DFOLK

DFOLK Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from DFOLK, Media, .

■ Dravidian folk ■ Delicious folk ■ Dalit folk ■ Dialitical folk ■ Demanded folk ■ Dianamic folk ■ Discriminated folk
'' DIALOGES OF FOLK ''
D' FOLK

D‘FOLK  അഡ്മിൻ പാനലിൽ ഉള്ള പ്രശസ്ത നാടൻ കലാകാരനും ഷോർട്ട്ഫിലിംസംവിധായകനും ആണ് ഷിക്തൻ മഠത്തിൽ. ഷോർട്ട് ഫിലിം, പരസ്യചിത്ര ...
01/01/2024

D‘FOLK അഡ്മിൻ പാനലിൽ ഉള്ള പ്രശസ്ത നാടൻ കലാകാരനും ഷോർട്ട്ഫിലിംസംവിധായകനും ആണ് ഷിക്തൻ മഠത്തിൽ. ഷോർട്ട് ഫിലിം, പരസ്യചിത്ര സംവിധാന മേഖലയിൽ നിരവധി വർഷങ്ങളായി പ്രവർത്തിച്ചു വരുന്നു. കരിങ്കാളി എന്ന സൂപ്പർഹിറ്റ് ഗാനത്തിന്റെ രചയിതാവ് കണ്ണൻ മംഗലത്തിന്റെ വരികൾക്ക് ഷൈജു അവറാൻ ഈണം നൽകി, പ്രശസ്ത പിന്നണി ഗായിക സിത്താര കൃഷ്ണകുമാർ ആലപിച്ച്‌ , ഷിക്തൻ മഠത്തിൽ സംവിധാനം നിർവഹിച്ച “ഇടുക്കി” എന്ന ആൽബം ഇന്ന് റിലീസ് ആയിരിക്കുകയാണ്.
D‘FOLKഅഡ്മിൻ പാനലിൽ തന്നെയുള്ള രാഹുൽ സഹസംവിധാനവും ആദർശ് ചിറ്റാർ പ്രധാന വേഷത്തിലും എത്തിയിരിക്കുന്നു.

ഒരുപാട് നാളത്തെ പ്രിയപ്പെട്ടവരുടെ പ്രയത്നമാണ് ഇടുക്കി.
ഇടുക്കിയുടെ മുഴുവൻ അണിയറ പ്രവർത്തകർക്കും D‘FOLK ന്റെ അഭിനന്ദനങൾ 💝

ഒരിക്കൽകൂടി ഇടുക്കിയുടെ സംവിധായകൻ ഷിക്തൻ മഠത്തിലിന് എല്ലാ ഭാവുകങ്ങളും നേരുന്നതോടൊപ്പം ബിഗ് സ്ക്രീനിലേക്കുള്ള ചുവടുവെപ്പുകൾക്ക് തുടക്കമാകട്ടെ ഇടുക്കി എന്നും ആശംസിക്കുന്നു.

പ്രിയകൂട്ടാളികൾ കണ്ട്‌ അഭിപ്രായം രേഖപ്പെടുത്തണം എന്നഭ്യർത്ഥിക്കുന്നു.

Shikthan Madathil
Rahul Rema Ramachandran
Adarsh Chittar

https://youtu.be/xbz-eJbuz-U?si=UJLq-KjpCmag0iis

Admin Panel
D‘FOLK

krishnakumar | shaiju avaran | kannan mangalath | anjana mohan | shikthan madathilsrk cinema com...

World folklore wishes to all friends ❤️
22/08/2023

World folklore wishes to all friends ❤️

 ്_അമ്പാടി_അനുസ്മരണംകാഞ്ഞൂര്‍ നാട്ടുപൊലിമ കുടുംബാംഗമായിരുന്ന അമ്പാടിയുടെ ഓര്‍മ്മകള്‍ക്ക് ഇന്ന് പത്താണ്ട് പൂര്‍ത്തിയാകുന...
13/06/2023

്_അമ്പാടി_അനുസ്മരണം

കാഞ്ഞൂര്‍ നാട്ടുപൊലിമ കുടുംബാംഗമായിരുന്ന അമ്പാടിയുടെ ഓര്‍മ്മകള്‍ക്ക് ഇന്ന് പത്താണ്ട് പൂര്‍ത്തിയാകുന്നു.

എല്ലാവര്‍ഷവും ഓര്‍മ്മദിനത്തില്‍
കാഞ്ഞൂര്‍ നാട്ടുപൊലിമ സംഘടിപ്പിക്കുന്ന അമ്പാടി അനുസ്മരണം
ഇന്ന് വൈകീട്ട് 5.30 മുതല്‍ നായത്തോട് ശ്രീഭദ്ര ഓഡിറ്റോറിയത്തില്‍ വച്ച് വിവിധ പരിപാടികളോടെ സംഘടിപ്പിക്കുന്നു. അനുസ്മരണ സമ്മേളവും, മുതിര്‍ന്ന നാട്ടുകലാകാരന്മാരെ ആദരിയ്ക്കലും, 2023 ലെ അമ്പാടി സ്മാരക ഫോക്ക്ലോര്‍ അവാര്‍ഡ് ജേതാവിനെ പ്രഖ്യാപിക്കുന്ന ചടങ്ങും നടക്കും.

സമ്മേളനാനന്തരം നാടന്‍കലാപ്രവര്‍ത്തകര്‍ ചേര്‍ന്നൊരുക്കുന്ന നാടന്‍പാട്ടുകള്‍ (ഓര്‍മ്മപാട്ടുകള്‍) ഉണ്ടാകും.

NB:- 2023 ജൂണ്‍ 25 ന്
കാഞ്ഞൂരില്‍ വച്ച് സംഘടിപ്പിക്കുന്ന കാഞ്ഞൂര്‍ നാട്ടുപൊലിമയുടെ
20 - മത് വാര്‍ഷികാഘോഷ പരിപാടിയുടെ ലോഗോ പ്രകാശനവും അനുസ്മരണ ചടങ്ങിനോടനുബന്ധമായി നടത്തപ്പെടുന്നു.

എല്ലാ വര്‍ഷവും ഓര്‍മ്മദിനത്തില്‍ പങ്കുചേരുവാനെത്തുന്ന എല്ലാ പ്രിയപ്പെട്ടവരേയും, നാടന്‍കലാസമിതികളേയും ഈ വര്‍ഷത്തെ അനുസ്മരണ കൂട്ടായ്മയിലേയ്ക്കും സ്നേഹാദരപൂര്‍വ്വം ക്ഷണിക്കുന്നു..♥

- കാഞ്ഞൂർ നാട്ടുപൊലിമ
നാടൻപാട്ട്പുര

പി.എസ്. ബാനർജിയുടെ സ്മരണാർത്ഥമുള്ള പഠന ഗവേഷണ കേന്ദ്രം.P.S.BANERJIACADEMY OF FOLKLORE AND FINE ARTS
30/01/2023

പി.എസ്. ബാനർജിയുടെ സ്മരണാർത്ഥമുള്ള പഠന ഗവേഷണ കേന്ദ്രം.
P.S.BANERJI
ACADEMY OF FOLKLORE AND FINE ARTS

🥰
28/01/2023

🥰

ഞാൻ നീയാവും നീ നമ്മളാവും നമ്മൾ ഒന്നാവുംമാറ്റത്തിന്റെ പുതിയ കാലത്ത് പാട്ടുകൾ മനുഷ്യർ ഏറ്റ് പാടുകയും ആടുകയും ചെയ്യും...   ...
27/07/2022

ഞാൻ നീയാവും നീ നമ്മളാവും നമ്മൾ ഒന്നാവും

മാറ്റത്തിന്റെ പുതിയ കാലത്ത് പാട്ടുകൾ മനുഷ്യർ ഏറ്റ് പാടുകയും ആടുകയും ചെയ്യും...

നമ്മൾ ഇന്ന് കൂടുന്നു, വർത്തമാനങ്ങളുമായ് രാത്രി 8 ന് D 'folk ക്ലബ്ബ്ഹൗസിൽ...
എല്ലാവരും കൂട്ടാവുക
Team D' FOLK 🎶

26/07/2022
"ഏന്റെ കണ്ണീരിൽ തന്തോയം കണ്ടോരെ"..."ഏന്റെ ചുട് ചോര കൊണ്ട് പൈതാഹം തീർത്തോരെ"...ഇങ്ങനെ വരികൾ എഴുതുമ്പോൾ ഞങ്ങൾക്കറിയില്ലായി...
26/07/2022

"ഏന്റെ കണ്ണീരിൽ തന്തോയം കണ്ടോരെ"...
"ഏന്റെ ചുട് ചോര കൊണ്ട് പൈതാഹം തീർത്തോരെ"...

ഇങ്ങനെ വരികൾ എഴുതുമ്പോൾ ഞങ്ങൾക്കറിയില്ലായിരുന്നു ഇന്നും നാളെയും തർക്കവേദികളിൽ ആ വരികൾ വേദനയോടെ പറയേണ്ടി വരുമെന്ന്...

ആർക്കൊക്കയോ പൊള്ളുന്നു അശുദ്ധ സംഗീതമെന്ന് പേരിട്ട് മാറ്റി നിർത്തിയത്.. അവരുടെ കപട മുഖത്തെ കീറി മുറിച്ചതിൽ...

ഏമ്പക്കം വിട്ട് ചാരുകസേരയിൽ മലർന്ന് കിടന്ന് വെറ്റില നീര് കൊളമ്പിയിൽ തുപ്പി കണ്ണടച്ച് കിടന്നവന് ശുദ്ധസംഗീതമെന്ന് പേരിട്ട് വിളിച്ച കുഞ്ഞിനെ മടിയിലിരുതാമെങ്കിൽ....
പൊള്ളുന്ന വെയിലിൽ നിങ്ങളുടെ പത്തായപ്പുര നിറയക്കാൻ വയലിൽ ഇറങ്ങിയോന് നിങ്ങൾ അശുദ്ധ സംഗീതമെന്ന് പേരിട്ട് വിളിച്ച കുഞ്ഞിനെ തണലിൽ നിർത്താനുള്ള അവകാശമില്ലേ

പണ്ട് പഞ്ചമിയെ പള്ളിക്കൂടത്തിൽ ചേർക്കാനായി ചെന്നപ്പോൾ എതിരിട്ട അതെ രീതിയുടെ നൂതന രൂപമാണ് ഈ ശുദ്ധ - അശുദ്ധ പ്രയോഗങ്ങൾ... 200/300 റോ വർഷം മാത്രം പഴക്കമുള്ള ശാസ്ത്രിയ സംഗീതത്തിന്റെ വക്താക്കളായ നിങ്ങൾക്കിടയിലേക്ക് ഒരു വംശ വർണ്ണ പാരമ്പര്യത്തിന്റെ അഹംഭാവം തെല്ലുമില്ലാത്ത ഒരു സ്ത്രീ....നിങ്ങളുടെ തന്നെ ഭാഷ കടമെടുത്ത് പറഞ്ഞാൽ സവർണ സംഗീത പാരമ്പര്യ മേൽകൊയ്മകളില്ലാത്ത ഒരു സ്ത്രീ അതും ആദിവാസി സ്ത്രീ വന്ന് നിന്ന്...
സംഗീതം ജനിച്ച കാലം തൊട്ടുള്ള നാട്ടു പാട്ട് പാടി നേടിയത്...
അത് നിങ്ങളുടെ സവർണ്ണ ബോധത്തിന് മേലേറ്റാ ഒരു ഒന്ന് ഒന്നര അടിയായി പോയി അപ്പോ വന്നു വിസർജം നിറച്ച തലച്ചോറുമായി സോഷ്യൽ മീഡിയയിൽ പിന്നെ അങ്ങോട്ട്‌ എരിവ്,പുളി,കുളി, തപസ്സ്,പാരമ്പര്യം, മഹത്വം അങ്ങനെ നീണ്ടു പോവുന്ന മാലിന്യ ചിന്തകൾ...

ഒന്ന് ഓർക്കുക
വില്ല് വണ്ടി ഓടിയ പാതയിൽ ഒരുപാട് മനുഷ്യർ പിന്നെയും നടന്നു വണ്ടിയും കാലവും ഒരുപാട് മുന്നോട്ട് പോയി നിങ്ങൾ എപ്പോഴാണ് മനുഷ്യനെന്ന ബോധത്തിലേക്ക് വണ്ടി കയറുക...

ഇത്രയും പറഞ്ഞിട്ടും നേരം വെളുക്കാത്തവരോട് അങ്ങോട്ട്‌ മാറിയിരുന്ന് കരയുകയോ ചൊറിയുകയോ ചെയ്യുക അല്ലാതെ മറ്റൊരു പ്രതിവിധിയില്ലെന്നറിയുക....

*ഞാൻ* നീയാവും *നീ* നമ്മളാവും *നമ്മൾ* ഒന്നാവും

മാറ്റത്തിന്റെ പുതിയ കാലത്ത് പാട്ടുകൾ മനുഷ്യർ ഏറ്റ് പാടുകയും ആടുകയും ചെയ്യും...

ഉറച്ച ബോധ്യത്തിന്റെ
ഇഷ്ടത്തോടെ,

Team D'FOLK

ബാനർജി അനുസ്മരണം..
25/07/2022

ബാനർജി അനുസ്മരണം..

Address


Alerts

Be the first to know and let us send you an email when DFOLK posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to DFOLK:

Shortcuts

  • Address
  • Telephone
  • Alerts
  • Contact The Business
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share