Topics Today

Topics Today Together with Topics....

06/04/2024

ഒരു സിനിമ കണ്ടാൽ മാറുന്നതാണ് നിലപാടെങ്കിൽ ടിപി ക്കെതിരെ ചുമ്മാതൊരു പടം പിടിച്ചാൽ പോരായിരുന്നോ

21/03/2024

വെറുപ്പിന്റെ ദുർഗന്ധം വമിക്കുന്ന ആഭാസത്തെക്കാൾ എത്ര സുന്ദരമാണ് കറുപ്പഴകിന്റെ നടന
ചിന്മുദ്രകൾ

15/03/2024

*ലോകസഭ തെരഞ്ഞെടുപ്പ് പ്രഖ്യാപനം നാളെ (16-03-2024)
വൈകീട്ട് 3 മണിക്ക്*

ഇനി തൃവർണ്ണാഭിമാനം കണക്കെ വർണ്ണങ്ങളെഴുതിയ മൂന്നുനാളുകൾ. മരുഭൂതടങ്ങളിൽ അടിക്കുന്ന ശീതക്കാറ്റിനൊപ്പം ഭാരതീയ കലയാട്ടങ്ങളുടെ...
06/03/2024

ഇനി തൃവർണ്ണാഭിമാനം
കണക്കെ വർണ്ണങ്ങളെഴുതിയ
മൂന്നുനാളുകൾ.


മരുഭൂതടങ്ങളിൽ അടിക്കുന്ന ശീതക്കാറ്റിനൊപ്പം ഭാരതീയ
കലയാട്ടങ്ങളുടെ
വിളയാട്ടക്കാലം.

ദോഹയുടെ അറേബ്യൻ
സാംസ്ക്കാരിക ഭൂമികയിൽ ഇന്ത്യൻ പ്രവാസത്തിന്റെ സാംസ്ക്കാരിക പകർന്നാട്ടക്കാലം

🦋 Passage of INDIA 🦋

സ്വജീവിതംകൊണ്ട് ലോകത്തിനാകെ വഴിയും വഴികാട്ടിയുമായൊരാൾ....പ്രക്ഷോഭങ്ങൾക്കിടയിലൂടെ അഹിംസയുടെ പ്രക്ഷുബ്ധതയുമായി കടന്നുവന്നൊ...
30/01/2024

സ്വജീവിതംകൊണ്ട്
ലോകത്തിനാകെ വഴിയും വഴികാട്ടിയുമായൊരാൾ....

പ്രക്ഷോഭങ്ങൾക്കിടയിലൂടെ അഹിംസയുടെ പ്രക്ഷുബ്ധതയുമായി കടന്നുവന്നൊരാൾ....

കലാപതെരുവുകളിലൂടെ ഒരവധൂതനെപ്പോലെ
കടന്നുപോയൊരാൾ....

രക്തരൂക്ഷിതമായ രാഷ്ട്രീയ - മത വിദ്വെഷങ്ങളെ സ്‌നേഹമസൃണമായൊരു നറുചിരികൊണ്ട് പരിചരിച്ചുണക്കിയൊരാൾ...

നിലപാടുകളിൽ
സന്ധിയില്ലാതൊരുവന്റ
പേരാണ് എം. കെ. ഗാന്ധി...
അവന്റെതുമാത്രമായ പേര്..

ഇന്ന് രക്തസാക്ഷി ദിനം🌹🌹🌹

പറഞ്ഞുകൊണ്ടേ പോയവനിന്ന് പന്ത്രണ്ടാണ്ട്...🌹🌹🌹
24/01/2024

പറഞ്ഞുകൊണ്ടേ പോയവനിന്ന് പന്ത്രണ്ടാണ്ട്...🌹🌹🌹

-കളിയെഴുത്ത്-പോർച്ചുഗലിന് മുന്നോട്ടുള്ള കളിയാത്രക്ക് ഈ കളി നിർണ്ണായകം....കളിക്കളത്തിലെ 60% ന്റെ ആധിപത്യം തുടരുമ്പോഴും പെ...
28/11/2022

-കളിയെഴുത്ത്-

പോർച്ചുഗലിന് മുന്നോട്ടുള്ള കളിയാത്രക്ക് ഈ കളി നിർണ്ണായകം....

കളിക്കളത്തിലെ 60% ന്റെ ആധിപത്യം തുടരുമ്പോഴും പെനാൽറ്റി ബോക്സിനു മുന്നിൽ വീര്യമൊടുങ്ങുന്നു....

ക്രോസുകളുടെ കൃത്യതയാർന്ന മികവിനെ വലയിലാക്കാനാകാതെ ഉറുഗെയും.

റൊണാൾഡോ...
റോഡ്രിഗോ...
ഫലമില്ലാതെപോയ കിക്കുകളുടെ ഉടമകളുടെ നിരയിൽ പേരുചേർക്കാൻ ഇനിയുമാളുകളുണ്ട്.

പറഞ്ഞുവെക്കാൻ ഏറെയൊന്നുമില്ലാതെ രണ്ടാംപാതിയിലേക്ക്….

53 ആം മിനിറ്റിൽ വാൽനക്ഷത്രം
കണക്കെ....ഉറുഗൊക്ക് ചെകിട് മൂളി.

എന്നാൽ, 61, 72 ആം മിനിറ്റുകളിൽ തങ്ങളുടെ രണ്ടുവീതം കളിക്കാരെ മാറ്റി പരീക്ഷിച്ചതിലൂടെ ഉറുഗോയുടെ ലക്ഷ്യം വിജയത്തിലോട്ടും കുറവല്ലെന്ന് വ്യക്തമാക്കപ്പെട്ടു.

പൊസഷസനിൽ രണ്ടാം പാതിയിലും മികച്ച ആധിപത്യം ക്രിസ്റ്റനോക്കും കൂട്ടർക്കുമാണെന്ന് കണക്കുകൾ വിളിച്ചു പറഞ്ഞുകൊണ്ടേയിരുന്നു. 59:28 എന്നതായിരുന്നു പൊസഷൻ സ്‌കോർ.

74 ആം മിനിറ്റിലെ ഊക്കൻ ഷോട്ട് പോസ്റ്റിലടിച്ച് തിരികെപ്പറന്നതിനെയും 77 ആം മിനിറ്റിൽ കൈക്കുടന്നയിലെന്നപോലെ കിട്ടിയ ഫ്രീ കിക്കിന്റെ ലക്ഷ്യം കാണായ്‌മയും ഉറുഗൊയുടെ നിർഭാഗ്യമെന്നല്ലാതെ വിലയിരുത്താനാവില്ല. എന്നാൽ നാലുപേരുടെ ഇറക്കം അവരുടെ കളിക്കൊരു ഉത്തേജനവും ഉണർവ്വും പകർന്നിരുന്നു

68 ആം നിമിഷത്തിൽ 15 ആം നമ്പർ ജഴ്സിയിട്ടിറങ്ങിയ പോർച്ചുഗലിന്റെ റഫാലിയോ എണ്ണപ്പെട്ട ചില ശ്രമങ്ങൾ നടത്തിയതും ശ്രദ്ധേയമായി.

പ്രതിയോഗിയുടെ യുദ്ധതന്ത്രത്തിൽ വന്ന പൊടുന്നനെയുള്ള മാറ്റം ഗ്രഹിച്ചതുകൊണ്ടാവണം 81 ആം മിനിറ്റിൽ റൊണാൾഡോയെയും
മറ്റൊരു സഹകളിക്കാരനെയും പോർച്ചുഗൽ തിരികെവിളിച്ചത് എന്നൂഹിക്കാനാണ് എനിക്കിഷ്ടം.

88 ആം നിമിഷത്തിൽ ഉറുഗോയുടെ രണ്ടാം നമ്പർ താരം ജെമിനിസിന്റെ വീഴ്ച്ചക്കിടയിൽ ഉണ്ടായ ഹാൻഡ് ബാൾ അവരെ വീണ്ടും പ്രതിരോധത്തിലാഴ്ത്തി.

90 ആം മിനിറ്റിൽ ബ്രൂണോ ഫെർണാണ്ടസിന്റെ കാലുകളുടെ ചടുലതാളമാർന്ന പെനാൽറ്റി ഷൂട്ട് പോർച്ചുഗലിന് രണ്ടാം ഗോൾ നേടിക്കൊടുക്കുകയും ചെയ്തു. അധികനേരത്തും പൊരുതിനോക്കിയെങ്കിലും ഗോളുകളുടെ കടം വീട്ടാൻ നിർഭാഗ്യവശാൽ ഉറുഗോക്കായില്ല

ഫലമൊ, ബ്രൂണോയുടെ കാലുകളേകിയ ഇരട്ട ഗോളിന്റെ തിളക്കമാർന്ന സ്റ്റാർ മാജിക്കിലൂടെ പോർച്ച് പടക്കപ്പൽ പ്രീ കോർട്ടർ ഉൾക്കടലിലേക്ക്....

കളിവീര്യത്തിൽ, കളി നിയന്ത്രങ്ങളിൽ, കയറ്റിറക്കങ്ങളിൽ ചടുലതയിലെല്ലാം ഒരു നാടൻ പാട്ടുത്സവത്തിന്റെ നവരസങ്ങളുമുൾക്കൊണ്ട പകർന്നാട്ടം കണക്കെ കളിയെന്ന് ഈ മത്സരത്തെ നിസ്സംശയം രേഖപ്പെടുത്താനാകും.

പ്രദീപ് മേനോൻ
-Topics Today

-കളിയെഴുത്ത്-കളിയെന്നത് കേവലമൊരു കളിയാണെന്നും കയ്യാങ്കളിയല്ലെന്നും ഓർമ്മപ്പെടുത്തുന്ന, ഏതൊയൊരു ആദിമ ഗോത്ര പശ്ചാത്തലിയിലെ...
28/11/2022

-കളിയെഴുത്ത്-

കളിയെന്നത് കേവലമൊരു കളിയാണെന്നും കയ്യാങ്കളിയല്ലെന്നും ഓർമ്മപ്പെടുത്തുന്ന, ഏതൊയൊരു ആദിമ ഗോത്ര പശ്ചാത്തലിയിലെ സംഘനൃത്തം പോലെ അതീവഹ്രുദ്യമയ കളിയഴക് ലോകമെമ്പാടുമുള്ള ലക്ഷോപലക്ഷം കണ്ണുകൾക്ക് പ്രദാനം ചെയ്യുന്നതായിരുന്നു കാമറോണുകളും സെർബിയൻസും തമ്മിൽ അരങ്ങേറിയ മത്സരം.

കൈയ്യേറ്റങ്ങളില്ല, വിളയാട്ടങ്ങളില്ല, മസിൽ പെരുപ്പിക്കലുകളില്ല. മധ്യ ആഫ്രിക്കൻ ഫുട്ബാളിന്റെ വശ്യതയും യൂറോപ്യൻ കാൽപ്പന്തുകളിയുടെ സൗകുമാര്യതയും മുഖാമുഖം നിന്നപ്പോഴത് ഒരു ലോകൈക മത്സരമെന്നതിനുപരി വൻകരകളുടെ ഹൃദയമിടിപ്പായി പരുവപ്പെട്ടതിന് മറ്റുകാരണങ്ങൾ തിരയേണ്ടതില്ല.

4-1-2-3 എന്ന കാമറൂൺ യോദ്ധനിരക്ക് പകരമായി 3-4-3 എന്നതായിരുന്നു സെർബിയൻ കവടിപ്പലകയിലെ ആൾക്കവടി നിരക്കൽ.

ഒരുകൂട്ടർ പിഴവ് വീഴാത്ത പ്രതിരോധത്തിനും മുന്നേറ്റത്തിനും ഇടയിൽ എന്തിനുമെതിനുംപോന്ന രണ്ടു തട്ടുകളായി തിരിഞ്ഞപ്പോൾ മധ്യനിരയിൽ കൂടുതൽ കരുത്ത്‌ ആവാഹിച്ച് മുന്നിലും പിന്നിലും മുമ്മൂന്ന് ഇരട്ടക്കുഴൽ തോക്കുകൾ ഉറപ്പിച്ചതായിരുന്നു മറക്കൂട്ടരുടെ നിരനിരക്കൽ രീതിയെന്ന് സാരം

29 ആം മിനിറ്റിൽ കാമറൂണിന്റെ കാസ്റ്റലേറ്റോയിലൂടെ പിറന്ന ആദ്യ ഗോളിന് 46 ആം മിനിറ്റിൽ പാവോലോവിച്ചിലൂടെയാണ് മറുചേരി സമം പിടിച്ചത്. തൊട്ടുപിന്നാലെ, കളിയുടെ 48 ആം നിമിഷത്തിൽ മിലിക്കോവിച്ചും 53 ആം മിനിറ്റിൽ മിട്രോവിച്ചും സെർബിയക്കായി ഗോളുകൾ നേടി തങ്ങളുടെ ഭാഗം നിറഞ്ഞാടി

എന്നാൽ ഇതോടെ എല്ലാമൊടുങിയെന്നും കളിയുടെ രസമുകുളങ്ങളെല്ലാം കൊഴിയുന്നുവെന്നും കരുതിയവർക്ക് തെറ്റി. കൃത്യം 10 മിനിറ്റുകൾകൊണ്ട് പോരാട്ടത്തിന് കാർക്കശ്യം ഏറ്റിയ കാമറൂൺ 63 ആം മിനിറ്റിൽ അബൂബക്കറിന്റെ ഷോട്ടിലൂടെ തങ്ങൾ തോൽക്കാനൊരുക്കമല്ലെന്ന് പ്രഖ്യാപിച്ചു.

നിമിഷങ്ങളുടെ വ്യത്യാസത്തിൽ കാമറൂൺ ജഴ്സിയണിഞ്ഞ ചൗപോ മോട്ടിങ് തൊടുത്ത അമ്പ് ഒരിക്കൽകൂടി ഗോൾവലയത്തിൽ വീണ് പിടഞ്ഞു. ആരാധക സഹസ്രങ്ങളെ ആഹ്ലാദത്തിന്റെ ആനമുട്ടിയിലേക്ക് എടുത്തുയർത്തി സ്‌കോർ ബോർഡിൽ ഇതുപക്ഷവും മൂന്നേ മൂന്നെന്ന് മുഖാമുഖം നിന്നു. പക്ഷെയപ്പോഴും അവരിരുപക്ഷവും മത്സരാർത്ഥികൾ മാത്രമായി അനുഭവപ്പെട്ടുകൊണ്ടിരുന്നു.

കാമറൂൺ തങ്ങളുടെ ഗോളി ആൻട്രി
ഒനാന ഇല്ലാതെയാണ് കളിക്കിറങ്ങിയതെന്നതും പകരമെത്തിയ ഡേവിസ് ഇപ്പ്രസി താനൊരു ഏവനോടും പോന്ന വല സൂക്ഷിപ്പുകാരൻ തന്നെയാണെന്നും കൂടി എഴുതിയൊപ്പിട്ട കളികൂടിയായിരുന്നു ദോഹക്ക് സമ്മാനിച്ചത്.

അതെ, മുഷ്ടികളും ചേഷ്ടകളും പരിക്കുകൾ തീർക്കുന്ന കളിയുദ്ധത്തിലെ കൊലകൊമ്പന്മാർ കൺതുറന്നു കാണട്ടെ, കളിപറമ്പിലെ പകയും
പുകയുമില്ലത കാമറൂൺ സെർബിയൻ തേരോട്ടങ്ങൾ. ⚽️⚽️⚽️ X ⚽️⚽️⚽️

പ്രദീപ് മേനോൻ
-Topics Today

തലപ്പൊക്കമത്സരത്തിൽ ജർമ്മനിയെ ഒപ്പത്തിനൊപ്പം വളഞ്ഞിട്ട് തളച്ച് സ്‌പെയിൻ. ഇനി നിക്കണോ പോണോ എന്നൊരാശങ്ക ബാക്കിനിർത്തി ബെർല...
28/11/2022

തലപ്പൊക്കമത്സരത്തിൽ ജർമ്മനിയെ ഒപ്പത്തിനൊപ്പം വളഞ്ഞിട്ട് തളച്ച് സ്‌പെയിൻ. ഇനി നിക്കണോ പോണോ എന്നൊരാശങ്ക ബാക്കിനിർത്തി ബെർലിൻ മൂന്നാം പോരിന്....

ഒന്നോർത്തെടുത്തു പറഞ്ഞാൽ കളിയുടെ തുടക്കത്തിലേ കാണിച്ച അഴകൊഴമ്പൻ ചുവടുകളാണ് ജർമനിയെ ചതിച്ചത്. വേണമെന്ന് മനസ്സിരുത്തിയിരുന്നെങ്കിൽ ഒന്നോ രണ്ടോ ഗോളുകൾക്ക് ജയിച്ചു കയറാമായിരുന്ന കളി.

ഷോർട് പാസുകളിലൂടെയുള്ള കാൽക്കളിയേറ്റങ്ങൾ പൊതുവെ ജർമ്മൻ നായാട്ടുകളിൽ കണ്ടു ശീലിച്ചവയല്ല. നെടുനീളെയും കുറുകേയും എതിരാളികളുടെ പിഴവുകൾക്കിടയിലൂടെ പാഞ്ഞുകയറിപ്പോയി വലകുലുക്കുന്നതാണ് ഫുട്ബാളിലെ കമാൻഡോസ് എന്ന് വിളിക്കാവുന്നവരുടെ കളി ശൈലി.

എന്നാൽ, ആദ്യ അരമണിക്കൂറോളം തങ്ങളുടെ കോർട്ടിലെത്തുന്ന പന്തിനെ ചുമ്മാ അലക്ഷ്യമായി അങ്ങോട്ടുമിങ്ങോട്ടും ഇടക്കിടക്ക് പിറകോട്ടും തട്ടിക്കളിച്ച് സമയം പോകുന്ന ജർമ്മനെയാണ് കാണാനായത്.

അട്ടക്കിങ് ഫോമിൽ തുടക്കം മുതൽ കളിച്ച സ്പെയിനിന്‌ പ്രതിരോധത്തിന് 4 പേരാണ് അണിനിരന്നതെങ്കിൽ ജർമ്മനിക്ക് ഫോർവേർഡിന് 2 പേര് മാത്ര മായിരുന്നു ഉണ്ടായിരുന്നത്. എതിരാളിയുടെ പൊസിഷൻ പരിഗണിക്കാതെയുള്ള ഈ പടനീക്കം ഇനിയെങ്കിലും ജർമ്മൻ കൊച്ച് പുനഃപരിശോധിക്കേണ്ടിയിരിക്കുന്നു

ഫൊമിലെക്ക് പലപ്പോഴുമുയരാതിരുന്ന മുള്ളർ ചിലപ്പോഴെങ്കിലും ആരാധകരിൽ നിരാശയുണർത്തിയെങ്കിൽ 14 നമ്പർ ജഴ്സിയണിഞ്ഞിറങ്ങിയ ഫോർവേഡ് താരം മൂസിയാലയുടെ മിന്നും പ്രകടനത്തിൽ നിന്ന് കളിയുടെ രസതന്ത്രം വായിക്കാമായിരുന്നു.

കളിയുടെ രണ്ടാം പകുതിയിൽ ജർമ്മനി ലോങ്ങ് പാസുകൾ കൂട്ടി യാണ് കളത്തിലിടം തിരിച്ചുപിടിച്ചത്. എന്നാൽ അപ്പോഴേക്കും സ്‌പെയിൻ തങ്ങളുടെ പ്രതിരോധം ഉരുക്ക് കോട്ടപോലെ മാറ്റുന്ന അതീവ സുന്ദരമായ കാഴ്ച്ചക്കും സ്റ്റേഡിയം കൺപാർത്തിരുന്നു.

മുൾ മുനയിൽ നിർത്തിയ ശരവേഗ മുന്നേറ്റങ്ങൾക്ക് ഒടുവിൽ ചിലപ്പൊഴെങ്കിലും ഗോൾ മുഖത്ത് ഉന്നംപിഴക്കുന്ന യോദ്ധാക്കളെപ്പോലെ ജർമ്മനി കാലിടറി വീണു.

തങ്ങൾക്കെത്ര ചരിത്രം പറയാറുണ്ടെങ്കിലും കുറച്ചുകൂടി സൂക്ഷ്മതയോടെ കൈകാര്യം ചെയ്യേണ്ട ടീമാണ് സ്‌പെയിൻ എന്ന് ജർമ്മനിയെ സമനിലയിലൊതുങ്ങിപ്പോയ ഈ കളി ഓർമ്മിപ്പിക്കുന്നുണ്ട്.

"Impossible is Nothing"എന്ന ഗ്രൗണ്ടിന്റെ വശങ്ങളിലെ Adidas ന്റെ പരസ്യവാചകം ഉള്ളിലോർത്തുകൊണ്ടാകും സ്‌പെയ്ൻ അടുത്ത കളിക്ക് മനസ്സാ തയ്യാറാവാനൊരുങ്ങുന്നത്.

പ്രദീപ് മേനോൻ
-Topics Today

-കളിയെഴുത്ത്-ആദ്യ നിമിഷത്തിലെ അപ്രതീക്ഷിത ചാട്ടുളി പ്രഹരത്തിന് അവസാന നിമിഷത്തിൽ അതെ അപ്രതീക്ഷതയിൽത്തന്നെ തകർപ്പൻ മറുപടി....
27/11/2022

-കളിയെഴുത്ത്-

ആദ്യ നിമിഷത്തിലെ അപ്രതീക്ഷിത ചാട്ടുളി പ്രഹരത്തിന് അവസാന നിമിഷത്തിൽ അതെ അപ്രതീക്ഷതയിൽത്തന്നെ തകർപ്പൻ മറുപടി.... ഇതെന്തോന്ന് കളിയാണ് പഹയരെ....

ആദ്യനിമിഷത്തിൽ ഗോൾമുഖത്ത് അപ്രതീക്ഷിത ആഘാതമേൽപ്പിച്ചായിരുന്നു കനേഡിയൻ കരിമ്പുലികളുടെ പടയിറക്കം. 90 ആം മിനിറ്റിൽ നാലാം ഗോളിലൂടെ പകരം ചോദിച്ച് ക്രൊയേഷ്യൻ പോരാളികൾ പടി കയറുകയും ചെയ്തു.

കാലുകളിൽ നിന്ന് കാലുകളിലേക്ക് ശരവേഗത്തിൽ അമ്പെയ്ത്തുകണക്കെ തൊടുത്ത് ഒന്നിന് പകരമായി രണ്ട്‌ എണ്ണിയെണ്ണിക്കൊടുത്ത് ലൂക്കാ മോസ്ചറിച്ചിന്റെ ക്രൊയേഷ്യയുടെ ആദ്യപതിയിലെ മികച്ച മുന്നേറ്റം.....

ഉശിരൻ കളി.... അത്യുഗ്രൻ മുന്നേറ്റങ്ങൾ....പരസ്പ്പരമുരഞ്ഞു തീപാറുന്നതിന് സമാനമായ നിരവധി മുഹൂർത്തങ്ങൾ...

ക്രൊയെഷ്യയും കാനഡയും തമ്മിലുള്ള കാല്പ്പന്തുകളിയതിന്റെ നവരസങ്ങളും കാട്ടിത്തരുന്നുണ്ട്, ഖലീഫ സ്റ്റേഡിയത്തിൽ.

പിന്നെയും കാത്തിരുന്നു, പോരാട്ടത്തിന്റെ ഇടിമുഴക്കമേറുന്ന ഇടവപ്പാതി പെയ്ത്തിനായി... ആദ്യപാതിയിൽ നിന്ന്
ഒട്ടുമെ മോശമില്ലാത്ത രണ്ടാം പകുതി... ക്ഷീണമെന്നത് ലവലേശമില്ലാതെ ലൂക്കായുടെ കുട്ടികൾ വാശിയോടെ കളിക്കളമാകെ കുതിച്ചുകൊണ്ടിരുന്നു.

കനേഡിയൻ കരിംപുലിക്കൂട്ടത്തിനാകട്ടെ, കാര്യങ്ങളത്ര നിസ്സാരമല്ലെന്ന തിരിച്ചറിവ് അവരുടെ യുദ്ധവീര്യത്തിന് ആക്കം കൂട്ടുകയും ചെയ്തു.

ഇടക്കൊരിടവേള ഊറ്റമിത്തിരി കുറഞ്ഞോപോയൊരു വേളയിൽ, കടം കേറിനിന്ന കാനേടിയൻ പറമ്പിലേക്ക് ക്രൊയേഷ്യയുടെ കാലാൾപ്പട ഒന്നുകൂടി കയറിയിറങ്ങി. അങ്ങനെ സ്കോർബോർഡിൽ 3 - 1

പിന്നെയും ഒരു വാശി മറുവാശിയൊട് വാശിപിടിച്ചുകൊണ്ടിരുന്നു. പന്തുരുൾച്ചകളുടെ ഗതിവിഗതികൾക്കൊപ്പം ഗാലറിയിൽ നിറവ്യത്യാസങ്ങൾ ആഴത്തിരമാലകളാടി.

അവസാന വിസിൽ മുഴങ്ങുംനേരം മൈതാനത്തിന്റെ അങ്ങുയരെ 4 - 1 എന്നുളളുരു തെളിച്ചത്തിനൊപ്പം ഒന്നുകൂടി കരുതി കളിച്ചിരുന്നെങ്കിൽ എന്നൊരാശങ്ക മോസ്ചറിച്ചിന്റെ കുട്ടികളുടെ മുഖങ്ങളിൽ നിന്ന് വായിച്ചെടുക്കാനാകുമായിരുന്നു

പ്രദീപ് മേനോൻ
Topics Today

-കളിയെഴുത്ത്-മെക്സിക്കോയെ മറികടന്ന് മെസ്സിപ്പടയുടെ മാസ് പ്രകടനം.ഫ്ളയിങ് ഷൂട്ടുകളെ തുടർന്ന് ആരാധകരുടെ ആരവങ്ങളിലമർന്ന്.......
27/11/2022

-കളിയെഴുത്ത്-

മെക്സിക്കോയെ മറികടന്ന്
മെസ്സിപ്പടയുടെ മാസ് പ്രകടനം.

ഫ്ളയിങ് ഷൂട്ടുകളെ തുടർന്ന് ആരാധകരുടെ ആരവങ്ങളിലമർന്ന്....വാമോസ് അർജന്റീന. ഗാലറിയിലാകെ നീലക്കുറിഞ്ഞികൾ പൂത്തുലഞ്ഞ പ്രതീതി.

ഇടംകാലിൽ നിന്നവൻ തൊടുത്തൊന്നെങ്കിലും കൊണ്ടതായിരമായിരം ആരാധകരുടെ നെഞ്ചകങ്ങളിലാണ്, അവരുടെ ആകാംക്ഷയുടെ കൊടുംചൂടിലേക്ക് പെയ്തിറങ്ങിയ പേമാരികണക്കെയൊരു വലകുലുക്കം.

എൻസോയും, കളിയിടത്ത് താനുമൊരു അടിവരയിടാൻ പോന്നവൻ തന്നെയെന്ന് തീർപ്പാക്കുന്ന അമ്പാനെയ്ത് വീഴ്ത്തിയത്.

64 ആം മിനിട്ടിലും 83 ആം മിനിറ്റിലും എതിർനിരയിലെ പഴുതുകൾ പടവുകളാക്കി പാഞ്ഞടുത്ത്, നെറുകയിലേക്ക് ഉന്നംതെറ്റാതെ നിറയൊഴിച്ച് ലയണൽ മെസ്സിയും എൻസോ ഫെർണാണ്ടസും നീലപ്പടയുടെ അഭിമാനമുയർത്തി

മോശപ്പെട്ടൊരു കൂട്ടരൊന്നുമായിരുന്നില്ല മെക്സിക്കോ. വീറും വീര്യവും വാശിയും ഒത്തിണങ്ങിയ ഒന്നാന്തരം ആൺപിറപ്പുകൾ അണിനിരന്ന ടീമായിരുന്നു അവർ. എന്നാൽ ഇന്ന് അവരുടെതായിരുന്നില്ല, ഇന്നത്തെ വിധിയും.

ആദ്യഗോൾ
പിറക്കുംവരെ ഒട്ടൊരു വൈര്യശേഷിയോടെയും ആദ്യഗോളിനുശേഷം ഒരൽപ്പം പതറിയും അടുത്ത പ്രഹരത്തിന് ശേഷം അതിലേറെ ഇടറിയും ഒടുങ്ങാനായിരുന്നു മെക്സിക്കൻ ഗോൾഡൻ ഈഗിൾസിന് യോഗം

പ്രത്യേകം എടുത്തു പറയേണ്ടത് രണ്ടാം ഗോളാണ്. എൻസോ ഫെർണാണ്ടസ്..... തുഴയെറിഞ്ഞപോലെ കാലുകൊണ്ട് പന്തെടുത്ത് വലയിലേക്കെറിഞ്ഞ എൻസോവിയൻ സ്റ്റൈൽ. അതീവ സുന്ദരമായ ഗോൾ....

പ്രദീപ് മേനോൻ
-TOPICS TODAY

-കളിയെഴുത്ത്-പിടിച്ചടക്കാനും പിടിച്ചെടുക്കാനുമുള്ള തുല്യകരുത്തരുടെ കൊമ്പുകോർക്കലുകൾ ചുടലനൃത്തമാടിയ മത്സരം. ഗാലറി കണ്ടാസ്...
27/11/2022

-കളിയെഴുത്ത്-

പിടിച്ചടക്കാനും പിടിച്ചെടുക്കാനുമുള്ള തുല്യകരുത്തരുടെ കൊമ്പുകോർക്കലുകൾ ചുടലനൃത്തമാടിയ മത്സരം. ഗാലറി കണ്ടാസ്വദിച്ചത് തത്തുല്യരുടെ പോരിശയും പോരാട്ടവും

ഡെന്മാർക്കും ഫ്രാൻസും കളിക്കളത്തിലെ ഇന്ദ്രജാലക്കാരായി അക്ഷരാർത്ഥത്തിൽ വിലസിയപ്പോൾ കളിയൊരു കുടമാറ്റത്തിന്റെ ആവേശക്കടലായി മാറിയിരുന്നു.

ഗോൾവലകൾ വിശ്രമിച്ച ആദ്യപകുതിക്ക് പോരാട്ടവീര്യത്തിന്റെ ഏഴഴക് ഉണ്ടായിരുന്നെങ്കിലും വല കൈയ്യടക്കാനാവാതെ നിഷ്ഫലമായ പരിശ്രമങ്ങളുടെ മുക്കാൽ മണിക്കൂറാണ് കടന്നുപോയത്.

എന്നാല് രണ്ടാം പകുതിയുടെ തുടക്കത്തോടെ മനസ്സിലെന്തൊക്കെയോ കൃത്യമായി കുറിച്ചിട്ട കണക്കെ ഫ്രഞ്ച് പട ആക്രമണത്തിന്റെ അലകും തലകും അപ്പാടെ മാറ്റിയിരുന്നു.

തൊട്ടു പിറകെ അതിവേഗക്കാരൻ കോമേനിന്റെ ഇറക്കവും കാലിൽ കളിയുപായം ഒളിപ്പിച്ച മോനേട്ടയുടെ വരവും കൂടിയായപ്പോൾ ഫ്രഞ്ചിടം ഒരൽപ്പം ആധിപത്യം നെടിയൊയെന്ന് സംശയിച്ചെങ്കിൽ അതൊരു തെറ്റാവാനിടയില്ല.

അതുകൊണ്ടുതന്നെയാണ് ആദ്യപതിയിൽ ഒപ്പത്തിനൊപ്പം ആക്രമിച്ചു കേറിക്കൊണ്ടിരുന്ന ഡച്ചുപട പൊടുന്നനെ പ്രതിരോധത്തിൽ ഊന്നി യുദ്ധതന്ത്രം മാറ്റി പരീക്ഷിച്ചത്.

കളി കാണാൻ കൂടിയ പതിനായിരങ്ങൾക്ക് പിന്നെയധികം കാത്തിരിക്കേണ്ടിവന്നില്ല, കാൽപ്പന്തു കളിയിലെ ഫ്രഞ്ച് വിപ്ലവകുമാരൻ എംപപ്പെയുടെ കൊള്ളിയാൻ മിന്നുന്ന മുന്നേറ്റത്തിലൂടെ പന്തൊരിക്കൽ ഗോൾമുഖം ബേധിച്ചു.

എന്നാൽ ആരവമടങ്ങുംമുമ്പേ ഡെന്മാർക്ക് കടം വീട്ടി, കണക്കുതീർത്തത് ഗാലറിയിൽ മറ്റൊരു കൊടുങ്കാറ്റായി ആവേശമുയർത്തുകയും ചെയ്തു.

പെയ്തുതീരും മുന്നേ വീണ്ടും പെയ്തിട്ട മറ്റൊരു കർക്കിടക പെയ്‌തുപോലെ എംപപ്പെയുടെ രണ്ടാം വലയിളക്കം.

കളിയൊടുങ്ങും വരെ ചെറുത്തുനിൽപ്പിന്റെ ഉശിരുമമായി ഡെന്മാർക്കും പോരാട്ടത്തിന്റെ ഉയരുമായി ഫ്രാൻസും കളിക്കളം വാണപ്പോൾ തിമിർത്തുപെയ്യുന്നൊരു മഴയെപ്പോലെ ആസ്വാദകലോകം പരിസരവും പരസ്പ്പരവും മറന്നുപോയതിന് ഗ്രൗണ്ടിനെ സമ്പന്നമാക്കിയ ആ 22 പേർക്കുമാണ് പകർപ്പവകാശം.

Pradeep Menon
-Topics Today

-കളിയെഴുത്ത്-US X UKലക്ഷ്യമില്ലാത്ത കപ്പലോട്ടങ്ങൾ കണക്കെ വീറ്റോ വീരന്മാർ കളിയുടെ ആദ്യാവസാനം സമയം പാഴാക്കിക്കൊണ്ടിരുന്നു....
27/11/2022

-കളിയെഴുത്ത്-

US X UK

ലക്ഷ്യമില്ലാത്ത കപ്പലോട്ടങ്ങൾ കണക്കെ വീറ്റോ വീരന്മാർ കളിയുടെ ആദ്യാവസാനം സമയം പാഴാക്കിക്കൊണ്ടിരുന്നു.

ഗോൾമുഖങ്ങളിൽ മിക്കപ്പോഴും നനഞ്ഞ ഏറുപടക്കംപ്പോലെ കെട്ടുപോയ വീറില്ലായ്മകൾ കാഴ്ച്ചയെ വിരസതയിലേക്ക് കൈപിടിച്ചു നടത്തി.

ചിലപ്പൊഴെങ്കിലും ഉത്സവപ്പറമ്പിലെ ഒരു പങ്കുകച്ചോടം പോലെ തോന്നിച്ചത് എനിക്ക് മാത്രമായിരിക്കുമോ എന്നറിയില്ല, എന്നാൽ കളികണ്ടവരിൽ ചിലർക്കെങ്കിലും അങ്ങനെയുമൊരു ചിന്തയുണ്ടായാൽ, കുറ്റമേതായാലും അവരുടേതാകാൻ ഒരു വഴിയും ഇടവഴിയും പെരുവഴിയുമില്ല.

ങ്.... പാകപ്പെടുത്താത്ത കറിക്കൂട്ടുകളുമായി 94 മിനിറ്റോളം തിളച്ചൊടുങ്ങി അടിയിൽപ്പിടിച്ച പുളിസാദം പോലൊരു പാതിരാക്കളി

-കളിയെഴുത്ത്-കളിയാവേശങ്ങളെ ഒരു കാരണവശാലും ചെറുവിരൽകൊണ്ടുപോലും തടയരുത്, കാരണമത് ഈ ആസുരകാലത്തും, അനേകായിരം ഭിന്നതകൾക്കിടയി...
27/11/2022

-കളിയെഴുത്ത്-

കളിയാവേശങ്ങളെ ഒരു കാരണവശാലും ചെറുവിരൽകൊണ്ടുപോലും തടയരുത്, കാരണമത് ഈ ആസുരകാലത്തും, അനേകായിരം ഭിന്നതകൾക്കിടയിലും വിഭിന്ന ജനതകളെയും സംസ്‌കാരങ്ങളെയും സമന്വയിപ്പിക്കുന്നു.

കളിപ്പറമ്പുകളിൽ അവരൊരേ ശ്വാസതാളമാകുന്നു, ഒരേ ചുവടും അടവും ദീർഘനിശ്വാസവുമാകുന്നു.

അപരിചിതരായ മനുഷ്യർ പരസ്പ്പരം ആശ്ലേഷിച്ച് വൻകരകൾ ഇല്ലാതാക്കുന്നു. പകുത്തെടുത്തും പങ്കിട്ടെടുത്തും മാനവർ മഹാസമുദ്രങ്ങളെ മറികടക്കുന്നു.

പലപല ഭാഷകളെങ്കിലും ഒരേ താളത്തിൽ, ഒരേ സ്വരമുയരുന്ന ആരവങ്ങളിൽ ഒന്നിച്ചൊരുമിച്ചൊരു നൈലും ടൈഗ്രീസും യൂഫ്രട്ടീസും ഗംഗയും യമുനയും ബ്രഹ്മപുത്രയും നിളയും പെരിയാറും പേരാറുമൊഴുകുന്നു.

അനുഭവിച്ചറിയണമെങ്കിൽ ഒരു തുകൽപ്പന്തിന്റെ ജീവശാസ്ത്രവും രസതന്ത്രവും ഊർജ്ജതന്ത്രവും മാത്രമല്ല, കാൽപ്പന്തിന്റെ സാമൂഹ്യപാഠവും രാഷ്ട്രതന്ത്രവും മനഃശാസ്ത്രവും കൂടി പഠിക്കാൻ ചുമ്മാതിരിക്കുന്ന നേരത്ത് വെറുതെ ശ്രമിച്ചുകൊണ്ടേയിരിക്കണം.

- TOPICS TODAY

FIFA 2022, Qatar കളിയൊരുക്കങ്ങളിൽ കമനീയതയാർന്നവൾ,.... ഖത്തർ
18/11/2022

FIFA 2022, Qatar

കളിയൊരുക്കങ്ങളിൽ
കമനീയതയാർന്നവൾ,.... ഖത്തർ

FIFA 2022,Qatar വിസിൽ മുഴങ്ങാനിനി വിനാഴികകൾ മാത്രം.....
18/11/2022

FIFA 2022,Qatar

വിസിൽ മുഴങ്ങാനിനി
വിനാഴികകൾ മാത്രം.....

Address

Doha

Telephone

+97430055715

Website

Alerts

Be the first to know and let us send you an email when Topics Today posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Share