Thrissur updation

  • Home
  • Thrissur updation

Thrissur updation തൃശൂർ ജില്ലയിലെ പ്രാദേശിക വാർത്തകൾ പ

തിങ്കളാഴ്‌ച പെട്രോൾപമ്പുകൾ അടച്ചിടുംസംസ്ഥാനത്തെ എല്ലാ പെട്രോൾ പമ്പുകളും തിങ്കളാഴ്‌ച രാവിലെ ആറുമുതൽ 12 വരെ അടച്ചിടുമെന്ന്...
11/01/2025

തിങ്കളാഴ്‌ച പെട്രോൾപമ്പുകൾ അടച്ചിടും

സംസ്ഥാനത്തെ എല്ലാ പെട്രോൾ പമ്പുകളും തിങ്കളാഴ്‌ച രാവിലെ ആറുമുതൽ 12 വരെ അടച്ചിടുമെന്ന് ഓൾ കേരള ഫെഡറേഷൻ ഓഫ് പെട്രോളിയം ഡീലേഴ്‌സ്. എലത്തൂർ എച്ച്.പി.സി.എൽ. ഡിപ്പോയിൽ ചർച്ചയ്ക്ക് എത്തിയ പെട്രോളിയം ഡീലേഴ്സ‌് ഭാരവാഹികളെ ടാങ്കർ ഡ്രൈവർമാർ കൈയ്യേറ്റം ചെയ്‌തതിൽ പ്രതിഷേധിച്ചാണ് തീരുമാനം. ചൊവ്വാഴ്‌ച ഇരുമ്പനം എച്ച്.പി.സി.എൽ. ടെർമിനൽ ഉപരോധിക്കാനും സംഘടന തീരുമാനിച്ചു.

11.01.2025

Thrissur Updation
https://chat.whatsapp.com/HFdloQreo2i8smkKV5TaWI

തൃശൂർ പറവട്ടാനി കോർപ്പറേഷൻ സ്റ്റേഡിയത്തിൽ ഫുട്ബോൾ കോച്ചിങ് ക്യാമ്പ് ജനുവരി 13ന് ആരംഭിക്കുന്നുതുടർന്ന് വായിക്കുന്നതിന് താ...
11/01/2025

തൃശൂർ പറവട്ടാനി കോർപ്പറേഷൻ സ്റ്റേഡിയത്തിൽ ഫുട്ബോൾ കോച്ചിങ് ക്യാമ്പ് ജനുവരി 13ന് ആരംഭിക്കുന്നു

തുടർന്ന് വായിക്കുന്നതിന് താഴെ ക്ലിക്ക് ചെയ്യുക 👇 https://thrissurupdation.com/?p=45192

Thrissur Updation
WhatsApp
https://chat.whatsapp.com/HFdloQreo2i8smkKV5TaWI

ഏകദിന ശില്‍പ്പശാല നടത്തിതൃശ്ശൂര്‍ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളെ പങ്കെടുപ്പിച്ചുകൊണ്ട് രാഷ്ട്രീയ ബാല...
11/01/2025

ഏകദിന ശില്‍പ്പശാല നടത്തി

തൃശ്ശൂര്‍ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളെ പങ്കെടുപ്പിച്ചുകൊണ്ട് രാഷ്ട്രീയ ബാല സ്വാസ്ഥ്യ കാര്യക്രം ആന്‍ഡ് രാഷ്ട്രീയ കിഷോര്‍ സ്വാസ്ഥ്യ കാര്യക്രം ഏകദിന ശില്‍പ്പശാല സംഘടിപ്പിച്ചു. തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി.കെ ഷാജന്‍ ശില്‍പശാലയുടെ ഉദ്ഘാടനം ചെയ്തു. ആരോഗ്യകേരളം തൃശ്ശൂര്‍ ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. പി. സജീവ്കുമാര്‍ അധ്യക്ഷത വഹിച്ചു. ആര്‍.കെ.എസ്.കെ സംസ്ഥാന നോഡല്‍ ഓഫീസര്‍ ഡോ. അമര്‍ ഫെറ്റില്‍, ജില്ലാ ആര്‍ സി എച്ച് ഓഫീസര്‍ ഡോ. മിനി വി.കെ എന്നിവര്‍ സംസാരിച്ചു. ചടങ്ങിന് ആര്‍ ബി എസ് കെ മാനേജര്‍ നീനാ മനോഹരന്‍ സ്വാഗതവും ജൂനിയര്‍ കണ്‍സള്‍ട്ടണ്ട് (ആര്‍ബിഎസ്സ്‌കെ) നിത്യാ സാനി നന്ദിയും പറഞ്ഞു.

ശില്‍പശാലയില്‍ ആര്‍ കെ എസ്സ് കെ സംബന്ധിച്ച് ആര്‍ കെ എസ്സ് കെ സംസ്ഥാന നോഡല്‍ ഓഫീസര്‍ ഡോ. അമര്‍ ഫെറ്റില്‍, ആര്‍ ബി എസ് കെ സംബന്ധിച്ച് ആരോഗ്യകേരളം തൃശ്ശൂര്‍ ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. പി. സജീവ്കുമാര്‍, ആര്‍ ബി എസ്സ് കെ മാനേജര്‍ നീനാ മനോഹരന്‍, ജൂനിയര്‍ കണ്‍സള്‍ട്ടണ്ട് (ആര്‍ ബി എസ്സ് കെ ശ്രീമതി നിത്യാ സാനി എന്നിവരും കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതി സംബന്ധിച്ച് ജില്ലാ ഓഫീസര്‍ റെനി കുര്യാക്കോസും ക്ലാസ്സുകള്‍ നയിച്ചു. ശില്‍പശാലയുടെ ഭാഗമായി നവജാത ശിശു സംരക്ഷണ വാരാചരണത്തോടനുബന്ധിച്ച് നടത്തിയ ഓണ്‍ലൈന്‍ വീഡിയോ മത്സരമായ ഉണ്ണിക്കൊരു താരാട്ടില്‍ വിജയികളായ ദമ്പതികള്‍ ദിയാമോള്‍, ജിബിന്‍, അനുഷ, അക്ഷയ് എന്നിവര്‍ക്ക് ക്യാഷ് അവാര്‍ഡും ഫലകവും വിതരണം ചെയ്തു.

തൃശ്ശൂര്‍ ഹോട്ടല്‍ പേള്‍ റീജന്‍സിയില്‍ ആരോഗ്യ വകുപ്പ്, വിദ്യാഭ്യാസ വകുപ്പ്, വനിതാ ശിശു വികസന വകുപ്പ്, സാമൂഹ്യനീതി വകുപ്പ്, കമ്മിഷണര്‍ ഓഫ് പോലീസ്, എക്സൈസ്, വിമുക്തി, സ്‌പോര്‍ട്‌സ് കൌണ്‍സില്‍, ചില്‍ഡ്രന്‍സ് ഹോം സൂപ്രണ്ട്, കുടുംബശ്രീ, തൃശ്ശൂര്‍ കോര്‍പ്പറേഷന്‍, പഞ്ചായത്ത് തുടങ്ങിയ വകുപ്പുകളുടെ പങ്കാളിത്തത്തോടെയാണ് ശില്‍പ്പശാല നടത്തിയത്.

Thrissur Updation
https://chat.whatsapp.com/ImsQ0CrUYLSG9a0fuuvrNr

ഇന്നത്തെ സ്വർണവില
11/01/2025

ഇന്നത്തെ സ്വർണവില

VENU'S DIGITAL ARCADE📍 Mannuthy📍 Kalathode📍 Patturaikkal📍 Westfort📍 Kodakara '📍 Chavakkad📍 Vadakkenchery📍 Irinjalakkuda📍...
11/01/2025

VENU'S DIGITAL ARCADE

📍 Mannuthy
📍 Kalathode
📍 Patturaikkal
📍 Westfort
📍 Kodakara '
📍 Chavakkad
📍 Vadakkenchery
📍 Irinjalakkuda
📍 Ambakkadan Jn.
📍 Wadakkanchery
📍 Thriprayar
📍 Angamaly
📍 Alathur
📍 Ottapalm
📍 Chelakkara
💻 Hp world : Irinjalakkuda
💻 Dell exclusive store : Patturaikkal
💻 Lenovo exclusive store : Round west Thrissur
📍Samsung Smart Cafe : Amabakkadn Jn, Thrissur

For More Details Call :
7994610044
WE ARE DEALING 👇

ബോബി ചെമ്മണ്ണൂർ ജയിലിൽ തുടരും;  ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി മാറ്റിവെച്ചുനടി ഹണി റോസിനെതിരെ ലൈംഗികാധിക്ഷേപ പരാമ...
10/01/2025

ബോബി ചെമ്മണ്ണൂർ ജയിലിൽ തുടരും; ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി മാറ്റിവെച്ചു

നടി ഹണി റോസിനെതിരെ ലൈംഗികാധിക്ഷേപ പരാമർശം നടത്തിയതിന് റിമാൻഡിലായ വ്യവസായി ബോബി ചെമ്മണ്ണൂർ ജയിലിൽ തുടരും. ജാമ്യ ഹർജി പരിഗണിക്കുന്നത് ചൊവ്വാഴ്ചത്തേക്ക് മാറ്റി. എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ചതോടെയാണ് ഹൈക്കോടതിയിൽ ബോബി ചെമ്മണ്ണൂർ ജാമ്യാപേക്ഷ നൽകിയത്. നടിയോട് മോശമായി പെരുമാറിയിട്ടില്ല. തനിക്കെതിരെ ആരോപിച്ചിരിക്കുന്ന കുറ്റങ്ങൾ നിലനിൽക്കുന്നതല്ലെന്നും മജിസ്ട്രേറ്റ് കോടതി താൻ ഹാജരാക്കിയ രേഖകൾ കൃത്യമായി പരിശോധിച്ചില്ലെന്നും ബോബി ചെമ്മണ്ണൂർ കോടതിയെ അറിയിച്ചു.

Thrissur Updation
https://chat.whatsapp.com/HFdloQreo2i8smkKV5TaWI

താല്‍പര്യപത്രം ക്ഷണിച്ചുതൃശൂര്‍ ജില്ലാ പഞ്ചായത്തിന്റെ കീഴിലുള്ള ഹാച്ചറിയിലെ ഉപകരണങ്ങള്‍ മാറ്റി സ്ഥാപിക്കല്‍, ഇലക്ട്രിക്ക...
10/01/2025

താല്‍പര്യപത്രം ക്ഷണിച്ചു

തൃശൂര്‍ ജില്ലാ പഞ്ചായത്തിന്റെ കീഴിലുള്ള ഹാച്ചറിയിലെ ഉപകരണങ്ങള്‍ മാറ്റി സ്ഥാപിക്കല്‍, ഇലക്ട്രിക്കല്‍, ഇലക്ട്രോണിക് പ്രവൃത്തികള്‍, നിര്‍മാണ പ്രവൃത്തികള്‍ എന്നിവ ഏറ്റെടുത്തു നടത്തുന്നതിന് സര്‍ക്കാര്‍/ അര്‍ധസര്‍ക്കാര്‍/ പൊതുമേഖല സ്ഥാപനങ്ങളില്‍ നിന്നും താല്‍പര്യപത്രം ക്ഷണിച്ചു. ഫോണ്‍: 0487-2361216

Thrissur Updation
https://chat.whatsapp.com/HFdloQreo2i8smkKV5TaWI

കുടുംബശ്രീ സെന്ററില്‍ റിസോഴ്സ് പേഴ്‌സണ്‍ ഒഴിവ്കുടുംബശ്രീയുടെ തൃശൂര്‍ ജില്ലാമിഷന് കീഴില്‍ അതിരപ്പിള്ളി, വാഴച്ചാല്‍, പഴയന്...
10/01/2025

കുടുംബശ്രീ സെന്ററില്‍ റിസോഴ്സ് പേഴ്‌സണ്‍ ഒഴിവ്

കുടുംബശ്രീയുടെ തൃശൂര്‍ ജില്ലാമിഷന് കീഴില്‍ അതിരപ്പിള്ളി, വാഴച്ചാല്‍, പഴയന്നൂര്‍, കടപ്പുറം എന്നീ പഞ്ചായത്തുകളില്‍ പ്രവര്‍ത്തിക്കുന്ന സ്‌നേഹിത സബ് സെന്ററുകളിലേക്ക് ദിവസ വേതന അടിസ്ഥാനത്തില്‍ റിസോഴ്സ് പേഴ്‌സണ്‍ ഒഴിവുണ്ട്. ചാലക്കുടി, പഴയന്നൂര്‍, ചാവക്കാട് ബ്ലോക്ക് പരിധിയില്‍ താമസിക്കുന്നവർക്ക് അപേക്ഷിക്കാം. കുടുംബശ്രീ അയല്‍ക്കൂട്ടത്തിലേയോ ഓക്സിലറി ഗ്രൂപ്പിലേയോ അംഗങ്ങളോ അവരുടെ കുടുംബാഗങ്ങളോ ആയ വനിതകളായിരിക്കണം. സോഷ്യല്‍വര്‍ക്ക്/ സൈക്കോളജി/ വുമണ്‍സ്റ്റഡീസ് എന്നിവയില്‍ ബിരുദമോ ബിരുദാനന്തരബിരുദമോ ആണ് യോഗ്യത. കമ്പ്യൂട്ടര്‍ പരിജ്ഞാനം അഭികാമ്യം. താല്‍പര്യമുളളവർ അപേക്ഷയോടൊപ്പം സിഡിഎസിന്റെ സാക്ഷ്യപത്രം, പ്രായം, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളും അവയുടെ പകര്‍പ്പുകളും സഹിതം അയ്യന്തോള്‍ സിവില്‍ ലൈന്‍ ലിങ്ക് റോഡിലെ സ്‌നേഹിത ജെന്‍ഡര്‍ ഹെല്‍പ്പ് ഡെസ്‌ക് ഓഫീസില്‍ ജനുവരി 22 ന് രാവിലെ 10ന് ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം. ഫോണ്‍ - 04872362517, 04872382573

Thrissur Updation
https://chat.whatsapp.com/HFdloQreo2i8smkKV5TaWI

സ്‌നേഹഭവനം താക്കോല്‍ ദാനംഔദ്യോഗിക കൃത്യനിര്‍വഹണത്തിനിടെ വാഹനാപകടത്തില്‍ മരണപ്പെട്ട കുടുംബശ്രീ ഇടുക്കി ജില്ലാ മിഷനിലെ ഫാ...
10/01/2025

സ്‌നേഹഭവനം താക്കോല്‍ ദാനം

ഔദ്യോഗിക കൃത്യനിര്‍വഹണത്തിനിടെ വാഹനാപകടത്തില്‍ മരണപ്പെട്ട കുടുംബശ്രീ ഇടുക്കി ജില്ലാ മിഷനിലെ ഫാം ലൈവ്ലിഹുഡ് ജില്ലാ പ്രോഗാം മാനേജരായിരുന്ന പി.ആര്‍. രാംനേഷിന് ഇടുക്കി ജില്ലയിലെ കുടുംബശ്രീ അംഗങ്ങളും ജീവനക്കാരും ചേര്‍ന്ന് നിര്‍മ്മിച്ച സ്‌നേഹഭവനത്തിന്റെ താക്കോല്‍ ദാനം തദ്ദേശ ഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ് ജനുവരി 11 ന് രാവിലെ 10.30 ന് നിര്‍വഹിക്കും. രാംനേഷിന്റെ ജന്മനാടായ തൃശൂര്‍ ജില്ലയിലെ അവിണിശ്ശേരി പഞ്ചായത്തിലെ 10-ാം വാര്‍ഡിലാണ് സ്‌നേഹവീട് നിര്‍മ്മിച്ചിരിക്കുന്നത്. തുടര്‍ന്ന് പെരിഞ്ചേരി തിരുഹൃദയ ചര്‍ച്ച് പാരീഷ്ഹാളില്‍ ചേരുന്ന യോഗത്തില്‍ നാട്ടിക എംഎല്‍എ സി.സി. മുകുന്ദന്‍ അധ്യക്ഷത വഹിക്കും.

Thrissur Updation
https://chat.whatsapp.com/HFdloQreo2i8smkKV5TaWI

പാസിംഗ് ഔട്ട് പരേഡ്കേരളത്തിലെ വിവിധ പോലീസ് ബറ്റാലിയനുകളില്‍ നിന്നും ഇന്ത്യ റിസര്‍വ് ബറ്റാലിയനില്‍ അടിസ്ഥാന പരിശീലനത്തില്...
10/01/2025

പാസിംഗ് ഔട്ട് പരേഡ്

കേരളത്തിലെ വിവിധ പോലീസ് ബറ്റാലിയനുകളില്‍ നിന്നും ഇന്ത്യ റിസര്‍വ് ബറ്റാലിയനില്‍ അടിസ്ഥാന പരിശീലനത്തില്‍ ഏര്‍പ്പെട്ടുവരുന്ന 150 റിക്രൂട്ട് പോലീസ് കോണ്‍സ്റ്റബിള്‍ ഡ്രൈവര്‍മാരുടെ പാസിംഗ് ഔട്ട് പരേഡ് ജനുവരി 15 ന് രാവിലെ എട്ടിന് ഇന്ത്യ റിസര്‍വ് ബറ്റാലിയന്റെ രാമവര്‍മ്മപുരം പരേഡ് ഗ്രൗണ്ടില്‍ നടക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ വിശിഷ്ടാതിഥിയായി സേനാംഗങ്ങളുടെ അഭിവാദ്യം സ്വീകരിക്കും.

Thrissur Updation

ക്വട്ടേഷന്‍ ക്ഷണിച്ചുവനിതാ ശിശുവികസന വകുപ്പിനു കീഴിലുള്ള ചാവക്കാട് ഐ.സി.ഡി.എസ് പ്രൊജക്ടിന്റെ പരിധിയിലുള്ള പുന്നയൂര്‍കുള...
10/01/2025

ക്വട്ടേഷന്‍ ക്ഷണിച്ചു

വനിതാ ശിശുവികസന വകുപ്പിനു കീഴിലുള്ള ചാവക്കാട് ഐ.സി.ഡി.എസ് പ്രൊജക്ടിന്റെ പരിധിയിലുള്ള പുന്നയൂര്‍കുളം പഞ്ചായത്തിലെ അങ്കണവാടി സെന്റര്‍ (നം. 20) സക്ഷം പദ്ധതിയില്‍ ഉള്‍പ്പെടുത്തി നവീകരണം നടത്തുന്നതിന് വ്യക്തികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷനുകള്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ജനുവരി 22 ന് ഉച്ചക്ക് രണ്ടിന് മുമ്പ് ലഭിക്കണം. ഫോൺ: 0487 2507707

*Thrissur Updation*
https://chat.whatsapp.com/HFdloQreo2i8smkKV5TaWI

അക്കൗണ്ടന്റ് നിയമനംകുടുംബശ്രീയുടെ ഇരിങ്ങാലക്കുട, ചാവക്കാട്, വടക്കാഞ്ചേരി ബ്ലോക്കുകളില്‍ പ്രവര്‍ത്തനം ആരംഭിക്കുന്ന മൈക്രേ...
10/01/2025

അക്കൗണ്ടന്റ് നിയമനം

കുടുംബശ്രീയുടെ ഇരിങ്ങാലക്കുട, ചാവക്കാട്, വടക്കാഞ്ചേരി ബ്ലോക്കുകളില്‍ പ്രവര്‍ത്തനം ആരംഭിക്കുന്ന മൈക്രോ എന്റര്‍പ്രൈസ് റിസോഴ്‌സ് സെന്ററുകളിലേക്ക് (എം.ഇ.ആര്‍.സി) ഒരു വര്‍ഷത്തേക്ക് അക്കൗണ്ടൻ്റിനെ നിയമിക്കുന്നു. എം.കോം, ടാലി, ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ എന്നിവയാണ് യോഗ്യത. അക്കൗണ്ടിങ്ങില്‍ ഒരു വര്‍ഷത്തെ പ്രവര്‍ത്തന പരിചയമുള്ള 23 നും 35 നും ഇടയില്‍ പ്രായമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. കുടുംബശ്രീ അംഗങ്ങള്‍ക്കും ഒക്‌സിലറി അംഗങ്ങള്‍ക്കും മുന്‍ഗണന ഉണ്ടായിരിക്കും. താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷയും യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും ജനുവരി 17 ന് വൈകിട്ട് അഞ്ചിന് മുമ്പായി ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍, കുടുംബശ്രീ, രണ്ടാം നില, കളക്ട്രേറ്റ്, സിവില്‍ സ്റ്റേഷന്‍, അയ്യന്തോള്‍, തൃശ്ശൂര്‍ - 680003 എന്ന വിലാസത്തില്‍ നേരിട്ടോ തപാല്‍ മുഖേനയോ എത്തിക്കണം. ഫോണ്‍: 0487- 2362517

*Thrissur Updation*
https://chat.whatsapp.com/HFdloQreo2i8smkKV5TaWI

സംസ്ഥാന സ്‌കൂള്‍ കലോത്സവ ജേതാക്കള്‍ക്ക് ഉജ്ജ്വല സ്വീകരണം63-മത് സംസ്ഥാന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ വിജയകിരീടം നേടിയ ...
10/01/2025

സംസ്ഥാന സ്‌കൂള്‍ കലോത്സവ ജേതാക്കള്‍ക്ക് ഉജ്ജ്വല സ്വീകരണം

63-മത് സംസ്ഥാന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ വിജയകിരീടം നേടിയ തൃശ്ശൂര്‍ ജില്ലയിലെ കലാപ്രതിഭകള്‍ക്ക് റവന്യു വകുപ്പ് മന്ത്രി കെ. രാജന്റെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി. കൊരട്ടിയില്‍ നിന്നും തുടങ്ങി ചാലക്കുടി, പുതുക്കാട്, ഒല്ലൂര്‍, തൃശ്ശൂര്‍ മോഡല്‍ ഗേള്‍സ് സ്‌കൂള്‍ എന്നീ കേന്ദ്രങ്ങളിലായി സ്വീകരണം ഏറ്റുവാങ്ങി സ്വര്‍ണ്ണകിരീടം വഹിച്ച് വിദ്യാര്‍ത്ഥികളുടെ ബാന്‍ഡ് അകമ്പടിയോടെയാണ് കലാപ്രതിഭകള്‍ തൃശ്ശൂര്‍ ടൗണ്‍ഹാളിലൊരുക്കിയ സ്വീകരണ ചടങ്ങിനെത്തിയത്. സ്വീകരണ പരിപാടി റവന്യുവകുപ്പ് മന്ത്രി കെ. രാജന്‍ ഉദ്ഘാടനം ചെയ്തു.

290 ഇനങ്ങളിലാണ് ലോകത്തെതന്നെ ഏറ്റവും വലിയ സ്‌കൂള്‍ കുട്ടികളുടെ കലോത്സവമായ സംസ്ഥാന സ്‌കൂള്‍ കലോത്സവ മത്സരം നടന്നത്. അതില്‍ 289 ഇനങ്ങളിലും പങ്കെടുത്ത് ചരിത്രത്തിലാദ്യമായി 280 ഇനങ്ങളില്‍ എ ഡ്രേും 9 ഇനങ്ങളില്‍ ബി ഗ്രേഡുമായി 289 ഇനങ്ങളിലും സമ്മാനം വാങ്ങിയ ജില്ല തൃശ്ശൂരാണെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ മന്ത്രി പറഞ്ഞു. ചരിത്രത്തിലാദ്യമായി കലാമാമാങ്കത്തില്‍ 1008 പോയിന്റ് കേരളത്തിലാദ്യമായി നേടിയ ജില്ലയാണ് തൃശ്ശൂര്‍. 1008 ഓവറോള്‍ പോയിന്റ് നേടി ഹയര്‍ സെക്കണ്ടറിയിലും ഹൈസ്‌കൂളിലും ഒന്നാമതായി. സംസ്‌കൃതോത്സവത്തിലും അറബി കലോത്സത്തിലും തൃശ്ശൂരിനഭിമാനമായ പ്രകടനം കാഴ്ചവെച്ചു. കേരളത്തിന്റെ സാംസ്‌കാരിക തലസ്ഥാനമായ തൃശ്ശൂര്‍ ഇനി അറിയപ്പെടാന്‍ പോകുന്നത് കലോത്സവ കിരീടം തൃശ്ശൂരിലേക്കെത്തിച്ച കലാപ്രതിഭകളുടെ പേരിലായിരിക്കുമെന്നും മന്ത്രി പറഞ്ഞു.

കഴിഞ്ഞ കുറേ ദിവസങ്ങളായി സ്‌കൂള്‍ കലോത്സവം മുതല്‍ ആരംഭിച്ച് സംസ്ഥാന കലോത്സവം വരെ നീണ്ട ഊണും ഉറക്കവുമില്ലാതെ പരിശ്രമിച്ച് ഏറ്റവും മിടുക്കരായി മത്സര ഇനങ്ങളില്‍ പങ്കെടുത്ത കലാ പ്രതിഭകളെയും അവരെ പങ്കെടുക്കാന്‍ സജ്ജരാക്കിയ അധ്യാപരും രക്ഷാകര്‍ത്താക്കളും ഉള്‍പ്പെടെ കലോത്സവത്തില്‍ സാംസ്‌കാരിക തലസ്ഥാനത്തേക്ക് സുവര്‍ണ്ണ കപ്പെത്തിച്ച എല്ലാവരേയും അഭിനന്ദിക്കുന്നതായും മന്ത്രി പറഞ്ഞു. ഇതൊരു പ്രാരംഭ സ്വീകരണംമാത്രമാണ്. കലോത്സവത്തില്‍ കുട്ടികള്‍ അവതരിപ്പിച്ച കലാസപര്യ ജില്ലയിലെ എല്ലാവര്‍ക്കും കണ്ടാസ്വദിക്കാന്‍ കഴിയുന്നവിധം വിജയമാഘോഷിക്കാന്‍ തൃശ്ശൂരിന്റെ ഒരു സുവര്‍ണ്ണോത്സവം സംഘടിപ്പിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

തൃശ്ശൂര്‍ ടൗണ്‍ഹാളില്‍ നടത്തിയ സ്വീകരണ പരിപാടിയില്‍ പി. ബാലചന്ദ്രന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. ചടങ്ങിന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിന്‍സ് സ്വാഗതവും ജില്ലാ വിദ്യഭ്യാസ ഉപ ഡയറക്ടര്‍ എ.കെ അജിതകുമാരി നന്ദിയും പറഞ്ഞു. എം.എല്‍.എ മാരായ സേവ്യര്‍ ചിറ്റിലപ്പിള്ളി, യു.ആര്‍ പ്രദീപ്, ജില്ലാ പഞ്ചായത്തംഗം ജോസഫ് ടാജറ്റ്, തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി.കെ ഷാജന്‍, എഡിഎം ടി. മുരളി, ഡി.എച്ച്.എസ്.ഇ ആര്‍.ഡി.ഡി പി.ജി ദയ, തൃശ്ശൂര്‍ ജി.എം.ജി.എച്ച്.എസ് എച്ച്.എം കെ.പി ബിന്ദു തുടങ്ങിയവര്‍ സംസാരിച്ചു. ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍, രക്ഷിതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Thrissur Updation
https://chat.whatsapp.com/HFdloQreo2i8smkKV5TaWI

ഭാവഗായകൻ പി ജയചന്ദ്രൻ അന്തരിച്ചുഭവഗായകൻ പി. ജയചന്ദ്രൻ അന്തരിച്ചു. അർബുദത്തെ തുടർന്ന് ചികിത്സയിലായിരുന്നു. അന്ത്യം തൃശ്ശൂ...
09/01/2025

ഭാവഗായകൻ പി ജയചന്ദ്രൻ അന്തരിച്ചു

ഭവഗായകൻ പി. ജയചന്ദ്രൻ അന്തരിച്ചു. അർബുദത്തെ തുടർന്ന് ചികിത്സയിലായിരുന്നു. അന്ത്യം തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ. അന്ത്യം 80 -ാം വയസ്സിൽ

Thrissur Updation
https://chat.whatsapp.com/HFdloQreo2i8smkKV5TaWI

ബോബി ചെമ്മണ്ണൂർ റിമാൻ്റിൽ. നടിയെ അതിക്ഷേപിച്ച കേസിൽ വ്യവസായി ബോബി ചെമ്മണ്ണൂർ റിമാൻ്റിൽ. ബോബി സമർപ്പിച്ച ജാമ്യ ഹർജി കോടതി...
09/01/2025

ബോബി ചെമ്മണ്ണൂർ റിമാൻ്റിൽ.

നടിയെ അതിക്ഷേപിച്ച കേസിൽ വ്യവസായി ബോബി ചെമ്മണ്ണൂർ റിമാൻ്റിൽ. ബോബി സമർപ്പിച്ച ജാമ്യ ഹർജി കോടതി തള്ളി. 14 ദിവസത്തേക്കാണ് റിമാൻ്റ്.

Thrissur Updation
https://chat.whatsapp.com/HFdloQreo2i8smkKV5TaWI

തൃശ്ശൂര്‍ ജില്ലയിലെ സ്‌കൂളുകള്‍ക്ക് നാളെ (ജനുവരി 10) അവധി63-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ തൃശ്ശൂര്‍ ജില്ല 26 വര്‍...
09/01/2025

തൃശ്ശൂര്‍ ജില്ലയിലെ സ്‌കൂളുകള്‍ക്ക് നാളെ (ജനുവരി 10) അവധി

63-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ തൃശ്ശൂര്‍ ജില്ല 26 വര്‍ഷത്തിനു ശേഷം ചാമ്പ്യന്‍മാരായി സ്വര്‍ണ്ണക്കപ്പ് നേടിയത് ജില്ലയ്ക്ക് അഭിമാനാര്‍ഹമായ വിജയമായതിനാല്‍ ആഹ്ലാദ സൂചകമായി തൃശ്ശൂര്‍ ജില്ലയിലെ സ്‌കൂളുകള്‍ക്ക് നാളെ (ജനുവരി 10) അവധി പ്രഖ്യാപിച്ചു. ജില്ലയിലെ സര്‍ക്കാര്‍, എയ്ഡഡ്, അണ്‍ എയ്ഡഡ്, സിബിഎസ്ഇ, ഐസിഎസ്ഇ ഉല്‍പ്പെടെയുള്ള എല്ലാ സ്‌കൂളുകള്‍ക്കും അവധി ബാധകമായിരിക്കും.

Thrissur Updation
https://chat.whatsapp.com/HFdloQreo2i8smkKV5TaWI

Address


Telephone

+918089392787

Website

Alerts

Be the first to know and let us send you an email when Thrissur updation posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Thrissur updation:

Videos

Shortcuts

  • Address
  • Telephone
  • Alerts
  • Contact The Business
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share