Vision MEDIA

Vision MEDIA Its an unofficial media platforum. Healthy discussion need here. You can get kerala television news.

26/01/2025
തിരുവനന്തപുരം: കഷായത്തിൽ കീടനാശിനി കലർത്തി നൽകി പാറശാല മുര്യങ്കര ജെ.പി.ഹൗസിൽ ഷാരോൺ രാജിനെ (23) കൊലപ്പെടുത്തിയെന്ന കേസിൽ ...
20/01/2025

തിരുവനന്തപുരം: കഷായത്തിൽ കീടനാശിനി കലർത്തി നൽകി പാറശാല മുര്യങ്കര ജെ.പി.ഹൗസിൽ ഷാരോൺ രാജിനെ (23) കൊലപ്പെടുത്തിയെന്ന കേസിൽ പ്രതി ​ഗ്രീഷ്മയ്ക്ക് നെയ്യാറ്റിൻകര കോടതി മരണം വരെ തൂക്കുകയർ വധശിക്ഷ വിധിച്ചു, ​ഗ്രീഷ്മയുടെ അമ്മാവൻ നിർമ്മല കുമാരൻനായർക്ക് മൂന്ന് വർഷം തടവ് ശിക്ഷയും വിധിച്ചു

കേസ് അപൂർവങ്ങളിൽ അപൂർവ്വമെന്ന് കോടതി. വധശ്രമം തെളിഞ്ഞതായി കോടതി. ഗ്രീഷ്മയ്ക്കെതിരെ 48 സാഹചര്യ തെളിവുകൾ കണ്ടെത്തി. നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതി ജഡ്ജി എ ബഷീറാണ് ശിക്ഷ വിധിച്ചത്.

തട്ടിക്കൊണ്ടു പോകലിന് 10 വർഷം, കേസ് വഴിതിരിച്ചു വിടാൻ ശ്രമിച്ചതിന് 5 വർഷവും തടവും ശിക്ഷയിൽ ഉൾപ്പെടുന്നു. 586 പേജുള്ള വിധിന്യായം ആണ് കോടതി തയ്യാറാക്കിയത്. കേരള പോലീസിനെ കോടതി അഭിനന്ദിച്ചു. സമർത്ഥമായാണ് പോലീസ് കേസ് അന്വേഷിച്ചത്. അന്വേഷണ രീതി മാറിയത് അനുസ്സരിച്ച് കേരള പോലീസും മാറിയതായി കോടതി വിലയിരുത്തി.

2022 ഒക്ടോബറിലാണ് കേരളത്തെ നടുക്കിയ കൊലപാതകം നടന്നത്.

തട്ടിക്കൊണ്ടുപോകൽ, വിഷം നൽകൽ, കൊലപാതകം, പൊലീസിനെ തെറ്റിദ്ധരിപ്പിക്കൽ എന്നീ കുറ്റങ്ങളാണ് ഗ്രീഷ്മയ്ക്കെതിരെ തെളിഞ്ഞത്. തെളിവുനശിപ്പിച്ചെന്ന കുറ്റമാണു നിർമലകുമാരൻ നായരുടേത്. ഒന്നാംപ്രതിക്കു വധശിക്ഷ നൽകണമെന്നാണ് പ്രോസിക്യൂഷന്റെ ആവശ്യം. പ്രായവും വിദ്യാഭ്യാസവും പരിഗണിച്ചു കുറഞ്ഞ ശിക്ഷ നൽകണമെന്നു പ്രതിഭാഗം വാദിച്ചു.

അതീവ ദുഃഖകരമായ വാർത്ത.... 😥 അവരുടെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നു... 🌹ഭാരതപ്പുഴയുടെ തീരത്ത് കളിക്കുന്നതിനിടെ കുട...
17/01/2025

അതീവ ദുഃഖകരമായ വാർത്ത.... 😥
അവരുടെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നു... 🌹
ഭാരതപ്പുഴയുടെ തീരത്ത് കളിക്കുന്നതിനിടെ കുട്ടികൾ പുഴയിൽ വീണു, രക്ഷിക്കാനിറങ്ങിയ ദമ്പതികളടക്കം 4 പേര്‍ മരിച്ചു...
ചെറുതുരുത്തിയിൽ ഭാരതപ്പുഴയിൽ ഒഴുക്കിൽപ്പെട്ട് നാലു പേര്‍ക്ക് ദാരുണാന്ത്യം. ചെറുതുരുത്തി സ്വദേശികളായ ഓടക്കൽ വീട്ടിൽ കബീര്‍ (47) , ഭാര്യ ഷാഹിന(35), ഇവരുടെ മകള്‍ സെറ (10), ഷാഹിനയുടെ സഹോദരിയുടെ മകൻ ഫുവാദ് സനിൻ(12) എന്നിവരാണ് മരിച്ചത്.🙏🌹🙏

ആദരാഞ്ജലികൾ 🌹🌹
09/01/2025

ആദരാഞ്ജലികൾ 🌹🌹

Marco യ്ക്ക് 100ൽ100👌
05/01/2025

Marco യ്ക്ക് 100ൽ100👌

കേരള സര്‍ക്കാരിന്റെ കീഴില്‍ കേരള പോലീസില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. പോലീസ് (ഇന്ത്യ റിസർവ് ബറ്റ...
04/01/2025

കേരള സര്‍ക്കാരിന്റെ കീഴില്‍ കേരള പോലീസില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. പോലീസ് (ഇന്ത്യ റിസർവ് ബറ്റാലിയൻ റെഗുലർ വിംഗ്) ഇപ്പോള്‍ Police Constable തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ വഴി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം പത്താം ക്ലാസ് യോഗ്യത ഉള്ളവര്‍ക്ക് കേരള പോലീസില്‍ കോണ്‍സ്റ്റബിള്‍ പോസ്റ്റുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി കേരള പി.എസ്.സിയുടെ വണ്‍ ടൈം പ്രൊഫൈല്‍ വഴി ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. കേരള സര്‍ക്കാരിന്റെ കീഴില്‍ കേരള പോലീസില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 2024 ഡിസംബര്‍ 31 മുതല്‍ 2025 ജനുവരി 29 വരെ അപേക്ഷിക്കാം.

Kerala Public Service Commission Latest Notification Detailsസ്ഥാപനത്തിന്റെ പേര്പോലീസ് (ഇന്ത്യ റിസർവ് ബറ്റാലിയൻ റെഗുലർ വിംഗ്)ജോലിയുടെ സ്വഭാവംGOVT.Recruitment TypeDirect Recruitmentകാറ്റഗറി നമ്പര്‍CATEGORY NO: 583/2024തസ്തികയുടെ പേര്Police Constableഒഴിവുകളുടെ എണ്ണംAnticipatedJob LocationAll Over Keralaജോലിയുടെ ശമ്പളംRs.31,100 – 66,800അപേക്ഷിക്കേണ്ട രീതിഓണ്‍ലൈന്‍ഗസറ്റില്‍ വന്ന തീയതി2024 ഡിസംബര്‍ 31അപേക്ഷിക്കേണ്ട അവസാന തിയതി2025 ജനുവരി 29ഒഫീഷ്യല്‍ വെബ്സൈറ്റ്https://www.keralapsc.gov.in/

04/01/2025

*ജനുവരി 9 ന് 'DABZEE' ഖത്തറിൽ!*
Bringing an unforgettable concert experience!
Venue: QNCC
Gates Open: 8 PM |
Show Starts: 9 PM

*For Tickets*:
Call 51123405
or visit q-tickets.com

*TICKETS SELLING FAST!*
Don't miss out-secure your spot NOW!

മലയാളം ചാനൽ TRP - ആഴ്ച്ച 52ഏഷ്യാനെറ്റ്  - 755മഴവിൽ മനോരമ - 241സീ കേരളം - 203ഫ്ലവർസ് ടിവി - 202സുര്യ ടിവി -  170കൈരളി ടിവ...
03/01/2025

മലയാളം ചാനൽ TRP - ആഴ്ച്ച 52
ഏഷ്യാനെറ്റ് - 755
മഴവിൽ മനോരമ - 241
സീ കേരളം - 203
ഫ്ലവർസ് ടിവി - 202
സുര്യ ടിവി - 170
കൈരളി ടിവി - 144
അമൃത ടിവി - 47

ഏഷ്യനെറ്റ് മൂവീസ് - 161
സുര്യ മൂവീസ് - 93
ഏഷ്യനെറ്റ് പ്ലസ് - 77
വീ ടിവി - 58
കൊച്ചു ടിവി - 77
സുര്യ കോമഡി - 56
സുര്യ മ്യൂസിക്ക് - 31

മലയാളം NEWS WEEK 52
ഏഷ്യാനെറ്റ്‌ ന്യൂസ് - 86
റിപ്പോര്‍ട്ടര്‍ ടിവി - 63
ട്വന്റി ഫോര്‍ - 59
മാതൃഭൂമി ന്യൂസ്‌ - 37
മനോരമ ന്യൂസ്‌ - 36
ജനം ടിവി - 19
കൈരളി ന്യൂസ് - 15
ന്യൂസ് 18 കേരള - 12
മീഡിയ വണ്‍ - 7

റെയിൽവേയിൽ 32,000 ഒഴിവുകൾ!** യോഗ്യത: പത്താം ക്ലാസ് പാസായവർക്ക് അപേക്ഷിക്കാം.*നിങ്ങളുടെ സ്വപ്ന ജോലി റെയിൽവേയിലാണെങ്കിൽ, ഇ...
31/12/2024

റെയിൽവേയിൽ 32,000 ഒഴിവുകൾ!*

* യോഗ്യത: പത്താം ക്ലാസ് പാസായവർക്ക് അപേക്ഷിക്കാം.
*
നിങ്ങളുടെ സ്വപ്ന ജോലി റെയിൽവേയിലാണെങ്കിൽ, ഇതാ നിങ്ങൾക്കുള്ള അവസരം!

* തസ്തികകൾ: ഗ്രൂപ്പ് ഡി, അസിസ്റ്റന്റ്, പോയിന്റ്സ്മാൻ തുടങ്ങി നിരവധി തസ്തികകൾ.

* *അപേക്ഷിക്കേണ്ട രീതി*:
* ഓൺലൈനായി അപേക്ഷിക്കുക.

* അവസാന തീയതി: 2025 ഫെബ്രുവരി 22

* കൂടുതൽ വിവരങ്ങൾ: www.rrbbnc.gov.in, www.rrbchennai.gov.in, www.rrbmumbai.gov.in

*ഇപ്പോൾ തന്നെ അപേക്ഷിക്കുക!*

Latest Updates 18-04-2024 / 05-05-2024 CEN 01/2019 - DV Schedule publishing document  Click here to Download Call letter 18-04-2024 / 05-05-2024 CEN 01/2019 - DV Schedule publishing document  Click here to Download Call letter 25-04-2024 - CEN RRC 01/2019 Re-Updation of Bank Details Notice in En...

31/12/2024

കേരളത്തിലെ തൊഴിൽ അന്വേഷകർക്ക് ഒരു വലിയ അവസരം!

പുന്നപ്ര മാർ ഗ്രിഗോറിയസ് കോളേജിൽ ജനുവരി 4 ന് നടക്കുന്ന ‘പ്രയുക്‌തി 2025’ എന്ന മെഗാ തൊഴിൽ മേളയിൽ 2500 ഓളം ഒഴിവുകൾ ഉണ്ട്.

50 ൽ പരം സ്ഥാപനങ്ങൾ ഈ മേളയിൽ പങ്കെടുക്കുന്നു.

*ആർക്കൊക്കെ അപേക്ഷിക്കാം?*

* എസ്എസ്എൽസി, പ്ലസ്‌ടു, ഡിപ്ലോമ, ഐടിഐ, ബിരുദം, പിജി, പാരാമെഡിക്കൽ യോഗ്യതയുള്ളവർക്ക്.

* പ്രായം 18 മുതൽ 40 വയസ്സ് വരെ.

*എങ്ങനെ അപേക്ഷിക്കാം?*

* എൻസിഎസ് പോർട്ടലിൽ രജിസ്റ്റർ ചെയ്യുക. (*ലിങ്ക്:* ncs.gov.in)

* രജിസ്റ്റർ ചെയ്ത ഐഡി കാർഡും 5 സെറ്റ് ബയോഡേറ്റയും കൊണ്ട് ജനുവരി 4 ന് രാവിലെ 8.30 ന് മേള സ്ഥലത്ത് എത്തുക.
കൂടുതൽ വിവരങ്ങൾക്ക്:
0477-2230624, 8304057735.

പ്രധാന കാര്യങ്ങൾ:

* ഈ തൊഴിൽ മേള അ ലപ്പുഴ ജില്ലാ എംപ്ലോയ്‌മെൻ്റ് എക്സ്ചേഞ്ചിന്റെയും, നാഷനൽ കരിയർ സർവീസിന്റെയും സംയുക്ത ആഭിമുഖ്യത്തിലാണ് സംഘടിപ്പിക്കുന്നത്.

* അസ്സൽ സർട്ടിഫിക്കറ്റുകൾ നിർബന്ധമാണ്.

ശ്രദ്ധിക്കുക:

* മേളയിൽ പങ്കെടുക്കുന്നതിന് മുൻപ് എൻസിഎസ് പോർട്ടലിൽ രജിസ്റ്റർ ചെയ്യേണ്ടത് അത്യാവശ്യമാണ്.
ncs.gov.in

മ്യൂറൽ പെയിന്റിംഗ്സ്.
29/12/2024

മ്യൂറൽ പെയിന്റിംഗ്സ്.

തിരുവനന്തപുരം: സിനിമാ – സീരിയൽ നടൻ ദിലീപ് ശങ്കറിനെ ഹോട്ടലിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരത്തെ സ്വകാര്യ ഹോട...
29/12/2024

തിരുവനന്തപുരം: സിനിമാ – സീരിയൽ നടൻ ദിലീപ് ശങ്കറിനെ ഹോട്ടലിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരത്തെ സ്വകാര്യ ഹോട്ടലിലാണ് നടനെ മരിച്ച നിലയിൽ കണ്ടെത്തിയത്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. രണ്ട് ദിവസം മുമ്പാണ് ദിലീപ് ശങ്കർ ഹോട്ടലിൽ മുറിയെടുത്തത്. എന്നാൽ മുറി വിട്ട് പുറത്തേക്കൊന്നും പോയിരുന്നില്ലെന്നാണ് വിവരം. ഇന്ന് മുറിയിൽ നിന്ന് ദുർഗന്ധം വമിച്ചതോടെ ഹോട്ടൽ ജീവനക്കാർ മുറി തുറന്ന് നോക്കിയപ്പോഴാണ് നടനെ മരിച്ച നിലയിൽ കണ്ടെത്തിയത്.

ന്യൂയോർക്ക്: ഇന്ത്യൻ താരം കൊനേരു ഹംപിക്ക് വീണ്ടും ലോക റാപ്പിഡ് ചെസ് കിരീടം. ഫൈനൽ റൗണ്ടിൽ ഇന്തൊനീഷ്യൻ താരം ഐറിൻ സുക്കന്ദറ...
29/12/2024

ന്യൂയോർക്ക്: ഇന്ത്യൻ താരം കൊനേരു ഹംപിക്ക് വീണ്ടും ലോക റാപ്പിഡ് ചെസ് കിരീടം. ഫൈനൽ റൗണ്ടിൽ ഇന്തൊനീഷ്യൻ താരം ഐറിൻ സുക്കന്ദറിനെ തോൽപ്പിച്ച് 11ൽ 8.5 പോയിന്റ് നേടിയാണ് മുപ്പത്തേഴുകാരിയായ കൊനേരു ഹംപി രണ്ടാം തവണയും ലോക റാപ്പിഡ് ചെസ് കിരീടം ചൂടിയത്. ഇതിനു മുൻപ് 2019ൽ മോസ്കോയിൽ നടന്ന ലോക റാപ്പിഡ് ചെസ് ചാംപ്യൻഷിപ്പിലും കൊനേരു ഹംപി കിരീടം ചൂടിയിരുന്നു. ചൈനയുടെ ജൂ വെൻജൂനിനു ശേഷം ഒന്നിലധികം തവണ ലോക റാപ്പിഡ് ചെസ് കിരീടം നേടുന്ന ആദ്യ താരമാണ് കൊനേരു ഹംപി.

പുരുഷ വിഭാഗത്തിൽ റഷ്യയുടെ പതിനെടുക്കാരൻ താരം വൊലോദർ മുർസിനാണ് ജേതാവ്. 17–ാം വയസ്സിൽ കിരീടം ചൂടിയ ഉസ്ബെക്കിസ്ഥാൻ താരം നോദിർബെക് അബ്ദുസത്തോറോവിനു ശേഷം ഈ നേട്ടം കൈവരിക്കുന്ന പ്രായം കുറഞ്ഞ താരമാണ് മുർസിൻ.

ലോക ചെസ് രംഗത്ത് ഈ വർഷം ഇന്ത്യയുടേതാണെന്ന് ആവർത്തിച്ച് ഉറപ്പിക്കുന്നതായി കൊനേരു ഹംപിയുടെ കിരീടനേട്ടം. ഇത്തവണ ലോക ചെസ് ചാംപ്യൻഷിപ്പിൽ ചൈനയുടെ ഡിങ് ലിറനെ അട്ടിമറിച്ച് ഇന്ത്യയുടെ കൗമാരതാരം ദൊമ്മരാജു ഗുകേഷ് കിരീടം ചൂടിയിരുന്നു. ഈ നേട്ടത്തിന്റെ സന്തോഷം ഇരട്ടിയാക്കിയാണ് ലോക റാപ്പിഡ് ചെസ് കിരീടം കൊനേരു ഹംപിയിലൂടെ ഇന്ത്യയിലേക്ക് എത്തുന്നത്.

2012ൽ മോസ്കോയിൽ നടന്ന ലോക റാപ്പിഡ് ചെസ് ചാംപ്യൻഷിപ്പിൽ വെങ്കലം നേടിയ ചരിത്രവും കൊനേരു ഹംപിക്കുണ്ട്. 2019ൽ മോസ്കോയിൽത്തന്നെ കിരീടം ചൂടി ഹംപി നേട്ടങ്ങളുടെ പടവുകൾ ചവിട്ടിക്കയറി. അന്ന് കിങ് സൽമാൻ ലോക റാപ്പിഡ് ചെസ് ചാംപ്യൻഷിപ്പിന്റെ ടൈബ്രേക്കറിൽ ചൈനയുടെ ലെയ് ടിങ്ജിയെ തോൽപിച്ചാണ് കൊനേരു ഹംപി കിരീടം ചൂടിയത്. ടൈബ്രേക്കറിലെ ആദ്യ മത്സരത്തിൽ പരാജയപ്പെട്ടെങ്കിലും പിന്നീടുള്ള രണ്ട് മത്സരങ്ങളിലും ഹംപി തിരിച്ചടിച്ചു. ഫൈനൽ റൗണ്ട് പൂർത്തിയായപ്പോൾ ഹംപി, ലെയ്, റഷ്യയുടെ എകാതെറിന അതാലിക് എന്നിവർ ടൈ പാലിക്കുകയായിരുന്നു. ലെയ് വെള്ളിയും എകാതെറിന വെങ്കലവും സ്വന്തമാക്കി.

ഉസ്ബെക്കിസ്ഥാനിലെ സമർകണ്ഡിൽ കഴിഞ്ഞ വർഷം നടന്ന ചാംപ്യൻഷിപ്പിൽ കൊനേരു ഹംപി വെള്ളി നേടിയിരുന്നു. അന്ന് ഫൈനൽ റൗണ്ടിൽ ടൈബ്രേക്കറിൽ റഷ്യയുടെ അനസ്താശിയ ബോഡ്നറൂകിനോടാണ് ഹംപി തോറ്റത്.

ന്യൂ ഡെൽഹി :മുതിർന്ന കോൺഗ്രസ് നേതാവും മുൻ പ്രധാനമന്ത്രി ഡോ.മൻമോഹൻ സിങ് അന്തരിച്ചു. 92 വയസായിരുന്നു. ഡെൽഹിഎംയിസിൽ ആയിരുന്...
26/12/2024

ന്യൂ ഡെൽഹി :മുതിർന്ന കോൺഗ്രസ് നേതാവും മുൻ പ്രധാനമന്ത്രി ഡോ.മൻമോഹൻ സിങ് അന്തരിച്ചു. 92 വയസായിരുന്നു. ഡെൽഹി
എംയിസിൽ ആയിരുന്നു അന്ത്യം.ആരോഗ്യനില വഷളായതിനെ തുടർന്ന് അദ്ദേഹത്തെ അത്യാഹിത വിഭാഗത്തിലാണ് പ്രവേശിപ്പിച്ചത്.
മൻമോഹൻ സിങ്

ഇന്ത്യയുടെ പതിമൂന്നാമത്തെയും, പതിനാലാമത്തെയും പ്രധാനമന്ത്രിയും, രാജ്യാന്തരതലത്തിൽ ശ്രദ്ധേയനായ സാമ്പത്തിക ശാസ്ത്രജ്ഞനുമാണ്‌ ഡോ. മൻമോഹൻ സിങ്. ഇന്ത്യാ വിഭജനത്തിനു മുൻപ്‌ ഇപ്പോഴത്തെ പാകിസ്താനിലെ പഞ്ചാബ്‌ പ്രവിശ്യയിലെ ഗായിൽ 1932 സെപ്റ്റംബർ 26ന്‌ ജനിച്ചു.
കർണാടകത്തിലെ ബൽഗാവിലുള്ള കോൺഗ്രസ് നേതാക്കൾ ഡൽഹിയിലേക്കു് തിരിച്ചു.

Address

Kollam

Website

Alerts

Be the first to know and let us send you an email when Vision MEDIA posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Share