മാടായി വിശുദ്ദ കുരിശിന്റെ ദേവാലയ തിരുന്നാളും, ദേവാലയ നവീകരണത്തിന്റെ വെഞ്ചരിപ്പ് കർമ്മവുംനടന്നു. കണ്ണൂർ രൂപതാ സഹായ മെത്രാൻ റൈറ്റ് റവ: ഡോ: ഡെന്നീസ്കുറുപ്പശ്ശേരി മുഖ്യ കാർമ്മികത്വം വഹിച്ചു.
മാലിന്യ മുക്ത വിദ്യാലയം പ്രഖ്യാപനവും വിജയോത്സവവും കൊണ്ടാടി
പയ്യന്നൂർ: പയ്യന്നൂർ സൗത്ത് എ എൽ പി സ്കൂൾ മാലിന്യമുക്ത ഹരിത വിദ്യാലയമായി പയ്യന്നൂർ മുൻസിപ്പൽ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ടി പി സമീറ ടീച്ചർ പ്രഖ്യാപിച്ചു.
ആരാധന മഹോത്സവം - വിഭവസമാഹരണത്തിന് തുടക്കമായി.
പയ്യന്നൂർ: നവംബർ പതിനാറുമുതൽ മുപ്പതുവരെ നടക്കുന്ന പയ്യന്നൂർ ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്ര ആരാധനമഹോത്സവത്തിനായുള്ള വിഭവസമാഹരണത്തിന് തുടക്കമായി. നവീകരണ സമിതി കമ്മിറ്റി ചെയർമാൻ ജ്യോൽസ്യർ മാധവപ്പൊതുവാളിൽ നിന്നും ഏറ്റുവാങ്ങിക്കൊണ്ട് ക്ഷേത്രം തന്ത്രി പത്മനാഭൻ ഉണ്ണി നമ്പൂതിരിപ്പാട് ഉദ്ഘാടന കർമം നിർവഹിച്ചു.
വിളംബര ഘോഷയാത്ര നടന്നു. കലോത്സവത്തിന് വേദിയാകാൻ പയ്യന്നൂർ ഒരുങ്ങി.
പയ്യന്നൂർ: കണ്ണൂർ റവന്യു ജില്ല സ്കൂൾ കലോത്സവത്തിന്റെ വരവറിയിച്ച് കൊണ്ട് പയ്യന്നൂരിൽ മെഗാ തിരുവാതിരയും, കലോത്സവത്തിന് പ്രൗഡി കൂട്ടാൻ നഗരം ചുറ്റി ഘോഷയാത്രയും നടന്നു.
KSSPA നാൽപ്പതാം വാർഷിക സമ്മേളനം പയ്യന്നൂരിൽ നടന്നു.
പയ്യന്നൂർ: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ പയ്യന്നൂർ ബ്ലോക്ക് നാൽപ്പതാം വാർഷിക സമ്മേളനം പയ്യന്നൂർ OPM ഇൻ ഓഡിറ്റോറിയത്തിൽ തയ്യാറാക്കിയ കെ പി കുഞ്ഞിക്കണ്ണൻ നഗറിൽ നടന്നു.
പയ്യന്നൂർ ബ്ലോക്ക് സെക്രട്ടറി യു കെ സുരേന്ദ്രൻ സ്വാഗതവും, പ്രസിഡന്റ് സി കൃഷ്ണൻ അധ്യക്ഷതയും വഹിച്ച സമ്മേളനം KSSPA സംസ്ഥാന കമ്മറ്റി ജനറൽ സെക്രട്ടറി എം പി വേലായുധൻ ഉദ്ഘാടനം ചെയ്തു.
സഹകരണ വാരാഘോഷത്തിന്റെ ഭാഗമായി സെമിനാർ സംഘടിപ്പിച്ചു.
പയ്യന്നൂർ: എഴുപത്തി ഒന്നാമത് അഖിലേന്ത്യ സഹകരണ വാരാഘോഷത്തിന്റെ ഭാഗമായി തളിപ്പറമ്പ സർക്കിൾ സഹകരണ യൂണിയന്റെ ആഭിമുഖ്യത്തിൽ സെമിനാർ സംഘടിപ്പിച്ചു. പയ്യന്നൂർ ശ്രീവൽസം ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി ടി ഐ മധുസൂദനൻ എം എൽ എ ഉദ്ഘാടനം ചെയ്തു.
ലയൺസ് ലോക പ്രമേഹ ദിനാചരണം നടത്തി.
പയ്യന്നൂർ: ലയൺസ് ക്ലബ്ബ് ഒഫ് പയ്യന്നൂർ, വാക്കേഴ്സ് ക്ലബ്ബിന്റെ സഹകരണത്തോടെ നവംബർ 14 ന് ലോക പ്രമേഹ ദിനം ആചരിച്ചു. രാവിലെ ലോക പ്രമേഹദിന സന്ദേശങ്ങൾ വിളംബരം ചെയ്തുള്ള കൂട്ട നടത്തം പയ്യന്നൂർ താലൂക്ക് ഓഫീസ്സിന് മുന്നിൽ നിന്നും ലയൺസ് ക്ലബ്ബ് ഡിസ്ട്രിക്ട് ഗവർണർ കെ.വി രാമചന്ദ്രൻ ഫ്ലാഗ് ഓഫ് ചെയ്തു. #payyanur
ചുമട്ടു തൊഴിലാളികൾ ധർണ നടത്തി
പയ്യന്നൂർ: ചുമട്ടു തൊഴിലാളി ക്ഷേമ ബോർഡ് പയ്യന്നൂർ സബ് ഓഫീസിനു മുന്നിൽ കേരള ചുമട്ടു തൊഴിലാളി ഫെഡറേഷൻ (ഐ.എൻ.ടി.യു.സി) പയ്യന്നൂർ മേഖലാ കമ്മിറ്റി ധർണ സംഘടിപ്പിച്ചു.
പയ്യന്നൂർ അമ്പലം ആരാധനാ മഹോത്സവം പതിനാറുമുതൽ
പയ്യന്നൂർ: പയ്യന്നൂർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ ഈ വർഷത്തെ ആരാധനാ മഹോത്സവം നവംബർ 16 മുതൽ 30 വരെ തീയ്യതികളിൽ വിവിധ ആധ്യാത്മിക സാംസ്കാരിക പരിപാടികളാടെ നടക്കുമെന്ന് ബന്ധപ്പെട്ടവർ മാധ്യമ സമ്മേളനത്തിൽ അറിയിച്ചു.#payyannur #temple #ulsavam
പയ്യഞ്ചാൽ ഗ്രൗണ്ട് - പ്രഫഷണൽ നാടകോത്സവം 16 മുതൽ 19 വരെ
പയ്യന്നൂർ: പയ്യഞ്ചാൽ ഗ്രൗണ്ട് സംരക്ഷണസമിതിയുടെ നേത്യത്വത്തിൽ സംഘടിപ്പിക്കുന്ന അഞ്ചാമത് സംസ്ഥാന പ്രഫഷണൽ നാടകോത്സവം 16 മുതൽ 19 വരെ തീയ്യതികളിൽ പയ്യഞ്ചാൽ ഗ്രൗണ്ടിൽ നടക്കുമെന്ന് സംഘാടകർ മാധ്യമ സമ്മേളനത്തിൽ അറിയിച്ചു.
പയ്യന്നൂർ നഗരസഭ കുട്ടികളുടെ ഹരിതസഭ സംഘടിപ്പിച്ചു..
പയ്യന്നൂർ: പയ്യന്നൂർ നഗരസഭ മാലിന്യമുക്തം നവകേരളം രണ്ടാം ഘട്ട ക്യാമ്പയിൻ്റെ ഭാഗമായി കുട്ടികളുടെ ഹരിതസഭ സംഘടിപ്പിച്ചു. കണ്ടോത്ത് ശ്രീ കൂർമ്പ ഓഡിറ്റോറിയത്തിൽ വൈസ് ചെയർമാൻ പി.വി.കുഞ്ഞപ്പന്റെ അദ്ധ്യക്ഷതയിൽ നടന്ന പരിപാടിനഗരസഭ ചെയർപേഴ്സൺ കെ.വി. ലളിത ഉദ്ഘാടനം ചെയ്തു.
സുബ്രഹ്മണ്യ ഷേണായി ചരമ വാർഷിക ദിനം ആചരിച്ചു.
പയ്യന്നൂർ: കമ്മ്യൂണിസ്റ്റ് കർഷക പ്രസ്ഥാനത്തിന്റെ നേതാവും ദീർഘകാലം പയ്യന്നൂർ പഞ്ചായത്ത് പ്രസിഡന്റും, എംഎൽഎയുമായിരുന്ന എൻ സുബ്രഹ്മണ്യ ഷേണായിയുടെ 18-ാം ചരമ വാർഷിക ദിനം സമുചിതമായി ആചരിച്ചു.
പയ്യന്നൂർ ഷേണായി സ്ക്വയറിൽ നടന്ന അനുസ്മരണ സമ്മേളനം സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്തു. #payyanur #CPIM