പുസ്തകപ്പച്ച

  • Home
  • പുസ്തകപ്പച്ച

പുസ്തകപ്പച്ച പുസ്തക നിരൂപണങ്ങൾ .അറിയിപ്പുകൾ പഠനങ്

കഥയ്ക്കും ജീവിതത്തിനുമിടയിൽ അത്ര സുതാര്യമല്ലാത്ത ഒരിടത്താണ് കെ.എസ്. രതീഷ് ഒളിച്ചിരിക്കുന്നത്. ചുറ്റുമുള്ള ജീവിതങ്ങളിൽനിന...
09/06/2024

കഥയ്ക്കും ജീവിതത്തിനുമിടയിൽ അത്ര സുതാര്യമല്ലാത്ത ഒരിടത്താണ് കെ.എസ്. രതീഷ് ഒളിച്ചിരിക്കുന്നത്. ചുറ്റുമുള്ള ജീവിതങ്ങളിൽനിന്നും മറ്റാരും കാണാത്ത ഒരു കരച്ചിൽ വീണുകിട്ടിയാൽ ആദ്യം അതിലേക്ക് തന്റെ ശബ്ദം ഡബ്ബ് ചെയ്യും. പിന്നാലെ അതിലേക്ക് മറിഞ്ഞുവീണ് ആ കണ്ണീരിനെ സ്വന്തമാക്കി തിളക്കമുള്ള കഥയായി പരിണമിപ്പിക്കും. അതുകൊണ്ടാണ് ഓരോ കഥയിലൂടെയും കടന്നുപോകുമ്പോൾ ഇതെന്റെ കണ്ണീരാണെന്ന് ഞാനും നിങ്ങളും കഥാകൃത്തിനോട് തർക്കിക്കേണ്ടിവരുന്നത്. പഠനം: ഡോ. നിബുലാൽ വെട്ടൂർ കെ.എസ്. രതീഷിന്റെ ഏറ്റവും പുതിയ ചെറുകഥാസമാഹാരം.

••••••••••
MRP : 190/

Discount : 10%

Delivery Charge : 30/-

For copy

https://chat.whatsapp.com/FxunRpCRAJH3CgDEBOk5BH

https://wa.me/c/919746957787

https://wa.me/c/919746957787

https://t.me/+q5yohwrBGb00MWU9

പമ്പ കമ്പാന എന്ന കവയിത്രിയാൽ രചിക്കപ്പെട്ട സംസ്‌കൃത കാവ്യത്തിലൂടെ സൃഷ്ടിക്കപ്പെട്ട വിജയനഗരി അഥവാ ബിസ്‌നാഗ എന്ന രാജ്യത്തി...
08/06/2024

പമ്പ കമ്പാന എന്ന കവയിത്രിയാൽ രചിക്കപ്പെട്ട സംസ്‌കൃത കാവ്യത്തിലൂടെ സൃഷ്ടിക്കപ്പെട്ട വിജയനഗരി അഥവാ ബിസ്‌നാഗ എന്ന രാജ്യത്തിന്റെ ചരിത്രം വിവർത്തനം ചെയ്യുന്ന അത്ര വിദഗ്ദ്ധനല്ലാത്ത ഒരു പരിഭാഷാകാരന്റെ കൃതിയായി റുഷ്ദി സങ്കല്പിച്ചെടുക്കുന്ന നോവൽ. ചരിത്രം സങ്കല്പമോ യാഥാർത്ഥ്യമോ എന്നും സങ്കല്പം ചരിത്രമോ കഥയോ എന്നും തീരുമാനിക്കാനാവാത്ത തരത്തിൽ മനുഷ്യാനുഭവങ്ങളുടെ അതീത യാഥാർത്ഥ്യങ്ങളുടെയോ മാന്ത്രിക യാഥാർത്ഥ്യങ്ങളുടെയോ ഒരു ലോകം സൃഷ്ടിച്ച്, പരിപാലിച്ച്, സംഹരിച്ചവതരിപ്പിക്കുകയാണിവിടെ റുഷ്ദി. പമ്പ കമ്പാന മാന്ത്രികവിത്തുകളെറിഞ്ഞ് മുളപ്പിച്ചെടുക്കുന്ന രാജ്യവും രാജാക്കളും പ്രജകളുമാണ് ഇതിലെ ചരാചരങ്ങളെല്ലാം. ഏവർക്കും അവരുടെ ജീവിതത്തെക്കുറിച്ചുള്ള ഓർമ്മകൾ നല്കുന്നതും പമ്പ കമ്പാനയുടെ മന്ത്രണങ്ങളാണ്. അവരുടെ ചരിത്രമാണ് പമ്പ കമ്പാന രചിച്ച കാവ്യവും. നൂറ്റാണ്ടുകൾക്കു ശേഷം ആ ചരിത്ര കാവ്യം കണ്ടെടുക്കപ്പെടുന്നു.

••••••••••
MRP : 480/-

Discount : 10%

Delivery Charge : 30/-

For copy

https://chat.whatsapp.com/FxunRpCRAJH3CgDEBOk5BH

https://wa.me/c/919746957787

https://wa.me/c/919746957787

https://t.me/+q5yohwrBGb00MWU9

വടക്കന്‍ മലബാറിലെ ഏര്‍ക്കാന എന്ന ദേശത്ത് തലമുറകളായികുടിപ്പകയും പ്രതികാരവും മാതൃഭാഷയായിത്തീര്‍ന്നഒരുകൂട്ടം മനുഷ്യരുടെയും ...
08/06/2024

വടക്കന്‍ മലബാറിലെ ഏര്‍ക്കാന എന്ന ദേശത്ത് തലമുറകളായി
കുടിപ്പകയും പ്രതികാരവും മാതൃഭാഷയായിത്തീര്‍ന്ന
ഒരുകൂട്ടം മനുഷ്യരുടെയും മറ്റനേകം നിസ്സഹായരുടെയും കഥ.
രക്ഷപ്പെടാനോടുന്ന ഓരോ വഴിത്തിരിവിലും കൊടുംവിദ്വേഷത്തിന്റെ ചോരപുരണ്ട കത്തിയോ വെടിയുണ്ടയോ കാത്തിരിക്കുന്ന,
മനുഷ്യനെന്നാല്‍ കൊല്ലുന്നവനോ കൊല്ലപ്പെടുന്നവനോ
മാത്രമായിത്തീരുന്ന മഹാദുരന്തം ഈ കൊച്ചു ഭൂമികയില്‍
മാത്രം ഒതുങ്ങിത്തീരുന്നില്ലെന്ന താക്കീതിന്റെ പൊള്ളല്‍
ഓരോ വരിയിലൂടെയും അനുഭവിപ്പിക്കുന്നു.
സദാചാരനാട്യങ്ങളെയും മനുഷ്യബന്ധങ്ങളിലെ കാപട്യത്തെയും
ജീവിതംകൊണ്ട് ചോദ്യംചെയ്യുന്ന കഥാപാത്രങ്ങളിലൂടെ
എഴുത്തിന്റെ നടപ്പുരീതികളെ അട്ടിമറിക്കുന്ന രചന.
പി.വി. ഷാജികുമാറിന്റെ ആദ്യ നോവല്‍

••••••••••
MRP : 420/-

Discount : 10%

Delivery Charge : 30/-

For copy

https://chat.whatsapp.com/FxunRpCRAJH3CgDEBOk5BH

https://wa.me/c/919746957787

https://wa.me/c/919746957787

https://t.me/+q5yohwrBGb00MWU9

ഓരോ മനുഷ്യന്റെയും ജീവിതലക്ഷ്യമായ പരലോക ജീവിതത്തിലെ ജയപരാജയങ്ങളുടെ മാനദണ്ഡമാണ് അഖീദ. അവൻറെ കർമ്മങ്ങൾ സ്വീകരിക്കപ്പെടുന്നത...
08/06/2024

ഓരോ മനുഷ്യന്റെയും ജീവിതലക്ഷ്യമായ പരലോക ജീവിതത്തിലെ ജയപരാജയങ്ങളുടെ മാനദണ്ഡമാണ് അഖീദ. അവൻറെ കർമ്മങ്ങൾ സ്വീകരിക്കപ്പെടുന്നതും തിരസ്കരിക്കപ്പെടുന്ന അതും അഖീദയുടെ അടിസ്ഥാനത്തിൽ തന്നെ.

എഴുപത്തിമൂന്ന് വിഭാഗങ്ങളായി ഛിന്നഭിന്നമായ മുഹമ്മദ് നബിﷺ യുടെ ഉമ്മത്തിലെ സ്വർഗ്ഗാവകാശികളായ ഏക വിഭാഗമാണ് അഹ് ലുസുന്നത്തി വൽ ജമാഅ. അവരുടെ ശുദ്ധമായ അഖീദയുടെ നാനാഭാഗങ്ങളും വിശദമായി പരിശോധിക്കുന്ന കൃതി.

••••••••••
MRP : 400/-

Discount : 10%

Delivery Charge : 30/-

For copy
https://chat.whatsapp.com/FxunRpCRAJH3CgDEBOk5BH

https://wa.me/c/919746957787

https://t.me/+q5yohwrBGb00MWU9

ബർട്രാൻഡ് റസ്സൽതത്ത്വശാസ്ത്രം മതം വിദ്യാഭാസംതത്ത്വചിന്തകൻ ഗണിതശാശ്ത്രജ്ഞൻ എന്നീ നിലകളിൽ പ്രശസ്തനായിരുന്ന വിശ്വപ്രസിദ്ധ എ...
08/06/2024

ബർട്രാൻഡ് റസ്സൽ

തത്ത്വശാസ്ത്രം മതം വിദ്യാഭാസം

തത്ത്വചിന്തകൻ ഗണിതശാശ്ത്രജ്ഞൻ എന്നീ നിലകളിൽ പ്രശസ്തനായിരുന്ന വിശ്വപ്രസിദ്ധ എഴുത്തുകാരന്റെ തെരഞ്ഞെടുത്ത ലേഖനങ്ങളുടെ സമാഹാരം.
മനുഷ്യരാശിയുടെ ഭാവി,മനുഷ്യനും യുക്തിയും,മിസ്റ്റിസി തത്ത്വശാസ്ത്രം സാദാരണക്കാരന്, വാൽനക്ഷത്രങ്ങൾ, അധ്യാപകൻറ്റെ കടമകൾ തുടങ്ങി 17 മികച്ച ലേഖനങ്ങൾ. ഒപ്പം നോബൽ പ്രഭാഷണവും.

പരിഭാഷ: എൻ. മൂസക്കുട്ടി

••••••••••
MRP : 350/-

Discount : 10%

Delivery Charge : 30/-

For copy

https://chat.whatsapp.com/FxunRpCRAJH3CgDEBOk5BH

https://wa.me/c/919746957787

https://wa.me/c/919746957787

https://t.me/+q5yohwrBGb00MWU9

ഏതെങ്കിലും വാദമെന്നോ വാദത്തിന്റെ ഭാഗമെന്നോ തിരിച്ചറിയപ്പെടാതെ തുടങ്ങുകയും വളരുകയും ചെയ്ത കേരളത്തിലെ ഫെമിനിസത്തിന്റെ സ്വന...
08/06/2024

ഏതെങ്കിലും വാദമെന്നോ വാദത്തിന്റെ ഭാഗമെന്നോ തിരിച്ചറിയപ്പെടാതെ തുടങ്ങുകയും വളരുകയും ചെയ്ത കേരളത്തിലെ ഫെമിനിസത്തിന്റെ സ്വന്തമായ ചരിത്രം അത്യപൂർവമായി മാത്രമേ എഴുതിവെക്കപ്പെട്ടിട്ടുള്ളൂ. സ്ത്രീപദവി സംബന്ധിക്കുന്ന സാർവദേശീയമായ ചരിത്രപശ്ചാത്തലവും അതിന്റെ വളർച്ചയും പരിശോധിച്ചു കൊണ്ടു മാത്രമേ ഫെമിനിസത്തിന്റെ വേരുകൾ തേടാനാവൂ. സ്ത്രീപദവിയുടെ ചരിത്രവും കേരളത്തിന്റെ സാമൂഹിക ചരിത്രവും പരിശോധിച്ചുകൊണ്ട്, ഫെമിനിസത്തിന്റെ കേരളചരിത്രം ശാസ്ത്രീയവും വസ്തുനിഷ്ഠവുമായി രേഖപ്പെടുത്തുന്ന പുസ്തകം.
കേരളത്തിലെ ഫെമിനിസ്റ്റ് ചരിത്രം അടയാളപ്പെടുത്തുന്ന ഗ്രന്ഥം.

••••••••••
MRP : 280/-

Discount : 10%

Delivery Charge : 30//

For copy

https://chat.whatsapp.com/FxunRpCRAJH3CgDEBOk5BH

https://wa.me/c/919746957787

https://wa.me/c/919746957787

https://t.me/+q5yohwrBGb00MWU9

മഹാഭാരതത്തിന്റെ കേന്ദ്രകഥാപാത്രങ്ങളുടെ വ്യക്തിത്വ ബഹിര്‍സ്ഫുരണത്തിലൂടെ ജീവിതമെന്ന വിഹ്വലസമസ്യയുടെ അര്‍ത്ഥമന്വേഷിക്കുകയാണ...
08/06/2024

മഹാഭാരതത്തിന്റെ കേന്ദ്രകഥാപാത്രങ്ങളുടെ വ്യക്തിത്വ ബഹിര്‍സ്ഫുരണത്തിലൂടെ ജീവിതമെന്ന വിഹ്വലസമസ്യയുടെ അര്‍ത്ഥമന്വേഷിക്കുകയാണ് വിശ്രുത മറാത്തി നോവലിസ്റ്റ് ശിവാജി സാവന്ത്. കര്‍ണ്ണന്‍, കുന്തി, വൃഷാലി, ദുര്യോധനന്‍, ശോണന്‍, ശ്രീകൃഷ്ണന്‍ എന്നിവരുടെ ആത്മകഥാകഥനത്തിലൂടെ, ഒന്‍പത് അദ്ധ്യായങ്ങളിലായി ഭാരതകഥ ഇവിടെ അനാവരണം ചെയ്യപ്പെടുന്നു. അത്യന്തം നൂതനമായ കഥാഖ്യാനരീതിയാലും ഭാവതലങ്ങളെ തൊട്ടുണര്‍ത്തുന്ന വൈകാരികസംഭവങ്ങളാലും സമ്പുഷ്ടമായ ഈ നോവലില്‍ ഭാവനാസമ്പന്നനായ ഒരു ശില്പിയുടെ കരവിരുത് പ്രകടമാണ്.

••••••••••
MRP : 650/-

Discount : 10%

Delivery Charge :

For copy

https://chat.whatsapp.com/FxunRpCRAJH3CgDEBOk5BH

https://wa.me/c/919746957787

https://wa.me/c/919746957787

https://t.me/+q5yohwrBGb00MWU9

സാമൂഹികബന്ധങ്ങളുടെ പ്രസക്തികോടീശ്വരനാകണോ?സാധ്യതകളെ തേടിപ്പോവുകവിജയത്തിന്റെ ശരീരഭാഷഅബോധമനസ്സിന്റെ അദ്ഭുതസിദ്ധികൾവിജയമന്ത്...
08/06/2024

സാമൂഹികബന്ധങ്ങളുടെ പ്രസക്തി
കോടീശ്വരനാകണോ?
സാധ്യതകളെ തേടിപ്പോവുക
വിജയത്തിന്റെ ശരീരഭാഷ
അബോധമനസ്സിന്റെ അദ്ഭുതസിദ്ധികൾ
വിജയമന്ത്രങ്ങൾ
കാര്യക്ഷമമായി ആശയവിനിമയം നടത്താൻ
സമയം ഉപയോഗിക്കേണ്ട വിധം
ആത്മവിശ്വാസം വർധിപ്പിക്കാം
പുതിയ കാലത്ത് സ്വീകരിക്കേണ്ട വിജയഫോർമുലകൾ അവതരിപ്പിക്കുന്ന പുസ്തകം

••••••••••
MRP : 150/-

Discount : 10%

Delivery Charge : 30/-

For copy

https://chat.whatsapp.com/FxunRpCRAJH3CgDEBOk5BH

https://wa.me/c/919746957787

https://wa.me/c/919746957787

https://t.me/+q5yohwrBGb00MWU9

എന്തിനാണ് കുട്ടികള്‍ മഹാത്മാക്കളുടെ ജീവചരിത്രംവായിക്കുന്നത്? മഹാന്മാരെല്ലാം മറ്റുള്ളവര്‍ക്കുമാതൃകകളായി ജീവിച്ചവരായിരിക്ക...
07/06/2024

എന്തിനാണ് കുട്ടികള്‍ മഹാത്മാക്കളുടെ ജീവചരിത്രം
വായിക്കുന്നത്? മഹാന്മാരെല്ലാം മറ്റുള്ളവര്‍ക്കു
മാതൃകകളായി ജീവിച്ചവരായിരിക്കും. ഓരോരുത്തരും
അവരവരുടെ രീതിയിലാണെന്നു മാത്രം.
ഓരോ കുട്ടിക്കുമുണ്ടാവും നല്ലവരായി
വളര്‍ന്നുവരാനുള്ള ആഗ്രഹം. അതിന് ഏറ്റവുമധികം
സഹായിക്കും, മഹാന്മാരുടെ ജീവചരിത്രം വായിക്കുന്നത്…
അതിനാല്‍ ഞാന്‍ പറയും, ഇതു വായിക്കാനിടയാകുന്ന
ബാലികാബാലന്മാരും കുമാരീകുമാരന്മാരും
ഭാഗ്യവാന്മാരാണെന്ന്.
-മുനി നാരായണപ്രസാദ്

സാധാരണക്കാരനായ ജയചന്ദ്രന്‍ ലോകമറിയുന്ന
നിത്യചൈതന്യയതിയായി മാറിയ ജീവിതകഥ

••••••••••
MRP : 140/-

Discount : 10%

Delivery Charge : 30/-

For copy

https://chat.whatsapp.com/FxunRpCRAJH3CgDEBOk5BH

https://wa.me/c/919746957787

https://wa.me/c/919746957787

https://t.me/+q5yohwrBGb00MWU9

തനിച്ചല്ലൊരിക്കലുംദൈന്യംദിനത്തിന്റെ കനത്ത പ്രഹരങ്ങൾക്ക് മുന്നിലും തളരാതെ മുന്നോട്ടു തന്നെ നീങ്ങുന്ന കഥാപാത്രങ്ങൾ പകരുന്ന...
07/06/2024

തനിച്ചല്ലൊരിക്കലും

ദൈന്യംദിനത്തിന്റെ കനത്ത പ്രഹരങ്ങൾക്ക് മുന്നിലും തളരാതെ മുന്നോട്ടു തന്നെ നീങ്ങുന്ന കഥാപാത്രങ്ങൾ പകരുന്ന ശുഭാപ്തി വിശ്വാസവും വീണുപോയ മനുഷ്യരുടെ സ്വയം വീണ്ടെടുപ്പും അതിനായി അവർ പ്രകടിപ്പിക്കുന്ന അധ്വാനത്തിന്റെ പ്രസരണവും വായനക്കാരിൽ പകരുന്ന ഊർജമാണ് ഈ കഥകളുടെ കാതൽ.വർത്തമാന കാലത്തിൽ ചാർത്തപ്പെട്ട "സത്യാനന്ധരത " യോടുള്ള വെല്ലുവിളികൾ എന്ന അർത്ഥത്തിൽ കൂടി വായന സാധ്യമാക്കുന്ന കൃതി.

••••••••••
MRP : 150/-

Discount : 10%

Delivery Charge : 30/-

For copy

https://chat.whatsapp.com/FxunRpCRAJH3CgDEBOk5BH

https://wa.me/c/919746957787

https://wa.me/c/919746957787

https://t.me/+q5yohwrBGb00MWU9

അനുഭവങ്ങളുടെ ചുഴിയിൽപെട്ടു കറങ്ങുന്ന കഥാപാത്രങ്ങൾ. ഹൃദയം തുറന്നു കാണിക്കാനാവാതെ വീർപ്പുമുട്ടുന്നവർ. ഒരു കവിയുടെ അടക്കിപ്...
06/06/2024

അനുഭവങ്ങളുടെ ചുഴിയിൽപെട്ടു കറങ്ങുന്ന കഥാപാത്രങ്ങൾ. ഹൃദയം തുറന്നു കാണിക്കാനാവാതെ വീർപ്പുമുട്ടുന്നവർ. ഒരു കവിയുടെ അടക്കിപ്പിടിച്ച അനുരാഗത്തിന്റെ കഥ. ഉറൂബിന്റെ ഹൃദയസ്‌പർശിയായ നോവൽ

••••••••••
MRP : 135/-

Discount : 10%

Delivery Charge : 30/-

For copy

https://chat.whatsapp.com/FxunRpCRAJH3CgDEBOk5BH

https://wa.me/c/919746957787

https://wa.me/c/919746957787

https://t.me/+q5yohwrBGb00MWU9

പെരുമാൾ മുരുകന്റെ അരക്ഷിതവും ദുരിതപൂർണവുമായ ബാല്യകാലാനുഭവങ്ങളെ ഒളിമറവുകളില്ലാതെ തുറന്നുകാട്ടുന്ന ആത്മകഥാപരമായ കുറിപ്പുകള...
06/06/2024

പെരുമാൾ മുരുകന്റെ അരക്ഷിതവും ദുരിതപൂർണവുമായ ബാല്യകാലാനുഭവങ്ങളെ ഒളിമറവുകളില്ലാതെ തുറന്നുകാട്ടുന്ന ആത്മകഥാപരമായ കുറിപ്പുകളാണ് ഈ പുസ്തകത്തിന്റെ ഇതിവൃത്തം. അദ്ദേഹം ഇരുപത്തഞ്ചുവർഷങ്ങൾക്കു മുമ്പെഴുതിയ നോവലാണ് നിഴൽ മുറ്റം. ഗ്രാമവും നഗരവുമല്ലാത്ത ഒരിടത്തരം ഭൂമികയിൽ സ്ഥിതിചെയ്യുന്ന ഒരു സിനിമാക്കൊട്ടകയാണ് നിഴൽമുറ്റം. ആ നോവലിന്റെ പിന്നാമ്പുറങ്ങളിലൂടെയുള്ള ഒരു യാത്രയാണ് അദ്ദേഹത്തിന്റെ നിഴൽമുറ്റത്തു നിനൈവുകൾ എന്ന ഓർമപ്പുസ്തകം. അതിന്റെ വിവർത്തനമാണ് എന്റെ തിയേറ്റർ സ്മരണകൾ.

••••••••••
MRP : 260/-

Discount : 10%

Delivery Charge : 30/-

For copy

https://chat.whatsapp.com/FxunRpCRAJH3CgDEBOk5BH

https://wa.me/c/919746957787

https://wa.me/c/919746957787

https://t.me/+q5yohwrBGb00MWU9

ഹസ്രത്ത് ഇനായത് ഖാൻപുനരാഖ്യാനംസലാം എലിക്കോട്ടിൽസൂഫി ആദ്ധ്യാത്മിക ഗുരുവായി പാശ്ചാത്യലോകത്തും സുപരിചിതനായ ഹസത്ത് ഇനായത് ഖ...
06/06/2024

ഹസ്രത്ത് ഇനായത് ഖാൻ

പുനരാഖ്യാനം

സലാം എലിക്കോട്ടിൽ

സൂഫി ആദ്ധ്യാത്മിക ഗുരുവായി പാശ്ചാത്യലോകത്തും സുപരിചിതനായ ഹസത്ത് ഇനായത് ഖാന്റെ കൃതികളിൽ നിന്നും തെരഞ്ഞെടുത്ത് ഒരുക്കിയ കഥകളുടെ സമാഹാരം.
അയ്യായിരം വർഷത്തെ മാനവചരിത്രവും പുരാവൃത്തങ്ങളും ഭാരതീയ ഇതിഹാസങ്ങളും സൂഫി കൃതികളും കഥകൾക്ക് പശ്ചാത്തലമാകുന്നു.
ആത്മജ്ഞാനത്തിന്റെയും ധ്യാനത്തിന്റെയും ആത്മീയാനുഭവത്തിലേക്ക് നയിക്കുന്ന 100 കഥകൾ.

••••••••••
MRP : 200/-

Discount : 10%

Delivery Charge : 30/-

For copy

https://chat.whatsapp.com/FxunRpCRAJH3CgDEBOk5BH

https://wa.me/c/919746957787

https://wa.me/c/919746957787

https://t.me/+q5yohwrBGb00MWU9

കീറിമുറിക്കപ്പെട്ട ആധുനിക തുർക്കിയുടെ ആത്മാവിലേക്ക് പാമുക് നടത്തുന്ന യാത്രയുടെ നോവലനുഭവം. പന്ത്രണ്ടു വർഷത്തെ ജർമ്മൻ പ്രവ...
06/06/2024

കീറിമുറിക്കപ്പെട്ട ആധുനിക തുർക്കിയുടെ ആത്മാവിലേക്ക് പാമുക് നടത്തുന്ന യാത്രയുടെ നോവലനുഭവം. പന്ത്രണ്ടു വർഷത്തെ ജർമ്മൻ പ്രവാസത്തിനുശേഷം പത്രപ്രവർത്തകനായ കാ, തുർക്കിയിൽ തിരിച്ചെത്തുന്നു. സ്‌കൂളിൽ തലമുണ്ടു ധരിക്കാൻ അനുമതി നിഷേധിക്കപ്പെട്ടതിന്റെ പേരിൽ ആത്മഹത്യ ചെയ്ത പെൺകുട്ടികളെക്കുറിച്ചുള്ള അന്വേഷണത്തിലാണയാൾ. സഹപാഠിയും വിവാഹ മോചിതയുമായ യൂപ്ക് എന്ന സുന്ദരിയെക്കുറിച്ചും അടുത്തിടെ കൊലചെയ്യപ്പെട്ട സിറ്റി മേയറെക്കുറിച്ചും അയാൾക്കറിയണം. അനാട്ടോലിയയിലെ കാർ അഥവാ മഞ്ഞ് എന്ന പട്ടണത്തിലൂടെ അയാൾ യാത്ര തുടങ്ങുന്നു. അപ്പോൾ ദുരന്തങ്ങളുടെയും അശാന്തിയുടെയും തീവ്രമൗലികവാദത്തിന്റെയും ഒട്ടനവധി സംഘർഷങ്ങൾ അയാളെ തേടിയെത്തുന്നു. ആധുനിക തുർക്കിയുടെ സകലമാന ജീർണ്ണതകൾക്കും നേരേ ഉയർത്തുന്ന കണ്ണാടിയാണിത്. പരിഭാഷ: ജോളി വർഗീസ്‌

••••••••••
MRP : 530/=

Discount : 10%

Delivery Charge :

For copy

https://chat.whatsapp.com/FxunRpCRAJH3CgDEBOk5BH

https://wa.me/c/919746957787

https://wa.me/c/919746957787

https://t.me/+q5yohwrBGb00MWU9

മനുഷ്യമരണങ്ങളിൽ, കൊലപാതകമോ ആത്മഹത്യയോ നടന്നുകഴിഞ്ഞാണ് സമൂഹവും നീതിപീഠവും അതിന്റെ കാരണമന്വേഷിക്കുന്നത്. ശവശരീരത്തിൽനിന്ന്...
06/06/2024

മനുഷ്യമരണങ്ങളിൽ, കൊലപാതകമോ ആത്മഹത്യയോ നടന്നുകഴിഞ്ഞാണ് സമൂഹവും നീതിപീഠവും അതിന്റെ കാരണമന്വേഷിക്കുന്നത്. ശവശരീരത്തിൽനിന്ന് ആ അന്വേഷണം തുടങ്ങുന്നു. കാരണം, ഓരോ മൃതശരീരവും അതിന്റെ മരണകാരണം നിശ്ശബ്ദമായി അന്വേഷകരോട് സംസാരിക്കുന്നു. അത് വ്യക്തമായെങ്കിൽ മാത്രമേ തുടരന്വേഷണത്തിന് അർത്ഥമുണ്ടാകൂ. ഫോറൻസിക് മെഡിസിൻ എന്ന വിജ്ഞാനശാഖയാണ് ഇക്കാര്യത്തിൽ കുറ്റാന്വേഷണത്തിന് അവലംബം. ഈ രംഗത്ത് അഖിലേന്ത്യാ പ്രശസ്തനായ ഗ്രന്ഥകാരൻ സമൂഹമനഃസാക്ഷിയെ ഞെട്ടിച്ച കുറെ കുപ്രസിദ്ധ കൊലപാതകങ്ങളുടെ ചുരുളഴിച്ചെടുത്ത ഉദ്വേഗജനകമായ അന്വേഷണസംഭവങ്ങൾ വിവരിക്കുന്നു. മിസ് കുമാരിയുടെ മരണം, ചാക്കോ വധം, പാനൂർ സോമൻകേസ്, റിപ്പർകൊലപാതകങ്ങൾ തുടങ്ങി അഭയാകേസ് വരെയുള്ള സംഭവങ്ങളുടെ പിന്നിലെ യാഥാർത്ഥ്യങ്ങൾ അവയുടെ അന്വേഷകനായിരുന്ന ഗ്രന്ഥകാരൻ അവതരിപ്പിക്കുന്നു. കുറ്റാന്വേഷണശാസ്ത്രത്തെയും കുറ്റവാളികളുടെ മനഃശാസ്ത്രത്തെയും മനസ്സിലാക്കിത്തരുന്ന അതുല്യഗ്രന്ഥം!

••••••••••
MRP : 460/-

Discount : 10%

Delivery Charge : 30/-

For copy

https://chat.whatsapp.com/FxunRpCRAJH3CgDEBOk5BH

https://wa.me/c/919746957787

https://wa.me/c/919746957787

https://t.me/+q5yohwrBGb00MWU9

മതപഠനത്തോടൊപ്പം ശാസ്ത്രാഭിമുഖ്യവും ഉണ്ടായിരുന്നപ്പോള്‍ മുസ്‌ലിം സമൂഹം ഔന്നത്യം കൈവരിച്ചിരുന്നുവെന്നതിനു ചരിത്രം സാക്ഷി. ...
05/06/2024

മതപഠനത്തോടൊപ്പം ശാസ്ത്രാഭിമുഖ്യവും ഉണ്ടായിരുന്നപ്പോള്‍ മുസ്‌ലിം സമൂഹം ഔന്നത്യം കൈവരിച്ചിരുന്നുവെന്നതിനു ചരിത്രം സാക്ഷി. ശാസ്ത്ര വീക്ഷണമുള്ള ഈ കൃതിയിലെ രചനകള്‍ ചിന്താബന്ധുരമായി മതത്തെയും ശാസ്ത്രത്തെയും സമന്വയിപ്പിക്കുന്നു. തികച്ചും ലളിതവും സുഗ്രാഹ്യവുമാണ്, ഗൗരവപ്പെട്ട വിഷയങ്ങളുടെ പ്രതിപാദനം. മഹാപണ്ഡിതനായിരുന്ന ഗ്രന്ഥകാരന്റെ അറിവിന്റെയും ചിന്തയുടെയും ആഴവും പരപ്പും വ്യക്തമാക്കുന്ന കൃതി.

••••••••••
MRP : 150/-

Discount : 10%

Delivery Charge : 30/-

For copy
https://chat.whatsapp.com/FxunRpCRAJH3CgDEBOk5BH

https://wa.me/c/919746957787

https://t.me/+q5yohwrBGb00MWU9

പ്രപഞ്ചത്തോളം വലുതായ ഒരു ‘അമ്യൂസ്മെന്റ് പാര്‍ക്കി’ലേക്ക് കൊച്ചു കൂട്ടുകാരെ കൂട്ടിക്കൊണ്ടുപോവുകയാണ് എഴുത്തുകാരന്‍. പ്രകൃത...
05/06/2024

പ്രപഞ്ചത്തോളം വലുതായ ഒരു ‘അമ്യൂസ്മെന്റ് പാര്‍ക്കി’ലേക്ക് കൊച്ചു കൂട്ടുകാരെ കൂട്ടിക്കൊണ്ടുപോവുകയാണ് എഴുത്തുകാരന്‍. പ്രകൃതിയുടെ ഹൃദയം മിടിക്കുന്ന താളത്തിലേക്ക് അദ്ദേഹം അവരുടെ കുഞ്ഞുകാതുകള്‍ ചേര്‍ത്തുവെക്കുകയാണ്. ”എല്ലാടത്തുമുള്ള, നിങ്ങളില്‍ത്തന്നെയുള്ള” ഈശ്വരനോളവും, ”എല്ലാരും എല്ലാരേയും ഇഷ്ടപ്പെടുന്ന; ആരും പക്ഷേ, ആരുടേയും സ്വന്തമല്ലാത്ത” സ്വര്‍ഗത്തോളവും ഈ സ്വപ്നസഞ്ചാര ത്തിന്റെ അതിരുകള്‍ നീളുന്നു. വിശ്വമെങ്ങും വ്യാപിക്കുന്ന ആ ചൈതന്യത്തിന് ഈ യാത്രാവഴിയില്‍ അവര്‍ വന്ദനം ചൊല്ലുന്നു; തങ്ങളിലും മങ്ങാതെ, മായാതെ തിളങ്ങുന്ന സത്ത ആ മഹാശക്തിതന്നെ എന്നറിയുന്നു. സ്നേഹത്തിന്റെ, സാന്ത്വനത്തിന്റെ കുളിര്‍പ്രഭ ചൊരിയുന്ന ദീപങ്ങളാണ് ഈ പാതയ്ക്കു പ്രകാശമേകുന്നത്

••••••••••
MRP : 90/-

Discount : 10%

Delivery Charge : 30/=

For copy

https://chat.whatsapp.com/FxunRpCRAJH3CgDEBOk5BH

https://wa.me/c/919746957787

https://wa.me/c/919746957787

https://t.me/+q5yohwrBGb00MWU9

ബംഗാളിലൂടെ സഞ്ചരിക്കുമ്പോള്‍ ഒരു യാത്രികന്റെ ചങ്കിലേക്ക് വന്നുവീഴുന്ന കനലുകളാണ് വിഭജനത്തിന്റെ വേര്‍പാടുകളും വേദനകളും. വി...
05/06/2024

ബംഗാളിലൂടെ സഞ്ചരിക്കുമ്പോള്‍ ഒരു യാത്രികന്റെ ചങ്കിലേക്ക് വന്നുവീഴുന്ന കനലുകളാണ് വിഭജനത്തിന്റെ വേര്‍പാടുകളും വേദനകളും. വിട്ടുപോന്ന ഇടത്തെപ്പറ്റിയുള്ള വിങ്ങുന്ന ഓര്‍മ്മകള്‍ പലരുടേയും രാത്രികളെ ഇപ്പോഴും അസ്വസ്ഥമാക്കുന്നുണ്ട്. ബംഗാളും ബംഗ്ലയും ബംഗാളികളുടെ ആത്മാഭിമാനവും സ്വത്വവും സ്വാത്രന്ത്യവുമാണ്. മുമ്പെങ്ങോ മുറിച്ചുമാറ്റപ്പെട്ട കാലിന്റെ വിരല്‍ത്തുമ്പിലെ വേദന ഇപ്പോഴും അനുഭവപ്പെടുന്നതായി പലരും രേഖപ്പെടുത്തിയിട്ടുണ്ട്. മുറിച്ചു മാറ്റപ്പെട്ടാലും നാഡീവ്യൂഹങ്ങള്‍ അവിടേക്കായി സന്ദേശങ്ങള്‍ അയച്ചുകൊണ്ടേയിരിക്കും. രണ്ടു രാജ്യങ്ങളായി വിഭജിക്കപ്പെട്ട ബംഗാളി ജനതയുടെ വിങ്ങലുകള്‍ ഇനിയും നിലച്ചിട്ടില്ല. മാറി മറിയുന്ന ബംഗാള്‍ യാഥാര്‍ത്ഥ്യങ്ങളെ അടുത്തറിയാന്‍ ഒരു യാത്രികന്‍ നടത്തിയ ശ്രമങ്ങളാണ് എക്‌ല ചലോരേ. തിരക്കുകളില്‍ വീര്‍പ്പുമുട്ടുന്ന കല്‍ക്കത്തയിലും സുന്ദര്‍ബന്‍, ശാന്തിനികേതന്‍, ബിഷ്ണുപ്പൂര്‍, സിംഗൂര്‍, പുരുളിയ എന്നിവിടങ്ങളുള്‍പ്പെടെയുള്ള സ്ഥലങ്ങളിലേക്ക് രണ്ടു കാലങ്ങളിലായി രാധാകൃഷ്ണന്‍ ചെറുവല്ലി നടത്തിയ യാത്രകളുടെ കുറിപ്പുകളാണിത്. വര്‍ത്തമാനകാല ബംഗാളിന്റെ സാമൂഹിക രാഷ്ട്രീയ ചലനങ്ങള്‍ അറിയാന്‍ ശ്രമിക്കുന്നവര്‍ക്ക് ഉപകാരപ്രദമാകുന്ന ഗ്രന്ഥം.

••••••••••
MRP : 330/-

Discount : 10%

Delivery Charge : 30/-

For copy

https://chat.whatsapp.com/FxunRpCRAJH3CgDEBOk5BH

https://wa.me/c/919746957787

https://wa.me/c/919746957787

https://t.me/+q5yohwrBGb00MWU9

1921-മലബാർ കലാപത്തെക്കുറിച്ചുള്ള ആധികാരികമായപുതിയ ചരിത്രപഠനം. നൂറാം വർഷത്തിൽ കണ്ടെത്തിയബ്രിട്ടീഷ് ആർകൈവ്സ് രേഖകളുടെ പശ്ച...
05/06/2024

1921-മലബാർ കലാപത്തെക്കുറിച്ചുള്ള ആധികാരികമായ
പുതിയ ചരിത്രപഠനം. നൂറാം വർഷത്തിൽ കണ്ടെത്തിയ
ബ്രിട്ടീഷ് ആർകൈവ്സ് രേഖകളുടെ പശ്ചാത്തലത്തിൽ
നടത്തിയ അന്വേഷണം. കലാപകാലത്തും അതിനുശേഷവും
നടന്നതെന്ത് എന്ന പരിശോധനക്കൊപ്പം കലാപാനന്തര
മലബാറിൽ നടന്ന സംഭവങ്ങളിലെ അറിയപ്പെടാത്ത
യാഥാർഥ്യങ്ങളും വെളിപ്പെടുത്തുന്നു.
കുടാതെ, ബ്രിട്ടീഷ് കാബിനറ്റിന്റേതുൾപ്പെടെയുള്ള
നിരവധി മലബാർ കലാപ രേഖകളുടെയും
അബാനി മുഖർജിയുടെ ‘മാപ്പിള റൈസിംഗ്
പോലുള്ള ലേഖനങ്ങളുടെയും മൊഴിമാറ്റം
അനുബന്ധമായി ചേർത്തിരിക്കുന്നു.

••••••••••
MRP : 550/-

Discount : 10%

Delivery Charge : 30/-

For copy

https://chat.whatsapp.com/FxunRpCRAJH3CgDEBOk5BH

https://wa.me/c/919746957787

https://wa.me/c/919746957787

https://t.me/+q5yohwrBGb00MWU9

മലയാളത്തിന്റെ പ്രിയകഥാകാരിയായ അഷിത കഥാകൃത്ത് ശിഹാബുദ്ദീൻ പൊയ്‌ത്തുംകടവുമായി നടത്തിയ സംഭാഷണങ്ങൾ. നിസ്സഹായവും അവഗണിക്കപ്പെ...
05/06/2024

മലയാളത്തിന്റെ പ്രിയകഥാകാരിയായ അഷിത കഥാകൃത്ത് ശിഹാബുദ്ദീൻ പൊയ്‌ത്തുംകടവുമായി നടത്തിയ സംഭാഷണങ്ങൾ. നിസ്സഹായവും അവഗണിക്കപ്പെട്ടതുമായ ബാല്യകൗമാരങ്ങളും സംഘർഷപൂർണമായ യൗവനവും തന്റെ രചനാവഴികളെ രൂപപ്പെടുത്തിയതെങ്ങനെയെന്ന് കഥാകാരി ഇവയിൽ പറയുന്നു. ആത്മസംഘർഷങ്ങളിൽ കനൽപോലെ നീറിയെരിഞ്ഞും വേദനിച്ചും ഈ എഴുത്തുകാരി സർഗാത്മകതകൊണ്ട് ജീവിതം തിരിച്ചുപിടിച്ചതെങ്ങനെയെന്നു വെളിപ്പെടുത്തുന്ന ആത്മകഥനങ്ങൾ.

അഷിതയുടെ അതിജീവനത്തിന്റെ ഉള്ളുരുക്കം രേഖപ്പെടുത്തുന്ന സംഭാഷണങ്ങൾ

••••••••••
MRP : 210/=

Discount : 10%

Delivery Charge : 30/-

For copy

https://chat.whatsapp.com/FxunRpCRAJH3CgDEBOk5BH

https://wa.me/c/919746957787

https://wa.me/c/919746957787

https://t.me/+q5yohwrBGb00MWU9

സാമ്പത്തിക വിദ്യാഭ്യാസം മെച്ചപ്പെടുത്താന്‍ ആഗ്രഹിക്കുന്നവര്‍ക്കായുള്ള ഗ്രന്ഥം. വൈജ്ഞാനികവും സാമ്പത്തികവുമായ കഴിവ് വളര്‍ത...
05/06/2024

സാമ്പത്തിക വിദ്യാഭ്യാസം മെച്ചപ്പെടുത്താന്‍ ആഗ്രഹിക്കുന്നവര്‍ക്കായുള്ള ഗ്രന്ഥം. വൈജ്ഞാനികവും സാമ്പത്തികവുമായ കഴിവ് വളര്‍ത്താന്‍ സഹായിക്കുന്ന കൃതി.

••••••••••
MRP : 260/-

Discount : 10%

Delivery Charge : 30/-

For copy

https://chat.whatsapp.com/FxunRpCRAJH3CgDEBOk5BH

https://wa.me/c/919746957787

https://wa.me/c/919746957787

https://t.me/+q5yohwrBGb00MWU9

മാനവരാശിയുടെ ശാസ്ത്രചിന്തകളെ ആഴത്തിൽ സ്വാധീനിച്ച മഹാനായ ശാസ്ത്രജ്ഞൻ കാൾ സാഗന്റെ ക്ലാസിക് കൃതി. പ്രപഞ്ചപരിണാമം, മനുഷ്യന്റ...
05/06/2024

മാനവരാശിയുടെ ശാസ്ത്രചിന്തകളെ ആഴത്തിൽ സ്വാധീനിച്ച മഹാനായ ശാസ്ത്രജ്ഞൻ കാൾ സാഗന്റെ ക്ലാസിക് കൃതി. പ്രപഞ്ചപരിണാമം, മനുഷ്യന്റെ ഉദയവും വളർച്ചയും, ആധുനികശാസ്ത്രത്തിന്റെ ശില്പികൾ, ബഹിരാകാശയാത്രകൾ, അന്യഗ്രഹജീവികൾ, ശാസ്ത്രത്തിന്റെ ഭാവി എന്നിങ്ങനെ നിരവധി വിഷയങ്ങളിലൂടെ നമുക്ക് അജ്ഞാതവും അധികജ്ഞാനം നൽകുന്നതുമായ ശാസ്ത്രസത്യങ്ങളുടെ രസകരമായ ഒരു ലോകമാണ് കാൾ സാഗൻ ഒരുക്കുന്നത്. വിവർത്തനം: ഡോ. വിവേക് പൂന്തിയിൽ.

••••••••••
MRP : 399/-

Discount : 10%

Delivery Charge : 30/=

For copy

https://chat.whatsapp.com/FxunRpCRAJH3CgDEBOk5BH

https://wa.me/c/919746957787

https://wa.me/c/919746957787

https://t.me/+q5yohwrBGb00MWU9

ലോകപ്രസിദ്ധമായ അസർബൈജാൻ നോവൽ. ഏറെ സവിശേഷതകളുള്ള നോവൽ ഇതിനകം മുപ്പതിലധികം ലോകഭാഷകളിലേക്കു തർജ്ജമചെയ്യപെട്ടു 100 ലതികം എഡി...
04/06/2024

ലോകപ്രസിദ്ധമായ അസർബൈജാൻ നോവൽ. ഏറെ സവിശേഷതകളുള്ള നോവൽ ഇതിനകം മുപ്പതിലധികം ലോകഭാഷകളിലേക്കു തർജ്ജമചെയ്യപെട്ടു 100 ലതികം എഡിഷനുകൾ പുറത്തിറങ്ങി. ഒന്നാം ലോകമഹായുദ്ധമാണ് നോവലിന്റെ കാലം. ബാക്കുവിലെ പുരാതനവും സ്വാധീനവുമുള്ള പ്രഭു കുടുംബത്തിൽപ്പെട്ട ഷിയാമുസ്ലീം യുവാവും ജോർജിയൻ യാഥാസ്ഥിതിക ക്രിസ്ത്യൻ യുവതിയും തമ്മിലുള്ള പ്രണയമാണ് വിഷയം. നോവൽ ആ നാടിൻറെ അന്നത്തെ ചരിത്രം തന്നെയായി മാറുകയും കഥാതന്തു ആഗോളമാനം കൈവരിക്കുകയും ചെയ്യുന്നു. അസാധാരണമായ പറയാനാനുഭവം.

••••••••••
MRP : 295/-

Discount : 10%

Delivery Charge : 30/=

For copy

https://chat.whatsapp.com/FxunRpCRAJH3CgDEBOk5BH

https://wa.me/c/919746957787

https://wa.me/c/919746957787

https://t.me/+q5yohwrBGb00MWU9

മെച്ചപ്പെട്ട ജീവിതാവസ്ഥയ്ക്കായി ഏവരെയുംപോലെ ഗൾഫ് നാട്ടിൽ ജോലിതേടിയെത്തിയ ഒരു പാക്കിസ്ഥാനി യുവാവിന്റെ ജീവിതകഥയാണിത്. ഒറ്റ...
04/06/2024

മെച്ചപ്പെട്ട ജീവിതാവസ്ഥയ്ക്കായി ഏവരെയുംപോലെ ഗൾഫ് നാട്ടിൽ ജോലിതേടിയെത്തിയ ഒരു പാക്കിസ്ഥാനി യുവാവിന്റെ ജീവിതകഥയാണിത്. ഒറ്റപ്പെടലിന്റെ അതിഭീതിദാവസ്ഥയും ചതിയുടെ ഭീകരാവസ്ഥയും അവന്റെ ജീവിതമാകെ മാറ്റിമറിക്കുന്ന സംഭവപരമ്പരകളിലൂടെ ഗൾഫ് ജീവിതത്തിന്റെ അധോതലങ്ങൾ വെളിപ്പെടുത്തുകയാണ് ഒരു പാക്കിസ്ഥാനിയുടെ കഥ. മരുഭൂമിയുടെ വൈചിത്ര്യങ്ങൾ ആഴത്തിൽ അനുഭവിപ്പിക്കുന്ന ആഖ്യാനം.

••••••••••
MRP : 380/-

Discount : 10%

Delivery Charge : 30/-

For copy

https://chat.whatsapp.com/FxunRpCRAJH3CgDEBOk5BH

https://wa.me/c/919746957787

https://wa.me/c/919746957787

https://t.me/+q5yohwrBGb00MWU9

മോഡേണ്‍ സയന്‍സിന്റെ വിവിധ ശാഖകളില്‍ പാണ്ഡിത്യമുള്ളവര്‍ ഭഗവദ്ഗീതയെ അവലോകനം ചെയ്യുന്ന കൃതി.അവതാരിക: സി. രാധാകൃഷ്ണന്‍എഡിറ്റ...
04/06/2024

മോഡേണ്‍ സയന്‍സിന്റെ വിവിധ ശാഖകളില്‍ പാണ്ഡിത്യമുള്ളവര്‍ ഭഗവദ്ഗീതയെ അവലോകനം ചെയ്യുന്ന കൃതി.

അവതാരിക: സി. രാധാകൃഷ്ണന്‍

എഡിറ്റര്‍ സ്വാമി നന്ദാത്മജാനന്ദ

••••••••••
MRP : 375/-

Discount : 10%

Delivery Charge : 30/-

For copy

https://chat.whatsapp.com/FxunRpCRAJH3CgDEBOk5BH

https://wa.me/c/919746957787

https://wa.me/c/919746957787

https://t.me/+q5yohwrBGb00MWU9

ഏതു നിമിഷവും, ഏതു തിരിവില്‍വച്ചും, അവ്യവസ്ഥയാല്‍ ഉന്മാദവും അട്ടിമറിയാല്‍ കിനാവും കടന്നാക്രമിച്ചേക്കാവുന്ന ഒരു കെണിനിലമാണ...
04/06/2024

ഏതു നിമിഷവും, ഏതു തിരിവില്‍വച്ചും, അവ്യവസ്ഥയാല്‍ ഉന്മാദവും അട്ടിമറിയാല്‍ കിനാവും കടന്നാക്രമിച്ചേക്കാവുന്ന ഒരു കെണിനിലമാണ് ഈ നോവല്‍. ദുരൂഹമായ ഒരു ദുഃസ്വപ്നത്തിലേക്കു വഴുതിവീഴുകയാണ് നിങ്ങള്‍ എന്ന് അപായസൈറണ്‍ മുഴക്കുന്ന താളുകള്‍. അപ്രവചനീയമായ അന്തര്‍യാത്രകളും അന്തഃക്ഷോഭങ്ങളും ഈ ദുര്‍നടപ്പില്‍ വൈദ്യുതാലിംഗനങ്ങളേ കുന്നു. സ്വപ്നത്തില്‍പ്പോലും ഇടപെടുന്ന, അവയെ അപഹരിക്കുന്ന വിഭ്രമകല്പനകളിലൂടെ, നടപ്പുകാലസങ്കീര്‍ണതകള്‍ വായനക്കാര്‍ ഇതില്‍ രുചിച്ചറിയുന്നു.

••••••••••
MRP : 420/-

Discount : 10%

Delivery Charge : 30//

For copy

https://chat.whatsapp.com/FxunRpCRAJH3CgDEBOk5BH

https://wa.me/c/919746957787

https://wa.me/c/919746957787

https://t.me/+q5yohwrBGb00MWU9

ഇന്ത്യയിൽ നാമിന്നു കാണുന്ന പ്രധാന പോരാട്ടം മതത്തിലൂന്നിയ ദേശീയതയും സാംസ്‌കാരികതയിൽ ഊന്നിയ ദേശീയതയും തമ്മിലുള്ളതാണ്. ഇന്ത...
04/06/2024

ഇന്ത്യയിൽ നാമിന്നു കാണുന്ന പ്രധാന പോരാട്ടം മതത്തിലൂന്നിയ ദേശീയതയും സാംസ്‌കാരികതയിൽ ഊന്നിയ ദേശീയതയും തമ്മിലുള്ളതാണ്. ഇന്ത്യ എന്ന രാജ്യത്തിന്റെ നെടുംതൂണുകളായ ബഹുസ്വരതയും മതേതരത്വവും അട്ടിമറികളുടെ ഭീഷണിയിൽപ്പെട്ടുഴലുന്നു. ഭരണഘടനയെ ചവിട്ടടിയിലാക്കിയും ഐതിഹ്യങ്ങളെ ചരിത്രമാക്കിയും ന്യൂനപക്ഷങ്ങളെ ഭയാശങ്കരാക്കിയും മതാധിഷ്ഠിത ദേശീയത അതിന്റെ കരിനിഴൽ നമ്മളുടെമേൽ പടർത്തുന്നു. സ്വന്തം രാജ്യത്തിനും അവകാശങ്ങൾക്കുമായി ഇന്ത്യാക്കാർ പോരാടേണ്ടിവരുന്നു. ഈ പ്രതിസന്ധിഘട്ടത്തിൽ ആരാണ് യഥാർത്ഥ ഇന്ത്യാക്കാർ? എന്താണ് ശരിയായ ദേശീയത, ദേശസ്‌നേഹം? എന്നിവയെ ആഴത്തിൽ വിശകലനം ചെയ്യുകയാണ് ശശി തരൂർ. നമ്മളുടെ പൂർവ്വസൂരികൾ പടുത്തുയർത്തിയ 'ഇന്ത്യ എന്ന ആശയത്തെ' തകരാതെ നിലനിർത്താൻ ഓരോരുത്തരും കടപ്പെട്ടവരാണ് എന്ന് ഓർമ്മപ്പെടുത്തുന്ന കൃതി. എല്ലാ ഇന്ത്യാക്കാരും നിർബന്ധമായും വായിച്ചിരിക്കേണ്ട പുസ്തകം. വിവർത്തനം- കെ വി തെൽഹത്.

••••••••••
MRP : 599/-

Discount : 10%

Delivery Charge :

For copy

https://chat.whatsapp.com/FxunRpCRAJH3CgDEBOk5BH

https://wa.me/c/919746957787

https://wa.me/c/919746957787

https://t.me/+q5yohwrBGb00MWU9

Address


Alerts

Be the first to know and let us send you an email when പുസ്തകപ്പച്ച posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

  • Address
  • Alerts
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share