18/02/2023
സ്വർഗ്ഗം, ദൈവം, മതം, മരണം. 50
MP GEORGE,
FORMER DRUGS CONTROLER, KERALA
നേരം വെളുത്തപ്പോൾ ശവശരീരം അടക്കം ചെയ്ത കല്ലറ തുറന്ന് കിടക്കുന്നു. അത് തുറക്കാതെ ക്രിസ്തുവിന് പുറത്ത് വന്നു കൂടെ? (ഉയിർത്തെഴുന്നേറ്റ ക്രിസ്തു ജനങ്ങളെ പഠിപ്പിച്ചില്ല!)
ഒരിക്കലും ഒരിടത്തും ദൈവത്തിന്റെയോ മനുഷ്യരുടെയോ പേരിൽ ആണയിടരുത് എന്ന് ക്രിസ്തു ആദ്യമേ പഠിപ്പിക്കുന്നു.
[വ്യാജമായി ആണയിടരുത്; കര്‍ത്താവിനോടു ചെയ്‌ത ശപഥം നിറവേറ്റണം എന്നു പൂര്‍വികരോടു കല്‍പിച്ചിട്ടുള്ളതായി നിങ്ങള്‍ കേട്ടിട്ടുണ്ടല്ലോ.
എന്നാല്‍, ഞാന്‍ നിങ്ങളോടു പറയുന്നു: ആണയിടുകയേ അരുത്. സ്വര്‍ഗത്തെക്കൊണ്ട് ആണയിടരുത്; അതു ദൈവത്തിന്റെ സിംഹാസനമാണ്.
ഭൂമിയെക്കൊണ്ടും അരുത്; അത് അവിടുത്തെ പാദപീഠമാണ്. ജറുസലെമിനെക്കൊണ്ടും അരുത്; അതു മഹാരാജാവിന്റെ നഗരമാണ്.
നിന്റെ ശിരസ്‌സിനെക്കൊണ്ടും ആണയിടരുത്; അതിലെ ഒരു മുടിയിഴ വെളുപ്പിക്കാനോ കറുപ്പിക്കാനോ നിനക്കു സാധിക്കുകയില്ല.
നിങ്ങളുടെ വാക്ക് അതേ, അതേ എന്നോ അല്ല, അല്ല എന്നോ ആയിരിക്കട്ടെ. ഇതിനപ്പുറമുള്ളതു ദുഷ്‌ടനില്‍നിന്നു വരുന്നു.
മത്തായി 5 : 33-37]
അപ്പോൾ ക്രിസ്തു 'സത്യം' ചെയ്യുമോ. ബൈബിളിൽ എവിടെയൊക്കെ 'സത്യം സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു' എന്ന് കാണുന്നുവോ, അവിടെയൊക്കെ എന്തെങ്കിലും കൂട്ടിച്ചേർത്തതായി അനുമാനിക്കാം. ആ കാലഘട്ടത്തെ ബന്ധപ്പെടുത്തുന്ന, ഇന്ന് പ്രസക്തമല്ലാത്ത കാര്യങ്ങളും ഒഴിവാക്കി ബൈബിൾ വായിച്ചാൽ ക്രിസ്തു പഠിപ്പിച്ചത് മനസ്സിലാക്കാം, അതിൽ ഭാരതീയ ദർശനങ്ങൾ കാണാം.
മൂന്നു വർഷത്തെ പരസ്യജീവിതത്തിനു മുമ്പുള്ള അമാനുഷിക സങ്കല്പങ്ങളും കാലാകാലങ്ങളിൽ കൂട്ടിച്ചേർക്കപ്പെട്ട കഥകളും ക്രിസ്തുവിൽ അടിച്ചേൽപ്പിച്ചതാണ്. മുകളിൽ കാണുന്ന നക്ഷത്രം നോക്കിയോ തലയ്ക്കു മുകളിൽ ദീപം തെളിച്ചു വെച്ചതു കൊണ്ടൊ പണ്ഡിതന് ലക്ഷ്യത്തിലെത്താൻ കഴിയില്ല, മുൻപിൽ വഴി തെളിച്ചു തരണം. ക്രിസ്തു മരിച്ച് നൂറ്റാണ്ടിന് ശേഷമാണ് കന്യകാ മേരിയുടെ കഥയുണ്ടായത്.
ഇതൊക്കെ ദൈവം ക്രിസ്തുവാണെന്ന് വിശ്വസിപ്പിക്കാൻ സഭക്ക് തോന്നിയ ആശയങ്ങളാകാം.