vedic4.com

vedic4.com news@online malayalam
(1)

2024 ഒക്ടോബർ ഏഴാം തീയതി മുതൽ പതിമൂന്നാം തീയതി വരെയുള്ള ഈയാഴ്ചത്തെ സമ്പൂർണ്ണ വാരഫലം
06/10/2024

2024 ഒക്ടോബർ ഏഴാം തീയതി മുതൽ പതിമൂന്നാം തീയതി വരെയുള്ള ഈയാഴ്ചത്തെ സമ്പൂർണ്ണ വാരഫലം

​ ​ ​ ​ ...

https://youtu.be/nbB8JmqXCi0
01/10/2024

https://youtu.be/nbB8JmqXCi0

ഒക്ടോബർ മാസത്തെ അശ്വതി മുതൽ രേവതി വരെ 27 നക്ഷത്രങ്ങളുടെയും ജ്യോതിഷ ഫലപ്രവചനംBijukumar Astrologer wapp 90205...

01/09/2024

CITRIN സിട്രിൻ അറിവിന്റെയും ഈശ്വരാധീനത്തിന്റെയും രത്നം പരിശ്രമങ്ങൾക്ക് ഫലം ഉണ്ടാകാൻ പ്രാർത്ഥനകൾക്ക് ഐശ്വര്യം പകരാൻ
Bijukumar Astrologer wapp 9020555133Message vedic4.com on WhatsApp. https://wa.me/message/4AFUC3CFHXA3A1 17december 2023 to 14 januvari14 dhanu masa bhalam astrology Malayalam Kerala vedic4.com
എഴുത്ത് ജാതകം, കമ്പ്യൂട്ടർ ജാതകം പ്രിൻറ് ചെയ്തത്, പിഡിഎഫ് ജാതകം ഓൺലൈനായി ലഭിക്കുന്നത്,പൊരുത്തം, മുഹൂർത്തം ആസ്ട്രോളജി കൺസൾട്ടിംഗ്, പ്രശ്നം, പരിഹാരം, രത്നനിർദ്ദേശം ജ്യോതിഷനോട് സംശയങ്ങൾ ചോദിക്കാം Message vedic4.com on WhatsApp. https://wa.me/message/4AFUC3CFHXA3A1
Astrologer Bijukumar (Jyothisha bhooshanam, Jyothisha sasthri)
Sri vaishnava astrology center
Ramaswami covil road,fort.po
Near padmanabhaswamy temple vadakenada
opp agro super bazar
vedic4.com online astrology service wapp num 9020555133 Message vedic4.com on WhatsApp. https://wa.me/message/4AFUC3CFHXA3A1
Near padmanabhaswamy temple vadakenada
opp agro super bazar
vedic4.com online astrology service wapp num 9020555133

29/08/2024
വൃദ്ധരായാൽവൃദ്ധരായാൽവീഴാതെ നോക്കണം,വീണപൂവു പോൽവാടാതിരിക്കണം,ദീർഘനോട്ടങ്ങൾതേടാതിരിക്കണം,പൊള്ളവാക്കുകൾപറയാതിരിക്കണം,പൊള്ളയ...
23/07/2024

വൃദ്ധരായാൽ

വൃദ്ധരായാൽ
വീഴാതെ നോക്കണം,
വീണപൂവു പോൽ
വാടാതിരിക്കണം,
ദീർഘനോട്ടങ്ങൾ
തേടാതിരിക്കണം,
പൊള്ളവാക്കുകൾ
പറയാതിരിക്കണം,
പൊള്ളയായത്
കേൾക്കാതിരിക്കണം,
വീരഗാഥകൾ
പാടാതിരിക്കണം,
കണ്ട സത്യങ്ങൾ
ചൊല്ലാതിരിക്കണം,
കള്ളമൊക്കെയും
കാണാതിരിക്കണം,
വാശിയില്ലാതിരിക്കാൻ
പഠിക്കണം,
സ്വാദു കൂടാതെയുണ്ണാൻ
പഠിക്കണം,
കിട്ടും വേഷങ്ങൾ ചുറ്റാൻ
പഠിക്കണം,
തെറ്റു കണ്ടാൽ
മിണ്ടാതിരിക്കണം,
കുറ്റമേറ്റാൽ മൗനം
ഭജിക്കണം,
തട്ടു കൊണ്ടാലോ
കരയാതിരിക്കണം,
പഴയ കാര്യങ്ങൾ
ഓർക്കാതിരിക്കണം,
പുതിയ സ്വപ്നങ്ങൾ
മറവിക്കു പാകണം,
ഏതു തോളിലും
ചായാൻ പഠിക്കണം,
എന്തു തന്നാലും
വാങ്ങാൻ പഠിക്കണം,
ഏതിടത്തും ഉറങ്ങാൻ
പഠിക്കണം,
എന്തു വന്നാലുമുണരാൻ
ശ്രമിക്കണം,
കിട്ടും പായയിൽ
ചുരുളാൻ ഒരുങ്ങണം,
കിട്ടാക്കനികളോ
കയ്പ്പെന്നു കരുതണം ,
ചൂണ്ടും വിരലുകൾ
ചിത്രമായ് തോന്നണം,
അലറും വാക്കുകൾ
കവിതയായ് മൂളണം,
മുക്കി മൂളി കിടക്കാതിരിക്കണം,
മൂത്തതാണെന്ന ഭാവം
വെടിയണം,
ഉള്ള ശൗര്യങ്ങളൊക്കെ
ഒതുക്കണം,
ഇല്ലാ വായ്പ്പുകൾ
മിത്രമായ് തീർക്കണം,
ഇന്നലത്തെ വീടു മറക്കണം,
മക്കൾ കാര്യസ്ഥരായെന്നുമറിയണം,
മറ്റു കാര്യങ്ങളൊക്കെ പൊറുക്കണം,
മനസ്സിലുള്ളായ് ഒറ്റയ്ക്കു കേഴണം,
ഇന്നലത്തെ യുവാവേ നിനക്കും
നാളെ വാർദ്ധക്യമെന്നു ചൊല്ലാതെ
ഊമയായങ്ങു എല്ലാം നടിക്കണം,
വൃദ്ധരെ നമ്മൾ വീഴാതെ
നോക്കണം,
വൃദ്ധരെ,,,,,,,,
നമ്മൾ
വീഴാതെ നോക്കണം !!

എഴുത്ത് ജാതകം ആവശ്യമുള്ളവർ ബന്ധപ്പെടുക വൈഷ്ണവ ജ്യോതിഷാലയം രാമസ്വാമി റോഡ് തിരുവനന്തപുരം 9400822606*ഗണേശന്റെ കരിപ്രസാദം എന...
11/06/2024

എഴുത്ത് ജാതകം ആവശ്യമുള്ളവർ ബന്ധപ്പെടുക വൈഷ്ണവ ജ്യോതിഷാലയം രാമസ്വാമി റോഡ് തിരുവനന്തപുരം 9400822606
*ഗണേശന്റെ കരിപ്രസാദം എന്നും തൊട്ടാൽ വിഘ്‌നമകലും.*
🟧🟧🟧🟧🟧🟧🟧🟧🟧🟧🟧🟧🟧🟧🟧🟧

ഗണപതി ക്ഷേത്രങ്ങളില്‍ നിന്നോ മറ്റ് ക്ഷേത്രങ്ങളില്‍ നിന്നോ നല്‍കുന്ന ഗണപതി പ്രസാദത്തില്‍ പൂവും കളഭവും കരിയുമുണ്ടായിരിക്കും. ക്ഷിപ്രപ്രസാദിയായ ശ്രീമഹാഗണപതിയെ ഉപാസിക്കുന്നവര്‍ ദേവന് സമര്‍പ്പിക്കുന്ന വിശിഷ്ട വഴിപാടാണ് അഷ്ട ദ്രവ്യ മഹാഗണപതി ഹോമം. ഭഗവാന് ഏറ്റവും ഇഷ്ടപ്പെട്ട ഈ ഹോമത്തിന്റെ പ്രസാദം ദിവസവും ധരിച്ചാല്‍ ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ക്ക് വിഘ്‌നമുണ്ടാകില്ല. അഷ്ടദ്രവ്യഗണപതി ഹോമത്തിലെ ഭസ്മത്തിന്റെ കരിയാണ് രാവിലെ പ്രസാദമായി നല്‍കുന്നത്. ഇത് ദിവസവും ധരിച്ചാല്‍ സര്‍വ്വവിഘ്നങ്ങള്‍ക്കും പരിഹാരമാവും. സ്വന്തം പേരിലും നാളിലും നടത്തുന്ന അഷ്ടദ്രവ്യഗണപതി ഹോമത്തിന്റെ പ്രസാദം സൂക്ഷിച്ചു വച്ച് ധരിക്കണം.

എല്ലാ മാസവും ജന്മനക്ഷത്രത്തിന് ഗണപതി ഹോമം നടത്തുന്നത് ജീവിതത്തിൽ പുരോഗതി ഉണ്ടാകുന്നതിനും സകലദോഷ പരിഹാരത്തിനും നല്ലതാണ്. എട്ട് നാളികേരം കൊണ്ട് അഷ്ടദ്രവ്യം ചേര്‍ത്താണ് നിത്യവും ക്ഷേത്രങ്ങളിൽ അഷ്ടദ്രവ്യ ഗണപതി ഹോമം നടത്തുന്നത്. ഉണങ്ങിയ നാളികേരമാണ് ഹോമത്തിന് ഉപയോഗിക്കുക. തേങ്ങ, ശര്‍ക്കര, തേന്‍, കരിമ്പ് , അപ്പം, അട, മലര്‍, പഴം, എന്നിവയാണ് അഷ്ടദ്രവ്യങ്ങള്‍. തന്ത്ര ഗ്രന്ഥത്തിൽ പറയുന്നത് കരിമ്പ്, മലർപ്പൊടി, പഴം, അവൽ, എള്ള്, മോദകം നാളികേരം, മലർ എന്നിവയാണ്.വിഘ്നങ്ങളും ദുരിതങ്ങളും മാറ്റി ക്ഷേമവും ഐശ്വര്യവും വര്‍ദ്ധിപ്പിക്കാനാണ് ഗണപതി ഹോമം നടത്തുന്നത്.

ഏതു കർമ്മം ആരംഭിക്കുന്നതിനു മുന്‍പും ഗണപതിയെ വന്ദിക്കുന്നതാണ് ഗണപതി ഹവനം. ഗണപതി സ്മരണയോടെ ചെയ്യുന്ന പ്രവൃത്തികള്‍ തടസ്സമില്ലാതെ പൂര്‍ത്തിയാക്കാം എന്നാണ് അനുഭവം. സിദ്ധി, ബുദ്ധി, ഐശ്വര്യം ഇവയെല്ലാം നല്‍കുന്ന അഭീഷ്ടദായകനാണ് ഗണേശൻ. ഗണപതി വന്ദനത്തിന്റെ ഭാഗമായി ഗണപതിക്കൊരുക്ക് പതിവാണ്. പടുക്ക വയ്ക്കുക എന്നും ഇത് അറിയപ്പെടുന്നു. ഗൃഹപ്രവേശത്തിനു മുൻപും പുതിയ സംരംഭങ്ങൾ ആരംഭിക്കുമ്പോഴും കേതു ദോഷം കാരണം മംഗല്യം വൈകുമ്പോഴും ഗണപതി ഹോമം പതിവാണ്. ഒരോ ആവശ്യത്തിനും ഒരോ ദ്രവ്യങ്ങളാലാണ് ഗണപതി ഹോമം നടത്തുന്നത്.

🟧വിവിധ ആവശ്യങ്ങൾക്ക് ഹോമിക്കേണ്ട ദ്രവ്യങ്ങൾ.
‍‍‍

🟠വിവാഹസിദ്ധി:

ചുവന്ന തെച്ചിപ്പൂവ് നാളം കളഞ്ഞ് നെയ്യില്‍ മുക്കി സ്വയം‌വര മന്ത്രാര്‍ച്ചനയോടെ ഹോമിക്കണം. ഏഴ് ദിവസം തുടര്‍ച്ചയായി ചെയ്താല്‍ മംഗല്യ ഭാഗ്യം സിദ്ധിക്കും.

🟠കാര്യസിദ്ധി:

ഐകമത്യസൂക്തം, ഗായത്രി എന്നിവ ജപിച്ച് 1008 തവണ നെയ് ഹോമിക്കണം.

🟠ഐശ്വര്യം:

കറുകക്കൂമ്പ് മൂന്നെണ്ണം കൂട്ടിക്കെട്ടി ത്രിമധുരത്തില്‍ മുക്കി ഹോമിക്കണം.

🟠സന്താനഭാഗ്യം:

സന്താനഗോപാല മന്ത്രം ജപിച്ച് പഞ്ചസാര ചേര്‍ക്കാത്ത പാല്‍പ്പായസം ഹോമിക്കണം.

🟠ഭൂമിലാഭം:

താമര മൊട്ടില്‍ വെണ്ണ പുരട്ടി ഹോമിക്കണം.

🟠പിതൃപ്രീതി

എള്ളും അരിയും ചേര്‍ത്ത് അനാദി തുടങ്ങിയ മന്ത്രങ്ങള്‍ കൊണ്ട് ഹോമം നടത്തണം.

🟠ദാമ്പത്യകലഹം തീരാന്‍:

ഭാര്യയുടെയും ഭര്‍ത്താവിന്‍റെയും ജന്മനക്ഷത്ര ദിവസങ്ങളിൽ സംവാദ സൂക്തം ചൊല്ലി ഹോമം നടത്തണം. തുടര്‍ച്ചയായി ഏഴ് തവണ ഇത് ചെയ്യണം. ഉണങ്ങിയ 16 നാളികേരം, 16 പലം ശര്‍ക്കര, 32 കദളിപ്പഴം, ഒരു നാഴി നെല്ല്, ഉരി തേന്‍ എന്നിവ സംവാദ സൂക്തം ചൊല്ലി ഹോമിക്കണം.

🟠ശത്രുദോഷം:

ഉച്ഛിഷ്ടഗണപതിമന്ത്രം ജപിച്ച് വേപ്പിൻ ചമത ഹോമിച്ചാൽ ശത്രു ദോഷം തീരും.

🟠സമ്പത്ത്


ലക്ഷ്മീവിനായക മന്ത്രം ജപിച്ച് ഗണപതി ഹോമം നടത്തിയാൽ സമ്പത്ത് വർദ്ധിക്കും.

🟠ആയുർവർദ്ധന:

മൃത്യുഞ്ജയ
ഹോമദ്രവ്യങ്ങൾ കൊണ്ട് ഗണപതി ഹോമം നടത്തിയാൽ ആയുർ ദോഷങ്ങൾ പരിഹരിക്കും.

ഗണപതി ഹോമം കൂടാതെ ഗണപതിയുടെ നടയിൽ നാളികേരം ഉടച്ചാൽ തടസ്സങ്ങളെല്ലാം ഛിന്നഭിന്നമാകും. അതോടെ പ്രതിബന്ധങ്ങളും അകലും. കറുകമാല, ചെമ്പരത്തിപ്പൂവ്, ചുവന്ന പട്ട് എന്നിവ ഭഗവാന് പ്രിയങ്കരമാണ്. ചിങ്ങത്തിലെ വിനായക ചതുർത്ഥി, വിജയദശമി, വെള്ളിയാഴ്ചകൾ, മലയാള മാസത്തിലെ ആദ്യ വെള്ളിയാഴ്ചകൾ, മീനത്തിലെ പൂരം, തുലാമാസത്തിലെ തിരുവോണം എന്നിവ ഗണപതിക്ക് വിശേഷപ്പെട്ട ദിനങ്ങളാണ്. കേതു ദോഷത്തിന് ഭജിക്കേണ്ടത് ഗണപതിയെയാണ്. "ഓം ഗം ഗണപതയെ നമഃ" എന്ന മന്ത്രം ആർക്കും ജപിക്കാവുന്ന സിദ്ധ മന്ത്രമാണ്. ഉത്തമ ഗണേശ ഭക്തരെ രാഹു, ശനിദോഷം എന്നിവ ഉള്‍പ്പെടെ ഒരു വിധ ഗ്രഹദോഷവും കഠിനമായി ബാധിക്കില്ല.
vedic4.com

ശ്രീ നരസിംഹ ജയന്തി💐💐💐💐💐💐💐💐"തപനസോമഹുതാശന ലോചനംഘനവിരാമഹിമാംശു സമപ്രഭംഅഭയചക്രപിനാകവരാൻ കരൈർ-ദധതമിന്ദുധരം നൃ ഹരിം ഭജേ "ഹിന്ദ...
21/05/2024

ശ്രീ നരസിംഹ ജയന്തി
💐💐💐💐💐💐💐💐

"തപനസോമഹുതാശന ലോചനം
ഘനവിരാമഹിമാംശു സമപ്രഭം
അഭയചക്രപിനാകവരാൻ കരൈർ-
ദധതമിന്ദുധരം നൃ ഹരിം ഭജേ "

ഹിന്ദുകാലഗണന പ്രകാരം വൈശാഖമാസത്തിലെ ശുക്ലപക്ഷത്തിലെ ചതുർദ്ദശിയിലാണ് ശ്രീ നരസിംഹ ജയന്തി.( കൊല്ലവർഷം 1199 ഇടവമാസം 7 ന്,2024 മേയ്മാസം 21ന് ചൊവ്വാഴചയാണ് )

"ഓം നമോ നരസിംഹായ
ഓം നമോ നരസിംഹായ
ഓം നമോ നരസിംഹായ
ഓം നമോ നരസിംഹായ "

💐നരസിംഹ ജയന്തി തിഥി.💐

ചതുർദ്ദശി തിഥി മെയ് 21 ന് വൈകുന്നേരം 5.40 ന് ആരംഭിച്ച് മെയ് 22 ന് വൈകുന്നേരം 6.48 ന് അവസാനിക്കും.
(ഹിരണ്യകശ്യപിന് പകലും രാത്രിയും മരിക്കാൻ കഴിയില്ലെന്ന വരം ലഭിച്ചതിനാൽ ത്രിസന്ധ്യക്ക് ആണ് ശ്രീ മഹാവിഷ്ണു നരസിംഹാവതാരമെടുത്തത്. അതു കൊണ്ടാണ് ഈ വർഷം ശ്രീ നരസിംഹ ജയന്തി മെയ് 21 ന് ആഘോഷിക്കുന്നത്, കാരണം ചതുർദ്ദശി തിഥിയുടെ ആദ്യ ദിവസം വൈകുന്നേരം വരുമ്പോൾ ചതുർദ്ദശി തിഥിക്ക് .
പ്രാധാന്യം വർദ്ധിക്കുന്നു.ഉദയ തിഥി അനുസരിച്ച് 22 ന് ആഘോഷിക്കുന്നതിലും തെറ്റില്ല.)

ഭഗവാന്‍ ശ്രീ മഹാവിഷ്ണുവിന്റെ നാലാമത്തെ അവതാരമാണ് ശ്രീ നരസിംഹാവതാരം.
വൈശാഖമാസത്തിലെ ശുക്ളപക്ഷ ചതുര്‍ദ്ദശി ദിവസമാണ് ശ്രീ നരസിംഹ ജയന്തിയായി ആഘോഷിക്കുന്നത്. ശ്രീ നരസിംഹമൂര്‍ത്തി ക്ഷേത്രങ്ങളിലും ശ്രീ വിഷ്ണുക്ഷേത്രങ്ങളിലും ശ്രീ നരസിംഹജയന്തി വിശേഷാൽ പൂജകളോടുകൂടി വളരെ പ്രാധാന്യത്തോടെ കൊണ്ടാടപ്പെടുന്നു.

കൃതയുഗത്തില്‍ മഹാവിഷ്ണു നാല് അവതാരങ്ങള്‍ എടുത്തു . അതിൽ അവസാനത്തെ അവതാരമാണ് ശ്രീ നരസിംഹം. ഭക്തപ്രഹ്ലാദനെ രക്ഷിക്കുവാനും ഹിരണ്യകശിപുവിനെ നിഗ്രഹിക്കാനുമായി ശ്രീ മഹാവിഷ്ണു ശ്രീ നരസിംഹാവതാരം കൈകൊണ്ടുവെന്നാണ് പുരാണത്തിൽ പറയുന്നത് .പേരു പോലെ സിംഹത്തിന്‍റെ മുഖവും മനുഷ്യന്‍റെ ശരീരവുമാണ് ഈ വിഷ്ണു അവതാരത്തിന്‍റെ പ്രത്യേകത.

സഹോദരനായ ഹിരണ്യാക്ഷന്റെ വധത്തെ തുടർന്ന് ഹിരണ്യകശിപു ക്രോധാവിഷ്ടനായി. ബ്രഹ്മാവിനെ തപസ്സ് ചെയ്തു വരം വാങ്ങി.മനുഷ്യനോ മൃഗമോ തന്നെ കൊല്ലരുത്,ആയുധങ്ങൾ കൊണ്ട് കൊല്ലരുത്,
രാവോ പകലോ തന്നെ കൊല്ലരുത്,
ഭൂമിയിലോ ആകാശത്തോ പാതാളത്തോ വെച്ച് കൊല്ലരുത് എന്നായിരുന്നു വരം നേടിയത്.

വരലബ്ദിയില്‍ മദിച്ചു നടന്ന
ഹിരണ്യകശിപുവിന് പരമവിഷ്ണുഭക്തനായ ഒരു പുത്രൻ ജനിച്ചു. വിഷ്ണുഭക്തിയിൽ നിന്നും തന്റെ പുത്രനായ പ്രഹ്ലാദനെ പിന്തിരിപ്പിയ്ക്കാൻ ഹിരണ്യകശിപു ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു.

ഹിരണ്യകശിപു പ്രഹ്ലാദനെ വധിയ്ക്കാൻ പല മാർഗ്ഗങ്ങളും സ്വീകരിച്ചു. പരാജിതനായ ഹിരണ്യകശിപു ക്രോധം പൂണ്ട് പ്രഹ്ലാദനോട് വിഷ്ണുവിനെ കാട്ടിത്തരാൻ ആവശ്യപ്പെട്ടു. തൂണിലും തുരുമ്പിലും വിഷ്ണുഭഗവാൻ വസിക്കുന്നുണ്ടെന്ന് പ്രഹ്ലാദൻ അറിയിയ്ക്കുകയും ,ഹിരണ്യകശിപു തൂണിൽ വെട്ടുകയും അനന്തരം തൂൺ പിളർന്ന് ശ്രീ മഹാവിഷ്ണു ശ്രീ നരസിം‌ഹമൂർത്തിയായി അവതരിക്കുകയും ചെയ്തു.

അനന്തരം സന്ധ്യക്ക് തന്റെ മടിയിൽ കിടത്തി നഖങ്ങൾ കൊണ്ട് മനുഷ്യനോ മൃഗമോ അല്ലാത്ത ശ്രീ നരസിംഹമൂർത്തി ഹിരണ്യകശിപുവിനെ വധിച്ചു. ശേഷം ശാന്തനായ ശ്രീനരസിം‌ഹമൂർത്തി ഭക്തപ്രഹ്ലാദനെ അനുഗ്രഹിച്ച് അപ്രത്യക്ഷനായി എന്നാണ് മഹത് ഗ്രന്ഥങ്ങളിൽ പറയുന്നത്.

ഉറച്ച ഭക്തിയും വിശ്വാസവും നമ്മളെ എല്ലാവിധ ആപത്തുകളിൽ നിന്നും കാത്തുരക്ഷിക്കും.

"ഉഗ്രം വീരം മഹാവിഷ്‌ണും
ജ്വലന്തം സർവ്വതോ മുഖം
നൃ സിംഹം ഭീഷണം ഭദ്രം
മൃത്യു മൃത്യു നമാമ്യഹം "

ഏവർക്കും ശ്രീ വിഷ്ണുഭഗവാന്റെ എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാകുവാൻ പ്രാർത്ഥിച്ചു കൊണ്ട് ഭക്തിസാന്ദ്രമായ ശ്രീ നരസിംഹമൂർത്തി അവതാര ജയന്തിദിന ആശംസകൾ നേരുന്നു.

ഹരി ഓം🙏

സ്ഫടികമാല *************https://vedic4.com/ സ്ഫടികമാല ശിവനെയും, ശനിയെയും, ശുക്രനെയുമാണ് പ്രതിനിധാനം ചെയ്യുന്നത്. കിടക്കുന...
18/05/2024

സ്ഫടികമാല
*************
https://vedic4.com/ സ്ഫടികമാല ശിവനെയും, ശനിയെയും, ശുക്രനെയുമാണ് പ്രതിനിധാനം ചെയ്യുന്നത്. കിടക്കുന്ന സമയത്ത് മാല ധരിക്കാന്‍ പാടില്ല. ശരീരശുദ്ധി ഇല്ലാത്തപ്പോള്‍ ഇത് ഊരിവെക്കണം. ഉറക്കമുണര്‍ന്ന ശേഷം കുളികഴിഞ്ഞേ ധരിക്കാന്‍ പാടുള്ളു. ഏതുസമയത്തായാലും കുളിക്കാതെ ഈ മാല അണിയാന്‍ പാടില്ല.
പൂജാമുറിയിലോ ശിവന്റെ ചിത്രത്തിനുസമീപത്തോ ആയിട്ട് പാലിലിട്ടു വെക്കുന്നതും ശരീരശുദ്ധി ചെയ്തിട്ടു ധരിക്കുന്നതുമാണ് ഉത്തമം. ശിവക്ഷേത്രത്തില്‍ പ്രാര്‍ത്ഥനനടത്തുന്നതും മാലകൊണ്ട് മന്ത്രങ്ങള്‍ ഉരുവിടുന്നതും ഇതിന്റെ ശക്തിയെ വര്‍ദ്ധിപ്പിക്കും. പ്രസവവീട്ടിലോ മരണവീട്ടിലോ ശ്മശാനത്തിലോ പോകുമ്പോള്‍ സ്ഫടികമാല ധരിക്കാന്‍ പാടില്ല.
സ്ത്രിപുരുഷ ശാരീരിക ബന്ധസമയത്ത് സ്ഫടികമാല ധരിക്കാന്‍ പാടില്ല. കാമചോദനകളെപ്പോലും മാലധരിച്ചവര്‍ നിയന്ത്രിക്കണം എന്നതാണ് വിധി. അത്രത്തോളം വിശുദ്ധി പുലത്തി ധരിക്കേണ്ട ഒന്നാണ് സ്ഫടികമാല എന്നാണ് ശാസ്ത്രം പറയുന്നത്. മത്സ്യമാംസാദികള്‍ കഴിവതും ഒഴിവാക്കണം. അല്ലെങ്കില്‍ കഴിക്കുന്ന സമയത്ത് മാല ഊരിവെക്കുക.
സൗന്ദര്യത്തെ എടുത്തുകാണിക്കാനാണ് ആഭരണം ധരിക്കുന്നത്, എന്നാല്‍ ശരീരത്തില്‍ പതിനാലു സ്ഥാനങ്ങളില്‍ അണിയുന്ന ആഭരണങ്ങള്‍ കാരണം ആറ് പ്രധാന ഗുണങ്ങളുണ്ടത്രെ.
സൗന്ദര്യം, ദേവപ്രീതി, ആത്മീയദര്‍ശനം, ആരോഗ്യരക്ഷ, സ്ഥാനസൂചന, ദോഷനിവാരണം, എന്നിവയാണ് ആഭരണം ധരിക്കുന്നതിന് പിന്നിലെ ഉദ്ദേശങ്ങള്‍.
പതിനാല് ലോകങ്ങളുടെ പ്രതീകമായി ശിരസ്സിലും, നെറ്റിയിലും, കാതിലും, മൂക്കിലും, ചുണ്ടിലും, കഴുത്തിലും, തോളിലും, ഭുജത്തിലും, കണംകൈയിലും, മാറിലും, അരക്കെട്ടിലും, പാദങ്ങളിലും, കാല്‍വിരലിലും, കൈവിരലിലും ആഭരണങ്ങള്‍ ധരിക്കാറുണ്ട്.
സ്വര്‍ണ്ണവും വെള്ളിയുമൊക്കെ ധരിക്കുമ്പോള്‍ പാലിക്കുന്ന വിശ്വാസങ്ങള്‍ പോലെ തന്നെ സ്ഫടികമാല ധരിക്കുന്നതിന്റെ പിന്നിലും ചില സങ്കല്പ്പങ്ങളുണ്ട്. ഈ മാല ധരിക്കാനുള്ള ഉത്തമ നക്ഷത്രം കാര്‍ത്തികയാണത്രെ. ഒരു ദിവസം പശുവിന്‍ചാണകത്തില്‍ മുക്കിവയ്ക്കുന്ന സ്ഫടികമാല വെള്ളം, പാല്‍ എന്നിവ കൊണ്ട് കഴുകി ഗുരുവിന്റെ സഹായത്തോടെയാണ് ധരിക്കേണ്ടത് എന്നാണ് വിശ്വാസം.
ഏതുകാലത്തും ഉഷ്ണം തടയാനുള്ള ശക്തി ഈ മാലയ്ക്കുണ്ട്. ഗ്രഹങ്ങള്‍ മനുഷ്യനില്‍ ചെലുത്തുന്ന സ്വാധീനം ഇതു നിയന്ത്രിക്കുമത്രെ. രാത്രികാലങ്ങളില്‍ ഇത് വെള്ളത്തിലിട്ടശേഷം പിറ്റേന്ന് ആ വെള്ളം കുടിച്ചാല്‍ പൌരുഷം വര്‍ദ്ധിക്കും. പൌര്‍ണ്ണമി ദിവസം സ്ഫടികമാല ധരിച്ചാല്‍ ശാരീരികശക്തി കൂടുമെന്നും ദമ്പതിമാര്‍ ഈ മാല ധരിച്ച് ഉറങ്ങാന്‍ പാടില്ലെന്നുമാണ് പണ്ഡിതന്മാരുടെ അഭിപ്രായം.
ശനിഗ്രഹവുമായി ബന്ധപ്പെട്ടുനില്ക്കുന്നതിനാല്‍ നല്ലൊരു ജ്യോതിഷിയുടെ ഉപദേശം സ്ഫടികമാല ധരിക്കുന്നതിനു മുമ്പേ തേടുന്നതാണ് നല്ലത്. ശനി ഗ്രഹവുമായി ബന്ധപ്പെട്ട് ഭാവിയില്‍ ഉണ്ടായേക്കാവുന്ന ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാന്‍ ഇതുസഹായകമാണ്. - ഇങ്ങനെ പോകുന്നു സ്ഫടിക മാല ധരിക്കുന്നതിന്റെ പിന്നിലുള്ള സങ്കല്‍പങ്ങൾ.
vedic4.com

19/04/2024

✅ജ്യോതിഷൻ ബിജു കുമാർ
ശ്രീ വൈഷ്ണവ ജ്യോതിഷാലയം
രാമസ്വാമി കോവിൽ റോഡ്
ഫോർട്ട് പി ഓ
vedic4.com all online astrology services ജാതകം പൊരുത്തം മുഹൂർത്തം പ്രശ്നം പരിഹാരം
👉Website- vedic4.com
👉Astrology Videos
https://www.youtube.com/c/vedic4news

*പുനരപി ജനനം പുനരപി മരണം ...*

മുജ്ജന്മ കര്‍മം തന്നെയാണ് നാം വീണ്ടും വീണ്ടും ജനിക്കുന്നത് എവിടെ ജനിക്കണം എങ്ങിനെ ജനിക്കണം സ്ത്രീയായോ പുരുഷനയോ ഏതു മതത്തില്‍ ജനിക്കണം ഏതു ദേശത്ത് ജനിക്കണം എന്നിവയെല്ലാം നമ്മുടെ ചെയ്തുകൂട്ടിയ കര്‍മ്മം അനുസരിച്ച് മാത്രമാണ്.

ജന്മനാ രോഗിയായി ജനിക്കുന്നതും മുജ്ജന്മ കര്‍മം. രോഗങ്ങള്‍ വന്നു വലയുന്നതും കര്‍മഫലം.
കുത്തേല്‍ക്കുന്നതും കൊല നടക്കുന്നതും മുറിവുകള്‍ എല്ക്കുന്നതും അവയവങ്ങള്‍ നഷ്ടപ്പെടുന്നതും എല്ലാം എല്ലാം കര്‍മ്മ ഫലങ്ങളാണ്.

നമ്മുടെ അഭിരുചികളും കഴിവുകളും പൂര്‍വ ജന്മതിന്നും കര്‍മഫലമായി വരുന്നത്തന്നെ.. നമ്മുടെ സ്വത്ത്‌, സാമ്പത്തികം, കടബാദ്യതകള്‍ എന്നിവയും പൂര്‍വജന്മ കര്മതിനെ ബാലനസു ചെയ്താണ്.

ജീവത്തില്‍ ആകസ്മികമായി ഒന്നും തന്നെ സംഭവിക്കുന്നില്ല. നമ്മുടെ ജീവിതത്തില്‍ ഓരോ വ്യക്തിയെ കണ്ടുമുട്ടുന്നതും കര്‍മഫലം തന്നെ. ആര് ആരെ എപ്പോ എവിടെ കണ്ടുമുട്ടണം എന്നതും തീരുമാനിക്കപ്പെട്ടതാണ്. നമ്മുടെ കര്‍മ്മഫലം അനുസരിച്ചാണ് നമുക്ക് കിട്ടുന്ന കുടുംബം, മാതാ പിതാക്കള്‍, കാമുകനോ കാമുകിയോ, ഭാര്യ ഭര്‍ത്താവ്, കൂട്ടുകാര്‍ , സഹപ്രവര്‍ത്തകര്‍ എല്ലാം എല്ലാം, ഇവയെല്ലാം നമ്മള്‍ ചെയ്തു കൂട്ടിയ കര്മ്മവുമയി ബാലന്‍സിംഗ് ആണ്.

നമ്മുടെ ജീവിതത്തില്‍ സംഭവിക്കുന്ന ഓരോ സംഭവങ്ങൾക്കും എല്ലാം നാം തന്നെ കാരണം, മറ്റുള്ളവരുടെ മീതെ കുറ്റങ്ങള്‍ അടിചെല്പിക്കാതെ ഇത് തിരിച്ചറിയാനുള്ള അനുഗ്രഹമുണ്ടായാല്‍ നാം സത്യസന്ധമായ, ആത്മാര്‍ത്ഥതയുള്ള കർമബന്ധനമില്ലാതെ ജീവിക്കും, നമ്മുടെ ദുഖങ്ങള്‍ക്ക്‌ എല്ലാം കാരണം നാം തന്നെ എന്ന തിരിച്ചറിവുണ്ടായാല്‍ ഈശ്വരോന്മുഖമായി എല്ലാം ഈശ്വരനില്‍ അര്‍പ്പിച്ചു ശിഷ്ട ജീവിതം തുടരും, സത്കര്‍മ്മം ചെയ്യാന്‍ അവസരം കിട്ടുമ്പോള്‍ അത് വിനിയോഗിക്കും.പക്ഷെ എല്ലാ തിരിച്ചറിവിനും ഈശ്വരാനുഗ്രഹം വേണം.
🙏🌹VM🙏

*ഹരേ കൃഷ്ണ*🙏🏼 _സ്നേഹം നിറഞ്ഞ ശുഭദിന ആശംസകൾ_ 🙏🏼 https://vedic4.com/*പ്രാര്‍ത്ഥനയുടെ ഉത്തരം കിട്ടുന്നത് എങ്ങനെ അറിയാനാകും?...
06/04/2024

*ഹരേ കൃഷ്ണ*🙏🏼

_സ്നേഹം നിറഞ്ഞ ശുഭദിന ആശംസകൾ_ 🙏🏼 https://vedic4.com/

*പ്രാര്‍ത്ഥനയുടെ ഉത്തരം കിട്ടുന്നത് എങ്ങനെ അറിയാനാകും?*

*"ഒരു സംഭവകഥ*":

*പൊടുന്നനേയായിരുന്നു ഗൃഹനാഥന്റെ മരണം*. വീട്ടില്‍ യുവതിയായ ഭാര്യയും രണ്ടു വയസ്സായ മോളും ഒറ്റയ്ക്കായി. ഉണ്ടായിരുന്ന പണം ശവസംസ്കാര ചടങ്ങുകളോടെ തീര്‍ന്നു.
ദിവസങ്ങള്‍ കഴിഞ്ഞു. അപ്പോഴാണ് ഒരു സ്വകാര്യ ബാങ്കില്‍ നിന്നും കുടിശ്ശിക ഉടന്‍ അടയ്ക്കണമെന്ന അറിയിപ്പു വന്നത്. വലിയ തുകയുണ്ട്. അവര്‍ പരിഭ്രമിച്ചു. *ആ ബാങ്കിലെ കടം തീര്‍ന്നതായി കുറേദിവസംമുമ്പ് ഭര്‍ത്താവു പറഞ്ഞത് അവര്‍ ഓര്‍മ്മിച്ചു. പക്ഷേ പണമടച്ച രസീത് ഇല്ലാതെ എങ്ങനെ ഇക്കാര്യം ബാങ്കുകാരോട് പറയും*.?
*അവര്‍ ഹൃദയം നൊന്തു പ്രാര്‍ത്ഥിച്ചു.*

*"ദൈവമേ ഒരു വഴി കാണിക്കണേ*. *അവിടുന്നല്ലാതെ എന്റെ കുട്ടിക്കും എനിക്കും ആരാണ് തുണ*.’
ഈ വാക്കുകള്‍ പുറത്തുവന്നപ്പോള്‍ തന്നെ അവരുടെ കുട്ടി മുറിക്കകത്തേയ്ക്ക് മെല്ലെ വന്നു അവളുടെ മുന്നില്‍ ഒരു പൂമ്പാറ്റ.
കുഞ്ഞ് ആ പൂമ്പാറ്റയെ പിടിക്കാനുള്ള ശ്രമത്തിലാണ്. പൂമ്പാറ്റ പാറിക്കളിച്ച് സോഫയുടെ അടിയിലേക്ക് നീങ്ങി. പൂമ്പാറ്റയെ പിടിക്കാനുള്ള ആവേശത്താല്‍ കുഞ്ഞ് സോഫയുടെ അടിയിലേക്ക് കയറി കുട്ടിയുടെ തല മുട്ടാതിരിക്കാന്‍ അമ്മ സോഫാപതുക്കെ മാറ്റി കൊടുത്തു.
അപ്പോള്‍ ഒരു മഞ്ഞകടലാസ് സോഫയുടെ അടിയില്‍ നിന്നു തെന്നി വീഴുന്നത് വീട്ടമ്മ കണ്ടു. അവര്‍ വേഗം അതെടുത്തു നോക്കി, ‘ഹാവൂ… ദൈവമേ…’ അവന്‍ കൈകൂപ്പിപ്പോയി.
അത്… *പണമിടപാട് തീര്‍ത്ത, കാണാതെ പോയ ആ രസീതായിരുന്നു*.
ഈശ്വരസാന്നിധ്യം, മാര്‍ഗദര്‍ശനം ഏതു വിധം എപ്പോള്‍ ലഭിക്കും എന്ന് ആര്‍ക്കും പറയാനാവില്ല*. *രസീതു കാണിക്കാന്‍ വന്നതല്ലേ സത്യത്തില്‍ ആ പൂമ്പാറ്റ*. ഒരു കാര്യം ഉറപ്പ് *നമ്മുടെ പ്രാര്‍ത്ഥനകള്‍ ഒരിക്കലും പാഴാവില്ല*.

_പക്ഷേ നിശബ്ദമായി ദൈവം സംസാരിക്കുമ്പോള്‍ അത് കേള്‍ക്കാനുള്ള കഴിവ് നാം_ _വളര്‍ത്തിയെടുക്കണം_ . *അതിനായി സദ്വികാരങ്ങളെ പോഷിപ്പിക്കുക.*
https://vedic4.com/

സർവേശ്വരൻ്റെ അനുഗ്രഹം എവർക്കും ഉണ്ടാകട്ടെ എന്ന പ്രാർത്ഥനയോടെ


*ശുഭദിനാശംസകൾ🌹*

ഭാഗ്യരത്ന നിർദ്ദേശം, സംഖ്യാശാസ്ത്ര ഫലങ്ങൾ, വാർഷിക ഫലം

Astrologer con wapp num 9020555133ജ്യോതിഷൻ ബിജു കുമാർ ശ്രീ വൈഷ്ണവ ജ്യോതിഷാലയം കോട്ടയ്ക്കകം തിരുവനന്തപുരം 25 വർഷത്തെ സേവന...
15/02/2024

Astrologer con wapp num 9020555133
ജ്യോതിഷൻ ബിജു കുമാർ ശ്രീ വൈഷ്ണവ ജ്യോതിഷാലയം കോട്ടയ്ക്കകം തിരുവനന്തപുരം 25 വർഷത്തെ സേവന പാരമ്പര്യം ജാതകം പൊരുത്തം മുഹൂർത്തം പ്രശ്നം പരിഹാരം ,📞☎️ഓൺലൈനായി ജ്യോതിഷം കൺസൾട്ടിംഗ് ഉണ്ടായിരിക്കുന്നതാണ് ആവശ്യമുള്ളവർ വാട്സാപ്പിൽ ബന്ധപ്പെടുക 9020555133 wapp link 🔗 https://wa.me/message/RWSM3ZZGU7LJH1

Astrologer con wapp num 9020555133ജ്യോതിഷൻ ബിജു കുമാർ ശ്രീ വൈഷ്ണവ ജ്യോതിഷാലയം കോട്ടയ്ക്കകം തിരുവനന്തപുരം 25 വർഷത്തെ സേവന പാരമ്പര്യം ...

Astrologer con wapp num 9020555133ജ്യോതിഷൻ ബിജു കുമാർ ശ്രീ വൈഷ്ണവ ജ്യോതിഷാലയം കോട്ടയ്ക്കകം തിരുവനന്തപുരം 25 വർഷത്തെ സേവന...
15/02/2024

Astrologer con wapp num 9020555133
ജ്യോതിഷൻ ബിജു കുമാർ ശ്രീ വൈഷ്ണവ ജ്യോതിഷാലയം കോട്ടയ്ക്കകം തിരുവനന്തപുരം 25 വർഷത്തെ സേവന പാരമ്പര്യം ജാതകം പൊരുത്തം മുഹൂർത്തം പ്രശ്നം പരിഹാരം ,📞☎️ഓൺലൈനായി ജ്യോതിഷം കൺസൾട്ടിംഗ് ഉണ്ടായിരിക്കുന്നതാണ് ആവശ്യമുള്ളവർ വാട്സാപ്പിൽ ബന്ധപ്പെടുക 9020555133 wapp link 🔗 https://wa.me/message/RWSM3ZZGU7LJH1

Astrologer con wapp num 9020555133ജ്യോതിഷൻ ബിജു കുമാർ ശ്രീ വൈഷ്ണവ ജ്യോതിഷാലയം കോട്ടയ്ക്കകം തിരുവനന്തപുരം 25 വർഷത്തെ സേവന പാരമ്പര്യം ...

Astrologer con wapp num 9020555133ജ്യോതിഷൻ ബിജു കുമാർ ശ്രീ വൈഷ്ണവ ജ്യോതിഷാലയം കോട്ടയ്ക്കകം തിരുവനന്തപുരം 25 വർഷത്തെ സേവന...
14/02/2024

Astrologer con wapp num 9020555133
ജ്യോതിഷൻ ബിജു കുമാർ ശ്രീ വൈഷ്ണവ ജ്യോതിഷാലയം കോട്ടയ്ക്കകം തിരുവനന്തപുരം 25 വർഷത്തെ സേവന പാരമ്പര്യം ജാതകം പൊരുത്തം മുഹൂർത്തം പ്രശ്നം പരിഹാരം ,📞☎️ഓൺലൈനായി ജ്യോതിഷം കൺസൾട്ടിംഗ് ഉണ്ടായിരിക്കുന്നതാണ് ആവശ്യമുള്ളവർ വാട്സാപ്പിൽ ബന്ധപ്പെടുക 9020555133 wapp link 🔗 https://wa.me/message/RWSM3ZZGU7LJH1

Astrologer con wapp num 9020555133ജ്യോതിഷൻ ബിജു കുമാർ ശ്രീ വൈഷ്ണവ ജ്യോതിഷാലയം കോട്ടയ്ക്കകം തിരുവനന്തപുരം 25 വർഷത്തെ സേവന പാരമ്പര്യം ...

Astrologer con wapp num 9020555133ജ്യോതിഷൻ ബിജു കുമാർ ശ്രീ വൈഷ്ണവ ജ്യോതിഷാലയം കോട്ടയ്ക്കകം തിരുവനന്തപുരം 25 വർഷത്തെ സേവന...
14/02/2024

Astrologer con wapp num 9020555133
ജ്യോതിഷൻ ബിജു കുമാർ ശ്രീ വൈഷ്ണവ ജ്യോതിഷാലയം കോട്ടയ്ക്കകം തിരുവനന്തപുരം 25 വർഷത്തെ സേവന പാരമ്പര്യം ജാതകം പൊരുത്തം മുഹൂർത്തം പ്രശ്നം പരിഹാരം ,📞☎️ഓൺലൈനായി ജ്യോതിഷം കൺസൾട്ടിംഗ് ഉണ്ടായിരിക്കുന്നതാണ് ആവശ്യമുള്ളവർ വാട്സാപ്പിൽ ബന്ധപ്പെടുക 9020555133 wapp link 🔗 https://wa.me/message/RWSM3ZZGU7LJH1

Astrologer con wapp num 9020555133ജ്യോതിഷൻ ബിജു കുമാർ ശ്രീ വൈഷ്ണവ ജ്യോതിഷാലയം കോട്ടയ്ക്കകം തിരുവനന്തപുരം 25 വർഷത്തെ സേവന പാരമ്പര്യം ...

14/02/2024

Astrologer con wapp num 9020555133ജ്യോതിഷൻ ബിജു കുമാർ ശ്രീ വൈഷ്ണവ ജ്യോതിഷാലയം കോട്ടയ്ക്കകം തിരുവനന്തപുരം 25 വർഷത്തെ സേവന പാരമ്പര്യം ...

04/07/2021

എന്നെ ഇതുവരെ രക്ഷിച്ചത് ഹോമിയോ.. ബോംബിട്ട് പ്രശാന്ത്...ബോംബ് പൊട്ടിച്ച് വട്ടിയൂർക്കാവ് എംഎൽഎ... ...

23/05/2021

​, ​ബിജുകുമാർ ശ്രീ വൈഷ്ണവ ജ്യോതിഷാലയം കോട്ടയ്ക്കകം തിരുവനന്തപുരംജാതകം പൊരുത്തം മുഹൂർ....

Hi
09/05/2021

Hi

, ാതകം പൊരുത്തം മുഹൂർത്തം പ്രശ്നം പരിഹാര നിർദ്ദേശം രത്നനിർദ്ദേശം എല്ലാവിധ ജ്യോതിഷ സംബ.....

05/05/2021

ബിജുകുമാർ ശ്രീ വൈഷ്ണവ ജ്യോതിഷാലയം കോട്ടയ്ക്കകം തിരുവനന്തപുരം
ജാതകം പൊരുത്തം മുഹൂർത്തം പ്രശ്നം പരിഹാരം രത്നനിർദ്ദേശം ഓൺലൈൻ ടെലഫോൺ കൺസൾട്ടിംഗ് വിളിക്കൂ 9446447669 അല്ലെങ്കിൽ വാട്സ്ആപ്പ് ചെയ്യൂ

Address


Opening Hours

Monday 10:00 - 17:00
Tuesday 10:00 - 17:00
Wednesday 10:00 - 17:00
Thursday 10:00 - 17:00
Friday 10:00 - 17:00
Saturday 10:00 - 17:00

Telephone

+919447793210

Alerts

Be the first to know and let us send you an email when vedic4.com posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to vedic4.com:

Videos

Shortcuts

  • Address
  • Telephone
  • Opening Hours
  • Alerts
  • Contact The Business
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share

malayalm news

Latest Kerala News, Malayalam News, Kerala Politics, Malayalam Movies, Kerala Travel, Breaking News