OIOP ALL INDIA

  • Home
  • OIOP ALL INDIA

OIOP ALL INDIA Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from OIOP ALL INDIA, Broadcasting & media production company, .
(13)

20/02/2023

ചുവപ്പു കണ്ട കാളയെപ്പോലെ കറുപ്പ് കണ്ട മുഖ്യൻ.

20/02/2023

😅😂

11/01/2023
23/09/2020
09/09/2020

One India One Pension വാളന്റിയേഴ്‌സ് ഡൽഹിയിൽ നിവേദനം നൽകുന്നു..

എല്ലാവർക്കും സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സമൃദ്ധിയുടെയും തിരുവോണാശംസകൾ.
31/08/2020

എല്ലാവർക്കും സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സമൃദ്ധിയുടെയും തിരുവോണാശംസകൾ.

Happy Independence day.. Jai Hind Jai OIOP.
15/08/2020

Happy Independence day.. Jai Hind Jai OIOP.

09/08/2020

കേരളം എന്നും പുരോഗമന ആശയങ്ങൾ ഉൾക്കൊണ്ടിട്ടുണ്ട്. ഇന്ത്യമഹാരാജ്യത്ത് അലയടിക്കുവാൻ പോകുന്ന OIOP കൊടുങ്കാറ്റിനും തുടക്കം ഇവിടെനിന്നാകട്ടെ...

04/08/2020

*Supreme Court directs Centre to ensure care for senior citizens living alone during COVID-19 pandemic*
These directions were passed by the Supreme Court in a petition filed by former Rajya Sabha MP and Senior Advocate Dr. Ashwani Kumar.

*Aug 4, 2020, 11:52 AM IST*

The Supreme Court today directed the Union Ministry of Social Justice and Empowerment to ensure that steps are taken to provide care to those senior citizens who are living alone during the COVID-19 pandemic.
The Bench of Justices Ashok Bhushan and R Subhash Reddy today directed the Ministry to ensure that old age pension for these senior citizens is disbursed in a timely manner.

The Court also recognised that senior citizens living alone during the pandemic need to be assured of timely help should they make a request for the same.
Today, the Bench said that the government is obliged to take care of elderly people who are living alone by ensuring that essential goods and services are provided to them.
Moreover, the states have to ensure that they respond promptly as and when the senior citizens living alone make such requests.
The Centre was also asked ensure that all the safety precautions for COVID-19 are followed and that caregivers in old age homes be well equipped with masks, personal protection equipment (PPE) kits, and sanitizers.
These directions were passed by the Supreme Court in a petition filed by former Rajya Sabha MP and Senior Advocate Dr. Ashwani Kumar.
The Supreme Court had earlier taken suo motu cognizance of the fear of spread of the contagion in prisons and child care institutions and had passed certain directions for ensuring that the spread is contained in these places.

30/07/2020
27/07/2020

ആശ്രിത/പിൻവാതിൽ നിയമനങ്ങൾ അരങ്ങു തകർക്കുമ്പോൾ സർക്കാർ തൊഴിൽ ലഭിക്കാത്തവരെ ബുദ്ദിയില്ലാത്തവർ എന്ന് മുദ്രകുത്തി പാർശ്വവൽക്കരിക്കുന്ന രാഷ്ട്രീയ ഉദ്യോഗസ്ഥ മേലാളന്മാരെ, തിരിച്ചറിയുക... ഒരു നാൾ അവനും സംഘടിക്കും... അതൊരു കൊടുംകാറ്റാവും. നിങ്ങളുടെ പ്രതിരോധം അതുവരെ മാത്രം. Jai OIOP.

Spread this article to all other state people.
21/07/2020

Spread this article to all other state people.

07/07/2020

ഡെമോക്രസിയിലെയും ബ്യുറോക്രസിയിലെയും ഉന്നതർ തമ്മിലുള്ള അന്തർധാര എന്നും ശക്തമാണ്..

07/07/2020

സർക്കാർ ജോലിക്കാർ കേൾക്കാൻ...

04/07/2020

*♉♉ഇന്ത്യയിൽ 60 വയസ്സ് കഴിഞ്ഞ എല്ലാവർക്കും വൺ ഇന്ത്യ വൺ പെൻഷൻ, സംഘട ആവശ്യപ്പെടുന്നപോലെ മാസം 10000 രൂപ നൽകാൻ സാധിക്കുമോ? കേന്ദ്ര സംസ്ഥാന ബഡ്‌ജെറ്റുകളുടെ ഏതാണ്ട് 25% തുക മാറ്റിവച്ചാൽ അത് സാധ്യമാകും. അപ്പോൾ 70 വർഷമായി നടപ്പാക്കാത്ത സോഷ്യലിസം ഒരു ദിവസം കൊണ്ട് നടപ്പാകും.!!!!!♉♉*

*2020-2021 സാമ്പത്തിക വർഷത്തെ കേന്ദ്ര ബഡ്ജറ്റ് 30.42 ലക്ഷം കോടിയുടേതാണ്. 5.12 ലക്ഷം കോടിയുടെ ഉത്തർപ്രദേശ് ബഡ്ജറ്റും തൊട്ടു പുറകിലുള്ള മഹാരാഷ്ട്രയുടെ 4.4 ലക്ഷം കോടിയുടെയും ഉൾപ്പടെ ഇന്ത്യയിലെ സംസ്ഥാനങ്ങളുടെ ആകെ ബഡ്ജറ്റ് തുക ഏതാണ്ട് 40 ലക്ഷം കോടിയുടേതാണ്.* *(മൊത്തം 70 ലക്ഷം കോടി. സംശയം ഉളളവർക്ക് ഗൂഗിളിൽ തിരയാം. )*
*2010 ലെ സെൻസസ് പ്രകാരം ഇന്ത്യയിൽ 60 വയസ്സ് കഴിഞ്ഞവരുടെ എണ്ണം 10.4 കോടിയായിരുന്നു. 2026 ൽ അത് 17.3 കോടിയാകുമെന്ന നിരീക്ഷണവും ഉണ്ട്.*

*ഇപ്പോഴത്തെ 60 വയസ്സ് കഴിഞ്ഞവരുടെ സംഖ്യ 14 കോടിയാണ്.10000 രൂപ പ്രതിമാസം കൊടുക്കാൻ 1, 40, 000 കോടിയാണ് വേണ്ടത്. ഒരു വർഷം 16, 80, 000 കോടി മതിയാകും. അതായത് കേന്ദ്ര - സംസ്ഥനങ്ങളുടെ ബഡ്‌ജെറ്റുകളുടെ ഏതാണ്ട് 25 % മാറ്റിവച്ചാൽ മതി. നിലവിൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾ കൊടുക്കുന്ന ശമ്പളത്തിന്റെയും പെന്ഷന്റെയും അനുപാതം കണക്കാക്കിയാൽ കേന്ദ്രം ഉദ്ദേശം 4 ലക്ഷം കോടി രൂപ മുടക്കിയാൽ മതിയാകും. ഇപ്പോൾ തന്നെ ഈ തുകയുടെ പകുതിയോളം കേന്ദ്ര - സംസ്ഥാന സർക്കാരുകൾ 3%വരുന്ന ഉദ്യോഗസ്ഥർക്കു പെൻഷൻ മാത്രമായി നൽകുന്നുണ്ട്.*

*പെൻഷൻ ഏകീകരിച്ചൽ ഇന്ന് നൽകി വരുന്ന പല ആനുകൂല്യങ്ങളും ഗ്രാന്റുകളും ഒഴിവാക്കാംഈ ഏകീകൃത പെൻഷൻ പദ്ധതി യാഥാർഥ്യമാക്കിയാൽ നമ്മുടെ നേതാക്കൻമാരെല്ലാം കുടി 70 കൊല്ലമായി തൊണ്ട കീറി പറയുന്നതും നടപ്പിൽ വരാത്തതുമായ സോഷ്യലിസം ഒരു ദിവസം കൊണ്ട് നടപ്പിലാക്കാം. ♉♉*

02/07/2020

മാറ്റുവിന്‍ ചട്ടങ്ങളെ
മാറ്റുവിന്‍ ചട്ടങ്ങളെ സ്വയമല്ലെങ്കില്‍
മാറ്റുമതുകളീ നിങ്ങളേ താന്‍...

29/06/2020

Common man in our country are suffering, difference between the poor and rich are high, hence the reaction also, Jai OIOP.

27/06/2020

It is a good and simple story about pensioners in India.

23/06/2020

നാട് മുഴുവൻ നന്മ വളരട്ടെ.... 60വയസ്സു കഴിഞ എല്ലാവർക്കും 10000 രൂപ പെൻഷൻ.

OIOP ഇൽ അംഗമാവൂ സംഘടിക്കൂ ശക്തരാവൂ......

.ആരോടും പരാതിയില്ല ,പരിഭവവും  ഇല്ലാകണ്ണുള്ളവർ കാണട്ടെ ! മേലാളന്മാർ ശ്രദ്ധിയ്ക്കട്ടെ ഇങ്ങനെയും പ്രതീക്ഷിയോടെ ജീവിയ്ക്കുന്...
20/06/2020

.ആരോടും പരാതിയില്ല ,പരിഭവവും ഇല്ലാ

കണ്ണുള്ളവർ കാണട്ടെ ! മേലാളന്മാർ ശ്രദ്ധിയ്ക്കട്ടെ ഇങ്ങനെയും പ്രതീക്ഷിയോടെ ജീവിയ്ക്കുന്നവരുണ്ട് ദൈവത്തിന്റെ നാട്ടിൽ .സാക്ഷരതയുടെ നടുവിൽ .

പുതുക്കാട് പഞ്ചായത്തിൽ വടക്കേതുറവിൽ തെക്കൂട്ട് കാളി എന്ന വയോധികയായ അമ്മ വർഷങ്ങളായി താമസിക്കുന്ന കൂരയാണിത്.

11/06/2020

प्रिय मित्रों,

"एक राष्ट्र एक पेंशन।"
(सभी वरिष्ठ नागरिक को कम से कम ₹10000 प्रति माह)

यह एक नवीन व अच्छी सोच है।किसान, मज़दूर, और ग़रीब अमीर सभी साठ साल या इससे ऊपर जिनका उम्र हुआ हो ,नर हो या नारी हो सिर्फ भारत वासी सभी को इसका फायदा पहुंचेगा।अभी जो कर आम नागरिक दे रहे है उसे सभी को पेंशन दे रहे है वह चाहे सरकारी कर्मचारियों, राज नेतावो , अफसरों को ही मिल रहा है
अभी बाकी सब इस दायरे में नही है ,सभी वरिष्ठ नागरिक को इज्जत से जीने का हक है इस लिए , यह "एक राष्ट्र एक पेंशन" लागू होना अत्यंत आवश्यक है।अतः आप सब से विनम्र निवेदन है कि इस मुद्दे को सरकार तक पहुचने में सहयोग करे।
धन्यवाद।

ചിന്തിക്കു.. പ്രവർത്തിക്കൂ One India One Pension.
09/06/2020

ചിന്തിക്കു.. പ്രവർത്തിക്കൂ One India One Pension.

08/06/2020

വൺ ഇന്ത്യ വൺ പെന്ഷന്... ചോദ്യങ്ങളും ഉത്തരങ്ങളും..

ചോ:. അതിന് വേണ്ടി വരുന്ന ഭീമമായ സംഖ്യ എങ്ങനെ സംഘടിപ്പിക്കും.

ഉ:. അറുപത് കഴിഞ്ഞ ഓരോരുത്തർക്കും മാസം പതിനായിരം കൊടുക്കാൻ വളരെയെളുപ്പത്തിൽ കഴിയും. സർക്കാരുദ്യോഗസ്ഥർക്കും രാഷ്ട്രീയക്കാർക്കും ശമ്പളവും പെൻഷനും കൊടുക്കാൻ സംസ്ഥാന നികുതി വരുമാനത്തിന്റെ 80 ശതമാനം മതിയാവാതെ വരുമ്പോൾ പന്ത്രണ്ടായിരം കോടി കടമെടുക്കുമ്പോ ഇല്ലാത്ത വേവലാതി ഇപ്പോഴുണ്ടാകുന്നതിലെ കാര്യം മനസ്സിലാകുന്നുണ്ട്. സർക്കാരുദ്യോസ്ഥർക്കുള്ള ശരാശരി അര ലക്ഷം പെൻഷൻ നിർത്തലാക്കുക, ഭരണ പരിഷ്കാരക്കമ്മിറ്റി പോലെയുള്ള പ്രഹസനങ്ങൾ ഒഴിവാക്കുക, സർക്കാർ സംവിധാനങ്ങളിലെ കെടുകാര്യസ്ഥതയും ധൂർത്തും അന്യായ ശമ്പളവും നിർത്തലാക്കുക (പറ്റില്ലെങ്കിൽ പറഞ്ഞാൽ മതി. ചെയ്ത് കാണിച്ച് തരാം). ഇത്രയൊക്കെ ആയാൽ പുഷ്പം പോലെ ഫണ്ട് കണ്ടെത്താം.

ചോ:. 60 കഴിഞ്ഞവർക്ക് പെൻഷൻ കിട്ടിയാൽ അവരുടെ മക്കൾ അലസരാവില്ലേ?.

ഉ:. ഇപ്പോ അമ്പതും അറുപതും എഴുപ്പത്തഞ്ചും ആയിരങ്ങൾ പെന്ഷനായി കിട്ടുന്ന മുൻ സർക്കാർ ജീവനക്കാരുടെയും രാഷ്ട്രീയക്കാരുടെയും മക്കൾ അലസരാണോ?.

ചോ: 60 കഴിഞ്ഞവർക് മറ്റ് വരുമാനമുണ്ടെങ്കിലോ?.

ഉ:. സർകാർ പെൻഷൻ കിട്ടുന്ന രാഷ്ട്രീയ ശിങ്കിടികളും ഉദ്യോഗസ്ഥരും ബിസിനസ് ചെയ്തും ജോലി ചെയ്തും സമ്പാദിക്കുന്നില്ലേ, അപ്പോഴില്ലാത്ത പ്രശ്നം പിന്നെ ഉണ്ടാകേണ്ട കാര്യമുണ്ടോ?.

വളരെ ആവേശകരവും ശ്രദ്ധേയവുമായ ഒരു സംരംഭം OIOP യുടെ ജൈത്രയാത്ര തുടരുകയാണ്. എല്ലാ അംഗങ്ങൾക്കും സ്വാഗതംകണ്ണിമ ചിമ്മാതെ നോക്ക...
27/05/2020

വളരെ ആവേശകരവും ശ്രദ്ധേയവുമായ ഒരു സംരംഭം OIOP യുടെ ജൈത്രയാത്ര തുടരുകയാണ്. എല്ലാ അംഗങ്ങൾക്കും സ്വാഗതം

കണ്ണിമ ചിമ്മാതെ നോക്കിയില്ലങ്കിൽ എല്ലാം പൊട്ടിത്തകർന്നു പോകുന്ന തരത്തിലേക്ക് സംസ്ഥാനത്തിന്റെ സമ്പദ്ഘടന മാറിയിട്ട് കാലമേറയായി .....
ഈ ഗവണ്മേന്റ് ഭരണമേറ്റതിനു ശേഷം .....
ആദ്യ വർഷം ഓഖി ചുഴലിക്കാറ്റ്
രണ്ടാം വർഷം നിപ്പ, മൂന്നാം വർഷം പ്രളയം, മഹാപ്രളയം ....
നാലാം വർഷം മഴക്കെടുതി , കോ വിഡ് ദുരന്തം ....
സംസ്ഥാനത്തിന്റെ സമ്പദ്ഘടനയെ തകർത്തെറിഞ്ഞ് വരുമാനം കുത്തനെ ഇടിഞ്ഞു ....
എന്നാൽ ഗവ:ഉദ്യോഗസ്ഥർക്കും രാഷ്ട്രീയക്കാർക്കും ഇതൊന്നും ബാധകമല്ല. കടമെടുത്ത പണം കൊണ്ട് ശമ്പളവും പെൻഷനും ലഭിച്ച അവർ Safe ആയി....
സാധാരണക്കാർ , കർഷകർ, തൊഴിലാളികൾ, ചെറുകിട കച്ചവടക്കാർ , ആട്ടോ തൊഴിലാളികൾ .... ഇവരുടെ ജീവിതം ദുരിതപൂർണ്ണമായി. ഈ സാഹചര്യത്തിലാണ് OIOP അവതരിപ്പിക്കുന്ന വിഷയത്തിന്റെ പ്രശക്തി - നിലവിലുള്ള പെൻഷൻ സ മ്പ്ര തായത്തിൽ മാറ്റം അവശ്യമോ?-
കേരളത്തിന്റെ പൊതുകടം 2015-16 - ൽ 1,57,370.33 കോടി ആയിരുന്നത് 2019 - 20-ൽ2,64,459.29 ൽ എത്തി നില്ക്കുന്നു.1,07,089/-കോടി രൂപയും വർദ്ധനവാണ് കഴിഞ്ഞ 4 വർഷങ്ങളിൽ സംഭവിച്ചത് ആകെ വരുമാനം45,00,000,00/-കോടി മാത്രമാണ്
പൊതുമേഖല സ്ഥാപനങ്ങൾ എന്ന വെള്ളാനകൾ, രാഷ്ട്രീയ നിയമനങ്ങളിലൂടെ അമിത ശമ്പളവും ധൂർത്തും ഈ രാജ്യത്തെ സാധാരണക്കാരന്റെ പ്രശ്നങ്ങൾക്ക് ഒരു പരിഹാരമായി 60 വയസ്സ് കഴിഞ്ഞ എല്ലാവർക്കും പ്രതിമാസം 10,000/- രൂപ പെൻഷൻ അനുവദിക്കണമെന്ന ആവശ്യവുമായി OIOP നമ്മൾ പ്രതി കരിക്കുകയാണ് എല്ലാവരും ഇതിൽ അണി ചേരുക വിജയം നമ്മൾക്കുള്ളതാണ്.
ജയ് ജയ് ..OIOP

💥💥💥💥💥💥💥💥💥💥

സംഘടനയേപ്പറ്റി കൂടുതൽ അറിയുന്നതിനും സംഘടനയിൽ ജോയ്ൻ ചെയ്യുന്നതിനും താഴെയുള്ള ലിങ്കുപയോഗിക്കുക.

https://chat.whatsapp.com/IXi17xrXOkvJFsOOe1SPwL

💥💥💥💥💥💥💥💥💥💥💥

WhatsApp Group Invite

https://youtu.be/rKgfh9hVGpc കൊള്ളപലിശയ്ക്ക് സർക്കാർ കടം എടുക്കുന്നത് മനുഷ്യാവകാശ ലംഘനം എന്നു ഐക്യരാഷ്ട്ര സഭ.  കടം എടുക്...
21/05/2020

https://youtu.be/rKgfh9hVGpc

കൊള്ളപലിശയ്ക്ക് സർക്കാർ കടം എടുക്കുന്നത് മനുഷ്യാവകാശ ലംഘനം എന്നു ഐക്യരാഷ്ട്ര സഭ. കടം എടുക്കുന്നത് കേവലം മൂന്ന് ശതമാനം വരുന്ന ഉദ്യോഗസ്ഥർക്ക് വേണ്ടി. തിരിച്ചടയ്ക്കാനുള്ള ബാധ്യത പൊതു ജനത്തിനും. കടം തരുന്ന കഴുകന്മാർ ക്രൂരമായ കരാറുകളിൽ സർക്കാരുകളെ തളയ്ക്കുന്നു. സംസ്ഥനത്തിന്റെ തിരിച്ചടവ് ശേഷി തീർത്തും മോശം എന്നു അന്തരാഷ്ട്ര റേറ്റിംഗ് ഏജൻസികൾ. അതിനാൽ കൊള്ള പലിശ വാങ്ങി മറ്റു ബാങ്കുകൾ. ലോകം മുഴുവനും തിരിച്ചടവ് ശേഷി ഇല്ലാത്ത സർക്കാരുകൾക്ക് കഠിനമായ നിബന്ധനകളോടെ കൊള്ള പലിശ ഈ ഈടാക്കി vulture ഫണ്ടുകൾ. ഈ ബാങ്കുകളുടെ നിയന്ത്രണം ചൈനയ്ക്കും. പിൻവാതിലിലൂടെ ഇന്ത്യൻ ബാങ്കുകളിൽ പിടിമുറുക്കുവാൻ ചൈനയുടെ ശ്രമം. കടക്കെണിയിലാക്കി പട്ടിണി പാവങ്ങളെ സൃഷ്‍ടിച്ച, അവയവങ്ങൾ കൊയ്യുന്നു ചൈനീസ് സർക്കാർ മാഫിയകൾ. കടക്കെണിയിൽ ആയ പാക്കിസ്ഥാനിൽ നിന്ന് ലക്ഷക്കണക്കിന് ദരിദ്രരുടെ അവയവങ്ങൾ കച്ചവടം നടത്തി ചൈന സർക്കാർ. ഈ കോവിഡ് കാലത്തും ആഫ്രിക്കയിൽ സർക്കാരുകളുടെ സ്വത്തുക്കൾ ജപ്തി ചെയ്‌തത്‌ ചൈനീസ് സർക്കാർ. കടമെടുത്തു മുടിച്ചത് ഇവിടങ്ങളിൽ എല്ലാം ഉദ്യോഗസ്ഥരും നേതാക്കളും.

തയ്യാറാക്കിയത്
ബിനു j p
Oiop CC Member

കടം എടുക്കുന്നത് കേവലം മൂന്ന് ശതമാനം വരുന്ന ഉദ്യോഗസ്ഥർക്ക് വേണ്ടി. തിരിച്ചടയ്ക്കാനുള്ള ബാധ്യത പൊതു ജനത്തിനും...

16/11/2019

കേരളം മരണക്കിടക്കയിലാണോ...?

കുറെയേറെ ആളുകൾ കേരളത്തിൽ ഉള്ള മാന്ദ്യം എന്ന് മാറും, എന്ത് ബിസിനസ് ഇട്ടാൽ രക്ഷപെടാൻ പറ്റുമെന്നൊക്കെ നിരന്തരം ചോദിക്കുന്നു.

ഒരു നഗ്ന സത്യം പറയാം. ഈ തലമുറയിൽ ഇനി പഴയ ഉയരങ്ങളിൽ എത്താൻ വളരെ പ്രയാസമാണ്. കാരണം ചുരുക്കി പറയാം.

ഒന്നാമതായി എല്ലാവരും മനസിലാക്കണം ഇപ്പോൾ നമ്മൾ കടന്ന് പോകുന്ന മാന്ദ്യം cyclical അല്ല, മറിച്ചു് structural ആണ്.

കുറച്ച് കൂടി ലളിതമായി പറഞ്ഞാൽ പാലം വരുമ്പോൾ കടത്തു തോണി നിന്ന് പോയി തോണിക്കാരന്റെ തൊഴിൽ എന്നെന്നേക്കുമായി പോകുന്നത് പോലെ.

ഒന്നാമത് കേരളം ഒരു high cost economy ആണ്. അത് കൊണ്ട് ആഗോള വൽക്കരണകാലത്ത് മൂലധനം ഇങ്ങോട്ട് വരില്ല. ഇവിടെയുള്ള മൂലധനം പുറത്തേക്കു പോവുകയും ചെയ്യും. യൂറോപ്പിൽ നിന്നും അമേരിക്കയിൽ നിന്നും മൂലധനം ചൈനയിലേക്ക് പോയത് പോലെ.

ഞാൻ കണ്ട ഒരു വലിയ വിപത്തായ മൂന്ന് L എന്നതിൽ കേരളം കുടുങ്ങി. Liquor, Leverage and Land. ഇത് ലോകത്തിലെ ഏറ്റവും വലിയ clinical disruptor ആണ്. തലമുറകൾ കുത്ത് പാള എടുത്താലെ അവയുണ്ടാക്കുന്ന ഡാമേജ് മാറൂ.

ഒന്നൊന്നായി എടുത്ത് പറയാം.

Liquor എന്നത് ഒരു unproductive spending ആണ്. വാങ്ങി അടിക്കുന്നവർ രോഗിയാകും. മാഫിയ നന്നാകും. സർക്കാരിന് കിട്ടുന്ന നികുതി താത്കാലികമാണ്. അതിലേറെ മറ്റു വഴികളിൽ നഷ്ടമാകും.

Leverage എന്ന് വെച്ചാൽ കടം വാങ്ങൽ. കടം എടുക്കുമ്പോൾ ഭാവിയിലെ വരുമാനം ആണ് ലോക്ക് ചെയ്തു റീപേയ്‌ ചെയ്യുന്നത്. ഭാവിയേ ഇല്ലെങ്കിൽ വരുമാനം എവിടെ തിരിച്ചടക്കാൻ? കേരളത്തിൽ നാം സർക്കാർ അടക്കം കടം വാങ്ങി unsustainable ആയി luxurious ലൈഫ് തുടരുന്നു. നമുക്ക് afford ചെയ്യാൻ വയ്യാത്ത സ്‌പെൻഡിങ് habit, വിദ്യാഭ്യാസം, വീടുകൾ, കാറുകൾ ഒക്കെ കടം വാങ്ങി നടത്തിക്കൊണ്ടു പോകുന്നു. മെറിറ്റ് നോക്കാതെ കുറച്ച് എൻജിനീയർ, ഡോക്ടർ ഒക്കെ വിരിഞ്ഞിറങ്ങുന്ന അവസ്ഥ. എല്ലാ ഇക്കണോമിസ്റ്റുകളും ഭയക്കുന്ന high student indebtedness ഉണ്ടാകുന്നു.

വികലമായ വിദ്യാഭ്യാസ നയം മൂലം ചുക്കിനും ചുണ്ണാമ്പിനും കൊള്ളാത്ത കുറേ സ്വാശ്രയ കോളേജുകളിൽ എണ്ണം തികയ്ക്കാൻ എഡ്യൂക്കേഷൻ ലോൺ കൊടുത്തു വിദ്യാഭ്യാസ കച്ചവടക്കാരെ പോറ്റുന്നു. ഇങ്ങനെ ഓവർ സപ്പ്ളൈ മൂലം ആർക്കും നല്ല വേതനം പോലുമില്ലാത്ത സ്ഥിതി.

അടുത്ത L ആണ് ലാൻഡ്. ഭൂമി എന്നത് സ്റ്റോർ ഓഫ് വാല്യൂ ആണ്. എന്ന് വെച്ചാൽ സർപ്ലസ് നിക്ഷേപം നടത്തി സമ്പത് സൂക്ഷിച്ചു വെയ്ക്കുന്ന കുടുക്ക. ഒരു കുടുക്കയിൽ നമ്മൾ ഡെയിലി നിക്ഷേപിച്ചിട്ട് ആവശ്യം വരുമ്പോൾ കുടുക്ക പൊട്ടിച്ച് എണ്ണുമ്പോൾ നിക്ഷേപിച്ച തുക എങ്കിലും ഉണ്ടാകേണ്ടേ. കേരളത്തിൽ കൃഷി ഭൂമിയെടുത്തു ഊഹ കച്ചവടം നടത്തി ഗൾഫിൽ നിന്നും യൂറോപ്പ്, അമേരിക്ക എന്നിവടങ്ങളിൽ നിന്നും ഭൂമിയാകുന്ന കുടുക്കയിൽ നിക്ഷേപിച്ചു. ഇപ്പോൾ കുടുക്ക പൊട്ടിച്ചാൽ ഇട്ടതിന്റെ പകുതി മാത്രം എന്ന അവസ്ഥ നേരിടുന്നു. എന്ന് വെച്ചാൽ സമ്പാദ്യം പാതിയായി.

കേരളത്തിൽ 70 കളിൽ റബർ, മറ്റു കാർഷിക ഉത്പന്നങ്ങൾ എന്നിവ, 80 കളിൽ ഗൾഫ്, 90 കളിൽ നേഴ്‌സിങ്, 2000 ആണ്ടിൽ IT, അമേരിക്ക, യൂറോപ്പ് കുടിയേറിയവർ സമ്പത് ഘടനയിൽ കേരളത്തിലേക്ക് സമ്പത്ത് കൊണ്ടുവന്നു. 2010 ന് ശേഷം നിശ്ചലമായ, നിർജീവമായ അവസ്ഥ ഉണ്ട്.

ഇനി മുന്നോട്ട് എങ്ങനെ എന്ന് ഒരെത്തും പിടിയും ഇല്ല. AI മൂലം കേരളത്തിലെ പ്രധാന കയറ്റുമതിയായ human resource ഇനി അധികം ആർക്കും ആവശ്യമില്ല. പുതിയ എന്തെങ്കിലും മേഖല ഉരുത്തിരിഞ്ഞു വരുന്നത് വരെയും കേരളം മരവിച്ചു നില്കും.

ഭീതി പരത്തുന്നു എന്ന് ആക്ഷേപിക്കാതെ ഇതൊക്കെ ശാന്തമായി ആലോചിക്കുക.

കേരള സംസ്ഥാനം രൂപീക്രിതമായത്തിനു മുന്‍പ് ഇവിടെ 200 കയര്‍ ഫാക്ടറികള്‍,
190 കശുവണ്ടി ഫാക്ടറികള്‍,
100 ചായ ഫാക്ടറികള്‍,
100 ഇഷ്ടിക ഫാക്ടറികള്‍,
90 തുണി മില്ലുകള്‍,
50 റബ്ബര്‍ ഫാക്ടറികള്‍,
40 പുസ്തക അച്ചടി ഫാക്ടറികള്‍,
222 മറ്റു ഫാക്ടറികള്‍. (Travancore Cochin News Vol III, No 3. Feb 1953)
ഇത് 1956 കേരളം രൂപീക്രിതമാകുന്നതിനു മുമ്പ്.

ഇന്ന് മുകളില്‍ പറഞ്ഞ വ്യവസായങ്ങള്‍ എവിടെ? ഈ വ്യവസായങ്ങളില്‍ തൊഴില്‍ ചെയ്തു 3 നേരം കഞ്ഞിയെങ്ങിലും കുടിച്ചു സന്തോഷത്തോടെ കഴിഞ്ഞിരുന്ന പാവങ്ങളായ ജനങ്ങളില്‍ അസൂയയുടെയും വെറുപ്പിന്റെയും വേരുകള്‍ പാകി, അവകാശങ്ങളുടെ പേരില്‍ ജോലി നല്‍കിയ വ്യവസായിയുടെ ശത്രുക്കളാക്കി അവരുടെ കഞ്ഞികുടി മുട്ടിച്ചു...
തല്ലിയും, കൊന്നു കൊലവിളിച്ചും അവകാശങ്ങള്‍ നേടിയെടുക്കാമെന്ന് പാവങ്ങളായ, വിദ്യാഭ്യാസമില്ലാത്ത ജനങ്ങളെ പറഞ്ഞു കബളിപിച്ചു ഇവരുടെ കൂടെ കൂട്ടി വ്യവസായികളെ ഭീഷണിപ്പെടുത്തി.... ചില വ്യവസായികള്‍ കുറച്ചു കാലം കൂടി ഇവരുടെ ഭീഷണിക്ക് വഴങ്ങി നഷ്ടതിലെങ്ങിലും ഈ “അവകാശങ്ങള്‍“ നല്‍കി മുന്നോട്ടു പോകാന്‍ നോക്കി... അവസാനം രാത്രിക്ക് രാത്രി വ്യവസായം പറിച്ചു നടുകയോ, ആത്മഹത്യ ചെയ്യുകയോ ചെയ്തു.

മാറി മാറി ഭരിച്ച എല്ലാ രാഷ്ട്രിയ പാർട്ടികൾക്കും ഇതുവരെ ഭരിക്കാത്ത രാഷ്ട്രിയ പാർട്ടി യുൾപ്പടെയുള്ള തൊഴിലാളി സംഘടനകൾക്കും ഇക്കാര്യത്തിൽ തുല്യ പങ്കുണ്ട്.

സാമ്പത്തികവും സാമുദായികവുമായ ദുർബലതകൾ മുതലെടുത്ത് എല്ലാ പാർട്ടികളും അവരുടെ ശക്തി കൂട്ടികൊണ്ടുവന്നു.

അവസാനം കഞ്ഞികുടി മുട്ടിയപ്പോള്‍, സ്വതന്ത്രയത്തിനു മുന്നേ തന്നെ, നാട്ടുരാജാക്കന്മാരുടെ മിടുക്ക് കൊണ്ട് സാക്ഷരതയിലും ആരോഗ്യത്തിലും മുന്നേ നിന്ന കേരളീയര്‍ പലരും സിലോണിലും (Srilanka) പിന്നെ പേര്‍ഷ്യയിലും കപ്പല് കയറി പോയി തുടങ്ങി. പക്ഷെ അപ്പോഴും ഈ സാക്ഷരരായ വിഡ്ഢികള്‍ക്കു മനസ്സിലായില്ല എന്തുക്കൊണ്ട് തങ്ങള്‍ സ്വദേശവും കുടുംബവും വിട്ടു അന്യദേശത്തു വന്നു പണിയെടുക്കേണ്ടി വന്നു എന്ന്.

അല്ലെങ്ങില്‍ ഇവിടത്തെ രാഷ്ട്രീയ മുതലാളികള്‍ അവരുടെ ചിന്തകളെ സ്വാധീനിക്കാന്‍ പറ്റും വിധം വളര്‍ന്നു കഴിഞ്ഞിരുന്നു.

അങ്ങനെ കേരളത്തില്‍ വയലിലെ പണിക്കോ, അത് പോലെ കൃഷിയുമായി ബന്ധപ്പെട്ട പണിക്കു ആളെ കിട്ടാതായി... അല്ലെങ്ങില്‍ ഇവിടെ ഉള്ളവര്‍ കൂലി കൂടുതല്‍ ആവശ്യപ്പെട്ടു തുടങ്ങി...

രാഷ്ട്രീയ പാര്‍ടികള്‍ തുടങ്ങി വച്ച ട്രേഡ് യുണിയന്‍ ഇടപെട്ടു ഉയര്‍ന്ന കൂലി പിടിച്ചു വാങ്ങി കൊടുത്തു തുടങ്ങി. അപ്പോള്‍ കൃഷി ഇറക്കിയവര്‍ പതുക്കെ അത് നിര്‍ത്താന്‍ നിര്‍ബധിതരായി.

വ്യവസായം നിലച്ചപ്പോഴും കേരളത്തിന്‌ വരുമാനം മുട്ടിയില്ല....കാരണം ഇവിടുന്നു പോയ മലയാളികള്‍ അന്യ ദേശത്ത് ചോര നീരാക്കി സമ്പാദിച്ച പണം ഇങ്ങോട്ട് അയച്ചു തുടങ്ങിയപ്പോള്‍, സാമ്പത്തിക രംഗം ഉണര്‍ന്നു. രാഷ്ട്രീയ പാര്‍ട്ടിയുടെ നിലനില്പ് സുരഷിതമായി തുടര്‍ന്നു.

ഇന്ന് പുറത്തു പോയ മലയാളികള്‍, അവിടത്തെ പതിറ്റാണ്ടുകള്‍ ആയി പണിയെടുത്തു സ്വരുകൂട്ടിയ വരുമാനത്തിന്റെ ഒരു പങ്കു ഇവിടെ കൊണ്ടുവന്നു ഇവിടെ തന്നെ, തന്റെ സ്വദേശത്തു തന്നെ, തനിക്കു എല്ലാ സ്വാതന്ത്ര്യവും ഉള്ള സ്ഥലത്ത് ഒരു ചെറിയ വ്യവസായം തുടങ്ങാം എന്ന് വച്ചപ്പോള്‍, ദാ വീണ്ടും ഒരു മുതലാളി ജന്മമെടുത്തിരിക്കുന്നു... തകര്‍ക്കണം അവനെ... എന്ന സ്ഥിരം അജെണ്ടയുമായി നമ്മുടെ പാര്‍ട്ടികൾ എത്തി...

ഇന്ന് ഇവിടത്തെ വ്യവസായികള്‍ ഭയന്നോടുകയാണ് –

1500 തൊഴിലാളികൾ ജോലി ചെയ്യുന്ന പോപീസ് ഗ്രൂപ്പ് ഇതിനകം മലപ്പുറത്ത് നിന്ന് തമിഴ്‌നാട്ടിലേക്ക് മാറ്റാനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു. പോപീസ് ഗ്രൂപ്പ് നിർമ്മിക്കുന്ന ശിശു സംരക്ഷണ വസ്ത്രങ്ങൾക്ക് രാജ്യമെമ്പാടും ആവശ്യക്കാർ ഏറെയാണ്. “യൂണിറ്റ് മാറ്റുന്നത് 1500 പേർക്ക് മറ്റൊരു സംസ്ഥാനത്തേക്ക് മാറാൻ കഴിയാത്തതിനാൽ അവർക്ക് തൊഴിൽ നഷ്ടപ്പെടാൻ ഇടയാക്കും,” മലപ്പുറത്ത് റവന്യൂ ഉദ്യോഗസ്ഥർ പറഞ്ഞു.
ഏതാനും ദിവസങ്ങൾ മാത്രമേ ആയുള്ളൂ പതിനായിരക്കണക്കിന് ആളുകളുടെ കഞ്ഞികുടി മുട്ടിച്ചു ഇന്നും പല സമരങ്ങൾ മുന്നേറുന്നു' ...!

വ്യവസായികളുടെയും ബിസിനസുകാരുടെയും ആത്മഹത്യ കേരളത്തിൽ പുതുമയല്ല. ഭരണ പ്രതിപക്ഷ സംയുക്ത ശക്തിയാൽ ആത്മഹത്യ ചെയ്യാൻ നിർബന്ധിതനായ മലേഷ്യൻ കമ്പനി എക്സിക്യൂട്ടീവ് ആയിരുന്നു ലീ സീ ബീൻ. റോഡ് നിർമ്മാണത്തിൽ പ്രത്യേകതയുള്ള മലേഷ്യൻ കമ്പനിയായ പാറ്റി-ബെലിന്റെ ചീഫ് പ്രോജക്ട് മാനേജരായിരുന്നു. ലോകബാങ്ക് നൽകുന്ന സാമ്പത്തിക സഹായത്തോടെ പാറ്റി-ബെൽ നിർമ്മിച്ച കേരളത്തിലെ പാലക്കാട്-പൊന്നൈ ഹൈവേയുടെ മുഖ്യ ആർക്കിടെക്റ്റായിരുന്നു അദ്ദേഹം. പദ്ധതിയുടെ ജീവനക്കാരുടെയും തൊഴിലാളികളുടെയും ശമ്പളം നൽകാൻ കേരള സർക്കാർ വിസമ്മതിക്കുകയും അവർക്ക് പണം നൽകാനുള്ള വഴികളും മാർഗങ്ങളും സ്വയം കണ്ടെത്തേണ്ട ഗതികേടിലായി. കേരള സർക്കാരിൽ നിന്ന് ഫണ്ട് നേടാനുള്ള അദ്ദേഹത്തിന്റെ ശ്രമങ്ങൾ പരാജയപ്പെട്ടപ്പോൾ, അദ്ദേഹത്തിന്റെ സ്വകാര്യ സമ്പാദ്യത്തിൽ നിന്ന് പണമെടുത്തു കൊടുത്തു. 2006 നവംബർ 11 ന് അദ്ദേഹം കുലാലംപൂരില്‍ കേരള ഗോവെര്മെന്റിനെതിരെ ആത്‍മഹത്യ കുറിപ്പെഴുതി തുങ്ങി മരിച്ചു ...!

2ലക്ഷം കോടി കട ബാധ്യതയുള്ള, 60000 രൂപയിലധികം പ്രതി ശീര്ഷ കടമുള്ള 100% കൺസ്യൂമർ സ്റ്റേറ്റിൽ ഇരുന്നു മലയാളി പറയുന്നു പ്രബുദ്ധ കേരളം...?

രാവിലെ കണ്ണ് തുറക്കുമ്പോൾ തുടങ്ങും കേരള കൺസ്യൂമർ പ്രബുദ്ധതയുടെ അടയാളങ്ങള്‍..! രാവിലെ എണീറ്റ് ടോയ്‌ലെറ്റിൽ ഇരുന്നു മുകളിലോട്ടു നോക്കിയപ്പോൾ നോർത്ത് ഇന്ത്യക്കാരന്റെ ഫിലിപ്സിന്റെ ബൾബ്. താഴോട്ട് നോക്കിയപ്പോൾ നോർത്ത് ഇന്ത്യക്കാരന്റെ hindware ക്ലോസ്സെറ്റ്. കാര്യം കഴിഞ്ഞു പല്ലു തേക്കാൻ നോക്കുമ്പോൾ നോർത്ത് ഇന്ത്യക്കാരന്റെ കോൾഗേറ്റ് പേസ്റ്റ്, ബ്രഷ്. പല്ലു തേച്ചു കുളിക്കാൻ നോക്കുമ്പോൾ സോപ്പ് ഹിന്ദുസ്ഥാൻ ലിവർ. തോർത്ത് തമിഴ്നാട്ടിൽ നിന്ന്. കുളി കഴിഞ്ഞു വിളക്ക് കത്തിക്കാൻ നോക്കിയപ്പോൾ വിളക്കുതിരി, ചന്ദനത്തിരി, കർപ്പുരം എല്ലാം തമിഴ്നാട് വക. കാപ്പി കുടിക്കാൻ ഇരുന്നപ്പോൾ ആന്ധ്രായിൽ നിന്നുള്ള പച്ചരി ദോശ. തമിഴന്റെ കഷ്ണങ്ങൾ മാത്രം ഉള്ള സാമ്പാർ. ദോഷം പറയരുതല്ലോ പഞ്ചസാര നമ്മുടെ അല്ലെങ്കിലും ചായയിലെ പൊടി ആസാമിലെ ആണെങ്കിലും പാല് നമ്മുടെ സ്വന്തം.(പക്ഷേ തമിൾ നാട്ടിൽനിന്നും പേര് മാറി വന്നതാണ്..)
ചായകുടിച്ചു തമിഴന്റെ ഒരു രാംരാജ് മുണ്ടും ഉടുത്തു, ഗുജറാത്തിലോ ഹരിയാനയിലോ ഉണ്ടാക്കിയ മോട്ടോർ സൈക്കിളും എടുത്തു ഇറങ്ങുമ്പോൾ തമിഴന്റെ രാംകോ സിമന്റ് വെച്ച് പണിത മതിലിൽ ഏതോ നാട്ടിൽ നിന്നും വന്ന ചുമപ്പ് പെയിന്റ് കൊണ്ട് എഴുതി വെച്ചിരിക്കുന്നു കേരളം ഒന്നാം സ്ഥാനെത്തെന്ന് സ്വന്തമായി ഒരു ക്ലോസറ്റില്ല, കറി വെച്ചാൽ ഇടാൻ ഒരു നുള്ളു ഉപ്പു ഇല്ല, ചത്താൽ ഒരു കൊള്ളി വെക്കാൻ ഒരു തീപ്പെട്ടി പോലും സ്വന്തമായിട്ടില്ലാത്ത എന്ത് ഒന്നാം സ്ഥാനം ആണ് മാറി മാറി വരുന്ന സർക്കാരുകൾ ഉണ്ടാക്കിത്തരുന്നത് എന്ന് ഒന്ന് മനസിലാക്കി തന്നാൽ കൊള്ളാം...

ആകെ ഉള്ള അഭിമാനം നാല് എയർപോർട്ട്...
എന്തിനാ അടിമകളെ കയറ്റി അയക്കാൻ......!!!!

ഈ പോസ്റ്റു ഒരു തമാശയല്ല ഓരോരുത്തരും ചിന്തിക്കുക,

കേരളം രാഷ്ട്രീയം പറഞ്ഞു നശിക്കുകയാണ്..

ടോയിലറ്റ് പേപ്പറിന്റെ വിലപോലും ഇല്ലാതാക്കുകയാണ് മലയാളിക്കു..

ജനിച്ചു വീഴുന്ന ഓരോ കുഞ്ഞും 60000 രൂപ കടക്കക്കാരനാണ്...

പൊതു കടം 2000000000000 കവിഞ്ഞു( നമ്പർ കണ്ടു കണ്ണ് തള്ളേണ്ട 2 ലക്ഷം കോടി എന്ന് ഇങ്ങനെ ആണ് എഴുതുന്നത്)
രാഷ്ട്രിയ സാമുദായികമായ വേർതിരിവുകളില്ലാതെ കൂട്ടായ പരിശ്രമമാണ് ഇന്ന് നമുക്കാവശ്യം.

ക്യഷി മുതൽ കുടിൽ വ്യവസായ വരെ സ്വയംപര്യാപ്ത്തതെയിലേക്കുള്ളഎല്ലാ ഉദ്യമങ്ങളിലും സഹകരണ മനോഭാവത്തിൽ മുന്നേറിയില്ലെങ്കിൽ വരാൻ പോകുന്ന നാളുകൾ ഇതിലും ദയനീയമായിരിക്കും.

വിദ്യാഭ്യാസത്തിൽ മുൻപന്തിയിലുള്ള നമ്മുക്ക് രാഷ്ട്രിയത്തിനതീതമായി പ്രശ്നങ്ങളെ വിശകലനം ചെയ്യുനുള്ള ആർജവമുണ്ടാകട്ടെ!

11/10/2019

പ്രിയസുഹൃത്തുക്കളേ,
OIOP - One India One Pension എന്ന നമ്മുടെ റജിസ്റ്റർ ചെയ്യപ്പെട്ട ഈ പ്രസ്ഥാനത്തിന്റെ പ്രവർത്തനം വാട്‌സ് ആപ്പ്, ഫേസ് ബുക്ക് തുടങ്ങിയ സോഷ്യൽ മീഡിയകളിലൂടെ ലോകത്താകമാനം അതിവേഗം കാട്ടുതീ പോലെ, അണക്കാൻ കഴിയാത്തവിധം കത്തിപ്പടർന്ന് വികസിച്ചു കൊണ്ടിരിക്കുകയാണ്. ദൈവത്തിന്റെ സ്വന്തം നാടായ നമ്മുടെ കൊച്ചു കേരളത്തിലാണ് ഇതിനു തുടക്കം കുറിക്കപ്പെട്ടതെന്നതിൽ നമുക്കഭിമാനിക്കാം. ഇത്രയും ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് ലക്ഷക്കണക്കിന് ആൾക്കാരിലേക്ക് നമ്മുടെ സന്ദേശം എത്തിക്കാൻ സാധിച്ചത് നിങ്ങളോരോരുത്തരുടേയും ആത്മാർത്ഥമായ സഹകരണം ഒന്നുകൊണ്ടു മാത്രമാണ്. ഇതിനു വേണ്ടി അഹോരാത്രം പണിയെടുത്ത പ്രാരംഭ പ്രവർത്തകരേയും അവർക്ക് സർവ്വപിന്തുണയും നൽകി കൂടെനിന്ന കുടുംബാംഗങ്ങളേയും നന്ദിയോ ടേ സ്മരിക്കുന്നു.
ഒരു നാൾ നമുക്കാത്മാഭിമാനത്തോടേ ഓർക്കാം നമ്മളായിരുന്നു ഇതിന്റെ അണിയറ ശില്പികളെന്ന്. അതേ *OIOP* യിലൂടെ സമത്വസുന്ദര ഭാരതം പടുത്തുയർത്താനുള്ള അസുലഭ അവസരമാണു നമുക്കു ലഭിച്ചിരിക്കുന്നത്. ഇത് ഏറ്റെടുത്തു നടപ്പിലാക്കേണ്ടത് നമ്മുടെ കടമയും ഉത്തരവാദിത്വവുമാണ്. ഇതിൽ ഭാഗഭാക്കാവുന്നതിലൂടെ നമ്മുടെ ജീവിതത്തിൽ നാം ചെയ്യുന്ന ഏറ്റവും വലിയ പുണ്യ പ്രവൃത്തിയായി അതു മാറും. ഒരു നേരത്തേ അന്നത്തിനു വേണ്ടി കേഴുന്ന ലക്ഷക്കണക്കിന് ആൾക്കാരുള്ള ഭാരതത്തിലാണുനമ്മളും ജീവിക്കുന്നതെന്ന കാര്യം മറക്കരുതേ…. അവരർഹിക്കുന്നത് നേടിക്കൊടുത്ത് ദാരിദ്ര്യത്തിന്റെ പടുകുഴിയിൽ നിന്നും അവരേ കൈ പിടിച്ചുയർത്തേണ്ട ധാർമിക ഉത്തരവാദിത്വം നമുക്കോരോരുത്തർക്കും ഉണ്ടെന്ന കാര്യം മറന്നു കൂടാ. അഥവാ മറന്നാൽ നമ്മുടെ നാടും മറ്റൊരു സോമാലിയാ ആയി മാറാൻ അധിക കാലം വേണ്ടി വരില്ല. ഓർക്കുക, മനസ്സിലാക്കുക ധാർമ്മികച്യുതി സംഭവിച്ച രാഷ്ട്രീയ കോമരങ്ങളുടേയും, അധർമ്മികളായ ജീവനക്കാരുടേയും സംഖ്യ അനുദിനം വർദ്ധിച്ചു വന്നുകൊണ്ടിരിക്കുകയാണ്. നീതി നടപ്പിലാക്കേണ്ടവരുടെ അവസ്ഥ ശോചനീയമാണ്. നീതിയും ന്യായവും നടപ്പിലാക്കാനിറങ്ങുന്ന നല്ല ആൾക്കാരുടെ ജീവൻതന്നെ അപകടത്തിലാണിന്ന്.

.അതേ നമ്മളിന്ന് നാശത്തിന്റെ പടുകുഴിയുടെ വക്കിൽ ഏതു നിമിഷവും ഇടറിവീഴാവുന്ന അവസ്ഥയിൽ എത്തിനിൽക്കുന്നു. നമുക്കു രക്ഷപെടാൻ ഒരു പിടിവള്ളിയുടെ രൂപത്തിൽ *OIOP - വൺ ഇന്ത്യാ വൺ പെൻഷൻ* എന്ന സംഘടന രൂപം കൊണ്ടിരിക്കുന്നു. ഈ പ്രസ്ഥാനത്തിന്റെ അണികളും , പ്രവർത്തകരും, നേതാക്കളും നമ്മൾ തന്നെ. കൂടെയുള്ളവരുടെ തെറ്റുകൾ തിരുത്തി നന്മയിലൂടെ നയിക്കുവാനുള്ള ഉത്തരവാദിത്വവും നമുക്കു തന്നെ. 97% വരുന്ന നമ്മൾ തീരുമാനിച്ചാൽ ഇവിടെ നടപ്പിലാക്കാൻ പറ്റാത്തതൊന്നുമില്ലാ. ഈ തിരിച്ചറിവുനമുക്കുണ്ടാകേണ്ടിയിരിക്കുന്നു. ശക്തരാണു നമ്മൾ. ആരുടേയും അടിമകളല്ലാ നമ്മൾ. നമ്മുടെ അദ്ധ്വാനഫലം നമുക്കുള്ളതാണ്. സ്വയം നമ്മുടെ മനസ്സിനെ ബോധ്യപ്പെടുത്തൂ ഈ സത്യം. നമ്മുടെ അവകാശങ്ങൾ ആരുടേയും ഔദാര്യമല്ല. ആരുടേയും മുന്നിൽ തലകുനിക്കേണ്ടവരല്ലാ നമ്മൾ. നട്ടെല്ലു നിവർത്തി, നെഞ്ചുവിരിച്ച്, ആത്മവിശ്വാസത്താേടേ അവകാശങ്ങൾ പിടിച്ചു വാങ്ങാം. നമുക്കു നഷ്ടപ്പെടുവാനുള്ളത് അടിമത്വം മാത്രം. കിട്ടാനുള്ളത് ഒരു സമത്വ സുന്ദര ഭാരതം. നമ്മുടെ കുഞ്ഞുങ്ങളുടെ ഭാവി എങ്ങനെയായായിത്തീരണമെന്നത് നിങ്ങൾ തന്നെ തീരുമാനിക്കുക.
*ശക്തരാണു നമ്മൾ, അടിമകളല്ലാ നമ്മൾ*. ചിന്തിക്കുക പലതുള്ളി വെള്ളം ചേർന്നാൽ ഒരു സമുദ്രം രൂപപ്പെടും. നമ്മൾ ഒത്തുകൂടിയാലതൊരു സമുദ്രമായി മാറും. നമ്മുടെ ശക്തി നമ്മൾ മനസ്സിലാക്കണം. അലസതവിട്ടുണരൂ സഹോദരങ്ങളേ… വാട്സ് ആപ് വഴി നമ്മുടെ സന്ദേശം അറിയാത്തവരിലേക്കെത്തിക്കൂ. നിങ്ങളുടെ വിരൽ തുമ്പിലാണ് നാളെയുടെ ഭാവി എന്നു മറക്കരുത്. ലിങ്കുകൾ വീണ്ടും വീണ്ടും അയച്ചുകൊടുക്കൂ, നമ്മളെല്ലാം ഒരേ കുടക്കീഴിൽ അണിനിരക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തിക്കൊടുക്കൂ. *ഭാരത് മാതാ കീ ജയ് ജയ് ജയ് OIOP ഒരിന്ത്യ ഒരു പെൻഷൻ
"തുല്യ നികുതി നൽകുവോർക്ക്
തുല്യ പെൻഷൻ അവകാശം"*

Address


Telephone

+919990225675

Website

Alerts

Be the first to know and let us send you an email when OIOP ALL INDIA posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Shortcuts

  • Address
  • Telephone
  • Alerts
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share