Kochi Localpedia

  • Home
  • Kochi Localpedia

Kochi Localpedia കൊച്ചിയിലെ കൊച്ചുവർത്തമാനങ്ങൾ

Arts | Culture | Events | Business| Entertainment | Travel | History

Follow us now

28/01/2023
ചാവറ ലൈബ്രറിയിലെ ജോൺ പോൾ കോർണർ പ്രവർത്തനമാരംഭിച്ചു അന്തരിച്ച പ്രശസ്ത മലയാള ചലച്ചിത്ര തിരക്കഥാകൃത്തും  കൊച്ചിയുടെ സാംസ്‌ക...
22/11/2022

ചാവറ ലൈബ്രറിയിലെ ജോൺ പോൾ കോർണർ പ്രവർത്തനമാരംഭിച്ചു

അന്തരിച്ച പ്രശസ്ത മലയാള ചലച്ചിത്ര തിരക്കഥാകൃത്തും കൊച്ചിയുടെ സാംസ്‌കാരിക ലോകത്തെ സജീവ സാന്നിധ്യവുമായിരുന്ന ജോൺ പോൾ പുസ്തകങ്ങളുടെയും സൗഹൃദങ്ങളുടെയും നടുവിലൂടെയാണ് എക്കാലവും സഞ്ചരിച്ചിരുന്നത്. അത്തരം സൗഹൃദ കൂട്ടായ്മകളുടെ പ്രധാന കേന്ദ്രങ്ങളിൽ ഒന്നായിരുന്ന കൊച്ചിയിലെ ചാവറ കൾച്ചറൽ സെന്ററിലെ ലൈബ്രറിയിൽ അദ്ദഹത്തിന്റെ അതി വിശാലശേഖരത്തിലെ ഒട്ടേറെ പുസ്തകങ്ങൾ കൊണ്ട് തയാറാക്കിയ 'ജോൺ പോൾ കോർണർ' എന്ന ഒരു പ്രത്യേക സെക്ഷൻ ഇപ്പോൾ പ്രവർത്തനമാരംഭിച്ചിരിക്കുന്നു. ഇതിൽ ജോൺ പോൾ രചിച്ച ,മുപ്പതിലേറെ പുസ്തകങ്ങളുണ്ട് ചലച്ചിത്ര റഫറൻസ് ഗ്രനഥങ്ങളും വിവിധ ഭാഷകളിലുള്ള ചലച്ചിത്ര അനുബന്ധ പുസ്തകങ്ങളും ഇവിടെയൊരുക്കിയിട്ടുണ്ട്. 500 രൂപയാണ് പുസ്തകം എടുക്കുന്നവർക്കുള്ള വാർഷിക വരിസംഖ്യ എന്നാൽ പഠന - റഫറൻസ് ആവിശ്യങ്ങൾക്കായി സൗജന്യമായി തന്നെ ലൈബ്രറി ഉപയോഗപ്പെടുത്താം. ജോണ് പോളിന്റെ കുടുംബം എണൂറ്റിയന്പതോളം പുസ്തകങ്ങൾ ആണ് ലൈബ്രറിക്ക് കൈമാറിയത്.

ഇകഴിഞ്ഞ ശനിയഴ്ച സാംസ്‌കാരിക വകുപ്പ് മന്ത്രി വി എൻ വാസവൻ ജോൺ പോൾ കോർണറിന്റെ ഒദ്യോഗിക ഉൽഘാടനം നിർവഹിച്ചു. ചടങ്ങിൽ എം കെ സാനു, അടൂർ ഗോപാലകൃഷ്ണൻ, മേയർ അനിൽകുമാർ, മുൻ എം പി കെ വി തോമസ് എന്നിവർ പങ്കെടുത്തു ജോൺ പോളിന്റെ ഭാവന പ്രകാരമാണ് എറണാകുളം സൗത്തിൽ മൊണാസ്ട്രി റോഡിലുള്ള ചാവറ പബ്ലിക് ലൈബ്രറി നവീകരിച്ചതെന്നു സെന്റര് ഡയറക്ടർ ഫാ തോമസ് പുതുശേരി പറഞ്ഞു.

Read full story:
https://kochilocalpedia.com/john-paul-corner-in-chavara-public-library-started-operations/

സംസ്ഥാന സ്കൂൾ ശാസ്ത്രമേളക്ക് കൊച്ചിയിൽ തുടക്കമായി കോവിഡ് കാലം സൃഷ്‌ടിച്ച ദീർഘമായ ഇടവേളക്കു ശേഷം വന്നെത്തിയ സംസ്ഥാന സ്കൂൾ...
10/11/2022

സംസ്ഥാന സ്കൂൾ ശാസ്ത്രമേളക്ക് കൊച്ചിയിൽ തുടക്കമായി

കോവിഡ് കാലം സൃഷ്‌ടിച്ച ദീർഘമായ ഇടവേളക്കു ശേഷം വന്നെത്തിയ സംസ്ഥാന സ്കൂൾ ശസ്‍ത്രോത്സവത്തിനു ആതിഥേയത്വം വഹിച്ചു കൊച്ചി നഗരം. വരും ദിനങ്ങളിൽ ഏതാണ്ട് 32,000 ത്തോളം കുട്ടികൾ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്ന ഈ മേള നഗരത്തിലെ പ്രധാനപ്പട്ട ആറു വേദികളിലായിട്ടാണ് അരങ്ങേറുന്നത് .ഇന്ന് രാവിലെ എറണാകുളം ടൌൺ ഹാളിൽ നടന്ന ചടങ്ങിൽ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി മേളയുടെ ഉൽഘാടനം നിർവഹിച്ചു. ടിജെ വിനോദ് എം എൽ എ, ഹൈബി ഈഡൻ എം പി, കെ ബാബു എം എൽ എ, റോഷി അഗസ്റ്റിൻ എം എൽ എ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. ഈ മാസം 12 ന് ശാസ്ത്ര മേള സമാപിക്കും. ശാസ്ട്രോത്സവത്തിനായി പഴയിടം മോഹനൻ നമ്പൂതിരിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഭക്ഷണം തയാറാക്കുന്നത്. സംസ്ഥാന വിദ്യഭ്യാസ വകുപ്പിലെ ഇരുനൂറോളം ജീവനക്കാരാണ് 17 വ്യത്യസ്ത കമ്മിറ്റികളിലായി ശാസ്ട്രോത്സവ നടത്തിപ്പ് ഏകോപിപ്പിക്കുന്നത്

വിവിധ മേളകളും പ്രദര്ശനവേദികളും
ശാസ്ത്രമേള - സെയിന്റ് ആൽബെർട്സ് എഛ് എസ് എസ്
ഗണിത ശാസ്ത്രമേള - കച്ചേരിപ്പടി സെയിന്റ് ആന്റണീസ് എഛ് എസ് എസ്
സാമൂഹിക ശാസ്ത്രമേള - ദാറുൽ ഉലൂം എഛ് എസ് എസ്
പ്രവർത്തി പരിചയ മേള - തേവര സേക്രഡ് ഹാർട്ട് എഛ് എസ് എസ്
വോക്കേഷണൽകരിയർ എക്സ്പോ - എസ് ആർ വി എഛ് എസ് എസ്

Read Full Story:
https://kochilocalpedia.com/state-school-science-exhibition-start-in-kochi/

ലഹരിവിരുദ്ധ കൂട്ടയോട്ടം സംഘടിപ്പിക്കുന്നു സമൂഹത്തിൽ പ്രത്യേകിച്ച് യുവതലമുറക്കിടയിൽ വർധിച്ചു വരുന്ന മയക്കുമരുന്നുകളുടെ ഉപ...
03/11/2022

ലഹരിവിരുദ്ധ കൂട്ടയോട്ടം സംഘടിപ്പിക്കുന്നു

സമൂഹത്തിൽ പ്രത്യേകിച്ച് യുവതലമുറക്കിടയിൽ വർധിച്ചു വരുന്ന മയക്കുമരുന്നുകളുടെ ഉപയോഗത്തിനും ക്രയവിക്രയങ്ങൾക്കെതിരെയും ബോധവൽക്കരണം നൽകുന്നവിവിധ പരിപാടികൾക്ക് സംസ്ഥാനതലത്തിൽ തുടക്കമായി. ഇതിനോടനുബന്ധിച്ചു സംസ്ഥാന യുവജന ബോർഡും, ഇൻഫോപാർക്കും, പ്രതിധ്വനിയും, പ്രോഗ്രസ്റ്റീവ് ടെക്കിസും സംയുക്തമായി, വർദ്ധിച്ചു വരുന്ന മയക്കുമരുന്ന് ഉപയോഗത്തിനെതിരെ ക്യാമ്പയിനുകൾ സംഘടിപ്പിക്കുന്നു ഇതിന്റെ ഭാഗമായി, നവംബർ 10 ന്, IT ജീവനക്കാരെ പങ്കെടുപ്പിച്ചു കൊണ്ട് ഒരു കൂട്ടയോട്ടം സംഘടിപ്പിക്കുന്നു. കൂടാതെ Cycling ചെയ്യുന്നവർക്കും ഇതിൽ ഭാഗമാകാം.

Date: നവംബർ 10, 2022
Time: 5:30 PM
Route: Infopark main Gate to Expressway (Till Taal Hotel U Turn)

Please register your name using the below URL and feel free to share this with your friends and colleagues.
Link:https://tinyurl.com/Techies-Run-Against-Drugs

നെടുമുടി അനുസ്മരണം 12 ന് വെള്ളിത്തിരയിലെ മിന്നും പ്രകടനങ്ങളിലൂടെ പ്രേക്ഷക മനസുകളിൽ സ്ഥിരപ്രതിഷ്ട നേടിയ നടൻ നെടുമുടി വേണു...
11/10/2022

നെടുമുടി അനുസ്മരണം 12 ന്

വെള്ളിത്തിരയിലെ മിന്നും പ്രകടനങ്ങളിലൂടെ പ്രേക്ഷക മനസുകളിൽ സ്ഥിരപ്രതിഷ്ട നേടിയ നടൻ നെടുമുടി വേണു അന്തരിച്ചിട്ട് ഒരു വര്ഷം പൂർത്തിയാകുന്ന വേളയിൽ അദ്ദേഹത്തെ അനുസ്മരിക്കുന്നതിന് ഈ മാസം 12 നു വൈകിട്ട് ചങ്ങമ്പുഴ പാർക്കിൽ 'ഓർമ്മയിൽ നെടുമുടി' എന്ന പേരിൽ സാസ്കാരിക പരിപാടി സംഘടിപ്പിക്കുന്നു. സംവിധായകരായ മോഹൻ, സിദ്ധിഖ്, വിനയൻ എന്നിവർ അനുസ്മരണം നടത്തും.

Read the full story:
https://kochilocalpedia.com/nedumudi-memorial-event-at-changampuzha-park-on-oct-12/

(Nedumudi Venu. Photo Credit: Twitter/ / INDIATVNEWS)

09/10/2022

ഒരു മാസത്തോളം നീളുന്ന സത്യജിത്ത് റേ മഹോത്സവിന്റെ ഭാഗമായുള്ള റേയുടെ തന്നെ വിഖ്യാത ചലച്ചിത്രങ്ങളുടെ പ്രദർശനം ഇ...

ദർബാർ ഹാളിൽ സത്യജിത്ത് റേ ജന്മശദാബ്ധി പ്രദർശനം എറണാകുളം ദർബാർ ഹാൾ കലാകേന്ദ്രത്തിൽ സത്യജിത്ത് റേയുടെ ജന്മശതാബ്തി ആഘോഷങ്ങള...
29/09/2022

ദർബാർ ഹാളിൽ സത്യജിത്ത് റേ ജന്മശദാബ്ധി പ്രദർശനം

എറണാകുളം ദർബാർ ഹാൾ കലാകേന്ദ്രത്തിൽ സത്യജിത്ത് റേയുടെ ജന്മശതാബ്തി ആഘോഷങ്ങളുടെ ഭാഗമായി കൊൽക്കത്ത സെൻ്റെർ ഫോർ ക്രീറ്റിവിറ്റിയും കേരള ലളിതകലാ അക്കാദമിയും സംയുക്തമായി സംഘടിപ്പിക്കുന്ന "ദി സത്യജിത്ത് റേ സെന്റിനറി ഷോ' ക്ക് തുടക്കമായി. പരിപാടിയുടെ ഉൽഘാടനം വ്യവസായ മന്ത്രി പി രാജീവ് ഓൺലൈനിലായി നിർവഹിച്ചു. മേയർ എം അനിൽകുമാർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സത്യജിത് റേയുടെ കത്തുകൾ, തിരക്കഥകളെ കുറിച്ചുള്ള കുറിപ്പുകൾ, ആദ്യകാല ലഘു പ്രസിദ്ധീകരണങ്ങൾ, ഷൂട്ടിങ് സ്ഥലത്തെ ചിത്രങ്ങൾ, അദ്ദേഹത്തിന്റെ ആദ്യ ഹിന്ദി ചിത്രമായ 'ശത്രന്ജ കി ഖിലാഡി' എന്ന ചിത്രത്തിൽ അഭിനേതാക്കൾ ഉപയോഗിച്ച രാജകീയ വസ്ത്രങ്ങൾ, എന്നിങ്ങനെ വളരെ കൗതുകകരമായ ഒട്ടേറെ കാഴ്ചകൾ ഇവിടെ ഒരുക്കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി ലോക പ്രശസ്‌ത കലാകാരന്മാരും സിനിമാ പണ്ഡിതരും പങ്കെടുക്കുന്ന ടോക്ക് ഷോകളും റേയുടെ സിനിമകളുടെ പ്രദർശനങ്ങളും സംഘടിപ്പിക്കുന്നുണ്ട്. ഒരു മാസത്തോളം നീണ്ടു നിൽക്കുന്ന മേളയിൽ ചലച്ചിത്ര വിദ്യാർത്ഥികൾക്ക് ഏറെ പ്രയോജനകരമായ സംവാദങ്ങളും ഉണ്ടായിരിക്കും. ഒക്ടോബര് 23 ന് ഷാജി എൻ കരുൺ, ഗൗതം ഘോഷ്, ഗിരീഷ് കാസറവള്ളി എന്നിവർ പങ്കെടുക്കുന്ന പാനൽ ചർച്ചയും ഉണ്ടാകും.

Read full story:
https://kochilocalpedia.com/satyajit-ray-centenary-celebrations-begin-at-dh-art-gallery-kochi/

വാട്ടർ മെട്രോ ഒക്ടോബറിൽ ആരംഭിക്കും കൊച്ചിക്കാർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വാട്ടർ മെട്രോ സർവീസുകൾ ഒക്ടോബറിൽ പ്രവർത്...
14/09/2022

വാട്ടർ മെട്രോ ഒക്ടോബറിൽ ആരംഭിക്കും

കൊച്ചിക്കാർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വാട്ടർ മെട്രോ സർവീസുകൾ ഒക്ടോബറിൽ പ്രവർത്തനമാരംഭിക്കും. ആദ്യ സർവീസിനായി വൈപ്പിൻ - ഹൈക്കോടതി റൂട്ട് ആണ് തിരഞ്ഞെടുത്തിരിക്കുന്നത് കാക്കനാട് - വൈറ്റില റൂട്ട് ആദ്യ റൂട്ടായി നേരെത്തെ കമ്മിഷൻ ചെയ്‌തെങ്കിലും ഏറ്റവും കൂടുതൽ യാത്രക്കാർ കയറാൻ സാധ്യതയുള്ള റൂട്ട് എന്ന നിലയിലാണ് വൈപ്പിൻ - ഹൈക്കോടതി റൂട്ട് പരിഗണിക്കുന്നത്. ഇതൊനൊടകം 4 ബോട്ടുകൾ ലഭിച്ചു കഴിഞ്ഞു. ഒരെണ്ണം കൂടി വന്നു ചേരുന്നതോടെ മുൻ നിശ്ചയ പ്രകാരം സർവീസുകൾ ആരംഭിക്കാൻ സാധിക്കുമെന്നാണ് അധികൃതർ പ്രതീക്ഷിക്കുന്നത്. ട്രയൽ നടന്നു വരുന്നു. പദ്ധതി യാഥാർഥ്യമായാൽ 10 ദ്വീപുകളെ നഗരവുമായി ബന്ധിപ്പിക്കാൻ സാധിക്കും.

Read full story:

കൊച്ചിക്കാർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വാട്ടർ മെട്രോ സർവീസുകൾ ഒക്ടോബറിൽ പ്രവർത്തനമാരംഭിക്കും. ആദ്യ സർ....

ഓണം കൈത്തറി - വ്യവസായ പ്രദർശന മേളക്ക് തുടക്കമായി സംസ്ഥാന വ്യവസായ - വാണിജ്യ വകുപ്പിന്റെ നേതൃത്വത്തിൽ കൈത്തറി - വ്യവസായ ഡയ...
28/08/2022

ഓണം കൈത്തറി - വ്യവസായ പ്രദർശന മേളക്ക് തുടക്കമായി

സംസ്ഥാന വ്യവസായ - വാണിജ്യ വകുപ്പിന്റെ നേതൃത്വത്തിൽ കൈത്തറി - വ്യവസായ ഡയറക്ടറേറ്റുകളും ജില്ലാ വ്യവസായ കേന്ദ്രവും സംയുക്തമായി നടത്തുന്ന ഓണം -വ്യവസായ കൈത്തറി പ്രദർശന മേളയുടെ ഉൽഘാടനം വ്യവസായ മന്ത്രി പി രാജീവ് നിർവഹിച്ചു ചടങ്ങിൽ മന്ത്രിക്ക് പുറമെ ടി ജെ വിനോദ് എം എൽ എ,, മേയർ എം അനിൽകുമാർ, കൗൺസിലർ പത്മജ എസ് മേനോൻ തുടങ്ങിയവർ സന്നിദ്ധരായിരുന്നു.

പ്രശസ്തമായ ചേന്ദമംഗലം കൈത്തറി ഉൾപ്പടെ വ്യത്യസ്‍തങ്ങളായ കൈത്തറി ഉൽപ്പന്നങ്ങളുടെ വ്യവസായ പ്രദർശന വിപണന മേളക്കാണ് എറണാകുളത്തപ്പൻ മൈതാനിയിൽ ആരംഭം കുറിച്ചിരിക്കുന്നത്. ചെറുകിട ഇടത്തരം കൈത്തറി സംരംഭകരുടെ 46 സ്റ്റാളുകൾ മേളയിലുണ്ട്. ചേന്ദമംഗലം കൈത്തറി തുണിത്തരങ്ങൾ ഉൾപ്പടെയുള്ള കൈത്തറി ഉൽപ്പന്നങ്ങൾക്ക് 20% വരെ സർക്കാർ റിബേറ്റും മേളയിൽ ലഭ്യമാക്കുന്നുണ്ട്. കൈത്തറി ഉൽപ്പന്നങ്ങൾക്ക് പുറമെ ഭക്ഷ്യ, പ്ളാസ്റ്റിക്, ഹെർബൽ, സൗന്ദര്യ വർധന ഉൽപ്പന്നങ്ങളും മേളയിലുണ്ട്. കൈത്തറി സംഘങ്ങളുടെ സ്റ്റാളുകളിൽ നിന്ന് 2000 രൂപക്ക് മുകളിൽ തുണിത്തരങ്ങൾ വാങ്ങുന്ന ഉപഭോക്താക്കളിൽ നിന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കുന്ന യാൾക്ക് 1000 രൂപയുടെ കൈത്തറി വസ്ത്രങ്ങൾ സമ്മാനമായി നൽകും കൂടാതെ ബമ്പർ സമ്മാനമായി 5000 രൂപയുടെ കൈത്തറി വസ്ത്രങ്ങളും ലഭിക്കും. മേള സെപ്റ്റംബർ 7 ന് സമാപിക്കും.

Read full story:
https://kochilocalpedia.com/onam-hand-loom-exhibition-cum-sales-mela-begin-in-kochi/

കൊച്ചി - മുസിരിസ് ബിനാലെ ഡിസംബർ 12 മുതൽ കൊച്ചിക്ക് ലോക കലാ ഭൂപടത്തിൽ സ്ഥാനം നേടിക്കൊടുത്ത കൊച്ചി - മുസിരിസ് ബിനാലെയുടെ അ...
25/08/2022

കൊച്ചി - മുസിരിസ് ബിനാലെ ഡിസംബർ 12 മുതൽ

കൊച്ചിക്ക് ലോക കലാ ഭൂപടത്തിൽ സ്ഥാനം നേടിക്കൊടുത്ത കൊച്ചി - മുസിരിസ് ബിനാലെയുടെ അഞ്ചാം പതിപ്പിന് ഡിസംബർ 12 മുതൽ തുടക്കമാകും. കോവിഡ് കാലഘട്ടം തീർത്ത നീണ്ട ഇടവേളക്ക് ശേഷം വരുന്ന ഈ കലാപ്രദർനമേള 2023 ഏപ്രിൽ 10 വരെ നീളും. 2020 ഡിസംബറിൽ നടക്കേണ്ട ബിനാലെയാണ് രണ്ടു വർഷം വൈകി നടക്കുന്നത്. ഇത്തവണ കൊച്ചി ബിനാലെയുടെ പത്താം വാർഷികം കൂടിയാണ്.

ഫോർട്ട് കൊച്ചിയിലേയും എറണാകുളത്തേയും വിവിധ ഇടങ്ങളിലായിട്ടാണ് വേദികൾ സജ്ജീകരിച്ചിരിക്കുന്നത്. "ഞങ്ങളുടെ സിരകളിലൊഴുകുന്നത് മഷിയും തീയും എന്നതാണ് ഇത്തവണത്തെ ബിനാലെ തീമെന്ന് കൊച്ചി - മുസിരിസ് ബിനാലെ ഫൌണ്ടേഷൻ പ്രസിഡന്റ് ബോസ് കൃഷണമാചാരി അറിയിച്ചു. സിംഗപ്പൂരിൽ നിന്നുള്ള പ്രമുഖ ആർട്ടിസ്റ്റ് ശുബിഗി റാവു ആണ് അഞ്ചാം ബിനാലെയുടെ ക്യൂറേറ്റർ. ഇത്തവണത്തെ ബിനാലെക്കായി .ലോകമെമ്പാടുനിന്നും 80 ൽ അധികം ആർട്ടിസ്റ്റുകളെ ഒന്നിച്ചു കൊണ്ടുവരുന്നുണ്ട്. ഇതിനു പുറമേ ഈ വർഷത്തെ ബിനാലെയിൽ വിഖ്യാത കലാകാരൻ ജിതീഷ് കല്ലറ ക്യൂറേറ്റ് ചെയ്‌ത 'ടാൻ ഗിൽഡ് ഹൈരാർക്കി' ഡിസംബർ 13 മുതൽ പ്രദർശനത്തിനുണ്ടാകും.

Read Full Story:
https://kochilocalpedia.com/kochi-muziris-binnale-2022-23-edition-will-begin-from-december-12/

(File Photo)

കൊച്ചിയിൽ 11  സ്‌ക്രീനുകളുമായി സിനിപോളിസ് ഏറെ കാലത്തെ ഇടവേളയ്ക്കു ശേഷം പതിനൊന്ന് സ്‌ക്രീനുകളുമായി സിനിപോളിസ് മൾട്ടിപ്ളെക...
18/08/2022

കൊച്ചിയിൽ 11 സ്‌ക്രീനുകളുമായി സിനിപോളിസ്

ഏറെ കാലത്തെ ഇടവേളയ്ക്കു ശേഷം പതിനൊന്ന് സ്‌ക്രീനുകളുമായി സിനിപോളിസ് മൾട്ടിപ്ളെക്സ് എറണാകുളം എം ജി റോഡിലെ സെൻ്റെർ സ്‌ക്വയർ മാളിൽ ഈ മാസമാദ്യം മുതൽ പ്രദർശനം പുനരാരംഭിച്ചു.. നീണ്ട അഞ്ചു വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് കൊച്ചിയിലെ സിനിമാപ്രേമികൾക്കിടയിൽ ആവേശം വിതറി കൊണ്ട് പുതു മലയാള റിലീസ് ചിത്രങ്ങൾക്കൊപ്പം അന്യഭാഷാ ചിത്രങ്ങളും മറ്റും വിവിധ സ്‌ക്രീനുകളിലായി പ്രദർശനത്തിന് എത്തിച്ചിരിക്കുന്നത്. 2015 ൽ മാൾ പ്രവർത്തനമാരംഭിച്ച അവസരത്തിൽ തന്നെ പ്രദർശനനമാരംഭിച്ച സിനിപോളിസ് തിയറ്ററുകൾ ചില സാങ്കേതിക കാരണങ്ങളാൽ 2017 ൽ താത്കാലികമായി പ്രദർശനം അവസാനിപ്പിക്കുകയായിരുന്നു

മാളിലെ ആറാം നിലയിലാണ് മൾട്ടിപ്ളെക്സ് തിയറ്ററുകൾ പ്രവർത്തിക്കുന്നത് ഇതിൽ മൂന്നെണ്ണം വി ഐ പി വിഭാഗത്തിലുള്ളതാണ്. ആധുനിക ടിക്കറ്റ് കൗണ്ടറുകൾ, നവീകരിച്ച ഭക്ഷണ ശാലകൾ, ഡിസ്‌പ്ലേ സിസ്റ്റം, വിശാലമായ ലോബി ആകർഷകങ്ങളായ കിയോസ്കുകൾ എന്നിവയെല്ലാം സജ്ജീകരിച്ചിട്ടുണ്ട്. മുൻകാലങ്ങളിലെ പോലെ മാളിലെ പ്രവേശന കവാടത്തിലെ ടിക്കറ്റ് കൗണ്ടറുകളും താമസിയാതെ തുറക്കുന്നതോടെ കൂടുതൽ ചലച്ചിത്ര പ്രേമികൾ ഇവിടേക്ക് വരുമെന്നാണ് കണക്കുകൂട്ടൽ
കൊച്ചിയിലെ തിയറ്ററുകളിൽ വീണ്ടും സിനിമാ തരംഗം ആഞ്ഞടിക്കുന്ന സമയത്താണ് മെക്സിക്കൻ ബഹു രാഷ്ട്ര തിയറ്റർ മൂവി ശൃഖലയായ സിനിപോളിസ് ഏറെ കാലത്തിന് ശേഷം സജീവമാകുന്നു എന്ന വാർത്ത സിനിമാ മേഖലക്ക് മറ്റും പ്രതീക്ഷ നൽകുന്നതാണ്.

Read Full Story:
https://kochilocalpedia.com/cinepolis-kochi-back-to-show-season-august-2022/

ചലച്ചിത്ര അഭിനയ പരിശീലനക്കളരി ആരംഭിച്ചു കൊച്ചി : തിരുച്ചിത്ര വിഷ്വൽ മീഡിയാ ഗ്രൂപ്പിൻറെ ആഭിമുഖ്യത്തിൽ വെള്ളൂരിൽ സംഘടിപ്പി...
04/08/2022

ചലച്ചിത്ര അഭിനയ പരിശീലനക്കളരി ആരംഭിച്ചു

കൊച്ചി : തിരുച്ചിത്ര വിഷ്വൽ മീഡിയാ ഗ്രൂപ്പിൻറെ ആഭിമുഖ്യത്തിൽ വെള്ളൂരിൽ സംഘടിപ്പിച്ച ദ്വിദിന നാടക-ചലച്ചിത്ര അഭിനയകളരി പ്രമുഖ നാടക സംവിധായകനും അഭിനയ പരിശീലകനുമായ ജോൺ ടി വേക്കനും പുതുതലമുറയിലെ ശ്രദ്ധേയനായ ചലച്ചിത്രസംവിധായകൻ തരുൺ മൂർത്തിയും ചേർന്ന് നിലവിളക്ക് തെളിച്ച് ഉദ്ഘാടനം ചെയ്തു. ജൂലൈ 30 രാവിലെ 9ന് ആരംഭിച്ച് 31 വൈകിട്ട് 5വരെയായിരുന്നു പരിശീലനസമയം. അഭിനയകലയുടെ അടിസ്ഥാന പാഠങ്ങൾ മുതൽ നവീന അഭിനയസമ്പ്രദായങ്ങൾ വരെ പരിശീലന വിഷയത്തിലുണ്ടായിരുന്നു. കേരളത്തിൻറെ വിവിധ പ്രദേശങ്ങളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 14 പേർക്കാണ് പരിശീലനം നല്കിയത്. ഇതിനെത്തുടർന്ന് എല്ലാ മാസവും പരിശീലന പരിപാടി നടത്തുമെന്ന് തിരുച്ചിത്രയുടെ ഭാരവാഹികളായ സതീഷ് പി ബാബു, അയൂബ് ഖാൻ എന്നിവർ അറിയിച്ചു. പങ്കെടുക്കാൻ താല്പര്യമുള്ളവർ താഴെയുള്ള നമ്പറിൽ ബന്ധപ്പെടുക. ഫോൺ : 9400532481.

read the full story:
https://kochilocalpedia.com/theater-acting-workshop-started-in-kochi-august-2022/

https://kochilocalpedia.com/cmfri-comes-out-with-new-study-report/
28/07/2022

https://kochilocalpedia.com/cmfri-comes-out-with-new-study-report/

കഴിഞ്ഞ വർഷത്തെ ഇന്ത്യയുടെ കടൽപായൽ ഉൽപാദനം 34000 ടൺ, വികസന സാധ്യതകൾ മുന്നോട്ട് വെച്ച് സിഎംഎഫ്ആർഐ 342 നിർദിഷ്ട സ്ഥലങ്....

ചലച്ചിത്ര അഭിനയ പരിശീലനക്കളരികൊച്ചി : തിരിച്ചിത്ര വിഷ്വൽ മീഡിയാ ഗ്രൂപ്പിൻറെ ആഭിമുഖ്യത്തിൽ ജൂലൈ 30, 31  തീയതികളിൽ വെള്ളൂര...
22/07/2022

ചലച്ചിത്ര അഭിനയ പരിശീലനക്കളരി

കൊച്ചി : തിരിച്ചിത്ര വിഷ്വൽ മീഡിയാ ഗ്രൂപ്പിൻറെ ആഭിമുഖ്യത്തിൽ ജൂലൈ 30, 31 തീയതികളിൽ വെള്ളൂരിൽവെച്ച് രണ്ടു ദിവസത്തെ ചലച്ചിത്ര അഭിനയ പരിശീലനക്കളരി നടത്തുന്നു. കേരളത്തിലെ പ്രമുഖ സംവിധായകനും അഭിനയ പരിശീലകനുമായ ജോൺ ടി വേക്കനും പുതുതലമുറയിലെ ശ്രദ്ധേയനായ ചലച്ചിത്രസംവിധായകൻ തരുൺ മൂർത്തിയുമാണ് പരിശീലകർ. 30 രാവിലെ 9 മുതൽ 31 വൈകിട്ട് 5 വരെയാണ് പരിശീലനസമയം. അഭിനയകലയുടെ അടിസ്ഥാന പാഠങ്ങൾ മുതൽ നവീന അഭിനയസമ്പ്രദായങ്ങൾ വരെ പരിശീലന വിഷയത്തിലുണ്ടാകും. പങ്കെടുക്കാൻ താല്പര്യമുള്ളവർ താഴെയുള്ള നമ്പറിൽ ബന്ധപ്പെടുക. ഫോൺ : 9400532481.

'തൊഹോകു ' - ജാപ്പനീസ് ചിത്രപ്രദർശനം 16 ന് സമാപിക്കും എറണാകുളം ഡർബാർ ഹാൾ ആര്ട്ട് ഗാലറിയിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നടന്...
12/07/2022

'തൊഹോകു ' - ജാപ്പനീസ് ചിത്രപ്രദർശനം 16 ന് സമാപിക്കും

എറണാകുളം ഡർബാർ ഹാൾ ആര്ട്ട് ഗാലറിയിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നടന്നു വരുന്നു ജാപ്പനീസ് ഫോട്ടഗ്രാഫർമാരുടെ ചിത്രപ്രദർശനം ഈ മാസം 16 ന് സമാപിക്കും. അതിജീവിതത്തിന്റെ നേര്കാഴ്ചകൾ കാണികൾക്ക് മുന്നിൽ തുറന്നു കാണിക്കുന്ന ഈ ചിത്രപ്രദർശനം ഇതിനോടകം തന്നെ ഏറെ ജന ശ്രദ്ധ നേടി കഴിഞ്ഞു. ഭൂകമ്പവും സുനാമിയും മറ്റ് പ്രകൃതി ക്ഷോഭങ്ങകളും ഒന്നിന് പുറകെ ഒന്നായി നാശം വിതച്ച തൊഹോകു മേഖലയിലെ ചിത്രങ്ങളാണ് പ്രദർശനത്തിൽ കൂടുതലായും ഉൾപ്പെടുത്തിയിരിക്കുന്നത്. അവിടങ്ങളിലെ ഗ്രാമീണ ജീവിതവും നാടൻ കലാരൂപങ്ങളും പരമ്പരാഗത തൊഴിൽ പ്രവർത്തനങ്ങളും എല്ലാം ചിത്രങ്ങളിലൂടെ പ്രേക്ഷകർക്ക് മുന്നിൽ വിവരിക്കുന്നു. ഫോട്ടോപ്രദർശനങ്ങൾക്ക് പുറമെയായി ജാപ്പനീസ് കലാകാരന്മാരുടെ ചിത്രപ്രദര്ശങ്ങളും മേളയുടെ ഭാഗമായിട്ടുണ്ട്.

ഹാഗാ ഹിഡിയോ, നയിട്ടോ മസറ്റോഷി, ഒഷിമ ഹിരോഷി, ഡാറ്റ് സുകിമസാരു, സുഡ നവോ, ഹാറ്റകേയമാ നവോയ, ചിബടെയ് സുകെ, കൊജിമ ഇചിറോ, ലിൻ മൊയ്‌കി എന്നീ ജാപ്പനീസ് ഫോട്ടോഗ്രാഫർമാരുടെ ഫ്രെയ്മുകളാണ് പ്രദര്ശനത്തിലുള്ളത്. ഇന്ത്യയിലെ ജപ്പാൻ ഫൌണ്ടേഷൻ, ബംഗളുരുവിലെ സൃഷ്ടി, മണിപ്പാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആര്ട്ട്, ഡിസൈൻ ആൻഡ് ടെക്നോളജി എന്നീവർ ചേർന്ന് കേരള ലളിത കലാ അക്കാഡമിയുടെ നേതൃത്വത്തിൽ ആണ് പ്രദർശനം സംഘടിപ്പിക്കുന്നത്.

Read Full Story:
https://kochilocalpedia.com/tohoku-japanese-photo-exhibition-at-dh-art-gallery-kochi/

ഞാറ്റുവേല പൈതൃകോത്സവം നാളെ സമാപിക്കും കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഇടപ്പളി ചങ്ങമ്പുഴ പാർക്കിൽ നടന്നു വരുന്ന ഞാറ്റുവേല പൈതൃക...
05/07/2022

ഞാറ്റുവേല പൈതൃകോത്സവം നാളെ സമാപിക്കും

കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഇടപ്പളി ചങ്ങമ്പുഴ പാർക്കിൽ നടന്നു വരുന്ന ഞാറ്റുവേല പൈതൃകോത്സവത്തിന് നാളെ തിരശീല വീഴും. കേരളത്തിൻ്റെ വിവിധ പ്രദേശങ്ങളിലെ തനതായ കലാരൂപങ്ങളും, നാടൻ ഉൽപ്പന്നങ്ങളും, ഭക്ഷണ വൈവിധ്യവും എല്ലാം ഉൾപ്പെട്ട ഈ മേള ചുരുങ്ങിയ ദിവസങ്ങൾക്കുളിൽ ഒട്ടേറെ പേരെയാണ് ഇവിടേക്ക് ആകർഷിച്ചത്. പ്രകൃതിയും മണ്ണും ചേർന്ന് നമ്മുടെ ജൈവ വൈവിധ്യത്തിലും ജീവിത രീതികളിലും വരുത്തിയിരിക്കുന്ന നന്മകളെ പുതു തലമുറക്കും മറ്റുള്ളവർക്കും പരിചയപ്പെടുത്തി കൊടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ മേള സംഘടിപ്പിച്ചിരിക്കുന്നത്.

കൂത്താമ്പുള്ളി, ബാലരാമപുരം കൈത്തറികൾക്കൊപ്പം 20 വർഷം വരെ കളർ ഇളകാതെ നിലനിൽക്കുന്ന കാസർകോട് സാരികളും മേളയുടെ പ്രധാന ആകർഷണമാണ്. ജി ഐ ടാഗ് നേടിയ അരി, വസ്ത്രങ്ങൾ, ഔഷധ കൂട്ടുകൾ, കരകൗശല വസ്തുക്കൾ, കൈത്തറി ഉൽപ്പന്നങ്ങൾ, വ്യത്യസ്തമായ നാടൻ ഭക്ഷണ രുചികൾ, പ്രകൃതിദത്ത അച്ചാറുകൾ,, അപൂർവ പുസ്തകങ്ങൾ, ചിത്ര രചനകൾ, , കളിമൺ പാത്രങ്ങൾ, എന്നിവയെല്ലാം മേളയുടെ പ്രാധാന്യം വർധിപ്പിച്ചിരിക്കുന്നു. സംസ്ഥാനത്തിന്റെ കലാ സാംസ്കാരിക വൈവിധ്യങ്ങളെ കുറിച്ചുള്ള പ്രഭാഷങ്ങളും മറ്റ് പരമ്പരാഗത കലാപരിപാടികളും ഇതിനോടൊപ്പം തന്നെ മുഖ്യ വേദിയിൽ എല്ലാ ദിവസങ്ങളിലും വൈകിട്ട് നടന്നു വരുന്നു.

read full story:
https://kochilocalpedia.com/changampuzha-park-njattuvela-fest-will-conclude-on-6th-july-2022/

സിയാൽ ഗോൾഫ് കോഴ്സിലെ തടാകത്തിൽ കൂടു മൽസ്യ കൃഷി കൊച്ചി രാജ്യാന്തര വിമാനത്താവള കമ്പനിയുടെ കീഴിലുള്ള പ്രകൃതി രമണീയമായ സിയാൽ...
24/06/2022

സിയാൽ ഗോൾഫ് കോഴ്സിലെ തടാകത്തിൽ കൂടു മൽസ്യ കൃഷി

കൊച്ചി രാജ്യാന്തര വിമാനത്താവള കമ്പനിയുടെ കീഴിലുള്ള പ്രകൃതി രമണീയമായ സിയാൽ ഗോൾഫ് കോഴ്സിലെ താടകത്തിൽ കൂടു മൽസ്യ കൃഷിക്ക് തുടക്കമായി. സമുദ്രോല്പ്പന്ന കയറ്റുമതി വികസന അതോറിറ്ററിയും രാജീവ് ഗാന്ധി സെൻറെർ ഫോർ അക്വാകൾച്ചറൽ എന്ന സ്ഥാപനവും സംയുക്തമായിട്ടാണ് പരീക്ഷണാടിസ്ഥാനത്തിൽ കൂടു മൽസ്യ കൃഷിക്ക് തുടക്കം കുറിച്ചിരിക്കുന്നത്. ആദ്യഘട്ടത്തിൽ തിലാപിയ, കരിമീൻ കാളാഞ്ചി എന്നിവയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഏതാണ്ട് 130 ഏക്കറോളം ഉള്ള ഗോൾഫ് ക്ലബ്ബിൽ 7 വലിയ തടാകങ്ങളും ഉണ്ട്.

വെണ്ടുരുത്തി പാലത്തിന്റെ ടുറിസം സാദ്ധ്യതകൾ - ആശയങ്ങൾ ക്ഷണിക്കുന്നു. എറണാകുളത്തേയും വെല്ലിങ്ടൺ ദ്വീപിനെയും തമ്മിൽ ബന്ധിപ്...
13/06/2022

വെണ്ടുരുത്തി പാലത്തിന്റെ ടുറിസം സാദ്ധ്യതകൾ - ആശയങ്ങൾ ക്ഷണിക്കുന്നു.

എറണാകുളത്തേയും വെല്ലിങ്ടൺ ദ്വീപിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന പഴയ വെണ്ടുരുത്തി പാലം മിനിക്കിയെടുത്തുകൊണ്ട് പൈതൃക വിനോദ സഞ്ചാര ഇടനാഴിയായി വികസിപ്പിക്കുന്നതിനുള്ള ഒരു പദ്ധതി രേഖ ജില്ലാ ഭരണകൂടവും ജില്ലാ ടുറിസം വകുപ്പും ചേർന്ന് തയാറാക്കുന്നു. ഇതുമായി ബന്ധപ്പെട്ട് പൊതു ജനങ്ങൾക്കുള്ള ആശയങ്ങളും അഭിപ്രായങ്ങളും ടുറിസം വകുപ്പിനെ നേരിട്ടറിയിക്കാൻ അവസരം ഒരുങ്ങുന്നു. നിങ്ങളുടെ ആശയങ്ങൾ 9946046025 എന്ന നമ്പറിലോ [email protected] എന്ന ഇമെയിൽ വിലാസത്തിലോ അയക്കാവുന്നതാണ്. ആശയങ്ങൾ ഈ മാസം 15 വരെ സമർപ്പിക്കാം. മികച്ച ആശയത്തിന് 10,000 രൂപയുടെ ക്യാഷ് അവാർഡ് ഉണ്ടാകും.

പഴയ വെണ്ടുരുത്തി പാലത്തിൽ വിദേശ രാജ്യങ്ങളിൽ കാണുന്ന പോലെയുള്ള ഒരു ഭക്ഷണ തെരുവ് നിർമ്മിക്കാനുള്ള ആശയം ഉരുത്തിരിഞ്ഞു വന്നത് കഴിഞ്ഞ ദിവസം മലയാള മനോരമ കൊച്ചിയിൽ സംഘടിപ്പിച്ച 'കൊച്ചിയുടെ ടുറിസം സാദ്ധ്യതകൾ. എന്ന സെമിനാറിലാണ്. സംസ്ഥാന ടുറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് ഇതുമായി ബന്ധപ്പെട്ട ചില ആശയങ്ങളും പങ്കുവെച്ചു. തുടർന്ന് ജില്ലാ കളക്ടർ ജാഫർ മാലിക്, ഫോർട്ട് കൊച്ചി സബ് കളക്ടർ പി വിഷ്ണുരാജ്, ടുറിസം ഡയരക്ടർ കൃഷ്ണ തേജ്ജ എന്നിവർ പാലം സന്ദർശിക്കുകയും സാദ്ധ്യതകൾ വിലയിരുത്തുകയും ചെയ്‌തു. ഇതിനോടൊപ്പം നഗരത്തിലെ ജനപ്രതിനിധികളും തങ്ങളുടെ ആശയങ്ങളും അഭിപ്രായങ്ങളും മാധ്യമങ്ങളിലൂടെ പങ്കു വെച്ചു. ഏറെ കാലമായി അടഞ്ഞു കിടക്കുന്ന ഈ പാലം ഭാഗികമായി വാഹന പാർക്കിങ്ങുകൾക്കും സായാഹ്നങ്ങളിൽ ആളുകൾക്ക് കുടുംബത്തോടൊപ്പം വന്ന് കായൽ സൗന്ദര്യം കണ്ടുകൊണ്ട് വിവിധ ഭക്ഷണ രുചികൾ ആസ്വദിക്കുവാനുള്ള സൗകര്യങ്ങൾ ഒരുക്കുന്നതിനെ കുറിചാണ് പ്രധാനമായും ചർച്ചകൾ നടക്കുന്നത്. ഇതിനോടു അനുബന്ധമായി തന്നെ കൊച്ചിയെ ഒരു പ്രധാന ടുറിസം കേന്ദ്രമാക്കി മാറ്റുന്നതിയുള്ള ആശയങ്ങളും സംവാദങ്ങളും പല കോണുകളിൽ നിന്ന് ആരംഭിച്ചു കഴിഞ്ഞു.

Read full story:
https://kochilocalpedia.com/venduruthy-bridge-would-be-converted-to-tourism-hub-soon/

'കാവാക്കി' പദ്ധതിക്ക് സുഭാഷ് പാർക്കിൽ തുടക്കമായി.എറണാകുളം സുബാഷ് പാർക്കിൽ കൂടുതൽ നാട്ടുമരങ്ങൾ വെച്ചു പിടിപ്പിക്കാൻ ലക്ഷ്...
06/06/2022

'കാവാക്കി' പദ്ധതിക്ക് സുഭാഷ് പാർക്കിൽ തുടക്കമായി.

എറണാകുളം സുബാഷ് പാർക്കിൽ കൂടുതൽ നാട്ടുമരങ്ങൾ വെച്ചു പിടിപ്പിക്കാൻ ലക്ഷ്യമിട്ടുകൊണ്ടുള്ള 'കാവാക്കി' വന സംരക്ഷണ പദ്ധതിക്ക് പരിസ്ഥിതി ദിനത്തിൽ തുടക്കമായി. പാർക്കിൽ ഇലഞ്ഞി മരതൈ നട്ടു കൊണ്ട് കൊച്ചി മേയർ എം അനിൽകുമാർ പദ്ധതി ഔദ്യോഗികമായി ഉൽഘാടനം ചെയ്‌തു. പദ്ധതിയുടെ ആദ്യപടിയായി 40 നാട്ടു മരതൈകൾ ഇന്നലെ സുബാഷ് പാർക്കിൽ നട്ടു. കുടംപുളി, നെല്ലി, ഇലഞ്ഞി, കറുകപ്പട്ട, കൂവളം, രക്തചന്ദനം, ആറ്റുപുന്ന, വാളംപുളി, വെപ്പ്, കണിക്കൊന്ന, മണിമരുത്, അടക്കാപൈൻ, പുത്രജീവി എന്നീ മരങ്ങളാണ് കാവാക്കി പദ്ധതിയുടെ ഭാഗമായി ഇന്നലെ നട്ടത്. ഡെപ്യൂട്ടി മേയർ കെ എ അൻസിയ, ടൗൺ പ്ലാനിംഗ് കമ്മിറ്റി ചെയർമാൻ എം എച്ച് എം അഷറഫ്, ക്ഷേമകാര്യ കമ്മിറ്റി ചെയർപേഴ്സൺ ഷീബ ലാൽ , ടാക്സ് അപ്പീൽ കമ്മിറ്റി ചെയർപേഴ്സൺ പ്രിയ പ്രശാന്ത്, ഡിവിഷൻ കൗൺസിലർ പത്മജ എസ് മേനോൻ, സി-ഹെഡ് ഡയറക്ടർ ഡോ. രാജൻ എന്നിവർ പരിപാടിയിൽ സംബന്ധിച്ചു

വേൾഡ് റിസോഴ്സ് ഇൻസ്റ്റിട്യൂട്ടിന്റെ സാങ്കേതിക സഹായത്തോടെ നടപ്പിലാക്കുന്ന 'സിറ്റീസ് 4 ഫോറെസ്റ്സ്' പദ്ധതിയുടെ ഭാഗമായാണ് കാവാക്കി നടപ്പിലാക്കുന്നത് കഴിഞ്ഞ വർഷം ആരംഭിച്ച പദ്ധതിയുടെ ഭാഗമായി ആയിരത്തോളം വൃക്ഷ തൈകൾ നഗരത്തിന്റെ വിവിധ ഇടങ്ങളിലായി നട്ടു പരിപാലിച്ചു വരുന്നുണ്ട്

തദ്ദേശീയ മരങ്ങളെ സംരക്ഷിക്കാൻ ജപ്പാനിൽ ഉത്ഭവിച്ച 'മിയാവാക്കി' പദ്ധതിയുടെ മാതൃകയിലാണ് ഈ പദ്ധതിക്ക് നാടൻ ശൈലിയിൽ 'കാവാക്കി' എന്ന നാമകരണം ചെയ്തിരിക്കുന്നത്. പണ്ട് കാലത്ത് കാവുകളോട് ചേർന്ന ഭാഗങ്ങളിൽ ഔഷധ സസ്യങ്ങളും മറ്റ് തദ്ദേശീയ ചെടികളും സ്വാഭാവികമായി വളർന്നു വന്നിരുന്നു. ഈ രീതി അവലംബിച്ചാണ് കാവാക്കി എന്ന് പേര് പദ്ധതിക്ക് നൽകിയിരിക്കുന്നത്.
സി ഹെഡ് ആണ് പദ്ധതിക്ക് നേത്ര്യത്വം നൽകുന്നത്.
Read Full Story:
https://kochilocalpedia.com/kaavakki-project-started-in-subash-park-kochi/

'ബാക്ക് ടു സ്‌കൂൾ' പദ്ധതിയുമായി പ്രോഗ്രസ്സിവ് ടെക്കിസ് കൂട്ടായ്‌മ കൊച്ചി ഇൻഫോപാർക് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന പ്രോഗ്...
31/05/2022

'ബാക്ക് ടു സ്‌കൂൾ' പദ്ധതിയുമായി പ്രോഗ്രസ്സിവ് ടെക്കിസ് കൂട്ടായ്‌മ

കൊച്ചി ഇൻഫോപാർക് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന പ്രോഗ്രസ്സിവ് ടെക്കിസ് കൂട്ടായ്‌മ സ്കൂൾ കുട്ടികൾക്കായി വിവിധ സഹായ പദ്ധതികൾ നടപ്പിലാക്കുന്നു. സ്വന്തം കുട്ടികൾക്കായി പഠനോപകരണങ്ങൾ വാങ്ങുമ്പോൾ, സമൂഹത്തിൽ ഇവയൊക്കെ ഒരു സ്വപനം മാത്രമായി കരുതുന്ന കുരുന്നുകൾക്ക് കൂടി പഠനോപരണങ്ങൾ എത്തിക്കുന്നതിനാണ് ഇവർ മുഖ്യ പരിഗണന നൽകുന്നത്. തുടർച്ചയായ അഞ്ചാം വർഷമാണ് ഈ കൂട്ടായ്മ ഇത്തരം സാമൂഹ്യ സേവന പദ്ധതി വിജയകരമായി അവതരിപ്പിക്കുന്നത്.
അതുപോലെ പഠനോപകരണങ്ങൾ, നേരിട്ട് വാങ്ങി തരുവാൻ കഴിയുന്നവർ പ്രോഗ്രസ്സീവ് ടെക്കീസിന്റെ വോളന്റിയേഴ്സിനെ അവ ഏൽപ്പിക്കാവുന്നതാണ്, .പെൻസിൽ, പേന, ബാഗ്, കുട, പുസ്തകം, ബോക്സ്, ടിഫിൻ ബോക്സ്, കമ്പ്യൂട്ടർ... തുടങ്ങിയ എന്തും സംഭാവനയായി നൽകാവുന്നതാണ്.
പഠനോപകരങ്ങൾ നേരിട്ട് വാങ്ങിത്തരുവാൻ കഴിയാത്തവർക്ക്, താഴെ കൊടുത്തിരിക്കുന്ന GPAY/phone pay നമ്പറിലേക്ക്, നിങ്ങൾക്ക് കഴിയുന്ന AMOUNT അയക്കാം.

Google Pay/Phonepe No: 9746384085

UPI ID:sreelakshminair.j@okaxis

Name: Sreelakshmi Jayaraj

For more clarification, please contact us:-

Shiyas:9995143800
Nisha :9496690831
Sreelakshmi :9746384085

Read Full Story:
https://kochilocalpedia.com/back-to-school-project-by-progressive-techies/

ബാദുഷ അനുസ്മരണ കാർട്ടൂൺ മേളക്ക് തുടക്കമായി കഴിഞ്ഞ വർഷം അന്തരിച്ച കൊച്ചിയിലെ പ്രമുഖ കാർട്ടൂണിസ്റ് ഇബ്രാഹിം ബാദുഷയുടെ സ്മര...
16/05/2022

ബാദുഷ അനുസ്മരണ കാർട്ടൂൺ മേളക്ക് തുടക്കമായി

കഴിഞ്ഞ വർഷം അന്തരിച്ച കൊച്ചിയിലെ പ്രമുഖ കാർട്ടൂണിസ്റ് ഇബ്രാഹിം ബാദുഷയുടെ സ്മരണാർത്ഥം സംഘടിപ്പിക്കുന്ന കാർട്ടൂൺ പാരമ്പരയായ 'കാർട്ടൂൺമാൻ ജൂൺ 2' ടി ജെ വിനോദ് എം എൽ എ ഉൽഘാടനം ചെയ്‌തു. അടുത്തമാസം രണ്ടാം തിയതി വരെ നീളുന്ന ഈ പരിപാടി പനമ്പിളി ലോറം അങ്കണത്തിലാണ് നടക്കുന്നത്. കാർട്ടൂൺ ക്ലബ് കേരള, പെറ്റൽസ് ഗ്ലോബ് ഫൗണ്ടേഷൻ, ലോറം വെൽനെസ്സ് എന്നീ സംഘടകളുടെ സഹകരണത്തോടെയാണ് വിജ്ഞാനപ്രദമായ ഈ മേള സംഘടിപ്പിച്ചിരിക്കുന്നത്. ഭിന്നശേഷിക്കാരുടെ ജീവിതവുമായി ബന്ധപ്പെടുത്തി 20 അടി നീളവും അഞ്ചടി വീതിയുമുള്ള ബിഗ് കാൻവാസിൽ പത്ത് കാർട്ടൂണിസ്റ്റുകൾ ചേർന്ന് രേഖപ്പെടുത്തിയ ഡൂഡിൽ വരകൾ ആണ് ഇതിൽ ഏറെ ശ്രദ്ധേയം. ഇതിനു പുറമേ ഭിന്നശേഷിക്കാരായ കുട്ടികൾക്കായി പ്രത്യേക കാർട്ടൂൺ പരിശീലന ക്യാമ്പും സംഘടിപ്പിച്ചു. കേരള ജുഡീഷ്യൽ അക്കാദമി മുൻ ഡയറക്ടർ റിട്ട ജില്ലാ ജഡ്‌ജി കെ സത്യൻ മുഖ്യാതിഥി ആയിരുന്നു.

Read Full Story:
https://kochilocalpedia.com/cartoon-man-june-2-in-memory-of-ibrahim-bhadusha-begins-in-kochi/

കാലാവസ്ഥാവ്യതിയാനം: മത്സ്യത്തൊഴിലാളികളുടെ സംരക്ഷണത്തിന് കാലാവസ്ഥാധിഷ്ടിത ഇൻഷുറൻസ് വേണമെന്ന് ആവശ്യം കൊച്ചി: സമുദ്രജലനിരപ്...
11/05/2022

കാലാവസ്ഥാവ്യതിയാനം: മത്സ്യത്തൊഴിലാളികളുടെ സംരക്ഷണത്തിന് കാലാവസ്ഥാധിഷ്ടിത ഇൻഷുറൻസ് വേണമെന്ന് ആവശ്യം

കൊച്ചി: സമുദ്രജലനിരപ്പ് ഉയരുന്നതും കാലാവസ്ഥാവ്യതിയാനത്തെ തുടർന്നുള്ള മറ്റ് പ്രകൃതിദുരന്തങ്ങളും വർധിക്കുന്ന സാഹചര്യത്തിൽ മത്സ്യത്തൊഴിലാളികളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ കാലാവസ്ഥാധിഷ്ടിത ഇൻഷുറൻസ് നടപ്പിലാക്കണമെന്ന് ആവശ്യം. കേരളത്തിലുൾപ്പെടെ സമുദ്ര മത്സ്യബന്ധന മേഖലയിൽ ഇൻഷുറൻസ് കാര്യക്ഷമമല്ലെന്നും കാലാവസ്ഥ കാരണമായി വരുന്ന നഷ്ടങ്ങൾ നികത്താൻ പ്രത്യേക ഇൻഷുറൻസ് പരിരക്ഷ ഉറപ്പുവരുത്തേണ്ടതുണ്ടെന്ന് ഈ വിഷയം ചർച്ച ചെയ്യുന്നതിനായി സംഘടിപ്പിച്ച സിംപോസിയത്തിൽ വിദഗ്ധർ ചൂണ്ടിക്കാട്ടി.

കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം(സിഎംഎഫ്ആർഐ), ബേ ഓഫ് ബംഗാൾ പ്രോഗ്രാം ഇന്റർ ഗവമെന്റൽ ഓർഗനൈസേഷൻ, തമിഴ്‌നാട് ഫിഷറീസ് സർവകലാശാല എന്നിവ സംയുക്തമായി ലോകബാങ്കിന്റെ സഹകരണത്തോടെ നടത്തിയ രാജ്യാന്തര സിംപോസിയത്തിലാണ് ഈ ആവശ്യമുയർന്നത്.

ചുഴലിക്കാറ്റ്, കടൽക്ഷോഭം പോലുള്ള പ്രകൃതിദുരന്തങ്ങളാൽ നഷ്ടമനുഭവിക്കുന്നവരെ പ്രത്യേകം സംരക്ഷിക്കാൻ സൂചിക ഇൻഷുറൻസ് പരിരക്ഷയാണ് വേണ്ടത്. കാലാവസ്ഥാ മോഡലിംഗ് വഴി ചുഴലിക്കാറ്റ് ബാധിത പ്രദേശങ്ങൾ മനസ്സിലാക്കി ആ പരിധിയിൽ വരുന്ന എല്ലാവർക്കും നഷ്ടപരിഹാരം ഉറപ്പാക്കുന്നതാണ് സൂചിക ഇൻഷുറൻസ്. നഷ്ടത്തിന്റെ തോത് പ്രത്യേകമായി പഠിക്കേണ്ട കാലതാമസവും ഇതുവഴി ഒഴിവാക്കാനാകുമെന്നതിനാൽ ഈ ഇൻഷുറൻസ് പദ്ധതിയാണ് മത്സ്യമേഖലയിൽ നടപ്പിലാക്കേണ്ടതെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടി.

Read Full Story:
https://kochilocalpedia.com/climate-change-fishermen-eligible-for-better-insurance-coverage/

ക്വീൻസ് വാക്ക് വേയിൽ പ്രഭാതസവാരിക്കായി പ്രത്യേക സജ്ജീകരണങ്ങൾ. എറണാകുളം ഗോശ്രീ പാലത്തിന് സമീപമുള്ള ക്വീൻസ് വാക്ക് വേയിൽ പ...
29/04/2022

ക്വീൻസ് വാക്ക് വേയിൽ പ്രഭാതസവാരിക്കായി പ്രത്യേക സജ്ജീകരണങ്ങൾ.

എറണാകുളം ഗോശ്രീ പാലത്തിന് സമീപമുള്ള ക്വീൻസ് വാക്ക് വേയിൽ പ്രഭാത സവാരിക്കാർക്കായി പ്രത്യേക സജ്ജീകരണങ്ങൾ ഈ ആഴ്ച മുതൽ നടപ്പിലാക്കി തുടങ്ങി. ഗോശ്രീ പാലത്തിന്റെ ഭാഗത്തു നിന്ന് വരുമ്പോൾ കായലോരഭാഗമായ ഇടതു വശത്തെ റോഡ് രാവിലെ 5 മണി മുതൽ 7.30 വരെയുള്ള സമയത്ത് പൂർണമായും അടച്ചുകൊണ്ട് പ്രഭാത സവാരിക്കാർക്കും വ്യായാമം ചെയ്യുന്നവർക്കും മാത്രമായി വിട്ടു നൽകിയിരിക്കുകയാണ്. ഇടത് വശത്ത് തന്നെയുള്ള പ്രസ്റ്റീജ് ഫ്ലാറ്റ് നിവാസികൾക്ക്‌ ബുദ്ധിമുട്ട് ഉണ്ടാക്കാത്ത രീതിയിലാണ് ക്രമീകരങ്ങൾ. ഇതോടെ ഇവിടുത്തെ പതിവ് സവാരിക്കാർക്കും ജോഗേഴ്സിനും കൂടുതൽ സുരക്ഷിതമായ ഒരിടം പ്രഭാത വ്യായാമങ്ങൾക്കായി ലഭിച്ചിരിക്കുകയാണ് ഏറെ കാലമായി ഇരുവശത്തെയും റോഡുകളാണ് പ്രഭാത സവാരിക്കാർ ഉപയോഗിച്ചിരുന്നതെങ്കിലും വലതു വശത്തോട് ചേർന്നുള്ള ഭാഗത്ത് തെരുവ് നായ ശല്യം രൂക്ഷമായിരുന്നു. വൈകുന്നേരങ്ങളിൽ ഈ ഭാഗത്ത് എത്തുന്ന ലഘു ഭക്ഷണ ശാലകളും തൊട്ടു പിന്നിലുള്ള കാട് മൂടിയ പ്രദേശവുമെല്ലാം കുറേകാലമായി തെരുവ് നായ്ക്കൾ കൂട്ടത്തോടെ ഇവിടെ തമ്പടിക്കുന്നതിന് കാരണമായി തീർന്നിരുന്നു. ഇതിനു പുറമേ സമീപത്തെ ഫ്ലാറ്റ് സമുച്ചയത്തിന്റെ നിർമ്മാണത്തിനായി സാധന സാമഗ്രികളുമായിഎത്തുന്ന ലോറികളും ട്രക്കുകളും മറ്റും സൃഷിടിക്കുന്ന പൊടി ശല്യവും രൂക്ഷമായിരുന്നു. മഴ പെയ്യുന്ന ദിവസങ്ങളിൽ സ്ഥിതി കൂടുതൽ സങ്കീര്ണമാകുമായിരുന്നു വ്യായാമത്തിനായി വരുന്നവർക്കും സ്‌കെയിറ്റിംഗ്‌ ചെയുന്ന കുട്ടികൾക്കും മറ്റുമായി ഒരു പ്രേത്യക ഭാഗം വലതു വശത്തു തയാറാക്കിയിട്ടുണ്ടെങ്കിലും തെരുവ് നായ്ക്കളുടെയും വാഹനങ്ങളുടെയും ബാഹുല്യം മൂലം ഈ ഭാഗം പ്രഭാത സവാരിക്കാർക്ക് വേണ്ടവിധം പ്രയോജനപെടുത്തുവാൻ സാധിച്ചിരുന്നില്ല. ഇതിനൊക്കെ പുറമെയാണ് പുലർകാലത്ത് അമിത വേഗതയിൽ ഇതിലൂടെ പായുന്ന വാഹനങ്ങൾ മൂലമുണ്ടാകുന്ന ബുദ്ധിമുട്ടുകൾ. ഇപ്പോൾ രാവിലെ റോഡിന്റെ തുടക്ക ഭാഗത്തും അവസാന എൻഡിലും പോലീസ് സാനിധ്യം ഉള്ളത് കൊണ്ടും റോഡ് ഗതാഗതം പുനഃക്രമീകരിച്ചതിനാലും വേഗം കുറച്ചു പോകാൻ വാഹനങ്ങൾ നിർബന്ധിതമാകുന്നു.

പുതിയ ക്രമീകരങ്ങളെ ക്വീൻസ് വേയിലെ പതിവ് നടത്തക്കാർ ഏറെ ആനന്ദത്തോടെയാണ് സ്വാഗതം ചെയ്‌തിരിക്കുന്നത്‌.പ്രത്യേകിച്ചു തിരക്ക് കുറഞ്ഞ ഇടതുവശത്ത് കായൽ സൗന്ദര്യം ആസ്വദിച്ചു കൊണ്ടുള്ള നടത്തവും വ്യായാമവുമെല്ലാം സമ്മാനിക്കുന്നത് ഒരു പുത്തനുണർവാണെന്നാണ് ഈ കൂട്ടരുടെ ഭാഷ്യം. കഴിഞ്ഞ 12 വർഷത്തിലധികമായി ഇവിടെ സജീവമായി നിലക്കൊളുന്ന പ്രഭാത സവാരിക്കാരുടെ കൂട്ടായ്മയായ 'പച്ചാളം വാക്ക്-മേറ്റ്സ്' ആണ് ഗതാഗത പുനക്രമീകരണങ്ങൾക്കും അനുബന്ധ സൗകര്യങ്ങൾ ഒരുക്കുന്നതിനും മറ്റും മുൻകൈ എടുക്കുന്നത്. പ്രഭാത സാവരിക്കാർക്ക് കൂടുതൽ സൗകര്യങ്ങൾ ഒരുക്കുന്നതിൽ മാത്രമല്ല, പരിസരം മാലിന്യ മുക്തമായി നിലനിർത്തുന്നതിനുള്ള പ്രവർത്തനങ്ങളിലും ഇവർ സജ്ജീവമാണ്. വാക് മേറ്റ്സ് കോർഡിനേറ്റർ സി വി ആന്റണിയുടെ നേതൃത്വത്തിൽ ഒരു വലിയ സംഘം എല്ലാ ദിവസവും രാവിലെ ഒത്തുകൂടുകയും ക്വീൻസ് വാക് വേയുടെ സൗന്ദര്യവൽക്കരണ പ്രവർത്തനങ്ങളിൽ സജീവമായി പ്രവർത്തിക്കുകയും ചെയ്തുപോരുന്നു. ശനിയാഴ്ചകളിൽ രാവിലെ 6.30 ന് ഇവർ മുടക്കം കൂടാതെ മുന്നോട്ടു കൊണ്ട് പോകുന്ന സംഗീത ആലാപന പരിപാടി ഏറെ വാർത്താപ്രാധാന്യം നേടിയിരുന്നു വാക് വേ തീരുന്ന ഭാഗത്തുള്ള ഓപ്പൺ ജിമ്മും ഏറെ സജീവമാണ്.

visit us: https://kochilocalpedia.com/new-arrangements-for-morning-walkers-at-queens-walk-way-kochi/

മുസിരിസ് ഹെറിറ്റേജ് ഫെസ്റ്റ് 29  മുതൽ ടുറിസം മേഖലയിൽ കാണുന്ന പുത്തൻ ഉണർവിന് കൂടുതൽ കരുത്തേകികൊണ്ട്  മുസരീസ് ഹെറിറ്റേജ് ട...
25/04/2022

മുസിരിസ് ഹെറിറ്റേജ് ഫെസ്റ്റ് 29 മുതൽ

ടുറിസം മേഖലയിൽ കാണുന്ന പുത്തൻ ഉണർവിന് കൂടുതൽ കരുത്തേകികൊണ്ട് മുസരീസ് ഹെറിറ്റേജ് ടുറിസം ഫെസ്റ്റ് ഏപ്രിൽ 29 ന് പറവൂരിൽ ആരംഭിക്കുന്നു. കേരള ഫോൾക്‌ലോർ അക്കാദമിയും മുസിരിസ് ടുറിസം കോപ്പറേറ്റീവ് സൊസൈറ്റിയൂം സംയുക്തമായിട്ടാണ് മേള സംഘടിപ്പിക്കുന്നത്. രണ്ടു ദിവസം നീണ്ടു നിൽക്കുന്ന മേളയിൽ എക്സിബിഷനു പുറമെ, സംഗീത - നൃത്ത പരിപാടികളും അരങ്ങേറും.

Read Full Story:
https://kochilocalpedia.com/muziris-heritage-fest-from-april-29/

നഗരത്തിൽ 3 വൈദ്യുത വാഹന റീചാർജിങ് സ്റ്റേഷനുകൾ കെ എസ് ഇ ബി യുടെ മൂന്ന് ഇലക്ട്രിക്ക് വാഹന റീചാർജിങ് സ്റ്റേഷനുകൾ ഈ മാസം 25 ...
20/04/2022

നഗരത്തിൽ 3 വൈദ്യുത വാഹന റീചാർജിങ് സ്റ്റേഷനുകൾ

കെ എസ് ഇ ബി യുടെ മൂന്ന് ഇലക്ട്രിക്ക് വാഹന റീചാർജിങ് സ്റ്റേഷനുകൾ ഈ മാസം 25 മുതൽ പ്രവർത്തിച്ചു തുടങ്ങും. കലൂർ, ഗാന്ധിനഗർ, വൈറ്റില എന്നിവടങ്ങിലാണ് പുതിയ സ്റ്റേഷനുകൾ വരുന്നത്. ഒരേ സമയം 6 വാഹനങ്ങൾ വരെ റീചാർജ് ചെയ്യാൻ കഴിയുന്ന സംവിധാനങ്ങളാണ് ഈ സ്റ്റേഷനുകളിൽ സജ്ജീകരിച്ചിരിക്കുന്നത്. ഇരു ചക്ര വാഹനങ്ങൾ ഒഴികെയുള്ള . വൈദ്യുത വാഹനങ്ങൾക്ക്‌ ഈ ചാർജിങ് സ്റ്റേഷൻ ഉപയോഗിക്കാം. നിലവിൽ പാലാരിവട്ടത്തു മാത്രമാണ് റീചാർജിങ് സൗകര്യമുള്ളത്.

Read Full Story:

കെ എസ് ഇ ബി യുടെ മൂന്ന് ഇലക്ട്രിക്ക് വാഹന റീചാർജിങ് സ്റ്റേഷനുകൾ ഈ മാസം 25 മുതൽ പ്രവർത്തിച്ചു തുടങ്ങും. കലൂർ,…

KCBC theater workshop
23/03/2022

KCBC theater workshop

Address


Alerts

Be the first to know and let us send you an email when Kochi Localpedia posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Kochi Localpedia:

Videos

Shortcuts

  • Address
  • Telephone
  • Alerts
  • Contact The Business
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share