24/11/2024
മൂപ്പര് ഇന്ന് പറഞ്ഞ ആഗ്രഹങ്ങളിൽ വളരെ ചെറിയ ഒരു ആഗ്രഹം ഉണ്ടായിരുന്നു.
"Snow യിലൂടെ skating ചെയ്യണം"
"എങ്ങനെ?"
"മേലെ ള്ളെ പൈസ കുറ്റീല് കൊറേ പൈസണ്ട്. അതോണ്ട് പോണം."
"എവിടെയാണത്?"
"അതോ.., ദുബായ് ല്ലെ, ദുബായ് കയ്ഞ്ഞിട്ട് ഒരു കേറ്റം ണ്ട്.. അത് കൈഞ്ഞാല് snow world ണ്ട്."
ആഗ്രഹം റെഡി.
വഴിയും ചെലവും റെഡി.
ഇനി ഓട്ടോ മാമൻ സമ്മതിച്ചാൽ മാത്രം മതി