വണ്ടിപ്പെരിയാറിൽ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവത്തിൽ യുവാവിനെ വണ്ടിപ്പെരിയാർ പോലീസ് അറസ്റ്റ് ചെയ്തു. വണ്ടിപ്പെരിയാർ വള്ളക്കടവ് പ്രദേശവാസിയായ വിജയ് എന്ന രൂപനെ യാണ് വണ്ടിപ്പെരിയാർ പോലീസ് അറസ്റ്റ് ചെയ്തത്
ലോറിയുടെ പുറക് വശം ഓട്ടോയിൽ തട്ടി ഓട്ടോ മറിഞ്ഞ് ഡ്രൈവർ മരിച്ചു
വണ്ടിപ്പെരിയാർ അൻപത്തിയേഴാംമൈൽ സ്വദേശി അമൽ രാജ് (48) ആണ് മരിച്ചത്.ഇടിച്ചിട്ട് നിർത്താതെ പോയ ലോറി വണ്ടിപെരിയാർ ടൗണിൽ വച്ച് പിടികൂടുകയയായിരുന്നു. .......
കുമളിയിൽ സ്വകാര്യ ആശുപത്രിയിൽ നവജാത ശിശു മരിച്ച സംഭവത്തിൽ പോസ്റ്റ് മോർട്ടത്തിനായി കുഞ്ഞിൻ്റെ മൃതദ്ദേഹം പുറത്തെടുത്തു. അശുപത്രി അധികൃതർ കുഞ്ഞിൻ്റെ മരണകാരണം വ്യക്തമാക്കാതെ വന്നതോടെ പിതാവ് നൽകിയ പരാതിയാലാണ് നടപടി. സംഭവത്തിൽ ആശുപത്രി അധികൃതർക്ക് വീഴ്ച്ച ഉണ്ടായിട്ടുണ്ടോ എന്നും പരിശോധിക്കും.കുമളി ആറാം മൈൽ സ്വദേശി നെല്ലിക്കൽ സേവ്യറിൻറെയും ടിനുവിൻറെയും ആൺകുഞ്ഞ് കഴിഞ്ഞ 10 തിയതിയാണ് പ്രസവ ശസ്ത്രകൃയക്കിടെ മരിച്ചത്.
വണ്ടിപ്പെരിയാർ പൂണ്ടിക്കുളം പ്രദേശത്തെ കുരുന്നു കളുടെ അറിവിന്റെ ആദ്യാക്ഷരം കുറിക്കുന്നതിനും ആരോഗ്യ സംരക്ഷണത്തിനു മായി ഒരു സ്ഥാപനം എന്ന സ്വപ്നം സാഷാത്ക്കാരമാവുന്നു. മ്ലാമല പൂണ്ടിക്കുള ത്തെ മാതൃകാ അംഗൺ വാടി കെട്ടിടത്തിന്റെ നിർമ്മാണോത്ഘാടനം പീരുമേട് MLA വാഴൂർ സോമൻ നിർവ്വഹിച്ചു.MLA യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 30 ലക്ഷം രൂപ അനുവദിച്ചാണ് അംഗൺ വാടി കെട്ടിടത്തിന്റെ നിർമ്മാണം പൂർത്തീകരിക്കുന്നത്.
തമിഴ്നാടിന്റെ പൊങ്കൽ കേരളത്തിലെ തോട്ടം മേഖലയിൽ ആഘോഷിക്കുമ്പോൾ പൊങ്കൽ വച്ചും വിവിധ കലാപരിപാടികളും മത്സരങ്ങളും സംഘടിപ്പിച്ചും തോട്ടം മേഖലയിലെ സ്കൂളുകൾ.
വണ്ടിപ്പെരിയാറിലെ വിവിധ സ്കൂളുകളിൽ പൊങ്കൽ ആഘോഷ പരിപാടികൾ നടന്നു......
വർഷങ്ങളായി തകർന്ന് സഞ്ചാരയോഗ്യമല്ലാതെ കിടക്കുന്ന .വണ്ടിപ്പെരിയാർ മ്ലാമല തേങ്ങാക്കൽ റോഡിന്റെ 7 കിലോമീറ്റർ ഭാഗം നിർമ്മാണം ഉടൻ ആരംഭിക്കുന്നതായി പീരുമേട് MLA വാഴൂർ സോമൻ . P WD ഉദ്യോഗസ്ഥർ റോഡ് പരിശോധിച്ച് നിർദേശങ്ങൾ നൽകി. 27 ന് റോഡിന്റെ നിർമ്മാണോ ത്ഘാടനം നടക്കുമെന്ന് MLA അറിയിച്ചു
സ്വർണ്ണ നിധി പവിത്ര ഗോൾഡ് കമ്പം
വിവിധ ഹൈന്ദവ സംഘടനയുടെ സംയുക്ത ആഭിമുഖ്യത്തിൽ കഴിഞ്ഞ 13 വർഷക്കാലമായി വണ്ടിപ്പെരിയാർ കക്കി കവലയിൽ നടത്തിവരുന്ന അന്നദാനം ഈ വർഷവും അതിവിപുലമായ ആഘോഷ പരിപാടികളോടെ നടന്നു. ഇതോടൊപ്പം ദർശനം കഴിഞ്ഞ് ആദ്യം എത്തിയ വാഹനത്തിന് ആരതി ഒഴിഞ്ഞാണ് വരവേറ്റതും....
വണ്ടിപ്പെരിയാർ വാളാർ ഡി കവലയിൽ ഡ്രൈവർ ഉറങ്ങിപ്പോയതിനെ തുടർന്ന് നിയന്ത്രണം വിട്ടകാർ സൈഡിൽ നിർത്തിയിട്ടിരുന്ന സ്കൂട്ടറിൽ ഇടിച്ച് അപകടം അപകടത്തിൽ ആർക്കും പരിക്കുകളില്ലാ രാവിലെയാണ് അപകടം ഉണ്ടായത്......
പീരുമേട് താലൂക്കിലെ ശബരിമല മകരവിളക്ക് ദർശനമാവുന്ന പുല്ലുമേട് . പരുന്തുംപാറ, പാഞ്ചാലിമേട് എന്നിവിടങ്ങളിൽ നിന്നും മകര ജ്യോതി ദർശനം കണ്ട് സായൂജ്യമടഞ്ഞത് പതിനായിരങ്ങൾ . പ്രദേശങ്ങളിൽ അയ്യപ്പ ഭക്തരുടെ സുരക്ഷയ്ക്കായി പോലീസ് വൻസന്നാഹമൊരുക്കി. മൂന്ന് മൂന്ന് കേന്ദ്രങ്ങളിലായി 11000-/ ഭക്തർ മകര ജ്യോതി ദർശനത്തിനായെത്തിയെന്ന് കണക്കുകൾ,
പുല്ലുമേട് മകര ജ്യോതി ദർശനത്തിന് ഒരുങ്ങികഴിഞ്ഞു
വിവാഹ ആവശ്യത്തിന് സൂക്ഷിച്ചിരുന്ന പണവും സ്വർണവും പട്ടാപ്പകൽ മോഷണം പോയി
കുമളി ചോറ്റുപാറയിൽ ശരണ്യ ഭവൻ രവി പശുപതി ദമ്പതികളുടെ മകന്റെ വിവാഹത്തിന് സൂക്ഷിച്ചിരുന്ന 100000 രൂപയും ഏഴര പവൻ സ്വർണവും ആണ് മോഷണം പോയത്. വിരലടയാളവിദഗ്ധരും ഡോഗ്സ്കോഡും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.......