Vihaari

Vihaari We Report to You

23/11/2023
19/10/2023
05/09/2023
01/09/2023
27/08/2023
21/08/2023
17/08/2023
11/08/2023

ഈരാറ്റുപേട്ട പോലീസ് സ്റ്റേഷൻ പരിധിയിൽ ചേന്നാട് അമ്പലം ഭാഗത്ത് വീട് തീപിടിച്ചു കത്തി നശിച്ചു. മധു വണ്ടാനത്ത് എന്ന ആളുടെ വീട്ടിൽ ഇന്ന് പുലർച്ചെ ആറരയോടെയാണ് തീ പടർന്നത്. തീപിടുത്തത്തിൽ മധു 59 , ആശാ മധു 50, മോനിഷ 26, മനീഷ് 22 എന്നിവർക്ക് പൊള്ളലേറ്റു . തീപിടുത്തത്തിൽ വീട് കത്തി നശിച്ചു. പോലീസും ഈരാറ്റുപേട്ട ഫയർഫോഴ്സും സ്ഥലത്തെത്തി തീ അണച്ചു.

10/08/2023

*നെഹ്റു ട്രോഫി വള്ളംകളി- 2023 ഓഗസ്റ്റ് 12*

ജില്ലാ കളക്ടര്‍ ശ്രീമതി ഹരിത വി. കുമാര്‍ ഐ.എ.എസിന്റെ വാര്‍ത്താസമ്മേളനം

69-ാമത് നെഹ്റു ട്രോഫി വള്ളംകളിയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഓഗസ്റ്റ് 12ന് ഉച്ചകഴിഞ്ഞ് രണ്ടിനാണ് ഉദ്ഘാടന ചടങ്ങ്. ഉദ്ഘാടന സമ്മേളനത്തില്‍ 5 മന്ത്രിമാരും ഹൈക്കോടതി ചീഫ് ജസ്റ്റിസ്, സതേണ്‍ എയര്‍ കമാന്റിംഗ് ഇന്‍ ചീഫ് എന്നിവരും ജില്ലയിലെ ബഹു. എം.പിമാര്‍ എം.എല്‍.എമാര്‍ തുടങ്ങിയവരും പങ്കെടുക്കും.

2017 ന് ശേഷം ആദ്യമായാണ് നെഹ്‌റുട്രോഫി ടൂറിസം കലണ്ടര്‍ പ്രകാരം തന്നെ ഓഗസ്റ്റ് 12 തിരിച്ചെത്തുന്നത്. കഴിഞ്ഞ വര്‍ഷം സി.ബി.എല്ലിന്റെ ഭാഗമായാണെങ്കില്‍ ഇത്തവണ തനതായാണ് സംഘടിപ്പിക്കുന്നത്. പ്രചരണ രംഗത്ത് വലിയ മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട്. കേരളത്തിന് പുറത്തേക്കും പ്രചരണം സംഘടിപ്പിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. കൂടുതല്‍ ആളുകള്‍ സ്‌പോണ്‍സര്‍ ചെയ്യാനായി മുന്നോട്ട് വരുന്ന സാഹചര്യം ഉണ്ടായി. ബോണസും മെയിന്റനന്‍സ് ഗ്രാന്റും 10 ശതമാനം വര്‍ധിപ്പിച്ചു. കര്‍ശനമായ സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തും. മൂലം വള്ളം കളിയിലുണ്ടായ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ഇത്തവണ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. സ്പീഡ് ബോട്ടുകളുടെ സഞ്ചാരത്തിലും ഡ്രോണുകളുടെ ഉപയോഗത്തിലും കര്‍ശന നിയന്ത്രണം ഉറപ്പുവരുത്തിയിട്ടുണ്ട്. ടിക്കറ്റ് വില്‍പ്പനയിലും സ്‌പോണ്‍സര്‍ഷിപ്പിലും വലിയ മുന്നേറ്റം ദൃശ്യമാകുന്നുണ്ട്.

ആകെ 72 വള്ളങ്ങള്‍
ഒന്‍പത് വിഭാഗങ്ങളിലായി 72 വള്ളങ്ങളാണ് ഇക്കുറി നെഹ്റു ട്രോഫിയില്‍ മാറ്റുരയ്ക്കുന്നത്. ചുണ്ടന്‍ വള്ളങ്ങളുടെ വിഭാഗത്തില്‍ 19 വള്ളങ്ങളുണ്ട്. ചുരുളന്‍ - 3, ഇരുട്ടുകുത്തി എ ഗ്രേഡ് -4, ഇരുട്ടുകുത്തി ബി ഗ്രേഡ് -15, ഇരുട്ടുകുത്തി സി ഗ്രേഡ് -13, വെപ്പ് എ ഗ്രേഡ് -7, വെപ്പ് ബി ഗ്രേഡ് -4, തെക്കനോടി തറ -3, തെക്കനോടി കെട്ട് - 4 എന്നിങ്ങനെയാണ് മറ്റു വിഭാഗങ്ങളില്‍ മത്സരിക്കുന്ന വള്ളങ്ങളുടെ എണ്ണം.

രാവിലെ 11ന് മത്സരങ്ങള്‍ ആരംഭിക്കും. ചെറുവള്ളങ്ങളുടെ ഹീറ്റ്സാണ് ആദ്യം. ഉച്ചകഴിഞ്ഞ് രണ്ടിന് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിനു ശേഷമാകും ചുണ്ടന്‍ വള്ളങ്ങളുടെ ഹീറ്റ്സ് മത്സരങ്ങളും ചെറു വള്ളങ്ങളുടെ ഫൈനല്‍ മത്സരങ്ങളും നടക്കുക. വൈകുന്നേരം നാലു മുതലാണ് ഫൈനല്‍ മത്സരങ്ങള്‍.

ചുണ്ടന്‍ വള്ളങ്ങളുടെ മത്സരത്തില്‍ അഞ്ചു ഹീറ്റ്സുകളാണുള്ളത്. ആദ്യ 4 ഹീറ്റ്സുകളില്‍ നാലു വീതം വള്ളങ്ങളും അഞ്ചാമത്തെ ഹീറ്റ്സില്‍ 3 വള്ളങ്ങളുമാണ് മത്സരിക്കുക. മികച്ച സമയം കുറിച്ച് ആദ്യമെത്തുന്ന നാലു വള്ളങ്ങളാണ് നെഹ്റു ട്രോഫിക്കു വേണ്ടിയുള്ള ഫൈനല്‍ പോരാട്ടത്തിനായി ഇറങ്ങുക.

ചെറുവള്ളങ്ങളുടെ എല്ലാ വിഭാഗങ്ങളിലും ഫിനിഷ് ചെയ്യുന്ന സമയം പരിഗണിച്ചാണ് ജേതാക്കളെ തീരുമാനിക്കുന്നത്.

പുന്നമട സജ്ജം:
ഇന്‍ഫ്രാസ്ട്രക്ചര്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നെഹ്റു പവലിയന്റെയും താത്കാലിക ഗാലറികളുടെയും നിര്‍മ്മാണം അവസാണ ഘട്ടത്തിലാണ്. യന്ത്രവത്കൃത സ്റ്റാര്‍ട്ടിംഗ് സംവിധാനവും ഫോട്ടോ ഫിനിഷിംഗ് സംവിധാനവും സജ്ജമാണ്.

വള്ളംകളി കാണാനെത്തുന്നവര്‍ക്കായി കൂടുതല്‍ ബോട്ടുകളും ബസുകളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. അയല്‍ ജില്ലകളിലെ കെ.എസ്.ആര്‍.ടി.സി ഡിപ്പോകളില്‍ നിന്ന് രാവിലെ ആലപ്പുഴയിലേക്കും വൈകുന്നേരം തിരികെയും പ്രത്യേക സര്‍വീസുകളുണ്ടാകും. ഇതിനു പുറമേ വള്ളംകളി കാണുന്നതിനായി കെ.എസ്.ആര്‍.ടി.സി. ബജറ്റ് സെല്ലിന്റെ നേതൃത്വത്തില്‍ പ്രത്യേക പാക്കേജ് ടൂറിസം സംവിധാനവും ഒരുക്കിയിട്ടുണ്ട്.

പ്രവേശനം പാസുള്ളവര്‍ക്ക് മാത്രം:
പാസുള്ളവര്‍ക്കു മാത്രമാണ് വള്ളംകളി കാണുന്നതിനായി ഗാലറികളിലേക്ക് പ്രവേശനം അനുവദിക്കുക. ഇതിനായി ഫിനിഷിംഗ് പോയിന്റിലേക്കുള്ള റോഡില്‍ പ്രത്യേക ബാരിക്കേഡ് ഉണ്ടാകും. സി- ഡിറ്റ് തയ്യാറാക്കിയ ഹോളോഗ്രാം പതിച്ച ടിക്കറ്റുകളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

പാസില്ലാതെ കയറുന്നവര്‍ക്കും വ്യാജ പാസുകളുമായി എത്തുന്നവര്‍ക്കും പാസില്ലാതെ ബോട്ടിലും മറ്റും ആളുകളെ എത്തിക്കുന്നവര്‍ക്കുമെതിരെ കര്‍ശന നടപടി ഉണ്ടാകും. വള്ളംകളി കഴിഞ്ഞ് നെഹ്റു പവലിയനില്‍ നിന്ന് തിരികെ പോകുന്നവര്‍ക്കായി ജലഗതാഗത വകുപ്പിന്റെ യാത്രാ ബോട്ടുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

വിപുലമായ പ്രചാരണ പരിപാടികള്‍:
വള്ളംകളിയുടെ പ്രചാരണത്തിനായി എന്‍.ടി.ബി.ആര്‍. സൊസൈറ്റി സബ് കമ്മിറ്റികളും വിവിധ വകുപ്പുകളും ഏജന്‍സികളുമായി ചേര്‍ന്ന് വിപുലമായ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. പൊതുജനങ്ങള്‍ക്കും വിദ്യാര്‍ഥികള്‍ക്കുമായി നടത്തിയ മത്സരങ്ങളില്‍ വന്‍ പങ്കാളിത്തമുണ്ടായി.

നെഹ്റു ട്രോഫിയും വഹിച്ചുള്ള ട്രോഫി ടൂര്‍, വള്ളംകളിയുടെ വര്‍ച്ച്വല്‍ റിയാലിറ്റി ഒരുക്കിയ വാഹന പര്യടനം തുടങ്ങിയവയ്ക്ക് വലിയ പിന്തുണയാണ് ലഭിച്ചത്. പള്‍സര്‍മാനിയ 2.0യുടെ സഹായത്തോടെ ഇന്ന് (10) വൈകിട്ട് 4ന് ആലപ്പുഴ റിക്രിയേഷന്‍ ഗ്രൗണ്ടിലും വള്ളംകളി ദിവസം പുന്നമട കായലില്‍ ജങ്കാറിലും ബൈക്കുകളുടെ അഭ്യാസ പ്രകടനം നടത്തും. ടി ഷര്‍ട്ട്, കോഫി മഗ്, ചുണ്ടന്‍ വള്ളത്തിന്റെ മാതൃക, തൊപ്പി തുടങ്ങിയ മെര്‍ക്കന്‍ഡൈസുകളും എന്‍.റ്റി.ബി.ആര്‍. സൊസൈറ്റി വിപണിയില്‍ എത്തിച്ചിട്ടുണ്ട്.

ഇതിനു പുറമെ ഇപ്രാവശ്യത്തെ വള്ളംകളിയ്ക്കുള്ള ക്ഷണക്കത്തും വിശിഷ്ടാതിഥികള്‍ക്കുള്ള സുവനീറുകളും പൂര്‍ണമായും പരിസ്ഥിതി സൗഹൃദമാണ്. കുട്ടനാട്ടില്‍ നിന്നും ശേഖരിച്ച കുളവാഴയില്‍ നിന്നാണ് ഇവ നിര്‍മിച്ചത്. ആലപ്പുഴ എസ്.ഡി. കോളേജ് വിദ്യാര്‍ഥികളുടെ സ്റ്റാര്‍ട്ടപ്പായ ഐകോടെകാണിത് നിര്‍മിച്ചത്.

നിയമാവലികള്‍ പാലിച്ചില്ലെങ്കില്‍ കര്‍ശന നടപടി:
വള്ളംകളിയുടെ നിയമാവലി പാലിക്കാത്ത വള്ളങ്ങളെയും തുഴച്ചില്‍ക്കാരെയും കണ്ടെത്തുന്നതിനും മറ്റു നിയമലംഘനങ്ങള്‍ നിരീക്ഷിക്കുന്നതിനുമായി വീഡിയോ ക്യാമറകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. നിയമലംഘനം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നിയമ നടപടി സ്വീകരിക്കും. മത്സര സമയത്ത് കായലില്‍ ഇറങ്ങിയും മറ്റും മത്സരം തടസപ്പെടുത്താന്‍ ശ്രമിക്കുന്നവരെ അറസ്റ്റ് ചെയ്യും.

വള്ളംകളി കാണുന്നതിനായി പുന്നമട കായലില്‍ നെഹ്റു പവലിയന്റെ വടക്കുഭാഗം മുതല്‍ ഡോക്ക് ചിറ വരെ നിശ്ചിത ഫീസ് അടയ്ക്കാതെ നിര്‍ത്തിയിടുന്ന മോട്ടോര്‍ ബോട്ടുകള്‍, ഹൗസ് ബോട്ടുകള്‍, മറ്റു യാനങ്ങള്‍ എന്നിവയ്ക്കെതിരെയും നടപടി സ്വീകരിക്കും. ഈ മേഖലയില്‍ ബോട്ടുകളും മറ്റും നിര്‍ത്തിയിട്ട് വള്ളംകളി കാണുന്നതിന് ആലപ്പുഴ റവന്യു ഡിവിഷന്‍ ഓഫീസില്‍ നിശ്ചിത ഫീസ് അടച്ച് മുന്‍കൂര്‍ അനുമതി വാങ്ങണം.

രാവിലെ എട്ട് മണിക്ക് ശേഷം അനധികൃതമായി ട്രാക്കില്‍ പ്രവേശിക്കുന്ന ബോട്ടുകളും ജലയാനങ്ങളും പിടിച്ചെടുക്കുന്നതും ഡ്രൈവര്‍മാരുടെ ലൈസന്‍സ് സസ്പെന്റ് ചെയ്യുന്നതുമാണ്. അനൗണ്‍സ്മെന്റ്, പരസ്യ ബോട്ടുകള്‍ എന്നിവ രാവിലെ എട്ടിനുശേഷം ട്രാക്കിലും പരിസരത്തും പ്രവേശിക്കാന്‍ പാടില്ല. മൈക്ക് സെറ്റുകളും പ്രവര്‍ത്തിപ്പിക്കാന്‍ പാടില്ല. വള്ളംകളി ദിവസം പുന്നമട കായലില്‍ ട്രാക്കിന് കിഴക്കുഭാഗത്തും പരിസരത്തുമായി അടുപ്പിക്കുന്നതും സഞ്ചരിക്കുന്നതുമായ ഹൗസ് ബോട്ടുകളിലും മോട്ടോര്‍ ബോട്ടുകളിലും അനുവദനീയമായതില്‍ കൂടുതല്‍ ആളുകളെ കയറ്റാന്‍ പാടില്ല.

വള്ളംകളി ദിവസമായ ഓഗസ്റ്റ് 12ന് രാവിലെ ആറു മുതല്‍ ജില്ലാ കോടതി പാലം മുതല്‍ ഫിനിഷിംഗ് പോയിന്റ് വരെ കനാലിന്റെ ഇരുവശങ്ങളിലും ജല വാഹനങ്ങളുടെ പാര്‍ക്കിംഗ് നിരോധിച്ചിട്ടുണ്ട്. സ്റ്റാര്‍ട്ടിംഗ് പോയിന്റും ഫിനിഷിംഗ് പോയിന്റും ഉള്‍പ്പടെ വിവിധ മേഖലകളില്‍ ആംബുലന്‍സുകള്‍ ഉള്‍പ്പടെയുള്ള മെഡിക്കല്‍ സംഘത്തെയും നിയോഗിച്ചിട്ടുണ്ട്.

പവലിയനിലേക്ക് പോകുന്നവര്‍ രാവിലെ 10ന് എത്തണം:
ടൂറിസിസ്റ്റ് ഗോള്‍ഡ്, സില്‍വര്‍ പാസുകള്‍ എടുത്തിട്ടുള്ളവര്‍ ബോട്ടില്‍ നെഹ്റു പവലിയനിലേക്ക് പോകുന്നതിനായി രാവിലെ പത്തിന് ഡി.ടി.പി.സി ജെട്ടിയില്‍ എത്തണം. വള്ളംകളി കാണുന്നതിന് ബോട്ട് ഉള്‍പ്പടെ പാസ് എടുത്തിട്ടുള്ളവരും രാവിലെ പത്തിന് മുന്‍പ് എത്തേണ്ടതാണ്. ഹരിതചട്ടം പാലിച്ചാണ് വള്ളംകളി നടത്തുന്നത്. ഗാലറികളില്‍ പ്രവേശിക്കുന്നവരും കരയില്‍ നില്‍ക്കുന്നവരും കനാലിലേക്കും കായലിലേക്കും പ്ലാസ്റ്റിക് കുപ്പികളോ മറ്റ് മാലിന്യങ്ങളോ വലിച്ചെറിയരുത്. രാവിലെ പത്തിന് ശേഷം ഡി.ടി.പി.സി ജെട്ടി മുതല്‍ പുന്നമട കായലിലേക്കും തിരിച്ചും ബോട്ട് സര്‍വീസ് അനുവദിക്കില്ല.

വള്ളംകളി ഭിന്നശേഷി സൗഹൃദമാകും:
ഇക്കുറി നെഹ്റു ട്രോഫി വള്ളംകളി കാണുന്നതിന് ഭിന്നശേഷിക്കാരായ 50 പേര്‍ക്കാണ് നെഹ്‌റു പവലിയനില്‍ പ്രത്യേക സൗകര്യമൊരുക്കുന്നത്. ചില്‍ഡ്രന്‍സ് ഹോം, സ്‌പെഷ്യല്‍ സ്‌കൂള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള അന്തേവാസികള്‍ക്കാണ് ജില്ല ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ വള്ളംകളി കാണാനുള്ള അവസരമൊരുക്കുന്നത്. ഇവരെ സഹായിക്കാനായി ടൂറിസം വകുപ്പില്‍ നിന്നുള്ള വളണ്ടിയര്‍മാരുമുണ്ടാകും.

ഉദ്ഘാടനച്ചടങ്ങിന്റെ വിശദമായ കാര്യപരിപാടി പിന്നാലെ മാധ്യമങ്ങള്‍ക്ക് നല്‍കുന്നതാണ്.

പങ്കെടുക്കുന്നവര്‍: ജില്ല പോലീസ് ചീഫ് ശ്രീമതി ചൈത്ര തെരേസ ജോണ്‍ ഐ.പി.എസ്., എന്‍.ടി.ബി.ആര്‍.സൊസൈറ്റി സെക്രട്ടറി ശ്രീ. സൂരജ് ഷാജി ഐ.എ.എസ്, പബ്ലിക് റിലേഷന്‍സ് വകുപ്പ് മേഖല ഡെപ്യൂട്ടി ഡയറക്ടര്‍ ശ്രീ. ചന്ദ്രഹാസന്‍ വടുതല, പബ്ലിസിറ്റി കമ്മറ്റി കണ്‍വീനര്‍ ശ്രീ. കെ.എസ്.സുമേഷ്, ഇൻഫ്രാസ്ട്രക്ചർ കമ്മിറ്റി കൺവീനർ എം.സി. സജീവ് കുമാർ.

10/08/2023

കേരളത്തിലെ
മികച്ച ജൈവ കാർഷിക നിയോജക മണ്ഡലത്തിനുള്ള അവാർഡ് കല്യാശ്ശേരി മണ്ഡലത്തിന് ലഭിച്ചു.

ഏറ്റവും മികച്ച ജൈവ പദ്ധതി നടപ്പിലാക്കുന്ന നിയോജക മണ്ഡലത്തിനാണ് അവാർഡ്. പ്രശസ്തിപത്രവും, ഫലകവും അഞ്ച് ലക്ഷം രൂപയും അടങ്ങുന്ന അവാർഡ് ഇന്ന് തിരുവനന്തപുരത്ത്
കൃഷി വകുപ്പ് മന്ത്രി പി പ്രസാദാണ് പ്രഖ്യാപിച്ചത്.

കാർഷിക മേഖലയിൽ നൂതനമായ പദ്ധതികളാണ് കല്യാശേരി മണ്ഡലത്തിൽ നടപ്പിലാക്കി വരുന്നത്.
ഇതിൻ്റെ മികച്ച ഉദാഹരണമാണ് ഔഷധ ഗ്രാമം പദ്ധതി.
കടന്നപ്പള്ളി പണപ്പുഴ പഞ്ചായത്തിൽ 10 ഏക്കറിലും, കണ്ണപുരം, ഏഴോം പഞ്ചായത്തുകളിൽ
7.5 ഏക്കർ വീതവും ഉൾപ്പടെ ആദ്യഘട്ടത്തിൽ 25 ഏക്കറിൽ ഔഷധ ഗ്രാമം പദ്ധതിയുടെ ഭാഗമായി കുറുന്തോട്ടി കൃഷി ആരംഭിച്ചു. ഘട്ടം ഘട്ടമായി മണ്ഡലത്തിലെ മറ്റ് പഞ്ചായത്തുകളിൽ ഉൾപ്പടെ 100 ഏക്കറിൽ ഔഷധ കൃഷി വ്യാപിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

കൃഷി വകുപ്പ്, ഔഷധി, മെഡിസിനൽ പ്ലാൻ്റ് ബോർഡ്, തദ്ദേശ സ്വയംഭരണ വകുപ്പ്, മറ്റത്തൂർ ലേബർ കോൺട്രാക്ട് സൊസൈറ്റി, കർഷകരുടെ കൂട്ടായ്മ എന്നിവരുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കി വരുന്നത്. ഇതിലൂടെ കർഷകർക്ക് മികച്ച വരുമാനം ലഭ്യമാക്കുന്നതിനും, വിപണനത്തിനുമായി സൊസൈറ്റിക്ക് രൂപം നൽകും

കല്യാശ്ശേരി മണ്ഡലം സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി വിദ്യാലയങ്ങളിൽ കുട്ടികളും കൃഷിയിലേക്ക് എന്ന ലക്ഷ്യത്തോടെ 'ഹരിതമോഹനം' പദ്ധതി നടപ്പിലാക്കി

ശാസ്ത്രീയ കൃഷി സംസ്ക്കാരവും , സ്വയം പര്യാപ്തതയും കൈവരിക്കാനുള്ള പാഠങ്ങൾ കുട്ടികൾക്ക് നൽകുക എന്ന ലക്ഷ്യത്തോടെ കല്ല്യാശ്ശേരി മണ്ഡലം അക്കാദമിക പ്രവർത്തനങ്ങളുടെ ഭാഗമായിട്ടാണ് മണ്ഡലത്തിലെ മുഴുവൻ സ്കൂളുകളിലും സംസ്ഥാന സർക്കാരിൻ്റെ ഞങ്ങളും കൃഷിയിലേക്ക് എന്ന ക്യാമ്പയിനോട് ചേർന്ന് പദ്ധതിക്ക് തുടക്കം കുറിച്ചത്.

ഏഴോം, പട്ടുവം കണ്ണപുരം പഞ്ചായത്തുകളിൽ കൈപ്പാട് കൃഷിയും മികച്ച നിലയിൽ നടന്നുവരുന്നു. 98 ഹെക്ടർ സ്ഥലത്താണ് കൈപ്പാട് കൃഷി ചെയ്തുവരുന്നത്. ഭൗമ സൂചിക കരസ്ഥമാക്കിയ കൈപ്പാട് അരി ഉദ്പാദിപ്പിക്കുന്നത് കർഷകരുടെ കൂട്ടായ്മയായ കൈപ്പാട് ഫാർമേഴ്സ് സൊസൈറ്റിയുടെ ആസ്ഥാനം കല്യാശ്ശേരി മണ്ഡലത്തിലാണ്. പട്ടുവത്ത് പയർ, ഉഴുന്ന് കൃഷി മികച്ച നിലയിൽ കർഷക കൂടായ്മകൾ മുഖേന നടത്തി വരുന്നു. ചെറുതാഴം പഞ്ചായത്തിൽ കേരഗ്രാമം പദ്ധതി നടപ്പിലാക്കി. 100 ഹെക്ടർ പ്രദേശത്താണ് പദ്ധതി നടപ്പിലാക്കുന്നത്. മുഴുവൻ പഞ്ചായത്തുകളിലും കൃഷി വകുപ്പ്, സ്വയം സഹായ സംഘങ്ങൾ, സഹകരണ സ്ഥാപനങ്ങൾ എന്നിവരുടെ സഹകരണത്തോടെ ജൈവപച്ചക്കറികൃഷി, വായ തുടങ്ങി നിരവധിയായ പദ്ധതികൾ നടത്തിവരുന്നുണ്ട്.

കാർഷിക മേഖലക്കും, കർഷകർക്കും പുത്തൻ ഉണർവേകുന്നതാണ് ഈ അവാർഡ്. കല്യാശേരി മണ്ഡലത്തിൽ കാർഷിക രംഗത്ത് കൂടുതൽ മികവാർന്ന പ്രവർത്തനങ്ങൾ നടത്തുന്നതിന് ഇത് പ്രചോദനമാകുമെന്ന് എം വിജിൻ എം എൽ എ പറഞ്ഞു.

ആഗസ്റ്റ് 17 ന് ( ചിങ്ങം 1) തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ അവാർഡ് ഏറ്റുവാങ്ങുന്നെന്ന് എം എൽ എ അറിയിച്ചു

10/08/2023

ലീഗൽ മെട്രോളജി പരിശോധന

കായംകുളം :കരിയിക്കുളങ്ങര മത്സ്യമാർക്കറ്റിൽ ലീഗൽ മെട്രോളജി വകുപ്പിന്റെ നേതൃത്വത്തിൽ പരിശോധന നടത്തി. മത്സ്യ തൂക്കത്തിൽ കുറവ് വരുത്തി വിൽപ്പന നടത്തുന്നതായി ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് ലീഗൽ മെട്രോളജി വകുപ്പ് കരിയിലക്കുളങ്ങര പോലീസ് എന്നിവയുടെ സംയുക്ത പരിശോധന നടത്തിയത്. പരിശോധനയിൽ മുദ്ര പതിപ്പിക്കാത്തതും കൃത്യത ഇല്ലാത്തതുമായ ത്രാസുകൾ ഉപയോഗിക്കുന്നതായി കണ്ടെത്തി. ഈ ത്രാസുകൾ പിടിച്ചെടുക്കുകയും ചെയ്തു. 6 മത്സ്യത്തൊഴിലാളികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് 12000 രൂപ പിഴയിടാക്കുകയും ചെയ്തു. സമീപത്തെ പച്ചക്കറി സ്റ്റാളുകളിലും ലീഗൽ മെട്രോളജി പരിശോധന നടത്തി.
ലീഗൽ മെട്രോളജി ഇൻസ്പെക്ടർമാരായ ആർ ജയലക്ഷ്മി, പി പ്രവീൺ, കരിയിലകുളങ്ങര പോലീസ് സബ് ഇൻസ്പെക്ടർ എസ് സുരേഷ്, ലീഗൽ മെട്രോളജി ഇൻസ്പെക്റ്റിംഗ് അസിസ്റ്റൻറ്മാരായ കെ വി വിജേഷ് കുമാർ, എസ് പ്രേംകുമാർ, സുനിൽകുമാർ എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകി.

05/08/2023
30/07/2023
22/07/2023
20/07/2023
19/07/2023
19/07/2023
18/07/2023
17/07/2023

Address


Alerts

Be the first to know and let us send you an email when Vihaari posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Vihaari:

Videos

Shortcuts

  • Address
  • Alerts
  • Contact The Business
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share