08/07/2025
ഇന്ത്യയിൽ നിർമ്മിച്ച അഡ്വാൻസ്ഡ് മീഡിയം കോമ്പാറ്റ് എയർക്രാഫ്റ്റ് (AMCA) പദ്ധതിക്ക് operational ആകാൻ ഏറെ വർഷങ്ങൾ ആവും എന്നത് വ്യക്തമായിരുന്നാലും, ഇതുവരെ വിദേശത്തു നിന്നൊരു 5th-generation stealth യുദ്ധവിമാനം വാങ്ങില്ല എന്ന നിലപാട് ഇന്ത്യ സ്വീകരിച്ചിരുന്നു. എന്നാൽ ഇപ്പോൾ ഇന്ത്യ നമ്മുടെ പ്രധാന സഖ്യ കക്ഷികളുമായി ഈ വിമാനങ്ങൾ വാങ്ങാനുള്ള പ്രാഥമിക ചർച്ചകൾ ആരംഭിച്ചതായി അറിയുന്നു .
ഇത് എന്തുകൊണ്ട്?
1. ഓപ്പറേഷൻ സിന്ദൂർ ഇന്ത്യൻ വായുസേനയിലെ നിരവധി പിഴവുകൾ തുറന്ന് കാണിച്ചു – സിവിൽ-മിലിട്ടറി കമ്യൂണിക്കേഷൻ, റൂൾസ് ഓഫ് എംഗേജ്മെന്റ്, ടാക്റ്റിക്‌സ്, വിമാനങ്ങളുടെ കഴിവുകൾ പൂർണമായി വിനിയോഗിക്കാനുള്ള പരാജയം, rafale യുടെ source code കിട്ടാത്തത് കൊണ്ട് പ്ലാറ്റഫോം ഇന്റഗ്രേഷൻ ഇൽ വന്ന പ്രശ്ങ്ങൾ , ഡേറ്റാലിങ്ക്, ഇലക്ട്രോണിക് വാർഫെയർ, എയർബോൺ എർളി വാർണിംഗ് ആൻഡ് കൺട്രോൾ etc.
2. 2025 മെയ് 6-7 രാത്രിയിൽ, പാകിസ്ഥാൻ വായുസേന (PAF) ഇന്ത്യൻ റാഫേൽ വിമാനങ്ങൾ ഉൾപ്പെടെ നാശംവരുത്തിയാതായി വാർത്തകൾ വന്നിരുന്നു. ഇതിന്റെ പിന്നാലെ ഇന്ത്യയുടെ മുഴുവൻ കോമ്പാറ്റ് ഫ്ലീറ്റ് 48 മണിക്കൂർ ഗ്രൗണ്ട് ചെയ്യേണ്ടി വന്നു, ടാക്റ്റിക്സ് പുനഃപരിശോധിക്കാനായി.65 ലോ 71 ലോ നടന്ന യുദ്ധങ്ങളിൽ സംഭവിക്കാത്ത ഈ കാര്യമാണ് 21 ആം നൂറ്റാണ്ടിൽ സംഭവിച്ചത്
3. ചൈന പാകിസ്ഥാനെ മറയാക്കി ഇന്ത്യയ്‌ക്കെതിരെ ഒരു ‘ശാഡോ വാറ്’ ആരംഭിച്ചു. ആയുധങ്ങളും ഇന്റലിജൻസ് പിന്തുണയും ചൈന പാകിസ്ഥാൻക്ക് നൽകുന്നു. ഈ കൂട്ടുശത്രുതയ്ക്കെതിരെ ഇന്ത്യക്ക് കൃത്യമായ ടെക്‌നോളജിക്കൽ ആധിപത്യം നേടേണ്ടത് അത്യാവശ്യമാണ് .
3. PAF ചൈനയിൽ നിന്ന് J-35 5th-generation stealth യുദ്ധവിമാനങ്ങൾ വാങ്ങാൻ സജ്ജമാകുകയാണ്.കൂടാതെ അമേരിക്കൻ 5th generation യുദ്ധവിന്നങ്ങളുടെ ഓഫറും അവര്ക് മുന്നിലുണ്ട്
4. AMCA operational ആകുന്നത് വരെ റാഫേൽ ആയിരിക്കും ഇന്ത്യയുടെ പ്രധാന ആക്രാമണശേഷിയെന്ന് കരുതിയതും ഈ സംഭവങ്ങളിലൂടെ തകർന്ന് പോയി.
5. ഇപ്പോൾ IAF-ന്റെ ബാക്കി യുദ്ധവിമാനങ്ങൾ ഏറെയും പഴകിയവയാണ്. അവ പാകിസ്ഥാന്റെ ഇലക്ട്രോണിക് വാർഫെയർ, നെറ്റ്വർക്കിങ്, AEW&C ശേഷികളുടെ മുന്നിൽ പിടിച്ചു നിൽക്കാനായെന്ന് വരില്ല . Trained പൈലറ്റമാരുടെ ജീവൻ വിലപ്പെട്ടതാണ്, പരീക്ഷണത്തിന് വിട്ട് കൊടുക്കാൻ പറ്റില്ല
PAF ന്റെ ശേഷികളെ തുല്യപ്പെടുത്താൻ, ഇന്ത്യ ഇനി 5th-generation stealth യുദ്ധവിമാനങ്ങൾ വാങ്ങേണ്ടത് അനിവാര്യമായ സാഹചര്യമായി മാറിയിരിക്കുന്നു .ഇതിനായി ഏറ്റവും സാധ്യതയുള്ളതും പരിഗണനയിലുള്ളതുമായ വിമാനം F-35A ആണ. അതിന്റെ ശേഷികളും യുദ്ധപരീക്ഷണങ്ങളും unmatched ആണ്. റഷ്യയുടെ Su-57 ഇപ്പോഴും ഡെവലപ്പ്മെന്റ് സ്റ്റേജ് ഇൽ ആണ്, ഒരു ഫിനിഷ്ഡ് product അല്ല. അവർക്ക് Su-57 യുദ്ധവിമാനത്തിന്റെ ഡെവലപ്മെന്റ് പുരോഗതി മുന്നോട്ട് കൊണ്ടുപോകാൻ ഇൻവെസ്റ്റ്മെന്റ്, റിസർച്ച് ടൂൾസ് എന്നിവ വേണ്ടതാണ്. അതിനാൽ IAF-നെ അവരുടെ “ടെസ്റ്റ് ലാബ്” ആയി ഉപയോഗിക്കാൻ റഷ്യ താൽപ്പര്യപ്പെടുന്നു - പുതിയ ടെക്‌നോളജികൾ പരീക്ഷിക്കാൻ, ദോഷങ്ങൾ കണ്ടെത്താൻ, വീഴ്ചകൾ പൂർണ്ണമായി വിലയിരുത്താനായി. ഇവയൊക്കെ ഇന്ത്യക്ക് അപകടമാണ്. അത് കൊണ്ട് തന്നെയാണ്, IAF Su-57-നെ ഒഴിവാക്കേണ്ടത് നല്ല തീരുമാനം ആയിരിക്കും . അതിനേക്കാൾ നല്ലത്, പ്രവർത്തനപരമായി തെളിയിക്കപ്പെട്ട 5th-gen platform, ഉദാഹരണത്തിന് F-35A, പരിഗണിക്കുകയാണ്. S400 ഉൾപ്പെട്ട AWACS, ground AD തുടങ്ങിയവായുമായുള്ള integration, ആൾറെഡി F35 നു വേണ്ടിയുള്ള ബുക്കിങ്ങുകൾ പോലെയുള്ള വെല്ലുവിളികൾ ഏറെ ഉണ്ടെങ്കിലും. .
അവസാനമായി, AMCA പദ്ധതിക്ക് മുഴുവൻ പിന്തുണ തുടരണം, പക്ഷേ അതിനൊപ്പം ഒരു credible bridging solution ഉണ്ടാകേണ്ടതുണ്ട് -Su-57 അതല്ല.