Swedish Mallu

  • Home
  • Swedish Mallu

Swedish Mallu സ്കാന്ഡിനേവിയയിൽ ജീവിക്കുന്ന മലയാളി. യാത്ര എഴുത്ത് ചരിത്രം സംസ്കാരം ഇവയിൽ താല്പര്യം 🇸🇪 🇳🇴 🇫🇮
(1)

“The smells of Christmas are the smells of childhood.”😍😍
16/12/2023

“The smells of Christmas are the smells of childhood.”😍😍

മഞ്ഞിനെ വകവെക്കാതെ രാവിലെ പണിക്ക് പോയി  യുവാവ് മാതൃക ആയി
13/12/2023

മഞ്ഞിനെ വകവെക്കാതെ രാവിലെ പണിക്ക് പോയി യുവാവ് മാതൃക ആയി

The annual candlelit Lucia procession on 13 December is perhaps one of the more exotic-looking Swedish customs, with gir...
13/12/2023

The annual candlelit Lucia procession on 13 December is perhaps one of the more exotic-looking Swedish customs, with girls and boys clad in white full-length gowns singing songs together.
The real candles are now sometimes replaced with battery-powered ones, but there is still a special atmosphere when the lights are dimmed and the sound of the children singing grows as they enter from an adjacent room.
Tradition has it that Lucia is to wear ‘light in her hair’, which in practice means a crown of electric candles in a wreath on her head. Each of her handmaidens carries a candle, too. Parents gather in the dark with their mobile cameras at the ready.
The star boys, who are dressed in white gowns like the handmaidens, carry stars on sticks and have tall paper cones on their heads. The Christmas elves bring up the rear, carrying small lanterns.



കേവലം മുപ്പത്തിയഞ്ചു വർഷക്കാലം മാത്രം ജീവിച്ചിരുന്ന, സംഗീത ലോകത്ത് തന്‍റേതായ വ്യക്തിമുദ്ര പതിപ്പിച്ച ലോക പ്രശസ്ത സംഗീതജ്...
05/12/2023

കേവലം മുപ്പത്തിയഞ്ചു വർഷക്കാലം മാത്രം ജീവിച്ചിരുന്ന, സംഗീത ലോകത്ത് തന്‍റേതായ വ്യക്തിമുദ്ര പതിപ്പിച്ച ലോക പ്രശസ്ത സംഗീതജ്ഞനായിരുന്നു മൊസാർട്ട് എന്ന Wolfgang Amadeus Mozart. ഡിസംബർ അഞ്ച് അദ്ദേഹത്തിന്റെ ചരമ ദിനം.

വായിക്കാം മോസർട്ടിന്റെ നാട്ടിലേക്ക് പോയ യാത്രയുടെ വിശേഷങ്ങൾ ❤️😎🥰

Salzburg experience

കൊച്ചിയിൽ നോർഡിക് ക്രിസ്മസ് ആഘോഷിക്കാൻ മറക്കേണ്ട ❤️❤️😎😎
02/12/2023

കൊച്ചിയിൽ നോർഡിക് ക്രിസ്മസ് ആഘോഷിക്കാൻ മറക്കേണ്ട ❤️❤️😎😎

28/11/2023

നല്ല വാർത്തകൾ കേൾക്കുന്നതും നല്ലതാണു ...
:
:
ഫിൻലണ്ടിലെ ടാലന്റ് ബൂസ്റ്റ് പ്രോജെക്ടിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത് നമ്മുടെ മലപ്പുറത്തു തുടങ്ങിയ സ്റ്റാർട്ടപ്പ് 👏👏👏
:
:
:

മെഹ്‌റാൻ കരിമി നാസേരി, ഫ്രാൻസിലെ ഡി ഗല്ലെ എയർപോർട്ട് ടെർമിനലിൽ താമസിച്ചത് പതിനെട്ടു വർഷമാണ്.ഇറാനിയൻ ആയിരുന്ന ഇദ്ദേഹത്തിന...
26/11/2023

മെഹ്‌റാൻ കരിമി നാസേരി, ഫ്രാൻസിലെ ഡി ഗല്ലെ എയർപോർട്ട് ടെർമിനലിൽ താമസിച്ചത് പതിനെട്ടു വർഷമാണ്.

ഇറാനിയൻ ആയിരുന്ന ഇദ്ദേഹത്തിന് ഫ്രാന്സിലേക്കുള്ള യാത്രയിൽ ഫ്രഞ്ച് വിമാനത്താവളത്തിൽ തന്റെ ഐഡന്റിറ്റിയോ അഭയാർത്ഥി പദവിയോ തെളിയിക്കാൻ കഴിഞ്ഞില്ല, ഒടുവിൽ പേപ്പറുകളില്ലാതെ യാത്രക്കാർക്കായി കാത്തിരിപ്പ് കേന്ദ്രത്തിൽ തടഞ്ഞുവച്ചു. ഇറാനിലേക്ക് തിരികെ പോകാൻ കഴിയാതിരുന്ന ഇദ്ദേഹം
1988 ഓഗസ്റ്റ് 26 മുതൽ 2006 ജൂലായ് വരെ പതിനെട്ടു വർഷമാണ് എയർപോർട്ട് ടെർമിനലിൽ താമസിച്ചത്.

നസീരിയുടെ ആത്മകഥ 2004-ൽ ദി ടെർമിനൽ മാൻ എന്ന പുസ്തകമായി പ്രസിദ്ധീകരിച്ചു. 2003-ൽ, സ്റ്റീവൻ സ്പിൽബർഗിന്റെ ഡ്രീം വർക്ക്സ് പ്രൊഡക്ഷൻ കമ്പനി കഥയുടെ അവകാശത്തിനായി നാസറിക്ക് 275,000 യുഎസ് ഡോളർ നൽകി.പിന്നീട് ഇദ്ദേഹത്തിന്റെ കഥ ദി ടെർമിനൽ എന്ന ചിത്രത്തിന് ഇതിവൃത്തമായി മാറി.

2022ൽ ഹൃദായാഘാതത്തെ തുടർന്നു മെഹ്‌റാൻ കരിമി നാസേരി അന്തരിച്ചു.



ചോക്കലേറ്റ് ആവശ്യക്കാർ ഉണ്ടോ ?
24/11/2023

ചോക്കലേറ്റ് ആവശ്യക്കാർ ഉണ്ടോ ?

ഇന്ത്യൻ നിർമ്മിത വാഹനത്തിൽ യാത്ര ചെയ്തു ഗിന്നസ് റെക്കോർഡ് നേടാൻ മുഹമ്മദ്‌ സിനാൻ.തണുത്തുറഞ്ഞ ഒക്ടോബർ മാസത്തിലെ ഒരു സായാഹ്...
18/11/2023

ഇന്ത്യൻ നിർമ്മിത വാഹനത്തിൽ യാത്ര ചെയ്തു ഗിന്നസ് റെക്കോർഡ് നേടാൻ മുഹമ്മദ്‌ സിനാൻ.

തണുത്തുറഞ്ഞ ഒക്ടോബർ മാസത്തിലെ ഒരു സായാഹ്നത്തിലാണ് ഇന്ത്യയിൽ നിന്നും കാറോടിച്ചു സ്റ്റോക്ക്ഹോമിൽ എത്തിയ സിനാനെ പരിചയപ്പെടുന്നത്. ഇന്ത്യയുടെ പ്രധാന ടൂറിസം ആകർഷണ കേന്ദ്രങ്ങളുടെ ചിത്രങ്ങൾ കൊണ്ട് മോഡി പിടിപ്പിച്ച കർണ്ണാടക രെജിസ്ട്രേഷൻ കാർ ആരുടേയും ശ്രദ്ധയിൽ പെടും.

ഇരുപത്തി രണ്ടു രാജ്യങ്ങൾ പിന്നിട്ടു തന്റെ ഇരുപത്തി മൂന്നാമത്തെ രാജ്യമായ സ്വീഡനിൽ എത്തി നിൽക്കുകയാണ്



മൂന്ന് ഭൂഖണ്ഡങ്ങളിലായി 75 രാജ്യങ്ങളിലേക്ക് റോഡ് മാർഗം യാത്ര ചെയ്യാനുള്ള ദൗത്യത്തിൽ ഏർപ്പെട്ടിരിക്കുകയാണ് 30 കാരനായ മുഹമ്മദ് സിനാൻ.കർണാടകയിൽ നിന്നും ഇന്ത്യൻ നിർമ്മിത വാഹനത്തിലാണ് യാത്ര ആരംഭിച്ചത്.
ഇന്ത്യൻ നിർമ്മിത വാഹനത്തിൽ ഏറ്റവും അധികം രാജ്യങ്ങൾ താണ്ടുക എന്ന ഗിന്നസ് റെക്കോർഡ് കരസ്ഥമാക്കുക എന്ന ആഗ്രഹവും ഈ ചെറുപ്പക്കാരന്റെ മനസിലുണ്ട്.

ഇന്ത്യൻ വാഹനങ്ങൾ ലോകത്തിനു പരിചയപ്പെടുത്തുക .ഇന്ത്യൻ ടൂറിസം പ്രോത്സാഹിപ്പിക്കുക, ആളുകളുമായി ഇടപഴകുക തുടങ്ങിയ ലക്ഷ്യങ്ങൾ ആണ് യാത്രക്ക് പിന്നിൽ .എട്ടു വർഷത്തോളം ദുബായിൽ ജോലി ചെയ്തുണ്ടാക്കിയ സമ്പാദ്യങ്ങൾ ആണ് യാത്രക്ക് മുതൽക്കൂട്ട്.

രണ്ട് വർഷത്തിനുള്ളിൽ ഏഷ്യ യൂറോപ്പ് ആഫ്രിക്കൻ ഭൂഖണ്ഡത്തിലൂടെ എഴുപത്തിയഞ്ച് രാജ്യങ്ങളും ഒരു ലക്ഷത്തിലധികം കിലോമീറ്ററും താണ്ടുവാനാണ് ലക്ഷ്യമിടുന്നതു എന്ന് രണ്ട് കുട്ടികളുടെ പിതാവ് കൂടിയായ ഈ ചെറുപ്പക്കാരൻ പറയുന്നു. ലോക പര്യടനത്തിനുള്ള ഗ്രൗണ്ട് വർക്ക് 2019ൽ ആരംഭിച്ചു, പക്ഷേ COVID-19 എല്ലാ പ്ലാനുകളും തകിടം മറിച്ചു. പിന്നീട് എല്ലാ പ്ലാനുകളും റദ്ദാക്കി യുകെയിലേക്ക് വണ്ടി കയറി. യാത്രയോടുള്ള അഭിനിവേശം മനസ്സിൽ മായാതെ കിടന്നു അതിൽ നിന്ന് മനസ്സ് മാറ്റാൻ കഴിഞ്ഞില്ല. അങ്ങനെ 2021-ൽ എല്ലാം ഉപേക്ഷിച്ചു ഇന്ത്യയിലേക്ക് മടങ്ങി, സ്വപ്നങ്ങൾ പിന്തുടരാനുള്ള പദ്ധതികൾ ആരംഭിച്ചു.

തുടക്കത്തിൽ, കുടുംബത്തെ കൂടെ കൊണ്ടുപോകാൻ ആയിരുന്നു പ്ലാൻ . ചെറിയ കുട്ടിയുമായുള്ള യാത്രയുടെ റിസ്ക്ക് ആലോചിച്ചപ്പോൾ ഒറ്റയ്ക്ക് യാത്ര ചെയ്യുവാൻ തീരുമാനിച്ചു.. കാര്യങ്ങൾ പ്ലാൻ ചെയ്തതനുസരിച്ച് നടക്കുകയാണെങ്കിൽ, യാത്രയിൽ ഇടയ്ക്കു കുടുബത്തെയും ഒപ്പം ചേർക്കേണം എന്നാണ് സിനാന്റെ ആഗ്രഹം.

യൂറോപ്പിലേക്ക് പലരും കാർ ഓടിച്ചു പലരും യാത്ര ചെയ്തിട്ടുണ്ട് എങ്കിലും ഒരു ഇന്ത്യൻ നിർമ്മിത വാഹനവുമായി യാത്ര ചെയുമ്പോൾ ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ ഇദ്ദേഹത്തിനെ അലട്ടിയിരുന്നു. പ്രത്യേകിച്ച് ഇന്ത്യൻ കാലാവസ്ഥക്കും റോഡ് സാഹചര്യങ്ങൾക്കും വേണ്ടി നിർമ്മിച്ചിരിക്കുന്ന വാഹനം മറ്റു സാഹചര്യങ്ങളിൽ എങ്ങനെ ആയിരിക്കും , വാഹനത്തിനു ഏതെങ്കിലും തരത്തിലുള്ള പ്രശ്നങ്ങൾ വന്നാൽ അവ പരിഹരിക്കുവാനുള്ള സർവിസ് സെന്ററിന്റെ അപര്യാപ്തത. സ്കാന്ഡിനേവിയൻ രാജ്യങ്ങളിലെ തണുപ്പുള്ള കാലാവസ്ഥയിൽ വാഹനം എങ്ങനെ പ്രതികരിക്കും എന്നതും മറ്റൊരു ബുദ്ധിമുട്ടു ആയിരുന്നു.ഇവയെല്ലാം മുന്നിൽ കണ്ടു പുത്തൻ വാഹനം വാങ്ങിയാണ് സിനാൻ യാത്ര തുടങ്ങിയത്.

യാത്രയിൽ അമ്പരപ്പിച്ച രാജ്യം ഇറാൻ ആണ് എന്നാണ് ഇദ്ദേഹത്തിന്റെ അനുഭവം . വാർത്തകളിലൂടെ നമ്മൾ അറിഞ്ഞ ഇറാനല്ല യാത്രകളിൽ അനുഭവിച്ചത് . സഹായികളും സൗഹാർ‌ദമനോഭാവവുമുള്ള ആളുകൾ. ഒരുപാട് അഫ്ഗാൻകാരെ അവിടെവച്ചു കണ്ടും. ഇന്ത്യക്കാരോട് അവർക്ക് വലിയ സ്നേഹമാണ്. ഇന്ത്യൻ സിനിമകളും ഇന്ത്യക്കെരെയും സ്നേഹിക്കുന്ന മനുഷ്യർ .ഭക്ഷണവും താമസവുമൊക്കെ നല്കാൻ അവർ മത്സരിച്ചു .. അവിടെയുള്ള ട്രക്ക് ഡ്രൈവർമാർ ഒരിക്കൽ കാറിൽ ഇന്ധനം തീർന്ന ഒരു സന്ദർഭത്തിൽ നൂറു ലീറ്റർ ഡീസലാണ് തന്നത്. ഡീസലിന് അവിടെ വിലക്കുറവാണെങ്കിലും അത് ഫ്രീയായി നൽകാനുള്ള അവരുടെ മനസ്സാണ് കാണേണ്ടത്.

സ്കോർപിയോ കാറുമായി അമേരിക്ക, അലാസ്ക കാനഡ തുടങ്ങിയ സ്ഥലങ്ങളിൽ പോകുവാൻ കൂടി തയ്യാറെടുക്കുകയാണ് സിനാൻ


14/11/2023

സ്വീഡനിൽ ട്രയിനിലെ പാട്ടുകാരിയെ പരിചയപ്പെടാം 🥰🥰 🇸🇪 🇸🇪 🇸🇪 🇮🇳 🇮🇳 🇮🇳

അയർലണ്ടിലെ ചരിത്ര പട്ടണമായ വാട്ടർഫോർഡിലേക്കു പോയ യാത്ര ..!!!
12/11/2023

അയർലണ്ടിലെ ചരിത്ര പട്ടണമായ വാട്ടർഫോർഡിലേക്കു പോയ യാത്ര ..!!!


10/11/2023

അപ്രത്യക്ഷ്യമാകുന്ന ഒരു സ്വീഡിഷ് നഗരം

പുലിയുടെ പടം കൊള്ളാമോ ?
08/11/2023

പുലിയുടെ പടം കൊള്ളാമോ ?

The 1000-year-old Norwegian capital sits at the head of Oslo Fjord. This stunning setting gives hints of the wild wonder...
07/11/2023

The 1000-year-old Norwegian capital sits at the head of Oslo Fjord. This stunning setting gives hints of the wild wonders that lie just beyond the city.
This picture is taken from the Royal Palace Oslo 🇳🇴
Visit Oslo

ഓസ്ലോയിലെ തെരുവിൽ നിന്നൊരു കാഴ്ച്ച ❤️Visit Oslo
06/11/2023

ഓസ്ലോയിലെ തെരുവിൽ നിന്നൊരു കാഴ്ച്ച
❤️Visit Oslo

കളറായിട്ടുണ്ടോ ?
04/11/2023

കളറായിട്ടുണ്ടോ ?

അപ്രതീക്ഷിതമായിട്ടാണ് ഒക്ടോബർ അവസാനം ഒസ്ലോയിൽ മഞ്ഞു പെയ്തത്. രണ്ടു മൂന്നു ദിവസത്തെ കനത്ത മഞ്ഞു വീഴ്ച്ച രണ്ടു ദിവസമായി മഴ...
03/11/2023

അപ്രതീക്ഷിതമായിട്ടാണ് ഒക്ടോബർ അവസാനം ഒസ്ലോയിൽ മഞ്ഞു പെയ്തത്. രണ്ടു മൂന്നു ദിവസത്തെ കനത്ത മഞ്ഞു വീഴ്ച്ച രണ്ടു ദിവസമായി മഴയ്ക്ക് വഴി മാറിയിരിക്കുകയാണ്..

പറഞ്ഞു വരുന്നത് എന്റെ ജാക്കറ്റ് പിഴിഞ്ഞെടുത്താൽ പരസ്യത്തിൽ ശ്വാസകോശം പിഴിഞ്ഞെടുക്കുന്നതിനേക്കാൾ മൂന്നിരട്ടി വെള്ളം കാണും 😌😌


ബീന ചേച്ചിയുടെ  പുതിയ പുസ്തകം. "ഓ മിഹ്റിൻ " . സ്ക്കൂളിൽ പഠിക്കുമ്പോൾ റഷ്യൻ കൂട്ടുകാരി മിഹ്‌റിന് അയച്ച 25 കത്തുകളാണ്. കത്...
02/11/2023

ബീന ചേച്ചിയുടെ പുതിയ പുസ്തകം.
"ഓ മിഹ്റിൻ " . സ്ക്കൂളിൽ പഠിക്കുമ്പോൾ റഷ്യൻ കൂട്ടുകാരി മിഹ്‌റിന് അയച്ച 25 കത്തുകളാണ്. കത്തുകൾ വംശനാശ ഭീഷണി നേരിടുന്ന വാട്സാപ്പ് കാലത്ത് ഇത്തരമൊരു പുസ്തകം സന്തോഷമേകുന്നു.Today Books ആണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. തിരുവനന്തപുരത്ത് നടക്കുന്ന നിയമസഭാ പുസ്തകോത്സവത്തിൽ 132 A സ്റ്റാളിൽ "ഓ മിഹ്റിൻ "കിട്ടും..

Travel More 😎
31/10/2023

Travel More 😎

ഹാൾസ്റ്റാറ്റ് സന്ദർശിച്ചപ്പോൾ ഭക്ഷണം കഴിക്കാൻ കയറിയ സിറിയൻ ഭക്ഷണശാല . ഓസ്ട്രിയൻ ഉടമസ്ഥ നടത്തുന്ന ഭക്ഷണശാലയിൽ ഷെഫ് സിറിയക...
30/10/2023

ഹാൾസ്റ്റാറ്റ് സന്ദർശിച്ചപ്പോൾ ഭക്ഷണം കഴിക്കാൻ കയറിയ സിറിയൻ ഭക്ഷണശാല . ഓസ്ട്രിയൻ ഉടമസ്ഥ നടത്തുന്ന ഭക്ഷണശാലയിൽ ഷെഫ് സിറിയക്കാരൻ ..!!

ഇന്ത്യൻ - സിറിയൻ - ഓസ്ട്രിയൻ കൂടിച്ചേരൽ ഭക്ഷണവും യാത്രയും മനുഷ്യനെ ഒന്നിപ്പിക്കുന്ന മനോഹര നിമിഷങ്ങൾ 🇦🇹



28/10/2023

അയർലണ്ടിലെ ക്ലിഫ്‌സ് ഓഫ് മോഹർ കാണാൻ പോയപ്പോൾ ആണ് ഇന്ത്യയെ ഇഷ്ടപ്പെടുന്ന ഈ പാട്ടുകാരിയെ പരിചയപ്പെട്ടത് ..!!




28/10/2023
2003-ൽ ‘യൂറോപ്യൻ ക്യാപിറ്റൽ ഓഫ് കൾച്ചർ’, 2009-ൽ ‘സിറ്റി ഓഫ് ഡിസൈൻ’ എന്നീ ബഹുമതികൾ ലഭിച്ച ഗ്രാസ് ,ഓസ്ട്രിയയിലെ രണ്ടാമത്തെ...
25/10/2023

2003-ൽ ‘യൂറോപ്യൻ ക്യാപിറ്റൽ ഓഫ് കൾച്ചർ’, 2009-ൽ ‘സിറ്റി ഓഫ് ഡിസൈൻ’ എന്നീ ബഹുമതികൾ ലഭിച്ച ഗ്രാസ് ,ഓസ്ട്രിയയിലെ രണ്ടാമത്തെ വലിയ നഗരമാണ്. മർ നദിയുടെ കരയിൽ സ്ഥിതി ചെയ്യൂന്ന ഈ പട്ടണം യൂറോപ്പിലെ തന്നെ ഏറ്റവും മികച്ച സംരക്ഷിത ചരിത്ര പ്രദേശങ്ങളിൽ ഒന്നാണ്.

പ്രശസ്ത ഹോളിവുഡ് താരം അർനോഡ് ഷ്വാർസിംനെഗറുടെ ജന്മ സ്ഥലമാണ് ഈ നാട് . അദ്ദേഹത്തിന്റെ ബാല്യത്തെയും കരിയറിനെയും കുറിച്ചുള്ള മ്യൂസിയയവും ഗ്രാസ്സിൽ ഒരുക്കിയിട്ടുണ്ട്.

യുനെസ്കോയുടെ ലോക പൈതൃക നിരയിൽ ഗ്രാസ്സിലെ സിറ്റി സെന്ററും എഗൻബെർഗ് കൊട്ടാരവും ഇടം പിടിച്ചിട്ടുണ്ട്.



23/10/2023
സൈക്കിളുകളും സൈക്കിൾ പാതകളും .. ഒരുപ്രഭാത കാഴ്ച്ച ..!!
23/10/2023

സൈക്കിളുകളും സൈക്കിൾ പാതകളും .. ഒരുപ്രഭാത കാഴ്ച്ച ..!!

22/10/2023

😀

21/10/2023

സഫാരി ടീവി ഇന്ന് വൈകിട്ട് 8:30നും രാത്രി ഒൻപതിന് യൂട്യുബിലും

20/10/2023

“Love the trees until their leaves fall off, then encourage them to try again next year.” – Chad Sugg
19/10/2023

“Love the trees until their leaves fall off, then encourage them to try again next year.” – Chad Sugg

മത്തങ്ങയുടെ തൂക്കം പ്രവചിക്കൂ അഞ്ചു കിലോ ചോക്കലേറ്റ് സമ്മാനമായി നേടൂ ..!!സൂപ്പർ മാർക്കെറ്റിൽ ഒരു എമണ്ടൻ മത്തങ്ങാ കൊണ്ട് ...
18/10/2023

മത്തങ്ങയുടെ തൂക്കം പ്രവചിക്കൂ അഞ്ചു കിലോ ചോക്കലേറ്റ് സമ്മാനമായി നേടൂ ..!!

സൂപ്പർ മാർക്കെറ്റിൽ ഒരു എമണ്ടൻ മത്തങ്ങാ കൊണ്ട് വെച്ചിട്ടു നടത്തുന്ന മത്സരത്തിൽ ഞാനും പങ്കെടുത്തു .

ചിത്രത്തിൽ കാണുന്ന മത്തങ്ങാക്കു എത്ര കിലോ വരും . എന്റെ പ്രവചനം ശരിയാണോ എന്നറിയേണമല്ലോ ?

vilhelmina
18/10/2023

vilhelmina

ഒരു നഗരത്തിലെ നാലരലക്ഷത്തോളം വരുന്ന മനുഷ്യരെ കേവലം രണ്ടര ശതമാനം വരുന്ന ഭൂവിസ്തൃതിയിലേക് മതിൽ കെട്ടിലേക്കു തളച്ചിടുക. അവർ...
15/10/2023

ഒരു നഗരത്തിലെ നാലരലക്ഷത്തോളം വരുന്ന മനുഷ്യരെ കേവലം രണ്ടര ശതമാനം വരുന്ന ഭൂവിസ്തൃതിയിലേക് മതിൽ കെട്ടിലേക്കു തളച്ചിടുക. അവർക്കു ഭക്ഷണവും വെള്ളവും എല്ലാം പരിമിതപ്പെടുത്തി ക്രൂരമായി പീഡിപ്പിക്കുക. അവരിൽ ഭൂരിപക്ഷത്തേയും കൊന്നൊടുക്കുക. ചരിത്രം കണ്ട ഏറ്റവും വലിയ വംശഹത്യയുടെ നേർക്കാഴ്ചകൾ നമുക്ക് വെർസോയിലെ ഗെറ്റോ അവശേഷിപ്പുകളിൽനിന്നും ഒപ്പിയെടുക്കാൻ സാധിക്കും.

സഫാരി ടീവിയിലെ ആ യാത്രയിൽ ഈ കഥകൾ പറയുമ്പോൾ എന്റെ കണ്ണുകൾ ഈറനണിഞ്ഞിരുന്നോ എന്ന് ഇപ്പോഴും അറിയില്ല. യാത്രയിൽ കണ്ട കണ്ണ് നനയിപ്പിക്കുന്ന കാഴ്ചകളിൽ ഒന്ന്.

യുദ്ധങ്ങളും വംശഹത്യകൾകൊണ്ടും മനുഷ്യൻ ഇനിയും പഠിച്ചിട്ടില്ല. ചരിത്രം ഇന്നും അവർത്തിച്ചുകൊണ്ടിയ്ക്കുന്നു

ചിത്രത്തിൽ വെർസോയിലെ ഗേറ്റോ സ്‌മൃതി

കോവിഡ് മഹാമാരി കലാകാരന്റെ ഭാവനയിൽ...!!വാർസോയിലെ ഓൾഡ് ടൗണിൽ ചത്വരത്തിൽ പോളിഷ് കലാകാരൻ നിമ്മിച്ചതാണ് ഇവ മുള്ളുകൾകൊണ്ടുള്ള ...
15/10/2023

കോവിഡ് മഹാമാരി കലാകാരന്റെ ഭാവനയിൽ...!!

വാർസോയിലെ ഓൾഡ് ടൗണിൽ ചത്വരത്തിൽ പോളിഷ് കലാകാരൻ നിമ്മിച്ചതാണ് ഇവ മുള്ളുകൾകൊണ്ടുള്ള ഭൂമിയുടെ രൂപം.

വെർസോയിലെ ഈ കാഴ്ചകൾ സഫാരി ടീവിയിലെ ആ യാത്രയിൽ എല്ലാ ശനിയാഴ്ചയും രാത്രി 8:30നു

ലി .ങ്ക് കമ.ന്റിൽ

ഒരിക്കൽ കൂടി സഞ്ചാരികളുടെ പ്രിയപ്പെട്ട ചാനലായ സഫാരി ടീവിയിൽ യാത്ര അനുഭവങ്ങൾ പങ്കു വെക്കുവാൻ അവസരം ലഭിച്ചു ജീവിതത്തിലെ അപ...
14/10/2023

ഒരിക്കൽ കൂടി സഞ്ചാരികളുടെ പ്രിയപ്പെട്ട ചാനലായ സഫാരി ടീവിയിൽ യാത്ര അനുഭവങ്ങൾ പങ്കു വെക്കുവാൻ അവസരം ലഭിച്ചു

ജീവിതത്തിലെ അപൂർവം ചില ഭാഗ്യങ്ങളിൽ ഒന്നാണ് സഫാരിയിലെ ആ യാത്ര യിൽ പങ്കെടുക്കാൻ സാധിച്ചത്.

ഇന്ത്യൻ സമായം രാത്രി 8:30നു ആദ്യ എപ്പിസോഡ് . സുഹൃത്തുക്കൾ കണ്ടു അഭിപ്രായം പറയണേ ❤️❤️

14/10/2023

Temple Bar is an area on the south bank of the River Liffey in central Dublin, Ireland. The area is bounded by the Liffey to the north, Dame Street to the south, Westmoreland Street to the east and Fishamble Street to the west. It is promoted as Dublin's 'cultural quarter' and, as a centre of Dublin's city centre's nightlife, is a tourist destination.Temple Bar is in the Dublin 2 postal district.





ഗായ് ഏക് പാൽതൂ ജാൻവർ ഹേ ..!!!ശുക്രിയ ധന്യവാദ്     ഇത്രയും ശരിയാണോ കിട്ടുണ്ണിയേട്ടാ ??
13/10/2023

ഗായ് ഏക് പാൽതൂ ജാൻവർ ഹേ ..!!!
ശുക്രിയ ധന്യവാദ്

ഇത്രയും ശരിയാണോ കിട്ടുണ്ണിയേട്ടാ ??



Address


Alerts

Be the first to know and let us send you an email when Swedish Mallu posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Shortcuts

  • Address
  • Alerts
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share