Suresh Kumar Nanthencode

  • Home
  • Suresh Kumar Nanthencode

Suresh Kumar Nanthencode Digital creator

06/12/2023
ശുഭരാത്രി🧖
11/11/2023

ശുഭരാത്രി🧖

09/11/2023

ജനിച്ചമണ്ണിൽ ജീവിക്കാനുള്ള പോരാട്ടമാണ് പലസ്തീൻ ജനത നടത്തുന്നത്. പലസ്തീനെ വെട്ടിമുറിച്ച് ഇസ്രായേൽ എന്ന സയണിസ്റ്റ് രാജ്യം സ്ഥാപിക്കാൻ മുൻകൈ എടുത്തത് ബ്രിട്ടൻ - അമേരിക്കൻ സാമ്രാജ്യത്വ ശക്തികളാണ്. പലസ്തീൻ മണ്ണിൽ ഇസ്രയേലിന്റെ അനധികൃത കുടിയേറ്റം പ്രോത്സാഹിപ്പിച്ച് വർഷങ്ങളായി പലസ്തീനികളെ അവരുടെ സ്വന്തം മണ്ണിൽ നിന്ന് ആട്ടിപായിക്കുന്ന നയമാണ് സാമ്രാജ്യത്വ ശക്തികൾ സ്വീകരിക്കുന്നത്. നാലായിരത്തോളം കുട്ടികൾ ഉൾപ്പെടെ പതിനായിരങ്ങൾ ഇതിനകം ഇസ്രായേൽ ആക്രമണത്തിൽ നിഷ്ടൂരമായി കൊലചെയ്യപ്പെട്ടു. ഗാസ മുനമ്പ് പൂർണ്ണമായി പിടിച്ചെടുക്കാനും പലസ്തീനികളെ ഉൻമൂലനം ചെയ്യാനുമാണ് ഇസ്രയേൽ നീക്കം. കോടിക്കണക്കിന് ഡോളറും മാരകങ്ങളായ ആയുധങ്ങളും നൽകി സാമ്രാജ്യത്വ ശക്തികൾ ഇസ്രയേലിനെ പിന്തുണക്കുന്നു. ഇത് സാമ്രാജ്യത്വ അധിനിവേശമാണ്. കഴിഞ്ഞ ദിവസമാണ് ഫ്രാൻസിസ് മാർപ്പാപ്പ തൊഴുകൈകളോടെ ഈ കൂട്ടക്കുരുതി ഒന്നവസാനിപ്പിക്കു എന്ന് ഇസ്രയേലിനോട് അപേക്ഷിച്ചത്. അതൊന്നും ചെവിക്കൊള്ളാൻ നെതന്യാഹുവിന്റെ ബധിരകർണ്ണങ്ങൾക്കോ സാമ്രാജ്യത്വശക്തികൾക്കോ കഴിയുന്നില്ല. പൈശാചികമായ നരഹത്യ തുടരാനാണ് നീക്കം. ഇതിനെതിരെ ലോകമാകെ പ്രതിഷേധിക്കുകയാണ്. ലോകത്താകെയുള്ള മനുഷ്യസ്നേഹികളും സാമ്രാജ്യത്വവിരുദ്ധ ചിന്താഗതിക്കാരും പലസ്തീന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് രംഗത്ത് വരികയാണ്. നമുക്കും അതിൽ അണിചേരാം.

പാലസ്തീന്‍ രാഷ്ട്രം യാഥാര്‍ത്ഥ്യമാക്കുക, ഗാസയിലെ കൂട്ടകൊല അവസാനിപ്പിക്കുക, യുദ്ധം അവസാനിപ്പിക്കുക എന്ന മുദ്രവാക്യങ്ങൾ ഉയർത്തി 2023 നവംബർ 16ന് തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനിയിൽ സിപിഐ എം ന്റെയും ബഹുജനസംഘടനകളുടെയും നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന പലസ്തീൻ ഐക്യദാർഢ്യ സമ്മേളനത്തിൽ മുഴുവൻ ജനാധിപത്യവാദികളും മതേതര വിശ്വാസികളും പങ്കെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു. കേരളത്തിന്റെ പ്രിയങ്കരനായ മുഖ്യമന്ത്രി സ.പിണറായി വിജയന്‍ പ്രസ്തുത സമ്മേളനം ഉദ്‌ഘാടനം ചെയ്യും. സിപിഐ എം സംസ്ഥാന സെക്രട്ടറി സ: എം വി ഗോവിന്ദൻ മാസ്റ്റർ പങ്കെടുക്കും.

06/11/2023
06/11/2023
06/11/2023

വായിക്കാം വാർത്തയുടെ പൂർണ്ണരൂപം, ലിങ്ക് കമന്റിൽ

06/11/2023
06/11/2023
02/11/2023

കോഴിക്കോടിന്റെ സമ്പന്നമായ സാഹിത്യപൈതൃകത്തിനും ഊർജ്ജസ്വലമായ സാംസ്കാരികമേഖലയ്ക്കും ലഭിച്ച അർഹിച്ച അംഗീകാരമാണ് 'യുനെസ്കോയുടെ സാഹിത്യനഗര'മെന്ന പദവി. ബേപ്പൂരുള്ള ഒരു മാങ്കോസ്റ്റിൻ മരച്ചുവട് ഒരു കാലത്ത് മലയാള സാഹിത്യത്തിന്റെയാകെ തണലായിരുന്നു. കോഴിക്കോട് നഗരത്തിന്റെ ചരിത്രത്തേയും തെരുവുകളേയും അതിരാണിപ്പാടത്തേയും കടപ്പുറത്തേയും മനുഷ്യരേയും ഒന്നും മാറ്റി നിർത്തി നമുക്ക് മലയാള സാഹിത്യത്തെക്കുറിച്ച് സംസാരിക്കാനാകില്ല. ഇത്രമേൽ കേരളത്തിന്റെ സാഹിത്യസാംസ്കാരിക മേഖലയെ സ്വാധീനിച്ച മറ്റൊരു ദേശമില്ല.

കോഴിക്കോട് ജന്മം നൽകിയവരും കോഴിക്കോടിനെ തേടിയെത്തിയവരുമായ എത്രയെത്ര സാഹിത്യകാരന്മാർ! എസ് കെ പൊറ്റക്കാടും എം ടി വാസുദേവൻ നായരും വൈക്കം മുഹമ്മദ് ബഷീറും തിക്കോടിയനും എൻ എൻ കക്കാടും പി വത്സലയും കെ ടി മുഹമ്മദും സഞ്ജയനും എൻ വി കൃഷ്ണ വാര്യരും ഉൾപ്പെടെയുള്ള അനവധി അതിപ്രഗത്ഭരായ സാംസ്കാരികനായകർ പടുത്തുയർത്തിയതാണ് ആ നഗരത്തിന്റെ അതിസമ്പന്നമായ, ജീവസ്സുറ്റ സാംസ്കാരികലോകം. അതിന്റെ തിളക്കം ഇന്നത്തെ തലമുറ കെടാതെ സൂക്ഷിക്കുന്നു എന്നതിന്റെ തെളിവു കൂടിയാണ് ഈ അംഗീകാരം

യുനെസ്കോ സാഹിത്യനഗരമെന്ന പദവി ലഭിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ നഗരമാണ് കോഴിക്കോട് എന്നത് നേട്ടത്തിന്റെ തിളക്കമേറ്റുന്നു. ഈ പുരസ്കാരലബ്ധി കേരളത്തിന്റെയാകെ സാഹിത്യസാംസ്കാരിക മേഖലയെ കൂടുതൽ മികവുറ്റതാക്കാൻ നമുക്ക് പ്രചോദനമാകട്ടെ. കോഴിക്കോട്ടുകാർക്ക് അഭിനന്ദനങ്ങൾ!

ഈ ചിത്രം നൽകുന്ന സന്ദേശം വളരെ വലുതാണ്!
29/10/2023

ഈ ചിത്രം നൽകുന്ന സന്ദേശം വളരെ വലുതാണ്!

19/10/2023

💪💪❤️❤️

ശുഭരാത്രി🕵️
18/10/2023

ശുഭരാത്രി🕵️

12/10/2023

ഒരു ദേശാഭിമാനി ചിത്രം

08/10/2023

സിപിഐ എം പൊളിറ്റ് ബ്യൂറോ പുറപ്പെടുവിക്കുന്ന പ്രസ്താവന
________________________
പലസ്തീനിലെ ഗാസ മേഖലയില്‍ ഇസ്രായേൽ സേനയും ഹമാസും നടത്തുന്ന ആക്രമണത്തെയും പ്രത്യാക്രമണത്തെയും ശക്തമായി അപലപിക്കുന്നു. നിരവധി മനുഷ്യജീവനുകൾ ഇതിനോടകം തന്നെ പ്രദേശത്ത് നഷ്ടപ്പെട്ടുകഴിഞ്ഞു. സാഹചര്യം രൂക്ഷമാകുന്നതോടെ മരണങ്ങളും ദുരിതങ്ങളും വർദ്ധിക്കും. ഇപ്പോൾ നടക്കുന്ന ഈ ഏറ്റുമുട്ടൽ അടിയന്തിരമായി അവസാനിപ്പിക്കണം.

ഇസ്രായേലിലെ തീവ്ര വലതുപക്ഷ നെതന്യാഹു സർക്കാർ ഒരു നിയന്ത്രണവുമില്ലാതെ പലസ്തീൻ ഭൂമി കൈയ്യേറുകയും വെസ്റ്റ് ബാങ്കിൽ ജൂത കുടിയേറ്റം സ്ഥാപിക്കുകയും ചെയ്തു. ഇപ്പോഴത്തെ ഏറ്റുമുട്ടലിന് മുന്നേ തന്നെ 40 കുട്ടികളടക്കം 248 പലസ്തീൻകാരുടെ ജീവനാണ് ഈ വർഷം മാത്രം നഷ്ടപ്പെട്ടത്.

അനധികൃത കുടിയേറ്റങ്ങളിൽ നിന്നും കൈയ്യേറിയ പലസ്തീനിലെ ഭൂമിയിൽ നിന്നും ഇസ്രായേൽ പിൻവാങ്ങലും പലസ്തീൻ ജനതയുടെ സ്വന്തം ഭൂമിക്കായുള്ള നിയമാനുസൃതമായ അവകാശവും ഐക്യരാഷ്ട്രസഭ ഉറപ്പുവരുത്തണം. ദ്വിരാഷ്ട്ര പരിഹാരത്തിനായുള്ള യുഎന്‍ രക്ഷാസമിതിയുടെ പ്രമേയം നടപ്പിലാക്കുകയും വേണം. യുഎൻ പ്രമേയത്തിന് അനുസൃതമായി കിഴക്കൻ ജറുസലേം തലസ്ഥാനമായിട്ടുള്ള പലസ്തീൻ സാധ്യമാകണം. ഈ സംഘർഷം ഉടനടി അവസാനിപ്പിക്കുന്നത് ഉറപ്പാക്കി യുഎൻ പ്രമേയം നടപ്പിലാക്കാൻ ഐക്യരാഷ്ട്രസഭയും ഇന്ത്യൻ സർക്കാരും ഉൾപ്പെടെയുള്ള അന്താരാഷ്ട്ര സമൂഹവും പ്രവർത്തിക്കണം.

06/10/2023
03/10/2023

പ്രൊഫഷണൽ കോളേജുകളടക്കം തിരുവനന്തപുരം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ കളക്ടർ അവധി പ്രഖ്യാപിച്ചു

ജില്ലയിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിലും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവും കേരള സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലുമാണ് അവധി.

01/10/2023
👲👩‍💼👰🧑‍⚕️🙆💁👸
25/07/2021

👲👩‍💼👰🧑‍⚕️🙆💁👸

Address


Telephone

+919947472700

Website

Alerts

Be the first to know and let us send you an email when Suresh Kumar Nanthencode posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Suresh Kumar Nanthencode:

Videos

Shortcuts

  • Address
  • Telephone
  • Alerts
  • Contact The Business
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share