12/01/2024
പരീക്ഷത്തിനും, തക്ഷകനുമിടയിൽ കോമൺ ആയിട്ടുള്ളത് മരണമാണ്. ഒരാൾ മരിക്കാതിരിക്കാൻ തയാറെടുപ്പുക്കൾ നടത്തുന്നു, മറ്റൊരാൾ എങ്ങനെയും അയാളെ കൊല്ലാനും. ആ കഥയിലെ സത്തയും , മരണം എന്നതിനേ തടുക്കാൻ ആവില്ല എന്നതാണ്. സിനിമയിലേക്ക് വന്നാൽ താൻ പറയാൻ ഉദ്ദേശിക്കുന്നത് എന്ത് എന്ന് ആദ്യം തന്നെ ഓസ്‌ലരുടെയും, മകളുടെയും തക്ഷകനെ കുറിച്ചുള്ള സംഭാക്ഷണത്തിൽ സംവിധായകൻ പറഞ്ഞു പോകുന്നുണ്ട്. കൂടുതലായി സിനിമയിലേക്ക് കടക്കാൻ ഈ പറഞ്ഞതിനപ്പുറം ഞാൻ ധൈര്യപെടുന്നില്ല.
മമ്മൂക്കയും, ലാലേട്ടനോമൊക്കെ അത്ഭുതമായി മാറി നിൽക്കുന്നതിന് ഒരു പ്രധാന കാരണം അവർ ഏതെങ്കിലും ഒരു ഇമേജിന്റെ കള്ളിയിൽ ഒതുങ്ങിയില്ല എന്നതാണ്. അത്രമാത്രം അവർ ഇന്നോളം സ്വയം അടിച്ചു പരത്തി, നവീകരിച്ചു കൊണ്ടേയിരിക്കുന്നു. അഭിനയത്തിനൊപ്പം ആ അടിച്ച് പരത്തൽ കഥപാത്രം തിരഞ്ഞെടുപ്പിലും അവർ പുലർത്തി പോന്നത് കൊണ്ടാണ് എത്ര പരാജയങ്ങൾ ഉണ്ടായാലും ആ രണ്ട് പേരുടെ, പേരുകൾക്ക് പിന്നിൽ മലയാളി ഇങ്ങനെ വട്ടം കൂടുന്നത്.ഓരോ പ്രാവശ്യവും അവൻ ആ പേരുകൾക്ക് പിറകെ തേടിപോകുന്നത് അവരുടെ പുതിയ സ്വത്വത്തിലേക്ക് പരകായം നടത്താനാണ്.
എന്നാൽ ആ രണ്ട് പേരുകൾക്ക് അപ്പുറം, അവർക്കായി ഒരു സിംഹാസനം ഉണ്ടെങ്കിൽ അതിൽ മറ്റൊരാൾ വരാത്തതും ഇമേജാണ് കാരണം.. ബാക്കി ഉള്ളവർ ഏറെകുറേ ഒരു ഇമേജിൽ അടയ്ക്ക പെട്ടുപോയവരാണ്. അതിൽ നിന്നും കുറച്ചൊക്കെ പുറത്ത് ചാടിയത് ഒരുപക്ഷെ ദിലീപ് മാത്രമാണ്. ജയറാം എന്നാ നടൻ മലയാളിയെ ആസ്വദിപ്പിച്ചത് അയാൾക്ക് മാത്രം ഉള്ള ചില കുട്ടിത്തങ്ങളും, കോമഡികളും കൊണ്ടാണ്. എന്റെ ഓർമ്മയിൽ ഞാൻ തിയറ്ററിൽ വലിയ സ്ക്രീനിൽ ആദ്യം കണ്ട മുഖം അയാളുടേതായിരുന്നു.അപ്പയ്ക്കും, അമ്മയ്ക്കും ഒപ്പം.പക്ഷേ അയാൾ എടുത്തണിഞ്ഞ ഈസി ഗോയിങ് വേഷങ്ങളിൽ അയാൾ പെട്ട് പോയിരുന്നു. മാറി മറഞ്ഞ ആസ്വാതക തലമുറകൾക്ക് ഒപ്പം ആയാൾക്ക് റീ ഇൻവെന്റെ ചെയാനായില്ല.പൊട്ടിച്ച് മാറ്റാൻ നോക്കിയാ സർക്കാർ ദാദ പോലുള്ള സിനിമയൊക്കെ ആ ഇമേജിനുള്ളിൽ കോമഡി പീസായി മാത്രം പോയി, പതിയെ പതിയെ ആയാൾ തിരക്ഷീലയ്ക്ക് പിന്നിൽ പോയപോലെ തോന്നി.സുരേഷ് ഗോപിക്കും ഈ ഗതികേട് ഉണ്ട്, ആക്ഷൻ ഹീറോ പരിവേഷങ്ങൾക്ക് ഇപ്പുറം അദ്ദേഹം പുറത്ത് കടന്നില്ല.കളിയാട്ടമൊക്കെ ഒരു തുരുത്തായി അവിടെ ഉണ്ട് എന്ന് മാത്രം.
ഓസ്ലറിൽ എത്തുബോൾ, ജയറാം എന്ന നടൻ, ആരെയും ഇമിറ്റേറ്റ് ചെയാൻ നോക്കുന്നില്ല എന്നതാണ് ഒരു പ്ലസ് പോയിന്റ് , പാത്രസൃഷ്ടിക്ക് അനുയോജ്യമായി മാറാൻ അദ്ദേഹം നന്നേ കഷ്ട്ട പെട്ടിട്ടുണ്ട്. ഒരു പരുതി വരെ ഒരു ഒക്കെ ഫീലും തോന്നും, എല്ലാം നഷ്ടപെട്ടാളുടെ ആ ദൈന്യതയൊക്കെ, ആ നടത്തത്തിൽ, പ്രത്യകിച്ച് ജീവിതർത്ഥങ്ങൾ ഒന്നുമില്ലാതെ ജീവിക്കേണ്ടി വരുന്നവന്റെ മടുപ്പും, അലസതയുമൊക്കെ ആ ശരീര ഭക്ഷയിലും കടത്തി വിടാൻ കഴിഞ്ഞിട്ടുമുണ്ട്. എങ്കിലും അയാളെ ഭൂതകാല കഥാപാത്രങ്ങൾ വേട്ടയാടുന്നുണ്ട്. അത് അയാള്ളിലെ പ്രശ്നമാണോ, പ്രേക്ഷകൻ എന്ന എന്റെ കാഴ്ചയിലെ പ്രശ്നമാണോ എന്നറിയില്ല. എങ്കിലും ജയറാം അയാൾക്ക് ചേർന്ന വേഷമാണിത്. ഇനിയും ഇമേജുകൾക്ക് അപ്പുറം പോകാൻ അദ്ദേഹത്തിനു കഴിയട്ടെ.ആ ജയറാമിനെ കാണാൻ ഒരുപാട് ആഗ്രഹിച്ചിട്ടുമുണ്ട്.
സിനിമയിലേക്ക് വന്നാൽ മിഥുൻ പറഞ്ഞത് പോലെ ഇതൊരു അഞ്ചാം പാതിരാ ആകാംഷ വച്ച് കാണരുത്. ഇതൊരു ഡ്രാമ്മയാണ്. പറയുന്ന കഥ അത്രമേൽ കോംപ്ലികേറ്റായത് കൊണ്ട്, പറഞ്ഞു അവതരിപ്പിക്കാനും പാടാണ്. എന്നാൽ അത് പ്രേഷകനെ ഡൈജസ്റ്റക്കാൻ അയാളിലെ ക്രഫ്റ്റ്മാന് പറ്റിയിട്ടുണ്ട്.
കുറേ കൂടി എഴുതണം എന്നുണ്ട് ,പക്ഷേ സ്പോയിലാറുകൾ സംഘ നൃത്തം നടത്തും. നഷ്ടങ്ങൾളുടെ ഭൂതകാലത്തിന്റെ പൊടിനിറഞ്ഞ പ്രേതാലയത്തിന് വെളിയിൽ പ്രതീക്ഷയുടെ ഒരു വെട്ടവും, ശുദ്ധ ശ്വാസത്തിന്റെ ഒരു തരിയും കിട്ടിയാൽ ഏതൊരാളിലും ജീവിക്കാനുള്ള ഒരു കാരണം മുതലെടുക്കും, അത് ഓസ്‌ലറിന്റെ മുഖത്ത് അവസാനം വിരിയുന്നുണ്ട്. അയാൾ ആ ഇൻവെസ്റ്റിഗേഷന് ഒപ്പം റീ ഇൻവെന്റ്റ് ചെയ്യപ്പെടുന്നുണ്ട്.പരാജയത്തിന്റെ തക്ഷക ഭയം ഇവിടെ തീർന്ന് അയാൾ ഇനിയും സ്വയം പുതുക്കി പണിയട്ടെ.
Jittin Jacob