ICV news

ICV news If this sounds like you, make sure to like and click the follow button so you never miss the updates IRINJALAKUDA UPDATES

19/06/2024

ചാലക്കുടി അങ്കമാലി ബൈ റോഡിലെ ബിൽഡിങ്ങിൽ തീ പിടിച്ചു.ഷോർട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്ന് പറയുന്നു.

19/06/2024

പുസ്തകങ്ങളെ പോലെ നമ്മെ തിരുത്തുന്ന നല്ല ചങ്ങാതി വേറെയില്ല 30 വർഷമായി പുസ്തകം എന്ന ചങ്ങാതിയെ കൂട്ടുപിടിച്ച ചാലക്കുടിക്കാരൻ ആയ വിത്സൻ മേച്ചേരി.

19/06/2024

023 -24 അധ്യയന വർഷത്തെ പത്ത്, പന്ത്രണ്ട് ക്ലാസ്സുകളിലെ പൊതു പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെയും നൂറ് ശതമാനം വിജയം നേടിയ വിദ്യാലയങ്ങളെയും അനുമോദിയ്ക്കുന്നതിനായി എം എൽ എ സനീഷ് കുമാർ ജോസഫ് സംഘടിപ്പിച്ച എം എൽ എ അവാർഡ് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉദ്ഘാടനം ചെയ്തു.

19/06/2024

എലിഞ്ഞിപ്ര കമ്യൂണിറ്റി ഹെൽത്ത് സെന്റർ ആശുപത്രിയിൽ വികസന സമിതി യോഗം ചേർന്നു.

19/06/2024

വായനയുടെ പ്രാധാന്യത്തെ മുറുകെ പിടിച്ചുകൊണ്ടു ലോക വായനാ ദിനത്തിൽ വേറിട്ടൊരു കാഴ്ചയൊരുക്കുകയാണ് ചാലക്കുടി സി.കെ.എം.എൻ.എസ്.എസ് സ്കൂൾ.

19/06/2024

ദേശീയപാത പുതുക്കാട് സെൻ്ററിൽ അപകടത്തിൽപ്പെട്ട സ്കൂട്ടറിൽ നിന്ന് വീണ രണ്ട് യുവാക്കൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്.

19/06/2024

കാപ്പ ലംഘിച്ച് ജില്ലയില്‍ പ്രവേശിച്ച പ്രതിയെ പോലീസ് പിടികൂടി .കൊടകര വല്ലപാടി സ്വദേശി ചെങ്ങയാടന്‍ വീട്ടില്‍ എബിനെയാണ് കൊടകര പോലീസും കൈപ്പമംഗലം പോലീസും ചേര്‍ന്ന് പിടികൂടിയത് .

18/06/2024

പടിയൂര്‍ പഞ്ചായത്തംഗത്തിനെതിരെ കാപ്പ ചുമത്തി നാടുകടത്തി.പടിയൂര്‍ പഞ്ചായത്ത് 11-ാം വാര്‍ഡ് മെമ്പര്‍ ശ്രീജിത്ത് മണ്ണായിയെയാണ് (35) കാപ്പ ചുമത്തി നാടുകടത്തിയത്.

18/06/2024

ഇരിങ്ങാലക്കുട ട്രഞ്ചിംഗ് ഗ്രൗണ്ട് മാലിന്യ പ്രശ്‌നം ഉടന്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് സി പി ഐ (എം) ന്റെ നേതൃത്വത്തില്‍ നഗരസഭയ്ക്ക് പരാതി നല്‍കുന്നതിനായി ഒപ്പ് ശേഖരണം ആരംഭിച്ചു

18/06/2024

ചേര്‍പ്പില്‍ സ്വര്‍ണ്ണ പണിയ്ക്ക് എത്തിയ കര്‍ണ്ണാടക സ്വദേശി ഉടമയുടെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ അറസ്റ്റിലായി

18/06/2024

ആളൂര്‍ പഞ്ചായത്ത് പതിമൂന്നാം വാര്‍ഡ് കൊമ്പൊടിഞ്ഞാമാക്കലില്‍ അരയേക്കറിലധികം വിസ്തൃതിയുള്ള കുളം നാട്ടുകാര്‍ ഒന്നിച്ചിറങ്ങി നവീകരിച്ച് സമർപ്പണം നടത്തി.

18/06/2024

വയനാട്ടിൽ പ്രിയങ്ക ഗാന്ധി മത്സരിക്കാൻ എത്തിയത് ഉചിതമായ തീരുമാനമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ചാലക്കുടിയിൽ മാധ്യമങ്ങളോട് പ്രതികരിച്ചു.

18/06/2024

ഇരിങ്ങാലക്കുട ചാലക്കുടി റോഡില്‍ കാറും ഇലട്രിക് സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടം

18/06/2024

ഇരിങ്ങാലക്കുട സ്വദേശിയായ യുവാവിനെ അര്‍മേനിയയില്‍ തോക്ക് ചൂണ്ടി ബന്ദിയാക്കിയതായി പരാതി . ഇരിങ്ങാലക്കുട പെരുവല്ലിപ്പാടം സ്വദേശി ചെമ്പില്‍ വീട്ടില്‍ മുകുന്ദന്റെയും ഗീതയുടെയും മകന്‍ വിഷ്ണുവിനെ മോചനദ്രവ്യം ആവശ്യപ്പെട്ട് അര്‍മേനിയയില്‍ ബന്ദിയാക്കിയിരിക്കുന്നതായി പരാതി ഉള്ളത്.

18/06/2024

ശ്രീനാരായണ ബാലസമാജം പൂലാനി വി .ബി . യു .പി സ്കൂളിൽ കുടുംബ സംഗമം സംഘടിപ്പിച്ചു.

18/06/2024

ആമ്പല്ലൂർ മണലി പുഴയിൽ നീർനായക്കൂട്ടം.6 നീർനായകളെയാണ്
വഴിയാത്രക്കാർ കണ്ടത്.

18/06/2024

ചാലക്കുടി കെഎസ്ആർടിസി ഡിപ്പോയിൽ നിന്ന് ആദ്യമായി തിരുവനന്തപുരത്തേയ്ക്ക് സ്വിഫ്റ്റ് സർവ്വീസ്

17/06/2024

മാലിന്യം നിക്ഷേപിച്ചതിന് പതിനായിരം രൂപ പിഴ ലഭിച്ച സ്ഥാപനം വീണ്ടും പാടത്ത് മാലിന്യം തള്ളിയത് കണ്ടെത്തി

17/06/2024

പുതുക്കാട് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് സമീപം ചരക്ക് ലോറിക്ക് പിറകില്‍ ബൈക്ക് ഇടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു.

17/06/2024

ചാലക്കുടി വെളിയത്ത് കടവ് റെസിഡൻസിയുടെയും ചേനത്തനാട് എൻഎസ്എസ് കരയോഗം യൂണിറ്റിന്റെയും നേതൃത്വത്തിൽ കൊടകര ശാന്തി ആശുപത്രി മായ സഹകരിച്ച് സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു.

17/06/2024

കരുതലാകാൻ കരുത്തരാകാൻ കുമാരിമാർ എന്ന സന്ദേശമുയർത്തി മഹിളാ ഐക്യവേദി ജൂലൈ 13ന് ചാലക്കുടിയിൽ കുമാരി സംഗമം സംഘടിപ്പിക്കും.

17/06/2024

യുവതിയെ അസഭ്യം പറയുകയും, ശാരീരികമായി ഉപദ്രവിക്കുകയും, ചെയ്ത കേസിലെ പ്രതിയെ കൊരട്ടി എസ്.എച്ച്. ഒ.അനൂപ് എൻ എ യുടെ നേർതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തു.

17/06/2024

ഇരു വൃക്കകളും തകരാറിലായ സിജിയെ ചേർത്തു പിടിക്കാൻ വെള്ളാഞ്ചിറ കാൽവരിക്കുന്നു ഗ്രാമം സുമനസുകളുടെ സഹായം തേടുന്നു.
25 ലക്ഷം രൂപ സമാഹരിക്കുന്നതിനായി ചികിത്സാ ധന സഹായനിധി രൂപീകരിച്ചതായി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

17/06/2024

കോണ്‍ഗ്രസ് ഇരിങ്ങാലക്കുട നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ടൗണ്‍ഹാളില്‍ ഉന്നത വിജയം നേടീയ വിദ്യാര്‍ത്ഥികളെയും സ്‌കൂളുകളെയും ആദരിച്ചു.റോജി ജോണ്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു.

17/06/2024

സർക്കാരും സന്നദ്ധ സംഘടനകളും തുണയായ് മണികണ്ഠനും പേടിക്കാതെ അന്തിയുറങ്ങാം.

17/06/2024

ആറാട്ടുപുഴ ക്ഷേത്രത്തിൽ പഞ്ചാരിമേളം അരങ്ങേറ്റം നടന്നു.

16/06/2024

ത്യാഗസമര്‍പ്പണത്തിന്റെയും സഹജീവികളോടുള്ള സ്നേഹത്തിന്റെയും ഓര്‍മ്മപ്പെടുത്തലുമായി വിശ്വാസികള്‍ ബലി പെരുന്നാള്‍ ആഘേഷിക്കുന്നു. ഏവർക്കും ബലി പെരുന്നാൾ ആശംസകൾ.

16/06/2024

മുതിർന്ന പൗരൻമാർക്ക് നേരെ നടക്കുന്ന അതിക്രമങ്ങൾക്ക് എതിരെയുള്ള ബോധവൽക്കര ദിനാചരണത്തോടനുബന്ധിച്ച്, ചാലക്കുടി നഗരസഭയും ഇസാഫ് ഫൗണ്ടേഷൻ്റെ മാനിസികാരോഗ്യ പ്രോജക്ടും സംയുക്തമായി സംഘടിപ്പിച്ച പരിപാടി എംഎൽഎ സനീഷ്കുമാർ ജോസഫ് ഉത്ഘാടനം ചെയ്തു.

16/06/2024

കൊടകരയില്‍ പൊതു ഇടങ്ങളില്‍ മാലിന്യങ്ങള്‍ കുമിഞ്ഞു കൂടുന്നതായി ആക്ഷേപം.

16/06/2024

ജാതി മത ഭേദമന്യേ ഏല്ലാ മതസ്ഥരേയും ഒരേപോലെ ഹൃദയത്തിലേറ്റുന്നവരാണ് ചാലക്കുടിക്കാരെന്ന് തന്റെ 35 വർഷത്തെ സേവനത്തിൽ നിന്ന് മനസിലായതെന്ന് ടൌൺ ജുമാ മസ്ജിദ് ഇമാം ഹുസൈൻ ഭാഗവി...

Address


Alerts

Be the first to know and let us send you an email when ICV news posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to ICV news:

Videos

Shortcuts

  • Address
  • Telephone
  • Alerts
  • Contact The Business
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share

ചുറ്റുവട്ടത്തിന്റെ വാര്‍ത്താ സ്പന്ദനം

ചുറ്റുവട്ടത്തിന്റെ വാര്‍ത്താ സ്പന്ദനം