ചരിത്ര ഏടുകളില്‍ എന്നും മലബാറിനൊരു തലയെടുപ്പുണ്ട് . അനീതിക്കും അധര്‍മ്മങ്ങള്‍ക്കുമെതിരെ നെഞ്ചിന്‍കരുത്തുകൊണ്ട് പൊരുതിയ പാരമ്പര്യമുള്ള മണ്ണ് . മാനവസൗഹൃദത്തിന്‍റെയും സഹവര്‍ത്തിത്വത്തിന്‍റെയും മത നിരപേക്ഷികതയുടെയും വിളനിലം. തെയ്യങ്ങളും തിറകളും ദഫ്മുട്ടും കോല്‍ക്കളിയും ഒപ്പനയും മാര്‍ഗംകളിയും തിരുവാതിരയും എല്ലാം ഒരുമിച്ച് ആടുന്ന നാട്. രാഷ്ട്രീയ കേരളത്തിന് തേര്തെളിച്ച ഉശിരുള്ള നേതാക്കള്‍ക്ക് ജന്മം നല്‍ക
ിയ ഭൂമിക . മറ്റു പല മേഖലകളിലെന്ന പോലെ മാധ്യമ ലോകത്തിനും ഒട്ടേറെ പ്രതിഭകളെ വാര്‍ത്തെടുത്ത പശ്ചി മഘട്ടത്തിന്‍റെ താഴ്വാരം. അതെ സ്വദേശാഭിമാനിയും അഴീക്കോടും അന്ത്യവിശ്രമം കൊള്ളുന്ന മണ്ണില്‍ നിന്നൊരു കരുത്തുള്ള മാധ്യമം പിറക്കുകയാണ്
Be the first to know and let us send you an email when Malabar Times posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.