13/04/2012
Review By Rajesh Ravi
രാവിലെ തന്നെ കണ്ടു ഈ aashiq abu cinema.. ആദ്യ പകുതി അല്പം പതിയെ ആണെന്ന് തോന്നി, പക്ഷെ രണ്ടാം പകുതി പുരോഗമിക്കുന്നതോടെ അത് വെറും തോന്നല്‍ മാത്രമാണ് അല്ലെങ്കില്‍ അങ്ങനെ മാത്രം കരുതണമെന്ന് ഉറപ്പിച്ചു.. കോഴിക്കോട് കൈരളി തിയറ്ററില്‍ രാവിലെ 10 മണിക്കായിരുന്നു ഷോ... കുറച്ച് കാണികള്‍ മാത്രം.... നിരാശ തോന്നി.... കാരണം കഴിഞ്ഞ കുറച്ച് ആഴ്ചകളായി 22FK എന്നസിനിമയെ പ്രൊമോട്ട് ചെയ്യാന്‍ FB യില്‍ കുറെ സമയം ഞാനും ചിലവഴിചിരുന്നെ !!.. മലയാള സിനിമയിലെ ചെറുതെങ്കിലും
ഉണ്ടായികൊണ്ടിരിക്കുന്ന മാറ്റത്തെ പുലഭ്യം പറയും വിധം പുറകെ പുറകെ ഉണ്ടാവുന്ന കുറെയധികം ചവറു സിനിമകള്‍ക്കിടയില്‍ , ആത്മശാന്തിക്കായി ഒരു സിനിമ, അതായിരുന്നു 22FK നല്കിയ പ്രതീക്ഷ...
ഈ aashiq abu cinema-യും പ്രതീക്ഷ കാത്തു.. സിനിമ തുടങ്ങി... കാണികള്‍ കുറവായിരുന്നതിനാല്‍ സിനിമയില്‍ നന്നായി ശ്രദ്ധിക്കാന്‍ കഴിഞ്ഞു , ആ നിരാശ മാറി.. വളരെ മനോഹരമായി തന്നെ shiaju khalid തന്റെ റോള്‍ നിര്‍വഹിച്ചു.. Awesome shots !!! മനോഹരമായ കളര്‍ ടോണിലും ഷൈജുവിന് പങ്കുണ്ട് കേട്ടോ.. ( Ref . FB ) ..
ഒരു സിനിമയില്‍ സംവിധായകന്റെ കയ്യൊപ്പ് ഉണ്ടാവണം, എന്ന് വച്ചാല്‍ ആ സിനിമ കാണുന്ന ആളുകള്‍ക്ക് തോന്നണം അത് ആ സംവിധായകന്റെ സിനിമ തന്നെ ആണെന്ന്... ഇത് തികച്ചും ഒരു aashiq abu സിനിമ തന്നെയാണ്.. ഈ സിനിമയിലെ ഓരോ ഫ്രെയിമിലും Aashiq abu എന്ന സംവിധായകനെ അനുഭവിച്ചറിയാം.. ഒരു അഭിനേത്രി എന്ന നിലയ്ക്ക് Rima -യുടെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രമാണിത് .. ശക്തമായ കഥാപാത്രം..
കഥാപാത്രത്തെ കുറിച്ച് കൂടുതല്‍ പറയണമെന്നുണ്ട്... പക്ഷെ എന്ത് ചെയ്യാം .. ആ കഥാപാത്രമാണ് സിനിമയുടെ കാതല്‍ .. ആദ്യ ദിവസമായതിനാല്‍ സിനിമ കണ്ടവരെക്കാള്‍ കൂടുതല്‍ കാണാത്തവര്‍ ആയതിനാല്‍ കൂടുതല്‍ ഒന്നും പറയാന്‍ കഴിയില്ല... Fahad -ഉം നന്നായി ചെയ്തിരിക്കുന്നു.
T G Ravi പറയുന്ന ഒരു നീളമുള്ള ഡയലോഗ് ഉണ്ട് ചിത്രത്തില്‍ , അത് മാത്രം മതി ആ മഹാനടന്റെ കാലിബര്‍ മനസിലാവാന്‍... Whoa !!!
പ്രതാപ് പോത്തനും തന്റെ റോള്‍ ഭംഗിയാക്കിയിരിക്കുന്നു.. Background Music രണ്ടാം പകുതിയില്‍ ലോക നിലവാരം പുലര്‍ത്തിയെന്നു പറയാതെ വയ്യ...
സിനിമയുടെ രാഷ്ട്രീയം എല്ലാവര്‍ക്കും അറിയുന്ന പോലെ സ്ത്രീപക്ഷമാണ് .. അത് വളരെ ശക്തമായി തന്നെ അവതരിപ്പിച്ചിട്ടുണ്ട് ...
ഒരു സ്ത്രീ കഥാപാത്രത്തിന്റെ ഡയലോഗ്-ന് സാധാരണ പ്രേക്ഷകര്‍ ആവേശം കയറി കയ്യടിക്കുന്നത് മലയാള സിനിമയില്‍ അപൂര്‍വമായ കാഴ്ചയാണ്... അത് വേണ്ടുവോളം ഉണ്ടായിരുന്നു തിയറ്ററില്‍ ..
രോഗാവസ്ഥയിലുള്ള ഒരു സമൂഹത്തില്‍ ഇത്തരം സിനിമകള്‍ ഉണ്ടാവേണ്ടത് അത്യാവശ്യമാണ് .. അത് ഭംഗിയായി നിര്‍വഹിച്ചിട്ടുണ്ട്... പ്രേക്ഷകര്‍ പറഞ്ഞ് പറഞ്ഞ് ഹിറ്റ് ആവുന്ന നവ സിനിമകള്‍ക്കിടയിലേക്ക് ഒരു സിനിമ കൂടി!!!