TANUR LIVE

TANUR LIVE Tanur is a small town in the Tirur tehsil, Malappuram district of Kerala state, South India. Tanur i Math was founded by Sri Sankaracharya. tippu sulthan road

About 3 km south of Tanur is Keraladeshpuram Temple or K Puram, dedicated to Lord Krishna and believed to be one of the oldest Hindu temples in Kerala. Every year in the malayalam month of Vrischikam, festival of seven days used to celebrate in a grant manner. Trikkaikattu Temple and Math situated at Pariyapuram, 3 km North of Tanur. The temple dedicated to Lord Sivawhich is situated on top of a h

ill. There is also a famous Ayyapan Temple. Tanur also has a beautiful beach. Vettakkorumakan Temple at Rayirimangalam is also a famous temple. Shobha Parambu Devi temple is a very famous temple in this area which is located in Tanur itself. Kalankari - is a famous ritual celebration performed in this temple every year for which thousands of devotees used to be present.

മുക്കോല ആരോഗ്യ ഉപകേന്ദ്രം നാടിന് സമര്‍പ്പിച്ചുതാനൂര്‍ നഗരസഭ പരിധിയിലെ മുക്കോല ആരോഗ്യ ഉപകേന്ദ്രം കായിക-ന്യൂനപക്ഷ ക്ഷേമ വക...
10/02/2024

മുക്കോല ആരോഗ്യ ഉപകേന്ദ്രം നാടിന് സമര്‍പ്പിച്ചു

താനൂര്‍ നഗരസഭ പരിധിയിലെ മുക്കോല ആരോഗ്യ ഉപകേന്ദ്രം കായിക-ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍ ഉദ്ഘാടനം ചെയ്തു. താനൂര്‍ നഗരസഭ ചെയര്‍മാന്‍ പി.പി ഷംസുദ്ദീന്‍ അധ്യക്ഷനായി. എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടുപയോഗിച്ചാണ് കെട്ടിടത്തിന്റെ നിര്‍മാണം പൂര്‍ത്തീകരിച്ചത്. താനൂര്‍ നിയോജക മണ്ഡലത്തില്‍ കെട്ടിട സൗകര്യങ്ങളില്ലാത്ത എല്ലാ ആരോഗ്യ ഉപ
കേന്ദ്രങ്ങള്‍ക്കും കെട്ടിടം നിര്‍മ്മിക്കുന്നതിനും ഭൗതിക സാഹചര്യം മെച്ചപ്പെടുത്തുന്നതിനുമായി എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും വിവിധ പഞ്ചായത്തുകളിലെ ഒമ്പത് കേന്ദ്രങ്ങള്‍ക്കാണ് തുക അനുവദിച്ചിരുന്നത്. ഇതില്‍ എട്ട് എണ്ണമാണ് പണി പൂര്‍ത്തീകരിച്ചത്.

താനൂര്‍ നഗരസഭ സ്ഥിരം സമിതി അധ്യക്ഷന്‍ അലി അക്ബര്‍, കൗണ്‍സിലര്‍മാരായ നൗഷാദ്, ഫാത്തിമ, പി. ഷീന, കൃഷ്ണന്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍ രേണുക, മെഡിക്കല്‍ ഓഫീസര്‍ താനൂര്‍ ഡോ. എസ്. ഷംജിത, എന്‍.എച്ച്.എം ജില്ലാ പ്രോഗ്രാം ഓഫീസര്‍ ഡോ. ടി.എന്‍ അനൂപ്, മറ്റ് രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.

തവളാംകുന്ന് - സ്കൂൾ പടി റോഡ് നാടിന് സമർപ്പിച്ചുഎം എൽ എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 10 ലക്ഷം രൂപ ചിലവഴിച്ച് നിർമ്മിച്ച...
10/02/2024

തവളാംകുന്ന് - സ്കൂൾ പടി റോഡ് നാടിന് സമർപ്പിച്ചു

എം എൽ എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 10 ലക്ഷം രൂപ ചിലവഴിച്ച് നിർമ്മിച്ച താനാളൂർ തവളാംകുന്ന് - സ്കൂൾ പടി റോഡ് കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു. താനാളൂർ പഞ്ചായത്തിൽ ബസ്റ്റാഡും പ്രവാസികളുടെ സഹകരണത്തോടെ ബസ്സ് സർവീസുകൾ കൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞു. ചടങ്ങിൽ മുൻ പഞ്ചായത്ത് പ്രസിഡൻ്റ് എൻ. മുജീബ് സ്വാഗതം പറഞ്ഞു.
താനാളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് മല്ലിക ടീച്ചർ അധ്യക്ഷത വഹിച്ചു.
വാർഡ് മെമ്പർ മുല്ലശ്ശേരി റാഫി, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ അമീറ, പി.പി ബഷീർ, സുലൈമാൻ വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ പങ്കെടുത്തു. പി.കെ ഷഫീക് റഹ്മാൻ നന്ദി പറഞ്ഞു.

താനൂർ നഗര പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ പുതിയ കെട്ടിടം നാടിന് സമർപ്പിച്ചുതാനൂർ നഗര പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ പുതി...
10/02/2024

താനൂർ നഗര പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ പുതിയ കെട്ടിടം നാടിന് സമർപ്പിച്ചു

താനൂർ നഗര പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ പുതിയ കെട്ടിട ഉദ്ഘാടനം കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ നിർവഹിച്ചു. 40 ലക്ഷം രൂപ എംഎൽഎ ഫണ്ടും 30 ലക്ഷം രൂപ എന്‍ യു എച്ച് എം ഫണ്ടുമടക്കം 70 ലക്ഷം രൂപ ചെലവിൽ ചെലവിലാണ് പുതിയ കെട്ടിടം നിർമ്മിച്ചത്. നഗരസഭ ചെയർമാൻ പി.പി ഷംസുദ്ദീൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ താനൂർ നഗരസഭ വൈസ് ചെയർപേഴ്സൺ സി. കെ സുബൈദ സ്വാഗതം പറഞ്ഞു.
താനൂർ അർബൻ പി എച്ച് സി മെഡിക്കൽ ഓഫീസർ ഡോ. വി നിതീഷ് പദ്ധതി വിശദീകരിച്ചു. മുൻ വാർഡ് കൗൺസിലർ ഗിരിജ ടീച്ചർ, സംഘാടകസമിതി കെ എൻ ജനചന്ദ്രൻ, വിവിധ ആരോഗ്യപ്രവർത്തകർ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

സി.സി.ടി.വി പോലീസ് മോണിറ്ററിംഗ് പദ്ധതി മന്ത്രി വി അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തുതാനൂർ നഗരസഭയിലെ സി.സി.ടി.വി മോണിറ്ററിങ് പദ്...
10/02/2024

സി.സി.ടി.വി പോലീസ് മോണിറ്ററിംഗ് പദ്ധതി മന്ത്രി വി അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു

താനൂർ നഗരസഭയിലെ സി.സി.ടി.വി മോണിറ്ററിങ് പദ്ധതി കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു. എം.എൽ
എയുടെ ആസ്തി വികസന പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പദ്ധതി നടപ്പിലാക്കിയത്. താനൂർ ജംഗ്ഷൻ, പഴയ ബസ് സ്റ്റാൻ്റ്, ഹാർബർ ജംഗ്ഷൻ, പോലീസ് സ്‌റ്റേഷൻ എന്നിവിടങ്ങളിലായി നൂതന സാങ്കേതികവിദ്യകൾ ഉപയോഗിച്ച് പ്രവർത്തിക്കുന്ന 13 ക്യാമറകൾ ആണ് സ്ഥാപിച്ചിട്ടുള്ളത്. അതിൽ 5 ക്യാമറകൾ ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് റെക്കോർഡിങ് സിസ്റ്റം ഉപയോഗിച്ച് പ്രവർത്തിക്കുന്നവയും ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് സംവിധാനം ഉപയോഗിച്ച് പ്രവർത്തിക്കുന്നവയുമാണ്. ജനങ്ങളെ കുറ്റകൃത്യങ്ങളിൽ നിന്നും തടയുന്നതിനും സമാധാനന്തരീക്ഷം കൊണ്ടുവരുന്നതിനും പദ്ധതികൊണ്ട് സാധിക്കുമെന്ന് മന്ത്രി പറഞ്ഞു. ശ്രേയ സോളാർ ആൻഡ് ഇലക്ട്രിക്കൽ കമ്പനിയുടെ മാനേജിംഗ് പാർട്ണർ സി.ബി.കെ തോമസ് പദ്ധതി വിശദീകരിച്ചു. താനൂർ പോലീസ് സ്റ്റേഷൻ അങ്കണത്തിൽ നടന്ന പരിപാടിയിൽ താനൂർ നഗരസഭ ചെയർമാൻ പി.പി ഷംസുദ്ദീൻ അധ്യക്ഷത വഹിച്ചു. ഡിവൈഎസ്പി വി.വി ബെന്നി സ്വാഗതം പറഞ്ഞു. മലപ്പുറം അഡീഷണൽ പോലീസ് സൂപ്രണ്ട് കെ ബിജുമോൻ, താനൂർ നഗരസഭ വൈസ് ചെയർപേഴ്സ് സി.കെ. സുബൈദ, കൗൺസിലർ
സി.കെ.എം. ബഷീർ, താനൂർ നഗരസഭ കൗൺസിലർ ഇ. കുമാരി എന്നിവർ ചടങ്ങിൽ പങ്കെടുത്തു. താനൂർ പോലീസ് സ്റ്റേഷൻ എസ്എച്ച്ഒ ജെ. മാത്യു നന്ദി പറഞ്ഞു.

അന്തരിച്ച താനൂർ കൺട്രോൾ റൂം എസ് സി പി ഒ എം.പി സബറുദ്ദീൻ കുടുംബ സഹായനിധി വിതരണവും കെ പി എച്ച് സി എസ് കുടുംബം ഇൻഷുറൻസ് പദ്ധതി തുക വിതരണവും കായിക വകുപ്പ് മന്ത്രി അബ്ദുറഹ്മാൻ നിർവഹിച്ചു.

നിറമരുതൂർ കേരഗ്രാമം പദ്ധതി മന്ത്രി വി. അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തുനിറമരുതൂർ ഗ്രാമപഞ്ചായത്ത് കേരഗ്രാമം പദ്ധതി കായിക വകുപ്...
10/02/2024

നിറമരുതൂർ കേരഗ്രാമം പദ്ധതി മന്ത്രി വി. അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു

നിറമരുതൂർ ഗ്രാമപഞ്ചായത്ത് കേരഗ്രാമം പദ്ധതി കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു. മങ്ങാട് യൂണിറ്റി ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ നിറമരുതൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സജിമോൾ കാവീട്ടിൽ സ്വാഗതം പറഞ്ഞു. നിറമരുതൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഇസ്മായിൽ പുതുശ്ശേരി അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ഡയറക്ടർ (എൻ.ഡബ്ല്യു.ഡി.പി.ആർ.എ) എസ് ബീന പദ്ധതി വിശദീകരിച്ചു.
തെങ്ങിൻ തോപ്പുകളുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് കാർഷിക വികസന കർഷകക്ഷേമ വകുപ്പിൻ്റെ ആഭിമുഖ്യത്തിൽ വിവിധ വകുപ്പുകളുടെ ഏകോപനത്തോടു കൂടി നടപ്പിലാക്കുന്ന പദ്ധതിയാണ് കേരഗ്രാമം. നിറമരുതൂർ പഞ്ചായത്തിലെ കാർഷിക മേഖലയുടെ നെടുംതൂണായ കേരകൃഷിയുടെ പുനരുദ്ധാരണത്തിനും അഭിവൃദ്ധിക്കും സഹായകരമാകും കേരാഗ്രാമം പദ്ധതി.

ചടങ്ങിൽ താനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ സൽമത്ത് ജില്ലാ പഞ്ചായത്ത് മെമ്പർ വി.കെ.എം ഷാഫി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.പി സൈതലവി, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി.ഇ.എം ഇക്ബാൽ, താനൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ പ്രേമ, പി. അബ്ദുൽ നാസർ എന്നിവർ പങ്കെടുത്തു.
ചടങ്ങിൽ കേരഗ്രാമം പദ്ധതി ഗുണഭോക്താക്കൾക്കുള്ള ഇടവിള കിറ്റിന്റെ ടോക്കൺ വിതരണവും, സബ്‌സിഡി നിരക്കിൽ കാർഷിക യന്ത്രോപക രണങ്ങൾ ലഭിക്കുന്നതിനുള്ള സൗജന്യ രജിസ്ട്രേഷൻ (SMAM) ക്യാമ്പയിനും, PM KISAN - ആധാർ സീഡിംഗ് ക്യാമ്പയിനും നടന്നു.

താനൂര്‍ സിവില്‍ സ്റ്റേഷന്‍ നിര്‍മാണം: നടപടികള്‍ വേഗത്തിലാക്കുമെന്ന് മന്ത്രി വി. അബ്ദു്റഹിമാന്‍താനൂരില്‍ സിവില്‍ സ്റ്റേഷന...
15/01/2024

താനൂര്‍ സിവില്‍ സ്റ്റേഷന്‍ നിര്‍മാണം: നടപടികള്‍ വേഗത്തിലാക്കുമെന്ന് മന്ത്രി വി. അബ്ദു്റഹിമാന്‍

താനൂരില്‍ സിവില്‍ സ്റ്റേഷന്‍ നിര്‍മിക്കുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കുമെന്ന് മന്ത്രി വി. അബ്ദുറഹിമാന്‍. സിവില്‍ സ്റ്റേഷന്‍ നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്ന താനൂര്‍ ചന്തപ്പറമ്പിലെ സര്‍ക്കാര്‍ ഭൂമിയിലെ കയ്യേറ്റം പൂര്‍ണ്ണമായും ഒഴിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. താനൂര്‍ നിയോജകമണ്ഡലത്തിലെ വികസനപ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തുന്നതിനായി വിളിച്ചു ചേര്‍ത്ത ഉദ്യോഗസ്ഥരുടെ യോഗത്തില്‍ സംസാരിക്കുകായിരുന്നു മന്ത്രി. ചന്ത നടത്തുന്നതിന് മലബാർ ഡിസ്ട്രിക്ട് ബോർഡിൽനിന്ന് 1983 ല്‍ കരാർ അടിസ്ഥാനത്തിൽ വാങ്ങിയ ഭൂമിയാണ് ചന്തപ്പറമ്പ്. പിന്നീട് കരാര്‍ റദ്ദാക്കിയെങ്കിലും വ്യാജരേഖയുണ്ടാക്കി സ്വകാര്യവ്യക്തികൾ വർഷങ്ങളായി കൈവശം വെച്ചിരിക്കുകയായിരുന്നു ഇവിടം. ഒരു ഏക്കറും 74 സെന്റ് സ്ഥലവുമാണ് ഇവിടെ സർക്കാർ ഭൂമിയായുള്ളത്. ഇതില്‍ 38.5 സെന്റ് സ്ഥലം സര്‍ക്കാര്‍ തിരിച്ചു പിടിച്ചിട്ടുണ്ട്. ഈ ഭൂമിയിലാണ് ആദ്യ ഘട്ടത്തില്‍ കെട്ടിടം നിര്‍മിക്കുക. റീസര്‍വ്വേയിലെ അപാകതകള്‍ പരിഹരിച്ച് ബാക്കി ഭൂമി കൂടി തിരിച്ചു പിടിക്കും. ഇതിനായി പ്രത്യേകം സമയക്രമം തയ്യാറാക്കി മുന്നോട്ടു പോവും. ഫയര്‍ സ്റ്റേഷനിലേക്കും ഡി.വൈ.എസ്.പി ഓഫീസിലേക്കുമുള്ള റോഡ് വികസിപ്പിക്കാന്‍ 10 മീറ്റര്‍ വീതിയില്‍ ഭൂമി ഏറ്റെടുക്കുമെന്നും മന്ത്രി പറഞ്ഞു.
മണ്ഡലത്തിലെ നാല് പാലങ്ങളുടെ പണി പൂര്‍ത്തീകരിക്കുന്നതിനായി ഏറ്റവും മികച്ച രീതിയില്‍ തന്നെ നഷ്ടപരിഹാരം നല്‍കി സ്ഥലം ഏറ്റെടുക്കും. രണ്ടു മാസത്തിനകം സ്ഥലമെടുപ്പ് പൂര്‍ത്തീകരിക്കും. പാലങ്ങളുടെ നിര്‍മാണത്തിനുള്ള ടെണ്ടര്‍ നടപടികള്‍ അടുത്ത മാസം തന്നെ ആരംഭിക്കും. മണ്ഡലത്തിലെ അഞ്ച് ഹൈസ്കുള്‍ കെട്ടിടങ്ങളുടെ നിര്‍മാണത്തിന് അനുമതിയായിട്ടുണ്ട്. എത്രയും പെട്ടെന്ന് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. തീരദേശപാതയുമായി ബന്ധപ്പെട്ട് മൂന്ന് കിലോമീറ്റര്‍ ദൂരം മാത്രമാണ് മണ്ഡ‍ലത്തില്‍ ഇനിയും പൂര്‍ത്തീകരിക്കാനുള്ളത്. ഇത് എത്രയും പെട്ടെന്ന് പൂര്‍ത്തീകരിക്കും. പാതയുടെ നിര്‍മാണത്തിന് തടസ്സം സൃഷ്ടിക്കുന്നവര്‍ക്കെതിരെ കേസെടുക്കുന്നതടക്കമുള്ള നിയമനടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
താനൂര്‍ പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ കളക്ടര്‍ വി.ആര്‍ വിനോദ്, അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് എന്‍.എം മെഹറലി, മറ്റു റവന്യു, പൊതുമരാമത്ത് വകുപ്പ്, കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

നിറമരുതൂർ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിന് പുതിയ കെട്ടിടമൊരുങ്ങുന്നു-മന്ത്രി വി. അബ്ദുറഹിമാൻ നിർമാണോദ്ഘാടനം നിർവഹിച്ചുപൊതു വി...
15/01/2024

നിറമരുതൂർ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിന് പുതിയ കെട്ടിടമൊരുങ്ങുന്നു

-മന്ത്രി വി. അബ്ദുറഹിമാൻ നിർമാണോദ്ഘാടനം നിർവഹിച്ചു

പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള നിറമരുതൂർ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ പുതിയ കെട്ടിടത്തിന്റെ നിർമാണ പ്രവൃത്തി ഉദ്ഘാടനം കായിക-ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ നിർവഹിച്ചു. പുതിയ കെട്ടിടം യാഥാർത്ഥ്യമാകുന്നതോടെ ക്ലാസ് മുറികളുടെ അപര്യാപ്തത പരിഹരിക്കാനാവുമെന്ന് മന്ത്രി പറഞ്ഞു. പുതിയ നിർമാണ പ്രവൃത്തികൾക്ക് സ്ഥല ലഭ്യത തടസ്സമാകുന്നുണ്ട്. എങ്കിലും ഒരേ സമയം പഠന പ്രവർത്തനങ്ങൾക്കും കായികപരമായ വളർച്ചയ്ക്കും വിഘാതമാകാത്ത തരത്തിലുള്ള പദ്ധതികളാണ് ആസൂത്രണം ചെയ്യുന്നത്. ഈ ആശയം മുൻ നിർത്തിയാണ് ഇൻഡോർ സ്റ്റേഡിയത്തിന്റെ നിർമാണത്തിന് കൂടി സ്‌കൂളിൽ തുടക്കം കുറിച്ചിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു.

2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 88 ലക്ഷം രൂപ ചെലവിലാണ് കെട്ടിടത്തിന്റെ നിർമാണം. നിലവിലെ കെട്ടിടത്തിനോട് സമാന്തരമായാണ് പുതിയ കെട്ടിടം രൂപകൽപ്പന ചെയ്തിട്ടുള്ളത്. 276.81 ചതുരശ്രമീറ്റർ വിസ്തീർണ്ണമുള്ള കെട്ടിടത്തിന് മൂന്ന് നിലകളുണ്ടാകും. ഊരാളുങ്കലാണ് നിർമാണ കരാർ ഏറ്റെടുത്തിരിക്കുന്നത്.

സ്‌കൂളിൽ നടന്ന പരിപാടിയിൽ നിറമരുതൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇസ്മായിൽ പുതുശ്ശേരി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം നാസർ പോളാട്ട്, പി.ടി.എ പ്രസിഡന്റ് കെ.ടി ശശി, എസ്.എം.സി ചെയർമാൻ പി. മുസ്തഫ, മദേർസ് പി.ടി.എ ഷെറീന, പി.ടി.എ വൈസ് പ്രസിഡന്റ് പി. നിയാസ്, പ്രധാനധ്യാപകൻ വിനോദൻ മൂഴിക്കൽ, പ്രിൻസിപ്പൽ പി.വി ഷിജു എന്നിവർ സംസാരിച്ചു.

താനൂർ ജി.എൽ.പി സ്കൂൾ ബഹുനില കെട്ടിടത്തിൻ്റെ നിർമ്മാണോദ്ഘാടനം മന്ത്രി വി. അബ്ദുറഹ്മാൻ നിർവഹിച്ചുതാനൂർ ജി.എൽ.പി സ്കൂൾ ബഹുന...
13/01/2024

താനൂർ ജി.എൽ.പി സ്കൂൾ ബഹുനില കെട്ടിടത്തിൻ്റെ നിർമ്മാണോദ്ഘാടനം മന്ത്രി വി. അബ്ദുറഹ്മാൻ നിർവഹിച്ചു

താനൂർ ജി.എൽ.പി സ്കൂൾ ബഹുനില കെട്ടിടത്തിന്റെ നിർമ്മാണ ഉദ്ഘാടനം കായികവകുപ്പ് മന്ത്രി വി.അബ്ദുറഹ്മാൻ നിർവഹിച്ചു. ചടങ്ങിൽ താനൂർ നഗരസഭ ചെയർമാൻ പി.പി ഷംസുദ്ദീൻ അധ്യക്ഷതവഹിച്ചു. വിദ്യാകിരണം പദ്ധതിയുടെ ഭാഗമായി 1.25 കോടി രൂപ ചെലവിലാണ് പുതിയ ബഹുനില കെട്ടിടം നിർമ്മിക്കുന്നത്. ചടങ്ങില്‍ താനൂർ നഗരസഭ വൈസ് ചെയർപേഴ്സൺ സി കെ സുബൈദ, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജയപ്രകാശ്, താനൂർ നഗരസഭ കൗൺസിലർമാരായ ഉമ്മുകുൽസു, ഇ കുമാരി, എ.ഇ.ഒ ശ്രീജ വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. പൊതുമത പൊതുമരാമത്ത് കെട്ടിട നിർമ്മാണം അസിസ്റ്റൻറ് എൻജിനീയർ ഗോപൻ റിപ്പോർട്ട് അവതരിപ്പിച്ചു. സ്കൂൾ പ്രധാനാധ്യാപിക എ. റസിയ സ്വാഗതവും പിടിഎ പ്രസിഡന്റ് എംപി മുഹമ്മദ് സറാർ നന്ദിയും പറഞ്ഞു. എൽ.എസ്.എസ് പരീക്ഷ വിജയികൾക്കുള്ള അനുമോദനവും ചടങ്ങില്‍ നടന്നു.

ദേവധാർ ഗവ. ഹൈസ്കൂൾ  കെട്ടിടത്തിന്റെ ശിലാസ്ഥാപനം മന്ത്രി അബ്ദുറഹിമാൻ നിർവഹിച്ചുവികസനപ്രവര്‍ത്തനങ്ങളില്‍ രാഷ്ട്രീയം നോക്കര...
13/01/2024

ദേവധാർ ഗവ. ഹൈസ്കൂൾ കെട്ടിടത്തിന്റെ ശിലാസ്ഥാപനം മന്ത്രി അബ്ദുറഹിമാൻ നിർവഹിച്ചു

വികസനപ്രവര്‍ത്തനങ്ങളില്‍ രാഷ്ട്രീയം നോക്കരുതെന്ന് സംസ്ഥാന കായിക വകുപ്പു മന്ത്രി വി. അബ്ദുറഹിമാന്‍. താനൂർ ഗവ. ഹയർ സെക്കന്ററി സ്കൂളിൽ 2. 5 കോടി രൂപ ചെലവഴിച്ച് പുതുതായി നിർമ്മിക്കുന്ന യുപി വിഭാഗം ഹൈടെക് കെട്ടിടത്തിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. വിദ്യാലയങ്ങളുടെ വികസന പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാൻ കക്ഷി രാഷ്ട്രീയത്തിനതീതമായി അധ്യാപകരുടെയും ജനപ്രതിനിധികളുടെയും പിന്തുണയുണ്ടാവണം. ലഭ്യമായ പല ഫണ്ടുകളും വിനിയോഗിക്കാൻ സാധിക്കാത്തത് സ്കൂളുകളുടെ ഭാഗത്ത് നിന്നുള്ള കൃത്യമായ ഇടപെടൽ ഇല്ലാത്തതുകൊണ്ടാണെന്നും മന്ത്രി പറഞ്ഞു.
ചടങ്ങില്‍ താനാളൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അബ്ദുൽ റസാഖ് അധ്യക്ഷത വഹിച്ചു. പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം അസിസ്റ്റൻ്റ് എൻജിനീയർ ഗോപൻ മുകുളത്ത് പദ്ധതി റിപ്പോർട്ട് അവതരിപ്പിച്ചു.
വിദ്യാഭ്യാസ സംരക്ഷണത്തിന്റെ ഭാഗമായി സംസ്ഥാന സർക്കാരിൻറെ പ്രത്യേക ഫണ്ടിൽ ഉൾപ്പെടുത്തിയാണ് സ്കൂളിൻറെ യുപി വിഭാഗം കെട്ടിടം നിർമ്മിക്കുന്നത്. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഖാദർകുട്ടി വിശാരത്ത്, വിദ്യാകിരണം ജില്ലാ കോ ഓര്‍ഡിനേറ്റർ സുരേഷ് കൊളശ്ശേരി, താനൂർ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ പി.വി ശ്രീജ, ടി എസ് സുമ, വി.എസ് സഹദേവൻ, മുസ്തഫ തുടങ്ങിയവര്‍ പങ്കെടുത്തു. സ്കൂൾ പ്രിൻസിപ്പൽ അബ്ദുറഹിമാൻ വലിയ പീടിയക്കൽ സ്വാഗതവും സ്കൂൾ പ്രധാനാധ്യാപിക പി. ബിന്ദു നന്ദിയും പറഞ്ഞു.

------------
താനൂർ ദേവധാർ ഹയർസെക്കണ്ടറി സ്കൂളിന്റെ പ്രൈമറി ബ്ലോക്ക് കെട്ടിട നിർമ്മാണോദ്ഘാടനം കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാൻ നിർവഹിക്കുന്നു

താനൂർ ബോട്ടപകടത്തിൽ രക്ഷപ്പെട്ട കുട്ടികളുടെ ചികിത്സ : മനുഷ്യാവകാശ കമ്മീഷൻ കേസെടുത്ത് റിപ്പോർട്ട് ആവശ്യപ്പെട്ടുമലപ്പുറം :...
13/01/2024

താനൂർ ബോട്ടപകടത്തിൽ രക്ഷപ്പെട്ട കുട്ടികളുടെ ചികിത്സ : മനുഷ്യാവകാശ കമ്മീഷൻ കേസെടുത്ത് റിപ്പോർട്ട് ആവശ്യപ്പെട്ടു

മലപ്പുറം : താനൂർ തൂവൽത്തീരത്ത് കഴിഞ്ഞ വർഷം മേയ് 7 നുണ്ടായ ബോട്ടപകടത്തിൽ രക്ഷപ്പെട്ട രണ്ടു കുട്ടികളുടെ തുടർ ചികിത്സയ്ക്കായി സാമ്പത്തിക സഹായം അനുവദിക്കണമെന്ന പരാതികളിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്ത് റിപ്പോർട്ട് തേടി. മലപ്പുറം ജില്ലാ കളക്ടർ പരാതികൾ പരിശോധിച്ച് 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആക്‌ടിങ് ചെയർപേഴ്‌സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജുനാഥ് ആവശ്യപ്പെട്ടു.

ഓക്സിജന്റെ അളവ് കുറയുന്നതു കാരണമുള്ള ചികിത്സയാണ് നെടുവ കുന്നുമേൽ ഹൗസിൽ മുഹമ്മദ് ജാബിറിൻ്റെ മകൾ ജെർഷ തുടരുന്നത്. തലച്ചോറിൽ വെള്ളം നിറഞ്ഞതും സംസാരശേഷി നഷ്‌ടപ്പെട്ടതിനുമുള്ള ചികിത്സയാണ് അരിയല്ലൂർ സ്വദേശി മൺസൂറിന്റെ മകൾ ആയിഷ മെഹ്റിൻ നടത്തുന്നത്. മൺസൂറും മുഹമ്മദ് ജാബിറും തങ്ങളുടെ മക്കൾക്ക് വേണ്ടി സമർപ്പിച്ച പരാതികളിലാണ് കമ്മീഷൻ ഇടപെട്ടത്. അടുത്ത മാസം തിരൂരിൽ നടക്കുന്ന സിറ്റിംഗിൽ രണ്ടു കേസുകളും പരിഗണിക്കും.

യുവാവിന് സ്വര്‍ണക്കടത്ത് സംഘത്തിന്‍റെ മര്‍ദനം; ഇടുക്കിയിലെത്തി പ്രതികളെ വലയിലാക്കി താനൂര്‍ പൊലീസ്താനൂർ: താനൂര്‍ മൂച്ചിക്...
13/01/2024

യുവാവിന് സ്വര്‍ണക്കടത്ത് സംഘത്തിന്‍റെ മര്‍ദനം; ഇടുക്കിയിലെത്തി പ്രതികളെ വലയിലാക്കി താനൂര്‍ പൊലീസ്

താനൂർ: താനൂര്‍ മൂച്ചിക്കലില്‍ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് യുവാവിനെ ഡീസലൊഴിച്ച്‌ കത്തിക്കാൻ ശ്രമിച്ച രണ്ടംഗ സംഘത്തെ ഇടുക്കിയിലെത്തി പിടികൂടി താനൂര്‍ പൊലീസ്.

ഡിസംബര്‍ 28നാണ് മൂച്ചിക്കല്‍ റെയില്‍വെ മേല്‍പ്പാലത്തിനടിയില്‍ നിറമരുതൂര്‍ ആലിൻചുവട് സ്വദേശിയായ മുഹമ്മദ് റാഫിയെയാണ് രണ്ടുപേര്‍ കാറില്‍ കയറ്റി ക്രൂരമായി മര്‍ദിക്കുകയും ഡീസല്‍ തലയിലൊഴിച്ച്‌ കത്തിക്കാൻ ശ്രമിക്കുകയും ചെയ്തത്. സംഭവത്തിനു ശേഷം ഒളിവില്‍ പോയ പ്രതികള്‍ക്കായി ഡിജിറ്റല്‍ തെളിവുകളടക്കമുള്ളവ ഉപയോഗപ്പെടുത്തി നടത്തിയ അന്വേഷണത്തിനൊടുവിലാണ് പിടികൂടിയത്.

വേങ്ങര ഊരകം സ്വദേശി പറ്റമാര്‍തൊടി സാദിഖ് അലി(26), താനാളൂര്‍ സ്വദേശി കടവൻ കിണറ്റിങ്ങല്‍ വിപിൻ റാം (30) എന്നീ പ്രതികളെ ഇടുക്കി തങ്കമണിയിലെ റിസോര്‍ട്ടില്‍ നിന്നാണ് താനൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തത്.
താനൂര്‍ ഡിവൈ.എസ്.പി. ബെന്നി, സി.ഐ. വി.വിജയരാജൻ എന്നിവരുടെ നിര്‍ദേശ പ്രകാരം താനൂര്‍ സബ് ഇൻസ്പെക്ടര്‍ ജലീല്‍ കറുത്തേടത്തിന്റെ നേതൃത്വത്തില്‍ സി.പി.ഒമാരായ ശ്രീജിത്ത്, സുജിത്ത്, ഡ്രൈവര്‍ പ്രശോഭ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

Finally it's time for the unveiling logo of our community named DEVADHARU 2009-10 SSLC batch of Gov. Devadhar Higher Sec...
29/10/2022

Finally it's time for the unveiling logo of our community named DEVADHARU 2009-10 SSLC batch of Gov. Devadhar Higher Secondary School Tanur.
The logo is going to be unveiled by our beloved srimati Dhanalakshmi Teacher(Rt)
Time 3:00pm
Date: 30-10-2022
Venue: Teachers Residence, Moochikal

Address


Telephone

+919555559994

Website

Alerts

Be the first to know and let us send you an email when TANUR LIVE posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

  • Address
  • Telephone
  • Alerts
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share