Powran DAILY

Powran  DAILY 1960 ൽ കെ.ജി. കൃഷ്ണൻ കുട്ടിയുടെ പത്രാധിപ?

തോട്ടക്കാട്ടുകര ആക്കാട്ട് ലെയിനിൽ കരുവേലിപ്പറമ്പിൽ    ചെല്ലമ്മ (98) നിര്യാതയായി.സംസ്ക്കാരം നാളെ രാവിലെ 10 മണിക്കു ശേഷം T...
27/06/2024

തോട്ടക്കാട്ടുകര ആക്കാട്ട് ലെയിനിൽ കരുവേലിപ്പറമ്പിൽ ചെല്ലമ്മ (98) നിര്യാതയായി.
സംസ്ക്കാരം നാളെ രാവിലെ 10 മണിക്കു ശേഷം TNS ശ്മശാനത്തിൽ

നെടുമ്പാശ്ശേരിയിൽ എം.ഡി എ വേട്ടദേശീയപാതയിൽ കരിയാടിൽ നിന്ന് 300 ഗ്രാം രാസലഹരിയുമായി ആലുവ കുട്ടമശേരി കുമ്പശേരി വീട്ടിൽ ആസാ...
27/06/2024

നെടുമ്പാശ്ശേരിയിൽ എം.ഡി എ വേട്ട
ദേശീയപാതയിൽ കരിയാടിൽ നിന്ന് 300 ഗ്രാം രാസലഹരിയുമായി ആലുവ കുട്ടമശേരി കുമ്പശേരി വീട്ടിൽ ആസാദ് (38), നെയാണ് റൂറൽ ജില്ലാ ഡാൻസാഫ് ടീമും, നെടുമ്പാശേരി പോലീസും സംയുക്തമായി പിടികൂടിയത്. ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേനയ്ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ബാംഗ്ലൂരിൽ നിന്ന് കാറിൽ രാസലഹരി കടത്തുകയായിരുന്ന ആസാദിനെ കരിയാട് വച്ച് സാഹസികമായാണ് പിടികൂടിയത്. രണ്ട് എൽ.എസ്.ഡി സ്റ്റാമ്പും, ഒരു കിലോയോളം കഞ്ചാവും ഇയാളിൽ നിന്ന് കണ്ടെടുത്തു. വാഹനത്തിലും, വസ്ത്രത്തിലെ പ്രത്യേക പോക്കറ്റുകളിലും ഒളിപ്പിച്ച നിലയിലായിരുന്നു മയക്കുമരുന്ന്. ബാംഗ്ലൂരിൽ നിന്ന് സ്ഥിരമായി രാസലഹരി കേരളത്തിലെത്തിച്ച് വിൽപ്പന നടത്തുന്നയാളാണ് ആസാദ് .

ചിത്രം - ആസാദ്

ആലുവ : തായിക്കാട്ടുകര ബാലിയപ്പാടത്ത് പരേതനായ കുഞ്ഞുകുഞ്ഞ് മകൻ  എമിൽ.ബി.കെ (52) നിര്യാതനായി.(മുൻ ചൂർണിക്കര ഗ്രാമപഞ്ചായത്ത...
27/06/2024

ആലുവ : തായിക്കാട്ടുകര ബാലിയപ്പാടത്ത് പരേതനായ കുഞ്ഞുകുഞ്ഞ് മകൻ എമിൽ.ബി.കെ (52) നിര്യാതനായി.(മുൻ ചൂർണിക്കര ഗ്രാമപഞ്ചായത്ത് അംഗം, മുൻ പ്രൈവറ്റ് ബസ് ഓണേഴ്‌സ് അസോസിയേഷൻ ആലുവ മേഖലാ പ്രസിഡന്റ്‌) ആലുവ സെന്റ് : ഡോമിനിക് പള്ളി സെമിത്തേരിയിൽ സംസ്കാരം നടത്തി. മാതാവ് പരേതയായ ലീല. ഭാര്യ സോളി, മക്കൾ പോൾ, ട്രീസ റോ

27/06/2024

ബൈക്കിൽ ചുറ്റി നടന്ന് എംഡിഎം എ വില്പന നടത്തി വന്നവർ എക്സൈസിൻ്റെ പിടിയിൽ

27/06/2024

ലഹരി വലയിൽ വീഴാതെയിരിക്കാൻ ഇതൊന്നു ശ്രദ്ധിക്കു

27/06/2024

കൊച്ചി മെട്രോയുടെ വാർഷികത്തോടനുബന്ധിച്ച് ആലുവ മെട്രോ സ്റ്റേഷനിൽ കലാസന്ധ്യയിൽ ആലപിച്ച മനോഹര ഗാനങ്ങൾ

400 ഗ്രാം എം ഡി. എം.എ യുമായി ആലുവ കുട്ടശ്ശേരി സ്വദേശി ആസാദ് പോലീസ് പിടിയിൽദേശീയപാതയിൽ കാറിൽ സഞ്ചരിക്കുമ്പോഴാണ് പിടിയിലായ...
27/06/2024

400 ഗ്രാം എം ഡി. എം.എ യുമായി ആലുവ കുട്ടശ്ശേരി സ്വദേശി ആസാദ് പോലീസ് പിടിയിൽ
ദേശീയപാതയിൽ കാറിൽ സഞ്ചരിക്കുമ്പോഴാണ് പിടിയിലായത്

27/06/2024

ആലുവയിൽ സംഘടിപ്പിച്ച ലഹരി വിരുദ്ധ ദിനാചരണം

https://youtu.be/ocrmlBjUgsA?si=6WfwHAQ7uzq5R5nc
27/06/2024

https://youtu.be/ocrmlBjUgsA?si=6WfwHAQ7uzq5R5nc

സെൻ്റ് ജോൺ ദി ബാപ്റ്റിസ്റ്റ് സ്കൂളിൽ ലോക ലഹരി വിരുദ്ധ ദിനം ആലുവയിൽ വിപുലമായി ആഘോഷിച്ചു.

26/06/2024

കുന്നത്തുനാട് താലൂക്ക് ഐക്കരനാട് സൗത്ത് വില്ലേജിൽ (ജൂൺ 25) ഉണ്ടായ ശക്തമായ മഴയിൽ പാറേക്കാട്ടി കോളനി ഭാഗം തെക്കെ വാരിശ്ശേരിയിൽ വീട്ടിൽ മഹിളാ മണിയുടെ വീടിനു മുകളിലേയ്ക്ക് മണ്ണിടിഞ്ഞ് വീണ് വീടിന് കേടുപാടുകൾ സംഭവിച്ചു.ആളപായമില്ല. ബന്ധപ്പെട്ട സ്ഥലത്തെ വീടുകളിൽ നിന്നും ആളുകളെ മാറ്റി പാർപ്പിച്ചിട്ടുണ്ട്.

കുമ്പളങ്ങി വില്ലേജ് നെച്ചിക്കാട്ട് കൊച്ചുണ്ണി മകൻ നാരായണന്റെ വീടിന് മുകളിൽ മരം വീണ് തകരാർ സംഭവിച്ചു .

കുന്നത്തുനാട് താലൂക്കിൽ തന്നെ കോടനാട് വില്ലേജിൽ ചെട്ടി നട പഞ്ചായത്ത് കിണറിനു സമീപം പുല്കുഴി ഷാജിയുടെ വീടിന് മുകളിലേക്ക് ഇന്ന് ( 26 )രാവിലെ മരം വീണു. ആളപായമില്ല.

കുന്നത്തുനാട് വില്ലേജിൽ, പന മറിഞ്ഞ് വീണ് പെരിങ്ങാല കരയിൽ 13 ാം വാർഡ് കല്ലുമലയിൽ അമ്മിണി കുറമ്പന്റെ വീടിന് നാശനഷ്ടങ്ങൾ സംഭവിച്ചു. നാല് വയസ്സായ പെൺകുട്ടിക്ക് പരിക്കേറ്റ് പഴങ്ങനാട് ആശുപത്രിയിൽ ചികിത്സ തേടി.

കുമ്പളങ്ങി വില്ലേജിൽ കണ്ണമാലി പോലീസ് സ്റ്റേഷൻ മുതൽ പുത്തെൻതോട് വരെയുള്ള ഭാഗത്തെ വീടുകളിലും പോലീസ് സ്റ്റേഷനിലും വെള്ളം കയറി. ഞാറക്കൽ, എടവനക്കാട് വില്ലേജുകളിൽ കടൽക്ഷോഭം ശക്തമായ പ്രദേശങ്ങൾ തഹസിൽദാർ സന്ദർശിച്ചു.

തൃക്കാരിയൂർ വില്ലേജിൽ തടത്തിക്കവല മണ്ഡപത്തുംമ്യാലിൽ മുരളീധരന്റെ വീടിന് മുകളിലേയ്ക്ക് ശക്തമായ കാറ്റിലും മഴയിലും പുളിമരം കടപുഴകി വീണു. ഈ സ്ഥലത്ത് തന്നെ നക്ലിക്കാട്ട് ചന്ദ്രന്റെ വീടിന് മുകളിലേയ്ക്ക് തേക്ക് മരം കടപുഴകി വീണു.

പറവൂർ താലൂക്ക് ചേന്ദമംഗലം വില്ലേജ് കിഴക്കും പുറത്ത് തയ്യിൽ കൃഷ്ണന്റെ മകൻ സുഭാഷിന്റെ വീടിനും കാറ്റിൽ കേടുപാടുകൾ സംഭവിച്ചു..

(DDMA)

26/06/2024

*എറണാകുളം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (27) അവധി*

മഴ, ശക്തമായ കാറ്റ് എന്നിവ തുടരുന്ന സാഹചര്യത്തിൽ എറണാകുളം ജില്ലയിലെ അങ്കണവാടികൾ, പ്രൊഫഷണൽ കോളജുകൾ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വ്യാഴാഴ്ച ( ജൂൺ 27) ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷ്‌ അവധി പ്രഖ്യാപിച്ചു. മുൻ നിശ്ചയപ്രകാരമുള്ള പൊതുപരീക്ഷകൾ, യൂണിവേഴ്സിറ്റി പരീക്ഷകൾ എന്നിവയ്ക്ക് മാറ്റം ഉണ്ടായിരിക്കുന്നതല്ല

26/06/2024

ആലുവ പുഴയിൽ ജലനിരപ്പ് കാര്യമായി ഉയർന്നില്ല

26/06/2024

_ട്രോളിങ് നിരോധന ലംഘനവും_

*വ്യാജ കളര്‍കോഡ് അടിച്ച തമിഴ്‌നാട് വള്ളങ്ങള്‍ പിടികൂടി*

മണ്‍സൂണ്‍ക്കാല ട്രോളിങ് നിരോധന നിയമങ്ങള്‍ ലംഘിച്ചും വ്യാജ കളര്‍കോഡ് അടിച്ചതുമായ തമിഴ്‌നാട് രജിസ്‌ട്രേഷന്‍ ഉള്ള യാനങ്ങള്‍ പിടികൂടി ഫിഷറീസ് മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ്. ചാവക്കാട് ബ്ലാങ്ങാട് കടപ്പുറത്ത് കൂട്ടമായി എത്തിയ വള്ളങ്ങളാണ് കേന്ദ്ര സര്‍ക്കാര്‍ നിഷ്‌കര്‍ച്ച പച്ച കളര്‍കോഡ് മാറ്റി കേരള യാനങ്ങള്‍ക്ക് അനുവദിച്ച നീല കളര്‍കോഡ് അടിച്ച് കേരള വള്ളങ്ങള്‍ എന്ന വ്യാജേന മത്സ്യബന്ധനത്തിന് ഒരുക്കിയത്. കന്യാകുമാരി കൊളച്ചല്‍ സ്വദേശികളായ സഹായ സര്‍ച്ചില്‍, ഹിറ്റ്‌ലര്‍ തോമസ്, സ്റ്റാന്‍ലി പോസ്മസ് എന്നിവരുടെ ഉടമസ്ഥതയിലുള്ള യാനങ്ങളാണ് ഫിഷറീസ് മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ ബ്ലാങ്ങാട് നിന്ന് പിടിച്ചെടുത്തത്. ഈ യാനങ്ങള്‍ക്ക് മൊത്തം 60,000 രൂപ പിഴ ഈടാക്കി, കസ്റ്റഡില്‍ സൂക്ഷിച്ചിരുന്ന എട്ട് എഞ്ചിനുകളും യാനങ്ങളും ഉടമസ്ഥര്‍ക്ക് വിട്ടു നല്‍കി.

ജില്ലയുടെ തെക്കേ അതിര്‍ത്തിയായ അഴീക്കോട് മുതല്‍ വടക്കേ അതിര്‍ത്തിയായ കാപ്രിക്കാട് വരെയുള്ള തീരക്കടലിലും ആഴക്കടലിലും നിരീക്ഷണം ശക്തമാക്കി വരവേയാണ് കന്യാകുമാരി ഭാഗത്ത് നിന്ന് വന്ന മൂന്ന് ഫൈബര്‍ വഞ്ചികള്‍ ചാവക്കാട് ബ്ലാങ്ങാട് പിടിച്ചെടുത്തത്. ജില്ലാ ഫിഷറീസ് സ്റ്റേഷന്‍ അസിസ്റ്റന്റ് ഡയറക്ടര്‍ എം.എഫ് പോളിന്റെ നേതൃത്വത്തിലുള്ള പ്രത്യേക പരിശോധന സംഘത്തില്‍ എഫ്.ഇ.ഒ ശ്രുതിമോള്‍, എ.എഫ്.ഇ ഒ സംനാ ഗോപന്‍, മെക്കാനിക്ക് ജയചന്ദ്രന്‍, മറൈന്‍ എന്‍ഫോഴ്സ്മെന്റ് ആന്‍ഡ് വിജിലന്‍സ് വിങ് ഉദ്യേഗസ്ഥരായ വി.എന്‍ പ്രശാന്ത് കുമാര്‍, വി.എം ഷൈബു, ഇ.ആര്‍ ഷിനില്‍ കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി. സീ റെസ്‌ക്യൂ ഗാര്‍ഡ്മാരായ പ്രസാദ്, അന്‍സാര്‍ എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു.

ട്രോളിങ് നിരോധന സമയത്ത് ഇതര സംസ്ഥാന ബോട്ടുകള്‍, വഞ്ചികള്‍, വള്ളങ്ങള്‍ എന്നിവ ജില്ലയുടെ തീരത്ത് മീന്‍പിടിക്കാനും മീന്‍ ഇറക്കാനും പാടില്ലെന്ന നിയമം പാലിക്കാത്തതിനാണ് ഫിഷറീസ് വകുപ്പ് നടപടി എടുത്തത്. വരും ദിവസങ്ങളില്‍ പരിശോധന ശക്തമാക്കുമെന്നും അനധികൃത മത്സ്യ ബന്ധനം നടത്തുന്ന യാനങ്ങള്‍ക്കെതിരേ കര്‍ശനനടപടി സ്വീകരിക്കുമെന്നും തൃശൂര്‍ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ സുഗന്ധകുമാരി അറിയിച്ചു.

മുപ്പത്തടം: വട്ടയ്ക്കാട്ട് സരസ്വതി അമ്മ (78) അന്തരിച്ചു.ഭർത്താവ്: പരേതനായ പാച്ചു നായർമക്കൾ: VP അശോകൻ, ജയാമണി, VP മുരളീധര...
26/06/2024

മുപ്പത്തടം: വട്ടയ്ക്കാട്ട് സരസ്വതി അമ്മ (78) അന്തരിച്ചു.

ഭർത്താവ്: പരേതനായ പാച്ചു നായർ

മക്കൾ: VP അശോകൻ, ജയാമണി
, VP മുരളീധരൻ,
VP അനിൽകുമാർ
മരുമക്കൾ: ജയകൃഷ്ണൻ, ശ്രീലത, അനിത

26/06/2024

*ആഗോളതലത്തിൽ ദുരന്തനിവാരണ വിദഗ്ധരെ സൃഷ്ടിക്കാ൯ സ൪ക്കാ൪ അവസരമൊരുക്കുന്നു*

സംസ്ഥാന സ൪ക്കാരിന്റെ റവന്യൂ വകുപ്പ് പരിശീലന കേന്ദ്രമായ ഇ൯സ്റ്റിറ്റ്യൂട്ട് ഓഫ് ലാ൯ഡ് ആന്റ് ഡിസാസ്റ്റ൪ മാനേജ്മെന്റിൽ ദുരന്തനിവാരണത്തിൽ ദ്വിവത്സര എം ബി എ കോഴ്സ് നടത്തുന്നു. 2023 ൽ ആരംഭിച്ച പ്രോഗ്രാമിന്റെ രണ്ടാമത്തെ ബാച്ചിന്റെ അഡ്മിഷ൯ ആണ് ആരംഭിക്കുന്നത്. അന്താരാഷ്ട്ര തലങ്ങളിൽ തൊഴിൽ സാധ്യതകൾ എങ്ങനെ കണ്ടെത്തി വിനിയോഗിക്കാം എന്ന് പുതുതലമുറയെ പരിശീലിപ്പിക്കാനുള്ള ഉദ്യമമാണ് സ൪ക്കാ൪ നടത്തുന്നത്. അമേരിക്ക൯ ഗവൺമെന്റിന്റെ സാമ്പത്തിക സഹായത്തോടുകൂടി അമേരിക്കയിൽ നിന്നുള്ള അധ്യാപക൪ എത്തിയാണ് കോഴ്സ് നടത്തുന്നത്. കേന്ദ്രസ൪ക്കാരിന്റെ വയ൪ലെസ് ലൈസ൯സ്, പ്രഥമ ശുശ്രൂഷയിൽ അന്താരാഷ്ട്ര സ൪ട്ടിഫിക്കറ്റ്, ജോഗ്രഫിക്കൽ ഇ൯ഫ൪മേഷ൯ സിസ്റ്റം, അഡ്വഞ്ച൪ അക്കാദമിയുമായി സഹകരിച്ചുള്ള കോഴ്സുകൾ, ഇംഗ്ലീഷ് പരിജ്ഞാനം വ൪ധിപ്പിക്കുന്നതിനുള്ള പദ്ധതികൾ തുടങ്ങിയവയെല്ലാം ആണ് ആഡ് ഓൺ പ്രോഗ്രാമുകളായി ഇതോടൊപ്പം നടത്തിവരുന്നത്. എല്ലാ മാസവും സംസ്ഥാനത്തെ ഉയ൪ന്ന ഐഎഎസ് ഉദ്യോഗസ്ഥ൪ ക്ലാസുകൾ എടുക്കും.

എല്ലാ മാസവും മൂന്നാം ശനിയാഴ്ച ഒരു ദുരന്തമേഖലയിലേക്കുള്ള പഠനയാത്ര നടത്തും. ദുരന്തനിവാരണ മേഖലയിൽ പ്രവ൪ത്തിക്കുന്ന ദേശീയ അന്ത൪ദേശീയ തലങ്ങളിൽ വിദഗ്ധ൪ വിദ്യാ൪ഥികളുമായി തുട൪ച്ചയായി സമ്പ൪ക്കത്തിൽ വരുന്നു. റവന്യൂ വകുപ്പ് മന്ത്രി ചെയ൪മാനായ ഗവേണിംഗ് ബോഡിയാണ് കോഴ്സിന്റെ ഏകോപനം. ഫീൽഡ് തല പ്രവ൪ത്തനങ്ങൾക്ക് പ്രാധാന്യം നൽകുന്ന കോഴ്സിൽ എല്ലാ സെമസ്റ്ററിലും, ഒരാഴ്ച നീണ്ടുനിൽക്കുന്ന ദേശീയ അന്ത൪ദേശീയ പഠനയാത്രകളും ഉൾപ്പെടുത്തിയിട്ടുണ്ട്. ആണവ സുരക്ഷ, രാസ സുരക്ഷ, തീരദേശ സുരക്ഷ തുടങ്ങിയ വിഷയങ്ങളിൽ സവിശേഷ പഠന അവസരങ്ങളും ഒരുക്കുന്നു.

ഇന്ത്യയിലെ ആദ്യത്തെ എ ഐ സിടി ഇ അംഗീകൃത ദുരന്തനിവാരണ എംബിഎ കോഴ്സാണിത്. NAAC A++ റാങ്കുള്ള കേരള യൂണിവേഴ്സിറ്റിയാണ് സ൪ട്ടിഫിക്കറ്റുകൾ നൽകുന്നത്. പ്രതികൂല സാഹചര്യങ്ങളിലും മറ്റും പ്രവ൪ത്തിച്ച്, വിശ്വ പൗരന്മാരായി തീരുവാ൯ താല്പര്യമുള്ള വിദ്യാ൪ഥികൾക്ക് കോഴ്സിന് അപേക്ഷിക്കാം. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി 2024 ജൂലൈ 8. കൂടുതൽ വിവരങ്ങൾക്ക് https:/ildm.kerala.gov.in/ എന്ന വെബ്സൈറ്റ് സന്ദ൪ശിക്കുക. Email: [email protected], ഫോൺ: 8547610005, Whatsaap: 8547610006

26/06/2024

ആലുവ പെരിയാർ തീരത്ത് ഇന്ന് പുലർച്ചെ കനത്ത കാറ്റ് വീശി

പെരിയാറിൻ തീരത്തെ ജിസി ഡി എ റോഡിലെ നാല് കൂറ്റൻ തണമരങ്ങളും ആയുർവേദാശുപത്രി വളപ്പിലെ മരവും നിലം പതിച്ചു.
എന്നാൽ കെട്ടിടങ്ങൾക്കോ ആളുകൾക്കോ പരിക്കേറ്റിട്ടില്ല മണിക്കൂറുകൾക്കു ശേഷം മരങ്ങൾ വെട്ടിമാറ്റി

പല ഡാമുകളു o തുറന്നിട്ടുണ്ടെങ്കിലു o പെരിയാറിൽ കാര്യമായി ജലനിരപ്പ് ഉയർന്നിട്ടില്ല

26/06/2024

*മലങ്കര ഡാമിലെ മൂന്ന് ഷട്ടറുകൾ ഒരു മീറ്റർ വീതം ഉയർത്തിയിട്ടുണ്ട്... തൊടുപുഴ മൂവാറ്റുപുഴ ആറുകളുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണം*

26/06/2024

*കല്ലാർകുട്ടി ഡാമിലെ ഷട്ടറുകൾ തുറക്കുന്നതിന് അനുമതി... മുതിരപ്പുഴ, പെരിയാർ തീരങ്ങളിൽ അതീവ ജാഗ്രത പുലർത്തണമെന്ന് ഇടുക്കി ജില്ലാ കളക്ടർ*...

26/06/2024

*പാമ്പ്ള ഡാമും തുറക്കുന്നതിന് അനുമതി... പെരിയാറിന്റെ ഇരു കരകളിലും ഉള്ളവർ അതീവ ജാഗ്രത പുലർത്തണം*

25/06/2024

നെടുമ്പാശ്ശേരി വിമാനതാവളത്തിൽ കഴിഞ്ഞ ദിവസം കൊക്കെയ്നുമായി പിടിയിലായ യുവതിയെ റിമാൻ്റ് ചെയ്തു.
1342 ഗ്രാം കൊക്കെയ്നാണ് ടാർ സാനിയ സ്വദേശിനിയായ വെറോനിക്ക അഡ്രേഹലത്തിൽ നിന്നും വയറിളക്കി കണ്ടെടുത്തത്.
കൂടെയുണ്ടായിരുന്ന ഒമരി അതുമാനിയെ കഴിഞ്ഞ ദിവസം റിമാൻറ് ചെയ്തിരുന്നു

ഇരുവരേയും ഡിആർ ഐ കസ്റ്റഡിയിലാവശ്യപ്പെട്ട് നാളെ അപേക്ഷ നല്കും

ആലുവ തോട്ടക്കാട്ടുകര പെരിക്കാപ്പാലത്തിനടുത്ത് വാടകക്ക് താമസിക്കുന്ന അറയ്ക്കൽ വീട്ടിൽ മിലൻ മോറിസ് എന്ന 26 കാരനെ കാണാതായിവ...
25/06/2024

ആലുവ തോട്ടക്കാട്ടുകര പെരിക്കാപ്പാലത്തിനടുത്ത് വാടകക്ക് താമസിക്കുന്ന അറയ്ക്കൽ വീട്ടിൽ മിലൻ മോറിസ് എന്ന 26 കാരനെ കാണാതായി
വീട്ടിൽ മാതാപിതാക്കളുമായി ശണ്ഠയുണ്ടാക്കിയിരുന്നു
അതിനു ശേഷമാണ് മൊബൈൽ ഫോണും ഉപേക്ഷിച്ച് പോയത്

25/06/2024

തൃപ്പൂണിത്തുറയിൽ അമ്പലകുളത്തിൽ കുളിക്കാനിറങ്ങിയ പൊലീസുകാരൻ മുങ്ങി മരിച്ചു

25/06/2024

*മൂന്നാർ ഗ്യാപ്പ് റോഡിലൂടെയുള്ള യാത്ര പൂർണ്ണമായും നിരോധിച്ചു...* *പോലീസിന് കർശന നിർദ്ദേശം നൽകി ജില്ലാ കളക്ടർ*

ബാർ വളപ്പിലെ കൊലപാതകം മൂന്നുപേർ അറസ്റ്റിൽ .ഏനാനല്ലൂർ തൃപ്പൂരത്ത് ഭാഗത്ത് , വാടകയ്ക്ക് താമസിക്കുന്ന ദീപു മോൻ ( 31 ), രണ്ട...
25/06/2024

ബാർ വളപ്പിലെ കൊലപാതകം മൂന്നുപേർ അറസ്റ്റിൽ .ഏനാനല്ലൂർ തൃപ്പൂരത്ത് ഭാഗത്ത് , വാടകയ്ക്ക് താമസിക്കുന്ന ദീപു മോൻ ( 31 ), രണ്ടാർ തോട്ടഞ്ചേരി ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന ടോജി തോമസ് (22) രണ്ടാർ തോട്ടഞ്ചേരി ഭാഗത്ത് മുന്തിരിങ്ങാട്ട് അഷിൻ ഷിബി (19) എന്നിവരെയാണ് മൂവാറ്റുപുഴ പോലീസ് അറസ്റ്റ് ചെയ്തത്. രായമംഗലം പറമ്പിൽപ്പീടിക പാണ്ടാൻ കോട്ടിൽ വീട്ടിൽ ശബരി ലാൽ ആണ് കൊല്ലപ്പെട്ടത്. ബാറിൽ മദ്യം വാങ്ങാൻ വന്നവർ തമ്മിലുള്ള തർക്കത്തെ തുടർന്നുള്ള സംഘർഷമാണ് കൊലപാതകത്തിൽ കലാശിച്ചത്. കച്ചേരിത്താഴത്തെ ബാറിലാണ് സംഭവം നടന്നത്. കുഴഞ്ഞുവീണു എന്നാണ് ആദ്യം പറഞ്ഞത്. ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്. ഡി വൈ എസ് പി ഏ ജെ തോമസ്, ഇൻസ്പെക്ടർ ബി.കെ അരുൺ, എസ്.ഐമാരായ വിഷ്ണു രാജു , ദിലീപ് കുമാർ, എം.എം ഉബൈസ്, എ.എസ്.ഐ പി.സി ജയകുമാർ , സീനിയർ സിപിഒമാരായ ടി.എ ഷിബു, ധനേഷ് വി നായർ, നിഷാന്ത് കുമാർ, കെ.എ അനസ്, റോബിൻ തോമസ്, ബിബിൽ മോഹൻ, എച്ച് ഹാരിസ് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.ബാർ വളപ്പിലെ കൊലപാതകം മൂന്നുപേർ അറസ്റ്റിൽ .ഏനാനല്ലൂർ തൃപ്പൂരത്ത് ഭാഗത്ത് , വാടകയ്ക്ക് താമസിക്കുന്ന ദീപു മോൻ ( 31 ), രണ്ടാർ തോട്ടഞ്ചേരി ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന ടോജി തോമസ് (22) രണ്ടാർ തോട്ടഞ്ചേരി ഭാഗത്ത് മുന്തിരിങ്ങാട്ട് അഷിൻ ഷിബി (19) എന്നിവരെയാണ് മൂവാറ്റുപുഴ പോലീസ് അറസ്റ്റ് ചെയ്തത്. രായമംഗലം പറമ്പിൽപ്പീടിക പാണ്ടാൻ കോട്ടിൽ വീട്ടിൽ ശബരി ലാൽ ആണ് കൊല്ലപ്പെട്ടത്. ബാറിൽ മദ്യം വാങ്ങാൻ വന്നവർ തമ്മിലുള്ള തർക്കത്തെ തുടർന്നുള്ള സംഘർഷമാണ് കൊലപാതകത്തിൽ കലാശിച്ചത്. കച്ചേരിത്താഴത്തെ ബാറിലാണ് സംഭവം നടന്നത്. കുഴഞ്ഞുവീണു എന്നാണ് ആദ്യം പറഞ്ഞത്. ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്. ഡി വൈ എസ് പി ഏ ജെ തോമസ്, ഇൻസ്പെക്ടർ ബി.കെ അരുൺ, എസ്.ഐമാരായ വിഷ്ണു രാജു , ദിലീപ് കുമാർ, എം.എം ഉബൈസ്, എ.എസ്.ഐ പി.സി ജയകുമാർ , സീനിയർ സിപിഒമാരായ ടി.എ ഷിബു, ധനേഷ് വി നായർ, നിഷാന്ത് കുമാർ, കെ.എ അനസ്, റോബിൻ തോമസ്, ബിബിൽ മോഹൻ, എച്ച് ഹാരിസ് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

ആലുവ : കുട്ടമശ്ശേരി കിഴക്കേതാഴത്ത് - പാനാപ്പിള്ളി അബ്ദുൾ റഹിമാൻ (88) നിര്യാതനായി.ഖബറടക്കം ഇന്ന് (ബുധൻ) രാവിലെ 9: 30 ന് ക...
25/06/2024

ആലുവ : കുട്ടമശ്ശേരി കിഴക്കേതാഴത്ത് - പാനാപ്പിള്ളി അബ്ദുൾ റഹിമാൻ (88) നിര്യാതനായി.
ഖബറടക്കം ഇന്ന് (ബുധൻ) രാവിലെ 9: 30 ന് കുട്ടമശേരി ചാലക്കൽ ജുമാ മസ്ജിദ് ഖബർ സ്ഥാനിൽ നടക്കും.


കുട്ടമശ്ശേരി മുഹിയദ്ധീൻ മസ്ജിദ് മുൻ ഭാരവാഹി , ജമാഅത്തേ ഇസ് ലാമി മുൻ സഹകാരി , കുട്ടമശ്ശേരിയിലെ സലഫി പ്രസ്ഥാനത്തിന്റെ സ്ഥാപക അംഗം, കുട്ടമശ്ശേരി സലഫി മസ്ജിദ് മുൻ പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

ഭാര്യ താഹിറ

മക്കൾ : മുജീബ് കുട്ടമശ്ശേരി, പത്രപ്രവർത്തകനായിരുന്ന പരേതൻ റിയാസ് കുട്ടമശ്ശേരി , നജീബ് കുട്ടമശ്ശേരി, നസീമ, ഹൈറുന്നിസ

മരുമക്കൾ : ഇസ്മയിൽ (പരേതൻ) സിറാജ്, ഹർഷിദ , സാബിറാ മോൾ, നെസ്നി .

അധ്യാപക ഒഴിവ് എടത്തല എം ഇ എസ് എം കെ മക്കാർ പിള്ള കോളേജ് ഫോർ അഡ്വാൻസ്ഡ് സ്റ്റഡീസിൽ കമ്പ്യൂട്ടർ സയൻസ്, ഇംഗ്ലീഷ്, മാനേജ്മെന...
25/06/2024

അധ്യാപക ഒഴിവ്
എടത്തല എം ഇ എസ് എം കെ മക്കാർ പിള്ള കോളേജ് ഫോർ അഡ്വാൻസ്ഡ് സ്റ്റഡീസിൽ കമ്പ്യൂട്ടർ സയൻസ്, ഇംഗ്ലീഷ്, മാനേജ്മെന്റ്, മൈക്രോ ബയോളജി എന്നീ വകുപ്പുകളിൽ അധ്യാപകരുടെ ഒഴുവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. യുജിസി / സർവ്വകലാശാല മാനദണ്ഡമനുസരിച്ചു യോഗ്യതയുള്ളവർ 29.06.2024 ന് മുമ്പ് അപേക്ഷകൾ [email protected] എന്ന വിലാസത്തിൽ അയക്കുക.
ഫോൺ: 04842839318.

25/06/2024

– 25.06.25-വൈകിട്ട് അഞ്ചു വരെ*

- ജൂൺ 24 രാത്രിയിൽ പെയ്ത ശക്തമായ മഴയെ തുടർന്ന് പറവൂർ താലൂക്ക് വടക്കേക്കര വില്ലേജിൽ ആളംതുരുത്തിനടുത്തുള്ള പി.വി. തങ്കപ്പൻ പനചിക്കൽ വീട് എന്നയാൾ താമസിക്കുന്ന കെട്ടിടത്തിന്റെ മേൽക്കൂര ഭാഗികമായി തകർന്നു.

- മുവാറ്റുപുഴ താലൂക്കിൽ തിരുമാറാടി വില്ലേജിൽ വാഴക്കാലായിൽ വീട്ടിൽ വറുഗീസ് മക൯ ജയ്മോ൯ എന്നയാളുടെ താമസ വീടിന് മുകളിലേക്ക് ജൂൺ 25 ന് രാവിലെ മരം മറിഞ്ഞ് വീണ് വീടിന് ഭാഗികമായ നാശനഷ്ടം സംഭവിച്ചു.

- ആലുവ താലൂക് ചെങ്ങമനാട് വില്ലേജിൽ താഴേപറയുന്ന വീടുകൾക്കും നാശനഷ്ടം സംഭവിച്ചു. 1. റീന ടോമി കരുമത്തി
2.ജോയ്പോൾ പുത്തൻവീടുകരുമതി
3ഇസ്മായിൽ പള്ളിപ്പുറത്താൻ
4.സിദ്ദിഖ് മാണിയംപറ
5.വിൽസൺ പാറക്ക
6.ഹസ്സൻ കല്ലറക്കൽ

(DDMA)

Address


Telephone

+919249735321

Website

Alerts

Be the first to know and let us send you an email when Powran DAILY posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Powran DAILY:

Videos

Shortcuts

  • Address
  • Telephone
  • Alerts
  • Contact The Business
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share