Kaumudy Movies
- Home
- Kaumudy Movies
Official Kaumudy Movies page
For queries call 0471-7117000
Address
Telephone
Website
Alerts
Be the first to know and let us send you an email when Kaumudy Movies posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.
Contact The Business
Send a message to Kaumudy Movies:
Shortcuts
- Address
- Telephone
- Alerts
- Contact The Business
- Claim ownership or report listing
-
Want your business to be the top-listed Media Company?
Our Story
വിശ്വാസ്യതയുടെനൂറ്റൊന്ന് വർഷം പിന്നിട്ട `കേരളകൗമുദി' അക്ഷരലോകത്ത് ഒരു ചുവടുകൂടി വയ്ക്കുകയാണ്, പുതുതലമുറയുടെ വിനോദചിന്തകൾക്കും സിനിമാവിശേഷങ്ങൾക്കും അക്ഷരനിറവ് പകരുന്ന `ഫ്ളാഷ് മൂവീസ്`എന്ന പ്രസിദ്ധീകരണത്തിലൂടെ. കേരളകൗമുദിയുടെവിശ്വാസ്യതയും പുതുമകളുടെ സൂര്യശോഭയും ഒത്തുചേരുന്നതാണ് 'ഫ്ളാഷ് മൂവീസ്.' മലയാളസിനിമാ പ്രസിദ്ധീകരണങ്ങളിൽ ഇന്നുവരെ ദൃശ്യമാകാത്ത ഉന്നതഗുണനിലവാരമാണ് `ഫ്ളാഷ് മൂവീസി'നെ വ്യത്യസ്തമാക്കുന്നത്. വേറിട്ട ഉള്ളടക്കം കരുത്തു ചോരാതെയും ദൃശ്യമികവോടെയും വായനക്കാരിലെത്തിക്കുകയാണ് ലക്ഷ്യം. വ്യത്യസ്തമായ റിപ്പോർട്ടുകൾക്കൊപ്പം താരങ്ങളുടെ ഇതുവരെ പുറത്തുവരാത്ത ചിത്രങ്ങളും ആധുനിക രൂപകല്പനയും 'ഫ്ളാഷ് മൂവീസി'ന് മാറ്റ് കൂട്ടുന്നു. അന്താരാഷ്ട്ര നിലവാരത്തിൽ പുറത്തിറങ്ങുന്ന മലയാളത്തിലെ ആദ്യ സിനിമാ പ്രസിദ്ധീകരണമെന്ന പെരുമയോടെ വായനക്കാർക്ക് പുതിയൊരു അനുഭവം സമ്മാനിക്കാൻ 'ഫ്ളാഷ് മൂവീസി'ന് കഴിയുമെന്നു തന്നെയാണ് ഞങ്ങളുടെ വിശ്വാസം. മാറ്റങ്ങൾക്കൊപ്പം സഞ്ചരിക്കാൻ മറ്റുള്ളവർ മത്സരിക്കുമ്പോൾ മാറ്റങ്ങൾ മുൻകൂട്ടി കണ്ട് മുൻപേ പറക്കാനാണ് 'ഫ്ളാഷ് മൂവീസി'ന്റെ ശ്രമം. ശീലമായ സ്ഥിരംകാഴ്ചകൾക്ക് അപ്പുറത്ത് പോയി സിനിമയെ കൂടുതൽ അറിയാൻ ശീലിപ്പിക്കുന്ന വർണ്ണക്കൂട്ടുമായിട്ടാണ് 'ഫ്ളാഷ് മൂവീസ് ' വായനക്കാർക്കു മുന്നിൽ എത്തുക. മലയാളസിനിമാപ്രേക്ഷകരുടെ പ്രിയതാരങ്ങളെ കൂടുതൽ അറിയാൻ ഉതകുന്നതും സിനിമയുടെ സകല മേഖലകളെയും സ്പർശിക്കുന്നതുമാകും വേറിട്ട ഈ സിനിമാ പ്രസിദ്ധീകരണത്തിന്റെ താളുകൾ. 'ഫ്ളാഷ്മൂവീസി'ന് ഇന്റർനെറ്റ് പതിപ്പും ഏറ്റവും ആധുനികമായ 'ടാബ്‌ലെറ്റി'ലൂടെ വായിക്കാവുന്ന 'ആപും'ഉണ്ടാകും. ശബ്ദവും വീഡിയോദൃശ്യങ്ങളും അടങ്ങുന്നതാവും രണ്ട് സൗകര്യങ്ങളും. വെല്ലുവിളികളെനേരിട്ടും അവയെ വളർച്ചയ്ക്ക് ഊർജ്ജമായി ആവാഹിച്ചുമാണ് `കേരളകൗമുദി'യുടെ ജൈത്രയാത്ര. ഈ യാത്രയിൽ എന്നും ഞങ്ങൾക്ക് തുണയും കരുത്തുമേകിയത് പ്രിയ വായനക്കാരുടെ സ്നേഹമാണ്. 'കേരളകൗമുദിഫ്ളാഷി'നെ ചുരുങ്ങിയ കാലംകൊണ്ട് കേരളത്തിലെ ഒന്നാമത്തെ മദ്ധ്യാഹ്ന പത്രമാക്കി വളർത്തിയ ആ സ്നേഹം ഞങ്ങൾ നന്ദിയോടെ സ്മരിക്കുന്നു. 'കേരളകൗമുദി ഫ്ളാഷി'നെ ഇരുകൈയും നീട്ടി സ്വീകരിച്ച അതേ മനസ്സോടെ പുതിയ പ്രസിദ്ധീകരണമായ 'ഫ്ളാഷ് മൂവീസി'നെയും സ്വീകരിക്കണമെന്ന് അപേക്ഷ. വിനയപൂർവ്വം ദീപു രവി മാനേജിംഗ് എഡിറ്റർ