Moorkanad Vartha

Moorkanad Vartha നാടിന്റെ ചലനങ്ങൾ ഇനി ഇവിടെ വേഗത്തിൽ അറിയാം മൂർക്കനാടിന്റെയും പരിസര പ്രദേശങ്ങളിലെ വാർത്തകൾ നിങ്ങളുടെ വിരൽ തുമ്പിൽ

29/11/2023
*_പൊറുതിമുട്ടി ജനം_**പെരിന്തൽമണ്ണ, മങ്കട മണ്ഡലങ്ങളിലെ പ്രധാന റോഡുകൾ തകർന്നിട്ട് മാസങ്ങൾ; സര്‍ക്കാറിനെ പഴിചാരി എം.എല്‍.എമ...
10/09/2023

*_പൊറുതിമുട്ടി ജനം_*
*പെരിന്തൽമണ്ണ, മങ്കട മണ്ഡലങ്ങളിലെ പ്രധാന റോഡുകൾ തകർന്നിട്ട് മാസങ്ങൾ; സര്‍ക്കാറിനെ പഴിചാരി എം.എല്‍.എമാർ;*

MOORKKANAD VARTHA
10-09-2023

പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണ, മങ്കട മണ്ഡലങ്ങളിലെ റോഡ് വികസനത്തിലെ അവഗണനയില്‍ പൊറുതി മുട്ടി ജനങ്ങള്‍. ഇക്കാര്യത്തില്‍ പ്രായോഗിക മാര്‍ഗം സ്വീകരിക്കാതെ സര്‍ക്കാറിനെ പഴി പറയുക മാത്രമാണ് രണ്ടു മണ്ഡലങ്ങളിലും എം.എല്‍.എമാര്‍.
റോഡ് വികസന പദ്ധതികളോടും അടിസ്ഥാന വികസനത്തോടും സര്‍ക്കാര്‍ തുടരെ അവഗണന കാണിക്കുന്നതായി രണ്ടു എം.എല്‍.എമാരും വാര്‍ത്തസമ്മേളനം വിളിച്ച്‌ പ്രതികരിച്ചെങ്കിലും തുടര്‍ സമര പരിപാടികളോ സമ്മര്‍ദമോ ഉണ്ടാവുന്നില്ല.

തെരഞ്ഞെടുപ്പ് കാലത്തെ മുഖ്യ ആവശ്യവും വാഗ്ദാനവുമായിരുന്നു പെരിന്തല്‍മണ്ണയിലെയും അങ്ങാടിപ്പുറത്തെയും ഗതാഗതക്കുരുക്കിനുള്ള പരിഹാരം. എന്നാല്‍, രണ്ടു വര്‍ഷം പിന്നിട്ടിട്ടും ഇത് സര്‍ക്കാറിന്റെ അജണ്ടയില്‍ പോലും വന്നിട്ടില്ല. തിങ്കളാഴ്ച പുലര്‍ച്ച പെരിന്തല്‍മണ്ണയില്‍ ടാങ്കര്‍ ലോറി മറിഞ്ഞ് താല്‍ക്കാലികമായി ഊട്ടി റോഡ് അടച്ചപ്പോള്‍ പ്രധാന ബൈപാസ് റോഡും നഗരത്തിലെ ഇട റോഡുകളും നിശ്ചലമായി.

സ്വകാര്യ ബസുകള്‍ ഏറെ നേരെ കുരുക്കില്‍പെട്ട് സര്‍വിസുകള്‍ മുടങ്ങി. മൂന്നു വര്‍ഷമായി നടക്കുന്ന മേലാറ്റൂര്‍- പുലാമന്തോള്‍ റോഡ് പ്രവൃത്തി നിശ്ചലമായതാണ് പെരിന്തല്‍മണ്ണ മണ്ഡലത്തിലെ മുഖ്യ പരാതിയെങ്കില്‍ അങ്ങാടിപ്പുറം- വളാഞ്ചേരി റോഡ് തകര്‍ന്നത് പുനര്‍ നിര്‍മിക്കാൻ മുമ്പ് തയാറാക്കിയ എസ്റ്റിമേറ്റില്‍ ഫണ്ട് അനുവദിക്കാത്തതാണ് മങ്കടയിലെ പ്രശ്നം. രണ്ടും പൊതു ജനങ്ങളെ വലിയ തോതില്‍ ദുരിതത്തിലാക്കുകയാണ്.

സര്‍ക്കാര്‍ അവഗണിക്കുകയാണെങ്കില്‍ ജനകീയമായി അതിനെ നേരിടുകയാണ് എം.എല്‍.എമാര്‍ ചെയ്യേണ്ടതെന്നും സര്‍ക്കാറിനെ പഴി പറയുകയല്ല വേണ്ടതെന്നും പൊതുജനം ചൂണ്ടിക്കാട്ടുന്നു. അങ്ങാടിപ്പുറത്തെ ഓരാടംപാലം മുതല്‍ മാനത്ത് മംഗലം വരെ രണ്ടു മണ്ഡലങ്ങളെയും ബന്ധിപ്പിക്കുന്ന 4.01 കി.മീറ്റര്‍ ബൈപ്പാസാണ് 13 വര്‍ഷം മുമ്പ് ഗതാഗത കുരുക്കിന് ഉയര്‍ത്തിയ പരിഹാരം. എന്നാല്‍, ഇതിനോട് സര്‍ക്കാര്‍ പുറം തിരിഞ്ഞു നില്‍ക്കുകയാണ്. രണ്ടു എം.എല്‍.എമാരും മുഖ്യ പ്രതിപക്ഷമായ യു.ഡി.എഫുമാണ് സര്‍ക്കാര്‍ അവഗണനക്ക് എതിരെ രംഗത്ത് വരേണ്ടത് എന്നിരിക്കെ ഇക്കാര്യങ്ങളില്‍ കാര്യമായ ഇടപെടലില്ല. റോഡ് വികസനത്തോടൊപ്പം രണ്ട് എം.എല്‍.എമാരുടെയും ശ്രദ്ധ പതിയേണ്ട വിഷയമാണ് പെരിന്തല്‍മണ്ണ ജില്ല ആശുപത്രി വികസനം. അതും മുരടിച്ചു കിടക്കുകയാണ്.

Whatsapp group link
https://chat.whatsapp.com/JBqivUC3Md0FZoSLW4ymeX

  #
29/08/2023

#

അങ്ങാടിപ്പുറം വളാഞ്ചേരി റോഡിന്റെ ശോച്യാവസ്ഥക്ക് പരിഹാരമാകുന്നു; പുനരുദ്ധാരണത്തിന് വേണ്ടി ആറ് കോടി രൂപ അനുവദിക്കുംMOORKKA...
21/08/2023

അങ്ങാടിപ്പുറം വളാഞ്ചേരി റോഡിന്റെ ശോച്യാവസ്ഥക്ക് പരിഹാരമാകുന്നു; പുനരുദ്ധാരണത്തിന് വേണ്ടി ആറ് കോടി രൂപ അനുവദിക്കും

MOORKKANAD VARTHA
21-08-2023

അങ്ങാടിപ്പുറം : അങ്ങാടിപ്പുറം വളാഞ്ചേരി റോഡിന്റെ ശോ ച്യാവസ്ഥക്ക് പരിഹാരമാകുന്നു. സി പി എം മങ്കട ഏരിയാ കമ്മിറ്റി നൽകിയ നിവേദനത്തി ന്റെ അടിസ്ഥാനത്തിൽ റോഡ് പുനരുദ്ധാരണത്തിന് വേണ്ടി ആറ് കോടി രൂപ അനുവദിച്ചതായി പൊതു മരാമത്ത് മന്ത്രിയുടെ ഓഫീസ് അറിയിച്ചു.

മൂന്ന് വർഷത്തെ ഗ്യാരന്റി വ്യവസ്ഥയോടെയാണ് റോഡിന്റെ പ്രവൃത്തി നടക്കുന്നത്. അങ്ങാ ടിപ്പുറം ജംഗ്ഷൻ മുതൽ പു ത്തനങ്ങാടി വരെയുള്ള റോഡ് അഞ്ച് കോടി ചെലവഴിച്ച് നേരത്തെ പുനർ നിർമിച്ചിരു ന്നു. ഒക്ടോബർ മാസത്തോടെ ബാക്കി സംഖ്യയും അനുവദിച്ച് അങ്ങാടിപ്പുറം മുതൽ വളാഞ്ചേരി വരെയുള്ള റോഡ് പൂർണ മായും പുനർനിർമിക്കുമെന്ന് അധികൃതർ അറിയിച്ചു.

*പ്രധാനപ്പെട്ട വാർത്തകൾ അതി വേഗത്തിൽ അറിയാൻ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ*

https://chat.whatsapp.com/E35cxZN1EJKA62kGFludlB

14/08/2023
പുതുപ്പള്ളിയിൽ  ആര് ?  # പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്  2023നിങ്ങളുടെ വോട്ട് രേഖപ്പെടുത്തി അഭിപ്രായങ്ങൾ പങ്കുവെക്കുക. എല്ല...
13/08/2023

പുതുപ്പള്ളിയിൽ ആര് ?

#
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് 2023

നിങ്ങളുടെ വോട്ട് രേഖപ്പെടുത്തി അഭിപ്രായങ്ങൾ പങ്കുവെക്കുക.

എല്ലാ ജില്ലയിലെ എല്ലാ താലൂക്കുകളിലും വാർത്തകൾ വേഗത്തിൽ അറിയാൻ
https://www.facebook.com/moorkanandvartha?mibextid=ZbWKwL

Whataspp group Link
https://chat.whatsapp.com/Je8UupQ9lAJGIZ4eOkLtjU

സിപിഐ നേതൃത്വത്തോട് ഇടഞ്ഞ് എംഎല്‍എ മുഹമ്മദ് മുഹ്‌സിന്‍; ജില്ലാ കൗണ്‍സിലില്‍ നിന്ന് രാജിവെച്ചുMOORKKANAD VARTHA01-08-23പട...
01/08/2023

സിപിഐ നേതൃത്വത്തോട് ഇടഞ്ഞ് എംഎല്‍എ മുഹമ്മദ് മുഹ്‌സിന്‍; ജില്ലാ കൗണ്‍സിലില്‍ നിന്ന് രാജിവെച്ചു

MOORKKANAD VARTHA
01-08-23
പട്ടാമ്പി എം എല്‍ എ മുഹമ്മദ് മുഹ്‌സിന്‍ സിപിഐ പാലക്കാട് ജില്ലാ കൗണ്‍സിലില്‍ നിന്ന് രാജി വെച്ചു. സിപിഐയിലെ വിഭാഗീയതയെ തുടര്‍ന്നാണ് രാജി. വിഭാഗീയ പ്രവര്‍ത്തനം നടത്തിയെന്നാരോപിച്ച് മുഹസീനെ നേരത്തെ എക്‌സിക്യൂട്ടീവില്‍ നിന്ന് തരം താഴ്ത്തിയിരുന്നു. മുഹ്‌സിന്റെ രാജിക്കത്ത് ഇന്ന് ചേരുന്ന ജില്ലാ എക്‌സിക്യൂട്ടീവ് ചര്‍ച്ച ചെയ്യും.ജില്ലയില്‍നിന്ന് സി.പി.ഐ.യുടെ ഏക എം.എല്‍.എ.യാണ് മുഹ്സിന്‍. പാര്‍ട്ടിയുടെ പ്രമുഖനേതാവായിരുന്ന കൊങ്ങശ്ശേരി കൃഷ്ണന്റെ കുടുംബാംഗവും മുന്‍ ജില്ലാപഞ്ചായത്തംഗവുമായ സീമ കൊങ്ങശ്ശേരിയുള്‍പ്പെടെ മറ്റ് ആറുപേര്‍കൂടി ജില്ലാ കൗണ്‍സിലില്‍ നിന്ന് രാജിവെച്ചു.

ജില്ലാ സമ്മേളനത്തിലെ വിഭാഗീയതയെ കുറിച്ച് അന്വേഷിച്ച കമ്മിഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് മുഹമ്മദ് മുഹ്‌സിന്‍ എംഎല്‍എയെ തരംതാഴ്ത്തിയിരുന്നത്. സമ്മേളനത്തിലുണ്ടായ വിഭാഗീയപ്രവണതകളെക്കുറിച്ചന്വേഷിക്കാന്‍ മുന്‍ ജില്ലാസെക്രട്ടറി ടി. സിദ്ധാര്‍ഥന്‍ കണ്‍വീനറായ മൂന്നംഗസമിതിയെയാണ് നിയോഗിച്ചിരുന്നത്.
*പെരിന്തൽമണ്ണ പട്ടാമ്പി തിരൂർ താലൂക്കുകളിലെ പ്രധാനപ്പെട്ട വാർത്തകൾ വേഗത്തിൽ അറിയാൻ ഗ്രൂപ്പിൽ അംഗമാകാൻ*
https://chat.whatsapp.com/0Aue23N5rW02DkP9byTnzY

മൂർക്കനാട് സബ് രജിസ്ട്രാർക്ക് സസ്‌പെൻഷൻ23-07-23MOORKKANAD VARTHA കൊളത്തൂർ : വിജിലൻസ് പരിശോധനയിൽ ക്രമക്കേടുകൾ കണ്ടെത്തിയെ...
23/07/2023

മൂർക്കനാട് സബ് രജിസ്ട്രാർക്ക് സസ്‌പെൻഷൻ

23-07-23
MOORKKANAD VARTHA

കൊളത്തൂർ : വിജിലൻസ് പരിശോധനയിൽ ക്രമക്കേടുകൾ കണ്ടെത്തിയെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഇപ്പോഴത്തെ മൂർക്കനാട് സബ് രജിസ്ട്രാർ എസ്. സാലിഹയെ സർവീസിൽനിന്ന് സസ്പെൻഡ് ചെയ്തു.

ഇവർ പെരിന്തൽമണ്ണ സബ് രജിസ്ട്രാർ ആയിരിക്കേ 2022 ഫെബ്രുവരി 15-നാണ് ഓഫീസിൽ വിജിലൻസ് മിന്നൽപ്പരിശോധന നടത്തിയത്. പരിശോധനയിൽ പേഴ്‌സണൽ ക്യാഷ് ഡിക്ലറേഷൻ രജിസ്റ്ററിൽ രേഖപ്പെടുത്തിയതിനേക്കാൾ വലിയതുക സബ് രജിസ്ട്രാർ സാലിഹയും (28,600 രൂപ) ഓഫീസ് അറ്റൻഡന്റ് സി. ജിഷ്ണു (1,400 രൂപ)വും ബാഗിലും കൈവശവുമായി സൂക്ഷിച്ചതായി കണ്ടെത്തിയിരുന്നു. വെൽഫെയർ സ്റ്റാമ്പ് കണക്കുകൾ കൃത്യമായി രേഖപ്പെടുത്താത്തതായും സാലിഹയുടെ കാലത്ത് നടത്തിയ പല രജിസ്‌ട്രേഷനിലും സർക്കാരിന് നഷ്ടമുണ്ടാക്കത്തക്ക വിധം രജിസ്‌ട്രേഷൻ നടത്തിയതായി സംശയിക്കുന്നതായും വിജിലൻസ് ഡയറക്ടർ സമർപ്പിച്ച റിപ്പോർട്ടിലുണ്ട്. തെളിവുകളുടെ അടിസ്ഥാനത്തിൽ സാലിഹയ്ക്കെതിരേ വിജിലൻസ് ട്രിബ്യൂണൽ അന്വേഷണം നടത്താനും ക്രമക്കേടുകളുടെ ഗൗരവം കണക്കിലെടുത്ത് സർവീസിൽനിന്ന് സസ്പെൻഡ് ചെയ്യാനുമാണ് വിജിലൻസ് ഡയറക്ടർ ശുപാർശചെയ്തത്.

വിജിലൻസ് ശുപാർശ കണക്കിലെടുത്ത സർക്കാർ ഉടൻ പ്രാബല്യത്തിൽ വരത്തക്കവിധം സസ്പെൻഡ് ചെയ്യാൻ ഉത്തരവിടുകയായിരുന്നു. ഉത്തരവ് അടിയന്തരമായി നടപ്പാക്കാനും ഓഫീസിന്റെ പ്രവർത്തനത്തിന് ക്രമീകരണം ഏർപ്പെടുത്തുന്നതിനും ജില്ലാ രജിസ്ട്രാർ (ജനറൽ)ക്ക് നിർദേശം നൽകിയിട്ടുണ്ട്. വെള്ളിയാഴ്ചയാണ് ഉത്തരവിറങ്ങിയത്.

Whatsapp group link
https://chat.whatsapp.com/AG1yACi2VN35guejz7eW7c

വളാഞ്ചേരി -  പെരിന്തൽമണ്ണ റോഡിൽ സ്വകാര്യ ബസ്സ് മറിഞ്ഞ് വാഹനാപകടം; 15 പേര്‍ക്ക് പരിക്ക്MOORKKANAD VARTHA 21 - 07 - 2023വള...
21/07/2023

വളാഞ്ചേരി - പെരിന്തൽമണ്ണ റോഡിൽ സ്വകാര്യ ബസ്സ് മറിഞ്ഞ് വാഹനാപകടം; 15 പേര്‍ക്ക് പരിക്ക്

MOORKKANAD VARTHA
21 - 07 - 2023

വളാഞ്ചേരി - പെരിന്തൽമണ്ണ റോഡിൽ സ്വകാര്യ ബസ്സ് മറിഞ്ഞ് വാഹനാപകടം. വളാഞ്ചേരിയിൽ നിന്നും പടപ്പറമ്പിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ്സാണ് നിയന്ത്രണം വിട്ടു വളാഞ്ചേരി സി എച്ച് ഹോസ്പിറ്റൽ സമീപം അപകടത്തിൽ പെട്ടത്. അപകടത്തിൽ പതിനഞ്ചോളം പേർക്ക് പരിക്കേറ്റു. വളാഞ്ചേരി പോലീസ് സ്ഥലത്തെത്തി വേണ്ട നടപടികള്‍ സ്വീകരിച്ചു. അപകടത്തില്‍ പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചു.

*പെരിന്തൽമണ്ണ പട്ടാമ്പി തിരൂർ താലൂക്കുകളിലെ പ്രധാനപ്പെട്ട വാർത്തകൾ വേഗത്തിൽ അറിയാൻ ഗ്രൂപ്പിൽ അംഗമാകാൻ* 🪀
https://chat.whatsapp.com/EIDFG3c8qtQ7g1DR2ys7Qb

പ്രിയപ്പെട്ട ഓസി ജനഹൃദയങ്ങളിൽ ജീവിക്കും  chandy ₹
20/07/2023

പ്രിയപ്പെട്ട ഓസി ജനഹൃദയങ്ങളിൽ ജീവിക്കും

chandy ₹

*മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അന്തരിച്ചു*MOORKKANAD VARTHA18-07-23മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അന്തരിച്ചു. ഇന്ന് പുലർച...
18/07/2023

*മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അന്തരിച്ചു*

MOORKKANAD VARTHA
18-07-23
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അന്തരിച്ചു. ഇന്ന് പുലർച്ചെ 4.25ന് ബംഗളൂരുവിൽ വച്ചായിരുന്നു അന്ത്യം. ക്യാൻസർ ബാധിതനായി ഏറെ നാൾ ചികിത്സയിലായിരുന്നു1943 ഒക്ടോബർ 31ന് പുതുപ്പള്ളി കരോട്ട് വള്ളക്കാലിൽ കെ. ഒ. ചാണ്ടിയുടെയും ബേബി ചാണ്ടിയുടെയും മകനായി കോട്ടയം ജില്ലയിലെ കുമരകത്താണ് ഉമ്മൻ ചാണ്ടിയുടെ ജനനം. പുതുപ്പള്ളി സെന്റ് ജോർജ്ജ് ഹൈസ്‌കൂളിലെ വിദ്യാഭ്യാസത്തിന് ശേഷം കോട്ടയം സി.എം.എസ്. കോളേജ്, ചങ്ങനാശ്ശേരി എസ്.ബി. കോളേജ് എന്നിവിടങ്ങളിൽ പഠനം നടത്തി ബി.എ ബിരുദം നേടി. എറണാകുളം ലോ കോളേജിൽ നിന്ന് നിയമ ബിരുദവും സമ്പാദിച്ചു.കെ.എസ്.യുവിലൂടെയായിരുന്നു രാഷ്ട്രീയ പ്രവേശനം. പുതുപ്പള്ളി സെന്റ് ജോർജ് ഹൈസ്‌കൂളിലെ കെ.എസ്.യു യൂണിറ്റ് പ്രസിഡൻറ് മുതൽ കേരളത്തിന്റെ മുഖ്യമന്ത്രി സ്ഥാനം വരെ എത്തി നിൽക്കുന്നതാണ് ഉമ്മൻ ചാണ്ടിയുടെ രാഷ്ട്രീയ ജീവിതം.1970 മുതൽ 51 വർഷമായി പുതുപ്പള്ളിയിൽ നിന്ന് നിയമസഭ അംഗമായി തുടരുന്ന ഉമ്മൻ ചാണ്ടിയുടെ ആദ്യ മത്സരം 1970-ൽ പുതുപ്പള്ളി നിയോജക മണ്ഡലത്തിൽ നിന്നായിരുന്നു. സി.പി.എം എം.എൽ.എ യായിരുന്ന ഇ.എം. ജോർജിനെ ഏഴായിരത്തിൽ പരം വോട്ടിന് പരാജയപ്പെടുത്തി ആദ്യമായി നിയമസഭ അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. പിന്നീട് നടന്ന എല്ലാ നിയമസഭ തിരഞ്ഞെടുപ്പുകളിലും (1977, 1980, 1982, 1987, 1991, 1996, 2001, 2006, 2011, 2016, 2021) അദ്ദേഹം പുതുപ്പള്ളിയിൽ നിന്ന് നിയമസഭയിലെത്തി.1977-ൽ കെ. കരുണാകരൻ മന്ത്രിസഭയിലും 1978-ൽ എ.കെ. ആൻറണി മന്ത്രിസഭയിലും അദ്ദേഹം തൊഴിൽ വകുപ്പ് മന്ത്രിയായി. 1981-1982 കാലഘട്ടത്തിൽ കരുണാകരൻ മന്ത്രിസഭയിൽ ആഭ്യന്തര വകുപ്പ് മന്ത്രിയായിരുന്നു. 1991-1995 ലെ കരുണാകരൻ മന്ത്രിസഭയിൽ ധനകാര്യം വകുപ്പ് മന്ത്രിയായി.2006 ജനുവരിയിൽ സ്വിറ്റ്‌സർലണ്ടിലെ ദാവോസിൽ നടന്ന 35-മത് ലോക സാമ്പത്തിക ഫോറത്തിൽ പങ്കെടുത്ത് ഒരു റെക്കോർഡിനും അർഹനായി. ചരിത്രത്തിൽ ആദ്യമായാണ് ഒരു കേരള മുഖ്യമന്ത്രി ഇതിൽ സംബന്ധിക്കുന്നത്.2004-ൽ ആദ്യമായി മുഖ്യമന്ത്രിയായ ശേഷം ജനസമ്പർക്കം എന്ന ഒരു പരാതി പരിഹരണ മാർഗ്ഗം ഉമ്മൻ ചാണ്ടി നടപ്പിൽ വരുത്തി. ഓരോ സ്ഥലങ്ങളിൽ വിളിച്ചു ചേർക്കുന്ന പരിപാടിയിൽ മുഖ്യമന്ത്രിയായ ഉമ്മൻ ചാണ്ടി രാഷ്ട്രീയ ഭേദമെന്യെ ജനങ്ങളോട് നേരിട്ട് ഇടപെട്ട് അവരുടെ പ്രശ്‌നങ്ങൾക്ക് സ്ഥായിയായ പരിഹാരമാർഗ്ഗം ഉണ്ടാക്കുവാൻ ഇദ്ദേഹം അക്ഷീണം പരിശ്രമിച്ചു.മുഖ്യമന്ത്രിയായിരുന്ന 2004-2006, 2011-2016 വർഷങ്ങളിൽ ജനസമ്പർക്ക പരിപാടി അദ്ദേഹം വിജയകരമായി നടപ്പിലാക്കി. പ്രതിപക്ഷം ഇതിനെ രൂക്ഷമായി എതിർത്തു എങ്കിലും ജനസമ്പർക്ക പരിപാടിയിലൂടെ അദ്ദേഹം ജനകീയനായ മുഖ്യമന്ത്രിയായി സാധാരണക്കാരായ ജനങ്ങളുടെ മനസിൽ ഇടം നേടി.

Whatsapp group Link
https://chat.whatsapp.com/AG1yACi2VN35guejz7eW7c

ഏക സിവിൽ കോഡ്, സിപിഐഎം സെമിനാറിലേക്കുള്ള ക്ഷണം ലഭിച്ചു; തീരുമാനം പിന്നീട്: ജിഫ്രി മുത്തുക്കോയ തങ്ങൾMOORKKANAD VARTHA08-0...
08/07/2023

ഏക സിവിൽ കോഡ്, സിപിഐഎം സെമിനാറിലേക്കുള്ള ക്ഷണം ലഭിച്ചു; തീരുമാനം പിന്നീട്: ജിഫ്രി മുത്തുക്കോയ തങ്ങൾ

MOORKKANAD VARTHA
08-07-23
സിപിഐഎം സെമിനാറിലേക്കുള്ള ക്ഷണം ലഭിച്ചു തീരുമാനം പിന്നീടെന്ന് ജിഫ്രി മുത്തുക്കോയ തങ്ങൾ. സെമിനാറിൽ പങ്കെടുക്കുന്ന കാര്യത്തിൽ സംഘടനയിൽ ആലോചിച്ച് തീരുമാനം എടുക്കുമെന്നും ജിഫ്രിതങ്ങൾ പറഞ്ഞു. രണ്ടുമണിക്ക് ചേരുന്ന സമസ്‌ത കൺവൻഷന് ശേഷം പ്രതികരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.അതേസമയം, സുന്നി നേതാവ് മുസ്തഫ മുണ്ടുപാറയെ സെമിനാറിന്റെ സംഘാടക സമിതിയിൽ ഉൾപ്പെടുത്തിയിരിക്കുകയാണ് സിപിഐഎം. വൈസ് ചെയർമാൻമാരുടെ പട്ടികയിലാണ് സിപിഐഎം ഉൾപ്പെടുത്തിയത്.

ഏക സിവിൽ കോഡിൽ എതിർപ്പറിയിച്ച് നേരത്തെ തന്നെ സമസ്ത രംഗത്തെത്തിയിരുന്നു. ഇത് ഒരു മതത്തിനും അംഗീകരിക്കാൻ ആകില്ലെന്നാണ് സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞത്. ഈ വിഷയത്തിൽ മുസ്ലീം ലീഗും പ്രതിഷേധവുമായി മുന്നോട്ടു വന്നിട്ടുണ്ട്.കേന്ദ്ര സർക്കാരിന്‍റെ നീക്കത്തോട് യോജിക്കാനാകില്ല. രാഷ്ട്രീയ കക്ഷികളേയും സമുദായങ്ങളേയും യോജിപ്പിച്ച് പ്രക്ഷോഭം ആലോചിക്കും. സമസ്ത അതിന് നേതൃത്വം നൽകും. മറ്റ് മത നേതാക്കളെയും സമീപിക്കും .എല്ലാ രാഷ്ട്രീയ കക്ഷികളും യോജിക്കണമെന്നും ജിഫ്രിൻ തങ്ങൾ പറഞ്ഞിരുന്നു. ഇടതു പക്ഷം ഏകീകൃത സിവില്‍ കോഡിനെ എതിർത്തത് സ്വാഗതം ചെയ്യുന്നുവെന്നും സമസ്ത അധ്യക്ഷന്‍ വ്യക്തമാക്കി.
*പെരിന്തൽമണ്ണ പട്ടാമ്പി തിരൂർ താലൂക്കുകളിലെ പ്രധാനപ്പെട്ട വാർത്തകൾ വേഗത്തിൽ അറിയാൻ ഗ്രൂപ്പിൽ അംഗമാകാൻ* 🪀https://chat.whatsapp.com/DpPWabaQgCbAxMmRzzg181

അടുത്ത 3 മണിക്കൂറിൽ സംസ്ഥാനത്ത്‌ എല്ലാ ജില്ലകളിലും മഴയ്ക്ക് സാധ്യത തിരുവനന്തപുരം: അടുത്ത 3 മണിക്കൂറിൽ സംസ്ഥാനത്ത്‌ എല്ലാ...
08/07/2023

അടുത്ത 3 മണിക്കൂറിൽ സംസ്ഥാനത്ത്‌ എല്ലാ ജില്ലകളിലും മഴയ്ക്ക് സാധ്യത തിരുവനന്തപുരം: അടുത്ത 3 മണിക്കൂറിൽ സംസ്ഥാനത്ത്‌ എല്ലാ ജില്ലകളിലും മിതമായതോ നേരിയതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മൺസൂൺ പാത്തി അതിന്റെ സാധാരണ സ്ഥാനത്ത് നിന്നും തെക്കോട്ടു മാറി സ്ഥിതി ചെയ്യുകയാണ്. തെക്കൻ ഗുജറാത്ത് തീരം മുതൽ വടക്കൻ കേരള തീരം വരെ തീരദേശ ന്യൂനമർദ്ദ പാത്തി നിലനിൽക്കുന്നു. ചക്രവാതച്ചുഴി നിലവിൽ ജാർഖണ്ഡിന് മുകളിലാണ് സ്ഥിതി ചെയ്യുന്നത്. വടക്ക് കിഴക്കൻ അറബിക്കടലിൽ ഗുജറാത്ത്‌ തീരത്തിനു സമീപം മറ്റൊരു ചക്രവാതച്ചുഴിയും നിലനിൽക്കുന്നുണ്ട്.

ഉയർന്ന തിരമാലയ്ക്ക് സാധ്യത, ജാഗ്രതാ നിർദ്ദേശംവിഴിഞ്ഞം മുതൽ കാസർകോട് വരെയുള്ള കേരള തീരത്ത് ജൂലൈ ഒമ്പത് രാത്രി 11.30 വരെ ശക്തമായ തിരമാലയ്ക്ക് സാധ്യതയുണ്ട്. 3.5 മുതൽ 3.8 മീറ്റർ വരെ ഉയരത്തിൽ തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്. തിരമാല സെക്കൻഡിൽ 55 സെന്റി മീറ്ററിനും 74 സെന്റി മീറ്ററിനും ഇടയിൽ വേഗത്തിലെത്താൻ സാധ്യതയുണ്ടെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.

തെക്കൻ തമിഴ്നാട് തീരത്ത് (കൊളച്ചൽ മുതൽ കിലക്കരൈ) വരെ ഇന്ന് രാത്രി 11.30 വരെ 2.5 മുതൽ 2.9 മീറ്റർ വരെ ഉയരത്തിൽ തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം വ്യക്തമാക്കി.

കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം.

ബോട്ട്, വള്ളം, തുടങ്ങിയ മൽസ്യബന്ധന യാനങ്ങൾ ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക.വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നതിലൂടെ കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം.

മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.

ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കുക.

*മലപ്പുറത്ത് കനത്ത മഴ: പുഴയിൽ വീണ് 2 പേരെ കാണാതായി, തിരച്ചിൽ തുടരുന്നു*MOORKKANAD VARTHA05-07-23മലപ്പുറം: ജില്ലയിൽ മഴ തു...
05/07/2023

*മലപ്പുറത്ത് കനത്ത മഴ: പുഴയിൽ വീണ് 2 പേരെ കാണാതായി, തിരച്ചിൽ തുടരുന്നു*

MOORKKANAD VARTHA
05-07-23
മലപ്പുറം: ജില്ലയിൽ മഴ തുടരുന്നു. പലയിടങ്ങളിലും വ്യാപകനാശനഷ്ടമുണ്ടായി. പൂക്കോട്ടുംപാടം അമരമ്പലത്ത് കുതിരപ്പുഴയിൽ വീണ് രണ്ടു പേരെ കാണാതായി. നായാട്ടുകല്ല് സ്വദേശി ബാബുരാജ്-സന്ധ്യ ദമ്പതികളുടെ മകൾ അനുശ്രീ (12), അമ്മ സുശീല (60) എന്നിവരെയാണ് കാണാതായത്. ബലിയിടൽ കർമത്തിനായി കടവിലിറങ്ങിയ ഒരു കുടുംബത്തിലെ 5 പേർ ഒഴുക്കിൽപ്പെടുകയായിരുന്നുവെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇതിൽ മൂന്ന് പേരെ രക്ഷപ്പെടുത്തി. മറ്റു രണ്ടുപേർക്കായി തിരച്ചിൽ പുരോഗമിക്കുകയാണ്. പുലർച്ചെ അഞ്ചരയോടെയാണ് കാണാതായ സ്ഥലത്ത് നിന്ന് രണ്ട് കിലോമീറ്റർ അകലെ സന്ധ്യയെ രക്ഷപ്പെടുത്തിയത്.കനത്ത മഴയെ തുടര്‍ന്ന് നിലമ്പൂർ വഴിക്കടവില്‍ താല്‍കാലിക പാത ഒലിച്ചുപോയി. പഞ്ചായത്തങ്ങാടി-മരുത റൂട്ടില്‍ കാരക്കോടന്‍ പുഴയില്‍ നാട്ടുകാര്‍ നിര്‍മിച്ച താല്‍കാലിക പാതയാണ് ഒലിച്ചുപോയത്. കഴിഞ്ഞ ദിവസം വൈകിട്ടായിരുന്നു സംഭവം. വഴിക്കടവ് - മരുത റൂട്ടില്‍ പഞ്ചായത്തങ്ങാടിക്ക് സമീപം കാരക്കോടന്‍ പുഴക്ക് കുറുകെയുള്ള പാലത്തിന് പകരം പുതിയ പാലത്തിന്റെ നിര്‍മാണം നടന്നുവരികയാണ്. ഈ സാഹചര്യത്തില്‍ നാട്ടുകാരാണ് താല്‍കാലിക പാത നിര്‍മിച്ചത്.ചെറുവാഹനങ്ങള്‍ മാത്രമായിരുന്നു ഈ വഴി കടന്നുപോയിരുന്നത്. നിലമ്പൂര്‍ ഭാഗത്തുനിന്നും, വഴിക്കടവ് ഭാഗത്തുനിന്നും മരുത ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ പാലാട് മാമാങ്കര റോഡ് വഴിയോ എടക്കര പാലേമാട് റോഡ് വഴിയോ തിരിഞ്ഞു പോകാനാണ് നിര്‍ദേശം. മലപ്പുറം ജില്ലയിൽ ഇന്ന് ഓറഞ്ച് അലേർട്ടാണ്.

വാട്സ്ആപ്പ് ഗ്രൂപ്പ് ലിങ്ക്
https://chat.whatsapp.com/AG1yACi2VN35guejz7eW7c

അനുഭവങ്ങളുടെ കഥ പറഞ്ഞമഹാനായ സുൽത്താൻ..!മലയാള സാഹിത്യത്തിൽ "ബേപ്പൂർ സുൽത്താൻ " - എന്ന അപരനാമത്തിൽ അറിയപ്പെടുന്ന സാഹിത്യകാ...
05/07/2023

അനുഭവങ്ങളുടെ കഥ പറഞ്ഞ
മഹാനായ സുൽത്താൻ..!

മലയാള സാഹിത്യത്തിൽ
"ബേപ്പൂർ സുൽത്താൻ " - എന്ന
അപരനാമത്തിൽ അറിയപ്പെടുന്ന സാഹിത്യകാരനാണ് വൈക്കം മുഹമ്മദ് ബഷീർ.
ഒരു സമുദായത്തിന്റെ തനതു ചിത്രം അദ്ദേഹം തന്റെ തൂലികയിലൂടെ
വരച്ചു ചേർത്തു.
മലയാളികളുടെ മനസിൽ മായാത്ത കഥാപാത്രങ്ങളെ സൃഷ്ടിച്ച മലയാളത്തിൻ്റെ "ഇമ്മിണി ബല്യ " എഴുത്തുകാരൻ കൂടിയാണ് ബഷീർ.
ജൂലായ് 5 അദ്ദേഹത്തിന്റെ ചരമദിനമാണ്.
ജീവിതത്തിൽ നിന്ന് ചീന്തിയെടുത്ത ഒരു ഏടായി ബഷീർ കഥകൾ മാറാൻ കാരണം അത് അദ്ദേഹത്തിന്റെ അനുഭവങ്ങൾ തന്നെയായതുകൊണ്ടാണന്ന് നമുക്കറിയാം.
1908 ജനു: 19ന് വൈക്കം തലയോലപറമ്പിൽ ജനിച്ച ബഷീർ
സ്വാതന്ത്ര്യ സമരത്തിൽ ആകൃഷ്ടനായി കോഴിക്കോട് എത്തി.
ഉപ്പു സത്യാഗ്രഹത്തിൽ പങ്കെടുത്തതിന്റെ ഫലമായി മർദ്ദനമേൽക്കുകയും ജയിൽ ശിക്ഷ അനുഭവിക്കുകയും ചെയ്തു.
പത്തുവർഷത്തോളം ഭാരതമാകെ സഞ്ചരിച്ചു.
ബഷീറിന്റെ മാസ്റ്റർ പീസായ കൃതിയാണ് ബാല്യകാല സഖി.
ഒന്നും ഒന്നും കൂട്ടിയാൽ എത്രയാണന്ന ഗുരുനാഥന്റെ ചോദ്യത്തിന് ഒന്നും ഒന്നും കൂട്ടിയാൽ
"ഇമ്മിണി ബല്യ "ഒന്നാണെന്ന് ഉത്തരം പറയുന്നതിലൂടെ വലിയൊരു ലോകതത്വം മജീദ് എന്ന കഥാപാത്രത്തിലൂടെ ബഷീർ വരച്ചു കാട്ടുന്നു.ബാല്യകാല സഖിയിലെ കഥാപാത്രങ്ങളായ സുഹ്റയും മജീദും ജീവത ഗന്ധിയായ രണ്ടു കഥാപാത്രങ്ങളാണ്.
ജീവിതത്തിൽ നിന്ന് ചീന്തിയെടുത്ത ഒരു ഏട് എന്നാണ് എം പി.പോൾ ഈ കൃതിയെ വിശേഷിപ്പിച്ചിരിക്കുന്നത്.
മണ്ടൻ മുത്തപ്പായും, ആനവാരി രാമൻ നായരും,പൊൻകുരിശു തോമയും,കേശവൻ നായരും, സാറാമ്മയും,ഒറ്റക്കണ്ണൻപോക്കരും സൈനബയുമെല്ലാം ബഷീർ കൃതികളിലെ നമുക്ക് മറക്കാൻ കഴിയാത്ത മികച്ച കഥാപാത്രങ്ങളാണ്.
താൻ ജീവിച്ച കാലഘട്ടത്തിന്റെ ചരിത്രവും ജീവിതരീതിയും സ്വയം ഒപ്പിയെടുത്ത് കൃതികളിലൂടെ ആവിഷ്ക്കരിച്ച മഹാനായ എഴുത്തുകാരനായിരുന്നു ബഷീർ. ജീവിതത്തിന്റെ ഓടകളിലും മേടകളിലും സഞ്ചരിച്ച ബഷീർ ഒരു പച്ച മനുഷ്യനായിരുന്നു. മലയാളത്തിലോ,മറ്റു ഇന്ത്യൻ
ഭാഷകളിലോ ബഷീറിനെ പോലെയുള്ള ഒരു സാഹിത്യകാരനെ കണ്ടെത്താൻ പ്രയാസമാണ്.
കഥകളുടെ സുൽത്താനായ ബഷീറിന്റെ പ്രശസ്തകൃതികളാണ് ബാല്യകാലസഖി, ന്റുപ്പുപ്പാക്കൊരാനേണ്ടാർന്നു, വിശ്വവിഖ്യാതമായ മൂക്ക്, ആനവാരിയും പൊൻക്കുരിശും, പാത്തുമ്മയുടെ ആട്, മതിലുകൾ, ശബ്ദങ്ങൾ, സ്ഥലത്തെ പ്രധാന ദിവ്യൻ തുടങ്ങിയവ.
കേന്ദ്ര സാഹിത്യ അക്കാദമിയുടെയും കേരള സാഹിത്യ അക്കാദമിയുടെയും ഫെല്ലോഷിപ്പ് അദ്ദേഹത്തിനു ലഭിച്ചു.
ഇന്ത്യാഗവൺമെന്റ് പത്മശ്രീ പുരസ്കാരം നൽകി ആദരിച്ചു.
തനി നാടൻ ഭാഷയിൽ തന്റെ സമുദായത്തിന്റെ പച്ചയായ ചിത്രം അദ്ദേഹം വരച്ചുകാട്ടി.
ബഷീർ കെട്ടാത്ത വേഷങ്ങളില്ല. ഉത്തരേന്ത്യയിൽ ഹിന്ദുസന്യാസിമാരുടെ കുടെയും സൂഫിമാരുടെയും കൂടെ ജീവിതം നയിച്ചു.പാചകക്കാരനായും മാജിക്കുകാരന്റെ സഹായിയായും അദ്ദേഹം കഴിഞ്ഞു.ഏകദേശം ഒമ്പതുവർഷത്തോളം നീണ്ട യാത്രയിൽ ധാരാളം ഭാഷകൾ സ്വയത്തമാക്കി.
ദാരിദ്ര്യവും, പട്ടിണിയും അദ്ദേഹം ഈ യാത്രയിൽ നേരിട്ടനുഭവിച്ചു. ബഷീറിന്റെ ജീവിതം തന്നെയാണ് അദ്ദേഹത്തിന്റെ സാഹിത്യം..!
ഫാബീ ബഷീറുമൊത്തുള്ള 36 വർഷത്തെ ദാമ്പത്യജീവിതത്തിന്റെ ഓർമ്മകൾ ഉൾകൊള്ളുന്ന " ബഷീറിന്റെ എടിയേ "_ പ്രസിദ്ധമായ ആത്മകഥയാണ്. ബഷീറിന്റെ വ്യക്തിജീവിതത്തിലെ മറ്റാരും അറിയാത്ത അനുഭവങ്ങളും രഹസ്യങ്ങളും ഈ കൃതി പങ്കുവെയ്ക്കുന്നു.
ബാല്യകാല സഖി, പാത്തുമ്മയുടെ ആട്, ന്റുപ്പുപ്പാക്കൊരാനേണ്ടാർന്നു എന്നി കൃതികൾ ഇന്ത്യയിലെ പ്രധാന ഭാഷകളിലെല്ലാം തർജ്ജമ ചെയ്തിട്ടുണ്ട്. ബാല്യകാല സഖി, ഭാർഗ്ഗവീ നിലയം, മതിലുകൾ എന്നിനോവലുകൾ ചലചിത്രങ്ങളുമായി.

ബഷീർദിനത്തിൽ അദ്ദേഹത്തിന്റെ പാത്തുമ്മയുടെ ആട് എന്ന കൃതിയിലൂടെ നമുക്കൊന്നു കടന്നു പോകാം.

പാത്തുമ്മയുടെ ആട്..!

സ്വന്തം കുടുംബകഥ തന്നെയാണ്
ഈ നോവലിലൂടെ ബഷീർ ആവിഷ്ക്കരിക്കുന്നത്.
മുസ്ലിം സമുദായാത്തിൻ്റെ തനതു ജീവിതം ഈ ചെറു നോവലിലൂടെ ബഷീർ തുറന്നുകാട്ടുന്നു.
1959ല്‍ പ്രസിദ്ധീകരിച്ച ഈ നോവലിന് "പെണ്ണുങ്ങളുടെ ബുദ്ധി" -എന്നൊരു പേരും ബഷീര്‍ നിര്‍ദ്ദേശിച്ചിരുന്നു. ചികില്‍ത്സയും വിശ്രമവുമായി വൈക്കത്തിനടുത്ത് തലയോലപറമ്പിലുള്ള കുടുംബ വീട്ടില്‍ കഴിയവേ 1954 ല്‍ ആണ് ബഷീര്‍ ഈ നോവൽ എഴുതുന്നത്. ബഷീറിന്റെ ഉമ്മയും, സഹോദരങ്ങളും അവരുടെ ഭാര്യമാരും കുട്ടികളും അടങ്ങുന്ന കൂട്ടുകുടുംബം ഒരു ചെറിയ വീട്ടില്‍ ഒരുമിച്ചാണ് കഴിഞ്ഞിരുന്നത്. അവിടെ നടക്കുന്ന ദൈനംദിന സംഭവ വികാസങ്ങള്‍ തനതു ശൈലിയില്‍ വിവരിച്ചിരിക്കുകയാണ് ബഷീര്‍.
വീട്ടിലെ ഓരോ കുടുംബാംഗവും, ബഷീറിന്റെ സഹോദരി പാത്തുമ്മ വളര്‍ത്തുന്ന ആടും നോവലിലെ കഥാപാത്രങ്ങളാണ്.
നോവലിലെ പ്രധാന കഥാപാത്രമാണ് പാത്തുമ്മ.
നോവലിൻ്റെ പേര് സൂചിപ്പിക്കുന്നതു പോലെ
പാത്തുമ്മയുടെ ആടിനെ ചുറ്റിപ്പറ്റിയാണ് നോവലിലെ കഥ മുന്നോട്ടു പോകുന്നത്.
ബഷീറിന്റെ രണ്ട് സഹോദരിമാരില്‍ മൂത്തത് പാത്തുമ്മയാണ്. പാത്തുമ്മയ്ക്കും ഭര്‍ത്താവ് കൊച്ചുണ്ണിക്കും ഖദീജ എന്നൊരു മകളുണ്ട്. ബഷീറിന്റെ സഹോദരങ്ങളില്‍ തറവാട്ടില്‍ നിന്ന് മാറിത്താമസിക്കുന്നത് പാത്തുമ്മ മാത്രമാണ്.എങ്കിലും എല്ലാ ദിവസവും രാവിലെത്തന്നെ മകളെയും
കുട്ടി പാത്തുമ്മ തറവാട്ടിലെത്തും. അവരുടെ വരവ് ഒരു "സ്‌റ്റൈലിലാണ്" എന്നാണ് ബഷീര്‍ പറയുന്നത്.
കൂടെ പാത്തുമ്മായുടെ ആടുമുണ്ടാകും.
പാത്തുമ്മ എപ്പോഴും പറയുന്ന ഒരു വാചകമുണ്ട് ‘എന്റെ ആട് പെറട്ടെ '
അപ്പൊ കാണിച്ചുതരാം' എന്ന്.
പാത്തുമ്മക്ക് കാര്യമായ വിദ്യാഭ്യാസമൊന്നുമില്ല. എങ്കിലും കുടുംബത്തിന്റെ വളര്‍ച്ചക്ക് വേണ്ടി കഷ്ടപ്പെടുന്നു.
അങ്ങിനെ പാത്തുമ്മയുടെ
ആട് പെറ്റു. ഡും..!
ആട്ടിന്‍ പാല്‍ വിറ്റുകിട്ടുന്ന പണം കൊണ്ട് വീടിന്റെ വാതില്‍ നന്നാക്കുന്നതുള്‍പ്പെടെ പലതും ചെയ്യണമെന്നു പാത്തുമ്മ വിചാരിച്ചിരുന്നു..! പക്ഷേ തന്റെ കുടുംബക്കാര്‍ക്കു വേണ്ടി ആടിന്റെ പാല്‍ കൈക്കൂലിയായി പാത്തുമ്മക്ക് ഉപയോഗിക്കേണ്ടി വന്നു.ഒരിക്കല്‍ ബഷീറിനെ തന്റെ വീട്ടീലേക്ക് ക്ഷണിച്ചു. പത്തിരിയും കരള്‍ വരട്ടിയതും വച്ച് സല്‍ക്കരിക്കുന്നു.
എന്നാല്‍ പാത്തുമ്മയുടെ മറ്റു സഹോദരങ്ങളായ അബ്ദുല്‍ ഖാദറിനും ഹനീഫക്കും ഇത് സഹിക്കാന്‍ കഴിഞ്ഞില്ല. പാത്തുമ്മായുടെ ഭര്‍ത്താവ് അവര്‍ക്കു നല്‍കാനുണ്ടായിരുന്ന പണത്തിന്റെ പേരില്‍ ഭര്‍ത്താവിനേയും പാത്തുമ്മായേയും മകള്‍ ഖദീജയേയും ഒന്നും രണ്ടും മൂന്നും പ്രതികളാക്കി കേസുകൊടുക്കുമെന്നും ആടിനെ ജപ്തിചെയ്യിക്കുമെന്നും സഹോദരങ്ങള്‍ ഭീഷണിപ്പെടുത്തി. അങ്ങനെയാണ് പാത്തുമ്മക്ക് ആട്ടുംപാല്‍ കൈക്കൂലിയായി കൊടുക്കേണ്ടി വന്നത്..! കൈക്കൂലിയായി നേരേ കിട്ടുന്ന പാലിനു പുറമേ, പാത്തുമ്മ അറിയാതെ ആടിന്റെ പാല്‍ അവര്‍ കറന്നെടുക്കുകയും ചെയ്തിരുന്നു. മലയാളികളുടെ മനസിൽ മായാത്ത കഥാപാത്രങ്ങളെ സൃഷ്ടിച്ച മലയാളത്തിന്റെ ഇമ്മിണി ബല്യ എഴുത്തുകാരനാണ് ബഷീർ.
ഒരു കാലത്തിന്റെ പരിഛേദം
ഈ കൊച്ചു നോവലിൽ നമുക്ക്
ദർശിക്കാം.
മലയാളത്തിന് അനുഭവങ്ങളുടെ
കഥ പറഞ്ഞു തന്ന മഹാനായ സാഹിത്യകാരനെ ഒരിക്കൽക്കൂടി ഓർമ്മിക്കാം.

അഷ്റഫ് എഎൻകെ
(മലയാള വിഭാഗം)
PTMYHSS എടപ്പലം.

*ആദിൽ അൻവർ സാദത്തിന് വെൽഫെയർ പാർട്ടിയുടെ സ്നേഹാദരം* ഐ.ഐ.ടി -ജെ.ഇ.ഇ അഡ്വാൻസ്ഡ് പ്രവേശന പരീക്ഷയിൽ മികച്ച വിജയം നേടിയ കൊളത്...
01/07/2023

*ആദിൽ അൻവർ സാദത്തിന് വെൽഫെയർ പാർട്ടിയുടെ സ്നേഹാദരം*

ഐ.ഐ.ടി -ജെ.ഇ.ഇ അഡ്വാൻസ്ഡ് പ്രവേശന പരീക്ഷയിൽ മികച്ച വിജയം നേടിയ കൊളത്തൂർ ചന്തപ്പടി കുന്നത്ത് പള്ളിയാലിൽ ആദിൽ അൻവർ സാദത്തിനെ വെൽഫെയർ പാർട്ടി മൂർക്കനാട് പഞ്ചായത്ത്‌ കമ്മിറ്റി ആദരിച്ചു.
പാർട്ടി പഞ്ചായത്ത്‌ പ്രസിഡന്റ്‌
പി.ഖദീജ ടീച്ചർ മെമെന്റോ കൈമാറി.
പാർട്ടി പഞ്ചായത്ത്‌ സെക്രട്ടറി എ.മൊയ്തീൻ മാസ്റ്റർ,
പഞ്ചായത്ത്‌ കമ്മിറ്റി അംഗങ്ങളായ സലിം മൂർക്കനാട്, അബ്ദുറഹ്മാൻ പുന്നക്കാട്, പി. ഉമർ മാസ്റ്റർ എന്നിവർ സന്നിഹിതരായി.

Whatsapp group Link
https://chat.whatsapp.com/DpfjlOS8bOdAdb7kS0GfGh

*വ്യാജരേഖയുണ്ടാക്കി പണംതട്ടിയ കേസിൽ  മുസ്ലിംലീഗ്‌ നേതാവായ ബാങ്ക്‌ സെക്രട്ടറി റിമാൻഡിൽ*30-06-23MOORKKANAD VARTHA പെരിന്തൽ...
30/06/2023

*വ്യാജരേഖയുണ്ടാക്കി പണംതട്ടിയ കേസിൽ മുസ്ലിംലീഗ്‌ നേതാവായ ബാങ്ക്‌ സെക്രട്ടറി റിമാൻഡിൽ*

30-06-23
MOORKKANAD VARTHA

പെരിന്തൽമണ്ണ :
വ്യാജരേഖയുണ്ടാക്കി പണംതട്ടിയ കേസിൽ മൂർക്കനാട് പഞ്ചായത്ത്‌ സർവീസ്‌ സഹകരണ ബാങ്ക് സെക്രട്ടറി എം കെ ഉമറുദ്ദീ (53)നെ കൊളത്തൂർ പൊലീസ് അറസ്‌റ്റ്‌ ചെയ്‌തു. 18 ലക്ഷം രൂപയുടെ ക്രമക്കേടാണ്‌ നടന്നത്‌. നിലവിൽ സസ്‌പെൻഷനിലുള്ള ഇയാളെ സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന പി കെ അസ്‌ലമിന്റെ പരാതിയിലാണ് അറസ്‌റ്റു ചെയ്‌തത്‌. മലപ്പുറം കോടതിയിൽ ഹാജരാക്കി 14 ദിവസത്തേക്ക് റിമാൻഡ്‌ ചെയ്‌തു.

മെയ്‌ 12ന്‌ പെരിന്തൽമണ്ണ സഹകരണ അസി. രജിസ്ട്രാർ (ജനറൽ) പി ഷംസുദ്ദീന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് തട്ടിപ്പ്‌ പുറത്തുവന്നത്‌. കംപ്യൂട്ടർ ബാക്ക് സൈറ്റ് ലോഗിൻ ചെയ്‌ത്‌ വ്യാജ സ്ഥിരനിക്ഷേപമുണ്ടാക്കി അതിൽനിന്ന് വായ്പയെടുക്കുകയായിരുന്നു. സ്ഥിര നിക്ഷേപത്തിൻമേൽ നൽകിയ വായ്‌പകളുടെ രശീതി ബാങ്കിൽ കണ്ടെത്താനായില്ല. ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന്‌ ഉമറുദ്ദീനെ ബാങ്ക്‌ ഭരണസമിതി അന്വേഷണവിധേയമായി സസ്‌പെൻഡ്‌ ചെയ്‌തിരുന്നു. ഉമറുദ്ദീന്റെ മുൻകൂർ ജാമ്യാപേക്ഷ നിരസിച്ച ഹൈക്കോടതി അന്വേഷണ ഉദ്യോഗസ്ഥനുമുന്നിൽ ഹാജരാവാൻ ഉത്തരവിട്ടിരുന്നു. വ്യാഴാഴ്ച കൊളത്തൂർ പൊലീസ്‌ സ്‌റ്റേഷനിൽ ഹാജരായപ്പോഴായിരുന്നു അറസ്‌റ്റ്‌.
മുൻപ് ബാങ്കിനെതിരെ സഹകരണ വകുപ്പ് അന്വേഷണവും പരിശോധനയും നടത്തിയിരുന്നു. ഇതിനെത്തുടർന്ന് വിജിലൻസും പരിശോധന നടത്തി. ക്രമക്കേടുകൾ നടന്നതായും ബാങ്കിലെ ആകെയുള്ള 5 ജീവനക്കാരെയും സസ്‌പെൻഡ് ചെയ്യണമെന്നും മുൻപ് വിജിലൻസ് സഹകരണ വകുപ്പിന് നിർദേശം നൽകിയിരുന്നു. എന്നാൽ ഇത് ബാങ്കിന്റെ പ്രവർത്തനത്തെ ബാധിക്കുമെന്നതിനാൽ മരവിപ്പിച്ച നിലയിലായിരുന്നു. ഇതിനിടെയാണ് സഹകരണ അസി.റജിസ്‌ട്രാറുടെ നേതൃത്വത്തിൽ പരിശോധന നടന്നത്. ഈ പരിശോധനയിൽ ക്രമക്കേട് കണ്ടെത്തിയതോടെ ഉമറുദ്ദീനെ സസ്‌പെൻഡ് ചെയ്യാൻ ഭരണസമിതിക്ക് നിർദേശം നൽകുകയായിരുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ എം.കെ റഫീഖയുടെ ഭർത്താവായ ഉമറുദ്ദീൻ 2015ലെ പഞ്ചായത്ത്‌ തെരഞ്ഞെടുപ്പിൽ പുലാമന്തോൾ പഞ്ചായത്തിൽ മുസ്ലിംലീഗ്‌ സ്ഥാനാർഥിയായി മത്സരിച്ചിരുന്നൂ.
*പെരിന്തൽമണ്ണ പട്ടാമ്പി തിരൂർ താലൂക്കുകളിലെ പ്രധാനപ്പെട്ട വാർത്തകൾ വേഗത്തിൽ അറിയാൻ ഗ്രൂപ്പിൽ അംഗമാകാൻ* 🪀
https://chat.whatsapp.com/E35cxZN1EJKA62kGFludlB

ഇസ്തിരിയിടുന്നതിനിടെ യുവാവ് ഷോക്കേറ്റ് മരിച്ചുMOORKKANAD VARTHA29-06-23കൈപ്പുറം : വലിയ പെരുന്നാള്‍ നമസ്ക്കരിക്കാൻ പള്ളിയ...
29/06/2023

ഇസ്തിരിയിടുന്നതിനിടെ യുവാവ് ഷോക്കേറ്റ് മരിച്ചു

MOORKKANAD VARTHA
29-06-23

കൈപ്പുറം : വലിയ പെരുന്നാള്‍ നമസ്ക്കരിക്കാൻ പള്ളിയിലേക്ക് പോകാൻ വസ്ത്രം ഇസ്തിരിയിടുന്നതിനിടെ ഷോക്കേറ്റ് യുവാവ് മരണപ്പെട്ടു.

കൈപ്പുറം ഫാറൂഖ് നഗറിൽ താമസിക്കുന്ന കാവതിയാട്ടില്‍ വീട്ടില്‍ മുഹമ്മദ് നിസാര്‍ (33) ആണ് ഷോക്കേറ്റ് മരണപ്പെട്ടത്. നിസാര്‍ ഷോക്കേറ്റ് വീണു കിടക്കുന്നത് ഭാര്യയാണ് ആദ്യം കണ്ടത്. പെട്ടെന്ന് തന്നെ വളാഞ്ചേരിയിലെ നിസാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പള്ളിയിലേക്ക് പോകാനായി വസ്ത്രം ഇസ്തിരി ഇടുന്നതിന് ഇടയില്‍ അയേണ്‍ ബോക്സില്‍ നിന്നും വൈദ്യുതാഘാതമേല്‍ക്കുകയായിരുന്നു. നിസാറും ഭാര്യയും ഒരു കുട്ടിയുമാണ് വീട്ടില്‍ ഉണ്ടായിരുന്നത്.

കൊപ്പം പോലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം നടപടിക്രമങ്ങള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.

WhatsApp group link
https://chat.whatsapp.com/E35cxZN1EJKA62kGFludlB

   #2023     #
28/06/2023

#2023 #

24/06/2023

"ഉജ്ജ്വലം2023"വിജയികൾക്ക് അനുമോദനം സംഘടിപ്പിച്ചു .MOORKKANAD VARTHA21-06-23എടപ്പലം:പിടിഎംവൈ ഹയർസെക്കന്റ്റി സ്ക്കൂളിൽ എസ്...
21/06/2023

"ഉജ്ജ്വലം2023"
വിജയികൾക്ക്
അനുമോദനം സംഘടിപ്പിച്ചു .

MOORKKANAD VARTHA
21-06-23
എടപ്പലം:പിടിഎംവൈ ഹയർസെക്കന്റ്റി സ്ക്കൂളിൽ എസ്എസ്എൽസി,പ്ലസ്ടു വിജയികൾക്കുള്ള
അനുമോദന പരിപാടി "ഉജജ്വലം2023"
ബഹു:വികെ ശ്രീകണ്ഠൻ എംപി ഉദ്ഘാടനംചെയ്തു.
വിദ്യാർത്ഥികൾക്കായ് അഡ്വ:ബിലാൽമുഹമ്മദിന്റെ മോട്ടിവേഷൻ ക്ലാസ് പരിപാടിക്ക്
മാറ്റ്കുട്ടി.
പട്ടാമ്പി MLA ബഹു:മുഹമ്മദ് മുഹ്സിൻ,
ബഹു:മഞ്ഞളാംകുഴി അലി MLA,പരിപാടിക്ക് ആശംസകൾനേർന്ന് ശബ്ദസന്ദേശം നൽകി.
ബിനുമോൾ പാലക്കാട് ജില്ലാപഞ്ചായത്ത് പ്രസിഡണ്ട്,
യം കെ റഫീഖ മലപ്പുറം ജില്ലാപഞ്ചായത്ത് പ്രസിഡണ്ട്,
ഗീതാമണികണ്ഠൻബ്ലോക്ക് പഞ്ചായത്ത്പ്രസിഡണ്ട്,
ഷാബിറ ടീച്ചർ
ആരോഗ്യവിദ്യാഭ്യസസ്റ്റാൻറിങ്ങ്
കമ്മറ്റി ചെയർപേഴ്സൺ പാലക്കാട്ജില്ലാപഞ്ചായത്ത്,
ബഹു:വിളയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബേബിഗിരിജ,
ബ്ലോക്ക് വൈസ് പ്രസി:കെഎ റഷീദ്‌കൈപ്പുറം,ശ്രീ:എംടി മുഹമ്മദലി തിരുവേഗപുറഗ്രാമപഞ്ചായത്ത്,
പഞ്ചായത്ത് മെമ്പർമാർ,തുടങ്ങി
വിവിധ രാഷ്രീയ-സാംസ്കാരിക-ആരോഗ്യ-സുരക്ഷാ മേഖലകളിലെ പ്രമുഖവ്യക്തികൾ പങ്കെടുത്തു
വിജയികൾക്ക് മാനേജ്മെൻറ്-പിടിഎ-അധ്യാപക -അധ്യാപകേതരജീവനക്കാർ പ്രത്യേക ഉപഹാരവും നൽകി.
പരിപാടിയിൽ പ്രീജുമാസ്റ്റർ നന്ദിപറഞ്ഞു.

ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികളെ SSLC പരീക്ഷയെഴുതിച്ച് 100% വിജയം നേടിയസ്ഥാപനമെന്നനിലയിലും
പാലക്കാട്ജില്ലയിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികളെ ഉപരിപഠനത്തിന് അർഹരക്കിയ സ്ഥാപനമെന്നനിലയിലും എടപ്പലം പിടിഎംവൈ സ്ക്കൂൾ ഉജ്ജ്വലവിജയവുമായി പട്ടാമ്പി സബ്ജില്ലയിൽ ഒന്നാം സ്ഥാനത്ത് നിലയുറപ്പിച്ചു.
SSLC 102 FullA+ 100%വിജയവും
പ്ലസ്ടു പരീക്ഷയിൽ
62Full A+ ഉം ലഭിച്ചു.
സ്ക്കുൾമാനേജ്മെൻറ് &പിടിഎ സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്‌.

റിപ്പോർട്ട്:
അഷ്റഫ് എഎൻകെ.
20/6/23
*പെരിന്തൽമണ്ണ പട്ടാമ്പി തിരൂർ താലൂക്കുകളിലെ പ്രധാനപ്പെട്ട വാർത്തകൾ വേഗത്തിൽ അറിയാൻ ഗ്രൂപ്പിൽ അംഗമാകാൻ* 🪀
https://chat.whatsapp.com/EIDFG3c8qtQ7g1DR2ys7Qb

*മഴത്തുള്ളി ലുമിനറി അവാർഡ് 2023*കേരളാ,CBSE സിലബസുകളിൽ  +2 പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും A+നേടിയ മൂർക്കനാട് പഞ്ചായത്തിലെ...
19/06/2023

*മഴത്തുള്ളി ലുമിനറി അവാർഡ് 2023*

കേരളാ,CBSE സിലബസുകളിൽ +2 പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും A+നേടിയ മൂർക്കനാട് പഞ്ചായത്തിലെ മിടുക്കരായ വിദ്യാർഥികളെ
*മഴത്തുള്ളി പബ്ലിക്കേഷൻ*
ആദരിക്കുന്നു.
Registration link below👇

https://forms.gle/gQZZehWdyWSzGvBd9

❄️❄️❄️❄️
മഴത്തുള്ളി പബ്ലിക്കേഷൻ ആറാം വാർഷികവും അവാർഡ് സമർപ്പണവും
ജൂലൈ 9 ഞായർ, കൊളത്തൂർ
*പെരിന്തൽമണ്ണ പട്ടാമ്പി തിരൂർ താലൂക്കുകളിലെ പ്രധാനപ്പെട്ട വാർത്തകൾ വേഗത്തിൽ അറിയാൻ ഗ്രൂപ്പിൽ അംഗമാകാൻ* 🪀
https://chat.whatsapp.com/EIDFG3c8qtQ7g1DR2ys7Qb

"ഉജ്ജ്വലം2023"വിജയികൾക്ക് അനുമോദനം സംഘടിപ്പിക്കുന്നു.എടപ്പലം:പിടിഎംവൈ ഹയർസെക്കന്റ്റി സ്ക്കൂളിൽ എസ്എസ്എൽസി,പ്ലസ്ടു വിജയിക...
18/06/2023

"ഉജ്ജ്വലം2023"
വിജയികൾക്ക് അനുമോദനം സംഘടിപ്പിക്കുന്നു.

എടപ്പലം:പിടിഎംവൈ ഹയർസെക്കന്റ്റി സ്ക്കൂളിൽ എസ്എസ്എൽസി,പ്ലസ്ടു വിജയികൾക്കുള്ള അനുമോദന പരിപാടി "ഉജജ്വലം2023"
ബഹു:വികെ ശ്രീകണ്ഠൻ എംപി ഉദ്ഘാടനംചെയ്യും.
വിദ്യാർത്ഥികൾക്കായ് ഉച്ചക്ക് 1.30മുതൽ3മണിവരെ അഡ്വ:ബിലാൽമുഹമ്മദിന്റെ മോട്ടിവേഷൻ ക്ലാസും പ്രസ്തുതപരിപാടിയിൽ
ഉണ്ടായിരിക്കും.
ജൂൺ 20 ചൊവ്വാഴ്ച 3മണിക്കു നടക്കുന്ന പരിപാടിയിൽ പട്ടാമ്പി MLA ബഹു:മുഹമ്മദ് മുഹ്സിൻ,
ബഹു:മഞ്ഞളാംകുഴി അലി MLA,
ബിനുമോൾ പാലക്കാട് ജില്ലാപഞ്ചായത്ത് പ്രസിഡണ്ട്,
MK റഫീഖ മലപ്പുറം ജില്ലാപഞ്ചായത്ത് പ്രസിഡണ്ട്,
സുബൈദാഇസ്ഹാഖ് പിന്നോക്കക്ഷേമ കമ്മീഷൻഅംഗം,
ഗീതാമണികണ്ഠൻബ്ലോക്ക് പഞ്ചായത്ത്പ്രസിഡണ്ട്,
ഷാബിറടീച്ചർആരോഗ്യവിദ്യാഭ്യസസ്റ്റാൻറിങ്ങ്കമ്മറ്റി ചെയർപേഴ്സൺ പാലക്കാട്ജില്ലാപഞ്ചായത്ത്,
ബഹു:വിളയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബേബിഗിരിജ,ബ്
ലോക്ക് വൈസ് പ്രസി:കെഎ റഷീദ്‌ കൈപ്പുറം,
പഞ്ചായത്ത് മെമ്പർമാർ,
വിവിധ രാഷ്രീയ-സാംസ്കാരിക-ആരോഗ്യ-സുരക്ഷാ മേഖലകളിലെ പ്രമുഖവ്യക്തികൾ പങ്കെടുക്കുന്നു.
വിജയികൾക്ക് മാനേജ്മെൻറ്-പിടിഎ-അധ്യാപക -അധ്യാപകേതരജീവനക്കാർ പ്രത്യേക ഉപഹാരവും നൽകുന്നു.

ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികളെ പരീക്ഷയെഴുതിച്ച് 100% വിജയം നേടിയസ്ഥാപനമെന്നനിലയിലും
പാലക്കാട്ജില്ലയിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികളെ ഉപരിപഠനത്തിന് അർഹരക്കിയ സ്ഥാപനമെന്നനിലയിലും എടപ്പലം പിടിഎംവൈ സ്ക്കൂൾ ഉജ്ജ്വലവിജയവുമായി പട്ടാമ്പി സബ്ജില്ലയിൽ ഒന്നാം സ്ഥാനത്ത് നിലയുറപ്പിച്ചു.
SSLC 102 FullA+ 100%വിജയവും
പ്ലസ്ടു പരീക്ഷയിൽ
62Full A+ ഉം ലഭിച്ചു.
സ്ക്കുൾമാനേജ്മെൻറ് &പിടിഎ സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.
എല്ലാവരെയുംപ്രസ്തുത പരിപാടിയിലേക്ക് സഹർഷം സ്വാഗതംചെയ്യുന്നു.

റിപ്പോർട്ട്:
അഷ്റഫ് എഎൻകെ.
18/6/2023

https://youtu.be/iZSQqgeX-78*കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്തുവെന്ന പരാതിയിൽ അധ്യാപകൻ അറസ്റ്റിൽ*https://youtu.be/iZS...
17/06/2023

https://youtu.be/iZSQqgeX-78
*കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്തുവെന്ന പരാതിയിൽ അധ്യാപകൻ അറസ്റ്റിൽ*
https://youtu.be/iZSQqgeX-78
*പെരിന്തൽമണ്ണ പട്ടാമ്പി തിരൂർ താലൂക്കുകളിലെ പ്രധാനപ്പെട്ട വാർത്തകൾ വേഗത്തിൽ അറിയാൻ ഗ്രൂപ്പിൽ അംഗമാകാൻ* 🪀
https://chat.whatsapp.com/E35cxZN1EJKA62kGFludlB

ദേശീയ വിജ്ഞാപനത്തിന് അനുസൃതമായുള്ള പുതിയ വേഗ പരിധി ജൂലൈ 1 മുതല്‍ സംസ്ഥാനത്ത് നിലവില്‍ വരും. ഒന്‍പത് സീറ്റ് വരെയുള്ള വാഹന...
15/06/2023

ദേശീയ വിജ്ഞാപനത്തിന് അനുസൃതമായുള്ള പുതിയ വേഗ പരിധി ജൂലൈ 1 മുതല്‍ സംസ്ഥാനത്ത് നിലവില്‍ വരും. ഒന്‍പത് സീറ്റ് വരെയുള്ള വാഹനങ്ങള്‍ക്ക് ആറ് വരി ദേശീയ പാതയില്‍ 110 കിലോമീറ്റര്‍, നാല് വരി ദേശീയ പാതയില്‍ 100, മറ്റ് ദേശീയപാത, എം.സി. റോഡ്, 4 വരി സംസ്ഥാന പാത എന്നിവയില്‍ 90 കിലോമീറ്റര്‍ എന്നിങ്ങനെയായി ഉയര്‍ത്തി. ഇരുചക്ര വാഹനങ്ങളുടെ പരമാവധി വേഗപരിധി 70 കിലോമീറ്ററില്‍ നിന്ന് 60 ആയി കുറയ്ക്കും.
*പെരിന്തൽമണ്ണ പട്ടാമ്പി തിരൂർ താലൂക്കുകളിലെ പ്രധാനപ്പെട്ട വാർത്തകൾ വേഗത്തിൽ അറിയാൻ ഗ്രൂപ്പിൽ അംഗമാകാൻ* 🪀
https://chat.whatsapp.com/E35cxZN1EJKA62kGFludlB

മലപ്പുറത്തെ അവ​ഗണിക്കുന്നുവെന്ന വാദം തെറ്റ്; പ്ലസ് വൺ സീറ്റ് പ്രതിസന്ധി പരിഹരിക്കുമെന്ന് മന്ത്രി വി.ശിവൻകുട്ടി Moorkanad...
12/06/2023

മലപ്പുറത്തെ അവ​ഗണിക്കുന്നുവെന്ന വാദം തെറ്റ്; പ്ലസ് വൺ സീറ്റ് പ്രതിസന്ധി പരിഹരിക്കുമെന്ന് മന്ത്രി വി.ശിവൻകുട്ടി

Moorkanad Vartha
പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷിച്ച മുഴുവൻ പേർക്കും സീറ്റ് ലഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. മലപ്പുറം ജില്ലയെ അവഗണിക്കുന്നു എന്ന രീതിയിൽ ചിലർ അനാവശ്യമായ വിവാദം ഉണ്ടാക്കുകയാണ്. മലപ്പുറം ജില്ലയ്ക്ക് 14 അധിക ബാച്ച് അനുവ​ദിച്ചതായി മന്ത്രി പറഞ്ഞു.പ്ലസ് വൺ പ്രവേശനത്തിന് മലപ്പുറം ജില്ലയക്ക് 14 അധിക ബാച്ച് അനുവ​ദിക്കുമെന്ന പ്രഖ്യാപനവുമായാണ് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ഇന്ന് മാധ്യമങ്ങളെ കണ്ടത്. മറ്റ് ജില്ലകളിൽ ഒഴിഞ്ഞു കിടക്കുന്ന സീറ്റ് മലപ്പുറത്തേക്ക് നൽകും. മലപ്പുറം ജില്ലയെ അവഗണിക്കുന്നു എന്ന രീതിയിൽ അനാവശ്യമായ വിവാദം ചിലർ ഉണ്ടാക്കുകയാണ്. മലപ്പുറത്ത് 80,922 വിദ്യാർത്ഥികളാണ് ആകെ അപേക്ഷകരായിട്ടുള്ളത്. മലപ്പുറത്തിന്റെ സ്ഥിതി പ്രത്യേകമായി പരിഗണിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.അതേ സമയം പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ പ്രതിഷേധിച്ച് എം.എസ്.എഫ് മലബാറിലെ 54 കേന്ദ്രങ്ങളിൽ മലബാർ സ്തംഭന സമരം സംഘടിപ്പിച്ചു. കോഴിക്കോട് പേരാമ്പ്രയിൽ ഫ്രറ്റേണിറ്റി പ്രവർത്തകർ മന്ത്രി വി ശിവൻകുട്ടിയുടെ വാഹന വ്യൂഹനത്തിന് നേരെ കൊടി വീശി പ്രതിഷേധിച്ചു. ജില്ല സെക്രട്ടറിയേറ്റ് അംഗം അഫ്നാൻ വേളത്തെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.
*പെരിന്തൽമണ്ണ പട്ടാമ്പി തിരൂർ താലൂക്കുകളിലെ പ്രധാനപ്പെട്ട വാർത്തകൾ വേഗത്തിൽ അറിയാൻ ഗ്രൂപ്പിൽ അംഗമാകാൻ* 🪀https://chat.whatsapp.com/CMq4sycqXW8FfpGqKcI4ct

പ്രമുഖ പണ്ഡിതനും സമസ്ത പാലക്കാട്‌ ജില്ലാ ഉപാധ്യക്ഷനുമായിരുന്ന ശൈഖുന പി.കുഞ്ഞഹമ്മദ് മുസ്ലിയാർ നെടുങ്ങോട്ടൂർ വഫാത്തായി.ജനാ...
10/06/2023

പ്രമുഖ പണ്ഡിതനും സമസ്ത പാലക്കാട്‌ ജില്ലാ ഉപാധ്യക്ഷനുമായിരുന്ന ശൈഖുന പി.കുഞ്ഞഹമ്മദ് മുസ്ലിയാർ നെടുങ്ങോട്ടൂർ വഫാത്തായി.ജനാസ ഖബറടക്കം 4.30pm
നെടുങ്ങോട്ടൂർ മഹല്ല് ഖബ്ർസ്ഥാനിൽ

05/06/2023

ഇന്നുമുതൽ പിഴ വീഴും
05/06/2023

ഇന്നുമുതൽ പിഴ വീഴും

പാൽപ്പൊടി നിർമാണത്തിൽ കേരളം സ്വയം പര്യാപ്തതയിലേക്ക്: മൂർക്കനാട് പാൽപ്പൊടി ഫാക്ടറി ഓഗസ്റ്റിൽ കമ്മീഷൻ ചെയ്യുംMOORKKANAD VA...
27/05/2023

പാൽപ്പൊടി നിർമാണത്തിൽ കേരളം സ്വയം പര്യാപ്തതയിലേക്ക്: മൂർക്കനാട് പാൽപ്പൊടി ഫാക്ടറി ഓഗസ്റ്റിൽ കമ്മീഷൻ ചെയ്യും

MOORKKANAD VARTHA
27-05-23
തിരുവനന്തപുരം: സംസ്ഥാനത്ത് ഉൽപാദിപ്പിക്കുന്ന അധികം പാൽ പാൽപ്പൊടിയാക്കി മാറ്റുന്നതിന് ഇനി ഇതര സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ടി വരില്ല. മലപ്പുറം ജില്ലയിലെ മൂർക്കനാട് പാൽപ്പൊടി നിർമാണ ഫാക്ടറി നിർമാണം പൂർത്തിയാക്കി ഓഗസ്റ്റിൽ കമ്മീഷൻ ചെയ്യാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.
പെരിന്തൽമണ്ണ താലൂക്കിലെ മൂർക്കനാട്ട് 12.4 ഏക്കറിൽ നിർമാണം പൂർത്തിയാകുന്ന മിൽമ ഡയറി പ്ലാന്റിനോട് ചേർന്നാണ് പാൽപ്പൊടി ഫാക്ടറി. ഒരു ലക്ഷം ലിറ്റർ പാലിൽ നിന്നും 10 മെട്രിക് ടൺ പാൽപ്പൊടിയാണ് പ്രതിദിന ഉൽപാദനശേഷി.131.03 കോടി രൂപ മൊത്തം ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിക്കുവേണ്ടി സ്റ്റേറ്റ് പ്ലാൻ ഫണ്ട് വഴി 15 കോടി രൂപ അനുവദിച്ചിട്ടുണ്ട്. നബാർഡിന്റെ ഗ്രാമീണ അടിസ്ഥാന സൗകര്യ വികസന നിധി (ആർ.ഐ.ഡി.എഫ്) യിൽ നിന്ന് 32.72 കോടി രൂപയും മിൽമ മലബാർ മേഖലാ യൂണിയന്റെ വിഹിതമായ 83.31 കോടി രൂപയും ഉപയോഗിച്ച് നിർമാണ പ്രവർത്തനങ്ങൾ നടന്നു വരുന്നു.ആലപ്പുഴയിലുള്ള മിൽമയുടെ ആദ്യ പാൽപ്പൊടി നിർമാണ ഫാക്ടറി മൂർക്കനാട് പ്രവർത്തനരഹിതമായതോടെ പാൽ തമിഴ്നാട്ടിൽ എത്തിച്ചായിരുന്നു പാൽപ്പൊടി നിർമിച്ചിരുന്നത്. ലോക്ക്ഡൗൺ കാലത്ത് അതിന് കഴിയാതെ വന്നതോടെ മലബാർ യൂണിയൻ പ്രതിസന്ധിയിലായിരുന്നു. പുതിയ പാൽപ്പൊടി നിർമാണ ഫാക്ടറി നിലവിൽ വരുന്നതോടെ ഇത്തരം പ്രതിസന്ധികൾക്ക് പരിഹാരമാകും.

Whatsapp group link
https://chat.whatsapp.com/0Aue23N5rW02DkP9byTnzY

സർവീസ് ബാങ്കിലേക്ക് CPI(M) മൂർക്കനാട് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ  പ്രതിഷേധമാർച്ച്‌ സംഘടിപ്പിച്ചുMOORKKANAD VARTHA...
26/05/2023

സർവീസ് ബാങ്കിലേക്ക് CPI(M) മൂർക്കനാട് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധമാർച്ച്‌ സംഘടിപ്പിച്ചു

MOORKKANAD VARTHA
26-05-23
സഹകരണ സ്ഥാപനങ്ങളോടുള്ള ജനങ്ങളുടെ വിശ്വാസ്യത തകർക്കുന്ന രൂപത്തിലുളള കോടികളുടെ അഴിമതി നടത്തിയ മൂർക്കനാട് സർവീസ് സഹകരണ ബാങ്കിലെ അഴിമതിക്കാർക്ക് എതിരെ കർശന നടപടി സ്വീകരിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് പടിഞ്ഞാറ്റുംപുറം സർവീസ് ബാങ്കിലേക്ക് CPI(M) മൂർക്കനാട് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധമാർച്ച്‌ സംഘടിപ്പിച്ചു ഏരിയ സെക്രട്ടറി മോഹനൻ പുളിക്കൽ ഉത്ഘാടനം ചെയ്തു ലോക്കൽ സെക്രട്ടറി ബാബുരാജ് അധ്യക്ഷതവഹിച്ചു ഏരിയകമ്മറ്റിഅംഗം നസീം, സംസാരിച്ചു ലോക്കൽകമ്മറ്റി അംഗം കുഞ്ഞിമുഹമ്മദ് സ്വാഗതവും മണിക്കുട്ടൻ നന്ദിയും പറഞ്ഞു.

*പെരിന്തൽമണ്ണ പട്ടാമ്പി തിരൂർ താലൂക്കുകളിലെ പ്രധാനപ്പെട്ട വാർത്തകൾ വേഗത്തിൽ അറിയാൻ ഗ്രൂപ്പിൽ അംഗമാകാൻ* 🪀https://chat.whatsapp.com/CMq4sycqXW8FfpGqKcI4ct

Address

Moorkanand
Valancheri
679338

Alerts

Be the first to know and let us send you an email when Moorkanad Vartha posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Moorkanad Vartha:

Videos

Share


Other Valancheri media companies

Show All