15/03/2022
ചീലാന്തി
കേരളത്തിലെ ഏത് പ്രതികൂല കാലാവസ്ഥയിലും വളരുന്ന വൃക്ഷമാണ് ചീ ലാന്തി...... അല്ലെങ്കിൽ പൂവരശ്......
ഇതിന്റെ ശാസ്ത്രിയ നാമം *തെസ്പീസിയ പൊപ്പൽനിയ* യെന്നാണ്.....
തിങ്ങിവളർന്നു ഇലകളോട് കൂടിയതുമാണീ വൃക്ഷം... ചതുപ്പുകളിലും, നീർതടങ്ങളിലും ധാരാളമായി കാണുന്ന ചീലാന്തിമരം ജലശുദ്ധിക്ക് അത്യുത്ത മമാണ്..... ജലസംരക്ഷണത്തിനും, മണ്ണൊലിപ്പ് തടയുന്നതിനും, വെള്ളത്തിന്റെ കുത്തൊലിപ്പ് തടയുന്നതിനും സഹായിക്കുന്നു..... അതുകൊണ്ടാണ് പാടവരമ്പത്ത്,തോടരുകിൽ,പുഴയുടെ തീരത്ത്, കായലിന്റെ തീരത്ത്,തുടങ്ങി എല്ലായിടത്തും വെച്ചു പിടിപ്പിച്ചിരിക്കുന്നത്....ഉപ്പുവെള്ളത്തെ അതിജീവിച്ചു വളരുവാനുള്ള പ്രതിരോധശേഷിയുണ്ട്.
ഇതിന്റെ തടി വള്ളം പണിയാൻ ഉപയോഗിക്കുന്നു.....ഇതിന്റെ തടിക്ക് വീട്ടിയുടെ ഉറപ്പും, നിറവും ഉള്ളതിനാൽ വീട്ടുപകരണങ്ങൾ ഉണ്ടാക്കാൻ ഉപയോഗിക്കുന്നു....
നല്ലൊരു ഔഷധി കൂടിയാണ്..... ഇതിന്റെ വേര്, ഇല, തൊലി, പൂവ്, വിത്ത് എന്നിവ മരുന്നിനും ഉപയോഗിക്കുന്നു..... കുട്ടികൾ ക്കുണ്ടാകുന്ന കരപ്പൻ, ചൊറി എന്നിവ ക്ക് ചീലാന്തിയുടെ തൊലിയിട്ട കഷായം ഉത്തമമാണ്.... പൂ വരച്ച് ആവണക്കെണ്ണയിൽ കുഴച്ചു നീരും വേദനയും ഉള്ള സന്ധികളിൽ പുരട്ടിയാൽ വേദനമാറും......കീടങ്ങൾ കടിച്ചുണ്ടാകുന്ന മുറിവുകളിൽ ഇതിന്റെ പൂവ് അരച്ചുപുരട്ടിയാൽ ഭേദമാകും.....
ഉപ്പുവെള്ളത്തെ അതിജീവിച്ചു വളരുവാനുള്ള പ്രതിരോധശേഷിയുണ്ട്
ചീലാന്തിയുടെ ഇലയും, ഇളംകൊമ്പുകളും നെല്ല്,വാഴ എന്നിവക്ക് യോജിച്ച പച്ചില വളമാണ്... പെട്ടന്ന് അഴുകാനും, മണ്ണുമായി യോജിക്കുവാനുമുള്ള കഴിവുണ്ട്.. കമ്പ്മുറിച്ചു നട്ടും, വിത്ത് പാകിയും വളർത്തിയെടുക്കാം..... ഒരടിതാഴ്ച്ചയിൽ കുഴിയെടുത്ത് നട്ടാൽ മതി.... ചാണകപ്പൊടി ഇടയ്ക്ക് യി ട്ടുകൊടുക്കുക......