TOS News

TOS News Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from TOS News, Newspaper, .

https://www.facebook.com/photo/?fbid=430275502656698&set=a.214149797602604  മനുഷ്യന്‍ പരസ്പരം വെറുക്കാന്‍ കാരണങ്ങള്‍ തേട...
14/01/2024

https://www.facebook.com/photo/?fbid=430275502656698&set=a.214149797602604 മനുഷ്യന്‍ പരസ്പരം വെറുക്കാന്‍ കാരണങ്ങള്‍ തേടിക്കൊണ്ടിരിക്കുന്ന കാലത്ത്, പരസ്പര സ്‌നേഹത്തെ എങ്ങനെ വളര്‍ത്തിക്കൊണ്ടു വരാമെന്നാണ് ഈ രാജ്യത്ത് ജീവിക്കുമ്പോള്‍ നമ്മള്‍ നോക്കേണ്ടതെന്ന് യു.എ. ഇ കെ.എം.സി.സി പ്രസിഡണ്ട് ഡോ. പുത്തൂര്‍ റഹ്‌മാന്‍.

https://pravasilive.com/puthor-rahman-sharja/
പരസ്പരം വെറുക്കാനുല്ല സ്‌നേഹിക്കാനുള്ള മനസ്സിന്റെ വിശാലത സൃഷ്്ടിച്ചെടുക്കാനാണ് നമ്മള്‍ ശ്രമിക്കേണ്ടത്. നമ്മള്‍ക്കിടയില്‍ അഭിപ്രായ വിത്യാസങ്ങളും, ഭിന്നതകളും ഉണ്ടായിരിക്കാം, പക്ഷേ എല്ലാ താല്‍ക്കാലികമായിരിക്കണം. എല്ലാത്തിനുമപ്പുറം നമുക്ക് ഒരുമിച്ച് നില്‍ക്കാനും പരസ്പരം കെട്ടിപ്പുണരാനും സാധിക്കണം. അല്ലാഹു ഖുര്‍ആനില്‍ പ്രവാചകരോട് പറഞ്ഞത്, നിങ്ങള്‍ക്ക് ഒരു നാട്, അല്ലെങ്കില്‍ രാഷ്ട്രം കീഴപ്പെടുത്തി തന്നില്ലേ എന്നല്ല, മറിച്ച്, അങ്ങയുടെ ഹൃദയം വിശാലമാക്കി തന്നില്ലേ എന്നാണ്. മനസ്സിന്റെ വിശാലതയാണ് ഇസ്ലാം മുന്നോട്ട് വെക്കുന്ന കാതലായ ഒരു പ്രമേയം. യുദ്ധ വേളയില്‍ ക്രൂരമായ കൃത്യം ചെയ്ത ഹിന്ദിനു പോലും മാപ്പ് കൊടുത്ത് സ്വീകരിച്ച ഹിന്ദിന്റെ ചരിത്രവും ഇസ്ലാമിന്റെ ഭാഗമാണെന്നും ഡോ. പുത്തൂര്‍ റഹ്‌മാന്‍ ഓര്‍മ്മിപ്പിച്ചു.

https://www.facebook.com/photo/?fbid=430275502656698&set=a.214149797602604  മനുഷ്യന്‍ പരസ്പരം വെറുക്കാന്‍ കാരണങ്ങള്‍ തേട...
14/01/2024

https://www.facebook.com/photo/?fbid=430275502656698&set=a.214149797602604

മനുഷ്യന്‍ പരസ്പരം വെറുക്കാന്‍ കാരണങ്ങള്‍ തേടിക്കൊണ്ടിരിക്കുന്ന കാലത്ത്, പരസ്പര സ്‌നേഹത്തെ എങ്ങനെ വളര്‍ത്തിക്കൊണ്ടു വരാമെന്നാണ് ഈ രാജ്യത്ത് ജീവിക്കുമ്പോള്‍ നമ്മള്‍ നോക്കേണ്ടതെന്ന് യു.എ. ഇ കെ.എം.സി.സി പ്രസിഡണ്ട് ഡോ. പുത്തൂര്‍ റഹ്‌മാന്‍.

https://pravasilive.com/puthor-rahman-sharja/
പരസ്പരം വെറുക്കാനുല്ല സ്‌നേഹിക്കാനുള്ള മനസ്സിന്റെ വിശാലത സൃഷ്്ടിച്ചെടുക്കാനാണ് നമ്മള്‍ ശ്രമിക്കേണ്ടത്. നമ്മള്‍ക്കിടയില്‍ അഭിപ്രായ വിത്യാസങ്ങളും, ഭിന്നതകളും ഉണ്ടായിരിക്കാം, പക്ഷേ എല്ലാ താല്‍ക്കാലികമായിരിക്കണം. എല്ലാത്തിനുമപ്പുറം നമുക്ക് ഒരുമിച്ച് നില്‍ക്കാനും പരസ്പരം കെട്ടിപ്പുണരാനും സാധിക്കണം. അല്ലാഹു ഖുര്‍ആനില്‍ പ്രവാചകരോട് പറഞ്ഞത്, നിങ്ങള്‍ക്ക് ഒരു നാട്, അല്ലെങ്കില്‍ രാഷ്ട്രം കീഴപ്പെടുത്തി തന്നില്ലേ എന്നല്ല, മറിച്ച്, അങ്ങയുടെ ഹൃദയം വിശാലമാക്കി തന്നില്ലേ എന്നാണ്. മനസ്സിന്റെ വിശാലതയാണ് ഇസ്ലാം മുന്നോട്ട് വെക്കുന്ന കാതലായ ഒരു പ്രമേയം. യുദ്ധ വേളയില്‍ ക്രൂരമായ കൃത്യം ചെയ്ത ഹിന്ദിനു പോലും മാപ്പ് കൊടുത്ത് സ്വീകരിച്ച ഹിന്ദിന്റെ ചരിത്രവും ഇസ്ലാമിന്റെ ഭാഗമാണെന്നും ഡോ. പുത്തൂര്‍ റഹ്‌മാന്‍ ഓര്‍മ്മിപ്പിച്ചു.

ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കൊറോണ സ്ഥിരീകരിച്ചു. കൊറോണ ലക്ഷണങ്ങള്‍ പ്രകടമായതിനെ തുടര്‍ന്ന് അദ്ദേഹ...
02/08/2020

ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കൊറോണ സ്ഥിരീകരിച്ചു. കൊറോണ ലക്ഷണങ്ങള്‍ പ്രകടമായതിനെ തുടര്‍ന്ന് അദ്ദേഹം പരിശോധന നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഫലം പോസിറ്റീവാണെന്ന് കണ്ടെത്തിയത്. അമിത് ഷാ ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

കൊറോണ വൈറസ് കണ്ണ് വഴിയും പകരാമെന്നു കണ്ടെത്തൽ .യു എ ഇ യിലേയും വിദേശത്തുമുള്ള ഡോക്ടർമാരെ ഉദ്ധരിച്ച് ഗൾഫ് ന്യൂസ് പത്രമാണ് ...
10/06/2020

കൊറോണ വൈറസ് കണ്ണ് വഴിയും പകരാമെന്നു കണ്ടെത്തൽ .യു എ ഇ യിലേയും വിദേശത്തുമുള്ള ഡോക്ടർമാരെ ഉദ്ധരിച്ച് ഗൾഫ് ന്യൂസ് പത്രമാണ് ഈ വിവരം പുറത്ത് വിട്ടിരിക്കുന്നത് .ഇത് വരെ മൂക്കും വായയും വഴിയാണ് ഏറ്റവും കൂടുതലായി വൈറസ് ശരീരത്തിൽ കയറുന്നതെന്ന് കണ്ടെത്തിയിട്ടുള്ളതെങ്കിലും കണ്ണ് വഴിയുള്ള രോഗ പകർച്ചക്ക് വലിയ പ്രാധാന്യം നൽകിയിരുന്നില്ല .എന്നാൽ മാസ്ക് ധരിക്കാത്ത കോവിഡ് രോഗി തുമ്മുമ്പോഴോ ചുമക്കുമ്പോഴോ അകലം പാലിക്കാതെയാണ് മറ്റൊരാൾ ഉള്ളതെങ്കിൽ വൈറസ് ലോഡ് കണ്ണ് വഴിയും അകത്തേക്ക് കടക്കാമെന്നാണ് വിദേശങ്ങളിൽ നടന്ന പഠനങ്ങൾ കണ്ടെത്തിയിരിക്കുന്നത് .
ഗൾഫ് മേഖലയിൽ കോവിഡ് രോഗ ബാധയേറ്റനിരവധി രോഗികളിൽ കണ്ട ലക്ഷണങ്ങളിലൊന്ന് ചെങ്കണ്ണ് പോലെയുള്ള അസുഖമായിരുന്നുവെന്നു ദുബായിലെ ഒരു പ്രശസ്ത കണ്ണ് രോഗ വിദഗ്ദ്ധയെ ഉദ്ധരിച്ച് ഗൾഫ് ന്യൂസ് നൽകിയ റിപ്പോർട്ടിൽ പറയുന്നു .വൈറസ് പോലുള്ളവയെ പുറത്ത് തള്ളാൻ കണ്ണ് നീർ കൂടുതലായി ഉൽപ്പാദിപ്പിക്കപ്പെടുകയും അധികമുള്ള കണ്ണ്നീർ തൊണ്ട വഴി ശ്വാസ കോശങ്ങളിലേക്ക് എത്തിപ്പെടുന്നത് വഴിയാണ് രോഗം പടരാൻ സാധ്യതയെന്ന് വിദേശങ്ങളിൽ നടന്ന പഠനങ്ങൾ ചൂണ്ടി കാണിക്കപ്പെടുന്നു .

പൊതു സ്ഥലങ്ങളിൽ പോകുമ്പോൾ മാസ്കിനു പുറമെ കണ്ണടയോ അല്ലെങ്കിൽ മുഖം മുഴുവൻ മൂടുന്ന ഫേസ് ഷീൽഡുകളോ ധരിക്കുന്നതിലൂടെ ഏറെ കുറെ ഇത്തരത്തിലുള്ള രോഗ പകർച്ച ഒരു പരിധി വരെ തടയുമെന്നു വിദഗ്ധർ ചൂണ്ടി കാണിക്കപ്പെടുന്നു ..

കൊറോണ വൈറസ്ബാധ ഏൽക്കുന്നവരിൽ ഓ രക്ത ഗ്രൂപ്പുകാർ  കുറവാണെന്നു പുതിയ കണ്ടെത്തൽ .യു .എസ് ആസ്ഥാനമായുള്ള 23 ആൻഡ് മി എന്ന ജനിത...
10/06/2020

കൊറോണ വൈറസ്ബാധ ഏൽക്കുന്നവരിൽ ഓ രക്ത ഗ്രൂപ്പുകാർ കുറവാണെന്നു പുതിയ കണ്ടെത്തൽ .യു .എസ് ആസ്ഥാനമായുള്ള 23 ആൻഡ് മി എന്ന ജനിതക പരീക്ഷണ കമ്പനിയാണ് പുതിയ കണ്ടെത്തൽ നടത്തിയിരിക്കുന്നതെന്ന് വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു .ലോകത്തെമ്പാടുമുള്ള രോഗബാധിതരായ 75000 രോഗികളുടെ ഡാറ്റ പരിശോധിച്ചപ്പോൾ അതിൽ ഒ രക്ത ഗ്രൂപ്പുകാർ കോവിഡ് രോഗികളായത് പത്ത് ശതമാനം മാത്രമാണത്രെ .കൊറോണ യും ബ്ലഡ് ഗ്രൂപ്പും തമ്മിലുള്ള ബന്ധത്തെ ക്കുറിച്ച് ലോകത്തെമ്പാടും പരീക്ഷണം നടന്ന് കൊണ്ടിരിക്കുമ്പോഴാണ് ഇത്തരത്തിലുള്ള പുതിയ പഠനവിവരം പുറത്തു വന്നിരിക്കുന്നത് .ഇതിന്റെ ഔദ്യോഗികതയെ ക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത് വന്നിട്ടില്ല .ഇതിനിടയിൽ ലോകത്ത് കൂടുതൽ കൊറോണ വൈറസ് ബാധിച്ചത് എ പോസിറ്റീവ് ഗ്രൂപ്പ്‌കാർക്കാണെന്നു നേരത്തെ പഠനങ്ങൾ പുറത്ത് വന്നിരുന്നു .ഇതിനും സ്ഥിരീകരണം ഇത് വരെ ഔദ്യോഗികമായി വന്നിട്ടില്ല .പഠനങ്ങൾ നടക്കുകയാണെന്നാണ് വിവരം .

സ്മാർട്ട് ട്രാവൽസിനു ചാർട്ടേർഡ് വിമാനങ്ങൾക്ക് അനുമതി.നിരക്ക് 1000 ദിർഹംസിനു താഴെ. ലക്‌ഷ്യം  ചൂഷണം തടയൽ. അഫി അഹ്മദ് .തങ്ങ...
09/06/2020

സ്മാർട്ട് ട്രാവൽസിനു ചാർട്ടേർഡ് വിമാനങ്ങൾക്ക് അനുമതി.
നിരക്ക് 1000 ദിർഹംസിനു താഴെ. ലക്‌ഷ്യം ചൂഷണം തടയൽ. അഫി അഹ്മദ് .

തങ്ങൾക്ക് ലഭിച്ച ചാർട്ടേർഡ് വിമാനങ്ങളുടെ അനുമതി പൊതു നന്മ ലക്ഷ്യമാക്കി ഏറ്റവും ചുരുങ്ങിയ ചിലവിൽ ഒരുക്കാൻ തീരുമാനിച്ചതായി യു എ യിലെ സ്മാർട്ട് ട്രാവൽസ് എം .ഡി അഫി അഹ്മദ് അറിയിച്ചു .
കണ്ണൂർ എയർപോർട്ടിലേക്കാണ് 10 ചാർട്ടേർഡ് വിമാനങ്ങൾ സർവീസ് നടത്താനുള്ള അനുമതി സ്മാർട്ട് ട്രാവൽസിനു ലഭിച്ചിരിക്കുന്നത് .പ്രതിസന്ധിയിലായിരിക്കുന്ന പ്രവാസികളെ സഹായിക്കാൻ ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുക എന്ന ഉദ്ദേശത്തിനു പ്രാധാന്യം നൽകുമെന്നും ഇത് വരെ യു എ യിൽ നിന്ന് പറന്നു പൊങ്ങിയ ചാർട്ടേർഡ് വിമാനങ്ങളുടെ നിരക്കിൽ നിന്നും വളരെയധികം കുറവ് പ്രതീക്ഷിക്കാമെന്നും അഫി പറഞ്ഞു . ഇത് ആയിരം ദിർഹംസിൽ കുറവാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു .ഭക്ഷണവും സുരക്ഷ കിറ്റുകളും റാപ്പിഡ് ടെസ്റ്റുമടക്കം ഈ തുകക്ക് ഉള്ളിൽ ഒതുക്കാൻ ചർച്ചകൾ നടക്കുകായാണെന്നും അഫി അഹ്മദ് പറഞ്ഞു .
കഴിഞ്ഞ ദിവസങ്ങളിൽ സംഘടനകളും സ്വകാര്യ ട്രാവൽ ഏജൻസികളും ചാർട്ടേർഡ് സർവീസ് നടത്തിയെങ്കിലും നിരക്ക് ഉയർന്ന അവസ്ഥയിലായിരുന്നു .വരും ദിവസങ്ങളിൽ നിരക്ക് വീണ്ടും കൂടുമെന്ന സൂചനകൾ ഉയർന്നതോടെയാണ് സ്മാർട്ട് ട്രാവൽസ് രംഗത്തേയ്ക്കിറങ്ങിയതെന്നു അഫി പറഞ്ഞു .വർഷങ്ങളായുള്ള തങ്ങളുടെ പരിചയ സമ്പത്തും നിരവധി ചാർട്ടേർഡ് വിമാനങ്ങൾ ഏർപ്പെടുത്തിയ അനുഭവ സമ്പത്തുമുള്ള തങ്ങൾക്ക് യാത്രക്കാർക്ക് ഏറ്റവും കുറഞ്ഞ നിരക്കിൽ ടിക്കറ്റ് നിരക്ക് ഏർപ്പെടുത്തി കൊടുക്കുക എന്നത് എളുപ്പമുള്ള കാര്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി .വിമാന കമ്പനികളുമായുള്ള വളരെ മികച്ച രീതിയിൽ വില പേശൽ നടത്തിയാലേ നമുക്ക് ഏറ്റവും കുറഞ്ഞ ചിലവിൽ വിമാനങ്ങൾ വാടകക്ക് എടുക്കാൻ സാധിക്കൂ .നല്ല അനുഭവസമ്പത്തും ബന്ധങ്ങളും ആവശ്യമാണ് .യു എ യിൽ നിന്നും ഈ പ്രതിസന്ധി സമയത്തും കൂടുതൽ ചാർജ് ഈടാക്കേണ്ട അവസ്ഥ ഉണ്ടായത് അത്തരത്തിൽ ഒരു വിലപേശൽ നടത്താൻ പറ്റാത്തത് കൊണ്ടായിരിക്കുമെന്ന് അദ്ദേഹം സൂചിപ്പിച്ചു .
യു എ യിൽ ലോക്ക് ഡൌൺ വരുന്നതിനു തൊട്ടു മുമ്പുള്ള ദിവസങ്ങളിൽ വിസിറ്റ് വിസ കഴിഞ്ഞവർക്ക് വിസ പുതുക്കേണ്ട അത്യാവശ്യം വന്നപ്പോൾ സ്മാർട്ട് ട്രാവൽസ് ചാർട്ടേർഡ് വിമാനങ്ങൾ ഒരുക്കിയത് യു എ യിലെ പ്രാദേശിക മാധ്യമങ്ങളിൽ അടക്കം വാർത്ത ആയിരുന്നു .അന്ന് 1800 ലധികം പേരാണ് സ്മാർട്ട് ട്രാവൽസിന്റെ ഈ സേവനം ഉപയോഗിച്ചത് .ഇതിൽ ഏറെ മലയാളികുമായിരുന്നു . നേരത്തെ വിസിറ്റ് വിസാ മേഖലയിലുള്ള ചൂഷണവും ഏറെ നിയന്ത്രണത്തിലായത് സ്മാർട്ട് ട്രാവൽസിന്റെ വരവോടെ ആയിരുന്നു .

നാട്ടിലേക്കുള്ള ചാർട്ടേർഡ് വിമാന നിരക്ക് ഈ രീതിയിൽ കുറയുകാണെങ്കിൽ ഏറെ ഉപകാരപ്പെടുക പ്രതിസന്ധിയിലായിരിക്കുന്ന പതിനായിരക്കണക്കിന് പ്രവാസികളെ ആയിരിക്കും .പ്രത്യേകിച്ച് മറ്റ് പല മേഖലകളിൽ നിന്നും നിരക്ക് ഉയർത്താൻ സാധ്യത ഉണ്ടെന്ന സൂചന ഉയർന്നു വന്നതോടെ ഒടുവിലത്തെ ആശ്രയവും അണഞ്ഞ പ്രവാസികൾക്ക് ഏറെ സന്തോഷം നൽകുന്നതായിരിക്കും ഇത്തരത്തിലുള്ള നീക്കം .
നാട്ടിലേക്ക് പോകാൻ ആഗ്രഹിക്കുന്നവർക്ക് നേരിട്ട് സ്മാർട്ട് ട്രാവൽസുമായി ബന്ധപ്പെടാമെന്നും അത്യാവശ്യക്കാർക്ക് ആദ്യം എന്നുള്ള നിലയിൽ ഏറ്റവും കുറഞ്ഞ നിരക്കിൽ യാത്ര സൗകര്യം സ്മാർട്ട് ട്രാവൽസ് ഒരുക്കിക്കൊടുക്കുമെന്നും അഫി അഹ്മദ് അറിയിച്ചു .യാത്ര ചെയ്യാനാഗ്രഹിക്കുന്നവർക്ക് ടിക്കറ്റ് സ്പോൺസർ ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് സ്മാർട്ട് ട്രാവൽസുമായി ബന്ധപ്പെടാം .ലാഭേച്ഛയില്ലാതെ മനുഷ്യ നന്മക്ക് പ്രാധാന്യം കൊടുക്കുന്ന കൂട്ടായ്‌മകൾക്കും സംഘടനകൾക്കും തന്നെ ബന്ധപ്പെടാമെന്നും അദ്ദേഹം പറഞ്ഞു .അവർക്ക് വേണ്ടി പ്രത്യേക ചാർട്ടേർഡ് വിമാനങ്ങൾ ഒരുക്കാൻ തയാറാണ് .യു എ യിലെ ദേശിയ എയർലൈനുകളെയാണ് താൻ സർവീസിന് വേണ്ടി ഒരുക്കുന്നതെന്നും അത് കൊണ്ട് തന്നെ കാര്യങ്ങൾ കുറേ കൂടി എളുപ്പത്തിലാകുമെന്നും അഫി അഹമ്മദ് ചൂണ്ടിക്കാട്ടി.അടുത്ത ആഴ്ചയോടെ കണ്ണൂരിലേക്ക് നടത്തുന്ന ആദ്യ സർവീസിന് ഉപയോഗിക്കുന്നതും യു എ ഇ നാഷണൽ എയർലൈൻ ആയിരിക്കുമെന്ന് ഏകദേശ സൂചന നൽകി .നേരത്തെ ലോക്ക് ഡൌൺ ആരംഭിച്ചതിനു ശേഷം യു എ യി ൽ നിന്ന് യാത്രാ വിലക്ക് ഏർപ്പെടുത്തിയതോടെ അത്യാവശ്യമുള്ള പ്രവാസികൾക്ക് നാട്ടിലേക്ക് തിരിച്ച് വരാൻ ചാർട്ടേർഡ് വിമാനങ്ങൾക്ക് അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് ആദ്യമായി രംഗത്ത് വന്നത് അഫി അഹ്മദ് ആയിരുന്നു .ഇത് സംബന്ധിച്ച് നിരവധി നിവേദനങ്ങളും ഇടപെടലുകളും അഫി അഹ്മദ് നടത്തിയിരുന്നു .ഇന്ത്യ ഗവണ്മെന്റ് വന്ദേ ഭാരത് മിഷൻ ഏർപ്പെടുത്തിയതോടെ തല്ക്കാലം ചാർട്ടേർഡ് നടത്തേണ്ടെന്ന് അദ്ദേഹം തീരുമാനിച്ചിരുന്നുവെങ്കിലും മറ്റ് പല സ്ഥാപനങ്ങളും ചാർട്ടേർഡ് അനുമതി കച്ചവടമാക്കി തുടങ്ങിയതായി സൂചനകൾ ലഭിച്ചതോടെയാണ് ഇതിനെ തടയിടാൻ താൻ ഈ തീരുമാനവുമായി രംഗത്തിറങ്ങിയതെന്നു അഫി അഹ്മദ് പറഞ്ഞു . ചാർട്ടേർഡ് ഫ്ലൈറ്റുകൾ സർവ്വീസ് നടത്തുമ്പോൾ അമിതമായി ടിക്കറ്റ് നിരക്ക് വർദ്ധിപ്പിക്കരുതെന്നും പ്രവാസികളെ ചൂഷണം ചെയ്യരുതെന്നും കേരള മുഖ്യമന്ത്രി പിണറായി വിജയൻ നേരത്തേ ആവശ്യപ്പെട്ടിരുന്നു മുഖ്യമന്ത്രിയുടെ നിർദ്ദേശവും മാനിച്ചാണ് താൻ ഈ ഉദ്യമത്തിന് ഇറങ്ങിയതെന്നും അഫി അഹ്മദ് ചൂണ്ടിക്കാട്ടി.

പ്രവാസികളെ കൊണ്ട് വരാൻ സ്വകാര്യ എയർ ലൈനുകൾ ക്കും അനുമതി നൽകുന്നു. ഏവിയേഷൻ സെക്രട്ടറി പ്രദീപ് സിംഗ് ഇത് സംബന്ധിച്ച് സ്വകാ...
20/05/2020

പ്രവാസികളെ കൊണ്ട് വരാൻ സ്വകാര്യ എയർ ലൈനുകൾ ക്കും അനുമതി നൽകുന്നു. ഏവിയേഷൻ സെക്രട്ടറി പ്രദീപ് സിംഗ് ഇത് സംബന്ധിച്ച് സ്വകാര്യ എയർ ലൈനുകളുമായി ചർച്ച നടത്തിയതായി ഇക്കണോമിക്സ് ടൈംസ് റിപ്പോർട്ട് ചെയ്തു. ദേശീയ എയർലൈനുകളായ എയർ ഇന്ത്യയും എയർ ഇന്ത്യാ എക്സ് പ്രസുമാണ് ഇപ്പോൾ പ്രവാസികളെ കൊണ്ട് വരേണ്ട ഉത്തരവാദിത്വത്തിലെർപ്പെട്ടിരിക്കുന്നത്. സ്വകാര്യ എയർ ലൈനുകളും കൂടി രംഗത്ത് വരുന്നതോടെ പ്രവാസികളുടെ തിരിച്ച് പോക്ക് ഒന്നു കൂടി വേഗത്തിലാകുമെന്നാണ് സുചന.

ഇൻഡിഗോ  ഇന്ത്യയിലേക്ക്  ദുബൈയിൽ നിന്ന് ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു. ജൂൺ 1 ന് ഇൻഡിഗോയുടെ വെബ് സൈറ്റ് പ്രകാരം ദുബൈയിൽ കണ...
18/05/2020

ഇൻഡിഗോ ഇന്ത്യയിലേക്ക് ദുബൈയിൽ നിന്ന് ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു. ജൂൺ 1 ന് ഇൻഡിഗോയുടെ വെബ് സൈറ്റ് പ്രകാരം ദുബൈയിൽ കണ്ണൂരിലേക്ക് 764 ദിർഹമാണ് ചാർജ് . എന്നാൽ ദുബൈയിൽ നിന്ന് കോഴിക്കോട്ടേക്ക് 568 ദിർഹമാണ് ചാർജ്ജ് കാണിക്കുന്നത്. എന്നാൽ ഇന്ത്യയിൽ ഒന്നാം തീയ്യതിക്ക് വിമാനമിറങ്ങാൻ സാധിക്കുമോയെന്നത് ഇന്ത്യൻ ഗവൺമെന്റിന്റെ തീരുമാനമനുസരിച്ചായിരിക്കും.

ഷാർജ അൽനഹ്ദ മേഖലയിൽ ബഹുനില കെട്ടിടത്തിന് തീപിടിച്ചു. ഇന്ന് രാത്രി ഒമ്പതരയോടെയാണ് അമ്പതോളം നിലകളുള്ള അബ്കോ ബിൽഡിങിൽ തീപടർ...
06/05/2020

ഷാർജ അൽനഹ്ദ മേഖലയിൽ ബഹുനില കെട്ടിടത്തിന് തീപിടിച്ചു. ഇന്ന് രാത്രി ഒമ്പതരയോടെയാണ് അമ്പതോളം നിലകളുള്ള അബ്കോ ബിൽഡിങിൽ തീപടർന്നത്. ഫ്ലാറ്റുകളിലടക്കം നിരവധി പേർ താമസിക്കുന്ന കെട്ടിടമാണിത്. കോവിഡ് ലോക്ക്ഡൗൺ സമയമായതിനാൽ കൂടുതൽ താമസക്കാരും കെട്ടിടത്തിന് അകത്ത് തുടരുന്ന സമയത്താണ് തീപിടിത്തമുണ്ടായത്. പലരും പുറത്തേക്ക് ഓടി രക്ഷപ്പെട്ടു. സമീപത്തെകെട്ടിടങ്ങളിലേക്ക് തീപടരാൻ സാധ്യതയുള്ളതിനാൽ അവിടെയുള്ള താമസക്കാരെയും ഒഴിപ്പി ച്ചു. ഏഴ് പേർക്ക് പരിക്കേറ്റതായി അധികൃതർ അറിയിച്ചു. ഫയർ ഫോഴ്സിന്റെയും അധികാരികളുടേയും സമയോ ചിതമായ ഇടപെടലാണ് കൂടുതൽ അപകടങ്ങൾ ഇല്ലാതാക്കിയത് .

നാട്ടിൽ ലോക്ക് ഡൗൺ മൂലം പെട്ട് പോയ  ഡോക്ടർ മാരും നഴ്സുമാരുമടക്കമുള്ള ആരോഗ്യ പ്രവർത്തകരെ അടിയന്തിരമായി തിരിച്ചെത്തിക്കണമെ...
30/04/2020

നാട്ടിൽ ലോക്ക് ഡൗൺ മൂലം പെട്ട് പോയ ഡോക്ടർ മാരും നഴ്സുമാരുമടക്കമുള്ള ആരോഗ്യ പ്രവർത്തകരെ അടിയന്തിരമായി തിരിച്ചെത്തിക്കണമെന്ന് ഗ്ലോബൽ പ്രവാസി അസോസിയേഷൻ ചെയർമാനും യു.എ.ഇയിലെ അറിയപ്പെടുന്ന സാമൂഹ്യ പ്രവർത്തകനുമായ സലാം പാപ്പിനിശ്ശേരി ആവശ്യപ്പെട്ടു. നാട്ടിലകപ്പെട്ട് പോയ നിരവധി ആരോഗ്യ പ്രവർത്തകർ തങ്ങളുടെ ജോലി നഷ്ടപ്പെടുമൊയെന്ന ഭീതിയിലാണ്. ആവശ്യ സമയത്ത് എത്താൻ പറ്റിയില്ലെങ്കിൽ ഗൾഫ് രാജ്യങ്ങൾ മറ്റ് രാജ്യക്കാരെ ജോലിക്കാരായി റിക്രൂട്ട് ചെയ്യും. അങ്ങനെ സംഭവിച്ചാൽ എല്ലാവരുടെയും ജോലി നഷ്ടപ്പെടും. അദ്ദേഹം പറഞ്ഞു.

പ്രവാസികൾക്ക് നാട്ടിലേക്കുള്ള മടങ്ങാനുള്ള സാഹചര്യം ഒരുങ്ങുന്നു---------------------------------------------പ്രവാസികൾക്ക്...
16/04/2020

പ്രവാസികൾക്ക് നാട്ടിലേക്കുള്ള മടങ്ങാനുള്ള സാഹചര്യം ഒരുങ്ങുന്നു
---------------------------------------------

പ്രവാസികൾക്ക് നാട്ടിലേക്കുള്ള മടങ്ങാനുള്ള സാഹചര്യം ഒരുങ്ങുന്നു . മിക്കവാറും നാളത്തോടെ കേന്ദ്ര ഗവണ്മെന്റിന്റെ ഭാഗത്ത് നിന്ന് അനുകൂല തീരുമാനമുണ്ടാകുമെന്നാണ് സൂചന .
പ്രവാസികളുടെ തിരിച്ചു വരവിനു സാഹചര്യമൊരുക്കാൻ കേന്ദ്ര സർക്കാർ സംസ്ഥാന സർക്കാരുകൾക്ക് ഇന്നലെ നിർദ്ദേശം നൽകിയതായാണ് അറിയുന്നത് . എന്നാൽ ഇത്തരത്തിൽ വന്ന വാർത്തകൾ ഔദ്യേഗികമായി സ്ഥിരീകരിച്ചില്ലെന്നാണ് അറിയുന്നത്.

പാനൂരിലെ വിവാദമായ പോക്സോ കേസിൽ പ്രതിയായ ബിജെപി നേതാവ് പത്മരാജൻ അറസ്റ്റിലായതായി  വിവരം .ബന്ധുവീട്ടിൽനിന്നാണ് ഇയാളെ പിടികൂ...
15/04/2020

പാനൂരിലെ വിവാദമായ പോക്സോ കേസിൽ പ്രതിയായ ബിജെപി നേതാവ് പത്മരാജൻ അറസ്റ്റിലായതായി വിവരം .ബന്ധുവീട്ടിൽനിന്നാണ് ഇയാളെ പിടികൂടിയതായി അറിയുന്നത് .
കഴിഞ്ഞ ദിവസം വരെ പ്രതി കേരളം വിട്ടുവെന്നാണ് പോലീസ് പറഞ്ഞിരുന്നത് .മന്ത്രി ശൈലജ ടീച്ചർ പോലീസിന്റെ അലംഭാവം ഇന്ന് ചൂണ്ടിക്കാട്ടിയതിനു പിന്നാലെയാണ് അറസ്റ്റ് നടന്നിരിക്കുന്നത് .

പ്രവാസികൾക്ക് വേണ്ടത് ഔദാര്യമല്ല; ആത്മവിശ്വാസം നൽകുന്ന നടപടികളാണ്. അഫി അഹ്മദ് ,സ്മാർട്ട് ട്രാവൽസ് MD ,UAE .................
14/04/2020

പ്രവാസികൾക്ക് വേണ്ടത് ഔദാര്യമല്ല; ആത്മവിശ്വാസം നൽകുന്ന നടപടികളാണ്. അഫി അഹ്മദ് ,സ്മാർട്ട് ട്രാവൽസ് MD ,UAE ................................................
പ്രവാസികളെ നാട്ടിലേത്തിക്കാനുള്ള ഹർജിയിൽ ശരിക്കും, പ്രവാസികളോട് കാട്ടിയത് മനുഷ്യത്വ ലംഘനമാണ്. ഒരു പ്രവാസത്തിലിരിക്കുന്ന പ്രവാസിക്ക് അവൻ്റെ മാതൃ രാജ്യത്ത് എത്തുക എന്നത് ഇന്ത്യൻ ഭരണഘടന ഉറപ്പ് തരുന്ന മൗലികാ വാകാശമാണ്. ഇത്തിനെതിരായാണ് കോടതി പറഞ്ഞിരിക്കുന്നത്.
ഇവിടെ കേന്ദ്ര ഗവൻ മെൻറിനെ സമ്മർദ്ധത്തിലാക്കി കേരള ഗവൻമെൻ്റ് പ്രവാസികളെ നാട്ടിലെത്തിക്കാനുള്ള അടിയന്തിര നടപടികളുമായി മുന്നോട്ട് പോവണം. ഇവിടെ ഒരു വളരെ ശ്രദ്ധയോടെ നമ്മൾ കാണ്ടേണ്ടുന്ന ഒരു കാര്യം, അതായത് ഇന്നലെ യു.എ. ഇ . ഗവൻമെൻ്റ് പറഞ്ഞത് ഏതെങ്കിലും രാജ്യ o സ്വന്തം പൗരൻമാരോട് ഇങ്ങോട്ട് വരണ്ട എന്ന നിലപാടാണെങ്കിൽ , അത്തരം രാജ്യത്തോട് പുതിയ തൊഴിൽ കരാർ ഉണ്ടാക്കണോ എന്ന കാര്യം ഞങ്ങൾ ചിന്തിക്കും എന്ന ഒരു ഭീഷണി സ്വരവുമായി യു.എ- ഇ- നീങ്ങിയത് നമ്മൾ വളരെ ഗൗരവത്തോടെ കാണേണ്ടി ഇരിക്കുന്നു - ഇത് ഭാവിയിൽ വളരെ കാലമായി നില നിൽക്കുന്ന യു.എ. ഇ രാജ്യത്തോടുള്ള ബന്ധത്തിന് തന്നെ വിലങ്ങ് തടി ആയി മാറിയേക്കാം.
കൊറോണ അതിർത്തികൾ മുറിച്ച് കടന്ന് നൂറ്റിഎഴുപത് രാജ്യങ്ങളിലെത്തിയിരിക്കുന്നു. വ്യാപനം തടയാൻ രാജ്യാതിർത്തികളും സംസ്ഥാനാതിർത്തികളും ജില്ലാതിർത്തികളും അടക്കുകയാണ് അധികൃതർ. എന്നാൽ ഈ പ്രതിരോധം അത്ര പ്രായോഗികമല്ലാത്ത പ്രദേശമാണ് പ്രവാസ ലോകം. ഗൾഫ് നാടുകളിലെ ചില പ്രദേശങ്ങൾ മാത്രമല്ല ചില ലേബർ ക്യാമ്പുകൾ പോലും രാഷ്ട്രങ്ങളുടെ സംഗമഭൂമിയാണ്. രോഗം പടരാൻ സാധ്യതയേറിയ ചുറ്റുപാടിലാണ് പലരുടെയും ജീവിതം ! ഇതാണ് നാമേവരെയും ഏറെ ആശങ്കപ്പെടുത്തുന്നത്. അതോടൊപ്പം ജോലിയും വരുമാനവുമില്ലാത്ത അവസ്ഥയും !
ഏതൊരു പ്രതിസന്ധിയെയും തരണം ചെയ്യുന്നതിന് നാമാശ്രയിച്ചിരുന്ന പ്രവാസി സഹോദരങ്ങളാണ് ഇന്ന് പ്രതിസന്ധികളുടെ കയത്തിൽ പെട്ടിരിക്കുന്നത്.
ഈ സാഹചര്യത്തിൽ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ഉണർന്ന് പ്രവർത്തിക്കേണ്ടതുണ്ട്. പ്രവാസികളെ കൊണ്ടാണ് നാമിത് വരെ കഞ്ഞി കുടിച്ചതെന്നും നാം എത്രത്തോളം കേരളീയരാണോ അത്രത്തോളമോ അതിൽ കൂടുതലോ കേരളീയരാണ് അവരെന്നും അടുക്കി വെച്ച വാക്കുകളിൽ തള്ളിവിട്ടാൽ പോര, ആ പറയുന്നതിലെ ആത്മാർഥത ഭരണാധികാരികൾ പ്രവൃത്തിയിൽ കാണിക്കേണ്ടതുണ്ട്.
നമ്മളാവശ്യപ്പെട്ടപ്പോഴെല്ലാം നാടിന് വേണ്ടി കയ്യഴച്ച് സഹായിച്ചവരാണ് പ്രവാസികൾ. അവരെന്താണോ ആവശ്യപ്പെടുന്നത് അത് തിരിച്ച് കൊടുക്കേണ്ട സന്ദർഭമാണിത്. അത് ഔദാര്യമല്ല, മാന്യമായ നന്ദി പ്രകടനമാണ്.
സർക്കാരും കോടിപതികളായ പ്രവാസികളും ഉത്തരവാദിത്തം നിർവ്വഹിക്കണം.' ആത്മവിശ്വാസം നൽകുന്ന വാക്കുകളും ആശാവഹമായ ഇടപെടലുകളും എല്ലാ ഭാഗത്ത് നിന്നുമുണ്ടാകട്ടെ.

പൗരൻമാരെ എന്ത് കൊണ്ട് ഇന്ത്യയും പാക്കിസ്ഥാനും ഉപേക്ഷിക്കുന്നു . യുഎ. ഇ പത്രം.                                           ...
11/04/2020

പൗരൻമാരെ എന്ത് കൊണ്ട് ഇന്ത്യയും പാക്കിസ്ഥാനും ഉപേക്ഷിക്കുന്നു . യുഎ. ഇ പത്രം. കോവിഡ് ഭീതി മൂലം ദുരിതക്കയത്തിലായ പ്രവാസികളെ തിരിച്ച് നാട്ടിലെത്തിക്കാൻ വൈകരുതെന്ന് ശബ്ദമുയരുന്നു. ഇനിയൊരു അമാന്തമുണ്ടായാൽ വലിയ വില നേരിടേണ്ടി വരുമെന്നാണ് സൂചന. യുഎഇയിലെ പ്രമുഖ പത്രമായ ഗൾഫ് ന്യൂസ് ഇന്നലെ പ്രസിദ്ധീകരിച്ച എഡിറ്റോറിയലിലെ പ്രധാന ചോദ്യം എന്ത് കൊണ്ട് ഇന്ത്യയും പാക്കിസ്ഥാനും സ്വന്തം ആൾക്കാരെ ഉപെക്ഷിക്കുന്നു എന്നതായിരുന്നു.. മറ്റ് രാജ്യങ്ങളെല്ലാം അവരുടെ പൗരൻമാരെ സ്വരാജ്യത്തേക്ക് മാറ്റുമ്പോൾ ഇന്ത്യയും പാക്കിസ്ഥാനും എന്ത് കൊണ്ട് ഉദാസീനത കാണിക്കുന്നുവെന്നാണ് പ്രധാന ചോദ്യം ഉയരുന്നത്. രോഗമുള്ള വരെ ഞങ്ങൾ ഇവിടെ ലോകത്തിലെ ഏറ്റവും മികച്ച രീതിയിൽ ചികിൽസിക്കാം . എന്നാൽ ഇവിടെ രോഗമില്ലാത്തവരായ ആയിരക്കണക്കിന് പേർ ജാലിയും വരുമാനമില്ലാതെയും വിസ കാലാവധി കഴിഞ്ഞു. വിഷമത അനുഭവിക്കുന്നു. നിരവധി പേർ എങ്ങനെയെങ്കിലും നാട്ടിലെത്താനുള്ള തത്രപ്പാടിലാണ്. എതയും പെട്ടെന്ന് അതിനുള്ള നടപടി ഒരു സർക്കാരുകളും എടുക്കണമെന്ന് പത്രം ചുണ്ടിക്കാട്ടുന്നു .

തിരിച്ചുവരാന്‍ തയാറുള്ള പ്രവാസികളെ നാട്ടിലെത്തിക്കും: യുഎഇ അംബാസഡര്‍     ന്യൂഡല്‍ഹി: കൊറോണ ഭീതി തുടരുന്ന സാഹചര്യത്തില്‍ ...
11/04/2020

തിരിച്ചുവരാന്‍ തയാറുള്ള പ്രവാസികളെ നാട്ടിലെത്തിക്കും: യുഎഇ അംബാസഡര്‍



ന്യൂഡല്‍ഹി: കൊറോണ ഭീതി തുടരുന്ന സാഹചര്യത്തില്‍ സ്വദേശത്തേക്ക് മടങ്ങാന്‍ തയ്യാറാകുന്ന ഇന്ത്യക്കാരായ പ്രവാസികളെ നാട്ടിലെത്തിക്കാമെന്ന് യുഎഇ. ഇന്ത്യയിലെ യുഎഇ അംബാസഡര്‍ അഹമ്മദ് അല്‍ബന്നയാണ് ഇക്കാര്യം വ്യക്തമാക്കിയത്. കൊറോണ ബാധിതരെ യുഎഇയില്‍ തന്നെ ചികിത്സിക്കുമെന്നും യു.എ.ഇ തന്നെ സ്വന്തം നിലക്ക് പ്രവാസികളെ അവരുടെ നാട്ടിലെത്തിക്കുമെന്നും അംബാസിഡര്‍ അറിയിച്ചു.

മെഡിക്കല്‍ പരിശോധന പൂര്‍ത്തിയാക്കിയ ശേഷം പ്രത്യേക വിമാനത്തില്‍ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ തയാറാണെന്നാണ് അംബാസിഡര്‍ വ്യക്തമാക്കിയത്. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഇന്ത്യക്കാരെ മടക്കിയെത്തിക്കാന്‍ യുഎഇ തയ്യാറാണെന്ന കാര്യം അംബാസഡര്‍ വ്യക്തമാക്കിയത്. ഇതുമായി ബന്ധപ്പെട്ട നിര്‍ദ്ദേശം അതാതുരാജ്യങ്ങളിലെ എംബസികള്‍ക്ക് കൈമാറിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍

കോവിഡ് ബാധിതര്‍ക്കു പോലും മതിയായ കൊറൈന്റന്‍ സൗകര്യവും ചികിത്സയും ലഭിക്കാതെ ബുദ്ധിമുട്ടുകയാണെന്ന് പരാതി ഉയര്‍ന്നിരുന്നു. കേരള സര്‍ക്കാര്‍ പ്രവാസികളുടെ ആശങ്കയകറ്റാന്‍ വേണ്ട നടപടികളൊന്നും കൈക്കൊള്ളാത്തതില്‍ പ്രതിഷേധിച്ച് ദുബൈ കെഎംസിസി ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു. കേന്ദ്രസര്‍ക്കാരും ഇക്കാര്യത്തില്‍ കാര്യമായ ഇടപെടലുകളൊന്നും നടത്തുന്നില്ലെന്നും ആരോപണം ശക്തമാണ്. ലോക്ക്ഡൗണ്‍ നിലനില്‍ക്കുന്നതിനാലുള്ള പ്രായോഗിക ബുദ്ധിമുട്ടുകളാണ് വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നത്.

10/04/2020

കോവിഡ്19: ഖത്തറില്‍ 136 പേര്‍ കൂടി രോഗബാധിതര്‍

ദോഹ: ഖത്തറില്‍ പുതുതായി 136 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. ഇതോടെ മൊത്തം രോഗ ബാധിതരുടെ എണ്ണം 2512 ആയി. 24 മണിക്കൂറിനിടെ 2195 പേരിലാണ് രോഗ പരിശോധന നടത്തിയത്. മൊത്തം, 45,339 പേരെ പരിശോധിച്ചു. പുതുതായി 21 പേര്‍ കൂടി രോഗ മുക്തരായതോടെ ആകെ 227 പേര്‍ സുഖം പ്രാപിച്ചു.

പ്രവാസികൾ നാട്ടിലെത്തിയാൽ സമൂഹം  ഒറ്റപ്പെടുത്തുമോ എന്ന പേടി ഇനി വേണ്ട .കാസർഗോഡ് ജില്ലയിൽ ചെറുവത്തൂരിനടുത്ത്  തുരുത്തിയിൽ...
09/04/2020

പ്രവാസികൾ നാട്ടിലെത്തിയാൽ സമൂഹം ഒറ്റപ്പെടുത്തുമോ എന്ന പേടി ഇനി വേണ്ട .കാസർഗോഡ് ജില്ലയിൽ ചെറുവത്തൂരിനടുത്ത് തുരുത്തിയിൽ നിന്നാണ് ഏവർക്കും മാതൃകായാക്കാവുന്ന തിരിച്ചറിവിന്റെ വാർത്തകൾ വന്നിരിക്കുന്നത് .ചാർട്ടേർഡ് ഫ്‌ളൈറ്റ് വഴിയോ അല്ലാതെയോ പ്രവാസികൾ നാട്ടിലെത്തിയാൽ തുരുത്തി മുസ്ലിം ജമാഅത്തിന് കീഴിലുള്ള റൗളത്തുൽ ഉലൂം ഹൈസ്കൂൾ ഐസൊലേഷൻ സെന്റർ ആയി നൽകാമെന്നാണ് കമ്മിറ്റി സെക്രട്ടറി പഞ്ചായത്തിന് നൽകിയ കത്തിൽ പറയുന്നത് .തങ്ങളുടെ ഗ്രാമത്തിന്റെ താങ്ങും തണലുമായ പ്രവാസികൾ ഒരു അപകടത്തിൽ പെടുമ്പോൾ കൈ പിടിച്ച് സഹായിക്കേണ്ടത് നാട്ടിലെ ഓരോരുത്തരുടേയും കടമയാണെന്നും തുരുത്തി ഗ്രാമവാസികൾ തിരിച്ചറിഞ്ഞു കഴിഞ്ഞിരിക്കുന്നു . ഇവർ നാട്ടിലെത്തിയാൽ അവരെ നിശ്ചിത കാലയളവിലേക്ക് സുരക്ഷിതമായി പാർപ്പിക്കുകയും അവർക്ക് വേണ്ട ഭക്ഷണ സാധനങ്ങളും അവശ്യ വസ്തുക്കളും നൽകാൻ തുരുത്തി ഗ്രാമവാസികൾ ഉത്സാഹത്തോടെ തയ്യാറായി` വന്നു എന്നത് കേരളത്തിൽ അങ്ങോളമിങ്ങോളമുള്ള സംഘടനകൾക്കും വ്യക്തികൾക്കും കൂട്ടായ്മകൾക്കുമൊക്കെ മാതൃകായാക്കേണ്ടിയിരിക്കുന്നു .
ഗൾഫ് രാജ്യങ്ങളെമ്പാടും കോവിഡ് 19 വ്യാപകമായതോടെ ഭീതിയിലായ പ്രവാസികൾ എങ്ങനെയും നാടാണയാൻ കൊതിച്ചിരിക്കുകയാണ് .കേന്ദ്ര സർക്കാരിന്റെ ഭാഗത്ത് നിന്ന് വിമാനങ്ങൾക്ക് അനുമതി ലഭിക്കാതായതോടെ കെ എം സി സി യുടെ നേതൃത്വത്തിൽ പ്രശ്നം കോടതിയിൽ എത്തിച്ചത് ഏവരിലും ഏറെ ആശ്വാസമുളവാക്കിയിട്ടുണ്ട് .കോടതിയുടെ ഭാഗത്ത് നിന്ന് അനുകൂല തീരുമാനമുണ്ടാവുകയാണെങ്കിൽ അടുത്ത ദിവസങ്ങൾക്കുള്ളിൽ തന്നെ ഫ്‌ളൈറ്റ് ഇവിടെ നിന്ന് പറന്നുയരുമെന്നാണ് സൂചന . ഇന്ത്യൻ ഗവണ്മെന്റ് അനുമതി നൽകുകയാണെങ്കിൽ യു എ യിൽ നിന്ന് ചാർട്ടേർഡ് ഫ്‌ളൈറ്റ് ബുക്ക് ചെയ്ത് അത്യാവശ്യക്കാരെ വേണമെങ്കിൽ സൗജന്യമായി നാട്ടിലെത്തിക്കാമെന്ന് യു എ യിലെ ട്രാവൽ രംഗത്തെ
പ്രമുഖനും സ്മാർട്ട് ട്രാവൽസ് എം ഡിയുമായ അഫി അഹ്മദ് നേരത്തെ അറിയിച്ചിരുന്നു .

കൊറോണക്ക് വലുപ്പച്ചെറുപ്പമില്ലെന്ന്  വീണ്ടും തെളിയിച്ചിരിയ്ക്കുന്നു ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോൺസന് കോവിഡ് 19 സ്ഥ...
27/03/2020

കൊറോണക്ക് വലുപ്പച്ചെറുപ്പമില്ലെന്ന് വീണ്ടും തെളിയിച്ചിരിയ്ക്കുന്നു
ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോൺസന് കോവിഡ് 19 സ്ഥിരീകരിച്ചുവെന്ന വാർത്തകൾ പുറത്ത് വന്നു .
കൊറോണ ലക്ഷ ണങ്ങൾ കാണിച്ചതോടെ പ്രധാനമന്ത്രി ഇന്നലെ തന്നെ ടെസ്റ്റിന് വിധേയമാകുകയായിരുന്നു .ഇന്ന് ഉച്ചയോടെയാണ് അസുഖം സ്ഥിരീകരിച്ചതെന്നു റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു

യു എ ഇ പ്രഖ്യാപിച്ചിരിക്കുന്ന മൂന്ന് ദിവസത്തെ രാത്രികാല   അണുനശീകരണ പദ്ധതി  ആരംഭിച്ചു .ഞായറാഴ്ച്ച  വരെ  ദിവസവും  രാത്രി ...
26/03/2020

യു എ ഇ പ്രഖ്യാപിച്ചിരിക്കുന്ന മൂന്ന് ദിവസത്തെ രാത്രികാല അണുനശീകരണ പദ്ധതി ആരംഭിച്ചു .ഞായറാഴ്ച്ച വരെ ദിവസവും രാത്രി 8 മുതൽ മുതൽ രാവിലെ 6 വരെ യു എ യിൽ എമ്പാടും ശുചീകരണവും അണു നാശനവും നടക്കും . ഈ ദിവസങ്ങളിൽ പകൽ സമയങ്ങളിൽ പൊതുജീവിതം സാധാരണ പോലെ ആയിരിക്കുമെന്നും ദുബായ് മീഡിയാ ഒാഫീസ് അറിയിച്ചു....

ശുചീകരണ പ്രവർത്തനങ്ങൾ നടക്കുന്ന രാത്രി സമയങ്ങളിൽ ദുബായിൽ പുറത്തിറങ്ങുന്നതിന് മുൻകൂട്ടിയുള്ള അനുമതി ലഭിക്കാൻ ദുബായ് ഗവൺമെന്റ് പ്രത്യേക വെബ്സൈറ്റ് ലോഞ്ച് ചെയ്തിട്ടുണ്ട് .www.move.gov.ae എന്ന വെബ്സൈറ്റിൽ മൊബൈൽ നമ്പർ നൽകി അത്യാവശ്യമാണെങ്കിൽ അനുപതി വാങ്ങാം .ഇങ്ങനെ യാത്ര ചെയ്യേണ്ടവർ അനുമതിയുടെ തിരിച്ചറിയൽ കാർഡ് കൂടെ കരുതണമെന്നു ദുബായ് മീഡിയ ഓഫീസ് അറിയിച്ചതായി ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്തു .അനുമതിയില്ലാതെ ശുചീകരണ സമയത്ത് പുറത്തിറങ്ങുന്നവർ വൻതുക പിഴയും മറ്റ് ശിക്ഷകളും ഏറ്റ് വാങ്ങേണ്ടി വരും .

ദുബായിൽ ഇന്ന് മുതൽ  രണ്ടാഴ്ചത്തേയ്ക്ക് അത്യാവശ്യ മേഘലകളൊഴിച്ച് എല്ലാ വ്യാപാര സ്ഥാപനങ്ങളും അടച്ചിടും .ഓഫീസ് സ്റ്റാഫുകളോട്...
25/03/2020

ദുബായിൽ ഇന്ന് മുതൽ രണ്ടാഴ്ചത്തേയ്ക്ക് അത്യാവശ്യ മേഘലകളൊഴിച്ച് എല്ലാ വ്യാപാര സ്ഥാപനങ്ങളും അടച്ചിടും .ഓഫീസ് സ്റ്റാഫുകളോട് വീട്ടിലിരുന്നു ജോലി ചെയ്യാനും നിർദ്ദേശം നൽകിയിട്ടുണ്ട് .കോവിഡ് 19 വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് യു എ ഇ കടുത്ത നിലപാടിലേക്ക് എത്തിയിട്ടുള്ളത് .
അത്യാവശ്യ സർവീസുകളായ ഹോസ്പിറ്റലുകൾ ,ഫാർമസി ,സൂപ്പർ മാർക്കറ്റ് ,ഗ്രോസറി ,തുടങ്ങിവയൊക്കെ തുറന്നു പ്രവർത്തിക്കുമെന്നും പൊതുജനങ്ങൾ പരമാവധി പുറത്തിറങ്ങരുതെന്നും അധികൃതർ അറിയിച്ചു .ഇത് സംബന്ധിച്ച് മലയാളം അടക്കം വിവിധ ഭാഷകളിൽ പോലീസ് പ്രവാസികൾ കൂടുതൽ താമസിക്കുന്ന പ്രദേശങ്ങളിൽ വാഹനങ്ങളിൽ അനൗൺസ് നടത്തി .

അതിനിടെ മനഃപൂർവം രോഗം ഉണ്ടെന്നറിഞ്ഞു കൊണ്ട് തന്നെ14 ദിവസം വീട്ടിനകത്തി രിക്കാതെ പുറത്ത് കറങ്ങി നടന്ന 64 പേർക്കെതിരെ കടുത്ത നിയമ നടപടികളിലേക്ക് നീങ്ങാൻ യു എ ഇ ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചതായി ഖലീജ് ടൈംസ് പത്രം റിപ്പോർട്ട് ചെയ്തു .

1980 ലേറെ വരുന്ന സന്ദർശക വിസ അപേക്ഷകർ,ഒൻപത് ചാർട്ടേർഡ് വിമാനങ്ങൾ .യു എ യിലെ സ്മാർട്ട് ട്രാവൽസ് ഉടമ അഫി അഹ്‌മദ്‌  ഇവിടെ ച...
18/03/2020

1980 ലേറെ വരുന്ന സന്ദർശക വിസ അപേക്ഷകർ,ഒൻപത് ചാർട്ടേർഡ് വിമാനങ്ങൾ .യു എ യിലെ സ്മാർട്ട് ട്രാവൽസ് ഉടമ അഫി അഹ്‌മദ്‌ ഇവിടെ ചരിത്രം കുറിക്കുകയായിരുന്നു .അവസാന ആൾക്കും വിസ ലഭിച്ചു പുറത്തിറങ്ങി എന്ന് ഉറപ്പ് വരുത്തി ഉറക്കമിളിച്ച് പാതി രാത്രി വരെ നടത്തിയ ദൗത്യം സന്തോഷകരമായി അവസാനിച്ചപ്പോൾ അഫി അഹ്മദിനും അദ്ദേഹത്തിന്റെ ടീമിനും ബിസിനസ്സിലുപരി വലിയൊരു നന്മ ചെയ്ത അനുഭവമായി മാറി .കഥ ഇങ്ങനെ .

മുട്ടിയ വാതിലുകളെല്ലാം നിസ്സഹായാവസ്ഥയിൽ കൈ മലർത്തിയതോടെ യാണ് നിരവധി ആളുകൾ കഴിഞ്ഞ രണ്ട് ദിവസങ്ങളായി വിസ മാറ്റ ആവശ്യവുമായി ഇദ്ദേഹത്തിന്റെ സ്ഥാപനത്തെ സമീപിച്ചത് .എല്ലാവർക്കും ഒരേ ആവശ്യം . എത്രയും പെട്ടെന്ന് പുതിയ വിസയിലേക്ക് മാറണം .കൊറോണ പ്രശ്‌നത്തെ തുടർന്ന് പുതിയ വിസകൾ ഒന്നും തന്നെ 17 മുതൽ അനുവദിക്കില്ലെന്ന യു എ ഇ ഗവൺമെന്റ് തീരുമാനം അക്ഷരാർത്ഥത്തിൽ ഭീതിയിലാഴ്ത്തിയത് ഇവിടെ സന്ദർശക വിസയിലുള്ളവരേയാണ് .വിസ പുതുക്കാൻ ആഴ്ചകൾ ബാക്കിയുള്ളവരും കഴിഞ്ഞവരുമൊക്കെ അവസാന ദിവസത്തിൽ എവിടെ ചെല്ലുമെന്നോ എന്ത് ചെയ്യണമെന്നറിയാതെ കുഴഞ്ഞു .
ആവശ്യക്കാരുടെ എണ്ണം ആയിരം കടന്നതോടെയാണ് പ്രശ്നത്തിന്റെ ഗൗരവം അഫി അഹ്മദിന് മനസ്സിലായത് .യു എ ഇ യിലെ അറിയപ്പെടുന്ന സാമൂഹ്യ പ്രവർത്തകനും സമൂഹ മാധ്യമങ്ങളിൽ സജീവ സാന്നിധ്യം കൂടിയായ ഇദ്ദേഹം തന്റെ സ്വാധീനവും ബന്ധങ്ങളും ഉപയോഗിച്ച് അവസാന ദിവസത്തേയ്ക്ക് വിമാനങ്ങൾ ചാർട്ട് ചെയ്തു .ഒന്നും രണ്ടുമല്ല ഒമ്പത് ഫ്‌ളൈറ്റുകളാണ് ഇത്രയും ആൾക്കാർക്ക് വിസ മാറ്റത്തിന് അഫി ഉപയോഗിച്ചത് .വ്യോമയാന രംഗത്ത് വർഷങ്ങളായി പ്രവർത്തിക്കുന്ന അഫി അഹ്‌മദ്‌ ഏറ്റെടുത്ത ഈ ധൗത്യം വിജയകരമായാതോടെ അതിന്റെ ഗുണഫലം അനുഭവിച്ചതിൽ കൂടുതലും യു എ ഇ യിലെ മലയാളി സമൂഹമായിരുന്നു ..

അബുദാബിയിലെ ടോൾ സിസ്റ്റം എങ്ങനെയായിരിക്കുമെന്ന ആശങ്കക്ക് വിരാമം. ദുബായിലെ ടോൾ സമ്പ്രദായം സാലിക്ക് ടാഗ് മുഖേനയാണെങ്കിൽ അബ...
26/07/2019

അബുദാബിയിലെ ടോൾ സിസ്റ്റം എങ്ങനെയായിരിക്കുമെന്ന ആശങ്കക്ക് വിരാമം. ദുബായിലെ ടോൾ സമ്പ്രദായം സാലിക്ക് ടാഗ് മുഖേനയാണെങ്കിൽ അബുദാബിയിലേത് നമ്പർ പ്ലേറ്റ് അടിസ്ഥാനമായിരിക്കുമെന്നാണ് ഔദ്യോഗികമായി ലഭിച്ച വിവരം.ടോൾഗേറ്റിനെ കുറിച്ച് ഏറെ വ്യാജ പ്രചാരണങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപിച്ചതോടെയാണ് അതോറ്റിറ്റി ഇന്നലെ പത്രക്കുറിപ്പ് ഇറക്കിയത്. യു.എ.ഇയിലെ പ്രമുഖപത്രങ്ങൾ ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ആ ഗസ്ത് മുപ്പത് മുതൽ ടോൾ രജിസ്ട്രേഷൻ ആരംഭിക്കുമെങ്കിലും ഒക്ടോബർ 15 മുതലാണ് ടോൾ ചാർജ് ചെയ്യാൻ ആരംഭിക്കുക. അബുദാബിയിലെ എല്ലാ വാഹന ഉടമകളും ഓട്ടോ മേറ്റഡ് സമ്പ്രദായത്തിലൂടെ രജിസ്റ്റർചെയ്യപ്പെടുമെങ്കിലും മറ്റു എമിറേറ്റുകളിലെ വാഹന ഉടമകൾ ഓൺലൈനായി രജിസ്റ്റർ ചെയ്യണം. യൂസർ നെയിമും പാസ്സ് വേർഡും ലഭിച്ച് കഴിഞ്ഞാൽ ആവശ്യമുള്ള പണം ലോഡ് ചെയ്യാം . എന്തെങ്കിലും കാരണവശാൽ രജിസ്റ്റർ ചെയ്യാൻ പറ്റാത്തവർ ടോൾ ഗേറ്റ് മറികടന്നാൽ പത്ത് ദിവസം ഗ്രേസ് പിരീഡ് കഴിഞ്ഞാലെ ഫൈൻ ലഭിക്കുകയുള്ളു .ഇത് ഏവർക്കും ആശ്വാസകരമാണ്. രജിസ്റ്റർ ചെയ്തതിന് ശേഷം അക്കാണ്ടിൽ കാശില്ലാതെ ടോൾ ഗേറ്റ് പാസ്സ് ചെയ്താൽ അഞ്ച് ദിവസത്തിനുള്ളിൽ ടോപ്പ് അപ്പ് ചെയ്താൽ മതി. ഇതിന് ശേഷം ആദ്യ ദിവസം 100 ദിർഹം ഫൈൻ ലഭിക്കും. അടുത്ത ദിവസം 200 ഉം മൂന്നാം ദിവസം 400 ഉം ഫൈൻ ലഭിക്കും. പത്തായിരം ദിർഹംസാണ് പരമാവധി ഫൈൻ. ശൈഖ് സായിദ് ബ്രിഡ്ജ്, ശൈഖ് ഖലീഫാ ബിൻ സായിദ് ബ്രിഡ്ജ്, അൽമഖ്താ ബ്രിഡ്ജ്, മുസഫാബ്രിഡ്ജ് എന്നിവിടങ്ങളിലാണ് ടോൾ ഗേറ്റ് ആരംഭിക്കുന്നത്.

കണ്ണൂർ: സലഫി പണ്ഡിതനും പ്രഭാഷകനുമായ ഡോ. കെ.കെ സക്കരിയ്യ സ്വലാഹി (54) അപകടത്തിൽ മരിച്ചു. കണ്ണൂർ കൂത്തുപറമ്പിൽ ബസും സ്കൂട്...
14/07/2019

കണ്ണൂർ: സലഫി പണ്ഡിതനും പ്രഭാഷകനുമായ ഡോ. കെ.കെ സക്കരിയ്യ സ്വലാഹി (54) അപകടത്തിൽ മരിച്ചു. കണ്ണൂർ കൂത്തുപറമ്പിൽ ബസും സ്കൂട്ടറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. തലശ്ശേരി ഇന്ദിരാ ഗാന്ധി സഹകരണ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.

പാലക്കാട് ജില്ലയിൽ എടത്തനാട്ടുകരക്ക് സമീപം പാലക്കാഴി സ്വദേശിയാണ്. കണ്ണൂരിലെ കടവത്തൂരിലാണ് താമസം. എടവണ്ണ ജാമിഅഃ നദ്​വിയ്യയിൽനിന്ന് ബിരുദവും അലീഗഢ് മുസ്​ലിം യൂനിവേഴ്സിറ്റിയിൽനിന്ന് ബിരുദാനന്തര ബിരുദവും നേടി. കാലിക്കറ്റ് യൂനിവേഴ്സിറ്റിയിൽനിന്ന് ഡോക്ടറേറ്റ് നേടിയ അദ്ദേഹം കടവത്തൂർ നുസ്രത്തുൽ ഇസ്​ലാം അറബിക് കോളജിൽ അധ്യാപകനായി ചേർന്നു.

കേരളത്തിലെ മുജാഹിദ് സംഘടാന നേതൃത്വത്തിൽ സജീവമായിരുന്ന അദ്ദേഹം പിളർപ്പിനെ തുടർന്ന് വിസ്ഡം ഗ്ലോബൽ ഇസ്ലാമിക് മിഷന്‍റെ ഭാഗമായി. തുടർന്ന് പിന്നീട് അഭിപ്രായ വ്യത്യാസത്തെ തുടർന്ന് സംഘടനാ രംഗത്തുനിന്ന് മാറി സ്വതന്ത്രമായി പ്രവർത്തിച്ചുവരികയായിരുന്നു. ഇടക്കാലത്ത് സൗദി അറേബ്യയിലേക്ക് പോയ അദ്ദേഹം മാസങ്ങൾക്കു മുമ്പാണ് നാട്ടിൽ തിരിച്ചെത്തിയത്.

കയറുപൊട്ടിച്ച് ഹൈവേയിലൂടെ കുതിച്ച കുതിരകളെ ബൈക്കില്‍ അഞ്ചു കി.മീ പിന്തുടര്‍ന്നാണ് ഉസ്മാന്‍ കീഴ്‌പ്പെടുത്തിയത്. വീഡിയോ കാ...
31/05/2019

കയറുപൊട്ടിച്ച് ഹൈവേയിലൂടെ കുതിച്ച കുതിരകളെ ബൈക്കില്‍ അഞ്ചു കി.മീ പിന്തുടര്‍ന്നാണ് ഉസ്മാന്‍ കീഴ്‌പ്പെടുത്തിയത്. വീഡിയോ കാണുക:
http://tosnews.in/young-man-traced-horses-in-his-bike-and-saved-the-lives

ആദ്യ നാള്‍ മുതല്‍ തഖ്‌വയില്‍ അടിത്തറയിടപ്പെട്ട പള്ളിയാണ് താങ്കള്‍ക്ക് നിസ്‌കരിക്കുവാന്‍ ഏറ്റവും അനുയോജ്യം. അതില്‍ ചില പൗ...
21/05/2019

ആദ്യ നാള്‍ മുതല്‍ തഖ്‌വയില്‍ അടിത്തറയിടപ്പെട്ട പള്ളിയാണ് താങ്കള്‍ക്ക് നിസ്‌കരിക്കുവാന്‍ ഏറ്റവും അനുയോജ്യം. അതില്‍ ചില പൗരുഷശാലികളുണ്ട്. അവര്‍ വിശുദ്ധരാകാന്‍ മോഹിക്കുന്നവരാണ്. വിശുദ്ധി നേടുന്നവരെയാണ് അല്ലാഹു ഇഷ്ടപ്പെടുന്നത് (വി.ഖു).
നമ്മുടെ നാടുകളില്‍ അനേകം മസ്ജിദുകളുണ്ട്. പള്ളികളെല്ലാം അല്ലാഹുവിന്റെ ഭവനങ്ങളാണെന്നും ഒന്നിന് മറ്റൊന്നിനേക്കാള്‍ എന്ത് പ്രാധാന്യമാണ് ഉണ്ടാകുക എന്നും സംശയിക്കുന്നവരുണ്ടാകാം. മേല്‍ വിവരിച്ച ഖുര്‍ആന്‍ സൂക്തം സുവ്യക്തമായി വിളിച്ചോതുന്നത് മസ്ജിദുകള്‍ അതിന്റെ നിര്‍മാതാവിന്റെ വിശുദ്ധിക്കനുസരിച്ച് മഹത്വത്തില്‍ വ്യത്യാസപ്പെട്ടിരിക്കുന്നുവെന്ന മഹത്തായ സന്ദേശമാണ്...read more
http://tosnews.in/shaikh-muhammed-bava-usthad-sulthani-masjid-article

http://tosnews.in/uae-banned-musli-power-extra
27/04/2019

http://tosnews.in/uae-banned-musli-power-extra

24 മാസമാണ് മരുന്നിന്റെ കാലാവധി ആരോഗ്യവകുപ്പ് നല്‍കിയിരിക്കുന്നതെങ്കിലും കാപ്‌സ്യൂള്‍ കവറില്‍ 36 മാസമാണ് കമ്പന....

http://tosnews.in/uae-set-easy-visa-process-for-gcc-expats
27/04/2019

http://tosnews.in/uae-set-easy-visa-process-for-gcc-expats

ഇവര്‍ക്ക് യുഎഇ സന്ദര്‍ശനത്തിന് മുന്‍പ് തന്നെ വകുപ്പിന്റെ വെബ്‌സൈറ്റിലൂടെയും, GDRFA dubai എന്ന മൊബൈല്‍ ആപ്ലിക്കേഷനി.....

http://tosnews.in/keralite-photographer-selected-as-best-staff-of-gdrfa-dubai
27/04/2019

http://tosnews.in/keralite-photographer-selected-as-best-staff-of-gdrfa-dubai

25 വര്‍ഷമായി യുഎഇയില്‍ ഫോട്ടോഗ്രാഫറായി ജോലി ചെയ്യുന്ന ഈ മലയാളി കഴിഞ്ഞ 12 വര്‍ഷമായി ദുബൈ എമിഗ്രേഷന്റെ മീഡിയ വിഭാഗ...

Address


Alerts

Be the first to know and let us send you an email when TOS News posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Shortcuts

  • Address
  • Alerts
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share