11/12/2024
'ആദ്യരാത്രിയിൽ കറുപ്പ് നിറംകൊണ്ട് മുറിയും ബെഡും അലങ്കരിച്ച് അവൾ വെള്ളസാരിയുടുത്ത് മുറിയിലേക്ക് പ്രവേശിച്ചത് ഓർമ്മയിലേക്ക് വീണ്ടും കടന്നുവന്നു. അന്ന് രാത്രി ആകാശത്ത് നിലാവ് നല്ല തൂവെള്ള വെളിച്ചം പരത്തി. ചിലപ്പോൾ കറുപ്പ് സന്തോഷത്തിന്റെ പ്രതീകം ആയിരിക്കും.'
കാഞ്ഞിരപ്പള്ളിയിലെ മഞ്ഞുവീണ മലമടക്കുകളിലെ റബ്ബറും , കാപ്പിയും , കുരുമുളകും, ജാതിയും ഒക്കെയായ പച്ചപ്പിനെ മനസ്സു നിറയെ സൂക്ഷിച്ച് ഏതാണ്ട് 15 വർഷമായി പ്രവാസി ജീവിതം നയിക്കുന്ന പ്രിയ സുഹൃത്തും എഴുത്തുകാരനുമായ അജോ സി ജോർജ്ജിന്റെ ആദ്യ കഥാപുസ്തകം
" മകളുടെ കത്തുകൾ " പുറത്തിറങ്ങിയിരിക്കുന്നു.
പ്രശസ്ത പ്രസാധകരായ ഐവറി ബുക്ക്സ് തൃശ്ശൂർ ആണ് പുസ്തകം പുറത്തിറക്കിയിരിക്കുന്നത്.
അറ്റുപോകുന്ന മനുഷ്യ ബന്ധങ്ങളും, പുതു തലമുറയുടെ ചിന്തകൾ സൃഷ്ടിക്കുന്ന ആകുലതകളും ഒരു പച്ചയായ മനുഷ്യന്റെ മനസ്സിനെ എങ്ങനെ സ്വാധീനിക്കുന്നു എന്നത് ഈ കഥകളിലൂടെ കാണാം ഇത് കഥാകാരന്റെ കൂടി മനസ്സായിത്തന്നെയാണ് എനിക്ക് അനുഭവേദ്യമായത്.
നാട്ടിൻ പുറത്തുകാരന്റെ ആവലാതിയും വേവലാതിയും,
ഹൃസ്വം .... സുന്ദരം ...
കറുപ്പും വെളുപ്പും എന്ന കഥ പറഞ്ഞവസാനിപ്പിക്കുന്നതു പോലെ "ചിലപ്പോൾ കറുപ്പ് സന്തോഷത്തിന്റെ പ്രതീകം ആയിരിക്കും " ശരിയാണ് പ്രിയപ്പെട്ട അജോയുടെ ഭാവനകൾക്ക് കറുത്ത അക്ഷരങ്ങൾ രൂപം സൃഷ്ടിക്കുന്നത് സന്തോഷം തന്നെയാണ്.
ഒറ്റയിരുപ്പിന് വായിക്കാൻ പറ്റുന്ന 10 ചെറിയ കഥകൾ .
അഭിനന്ദനങ്ങൾ
വ്യത്യസ്ത പ്രമേയങ്ങളെങ്കിലും അവയെ മടുപ്പില്ലാതെ വായിക്കാൻ പരുവത്തിൽ അടുക്കിവച്ച് അവതരിപ്പിച്ച ഐവറി ബുക്സ് പ്രസാധകത്തലവൻ പ്രവീൺ സാറിനും അഭിനന്ദനങ്ങൾ.
മകളുടെ കത്തുകൾക്കായ് കാത്തിരുന്ന ഫാത്തിമയുടെ മനസ്സുപോലെ അടുത്ത രചനയ്ക്കായ് ഞങ്ങളും കാത്തിരിക്കുന്നു.
ആശംസകൾ ഡിയർ അജോ സേ ...
-അനിൽ ശ്രായി -
Makalute Kathukal
Today's world belongs to a generation that is nostalgic for the prophetic era. They assume that the internal conflicts they experience are also of this world. But the ten stories in the collection of stories from daughter's letters stand firm in the reality that broken human relationships are evo...