Today Malayalam News

  • Home
  • Today Malayalam News

Today Malayalam News Malayalam news and Kerala government news daily updated on this blog. Mostly use in Malayalam langua

 ലോക്സഭ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുന്നതിന് ഏപ്രിൽ 26 ന് പോളിങ് ബൂത്തിൽ എത്തുമ്പോൾ തിരിച്ചറിയിൽ രേഖയായി ഉപയോഗിക്കേണ്ടത് ...
25/04/2024


ലോക്സഭ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുന്നതിന് ഏപ്രിൽ 26 ന് പോളിങ് ബൂത്തിൽ എത്തുമ്പോൾ തിരിച്ചറിയിൽ രേഖയായി ഉപയോഗിക്കേണ്ടത് തിരഞ്ഞെടുപ്പ് കമ്മീഷൻ നൽകുന്ന ഫോട്ടോ ഐഡി കാർഡ് (എപിക്) ആണ്. എന്നാൽ എപിക് കാർഡ് കൈവശമില്ലാത്തവർക്ക് തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശിച്ച ചുവടെ പറയുന്ന ഫോട്ടോപതിച്ച മറ്റ് അംഗീകൃത തിരിച്ചറിയൽ രേഖകൾ ഉപയോഗിച്ച് വോട്ട് ചെയ്യാമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.
വോട്ടർ ഐഡി കാർഡിന് പകരം പോളിങ് ബൂത്തിൽ ഹാജരാക്കാവുന്ന തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശിച്ചിട്ടുള്ള അംഗീകൃത തിരിച്ചറിയൽ രേഖകൾ ഇവയാണ്.
*ആധാർ കാർഡ്
*എംഎൻആർഇജിഎ തൊഴിൽ കാർഡ്(ദേശീയ തൊഴിലുറപ്പ് പദ്ധതി ജോബ് കാർഡ്)
*ബാങ്ക്/പോസ്റ്റ് ഓഫീസ് നൽകുന്ന ഫോട്ടോ സഹിതമുള്ള പാസ്ബുക്കുകൾ
*തൊഴിൽ മന്ത്രാലയത്തിന്റെ ആരോഗ്യ ഇൻഷുറൻസ് സ്മാർട്ട് കാർഡ്
*ഡ്രൈവിംഗ് ലൈസൻസ്
*പാൻ കാർഡ്
*ദേശീയ ജനസംഖ്യാ രജിസ്റ്ററിന് കീഴിൽ രജിസ്ട്രാർ ജനറൽ ഓഫ് ഇന്ത്യ നൽകുന്ന സ്മാർട്ട് കാർഡ്
*ഇന്ത്യൻ പാസ്പോർട്ട്
*ഫോട്ടോ സഹിതമുള്ള പെൻഷൻ രേഖ
*കേന്ദ്ര, സംസ്ഥാന ജീവനക്കാർ, പൊതുമേഖല സ്ഥാപനങ്ങൾ, പബ്ലിക്ക് ലിമിറ്റഡ് കമ്പനി എന്നിവയിലെ ജീവനക്കാർ എന്നിവർക്ക് നൽകുന്ന ഫോട്ടോ പതിച്ച ഐഡികാർഡ്
*പാർലമെന്റ്റ് അംഗങ്ങൾ/ നിയമസഭകളിലെ അംഗങ്ങൾ/ ലെജിസ്ലേറ്റീവ് കൗൺസിൽ അംഗങ്ങൾ എന്നിവർക്ക് നൽകുന്ന ഔദ്യോഗിക തിരിച്ചറിയൽ കാർഡുകൾ
*ഭിന്നശേഷി തിരിച്ചറിയൽ കാർഡ് (യുഡി ഐ ഡി കാർഡ്)

12/04/2024

താരിഫ് മാറ്റം
വീട് പണിയുടെ താരിഫിൽ നിന്നും (6F), ഗാർഹിക താരിഫിലേക്ക് (1A) മാറ്റാൻ ആവശ്യമായ രേഖകൾ
1.അപേക്ഷകൻ്റെ തിരിച്ചറിയൽ രേഖ -
ഇലക്റ്ററൽ ഐഡി കാർഡ്, പാസ്‌പ്പോർട്ട്, ഡ്രൈവിംഗ് ലൈസൻസ്, റേഷൻ കാർഡ്, പാൻ, ആധാർ, etc ഇവയിൽ ഏതെങ്കിലും ഒന്ന് ..

2.താരീഫ് മാറ്റത്തിനായി നിർദ്ദിഷ്ട മാതൃകയിലുള്ള പൂരിപ്പിച്ച അപേക്ഷ.
അപേക്ഷാ ഫോം www.kseb.in എന്ന സൈറ്റിൽ നിന്നും സൗജന്യമായി ഡൌൺലോഡ് ചെയ്ത് ഉപയോഗിക്കാം.

അപേക്ഷയോടൊപ്പം, അംഗീകൃത വയറിങ് കോൺട്രാക്ടർ നൽകിയ Test-Cum -Completion സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതില്ല. എന്നാൽ സ്ഥല പരിശോധനക്ക് വരുന്ന ഉദ്യോഗസ്ഥന്, Test -Cum -Completion സർട്ടിഫിക്കറ്റ് പരിശോധിക്കാൻ സ്വാതന്ത്ര്യം ഉണ്ടായിരിക്കുന്നതാണ്.

പത്താം തരം/ഹയര്‍ സെക്കന്ററി തുല്യതാ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു | Applications are invited for 10th standard/higher...
12/03/2024

പത്താം തരം/ഹയര്‍ സെക്കന്ററി തുല്യതാ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു | Applications are invited for 10th standard/higher secondary equivalent courses

thulyatha registration 2024 started 10th SSLC and +2 hiher secondary kerala

24/02/2024
സംസ്ഥാന സാമൂഹ്യ സുരക്ഷാമിഷൻ നടപ്പാക്കുന്ന പ്രതിമാസ ധനസഹായ പദ്ധതിയാണ്  ‘സ്നേഹപൂർവം'
24/02/2024

സംസ്ഥാന സാമൂഹ്യ സുരക്ഷാമിഷൻ നടപ്പാക്കുന്ന പ്രതിമാസ ധനസഹായ പദ്ധതിയാണ് ‘സ്നേഹപൂർവം'

Kerala state's unofficial web portal it contains latest news, Education, Magazines, Lottery results, Movie gallery, Job, Psc online , forms and more

23/02/2024

കേരളത്തിൽ മാർച്ച് 1 മുതൽ പുതുതായി വാഹനം രജിസ്റ്റർ ചെയ്യുന്നതിനുള്ള നിർദ്ദേശങ്ങൾ
------------------
കേരളത്തിൽ പുതുതായി വാഹനം രജിസ്റ്റർ ചെയ്യാൻ “Vahan” പോർട്ടൽ വഴി അപേക്ഷ ലഭിച്ചാൽ രണ്ടു പ്രവൃത്തി ദിവസത്തിനകം വാഹനത്തിനു രജിസ്‌ട്രേഷൻ നമ്പർ അനുവദിക്കണമെന്നു നിർദേശിച്ച് ട്രാൻസ്പോർട്ട് കമ്മീഷണർ സർക്കുലർ പുറപ്പെടുവിച്ചു. ഇതിൽ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല അച്ചടക്ക നടപടികൾ സ്വീകരിക്കും.

⏩പുതുതായി വാഹനം രജിസ്റ്റർ ചെയ്യുന്നതിനായി “Vahan” വഴി അപേക്ഷ സമർപ്പിക്കുമ്പോൾ കേന്ദ്ര മോട്ടോർ വാഹന ചട്ടത്തിലെ ചട്ടം 47 ൽ നിഷ്കർഷിക്കുന്ന രേഖകൾ Annexure B പ്രകാരം ഉൾപ്പെടുത്തണം. ഈ രേഖകളെക്കാൾ അധികരേഖകൾ ആവശ്യപ്പെടാൻ പാടില്ല.

⏩ഏതെങ്കിലും രേഖകളുടെ അഭാവത്തിൽ അപേക്ഷ നിരസിക്കേണ്ട സാഹചര്യം ഉണ്ടായാൽ അക്കാര്യം വൃക്തമായി രേഖപ്പെടുത്തണം.

⏩വാഹനം ഒരു സ്ഥാപനത്തിന്റെ സ്ഥാപന മേധാവിയുടെ പേരിൽ രജിസ്റ്റർ ചെയ്യാൻ അപേക്ഷിക്കുമ്പോൾ ഈ വ്യക്തികളുടെ വൃക്തിഗത ആധാർ, PAN വിവരങ്ങൾ വേണമെന്ന് നിർബന്ധിക്കരുത്. എന്നാൽ ഈ സ്ഥാപനങ്ങളുടെ പേരിലുള്ള PAN, TAN വിവരങ്ങൾ ഉൾപ്പെടുത്തി തുടർ നടപടികൾ സ്വീകരിക്കണം.

⏩വാഹനങ്ങളുടെ രജിസ്ട്രേഷനുള്ള അപേക്ഷയിൽ കേന്ദ്ര മോട്ടോർ വാഹന ചട്ടത്തിലെ ചട്ടം 47(1) (m) പ്രകാരം Nominee വയ്ക്കണമെന്ന് നിർബന്ധമില്ല. Nominee- യുടെ പേര് വയ്ക്കുകയാണെങ്കിൽ മാത്രമേ നോമിനിയുടെ Identity proof ആവശ്യപ്പെടുവാൻ പാടുള്ളൂ.

⏩അന്യസംസ്ഥാനത്ത് സ്ഥിര മേൽവിലാസമുള്ളതും സംസ്ഥാനത്ത് സർക്കാർ/സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യന്നതുമായ വ്യക്തികൾക്ക് വാഹനം രജിസ്റ്റർ ചെയ്യന്നതിന് സ്ഥിര മേൽവിലാസം തെളിയിക്കുന്നതിന് ആധാറിന്റെ പകർപ്പിനോടൊപ്പം താൽക്കാലിക മേൽവിലാസം തെളിയിക്കുന്നതിനായി നിഷ്കർഷിക്കുന്ന രേഖകൾ സമർപ്പിക്കുകയാണെങ്കിൽ രജിസ്‌ട്രേഷൻ അനുവദിക്കണം.

⏩സർക്കാർ/പൊതു മേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ഓഫീസ് തിരിച്ചറിയൽ കാർഡ് [തസ്തിക, വിലാസം, നൽകിയ തീയതി രേഖപ്പെടുത്തിയത്], അല്ലെങ്കിൽ ഓഫീസ് മേധാവിയുടെ സർട്ടിഫിക്കറ്റും സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് സ്ഥാപനത്തിലെ [Letter pad ൽ സ്ഥാപനത്തിന്റെ രജിസ്‌ട്രേഷൻ നമ്പർ നിർബന്ധമായും ഉണ്ടായിരിക്കണം] ഉള്ള സർട്ടിഫിക്കറ്റിനോടൊപ്പം ജീവനക്കാരുടെ Salary Certificate/Pay Slip ഹാജരാക്കണം.

ഈ നിർദ്ദേശങ്ങൾ മാർച്ച് 1 മുതൽ നിലവിൽ വരും.

ഡ്രൈവിങ് ടെസ്റ്റ് കൂടുതൽ കാര്യക്ഷമമാക്കുന്നു; പുതിയ നിർദേശങ്ങൾ
23/02/2024

ഡ്രൈവിങ് ടെസ്റ്റ് കൂടുതൽ കാര്യക്ഷമമാക്കുന്നു; പുതിയ നിർദേശങ്ങൾ

Kerala state's unofficial web portal it contains latest news, Education, Magazines, Lottery results, Movie gallery, Job, Psc online , forms and more

സംസ്ഥാനത്ത് ഉയർന്ന ചൂട് ജാഗ്രതാ നിർദേശങ്ങൾMAXIMUM TEMPERATURE WARNING - YELLOW ALERT
19/02/2024

സംസ്ഥാനത്ത് ഉയർന്ന ചൂട് ജാഗ്രതാ നിർദേശങ്ങൾ
MAXIMUM TEMPERATURE WARNING - YELLOW ALERT

Kerala state's unofficial web portal it contains latest news, Education, Magazines, Lottery results, Movie gallery, Job, Psc online , forms and more

മെഡിക്കൽ, ഡെൻറ്റൽ കോഴ്സുകളായ എം.ബി.ബി.എസ്, ബി.ഡി.എസ് പഠിക്കാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് വേണ്ടി എൻ.റ്റി.എ നടത്തുന്ന...
14/02/2024

മെഡിക്കൽ, ഡെൻറ്റൽ കോഴ്സുകളായ എം.ബി.ബി.എസ്, ബി.ഡി.എസ് പഠിക്കാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് വേണ്ടി എൻ.റ്റി.എ നടത്തുന്ന പൊതുപ്രവേശന പരീക്ഷ- നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ്(നീറ്റ്)

Kerala state's unofficial web portal it contains latest news, Education, Magazines, Lottery results, Movie gallery, Job, Psc online , forms and more

സൗജന്യ ലാപ്ടോപ് വിതരണം: മാർച്ച് 16 വരെ അപേക്ഷിക്കാം | Free laptop distribution
13/02/2024

സൗജന്യ ലാപ്ടോപ് വിതരണം: മാർച്ച് 16 വരെ അപേക്ഷിക്കാം | Free laptop distribution


Kerala state's unofficial web portal it contains latest news, Education, Magazines, Lottery results, Movie gallery, Job, Psc online , forms and more

അംഗീകൃത തൊഴിലധിഷ്ഠിത കോഴ്സുകൾക്ക് അപേക്ഷിക്കാം | Apply for vocational courses
12/02/2024

അംഗീകൃത തൊഴിലധിഷ്ഠിത കോഴ്സുകൾക്ക് അപേക്ഷിക്കാം | Apply for vocational courses

Kerala state's unofficial web portal it contains latest news, Education, Magazines, Lottery results, Movie gallery, Job, Psc online , forms and more

ആശാ വർക്കർമാരുടെ ഓണറേറിയം വർധിപ്പിച്ച് ഉത്തരവിട്ടു
10/02/2024

ആശാ വർക്കർമാരുടെ ഓണറേറിയം വർധിപ്പിച്ച് ഉത്തരവിട്ടു

Kerala state's unofficial web portal it contains latest news, Education, Magazines, Lottery results, Movie gallery, Job, Psc online , forms and more

27/06/2023

🟢

ബലി പെരുന്നാൾ നാളെയും മറ്റന്നാളും പൊതു അവധി

ബലി പെരുന്നാൾ പ്രമാണിച്ച് സംസ്ഥാനത്ത് നാളെയും മറ്റന്നാളും പൊതു അവധി. ഇന്നു ചേർന്ന മന്ത്രിസഭാ യോഗമാണ് ഇക്കാര്യത്തിൽ തീരുമാനമെടുത്തത്. പെരുന്നാളിന് നാളെ നേരത്തെ അവധി പ്രഖ്യാപിച്ചിരുന്നു. എന്നാൽ സംസ്ഥാനത്ത് പെരുന്നാൾ മറ്റന്നാൾ ആണെന്നു തീരുമാനം വന്ന സാഹചര്യത്തിലാണ് മറ്റന്നാൾ കൂടി അവധി പ്രഖ്യാപിച്ചത്.

🙏ആദരാജ്ഞലികൾ🙏പ്രശസ്ത നടൻ കസാൻ ഖാൻ  ഹൃദയഘാതം നിമിത്തം അന്തരിച്ചു. 💐 മലയാള മുൾപ്പെടെ വിവിധ ഭാഷകളിൽ അഭിനയിച്ചിട്ടുണ്ട്.CID ...
12/06/2023

🙏ആദരാജ്ഞലികൾ🙏
പ്രശസ്ത നടൻ കസാൻ ഖാൻ ഹൃദയഘാതം നിമിത്തം അന്തരിച്ചു. 💐 മലയാള മുൾപ്പെടെ വിവിധ ഭാഷകളിൽ അഭിനയിച്ചിട്ടുണ്ട്.
CID മൂസ, വർണപകിട്ട് തുടങ്ങിയ ചിത്രങ്ങൾ അദ്ദേഹത്തിന്റെ ചില പ്രധാന മലയാള സിനിമകളാണ്.

12/06/2023

🏵️ ആധാർ കാർഡ് അപ്ഡേറ്റ് നമുക്ക് സ്വന്തമായി ചെയ്യാൻ സാധിക്കും. 🏵️

▶️ പക്ഷേ മൊബൈൽ നമ്പർ ആധാറുമായി ബന്ധിപ്പിച്ചവർക്ക്‌ മാത്രമേ, ഇപ്രകാരം ഓൺലൈൻ സംവിധാനം ഉപയോഗിക്കാൻ സാധിക്കുകയുള്ളു.

▶️ ഇപ്പോൾ സെപ്തംബർ 14 വരെ അപേക്ഷിക്കാം.

▶️ ആധാർ വെബ് സൈറ്റിൽ ലോഗിൻ ചെയ്ത്
ഏതെങ്കിലും ഫോട്ടോ ഐഡി കാർഡ് (പാൻ കാർഡ്, ഡ്രൈവിംങ്ങ് ലൈസൻസ്, പുതിയ വോട്ടർ ഐഡി മുതലായവ )
അഡ്രസ് തെളിയിക്കുന്ന രേഖ ( ബാങ്ക് പാസ്ബുക്ക്, പാസ്പോർട്ട് മുതലായവ)
ഇവ അപ്ലോഡ് ചെയ്യണം.

▶️ സ്വന്തമായി ചെയ്യാൻ സാധിക്കുന്നില്ലെങ്കിൽ ഏതെങ്കിലും ഇന്റെർനെറ്റ് സേവന സെന്ററുകളുടെ സഹായം തേടാവുന്നതാണ്.

▶️ ആധാറിൽ മൊബൈൽ നമ്പർ ചേർക്കാത്തവർക്ക് അക്ഷയ കേന്ദ്രങ്ങൾ വഴിയും മറ്റ് ആധാർ കേന്ദ്രങ്ങൾ വഴിയും ഈ സേവനം ലഭ്യമാണ്.

26/03/2023

ആദരാഞ്ജലികൾ💐

13/02/2023

ട്വന്റിഫോറിൽ ജേർണലിസ്റ്റ് ട്രെയിനിയാകാം

10/02/2023
സംസ്ഥാനത്ത് പൊതുയിടങ്ങളിലും കൂടിച്ചേരലുകളിലും മാസ്ക് നിർബന്ധമാക്കി. കോവിഡ് കേസുകൾ വിവിധ സ്ഥലങ്ങളിൽ കൂടുതലായി റിപ്പോർട്ട്...
16/01/2023

സംസ്ഥാനത്ത് പൊതുയിടങ്ങളിലും കൂടിച്ചേരലുകളിലും മാസ്ക് നിർബന്ധമാക്കി. കോവിഡ് കേസുകൾ വിവിധ സ്ഥലങ്ങളിൽ കൂടുതലായി റിപ്പോർട്ട് ചെയ്യുന്നതിനാലാണ് നിയന്ത്രണം. ഒരു മാസത്തേക്കാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്...

22/12/2022

അമ്പലപ്പുഴ സ്വദേശി 10 വയസുകാരി നിദ ഫാത്തിമയെയാണ് മരിച്ചത്

18/12/2022

1978ൽ മരിയോ കെംപസിലൂടെയും 1986ൽ ഡീഗോ മറഡോണയിലൂടെയും നേടിയ ലോകകിരീടം 2022ൽ ലയണൽ മെസിയിലൂടെ അർജന്‍റീന തിരിച്ചുപിടിക്കു...

10/12/2022

നാളെ 5 ജില്ലകളിലും തിങ്കളും ചൊവ്വയും 9 ജില്ലകളിലുമാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്

08/12/2022

congress lead in himachal pradesh ഭരണമാറ്റം എന്ന ട്രെന്‍ഡിനേയും കോണ്‍ഗ്രസിനേയും കൈ വിടാതെ ഹിമാചല്‍ പ്രദേശ്. ഹിമാചല്‍ പ്രദേശിലെ 68 സീ...

08/12/2022

reasons behind bjp victory in Gujarat election ഏഴാം തവണയും ജനങ്ങള്‍ തങ്ങളെ തെരഞ്ഞെടുത്തത് ഗുജറാത്ത് മോഡലിന് ലഭിച്ച അംഗീകാരമാണെന്നാണ് പ്രള....

03/12/2022

ശാരീരിക അസ്വാസ്ഥ്യത്തെ തുടർന്ന് ഉച്ചയോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു...

Address


Alerts

Be the first to know and let us send you an email when Today Malayalam News posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

  • Address
  • Alerts
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share