാശിം ഗോത്രത്തിനൊറ്റക്കായ്‌ എല്ലാ ഖുറൈശികളെയും നേരിടുക പ്രയാസമായതിനാല്‍ അവര്‍ സ്വയമേ ഞങ്ങളുടെ കാല്‌കീഴിലെത്തും എന്നായിരുന്നു ഖുറൈശി സമൂഹത്തിന്റെ കണക്കുകൂട്ടല്‍. എന്നാല്‍ നബിക്ക് കൂട്ടയി അല്ലാഹുവിന്റെ അനുഗ്രഹവും വിശ്വാസം ഉണ്ടായിരുന്നതിന്നാല്‍, മക്കയില്‍ നിന്ന് സുരക്ഷിതമായ്‌ മദീനയിലെത്തിചേരാന്‍ നബിക്കു കഴിഞ്ഞു. അങ്ങിനെ നബി തന്റെ 'ഹിജറ' പൂര്‍ത്തിയാക്കി.

ഇതില്‍ പരാജിതരായ ഖുറൈശികള്‍ മദീനയിലെ തലവനായ അബ്ദുള്ളാ ഹിബ്നു ഉബൈദിനു കത്തെഴുതി "നിങ്ങള്‍ ഞങ്ങളുടെ എതിരാളിയായ മുഹമ്മദിനും കൂട്ടാളികള്‍ക്കും അഭയം നല്‍കിയിരിക്കുന്നു. അതിന്നാല്‍ ഇയാളെ ഒറ്റക്കായോ, കൂട്ടമായോ പുറത്താക്കണം. അല്ലാത്ത പക്ഷം ഞങ്ങള്‍ നിങ്ങളെ ആക്രമിക്കും". ഇതറിഞ്ഞ അബ്ദുള്ളാ ഹിബ്നു ഉബൈദിനു കുഴപ്പമുണ്ടാക്കാന്‍ ശ്രമിച്ചുവെങ്കിലും, ഒന്നും വിജയിച്ചില്ല എന്നു മാത്രമല്ല അബ്ദുള്ളാ ഹിബ്നു ഉബൈദിനുവിന്റെ ഭൂരിപക്ഷം നഷ്ടമാവുകയും ചെയ്തു. ഇതിന്റെ കാരണം മദീനയിലെ ഔസ്‌, ഖസ്‌റജ്‌ എന്നീ ഗോത്രങ്ങള്‍ ഇസ്ലാം മതം സ്വീകരിച്ചതാണ്‌.

പിന്നീട്‌ മദീനയിലെ നേതാവ്‌ 'സഅദ്ബ്നു മുഅദ്‌' എന്ന മുസ്ലീം ആവുകയും ചെയ്തു. ഇദ്ദേഹം മക്കയിലേക്ക്‌ ഉംറ നിര്‍വഹിക്കാന്‍ പോയപ്പോള്‍ അബൂജഹല്‍ ഹറമിന്റെ കവാടത്തില്‍ ഇദ്ദേഹത്തെ തടയുകയും അനന്തരം ഇങ്ങനെ ആക്രോശിക്കുകയും ചെയ്തു "ഞങ്ങളുടെ മതത്തില്‍ നിന്നു തെറ്റിയവര്‍ക്കു നിങ്ങള്‍ അഭയം നല്‍ക്കുകയും ചെയ്തിട്ട്‌ നിങ്ങള്‍ നിര്‍ഭയരായി ഇവിടെ ത്വവാഫ്‌ ചെയുന്നത്‌ ഉമ്മയ്യത്തിന്റെ അഥിതി ആയതിനാലാണ്‌. അല്ലെങ്കില്‍ നീ ജീവനും കൊണ്ടിവിടെ നിന്നു പോവില്ലെന്നും".

ഇതിനു സഅദ്ബ്നു മുഅദ്‌ തക്ക മറുപടിയും നല്‍കി. അതിങ്ങനെയായിരുന്നു "മദീനയില്‍ കൂടി നിങ്ങള്‍ക്കുള്ള കച്ചവടമാര്‍ഗ്ഗം ഞാനും തടയും". ഇത്‌ മക്കനിവാസിക്കള്‍ക്ക്‌ ആലോചിക്കാന്‍ പോലും കഴിയാത്ത ഒന്നായിരുന്നതിനാല്‍, മുസ്ലീസമൂഹത്തോടുള്ള ശത്രുതാനിലപാടില്‍ മാറ്റം വരുത്തേണ്ടതായി വന്നു.

മദീനയിലെത്തിയ നബി ആദ്യമായ്‌ ചെയ്തത്‌ അവിടെത്തെ ഇസ്ലാമീക സമൂഹത്തിന്റെ ഭരണകാര്യങ്ങള്‍ ചിട്ടപ്പെടുത്തുകയും, ജൂതവിഭാഗങ്ങളുമായ്‌ നിലന്നിന്നു പോന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുക്കയുമണ്‌ ചെയ്തത്‌.

പിന്നീടുമാത്രമായിരുന്നു കച്ചവട കാര്യങ്ങളിലേക്കു ശ്രദ്ധ കേന്ദ്രീകരിച്ചത്‌. കച്ചവടകര്യങ്ങളുടെ സുഗമമായ നടത്തിപ്പിനായി നബി പ്രധാനമായും രണ്ടുകാര്യങ്ങളാണ്‌ ചെയ്തത്‌. അതില്‍ ആദ്യത്തേത്‌ ചെങ്കടല്‍ തീരത്തിനും മദീനക്കും മദ്ധ്യേയുള്ള ഗോത്രവര്‍ഗ്ഗമായ ജുഹൈന യുമായും പ്രാന്തപ്രദേശങ്ങളിലെ ഗോത്രങ്ങളായ"യന്‍ ബുഇനം, ദുല്‍ ഉശൈറ, ബനൂസമുറ എന്നിവരുമായും സൗഹ്യദ സഖ്യ ഉടമ്പടി ഉണ്ടാക്കുക്കയും ചെയ്തു. ഇവരെല്ലാം ഇസ്ലാമിനോടു കൂറുപുലര്‍ത്തുന്നവരായിരുന്നു.

രണ്ടാമതായി ഖുറൈശി കച്ചവടക്കാരെ ഭീഷണിപ്പെടുത്താന്‍ തുടരെ തുടരെ സംഘങ്ങളെ അയച്ചിരുന്നു. ചില സംഘങ്ങളില്‍ നബിയും ഉള്‍പ്പെട്ടിരുന്നു. ആദ്യവര്‍ഷത്തില്‍ നാലു സംഘങ്ങളും രണ്ടാം വര്‍ഷത്തില്‍ രണ്ടു സംഘങ്ങളെയുമാണ്‌ അയച്ചതെന്ന് യുദ്ധ ഗ്രന്ഥങ്ങളില്‍ രേഖപ്പെടുത്തികാണുന്നു. ഇതില്‍ നബി നേരിട്ട്‌ നയിച്ചിരുന്ന സംഘത്തിന്റെ പേര്‍ 'ഗസ്‌വ' എന്നും സഹാബികളുടെ നേതൃത്വത്തില്‍ പോയിരുന്ന സംഘങ്ങളുടെ പേര്‍ 'സരിയ്യ' എന്നുമാണ്‌ അറിയപ്പെട്ടിരുന്നത്‌. ഈ സംഘങ്ങളില്‍ നബി മദീനക്കാരെ ഉള്‍പ്പെടുത്തിയിരുന്നില്ല എന്നതും ഈ ഭീഷണിപ്പെടുത്തല്‍ അതിന്റെ എല്ലാ മാന്യതയും പാലിച്ചിരുന്നു എന്നതും വളരെയേറെ ശ്രദ്ദേയമാണ്‌.

കാരണം ഇതില്‍ രക്തചൊരിച്ചല്ലോ, കച്ചവടസാമഗ്രിഹികള്‍ കൊള്ളയടിക്കല്ലോ ഉണ്ടായിരുന്നില്ല. പക്ഷെ മക്കാ നിവാസികള്‍ ഇതിനെതിരെ തിരിച്ചടിച്ചത്‌ മദീനാ നിവാസികളുടെ കച്ചവടസാമഗ്രിഹികള്‍ കൊള്ളയടിച്ചായിരുന്നു. കാര്യങ്ങള്‍ ഇത്രത്തോളം ആയപ്പോള്‍ ഇതിനെതിരെ മദീനായിലെ ഗോത്ര നിവാസികള്‍ മക്കക്ക്‌ നിവാസികളെ തിരിച്ചടിച്ചു. അതിന്നാല്‍ മദിനയില്‍ കൂടി മക്കയിലേക്കു ചരക്കുകള്‍ കൊണ്ടു പോകാന്‍ മക്കാഖുറൈശികള്‍ ഭയന്നു.

അങ്ങിനെ ഒരുനാള്‍ ക്യത്യമായ്‌ പറഞ്ഞാല്‍ ക്രിസ്തുവര്‍ഷം 623 ആദ്യമാസങ്ങളില്‍ അല്ലെങ്കില്‍ ഹിജറ രണ്ട്‌ ശഹബാനില്‍ സിറിയയില്‍ നിന്ന് മക്കയിലേക്ക്‌ മദിന വഴി പോയിരുന്ന കച്ചവടസംഘത്തിന്റെ പക്കല്‍ വളരെ അധികം ചരക്കുണ്ടായിരുന്നു. എങ്കിലും, കാവല്‍ക്കാരായി മുപ്പതിനും നാല്‍പതിനും മദ്ധ്യേ മാത്രമേ ഉണ്ടായിരുന്നുള്ളൂ. മദീനാ ഗോത്രങ്ങളുടെ കവര്‍ച്ചക്കിരയായ മുന്‍ സംഭവങ്ങള്‍ ഓര്‍ത്ത്‌ സംഘതലവന്‍ 'അബുസുഫിയാന്‍' മക്കയിലേക്കു ദൂതുമായ്‌ ദൂതനെ അയച്ചു.

ദൂത് ഇപ്രകാരമായിരുന്നു "മുഹമ്മദും കൂട്ടരും എന്റെ കയ്യിലുള്ള നിങ്ങളുടെ ധനം പിടിച്ചെടുക്കാന്‍ പുറപ്പെട്ടിരിക്കുന്നു ഉടന്‍ സഹായത്തിനെത്തുക". ഇതു വായിച്ച മക്കാ ഖുറൈശികള്‍ക്ക്‌ വളരെയേറെ ദേഷ്യം വരികയും അവര്‍ യുദ്ധത്തിനായ്‌ തയ്യാറാവുകയും ചെയ്തു. യുദ്ധത്തിന്‌ 600 ഭടന്മാര്‍ 100 കുതിരകളടങ്ങുന്ന ഭടന്മാരും ചേര്‍ന്ന് 1000 വരുന്ന സംഘം കച്ചവടക്കാരെ രക്ഷിക്കാനായി പുറപ്പെട്ടു.

തെറ്റായി ധരിപ്പിക്കപ്പെട്ട ഈ യുദ്ധ വാര്‍ത്തയറിഞ്ഞ നബി ഈ യുദ്ധത്തില്‍ നിന്നും ഇസ്ലാമിനെ രക്ഷിക്കാന്‍ തനിക്കു കഴിഞ്ഞില്ലയെങ്കില്‍, മുസ്ലീം സമൂഹം തന്നെ ഇല്ലാതായേക്കുമെന്നതിന്നാലും, ഖുറൈശി മതാനുഭാവികളായ 'മുനഫിഖുകളും, മുശ്‌രിക്കുകളും' ഉള്ള മദീനയില്‍ മക്കാ ഖുറൈശികള്‍ അക്രമിച്ചാല്‍ മുസ്ലീം സമൂഹമാണ്‌ ഇല്ലാതാവുക എന്നതിനാലും നബി ഈ യുദ്ധത്തിനെതിരെ പോരാടുവാന്‍ നിശ്ചയിച്ചു.

എന്നാല്‍ മദീനയില്‍ നബി എത്തിയീട്ട്‌ രണ്ടു വര്‍ഷങ്ങളേയാവുന്നുള്ളൂ എന്നതും ആയുധങ്ങള്‍ ഇല്ലാത്ത 'മുജാഹിറുകളും, അന്‍സ്വാറുകളും' യഹൂദരുമായി എതിര്‍പ്പിലാണ്‌. എന്തുവന്നാലും പോരാറ്റാന്‍ നിശ്ചയിച്ച നബി 'മുജാഹിറുകളെയും, അന്‍സ്വാറുകളെയും' വിളിച്ചു കൊണ്ടു ചോദിച്ചു "വടക്കുഭാഗത്ത്‌ കച്ചവട സംഘമുണ്ട്‌ അതുപോലെ തെക്കുഭാഗത്ത്‌ ഖുറൈശി സംഘവുമുണ്ട്‌ രണ്ടിലൊരുസംഘത്തെ നമുക്കു നേരിടേണം. അതിന്നാല്‍ ഏതുസംഘത്തെയാണു നേരിടുവാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നത്‌?". കച്ചവട സംഘത്തെ ആക്രമിക്കാനാണ്‌ അധികവും മറുപടി ലഭിച്ചത്.

എന്നാല്‍ നബി ആഗ്രഹിച്ചത്‌ ഖുറൈശികളെ ആക്രമിക്കാനായിരുന്നു. അതിനാല്‍ നബി ചോദ്യം വീണ്ടും ആവര്‍ത്തിച്ചപ്പോള്‍ മുജാഹിറുകളില്‍പ്പെട്ട 'മിഖ്ദാദുല്‍ ഇബ്‌ബുഅംറ്‌' എഴുന്നേറ്റുനിന്നു കൊണ്ടു പറഞ്ഞു "റസൂലേ, അങ്ങയോട്‌ അല്ലാഹു എന്തു പറഞ്ഞുവോ? അങ്ങോട്ടു പോവുക. ഞങ്ങളും അങ്ങോട്ട്‌ അങ്ങയുടെ ഒപ്പമുണ്ട്‌. നീയും നിന്റെ ദൈവവും പോയി യുദ്ധം നടത്തുക, ഞങ്ങളിവിടെയിരുന്നു കൊള്ളാം എന്നു പറഞ്ഞിരുന്നു മൂസ്സ നബിയോട്‌ ഇസ്രായലുക്കാര്‍. അതുപോലെ ഞങ്ങള്‍ പറയാതെ മറിച്ചു പറയുന്നു, അങ്ങും അങ്ങയുടെ ദൈവവും പോയി യുദ്ധം ചെയ്യുക. അങ്ങയോടോപ്പം ഞങ്ങളും ജീവന്‍ കൊടുത്തും പൊരുതും" എന്നുപറഞ്ഞവസാനിപ്പിച്ചു

അന്‍സ്വാറുകളുടെ പക്കല്‍ നിന്നു മറുപടിയോന്നും വരാതെയായപ്പോള്‍ നബി ചോദ്യം ആവര്‍ത്തിച്ചപ്പോള്‍ അന്‍സ്വാര്‍കളുടെ ഇടയില്‍ നിന്ന് സഅദു ഇബ്‌നുമുഅദ്‌ എഴുന്നേറ്റുനിന്നു കൊണ്ടു പറഞ്ഞു "അങ്ങ്‌ ഞങ്ങളെ ഉദേശിച്ചാണ്‌ എന്നു തോന്നുന്നു ചോദ്യം ആവര്‍ത്തിച്ചതെന്നു തോന്നുന്നതിനാല്‍ പറയുകയാണ്‌, ഞങ്ങള്‍ അങ്ങയില്‍ വിശ്വസിക്കുകയും, അങ്ങ്‌ സത്യവാദിയാണ്‌ എന്ന് സമ്മദിച്ചിരിക്കുകയും, അങ്ങയെ അനുസരിക്കാന്‍ ഞങ്ങള്‍ സാക്ഷ്യപ്പെടുത്തിയിരിക്കുന്നു. റസൂലേ അങ്ങ്‌ ഉദേശിച്ചിടത്തേക്ക്‌ നീങ്ങുക. അങ്ങ്‌ സമുദ്രത്തിലേക്കിറങ്ങുകയാണെങ്കില്‍ പോലും ഞങ്ങള്‍ അങ്ങയെ അനുസരിക്കും. ആരും പിന്‍വാങ്ങുകയില്ല. ശത്രുവിനെ നേരിടുമ്പോള്‍ ഞങ്ങളുടെ ബോധവും, ധൈര്യവും തെളിയിക്കുന്നതാണ്‌. ഇവിടെനിന്ന് അങ്ങ്‌ പുറപ്പെട്ടാലും ഞങ്ങള്‍ അങ്ങയോടോപ്പമുണ്ട്‌" എന്നുപറഞ്ഞ് അവസാനിപ്പിച്ചു.

ഇതനുസരിച്ച്‌ നബി ഖുറൈശി സംഘത്തെ നേരിടാനായി 86 മുജാഹിറുകള്‍, 61 ഔസ്‌ ഗോത്രക്കാര്‍, 170 ഖസ്‌റജ്‌ ഗോത്രക്കാര്‍ ആകെ 317 പേരടങ്ങുന്ന ആ ചെറുസൈന്യം യാത്രയായി. ഇതില്‍ കുതിരയുളവര്‍ വെറും മൂന്നോ നാലോ പേര്‍ മാത്രം. പിന്നെ 70 ഒട്ടകങ്ങളും കൂടാതെ കവചമുണ്ടായിരുന്നത്‌ 60 ആളുകൾക്ക് മാത്രവും. ഒപ്പം ആയുധങ്ങളും കുറവായിരുന്നു. മൂന്ന് നാലുപേര്‍ വീതം മാറി മാറി ഒട്ടകപ്പുറത്തു യാത്ര ചെയ്തു. ആത്മത്യാഗവും മതിമറന്ന ആവേശത്താലുമാണ്‌ ഇത്തരം അപകടകരമായ ഒരു യുദ്ധത്തിന് അവർ തയ്യാറായതെന്നു നമുക്ക് മനസിലാക്കാം. അവസര സേവകര്‍ക്ക്‌ ഇത്‌ ഒരു ഭ്രാന്തന്‍ നയമായിട്ടാണ്‌ കാണാന്‍ കഴിഞ്ഞത്‌. ഇവര്‍ വിശ്വാസത്തിന്റെ പേരില്‍ ജീവനും ധനവും നഷ്ടപ്പെടുത്തുവാന്‍ തയ്യാറായിരുന്നില്ലയെന്നു മാത്രമല്ല ഇസ്ലാമിനെ കളിയാക്കുകയും ചെയ്തു.

നബിയും യഥാര്‍ത്ഥ വിശ്വസികളും സര്‍വ്വതും മറന്ന് ജീവമരണ പോരാട്ടത്തിനായി തെക്ക് ഭാഗത്തേക്ക് നീങ്ങി. ഇവിടെയാണല്ലോ ഖുറൈശിപ്പടയുള്ളത്‌. അങ്ങിനെ റമദാന്‍ പതിനേഴ്‌ ഹിജറ രണ്ടാം വര്‍ഷം ബദറില്‍ ഇരുസംഘങ്ങളും അണിനിരന്നപ്പോള്‍, മൂന്നു ഖുറൈശിക്കു ഒരു മുസ്ലീം എന്നും ആയുധങ്ങളും വേണ്ടയത്രയില്ലെന്നു കണ്ട നബി ഭക്തിപൂര്‍വം ഇരുകൈകളും മുകളിലോട്ടുയര്‍ത്തി വളരെ വിനീതനായി അല്ലാഹുവിനോട്‌ അഭ്യര്‍ത്ഥിച്ചു "അല്ലഹുവേ ഘുറൈശികള്‍ അഹങ്കാരത്താല്‍ അങ്ങയുടെ ദൂതന്‍ കള്ളനാണ്‌ എന്നു വരുത്തുവാന്‍ കൂട്ടം കൂടി വന്നിരിക്കുന്നു. അതിനാല്‍ അങ്ങ്‌ വാഗ്‌ദാനം ചെയ്ത സഹായത്തിനായി ഞാന്‍ അങ്ങയോടു യാചിക്കുകയാണ്‌ ഇന്ന് ഇവിടെ ഈ ചെറിയ മുസ്ലീ സൈന്യം നശിച്ചാല്‍ പിന്നെ ഈ ഭൂമിയില്‍ അങ്ങയെ ആരാധിക്കാന്‍ അരും തന്നെ അവശേഷിക്കില്ല" എന്നു പറഞ്ഞവസാനിപ്പിച്ചു.

പോരാട്ടത്തില്‍ പരീക്ഷണം മുജ്ജാഹിറുകള്‍ക്കായിരുന്നു. ശത്രുപക്ഷത്ത്‌ സ്വന്തം പിതാക്കള്‍, പുത്രന്മാര്‍, സഹോദരങ്ങള്‍ അങ്ങിനെ നീളുന്നു ബന്ധുക്കള്‍. അടര്‍ക്കളത്തില്‍ സ്വന്തം വാളിനുനേരെ വരുന്നത്‌ സ്വന്തക്കാര്‍ തന്നെയാണ്‌. ഈ അവസരത്തില്‍ എങ്ങിനെയാണ്‌ കൈകള്‍ക്ക്‌ യുദ്ധത്തിനായ്‌ ബലം ലഭിക്കുക. പക്ഷെ ഇവിടെ ബന്ധുക്കള്‍ തമ്മില്ല യുദ്ധം എന്നതിനാല്‍ എല്ലാ ബന്ധങ്ങളും വിചേദിക്കാന്‍ തിരുമാനിച്ചു. ഇവിടെ അവിശ്വസവും, വിശ്വസവും തമ്മിലാണ്‌ യുദ്ധം ചെയ്യുന്നത്‌.

അന്‍സ്വാറുകളുടെ ചിന്തയും വിഭിനമായിരുന്നില്ല. മദീനയില്‍ മുസ്ലീമിനഭയം കൊടുത്തതന്നാല്‍ പ്രഭല ഗോത്രങ്ങളില്‍ നിന്ന് ഏറ്റുവാങ്ങേണ്ടിവന്ന കടുത്ത ശത്രുതയും പിന്നെ ഇപ്പോള്‍ ഇസ്ലാമിനായ്‌ യുദ്ധവും. അറേബ്യയിലെ മുഴുവന്‍ ശത്രുതയും ഞങ്ങളുടെ ഈ ചെറിയ സമൂഹം വിളിച്ചുവരുത്തുന്നുവെന്ന സത്യം മനസിലാക്കിയെങ്കിലും, ആദര്‍ശത്തിന്റെയും വിശ്വസത്തിന്റെയും പേരില്‍ എല്ലാം അവഗണിച്ച്‌ യുദ്ധത്തിനായ്‌ തയ്യാറാവുകയായിരുന്നു.

അങ്ങിനെ ദ്രഢവിശ്വസാത്തിന്റെ മുന്നില്‍ ഖുറൈശി പട പരാജയമടഞ്ഞു. നിരായുധരായ വിശ്വസാത്തിന്റെ അനുയായികള്‍ക്കു ലഭിച്ച വിജയത്തില്‍ 70 ഖുറൈശികള്‍ വധിക്കപ്പെടുകയും, 70 പേര്‍ ബന്ധസ്ഥരാവുകയും, യുദ്ധ സാമഗ്രിഹികള്‍ മുസ്ലീമുകള്‍ക്കു ലഭിച്ചുവെന്നു മാത്രമല്ല ഇസ്ലാം വിരുദ്ധപ്രസ്ഥാനത്തിന്റെ നട്ടെല്ലായ ഖുറൈശിനേത്രനായകര്‍ ഈ യുദ്ധത്തോടെ ഇല്ലാതാവുകയും ചെയ്തതോടെ അറേബ്യയിലുടനീളം ഇസ്ലാം പരിഗണിക്കപ്പെടേണ്ട ശക്തിയായ്‌ ഉയര്‍ന്നു.

ബദര്‍ യുദ്ധത്തിനു മുന്‍പ്‌ ഇസ്ലാം ഒരു മതമായിരുന്നു. എന്നാല്‍ യുദ്ധത്തിനുശേഷം ഇസ്ലാം ഒരു രാഷ്ട്രമായി മാറി. ഈ യുദ്ധമാണ് ഇസ്ലാമിന്റെ വിശുത മത ഗ്രന്ഥമായ 'ഖുര്‍ആനില്‍' പറയുന്ന മഹത്തായ യുദ്ധം. ഇവിടെ നിന്ന് ഇസ്ലാമിന്റെ ധാര്‍മീകത ലോകത്തിന്റെ മുന്നില്‍ എത്തിക്കുവാനും ഇസ്ലാമിക രാഷ്ട്രത്തിന്റെ ഭരനഘടനാവകുപ്പുകള്‍ 'ദാറുലിസ്ലാമിനു' പുറത്തുള്ളവര്‍ക്കു കാണിച്ചു കൊടുക്കുവാനും ഈ യുദ്ധത്തിനു കഴിഞ്ഞു.

ുദ്ധം #മുഹമ്മദ്‌_സഗീർ_പണ്ടാരത്തിൽ

ഖത്തറിലെ പരമ്പരാഗത ആഘോഷമായ ഗരങ്കാവോ ഇന്ന്.....ഖത്തറിലെ കുട്ടികൾക്കായുള്ള പരമ്പരാഗത ആഘോഷമായ ഗരങ്കാവോ റമദാനിലെ 14 ആം രാത്ര...
14/03/2025

ഖത്തറിലെ പരമ്പരാഗത ആഘോഷമായ ഗരങ്കാവോ ഇന്ന്.....

ഖത്തറിലെ കുട്ടികൾക്കായുള്ള പരമ്പരാഗത ആഘോഷമായ ഗരങ്കാവോ റമദാനിലെ 14 ആം രാത്രിയിലാണ് നടത്തുന്നത്. ഖത്തറിന്റെ പൈതൃകം പ്രതിഫലിപ്പിക്കുന്ന ഈ ആഘോഷത്തിലൂടെ സാമൂഹിക ഐക്യം ശക്തിപ്പെടുത്തുകയെന്നതാണ് ലക്ഷ്യമാക്കുന്നത്.

സമ്മാനങ്ങൾ കൈമാറിയും മധുരപലഹാരം വിതരണം ചെയ്തും പാട്ടും നൃത്തവുമായി താളമേളങ്ങളാൽ സമ്പന്നമാണ് ഗരങ്കാവോ രാത്രി. മധുരപലഹാരങ്ങൾ, നട്‌സുകൾ, കളിപ്പാട്ടങ്ങൾ, ചോക്‌ലേറ്റുകൾ, ടോഫികൾ, ചെറു വിളക്കുകൾ, ഉണങ്ങിയ പഴങ്ങൾ എന്നിവയാണ് ഗരങ്കാവോയിൽ കുട്ടികൾക്ക് സമ്മാനമായി നൽകുന്നത്.

റമദാൻ 14 ആം രാത്രിയിൽ നോമ്പ് തുറന്ന ശേഷം രാജ്യത്തിന്റെ പൈതൃകം പ്രതിഫലിപ്പിച്ചുകൊണ്ടുള്ള നിറപ്പകിട്ടാർന്ന പരമ്പരാഗത വസ്ത്രങ്ങൾ അണിഞ്ഞ് ആട്ടവും പാട്ടുമായി കുട്ടികൾ വീടുകൾ തോറും കയറിയിറങ്ങി സമ്മാനപൊതികൾ സ്വീകരിക്കുന്നതാണ് ഗരങ്കാവോ ആഘോഷം.

ആൺകുട്ടികൾ ഥൗബും തൊപ്പിയും ധരിച്ചും പെൺകുട്ടികൾ പരമ്പരാഗത വസ്ത്രമായ അൽസറിയും ശിരോവസ്ത്രമായ ബഖ്‌നലും ധരിച്ചും പ്രത്യേകം തയാറാക്കിയ ഗരങ്കാവോ സഞ്ചികളും തോളിലിട്ട് ഉച്ചത്തിൽ പൈതൃക ഗാനങ്ങളും പാടിയാണ് കുട്ടികൾ വീടുകൾ കയറിയിറങ്ങുക.

കോവിഡിനെ തുടർന്ന് കഴിഞ്ഞ 2 വർഷങ്ങളിൽ സാംസ്‌കാരിക മന്ത്രാലയം നേരിട്ട് കുട്ടികളുടെ വീടുകളിലെത്തിയാണ് ഗരങ്കാവോ സമ്മാനങ്ങൾ നൽകിയത്. ഇത്തവണ കോവിഡ് വ്യാപനം കുറഞ്ഞതിനാൽ ആഘോഷങ്ങളുടെ പൊലിമ വർദ്ധിക്കും.

ഖത്തറിലെ അനുദിന വാർത്തകളും വിശേഷങ്ങളും അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാം..... 👇

https://chat.whatsapp.com/GgoIvaG0215FP72CWAgCwq

#ഖത്തർ #പരമ്പരാഗത_ആഘോഷം #ഗരങ്കാവോ #റമദാൻ
#മുഹമ്മദ്‌_സഗീർ_പണ്ടാരത്തിൽ

ഖത്തറിലെ പരമ്പരാഗത ആഘോഷമായ ഗരങ്കാവോ നാളെ.....ഖത്തറിലെ കുട്ടികൾക്കായുള്ള പരമ്പരാഗത ആഘോഷമായ ഗരങ്കാവോ റമദാനിലെ 14 ആം രാത്രി...
13/03/2025

ഖത്തറിലെ പരമ്പരാഗത ആഘോഷമായ ഗരങ്കാവോ നാളെ.....

ഖത്തറിലെ കുട്ടികൾക്കായുള്ള പരമ്പരാഗത ആഘോഷമായ ഗരങ്കാവോ റമദാനിലെ 14 ആം രാത്രിയിലാണ് നടത്തുന്നത്. ഖത്തറിന്റെ പൈതൃകം പ്രതിഫലിപ്പിക്കുന്ന ഈ ആഘോഷത്തിലൂടെ സാമൂഹിക ഐക്യം ശക്തിപ്പെടുത്തുകയെന്നതാണ് ലക്ഷ്യമാക്കുന്നത്.

സമ്മാനങ്ങൾ കൈമാറിയും മധുരപലഹാരം വിതരണം ചെയ്തും പാട്ടും നൃത്തവുമായി താളമേളങ്ങളാൽ സമ്പന്നമാണ് ഗരങ്കാവോ രാത്രി. മധുരപലഹാരങ്ങൾ, നട്‌സുകൾ, കളിപ്പാട്ടങ്ങൾ, ചോക്‌ലേറ്റുകൾ, ടോഫികൾ, ചെറു വിളക്കുകൾ, ഉണങ്ങിയ പഴങ്ങൾ എന്നിവയാണ് ഗരങ്കാവോയിൽ കുട്ടികൾക്ക് സമ്മാനമായി നൽകുന്നത്.

റമദാൻ 14 ആം രാത്രിയിൽ നോമ്പ് തുറന്ന ശേഷം രാജ്യത്തിന്റെ പൈതൃകം പ്രതിഫലിപ്പിച്ചുകൊണ്ടുള്ള നിറപ്പകിട്ടാർന്ന പരമ്പരാഗത വസ്ത്രങ്ങൾ അണിഞ്ഞ് ആട്ടവും പാട്ടുമായി കുട്ടികൾ വീടുകൾ തോറും കയറിയിറങ്ങി സമ്മാനപൊതികൾ സ്വീകരിക്കുന്നതാണ് ഗരങ്കാവോ ആഘോഷം.

ആൺകുട്ടികൾ ഥൗബും തൊപ്പിയും ധരിച്ചും പെൺകുട്ടികൾ പരമ്പരാഗത വസ്ത്രമായ അൽസറിയും ശിരോവസ്ത്രമായ ബഖ്‌നലും ധരിച്ചും പ്രത്യേകം തയാറാക്കിയ ഗരങ്കാവോ സഞ്ചികളും തോളിലിട്ട് ഉച്ചത്തിൽ പൈതൃക ഗാനങ്ങളും പാടിയാണ് കുട്ടികൾ വീടുകൾ കയറിയിറങ്ങുക.

കോവിഡിനെ തുടർന്ന് കഴിഞ്ഞ 2 വർഷങ്ങളിൽ സാംസ്‌കാരിക മന്ത്രാലയം നേരിട്ട് കുട്ടികളുടെ വീടുകളിലെത്തിയാണ് ഗരങ്കാവോ സമ്മാനങ്ങൾ നൽകിയത്. ഇത്തവണ കോവിഡ് വ്യാപനം കുറഞ്ഞതിനാൽ ആഘോഷങ്ങളുടെ പൊലിമ വർദ്ധിക്കും.

ഖത്തറിലെ അനുദിന വാർത്തകളും വിശേഷങ്ങളും അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാം..... 👇

https://chat.whatsapp.com/GgoIvaG0215FP72CWAgCwq

#ഖത്തർ #പരമ്പരാഗത_ആഘോഷം #ഗരങ്കാവോ #റമദാൻ
#മുഹമ്മദ്‌_സഗീർ_പണ്ടാരത്തിൽ

ഖത്തറിൽ ഇനി യുപിഐ സംവിധാനം....ഖത്തറിലെ ഇന്ത്യൻ പ്രവാസികൾക്ക് സന്തോഷ വാർത്ത. ഖത്തറിൽ ഉടൻ തന്നെ പൂർണതോതിൽ യുപിഐ നടപ്പിലാക്...
05/03/2025

ഖത്തറിൽ ഇനി യുപിഐ സംവിധാനം....

ഖത്തറിലെ ഇന്ത്യൻ പ്രവാസികൾക്ക് സന്തോഷ വാർത്ത. ഖത്തറിൽ ഉടൻ തന്നെ പൂർണതോതിൽ യുപിഐ നടപ്പിലാക്കും. ഇതിനായി ഖത്തർ നാഷണൽ ബാങ്കുമായുള്ള നടപടിക്രമങ്ങൾ പൂർത്തിയായിട്ടുണ്ട്. ആദ്യ ഘട്ട പരീക്ഷണം വിജയകരമായതിനാൽ ലോഞ്ചിങ്ങും നടത്തിക്കഴിഞ്ഞു.

യുപിഐ സംവിധാനം ഖത്തറിൽ വരുന്നതോടെ ഇന്ത്യയ്ക്കും ഖത്തറിനും ഇടയിലുള്ള ഡിജിറ്റൽ പണമിടപാടുകൾ കൂടുതൽ കാര്യക്ഷമമാകുമെന്ന് ഖത്തർ ഇന്ത്യൻ അംബാസിഡർ പറഞ്ഞു. ദോഹയിൽ നടന്ന ഖത്തർ വെബ് സമ്മിൽ സംസാരിക്കുന്നതിനിടെയാണ് ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ അംബാസഡർ വെളിപ്പെടുത്തിയത്.

ഏകദേശം എട്ട് ലക്ഷത്തോളം ഇന്ത്യൻ പ്രവാസികളാണ് ഖത്തറിലുള്ളത്. യുപിഐ സംവിധാനം പൂർണ്ണതോതിലാകുന്നതോടെ പണമിടപാട് കൂടുതൽ എളുപ്പമാകും. റസ്റ്ററൻ്റുകൾ, റീടെയിൽ ഷോപ്പുകൾ, ടൂറിസ്റ്റ് കേന്ദ്രങ്ങൾ, മാളുകൾ എന്നിവിടങ്ങളിലെല്ലാം യുപിഐ സേവനം നടപ്പാക്കാനാണ് ലക്ഷ്യം.

ബാങ്ക് വഴിയാണ് പണമിടപാട് നടത്തുക. അതിനാൽ ഖത്തർ ദിർഹത്തിന്റെ ആവശ്യമില്ലാതെ പണമിടപാട് നടത്താനാകും. ടൂറിസ്റ്റ് വിസയിലും മറ്റും ഖത്തറില്‍ എത്തുന്ന ഇന്ത്യക്കാർക്കായിരിക്കും ഈ സേവനം കൂടുതല്‍ ഫലപ്രദമാവുക. ചുരുങ്ങിയ ദിവസത്തേക്ക് ഖത്തറിലെത്തുന്ന ഇന്ത്യൻ പ്രവാസികൾക്കാകും ഈ തീരുമാനം കൊണ്ട് കൂടുതൽ പ്രയോജനം ഉണ്ടാകുന്നത്. ഇന്ത്യയിലെ ഡിജിറ്റൽ പണമിടപാട് രം​ഗത്ത് വിപ്ലവം കൊണ്ടുവന്ന സംവിധാനമാണ് യുപിഐ.

ഖത്തറിലെ അനുദിന വാർത്തകളും വിശേഷങ്ങളും അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാം..... 👇

https://chat.whatsapp.com/GgoIvaG0215FP72CWAgCwq

#ഖത്തർ #യുപിഐ #ഇന്ത്യ
#മുഹമ്മദ്‌_സഗീർ_പണ്ടാരത്തിൽ

പുണ്യങ്ങളുടെ പൂക്കാലമായ റമദാനിലേക്ക് ഏവർക്കും സ്വാഗതം....മാസപ്പിറവി ദൃശ്യമായതിനാല്‍ എല്ലാ ഗള്‍ഫ് രാജ്യങ്ങളില്‍ ഇന്നും നാ...
01/03/2025

പുണ്യങ്ങളുടെ പൂക്കാലമായ റമദാനിലേക്ക് ഏവർക്കും സ്വാഗതം....

മാസപ്പിറവി ദൃശ്യമായതിനാല്‍ എല്ലാ ഗള്‍ഫ് രാജ്യങ്ങളില്‍ ഇന്നും നാട്ടിൽ നാളെ ഞായറാഴ്ചയും റമദാന്‍ വ്രതം തുടങ്ങുകയാണല്ലോ? അതിനാൽ റമദാൻ
എന്താണ്? എന്തിനാണ് റമദാൻ എന്നും നമുക്കൊന്നടുത്തറിയാം....

ഇസ്ലാമിന്റെ പഞ്ചസ്‌തംഭങ്ങളില്‍ നാലാമതു പറയുന്ന വ്രതാനുഷ്ഠാന റമദാന്‍ വരുന്നത് ഹിജ്റ വര്‍ഷത്തിലെ ഒന്‍പതാമത്തെ മാസമാണ്. ഇസ്ലാമിക വിശ്വാസ പ്രകാരം ഏറ്റവും അനുഗ്രഹീതവും പുണ്യവും ഭയഭക്തി നിര്‍ഭരവും ആത്മീയപരമായി വളരെ ഗുണപരവുമായ മാസവുമാണിത്.

മാസങ്ങളില്‍ അല്ലാഹു ഏറ്റവും ബഹുമാനിച്ച മാസമാണ് റമദാന്‍ എന്നാണ് ഇസ്‌ലാമിക വിശ്വാസം. സാധാരണ മാസങ്ങളെ കേവലം പേര് വിളിച്ച് പ്രയോഗിക്കുമ്പോൾ റമദാന്‍ മാസത്തെ മാത്രം ശഹറു റമദാന്‍ എന്നാണ് ഖുര്‍ആന്‍ വിശേഷിപ്പിക്കുന്നത്. പരിശുദ്ധ ഖുര്‍ആന്‍ ആദ്യമായി അവതരിക്കപ്പെട്ടതും ഈ മാസത്തിലാണ് എന്നത് ഈ മാസത്തെ കൂടുതൽ പ്രാധാന്യം നല്‍കുന്നുണ്ട്.

ഒരു വസ്തുവിനെ വെടിഞ്ഞ് നില്‍ക്കുക അലെങ്കില്‍ അതിനെ ഉപേക്ഷിക്കുക എന്നൊക്കെയാണ് സ്വൗമ് എന്ന അറബി പദത്തിന്‍റെ അര്‍ത്ഥം. മലയാളികളായ നമ്മൾ നോമ്പ് എന്ന് സാധാരണയായി പറയുന്നു. പ്രഭാതം മുതല്‍പ്രദോഷം വരെ അന്നപാനീയങ്ങള്‍ ഉപേക്ഷിച്ച് വ്രതമനുഷ്ടിക്കുക എന്നാതാണ് സ്വൗമ് അഥവാ സ്വിയാം.

ഭക്ഷണത്തോടോപ്പം പരദൂഷണം, അശ്ലീലത, വേണ്ടാതീനം, മറ്റ് ശാരീരിക ഇഛകള്‍ ഒക്കെതന്നെ ഒരു വ്രതാനുഷ്ടാനി ഉപേക്ഷിക്കേണ്ടതുണ്ട്. കണ്ണിനും, കാതിനും, ജനനേന്ദ്രിയങ്ങള്‍ക്കും അവന്‍ സ്വൗമ് കൊടുക്കേണ്ടതുണ്ട്.

റമദാന്‍ മാസത്തിലെ വ്രതം വിശ്വാസികള്‍ക്ക് നിര്‍ബന്ധമാണ്. അത് രോഗി, പ്രായ പൂര്‍ത്തിയാകാത്ത കുട്ടികള്‍, ബുദ്ധി ഭ്രമം സംഭവിച്ചവര്‍, ഗര്‍ഭിണികള്‍, അവശരായ വൃദ്ധര്‍, യാത്രക്കാര്‍ എന്നിവര്‍ക്കൊഴികെ എല്ലാ മുസ്ലീമുകള്‍ക്കും റമദാൻ വ്രതം എടുക്കൽ നിര്‍ബന്ധമാണ്.

റമദാനില്‍ ഇസ്ലാം മതവിശ്വസികള്‍ നല്കേണ്ട ദാനമാണ് സകാത്ത്. സകാത്ത് എന്ന അറബി പദത്തിന് ശുദ്ധിയാക്കല്‍, ഗുണകരം എന്നൊക്കെയാണര്‍ഥം. ഇത്‌ ധനികന്‍, പാവപ്പെട്ടവരായ സകാത്തിന്റെ അവകാശികള്‍ക്ക്‌ നൽകുന്ന ഔദാര്യമല്ല, മറിച്ച്‌ ധനികന്റെ സ്വത്തില്‍ അവര്‍ക്ക്‌ ദൈവം നൽകിയ അവകാശമാണ്‌ എന്ന് ഖുര്‍ആന്‍ വ്യക്തമാക്കിയിട്ടുണ്ട്‌. ഇസ്ലാമിന്റെ പഞ്ചസ്തംഭങ്ങളില്‍ ഒന്നാണ് സകാത്ത്.

റമദാൻ പൂർത്തിയാക്കി ശവ്വാല്‍ ഒന്നിന് ഈദ് അല്‍ഫിതര്‍ അഥവാ ചെറിയ പെരുന്നാള്‍ ആഘോഷിക്കുമ്പോൾ ഈ റമദാൻ നമ്മളിൽ എന്തെല്ലാം മാറ്റങ്ങൾ നമ്മുടെ ജീവിതത്തിൽ ഉണ്ടാക്കിയോ അതെല്ലാം നിലനിർത്തി മുന്നോട്ട് പോകാൻ പടച്ചവൻ അനുഗ്രഹിക്കട്ടെയെന്ന പ്രാർത്ഥനയോടെ ഏവർക്കും റമദാൻ ആശംസകൾ....

ഖത്തറിലെ അനുദിന വാർത്തകളും വിശേഷങ്ങളും അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാം..... 👇

https://chat.whatsapp.com/GgoIvaG0215FP72CWAgCwq

#ഖത്തർ #റമദാൻ #മുഹമ്മദ്‌_സഗീർ_പണ്ടാരത്തിൽ

ചാവക്കാട് സ്വദേശി ഖത്തറിൽ നിര്യാതനായി....ചാവക്കാട് തിരുവത്ര പുത്തൻകടപുറം ബേബി റോഡ് ഷാഫി നഗർ പടിഞ്ഞാറു ഭാഗം താമസിക്കുന്ന ...
27/02/2025

ചാവക്കാട് സ്വദേശി ഖത്തറിൽ നിര്യാതനായി....

ചാവക്കാട് തിരുവത്ര പുത്തൻകടപുറം ബേബി റോഡ് ഷാഫി നഗർ പടിഞ്ഞാറു ഭാഗം താമസിക്കുന്ന പള്ളത്ത് ആലു മകൻ ഫൈസൽ ഖത്തറിൽ നിര്യാതനായി.

44 വയസ്സുള്ള ഇദ്ദേഹം ഇന്നലെ രാത്രി ഉറങ്ങാൻ കിടന്നതായിരുന്നു. ഇന്ന് രാവിലെ ജോലി സമയമായിട്ടും കാണാതായപ്പോൾ അന്വേഷിച്ചെത്തിയവരാണ് ഫൈസലിനെ ഉറക്കത്തിൽ മരിച്ച നിലയിൽ കണ്ടത്. വീട്ടു ഡ്രൈവറായിരുന്ന ഇദ്ദേഹത്തിന്റെ മരണ കാരണം ഹൃദയഘാതമാണെന്നാണ് പ്രാഥമിക വിവരം. ഒരു കൊല്ലം മുൻപാണ് ഫൈസൽ നാട്ടിൽ പോയി വന്നത്.

മൃതദേഹം നാട്ടിൽ എത്തിക്കാനുള്ള നടപടികൾ സ്വീകരിച്ചു വരുന്നതായി ഖത്തറിലെ സുഹൃത്തുക്കൾ അറിയിച്ചു.

മാതാവ് നഫീസ. ഭാര്യ ഷാഹിന. മകൾ നിത ഫാത്തിമ.

ഖത്തറിലെ അനുദിന വാർത്തകളും വിശേഷങ്ങളും അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാം..... 👇

https://chat.whatsapp.com/GgoIvaG0215FP72CWAgCwq

#ഖത്തർ #മരണം #മുഹമ്മദ്‌_സഗീർ_പണ്ടാരത്തിൽ

ഇന്ന്​ ഖത്തർ പരിസ്ഥിതി ദിനം....എ​​പ്പോ​ഴും പ​രി​സ്ഥി​തി ചി​ന്ത​ക​ൾ​ക്കും പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും​ ഊ​ന്ന​ൽ ന​ൽ​കു​ന്നതി...
26/02/2025

ഇന്ന്​ ഖത്തർ പരിസ്ഥിതി ദിനം....

എ​​പ്പോ​ഴും പ​രി​സ്ഥി​തി ചി​ന്ത​ക​ൾ​ക്കും പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും​ ഊ​ന്ന​ൽ ന​ൽ​കു​ന്നതിൽ ശ്രദ്ദേയമായ ഖ​ത്ത​ർ അവരുടെ ദേ​ശീ​യ പ​രി​സ്ഥി​തി ദി​നം ആഘോഷിക്കുകയാണ് ഇന്ന് ഫെബ്രുവരി 26 ആം തിയതി.

പ​രി​സ്ഥി​തി, കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന മ​​ന്ത്രാ​ല​യം, ന​ഗ​ര​സ​ഭ മ​ന്ത്രാ​ല​യം, ഖ​ത്ത​ർ സ​ർ​വ​ക​ലാ​ശാ​ല, ഖ​ത്ത​ർ ഫൗ​ണ്ടേ​ഷ​ൻ എ​ന്നി​വ​യും നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക്​ ക​ഴി​ഞ്ഞ ദി​വ​സം​ത​ന്നെ തു​ട​ക്കം കു​റി​ച്ചി​രു​ന്നു. 'ന​മ്മു​ടെ പ​രി​സ്ഥി​തി, ന​മ്മു​ടെ ഉ​ത്ത​ര​വാ​ദി​ത്തം' (ബി​യാ​ത്ന അ​മാ​ന) എ​ന്ന പ്ര​മേ​യ​വു​മാ​യാ​ണ് ഈ ​വ​ർ​ഷം​ രാ​ജ്യം പ​രി​സ്ഥി​തി ദി​നം ആ​ച​രി​ക്കു​ന്ന​ത്.

രാ​ജ്യ​ത്തെ പൊ​തു-​സ്വ​കാ​ര്യ മേ​ഖ​ല​ക​ൾ, വി​വി​ധ പ്ര​വാ​സി സ​മൂ​ഹ​ങ്ങ​ൾ, വി​ദ്യാ​ർ​ഥി​ക​ൾ എ​ന്നി​വ​രി​ലെ​ല്ലാം പ​രി​സ്ഥി​തി സം​ര​ക്ഷ​ണ ചി​ന്ത​ക​ൾ എ​ത്തി​ക്കു​ക​യാ​ണ്​ ഈ ​ദി​നം കൊണ്ട് ലക്ഷ്യമിടുന്നത്.

രാ​ജ്യ​ത്തെ സ​ജീ​വ ക​ണ്ട​ൽ​ക്കാ​ടു​ക​ളും, സം​ര​ക്ഷി​ത ​പ്ര​ദേ​ശ​ങ്ങ​ളും മ​റ്റു​മാ​യി സ​ർ​ക്കാ​ർ കാ​ത്തു​സൂ​ക്ഷി​ക്കു​ന്ന ജൈ​വ​വൈ​വി​ധ്യ​ങ്ങ​ളു​ടെ സം​ര​ക്ഷ​ണ​ത്തി​ന്​ പൊ​തു​ജ​ന​ങ്ങ​ളെ​യും പ്രേ​രി​പ്പി​ക്കു​ക​യാ​ണ്​ പ്ര​ഥ​മ ല​ക്ഷ്യം. പ​രി​സ്ഥി​തി ദി​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി രാ​ജ്യ വ്യാ​പ​ക​മാ​യി വി​വി​ധ പ​രി​പാ​ടി​ക​ൾ മു​നി​സി​പ്പാ​ലി​റ്റി മ​ന്ത്രാ​ല​യം ആ​സൂ​​ത്ര​ണം ചെ​യ്തി​ട്ടു​ണ്ട്.

ഖത്തറിലെ അനുദിന വാർത്തകളും വിശേഷങ്ങളും അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാം..... 👇

https://chat.whatsapp.com/GgoIvaG0215FP72CWAgCwq

#ഖത്തർ #ഖത്തർ_പരിസ്ഥിതി_ദിനം
#ഖത്തർ #ഫെബ്രുവരി_26
#മുഹമ്മദ്‌_സഗീർ_പണ്ടാരത്തിൽ

നിവിൻ പോളി സ്റ്റൈലിഷ് ലുക്കിൽ ഖത്തറിൽ.....തന്റെ തടിയുടെ പേരിൽ വലിയ വിമർശനങ്ങൾ ഏറ്റുവാങ്ങിയ നിവിൻ പോളി ഇന്നലെ രാത്രി തന്റ...
15/02/2025

നിവിൻ പോളി സ്റ്റൈലിഷ് ലുക്കിൽ ഖത്തറിൽ.....

തന്റെ തടിയുടെ പേരിൽ വലിയ വിമർശനങ്ങൾ ഏറ്റുവാങ്ങിയ നിവിൻ പോളി
ഇന്നലെ രാത്രി തന്റെ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച ചിത്രങ്ങളാണ് ഇപ്പോൾ ചർച്ച.

മെലിഞ്ഞുസുന്ദരനായ ആ ചിത്രങ്ങൾ ഇന്നലെ ഖത്തറിൽ ഒരു ഫിറ്റ്നെസ് സെന്റർ ഉദ്ഘാടനം ചെയ്യാനായി വന്നപ്പോൾ എടുത്ത ചിത്രങ്ങളാണ്. ആ ചടങ്ങിൽ നിന്നുള്ള വീഡിയോകളും സ്റ്റില്ലുകളും ഇപ്പോൾ വൈറലാണ്.

ബ്രൗൺ ഷർട്ടും ബ്ലാക്ക് പാർട്ടുമിട്ട് മെലിഞ്ഞു പക്കാ സ്റ്റൈലിഷ് ആയിട്ടുള്ള ലുക്കിലാണ് നിവിൻ ചിത്രത്തിനുള്ളത്. നിമിഷ നേരങ്ങൾക്കുള്ളിൽ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായി. നിരവധി സിനിമാതാരങ്ങളാണ് പോസ്റ്റിന് താഴെ കമന്റുമായി എത്തിയത്. 'ഇത് നിവിൻ പോളി അല്ല നിവിൻ പൊളി' എന്നാണ് പേർളി മാണി കമന്റ് ചെയ്തിരിക്കുന്നത്. ശ്രിന്ദ, ടൊവിനോ തോമസ്, ആന്റണി വർഗീസ്, വിനീത് ശ്രീനിവാസൻ, നിഖില വിമൽ തുടങ്ങി നിരവധി പേരാണ് കമന്റ് ചെയ്തിരിക്കുന്നത്.

ഡിജോ ജോസ് സംവിധാനം ചെയ്ത 'മലയാളീ ഫ്രം ഇന്ത്യ' ആണ് അവസാനമായി തിയേറ്ററിലെത്തിയ നിവിൻ സിനിമ. മോശം പ്രതികരണങ്ങൾ നേടിയ സിനിമ ബോക്സ് ഓഫീസിലും വലിയ നേട്ടമുണ്ടാക്കിയില്ല.

റാം സംവിധാനം ചെയ്യുന്ന 'ഏഴ് കടൽ ഏഴ് മലൈ' ആണ് ഇനി പുറത്തിറങ്ങാനുള്ള ഒരു നിവിൻ പോളി ചിത്രം. സൂരിയും അഞ്ജലിയും പ്രധാന വേഷങ്ങളിൽ എത്തുന്ന സിനിമയിൽ നിവിൻ പോളിയുടെ ഇതുവരെ കാണാത്ത തരത്തിലുള്ള വ്യത്യസ്തമായ വേഷമാണ് എന്നാണ് ട്രെയ്ലർ നൽകുന്ന സൂചന.

അന്താരാഷ്ട്ര ചലച്ചിത്രമേളയായ റോട്ടർഡാമിൽ ബിഗ് സ്ക്രീൻ കോമ്പറ്റീഷൻ എന്ന മത്സരവിഭാഗത്തിലേക്ക് ഔദ്യോഗികമായി തിരഞ്ഞെടുക്കപ്പെട്ട സിനിമയാണ് 'ഏഴ് കടൽ ഏഴ് മലൈ'. മലയാളത്തിൽ അബ്രിഡ് ഷൈൻ ചിത്രം 'ആക്ഷൻ ഹീറോ ബിജു 2' ആണ് ഇനി പുറത്തിറങ്ങാനുള്ള ചിത്രം. സിനിമയുടെ ഷൂട്ടിംഗ് ഉടൻ ആരംഭിക്കും.

ഇഷ്‌ക് എന്ന സിനിമയ്ക്ക് ശേഷം അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന 'ശേഖരവർമ രാജാവ്' എന്ന സിനിമയും നിവിന്റേതായി പുറത്തിറങ്ങാനുണ്ട്.

ഖത്തറിലെ അനുദിന വാർത്തകളും വിശേഷങ്ങളും അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാം..... 👇

https://chat.whatsapp.com/GgoIvaG0215FP72CWAgCwq

#നിവിൻപോളി #ഖത്തർ
#മുഹമ്മദ്‌_സഗീർ_പണ്ടാരത്തിൽ

Address

Doha

Telephone

0097455198704

Website

Undefined variable: isMonitored
    Return to your account

Alerts

Be the first to know and let us send you an email when Qatar Times posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Qatar Times:

Videos

Share