St George Gethseemon Jacobite Syrian Church Punnekadu

St George Gethseemon Jacobite Syrian Church Punnekadu ( ബഹു ഇട്ടീരാ മൽപ്പാനച്ചൻ).

ശിലാസ്ഥാപനം:A.D 1939(കൊല്ലവർഷം 1114 മകരം 9- ആം തീയതി.
ദൈവാലയ കൂദാശ:A.D 1942(കൊല്ലവർഷം 1117 കുംഭം 3 ന്. നി.വ.ദി. ശ്രീ. പൗലോസ് മോർ അത്താനാസിയോസ് (ആലുവായിലെ വലിയതിരുമേനി)
വികാരി: ദി. ശ്രീ.മാറാച്ചേരിൽ അബ്രാഹാം കത്തനാർ .

Youth Association Carol 2k24 🧑‍🎄❤️
19/12/2024

Youth Association Carol 2k24 🧑‍🎄❤️

പ്രിയരെ നമ്മുടെ പുന്നേക്കാട് സെൻ്റ് ജോർജ് ഗ്ത്സീമോൻ യാക്കോബായ സുറിയാനി പള്ളിയുടെ ആത്മീയ സംഘടനകളായ സെൻ്റ് ജോർജ് യൂത്ത് അസ...
18/12/2024

പ്രിയരെ നമ്മുടെ പുന്നേക്കാട് സെൻ്റ് ജോർജ് ഗ്ത്സീമോൻ യാക്കോബായ സുറിയാനി പള്ളിയുടെ ആത്മീയ സംഘടനകളായ സെൻ്റ് ജോർജ് യൂത്ത് അസോസിയേഷൻ്റേയും , മർത്തമറിയം വനിതാ സമാചത്തിൻ്റെയും ചാരിറ്റി പ്രവർത്തനങ്ങളുടെ ഫണ്ട് ശേഖരണാർത്ഥം നടത്തപെടുന്ന കെയ്ക്ക് ചലഞ്ചിലും , സഭാകലണ്ടർ വിതരണത്തിലും എല്ലാവരും പങ്കെടുത്ത് വിജയിപ്പിക്കേണമെ. ഇതിൽകാണുന്ന ഫോൺ നമ്പറിൽ വിളിച്ച് കെയ്ക്ക് ബുക്ക് ചെയ്യാവുന്നതാണ്.

അതോടൊപ്പം 2025 വർഷത്തെ സഭാകലണ്ടർ വനിതാ സമാജത്തിൽ നിന്നും അൻപത് രൂപ നിരക്കിൽ ലഭിക്കുന്നതാണ് എന്നും അറിയിക്കുന്നു.🙏🏻
വികാരി: ജോസ് ജോൺ ഫരണായിൽ

സെൻ്റ്: ജോർജ് യൂത്ത് അസോസിയേഷൻ പുന്നേക്കാട് പള്ളി
16/12/2024

സെൻ്റ്: ജോർജ് യൂത്ത് അസോസിയേഷൻ പുന്നേക്കാട് പള്ളി

പുന്നേക്കാട് സെൻ്റ് ജോർജ് ഗത്സീമാൻ യാക്കോബായ സുറിയാനി പള്ളിയിൽ ഇന്നലെ(15/12/2024) നടന്ന യൂത്ത് അസോസിയേഷൻ പൊതുയോഗത്തിൽ വച...
16/12/2024

പുന്നേക്കാട് സെൻ്റ് ജോർജ് ഗത്സീമാൻ യാക്കോബായ സുറിയാനി പള്ളിയിൽ ഇന്നലെ(15/12/2024) നടന്ന യൂത്ത് അസോസിയേഷൻ പൊതുയോഗത്തിൽ വച്ച് അടുത്ത രണ്ട് വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുക്കപ്പെട്ടു

പ്രിയമുള്ളവരെനാളെ, വെള്ളിയാഴ്ച , പുണ്യശ്ലോകനായ ശ്രേഷ്ഠ  മോർ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവായുടെ 30-ാം ഓർമ്മദിനം ആണ...
28/11/2024

പ്രിയമുള്ളവരെ

നാളെ, വെള്ളിയാഴ്ച , പുണ്യശ്ലോകനായ ശ്രേഷ്ഠ മോർ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവായുടെ 30-ാം ഓർമ്മദിനം ആണല്ലോ.

നമ്മുടെ പള്ളിയിൽ
രാവിലെ 6.30 ന് പ്രഭാതനമസ്കാരം,
7 ന് വി.കുർബ്ബാന, തുടർന്ന് പാച്ചോർ നേർച്ചയും ഉണ്ടായിരിക്കുന്നതാണ്.

ബാവായുടെ മക്കൾ എന്ന നിലയിൽ എല്ലാവരും നാളത്തെ ചടങ്ങുകളിൽ വന്നു സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കുവാൻ ഓർമ്മിപ്പിക്കുന്നു.

പ്രിയപെട്ട ജോസ് അച്ചന് പ്രാർത്ഥനയോടെ  ജന്മദിനാശംസകൾ നേരുന്നു🎂🍬🥰
28/11/2024

പ്രിയപെട്ട ജോസ് അച്ചന് പ്രാർത്ഥനയോടെ ജന്മദിനാശംസകൾ നേരുന്നു🎂🍬🥰

Sunday school അദ്ധ്യാപനത്തിന്റെ 25 വർഷങ്ങൾ ...MJSSA ചേലാട് ഡിസ്ട്രിക്ടിന്റെ ആഭിമുഖ്യത്തിൽ അദ്ധ്യാപന രംഗത്ത് 25 വർഷം പൂർത...
17/11/2024

Sunday school അദ്ധ്യാപനത്തിന്റെ 25 വർഷങ്ങൾ ...

MJSSA ചേലാട് ഡിസ്ട്രിക്ടിന്റെ ആഭിമുഖ്യത്തിൽ അദ്ധ്യാപന രംഗത്ത് 25 വർഷം പൂർത്തിയാക്കിയ പുന്നേക്കാട് സെന്റ് ജോർജ് സൺഡേ സ്കൂളിലെ പി.വി വർഗീസ് സാർ, വി ജെ തോമസ്, ഷിബി റ്റി ജോസഫ് സാർ(കൊണ്ടിമറ്റം സൺഡേസ്കൂൾ) എന്നിവരെ റവ. ഫാ. ഡെന്നിസ് മെമന്റോ നൽകി ആദരിച്ചപ്പോൾ..

17/11/2024

പ്രാർത്ഥനയിൽ ഓർത്ത എല്ലാവരോടും നന്ദി അറിയിക്കുന്നു. ജോസ് അച്ചൻ പരണായിൽ.

02/11/2024
01/11/2024
01/11/2024
01/11/2024
01/11/2024

ശ്രേഷ്ഠ കാതോലിക്ക അഭിവന്ദ്യ ബസേലിയോസ് തോമസ് പ്രഥമൻ ബാവയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. തന്റെ ജീവിതമാകെ സഭാമക്കളുടെയും ക്രൈസ്തവ വിശ്വാസികളുടെയും പൊതുസമൂഹത്തിന്റെയാകെയും സേവനത്തിനും പരിപാലനത്തിനുമായി ഉഴിഞ്ഞുവെച്ച ജീവിതമായിരുന്നു അഭിവന്ദ്യ ബാവാ തിരുമേനിയുടേത്.

യാക്കോബായ സുറിയാനി സഭയുടെ വളർച്ചയിൽ സമാനതകളില്ലാത്ത സംഭാവനകളാണ് അഭിവന്ദ്യ ബാവാ തിരുമേനി നൽകിയത്. പ്രയാസഘട്ടങ്ങളിൽ അക്ഷരാർത്ഥത്തിൽ സഭയെ സംരക്ഷിച്ചു നിർത്തിയ വലിയ ഇടയനായിരുന്നു അദ്ദേഹം. അതുകൊണ്ടുതന്നെ യാക്കോബായ സുറിയാനി സഭയെ സംബന്ധിച്ചിടത്തോളം നികത്താനാവാത്ത നഷ്ടമാണ് ഉണ്ടായിരിക്കുന്നത്.

ഇന്ത്യയിലെ ക്രൈസ്തവ മേൽപട്ടക്കാരിൽ പ്രായം കൊണ്ടും ശുശ്രൂഷാ കാലയളവുകൊണ്ടും ഏറ്റവും തലമുതിർന്ന പിതാക്കന്മാരിൽ ഒരാളായിരുന്നു അഭിവന്ദ്യ തോമസ് പ്രഥമൻ ബാവ. ഏതു പ്രതിസന്ധിയെയും എത്ര വലിയ പ്രതികൂല സാഹചര്യത്തെയും നേരിടാനുള്ള അദ്ദേഹത്തിന്റെ ധൈര്യവും സമർപ്പണവുമായിരുന്നു ബാവാ തിരുമേനിയുടെ ഏറ്റവും വലിയ സവിശേഷത. ഒന്നിന്റെയും മുന്നിൽ അദ്ദേഹം പതറിയിട്ടില്ല, എല്ലാത്തിനെയും അദ്ദേഹം ധീരതയോടെ നേരിട്ടു. മറ്റൊരു സവിശേഷത, അർഹതപ്പെട്ടതു നേടിയെടുക്കാനായി ഏതറ്റം വരെയും പോകുന്ന അദ്ദേഹത്തിന്റെ സ്ഥൈര്യമായിരുന്നു; നിലപാടുകളിൽ അചഞ്ചലനായിരുന്നു അദ്ദേഹം. ഈ രണ്ടു പ്രത്യേകതകളും ബസേലിയോസ് എന്ന ഗ്രീക്ക് നാമത്തിന്റെ അർത്ഥത്തെ അന്വർത്ഥമാക്കുന്ന വ്യക്തിത്വമായി അഭിവന്ദ്യ ബാവാ തിരുമേനിയെ മാറ്റിയിരുന്നു.

22 വർഷക്കാലം യാക്കോബായ സുറിയാനി സഭയുടെ തലവനായിരുന്നു ശ്രേഷ്ഠ ബാവ. കേരളത്തിലെ വിവിധ ക്രൈസ്തവ സഭകൾക്കു സാരഥ്യം വഹിക്കുന്നവരിൽ ഏറ്റവും അനുഭവ സമ്പത്തുള്ള വ്യക്തിയായിരുന്നു ബാബാ തിരുമേനി. സഭയുമായി ബന്ധപ്പെട്ട വിദ്യാഭ്യാസ മേഖലയിലാവട്ടെ, സാമൂഹ്യ മേഖലയിലാവട്ടെ, സംവാദത്തിന്റെ മേഖലയിലാവട്ടെ, സഭാംഗങ്ങളുടെ പരിപാലന ശുശ്രൂഷയുടെ മേഖലയിലാവട്ടെ, സമഗ്രമായ ഇടപെടലുകളായിരുന്നു അദ്ദേഹം നടത്തിയത്.

കേരളത്തിൽ മാത്രമല്ല, ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലും രാജ്യത്തിനു പുറത്തും ഒക്കെയായി അതിവിശാലമായി വളർന്നു പന്തലിച്ചു നിൽക്കുന്ന യാക്കോബായ സുറിയാനി സഭയുടെ തലവനായ, ലോകത്താകെയുള്ള വിശ്വാസികളുടെ വലിയ ഇടയനെയാണ് നമുക്ക് നഷ്ടപ്പെട്ടിരിക്കുന്നത്. സഭാംഗങ്ങളുടെയും അഭിവന്ദ്യ ബാവാ തിരുമേനിയുടെ ബന്ധുമിത്രാദികളുടെയും ദുഃഖത്തിൽ പങ്കുചേരുന്നു.

ശ്രേഷ്ഠ ബാവാ തിരുമനസ്സിന് വേണ്ടി ദൈവ തിരുസന്നിധിയിൽ പ്രാർത്ഥനയോടെ🙏
31/10/2024

ശ്രേഷ്ഠ ബാവാ തിരുമനസ്സിന് വേണ്ടി ദൈവ തിരുസന്നിധിയിൽ പ്രാർത്ഥനയോടെ🙏

住所

Kochi-shi, Kochi
686681

電話番号

+914852001329

ウェブサイト

アラート

St George Gethseemon Jacobite Syrian Church Punnekaduがニュースとプロモを投稿した時に最初に知って当社にメールを送信する最初の人になりましょう。あなたのメールアドレスはその他の目的には使用されず、いつでもサブスクリプションを解除することができます。

共有する

カテゴリー