Kuwaitmalayali.in

  • Home
  • Kuwaitmalayali.in

Kuwaitmalayali.in A page for the keralites in kuwait

Website:classifieds/health/news/forum A page for the keralites in kuwait
(7)

joy alukkas exchange hiring
09/11/2023

joy alukkas exchange hiring

17/10/2023
16/09/2023

കുവൈത്ത് സിറ്റി : സെപ്റ്റംബർ 16, കുവൈത്തിൽ പുതുതായി എത്തുന്ന ഇന്ത്യക്കാർക്ക് വേണ്ടി ഇന്ത്യൻ എംബസി താഴെ പറയുന്ന നിർദേശങ്ങൾ പുറപ്പെടുവിച്ചു.
1.തൊഴിൽ വിസയിൽ എത്തുന്ന ഇന്ത്യൻ പൗരന്മാർ കുവൈത്തിൽ എത്തി 60 ദിവസത്തിനകം തൊഴിലുടമയോ അല്ലെങ്കിൽ സ്‌പോൺസർ മുഖേനനെയോ റസിഡൻസി പെർമിറ്റ് മുദ്രണം ചെയ്യണം. ഇല്ലെങ്കിൽ, കുവൈത്ത്‌ അധികാരികൾ പ്രതിദിനം 2 ദിനാർ പിഴ ഈടാക്കും.
2. കുവൈത്തിൽ എത്തി 60 ദിവസത്തിനകം സിവിൽ ഐഡിക്ക് അപേക്ഷിക്കുകയും നിശ്ചിത തുക ഫീസ് നൽകുകയും ചെയ്യണം. അല്ലാത്ത പക്ഷം കുവൈത്ത്‌ സർക്കാർ 20 ദിനാർ പിഴ ഈടാക്കുന്നതാണ്.
3.ടൂറിസ്റ്റ് വിസയിൽ എത്തുന്ന ഇന്ത്യൻ പൗരന്മാർ വിസ കാലാവധി തീരുന്നതിന് മുമ്പ് രാജ്യം വീടണം. ഇതിൽ വീഴ്ച വരുത്തുന്നവർക്ക് എതിരെ കുവൈത്ത്‌ അധികാരികൾ പ്രതിദിനം 2 ദിനാർ വീതം പിഴ ഈടാക്കുകയും പിടിക്കപ്പെട്ടാൽ നാടുകടത്തലിനും ആജീവനന്ത കാല പ്രവേശന നിരോധനത്തിനും വിധേയരാക്കും
4.കുടുംബ സന്ദർശക വിസയിൽ എത്തുന്ന ഇന്ത്യൻ പൗരന്മാർ വിസ കാലാവധി തീരുന്നതിന് മുമ്പ് രാജ്യം വിടണം. ഇത് ലംഘിക്കുന്നവർക്ക് എതിരെ കുവൈത്ത്‌ സർക്കാർ പ്രതിദിനം 10 ദിനാർ പിഴ ഈടാക്കുന്നതോടൊപ്പം പിടിക്കപ്പെട്ടാൽ നാടുകടത്തലിനും ആജീവാനന്തകാല പ്രവേശന നിരോധനം ഏർപ്പെട്യൂത്തുകയും ചെയ്യും

vacancy retail sales manager
20/08/2023

vacancy retail sales manager

16/05/2023

കുവൈറ്റിലുള്ള പ്രവാസികൾ ഈ അവസരം പ്രയോജനപ്പെടുത്തുക

On 25th and 26th February
15/02/2023

On 25th and 26th February

23/12/2022

*അടിയന്തിര ആവശ്യങ്ങൾക്ക്‌ ബന്ധപ്പെടാനുള്ള കുവൈത്ത്‌ ഇന്ത്യൻ എംബസി നമ്പറുകൾ*

1. *പാസ്‌പോര്‍ട്ട് സംബന്ധമായ അന്വേഷണങ്ങള്‍ക്ക്:* +965-65501767.
2. *വിസ, ഒസിഐ, അറ്റസ്‌റ്റേഷന്‍, മറ്റ് സേവനങ്ങള്‍:* +965-65501013
3. *ആശുപത്രി, മറ്റ് അടിയന്തര വൈദ്യസഹായം:* +965-65501587
4. *മരണ രജിസ്‌ട്രേഷന്‍:* +965-65505246
5. *കുവൈത്തിലെ ഇന്ത്യന്‍ അസോസിയേഷനുകള്‍:* +965-65501078
6. *സ്ത്രീ വീട്ടുജോലിക്കാര്‍* (വിസ20): +965-65501754
7. *തൊഴില്‍ (14, 18), പുരുഷ വീട്ടുജോലിക്കാര്‍ (വിസ 20):* +965-65501769
8. *കൊമേഴ്‌സ്യല്‍ അറ്റസ്‌റ്റേഷന്‍:* +965-65505097
9. *അടിയന്തര ഹെല്‍പ്‌ലൈന്‍ (ഓഫീസ് പ്രവര്‍ത്തന സമയത്തിനുശേഷം):* +965-65501946
10. *പാസ്‌പോര്‍ട്ട് (സാധാരണ അന്വേഷണങ്ങള്‍):* +965-65506360
11. *വീട്ടുജോലിക്കാര്‍ (വിസ 20) നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് (നേരിട്ടു വിളിക്കാവുന്ന നമ്പര്‍):* +965-51759394.
12. *വീട്ടുജോലിക്കാര്‍ (വിസ 20) നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് (വാട്‌സ്ആപ് നമ്പര്‍):* +965-55157738.

06/08/2022

*ഹിന്ദി പഠിക്കാം മൂന്ന് മാസം കൊണ്ട്*

*‘ഹിന്ദി ഭാഷാ അവബോധന കോഴ്സുമായി ഐസി‌സി‌ആർ*

സിറ്റി: ഇന്ത്യൻ കൗൺസിൽ ഫോർ കൾച്ചറൽ റിലേഷൻസ് (ഐസി‌സി‌ആർ) ഇന്ദിരാഗാന്ധി നാഷണൽ ഓപ്പണുമായി സഹകരിച്ച് സെപ്റ്റംബർ 1 മുതൽ നവംബർ 30 വരെയുള്ള മൂന്നുമാസം
(3 മാസത്തെ) ‘ഹിന്ദി ഭാഷാ അവബോധ കോഴ്സ്’ ഓൺലൈനായി സംഘടിപ്പിക്കുന്നു. താൽപ്പര്യമുള്ളവർ അപേക്ഷകന്റെ പേര്, ഫോൺ നമ്പർ, ഇമെയിൽ ഐഡ, വിലാസം, ദേശീയത, വിദ്യാഭ്യാസ യോഗ്യത എന്നിവ [email protected] എന്ന വിലാസത്തിൽ ഓഗസ്റ്റ് 11 ന് മുൻപ് അയയ്ക്കാവുന്നതാണ്. വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ഇഗ്നോ കോഴ്സ് സർട്ടിഫിക്കറ്റുകൾ നൽകും

14/06/2022

എംബസി ബി.എൽ.എസ്. സെന്ററിന്റെ പ്രവർത്തന സമയം പുനക്രമീകരിച്ചു.

സിറ്റി: ഇന്ത്യൻ എംബസിയുടെ കുവൈത്ത് സിറ്റിയിലെ ബി.എൽ.എസ് ഔട്ട്സോഴ്സ് പ്രവർത്തന സമയത്തിൽ മാറ്റം വരുത്തുന്നു. ശനി മുതൽ വ്യാഴം വരെ രാവിലെ 7.30 മുതൽ രാത്രി 9.30 വരെയും
വെള്ളിയാഴ്ച ഉച്ചക്ക് 2.30 മുതൽ രാത്രി 9.30 വരെയുമാണ് പുതുക്കിയ സമയക്രമം.

രാത്രി ഒമ്പത് വരെ മാത്രമേ ടോക്കൻ നൽകൂ. രാവിലെ പത്തുവരെ സമർപ്പിക്കുന്ന അറ്റസ്റ്റേഷൻ ഡോക്യുമെന്റ് അന്നുതന്നെ വൈകീട്ട് ആറിനും 9.30നും ഇടയിൽ തിരികെ ലഭിക്കും.

രാവിലെ പത്തിന് ശേഷം സമർപ്പിക്കപ്പെട്ട രേഖകൾ പി​റ്റേ ദിവസം വൈകീട്ട് ആറിനും 9.30നും ഇടയിലാണ് കൈപ്പറ്റാൻ കഴിയുക.
അതേസമയം ഫഹാഹീൽ ജലീബ്-അൽ ശുയൂഖ്‌ എന്നിവിടങ്ങളിലെ എംബസിയുടെ B.L. S ഔട്ട്‌സോഴ്‌സിംഗ് സെന്ററുകൾ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ പ്രവർത്തിക്കുന്നതല്ല. കൂടുതൽ അന്വേഷണങ്ങൾ/സഹായങൾക്കും 96522211228 എന്ന BLS ഹെൽപ്പ് ലൈൻ നമ്പറിലോ അല്ലെങ്കിൽ +96565506360 എന്ന വാട്സ്‌ ആപ്പ്‌ നമ്പറിലോ ബന്ധപ്പെടുക.

01/06/2022

*അടിയന്തിര ആവശ്യങ്ങൾക്ക്‌ ബന്ധപ്പെടാനുള്ള കുവൈത്ത്‌ ഇന്ത്യൻ എംബസി നംബറുകൾ- ഫോണിൽ സൂക്ഷിച്ച്‌ വെക്കുക*

1. പാസ്‌പോര്‍ട്ട് സംബന്ധമായ അന്വേഷണങ്ങള്‍ക്ക്: +965-65501767.
2. വിസ, ഒസിഐ, അറ്റസ്‌റ്റേഷന്‍, മറ്റ് സേവനങ്ങള്‍: +965-65501013
3. ആശുപത്രി, മറ്റ് അടിയന്തര വൈദ്യസഹായം: +965-65501587
4. മരണ രജിസ്‌ട്രേഷന്‍: +965-65505246
5. കുവൈത്തിലെ ഇന്ത്യന്‍ അസോസിയേഷനുകള്‍: +965-65501078
6. സ്ത്രീ വീട്ടുജോലിക്കാര്‍ (വിസ20): +965-65501754
7. തൊഴില്‍ (14, 18), പുരുഷ വീട്ടുജോലിക്കാര്‍ (വിസ 20): +965-65501769
8. കൊമേഴ്‌സ്യല്‍ അറ്റസ്‌റ്റേഷന്‍: +965-65505097
9. അടിയന്തര ഹെല്‍പ്‌ലൈന്‍ (ഓഫീസ് പ്രവര്‍ത്തന സമയത്തിനുശേഷം): +965-65501946
10. പാസ്‌പോര്‍ട്ട് (സാധാരണ അന്വേഷണങ്ങള്‍): +965-65506360
11. വീട്ടുജോലിക്കാര്‍ (വിസ 20) നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് (നേരിട്ടു വിളിക്കാവുന്ന നമ്പര്‍): +965-51759394.
12. വീട്ടുജോലിക്കാര്‍ (വിസ 20) നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് (വാട്‌സ്ആപ് നമ്പര്‍): +965-55157738.

keralapoliceവിദേശ ജോലിക്ക് പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ്:പാസ്പോർട്ട് സേവ പോർട്ടൽ വഴി അപേക്ഷിക്കണം വിദേശത്തു  ജോലി തേട...
20/05/2022

keralapolice
വിദേശ ജോലിക്ക് പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ്:
പാസ്പോർട്ട് സേവ പോർട്ടൽ വഴി അപേക്ഷിക്കണം

വിദേശത്തു ജോലി തേടുന്നവർക്കുള്ള പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് വിദേശകാര്യ മന്ത്രാലയത്തിനു കീഴിലുള്ള പാസ്പോര്ട്ട് ഓഫീസുകളിൽ നിന്ന് ലഭിക്കാൻ ഓൺലൈൻ ആയി അപേക്ഷിക്കണം.
ആദ്യം പാസ്പോര്ട്ട് സേവ പോർട്ടൽ https://https://www.passportindia.gov.in/AppOnlineProject/online/pccOnlineAppൽ രജിസ്റ്റർ ചെയ്യണം. 'Apply for for Police Clearance Certificate ' എന്ന ലിങ്കിൽ ക്ലിക്ക് ചെയ്തു ഫോം പൂരിപ്പിച്ച ശേഷം സമർപ്പിക്കുക. തുടർന്ന് view saved submitted application എന്നതിൽ pay and schedule appointment select ചെയ്യണം. പണമടച്ചതിനു ശേഷം അപേക്ഷയുടെ രസീത് പ്രിന്റ് ചെയ്തു എടുക്കുക. അതിൽ അപേക്ഷയുടെ റഫറൻസ് നമ്പർ ഉണ്ടാകും. അപ്പോയ്‌മെൻറ് ലഭിച്ച തീയതിയിൽ രേഖകളുടെ ഒറിജിനലും കോപ്പികളും സഹിതം പാസ്പോര്ട്ട് സേവാ കേന്ദ്രത്തിൽ എത്തണം.

കടപ്പാട് :കേരള പോലീസ് fb page
keralapolice

Celebrate good health with Shifa Al Jazeera Medical Group on the occasion of Hala February
20/02/2022

Celebrate good health with Shifa Al Jazeera Medical Group on the occasion of Hala February

https://scholarship.norkaroots.org/ -back-buttonGovernment of KeralaNON-RESIDENT KERALITES AFFAIRS DEPARTMENTസ്കോളർഷിപ്പ...
14/02/2022

https://scholarship.norkaroots.org/ -back-button

Government of Kerala

NON-RESIDENT KERALITES AFFAIRS DEPARTMENT

സ്കോളർഷിപ്പ് പദ്ധതി 2021-22

സംസ്ഥാനത്തിൻറെ സാമ്പത്തിക വളർച്ചയ്ക്ക് ഗണ്യമായ സംഭാവന നൽകിയ പ്രവാസി സമൂഹത്തോടുള്ള പ്രതിബദ്ധതയുടെ ഭാഗമായി സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന തിരികയെത്തിയ പ്രവാസികളുടെ കുട്ടികൾക്ക് ഉന്നത വിദ്യാഭ്യാസത്തിനു ആവശ്യമായ സാമ്പത്തിക സഹായം നൽകുന്നതിനായി പ്രവാസിമലയാളികളായ നോർക്കാ റൂട്ട്സ് ഡയറക്ടർമാരും നോർക്ക വകുപ്പും ചേർന്ന് നടപ്പാക്കുന്ന പദ്ധതിയാണ് നോർക്ക റൂട്ട്സ് ഡയറക്ടേഴ്സ് സ്കോളർഷിപ്പ് പദ്ധതി.

*യോഗ്യതകൾ*

കുറഞ്ഞത് രണ്ടു വർഷമെങ്കിലും വിദേശത്ത് ജോലി ചെയ്യ്തിട്ടുള്ള ഇ .സി .ആർ കാറ്റഗറിയിൽ ഉൾപ്പെട്ട പ്രവാസി കേരളീയരുടെ മക്കൾക്കും ,രണ്ടു വർഷമെങ്കിലും വിദേശത്ത് ജോലി ചെയ്യ്ത് തിരികെ എത്തി കേരളത്തിൽ താമസമാക്കിയവരുടെ (മുൻ പ്രവാസികളുടെ )മക്കൾക്കുമാണ് ഈ പദ്ധതിപ്രകാരമുള്ള സ്കോളർഷിപ്പുകൾ ലഭിക്കുക

മേൽ സൂചിപ്പിച്ച വിഭാഗത്തിൽപെട്ടവരിൽ തിരികെ നാട്ടിലെത്തിയവരുടെ വാർഷിക വരുമാനം രണ്ടു ലക്ഷം രൂപയിൽ താഴെയുള്ള പ്രവാസി മലയാളികളുടെ മക്കൾക്കാണ് ഈ പദ്ധതി വിഭാവനം ചെയ്യുന്നത്.

ഒരു പ്രവാസിയുടെ രണ്ടു കുട്ടികൾക്ക് വരെ ഈ പദ്ധതിയിൻ കീഴിൽ സ്കോളർഷിപ്പ് നൽകുന്നതാണ് .

*സ്കോളർഷിപ്പ് പദ്ധതി സംബന്ധിച്ച വിശദാംശങ്ങൾ*

ഈ പദ്ധതിയുടെ അനൂകൂല്യം ലഭിക്കുന്നതിനുള്ള അധികാരപരിധിയിൽപെടുന്നത് പ്രൊഫഷണൽ ബിരുദത്തിനും ബിരുദാനന്തര തലത്തിലും നിർദിഷ്ട കോഴ്സുകളിൽ ആദ്യ വർഷം പഠിക്കുന്ന തെരഞ്ഞെടുക്ക പ്പെടുന്ന അപേക്ഷകരാണ് .തൊഴിൽ മേഖലകളിലുള്ള അപേക്ഷകർ ഈ പദ്ധതിയുടെ പരിധിയിൽ ഉൾപ്പെടുന്നതല്ല.

പഠിക്കുന്ന കോഴ്സിനുവേണ്ട യോഗ്യത പരീക്ഷയിൽ (യൂണിവേഴ്സിറ്റി /ബോർഡ് പരീക്ഷയിൽ )ലഭിക്കുന്ന മാർക്കിൻറെ അടിസ്ഥാനത്തിലാണ് സ്കോളർഷിപ്പ് നൽകുക

പഠിക്കുന്ന കോഴ്സിനുവേണ്ട നിശ്ചിത യോഗ്യത പരീക്ഷയിൽ കുറഞ്ഞത് 60 ശതമാനം മാർക്ക് കരസ്ഥമാക്കിയവർക്കായിരിക്കും സ്കോളർഷിപ്പിന് അപേക്ഷിക്കുന്നതിനുള്ള അർഹത.

കേരളത്തിലെ സർവ്വകലാശാലകൾ അംഗീകരിച്ച കോഴ്സുകൾക്കും അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ റെഗുലർ കോഴ്സുകൾക്ക് പഠിക്കുന്നവർക്കുമായിരിക്കും സ്കോളർഷിപ്പ് നൽകുന്നത്.

ഒരാൾക്ക് വിദ്യാഭ്യാസകാലത്ത് ഒരു പ്രാവശ്യം മാത്രമേ സ്കോളർഷിപ്പിന് അർഹതയുണ്ടായിരിക്കുകയുള്ളൂ.

തുല്യമായ മാർക്കോ ഗ്രേഡോ വരികയും അതിൽ ഒരാളെ മാത്രം തെരഞ്ഞെടുക്കേണ്ട സാഹചര്യം വരുകയും ചെയ്യുന്ന പക്ഷം വരുമാനം കുറഞ്ഞയാൾക്കായിരിക്കും മുൻഗണന.വരുമാനവും/ മാർക്ക് / ഗ്രേഡ് തുല്യമായി വരുകയാണെങ്കിൽ ,യോഗ്യത കോഴ്സിന്റെ പ്രധാന വിഷയത്തിൽ ലഭിച്ച മാർക്കിനെ അടിസ്ഥാനപ്പെടുത്തിയിരിക്കും മുൻഗണന നിശ്ചയിച്ചിരിക്കുന്നത്.

നോർക്ക റൂട്ട്സ് സ്കോളർഷിപ്പ് പദ്ധതിയുടെ മാനദണ്ഡം മെരിറ്റ് മാത്രമായിരിക്കും.

തെറ്റായ വിവരങ്ങളോ രേഖകളോ ഹാജരാക്കുന്ന അപേക്ഷകരെ ഈ പദ്ധതിയുടെ അനൂകൂല്യം ലഭിക്കുന്നതിന് പരിഗണിക്കുന്നതല്ല.തെറ്റായ വിവരങ്ങളോ രേഖകളോ ഹാജരാക്കിയാണ് അനൂകൂല്യം കൈപറ്റിയതെന്ന് ബോധ്യപ്പെടുന്നപക്ഷം ടി അപേക്ഷകരിൽ നിന്നും തുക 15 ശതമാനം പലിശ സഹിതം തിരിച്ചടിക്കുന്നതിന് നടപടി സ്വീകരിക്കുന്നതാണ്.അങ്ങനെയുള്ള അപേക്ഷകരെ ഭാവിയിൽ ഇതുപോലെയുള്ള ധനസഹായം കൈപറ്റുന്നതിൽ നിന്നും മാറ്റി നിർത്തുന്നതാണ്.

തെരഞ്ഞെടുക്കുന്ന ഗുണഭോക്താക്കളുടെ സേവിങ്ങിസ് ബാങ്ക് അക്കൗണ്ട് മുഖേനയാണ് സ്കോളർഷിപ്പ് തുക വിതരണം ചെയ്യുന്നത്.

ഓരോ കോഴ്‌സിനും 20000 രൂപയായിരിക്കും സ്കോളർഷിപ്പ് തുക

04/01/2022

കുവൈത്ത്‌ സിറ്റി : ജനുവരി 4, കുവൈത്തിലെ ഇന്ത്യൻ എംബസിയുടെ കീഴിൽ പ്രവർത്തിക്കുന്ന 3 പാസ്സ്പോർട്ട്‌ സേവന കേന്ദ്രങ്ങളുടെയും പ്രവർത്തനം ജനുവരി 11 മുതൽ താഴെ പറയുന്ന സ്ഥലങ്ങളിലേക്ക്‌ മാറ്റിയതായി എംബസി പുറത്തിറക്കിയ വാർത്താ കുറിപ്പിൽ അറിയിച്ചു.
1. ഷർഖ് : Jawahara Tower 3 rd floor, Khalid Bin Waleed Streat Kuwait city
2. Jileeb Al Shuyookh. Olive Super market building, M floor. Jileeb 3.Fahaheel : Al Anoud Shopping complex,Mezzanine floor, Macca streat Fahaheel.(പ്രവർത്തന സമയം ശനി മുതൽ വ്യാഴം വരെ : കാലത്ത് 8 മുതൽ ഉച്ചക്ക് 12 മണി വരെയും വൈകീട്ട് 4 മുതൽ 8 മണി വരെയും. വെള്ളി :വൈകീട്ട് 4 മണി മുതൽ രാത്രി 8 മണി വരെ.)
പാസ്‌പോർട്ട്, വിസ, കോൺസുലാർ രേഖകളുടെ സാക്ഷ്യപ്പെടുത്തൽ ഉൾപ്പെടെയുള്ള മറ്റ് കൗൺസിലർ സേവനങ്ങ ളുമായി ബന്ധപ്പെട്ട എല്ലാ അപേക്ഷകളും ജനുവരി 11 മുതൽ കാലത്ത് 8 മണി മുതൽ പുതിയ കെട്ടിടത്തിൽ വെച്ചായിരിക്കും സ്വീകരിക്കുക. ജനുവരി 11 മുതൽ എംബസി പരിസരത്ത് അറ്റസ്റ്റേഷൻ സേവനങ്ങൾ ഉണ്ടായിരിക്കില്ലെന്നും എന്നാൽ മരണവുമായി ബന്ധപ്പെട്ട സേവനങ്ങളും മറ്റു അടിയന്തിര സേവനങ്ങളും എംബസി പരിസരത്ത് സാധാരണ ജോലി സമയത്തും ഓഫീസ് സമയത്തിന് ശേഷവും തുടരുമെന്നും വാർത്താ കുറിപ്പിൽ അറിയിച്ചു.

04/01/2022
01/10/2021

റിഗ്ഗിലെക്കു male nurse ഇനെ ആവശ്യമുണ്ട് .moh license നിര്ബന്ധമില്ല .BLS certificate +2വര്ഷം experience വേണം .contact 51342430

29/07/2021

*പ്രീയ സുഹൃത്തുക്കളെ*

*ജലീബ് മേഖലയിൽ കോവിഡ് വാക്സിനേഷൻ 27/07/21മുതൽ ആരംഭിച്ചിട്ടുണ്ട്. മൊബൈലിൽ മെസ്സേജ് ലഭിച്ചവർക്ക് മാത്രം ആണ് വാക്‌സിൻ നൽകുന്നത്. ഉച്ചകഴിഞ്ഞു മൂന്നു മണി മുതൽ ഒൻപതു മണി വരെ ആണ് വാക്സിൻ സെന്ററുകൾ പ്രവർത്തിക്കുന്നത്.* *എന്നാൽ നമ്മുടെ പല ആളുകളും ലൊക്കേഷൻ അറിയാതെ പല സ്ഥലങ്ങളിൽ മണിക്കൂറുകൾ ചുറ്റി തിരിഞ്ഞു സെന്ററുകളുടെ പ്രവർത്തനം അവസാനിപ്പിക്കുന്ന സമയത്തോ അതിനു ശേഷമോ എത്തി ചേരുകയും സമയം അവസാനിച്ചതിനാൽ വാക്സിൻ ലഭിക്കാതെ മടങ്ങേണ്ടി വരുകയും ചെയ്യുന്നതായി കാണുന്നു. മൂന്നു നാല് മാസത്തെ കാത്തിരിപ്പിന് ശേഷം അങ്ങനെ ഒരു സാഹചര്യം ഉണ്ടാകുന്നത് ദുഃഖകരവും പിന്നീട് ഒരു അപ്പോയ്ന്റ്മെന്റ് കിട്ടാൻ വളരെ കാത്തിരിക്കേണ്ടിയും വന്നേക്കാം. ആയതിനാൽ താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുക*

*ജലീബ് മേഖലയിൽ മൂന്നു വാക്സിനേഷൻ കേന്ദ്രങ്ങൾ ആണ് സജ്ജീകരിച്ചിരിക്കുന്നത്* ആ കേന്ദ്രങ്ങളുടെ ഡീറ്റെയിൽസ് ചുവടെ ചേർക്കുന്നു.

*1)-Moh clinic jleeb south എന്നോ jaleeb janoobi എന്നോ മെസ്സേജ് ലഭിച്ചവർ അബ്ബാസിയ പോലീസ് സ്റ്റേഷന് പിന്നിലുള്ള അബ്ബാസിയ ക്ലിനിക്കിൽ ആണ് പോകേണ്ടത്.*

*2) MOH CLINIC JLEEB NORTH എന്നോ JLEEB SHAMALI എന്നോ മെസ്സേജ് ലഭിച്ചവർ ഹസാവിക്ക് അകത്തുള്ള പുതിയ യുണൈറ്റഡ് ഇന്ത്യൻ സ്കൂളിന് സമീപമുള്ള HASAWI CLINIC ൽ ആണ് പോകേണ്ടത്.*

*3) jleeb shabab abbasiya എന്ന് മെസ്സേജ് ലഭിച്ചവർ കാനറി റൗണ്ട് എബൗട്ടിന് സമീപത്തായി സ്ഥിതി ചെയ്യുന്ന ആൽഫ പെട്രോൾ പമ്പിനോട് ചേർന്നുള്ള youth center ൽ ആണ് പോകേണ്ടത്.*

*ഇനിയും ലൊക്കേഷൻ സംബന്ധിച്ച് സംശയങ്ങൾ ഉള്ളവർ ഹെൽത്ത്‌ മിനിസ്ട്രി യിൽ ഈ മേഖലയിൽ ജോലി ഉള്ള ആരോട് എങ്കിലും ചോദിച്ചു മനസിലാക്കുക.*

*ഇനിയും മെസ്സേജ് വരാത്തവർ വീണ്ടും വെബ്സൈറ്റിൽ കയറി മൊബൈൽ നമ്പർ ശരി ആണോ എന്ന് പരിശോധിക്കുകയും വീണ്ടും രജിസ്റ്റർ ചെയ്യാൻ സാധിക്കുന്നുണ്ടോ എന്ന് ശ്രമിക്കുകയും ചെയ്യുക*

കടപ്പാട്

pcr test ചെയ്യുമ്പോൾ പ്രവാസികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ https://youtu.be/jf56rI2De9I
16/07/2021

pcr test ചെയ്യുമ്പോൾ പ്രവാസികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
https://youtu.be/jf56rI2De9I

ഇന്ത്യൻ എംബസ്സിയിൽ അന്വേഷണങ്ങൾക്കും പരാതികൾ അറിയിക്കുന്നതിനും വാട്സ്ആപ് വഴിയുള്ള ഹെല്പ് ലൈൻ സംവിധാനം നിലവിൽ വന്നു
28/05/2021

ഇന്ത്യൻ എംബസ്സിയിൽ അന്വേഷണങ്ങൾക്കും പരാതികൾ അറിയിക്കുന്നതിനും വാട്സ്ആപ് വഴിയുള്ള ഹെല്പ് ലൈൻ സംവിധാനം നിലവിൽ വന്നു

ജോയ് ആലുക്കാസ് എക്സ്ചഞ്ചും അൽ നാഹിൽ ഇന്റെര്നഷനൽ ക്ളിനിക്കും സംയുക്തമായി അന്താരാഷ്ട്ര നേഴ്സ് ഡേ ആഘോഷിച്ചു
12/05/2021

ജോയ് ആലുക്കാസ് എക്സ്ചഞ്ചും അൽ നാഹിൽ ഇന്റെര്നഷനൽ ക്ളിനിക്കും സംയുക്തമായി അന്താരാഷ്ട്ര നേഴ്സ് ഡേ ആഘോഷിച്ചു

Address


Alerts

Be the first to know and let us send you an email when Kuwaitmalayali.in posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Kuwaitmalayali.in:

Videos

Shortcuts

  • Address
  • Alerts
  • Contact The Business
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share