Mumbai Malayalam Media MMM

  • Home
  • Mumbai Malayalam Media MMM

Mumbai Malayalam Media MMM Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Mumbai Malayalam Media MMM, Media/News Company, .

പ്രശസ്ത സിംഗർ കെ കെ വിടവാങ്ങി (മലയാളി കൂടിയായ ബോളിവുഡ് ഗായകൻ കൃഷ്ണകുമാർ കുന്നത് (53)       ആദരാഞ്ജലികൾ 💔💔😢Famous Singer ...
31/05/2022

പ്രശസ്ത സിംഗർ കെ കെ വിടവാങ്ങി (മലയാളി കൂടിയായ ബോളിവുഡ് ഗായകൻ കൃഷ്ണകുമാർ കുന്നത് (53)
ആദരാഞ്ജലികൾ 💔💔😢Famous Singer KK has left

03/04/2022
മുംബൈ: മഹാരാഷ്ട്രയിൽ മാസ്കും കോവിഡ് നിയന്ത്രണങ്ങളും പൂർണതോതിൽ ഒഴിവാക്കിയതായി സർക്കാർ. ശനിയാഴ്ച മുതലാണ് ഇളവുകൾ പ്രാബല്യത്...
31/03/2022

മുംബൈ: മഹാരാഷ്ട്രയിൽ മാസ്കും കോവിഡ് നിയന്ത്രണങ്ങളും പൂർണതോതിൽ ഒഴിവാക്കിയതായി സർക്കാർ. ശനിയാഴ്ച മുതലാണ് ഇളവുകൾ പ്രാബല്യത്തിൽ വരിക. മാസ്‌ക് ഉപയോഗിക്കണമെന്നാണ് സംസ്ഥാന സർക്കാർ നിർദേശം. എങ്കിലും അത് നിർബന്ധമാക്കില്ലെന്ന് സർക്കാർ അറിയിച്ചു. ഓരോ വ്യക്തികളുടെയും താൽപര്യം അനുസരിച്ച് മാസ്ക് ഉപയോഗിക്കാം. മഹാരാഷ്ട്രയിൽ ആൾകൂട്ട നിയന്ത്രണവും ഇനി ഉണ്ടാകില്ല.കൊവിഡ് ഭീതി ഒഴിയുന്ന സാഹചര്യത്തിലാണ് പൂർണ ഇളവുകൾ അനുവദിച്ചതെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗമാണ് തീരുമാനമെടുത്തതെന്ന് സംസ്ഥാന ആരോഗ്യമന്ത്രി രാജേഷ് ടോപെ പറഞ്ഞു.

01/02/2022

കാമോത്തേയിലെ സെക്ടർ 11 ലാണ് രണ്ടു ഭക്ഷണ ശാലകൾ പൂർണമായും കത്തി നശിച്ചത്

30/10/2021

ലഹരി മരുന്ന് കേസിൽ ജാമ്യം ലഭിച്ച ആര്യൻ ഖാന് ആരാധകരുടെ വരവേൽപ്പ് ; മന്നത്തിലേക്കെത്തുന്ന ദൃശ്യങ്ങൾ

ആര്യൻ ഖാൻന് ജാമ്യം
28/10/2021

ആര്യൻ ഖാൻന് ജാമ്യം

Mumbai Pune express highway
21/10/2021

Mumbai Pune express highway

അഭിനയജീവിതത്തിലെ അഞ്ചുദശകങ്ങൾ, അഞ്ഞൂറിലധികം വേഷങ്ങൾ. നായകനായും വില്ലനായും സഹനടനായും അച്ഛനായും അപ്പൂപ്പനായും അമ്മാവനായും ...
11/10/2021

അഭിനയജീവിതത്തിലെ അഞ്ചുദശകങ്ങൾ, അഞ്ഞൂറിലധികം വേഷങ്ങൾ. നായകനായും വില്ലനായും സഹനടനായും അച്ഛനായും അപ്പൂപ്പനായും അമ്മാവനായും തന്റെ സ്വതസിദ്ധമായ പ്രസരിപ്പിൽ കഥാപാത്രങ്ങളെ എക്കാലവും മലയാളി ഓർത്തെടുക്കുന്ന വ്യക്തിത്വങ്ങളാക്കി മാറ്റി നെടുമുടി വേണു..... 🙏🏻ആദരാഞ്ജലികൾ 🙏🏻

Gate of India
03/10/2021

Gate of India

10/09/2021
10/09/2021
16/07/2021

അമിതാഭ് ബച്ചൻ ൻറ വീടിന് മുന്നിൽ നിന്നും മുംബൈ മലയാളം മീഡിയ തയ്യാറാക്കിയ പ്രത്യേക ന്യൂസിലേക്ക്

ഗൾഫ് വാർത്ത
08/07/2021

ഗൾഫ് വാർത്ത

ദിലീപ് കുമാർ അന്തരിച്ചു  മുതിർന്ന ബോളിവുഡ് നടൻ ദിലീപ് കുമാർ ന്98 വയസ്സായിരുന്നു ഇന്ന് രാവിലെ 7.30 ന് മുംബൈയിലെ ഹിന്ദുജ ആ...
07/07/2021

ദിലീപ് കുമാർ അന്തരിച്ചു മുതിർന്ന ബോളിവുഡ് നടൻ ദിലീപ് കുമാർ ന്98 വയസ്സായിരുന്നു ഇന്ന് രാവിലെ 7.30 ന് മുംബൈയിലെ ഹിന്ദുജ ആശുപത്രിയിൽ അന്ത്യശ്വാസം വലിച്ചു. ജൂൺ 29 നാണ് ദിലീപ് കുമാറിനെ ശ്വാസതടസ്സം കാരണം ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ദിലീപ് കുമാറിന്റെ കുടുംബ സുഹൃത്ത് ഫൈസൽ ഫാറൂഖി ദിലീപ് സാഹബിന്റെ ട്വിറ്റർ അക്കൗണ്ടിൽ നിന്ന് ഈ വിവരങ്ങൾ പങ്കിട്ടു. ഈ വാർത്ത പുറത്തുവന്നയുടനെ ഹിന്ദി സിനിമയിലെ നിരവധി മുതിർന്ന താരങ്ങൾ സോഷ്യൽ മീഡിയയിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

രാജ്യത്തെ പരമോന്നതബഹുമതികളിൽ പലതും അദ്ദേഹത്തെ തേടിയെത്തി.

1991-ൽ പത്മഭൂഷൻ സൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചു. 1994-ൽ ദാദാ സാഹേബ് ഫാൽക്കെ അവാർഡും ദിലീപ് കുമാറിന് ലഭിച്ചു. 1997-ൽ ആന്ധ്ര സർക്കാർ എൻടിആർ ദേശീയ പുരസ്കാരം നൽകി ആദരിച്ചു. 2000 മുതല്‍ 2006-വരെ രാജ്യസഭാംഗമായിരുന്നു (നോമിനേറ്റഡ്).

1998-ൽ പരമോന്നത സിവിലിയൻ ബഹുമതിയായ നിഷാൻ ഇ ഇംതിയാസ് നൽകി പാക്കിസ്ഥാൻ ദിലീപ്കുമാറിനെ ആദരിച്ചു. 2014-ൽ പാക്കിസ്ഥാൻ സർക്കാർ പെഷവാറിലെ അദ്ദേഹത്തിന്‍റെ ജന്മഗൃഹം ദേശീയ പൈതൃക മന്ദിരമായി പ്രഖ്യാപിച്ചു. 2015-ൽ പത്മവിഭൂഷൻ നൽകി രാജ്യം ആദരിച്ചു.

1922 സിസംബറിൽ പാക്കിസ്ഥാനിലെ പെഷവാറിൽ ലാല ഗുലാം സർവാർ ഖാന്‍റെ പന്ത്രണ്ടുമക്കളിലൊരാളായാണ് മുഹമ്മദ് യൂസഫ് ഖാൻ ജനിച്ചത്. പഴക്കച്ചവടക്കാരനായ അച്ഛനൊപ്പം എട്ടാം വയസ്സിൽ മുഹമ്മദ് മുംബൈയിലെത്തി.

നാല്‍പതുകളിൽ പൂനെയ്ക്കടുത്ത് മിലിട്ടറി ക്യാമ്പിൽ ക്യാന്‍റീൻ നടത്തി വരികയായിരുന്ന മുഹമ്മദ് യൂസഫ് ഖാനെ സിനിമയിലേക്ക് കൊണ്ടുവന്നത് ബോംബെ ടാക്കീസ് ഉടമകളായിരുന്ന നടി ദേവികാ റാണിയും ഭർത്താവ് ഹിമാൻഷു റായിയുമാണ്.

1944-ൽ ദേവികാ റാണി നിർമ്മിച്ച 'ജ്വാർ ഭാത'യിലെ നായകനായി സിനിമയിലെത്തി. പ്രശസ്ത ഹിന്ദി സാഹിത്യകാരൻ ഭഗവതി ചരൺ വർമയാണ് മുഹമ്മദ് യൂസഫ്ഖാന്‍റെ പേര് ദിലീപ് കുമാർ എന്നാക്കിയത്. 'ദീദാർ', 'അമർ' തുടങ്ങിയ ചിത്രങ്ങളില്‍ വിഷാദനായകനായി തിളങ്ങി. 1955-ല്‍ ബിമല്‍ റോയി സംവിധാനം ചെയ്ത ദിലീപ് കുമാര്‍ ചിത്രം 'ദേവദാസ്' സൂപ്പര്‍ഹിറ്റായി. 'ഗംഗാജമുന', 'രാം ഔർ ശ്യാം' തുടങ്ങിയ ചിത്രങ്ങളില്‍ ഹാസ്യനടനായി തിളങ്ങി.

'ഗംഗാജമുന' എന്ന ചിത്രത്തിലൂടെ സിനിമാ നിർമ്മാതാവായി അദ്ദേഹം. 'കലിംഗ' എന്ന ചിത്രത്തിലൂടെ സംവിധായകനായെങ്കിലും ചിത്രം റിലീസായില്ല. നിരവധി ചിത്രങ്ങളിൽ ഒപ്പമഭിനയിച്ച സൈറാബാനുവിനെ ജീവിതസഖിയാക്കി അദ്ദേഹം.

1976 മുതൽ അഞ്ചുകൊല്ലം സിനിമാലോകത്തുനിന്നും മാറിനിന്ന ദിലീപ് കുമാർ 1981-ൽ വീണ്ടും വെള്ളിത്തിരയിലെത്തി. 1998-ൽ ഡബിൾ റോളിലെത്തിയ 'ക്വില'യാണ് അദ്ദേഹത്തിന്‍റെ അവസാനചിത്രം.

ദേവദാസ്, മുഗൾ ഇ അസം, മധുമതി, ക്രാന്തി എന്നിവ അടക്കം ദിലീപ് കുമാർ അഭിനയിച്ച നിരവധി ചിത്രങ്ങൾ ഇന്ത്യൻ സിനിമാചരിത്രത്തിന്‍റെ ഭാഗമാണ്. ഫിലിംഫെയറില്‍ എട്ടു തവണ മികച്ച നടനായി ദിലീപ് കുമാർ.

മലയാളിയും മുതിർന്ന സിനിമപത്രപ്രവർത്തകയും സ്ക്രീൻ വീക്കിലി എഡിറ്ററുമായിരുന്ന ഉദയതാരയാണ് ദിലീപ് കുമാറിന്‍റെ ആത്മകഥയെഴുതിയത്. ദിലീപ് കുമാർ 10 വർഷം കൊണ്ട് പങ്കുവെച്ച ജീവിതകഥകൾ കോർത്തിണക്കി 'സബ്സ്റ്റൻസ് ആൻഡ് ദ ഷാഡോ' എന്ന പുസ്തകം പൂർത്തിയാക്കിയത്.

ഇന്ത്യൻ സിനിമയിലെ ഇതിഹാസ നടന് മുംബൈ മലയാളം മീഡിയയുടെ ആദരാഞ്ജലികൾ ..!!

02/07/2021

Breaking NOW - ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ ഇന്ത്യയിൽ നിന്നുള്ള എല്ലാ യാത്ര വിമാനങ്ങളും Emirates Airlines സസ്‌പെൻഡ് ചെയ്തു !

24/06/2021

വനിതാ കമ്മീഷൻ അധ്യക്ഷ നാണമുണ്ടെങ്കിൽ രാജി വെക്കൂ

മുംബൈ :ചെറിയൊരു ആശ്വാസകരമായ വാർത്ത സംസ്ഥാനത്ത് കോവിഡ് കേസുകൾ കുറയുന്ന സാഹചര്യം കണക്കിലെടുത്ത് വ്യാപാര കേന്ദ്രങ്ങൾ തുറന്ന...
25/05/2021

മുംബൈ :
ചെറിയൊരു ആശ്വാസകരമായ വാർത്ത


സംസ്ഥാനത്ത് കോവിഡ് കേസുകൾ കുറയുന്ന സാഹചര്യം കണക്കിലെടുത്ത് വ്യാപാര കേന്ദ്രങ്ങൾ തുറന്നിരിക്കുവാനുള്ള സമയങ്ങളിൽ കൂടുതൽ ഇളവ് നൽകാനും അത്യാവശ്യ വിഭാഗത്തിൽ പെടാത്ത ഷോപ്പുകൾക്ക് പരിമിതമായ സമയം അനുവദിക്കാനുമാണ് സർക്കാർ ആലോചിക്കുന്നത്.

അധോലോക കുറ്റവാളി ഛോട്ടാ രാജൻ്റെ മരണവാർത്ത സ്ഥിരീകരിക്കാതെ എയിംസ്. ഛോട്ടാ രാജൻ ഇപ്പോഴും ചികിത്സയിലാണെന്ന് എയിംസ് അറിയിച്ച...
08/05/2021

അധോലോക കുറ്റവാളി ഛോട്ടാ രാജൻ്റെ മരണവാർത്ത സ്ഥിരീകരിക്കാതെ എയിംസ്. ഛോട്ടാ രാജൻ ഇപ്പോഴും ചികിത്സയിലാണെന്ന് എയിംസ് അറിയിച്ചു. ഛോട്ടാ രാജൻ അതീവ ഗുരുതരാവസ്ഥയിലാണ്. ആരോഗ്യവിവരങ്ങളുമായി ബന്ധപ്പെട്ട മെഡിക്കൽ ബുള്ളറ്റിൻ ഉടൻ പുറത്തിറക്കുമെന്നും എയിംസ് അറിയിച്ചു.

പ്രത്യാശയോടെ മഹാരാഷ്ട്ര; പുതിയ രോഗികൾ 53,605; രോഗമുക്തി നേടിയവർ 82,266മഹാരാഷ്ട്രയിൽ കഴിഞ്ഞ 24 മണിക്കൂറിൽ 53,605 പുതിയ കോ...
08/05/2021

പ്രത്യാശയോടെ മഹാരാഷ്ട്ര; പുതിയ രോഗികൾ 53,605; രോഗമുക്തി നേടിയവർ 82,266

മഹാരാഷ്ട്രയിൽ കഴിഞ്ഞ 24 മണിക്കൂറിൽ 53,605 പുതിയ കോവിഡ് കേസുകളും 864 മരണങ്ങളും റിപ്പോർട്ട് ചെയ്തു. 82,266 പേർക്ക് അസുഖം ഭേദമായി ആശുപത്രി വിട്ടു. സംസ്ഥാനത്തെ രോഗബാധിതരുടെ എണ്ണം അരക്കോടി കടന്നു 50,53,336 ആയി ഉയർന്നു. രോഗമുക്തി നേടിയവർ 43,47,592, മരണസംഖ്യ 75,277
ചികിത്സയിൽ കഴിയുന്നവർ 6,28,213

അതെ സമയം മുംബൈയിൽ കേസുകളുടെ എന്നതിൽ ഗണ്യമായ കുറവ് രേഖപ്പെടുത്തി . 2678 പുതിയ കോവിഡ് കേസുകളും 62 മരണങ്ങളും റിപ്പോർട്ട് ചെയ്തു. 3608 പേർക്ക് അസുഖം ഭേദമായി. ഇതോടെ നഗരത്തിലെ രോഗികളുടെ എണ്ണം 6,74,072 ആയി ഉയർന്നു. രോഗമുക്തി നേടിയവർ 6,10,043, മരണസംഖ്യ 13,749. ചികിത്സയിൽ കഴിയുന്നവർ 48,484.

കഴിഞ്ഞ ദിവസങ്ങളിൽ പുതിയ രോഗികളുടെ എണ്ണത്തിൽ മഹാരാഷ്ട്രയിലും തലസ്ഥാനമായ മുംബൈയിലും രോഗികളുടെ എണ്ണത്തിൽ കുറവും രോഗമുക്തി നേടിയവരുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധനവുമാണ് രേഖപ്പെടുത്തിയത്. പകർച്ചവ്യാധിയെ നേരിടാൻ കൂടുതൽ മെഡിക്കൽ ഓക്സിജൻ, റിംഡെസിവിർ കൂടാതെ കോവിഡ് -19 വാക്സിനുകളും സംസ്ഥാനം കേന്ദ്രത്തോട് അഭ്യർത്ഥിച്ചു.

കേരളത്തിൽ  മേയ് 8 മറ്റന്നാൾ രാവിലെ 6 മണി മുതൽ 16-ആം തിയതി വരെയാണ് സംസ്ഥാനം പൂർണ്ണമായും അടച്ചിടാൻ തീരുമാനിച്ചതായി മുഖ്യമന...
06/05/2021

കേരളത്തിൽ
മേയ് 8 മറ്റന്നാൾ രാവിലെ 6 മണി മുതൽ 16-ആം തിയതി വരെയാണ് സംസ്ഥാനം പൂർണ്ണമായും അടച്ചിടാൻ തീരുമാനിച്ചതായി മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും അറിയിച്ചത്. രോഗവ്യാപനം അതിരൂക്ഷമായ സാഹചര്യത്തിൽ സംസ്ഥാനത്ത് മിനി ലോക് ഡൗൺ നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നിട്ടും രോഗവ്യാപനം അനിയന്ത്രിതമായി കൂടുന്ന സാഹചര്യത്തിലാണ് സംസ്ഥാനം പൂർണമായി അടച്ചിടാൻ സർക്കാർ തീരുമാനിച്ചത്. രണ്ടാം തരംഗം രൂക്ഷമായ പശ്ചാത്തലം കൂടി കണക്കിലെടുത്താണ് തീരുമാനം.

കോവിഡ് വ്യാപനം പിടിച്ചു നിർത്താൻ മറ്റു വഴികളില്ലെന്ന് സർക്കാർ വ്യക്തമാക്കി. അവശ്യ സർവീസുകളെ ലോക്ക് ടൗണിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ജനങ്ങൾ ലോക്ക് ഡൗണിനോട് പൂർണ്ണമായും സഹകരിക്കണമെന്ന് സർക്കാർ ആവശ്യപ്പെട്ടു. ലോക്ക് ഡൗണുമായി ബന്ധപ്പെട്ട ഉത്തരവ് ലംഘിക്കുന്നവർക്ക് എതിരെ കർശന നടപടിയെടുക്കുമെന്നും സർക്കാർ അറിയിച്ചു.

05/05/2021

മഹാരാഷ്ട്രയിൽ കോവിഡ് പരിശോധനയ്ക്കുള്ള സ്വാബ് ടെസ്റ്റ് കിറ്റുകൾ വൃത്തിഹീനമായ ചേരികളിൽ പായ്ക്ക് ചെയ്യുന്നതായി കണ്ടെത്തി.

ആർ ടി പി സി ആർ ടെസ്റ്റിനായി ഉപയോഗിക്കുന്ന സ്വാബ് സ്റ്റിക്കുകളാണ് യാതൊരു സുരക്ഷ മാനദണ്ഡങ്ങളും പാലിക്കാതെ സ്ത്രീകളും കുട്ടികളും പായ്ക്ക് ചെയ്തിരുന്നത്. ഇതിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായതോടെ പോലീസ് സ്ഥലത്തെത്തി നടപടിയെടുത്തു

മഹാരാഷ്ട്രയിൽ ഉല്ലാസ നഗറിലാണ് യാതൊരു വിധ കോവിഡ് മാനദണ്ഡങ്ങളും പാലിക്കാതെ സ്ത്രീകളും കുട്ടികളും അടങ്ങുന്നവർ സ്വാബ് ടെസ്റ്റ് കിറ്റുകൾ പായ്ക്ക് ചെയ്യുന്നതായി കണ്ടെത്തിയത്

വീഡിയോ വൈറലായതോടെ നഗരസഭ അധികൃതരും ലോക്കൽ പൊലീസും സംഭവ സ്ഥലത്തെത്തി വസ്തുക്കൾ പിടിച്ചെടുത്ത് അന്വേഷണം ആരംഭിച്ചു

മഹാരാഷ്ട്രയിൽ രോഗികളുടെ എണ്ണം കുറയുന്നുMay 3, 2021 മഹാരാഷ്ട്രയിലെ പ്രതിദിന രോഗികളുടെ എണ്ണം അര ലക്ഷത്തിന് താഴെയാണ് ഇന്ന് ...
03/05/2021

മഹാരാഷ്ട്രയിൽ രോഗികളുടെ എണ്ണം കുറയുന്നു
May 3, 2021

മഹാരാഷ്ട്രയിലെ പ്രതിദിന രോഗികളുടെ എണ്ണം അര ലക്ഷത്തിന് താഴെയാണ് ഇന്ന് റിപ്പോർട്ട് ചെയ്തത്. മുംബൈയിലും രോഗവ്യാപനത്തിൽ ഗണ്യമായ കുറവ് രേഖപ്പെടുത്തി.

മഹാരാഷ്ട്രയിൽ 48,621 പുതിയ കേസുകളും 567 മരണങ്ങളും റിപ്പോർട്ട് ചെയ്തു. സംസ്ഥാനത്ത് രോഗികളുടെ എണ്ണം 4,771,022 ആയി ഉയർന്നു. മരണസംഖ്യ 70,85. സംസ്ഥാനത്ത് ഇത് വരെ രോഗമുക്തി നേടിയവരുടെ എണ്ണം 4,041,158 രേഖപ്പെടുത്തി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 59,500 പേരെ അസുഖം ഭേദമായി ഡിസ്ചാർജ് ചെയ്തു.

മുംബൈയിൽ തിങ്കളാഴ്ച 2,624 കേസുകളും 78 മരണങ്ങളും റിപ്പോർട്ട് ചെയ്തു. നഗരത്തിലെ രോഗബാധിതരുടെ എണ്ണം 658,621ആയി ഉയർന്നു. മരണസംഖ്യ 13,372.

രാജ്യത്ത് ഏറ്റവുമധികം കോവിഡ് -19 കേസുകൾ റിപ്പോർട്ട് ചെയ്യുന്നത് മഹാരാഷ്ട്രയാണ്. രണ്ടാം തരംഗം ഏറ്റവുമധികം ബാധിച്ച സംസ്ഥാനമാണിത്. നിലവിൽ രോഗവ്യാപനം തടയുന്നതിനായി മെയ് 15 വരെ കടുത്ത നിയന്ത്രണത്തിലാണ് സംസ്ഥാനം.

മുന്‍ മന്ത്രിയും കേരള കോണ്‍ഗ്രസ് (ബി) ചെയര്‍മാനുമായ ആര്‍ ബാലകൃഷ്ണപിള്ള അന്തരിച്ചു. 86 വയസായിരുന്നു. ഏറെ നാളുകളായി വാര്‍ധ...
03/05/2021

മുന്‍ മന്ത്രിയും കേരള കോണ്‍ഗ്രസ് (ബി) ചെയര്‍മാനുമായ ആര്‍ ബാലകൃഷ്ണപിള്ള അന്തരിച്ചു. 86 വയസായിരുന്നു. ഏറെ നാളുകളായി വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. പുലര്‍ച്ചെ 4.50 തോട് കൂടിയാണ് അന്ത്യം.

മുന്നാക്ക വികസന കോര്‍പ്പറേഷന്‍ ചെയര്‍മാനായിരുന്നു. കൊട്ടാരക്കര വിജയാസ് ആശുപത്രിയിലാണ് അന്ത്യം. വെന്‍റിലേറ്ററിലായിരുന്ന ഇദ്ദേഹത്തിന്‍റെ ആരോഗ്യ നില വഷളായത് കഴിഞ്ഞ ദിവസമാണ്.

കേരളാ കോണ്‍ഗ്രസ് സ്ഥാപക ജനറല്‍ സെക്രട്ടറിയാണ്. 1960ല്‍ 25ാം വയസിലാണ് നിയമസഭയിലെത്തിയത്. 1971ല്‍ മാവേലിക്കരയില്‍ നിന്ന് ലോക്‌സഭാംഗമായി. 1975ല്‍ അച്യുത മേനോന്‍ മന്ത്രിസഭയില്‍ ജയില്‍ വകുപ്പ് കൈകാര്യം ചെയ്തു. കൂടാതെ കെ കരുണാകരന്‍, ഇ കെ നായനാര്‍, എ കെ ആന്റണി മന്ത്രിസഭകളിലും അംഗമായിരുന്നു. ഗതാഗതം, എക്‌സൈസ്, വൈദ്യുതി വകുപ്പുകളുടെ ചുമതലകള്‍ നിര്‍വഹിച്ചിട്ടുണ്ട്.

കേരള രൂപീകരണത്തിന് ശേഷം സംസ്ഥാന രാഷ്ട്രീയത്തിന്‍റെ സ്പന്ദനങ്ങള്‍ക്കൊപ്പം സഞ്ചരിച്ച കരുത്തുറ്റ നേതാവായിരുന്നു ആര്‍ ബാലകൃഷ്ണപിളള.കേരള കോണ്‍ഗ്രസ്സിന്‍റെ സ്ഥാപക നേതാക്കളിലൊരാളായ അദ്ദേഹംപഞ്ചായത്ത് അധ്യക്ഷ സ്ഥാനം മുതല്‍ മന്ത്രി സ്ഥാനം വരെയുളള നിരവധി പ്രധാന ചുമതലകള്‍ വഹിച്ചിട്ടുണ്ട്.

കേരള ചരിത്രത്തിലെ നിരവധി അപൂര്‍വ്വ റെക്കോര്‍ഡുകളുടെഉടമയാണ് ആര്‍ ബാലകൃഷ്ണപിളള.മരണത്തിന് ശേഷവും ഭേദിക്കാനാകാത്ത റെക്കോര്‍ഡുകളും ബാലകൃഷ്ണപിളളയുടേതായി കുറിക്കപ്പെട്ടിട്ടുണ്ട്.

02/05/2021

ചുവപ്പണിഞ്ഞ് കേരളം, സെഞ്ചുറിക്കരികെ എൽഡിഎഫ്

മരണനിരക്ക് കുറയുന്നില്ല; ആശങ്കയൊഴിയാതെ മഹാരാഷ്ട്രമഹാരാഷ്ട്രയിൽ 63,282 പുതിയ കോവിഡ് -കേസുകൾ റിപ്പോർട്ട് ചെയ്തു. 24 മണിക്ക...
01/05/2021

മരണനിരക്ക് കുറയുന്നില്ല; ആശങ്കയൊഴിയാതെ മഹാരാഷ്ട്ര

മഹാരാഷ്ട്രയിൽ 63,282 പുതിയ കോവിഡ് -കേസുകൾ റിപ്പോർട്ട് ചെയ്തു. 24 മണിക്കൂറിൽ 802 പേർ മരണപ്പെട്ടു. രാജ്യത്ത് ദിവസേനയുള്ള പുതിയ കോവിഡ് കേസുകൾ ഏറ്റവും കൂടുതൽ മഹാരാഷ്ട്രയാണെങ്കിലും സംസ്ഥാനത്ത് ദിവസേന രോഗമുക്തി നേടുന്നവരുടെ എണ്ണം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്.

27/04/2021

നിയമവിരുദ്ധമായി പ്രോട്ടോകോൾ തെറ്റിച്ചു രാത്രി 10 മണിക്ക് ശേഷം വിവാഹ ഫംഗ്ഷൻ. നിയമപാലകർ തടഞ്ഞു
ത്രിപുരയിൽ ആണ് ഈ സംഭവം നടന്നത്

മുംബൈ ഓക്‌സിജൻ സിലിണ്ടർ വാങ്ങാൻ എസ്‌യുവി കാർ വിറ്റു, ഇപ്പോൾ കോവിഡ് രോഗികൾക്കായി ഹെൽപ്‌ലൈൻ നടത്തുന്നു; ഇവിടെയിതാ ഒരു 'ഓക്...
24/04/2021

മുംബൈ
ഓക്‌സിജൻ സിലിണ്ടർ വാങ്ങാൻ എസ്‌യുവി കാർ വിറ്റു, ഇപ്പോൾ കോവിഡ് രോഗികൾക്കായി ഹെൽപ്‌ലൈൻ നടത്തുന്നു; ഇവിടെയിതാ ഒരു 'ഓക്‌സിജൻ ഹീറോ'

ഓക്‌സിജൻ ക്ഷാമത്തിൽ രാജ്യം കുഴങ്ങുമ്പോൾ, സംസ്ഥാനങ്ങൾ ഓക്‌സിജനു വേണ്ടി കേന്ദ്രത്തോട് കേഴുമ്പോൾ ഇവിടെ മുംബൈയിൽ ഒരു 31കാരൻ ഒറ്റയ്ക്ക് ചെയ്തതാണ് ഈ വീരകൃത്യം. ഏതു കെട്ടകാലത്തും കെടുതിയുടെ അറ്റമില്ലാ നാളുകളിലും ദൈവം പല രൂപങ്ങളിൽ രക്ഷകനായി അവതരിക്കുമെന്നു പറയുന്നത് വെറുതെയല്ല. മുംബൈയുടെ പ്രാന്തപ്രദേശമായ മലഡ്ൽനിന്നുള്ള ഷാനവാസ് ശൈഖ് എന്ന ജീവകാരുണ്യത്തിന്റെ ആൾരൂപം ദൈവത്തിന്റെ അങ്ങനെയൊരു പ്രതിനിധിയല്ലാതെ മറ്റാരാണ്! കോവിഡ്കാലം പുറത്തുകൊണ്ടുവന്ന എണ്ണമറ്റ മനുഷ്യപ്പോരാളികളിൽ ഏറ്റവും മുൻനിരയിൽ നിൽക്കും ഈ യുവാവ്. നാട്ടിൽ 'ഓക്‌സിജൻ മാൻ' എന്ന പേരിലാണ് ഇപ്പോൾ ഷാനവാസ് അറിയപ്പെടുന്നത്.

4,000 കോവിഡ് ബാധിതരെ ജീവിതത്തിലേക്ക് തിരികെക്കൊണ്ടുവന്ന് 31കാരൻ
22 ലക്ഷം വിലയുള്ള സ്വന്തം എസ്‌യുവി കാർ വിറ്റ് ഓക്‌സിജൻ സിലിണ്ടറുകൾ വാങ്ങിക്കൂട്ടുക. കോവിഡ് ബാധിച്ച് ജീവിതത്തോട് മല്ലിടുന്ന ആയിരങ്ങൾക്ക് അത് എത്തിച്ചുനൽകി അവരെ ജീവിതത്തിലേക്കു തിരികെക്കൊണ്ടുവരിക.

ഒരു വർഷം മുൻപ് പ്രിയസുഹൃത്തിന്റെ ഭാര്യ കോവിഡ് ബാധിച്ച് മരിച്ചതാണ് ഷാനവാസിനെ ഈ മുൻമാതൃകകളില്ലാത്ത ആലോചനയിലേക്ക് കൊണ്ടെത്തിച്ചത്. ഓട്ടോയിൽ ആശുപത്രിയിലേക്കുള്ള വഴിയിൽ ശ്വാസംകിട്ടാതെ മരിക്കുകയായിരുന്നു സുഹൃത്തിന്റെ ഭാര്യ. സംഭവം ഷാനവാസിനെ പിടിച്ചുലച്ചു. അധികം ആലോചിച്ചില്ല. വൻ വിലയുള്ള സ്വന്തം ആഡംബര കാർ അങ്ങ് വിറ്റു. 22 ലക്ഷം വിലയുള്ള ഫോർഡ് എൻഡവർ വിറ്റുകിട്ടിയ തുകയ്ക്ക് 160 ഗ്യാസ് സിലിണ്ടറുകൾ സ്വന്തമാക്കി. അങ്ങനെ കോവിഡ് മഹാമാരിക്കിരയായി ജീവിതത്തോട് മല്ലടിക്കുന്നവരെ തേടിയുള്ള ഷാനവാസിന്റെ കരുതൽയാത്രയ്ക്കും തുടക്കമായി.

സ്വന്തം പരിസരങ്ങളിലുമായി ഓക്‌സിജൻ ആവശ്യമുളളവർക്ക് എത്തിച്ചായിരുന്നു തുടക്കം. ഒരു ഫോൺ കോൾ മതി. അർഹരാണെന്നു ബോധ്യപ്പെട്ടാൽ ഉടൻ ഷാനവാസ് സിലിണ്ടറുമായി എത്തും. ആവശ്യക്കാരുടെ എണ്ണം ക്രമാതീതമായി വർധിച്ചതോടെ സുഹൃത്തുക്കളെയും കൂടെക്കൂട്ടി. ഇപ്പോൾ ഒരു സംഘമായി കൺട്രോൾ റൂം ആരംഭിച്ചാണ് പ്രവർത്തനം.

ആരോഗ്യ സജ്ജീകരണങ്ങളെയെല്ലാം നിസഹായമാക്കി രാജ്യത്ത് കോവിഡ് കേസുകൾ പിടിവിട്ട് പടർന്നതോടെ ഓക്‌സിജന് ആവശ്യക്കാർ പലമടങ്ങ് വർധിച്ചു. രണ്ടാം തരംഗം പിടിമുറുക്കിയതോടെ കാര്യങ്ങൾ കൈവിട്ട സ്ഥിതിയാണ്. മൂന്ന് മാസങ്ങൾക്കു മുൻപ് വരെ ദിവസവും 50 കോളുകൾ വന്നിരുന്നിടത്ത് ഇപ്പോൾ 500 മുതൽ 600 വരെ കോളുകളാണ് ഓരോ ദിവസവും ഓക്‌സിജൻ ആവശ്യപ്പെട്ട് വരുന്നതെന്ന് ഷാനവാസ് പറയുന്നു. ഇതുവരെയായി 4,000 പേരാണ് ഷാനവാസിന്റെയും ടീമിന്റെയും ഇടപെടലിലൂടെ ജീവിതത്തിലേക്ക് തിരിച്ചുവന്നത്.

നേരത്തെ, പാറ്റ്‌ന സ്വദേശിയായ ഗൗരവ് റായിയും കോവിഡ് രോഗികൾക്ക് ഓക്‌സിജൻ സിലിണ്ടറുകൾ എത്തിച്ച് വാർത്തകളിൽ നിറഞ്ഞിരുന്നു. 950 പേരുടെ ജീവനാണ് ഗൗരവ് ഇതുവരെയായി രക്ഷിച്ചത്.

ദുബായ്:- കൊവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യം കണക്കിലെടുത്ത് ഇന്ത്യയിൽ നിന്ന് വരുന്ന യാത്രക്കാർക്ക് രാജ്യത്തേക്കുള്ള പ്രവേ...
22/04/2021

ദുബായ്:- കൊവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യം കണക്കിലെടുത്ത് ഇന്ത്യയിൽ നിന്ന് വരുന്ന യാത്രക്കാർക്ക് രാജ്യത്തേക്കുള്ള പ്രവേശനം നിരോധനം ഏർപ്പെടുത്തി . ഏപ്രിൽ 24 ശനിയാഴ്ച രാത്രി 12 മണി മുതൽ തീരുമാനം പ്രാബല്യത്തിൽ വരുമെന്ന് അറിയിപ്പിൽ വ്യക്തമാക്കുന്നു . നിലവിൽ 10 ദിവസം വരെ ഈ തീരുമാനം തുടരും.


21/04/2021

മുംബൈ ആസ്ഥാനമായുള്ള ഒരു ഡോക്ടർക്ക് പൊതുജനങ്ങളോടുള്ള വൈകാരിക അഭ്യർത്ഥനയുടെ വീഡിയോ ഇന്റർനെറ്റിൽ പ്രചരിക്കുന്നു. അവർക്ക് പറയാനുള്ളത് ശ്രദ്ധിക്കുക.

നിയന്ത്രണങ്ങൾ കടുപ്പിച്ചു മഹാരാഷ്ട്ര; നാളെ രാത്രി മുതൽ അവശ്യ സേവനങ്ങൾ മാത്രമെന്നും ഉദ്ധവ് താക്കറെകോവിഡ് -19 വ്യാപനം തടയു...
13/04/2021

നിയന്ത്രണങ്ങൾ കടുപ്പിച്ചു മഹാരാഷ്ട്ര; നാളെ രാത്രി മുതൽ അവശ്യ സേവനങ്ങൾ മാത്രമെന്നും ഉദ്ധവ് താക്കറെ

കോവിഡ് -19 വ്യാപനം തടയുന്നതിന് ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ ഏപ്രിൽ 14 ന് രാത്രി 8 മണി മുതൽ കൂടുതൽ കർശനമാക്കുമെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ അറിയിച്ചു. പുതിയ നിയന്ത്രണങ്ങൾ കുറഞ്ഞത് 15 ദിവസമെങ്കിലും പ്രാബല്യത്തിൽ തുടരും.

ലോക്കൽ ട്രെയിനുകളും ബസുകളും തുടരും, പക്ഷേ അവശ്യ സേവന ദാതാക്കളെ മാത്രമേ പൊതുഗതാഗതം ഉപയോഗിക്കാൻ അനുവദിക്കൂ

നാളെ രാത്രി 8 മുതൽ പ്രാബല്യത്തിൽ വരുന്ന കർശന നിയന്ത്രണങ്ങളാണ് സംസ്ഥാനം നടപ്പാക്കുന്നത്. നാളെ മുതൽ സംസ്ഥാനം മുഴുവൻ 144 വകുപ്പ് നടപ്പാക്കുമെന്ന് ഇന്ന് രാത്രി 8 മണിക്ക് ജനങ്ങളെ അഭിസംബോധന ചെയ്തു സംസാരിക്കവെ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ വ്യക്തമാക്കി.

“ഞാൻ ഇതിനെ ലോക്ക് ഡൌൺ എന്ന് വിളിക്കില്ല,” താക്കറെ പറഞ്ഞു, എന്നാൽ അവശ്യ സേവനങ്ങൾ മാത്രമേ രാവിലെ 7 നും രാത്രി 8 നും ഇടയിൽ അനുവദിക്കുകയുള്ളൂ.

ലോക്കൽ ട്രെയിനുകളും ബസുകളും തുടരും, പക്ഷേ അവശ്യ സേവന ദാതാക്കളെ മാത്രമേ പൊതുഗതാഗതം ഉപയോഗിക്കാൻ അനുവദിക്കൂ. അനാവശ്യ യാത്രകൾ തടയുകയെന്ന ലക്ഷ്യത്തോടെയാണ് നിയന്ത്രണം എന്ന് മുഖ്യമന്ത്രി അവകാശപ്പെട്ടു.

പെട്രോൾ പമ്പുകൾ, സെബിയുമായി ബന്ധപ്പെട്ട ധനകാര്യ സ്ഥാപനങ്ങൾ, നിർമാണ പ്രവർത്തനങ്ങൾ എന്നിവ തുടരുമെന്ന് താക്കറെ പറഞ്ഞു.

ഹോട്ടലും റെസ്റ്റോറന്റുകളും അടച്ചിരിക്കും, ടേക്ക്-എവേ, ഹോം ഡെലിവറികൾ മാത്രമേ അനുവദിക്കൂ.

കോവിഡ് രണ്ടാം തരംഗം വലിയ കുതിച്ചുചാട്ടമാണ് നടത്തുന്നതെന്നും പകർച്ചവ്യാധിയെ പ്രതിരോധിക്കാൻ യുദ്ധകാലാടിസ്ഥാനത്തിൽ നടപടികൾ ആവശ്യമാണെന്നും താക്കറെ തന്റെ പ്രസംഗത്തിൽ അഭിപ്രായപ്പെട്ടു. സ്ഥിതി ഭയാനകമാണെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി

പയ്യന്നൂർ പെരുമ  മുംബയിലും....!മുംബൈ കോൺഗ്രസിന്റെ  വൈസ് പ്രസിഡന്റ്‌  ആയി തിരഞ്ഞെടുക്കപ്പെട്ട പയ്യന്നൂരിന്റെ  സ്വന്തം  മൊ...
14/03/2021

പയ്യന്നൂർ പെരുമ മുംബയിലും....!
മുംബൈ കോൺഗ്രസിന്റെ വൈസ് പ്രസിഡന്റ്‌ ആയി തിരഞ്ഞെടുക്കപ്പെട്ട പയ്യന്നൂരിന്റെ സ്വന്തം മൊഹ്‌സിൻ ഹൈദറിന് മുംബൈ മലയാളം മീഡിയയുടെ ഒരായിരം അഭിനന്ദനങ്ങൾ.

പൂനയിലെ  സെറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ തീപ്പിടിത്തംമുംബൈ: പ്രമുഖ വാക്സിൻ നിർമാതാക്കളായ സെറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്ലാന്...
21/01/2021

പൂനയിലെ സെറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ തീപ്പിടിത്തം

മുംബൈ: പ്രമുഖ വാക്സിൻ നിർമാതാക്കളായ സെറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്ലാന്റിൽ വൻതീപ്പിടിത്തം. പുണെയിലെ മഞ്ചി പ്രദേശത്ത് സ്ഥിതി ചെയ്യുന്ന പ്ലാന്റിലാണ് തീപ്പിടിത്തമുണ്ടായത്. അഗ്നിരക്ഷാസേനയുടെ എട്ടോളം യൂണിറ്റുകൾ പ്രദേശത്ത് എത്തിയതായാണ് വിവരം. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

കോവിഡ് പ്രതിരോധ വാക്സിനായ കോവിഷീൽഡിന്റെ നിർമാതാക്കളാണ് സെറം ഇൻസ്റ്റിറ്റ്യൂട്ട്. ജനുവരി 16 മുതൽ രാജ്യത്ത് കോവിഷീൽഡ് വിതരണം ആരംഭിച്ചിരുന്നു.

ഈ ഫോട്ടോയിൽ കാണുന്ന പട്ടുവം സ്വദേശിയും മാട്ടൂലിൽ താമസക്കാരനുമായ മുസ്തഫ എന്ന വ്യക്തിയെ 2016 ജൂൺ മാസം മുതൽ കാണ്മാനില്ല. മു...
14/01/2021

ഈ ഫോട്ടോയിൽ കാണുന്ന പട്ടുവം സ്വദേശിയും മാട്ടൂലിൽ താമസക്കാരനുമായ മുസ്തഫ എന്ന വ്യക്തിയെ 2016 ജൂൺ മാസം മുതൽ കാണ്മാനില്ല. മുംബൈയിലെ ജോലി സ്ഥലത്ത്‌ നിന്നും വീട്ടിലേക്ക്‌ പുറപ്പെട്ടതായിരുന്നു. പോലീസ്‌ മുഖേനയും അല്ലാതെയും കുറെ അന്വേഷിച്ചിരുന്നെങ്കിലും ഇത്‌ വരെ കണ്ടെത്താനായില്ല. ഇദ്ദേഹത്തെ കണ്ടെത്താനായി നമുക്ക്‌ സോഷ്യൽ മീഡിയയിലൂടെ കൈ കോർക്കാം. ഇദ്ദേഹത്തെ പറ്റി എന്തെങ്കിലും വിവരം ലഭിക്കുന്നവർ 7736822850 എന്ന നമ്പറിൽ ബന്ധപ്പെടേണ്ടതാണ്.

ഈ മെസ്സേജ്‌ കൂടുതൽ പേരിലേക്ക്‌ ഷെയർ ചെയ്യുക.

15/12/2020

തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഫലം ‘പി.ആര്‍.ഡി ലൈവ്’ മൊബൈല്‍ ആപ്പിലൂടെ അപ്പപ്പോള്‍ അറിയാം. വോട്ടെണ്ണല്‍ തുടങ്ങുന്നതു മുതലുള്ള ലീഡ് നില അടക്കം തല്‍സമയം ആപ്പിലൂടെ അറിയാം. വാര്‍ഡുതലം മുതല്‍ സംസ്ഥാനതലം വരെയുള്ള വോട്ടെണ്ണല്‍ പുരോഗതി തടസ്സങ്ങളില്ലാതെ അറിയാന്‍ ക്രമീകരണം ഏര്‍പ്പെടുത്തിയതായി അധികൃതര്‍ അറിയിച്ചു.

സംസ്ഥാന, ജില്ലാ, കോര്‍പറേഷന്‍, നഗരസഭ, ബ്ളോക്ക്, ഗ്രാമപഞ്ചായത്ത് തലത്തില്‍ സീറ്റുകളുടെ എണ്ണവും ലീഡു നിലയും ആപ്പിലൂടെ അറിയാനാകും. തിരക്കുകൂടിയാലും ആപ്പില്‍ ഫലങ്ങളറിയുന്നതിന് തടസ്സം വരാതിരിക്കാന്‍ ഓട്ടോ സ്‌കെയിലിംഗ് സംവിധാനമാണ് ക്രമീകരിച്ചിരിക്കുന്നത്.

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം 25 ലക്ഷം പേരാണ് പിആര്‍ഡി ലൈവ് ആപ്പിലൂടെ അറിഞ്ഞത്. ഇന്‍ഫര്‍മേഷന്‍ പബല്‍ക് റിലേഷന്‍സ് വകുപ്പിന്റെ പി.ആര്‍.ഡി ലൈവ് ആപ്പ് ഗൂഗിള്‍ പ്ളേ സ്റ്റോറില്‍നിന്നും ആപ്പ് സ്റ്റോറില്‍നിന്നും ഡൗണ്‍ലോഡ് ചെയ്യാം.

വർഷങ്ങൾ പോയതറിഞ്ഞില്ല; ‘ചെറുകിളികൾ’ വീണ്ടും കണ്ടുമുട്ടി; ഓർമയുണ്ടോ ഇവരെ...ചവറ • ‘പ്രേമത്തിൻ മധുരിമയും വിരഹത്തിൻ കണ്ണീരും...
31/10/2020

വർഷങ്ങൾ പോയതറിഞ്ഞില്ല; ‘ചെറുകിളികൾ’ വീണ്ടും കണ്ടുമുട്ടി; ഓർമയുണ്ടോ ഇവരെ...

ചവറ • ‘പ്രേമത്തിൻ മധുരിമയും വിരഹത്തിൻ കണ്ണീരും’ പകർന്നു നൽകിയ ഗാനത്തിലെ ചെറുകിളികൾ വീണ്ടും കണ്ടുമുട്ടി, 33 ശിശിരങ്ങൾക്കിപ്പുറം. ‘ഇല കൊഴിയും ശിശിരത്തിൽ ചെറുകിളികൾ വരവായി’ എന്ന മലയാളിയുടെ എക്കാലത്തെയും പ്രിയഗാനത്തിൽ അഭിനയിച്ച പ്രിൻസ് വൈദ്യനും രശ്മി കൈലാസുമാണ് വർഷങ്ങൾക്കു ശേഷം കണ്ടുമുട്ടിയത്. മോഹൻ രൂപ് സംവിധാനം ചെയ്ത് 1987ൽ റിലീസായ ‘വർഷങ്ങൾ പോയതറിയാതെ’ എന്ന ചിത്രത്തിലെ ഗാനമാണിത്.
സിനിമയ്ക്കു ശേഷം ഇരുവരും അഭിനയ രംഗം വിട്ടിരുന്നു. പ്രിൻസ് വൈദ്യൻ മുംബൈയിൽ താമസമാക്കി ബിസിനസ് നടത്തുന്നു. രശ്മി കൈലാസ് നൃത്തവിദ്യാലയം നടത്തുകയാണ്. പ്രിൻസ് വൈദ്യന്റെ വീടായ തേവലക്കര തെങ്ങും വിളയിൽ തറവാടാണ് ഇന്നലെ കണ്ടുമുട്ടലിനു വേദിയായത്. കായംകുളം കറ്റാനം സ്വദേശിയാണ് രശ്മി കൈലാസ്. തേവലക്കര ബദരിയ മീഡിയ ആണ് കണ്ടുമുട്ടലിന് വേദിയൊരുക്കിയത്.

കോട്ടയ്ക്കൽ കുഞ്ഞുമൊയ്തീൻ രചിച്ച് മോഹൻ സിത്താര ഈണം നൽകി യേശുദാസാണ് ഗാനം ആലപിച്ചത്. സിനിമയുടെയും പാട്ടിനു കിട്ടിയ സ്വീകാര്യതയുടെയും അനുഭവങ്ങൾ ഇരുവരും പങ്കുവച്ചു. എ.എം.ആരിഫ് എംപി ഇരുവരെയും പൊന്നാടയണിയിച്ചു. ബദരിയ മീഡിയ ചെയർമാൻ ഷിഹാബ് ബദരിയ ഉപഹാരം നൽകി. അതേ സിനിമയിൽ ഇവർക്കൊപ്പം അഭിനയിച്ച നെടുമുടി വേണു അടക്കമുള്ള ചലച്ചിത്ര പ്രവർത്തകർ ഓൺലൈൻ ആയി ആശംസ നേർന്നു.

മുംബൈയിൽ 80 വർഷമായി കച്ചവടം നടത്തിയിരുന്ന മലയാളിയുടെ കട അന്യായമായി പിടിച്ചെടുത്തു; ‌കെട്ടിട ഉടമക്കെതിരെ ജമാഅത് രംഗത്ത്മു...
30/10/2020

മുംബൈയിൽ 80 വർഷമായി കച്ചവടം നടത്തിയിരുന്ന മലയാളിയുടെ കട അന്യായമായി പിടിച്ചെടുത്തു; ‌കെട്ടിട ഉടമക്കെതിരെ ജമാഅത് രംഗത്ത്
മുംബൈയിൽ മലയാളിയുടെ കട അന്യായമായി പിച്ചെടുത്ത കെട്ടിട ഉടമയുടെ അനധികൃത നിർമാണം ജമാഅത് ഇടപെട്ടു പൊളിച്ചു നീക്കി.

October 30, 20200


മുംബൈ ബീണ്ടി ബസാറിലായിരുന്നു മനസാക്ഷിയെ ഞെട്ടിച്ച സംഭവം. കഴിഞ്ഞ 80 വർഷത്തോളം കച്ചവടം നടത്തിയിരുന്ന തൃശൂർ ചാവക്കാട് സ്വദേശി അബ്ദുൾ റഹ്മാന്റെ ബീഡി ഷോപ്പാണ് കോവിഡിന്റെ മറവിൽ കെട്ടിട ഉടമ അന്യായമായി പിടിച്ചെടുത്തത്.

നഗരത്തിൽ കോവിഡ് പൊട്ടിപുറപ്പെട്ടതോടെയാണ് കട പൂട്ടി അബ്ദുൾ റഹ്മാനും നാട്ടിലേക്ക് പോയത്. കഴിഞ്ഞ ദിവസം നാട്ടിൽ നിന്നും തിരിച്ചെത്തിയപ്പോഴാണ് തന്റെ കട പൊളിച്ചു നീക്കിയതായി അബ്ദുൾ കണ്ടത്. എട്ടു പതിറ്റാണ്ടായി തന്റെ പിതാവിന്റെ കാലം തൊട്ടു കച്ചവടം ചെയ്തു ഉപജീവനം നടത്തിയിരുന്ന സ്ഥാപനമാണ് ഒരു മുന്നറിയിപ്പ് പോലും നൽകാതെ പൊളിച്ചു നീക്കിയത്. കൂടാതെ കെട്ടിട ഉടമ അനധികൃതമായി നിർമ്മാണ പ്രവർത്തനങ്ങളും തുടങ്ങിയിരുന്നു.

അബ്ദുൾ ഉടനെ തന്നെ കെട്ടിട ഉടമയെ കണ്ടു വിവരം തിരക്കിയെങ്കിലും അയാൾ നിർദാക്ഷിണ്യം ഇറക്കി വിടുകയായിരുന്നു. അങ്ങിനെയാണ് ജീവിതം വഴി മുട്ടിയ അബ്ദുൾ ജമാഅത്തിന്റെ സഹായം തേടുന്നത്.

ജമാ അത് പ്രസിഡന്റ്‌ സി എച്ച് അബ്ദു റഹ്മാൻ കെട്ടിട ഉടമയെ വിളിച്ചു കാര്യങ്ങൾ സംസാരിച്ചെങ്കിലും നിഷേധാത്മകമായ നിലപാടാണ് അയാൾ കൈക്കൊണ്ടത്. കാലങ്ങളായി കച്ചവടം നടത്തി ഉപജീവനം നടത്തിയിരുന്ന അബ്ദുളിന്റെ നിസ്സഹായാവസ്ഥ മനസിലാക്കി ജമാഅത്ത് നിയമപരമായ നടപടികളുമായി മുന്നോട്ടു പോകുകയായിരുന്നു. അങ്ങിനെയാണ് ബി എം സി ക്ക് പരാതി നൽകുന്നത്. പോലീസ് ഉന്നത ഉദ്യോഗസ്ഥരെ നേരിൽ കണ്ടു കാര്യങ്ങൾ ബോധിപ്പിച്ചു. നടപടികൾ വൈകിപ്പിക്കുവാനുള്ള ശ്രമങ്ങൾ കെട്ടിട ഉടമയുടെ ഭാഗത്ത് നിന്നുണ്ടായെങ്കിലും ജമാഅത്തിന്റെ ശക്തമായ ഇടപെടൽ അത്തരം നീക്കങ്ങളെ നിഷ്ഫലമാക്കി.

ഇന്ന് 30/102020 ബിഎംസി ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ അനധികൃത നിർമ്മാണം മുഴുവൻ പൊളിച്ചു നീക്കുവാൻ സാധിച്ചുവെന്ന് ജമാഅത് പ്രസിഡന്റ് സി എച്ച് റഹ്മാൻ പറഞ്ഞു. കൂടാതെ കെട്ടിട ഉടമക്കെതിരെ സിവിൽ, ക്രിമിനൽ ചട്ടങ്ങൾ അനുസരിച്ചു വിവിധ കോടതികളിൽ അന്യായം ഫയൽ ചെയ്തുവെന്നും ജമാഅത് പ്രസിഡന്റ് പറഞ്ഞു. പാവപെട്ട മലയാളിക്ക് നഷ്ടപെട്ട കട തിരികെ ലഭ്യമാക്കുവനുള്ള എല്ലാ നിയമ നടപടികളും ജമാഅത്ത് കൈക്കൊള്ളുമെന്നും റഹ്മാൻ വ്യക്തമാക്കി.

ജമാഅത് സെക്രട്ടറി സി എം ഉമ്മർ, മുൻ വൈസ് ചീഫ് പേട്രൺ പൈച്ചാർ അബ്ദുള്ള, റഫീഖ് ബീഡി ഷോപ്പ്, ഹനീഫ ശംസിയ തുടങ്ങിയവർ സംഘടനയുടെ നടപടിയെ പിന്തുണച്ചു. മറ്റു ഭാരവാഹികളുടെ പിന്തുണയും ഇക്കാര്യത്തിൽ സംഘടനക്ക് ലഭിച്ചിട്ടുണ്ട്. മുംബൈയിൽ പലയിടങ്ങളിലും ഇത്തരം ചൂഷണങ്ങൾക്കും അതിക്രമങ്ങൾക്കും സാധാരണക്കാരായ മലയാളി കച്ചവടക്കാർ ഇരയാകാറുണ്ടെന്നും അവരെ സംരക്ഷിക്കുവാൻ ശക്തമായ നിലപാട് കൈക്കൊള്ളുമെന്നും ജമാ അത് അറിയിച്ചു.

നഗരത്തിലെ ഇതര മലയാളി സംഘടനകളും ഇത്തരം അനീതികളെ പ്രതിരോധിക്കാൻ രംഗത്ത് വരണമെന്നും ബോംബെ കേരള മുസ്‌ലിം ജമാഅത്ത് പ്രസിഡന്റ് സി എച്ച് റഹ്മാൻ അഭ്യർത്ഥിച്ചു.
( കടപ്പാട് അംചി മുംബൈ )

ശ്രീ മുഹ്സിൻ  ഹൈദരുടെ ആഭിമുഖ്യത്തിൽ  SSC കഴിഞ്ഞ കുട്ടികൾക്ക് പോളിടെക്നിക് എഞ്ചിനീയറിംഗ് ചെയ്യാൻ  സുവർണ്ണ അവസരം
28/09/2020

ശ്രീ മുഹ്സിൻ ഹൈദരുടെ ആഭിമുഖ്യത്തിൽ

SSC കഴിഞ്ഞ കുട്ടികൾക്ക് പോളിടെക്നിക് എഞ്ചിനീയറിംഗ് ചെയ്യാൻ സുവർണ്ണ അവസരം

Address


Telephone

+917666607277

Website

Alerts

Be the first to know and let us send you an email when Mumbai Malayalam Media MMM posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

  • Address
  • Telephone
  • Alerts
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share