Christian News

  • Home
  • Christian News

Christian News Publishing all Christian News..
(5)

പാസ്റ്റർ ക്രിസ്റ്റഫർ ഹേംബ്രാം വാഹനാപകടത്തിൽ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.അരുണാചൽ പ്രദേശ് : നോർത്ത് ഈസ്റ്റ് ഇന്ത്യയുടെ...
18/11/2023

പാസ്റ്റർ ക്രിസ്റ്റഫർ ഹേംബ്രാം വാഹനാപകടത്തിൽ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

അരുണാചൽ പ്രദേശ് : നോർത്ത് ഈസ്റ്റ് ഇന്ത്യയുടെ ഉണർവിനായി കൊടുങ്കാറ്റ് പോലെ ദൈവം ഉപയോഗിച്ച കർത്തൃദാസൻ പാസ്റ്റർ ക്രിസ്റ്റഫർ ഹേംബ്രാം വാഹനാപകടത്തിൽ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

അരുണാചൽ പ്രദേശിൽ നടന്ന ക്രൂസേഡ് കഴിഞ്ഞ് ആസാമിലേക്ക് വരുന്ന വഴിയിലാണ് അദ്ദേഹത്തിന് ആക്സിഡൻറ് ഉണ്ടായത്. കുന്നിൻ്റെ മുകളിൽ നിന്ന് ഒരു കല്ല് കാറിൽ വന്ന് പതിക്കുകയായിരുന്നു. കൂടെയുണ്ടായിരുന്ന മൂന്ന് സഹോദരന്മാരും അപകടത്തിൽ മരണമടഞ്ഞു.

ദുഃഖത്തിൽ ആയിരിക്കുന്ന പ്രിയപ്പെട്ടവരെയും കുടുംബങ്ങളെയും പ്രാർത്ഥനയിൽ ഓർക്കുക

*ഫ്ലോറിഡയിൽ മലയാളി പാസ്റ്ററുടെ ആഹാരവിതരണ കേന്ദ്രം അഗ്നിക്കിരയാക്കി* https://onlinegoodnews.com/Us_news_desk_nov_18_2023ഫ...
18/11/2023

*ഫ്ലോറിഡയിൽ മലയാളി പാസ്റ്ററുടെ ആഹാരവിതരണ കേന്ദ്രം അഗ്നിക്കിരയാക്കി*
https://onlinegoodnews.com/Us_news_desk_nov_18_2023

ഫ്ലോറിഡയിൽ ആഹാരവിതരണ കേന്ദ്രം അഗ്നിക്കിരയാക്കി.

ഫ്ലോറിഡ: ലേക്ക് ലാൻഡിൽ പാസ്റ്റർ ഡയസ് എബ്രഹാം നേതൃത്വം നല്കുന്ന ടാൻബാ ന്യൂടെസ്റ്റ്മെൻറ് മിനിസ്ട്രീസിന്റെ ആഹാരവിതരണ കേന്ദ്രം അജ്ഞാതൻ അഗ്നിക്കിരയാക്കി. ആയിരക്കണക്കിനു നിർദ്ധനരുടെ ആശ്വാസമായി ഒന്നര പതിറ്റാണ്ടിൽ അധികമായി പ്രവർത്തിക്കുന്ന കേന്ദ്രത്തിലെ തീപിടിത്തതിൻ ലക്ഷകണക്കിനു രൂപയുടെ ആഹാരപദാർത്ഥങ്ങളും സാമഗ്രികളും കത്തി നശിച്ചു.
പ്രതി പിടിലായതായി ചാനലുകൾ റിപ്പോർട്ടു ചെയ്തു. കഴിഞ്ഞ ചില മാസങ്ങൾക്കു മുൻപ് പാസ്റ്റർ ബിനു വടശേരിക്കരയുടെ യാത്രയിൽ ഡയസിന്റ പ്രവർത്തനങ്ങളെ നേരിൽ കണ്ട് വീഡിയോ ചെയ്തിരുന്നു. കോടികൾ വിലമതിക്കുന്ന സ്വന്തം വീട് വിറ്റ് പണം പാവങ്ങൾക്കു നല്കിയിട്ടു, തെരുവുകളിൽ കാരവാനിൽ (വാൻ പോലെയുള്ള വാഹനം) എട്ടിലധികം വർഷങ്ങൾ കുടുംബമായി താമസിച്ചു. തുടർന്നു 20-25 വരെ ആളുകളെ വീട്ടിൽ താമസിപ്പിച്ചു ഭക്ഷണവും മരുന്നും നല്കി വരുന്നു. എല്ലാ ബുധനാഴ്ചകളിലും ലേക്ക്ലാൻഡിലെ കേന്ദ്രത്തിൽ നിന്നാണ് നൂറുകണക്കിനു ആളുകൾക്കു ഭക്ഷണം വിതരണം നടത്തിയിരുന്നത്.
തീയിട്ടതിന്റെ കാരണം വ്യക്തമല്ലെങ്കിലും നെൽസൻ എന്നയാളെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

ബാംഗ്ലൂരിൽ ജനിച്ചു വളർന്ന ഡയസ് 1997-2000 വരെ തിരുവല്ല ജിഎഫ്എ സെമിനാരിയിൽ നിന്നും പഠനം പൂർത്തിയാക്കിയ ശേഷം 15 ലധികം വർഷമായി അമേരിക്കയിൽ സാമൂഹിക പ്രവർത്തനത്തിലും സുവിശേഷീകരണത്തിലും വ്യപൃതനാണ്.
തെരുവിലെ ആഹാരവിതരണത്തിലും ആരാധനകളിലും അനേകരാണ് പങ്കെടുക്കുന്നത്. പലരുടെയും സ്നേഹവും സഹകരണവും കൈതാങ്ങലുമാണ് ഇതുവരെ കൊണ്ടത്തിച്ചത് എന്നു നന്ദിയോടെ ഓർക്കുകയാണ് പാസ്റ്റർ ഡയസ്സ് എബ്രഹാമും നാൻസിയും.

ഫ്ലോറിഡ: ലേക്ക് ലാൻഡിൽ പാസ്റ്റർ ഡയസ് എബ്രഹാം നേതൃത്വം നല്കുന്ന ടാൻബാ ന്യൂടെസ്റ്റ്മെൻറ് മിനിസ്ട്രീസിന്റെ ആഹാര...

*ജീവിതം മാറ്റിമറിക്കുന്ന രംഗം* *ദശാബ്ദത്തിലെ ഏറ്റവും മികച്ച ഫോട്ടോയ്ക്കുള്ള പുരസ്കാരം ഈ ഫോട്ടോയ്ക്ക് ലഭിച്ചു.!!* *ഫോട്ടോ...
17/11/2023

*ജീവിതം മാറ്റിമറിക്കുന്ന രംഗം*

*ദശാബ്ദത്തിലെ ഏറ്റവും മികച്ച ഫോട്ടോയ്ക്കുള്ള പുരസ്കാരം ഈ ഫോട്ടോയ്ക്ക് ലഭിച്ചു.!!*

*ഫോട്ടോഗ്രാഫർക്ക്*
*"നിങ്ങൾ എങ്ങനെയാണ് ഈ ചിത്രം എടുത്തത്?" എന്ന് ചോദിച്ചപ്പോൾ അദ്ദേഹം മറുപടി പറഞ്ഞു:*

*പുലി ഒരു അമ്മയെയും അവളുടെ രണ്ട് കുഞ്ഞുങ്ങളെയും ഓടിച്ചു, അവൾ പുലിയെക്കാൾ വേഗതയുള്ളവളായിരുന്നു, പക്ഷേ അവളുടെ കുഞ്ഞുങ്ങൾ അങ്ങനെയല്ല, അതിനാൽ രണ്ട് കുഞ്ഞുങ്ങൾക്ക് രക്ഷപ്പെടാൻ അമ്മ പുള്ളിപ്പുലിക്ക് സ്വയം കീഴടങ്ങി.!!*

*അവളെ പുള്ളിപ്പുലി തിന്നാനൊരുങ്ങുമ്പോൾ തന്റെ മക്കൾ സുരക്ഷിതസ്ഥാനത്തേക്ക് ഓടുന്നത് അവൾ എങ്ങനെ നോക്കിനിൽക്കുന്നുവെന്ന് ഈ ഫോട്ടോ കാണിക്കുന്നു.!!*

*പുള്ളിപ്പുലികളിൽ നിന്ന് അനായാസം ഓടിപ്പോകാൻ അമ്മയ്ക്ക് കഴിയുമായിരുന്നു, പകരം, മക്കളുടെ ജീവനുവേണ്ടി അവൾ തന്റെ ജീവിതം പുലിക്ക് സമർപ്പിച്ചു.!!*

*നിങ്ങളുടെ മാതാപിതാക്കൾ നിങ്ങൾക്കായി എത്രമാത്രം ത്യാഗം സഹിച്ചുവെന്ന് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ.?*
*നിങ്ങൾ തമാശയും ചിരിയും സന്തോഷവും നിറഞ്ഞ ജീവിതം ആസ്വദിക്കുമ്പോൾ അവർ എല്ലാം ത്യജിച്ചു.!!*

*മാതാപിതാക്കളുടെ ത്യാഗം എന്നും സ്മരിക്കുന്നവൻ ലോക പ്രശസ്തി നേടും.!!*
Ⓜ️Ⓜ️Ⓜ️Ⓜ️Ⓜ️Ⓜ️Ⓜ️

14/11/2023

School Of child Evangelism #
13th GRADUATION CEREMONY || ONLINE HINDI BATCH || BATCH OF 2023-24 ||

*ഗുജറാത്തിൽ വച്ച് വാഹനാപകടത്തിൽ അതീവ ഗുരുതരമായി പരിക്കേറ്റ പാസ്റ്റർ കെ ബാബു കുഴിക്കാലയിലിനും ഭാര്യക്കും വേണ്ടി ദൈവജനം പ്...
09/11/2023

*ഗുജറാത്തിൽ വച്ച് വാഹനാപകടത്തിൽ അതീവ ഗുരുതരമായി പരിക്കേറ്റ പാസ്റ്റർ കെ ബാബു കുഴിക്കാലയിലിനും ഭാര്യക്കും വേണ്ടി ദൈവജനം പ്രാർത്ഥിക്കുക*

ബുജ് : ദീർഘ വർഷങ്ങളായി ഗുജറാത്തിൽ ബുജ് എന്ന സ്ഥലത്ത് കർത്താവിന്റെ ശുശ്രുഷയിൽ ആയിരിക്കുന്ന കർത്തൃദാസൻ പാസ്റ്റർ കെ ബാബു കുഴിക്കാലയിലിനും തന്റെ ഭാര്യക്കും ബുജിൽ വച്ച് നവംബർ 9 വ്യായാഴ്ച്ച അതി ഭയങ്കരമായ ഒരു ആക്സിഡന്റ് ഉണ്ടായതിനെ തുടർന്ന് കർത്തൃദാസന്റെ വലത് കാൽ മുറിച്ചു മാറ്റുകയും ചെയ്തിരിക്കുകയാണ്. കർത്തൃദാസനും ഭാര്യയായും അതീവ ഗുരുതരാവസ്ഥയിൽ ഹോസ്പിറ്റലിൽ അഡ്മിറ്റാണ്.

പ്രിയ കർത്തൃദാസനും ഭാര്യക്കും വേണ്ടി എല്ലാ പ്രിയ ദൈവമക്കളും വിശേഷാൽ പ്രാർത്ഥിക്കുവാൻ അപേക്ഷിക്കുന്നു.

93 - മത്   ദൈവസഭ ജനറൽ കൺവെൻഷൻ  ഡിസംബർ 21 മുതൽ 24 വരെ കലയപുരത്ത്‌ കലയപുരം : ദൈവസഭ (Q 71/61) തൊണ്ണൂറ്റി മൂന്നാമത് ജനറൽ കൺവ...
08/11/2023

93 - മത് ദൈവസഭ ജനറൽ കൺവെൻഷൻ ഡിസംബർ 21 മുതൽ 24 വരെ കലയപുരത്ത്‌

കലയപുരം : ദൈവസഭ (Q 71/61) തൊണ്ണൂറ്റി മൂന്നാമത് ജനറൽ കൺവെൻഷൻ ഡിസംബർ 21 വ്യാഴം മുതൽ 24 ഞായർ വരെ കലയപുരം ദൈവസഭ കൺവെൻഷൻ സ്റ്റേഡിയത്തിൽ വെച്ച് നടക്കും. ദൈവസഭ പ്രസ്‌ഡിഡന്റ്‌ പാസ്റ്റർ പി.ജോജ്ജ് ഫിലിപ്പ് സമർപ്പണ ശുശ്രൂഷ നിർവ്വഹിക്കും. തുടർന്നുള്ള ദിവസങ്ങളിൽ പാസ്റ്റർമാരായ ഉമ്മൻ പി.ക്ളമൻസൺ, ഫെയ്ത് ബ്ലെസ്സൺ, എബി അയിരൂർ, ജോൺസൻ ജോർജ്ജ്, പാസ്റ്റർ പി.ജോജ്ജ് ഫിലിപ്പ് എന്നിവർ വചന ശുശ്രൂഷ നിർവ്വഹിക്കും. ബിനു ചാരുതയോടെ നേതൃത്വത്തിലുള്ള ദൈവസഭ ക്വയർ ഗാനങ്ങൾ ആലപിക്കും. പകൽ ദിവസങ്ങളിൽ ബൈബിൾ ക്ലാസ്, സൺ‌ഡേ സ്കൂൾ, സി.വൈ.പി.ഏ , സോദരീ സമാജം വാർഷികം, ശുശ്രൂഷക സെമിനാർ, ജനറൽ ബോഡി എന്നിവ നടക്കും. 24 ഞായറാഴ്ച പകൽ സംയുക്ത സഭായോഗവും അതിനോട് ചേർന്ന് ഓർഡിനേഷൻ ശുശ്രൂഷയും നടത്തപ്പെടുന്നതാണ്. കൺവെൻഷൻ ക്രമീകരണങ്ങളുടെ അനുഗ്രഹത്തിനായി വിപുലമായ കമ്മറ്റിയും പ്രവർത്തിച്ചു വരുന്നു.

പബ്ലിസിറ്റിക്കു വേണ്ടി
പാസ്റ്റർ ജോൺ ഡാനിയേൽ

ക്യാൻസർ ബാധിച്ചു RCC യിൽ ചികിത്സ ചെയ്യുന്ന Dilu Riju Varughese (10 വയസ്സ്) നായി പ്രാർത്ഥിക്കുക.. Naranamoozhi, Athikkaya...
04/11/2023

ക്യാൻസർ ബാധിച്ചു RCC യിൽ ചികിത്സ ചെയ്യുന്ന Dilu Riju Varughese (10 വയസ്സ്) നായി പ്രാർത്ഥിക്കുക..
Naranamoozhi, Athikkayam.

മാവേലിക്കര:-  കല്ലുമല ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്ത്യ ഇവാഞ്ജലിക്കൽ മിഷൻ (IEM) ന്റെ പ്രസിഡന്റും സ്ഥാപകനുമായ  Dr. G.V മ...
02/11/2023

മാവേലിക്കര:- കല്ലുമല ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്ത്യ ഇവാഞ്ജലിക്കൽ മിഷൻ (IEM) ന്റെ പ്രസിഡന്റും സ്ഥാപകനുമായ Dr. G.V മത്തായി സാർ (95 വയസ്സ്) അല്പസമയം മുൻപ് നിത്യതയിൽ പ്രവേശിച്ച വിവരം അറിയിച്ചുകൊള്ളുന്നു.

അതോടൊപ്പം എല്ലാവിധ പ്രത്യാശയും, വേർപാടിന്റെ ദുഃഖവും കുടുംബാംഗങ്ങളെയും പ്രിയപ്പെട്ടവരെയും അറിയിച്ചുകൊള്ളുന്നു. 🙏

*Br Remin Mathew വിന് വേണ്ടി പ്രാർത്ഥിക്കുക🙏🙏🙏കർണാടകയിലെ ബൽഗാമിൽ നാലാം വർഷ MBBS വിദ്യാർത്ഥിയും അതോടൊപ്പം സുവിശേഷകനും ഗാന...
01/11/2023

*Br Remin Mathew വിന് വേണ്ടി പ്രാർത്ഥിക്കുക🙏🙏🙏

കർണാടകയിലെ ബൽഗാമിൽ നാലാം വർഷ MBBS വിദ്യാർത്ഥിയും അതോടൊപ്പം സുവിശേഷകനും ഗാനരചയിതാവും ആയ Br Remin Mathew Mallappally വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ വെന്റിലേറ്ററിൽ കഴിയുന്നു. ദൈവം അദ്ദേഹത്തെ സുഖപെടുത്തി ജീവിതത്തിലേക്ക് മടക്കികൊണ്ടുവരുവാൻ എല്ലാ പ്രിയപ്പെട്ടവരും പ്രാർത്ഥിക്കുക 🙏

General convention 2023
31/10/2023

General convention 2023

31/10/2023
പാസ്റ്റർ പി ഐ എബ്രഹാമിന് (കാനം അച്ചൻ)  വേണ്ടി പ്രാർത്ഥിക്കുക.പാലാ : സുപ്രസിദ്ധ സുവിശേഷ / കൺവെൻഷൻ പ്രഭാഷകനും, ചർച്ച് ഓഫ് ...
30/10/2023

പാസ്റ്റർ പി ഐ എബ്രഹാമിന് (കാനം അച്ചൻ) വേണ്ടി പ്രാർത്ഥിക്കുക.

പാലാ : സുപ്രസിദ്ധ സുവിശേഷ / കൺവെൻഷൻ പ്രഭാഷകനും, ചർച്ച് ഓഫ് ഗോഡ് സീനിയർ ശുശ്രൂഷകനുമായ കർത്തൃദാസൻ പാസ്റ്റർ പി ഐ എബ്രഹാം (കാനം അച്ചൻ) ശാരീരിക സൗഖ്യമില്ലാതെ ഇപ്പോൾ പാലാ ഹോസ്പിറ്റലിൽ ഐ സി യു വിൽ അഡ്മിറ്റായിരിക്കുന്നു. പ്രിയ കർത്തൃദാസന്റെ പരിപൂർണ്ണ സൗഖ്യത്തിനായി എല്ലാ പ്രിയ ദൈവമക്കളും വിശേഷാൽ പ്രാർത്ഥിക്കുവാൻ അപേക്ഷിക്കുന്നു.

30/10/2023

*📣'ഫോൺ പ്രത്യേക തരത്തിൽ ശബ്‍ദിക്കും, വൈബ്രേറ്റ് ചെയ്യും, ചില സന്ദേശങ്ങളും വരും'; ആരും പേടിക്കേണ്ട, അറിയിപ്പ്*
📰📰📰📰📰📰📰📰📰

ഈ മാസത്തെ അവസാന ദിനത്തില്‍ ചില അടിയന്തിര ഘട്ടങ്ങള്‍ സംബന്ധിച്ച മുന്നറിയിപ്പ് സന്ദേശങ്ങള്‍ ഫോണില്‍ ലഭിച്ചാല്‍ ആരും പേടിക്കേണ്ടെന്ന് അറിയിപ്പ്. 31-10-2023ന്, പകല്‍ 11 മണിമുതല്‍ വൈകീട്ട് നാല് മണിവരെ കേരളത്തിലെ വിവിധ ഇടങ്ങളില്‍ മൊബൈല്‍ ഫോണുകള്‍ പ്രത്യേക തരത്തില്‍ ശബ്‍ദിക്കുകയും, വൈബ്രേറ്റ് (വിറയ്ക്കുകയും) ചെയ്യുകയും ചെയ്യും. ചില അടിയന്തിര ഘട്ടങ്ങള്‍ സംബന്ധിച്ച മുന്നറിയിപ്പ് സന്ദേശങ്ങളും ലഭിക്കും.

ഇവ കേരളത്തില്‍ പുതുതായി പരീക്ഷിക്കുന്ന Cell Broadcast (സെല്‍ ബ്രോഡ്കാസ്റ്റ്) അടിയന്തിര ഘട്ട മുന്നറിയിപ്പ് നല്‍കുന്ന സംവിധാനം സംബന്ധിച്ച പരിശോധനയുടെ ഭാഗമായി ഉള്ള മുന്നറിയിപ്പ് ശബ്‍ദങ്ങളും, വൈബ്രേഷനും, മുന്നറിയിപ്പ് സന്ദേശങ്ങളും ആണ്. ദേശീയ ദുരന്ത നിവാരണ അതോറിറ്റി, കേന്ദ്ര ടെലികമ്യൂണികേഷന്‍ വകുപ്പ്, സംസ്ഥാന, ജില്ലാ ദുരന്ത നിവാരണ അതോറിറ്റികള്‍ എന്നിവര്‍ ചേര്‍ന്നാണ് ഈ പരീക്ഷണം നടത്തുന്നത്.

കഴിഞ്ഞ മാസം രാജ്യത്ത് പല സ്ഥലങ്ങളില്‍ സ്‌മാര്‍ട്ട് ഫോണിലേക്ക് ഉയര്‍ന്ന ബീപ് ശബ്‌ദത്തോടെ ഒരു എമര്‍ജന്‍സി മെസേജ് ലഭിച്ചപ്പോള്‍ പലരും ഞെട്ടിയിരുന്നു. എന്താണ് സംഭവിക്കുന്നത് എന്ന് മനസിലാവാതെ പലരും തുറന്നുനോക്കിയപ്പോഴാണ് കേന്ദ്ര സര്‍ക്കാര്‍ അയച്ച മുന്നറിയിപ്പ് സന്ദേശമാണ് എന്ന് വ്യക്തമായത്. വളരെ നിര്‍ണായകമായ എര്‍ജന്‍സി അലര്‍ട്ട് എന്ന ശീര്‍ഷകത്തോടെയാണ് എമര്‍ജന്‍സി മേസേജ് പലരുടെയും ആന്‍ഡ്രോയിഡ് ഫോണിലേക്ക് എത്തിയത്.

'കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള ടെലി കമ്മ്യൂണിക്കേഷന്‍ മന്ത്രാലയം സെല്‍ ബ്രോഡ്‌കോസ്റ്റിംഗ് സിസ്റ്റം വഴി അയച്ച സാംപിള്‍ പരീക്ഷണ മെസേജാണിത്. മെസേജ് കിട്ടിയവര്‍ പ്രത്യേകിച്ച് ഒന്നും ചെയ്യേണ്ടതില്ല, മെസേജ് അവഗണിക്കുക. ദേശീയ ദുരന്തനിവാരണ അതോറിറ്റി രാജ്യാമെമ്പാടും മുന്നറിയിപ്പ് നല്‍കാനുള്ള സംവിധാനം പരീക്ഷിക്കുന്നതിന്‍റെ ഭാഗമായാണ് ഈ സന്ദേശം അയച്ചിരിക്കുന്നത്. മുന്നറിയിപ്പുകള്‍ കൃത്യസമയത്ത് ആളുകളില്‍ എത്തിക്കുന്നതിനും പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനും വേണ്ടിയാണ് ഈ സന്ദേശം' എന്നും മെസേജില്‍ വിശദീകരിച്ചിരുന്നു.

മാർത്തോമ്മ സഭയിലെ വൈദിക കുടുംബം..പിതാവ് കാട്ടിയ വഴിയേ മക്കൾ മൂവരും; അനുഗ്രഹീതം...തിരുവല്ല • പിതാവു തെളിച്ച ആധ്യാത്മിക വഴ...
29/10/2023

മാർത്തോമ്മ സഭയിലെ വൈദിക കുടുംബം..
പിതാവ് കാട്ടിയ വഴിയേ മക്കൾ മൂവരും; അനുഗ്രഹീതം...

തിരുവല്ല • പിതാവു തെളിച്ച ആധ്യാത്മിക വഴിയിൽ മക്കളിൽ മൂന്നാമനും എത്തിയതോടെ കുമ്പനാട്ടെ പുത്ത് കുറ്റിയിൽ കുടുംബം, മാർത്തോമ്മാ സഭയുടെ ചരിത്രത്തിന്റെ ഭാഗമാകുന്നു. പൂർണമായും വൈദിക ശുശ്രൂഷയിലേക്ക് സമർപ്പിക്കപ്പെട്ട കുടുംബമാണ് ഇത്.

കുടുംബനാഥനായ റവ. ജോർജ് തോമസ് 45 വർഷം മുൻപ് തിരഞ്ഞെടുത്ത വഴിയിലേക്ക് വർഷങ്ങൾക്കുശേഷം മക്കളും എത്തുകയായിരുന്നു. ഒരു കുടുംബത്തിൽ നിന്നു പിതാവും മൂന്നു മക്കളും വൈദികരാകുന്നത് മാർത്തോമാ സഭയിൽ ഇത് ആദ്യമാണ്.

റവ. ജോർജ് തോമസിന്റെ രണ്ടാമത്തെ മകൻ ഗ്ലാഡിൻ മാത്യു ജോർജ് ഇന്നലെ കുമ്പനാട് ശാലേം മാർത്തോമാ പള്ളിയിൽ വച്ച് ശെമ്മാശ പട്ടം സ്വീകരിച്ചു. ഡോ. ഗ്രിഗോറിയോസ് മാർ സ്താഫാനോസാണ് ശെമ്മാശപട്ടം നൽകിയത്. ജബൽപൂരിലെ ലിയനാർഡ് തിയളോജിക്കൽ സെമിനാരിയിലാണ് പഠനം നടത്തിയത്. അടുത്ത മാസം വൈദിക പട്ടം സ്വീകരിക്കും. എംഎസ്സി നഴ്സിങ് പഠനത്തിനുശേഷം ഹോസ്കോട്ട നഴ്സിങ് കോളജിൽ പഠിപ്പിക്കുമ്പോഴാണ് പൂർണ സമയം സുവിശേഷവേലയ്ക്കുവേണ്ടി മാറ്റിവയ്ക്കാനുള്ള തീരുമാനം എടുത്തത്.

ഇദ്ദേഹത്തിന്റെ മൂത്ത സഹോദരൻ റവ. ആശിഷ് തോമസ് ജോർജ് 2011ൽ വൈദികനായി മാർത്തോമ്മാ സഭയുടെ സംഗീത വിഭാഗമായ ഡിപ്പാർട്മെന്റ് ഓഫ് സേക്രഡ് മ്യൂസിക് ആൻഡ് കമ്യൂണിക്കേഷൻസ് ഡയറക്ടറായി പ്രവർത്തിക്കുന്നു. വിവിധ മാർത്തോമ്മാ ഇടവകകളിൽ വികാരിയായി പ്രവർത്തിച്ചിട്ടുണ്ട്.

ഇളയ സഹോദരൻ റവ. ക്രിസ്റ്റോ ജേക്കബ് ജോർജ് 2021ൽ വൈദികനായി. ഇപ്പോൾ ഡൽഹി ജറുസലം മാർത്തോമ്മാ ഇടവക സഹവികാരിയാണ്.
മാർത്തോമ്മാ സുവിശേഷ സേവികാ സംഘം മുൻ വൈസ് പ്രസിഡന്റ് ജോളി ജോർജാണ് മാതാവ്. പിതാവ് റവ. ജോർജ് തോമസ് 1978ൽ വൈദികനായി മാർത്തോമ്മാ സഭയുടെ വിവിധ ഇടവകകളിൽ വികാരിയായിരുന്നു. ഇപ്പോൾ സജീവ സേവനത്തിൽനിന്നു വിരമിച്ചു.

*ദൈവമേ എന്നെ വേദനിപ്പിച്ചതിനാൽ നന്ദി**പാസ്റ്റർ സണ്ണി പി. സാമുവൽ*ചില വർഷങ്ങൾക്കു മുമ്പു ഒറീസ്സയിലെ ഒരു ഉൾഗ്രാമത്തിൽ ഒരു ക...
29/10/2023

*ദൈവമേ എന്നെ വേദനിപ്പിച്ചതിനാൽ നന്ദി*

*പാസ്റ്റർ സണ്ണി പി. സാമുവൽ*

ചില വർഷങ്ങൾക്കു മുമ്പു ഒറീസ്സയിലെ ഒരു ഉൾഗ്രാമത്തിൽ ഒരു ക്രിസ്ത്യൻ മിഷനറി കുഷ്ഠരോഗികളുടെ ഇടയിൽ പ്രവർത്തിച്ചിരുന്നു. ലോകം തള്ളിക്കളഞ്ഞ, അകറ്റിനിറുത്തിയ ഒരു കമ്മ്യൂണിറ്റിയുടെ പരിചാരകനും, പാചകക്കാരനും, ഡോൿറ്ററും ഒക്കെയായിരുന്നു അദ്ദേഹം. ഒരു ദിവസം രാവിലെ അദ്ദേഹം യാത്രയ്ക്കായി തയ്യാറായി കഴിഞ്ഞു സോക്സ് ധരിക്കുമ്പോൾ കാലിൻ്റെ സ്പർശനശേഷി നഷ്ടപ്പെട്ടതായി തോന്നി. ഒരു മൊട്ടുസൂചി എടുത്തു കാലിൽ കുത്തി നടത്തിയ വിശദമായ പരിശോധനയിൽ താനും കുഷ്ഠരോഗിയായിത്തീർന്നിരിക്കുന്നു എന്നു അദ്ദേഹത്തിനു മനസ്സിലായി. തുടർന്നു, നിശ്ചയിച്ചിരുന്ന യാത്ര റദ്ദുചെയ്തു അദ്ദേഹം പ്രാർത്ഥന ആരംഭിച്ചു. തകർന്ന ഹൃദയത്തോടെ പ്രാർത്ഥിച്ചുകൊണ്ടിരുന്ന അദ്ദേഹം ഇടയ്ക്കിടെ മൊട്ടുസൂചി പ്രയോഗം നടത്തിക്കൊണ്ടിരുന്നു. നിരാശയായിരുന്നു ഫലം. എങ്കിലും പ്രാർത്ഥനയും പരിശോധനയും അഭംഗുരം തുടർന്നുകൊണ്ടേയിരുന്നു. വൈകുന്നേരം ആയപ്പോഴേക്കും കാലിൽ; കുത്തിയ പാടുകളുടെ എണ്ണം വർദ്ധിക്കുകയും, അവിടവിടെയായി ചെറിയ ചുവപ്പു തിണർപ്പുകൾ പ്രത്യക്ഷപ്പെടുകയും ചെയ്തു. എങ്കിലും, വിട്ടുകൊടുക്കുവാൻ അദ്ദേഹം തയ്യാറല്ലായിരുന്നു. (He was not willing to give up). ഒടുവിൽ രാത്രിയിൽ എപ്പോഴോ അദ്ദേഹത്തിൻ്റെ കാലിൽ വേദന അനുഭവപ്പെട്ടു. ആവർത്തിച്ചുള്ള പരിശോധനയിൽ, കർത്താവു തന്നെ സൗഖ്യമാക്കി എന്നു അദ്ദേഹത്തിനു ബോദ്ധ്യമായി. നിറകണ്ണുകളോടെ ഇരുകൈകളും ഉയരത്തിലേക്കു വീശി,
"ദൈവമേ എന്നെ വേദനിപ്പിച്ചതിനു നന്ദി," എന്നു പറഞ്ഞു അദ്ദേഹം എഴുന്നേറ്റു.

ശരീരത്തിൽ വേദന ഉണ്ടാവുക അഥവാ അറിയുക എന്നതു ജീവൻ്റെ ലക്ഷണമാണ്. ജീവവാഹിയായ രക്തം ശരീരത്തിൽ ശരിയായി സംക്രമണം ചെയ്യുന്നതിനാലാണു
ശരീരത്തിൻ്റെ ഓരോ ഭാഗത്തും സംവേദനം അനുഭവപ്പെടുന്നത്. അതില്ലാത്ത അവയവം നിർജ്ജീവമായിക്കൊണ്ടിരിക്കുന്നു, ക്രമേണ ശരീരത്തിൽ മൃത്യു വ്യാപരിക്കുന്നു എന്ന സൂചനയാണ് നല്കിത്തരുന്നത്.

ക്രിസ്തീയ ജീവിതത്തിലും അതു അങ്ങനെ തന്നെ. ദൈവം തരുന്ന വേദനകൾ നാം ആത്മീയമായി ജീവിച്ചിരിക്കേണ്ടതിനാണ്. വേദനകൾ ആത്മീയജീവിതത്തിൽ നമ്മെ ജീവസ്സുറ്റതാക്കുന്നു. ക്രിസ്തുവിൻ്റെ ജീവൻ നമ്മിൽ പരിവർത്തിച്ചുകൊണ്ടിരുന്നു എന്നതിൻ്റെ അടയാളമാണ്.

ചില വർഷങ്ങൾക്കു മുമ്പു എൻ്റെ പിതാവിനു ഒരു മെഡിക്കൽ ചെക്കപ്പ് നടന്നു. ഹൃദ്രോഗി ആയിരുന്ന അദ്ദേഹം നടക്കുമ്പോൾ തറയിൽ കാല് ഉരച്ചു ശബ്ദമുണ്ടാക്കിക്കൊണ്ടിരിക്കുന്നതു ശ്രദ്ധയില്പെട്ടപ്പോൾ
ഒരു ന്യൂറോളജിസ്റ്റിനെ കാണിച്ചു. അദ്ദേഹം "റിഫ്ലക്സ് ഹാമർ" ഉപയോഗിച്ചു പിതാവിൻ്റെ ശരീരത്തിലെ വിവിധഭാഗങ്ങളിൽ മൃദുവായി തട്ടി പരിശോധിക്കുന്നതു ഞാൻ കൗതുകത്തോടെ വീക്ഷിച്ചതു ഇപ്പോൾ ഓർക്കുന്നു. വാർദ്ധക്യസഹജമായി, സാധാരണ സംഭവിക്കുന്ന, തലച്ചോർ ചുരുങ്ങൽ എന്ന പ്രതിഭാസം -രോഗാവസ്ഥ- അദ്ദേഹത്തിനുണ്ട് എന്ന നിഗമനത്തിലാണു ഡോക്ടർ എത്തിച്ചേർന്നത്.

ക്ഷിപ്രപ്രതികരണശേഷി (Reflex Action) നമ്മുടെ ശരീരവും, നാഡീവ്യവസ്ഥയും സ്വാഭാവികമായും ക്രമാനുസൃതമായും പ്രവർത്തിക്കുന്നു എന്നതിൻ്റെ അടയാളമാണ്.

ക്രിസ്തുവിൻ്റെ ജീവൻ ശരീരത്തിൽ വ്യാപരിക്കുന്ന ഒരുവൻ വചനമാകുന്ന ചുറ്റികയോടു (യിരെ: 23: 29)
സാധകാത്മാകമായി
പ്രതികരിക്കുന്നുവെങ്കിൽ ആത്മികമനുഷ്യൻ്റെ വ്യവസ്ഥ ശരിയാണ്, സ്ഥിരമാണ്, സ്ഥായിയാണ്.

*"കർത്താവേ, എനിക്കു വേദന തന്നതിനാൽ നന്ദി."*

പാസ്റ്റർ സണ്ണി ജോർജ് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.തിരുവനന്തപുരം : ഇന്ത്യ പെന്തകോസ്ത് ദൈവസഭ തിരുവനന്തപുരം പേരൂർക്കട സെ...
29/10/2023

പാസ്റ്റർ സണ്ണി ജോർജ് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

തിരുവനന്തപുരം : ഇന്ത്യ പെന്തകോസ്ത് ദൈവസഭ തിരുവനന്തപുരം പേരൂർക്കട സെന്ററിലെ കാലംകാവ് സഭാ ശുശ്രൂഷകൻ കർത്തൃദാസൻ പാസ്റ്റർ സണ്ണി ജോർജ് (53 വയസ്സ്) ഒക്ടോബർ 28 ശനിയാഴ്ച രാത്രി കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

സംസ്കാര ശുശ്രൂഷ ഒക്ടോബർ 30 തിങ്കളാഴ്ച രാവിലെ 9 മണിക്ക് കുടപ്പനക്കുന്ന് ജയപ്രകാശ് ലെയിനിലുള്ള സി എസ് ഐ കമ്മ്യൂണിറ്റി ഹാളിൽ സംസ്കാര ശുശ്രൂഷ ആരംഭിക്കുന്നതും 12 മണിക്ക് മലമുകളിൽ ഐ പി സി സഭയുടെ സെമിത്തേരിയിൽ നടത്തുന്നതുമാണ്. ദുഃഖത്തിൽ ആയിരിക്കുന്ന പ്രിയപ്പെട്ടവരെയും, കുടുംബങ്ങളെയും, ദൈവസഭയെയും പ്രാർത്ഥനയിൽ ഓർക്കുക.

പാസ്റ്റർ കെ എം ജോസഫ് വിടവാങ്ങി          ഇൻഡ്യാ പെന്തക്കോസ്തു ദൈവസഭയുടെ മുൻ ജനറൽ പ്രസിഡൻറ് അൽപ്പംമുമ്പ് നിത്യതയിൽ ചേർക്കപ...
23/10/2023

പാസ്റ്റർ കെ എം ജോസഫ് വിടവാങ്ങി ഇൻഡ്യാ പെന്തക്കോസ്തു ദൈവസഭയുടെ മുൻ ജനറൽ പ്രസിഡൻറ് അൽപ്പംമുമ്പ് നിത്യതയിൽ ചേർക്കപ്പെട്ടു. രാജഗിരി ആശുപത്രിയിലായിരുന്നു അന്ത്യം. ഐ പി സി ജനറൽ വൈസ് പ്രസിഡൻറ് ,ജനറൽ സെക്രട്ടറി കേരളാ സ്റ്റേറ്റ് പ്രസിഡൻറ് എന്നി നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

പാസ്റ്റർ കെ എം ജോസഫിന് വേണ്ടി പ്രാർത്ഥിക്കുക.ആലുവ : ഇന്ത്യ പെന്തകോസ്ത് ദൈവസഭ മുൻ കേരള സ്റ്റേറ്റ് പ്രസിഡന്റും, ഐ പി സി സീ...
23/10/2023

പാസ്റ്റർ കെ എം ജോസഫിന് വേണ്ടി പ്രാർത്ഥിക്കുക.

ആലുവ : ഇന്ത്യ പെന്തകോസ്ത് ദൈവസഭ മുൻ കേരള സ്റ്റേറ്റ് പ്രസിഡന്റും, ഐ പി സി സീനിയർ ശുശ്രൂഷകനുമായ കർത്തൃദാസൻ പാസ്റ്റർ കെ എം ജോസഫ് ശാരീരിക പ്രയാസങ്ങളെ തുടർന്ന് ഒക്ടോബർ 22 ഞാറാഴ്ച്ച വൈകിട്ട് ആലുവ രാജഗിരി ഹോസ്പിറ്റലിൽ അഡ്മിറ്റായി ഇപ്പോൾ വെന്റിലേറ്ററിൽ ആയിരിക്കുന്നു.

പ്രിയ കർത്തൃദാസന്റെ പരിപൂർണ്ണ സൗഖ്യത്തിനായി എല്ലാ പ്രിയ ദൈവമക്കളും വിശേഷാൽ പ്രാർത്ഥിക്കുവാൻ ദൈവനാമത്തിൽ അപേക്ഷിക്കുന്നു.

സിഇഎം  യൂത്ത് ക്യാമ്പ്  ആരംഭിച്ചു. എറണാകുളം: ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് യുവജന പ്രസ്ഥാനമായ  ക്രിസ്ത്യൻ ഇവഞ്ചലിക്കൽ  മൂവ്മെ...
23/10/2023

സിഇഎം യൂത്ത് ക്യാമ്പ് ആരംഭിച്ചു.

എറണാകുളം: ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് യുവജന പ്രസ്ഥാനമായ ക്രിസ്ത്യൻ ഇവഞ്ചലിക്കൽ മൂവ്മെന്റ് എറണാകുളം റീജിയന്റെ ത്രിദിന യൂത്ത് ക്യാമ്പ് ആരംഭിച്ചു.” ക്രോസ്സ് റോഡ് “ എന്ന ചിന്ത വിഷയത്തിൽ,
കലൂർ ബിഷപ് പറേക്കാട്ടിൽ മെമ്മോറിൽ റിന്യൂവൽ സെന്ററിൽ വച്ചു നടക്കുന്ന യൂത്ത് ക്യാമ്പ് CEM ജനറൽ ട്രഷറർ pr. ടോണി തോമസ് ഉത്ഘാടനം ചെയ്തു.24 ന് സമാപിക്കുന്നു ക്യാമ്പിൽ പാസ്ററർ ബിനു വടശേരിക്കര, ജോബി കെ സി, ബെൻസൻ വർഗീസ്, പ്രീതി ബിനു എന്നിവർ ക്ലാസുകൾ നയിക്കുന്നതാണ്. സ്റ്റെഫിൻ രാജേഷ്, ബ്ലസ്സി ബെൻസൻ ആരാധനക്കു നേതൃത്വം നല്കും. കുട്ടികൾക്കായി എക്സൽ വിബിഎസ്സ് ടീം പ്രത്യേക സെക്ഷൻ ക്രമീകരിച്ചിരിക്കുന്നു.

സിസ്റ്റർ എലിസബത്ത് ചിറയിലിന് രാഷ്ട്രപ്തിയുടെ കൈയിൽ നിന്നും ഗോൾഡ് മെഡലും സർട്ടിഫിക്കറ്റും ലഭിച്ചു.ന്യൂഡൽഹി : ചിങ്ങവനം ന്യ...
21/10/2023

സിസ്റ്റർ എലിസബത്ത് ചിറയിലിന് രാഷ്ട്രപ്തിയുടെ കൈയിൽ നിന്നും ഗോൾഡ് മെഡലും സർട്ടിഫിക്കറ്റും ലഭിച്ചു.

ന്യൂഡൽഹി : ചിങ്ങവനം ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് സഭയിലെ അംഗവും, ശ്രീ മോഹൻ സക്കറിയയുടെയും ശ്രീമതി ലില്ലി മോഹന്റെയും മകളും, ബ്രദർ രുഫോസ് കുര്യാക്കോസിന്റെ ഭാര്യയുമായ സിസ്റ്റർ എലിസബത്ത് ചിറയിലിന് സൗത്ത് ബീഹാർ യൂണിവേഴ്സിറ്റിയുടെ മാസ്റ്റേഴ്സ് ഇൻ സൈക്കോളജി പരീക്ഷയിൽ ഒന്നാം റാങ്ക് ലഭിച്ചതിന് രാഷ്ട്രപ്തിയുടെ കൈയിൽ നിന്നും ഗോൾഡ് മെഡലും സർട്ടിഫിക്കറ്റും ലഭിച്ചു.

*അത്ഭുതം ചെയ്യുന്ന ദൈവം ഇന്നും ജീവിക്കുന്നു*ഡെങ്കിപനിമൂലം 34 ദിവസം  ആശുപത്രിയിൽ   വെൻ്റിലേറ്ററിലും ഐസിയുവിലും അഡ്മിറ്റായ...
19/10/2023

*അത്ഭുതം ചെയ്യുന്ന ദൈവം ഇന്നും ജീവിക്കുന്നു*

ഡെങ്കിപനിമൂലം 34 ദിവസം ആശുപത്രിയിൽ വെൻ്റിലേറ്ററിലും ഐസിയുവിലും അഡ്മിറ്റായിരുന്ന ജെയ്ക്ക് മോൻ ലോകമെങ്ങുമുള്ള അനേകരുടെ പ്രാർത്ഥനയുടെ ഫലമായി ഡിസ്ചാർജ്ജായി ഇന്ന് ഭവനത്തിലേക്ക് മടങ്ങി..പ്രാർത്ഥിച്ച എല്ലാവർക്കും ജെയ്ക്കിൻ്റെ പിതാവ്
പാസ്റ്റർ.ബിനു.ജി വിൽസൻ നന്ദി അറിയിച്ചിട്ടുണ്ട്.

By the Grace of God, After 34 days of Hospitalization JAKE got discharged from the hospital. Thank you so much for your Prayers and Support. God bless you abundantly. Please Pray continuously for his complete recovery.

പാസ്റ്റർ ബിനു വടശേരിക്കരയുടെ പിതാവിന്റെ സംസ്ക്കാരം ഒക്ടോബർ 20 നു വടശ്ശേരിക്കരയിൽ..  വടശേരിക്കര: എക്സൽ മിനിസ്ട്രീസ് സ്ഥാപ...
18/10/2023

പാസ്റ്റർ ബിനു വടശേരിക്കരയുടെ പിതാവിന്റെ സംസ്ക്കാരം ഒക്ടോബർ 20 നു വടശ്ശേരിക്കരയിൽ..

വടശേരിക്കര: എക്സൽ മിനിസ്ട്രീസ് സ്ഥാപക ഡയറക്ടർ ബിനു വടശേരിക്കരയുടെ പിതാവ് പുത്തൻ പുരയ്ക്കൽ പി. സി ജോസഫ് (85) നിത്യതയിൽ ചേർക്കപ്പെട്ടു. വടശ്ശേരിക്കര ദൈവസഭയിലെ ആദ്യകാല പെന്തക്കോസ്ത് വിശാസികളിലൊരായിരുന്ന ജോസഫ് ജോലിയോടുള്ള ബന്ധത്തിൽ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. കഴിഞ്ഞ ചില ദിവസങ്ങളായി ശാരീരിക സൗഖ്യമില്ലാതെ ആശുപത്രിയിൽ ആയിരുന്നു. 16-ാം തീയതി പ്രഭാതത്തിലായിരുന്നു അന്ത്യം. ശുശ്രൂഷകൾ ഒക്ടോബർ 20 വെള്ളിയാഴ്ച രാവിലെ വീട്ടിലും തുടർന്ന് 9.30 മുതൽ നരിക്കുഴി സിലോൺ പെന്തക്കോസ്ത് ഓഡിറ്റോറിയത്തിലും തുടർന്ന് 1 മണിക്ക് സംസ്കാരം വടശ്ശേരിക്കര ദൈവസഭാ സെമിത്തരിയിലും നടക്കും.
മക്കൾ ജിനു ജോസഫ്, ഭാര്യ മിനി തോമസ് കാവടശേരിൽ, മല്ലശ്ശേരി (മുംബൈ). ബിനു ജോസഫ്, ഭാര്യ പ്രീതി മരുതിമുട്ടിൽ മൈലപ്ര. ജെഫ്രി ജോസഫ്, ഭാര്യ ആഷ്‌ലി താന്നിമൂട്ടിൽ, പാക്കിൽ, (സൗദി). ഭാര്യ ശോശാമ്മ ജോസഫ് കീക്കൊഴൂർ തുലാമൂട്ടിൽ കുടുംബാംഗമാണ്. ശുശ്രൂഷകൾ ലൈവായി എക്സൽ മീഡിയ ടിവി യൂടൂബിൽ ലഭ്യമാണ്.
Link:- https://www.youtube.com/watch?v=LPVkQO8_Whk

*എൻ്റെ വീട്* Episode 01⏩*മാതാപിതാക്കൾ തീർച്ചയായും കാണണം*നമ്മുടെ തലമുറകൾ ഈ സമൂഹത്തിൽ ജീവിക്കുമ്പോൾ *റോൾ മോഡലുകളെ എങ്ങനെ ത...
18/10/2023

*എൻ്റെ വീട്* Episode 01⏩

*മാതാപിതാക്കൾ തീർച്ചയായും കാണണം*
നമ്മുടെ തലമുറകൾ ഈ സമൂഹത്തിൽ ജീവിക്കുമ്പോൾ *റോൾ മോഡലുകളെ എങ്ങനെ തിരഞ്ഞെടുക്കാം*
▪️ മാതാപിതാക്കൾക്ക് എങ്ങനെ റോൾ മോഡൽ ആകാം❓
▪️നല്ല സുഹൃത്തുക്കളെ എങ്ങനെ തിരഞ്ഞെടുക്കാം❓

Welcome to the official YouTube channel of EXCEL MEDIA TVThanks For Watching ► Contact us :-Call / Whatsapp : +91 9495834994Email : [email protected]► ...

പാസ്റ്റർ ബിനു വടശേരിക്കരയുടെ പിതാവ് നിത്യതയിൽ വടശേരിക്കര: എക്സൽ മിനിസ്ട്രീസ് ഡയറക്ടർ ബിനു വടശേരിക്കരയുടെ പിതാവ് പുത്തൻ പ...
17/10/2023

പാസ്റ്റർ ബിനു വടശേരിക്കരയുടെ പിതാവ് നിത്യതയിൽ

വടശേരിക്കര: എക്സൽ മിനിസ്ട്രീസ് ഡയറക്ടർ ബിനു വടശേരിക്കരയുടെ പിതാവ് പുത്തൻ പുരയ്ക്കൽ പി. സി ജോസഫ് (85) നിത്യതയിൽ ചേർക്കപ്പെട്ടു. കഴിഞ്ഞ ചില ദിവസങ്ങളായി ശാരീരിക സൗഖ്യമില്ലാതെ ആശുപത്രിയിൽ ആയിരുന്നു. സംസ്കാരം പിന്നീട്.
ജിനു ജോസഫ്, മുംബൈ, ജഫ്രി ജോസഫ്, സൗദി എന്നിവരാണ് മറ്റ് മക്കൾ. ഭാര്യ ശോശാമ്മ ജോസഫ് കീക്കൊഴൂർ തുലാമൂട്ടിൽ കുടുംബാംഗമാണ്.

😍മനോഹരഗാനം
15/10/2023

😍മനോഹരഗാനം

ഫിലിപ്പോസ് മാർ ക്രിസോസ്റ്റം തിരുമേനി വിവാഹം ആശീർവദിക്കുന്നു. അനന്തരം അദ്ദേഹം വരനോട് പറഞ്ഞു. "ഡാ കൊച്ചനെ, ഇന്നു നിന്റെ ഭാ...
15/10/2023

ഫിലിപ്പോസ് മാർ ക്രിസോസ്റ്റം തിരുമേനി വിവാഹം ആശീർവദിക്കുന്നു. അനന്തരം അദ്ദേഹം വരനോട് പറഞ്ഞു. "ഡാ കൊച്ചനെ, ഇന്നു നിന്റെ ഭാര്യയായ ഈ മോളെ അവളുടെ കുഞ്ഞുനാളു തൊട്ട് ഞാൻ കാണുന്നതാണ്. നല്ല ഭംഗിയും ഐശ്വര്യവും ഉള്ള കൊച്ചാണ്. ഇന്നിപ്പോ ഏതോ ബ്യൂട്ടീഷൻ കാണിച്ച വൃത്തികേടു കാരണമാണ് ഇങ്ങനെയിരിക്കുന്നത്. നീ പേടിക്കേണ്ട. വീട്ടിച്ചെന്ന് മുഖമൊക്കെ നന്നായി കഴുകിക്കഴിഞ്ഞാൽ പഴയതുപോലെ ഭംഗിയാകും" പള്ളിയിലിരുന്നവരെല്ലാം പൊട്ടിച്ചിരിച്ചു. അന്നത്തെ ബ്യൂട്ടീഷനായിരുന്ന വധുവിന്റെ ആന്റിയടക്കം.
അതാണ്‌ മാർ ക്രിസോസ്റ്റം എന്ന അപ്പച്ചൻ തിരുമേനി. സഫലമായ ജീവിതത്തിന്റെ 100 വർഷങ്ങൾക്ക് പ്രണാമം.

😊
ക്രിസോസ്റ്റം തിരുമേനിയുടെ ഡ്രൈവറാണ് എബി. വണ്ടിയോടിക്കുക മാത്രമല്ല,തിരുമേനിയുടെ എല്ലാ കാര്യങ്ങളും നോക്കി നടത്തുന്നതും നാൽപതു വയസ്സിനടുത്തുള്ള എബിയാണ്.

കഴിഞ്ഞ ദിവസം കാർ വൃത്തിയാക്കിക്കൊണ്ടിരുന്നപ്പോൾ തിരുമേനി എബിയെ വിളിച്ചു ചോദിച്ചു: എബി, എടാ നിന്റെ കാലശേഷം എന്റെ വണ്ടി ആര് ഓടിക്കും?

😊
തിരുമേനിയോട് ആരോ ചോദിച്ചു : ദൈവം ഉണ്ടോ എന്ന് ?
തിരുമേനി പറഞ്ഞത് : ഉണ്ടോ ഇല്ലയോ എന്ന് എനിക്ക് അറിയില്ല; നാൻ കണ്ടിട്ടില്ല; പിന്നെ ഇല്ല എന്ന് പറഞ്ഞു നടന്നാൽ ആർക്കും ഒരു ഗുണവും ഇല്ല; ഉണ്ട് എന്ന് പറഞ്ഞു നടന്നാൽ കുറച്ചു പേരെങ്കിലും പേടിച്ചു മറ്റുള്ളവർക്കു ശല്യം ഉണ്ടാക്കാതെ നടക്കും; പിന്നെ ഞങ്ങളെ പോലെ ഉള്ളവർക്ക് ഒരു ജോലിയും ആയി.

😊
"ഈ (ആറന്മുള) പൊന്നമ്മയും ഞാനും ഒരുമിച്ചു പഠിച്ചതാണ്. നാലാം ക്ലാസിൽ ആയപ്പഴേ അവൾക്കു കല്യാണമായി. ഞാൻ അതുകഴിഞ്ഞും കൊറേ പഠിച്ചു; പക്ഷെ ഇതുവരെ കല്യാണമായില്ല."

😊
ബി.ഡി.എസ് പാസായ യുവാവിന് ക്ലിനിക്ക് തുടങ്ങണം.
ക്രിസ്ത്യാനിയായതിനാൽ ആശുപത്രിയുടെ മുമ്പിൽ വേദപുസ്തകത്തിലെ ഒരു വാക്യം എഴുതി വെക്കാൻ തീരുമാനിച്ചു.

വേദപുസ്തകം മുഴുവൻ നോക്കിയിട്ട് യുക്തമായ വാക്യം കിട്ടുന്നില്ല. മാർത്തോമ്മാ സഭയിലെ ഒരു ബിഷപ്പിനോട് കാര്യം പറഞ്ഞു. ഒഴിവാക്കാനായി ബിഷപ്പ് ഒരുപായം പ്രയോഗിച്ചു.
‘മോനേ, നീ ചെന്ന് ക്രിസോസ്റ്റം തിരുമേനിയെ കാണൂ... അദ്ദേഹം ഈ കാര്യത്തിൽ മിടുക്കനാ.’

ദന്തഡോക്ടറോട് തിരുമേനി പറഞ്ഞു:
‘എനിക്ക് വേദപുസ്തകത്തിലെ വളരെ കുറച്ചു കാര്യങ്ങള‌േ അറിയൂ... എങ്കിലും വന്ന സ്ഥിതിക്ക് സങ്കീർത്തനം 81 ലെ പത്താം വാക്യം വായിച്ചു നോക്കുക.’...

അതിപ്രകാരമായിരുന്നു.
"നിന്റെ വായ് വിസ്താരത്തിൽ തുറക്കുക."

😊
പാലിൽ സ്ഥിരം വെള്ളം ചേർത്ത് നൽകിയിരുന്ന പാൽക്കാരന് ക്രിസോസ്റ്റം തിരുമേനി രണ്ട് കുപ്പി നൽകിയിട്ട് പറഞ്ഞു.

"പാൽ ഒരു കുപ്പിയിലും അതിൽ ഒഴിക്കാനുള്ള വെള്ളം രണ്ടാമത്തെ കുപ്പിയിലും തരണം. ഞാനിവിടന്ന് മിക്സ് ചെയ്തു കൊള്ളാം."

😊
യുവജന കോൺഫറൻസിൽ തിരുമേനിയുമായി സംവാദം.
ഏതു ചോദ്യവും ചോദിക്കാം.
ലോത്തിന്റെ ഭാര്യയുടെ പേര് വേദപുസ്തകത്തിൽ പറഞ്ഞിട്ടില്ലാത്തതിനാൽ തിരുമേനിയെ കുരുക്കുവാൻ ഒരു യുവാവ് ചോദിച്ചു:
"ലോത്തിന്റെ ഭാര്യയുടെ പേരെന്താണ്?"
തിരുമേനി: "ഇയാൾ വിവാഹം കഴിച്ചതാണോ?"
യുവാവ്: "അല്ല."
തിരുമേനി: "എന്നാൽ വല്ലവന്റെയും ഭാര്യയുടെ പേരു തപ്പി നടക്കാതെ പോയി വിവാഹം കഴിക്കൂ."

😊
ക്രിസോസ്റ്റം തിരുമേനിയുടെ അടുക്കൽ ഒരു സ്ത്രീ കയറി വന്ന് തന്റെ മകനെപ്പറ്റി പരിഭവം പറയുകയാണ്.
"അവന് സ്വർഗത്തിലും നരകത്തിലുമൊന്നും വിശ്വാസമില്ല. തിരുമേനിയവനെയൊന്നുപദേശിക്കണം."

ചിരിച്ചു കൊണ്ടുളള മറുപടി:
"അവനെ പിടിച്ച് പെണ്ണു കെട്ടിക്ക്. കുറഞ്ഞപക്ഷം നരകമുണ്ടെന്നെങ്കിലും അവന് വിശ്വാസം വരും."

പാസ്റ്റർ ഡിലു ജോണിന് വേണ്ടി പ്രാർത്ഥിക്കുക.അജ്‌മാൻ (യു എ ഇ) : ഇന്ത്യ പെന്തകോസ്ത് ദൈവസഭ അജ്‌മാൻ സഭാ ശുശ്രൂഷകൻ കർത്തൃദാസൻ ...
13/10/2023

പാസ്റ്റർ ഡിലു ജോണിന് വേണ്ടി പ്രാർത്ഥിക്കുക.

അജ്‌മാൻ (യു എ ഇ) : ഇന്ത്യ പെന്തകോസ്ത് ദൈവസഭ അജ്‌മാൻ സഭാ ശുശ്രൂഷകൻ കർത്തൃദാസൻ പാസ്റ്റർ ഡിലു ജോണിനെ പെട്ടന്നുണ്ടായ നെഞ്ചു വേദനയും ഉയർന്ന രക്ത സമ്മർദ്ദവും അനുഭവപ്പെട്ടതിനെ തുടർന്ന് ഒക്ടോബർ 13 വെള്ളിയാഴ്ച്ച രാവിലെ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തു. ആൻജിയോഗ്രാമിൽ ബ്ലോക്കുകൾ കണ്ടെത്തിയതിനെ തുടർന്ന് ഡോക്ടർമാർ സർജറി നിർദ്ദേശിച്ചിരിക്കുകയാണ്.

പ്രിയ ദൈവദാസന്റെ പരിപൂർണ്ണ സൗഖ്യത്തിനായി എല്ലാ പ്രിയ ദൈവമക്കളും പ്രാർത്ഥിക്കുവാൻ അപേക്ഷിക്കുന്നു

കുന്നംകുളം: പ്രമുഖ കൺവൻഷൻ പ്രസംഗകൻ റ്റി.ഡി. ബാബുവിന്റെ പിതാവ് കണ്ണൂർ ഇരിട്ടി തൊമ്മിക്കാട്ടിൽ റ്റി വി ഡാനിയേൽ ( തങ്കച്ചായ...
09/10/2023

കുന്നംകുളം: പ്രമുഖ കൺവൻഷൻ പ്രസംഗകൻ റ്റി.ഡി. ബാബുവിന്റെ പിതാവ് കണ്ണൂർ ഇരിട്ടി തൊമ്മിക്കാട്ടിൽ റ്റി വി ഡാനിയേൽ ( തങ്കച്ചായൻ - 80) കർത്തൃ സന്നിധിയിൽ ചേർക്കപ്പെട്ടു.
കോളിത്തട്ട് ഐ പി സി സഭാംഗമായ ഇദ്ദേഹം മകളോടൊപ്പം കുന്നംകുളത്ത് താമസിക്കുകയായിരുന്നു. സംസ്കാരം ബുധനാഴ്ച കുന്നംകുളം വി നാഗൽ മെമ്മോറിയൽ സെമിത്തേരിയിൽ നടത്തപ്പെടും.

ഭാര്യ :കുന്നേൽ കുടുംബാംഗമായ മോളി മക്കൾ : ഗ്രേസി, പാസ്റ്റർ റ്റി.ഡി. ബാബു, പാസ്റ്റർ റ്റി.ഡി. സണ്ണി, ജെസി. മരുമക്കൾ: പാസ്റ്റർ ജേക്കബ്, മേഴ്സി, ജോമോൾ, പരേതനായ സജി യെശയ്യ

കൊച്ചുമക്കൾ: ജെഡ്സൺ, ജോയ്സ്, മെബിൻ, സ്റ്റെഫിൻ, ആക്സ, കെസിയ, ഗ്ലാഡ്സൺ, ബൈസൺ.

എക്സൽ വി ബി എസ് 2024 തീം - എ ഐ ജെൻ കുമ്പനാട്‌:  എക്സൽ മിനിസ്ട്രീസ്  2024 ലേയ്ക്കുള്ള വിബിഎസിന്റെ ചിന്താവിഷയം പ്രകാശനം ചെ...
07/10/2023

എക്സൽ വി ബി എസ് 2024 തീം
- എ ഐ ജെൻ

കുമ്പനാട്‌: എക്സൽ മിനിസ്ട്രീസ് 2024 ലേയ്ക്കുള്ള വിബിഎസിന്റെ ചിന്താവിഷയം പ്രകാശനം ചെയ്തു. എ ഐ ജെൻ - എന്നതാണ് പുതിയ തീം. ഉല്പത്തി 1:1 ആണ് പ്രധാന വേദഭാഗം.

ആർട്ടിഫിഷൽ ഇന്റലിജെൻസ് (എ ഐ ) എന്ന നിർമ്മിത ബുദ്ധിക്ക്
പകരം കുഞ്ഞു ഹൃദയങ്ങളിലേക്ക് ഒതന്റിക്ക് ഇൻറലിജൻസ് (എ ഐ ) യഥാർത്ഥ ജ്ഞാനം എന്ന ആശയമാണ് ഈ തീം ലൂടെ നൽകുന്നത്. ലോകം മുഴുവൻ കൈവെള്ളയിൽ ഒതുങ്ങുന്ന ആധുനിക സാങ്കേതിക വിദ്യയുടെ കാലത്ത് ആനുകാലികപ്രസക്തമായ ചിന്താവിഷയമാണ് എ ഐ ജെൻ എന്ന് മുഖ്യാതിഥിയായ റവ. ഐസക് തര്യൻ ബാഗ്ലൂർ അഭിപ്രായപ്പെട്ടു. പ്രപഞ്ച സൃഷ്ടിതാവായ ദൈവത്തെ വ്യക്തിപരമായി രുചിച്ചറിയുവാൻ കുഞ്ഞുങ്ങളെ സഹായിക്കുന്ന സിലബസ് ആണ് തയ്യാറാക്കുന്നതെന്ന് എക്സൽ വിബിഎസ് ഡയറക്ടർമാരായ ബിനു ജോസഫ് വടശ്ശേരിക്കരയും അനിൽ ഇലന്തൂരും പ്രസ്താവിച്ചു.
ഒക്ടോബർ 7 ശനിയാഴ്ച വൈകീട്ട് 6 മണിക്ക് കുമ്പനാട് എക്സൽ മിനിസ്ട്രീസ് ഇൻറർനാഷണൽ ഓഫീസിന്റെ പുതിയ റെക്കോഡിങ്ങ് സ്റ്റുഡിയോയിൽ നടത്തപ്പെട്ട പ്രകാശന ചടങ്ങിൽ റവ. തമ്പി മാത്യു അറ്റ്ലാന്റ , റവ. വർക്കി എബ്രഹാം കാച്ചാണത്ത്, റിബി കെന്നത്ത്, ഷിനു തോമസ്, സ്റ്റാൻലി എബ്രഹാം എന്നിവർ ആശംസകൾ അറിയിച്ചു.
2007 ൽ ആരംഭിച്ച എക്സൽ മിനിസ്ട്രിയുടെ പ്രവർത്തനം പതിനേഴാം വർഷത്തിലേക്ക് പ്രവേശിക്കുമ്പോൾ 15 ഭാഷകളിൽ ലക്ഷക്കണക്കിന് കുഞ്ഞുങ്ങളിലേയ്ക്ക് ദൈവവചനം എത്തിക്കുവാനുള്ള പ്രവർത്തന പദ്ധതിയാണ് ആവിഷ്കരണം ചെയ്തിരിക്കുന്നത്. ജോബി. കെ.സിയും ബെൻസൻ വർഗീസും നേതൃത്വം നൽകിയ ചടങ്ങിൽ ഷിബു കെ ജോൺ , ബ്ലസൻ തോമസ്, ബ്ലെസൻ പി ജോൺ എന്നിവരും സംസാരിച്ചു. ഗ്ലാഡ്സൺ ജെയിംസ്, ബ്ലസി ബെൻസൻ എന്നിവർ ഗാനശുശ്രൂഷ നയിച്ചു.

📖....ബൈബിൾ.....ബൈബിൾമാത്രം.📖 📝ലോകത്തിൽ ആദ്യമായി തർജ്ജിമ ചെയ്ത ഗ്രന്ഥം.📜ലോകത്തിൽ ആദ്യമായി അച്ചടിച്ച ഗ്രന്ഥം.📚ലോകത്തിൽ ഏറ്...
06/10/2023

📖....ബൈബിൾ.....ബൈബിൾമാത്രം.📖
📝ലോകത്തിൽ ആദ്യമായി തർജ്ജിമ ചെയ്ത ഗ്രന്ഥം.
📜ലോകത്തിൽ ആദ്യമായി അച്ചടിച്ച ഗ്രന്ഥം.
📚ലോകത്തിൽ ഏറ്റവും അധികം വിറ്റഴിക്കപ്പെടുന്ന ഗ്രന്ഥം.
💰ലോകത്തിൽ ഏറ്റവും വില കൊടുത്തു വാങ്ങിയ ഗ്രന്ഥം.(2.5 കോടി )
🛍ലോകത്തിൽ ഏറ്റവും കുറഞ്ഞ വിലക്ക് വിൽക്കുന്ന ഗ്രന്ഥം.
🗞2800 ഭാഷകളിൽ വിവർത്തനം ചെയ്യപ്പെട്ട ഏക ഗ്രന്ഥം.
🌙ചന്ദ്രനിൽ മനുഷ്യൻ ഇറങ്ങിയപ്പോൾ വായിച്ച ആദ്യത്തെ ഗ്രന്ഥം.
🍀ലോകത്തിലെ എല്ലാ രാജ്യങ്ങളിലും ലഭ്യമാകുന്ന ഏക ഗ്രന്ഥം.
🔔ലോക രാജ്യങ്ങളിലെ നിയമ വ്യവസ്ഥക്ക് കരണമായ ഗ്രന്ഥം.
⚖ലോകത്തെ സകല കോടതികളിലും സൂക്ഷിക്കുന്ന ഗ്രന്ഥം.
💥 ഏറ്റവുമധികം വെല്ലുവിളികൾ നേരിട്ട ഗ്രന്ഥം.

🗝മനുഷ്യനെ ഇന്നും രൂപാന്തരപ്പെടുത്തുന്ന ഏക ഗ്രന്ഥം.

കാരണം..❓

👉ബൈബിൾ ദൈവത്തിന്റെ മാറ്റമില്ലാത്ത വചനമാണ്.
👉ഇതിനു ശക്തിയുണ്ട്.
അതുകൊണ്ടാണ് ജനകോടികൾ ഇന്നും അഭിമാനത്തോടെ ബൈബിൾ ചേർത്തുപിടിക്കുന്നത്.
കടപ്പാട്

വാഹനപകടത്തിൽ ചികിത്സയിലായിരുന്ന ജയിൽ സുവിശേഷകൻ നിത്യതയിൽ ചേർക്കപ്പെട്ടു അരൂർ: കാറിടിച്ച് ഗുരുതരമായി പരിക്കേറ്റ് ആശുപത്രി...
06/10/2023

വാഹനപകടത്തിൽ ചികിത്സയിലായിരുന്ന ജയിൽ സുവിശേഷകൻ നിത്യതയിൽ ചേർക്കപ്പെട്ടു

അരൂർ: കാറിടിച്ച് ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ജയിൽ സുവിശേഷകൻ അരൂർ ചന്തിരൂർ മട്ടുമ്മേൽ ഹൗസിൽ എം. ജെ. ആൻ്റണി കുമ്പളങ്ങി(62) നിത്യതയിൽ ചേർക്കപ്പെട്ടു. ഇന്നലെ വൈകിട്ട് 7ന് ചന്തിരൂർ ഗവ. സ്കൂളിന് സമീപമായിരുന്നു അമിതവേഗത്തിൽ വന്ന കാർ ദമ്പതികളെ ഇടിച്ചത്. സംസ്കാരം പിന്നീട്.
ഭാര്യ ജെമ്മ കൊച്ചി ലേക് ഷോർ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.

പാസ്റ്റർ അനൂപ് വാഹനാപകടത്തിൽ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.തിരുവനന്തപുരം : ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് കാട്ടാക്കട സഭയി...
06/10/2023

പാസ്റ്റർ അനൂപ് വാഹനാപകടത്തിൽ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

തിരുവനന്തപുരം : ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് കാട്ടാക്കട സഭയിലെ അംഗവും, വിഴിഞ്ഞം ഐനിമൂട് സഭയുടെ മുൻ ശുശ്രൂഷകനുമായ കർത്തൃദാസൻ പാസ്റ്റർ അനൂപ് ഒക്ടോബർ 5 വ്യായാഴ്ച്ച ഉണ്ടായ വാഹനാപകടത്തിൽ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

സംസ്കാരം ഒക്ടോബർ 6 വെള്ളിയാഴ്ച്ച അമ്പലക്കാലായിലുള്ള വീട്ട് വളപ്പിൽ നടന്നു. ദുഃഖത്തിൽ ആയിരിക്കുന്ന പ്രിയപ്പെട്ടവരെയും കുടുംബങ്ങളെയും പ്രാർത്ഥനയിൽ ഓർക്കുക.

05/10/2023

Address


Telephone

+919495927117

Website

Alerts

Be the first to know and let us send you an email when Christian News posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Shortcuts

  • Address
  • Telephone
  • Alerts
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share