
15/01/2025
മലപ്പുറത്തെ 19-കാരി ജീവനൊടുക്കി 😞
എത്ര വയസ്സുകാരി?
19 വയസ്സുകാരി. 🫡
നിറം കുറവായതിന്റെ പേരിലും ഇംഗ്ലീഷ് അറിയാത്തതിന്റെ പേരിലും ഭർതൃവീട്ടിൽ നിന്നും വലിയ രീതിയിലുള്ള മാനസിക പീഡനം പെൺകുട്ടി അനുഭവിച്ചിരുന്നത്രേ. പെൺകുട്ടിയുടെ മരണശേഷം പെൺകുട്ടിയുടെ വീട്ടുകാർ പറഞ്ഞതാണ് ഇതെല്ലാം. അപ്പോൾ മരിക്കുന്നത് വരെ വീട്ടുകാർ എന്തു ചെയ്യുകയായിരുന്നു?
ആദ്യം ഈ ചെറിയ മോളെ പഠിക്കുന്ന പ്രായത്തിൽ പിടിച്ചു കെട്ടിച്ച് വീട്ടുകാരെ അറസ്റ്റ് ചെയ്യാൻ പാകത്തിന് നിയമം വേണം. എന്നാൽ മാത്രമേ ഇതുപോലെയുള്ള സംഭവങ്ങൾ ഇല്ലാതിരിക്കുകയുള്ളൂ.
ആൺകുട്ടി ആയാലും പെൺകുട്ടിയായാലും 25 വയസ്സിന് ശേഷം വിവാഹം ചെയ്യുന്നതാണ് ഏറ്റവും നല്ലത്. അപ്പോൾ മാത്രമേ പക്വതയും ജീവിതത്തിൽ എന്ത് സംഭവിച്ചാലും അതെല്ലാം നേരിടാനുള്ള മനക്കട്ടിയും ഉണ്ടാവുകയുള്ളൂ. സാമ്പത്തികമായി സ്വാതന്ത്ര്യം നേടുവാനും ഈ സമയം കൊണ്ട് സാധിക്കും. പല രക്ഷിതാക്കളും എന്തോ ഭാരം ഇറക്കി വയ്ക്കുന്നത് പോലെയാണ് പെൺമക്കളുടെ വിവാഹം നടത്തുന്നത്. വിവാഹം കഴിഞ്ഞ് പെൺകുട്ടികൾ ഒക്കെ എത്ര നരകിച്ചാലും ഇവർക്കൊന്നും ഒരു കൂസലുമില്ല. ഇതെല്ലാം പെണ്ണുങ്ങൾക്ക് പറഞ്ഞിട്ടുള്ളതാണ് എന്ന രീതിയിൽ ആണ് പെൺകുട്ടികളുടെ മാതാപിതാക്കൾ പോലും ഈ പ്രശ്നങ്ങളെ എല്ലാം കാണുന്നത്.