17/01/2024
*റജാ ഗരോഡിയുടെ ലേഖനം*
(Roger Garaudy ; 17 July 1913 – 13 June 2012) was a French philosopher, French resistance fighter and a communist author. He converted to Islam in 1982. In 1998, he was convicted and fined for Holocaust denial under French law for claiming that the death of six million Jews was a "myth".)
*ഇസ്‌ലാമും ആധുനികതയും*
ഇസ്‌ലാമും 'ആധുനികത' (Modernism)യും തമ്മിലുള്ള ബന്ധം പഠിക്കാനൊരു ങ്ങുമ്പോൾ, ആദ്യം ആധുനികതയെ ബഹുവിധ സംസ്‌കാരങ്ങളുടെ ഒരു ആഗോള പശ്ചാത്തലത്തിൽ നിർവചിക്കേണ്ടതുണ്ട്. വെറും ഒരു യൂറോപ്യൻ സാംസ്‌കാരിക വീക്ഷണ കോണിൽ കൂടി മാത്രം നിർവഹിക്കപ്പെടുന്നതാക രുത് ആ നിർവചനം.
ആധുനികത ഒരു സാംസ്‌കാരിക രൂപമാണ്. ഒരു ജീവിത ശൈലിയാണ്. സംസ്കാരം മനുഷ്യൻ്റെ വ്യക്തിതലത്തിലും സാമൂഹിക തലത്തിലുമുള്ള സക ലമാന ബന്ധങ്ങളെയും നിർണയിക്കുന്ന ഒന്നാണ്. സ്വന്തവുമായി, പ്രകൃതിയു മായി, സഹജീവികളുമായി, ഭാവിയുമായി, ജീവിതലക്ഷ്യവുമായി ഇങ്ങനെ ഒട്ടു വളരെ ബന്ധങ്ങളുണ്ട് മനുഷ്യന്.
നമ്മുടെ സ്‌കൂൾ പാഠപുസ്‌തകങ്ങളിൽ പരമ്പരാഗതമായി പഠിപ്പിച്ചുപോ രുന്നത്, പാശ്ചാത്യ "നാഗരികത'യുടെ ആഗമനത്തോടെ ആധുനിക കാലഘട്ടം ആരംഭിച്ചു എന്നാണ്. യഥാർഥത്തിൽ, ഇവർ കൊട്ടിഘോഷിക്കുന്ന നാഗരികത, മുതലാളിത്തത്തിന്റെയും സാമ്രാജ്യത്വത്തിന്റെയും ഇരട്ട ജന്മം എന്നതിൽ കവിഞ്ഞ് മറ്റൊന്നുമല്ല. 1236-ൽ കൊർദോവാ ചുമരുകളുടെ തകർച്ച, 1492-ൽ യൂറോപ്പിലെ ഒടുവിലത്തെ ഇസ്‌ലാമിക ഭരണകൂടം നിലനിന്ന ഗ്രാനഡയുടെ തിരോധാനം, അമേരിക്കൻ ഭൂഖണ്ഡത്തിലെ കൈയേറ്റം-ഇതിനൊക്കെ ചുക്കാൻ പിടിച്ച ഈ നാഗരികതയുടെ സാമ്രാജ്യത്വ മോഹങ്ങളാണ് രണ്ട് മഹത്തായ സംസ്കാരങ്ങളെ തകർത്തെറിഞ്ഞത്. ഇസ്‌ലാമിക സംസ്‌കാരവും അമേരിക്ക യിലെ ഇന്ത്യൻ വംശജരുടെ സംസ്‌കാരവുമാണ് അവ.
പാശ്ചാത്യ നാഗരികതയെ, അതിന് പ്രകൃതിയോട്, 'അപരനോട് (other), ദൈവത്തോട്(അസ്‌തിത്വത്തിൻ്റെ അന്തിമ ലക്ഷ്യം എന്ന അർഥത്തിൽ) ഉള്ള ബന്ധത്തിൻ്റെ അടിസ്ഥാനത്തിൽ, മൂന്ന് സമവാക്യങ്ങളിലൂടെ പുനർനിർവചി ക്കാവുന്നതാണ്.
1) 'മനുഷ്യൻ പ്രകൃതിയുടെ യജമാനനും അതിനെ കൈവശം വെക്കുന്ന വനുമാണ്' എന്ന ദെക്കാർത്തി(Descartes)ന്റെ വാക്യം.
ii) 'മനുഷ്യനെ സംബന്ധിച്ച് മനുഷ്യൻ ഒരു ചെന്നായ ആണ്' എന്ന ഹോബ്സി(Hobbes)ന്റെ വാക്യം
iii) 'തൻ്റെ ബുദ്ധിപരമായ കഴിവുകൾ വികസിപ്പിച്ചെടുക്കുന്ന മനുഷ്യൻ എല്ലാ നാല്ക്കാളയും കീഴ്പെടുത്തുകളും ഭരിക്കുകയും ചെയ്യുന്ന ദൈവ മാണ്' എന്ന മാർലോ(Mulowe)യുടെ വാക്യം.
ഈ സംസ്കാരത്തിന് അഞ്ചു നൂറ്റാണ്ട് സമ്പൂർണ ആധിപത്യമുണ്ടായിട്ടും മേൽപറഞ്ഞ മൂന്ന് ആശയങ്ങളല്ല അതിന് സാക്ഷാൽക്കരിക്കാനായത്. പകിട്ടും ആ സംസകാരം പ്രകൃതിയെ മലീമസമാക്കി. അതിൻ്റെ വിഭവങ്ങൾ ചോർത്തി ആടുത്തു. പ്രകൃതിയെ നശിപ്പിക്കാനുതകുലത്തിൽ സാങ്കേതിക വളർച്ചക്ക വഴിയാരുക്കി. കമ്പോളത്തിന്റെ ചതുപ്പ് നിലങ്ങളിൽ വീണ്. അക്രമത്തിനും യുദ്ധത്തിനും അനാരോഗ്യകരമായ മത്സരങ്ങൾക്കും തിരികൊളുത്തി. കമ്പോ ളാധിപത്യം ഒന്നിച്ച് നിന്നിരുന്ന സമൂഹത്തെ ഭിന്നിപ്പിക്കുകയും അവരെ പര ഓാധിപത്യപാരടിക്കുന്നവരാക്കിത്തീർക്കുകയും ചെയ്തു. ഇത് വന്യമായ രീതി യിൽ പണം വാരിക്കൂട്ടുന്ന വടക്കും പട്ടിണി കിടക്കുന്ന തെക്കും തമ്മിലുള്ള അന്തരം വർധിപ്പിച്ചുകൊണ്ടിരിക്കുന്നു.
ദൈവത്തെയും പ്രപഞ്ചനടത്തിപ്പിലുള്ള അവന്റെ പങ്കിനെയും അവിശ്വസി ച്ചതിൻറെ ഫലമായി പാശ്ചാത്യ സംസ്ക്‌കാരം എല്ലാ മൂല്യങ്ങളെയും മൊത്ത മായി തള്ളിപ്പറയുന്ന പതനത്തിലാണ്. പകരം എല്ലാറ്റിനും മാനദണ്ഡം മനു ഷ്യനും താവന്റെ ദേശീയതയും എന്ന് വന്നിരിക്കുന്നു. അതിന്റെ ഫലവും കാണാ നുണ്ട്. ജീവിതത്തിന്റെ മഹാസ്തംഭങ്ങൾ അത്രയും വീണുകിടക്കുന്നു. എങ്ങും ആശയക്കുഴപ്പം. നഗരഹൃദയങ്ങളെ അതിക്രമത്തിൻ്റെ കുന്തമുനകൾ കുത്തി ക്കീറുന്നു. ഭീകരതയുടെ കരിങ്കടൽ എങ്ങും ഒഴുകിപ്പരക്കുകയാണ്. വ്യക്തി- സമൂഹ തലങ്ങളിൽ മനുഷ്യൻ്റെ ലക്ഷ്യങ്ങളും മോഹങ്ങളും സൃഷ്ടിച്ചുവിടുന്ന കൊടിയ ശത്രുത നിലനിൽക്കുന്നു.
യഥാർഥത്തിൽ ഈ കൊട്ടിഘോഷിക്കുന്ന 'ആധുനികത' ഒരു കൾട്ട് മാത്ര മാണ്. അതവർ പരസ്യമായി സമ്മതിക്കാറില്ലെങ്കിലും. 'ഏക കമ്പോള'മാണ് ഈ കൾട്ടിന്റെ മുഖ്യലക്ഷ്യം. നവോത്ഥാനത്തിൻ്റെ തുടക്കത്തിൽ പടിഞ്ഞാറ് ആവിഷ്കരിച്ചെടുത്ത ഒരു നൂതന രീതിയാണ് ഇത്. ഇറാഖിൻ്റെ നശീകരണം, മൂന്നാം ലോകരാഷ്ട്രങ്ങളെയും യൂറോപ്പിനെയും അമേരിക്കയുടെ വരുതിയിൽ കൊണ്ടുവരിക തുടങ്ങിയ ലക്ഷ്യങ്ങളാണ് കൾട്ടിനുള്ളത്. അമേരിക്കൻ പ്രതി രോധ വകുപ്പിലെ ദാർശനികരിൽ ഒരാളായ ഫുകുയാമയുടെ അഭിപ്രായത്തിൽ, പടിഞ്ഞാറിന്റെ 'സാമ്പത്തിക സ്വാതന്ത്ര്യം' ചരിത്രത്തിൻ്റെ അന്ത്യമാണ്. എഴു ന്നള്ളിക്കപ്പെടുന്ന ഈ ആധുനികതയുടെ അടിത്തറകൾ ഓരോന്നും കള്ളവും വ്യാജവുമാണെന്ന് കണ്ടെത്താൻ പ്രയാസമില്ല. ഒന്നാമത്തെ വ്യാജം പാശ്ചാത്യ ജനാധിപത്യം തന്നെ. മനുഷ്യൻ്റെ സ്വാതന്ത്ര്യവും അവകാശങ്ങളും സംരക്ഷി ക്കാനെന്നും പറഞ്ഞ് രംഗത്തുള്ള ഈ ജനായത്തരൂപം, മുമ്പത്തെ കേവല ന്യൂന പക്ഷമായ അടിമക്കമ്പോളത്തിലെ തമ്പുരാക്കൻമാർ ധനികവർഗമായി രൂപാ ന്തരപ്പെട്ട ഇന്നത്തെ സാഹചര്യത്തിൽ, ഒരു ചതി ഒളിച്ചുവെക്കാനുള്ള മറ മാത്ര മാണ്.
പെരിക്ളിസിന്റെ ഭരണകാലത്ത് ആഥൻസിലുണ്ടായിരുന്ന ജനാധിപത്യം ണല്ലോ 'എല്ലാ ജനാധിപത്യങ്ങളുടെയും അമ്മ'യായി ഗണിക്കപ്പെടുന്നവ യഥാർഥത്തിൽ അത്, ഒരു ലക്ഷം അടിമകളെ ക്രൂരമായി പീഡിപ്പിച്ചും അവരുടെ എല്ലാ അവകാശങ്ങളും എടുത്തുമാറ്റിയും ഇരുപതിനായിരം സ്വതന്ത്ര പൗരന്മാർ നടത്തുന്ന ഒരു ഭരണമായിരുന്നു. സമൂഹത്തിലെ തമ്പുരാക്കൻമാ രെക്കുറിച്ചാണെങ്കിൽ, അത് കളങ്കമില്ലാത്ത ജനാധിപത്യമാണ്. അടിമകളായ ബാക്കിവരുന്ന ജനവിഭാഗത്തിന് അതിൽ യാതൊരു പങ്കുമില്ല.
ഫ്രഞ്ച് വിപ്ലവക്കാലത്തെ "മനുഷ്യാവകാശ പ്രഖ്യാപന രേഖ', ജനങ്ങൾ സ്വതന്ത്രരായാണ് പിറക്കുന്നതെന്നും അവകാശങ്ങളിൽ അവർ തുല്യരാണെന്നും ആർജവത്തോടെ വിളംബരം ചെയ്യുന്നുണ്ട്. പക്ഷേ, ഭരണഘടനയിലെ 'നികുതി അടക്കുന്നവരുടെ തെരഞ്ഞെടുപ്പ്' എന്ന ഭാഗം വരുമ്പോൾ ഫ്രാൻസിലെ നാലിൽ മൂന്ന് ഭാഗം ജനങ്ങൾക്കും തെരഞ്ഞെടുപ്പിൽ പങ്കെടുക്കാൻ കഴിയുമാ യിരുന്നില്ല എന്ന് വ്യക്തമാകും. അവർ ചെയ്‌ത ഏക കുറ്റം അവർ പാവങ്ങളാ യിപ്പോയി എന്നതാണ്. ദാരിദ്ര്യം അവരെ 'ഉപയോഗ ശൂന്യരായ പൗരൻമാർ ആക്കിത്തീർത്തു. അതെ, കളങ്കമില്ലാത്ത ജനാധിപത്യമായിരുന്നു അത്. ധനി കർക്ക് പരിമിതമായതും പാവങ്ങൾക്ക് ഭാഗം ഇല്ലാത്തതുമായിരുന്നു എന്ന ഒരു വ്യത്യാസം ഉണ്ടെന്ന് മാത്രം.
പാവങ്ങൾക്ക് സമ്മതിദാനാവകാശം നിഷേധിക്കുകയെന്നത് ഒരിക്കലും ലിബറൽ ബൂർഷ്വാ ജനാധിപത്യ തത്ത്വങ്ങളുടെ ലംഘനമാവുന്നില്ല. മറിച്ച്, ധനി ക-ദരിദ്ര സമ്മതിദായകരെ തമ്മിൽ തമ്മിൽ വേർതിരിച്ചും വിവേചിച്ചും കാണു കയെന്നതാണ് അതിൻ്റെ യഥാർഥ പ്രകൃതം തന്നെ. ഇംഗ്ലീഷ് ദാർശനികൻ ജോൺ ലോക്കെ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. പ്രയോഗത്തിലും ദർശനത്തിലും ആധുനിക പാശ്ചാത്യ ജനാധിപത്യ സംവിധാനങ്ങളുടെ അമ്മയായ ഇംഗ്ലീഷ് ജനാധിപത്യത്തെക്കുറിച്ച് "ഭരണകൂടത്തെക്കുറിച്ച് രണ്ട് നിബന്ധങ്ങൾ' (Two Treaties on Government)എന്ന പുസ്‌തകത്തിൽ അദ്ദേഹം എഴുതി: “ഒത്തുചേര ലൂകൾ കൊണ്ട് ജനം ഉദ്ദേശിക്കുന്നത് അവരുടെ സ്വത്തുക്കളുടെ സംരക്ഷണ മാണ്.” സ്വത്ത് ഇല്ലാത്തവൻ്റെ മുഖത്തിന് നേരെ ജനാധിപത്യത്തിന്റെ വാതി ലുകൾ കൊട്ടിയടക്കുന്നുവെന്ന സൂചനയാണ് ഈ പരാമർശത്തിൽ. ഫ്രഞ്ച് വിപ്ലവ സന്ദർഭത്തിൽ, തന്റെ വിജ്ഞാനകോശം എഡിറ്റ് ചെയ്യുകയായിരുന്ന ദെദ് (Deidu), പാപ്പരായവർക്ക് 'പൗരത്വം' നിഷേധിക്കുന്ന ലോക്കെയുടെ രാഷ്ട്രീയ നിബന്ധങ്ങൾ അതിൽ എടുത്തു ചേർക്കുന്നത് യാദ്യഛികമാവാൻ ഇടയില്ല.
കാഴ്ചയിലും ഉപചാരങ്ങളിലും എന്തൊക്കെ മാറ്റങ്ങൾ വന്നിട്ടുണ്ടെങ്കിലും നമ്മുടെ ലിബറൽ ജനാധിപത്യത്തെ ഇപ്പോഴും നിയന്ത്രിക്കുന്നത് മേൽ വിവ രിച്ച അതേ തത്ത്വം തന്നെയാണ്. റൂസ്സോ തൻ്റെ 'സാമൂഹിക കരാർ' എന്ന പുസ്തകത്തിൽ ജനാധിപത്യം നിലനിൽക്കുന്നില്ല എന്ന് സ്ഥാപിക്കുന്നുണ്ട്. ആ പ്രസ്താവം മുമ്പത്തെക്കാളേറെ ഇപ്പോൾ ശരിയാണെന്ന് കാണാം. അതിന് രണ്ട് കാരണങ്ങളാണ് അദ്ദേഹം എടുത്തു കാണിക്കുന്നത്.
ഒന്ന്: മനുഷ്യാസ്തിത്വത്തിൻ്റെ അന്തിമ ലക്ഷ്യത്തിൽ കാണുന്ന പരസ്പര വിശ്വാസമില്ലായ്മ.
രണ്ട്: ജനം എത്ര സമ്പത്ത് കൈവശം വെക്കുന്നുവോ അതിനനുസരിച്ച് ജനങ്ങൾക്കിടയിൽ ഉണ്ടാകുന്ന വ്യത്യസ്‌തങ്ങളായ തട്ടുകൾ.
ഒരു പൊതു മനസ്സ്(Public will) രൂപപ്പെടുത്തുകയാണ് യഥാർഥ ജനാധിപത്യത്തിൻ്റെ അടിക്കല്ലി എന്ന് റൂസ്സോ കരുതുന്നു. മേൽപറഞ്ഞ കാരണങ്ങൾ റൂസ്സോയുടെ പ്രവചനം എത്രമാത്രം യാഥാർഥ്യത്തോട് അടുത്തു നിൽക്കുന്നു ഇതിന് തടസ്സമായി നിൽക്കുന്നു. കത്തുന്ന അമേരിക്കൻ രാഷ്ട്രിയ, സഹലാണ് നാം കണ്ടു കൊണ്ടിരിക്കുന്നത്. റൂസ്സോ സുപിപ്പിച്ചതു നക്കുക സമൂഹത്തിലെ വ്യക്തിണ് ബന്ധപ്പെടുത്തുന്ന ഒാട്ടായി അംഗീകരിക്കുകയും പിയാക്കുകയും ചെയ്യുന്ന പൊതുവക ങ്ങളുടെ അഭാവത്തിൽ പൊതു മകളുടെയും സത്യരിക്കുക അസാധ്യമാണ കമ്പോളം വ്യക്തികളുടെയും ഗപ്പി കവര് പരസ്‌ത്യ മരത്തിലെ കെട്ടഴിച്ച് വിട്ടു കയും കാട്ടിലെ മൃഗങ്ങളെപ്പോലെ കടിച്ചുകീറുകയും ചെയ്യു മ്പോൾ പൊതു അഭിപ്രായം എങ്ങനെ നിലനിൽക്കാനാണ്?
മനുഷ്യാവകാശ ചർച്ച വരുമ്പോല് 1948-ൽ അംഗിക രിച്ച ലോക മനുഷ്യാവകാശ പ്രഖ്യാപനത്തിലേക്ക് തിരിയുന്നു. ഈ നിയമ പ്രകാരം, ഓരോ മനുഷ്യന്നും ഇതരർക്കൊപ്പം തുല്യനായിരിക്കാനുള്ള അവ കാശമുണ്ട്. സംസാരസ്വാതന്ത്ര്യവും, ദിനപത്രവും ടെലിവിഷൻ ചാനലും സ്ഥാപി ക്കാനുള്ള സ്വാതന്ത്ര്യവും ഇതു പ്രകാരം കോടിശ്വരന്ന് ഉള്ളതു പോലെ തൊഴിൽ രഹിതന്നും ഉണ്ട്. ഒരു റൊട്ടിക്കഷണത്തിന് വേണ്ടി നിയമവിരുദ്ധ മായി ഒരാളുടെ കൈ നീണ്ടാൽ, അവൻ ദരിദ്രനെന്നോ ധനികനെന്നോ നോക്കാതെ, ഈ നിയമം അവനെ ശിക്ഷിച്ചിരിക്കും.
ഈ തത്ത്വങ്ങളും തെരഞ്ഞെടുക്കാനുള്ള അവകാശം ഉൾപ്പെടെയുള്ള കാര്യ ങ്ങളും എല്ലാ ജനാധിപത്യ രാജ്യങ്ങളിലെയും ഭരണഘടനയിലും നിയമസം ഹിതയിലും എഴുതിച്ചേർത്തിട്ടുണ്ട്. പക്ഷേ, തത്ത്വവും പ്രയോഗവും തമ്മിൽ ഭീമമായ അന്തരം നിലനിൽക്കുന്നു. ഉദാഹരണത്തിന്, അമേരിക്കയിലെ സെന റ്റിലേക്കോ മറ്റോ സ്ഥാനാർഥിയായി മത്സരിക്കണമെങ്കിൽ ഒരാൾക്ക് തെരഞ്ഞെ ടുപ്പ് പ്രചാരണത്തിന് അഞ്ഞൂറ് മില്യൻ ഡോളർ ചെലവുണ്ട്. ഇതിന് സമാന മായ അവസ്ഥയാണ് ഓരോ നാട്ടിലും. അധികാരം പിടിച്ചെടുക്കണമെന്നുള്ള വർക്ക് രണ്ട് അവശ്യ സൗകര്യങ്ങൾ പണം ഏർപ്പാടാക്കിക്കൊടുക്കുന്നു.
i) പൊതുജന മാധ്യമങ്ങൾ. അതുവഴി പൊതു അഭിപ്രായം തങ്ങൾക്ക് ഉതകും വിധം രൂപപ്പെടുത്താനാവും.
11) ആയുധ വ്യവസായം വഴങ്ങാത്തവരെ അടിച്ചിരുത്താനുള്ള വഴി ഇതു മൂലം തുറന്നുകിട്ടുന്നു.
18-ാം നൂറ്റാണ്ടിലും 19-ാം നൂറ്റാണ്ടിൻ്റെ ആദ്യത്തിലും പ്രഭുവർഗത്തിൻ്റെ അധികാരക്കളികളെയും തിരിമറികളെയും ചെറുത്തു നിന്നവർക്ക് 'ലിബറൽ (രാ ഷ്ട്രീയമായ അർഥത്തിൽ) എന്ന വിശേഷണമാണ് നൽകിയിരുന്നത്. എന്നാൽ ഇന്ന് 'ലിബറലുകൾ'(സാമ്പത്തികമായ അർഥത്തിൽ) എന്ന് പറയുന്നത് പണാ ധിപത്യത്തിന് കാവൽ നിൽക്കുന്നവർക്കാണ്. സ്റ്റാറ്റസ്‌കോ നിലനിർത്തൽ മാത്ര മായിരിക്കുന്നു രാഷ്ട്രീയ ധനശാസ്ത്രത്തിൻ്റെ ലക്ഷ്യം. ഈ തത്ത്വശാസ്ത്ര ത്തിന്റെ ഉപജ്ഞാതാവായ ആഡംസ്‌മിത്തിൻ്റെ ദർശനത്തിൽ ഇവരുടെ ഐഡി യോളജി നേരത്തെ സ്ഥാനം പിടിച്ചിട്ടുണ്ട്. ഒരാൾ തന്റെ വ്യക്തിപരമായ താൽപര്യം സംരക്ഷിച്ചാൽ തന്നെ പൊതുതാൽപര്യവും സംരക്ഷിക്കപ്പെട്ടു കൊള്ളും എന്നാണ് അദ്ദേഹം നിരീക്ഷിച്ചത്.
കമ്പോളം അതിൻ്റെതായ നിയമങ്ങൾ പിൻപറ്റുകയും, സാമൂഹികബന്ധങ്ങൾ അതിൻ്റെ നിയന്ത്രണത്തിൽ വരികയും ചെയ്യുമ്പോൾ, ഭരണകൂടത്തിന് ഒരു രാത്രികാവൽക്കാരന്റെ റോൾ മാത്രമേ ഉണ്ടാകൂ. മിൽട്ടൺ ഫ്രൈഡ്മാൻ (Milton Friedman), കോൺഹൈക് (Quon Hike) തുടങ്ങിയവർ ഇപ്പോഴും പ്രശംസിച്ചുകൊണ്ടിരിക്കുന്ന ഈ തത്ത്വങ്ങൾക്ക് അമേരിക്കയിലും യൂറോപ്പിലും ഒട്ടേറെ അനുയായികളുണ്ടായി. റീഗൻ, താച്ചർ, ഇടത്-വലത് കക്ഷികളിൽ പെട്ട ഫ്രഞ്ച് മന്ത്രിമാർ തുടങ്ങി വലിയൊരു നിര. ഇവരുടെ ആശയങ്ങൾ വിനാശകരമാണെന്ന് പിന്നിട്ട രണ്ട് നൂറ്റാണ്ടുകൾ സാക്ഷി പറയുന്നു. ഏറെ ശാസ്ത്രപുരോഗതി കൈവന്നിട്ടും തൊഴിലാളിക്ക് ഉൽപാദനോപകരണങ്ങൾ സ്വന്തമാക്കാൻ കഴിയാതെ പോകുന്നുവെന്നതാണ് ഇതിന്റെ വലിയൊരു ദൂഷ്യവശം. ഒരു ഭാഗത്ത് പണവും അധികാരവും കണ്ടമാനം വർധിക്കുന്നു. മറ്റേ ഭാഗത്ത് വർധിക്കുന്നത് ആശ്രിതരുടെയും തൊഴിൽരഹിതരുടെയും എണ്ണമാണ്.
പരിമിതമായ കാലയളവ് വെച്ചുള്ള ഒരു വിലയിരുത്തലാണിത്. പഠന പരിധി കുറച്ചു കൂടി വികസിപ്പിച്ചാൽ, അഞ്ച് നൂറ്റാണ്ട് കാലത്തെ സാമ്രാജ്യത്വം ലോക ഭക്ഷ്യോൽപാദനത്തെ മൊത്തത്തിൽ തകർത്തതായി കാണാം. പകരം ഭക്ഷ്യോൽപാദനത്തിൻ്റെ കുത്തക അധികാരവും സമ്പത്തും ഉള്ളവർക്ക് മാത്ര മായി. ഇതുവഴി കോളനി രാജ്യങ്ങളെ ആശ്രിതരാക്കി മാറ്റാൻ വൻശക്തികൾക്ക് സാധിച്ചു. കോളനി രാജ്യങ്ങളുടെ ഔപചാരികമായ സ്വാതന്ത്യ്രപ്രഖ്യാപനം നടന്നതിന് ശേഷവും ഈ ആശ്രിതത്വം നിലനിർത്താനാണ് സാമ്പത്തിക സഹാ യത്തിന്റെ മറവിലൂടെ ഐ.എം.എഫിലൂടെയും മറ്റും സാമ്രാജ്യത്വ കോയ്മകൾ ശ്രമിച്ചുകൊണ്ടിരിക്കുന്നത്.
ഇത്തരം അടിച്ചമർത്തലുകളുടെ ഫലമായി, 1960-ൽ ലോകസമ്പത്തിൻ്റെ 70% കൈവശം വെച്ചിരുന്ന 20% വരുന്ന ലോകത്തിലെ സമ്പന്ന വർഗം 1989 ആയപ്പോഴേക്ക് ആ വിഹിതം 83% ആയി വർധിപ്പിച്ചു. അതേസമയം ദരിദ്ര വിഭാഗങ്ങളുടെ വിഹിതം ഒന്നര ശതമാനത്തെക്കാൾ താഴുകയാണുണ്ടായത്. ദരിദ്ര-ധനിക ധ്രുവീകരണം ലോകത്തെ ഏറ്റവും സമ്പന്ന രാഷ്ട്രമായ അമേരിക്കയിലും കൂടുതൽ വഷളായി വരുന്നതായി കാണാൻ കഴിയും. അമേരിക്കയുടെ ദേശീയ വരുമാനത്തിൻ്റെ 40%വും ഒരു ശതമാനം വരുന്ന ധനിക വർഗമാണ് കൈയടക്കി വെച്ചിരിക്കുന്നത്.
പീഡിത വർഗം തിരിച്ചടിക്കുമെന്ന് കണ്ടാൽ ഈ ലോക തമ്പുരാക്കൾ അവരുടെ ജനാധിപത്യത്തെ അംഗീകൃത വഴികളിലൂടെ സ്വേഛാധിപത്യത്തിൽ എത്തിക്കുകയും ചെയ്യും. പൂർണ ജനാധിപത്യത്തിന്റെ പിൻബലത്തിലാണ് ഭൂരിപക്ഷം ജർമൻകാരും തങ്ങളുടെ വോട്ടുകൾ നൽകി ഹിറ്റ്ലർക്ക് അധികാരത്തിലേറാൻ വഴിയൊരുക്കിയത്. 1938 വരെ കമ്യൂണിസ്റ്റുകാരെ ചെറുക്കുന്നതിന് വേണ്ടി ഹിറ്റ്ലറെ ആളും അർഥവും നൽകി അധികാരത്തിൽ നിലനിർത്തിയത് ബാങ്ക് ഉടമകളും അമേരിക്കയും ജർമൻ-ഇംഗ്ലീഷ്-ഫ്രഞ്ച് വ്യവസായ ഭീമൻമാരും ആയിരുന്നു.
സർവവ്യാപിയായ ഒരു പ്രതിഭാസത്തിൻ്റെ വേറിട്ടുനിൽക്കുന്ന ശ്രദ്ധേയമായ ഒരു ഉദാഹരണം മാത്രമേ ആകുന്നുള്ളൂ ഹിറ്റ്ലർ. ലാറ്റിൻ അമേരിക്കയിൽ, അമേരിക്കൻ ജനാധിപത്യത്തിൻ്റെ പണി ഏകാധിപതികളെ സൃഷ്‌ടിക്കുകയും അവരുടെ സഹായത്തോടെ ആ നാടുകളിലെ സമ്പദ്ഘടനകളിൽ അമേരിക്കൻ പണത്തിന് നുഴഞ്ഞു കയറാൻ അവസരം ഒരുക്കുകയായിരുന്നു. അതിനായി പട്ടാള മധാവികൾക്കും കേണലുകൾക്കും പ്രത്യേക പരിശീലനം നൽകി അവരെ അങ്ങോട്ട് പറഞഞയക്കുകയായിരുന്നു. ജനങ്ങളുടെ പ്രതിഷേധം ബലംപ്രയോഗിച്ചു അടിച്ചമർത്തപ്പെട്ടു.
മനു ഷ്യാവകാശ ലംഘനങ്ങൾ പോയി. ഉപരോധങ്ങൾ സൃഷ്ടിച്ച് ഇറാഖിലെ കുഞ്ഞുങ്ങളെ കൊല്ലുന്നതും എതിർപക്ഷത്തുള്ള ലിബിയ, സുഡാൻ, ഇറാൻ തുടങ്ങിയ എണ്ണയുൽപാദക രാഷ്ട്രങ്ങളെ ദ്രോഹിക്കുന്നതും വിമോചന ദൈവശാസ്ത്രകരെ ഒതുക്കാൻ അമേരിക്കൻ അഭിജ്ഞ കേന്ദ്രങ്ങളും വത്തിക്കാനും കൈകോർക്കുന്നതും ഇതോടൊന്നിച്ച് ചേർത്ത് വായിക്കണം.
"ആധുനികത'യുടെ പേരിൽ ഉയർത്തി നാട്ടിയ ഈ 'ഏക കമ്പോളം' അതിന്റെ സാന്നിധ്യം കൊണ്ട് ഏറ്റവുമധികം ശ്രദ്ധേയമാവുന്നത് സാമൂഹിക ഘടനയെ ചീന്തിയെറിയുന്നതിലാണ്. ഏക കമ്പോളം അധികം വൈകാതെ സാമൂഹിക ഡാർവിനിസത്തിന് വഴിമാറും. സ്പെൻസറുടെ നിർവചനപ്രകാരം “ദരിദ്രരെയും ദുർബലരെയും കടന്നാക്രമിക്കുക വഴി ഇരട്ടിക്കുന്ന ധനികരുടെ സ്വാതന്ത്ര്യമാണ്” സാമൂഹിക ഡാർവിനിസം. “ശക്തന്റെയും ദുർബലന്റെയും ഇടയിൽ അടിച്ചമർത്തപ്പെടുന്നത് സ്വാതന്ത്ര്യമാണ്' എന്നും ഇതുകൊണ്ട് അർഥ മാക്കുന്നുണ്ട്. സാമൂഹിക ചട്ടക്കൂടിൻ്റെ തകർച്ച ഹോബ്സ് വിശേഷിപ്പിച്ച "മനു ഷ്യൻ മനുഷ്യനെ സംബന്ധിച്ച് ചെന്നായ ആണ്' എന്ന പതനത്തിലേക്ക് നീങ്ങകയാണ്.
മുതലാളിത്തത്തെ പുനരുജ്ജീവിപ്പിക്കാൻ യെൽറ്റ്സിൻ രാഷ്ട്രീയ വ്യഭി ചാരത്തിലേർപ്പെട്ടു തുടങ്ങിയത് മുതൽ, സോവിയറ്റ് യൂനിയൻ്റെ മയക്കുമരുന്ന് ഉപഭോഗം അമേരിക്കയുടേതിന് തുല്യമായിക്കഴിഞ്ഞിരുന്നു. ഉസ്ബെക്കിസ്താ നിൽ ഹഷീഷ് കൃഷി ചെയ്യുന്ന കൃഷിയിടങ്ങൾ ആറിരട്ടി വർധിച്ചു. അതായ ത്, 1992-ൽ 150 ഹെക്‌ടറായിരുന്നത് 1995-ൽ 1000 ഹെക്‌ടറായി. അമേരിക്ക യിൽതന്നെ, കാറുകളുടെയും സ്റ്റീലിൻ്റെയും വില്പനയിൽനിന്ന് കിട്ടുന്ന തുക യോളം വരുമത്രെ മൊത്തം മയക്കുമരുന്നുകൾ വിറ്റുകിട്ടുന്ന കാശ്.
'പാശ്ചാത്യ ആധുനികത'ക്ക് ഇനിയുമുണ്ട് രൂപഭേദങ്ങൾ കാർമേഘങ്ങൾ മഴക്കാറ്റുകളെ മൂടുന്നപോലെ കമ്പോള സമ്പദ്ഘടനയെ പൊതിഞ്ഞു നിൽക്കു ന്ന അഴിമതി അതിലൊന്നാണ്. മനസ്സാക്ഷിവരെ വിൽക്കാനും വാങ്ങാനും കഴി യുന്ന ഒരു സംവിധാനത്തിൽ, അലൻ കോസ്റ്റ തൻ്റെ Capitalism at its worst എന്ന ഗ്രന്ഥത്തിൽ തുറന്നെഴുതിയത് പോലെ, പണാധിപത്യത്തിന്റെയും വിവരസാ ങ്കേതികതയുടെയും അവിഭാജ്യ ഘടകമായിത്തീർന്നിട്ടുണ്ട് അഴിമതി. കമ്പനി കളുടെ ലയനവേളകളിൽ മിനുട്ടുകൾ കൊണ്ട് ഊഹാതീതമായ സമ്പത്ത് നേടാ മെന്നിരിക്കെ, വ്യക്തികൾക്ക് എങ്ങനെയാണ് അത്തരം പ്രലോഭനങ്ങളെ തടുക്കാനാവുക.
ഈ പ്രത്യേക 'ആധുനികത'യെ ആണ് നാം പരസ്യമായി തള്ളിക്കളയുന്നത്. ഇതൊക്കെ ചില അനിവാര്യതകളാണ്, വഴങ്ങുകയല്ലാതെ നമുക്കെന്ത് നിവൃത്തി എന്നു പറഞ്ഞുകൊണ്ട് ഈ 'ആധുനികത'യെ ന്യായീകരിക്കുകയും സാധാരണക്കാരെ കെണിയിൽ വീഴ്ത്തുകയും ചെയ്യുന്ന ദർശനങ്ങളെ തടഞ്ഞു നിർത്താൻ ജീവിതത്തിന് ഒരു ദൗത്യമുണ്ട് എന്ന് വിശ്വസിക്കുന്ന എല്ലാവരെയും ഉണർത്തുകയാണ്. സാമ്പത്തിക നിയമങ്ങൾ പ്രകൃതിനിയമങ്ങളാണെന്നും അവയിൽ നിന്ന് രക്ഷയില്ലെന്നുമാണ് ഇവർ പ്രചരിപ്പിക്കുന്നത്. യഥാർഥത്തിൽ രാഷ്ട്രീയ സമ്പദ്ഘടന(political economy) എന്നത് ഒരു ശാസ്ത്രമേ അല്ല. നിലവിലുള്ള അവസ്ഥകളെ ന്യായീകരിക്കുക, കർമരാഹിത്യത്തെ പുകഴ്ത്തുക, അനിവാര്യതയുടെ പേര് പറഞ്ഞ് അനീതിയുടെ എല്ലാ ചങ്ങലകളെയും മനു ഷ്യനെ കെട്ടിവരിയാൻ അനുവദിക്കുക-ഇതൊക്കെയാണ് കൊട്ടിഘോഷിക്കപ്പെടുന്ന പൊളിറ്റിക്കൽ ഇക്കോണമി ചെയ്തുകൊണ്ടിരിക്കുന്നത്. 'വർത്തമാനം ഭൂതത്തിന്റെ ഉൽപന്നമാണ്, ഭാവി വർത്തമാനത്തിൻ്റെ ഒരു തുടർച്ച മാത്രമേ ആയിരിക്കുകയുള്ളൂ' എന്ന മട്ടിലാണ് അനിവാര്യതക്ക് ഇവർ നൽകുന്ന വ്യാഖ്യാനം.
കെട്ടിനാട്ടിയിരിക്കുന്ന 'അനിവാര്യത'യുടെ മറകൾ പൊളിച്ചു മാറ്റുകയും എല്ലാ തരത്തിലുള്ള ഭൗതികതയിൽ നിന്നും ഉയർന്ന് ചിന്തിക്കുകയും ചെയ്യുന്നതാണ് യഥാർഥ വിശ്വാസികളുടെ കടമയെന്ന് ഞാൻ കരുതുന്നു. മുസ്ലിം സമൂഹം ചെയ്യേണ്ട കാര്യങ്ങൾ ഇവയാണ്. - കളങ്കമില്ലാത്തതും സമഗ്രവുമായ ഒരു 'ആധുനികത'ക്ക് വേണ്ടി യത്നിക്കുക.
- ശാസ്ത്ര-സാങ്കേതിക പുരോഗതി പ്രയോജനപ്പെടുത്തുകയും അവ രണ്ടി നെയും സ്വന്തം നിലക്ക് ഒരു ലക്ഷ്യമായി കാണാതെ അവയുടെ വളർച്ചയിൽ പങ്കാളിയാവുകയും ചെയ്യുക.
- എല്ലാറ്റിന്റെയും അടിസ്ഥാനം വ്യക്തിയിലും ദേശീയതയിലും അധിഷ്ഠിതമാണെന്ന ചിന്താഗതികളെ മുഴുവൻ ചെറുക്കുക.
- വ്യാജ കമ്പോളത്തിൻ്റെയും നാണ്യസംബന്ധമായ അനിവാര്യത (monetary Inevitability)യുടെയും കടിഞ്ഞാണുകൾ പൊട്ടിച്ച് നീക്കുക.
ഒരു പൊതുലക്ഷ്യത്തിലേക്ക് നീങ്ങുന്നതിനുള്ള കൂട്ടുത്തരവാദിത്ത ബോധം ഉണ്ടാക്കുക.
ഈ ലക്ഷ്യങ്ങൾ നേടണമെങ്കിൽ മുസ്‌ലിംകൾ ആദ്യം രണ്ട് പ്രതിസന്ധി കളിൽനിന്ന് കരകയറിയിരിക്കണം. പാശ്ചാത്യ അനുകരണമാണ് ഒന്നാമത്തേത്. ചില രാഷ്ട്രനേതാക്കൾക്ക് ഇപ്പോഴും അതിൻ്റെ ബാധ ഒഴിഞ്ഞിട്ടില്ല. സമീപ ഭൂതകാലമാണ് രണ്ടാമത്തേത്. അതായത്, ഇസ്‌ലാമിക ചിഹ്നങ്ങൾ മായ്ച്ചുകളയാൻ കൊണ്ടുപിടിച്ച ശ്രമങ്ങൾ നടന്ന മുസ്‌ലിം നാടുകളിലെ കൊളോണിയൽ ഭരണകാലത്തിൽനിന്നുള്ള മോചനം. കൊളോണിയൽ മനസ്ഥിതി അപ്പടി നിലനിർത്തുകയാണ് ചിലരുടെ ലക്ഷ്യം. ഇതിനെതിരെയുള്ള ജനകീയ പ്രതി രോധങ്ങൾ വേണ്ടത്ര വിജയിക്കുന്നില്ല.
മെഡിറ്ററേനിയാവും അതിനപ്പുറമുള്ള പ്രദേശങ്ങളും മുതൽ യൂഫ്രട്ടീസും പിന്നെ സ്പെയ്നും വരെ വ്യാപിച്ചു നിന്നിരുന്ന റോമൻ സാമ്രാജ്യത്തിന്റെ നാശാ വശിഷ്ടങ്ങളിൽ പുതിയ ഊർജം പകർന്നുകൊണ്ട് ഏഴാം നൂറ്റാണ്ടിൽ പാശ്ചാത്യ പൗരസ്ത്യ ദിക്കുകളെ പുനർജീവിപ്പിച്ച ഇസ്‌ലാമിന് അതേ വഴിയി ലൂടെ അതേ ദൗത്യം ഇനിയും നിർവഹിക്കാനാവും. ഇസ്‌ലാമിൻ്റെത് ഒരു സാമ്രാജ്യത്വ, സൈനിക വിജയമായിരുന്നില്ല. കാരണം, ബൈസൻറയിൻ, പേർഷ്യൻ സൈന്യങ്ങളുടെ എണ്ണവും ആയുധബലം വച്ച് നോക്കിയാൽ മുസ്ലിംകളുടെ ആൾബലവും ആയുധശേഷിയും ഒന്നുമേ ആയിരുന്നില്ല. ഇസ്ലാം ബലപ്രയോഗത്തിലൂടെ പ്രചരിക്കുകയായിരുന്നില്ല. മൂന്ന് ഘടകങ്ങളാണ് അതിന്റെ പ്രചാരണത്തിന് വഴിവെച്ചത്.
ഒന്ന്: മതകീയ നവോത്ഥാനം, മുഹമ്മദ് നബിയുടെ ആഗമനത്തോടെ പ്രത്യക്ഷപ്പെട്ട ഒരു പുതിയ മതമായിരുന്നില്ല ഇസ്‌ലാം. അല്ലാഹു ഏകനാണെന്നും അവൻ സർവലോകങ്ങളുടെയും രക്ഷിതാവാണെന്നുമുള്ളത് ഒരു പുതിയ ദർശനവും ആയിരുന്നില്ല. ആദം മുതൽ മുഹമ്മദ് വരെയുള്ള എല്ലാ പ്രവാചകൻമാർക്കും നൽകപ്പെട്ടത് ഇതേ സന്ദേശമായിരുന്നു എന്ന് ഖുർആൻ (46: 9, 15: 10, 3: 144, 2: 275) പലവുരു വ്യക്തമാക്കുന്നു. ഖുർആനിൽ പരാമർശിക്കപ്പെട്ടവരും അല്ലാത്തവരുമായ എല്ലാ പ്രവാചകന്മാരിലും മുസ്ലിംകൾ വിശ്വസിക്കുന്നു. അവരെപ്പോലെ മുഹമ്മദ് നബിയും മനുഷ്യനെ അവന്റെ നൈസർഗി കമായ ഏകദൈവ ചിന്തയിലേക്കാണ് പ്രബോധനം ചെയ്തത്.
രണ്ട്: സാമൂഹിക വിപ്ലവം. ഒന്നാമത്തെ സാമൂഹിക വിപ്ലവം നടക്കുന്നത്. ശാശ്വതമായ ദൈവിക നിയമവ്യവസ്ഥയിൽ പ്രവാചകൻ മദീനയിൽ വളർത്തിയെടുത്ത വിശ്വാസി സമൂഹത്തിലാണ്. സാമ്പത്തിക, രാഷ്ട്രീയ, സാമൂഹിക സംവിധാനങ്ങൾ മുഴുക്കെ പണിതുയർത്തേണ്ടത് ഏകദൈവവിശ്വാസത്തിന്റെ അടിത്തറയിലാണ് എന്ന് നിഷ്‌കർഷിക്കപ്പെട്ടു. ഭൂമിയെ ജനവാസയോഗ്യമാക്കുകയും വികസിപ്പിക്കുകയും ചെയ്യേണ്ട, ഭൂമിയിലെ ദൈവപ്രതിനിധിയാണ് മനുഷ്യൻ. 'ഉപയോഗിക്കാനും ദുരുപയോഗിക്കാനുമുള്ള അവകാശം' എന്ന് ഉടമസ്ഥതയെ നിർവചിച്ച റോമൻ ചിന്തയുടെ പാതാളത്തിലേക്ക് വീണുപോകാതിരിക്കാൻ എല്ലാ രംഗങ്ങളിലും മനുഷ്യനോട് നിർദേശിക്കപ്പെട്ടു.
ചുമതലകളുടെ നിർവഹണം സൂക്ഷ്‌മതയോടെയും ആത്മാർഥതയോ ടെയും ആയിരിക്കുകയെന്നത് ഖിലാഫത്തിൻ്റെ മുഖ്യലക്ഷ്യങ്ങളിൽ ഒന്നായി രുന്നു. സകാത്ത് നല്‌കിയും പലിശ നിരോധിച്ചും അവർ സഹകരണത്തിന്റെതും സാഹോദര്യത്തിന്റെതുമായ ഒരു സാമൂഹിക ചട്ടക്കൂട് പണിതു. ഒരറ്റത്ത് സമ്പത്തും മറ്റേ അറ്റത്ത് ദുരിതവും കുന്നുകൂടാനുള്ള യഥാർഥ കാരണം പലി ശയാണ്. അക്രമികളായ ഭരണാധികാരികൾ ജനങ്ങളെ വിവിധ തട്ടുകളിലാക്കി തിരിച്ച് ഉണ്ടാക്കിയെടുത്ത പിരമിഡു പോലുള്ള സാമൂഹിക ക്രമത്തിന് ഇസ്ലാമിൽ ഒരു സ്ഥാനവും ഉണ്ടായിരുന്നില്ല. മറിച്ച്, സ്വർണവും വെള്ളിയും പാവങ്ങൾക്ക് കൊടുക്കാതെ കൂട്ടിവെക്കുന്ന വിഭാഗത്തിന് അന്ത്യശാസനം നൽകുകയാണ് ഖുർആൻ(9: 34) ചെയ്യുന്നത്.
ജാതികളും ഉപജാതികളും പ്രഭുക്കളും അധഃസ്ഥിതരുമായി കള്ളിതിരിക്കപ്പെട്ട ഒരു ലോകത്തേക്ക്, നീതിയിലും സമത്വത്തിലും അധിഷ്ഠിതമായ ഈ ഉന്നത ദർശനവുമായി മുസ്ലിംകൾ കടന്നുചെന്നപ്പോൾ, ജനങ്ങൾ അവരെ വിമോചകരായി കണ്ട് സഹർഷം എതിരേറ്റു.
മൂന്ന്: സാംസ്കാരിക പരിവർത്തനം. സർവജ്ഞാനി ദൈവമാണ് എന്ന ബോധ്യത്തിൽ നിന്നാണ് ഈ പരിവർത്തനം ഉണ്ടാകുന്നത്. നമുക്ക് കുറച്ചേ അറിയൂ എന്ന എളിമ നിലനിർത്തിയാലേ അഹന്തയിൽ നിന്ന് രക്ഷപ്പെടാനാവൂ. "ദൈവത്തെക്കുറിച്ച് ഞാൻ പറയുന്നതെല്ലാം ഒരു മനുഷ്യ ജീവി പറയുന്നതാണ്' എന്ന പ്രൊട്ടസ്റ്റൻ്റ് ദാർശനികൻ കാൾബാർത്തിന്റെ വിനയം നിറഞ്ഞ വാക്കുകൾ നമ്മുടെ ഓർമയിലുണ്ടായിരിക്കണം. ഈ സാംസ്കാരിക പരിവർത്തന പ്രക്രിയ തുടരണമെന്നുണ്ടെങ്കിൽ, തങ്ങൾ ജീവിച്ച കാലത്തിന്റെ ആവശ്യങ്ങൾക്ക് ഉതകുമാറ് ശരീഅത്ത് നിയമങ്ങളെ വികസനോന്മുഖമാക്കിയ മുൻഗാമികളായ അബൂഹനീഫയുടെയും ശാഫിഈയുടെയും പാത നാം പിന്തുടരേണ്ടതുണ്ട്. ശാശ്വതമായ ശരീഅത്ത് നിയമങ്ങളും മാറ്റാവുന്ന കർമശാസ്ത്ര രീതികളും വേർതിരിച്ച് മനസ്സിലാക്കിയതിന് ശേഷമേ ഈ മേഖലയിൽ കൈവെക്കാവൂ. മുൻഗാമികൾ പറഞ്ഞുവെച്ച സമർഥമായ മറുപടികൾ ഉണ്ടായിരിക്കെ പുതിയ കാലത്തിന് വേണ്ടി ഞങ്ങൾ എന്തിന് ചിന്തിക്കണം എന്ന് കരുതുന്ന വിഭാഗങ്ങളുടെയും, ശരീഅത്തിനെ കഴുത്തറുക്കലും കൈകൊത്തലും പോലുള്ള പ്രാകൃതാചാരങ്ങളുടെ സമാഹാരമായി കാണുന്ന വിഭാഗങ്ങളുടെയും കെണിയിൽ പെടാതെ സൂക്ഷിച്ച് മുന്നോട്ടു പോകാൻ നമുക്ക് കഴിയണം എന്നതാണ് പ്രധാനം.
സാങ്കേതിക പുരോഗതിയിൽ ഉച്ചകോടിയിലെത്തിയ നമ്മുടെ ലോകത്തിന് ഇസ്‌ലാം നൽകുന്ന ഏറ്റവും വലിയ സംഭാവന 'യഥാർഥ ആധുനികത' ആയി രിക്കും. ധാർമികമായ ഔന്നത്യം, പരസ്‌പര സഹകരണം എന്നീ രണ്ട് തത്ത്വങ്ങളിലാണ് ആ 'ആധുനികത' നിർമിക്കപ്പെടുക. ഓരോ വ്യക്തിക്കും, അവന്റെ മുഴുവൻ കഴിവുകളും പുറത്തെടുക്കാനുള്ള സാഹചര്യം ഇതുമൂലം സൃഷ്ടിക്കപ്പെടും.
ഇത്തരമൊരു നവോത്ഥാനത്തിന് കളമൊരുക്കാൻ മുസ്‌ലിംകൾ രണ്ട് കാര്യ ങ്ങൾ ചെയ്യണം. ഒന്ന്: ഒമ്പതാം നൂറ്റാണ്ടു മുതൽ പന്ത്രണ്ടാം നൂറ്റാണ്ടുവരെ ലോകത്തിന് പ്രകാശവും ഊർജവും നൽകി നിലനിന്ന മഹത്തായ ഇസ്ലാമിക നാഗരികതയുടെ വിവിധ മാനങ്ങളെക്കുറിച്ച് ഗൗരവത്തിലും ആഴത്തിലും പഠിക്കുക.
രണ്ട്: ഇസ്‌ലാമിനെ കഷ്ണം കഷ്ണമായി പഠിക്കാതിരിക്കുക. ഇസ്ലാമിന്റെ ഭൗതികവും ആധ്യാത്മികവുമായ മാനങ്ങളെ സംയോജിച്ചുകൊണ്ട്, ഈ രീതിശാസ്ത്രം വഴി മനുഷ്യന് അവൻ്റെ മഹത്വവും മാനവികതയും എങ്ങനെ വീണ്ടെടുക്കാം എന്ന് സമൂഹങ്ങളെ ബോധ്യപ്പെടുത്തുന്നതിലാകണം അവരുടെ ഊന്നൽ.
(പുതുനൂറ്റാണ്ടിൽ നമ്മുടെ നാഗരിക ദവത്യം, 2002ൽ ഐ പി എച്ച് പ്രസിദ്ധീകരിച്ചത്)