
18/06/2024
അനേകം പ്രതീക്ഷകളും കിനാവുകളുമായിട്ടാണ് ഓരോ മനുഷ്യരും പ്രവാസ ജീവിതത്തിലേക്ക് നടന്നുകയറുന്നത്.കുടുംബത്തിന്റെ നട്ടെല്ലായി, പരിമിതമായ തൊഴിൽ സാഹചര്യങ്ങളിൽ യാതൊരു പരിഭവവും ഇല്ലാതെ മുന്നോട്ട് പോകാൻ അവർക്ക് കരുത്താവുന്നത് കുടുംബത്തോടൊപ്പമുള്ള നിമിഷങ്ങളും ഓർമകളുമാണ്. അങ്ങനെയുള്ള അനേകം പ്രവാസികളുടെയും അവരുടെ കുടുംബങ്ങളുടെയും പ്രതിക്ഷകളും ആശകളുമാണ് ചേതനയറ്റ ശരീരങ്ങളായി കഴിഞ്ഞ ദിവസം തിരിച്ചു വന്നത് .
എത്ര കരുത്തുള്ളവർ ആണെങ്കിലും ഹൃദയം തകർന്നു പോകുന്ന കാഴ്ചയാണ് കഴിഞ്ഞ ദിവസം നമ്മൾ നെടുമ്പാശേരിയിൽ കണ്ടത് . ഓരോ കുടുംബങ്ങൾക്കും ഈ ദുഃഖം താങ്ങാനുള്ള മനക്കരുത്ത് ഉണ്ടാകട്ടെയെന്ന് പ്രത്യാശിക്കുന്നു. കുടുംബം പോറ്റാൻ കടൽ കടന്നുപോയ ഈ മനുഷ്യരുടെ കത്തിക്കരിഞ്ഞ ചേതനയറ്റ ശരീരം നാട്ടിലെത്തിയപ്പോൾ, ഇത്രയും മെത്രാന്മാർ സീറോ മലബാർ സഭക്കുണ്ടായിട്ടും ഒരാൾ പോലും സഭയുടെ ഭാഗത്തുനിന്നും അന്തിമോപചാരം അർപ്പിക്കാൻ ശ്രമിച്ചില്ല എന്നത് വളരെ വേദനാജനകം.പ്രവാസികളായ ഇവരൊക്കെ സഭക്ക് ചെയ്യുന്ന സേവനങ്ങൾ ഇത്ര വേഗം മറക്കരുത്.jകുവൈറ്റിൽ നാഴികക്കയ്ക്ക് നാൽപത് വട്ടം സഭാഭേദമന്യേ കുപ്പായോം തൊപ്പീം വച്ച് ചെല്ലുമ്പോൾ ഇവരുടെ വിയർപ്പിന്റെ വില എണ്ണി വാങ്ങാത്തവർ (പണം കൈപ്പറ്റുന്നത് പല പേരുകളിൽ )ആരും കാണില്ല. പേരിനെങ്കിലും ഒരാൾക്ക് നെടുമ്പാശ്ശേരിയിൽ വരാമായിരുന്നു. മറ്റുള്ളവരെ കാണിക്കാനെങ്കിലും.അവര് സഭക്ക് ചെയ്യുന്ന, ഉപകാരങ്ങൾ സഭാധികാരികൾ മറക്കരുത്....ജൂലൈ 3 നു ശേഷം കുർബാന എങ്ങോട്ട് തിരിക്കണമെന്ന് ചിന്തിച്ചിരിക്കുന്നവർ വല്ലപ്പോഴും വിശ്വാസ സമൂഹത്തേക്കൂടി ഓർത്താൽ നല്ലത്.