Manasse

Manasse Manasse publishing

11/09/2023
15/09/2022

ഭാരത് ജോഡോ യാത്ര: സംസ്ഥാനത്ത് കൂടുതൽ ദൂരം സഞ്ചരിക്കുന്നത് ആലപ്പുഴയിൽ, 4 ദിവസംകൊണ്ട് 90 കിലോമീറ്റർ.

ആലപ്പുഴ : രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ദൂരം പിന്നിടുന്ന ജില്ല ആലപ്പുഴ. 4 ദിവസംകൊണ്ട് 90 കിലോമീറ്റർ. ജില്ലയിലെ 3 ലക്ഷം ജനങ്ങൾ യാത്രയിൽ അണിചേരുമെന്ന് സംഘാടകർ പറഞ്ഞു. രാഹുൽ ഗാന്ധി ദിവസം ശരാശരി 22 കിലോമീറ്റർ പദയാത്ര നടത്തും. 17 മുതൽ 20 വരെയാണ് ജില്ലയിലൂടെ രാഹുൽ ഗാന്ധിക്ക് കൂടുതൽ ഇടപഴകാനാണ് ആളുകളെ കുറയ്ക്കുന്നതെന്നും ഇക്കാര്യത്തിൽ എഐസിസി നിർദേശമുണ്ടെന്നും ഡിസിസി പ്രസിഡന്റ് ബി ബാബുപ്രസാദ് പറഞ്ഞു.

15/09/2022

നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കുന്നുവെന്ന് അതിജീവ
ഹരജി പരിഗണിക്കാൻ മാറ്റി

കൊച്ചി: നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് അതിജീവത നൽകിയ ഹരജി രണ്ടാഴ്ചക്ക് ശേഷം പരിഗണിക്കുമെന്ന് ഹൈക്കോടതി. തുടരന്വേഷണം ശരിയായ രീതിയിൽ വേണമെന്ന് ആവശ്യപ്പെട്ടാണ് ഹരജി നൽകിയത്.
നേരത്തെ ഹരജി പരിഗണിച്ചപ്പോൾ കോടതിയുടെ കടുത്ത വിമർശനമാണ് അതിജീവതക്ക് നേരിടേണ്ടി വന്നത്. ഹാഷ് വാല്യൂ മാറിയ സംഭവത്തിൽ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡ് പരിശോധനക്ക് അയക്കാൻ വിചാരണക്കോടതി ജഡ്ജി അനുമതി നിഷേധിച്ചുവെന്നും പക്ഷപാതപരമായി പെരുമാറുന്നുവെന്നുമായിരുന്നു അതിജീവതയുടെ ഹരജിയിലെ ആരോപണങ്ങൾ.

15/09/2022

നാവിക സേനയുടെ അഞ്ച് തോക്കുകൾ പോലീസ് കസ്റ്റഡിയിലെടുത്തു.

കൊച്ചി: ഫോർട്ടുകൊച്ചിയിൽ മത്സ്യത്തൊഴിലാളിക്ക് വെടിയേറ്റ സംഭവത്തിൽ നാവിക സേനയുടെ അഞ്ച് തോക്കുകൾ പൊലീസ് കസ്റ്റഡിയിലെടുത്തു. തോക്കുകൾ കസ്റ്റഡിയിലെടുക്കുന്നതിന് നാവിക സേന സമ്മതമറിയിച്ചതോടെയാണ് പൊലീസ് സ്ഥലത്തെത്തി നടപടി പൂർത്തിയാക്കിയത്.
നാവിക സേനയുടെ തോക്കിൽ നിന്നാണോ വെടിയേറ്റതെന്നാണ് പോലീസ് പരിശോധിക്കുന്നത്. തോക്കുകൾ ബാലിസ്റ്റിക് പരിശോധനയ്ക്ക് അയക്കണമെന്ന് പോലീസ് നേവി ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നു. എന്നാൽ ഉന്നത ഉദ്യോഗസ്ഥരുടെ അനുമതി വാങ്ങിയ ശേഷമേ തോക്കുകൾ നൽകാൻ കഴിയു എന്നായിരുന്നു നേവി നിലപാട്.
അനുമതി ലഭിച്ചത്തോടെയാണ് തോക്കുകൾ പോലീസിന് കൈമാറിയത്. തോക്കുകൾ ബാലിസ്റ്റിക് പരിശോധനക്ക് അയക്കും. മട്ടാഞ്ചേരി എഎസ് പി നേരിട്ടെത്തിയാണ് പരിശോധനാ നടപടികളും കസ്റ്റഡി നടപടികളും പൂർത്തിയാക്കിയത്. ശാസ്ത്രീയ പരിശോധനയിലൂടെ വെടിയേറ്റ സംഭവത്തിൽ വ്യക്തത ലഭിക്കാനാണ് പോലീസിന്റെ നീക്കം.

15/09/2022

ഖത്തറിൽ മരിച്ച മിൻസയുടെ മൃതദേഹം വീട്ടിലെത്തിച്ചു

കോട്ടയം: ഖത്തറിൽ സ്കൂൾ ബസിൽ മരിച്ചനിലയിൽ കണ്ടെത്തിയ നാല് വയസുകാരി മിൻസ മറിയം ജേക്കബിന്റെ മൃതദേഹം വീട്ടിലെത്തിച്ചു. ഉച്ചയ്ക്ക് 12 മണിയോടെയാണ് മൃതദേഹം വീട്ടിലെത്തിച്ചത്. നെടുമ്പാശേരിയിൽ 9:30 നാണ് മൃതദേഹം എത്തിയത്. നാലാം പിറന്നാൾ ദിനത്തിലാണ് മിൻസയ്ക്ക് സ്കൂൾ ബസ് ജീവനക്കാരുടെ അശ്രദ്ധയിൽ ജീവൻ നഷ്ടമായത്. രാവിലെ സ്കൂളിലേക്ക് വന്ന കുട്ടി ബസിനുള്ളിലിരുന്ന് ഉറങ്ങിപ്പോയത് അറിയാതെ ബസ് ജീവനക്കാര് വാഹനം പൂട്ടി പോവുകയായിരുന്നു.
ബസിനുള്ളിൽ കുടുങ്ങിയ കുട്ടി കനത്ത ചൂടിൽ ശ്വാസം മുട്ടി മരിച്ചുവെന്നാണ് നിഗമനം. ചിങ്ങവനം കൊച്ചു പറമ്പിൽ അഭിലാഷ് സൗമ്യ ദമ്പതികളുടെ മകളാണ് മിൻസ. വൈകുന്നേരം മൃതദേഹം വീട്ടുവളപ്പിൽ സംസ്ക്കരിക്കാനാണ് തീരുമാനം. ബന്ധുക്കളും നാട്ടുകാരുമടക്കം വൻ ജനാവലിയാണ് മിൻസയെ അവസാനമായി കാണാൻ എത്തിയത്. രണ്ട് ദിവസം നീണ്ട വിശദമായ ഫോറൻസിക് മെഡിക്കൽ പരിശോധനകൾക്ക് ശേഷമാണ് മിൻസയുടെ മൃതദേഹം ബന്ധുക്കൾക്ക് കൈമാറിയത്. അൽ വക്രയിലെ എമര്ജൻസി ആശുപത്രി മോര്ച്ചറിക്ക് മുന്നിൽ മിൻസയെ അവസാനമായി കാണാൻ വൻ ജനാവലി എത്തിയിരുന്നു.

15/09/2022

ഇരിങ്ങാലക്കുടയിൽ ബസിന്റെ മരണപ്പാച്ചിൽ: ട്രാവലറിലും സ്കൂട്ടറിലും ഇടിച്ച് അപകടം
ഇരിങ്ങാലക്കുട : ലിമിറ്റഡ് സ്റ്റോപ്പ് ബസുകളുടെ അതിവേഗംമൂലം തൃശ്ശൂർ-കൊടുങ്ങല്ലൂർ റൂട്ടിൽ വീണ്ടും അപകടം. ബുധനാഴ്ച രാവിലെ ഒമ്പതരയോടെ ചന്തക്കുന്ന് ജങ്ഷനിൽ ലിമിറ്റഡ് സ്റ്റോപ്പ് ബസ് ഇടിച്ച് സ്കൂട്ടറിൽ യാത്രചെയ്തിരുന്ന മൂന്നുവയസ്സുകാരിക്കും പിതാവിനും പരിക്കേറ്റു. സ്കൂട്ടർയാത്രികരായ വെള്ളാങ്ങല്ലൂർ സ്വദേശി എരുമക്കാട്ടുപറമ്പിൽ വിൻസെന്റ് (53), മകൾ എൽന (മൂന്ന്) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊടുങ്ങല്ലൂർ-ഒറ്റപ്പാലം റൂട്ടിൽ സർവീസ് നടത്തുന്ന സുമംഗലി ബസാണ് ഇടിച്ചത്.
സ്റ്റാൻഡിലേക്ക് പോകുന്നതിനായി മൂന്നുപീടിക റോഡിലേക്ക് വേഗത്തിൽ തിരിഞ്ഞുവന്ന ബസ് അവിടെയുള്ള ഹമ്പിൽ ചാടിയാണ് മറ്റ് വാഹനങ്ങളിൽ ഇടിച്ചത്.

14/09/2022

സാമ്പത്തിക പ്രതിസന്ധിക്കിടിയിലും തദ്ദേശ സ്ഥാപനങ്ങള്‍ക്ക് പദ്ധതി വിഹിതമായി സംസ്ഥാന സര്‍ക്കാര്‍ 1,017 കോടി രൂപ അനുവദിച്ചു. ബജറ്റില്‍ പ്രഖ്യാപിച്ച 12,903 കോടി രൂപയില്‍ 7,258 കോടി രൂപയും കൈമാറിയെന്നു സര്‍ക്കാര്‍.

14/09/2022

ബിജെപി കേരള ഘടകത്തെ ഊര്‍ജസ്വലമാക്കാന്‍ മുന്‍ കേന്ദ്രമന്ത്രി പ്രകാശ് ജാവ്ദേക്കര്‍ എത്തുന്നു. ഒരാഴ്ചത്തെ സന്ദര്‍ശനത്തിനായി ഈ മാസം 23 ന് അദ്ദേഹം എത്തും. കൊച്ചിയിലും കോട്ടയത്തും തിരുവനന്തപുരത്തും സന്ദര്‍ശിക്കുകയും യോഗങ്ങളില്‍ പങ്കെടുക്കുകയും ചെയ്യും.

14/09/2022

രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ഇന്ന് കൊല്ലം ജില്ലയില്‍. രാവിലെ ശിവഗിരി മഠം സന്ദര്‍ശിക്കും. നാവായിക്കുളത്തുനിന്ന് ആരംഭിക്കുന്ന യാത്ര കടമ്പാട്ടുകോണത്തിലൂടെ കൊല്ലം ജില്ലയിലേക്കു പ്രവേശിക്കും. രാവിലെ യാത്ര സമാപിക്കുന്ന ചാത്തന്നൂരില്‍ വിദ്യാര്‍ഥികളുമായി രാഹുല്‍ ഗാന്ധി സംവദിക്കും.

14/09/2022

പൊട്ടിപ്പൊളിഞ്ഞ റോഡുകള്‍ നന്നാക്കാത്തതിനു നാലു ജില്ലാ കളക്ടര്‍മാരോട് ഹൈക്കോടതി വിശദീകരണം തേടി. എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലാ കളക്ടര്‍മാര്‍ വിശദീകരണം നല്‍കണം. 20 ദിവസം മുന്‍പ് പത്തു ലക്ഷം രൂപ ചെലവഴിച്ചു അറ്റകുറ്റപ്പണി നടത്തിയ ആലുവ പെരുമ്പാവൂര്‍ റോഡ് വീണ്ടും തകര്‍ന്നതിനു വിശദീകരണം വേണം. തൃശൂര്‍ ശക്തന്‍ ബസ്റ്റാന്‍ഡ് പ്രദേശത്തെ റോഡ് പൊളിഞ്ഞതിലും റിപ്പോര്‍ട്ട് തേടി. റോഡുകളില്‍ കുഴികള്‍ രൂപപ്പെട്ടാല്‍ ജില്ലാ കളക്ടര്‍മാര്‍ ഉടന്‍ നടപടികള്‍ സ്വീകരിക്കണമെന്നു കോടതി നേരത്തെ നിര്‍ദ്ദേശം നല്‍കിയിരുന്നു.

14/09/2022

ആഴക്കടല്‍ മത്സ്യബന്ധന നിയന്ത്രണത്തിന് ഇന്ത്യന്‍ യാനങ്ങള്‍ക്കുള്ള കരട് മാര്‍ഗനിര്‍ദേശം പരമ്പരാഗത മല്‍സ്യത്തൊഴിലാളികളുടെ ജീവനോപാധിയെ തകര്‍ക്കുമെന്ന് മന്ത്രി വി അബ്ദുറഹിമാന്‍. മത്സ്യബന്ധനമേഖലയെ എങ്ങനെ ബാധിക്കുമെന്നു പഠിക്കാന്‍ ഉന്നത സമിതിയെ നിയോഗിച്ചു. ഭേദഗതി നിര്‍ദേശങ്ങള്‍ കേന്ദ്രത്തിനു സമര്‍പ്പിക്കുമെന്നും മന്ത്രി പറഞ്ഞു.

14/09/2022

തെരുവുനായ പ്രശ്നം പരിഹരിക്കാനും എബിസി വന്ധ്യംകരണ പദ്ധതി ഏകോപിപ്പിക്കാനും ജില്ലാ അടിസ്ഥാനത്തില്‍ സമിതി രൂപീകരിക്കും. ജില്ലാ കളക്ടര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, മൃഗസംരക്ഷണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ സെക്രട്ടറി എന്നിവരടങ്ങുന്ന നാലംഗ സമിതിയാകും ജില്ലാ അടിസ്ഥാനത്തില്‍ ഏകോപിപ്പിക്കുക. തെരുവുനായ്ക്കു ഭക്ഷണ മാലിന്യം ലഭ്യമാക്കാതിരിക്കാന്‍ നടപടിയെടുക്കും. ഇതിനായി ഹോട്ടലുകള്‍, കല്യാണ മണ്ഡപം, മാംസ വ്യാപാരികള്‍ അടക്കമുള്ളവരുടെ യോഗം വിളിക്കുമെന്നു മന്ത്രി എം.ബി രാജേഷ് പറഞ്ഞു.

14/09/2022

അംഗീകാരമില്ലാത്ത ഓൺലൈൻ കോഴ്സ്: ഫീസും നഷ്ടപരിഹാരവും നൽകണം
തൃശ്ശൂർ : അംഗീകാരമില്ലാത്ത ഓൺലൈൻ ബി.കോം കോഴ്സിന് ചേർത്തി കബളിപ്പിച്ചു എന്നാരോപിച്ച് ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരിക്ക് അനുകൂലവിധി. തൈക്കാട്ടുശ്ശേരി ഇടമുറ്റത്ത് വീട്ടിൽ എം.എൻ. ശരണ്യ ഫയൽ ചെയ്ത ഹർജിയിലാണ് ഇരിങ്ങാലക്കുടയിലെ തേജസ് ഗ്ലോബൽ അക്കാദമി ഉടമയ്ക്കെതിരേ ഉപഭോക്തൃകോടതിയുടെ വിധി ഭാരതീയാർ യൂണിവേഴ്സിറ്റിയുടെ ബി.കോം ഓൺലൈൻ ഡിസ്റ്റൻസ് എജ്യുക്കേഷൻ കോഴ്സിനെന്ന് പറഞ്ഞാണ് ശരണ്യയെ ചേർത്തത്. ഇതിനായി 15,200 രൂപ ഈടാക്കി. പിന്നീടാണ് കോഴ്സിന് അംഗീകാരമില്ലെന്ന് ശരണ്യയ്ക്ക് മനസ്സിലായത്. പരാതിപ്പെട്ടിട്ടും പരിഹാരമുണ്ടായില്ല. തുടർന്നാണ് ഉപഭോക്തൃകോടതിയിൽ ഹർജി ഫയൽ ചെയ്തത്. തെളിവുകൾ പരിഗണിച്ച പ്രസിഡന്റ് സി.ടി. സാബു, അംഗങ്ങളായ എസ്. ശ്രീജ, ആർ. രാംമോഹൻ എന്നിവരടങ്ങിയ തൃശ്ശൂർ ഉപഭോക്തൃ കോടതി 15,200 രൂപയും നഷ്ടപരിഹാരമായി 10,000 രൂപയും ചെലവിലേക്ക് 5000 രൂപയും നൽകാൻ വിധിച്ചു. ഹർജിക്കാരിക്ക് വേണ്ടി അഡ്വ.എ.ഡി. ബെന്നി ഹാജരായി.

പീച്ചിഡാം റോഡിൽ മരം വീണ് ഗതാഗതം മുടങ്ങി പീച്ചി : വിലങ്ങന്നൂരിൽ കേരള വനഗവേഷണ സ്ഥാപനത്തിന്റെ വളപ്പിലെ മരം കടപുഴകി റോഡിലേക്...
14/09/2022

പീച്ചിഡാം റോഡിൽ മരം വീണ് ഗതാഗതം മുടങ്ങി
പീച്ചി : വിലങ്ങന്നൂരിൽ കേരള വനഗവേഷണ സ്ഥാപനത്തിന്റെ വളപ്പിലെ മരം കടപുഴകി റോഡിലേക്കുവീണ് പീച്ചി ഡാം റോഡിലെ ഗതാഗതം തടസ്സപ്പെട്ടു. ചൊവ്വാഴ്ച പുലർച്ചെ നാലുമണിയോടെ ചടച്ചി മരമാണ് റോഡിലേക്ക് വീണത്. കെ.എഫ്.ആർ.ഐ. വിത്ത് വിതരണകേന്ദ്രത്തിന് മുന്നിലാണ് സംഭവംവാഹനങ്ങളുടെ തിരക്കില്ലാത്ത സമയമായതിനാൽ വലിയ അപകടം ഒഴിവായി. മരം റോഡിന് കുറുകെ വീണതിനെത്തുടർന്ന് മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. തുടർന്ന് തൃശ്ശൂരിൽനിന്നുള്ള ഒരു യൂണിറ്റ് അഗ്നിരക്ഷാസേനാംഗങ്ങളും പോലീസും നാട്ടുകാരും ചേർന്ന് മരം മുറിച്ചുമാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു. മരം വീണതിനെത്തുടർന്ന് പ്രദേശത്തെ വൈദ്യുതിവിതരണവും തടസ്സപ്പെട്ടു. സീനിയർ ഫയർ ആൻഡ് റസ്ക്യൂ ഓഫീസർ ജ്യോതികുമാർ, ജിമോദ്, ജിബിൻ ബാബു, രമേശ്, മഹേഷ് എന്നിവരും പീച്ചി പോലീസ് ഉദ്യോഗസ്ഥർ, പഞ്ചായത്ത് അംഗം ഷൈജു കുര്യൻ തുടങ്ങിയവർ സ്ഥലത്തെത്തി ഗതാഗതം പുനഃസ്ഥാപിക്കുന്നതിന് നേതൃത്വം നൽകി

വനംമന്ത്രിയുടെ പാർട്ടി ഓഫീസ് തകർത്ത 'ഭീകരനെ' വനപാലകർ മെരുക്കി. അങ്കമാലി : വനംവകുപ്പ് മന്ത്രിയുടെ പാർട്ടി ഓഫീസിൽ നുഴഞ്ഞുക...
14/09/2022

വനംമന്ത്രിയുടെ പാർട്ടി ഓഫീസ് തകർത്ത 'ഭീകരനെ' വനപാലകർ മെരുക്കി.
അങ്കമാലി : വനംവകുപ്പ് മന്ത്രിയുടെ പാർട്ടി ഓഫീസിൽ നുഴഞ്ഞുകയറി ആക്രമണം നടത്തിയ 'ഭീകരനെ' വനപാലകരെത്തി സാഹസികമായി പിടികൂടി. എൻ.സി.പി. അങ്കമാലി ബ്ലോക്ക് കമ്മിറ്റി ഓഫീസിൽ കയറിക്കൂടിയ മരപ്പട്ടിയെയാണ് വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി പിടികൂടിയത്. തിങ്കളാഴ്ച വൈകീട്ട് ഏഴോടെ ബ്ലോക്ക് പ്രസിഡന്റ്
വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി പിടികൂടിയത്. തിങ്കളാഴ്ച വൈകീട്ട് ഏഴോടെ ബ്ലോക്ക് പ്രസിഡന്റ് എം.കെ. രാജീവെത്തി ഓഫീസ് തുറന്നപ്പോൾ പതിവിനു വിപരീതമായി ലൈറ്റുകളെല്ലാം തെളിഞ്ഞുകിടക്കുന്നു. ഫാനും കറങ്ങുന്നുണ്ട്. ഓഫീസിലാണെങ്കിൽ അസഹ്യമായ ദുർഗന്ധവും. ഓഫീസനകമാകട്ടെ ആരോ അടിച്ചുതകർത്ത പ്രതീതിയിലും.
രണ്ട് കസേരകൾ മറിഞ്ഞുകിടക്കുന്നു. ശരത് പവാറിന്റേതുൾപ്പെടെയുള്ള നേതാക്കളുടെ ഫ്ളക്സ് ബോർഡുകൾ വലിച്ചുകീറിയിരിക്കുന്നു. ട്യൂബ് ലൈറ്റുകളാകട്ടെ നിശ്ചിത
സ്ഥാനത്തുനിന്ന് അടർന്ന് തൂങ്ങിക്കിടക്കുന്നു. കള്ളൻ കയറിയതാണോ എന്ന് ആദ്യം സംശയിച്ചു. അസഹ്യമായ ദുർഗന്ധത്തിന്റെ കാരണവും പിടികിട്ടുന്നില്ല. ആരെങ്കിലും മരിച്ചുകിടക്കുന്നുണ്ടോ എന്നുവരെ സംശയിച്ചു. തെല്ല് ഭയം തോന്നിയതിനാൽ രാജീവ് ഉടൻ സഹപ്രവർത്തകരെ വിളിച്ചുവരുത്തി. തുടർന്ന് നടത്തിയ പരിശോധനയിലാണ് മരപ്പട്ടിയെ കണ്ടെത്തിയത്. ഓഫീസിന്റെ മൂലയിൽ കൂട്ടിവെച്ചിരുന്ന ഫ്ളക്സ് ബോർഡുകളുടെ ഇടയിൽ ചുരുണ്ടുകൂടി വിശ്രമിക്കുകയായിരുന്നു കക്ഷി. ഉടൻ നാലുപേരും ഓഫീസ് പൂട്ടി പുറത്തുകടന്നു. തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിച്ചു. ബീറ്റ് ഫോറസ്റ്റ് ഓഫീസർ പി.വി. വിനീത, റെസ്ക്യു ഓഫീസർ ശ്രീലേഷ് അയ്യമ്പുഴ, വാച്ചർ വർഗീസ് അയ്യമ്പുഴ എന്നിവരെത്തിയാണ് മരപ്പട്ടിയെ പിടിച്ചത്.

ദുരിതക്കടൽ കടന്നു, ഷീബയ്ക്ക് ലൈഫിന്റെ തണൽമുപ്ലിയം : ലൈഫ് പദ്ധതിയുടെ മുൻഗണനാലിസ്റ്റിൽ ഉൾപ്പെട്ടിട്ടും കിടപ്പാടമില്ലാതെ കഴ...
14/09/2022

ദുരിതക്കടൽ കടന്നു, ഷീബയ്ക്ക് ലൈഫിന്റെ തണൽ
മുപ്ലിയം : ലൈഫ് പദ്ധതിയുടെ മുൻഗണനാലിസ്റ്റിൽ ഉൾപ്പെട്ടിട്ടും കിടപ്പാടമില്ലാതെ കഴിഞ്ഞ ഷീബയ്ക്ക് ഒടുവിൽ തണലൊരുങ്ങുന്നു. വെള്ളാരംപാടം പനേലിപറമ്പിൽ പരേതനായ ഷാജുവിന്റെ ഭാര്യ ഷീബയ്ക്ക് 2018-ജില്ലാകളക്ടറുടെ ജനസമ്പർക്ക പരിപാടിയിലൂടെയാണ് വീട് അനുവദിച്ചത്. വരന്തരപ്പിള്ളി പഞ്ചായത്ത് സെക്രട്ടറിയുടെ കത്ത് ലഭിക്കുകയും ഗ്രാമസഭകൾ മുൻഗണനപ്പട്ടികയിൽ ഉൾപ്പെടുത്തുകയും ചെയ്തിട്ടും ഷീബയ്ക്ക് വീടുമാത്രം ലഭിച്ചിരുന്ന്നില്ല. കാൻസർബാധിതയായി ഒരു കാൽ മുറിച്ചുമാറ്റിയിരുന്ന ഷീബ ശീതളപാനീയക്കട നടത്തിയാണ് ജീവിച്ചിരുന്നത്. ഗുണഭോക്തൃലിസ്റ്റിൽ ഉൾപ്പെട്ടിട്ടും രേഖകൾ കൃത്യമായി സമർപ്പിക്കുന്നതിൽ പഞ്ചായത്ത് അധികൃതർക്ക് സംഭവിച്ച വീഴ്ചയാണ് ഷീബയ്ക്ക് ഇക്കാലമത്രയും ദുരിതമാകാൻ കാരണം. പ്രശ്നം ചൂണ്ടിക്കാട്ടി പരാതി നൽകിയപ്പോൾ പുതിയ അപേക്ഷ നൽകാനായിരുന്നു നിർദേശം. തുടർന്ന് പൊതുപ്രവർത്തകൻ മുപ്ലിയം സ്വദേശി കെ.ജി. രവീന്ദ്രനാഥിന്റെ ശ്രമഫലമായി പ്രശ്നം മനുഷ്യാവകാശ കമ്മിഷന്റെ മുന്നിലെത്തി. വിഷയത്തിലിടപെട്ട കമ്മിഷൻ അംഗം പി. മോഹൻദാസ് പഞ്ചായത്ത് സെക്രട്ടറിയോട് വിശദീകരണം ആവശ്യപ്പെടുകയും ചെയ്തിരുന്നു. മകളുടെ വിവാഹവും മകന്റെ പഠനവും വലിയ സാമ്പത്തികബാധ്യതയിലാക്കിയ ഷീബ വെള്ളാരംപാടത്തെ വാടകവീട്ടിലാണ് താമസിച്ചിരുന്നത്. . അല്പം കാലതാമസമുണ്ടായെങ്കിലും സ്വന്തമായി വീടെന്ന ഷീബയുടെ സ്വപ്നം സാക്ഷാത്കരിക്കപ്പെട്ടു.

തിരുവനന്തപുരത്ത് വീണ്ടും തെരുവ് നായ ആക്രമണം; ഇരുചക്രവാഹനത്തിൽ പിന്നിലിരുന്ന ആളുടെ കാലിലെ മാംസം കടിച്ചെടുത്തുതിരുവനന്തപുര...
14/09/2022

തിരുവനന്തപുരത്ത് വീണ്ടും തെരുവ് നായ ആക്രമണം; ഇരുചക്രവാഹനത്തിൽ പിന്നിലിരുന്ന ആളുടെ കാലിലെ മാംസം കടിച്ചെടുത്തു
തിരുവനന്തപുരം: തിരുവനന്തപുരത്ത് വീണ്ടും തെരുവ് നായ ആക്രമണം. സ്റ്റാച്യു ഊറ്റുകുഴിയിലായിരുന്നു തെരുവുനായയുടെ ആക്രമണം. നാഷണൽ ക്ലബ് ജീവനക്കാരനെ നായ കടിച്ചു പരിക്കേൽപ്പിച്ചു. കാലിൽ ആഴത്തിൽ മുറിവുണ്ട്. നാഷണൽ ക്ലബ് ജീവനക്കാരനായ ശ്രീനിവാസനാണ് കടിയേറ്റത്. ഇരുചക്രവാഹനത്തിൻ്റെ പിന്നിലിരുന്ന് സഞ്ചരിക്കവേ നായ പിന്നാലെ എത്തി കടിക്കുകയായിരുന്നു. ഇന്നലെ രാത്രി 10.30 നായിരുന്നു തെരുവ് നായയുടെ ആക്രമണമുണ്ടായത്. ആദ്യം ജനറൽ ആശുപത്രിയിൽ എത്തിച്ച ശ്രീനി അതേസമയം, സംസ്ഥാനത്ത് തെരുവുനായ ആക്രമണം വ്യാപകമായ പശ്ചാത്തലത്തിൽ തദ്ദേശ റവന്യൂ വകുപ്പ് അടിയന്തരയോഗം ചേർന്നു. ജില്ലാ ഭരണകൂടങ്ങൾ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുമെന്ന് മന്ത്രിമാർ അറിയിച്ചു. എല്ലാ ജില്ലകളിലും നാലംഗ സമിതി രൂപീകരിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, കളക്ടർമാർ എന്നിവരുൾപ്പെടുന്ന സമിതിയാകും രൂപീകരിക്കുകയെന്നും യോഗത്തിന് ശേഷം മന്ത്രിമാർ അറിയിച്ചു.വാസനെ പിന്നീട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.

പറമ്പിക്കുളം ഒറവൻപാടി ആദിവാസി ഊരിലേക്കുള്ള തകർന്ന പാലം ഉടൻ പുനർ നിർമിക്കുമെന്ന് വനം വകുപ്പ്പാലക്കാട്: പറമ്പിക്കുളം ഒറവൻപ...
14/09/2022

പറമ്പിക്കുളം ഒറവൻപാടി ആദിവാസി ഊരിലേക്കുള്ള തകർന്ന പാലം ഉടൻ പുനർ നിർമിക്കുമെന്ന് വനം വകുപ്പ്
പാലക്കാട്: പറമ്പിക്കുളം ഒറവൻപാടി ആദിവാസി ഊരിലേക്കുള്ള തകർന്ന് കിടക്കുന്ന പാലം പുനർ നിർമിക്കാൻ തീരുമാനം. പ്രളയത്തിൽ തകർന്ന പാലം ഉടൻ പുനർ നിർമിക്കുമെന്ന് വനം വകുപ്പ് വ്യക്തമാക്കി. പാലം നിർമാണത്തിനായി 23 ലക്ഷം രൂപയുടെ നിർമാണ അനുമതി ലഭിച്ചതായി ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് അറിയിച്ചു. വനം വകുപ്പിന്റെ ഫണ്ട് തികഞ്ഞില്ലെങ്കിൽ പാലം നിർമാണത്തിനായി എംഎൽഎ ഫണ്ടിൽ നിന്ന് തുക നൽകുമെന്ന് കെ.ബാബു എംഎൽഎ വ്യക്തമാക്കി. 2018ലെ പ്രളയത്തിൽ തകർന്ന പാലം പുനർനിർമിക്കാത്തതിനെ തുടർന്ന് ആദിവാസി ഊര് ഒറ്റപ്പെട്ട നിലയിലാകഴിഞ്ഞ ദിവസം പറമ്പിക്കുളം ഒറവമ്പാടി ഊരിൽ രോഗിയായ വീട്ടമ്മയെ ആശുപത്രിയിലെത്തിക്കാൻ മുളമഞ്ചലിൽ ഏഴ് കിലോമീറ്റർ ചുമന്നത് വാർത്തയായിരുന്നു. ഏഴ് കിലോമീറ്റർ സഞ്ചരിച്ചാണ് രോഗിയായ സ്ത്രീയെ ജീപ്പിൽ കയറ്റാൻ സാധിച്ചത്. ഇത് വലിയ വിമർശനങ്ങൾക്ക് ഇടയാക്കിയ സാഹചര്യത്തിലാണ് പാലം പുനർനിർമാണത്തിന്റെ നടപടികൾ വേഗത്തിലാക്കിയത്. പാലം നിർമാണത്തിനായി വനം വകുപ്പ് നൽകിയ അപേക്ഷയ്ക്കാണ് അനുമതി ലഭിച്ചിരിക്കുന്നത്. 30 കുടുംബങ്ങളാണ് ആദിവാസി ഊരിലുള്ളത്. പാലം നിർമിച്ചാൽ ദുരിതയാത്രയ്ക്ക് ഒരുപരിധി വരെയെങ്കിലും പരിഹാരമാകുമെന്ന പ്രതീക്ഷയിലാണ് ഇവർ.

13/09/2022

തട്ടിപ്പുകേസില്‍ ബോളിവുഡ് നടി
200 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പുകേസില്‍ ബോളിവുഡ് നടി ജാക്വിലിന്‍ ഫെര്‍ണാണ്ടസിന് നാളെ ചോദ്യം ചെയ്യലിനു ഹാജരാകാന്‍ ഡല്‍ഹി പൊലീസിന്റെ നോട്ടീസ്. അറസ്റ്റിലായ ബംഗളൂരു സ്വദേശി സുകേഷ് ചന്ദ്രശേഖരനുമായി നടിക്കു ബന്ധമുണ്ടെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. മൂന്നാം തവണയാണ് ജാക്വിലിന്‍ ഫെര്‍ണാണ്ടസിനെ പൊലീസ് ചോദ്യം ചെയ്യുന്നത്.

13/09/2022

ഹൈദരാബാദില്‍ പ്രായപൂര്‍ത്തിയാകാത്ത സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ ഹോസ്റ്റല്‍ വാര്‍ഡന്‍ അറസ്റ്റില്‍. കുട്ടികള്‍ ശുചിമുറി ഉപയോഗിക്കുന്ന ദൃശ്യങ്ങള്‍ രഹസ്യമായി പകര്‍ത്തി ഭീഷണിപ്പെടുത്തിയായിരുന്നു പീഡനം. പോക്സോ വകുപ്പുകളിലടക്കം കേസെടുത്ത് വാര്‍ഡന്‍ മുരം കൃഷ്ണനെ റിമാന്‍ഡ് ചെയ്തു.

ആക്രമണകാരികളും പേപിടിച്ചതുമായ തെരുവുനായ്ക്കളെ കൊന്നൊടുക്കും. ഇതിനുള്ള അനുമതിക്കായി സുപ്രീം കോടതിയെ സമീപിക്കും. മന്ത്രി എ...
13/09/2022

ആക്രമണകാരികളും പേപിടിച്ചതുമായ തെരുവുനായ്ക്കളെ കൊന്നൊടുക്കും. ഇതിനുള്ള അനുമതിക്കായി സുപ്രീം കോടതിയെ സമീപിക്കും. മന്ത്രി എം.ബി. രാജേഷ് വിളിച്ച വിവിധ വകുപ്പു മേധാവികളുടെ യോഗത്തിലാണ് തീരുമാനം. നായ്ക്കളെ കൊല്ലുന്നതിനുള്ള നിയമതടസം നീക്കാനാണ് സുപ്രീം കോടതിയെ സമീപിക്കുന്നത്. തെരുവു നായ ശല്യം നിയന്ത്രിക്കാന്‍ ഈ മാസം 20 മുതല്‍ ഒക്ടോബര്‍ 20 വരെ വാക്സിനേഷന്‍ ഡ്രൈവ് നടത്തും. ഇതിനു പ്രത്യേക വാഹനങ്ങള്‍ വാടകയ്ക്കെടുക്കും. പരിശീലനം ലഭിച്ചവരുടെ സേവനം പ്രയോജനപ്പെടുത്താനും തീരുമാനിച്ചു.

13/09/2022

ബിജെപി രാജ്യത്ത് വെറുപ്പും വിദ്വേഷ്യവും വളര്‍ത്തുകയാണെന്ന് രാഹുല്‍ ഗാന്ധി. ഭാരത് ജോഡോ യാത്രക്കിടെ സംസ്ഥാനത്തെ സാംസ്‌കാരിക പൗരപ്രമുഖരുമായുള്ള കൂടിക്കാഴ്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനാധിപത്യം നേരിടുന്ന വെല്ലുവിളികള്‍ നേരിടാന്‍ കോണ്‍ഗ്രസ് നേതൃത്വം നല്‍കണമെന്ന് അടൂര്‍ ഗോപാലകൃഷ്ണന്‍ അഭിപ്രായപ്പെട്ടു. കര്‍ദിനാള്‍ മാര്‍ ക്ലീമീസ്, പാളയം ഇമാം വി.പി. ഷുഹൈബ് മൗലവി, സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി, പെരുമ്പടവം ശ്രീധരന്‍, സൂര്യ കൃഷ്ണമൂര്‍ത്തി തുടങ്ങിയവര്‍ പങ്കെടുത്തു. പട്ടം സെന്റ് മേരീസ് സ്‌കൂളില്‍ ഉച്ചവിരുന്നോടെയാണ് പൗരപ്രമുഖരുടെ സംഗമം ഒരുക്കിയത്.

13/09/2022

സിപിഐ ഭാരവാഹികള്‍ക്ക് പ്രായപരിധി നിബന്ധന ഏര്‍പ്പെടുത്തുന്നതില്‍ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ നിലപാടിനെ പിന്തുണച്ച് അസിസ്റ്റന്റ് സെക്രട്ടറി പ്രകാശ് ബാബു. സംസ്ഥാന തലത്തില്‍ പ്രായപരിധി 75 വയസും ജില്ലാ സെക്രട്ടറിക്ക് 65 വയസും മണ്ഡലം സെക്രട്ടറിക്ക് 60 വയസുമാക്കാനാണു നിര്‍ദേശം. സംസ്ഥാന കൗണ്‍സില്‍ യോഗത്തില്‍ ഈ നിര്‍ദേശത്തെ കെ ഇ ഇസ്മയില്‍ പക്ഷ നേതാക്കള്‍ എതിര്‍ത്തു.

കെ.എന്. മന്ത്രിമാരുടെ വിദേശയാത്ര സംസ്ഥാനത്തിന് ഗുണം ചെയ്യും, വലിയ തുക ചെലവില്ല-ബാലഗോപാല്തിരുവനന്തപുരം: വന്തുക ചെലവില്ലാത...
13/09/2022

കെ.എന്. മന്ത്രിമാരുടെ വിദേശയാത്ര സംസ്ഥാനത്തിന് ഗുണം ചെയ്യും, വലിയ തുക ചെലവില്ല-ബാലഗോപാല്
തിരുവനന്തപുരം: വന്തുക ചെലവില്ലാതെയാണ് മുഖ്യമന്ത്രിയുടേയും മറ്റ് മന്ത്രിമാരുടേയും വിദേശയാത്രയെന്ന് ധനമന്ത്രി കെഎന് ബാലഗോപാല്. ആവശ്യമുള്ള കാര്യത്തിനാണ് മന്ത്രിമാരുടെ വിദേശയാത്ര. മറ്റ് രാജ്യങ്ങളിലെ കാര്യങ്ങള് കണ്ടുപഠിക്കുന്നത് സംസ്ഥാനത്തിന് ഗുണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു
നിക്ഷേപങ്ങള് ആകര്ഷിക്കുന്നതിനും ഉന്നത വിദ്യാഭ്യാസ മേഖലയിലെ പഠനങ്ങള്ക്കുമായാണ് മുഖ്യമന്ത്രിയും മന്ത്രിമാരും വിദേശയാത്ര നടത്തുന്നത്. ബ്രിട്ടന്, നോര്വെ, ഫിന്ലന്ഡ് എന്നീ രാജ്യങ്ങളിലേക്കാകും സന്ദര്ശനം. വിദ്യാഭ്യാസ മേഖലയിലെ പഠനങ്ങള്ക്കായി ഫിന്ലന്ഡ് സര്ക്കാരിന്റെ ക്ഷണപ്രകാരമാണ് ഫിന്ലന്ഡ് സന്ദര്ശിക്കുന്നത്. ഈ സന്ദര്ശനത്തില് മുഖ്യമന്ത്രിയെ കൂടാത പൊതു വിദ്യാഭ്യാസ മന്ത്രി വി.ശിവന്കുട്ടിയും വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും ഉണ്ടാകും.

തീവണ്ടിയില് ചരസുമായി 3 പേര്, പരിശോധന കണ്ട് പ്ലാറ്റ്ഫോമില് വിശ്രമം,രക്ഷപ്പെടുന്നതിനിടെ പിടിയില്പാലക്കാട്: ട്രെയിനില് കടത്...
13/09/2022

തീവണ്ടിയില് ചരസുമായി 3 പേര്, പരിശോധന കണ്ട് പ്ലാറ്റ്ഫോമില് വിശ്രമം,രക്ഷപ്പെടുന്നതിനിടെ പിടിയില്

പാലക്കാട്: ട്രെയിനില് കടത്തിക്കൊണ്ടുവന്ന വീര്യം കൂടിയ മയക്കുമരുന്നുമായി യുവതിയടക്കം തൃശ്ശൂര് സ്വദേശികളായ മൂന്നുപേരെ റെയില്വേ സംരക്ഷണസേനയും പാലക്കാട് എക്സൈസ് റേഞ്ച് ടീമും ചേര്ന്ന് പിടികൂടി. തൃശ്ശൂര് സ്വദേശി അശ്വതി (24), തൃപ്രയാര് നാട്ടിക സ്വദേശി ആഷിക് (24), തൃശ്ശൂര് കാര സ്വദേശി അജയ് (21) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പാലക്കാട് ജങ്ഷന് റെയില്വേസ്റ്റേഷനില് നടത്തിയ പരിശോധനയിലാണ് ഇവര് പിടിയിലായത്. ഇവരില്നിന്ന് 20 ഗ്രാം ചരസും പിടിച്ചെടുത്തു. വിപണിയില് ഇതിന് രണ്ടുലക്ഷത്തോളം രൂപ വില വരും. മണാലിയില്നിന്ന് വാങ്ങിയ ചരസ് റോഡുമാര്ഗം ഡല്ഹിയിലെത്തിച്ച് അവിടെനിന്ന് കേരള എക്സ്പ്രസില് തൃശ്ശൂരിലേക്ക് കടത്തുകയായിരുന്നെന്ന് സംഘം മൊഴി നല്കി.
പാലക്കാട് ജങ്ഷനില് എക്സൈസും ആര്.പി.എഫും ട്രെയിനില് നടത്തുന്ന പരിശോധന കണ്ട് ഭയന്ന് വണ്ടിയില്നിന്നിറങ്ങി സംഘം ആദ്യം പ്ലാറ്റ്ഫോമില് വിശ്രമിച്ചു. പിന്നീട് സ്റ്റേഷന് പുറത്തേക്ക് കടന്ന് രക്ഷപ്പെടാന് ശ്രമിക്കുമ്പോഴാണ് പിടിയിലായത്.

DNA പരിശോധന നടത്താനുള്ള നീക്കത്തോടെ കള്ളം പൊളിഞ്ഞു; കുട്ടി തന്റേതെന്ന് യുവതിയുടെ കുറ്റസമ്മതംആലപ്പുഴ: തുമ്പോളിയിലെ കുറ്റി...
13/09/2022

DNA പരിശോധന നടത്താനുള്ള നീക്കത്തോടെ കള്ളം പൊളിഞ്ഞു; കുട്ടി തന്റേതെന്ന് യുവതിയുടെ കുറ്റസമ്മതം
ആലപ്പുഴ: തുമ്പോളിയിലെ കുറ്റിക്കാട്ടിലുപേക്ഷിച്ച നവജാതശിശുവിന്റെ അമ്മ താൻ തന്നെയെന്ന് ഒടുവിൽ യുവതിയുടെ കുറ്റസമ്മതം. രണ്ടുദിവസമായി ആശുപത്രി അധികൃതരുൾപ്പെടെയുള്ളവർ ആവർത്തിച്ചു ചോദിച്ചിട്ടും കുഞ്ഞ് തന്റേതല്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയായിരുന്നു യുവതി. പോലീസ് ഡി.എൻ.എ. പരിശോധന നടത്താനുള്ള നീക്കമാരംഭിച്ചതോടെയാണു മനംമാറ്റം. തിങ്കളാഴ്ച ആശുപത്രിയിലെത്തി ഡി.എൻ.എ. പരിശോധനയ്ക്കായി രക്തസാംപിളുകൾ ശേഖരിക്കാൻ പോലീസ് നടപടിയെടുത്തിരുന്നു. ഈ സമയത്താണ് കുഞ്ഞ് തന്റേതാണെന്നു യുവതി പോലീസിനോടു പറഞ്ഞത്. ലേബർ റൂമിലുള്ള യുവതിയെ ചൊവ്വാഴ്ച ഡിസ്ചാർജ് ചെയ്യും. ഇതിനുശേഷം വിശദമായി മൊഴി രേഖപ്പെടുത്താനാണ് പോലീസിന്റെ ശ്രമം.
വെള്ളിയാഴ്ചയാണ് തുമ്പോളി വികസനം ജങ്ഷനു സമീപത്തെ കുറ്റിക്കാട്ടിൽനിന്നു നവജാതശിശുവിനെ ഉപേക്ഷിച്ചനിലയിൽ കണ്ടെത്തിയത്. യുവതി താമസിച്ചിരുന്ന വീടിനോടുചേർന്നാണ് ഈ കുറ്റിക്കാട്. ഇതിന് ഒരുമണിക്കൂർമുമ്പ് രക്തസ്രാവത്തിനു ചികിത്സതേടി യുവതി കടപ്പുറം വനിതാ ശിശു ആശുപത്രിയിലെത്തി. ഇതോടെയാണ്. സംശയമുയർന്നത്പരിശോധനയിൽ യുവതി പ്രസവിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. എന്നാൽ, രണ്ടരക്കിലോയുള്ള സ്റ്റോണാണെന്നായിരുന്നു യുവതി പറഞ്ഞത്. ഇത് ഡോക്ടർമാർ വിശ്വസിച്ചില്ല. അവരും നിലപാടിൽ ഉറച്ചുനിന്നു. ഇതിനിടെ സംസ്ഥാന ബാലാവകാശ കമ്മിഷൻ കുഞ്ഞിനെ കുറ്റിക്കാട്ടിലുപേക്ഷിച്ചവരെ കണ്ടെത്തി നിയമനടപടിയെടുക്കണമെന്നു പോലീസിനോടാവശ്യപ്പെട്ടു. ഇതോടെയാണ് പോലീസ് അന്വേഷണവും ഊർജിതമായത്. ആലപ്പുഴ നോർത്ത് പോലീസാണ് കേസന്വേഷിക്കുന്നത്. കുഞ്ഞിനെ കുറ്റിക്കാട്ടിലുപേക്ഷിക്കാൻ യുവതിയെ ആരെങ്കിലും പ്രേരിപ്പിച്ചിട്ടുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. കുഞ്ഞും ഇതേ ആശുപത്രിയിൽ ചികിത്സയിലാണ്. ആരോഗ്യനില തൃപ്തികരമാണ്.

ഇനിയും വില കുറയ്ക്കാം; ക്രൂഡ് ഓയില് ഇറക്കുമതി വിഹിതം കൂട്ടാന് ഇന്ത്യയോട് റഷ്യ വില പരിധി നിശ്ചയിക്കുന്നതിന് പിന്തുണ ആവശ്യ...
12/09/2022

ഇനിയും വില കുറയ്ക്കാം; ക്രൂഡ് ഓയില് ഇറക്കുമതി വിഹിതം കൂട്ടാന് ഇന്ത്യയോട് റഷ്യ
വില പരിധി നിശ്ചയിക്കുന്നതിന് പിന്തുണ ആവശ്യപ്പെട്ട് ജി7 രാജ്യങ്ങള് ഇന്ത്യയെ സമീപിച്ചതിന് പിന്നാലെയാണ് റഷ്യയുടെ നീക്കം. വില പരിധി നിശ്ചയിക്കാനുള്ള ജി7 രാജ്യങ്ങളുടെ നീക്കത്തെ ചെറുക്കാന് വീണ്ടും വന് വിലക്കുറവില് അസംസ്കൃത എണ്ണ നല്കാന് തയ്യാറാണെന്ന് ഇന്ത്യയെ റഷ്യ അറിയിച്ചു. വില പരിധി നിശ്ചയിക്കുന്നതിന് പിന്തുണ ആവശ്യപ്പെട്ട് ജി7 രാജ്യങ്ങള് ഇന്ത്യയെ സമീപിച്ചതിന് പിന്നാലെയാണ് റഷ്യയുടെ നീക്കം. ലോകത്തെ മൂന്നാമത്തെ വലിയ എണ്ണ ഇറക്കുമതി രാജ്യമായ ഇന്ത്യയെ ഒപ്പം നിര്ത്തുകയെന്നത് ജി7 രാജ്യങ്ങള്ക്ക് നിര്ണായകമാണ്. വില പരിധി നിശ്ചയിക്കാനുള്ള ജി7 രാജ്യങ്ങളുടെ നീക്കത്തെ ചെറുക്കാന് വീണ്ടും വന് വിലക്കുറവില് അസംസ്കൃത എണ്ണ നല്കാന് തയ്യാറാണെന്ന് ഇന്ത്യയെ റഷ്യ അറിയിച്ചിരിക്കുന്നത്. കുറഞ്ഞ വില വാഗ്ദാനംചെയ്യുന്നതുവരെ റഷ്യയില്നിന്നുള്ള അസംസ്കൃത എണ്ണവില ഇറക്കുമതി ഇന്ത്യ തുടരുമെന്നാണ് ലഭിക്കുന്ന സൂചന.

Address


Alerts

Be the first to know and let us send you an email when Manasse posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

  • Address
  • Telephone
  • Alerts
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share