Snehithan - സ്നേഹിതൻ

  • Home
  • Snehithan - സ്നേഹിതൻ

Snehithan  -  സ്നേഹിതൻ This page was created by Boby George to share awsome thoughts,readings and to help to find a friend l

17/09/2024

സ്വപ്നം കാണുക, നാളെ നിങ്ങളും ഒരു ചരിത്രത്തിൻറെ ഭാഗം എന്ന വിശ്വാസത്തോടെ, മാണിയെ പോലെ

25 പൈസ ലാഭത്തിന് ഫിനോയിൽ വിറ്റിരുന്ന മാണി.ആശുപുത്രികളിൽ ജീവിക്കാനായി ഫിനോയിൽ വിറ്റുനടന്ന മനുഷ്യൻ. മറ്റാരോടും പണം ചോദിക്കാൻ ഇഷ്ടമില്ലായിരുന്നു.അന്ന് 2 രൂപ കിട്ടിയാൽ ഏറ്റവും വലിയ സംഭവമായിരുന്നു. കക്കുന്നതും മറ്റുള്ളവരെ വഞ്ചിക്കുന്നതും ഒഴികെ എല്ലാ പണിയും നല്ല പണിയാണെന്നാണ് മാണി പറയുന്നത്. ആളുകൾ ചെറുതായി കാണും .

അത് അവന്റെ ഒക്കെ അച്ഛൻ പണക്കാരനായതുകൊണ്ട് നമ്മളെ താണ രീതിയിൽ കാണുന്നത്. അന്ന് ഫിനോയിൽ വിറ്റ് നടന്നപ്പം
പലരും (ബന്ധുക്കളും നാട്ടുകാരും)തന്നെ പുച്ഛമായി കണ്ടിരുന്നെങ്കിലും. അദ്ദേഹം അദ്ദേഹത്തെ തന്നെ റെസ്പെക്ട് ചെയ്തിരുന്നു.അന്നേരവും ആളുകൾ എന്നെ ബഹുമാനിക്കണം എന്ന് ഞാൻ ആഗ്രഹിച്ചിരുന്നു.എന്നെ ആളുകൾ അംഗീകരിച്ചാലും ഇല്ലെങ്കിലും എനിക്ക് വലുത് ഞാൻ തന്നെയാണ്.

മാണി പറഞ്ഞു വരുന്നത് നിങ്ങൾ ഏതു അവസ്ഥയിലാണെങ്കിലും നിങ്ങൾ വിചാരിച്ചാൽ നിങ്ങൾക്ക് പുറത്ത് വരുവാൻ കഴിയും.

അദ്ദേഹം ഒരു പോസിറ്റീവ് ചിന്ത കാരൻ ആയിരുന്നു. ഫിനോയിൽ വിറ്റപ്പോൾ അദ്ദേഹം
സ്വപ്നം കണ്ടിരുന്നു അദ്ദേഹം വലിയ ഒരു പ്രഭാഷകനാകുന്നതും ജീവിതം വിജയിക്കുന്നതും. ഇന്ന് അദ്ദേഹം വലിയ വലിയ കമ്പനികളിൽ മോട്ടിവേഷൻ ക്ലാസ് എടുക്കുന്ന വ്യക്തിയാണ്.
അദ്ദേഹം അദ്ദേഹത്തിന്റെ മക്കളെ സ്വപ്നം കാണുവാൻ പഠിപ്പിച്ചു
പേർളി മാണി ഇന്ന് ലോക പ്രസിദ്ധയായ ഒരു ടെലിവിഷൻ ഹോസ്റ്റ് ആണ്.

ഇനിയും ഞാൻ പേർളിയുടെ ഒരു കഥയൂടെ പറയാം.പേർളി ഒരു അടിച്ചുപൊളി പെൺകുട്ടിയായിരുന്നു.അടിച്ചുപൊളി ഒക്കെ കഴിഞ്ഞ് വെളുപ്പിനെ 3 മണിക്ക് കാറിൽ നല്ല ഓവർ സ്പീഡിൽ കത്തിച്ചു വിട്ടു വരുകയാണ് ,പെട്ടെന്ന് കാർ നിയന്ത്രണം വിട്ട് നിർത്തിയിട്ട ലോറിയിൽ ഇടിച്ചു കേറി. ഭാഗ്യം കൊണ്ട് രക്ഷപെട്ടു. 18 സ്റ്റിച്ച് തലയിൽ. മുടി മുഴുവൻ മൊട്ട അ ടിച്ചു. നമ്മുടെ നാട്ടിലെ പ്രധാന പരിപാടികളിലെ അവതാരക ആണവൾ. 4 ദിവസം കഴിഞ്ഞ് ഒരു വലിയ പരിപാടി ഡ്രീംസ് ഹോട്ടലിൽ ഉണ്ട് . അതിന് അഡ്വാൻസ് 50000 മേടിച്ചതാണ്. ഡോക്ടർ പറഞ്ഞു ഒരു മാസമെങ്കിലും
കുറഞ്ഞത് റസ്റ്റ് വേണം. ശരീരത്തിലെല്ലാം കുപ്പിച്ചില്ലാണ്. അതുവരെ അപ്പനെയും അമ്മയെയും അനുസരിക്കാതെ കൂട്ടുകാർക്കുവേണ്ടി ജീവിതം
കൊടുത്തവൾ ആശുപുത്രിയിൽ കിടന്നപ്പോൾ ഒരൊറ്റ മനുഷ്യൻമാർ ഉണ്ടായിരുന്നില്ല. അന്ന് ആശുപുത്രിയിൽ അവൾ വിഷമിപ്പിച്ച അപ്പനും അമ്മയും
മാത്രം.

ആ രാത്രിയിൽ അവൾക്കു വലിയ ഒരു തിരിച്ചറിവ് ലഭിച്ചു.
കള്ളുകുടിച്ചാൽ കുടിയൻ പോലീസിനോട് മാറിനിക്കട എന്ന് പറയുന്നത് പോലെ കൂട്ടുകാർ ലഹ രിയായിരുന്ന പേർളി മാതാവിനെയും പിതാവിനെയും വകവെച്ചിരുന്നില്ല .അതോടൊപ്പം പണവും പ്രതാപവും ഉണ്ടായിരുന്നു. പക്ഷേ അന്ന് അവളെ
മനസ്സിലാക്കി എല്ലാം സ്മൂത്ത് ആണെങ്കിൽ മാത്രമേ ഈ ലഹരികൾ നമ്മളോടൊപ്പം ഉണ്ടാകൂ. നമ്മളൊന്ന് വീണാൽ ഇവർ തിരിഞ്ഞു പോലും നോക്കില്ല.
അന്ന് മനസിലായി
കുടുംബം ആണ് ജീവിതത്തിലെ ഏറ്റവുംപ്രധാനമെന്ന് . ആവശ്യമില്ലാത്ത കൂട്ടുകാരെയെല്ലാം അവൾ
മാറ്റി. കഥയിലേക്ക് വരട്ടെ .

നാലു ദിവസത്തിന് ശേഷം ഡ്രീംസ് ഹോട്ടലിൽ പരിപാടിയുണ്ട് . അഡ്വാൻസ് 50000 മേടിച്ചു. ഇപ്പോൾ കട്ടിലിൽ നിന്നും എഴുന്നേക്കാൻ വയ്യ. സ്റ്റിച്ച് ഒരു മാസം കഴിഞ്ഞേ അനക്കാൻ പറ്റത്തൊള്ളൂ.
ഇനിയും ഞാൻ പറഞ്ഞു വരുന്നത്. വളരെ പ്രധാനമായ ഒരു കാര്യമാണ്.
അവളുടെ പിതാവ് അവളോട് പറയുകയാണ് മോളെ നിനക്ക് ഈ കട്ടിലിൽ നിന്ന് എഴുന്നേറ്റ് 4 ദിവസം
കഴിഞ്ഞ് അവിടെ പോയി അത് ചെയ്യാൻ പറ്റും.
നീ അത് മനസ്സിൽ ഒന്ന് കാണു. ( നമ്മൾക്കു കാർ ഓടിക്കുന്നതിന് മുൻപ് തന്നെ ആ കാറിൽ കയറാം. സീറ്റ് ബെൽറ്റ് ഇടാം . വണ്ടി സ്റ്റാർട്ട് ആക്കാം. വണ്ടി ഓടിക്കാം. ഞാൻ ചെറുപ്പത്തിൽ ലൈസൻസ് പോലും
ഇല്ലാതെ നമ്മുടെ കെ സ് ആർ ടി സിയും ആയി എത്ര പ്രാവിശ്യം ഇന്റർസ്റ്റേറ്റ് പോയിട്ടുണ്ടെന്ന് അറിയാമോ. ങ്ങേ ങ്ങേ എന്ന് ശബ്ദം ഉണ്ടാക്കി ഗിയർ മാറി പപ്പര പരപര എന്ന് ഹോണും അടിച്ചത് ഇപ്പോളും
ഓർക്കുമ്പോൾ ഭയങ്കര നൊസ്റ്റാൾജിയ ആണ്. അതാണ് നമ്മുടെ മനസ്സിന്റെ പവർ.)
അങ്ങനെ ആശുപുത്രിയിൽ പേർളിക്ക് പ്രത്യേകിച്ചു പണി ഒന്നും ഇല്ലാഞ്ഞതുകൊണ്ട് അവൾ മനസ്സിൽ കാണുവാൻ തുടങ്ങി. അവൾ അവിടെ പോകുന്നു. അവതാരക ആയി സ്റ്റേജിൽ നിൽക്കുന്നു. നല്ല വസ്ത്രം ഒക്കെ ധരിച്ച് അവിടെ നിൽക്കുന്നു.

വല്ലാത്ത ഒരു ഊർജം അവളിലേക്ക് വന്നു . ഇപ്പോളും തലയിലും കയ്യിലുമെല്ലാം കെട്ടാണ്. അവൾ സ്റ്റിച്ച് ഉള്ള തല , മൊട്ടയടിച്ച തല ഒരു ഷാൾ കൊണ്ട് സ്റ്റൈലായി കെട്ടി . അന്ന് ഡ്രീംസിൽ പോയി. ആ പരിപാടി അവതരിപ്പിച്ചു. എല്ലാവരും കയ്യടിച്ചു .

പ്രിയപ്പെട്ടവരെ മനസ്സ് തകർന്ന് ഒരുപാട് യുവാക്കളുമായി സംസാരിക്കുവാൻ ഇട വന്നിട്ടുണ്ട്. പ്രണയ നൈരാശ്യം . നഷ്ടപ്പെടൽ ഇവയൊക്കെയാണ്. ഞാൻ അവരോട് പറയുന്ന ഒരു കാര്യം ഉണ്ട് ഓറഞ്ചും സാമ്പാറും നല്ലതാണു പക്ഷേ മിക്സ് ചെയ്ത് കഴിക്കാൻ കൊള്ളില്ല. അതുകൊണ്ട് ചേരാത്ത രണ്ടെണ്ണം ചേരാത്തതിൽ സന്തോഷിക്കണം.സാറയുടെ ജീവിതത്തിൽ ( സാറാ പേർളിയുടെ വീട്ടിലെ പേരാണ് ) 4 വർഷമായി
അവളെ സ്നേഹിച്ച വൃക്തി ഒരു നിമിഷം കൊണ്ട് അവളെ ഉപേക്ഷിച്ചു പോയപ്പോൾ നീണ്ട മാസങ്ങൾ അവൾ മുറിയിൽ ( ആരും ഇല്ലാത്ത ആ
ഭീകര അന്തരീക്ഷം)വിഷാദത്തിൽ ആയിരുന്നു.
അവിടെ നിന്നും ഒക്കെ അവൾ പുറത്തുവന്നത് അവളുടെ മനസ്സിനെ നിയന്ത്രിക്കാൻ അവൾ
ശ്രമിച്ചതുകൊണ്ടാണ്.

നമ്മുടെ ദേഹത്തൊരു മുറിവു വന്നു കഴിഞ്ഞാല്‍ അതു മാറാൻ ചിലപ്പോൾ ആറുമാസമൊക്കെയെടുക്കും അതുപോലെ നമ്മുടെ അകത്തും ഒരു മുറിവുണ്ടെങ്കിൽ അതിനെ തോണ്ടിത്തോണ്ടി അതുതന്നെ ആലോചിച്ചിരുന്നാൽ അതുണങ്ങില്ല. അതുകൊണ്ട് അതേക്കുറിച്ചു ചിന്തിക്കരുത്.

പ്രിയപ്പെട്ടവരെ ഞാൻ പറഞ്ഞുവരാൻ ഉദ്ദേശിക്കുന്നത് നമ്മുടെ ശരീരത്തേക്കാൾ വലുത് മനസാണ്. നമ്മുടെ ജീവിതത്തിൽ നാം മനസിന്റെ പ്രധാന്യത മനസ്സിലാക്കി സ്വപ്നങ്ങൾ കാണണം. അതിന് ചിലവ് ഒന്നുമില്ല.

നിങ്ങൾ ഇപ്പോൾ എന്നെ വായിക്കുന്ന ഈ ഫോൺ ഒരിക്കൽ ഒരാളുടെ മനസ്സിൽ ഉദിച്ച ആശയമാണ്. നമ്മൾ എന്ത് ചിന്തിക്കുന്നോ നാം അതായി തീരും. നമ്മുടെ കയ്യിൽ ഒരു കറുത്ത ഗ്ലാസും വെള്ള ഗ്ലാസ്സും ഉണ്ടെന്ന് വിചാരിക്കുക. കറുത്ത ഗ്ലാസ്സിൽ മുഴുവൻ ദുർഗന്ധ വെള്ളം വെള്ള ഗ്ലാസ്സിൽ തെളിഞ്ഞ വെള്ളവും . നിങ്ങൾ ഏതു വെള്ളം
കുടിക്കുന്നോ അതാണ് ശരീരത്തിൽ പോകുന്നത് അത് പോലാണ് മനസ്സും നെഗറ്റീവ് കൊടുത്താൽ നാം നെഗറ്റീവ് ആയി മാറും പോസിറ്റീവ് കൊടുത്താൽ നാം പോസിറ്റീവ് ആയി മാറും.
നിങ്ങളുടെ മുഖത്ത് എപ്പോഴും ദുഃഖമാണെങ്കിൽ നിങ്ങൾ ദുഃഖത്തെ കുറിച്ചാണ് ചിന്തിക്കുന്നത്
അത് കൊണ്ട് നിങ്ങൾ ഒരു കാര്യം ചെയ്യണം . പറ്റുവാണെങ്കിൽ നിങ്ങളുടെ മനസ്സിൽ ഇപ്പോൾ ഉള്ള നെഗറ്റീവ് ചിന്തകൾ എന്താണെന്ന് ഓർക്കുക . ഞാൻ സമാധാനമില്ലാത്തവൻ/ സമാധാനമില്ലാത്തവൾ ആണ് ഇന്നാണെങ്കിൽ നിങ്ങൾ പറയണം എനിക്ക് സമാധാനം ഉണ്ട്. എന്റെ പ്രാണൻ നനഞ്ഞ പൂന്തോട്ടം പോലെ ആണ്. ഞാൻ കൂൾ ആണ്. നിങ്ങൾക്ക് ചിരിക്കാൻ കഴിയുന്നില്ലെങ്കിൽ നിങ്ങൾ ചിരിക്കുന്ന സ്വപ്നം കാണണം. എന്തെങ്കിലും നെഗറ്റീവ് വരുമ്പോൾ ഞാൻ അതിനെ ക്യാൻസൽ ചെയ്യുന്നു എന്ന് പറയണം .

എന്നിട്ട് പറയണം പറയുന്നതിനോടൊപ്പം ആ രംഗം മനസ്സിൽ കൊണ്ടുവരുകയും
ചെയ്യണം. ഞാൻ അനുഗ്രഹിക്കപ്പെട്ടവനാണ്.ഞാൻ സമ്പന്നൻ ആണ്. ഞാൻ സൗന്ദര്യം ഉള്ള ആളാണ്. ഞാൻ അംഗീകരിക്കപ്പെട്ടവനാണ്. ഞാൻ ആരോഗ്യവാനാണ്. ഞാൻ ദൈവ പൈതലാണ്. ഞാൻ ഉയർച്ച തന്നെ പ്രാപിക്കും. ഞാൻ വാലല്ല തലയായി മാറും. എന്റെ വീടിനകത്ത് കയറുമ്പോളും പുറത്ത് പോകുമ്പോളും ഞാൻ അനുഗ്രഹിക്കപ്പെടും. എന്റെ മക്കളെ ദൈവം അനുഗ്രഹിക്കും. അവർ ദേശത്തിന്റെ ഉന്നതികളിൽ വാഹനം ഏറും. അവരുടെ സമാധാനം വലുതായിരിക്കും.എന്റെ പേഴ്സ് അനുഗ്രഹിക്കപ്പെട്ടതാണ്. എന്റെ വീട്ടിലെ കലത്തിലെ മാവ് കുറയില്ല, ഭരണിയിലെ എണ്ണതീരില്ല . കൃഷിക്കാർ പറയണം , എന്റെ മൃഗസമ്പത്ത് അനുഗ്രഹിക്കപ്പെടും. എന്റെ മാവ് കുഴക്കുന്ന തൊട്ടി അനുഗ്രഹിക്കപെടും.

വയലിൽ ഞാൻ അനുഗ്രഹിക്കപ്പെടും.കന്നുകാലികളും അടുമാടുകളും
അനുഗ്രഹിക്കപ്പെടും. ഞാൻ പറഞ്ഞു വരുന്നത് നമ്മൾ അനുഗ്രഹം
സംസാരിക്കുന്നവരും അത് സ്വപ്നം കാണുന്നവരും ആയി തീരണം. നമ്മുടെ ശരീരത്തിന് പോഷിപ്പിക്കുന്നതു പോലെ തന്നെ നമ്മുടെ മനസ്സിനെ പോഷിപ്പിക്കണം. അടുത്ത കുറച്ചു ദിവസങ്ങൾ നിങ്ങൾ ഇങ്ങനെ ഒന്ന് ചെയ്താൽ ഉറപ്പായിട്ടും വൻ മാറ്റങ്ങൾ ആയിരിക്കും നിങ്ങളുടെ ജീവിതത്തിൽ സംഭവിക്കുന്നത്. ജീവനും മര ണവും അനുഗ്രഹവും ശാപവും നമ്മുടെ നാവിന്മേലാണ്. നാവ് ഭയാനകര ശക്തിയുള്ള ആയുധമാണ്. പോസിറ്റീവ് ആയി ഉപയോഗിച്ചില്ലെങ്കിൽ നാമക്ക് തന്നെ അത് വിനയാകും.

നിങ്ങളെ ഈ സമൂഹം ആദരിക്കുന്ന ഒരു
ദിവസം സ്വപ്നം കാണൂ. ഈ സമൂഹം നിങ്ങൾക്കുവേണ്ടി കാത്തു നിൽക്കുന്നത് സ്വപ്നം കാണൂ.ആ സ്വപ്നത്തെ നിരന്തരം കാണാൻ കഴിഞ്ഞാൽ, ഒരു സംശയവും വേണ്ട ആ സ്വപ്നങ്ങൾ നിങ്ങളെ പിന്തുടരുക തന്നെ ചെയ്യും.ഇന്ന് മുതൽ ആഗ്രഹിക്കാൻ പഠിക്കൂ . നിങ്ങളുടേതായ ആഗ്രഹം ഉണ്ടാകട്ടെ .നിങ്ങൾക്കുവേണ്ടി നിങ്ങൾ
സ്വപ്നം കാണുക. നിങ്ങൾ ഒരു ചരിത്രത്തിന്റെ ഭാകം ആയി മാറും എന്ന് ഉറച്ചു വിശ്വസിക്കുക

അതുകൊണ്ട് നിങ്ങളുടെ ഈ അവസ്ഥ ഓക്കെ മാറും, നിങ്ങൾ ഉയരങ്ങളിൽ എത്തുക തന്നെ ചെയ്യും. നിങ്ങളെ നിന്ദിച്ചവരുടെ മുൻപിൽ നിങ്ങൾ മാനിക്കപ്പെടും.നിങ്ങളുടെ മക്കൾ അനുഗ്രഹിക്കപ്പെടും. നിങ്ങളുടെ കുടുംബത്തിലും ദേശത്തിലും അവർ അനുഗ്രഹിക്കപ്പെടും. ഏറ്റവുംമികച്ചത് ഇനിയും വരാൻ ഇരുക്കുന്നതേ ഉള്ളു. നിങ്ങൾ ഇനിയും അത്ഭുതങ്ങളുടെ അന്തരീക്ഷത്തിൽ കാല് വെയ്ക്കും. നിങ്ങളുടെ ആരോഗ്യം നല്ലതായിരിക്കും. നിങ്ങൾക്ക് ദീർഘായുസ്സ് ദൈവം നൽകും. മക്കളെയും അവരുടെ മക്കളെയും അവരുടെ മക്കളെയുംനിങ്ങൾ കാണും. ദൈവം
നിങ്ങളെ അനുഗ്രഹിക്കട്ടെ.

©ജെറി പൂവക്കാല

11/06/2024

*അവൾ*

റിസൾട്ട് വന്നപ്പോൾ ഫുൾ A+ ഇല്ലെങ്കിലും അവൾക്ക് ഭേദപ്പെട്ട മാർക്ക് കിട്ടി !. ഇനി നല്ലൊരു കോളേജിൽ അഡ്മിഷൻ വേണം. മെറിറ്റിൽ കിട്ടാൻ സാധ്യതയുണ്ടോ?
പലരോടും ചോദിച്ചു.

തീരെ കുറവാണ്....

ഫുൾ എ പ്ലസ്സുകാർ തന്നെ ക്യൂവിലാണ്. പിന്നെ നിൻ്റെ കാര്യം പറയാനുണ്ടോ!!!

അടുത്തുള്ള പ്രശസ്തമായ കോളേജിൽ സീറ്റുണ്ട്. പക്ഷെ കാശ് മുടക്കണം. എങ്ങനേലും ഒപ്പിക്കുക തന്നെ... കർഷക കുടുംബമാണ്.! മോളുടെ പഠിത്തത്തിൻ്റെ കാര്യമല്ലേ. അമാന്തിക്കാൻ പറ്റുമോ???

പിറ്റേ ദിവസം, സ്വപ്നത്തിൻ്റെ ചിറകിലേറിയാണ് അപ്പനും മകളും കോളേജിൻ്റെ മുറ്റത്ത് കാലുകുത്തിയത്. ആ പുതിയ ലോകം അവൾ വിസ്മയത്തോടെ നോക്കി.
ആകാശം തൊടുന്ന കെട്ടിടങ്ങൾ, വെട്ടിയൊരുക്കിയ പൂന്തോട്ടം, നിർത്താതൊഴുകുന്ന ജലധാരകൾ....... ഹൊ!! എല്ലാം കൺകുളിർക്കേ കണ്ടു. .

ഇവിടെ പഠിക്കാൻ കഴിഞ്ഞെങ്കിൽ,
അവളാശിച്ചു.

"മാനേജ്മെൻ്റ് സീറ്റിന് രണ്ട് ലക്ഷമാ ഡൊണേഷൻ ". അവരെയിറക്കി തിരിച്ചു ഗെയ്റ്റ് കടന്നു പോകുന്ന *ഓട്ടോറിക്ഷയെ* നോക്കി കോളേജിലെ സ്റ്റാഫിൻ്റെ കമൻ്റ്.

"ആരെക്കൊണ്ടെങ്കിലും ഒന്ന് വിളിച്ച് പറയിപ്പിക്കാരുന്നില്ലേ ? വേണ്ട പോലെ കണ്ട് പറഞ്ഞാൽ കുറച്ച് കുറവുണ്ടാകും !" റിസ്സപ്ഷനിലെ ചേച്ചിയുടെ ഉപദേശം സൗജന്യമായിരുന്നു.

അവളും അപ്പനും പ്രിൻസിപ്പാളിൻ്റെ മുറിയിലേയ്ക്ക്....

ഗംഭീരമായ ഓഫീസ്!!!!. ഇത്രയും
ആഡംബരം നിറഞ്ഞ ഓഫീസ് അവൾ ആദ്യമായിട്ടാണ് കാണുന്നത്.

*"കർഷകർകരുടെ മക്കൾക്ക് ഇവിടെ കുറച്ച് ബുദ്ധിമുട്ടായിരിക്കും... ചെലവ് താങ്ങില്ല"* പ്രിൻസിപ്പാളിൻ്റെ കർഷക സ്‌നേഹം അണപൊട്ടിയൊഴുകി!!!

അഭിമാനിയായ അപ്പൻ എന്തൊക്കെയോ പറയുന്നു, അപേക്ഷിക്കുന്നു, യാചിക്കുന്നു .... അവസാനം ഒരു ലക്ഷം രൂപയ്ക്ക് ഡീൽ ഉറപ്പിച്ചു.

ഒറ്റ കണ്ടീഷൻ: മൂന്ന് ദിവസത്തിനുള്ളിൽ പണമടച്ച് സീറ്റ് ഉറപ്പിക്കണം.

സ്വപ്നത്തിൻ്റെ ചിറകിലേറി , കോളേജിലേയ്ക്ക് പാറിപ്പറന്ന് പോയവൾ ചിറകൊടിഞ്ഞ് നനഞ്ഞ തുവലുമായി തിരികെ വീട്ടിലെത്തി. !!!

അവൾ അമ്മയോട് പറഞ്ഞു *"അമ്മേ, ആ പ്രിൻസിപ്പാളിൻ്റെ മുറിയിൽ യേശുവിൻ്റെയും വിശുദ്ധരുടെയും രൂപങ്ങൾ ഉണ്ടായിരുന്നു. എങ്കിലും അതൊരു പിശാചിൻ്റെ ഗുഹ പോലെയാ എനിക്ക് തോന്നിയത്..* എങ്ങനെയെങ്കിലും അവിടെ നിന്നും അപ്പനേം വിളിച്ചോണ്ട് ഒന്നു രക്ഷപ്പെട്ടാൽ മതിയെന്ന് തോന്നിപ്പോയി."

കടം മേടിച്ചും പണം കൊടുക്കാൻ അപ്പൻ തയ്യാറാണ്.
പക്ഷെ അവൾ പറഞ്ഞു:
" *എനിയ്ക്കാ കോളേജിൽ പഠിക്കേണ്ടപ്പാ."*

രണ്ട് കാര്യങ്ങളാണ് അവൾക്ക് ലോകത്തോട് പറയാനുള്ളത്.

ഒന്ന് : യേശുവിൻ്റെയും വിശുദ്ധരുടെയും രൂപങ്ങൾ വെച്ച്, അവയ്ക്ക് കീഴെയിരുന്ന് ഇത്തരം കച്ചവടങ്ങൾ നടത്താതിരിക്കുക !!

രണ്ട്. കുട്ടികളുടെ മുന്നിൽ വച്ച് അവർക്ക് വിലയിടാതിരിക്കാനുള്ള വിവേകമെങ്കിലും കാണിക്കുക....... !!!

(ഇതിലെ കഥയും കഥാപാത്രങ്ങളും സാങ്കല്പികമല്ല. ഒരാഴ്ച മുമ്പ് വടക്കൻ കേരളത്തിൽ നടന്നത് )

ഫാ . അജി പുതിയാപറമ്പിൻ

18/02/2024

നിനക്ക് നേരെ അടയുന്ന വാതിലുകള്‍, നിനക്കെതിരെ ഉയരുന്ന ചോദ്യ ശരങ്ങള്‍, നിനക്ക് നഷ്ടമാകുന്ന സൌഹൃദ കൂട്ടങ്ങള്‍, തുടര്‍ച്ചയായ പരാജയങ്ങള്‍..,ഇവയെല്ലാം നിനക്ക് വേണ്ടിയുള്ള ദൈവത്തിന്‍റെ കരുതലുകളാണ്..ഇന്നലെ വരെ നീയായിരുന്ന അവസ്ഥയില്‍ നിന്ന് ഇനിയും മെച്ചമാകേണ്ട അവസ്ഥയിലേക്ക് എത്തിക്കുവാന്‍ നിന്നെ വലയം ചെയ്തിരിക്കുന്ന സ്നേഹം കാണിക്കുന്ന ചില ചെറു കുസൃതികള്‍......

സ്നേഹത്തിന്‍റെ ചട്ടക്കൂടുകൾക്ക് ഒരു പൊളിച്ചെഴുത്തൊക്കെ അത്യാവശ്യമാണ്..ഇതല്ല സ്നേഹം, ഇതേ അല്ല സ്നേഹം, സ്നേഹത്തെ പലപോഴും നിര്‍വച്ചനങ്ങള്‍ക്ക് ഉള്ളിലാക്കിയതാണ് നമുക്ക് പറ്റിയ തെറ്റ് , നിന്‍റെ സ്നേഹം , നീ സ്നേഹിക്കപെടണ്ട ആളുകള്‍, നിന്‍റെ സ്നേഹ പരിസരങ്ങള്‍ ഇവക്കൊക്കെയും സാഹചര്യം പോലെ അര്‍ത്ഥം കൊടുത്തു കാത്തു സൂക്ഷിക്കുമ്പോഴാണ്‌ പലയിടത്തും നമ്മള്‍ തളര്‍ന്നു പോകുന്നത്.

ചില മനുഷ്യരെ കണ്ടിട്ടില്ലേ, പുറമേയുള്ള സാഹചര്യങ്ങള്‍ നിരാശപെടുത്തുമ്പോഴും ജീവിതത്തിന്റെ താളം നഷ്ടപെടുത്താതെ ഓരോ ചലനത്തിലും ഉള്ളിലെ സ്പന്ദനത്തിനു കാതോര്‍ത്തു നന്ദിയോടെ ജീവിക്കുന്നവര്‍. അവര്‍ ഇങ്ങനെ സ്നേഹിക്കുകയാണ്..,വരുന്നവരും പോകുന്നവരും നെഞ്ചില്‍ അണി തറച്ചുനോക്കി തളര്‍ത്തുമ്പോഴും എന്തെ നിങ്ങള്‍ക്കിങ്ങനോക്കെ ചിരിക്കാന്‍ പറ്റുന്നു..? സ്നേഹിക്കുന്നവരെ മാത്രം തിരികെ സ്നേഹിക്കാവൂ എന്നൊക്കെ എവിടെയാ പറഞ്ഞേക്കുന്നത് എന്നൊരു മറു ചോദ്യത്തിനു മുൻപിൽ വല്ലാതെ നിശബ്ദരാകുന്നു നമ്മള്‍...

മെഴുകുതിരി വെട്ടങ്ങളില്‍ ദൈവം പുഞ്ചിരിക്കുന്നുണ്ട് എന്ന് പറയുന്നൊരു ചങ്ങാതി ഉണ്ട് . അങ്ങനെ ഘോഷിക്കാന്‍ മാത്രം ഒന്നും ജീവിതം നല്‍കിയിട്ടില്ലെങ്കിലും അവന്‍ എന്നും ചിരിച്ചും ചിരിപ്പിച്ചും ഉത്സവം തീര്‍ക്കുമായിരുന്നു . ചില ചിരികള്‍ ഒക്കെ അങ്ങനെയാണ്, ഉള്ളില്‍ കനലെരിയുമ്പോഴും അവര്‍ ഇങ്ങനെ പുഞ്ചിരിക്കും മനസ്സില്‍ നിന്ന്.. ചില ബോധ്യങ്ങളുടെ, അടുപ്പങ്ങളുടെ,കരുതലുകളുടെ, ഒക്കെയും ഓര്‍മ്മകള്‍ മനസ്സിൽ ഉണ്ടാകുമ്പോള്‍ പിന്നെ അവര്‍ക്ക് വീണു കിടക്കാന്‍ സാധ്യമല്ലലോ..! എങ്ങനെ ആണ് അവരെ ഒക്കെ ഒന്ന് കൈ കുപ്പിയല്ലാതെ നോക്കാന്‍ പോലും കഴിയുക, ചങ്ങാതി നിന്നെ കുന്തിരിക്കം മണക്കുന്നു ...

പറഞ്ഞു വന്നത് സ്നേഹത്തെ പറ്റിയുള്ള ധാരണകള്‍ തിരുത്താന്‍ സമയമായി എന്നു തന്നെ ആണ് , ഇനിയും വെളിപെടുവാന്‍ പോകുന്ന ഏതോ ലക്ഷ്യങ്ങള്‍ക്ക് വേണ്ടി നിന്നെ പ്രചോദിപ്പിക്കുന്ന എന്തിനെയും ഇനി സ്നേഹം എന്ന് വിളിക്കാം , അപ്പൊ ചില സ്നേഹവലയങ്ങളെ ഇനി ദൈവം എന്നും വിളിക്കാം അല്ലെ ...? അല്ല ദൈവം കൊണ്ട് തരുന്ന എന്‍റെ സ്നേഹകൂട്ടങ്ങള്‍...! അതെ അങ്ങനെയും പറയാം...

ഇനി മുതല്‍ പ്രാര്‍ത്ഥനകളില്‍ ഈ ഗുരുമൊഴി കൂടി ചേര്‍ക്കേണ്ടിയിരിക്കുന്നു...

“മാഹാകരുണ്യമേ നിന്‍റെ പ്രണയപ്രവാഹത്തി ­ല്‍ ഒരുപൂവിതള്‍പോലെ ഞാനടര്‍ന്നുവീഴട്ടെ, അജ്ഞാതമായ സ്ഥലികകളിലൂടെ ഇമയടയാത്ത നിന്‍റെ ശ്രദ്ധ പൊതിഞ്ഞും പുണര്‍ന്നും ഇവനെ നിനക്കിഷ്ട്ടമുള്ളിടത്തെക്ക് കൂട്ടിക്കൊണ്ടുപോവുക .”

സമ്പൂർണ്ണ ഓഡിയോ ബൈബിൾ =============== (ഉല്പത്തി മുതൽ വെളിപാട് വരെ :  പഴയ നിയമവും പുതിയ നിയമവും ) ലിങ്കുകൾ ചുവടെയും ഓരോ പ...
16/10/2023

സമ്പൂർണ്ണ ഓഡിയോ ബൈബിൾ
=============== (ഉല്പത്തി മുതൽ വെളിപാട് വരെ : പഴയ നിയമവും പുതിയ നിയമവും ) ലിങ്കുകൾ ചുവടെയും ഓരോ പുസ്തകങ്ങൾക്ക് താഴെയും കൊടുത്തിരിക്കുന്നു.(ഒരുതവണമുഴുവൻ കേൾക്കാൻ 105 മണിക്കൂർ മാത്രം) ദൈവത്തിന്റെ പ്രീയ കുഞ്ഞേ ജീവിത കാലത്ത് ഒരിക്കലെങ്കിലും നിന്റെആത്മാവിന്റെ നിത്യജീവന് വേണ്ടി മുഴുവൻകേൾക്കുക

പഴയ നിയമം : OLD TESTAMENT
---------
ഉല്പത്തി
https://youtu.be/lyTz91eCuRE
പുറപ്പാട്
https://youtu.be/xuZzvaTXTwc
ലേവ്യർ
https://youtu.be/0bGGDAT4PCQ
സംഖ്യ
https://youtu.be/iNmD1gKZICs
നിയമവാർത്തനം
https://youtu.be/s1mZ5xV1bnc
ജോഷ്വ
https://youtu.be/ZxZw0-iqK_o
ന്യായാധിപന്മാർ
https://youtu.be/rWabKNRLBK0
റൂത്ത്‌
https://youtu.be/AS_9e_5J4KI
1 സാമുവൽ
https://youtu.be/CpdyZla7J9A
2 സാമുവൽ
https://youtu.be/LSfx6rlnGo8
1 രാജാക്കന്മാർ
https://youtu.be/VpaLI5X3F7U
2 രാജാക്കന്മാർ
https://youtu.be/Y9hK3S541MQ
1 ദിനവൃത്താന്തം
https://youtu.be/3iO--jpmkUM
2 ദിനവൃത്താന്തം
https://youtu.be/5CZHA1PyF7U
എസ്രാ
https://youtu.be/jRxxQMoGN-U
നെഹെമിയ
https://youtu.be/lWUTcFtm3J8
തോബിത്ത്‌
https://youtu.be/rRHjGIJTjBs
യൂദിത്ത്‌
https://youtu.be/UcsNKqGXLF8
എസ്തേർ
https://youtu.be/C6qnFzSj6Rs
1 മക്കബായർ
https://youtu.be/nVg_BPslhos
2 മക്കബായർ
https://youtu.be/EcFjRKg_A68
ജോബ്
https://youtu.be/ZjaXgk7kubU
സങ്കീർത്തനങ്ങൾ
https://youtu.be/F-vmVqdHBHU
സുഭാഷിതങ്ങൾ
https://youtu.be/YouMOkMWt2Q
സഭാപ്രസംഗകൻ
https://youtu.be/5FC7qj9WDMo
ഉത്തമഗീതം
https://youtu.be/9Xz0BPiqJpg
ജ്ഞാനം
https://youtu.be/_e4MPFOQYMs
പ്രഭാഷകൻ
https://youtu.be/EkPg7L8_fQo
ഏശയ്യാ
https://youtu.be/Yj-g6AMX4Cs
ജെറമിയ
https://youtu.be/WbLvS3yBRv8
വിലാപങ്ങൾ
https://youtu.be/FYsk4dLaUbQ
ബാറൂക്ക്
https://youtu.be/pb07Fv3KbjM
എസെക്കിയേൽ
https://youtu.be/pqxZQXOqxn0
ദാനിയേൽ
https://youtu.be/f_8NVvIoHcM
ഹോസിയ
https://youtu.be/AXEfStf0GKI
ജോയേൽ
https://youtu.be/UBdvOxLaBAk
ആമോസ്
https://youtu.be/Mcdd6EdKw74
ഒബാദിയ
https://youtu.be/prm0wt7Am9Q
യോനാ
https://youtu.be/gE6AuZGEbhI
മിക്കാ
https://youtu.be/uDKhrGWwLDs
നാഹൂം
https://youtu.be/PLABbQhG5hk
ഹബക്കൂക്ക്
https://youtu.be/KtXdgX5KjUI
സെഫാനിയ
https://youtu.be/utlhTJbaMAc
ഹഗ്ഗായി
https://youtu.be/KK8c9GEuH_4
സഖറിയാ
https://youtu.be/amRZS2EVV0A
മലാക്കി
https://youtu.be/fVO403fDWLw
=====പുതിയ നിയമം : NEW TESTAMENT
====
വി.മത്തായി എഴുതിയ സുവിശേഷം
https://youtu.be/neAIpk477KQ
വി. മർക്കോസ്
https://youtu.be/RdMY7faB3YM
വി. ലുക്കാ
https://youtu.be/jZgY_cVBZRo
വി. യോഹന്നാൻ
https://youtu.be/fVhmeFMKa0I
അപ്പസ്തോല പ്രവർത്തനങ്ങൾ
https://youtu.be/hLIf5rRL9Ok
റോമ
https://youtu.be/rJ26CQ7-TMw
1 കോറിന്തോസ്
https://youtu.be/RtOgX3x-JZQ
2 കോറിന്തോസ്
https://youtu.be/LfYYu5H7Ams
ഗലാത്തിയർ
https://youtu.be/SUaOE7BLfGQ
എഫേസോസ്
https://youtu.be/YyFeqZHphfQ
ഫിലിപിയർ
https://youtu.be/1rUEeQV84MI
കൊളോസൂസ്
https://youtu.be/c0gvVZQFLO0
1 തെസ്സലോനിക്ക
https://youtu.be/nu03Zu9pnGo
2 തെസ്സലോനിക്ക
https://youtu.be/uPunOrz7uH4
1 തിമോത്തിയോസ്
https://youtu.be/uJJmRifJfzM
2 തിമോത്തിയോസ്
https://youtu.be/WOMdbV5PbdI
തീത്തോസ്
https://youtu.be/cp10YglnC2o
ഫിലെമോൻ
https://youtu.be/2fkusSCqlRs
ഹെബ്രായർ
https://youtu.be/awOTBQsmh4c
വി. യാക്കോബ്
https://youtu.be/m23MRvjO4bc
1 പത്രോസ്
https://youtu.be/dN4iacfo6N8
2 പത്രോസ്
https://youtu.be/yAE8yfuLxYY
1 യോഹന്നാൻ
https://youtu.be/eEkxHNCpgzE
2 യോഹന്നാൻ
https://youtu.be/d4vo18E39I0
3 യോഹന്നാൻ
https://youtu.be/32IsU6t2Y2k
വി. യൂദാസ്
https://youtu.be/22r6cs1JkK0
വെളിപാട് പുസ്തകം
https://youtu.be/Xd6cwuy9UZU

സമ്പൂർണ്ണ ഓഡിയോ ബൈബിൾ :===ദൈവത്തിന്റെ പ്രിയപ്പെട്ട മകനെ, മകളെ... മരിക്കും മുൻപ് ഒരിക്കലെങ്കിലും നിന്റെ ആത്മാവിന്.....

06/08/2023

*"എന്തുകൊണ്ടായിരിക്കാം*
*ഒരിക്കലും പരിചയമില്ലാത്ത,* *കണ്ടുമുട്ടിയിട്ടില്ലാത്ത എന്നോട്* *തന്റെസ്വകാര്യ ദുഃഖങ്ങൾ*
*അദ്ദേഹം പങ്കുവച്ചത്?"*

ഉത്തരം ദൈവം
എനിക്ക് നൽകി:

*"ഒരു മനുഷ്യനും തന്റെ ആത്മീയ* *സംഘർഷങ്ങൾ എല്ലാവരുമായ്*
*പങ്കു വയ്ക്കില്ല. ആത്മാവ്* *തോന്നിപ്പിക്കുന്ന*
*ചിലരോട് മാത്രമേ പലരും*
*മനസ് തുറക്കൂ.*
*അതുകൊണ്ടാണ്* *കൂടെയുള്ളവരിൽ നിന്നുപോലും* *പലതും മറച്ചുവച്ച്* *കുമ്പസാരക്കൂട് പോലെ ഉള്ള ചിലരിലേക്ക് * *പലരും നീങ്ങുന്നത്. എന്തെന്നാൽ* *ഇങ്ങനെയുള്ള ദൈവീക* *ഇടപെടലുകളാണ് പലരെയും* *ജീവിതത്തിൽ പിടിച്ചു* *നിർത്തുന്നതും ജീവിക്കാൻ* *പ്രേരിപ്പിക്കുന്നതും...."*

*ചിലതിന് സാക്ഷികളാകാൻ ചിലർക്കെ അവസരമുണ്ടാകൂ,*
*ചിലരെ മാത്രമെ തിരഞ്ഞെടുക്കൂ...*

16/07/2023

ഇംഗ്ലണ്ടിലെ പ്രസിദ്ധനായ കർദ്ദിനാൾ ഹൊവേർഡ് ആദ്യകാലത്ത് സൈന്യത്തിൽ ലെഫ്റ്റനന്റ് ആയിരുന്നു. അങ്ങനെയിരിക്കെ പട്ടാളക്യാമ്പിലെ ഒരു ഉദ്യോഗസ്ഥൻ, താഴെ കിടക്കുന്നത് കണ്ട ഒരു ഉത്തരീയം എടുത്തുകൊണ്ടുവന്നു. ഭക്ഷണമേശയിൽ അത് കൊണ്ടുവെച്ച്, ചുറ്റും കൂടിയിരുന്നവരുമായി അതിനെ കളിയാക്കാനും ചിരിക്കാനും തുടങ്ങി.അതും പോരാഞ്ഞ് അതിലൊരാൾ മേശയിലിരുന്ന തോക്കിൻകുഴലിന്മേൽ അത് തൂക്കിയിട്ടു.

ലെഫ്റ്റനന്റ് ഹൊവേർഡ് അന്ന് കുറച്ച് വൈകിയാണ് താമസസ്ഥലത്ത് എത്തിയത്. അന്നദ്ദേഹത്തെ വരവേറ്റത് കുറെ കൂക്കിവിളികളാണ്. "ആ, ഹൊവേർഡ് വന്നല്ലോ. ഈ കുഴലിൽ എന്താ കിടക്കുന്നെ ന്ന് നോക്കിക്കേ. ഇതിപ്പോ പോപ്പിന്റെത് പോലെ ഇല്ലേ?" എന്നൊക്കെ ചോദിച്ച് അവർ ആർത്തുചിരിച്ചു.

ഉത്തരീയം കണ്ട ഉടനെ ഹൊവേർഡ് മുറിയുടെ മധ്യത്തിലേക്ക് വന്ന് ഉറച്ച സ്വരത്തിൽ പറഞ്ഞു. "അതെ, ഞാൻ വളരെ ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യുന്ന ഒന്നാണിത്, വേണ്ടിവന്നാൽ ഇതിന് വേണ്ടി എന്റെ വാളെടുത്ത് പോരാടാനും ഞാൻ മടിക്കില്ല"

ഇത് പറഞ്ഞിട്ട് ആളുടെ പക്കലുണ്ടായ വാൾ വലിച്ചൂരി അതിന്റെ അറ്റം കൊണ്ട് ആ ഉത്തരീയം പതുക്കെ ഊരിയെടുത്ത് അതിനെ ചുംബിച്ച് ഹൃദയത്തോട് ചേർത്ത് ധരിച്ചു. എല്ലാവരും നിശബ്ദമായിരുന്നു. അവർ എണീറ്റു ക്ഷമാപണംചെയ്തു. തന്റെ വിശ്വാസത്തിന് വേണ്ടി വാളെടുക്കാനും പോരാടാനും വരെ മടിക്കാത്ത ഹൊവേർഡിനോട് അവർക്ക് ബഹുമാനം തോന്നി, ഉത്തരീയത്തോടും.

മെഡിറ്ററേനിയൻ കടലിലേക്ക് നോക്കിനിൽക്കുന്ന മനോഹര പർവ്വതനിരകളിൽ ഒന്നായ കർമ്മലമലയുടെ ഉയരത്തിലാണ് ഉത്തരീയത്തിന്റെ ചരിത്രം ആരംഭിക്കുന്നത്. ക്രിസ്തു വരുന്നതിന് നൂറ്റാണ്ടുകൾക്ക് മുൻപ്, തന്റെ ദഹനബലി ദൈവം സ്വീകരിച്ചത് വഴി സത്യദൈവം ആരെന്നു ആഹാബ് രാജാവിനെയും ജനങ്ങളെയും ബോധ്യപ്പെടുത്തിയ എലിയാ, വരൾച്ച അവസാനിക്കാൻ മഴക്ക് വേണ്ടി പ്രാർത്ഥിച്ചു. ഏഴുപ്രാവശ്യം പുറത്തുപോയി കടലിലേക്ക് നോക്കിയ ഏലിയായുടെ സഹായി ഏഴാം പ്രാവശ്യം ചെറിയൊരു മേഘം പൊന്തിവരുന്നത് കണ്ടു. പിന്നീട് വലിയ മഴ പെയ്തു. പിന്നെയും കുറെ നൂറ്റാണ്ടുകൾ കഴിഞ്ഞപ്പോൾ സഭയിലെ വേദപാരംഗതർ ( വിശുദ്ധ അഗസ്റ്റിൻ, വിശുദ്ധ അംബ്രോസ്) പറഞ്ഞത് ആ മേഘം പരിശുദ്ധ കന്യാമറിയത്തിന്റെ പ്രതീകമായിരുന്നെന്നാണ്, മനുഷ്യവർഗ്ഗമാകുന്ന കടലിൽ നിന്നുയർന്നു വന്ന് കൃപയുടെ, രക്ഷയുടെ മാരി ചൊരിയുന്ന കർത്താവിലേക്ക് നമ്മളെ നയിക്കുന്നവൾ.

പതിമൂന്നാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ, മുഹമ്മദീയരുടെ പിടിയിലായ വിശുദ്ധ നാടിനെ മോചിപ്പിക്കാനായി കുരിശുയുദ്ധക്കാർ യൂറോപ്പിൽ നിന്ന് വന്നു. അവരിൽ കുറച്ചുപേർ കർമ്മലമലയിൽ സന്യാസിമാരായി കൂടി, 'കർമ്മലമാതാവിന്റെ സഹോദരർ' എന്ന പേരിൽ ഒരു സമൂഹമായി. 1206ൽ ജെറുസലേമിന്റെ പാത്രിയാർക്കായിരുന്ന വിശുദ്ധ ആൽബർട്ട് അവർക്കായി നിയമാവലി എഴുതിയുണ്ടാക്കിയത് കാർമലൈറ്റ്സിന് അന്നുമുതൽ ജീവിതത്തിന്റെ ചട്ടക്കൂടായി. മുസ്‌ലീങ്ങൾ വിശുദ്ധനഗരം വീണ്ടും ആക്രമിച്ചപ്പോൾ കുറേപ്പേർ യൂറോപ്പിലേക്ക് തിരിച്ചുപോയി. ബാക്കിയുള്ള കുറച്ചുപേർ ആക്രമണത്തിനിരയായി.

യൂറോപ്പിലേക്ക് മാറിതാമസിച്ച കർമ്മലീത്തക്കാർ അതിശയകരമായ വിധം വിശുദ്ധിയിൽ ജീവിച്ചിരുന്ന സൈമൺ സ്റ്റോക്കിനെ കണ്ടുമുട്ടി. 1185 ൽ കെന്റിൽ ജനിച്ച സൈമൺ 12 വയസ്സുള്ളപ്പോൾ വനാന്തരത്തിലേക്ക് പോയി, പൊള്ളയായ ഒരു ഓക്ക് മരക്കുറ്റിയുടെ സുരക്ഷിതത്വത്തിൽ ഏറെക്കാലം സന്യാസിയായി ജീവിച്ചതുകൊണ്ടാണ് സ്റ്റോക്ക് എന്ന പേര് കൂട്ടിച്ചേർത്തു ആളുകൾ വിളിക്കാൻ തുടങ്ങിയത്.

ചെറുപ്പം മുതലേ പരിശുദ്ധ അമ്മയോട് നല്ല ഭക്തിയുണ്ടായിരുന്ന സൈമണിന് അമ്മ ദർശനങ്ങൾ നൽകിയിരുന്നു. ഒരു ദർശനത്തിൽ പരിശുദ്ധ അമ്മ പറഞ്ഞു കർമ്മലമലയിൽ നിന്ന് വരുന്ന സന്യാസികളുടെ സമൂഹത്തിൽ ചേരണമെന്ന്.

1241ൽ കെന്റിലെ പ്രഭു കർമ്മലീത്തക്കാർക്ക് ഒരു വസതിയും വിശാലമായ ഭൂമിയും സമ്മാനിച്ചപ്പോൾ അവർ അതിൽ സ്വർഗ്ഗരോപിതമാതാവിന്റെ പേരിൽ ഒരു പള്ളിയും ഒരു ആശ്രമവും പണിയാൻ തുടങ്ങി. 1245 ലെ സമ്മേളനത്തിൽ അവരുടെ പ്രിയൊർ ജനറൽ ആയി സൈമൺ സ്റ്റോക്ക് തിരഞ്ഞെടുക്കപ്പെട്ടു. സന്യാസികളുടെ ധ്യാനാത്മകശൈലിയിൽ നിന്നും ഫ്രാൻസിസ്ക്കൻസിന്റെയും ഡോമിനിക്കൻസിന്റെയും ജീവിതരീതികളിലേക്ക് മാറിക്കൊണ്ടിരുന്ന സഹോദരരുടെ സമൂഹത്തിന് അദ്ദേഹത്തിന്റെ വിശുദ്ധിയും നേതാവെന്ന നിലയിലുള്ള സവിശേഷതകളും ആവശ്യമായിരുന്നു.

1251ജൂലൈ 16 ന് രാത്രി മുഴുവൻ പരിശുദ്ധ അമ്മയുടെ വഴിനടത്തലിനായി പ്രാർത്ഥിച്ചുകൊണ്ടിരുന്ന സൈമൺ സ്റ്റോക്കിന് ഒരു കയ്യിൽ ഉത്തരീയവും മറുകയ്യിൽ ഉണ്ണീശോയെയും പിടിച്ച രീതിയിൽ അമ്മ കാണപ്പെട്ടു. അമ്മ പറഞ്ഞു ,

"എൻ്റെ പ്രിയ പുത്രാ, നിനക്കും കർമ്മലമലയിലെ മക്കൾക്കുമായി ഞാൻ നേടിയ കൃപയുടെ പ്രത്യേക അടയാളമായി നിൻ്റെ സഭയുടെ ഈ ഉത്തരീയം സ്വീകരിക്കുക. ഈ ഉത്തരീയം ധരിച്ച് മരിക്കുന്നവരെ നിത്യാഗ്നിയിൽ നിന്നു ഞാൻ സംരക്ഷിക്കും. ഇത് രക്ഷയുടെ അടയാളവും അപകടസമയത്തു പരിചയും പ്രത്യേക സമാധാനത്തിൻ്റെയും സംരക്ഷണത്തിൻ്റെയും വാഗ്ദാനമാണ്. "

സൈമൺ അമ്മയുടെ ദർശനത്തെ പറ്റിയും വാഗ്ദാനത്തെ പറ്റിയും വിശദമായെഴുതി എല്ലാ കർമ്മലീത്തആശ്രമങ്ങളിലേക്കും അയച്ചു. ഉത്തരീയഭക്തി പ്രചരിക്കാൻ തുടങ്ങി. പോപ്പുമാരും ബിഷപ്പുമാരും രാജാക്കന്മാരും കൃഷിക്കാരും, ഒന്നുപോലെ ഉത്തരീയം ഇടാൻ ആരംഭിച്ചു. നൂറ്റാണ്ടുകളായി ഈ ഭക്തി മാറിമാറി വരുന്ന മാർപാപ്പമാർ പ്രോത്സാഹിപ്പിച്ചുകൊണ്ടിരിക്കുന്നു.

1322ൽ അവിഞ്ഞോണിൽ വെച്ച് ജോൺ ഇരുപത്തിരണ്ടാം പാപ്പക്ക് പ്രത്യക്ഷപ്പെട്ട അമ്മ കർമ്മലസഭ പോപ്പിന്റെ പ്രത്യേക സംരക്ഷണത്തിൽ ആയിരിക്കണമെന്ന് പറഞ്ഞു.ഉത്തരീയം ഭക്തിയോടെ ധരിക്കുന്നവരെ ശുദ്ധീകരണസ്ഥലത്തേക്ക് അവൾ അനുഗമിക്കുമെന്നും ചില നിബന്ധനകൾ പാലിക്കപ്പെട്ടിട്ടുണ്ടെങ്കിൽ അവരുടെ മരണശേഷം വരുന്ന ആദ്യം വരുന്ന ശനിയാഴ്ച അവരുടെ സഹനങ്ങളിൽ നിന്ന് അവൾ മോചിപ്പിക്കുമെന്നും പറഞ്ഞു ( Sabbatine Privilege).

നിബന്ധനകൾ എന്ന് പറയുന്നത് ഒരാളുടെ ജീവിതാവസ്ഥക്ക് ചേർന്നവിധമുള്ള ജീവിതവിശുദ്ധി കാത്തുസൂക്ഷിക്കുക എന്നതും ഉത്തരീയം സ്ഥിരമായി ധരിക്കുന്നതും പരിശുദ്ധ അമ്മയുടെ നമസ്കാരങ്ങൾ /പ്രാർത്ഥനകൾ /ജപമാല.. ചൊല്ലുന്നതുമാണ്. പത്താം പീയൂസ് മാർപ്പാപ്പ തവിട്ടു നിറത്തിലുള്ള ഉത്തരീയത്തിന് പകരം മെഡൽ ധരിക്കാൻ അനുവദിച്ചു. ഒരുവശത്തു ഈശോയുടെ തിരുഹൃദയവും മറുവശത്തു പരിശുദ്ധ അമ്മയുടെ പടവും.

നിത്യജീവിതം കൈവശപ്പെടുത്താൻ കഴിയുമെന്ന പരിശുദ്ധ അമ്മയുടെ വിലയേറിയ വാഗ്ദാനമുള്ളതുകൊണ്ട് ഉത്തരീയം ധരിക്കുന്നത് നിസ്സാരകാര്യമായി കാണരുതെന് പീയൂസ് പന്ത്രണ്ടാമൻ പാപ്പ നമ്മെ ഓർമിപ്പിക്കുന്നു.

ബെനഡിക്റ്റ് പതിനഞ്ചാമൻ പാപ്പ പറഞ്ഞു, "എല്ലാവർക്കും പൊതുവായി ഒരു ഭാഷാരീതിയും ഒരൊറ്റ രക്ഷാകവചവും ആയിരിക്കണം. ഭാഷ സുവിശേഷവചനമാണ്, എല്ലാവരും ഒരേപോലെ ധരിക്കേണ്ട രക്ഷാകവചം ഉത്തരീയവും,സംരക്ഷണത്തിന്റെ വാഗ്ദാനമുള്ളതാണത് , മരണശേഷം പോലും.

പതിനാലാം നൂറ്റാണ്ടു മുതൽ ജൂലൈ പതിനാറിന് സഭ കർമ്മലമാതാവിന്റെ തിരുന്നാൾ ആഘോഷിക്കുന്നു. പോർച്ചുഗീസുകാരായ ഈശോസഭാ വൈദികരാണ് ആദ്യമായി കേരളസഭക്ക് വെന്തിങ്ങ സമ്മാനിച്ചത്. വിശുദ്ധ ബെർണാർഡ് പറഞ്ഞ പോലെ, പരിശുദ്ധ അമ്മ സ്വർഗ്ഗത്തിൽ നിന്ന് സമ്മാനമായി നൽകിയ ഈ ഉത്തരീയം വിശ്വാസത്തോടെ ധരിക്കുന്നവരുടെ ആത്മാക്കൾ നിത്യനാശത്തിൽ പെടാൻ അമ്മ ഇടയാക്കില്ല, അവർ എന്നും അമ്മയുടെ സംരക്ഷണത്തിൻ കീഴിലാകും.വിശ്വാസത്തോടെ, അഭിമാനത്തോടെ നമുക്ക് ഉത്തരീയം ധരിക്കാം.

Happy Feast of Our Lady of Mount Carmel

ജിൽസ ജോയ് ✍️

11/07/2023

Family Prayer

21/06/2023

രണ്ടു കാര്യങ്ങളാണ് 'രഹസ്യമായി മാത്രം ചെയ്യുകയെന്ന് ക്രിസ്തു ആവശ്യപ്പെട്ടിട്ടുള്ളത്.

ഒന്ന്
പ്രാർത്ഥനയാണ്.
നിന്റെ മുറിയിൽ കയറി വാതിലടച്ച്, നീയും ദൈവവും മാത്രമായിരിക്കുമ്പോൾ ചെയ്യേണ്ട കാര്യമായിട്ടാണ് ക്രിസ്തു പ്രാർത്ഥനയെ പരിഗണിക്കുന്നത്.

രണ്ടാമത്തേത്
ദാനധർമ്മമാണ്.

പ്രാർത്ഥന പോലെ തന്നെ പവിത്രമായും രഹസ്യമായും ചെയ്യേണ്ട ഒന്നാണ് ദാനധർമ്മവും എന്ന് സാരം.

എന്നിട്ടും ക്രിസ്തുവിനോടു ചേർന്നു നടക്കുന്ന മനുഷ്യർ പോലും ഇത്തരം ചില കർമ്മങ്ങളിലേർപ്പെടുമ്പോൾ എന്തുകൊണ്ടാണ് സുവിശേഷം തീരെ വായിക്കാത്ത മനുഷ്യരെപ്പോലെ അതൊക്കെ ഒരു ചടങ്ങാക്കി മാറ്റുന്നത്.

പത്രമെടുക്കുമ്പോൾ ഏറ്റവും വേദനിപ്പിക്കുന്നതും കാണാനിഷ്ടപ്പെടാത്തതുമായ ചിത്രങ്ങൾ അതാണ്,
ആ കുഞ്ഞു വീടിന്റെ താക്കോൽ കൈമാറുന്ന, അല്ലെങ്കിൽ ഒരു കുട്ടിക്ക് നോട്ടുപുസ്തകം കൈമാറുന്ന .....

അങ്ങനെയങ്ങനെ ദരിദ്രർക്ക് എന്തെങ്കിലുമൊക്കെ കൈമാറുന്ന ചിത്രങ്ങൾ.

നെഞ്ചുവിരിച്ചു നിൽക്കുന്ന കുറേ മനുഷ്യർക്കൊപ്പം ശിരസ്സു കുനിച്ച് ചില സാധുക്കൾ .

ആരുടെയും ആത്മാഭിമാനത്തെ മുറിവേപ്പിക്കാതെ നൽകാൻ ഇനിയെന്നാണ് നമ്മൾ പഠിക്കുക.

വലതു കൈ ചെയ്യുന്നത് ഇടത് കൈ പോലും അറിയാതെ കാണാമറയത്തിരുന്ന് ഇങ്ങനെയുള്ള സത്കർമ്മങ്ങൾ ചെയ്യുന്ന മനുഷ്യരെ ഓർക്കുകയാണ് .

അന്നത്തിന്നും ഫീസിനും മരുന്നിനുമൊക്കെയുള്ള തുക കൃത്യമായി അക്കൗണ്ടിലേക്ക് കൈമാറുന്നവർ.

ഒരിക്കൽ പോലും പേര് വെളിപ്പെടുത്താനോ വെളിച്ചത്തുവരാനോ താല്പര്യമില്ലാത്ത സുകൃതജന്മങ്ങൾ...

©ബോബിയച്ചൻ

19/06/2023

"അപ്പാ, അപ്പനാണപ്പാ, അപ്പൻ !!!"

"ഇന്ന് ഫാദേഴ്സ് ഡേ ആയിട്ട്, അച്ഛനെക്കുറിച്ച് ഒന്നും എഴുതാനില്ലേ?" എന്റെ സുഹൃത്ത് ചോദിച്ചു. അങ്ങനെ ഒരു കടലാസിൽ എഴുതി തീർക്കാനാവില്ല ഒരു അച്ഛനെപ്പറ്റിയും ! അച്ഛനെ ഓർക്കാൻ ഒരു ദിനം ആവശ്യമുണ്ടോ?

അതേ, മക്കൾക്ക് വേണ്ടി തന്റെ ആയുസ്സു മുഴുവൻ, ചോര നീരാക്കി കഷ്ടപ്പെട്ട്, പണിയെടുത്ത് ജീവിച്ചിട്ടും, ഒടുവിൽ പ്രായാധിക്യത്താൽ ജരാനരകൾ ബാധിക്കുമ്പോൾ വിലയില്ലാത്തവരായി, വൃദ്ധസദനങ്ങളിലേക്ക് മാതാപിതാക്കൾ, വലിച്ചെറിയുന്ന ഈ കാലഘട്ടത്തിൽ, "അച്ഛന്റെ സ്നേഹത്തെക്കുറിച്ച് മക്കൾ ഓർക്കാൻ" ഒരു ദിനം അനിവാര്യതയാണ്!!

ദൈവവചനം പറയുന്നു, "പിതാവിനെ ബഹുമാനിക്കുന്നവൻ ദീർഘകാലം ജീവിക്കും (പ്രഭാഷകൻ 3:6)." എന്റെ ജീവിതത്തിലെ കാണപ്പെട്ട ദൈവങ്ങൾ എന്റെ ചാച്ചനും, അമ്മയും ആണ്. എന്റെ ചാച്ചനെപ്പറ്റി, എന്റെ പിഞ്ചു മനസ്സിൽ കണ്ട ചിലതെല്ലാം ഞാൻ ഓർത്തെടുക്കുന്നു.!!! തെറ്റുകൾ കാണിച്ചപ്പോൾ എന്നെ തല്ലിയ കൈകൾ, രാത്രിയുടെ യാമങ്ങളിൽ ഞാൻ ഉറങ്ങിയപ്പോൾ എന്നെ തലോടിയത് ഞാൻ ഓർക്കുന്നു.!! എന്റെ രോഗദിനങ്ങളിൽ, ഞാൻ വാവിട്ടു നിലവിളിച്ചപ്പോൾ, ചങ്കോട് ചേർത്തു, "പേടിക്കേണ്ട മോനെ, ഞാൻ അടുത്തുണ്ട് കേട്ടോ" എന്ന് പറഞ്ഞു ആശ്വസിപ്പിച്ചത് ഇന്നും ഞാൻ ഓർക്കുന്നു. എന്നും രാത്രിയിൽ അപ്പൻ സ്നേഹത്തോടെ, പലഹാര പൊതിയുമായി വരുന്നത് ഓർക്കുന്നു. ഇന്നും പലഹാരപൊതിയുമായി വരുന്നത് തുടരുന്നു!! വൈദികനായ എനിക്ക് അത് ഒരു ഓർമ്മ മാത്രം ആണെങ്കിലും.!! അപ്പാ, അവധി ദിനത്തിനായി, വീട്ടിലെത്താൻ ഞാനും കാത്തിരിക്കുന്നു.!!! പലപ്പോഴും ഭക്ഷണം കഴിക്കുമ്പോൾ, കല്ലു കടിച്ചു എന്നുപറഞ്ഞ് മാറ്റിവെച്ചത്, ചോറു മാത്രമായിരുന്നില്ല അമ്മയോടുള്ള സ്നേഹവും ആയിരുന്നു.!! അപ്പന്റെ മുഖത്തെ പുഞ്ചിരികണ്ടാൽ എന്റെ മനസ്സ് നിറയുമായിരുന്നു. "അപ്പാ, അപ്പാനാണപ്പ, അപ്പൻ."

ഞാനോർക്കുന്നു എന്റെ ചെറുപ്പത്തിൽ ഒരിക്കൽ, എന്റെ ചാച്ചൻ പറമ്പിൽനിന്നും പണി കഴിഞ്ഞു വന്നിട്ട്, ക്ഷീണിച്ചു തിണ്ണയിൽ കിടന്നു ഉറങ്ങിയപ്പോൾ, ഓടി കളിച്ചുകൊണ്ടിരുന്ന ഞാൻ ചാച്ചനെ കാലുകവച്ചുവച്ചു നടന്നു പോയി. ഉടനെ വല്യമ്മ പറഞ്ഞു "അരുത് അപ്പനെ കാലുകവച്ചു വെക്കരുത്." പിറ്റേദിവസവും അപ്പൻ തിണ്ണയിൽ കിടന്നുറങ്ങിയപ്പോൾ, ഓടിവന്ന ഞാൻ, അപ്പന്റെ അടുത്ത് വന്നു കിടന്നു, അപ്പനെ കെട്ടിപ്പിടിച്ച്, ദേഹത്തുകൂടി ഉരുണ്ടു, അപ്പുറത്ത് കടന്നു.!! പാവം അപ്പനെ സ്നേഹിച്ചുപറ്റിക്കാൻ എളുപ്പമായിരുന്നു.!!!

എന്റെ ചാച്ചന്റെ കുഞ്ഞുനാളിലെ, ചാച്ചന്റെ ചാച്ചൻ മരിച്ചപ്പോൾ, എട്ടു മക്കളും അമ്മയും അടങ്ങുന്ന കുടുംബം പോറ്റാൻ വേണ്ടി, പത്താം വയസ്സിൽ തന്നെ പഠനത്തോടൊപ്പം കൂലിപ്പണിയും ചെയ്യാൻ ആരംഭിച്ചു. വൈകുന്നേരങ്ങളിൽ, സിനിമ തീയേറ്ററിൽ കടലവിറ്റും, മോരുംവെള്ളം കൊടുത്തും, ചെറിയ കുമ്മട്ടികട നടത്തിയും, ഒത്തിരി കഷ്ടപ്പെട്ടു. പതിമൂന്നാം വയസ്സിൽ, ഇടവകയിലെ റബ്ബർ എസ്റ്റേറ്റിൽ ആരംഭിച്ച റബ്ബർവെട്ട്, അറുപത്തിമൂന്നാം വയസ്സിൽ ഇന്നും എന്റെ ചാച്ചൻ സ്വന്തം പറമ്പിൽ തുടരുന്നു.!!! ഒപ്പം കാറ്ററിങ് ജോലിയും, പൊളിറ്റിക്സും, എടപ്പുഴ വാർഡിലെ പഞ്ചായത്ത് മെമ്പറും ഒക്കെയായി!!! തന്റെ ആരോഗ്യസ്ഥിതി പോലും കണക്കാക്കാതെ, വീട്ടുകാർക്കും, നാട്ടുകാർക്കുമായി ഓടുന്ന ഐപ്പ് ചേട്ടൻ,എന്റെ ചാച്ചൻ, ഇന്നും എന്റെ ശക്തിയും അഭിമാനവുമാണ്.!!!"അപ്പാ, അപ്പാനാണപ്പ, അപ്പൻ."

അച്ഛൻ കരയുന്നത് നമ്മളാരും അധികം കണ്ടിട്ടുണ്ടാവില്ല. അത് ഉള്ളിൽ ദുഃഖവും, സങ്കടവും ഇല്ലാത്തതു കൊണ്ടല്ല, മറിച്ച്, താൻ കരഞ്ഞാൽ അത് കൂട്ടക്കരച്ചിലായി മാറുമല്ലോ എന്നോർത്ത്, കണ്ണീരുകൾ ഉള്ളിലൊതുക്കി ജീവിക്കുന്നു മിക്ക അച്ഛന്മാരും. ഞാൻ വൈദികനാകാൻ വേണ്ടി സെമിനാരിയിൽ ചേർന്ന ആദ്യ ദിനം, എന്നെ സെമിനാരിയിൽ കൊണ്ടാക്കി, തിരിച്ചുപോകുമ്പോൾ എന്നെ കെട്ടിപ്പിടിച്ച് ചാച്ചൻ കരഞ്ഞത് ഞാൻ ഓർക്കുന്നു. "ഇത്രയും നാൾ ഞാൻ വളർത്തിയ കുഞ്ഞിനെ, ദൈവമേ കാത്തുകൊള്ളണമേ" എന്ന പ്രാർത്ഥനയോടെ!! അപ്പൻ പടിയിറങ്ങുമ്പോൾ, പലപ്പോഴും പ്രകടിപ്പിക്കാതിരുന്ന ആ സ്നേഹം ഞാൻ തിരിച്ചറിയുകയായിരുന്നു.!! എന്നെക്കാൾ എന്റെ നന്മ ആഗ്രഹിക്കുന്ന ഒരു ഹൃദയമായിരുന്നു അപ്പന്റേത്. !! "അപ്പാ, അപ്പാനാണപ്പ, അപ്പൻ."

ഇന്ന് പലപ്പോഴും, അച്ഛനെ കുറിച്ചുള്ള മക്കളുടെ പരാതി, അച്ഛൻ കർക്കശക്കാരനാണ്, ദേഷ്യക്കാരൻ ആണ്, തമാശ പറയാത്ത ആളാണ്, ഫോട്ടോ എടുക്കുമ്പോൾ പോലും ചിരിക്കാത്ത ആളാണ്, സ്നേഹം പ്രകടിപ്പിക്കാത്ത ആളാണ് എന്നൊക്കെയല്ലേ. അടുത്ത ദിവസം ഒരു നേരത്തെ ആഹാരത്തിന്, തന്നെ ജീവിത പങ്കാളിക്കും കുഞ്ഞുങ്ങൾക്കും, എന്തു കൊടുക്കും എന്ന് ഓർത്തു വിഷമിക്കുമ്പോൾ, പലപ്പോഴും ചിരിക്കാൻ പോലും മറന്നു പോകുന്നതാണ് പല അപ്പന്മാരും!! കാണാതെ പോകരുത് അപ്പന്റെ കണ്ണുനീരിനെ, വിലകുറച്ച് കാണരുത് അപ്പന്റെ സ്നേഹത്തെ!! അപ്പാ, ഞാൻ മൂലം ആ മനസ്സ് നൊമ്പരപ്പെട്ടിട്ടുണ്ടെങ്കിൽ മാപ്പ്.!!! കുഞ്ഞേ നീ ഓർക്കുക, ആ കൈകളിൽ നീ എന്നും സുരക്ഷിതനാണ്.

എന്റെ അനുദിന ബലികളിൽ, ഞാനെന്നും പ്രാർത്ഥിക്കാറുണ്ട്, "ദൈവമേ, എന്റെ അപ്പന് ആയുസ്സും ആരോഗ്യവും, സന്തോഷവും സമാധാനവും നൽകണേ എന്ന്. " സുഹൃത്തേ, തിരക്ക് പിടിച്ച ജീവിതയാത്രയിൽ, മറക്കരുത് നിന്റെ അപ്പന്റെ സ്നേഹത്തെ. നിന്റെ അപ്പൻ അടുത്തുണ്ടെങ്കിൽ, "കെട്ടിപ്പിടിച്ച് ഒരു ഫാദേഴ്സ് ഡേ വിഷസ് നൽകൂ." ആഗ്രഹിച്ചിട്ടും സാധിക്കാത്ത ഒത്തിരി പേർക്ക് വേണ്ടി.!!

സുഹൃത്തേ, ഇത് വായിച്ചപ്പോൾ നീയും, ഈ "ഫാദേഴ്സ് ഡേയിൽ", നിന്റെ അപ്പനെക്കുറിച്ച് ഒത്തിരി നന്മകൾ ഓർത്തില്ലേ.? ഈ ഫാദേഴ്സ് ഡേ നിന്റെ അപ്പന് മറക്കാൻ പറ്റാത്ത, സന്തോഷത്തിന്റെ ഒരു ദിനം ആക്കി മാറ്റുക.!! ഒപ്പം, അപ്പന്റെ വിയോഗത്തിൽ വേദനിക്കുന്ന മക്കൾക്ക് , അപ്പന്റെ നന്മയെ കുറിച്ച് ഓർക്കാനും, പ്രാർത്ഥിക്കാനും ഒരു ദിനം.!!

"അപ്പാ, അപ്പാനാണപ്പ, അപ്പൻ "

Fr Philip Naduthottathil OCD

17/06/2023
14/06/2023

ഒരാളോട് കൃതജ്ഞതയുണ്ടാകാനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗം അയാളുടെ അഭാവത്തില്‍ നമ്മളെത്ര നിസ്സഹായരും ദരിദ്രരുമായിപ്പോയെനെ എന്ന് ഓര്‍മ്മിക്കുകയാണ്. ഒരു ഋതു പോലെ അവര്‍ കടന്നുപോയിരിക്കാം. അതിനെന്താണ്? ഒരുമിച്ചായിരുന്നപ്പോള്‍ അവര്‍ സന്നിവേശിപ്പിച്ച അര്‍ത്ഥവും ആനന്ദവുമായി തുലനം ചെയ്യുമ്പോള്‍ അവരുടെ അഭാവം ഉണ്ടാക്കാവുന്ന ഖേദത്തെ നിറമിഴികളോടെ കുറുകെ കടക്കാനായെന്നിരിക്കും...!!

11/03/2023

സംസാരിച്ചു കൊണ്ടിരിക്കവെ ആ ചെറുപ്പക്കാരന്റെ ശബ്ദമിടറി.
അപൂർവ്വമായ ഒരു വ്യാകുലമായിരുന്നു അയാളുടേത് : ഒരാൺകുട്ടിയായും പിന്നീട് പുരുഷനായും എന്റെ പെങ്ങളെക്കാൾ ഞാൻ സ്വീകരിച്ച പരിഗണനകളാണ് എന്നെ വിഷമിപ്പിക്കുന്നത്.
എൻമകജെയിലെ ഒരു ഭാഗം ഞാനോർമ്മിച്ചു.
ഏതാണ്ടിങ്ങനെയാണത്.
ഒരുമിച്ചു ജീവിക്കുന്ന ഒരു പുരുഷനും സ്ത്രീയും.
അയാൾ പുഴയിൽ കൊണ്ട് പോയി അവളുടെ വിഴുപ്പ് വസ്ത്രങ്ങൾ കുത്തി അലക്കുകയാണ് .
അവൾ അയാളെ തടയുമ്പോൾ അത് എന്റെയും നിന്റെയും പ്രശ്നമല്ല ,കാല കാലങ്ങളായി ഞങ്ങൾ പുരുഷൻമാർ നിങ്ങ ളോട് ചെയ്ത അപരാധങ്ങൾക്കുള്ള ലളിതമായ അനുതാപമായി മാത്രം ഇതിനെ കരുതുകയെന്നാണ് മറുപടി
മാർച്ച് എട്ടിനെ അങ്ങനെ കാണാനാണ് ഞാൻ ഇഷ്ടപ്പെടുന്നത്
അവളോട് അനുവർത്തിച്ച അനീതിയോടുള്ള അനുതാപ ശുശ്രൂഷ ...!

അടിസ്ഥാന നീതിബോധത്തിന്റെ മാത്രം ഭാഗമാണ് സ്ത്രീവാദം. നമ്മൾ അതവൾക്ക് കൽപിച്ചു നൽകുന്നു എന്ന് പറയുമ്പോൾ അത് മറച്ചു പിടിച്ചൊരു ധാർഷ്ട്യം മാത്രമാണ്. ഭാര്യക്ക് താൻ നൽകുന്ന സ്വാതന്ത്ര്യത്തെ കുറിച്ച് വാചാലരാകുന്ന പുരുഷൻമാർ ഇപ്പോൾ നമ്മുക്ക് ഇടയിലുണ്ട്. വാസ്തവത്തിൽ ഇത്തരം സംഭാഷണങ്ങൾ അപൊളിറ്റിക്കൽ ആയി മാറുകയാണ് ചെയ്യുന്നത്. നമ്മൾ അനുവദിക്കുന്നത് മാത്രമാണോ മറ്റൊരാളുടെ സ്വാതന്ത്ര്യം എന്ന് ചിന്തിച്ചു നോക്കിയാൽ ഈ വരികളിലെ അപകടം മനസിലാക്കാൻ സാധിക്കും

സ്ത്രീ പക്ഷത്തു നിന്ന് പറയുന്നവർ ഉപയോഗിക്കുന്ന മൂർച്ചയുള്ള നിശിതമായ ഭാഷയെ കുറിച്ചും പരാതിയുണ്ട്. ഫെമിനിസം ഹിംസാത്മകം (Aggressive) എന്നതിൻ്റെ നാമവിശേഷണമായി ഉപയോഗിക്കുന്നുണ്ട്. യഥാർഥത്തിൽ ലോകത്തിലെ വലിയ ആരവങ്ങൾക്കിടയിൽ അവളുടെ ചെറിയ ശബ്ദം ആരും കേൾക്കാറില്ല. ഇക്കാരണം കൊണ്ടു കൂടിയാണ് ഉറക്കെ സംസാരിക്കാൻ ഇക്കൂട്ടരും നിർബന്ധിതരാകുന്നത്. കാലാകാലങ്ങളായി നമ്മിൽ ഉറഞ്ഞു പോയ ചിന്തകൾക്ക് ഒരു അൺലേണിങ്ങ് ആണ് ആവശ്യം.

'എഴുത്തുകാരിയുടെ മുറി' എന്ന വിർജിനീയ വൂൾഫിെൻ്റെ ശീർഷകം ഒരു ശൈലിയായി ബോധത്തിൽ മുഴങ്ങാറുണ്ട്. ഷേക്സ്പിയർ, ജോൺ മിൽട്ടൻ, ഡാൻൻ്റെ, ദസ്തോവിസ്കി തുടങ്ങിയ പുരുഷന്മാരുടെ പോലുള്ള ഹെവിയായ എഴുത്ത് സ്ത്രീ സമൂഹത്തിൽ നിന്ന് ഇനിയും വന്നിട്ടില്ല. അവർക്ക് തനിച്ചിരിക്കാൻ ആവശ്യമായ സ്പേസ് ലഭിച്ചിരുന്നില്ല എന്നതാണ് ഇതിനു ഒരു കാരണം. ഇക്കാലത്തും ഇതിന് കാര്യമായ മാറ്റം വന്നിട്ടില്ല. ആയിരം പണികൾക്കിടയിലാണ് എന്തെങ്കിലും കുത്തിക്കുറിക്കുന്നത് എന്ന് ലളിതാംബിക അന്തർജനം പറഞ്ഞിട്ടുണ്ട്.

സ്ത്രീക്ക് ആരോഗ്യകരമായ ഒരു ഇടം രൂപപ്പെടുകയാണ് പ്രധാനം. അടുത്ത കാലം വരെ വീടുകളിൽ പുരുഷൻ ഇല്ലാത്ത അവസരത്തിൽ സന്ദർശകർ ആരെങ്കിലും വന്നാൽ വാതിൽപടിയിൽ നിന്ന് 'ഇവിടെ ആരും ഇല്ല" എന്നു പറഞ്ഞിരുന്ന സ്ത്രീകൾ ഉണ്ടായിരുന്നു. താൻ ആരുമല്ല എന്ന മട്ടിൽ അവൾ അങ്ങ് അലിഞ്ഞു പോയി എന്നതായിരുന്നു ധ്വനി.

ജിബ്രാൻ ദാമ്പത്യത്തെ കുറിച്ച് പറയുന്നത് പോലെ കത്തീഡ്രൽ പള്ളിയുടെ തൂണുകൾ പോലെ ഒന്നുമായിരുന്നില്ല അവരുടെ ജീവിതം.ഒരുമിച്ചായിരിക്കുമ്പോഴും അവർക്കിടയിൽ അകലമുണ്ടായിരുന്നു എന്നതായിരുന്നു അവൾ കണ്ടെത്തിയ ആനന്ദം.

സ്ത്രീയായിരിക്കുന്നതാണ് ലോകത്തെ ഏറ്റവും നല്ല കാര്യമെന്ന് തോന്നുന്നു.
ഒന്നോർത്താൽ ഗുരുക്കൻമാർ ഭൂമിയോട് പറഞ്ഞ എല്ലാ സദ്ഭാവനകളും സത്തയിൽ എത്ര സ്ത്രൈണമാണ്.
എത്ര വകഞ്ഞും തുഴഞ്ഞും വേണം പുരുഷന് ആ തുരുത്തിലെത്തുവാൻ.
സായന്തനങ്ങളിൽ ഒരു ഗുരുവിന്റെ നെഞ്ചിൽ നിന്ന് പാലൊഴുകിയിരുന്നുവെന്ന് നിങ്ങൾ വായിച്ചിട്ടില്ലേ - ഒക്കെ രൂപക കഥകളാണ്. ....!

Address


Telephone

+919446146759

Website

Alerts

Be the first to know and let us send you an email when Snehithan - സ്നേഹിതൻ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Shortcuts

  • Address
  • Telephone
  • Alerts
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share